অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രക്തസമ്മര്‍ദ്ധവുമായി ബന്ധപ്പെട്ട സംശയങ്ങള്‍

രക്തസമ്മര്‍ദ്ധവുമായി ബന്ധപ്പെട്ട സംശയങ്ങള്‍

ആമുഖം

ജീവിതം വേഗമേറിയതും യാന്ത്രികവുമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ
കാലത്ത് സംഘര്‍ഷങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക എന്നത് അപ്രാപ്യമായ കാര്യമാണ്. സംഘര്‍ഷങ്ങളെ നേരിട്ടുകൊണ്ടുതന്നെ ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് നാം പരിശീലിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ലളിതമായ ചില മാര്‍ഗങ്ങളാണിവ.
ദൈനംദിന ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് അവയെ നേരിടാനുള്ള മുന്‍കരുതലുകള്‍ എടുക്കുക.
ഉദാഹരണത്തിന് അദ്ധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ കുട്ടികളുടെ പഠനച്ചെലവ് മുന്‍കൂട്ടി കണ്ട് പൈസ സ്വരൂപിച്ചാല്‍ അവസാനനിമിഷം നെട്ടോട്ടമോടുന്ന അവസ്ഥ ഒഴിവാക്കാം. എന്നിരുന്നാലും ജീവിതത്തിലെ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി കാണാനോ തയ്യാറെടുക്കാനോ കഴിഞ്ഞെന്നുവരില്ല. ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ പെട്ടെന്നുള്ള അസുഖം അല്ലെങ്കില്‍ മരണം എന്നിവ ഇത്തരം ആകസ്മിക സംഭവങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഇത്തരം ദാരുണ സംഭവങ്ങളെ വ്യക്തിക്ക് ഒറ്റയ്ക്ക് നേരിടാനോ പരിഹരിക്കാനോ കഴിഞ്ഞെന്നുവരില്ല. ഇത്തരം ഘട്ടത്തില്‍ കുടുംബക്കാരുടെയും സഹപ്രവര്‍ത്തകരുടെയും അയല്‍വാസികളുടെയും മാനസിക സാന്ത്വനം, ശാരീരികവും സാമ്പത്തികവുമായ സഹായങ്ങള്‍ എന്നിവ വ്യക്തിയുടെ പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും.

കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള പരിണാമം മൂലം, സ്വന്തക്കാരില്‍ നിന്നു കിട്ടിയിരുന്ന സഹായസഹകരണങ്ങള്‍ നമുക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്.
ചിട്ടയായ ജീവിതശൈലികൊണ്ട് സംഘര്‍ഷം മൂലമുള്ള പിരിമുറുക്കം കുറയ്ക്കാന്‍ സാധിക്കും. സമീകൃതാഹാരം, പുകവലി, മദ്യം എന്നിവ വര്‍ജിക്കുക, ദിവസവും അല്‍പനേരത്തെ വ്യായാമം, ഈശ്വരപ്രാര്‍ഥന എന്നിവ സംഘര്‍ഷങ്ങളുടെ കാഠിന്യം കുറയ്ക്കാന്‍ സഹായിക്കും.
വരവിനനുസരിച്ചു ചെലവു ചെയ്യാന്‍ പരിശീലിക്കുന്നത് സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
വ്യായാമ മുറകളായ യോഗ, മെഡിറ്റേഷന്‍, റിലാക്‌സേഷന്‍ ട്രെയിനിംഗ് എന്നിവ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും വ്യക്തിയെ ഏതൊരു പ്രശ്‌നത്തെയും ആത്മവിശ്വാസത്തോടെ നേരിടാനും സഹായിക്കും.

പലപ്പോഴും സംഘര്‍ഷം അനുഭവിക്കുന്ന വ്യക്തി തന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ആരുമായും തുറന്ന് സംസാരിക്കാറില്ല. ഇത്തരം മിഥ്യാഭിമാനം മൂലം സംഘര്‍ഷങ്ങള്‍ കുമിഞ്ഞുകൂടി മാനസികമായ ഒരു പൊട്ടിത്തെറിയില്‍ കലാശിച്ചേക്കാം. ഇതൊഴിവാക്കാന്‍ നമ്മുടെ പ്രയാസങ്ങളെക്കുറിച്ച് ആരെങ്കിലുമായി ഉള്ളുതുറന്ന് സം സാരിക്കേണ്ടത് അത്യാവശ്യമാണ്.
ലളിതമായ ഇത്തരം ചില ചര്യകള്‍ പാലിച്ചാല്‍ സംഘര്‍ഷങ്ങള്‍ കൂടിക്കൊണ്ടിരിക്കു ന്ന ആധുനികകാലത്തും ആരോഗ്യകരമായ ജീവിതം നയിക്കാം.

സംശയങ്ങള്‍ക്കുള്ള മറുപടി

?എന്തിനാണ് രക്തസമ്മര്‍ദം
ശരീരത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് രക്തസമ്മര്‍ദം. ശരീരത്തിലെ നേരിയ രക്തലോമികകളിലേക്കുകൂടി രക്തം ഒഴുകിയെത്തണമെങ്കില്‍ വേണ്ടത്ര രക്തസമ്മര്‍ദം കൂടിയേ തീരൂ. ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും അവയവങ്ങളിലേക്കുമൊക്കെ ആവശ്യത്തിന് പ്രാണവായുവും ഊര്‍ജവുമൊക്കെ കിട്ടിയാല്‍ മാത്രമേ ശരീര പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുകയുള്ളൂ. അതിനു രക്തസമ്മര്‍ദം അത്യാവശ്യമാണ്.

?എങ്ങനെയാണ് രക്തസമ്മര്‍ദം ഉണ്ടാകുന്നത്
ഹൃദയം ചുരുങ്ങി രക്തത്തെ മഹാധമനിയിലേക്കു ശക്തമായി പമ്പു ചെയ്യുന്നതാണ് രക്തസമ്മര്‍ദത്തിനു മുഖ്യകാരണം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി കോടാനുകോടി സൂക്ഷ്മരക്തലോമികകളാണുള്ളത്. ആര്‍ട്ടീരിയോള്‍ എന്നറിയപ്പെടുന്ന ഇവയെല്ലാം കൂടി വിടര്‍ത്തി ചേര്‍ത്തുവെച്ചാല്‍ ഏതാണ്ട് . ചതുരശ്രമെയില്‍ വിസ്ത്ര്ഷ്ട്രതിയുണ്ടാവും. ഇത്രയും വിസ്ത്ര്ഷ്ട്രതിയിലേക്ക് എത്തിക്കാന്‍ ശരീരത്തില്‍ ആകെയുള്ളതാകട്ടെ അഞ്ചോ ആറോ ലിറ്റര്‍ രക്തം മാത്രവും. ഈ സൂക്ഷ്മരക്തക്കുഴലുകള്‍ സങ്കോചിച്ചിരുന്നാല്‍ മാത്രമേ രക്തക്കുഴലുകളില്‍ ആവശ്യത്തിനു രക്തസമ്മര്‍ദം ഉണ്ടാവുകയുള്ളൂ.
സാധാരണഗതിയില്‍ ശരീരത്തിലെ കുറെ ആര്‍ട്ടീരിയോളുകളും അടഞ്ഞ ന ിലയില്‍ത്തന്നെയാണ് ഉണ്ടാവുക. വികസിച്ചവയും ഉണ്ടാകും. കൂടുതല്‍ ആര്‍ട്ടീരിയോളുകള്‍ അടഞ്ഞിരുന്നാല്‍ രക്തസമ്മര്‍ദം വല്ലാതെ കൂടും . കൂടുതല്‍ ആര്‍ട്ടീരിയോളുകള്‍ വികസിച്ചിരുന്നാല്‍ രക്തസമ്മര്‍ദം കുറയുകയും ചെയ്യും ആര്‍ട്ടീരിയോളുകളുടെ ഈ വികാസത്തോതിനെ പെരിഫെറല്‍ റെസിസ്റ്റന്‍സ് എന്നാണ് പറയുന്നത്. രക്തസമ്മര്‍ദം ന ിയന്ത്രിക്കുന്ന ഏറ്റവും പ്രധാനസംഗതി ഈ പെരിഫെറല്‍ റെസിസ്റ്റന്‍സ് തന്നെ.

?ശരീരത്തിന് ആവശ്യമായ രക്തസമ്മര്‍ദം രോഗമാകുന്നതെങ്ങനെ
രക്തസമ്മര്‍ദം ഒരു പരിധിയിലധികമാകുമ്പോള്‍ മാത്രമാണ് രോഗാവസ്ഥയാകുന്നത്. രക്തസമ്മര്‍ദമല്ല രക്താതിമര്‍ദമാണ് രോഗം. ഇതിനെ ഹൈപ്പര്‍ടെന്‍ഷന്‍ എന്നു പറയുന്നു. രക്തസമ്മര്‍ദം, രക്താതിമര്‍ദം, ബി.പി, പ്രഷര്‍ തുടങ്ങിയവയെല്ലാം ഹെപ്പര്‍ടെന്‍ഷന്‍ എന്ന അര്‍ഥത്തിലാണ് സാധാരണക്കാര്‍ പൊതുവെ ഇന്നു പ്രയോഗിച്ചുവരുന്നത്.

?അമിത രക്തസമ്മര്‍ദം കണ്ടെത്തുന്നതെങ്ങനെ
പലപ്പോഴും യഥാസമയം രക്താതിമര്‍ദം കണ്ടെത്താന്‍ കഴിയാറില്ല. ബി.പി. കൂടുന്നതിന ് സാധാരണയായി പ്രത്യക്ഷ ലക്ഷണങ്ങളൊന്നും ഉണ്ടാവാറുമില്ല. വേദന , ദേഹാസ്വാസ്ഥ്യം, ക്ഷീണം തുടങ്ങി ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിലാണല്ലോ രോഗാവസ്ഥകള്‍ നാം തിരിച്ചറിയുന്നത്. ശതമാന ത്തിലധികം പേരിലും ഇത്തരം ലക്ഷണങ്ങളൊന്നും ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ സാധാരണ ഗതിയില്‍ ബി.പി. നേ രത്തേ കണ്ടെത്താറുമില്ല. രക്തസമ്മര്‍ദം വല്ലാതെ കൂടി ഏതെങ്കിലും അവയവങ്ങളെ ബാധിക്കുകയോ മറ്റു ഗുരുതരാവസ്ഥകളിലേക്ക് എത്തുകയോ ചെയ്യുമ്പോള്‍ മാത്രമാണ് പലരും ബി.പി. കണ്ടെത്തുക. അപ്പോഴേക്ക് ഇത് ഭേദമാക്കാന ാവാത്ത അവസ്ഥയിലെത്തിയിട്ടുണ്ടാവും. അതുകൊണ്ടാണ് രക്തസമ്മര്‍ദത്തെ ന ിശ്ശബ്ദ കൊലയാളി എന്നു വിളിക്കുന്നത്.
രോഗം ഗുരുതരാവസ്ഥയിലേക്ക് എത്തുമ്പോള്‍ മാത്രമാണ് പ്രകടമായ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. തലയ്ക്കു പിന്നില്‍ വേദന , തലകറക്കം, ക്ഷീണം തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം.

?ബി.പി. അളക്കുന്നതെങ്ങനെ
പലതരത്തില്‍ രക്തസമ്മര്‍ദം അളക്കാനാവും. ഇതിന് രണ്ടു രീതികള്‍ ഉണ്ട്. പ്രത്യക്ഷ രീതിയും പരോക്ഷരീതിയും. പ്രത്യക്ഷരീതിയില്‍ രക്തസമ്മര്‍ദം അളക്കണമെങ്കില്‍ രക്തക്കുഴലിലൂടെ ഒരു സവിശേഷ കത്തീറ്റര്‍ കടത്തി രക്തം ഒഴുകുന്ന വേഗതയും സമ്മര്‍ദവും നേരിട്ടളക്കുകയാണ് ചെയ്യുക. സാധാരണ ആവശ്യങ്ങളില്‍ ഈ രീതി സ്വീകരിക്കുക എളുപ്പമല്ല. ഗവേഷണത്തിനും മറ്റു പരീക്ഷണനിരീക്ഷണങ്ങള്‍ക്കുമൊക്കെ മാത്രമാണ് പ്രത്യേക രീതിയില്‍ രക്തസമ്മര്‍ദം അളക്കുന്നത്.
സാധാരണ ഗതിയില്‍ ബി.പി. നോക്കാന്‍ പരോക്ഷരീതിയാണ് സ്വീകരിക്കുന്നത്. ശരീരത്തിനു പുറത്ത് ഉപകരണങ്ങള്‍ സല്ക്കീകരിച്ച് രക്തസമ്മര്‍ദം അളക്കുന്ന രീതിയാണിത്. ഇതിനു മൂന്നു തരത്തിലുള്ള ഉപകരണങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.
. മെര്‍ക്കുറി മാനോ മീറ്റര്‍ അഥവാ സ്ഫിഗ്മോ മാനോമീറ്റര്‍
. എയര്‍ മാനോമീറ്റര്‍
. ഇലക്‌ട്രോണിക് മാനോമീറ്റര്‍

?ഏതുപകരണമാണ് ഏറ്റവും മികച്ചത്
രസം ഉപയോഗിക്കുന്ന മെര്‍ക്കുറി മാനോമീറ്റര്‍ അഥവാ സ്ഫിഗ്മോ മാനോമീറ്റര്‍ ആണ് നമ്മുടെ നാട്ടില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. എന്നാല്‍ വിദേശരാജ്യങ്ങളില്‍ മെര്‍ക്കുറി ഉപയോഗിക്കുന്ന മാനോമീറ്ററുകള്‍ പൊതുവെ ഉപയോഗിക്കാറില്ല. മെര്‍ക്കുറി ഏതെങ്കിലും തരത്തില്‍ ശരീരത്തിലെത്തുന്നത് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കും എന്നതിനാലാണിത്. എയര്‍ മാനോമീറ്റര്‍ ഉപയോഗിക്കുന്നതും അത്ര കൃത്യമാവണമെന്നില്ല. ഇലക്‌ട്രോണിക് ഉപകരണങ്ങളിലും റീഡിങ് കൃത്യമാവണമെന്നില്ല.

?കൃത്യമായ ബി.പി. കണ്ടെത്തുന്നതെങ്ങനെ
ചില പാശ്ചാത്യ രാജ്യങ്ങളില്‍ ഇപ്പോള്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ ബി.പി. രേഖപ്പെടുത്തുന്നുണ്ട്. കൈമുട്ടിനു മേലെ കഫ്‌കെട്ടി അതുമായി ബന്ധിപ്പിച്ച ഒരു കമ്പ്യൂട്ടര്‍ ചിപ്പ് പോക്കറ്റില്‍ സൂക്ഷിക്കുന്നു. ഈ ചിപ്പില്‍ മണിക്കൂര്‍ നേരത്തെ ബി.പി. രേഖപ്പെടുത്തും. അതിന്റെ ശരാശരിയില്‍നിന്ന് ഏതാണ്ട് കൃത്യമായി രക്തസമ്മര്‍ദം കണ്ടെത്താനാവും. മണിക്കൂര്‍ ആംബുലേറ്ററി ബി.പി. പരിശോധന എന്നാണ് ഇതിനു പറയുക. ഒറ്റത്തവണ മാത്രം അളന്ന് രക്തസമ്മര്‍ദം നിര്‍ണയിക്കുന്ന രീതി ഇന്ന് ഇല്ലെന്നുതന്നെ പറയാം. എന്നാല്‍ ആദ്യപരിശോധനയില്‍ തന്നെ അമിതമായ രക്തസമ്മര്‍ദ്ദം കണ്ടെത്തുകയാണെങ്കില്‍ ഉടന്‍ ചികിത്സ തുടങ്ങേണ്ടിവരും. ആദ്യപരിശോധനയില്‍ നേരിയ രക്താതിമര്‍ദ്ദമേ ഉള്ളൂവെങ്കില്‍ ഏതാനും ദിവസങ്ങളുടെ ഇടവേളയില്‍ മൂന്നു തവണയെങ്കിലും ബി.പി. നോക്കിയശേഷമാണ് ഒരു തീരുമാന ത്തില്‍ എത്തുക. ആദ്യതവണ ബി.പി. നോക്കാന്‍ ഡോക്ടറുടെ അടുത്തു ചെല്ലുമ്പോള്‍ പരിഭ്രമമുണ്ടാവുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ബി.പി. അല്‍പം കൂടും. ഇതിനു വൈറ്റേ്കാട്ട് ഹൈപ്പര്‍ടെന്‍ഷന്‍ എന്നാണ് പറയാറ്. ബി.പി. തെറ്റാനുള്ള ഇത്തരം സാധ്യതകളെല്ലാം പരമാവധി ഒഴിവാക്കി അളവ് എടുക്കുകയേ നിവൃത്തിയുള്ളൂ. ഇടയ്ക്കിടെ ബി.പി. നോക്കുന്നതും നന്നാവും.


?എപ്പോഴാണ് ബി.പി. പരിശോധന നടത്തേണ്ടത്
മാറിയ ജീവിതസാഹചര്യങ്ങളും എല്ലാ രംഗത്തുമുള്ള മത്സരമനോഭാവവും മൂലം ചെറുപ്പക്കാര്‍ പോലും രക്താതിമര്‍ദ്ദത്തിന് അടിപ്പെടുന്നുണ്ട്. ഹൈസ്‌കൂളില്‍ എത്തുംമുമ്പേ തുടങ്ങും പഠന ത്തിന്റെ പേരില്‍, പരീക്ഷകളുടെ പേരില്‍, ഉന്നതവിദ്യാഭ്യാസത്തിന്റെ പേരില്‍ഒക്കെയുള്ള ടെന്‍ഷനും സ്‌ട്രെസ്സും. അതിന്റെയൊക്കെ ഫലമായാണ് നേരത്തേ തന്നെ ബി.പി. കൂടുന്നത്.
ഏതാണ്ട് വയസ്സാകുമ്പോഴാണ് എല്ലാവരും രക്തസമ്മര്‍ദ്ദപരിശോധന നടത്തേണ്ടത്. വയസ്സായാല്‍ തീര്‍ച്ചയായും പരിശോധിച്ചിരിക്കണം. നോര്‍മലാണെങ്കില്‍ രണ്ടു വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധിച്ചുകൊണ്ടിരിക്കണം. ബി.പി. അല്‍പം കൂടി നിന്നാലും ഒരുവിധ ലക്ഷണങ്ങളും അന ുഭവപ്പെടുകയില്ല. മിക്കപ്പോഴും മറ്റേതെങ്കിലും കാര്യത്തിന് പരിശോധിക്കുമ്പോഴാണ് ബി.പിയുള്ള കാര്യം അറിയുക. അതുകൊണ്ടാണ് ഏതു കാര്യത്തിന് ആശുപത്രിയില്‍ ചെന്നാലും രോഗിയുടെ ബി.പി. നോക്കുന്നത്.
രക്തസമ്മര്‍ദ്ദം ഹൈനോര്‍മല്‍ എന്ന നിലയിലേക്കെത്തും മുമ്പു തന്നെ കണ്ടെത്തുകയാണെങ്കില്‍ മരുന്നില്ലാതെ തന്നെ അതിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയും. അതിനാല്‍ കഴിവതും നേരത്തേ കണ്ടെത്തുക എന്നത് ബി.പിയുടെ കാര്യത്തില്‍ പരമപ്രധാനമാണ്.

?രക്താതിമര്‍ദം എത്രതരം
രക്താതിമര്‍ദം പ്രധാനമായും രണ്ടു തരത്തിലുണ്ട്. ്രൈപമറി, സെക്കന്‍ഡറി എന്നിങ്ങനെ . കാരണങ്ങളില്ലാതെ ഉണ്ടാകുന്നതാണ് പ്രൈമറി ഹൈപ്പര്‍ടെന്‍ഷന്‍. ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ കൊണ്ടോ മേറ്റ്‌ന്തെങ്കിലും ശാരീരിക പ്രശ്‌ന ങ്ങള്‍ കൊണ്ടോ (പ്രത്യേകിച്ച് വൃക്കരോഗങ്ങള്‍) ഉണ്ടാകുന്നതാണ് സെക്കന്‍ഡറി ഹൈപ്പര്‍ടെന്‍ഷന്‍.

?എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് രക്താതിമര്‍ദം ഉണ്ടാകാം
പ്രൈമറി ഹൈപ്പര്‍ടെന്‍ഷന്റെ കാരണങ്ങള്‍ പലപ്പോഴും കണ്ടെത്താന്‍ കഴിയാറില്ല. എങ്കിലും, പ്രായം, പാരമ്പര്യം, ഭക്ഷണത്തിന്റെ രീതികള്‍, കൂടുതല്‍ ഉപ്പുകഴിക്കുന്ന ശീലം, അമിതവണ്ണം, കൊഴുപ്പുകൂടുതല്‍, പുകവലി, മദ്യപാനം, മാന സിക സമ്മര്‍ദം, വ്യായാമക്കുറവ് തുടങ്ങിയവയൊക്കെ രക്താതിമര്‍ദത്തിനു വഴിവെച്ചേക്കാം.
ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഹോര്‍മോണ്‍ തകരാറുകള്‍, വൃക്കരോഗങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍കൊണ്ടാണ് സെക്കന്‍ഡറി ബി.പി. ഉണ്ടാകുന്നത്. ഇത് ആകെ ബി.പി.യുടെ അഞ്ചു ശതമാന ം മാത്രമേ വരൂ. വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് ബി.പി. കൂടുതലുള്ളതെങ്കില്‍ സെക്കന്‍ഡറി ബി.പി.യാണെന്നു സംശയിക്കണം.
?നമ്മുടെ നാട്ടില്‍ പൊതുവെ ബി.പി. കൂടുതലുണ്ടോ

ഇന്ത്യയില്‍ ബി.പി.യെക്കുറിച്ച് കൃത്യമായ കണക്കുകള്‍ ഒന്നുംതന്നെയില്ല. രാജ്യത്താകെ ഒമ്പതു ശതമാന ത്തോളം പേര്‍ക്ക് ബി.പി. കൂടുതലുണ്ടെന്നാണ് ഏകദേശ കണക്ക്. 
രക്താതിമര്‍ദ്ദം നമ്മുടെ നാട്ടിലും ഒരു സാമൂഹിക പ്രശ്‌നമായി മാറിക്കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ രക്താതിമര്‍ദ്ദത്തെക്കുറിച്ച് വിപുലമായ ശാസ്ത്രീയപഠന ങ്ങളൊന്നും നടന്നിട്ടില്ല. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ചെറിയ ചെറിയ പ്രോജക്ടുകളും ഗവേഷണങ്ങളുമാണ് പഠനങ്ങളിലധികവും. എങ്കിലും, കേരളത്തില്‍ ഹൈപ്പര്‍ടെന്‍ഷന്റെ തോത് വികസിതരാജ്യങ്ങളിലേതുപോലെ തന്നെ കൂടിനില്‍ക്കുകയാണെന്നു വ്യക്തം.
എം.ഡി. പാസ്സായ ഫിസിഷ്യന്‍മാര്‍ക്കിടയില്‍ ലേഖകന്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായത് അവര്‍ ചികിത്സിക്കുന്ന രോഗങ്ങളുടെ കൂട്ടത്തില്‍ ഹൈപ്പര്‍ടെന്‍ഷന് രണ്ടാംസ്ഥാനമുണ്ടെന്നാണ്. ആദ്യസ്ഥാന ം പ്രമേഹത്തിനായിരുന്നു. പ്രമേഹം കഴിഞ്ഞാല്‍ ഏറ്റവുമധികം രോഗികളെ ബുദ്ധിമുട്ടിക്കുന്ന പ്രശ്‌നം ഹൈപ്പര്‍ടെന്‍ഷനാണെന്ന് അര്‍ഥം. മാറിയ ജീവിതസാഹചര്യങ്ങളാണ് ബി.പി. കൂടാന്‍ പ്രധാന കാരണം. മാനസികസമ്മര്‍ദ്ദം, ഭക്ഷണശീലങ്ങളില്‍ വന്ന മാറ്റം, വ്യായാമക്കുറവ്, മെയ്യനങ്ങാത്ത ജീവിതശൈലി തുടങ്ങിയവയൊക്കെ ഉദാഹരണം.

?ഏതവയവങ്ങളെയാണ് ഹൈപ്പര്‍ടെന്‍ഷന്‍ മുഖ്യമായും ബാധിക്കുക
ഏറ്റവും പ്രധാനമായി തലച്ചോറിനെ . ബി.പി. കൂടുമ്പോള്‍ തലച്ചോറിലേക്കുള്ള രക്തക്കുഴല്‍ പൊട്ടി മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായി മസ്തിഷ്‌കാഘാതം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാകും. ഹൃദയത്തിന്റെയും വൃക്കകളുടെയും കണ്ണിലെ റെറ്റിന യുടെയും പ്രവര്‍ത്തനത്തെയും ഹൈപ്പര്‍ടെന്‍ഷന്‍ ബാധിക്കും.

?രക്തസമ്മര്‍ദ്ദം ഹൃദയത്തെ ബാധിക്കുന്നതെങ്ങനെ
കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, ലോകമെമ്പാടും ഹൃദ്രോഗനിരക്ക് വല്ലാതെ കൂടിവരികയാണ്. 98കള്‍ക്കു ശേഷം ഇത് ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുമുണ്ട്. ആകുമ്പോഴേക്ക് ഇന്ത്യയില്‍ ഏറ്റവുമധികം ആളുകളെ കൊന്നൊടുക്കുന്ന മാരകരോഗമായി ഹൃദ്രോഗം മാറിയേക്കുമെന്നാണ് സൂചന .
ഹൃദ്രോഗങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനം കൊറോണറി ഹൃദ്രോഗമാണ്. ഹൃദയസ്തംഭനം അഥവാ ഹാര്‍ട്ടറ്റാക്കിനു വഴിവയ്ക്കുന്നത് ഈ കൊറോണറി ഹൃദ്രോഗമാണ്. ഈ രോഗത്തിനു വഴിവയ്ക്കുന്നത് രക്തസമ്മര്‍ദ്ദമാണെന്നു കണ്ടെത്തിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കൂടുതലുള്ളവരില്‍ പകുതിയോളം പേര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍.
രക്തസമ്മര്‍ദ്ദം കൂടുതലാകുമ്പോള്‍, രക്തചംക്രമണം നന്നായി ന ടക്കുന്നതിനു വേണ്ടി ഹൃദയത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കേണ്ടിവരും. കൂടുതല്‍ ശക്തിയില്‍ പമ്പു ചെയ്താലാണല്ലോ രക്തംകൂടുതല്‍ സ്ഥലത്തേക്ക് എത്തുക. അതിനായി ഹൃദയത്തിന് അമിതാധ്വാനം വേണ്ടിവരും. ഇങ്ങനെ അമിതാധ്വാനം ചെയ്ത് പ്രവര്‍ത്തിക്കുമ്പോള്‍ ഹൃദയത്തിന്റെ അറകള്‍ കൂടുതല്‍ വികസിക്കും. ഇങ്ങനെ കുറച്ചു നാള്‍ കഴിയുമ്പോള്‍ ഹൃദയപേശികളുടെ ഇലാസ്റ്റിക് സ്വഭാവം കുറഞ്ഞ് അവ അയഞ്ഞുതൂങ്ങും. അത് ക്രമേണ ഹൃദയത്തിന്റെ പ്രവര്‍ത്തന ശേഷി കുറയ്ക്കുകയും ഹൃദയ പരാജയത്തിലേക്കു നയിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്യും.
ഹൈപ്പര്‍ടെന്‍ഷനുണ്ടെങ്കില്‍ അതിറോസ്‌ക്‌ളീറോസിസ് എന്ന പ്രശ്‌നം നേ രത്തേവരാനും കൊറോണറി ധമനികള്‍ തടസ്സപ്പെട്ട് ഹൃദയസ്തംഭനം ഉണ്ടാവാനും സാധ്യത ഏറെയാണ്.

?കൊഴുപ്പും ബി.പി.യും ഹൃദ്രോഗവുമായി ബന്ധമുണ്ടോ
നമുക്കാവശ്യമായ കൊഴുപ്പിന്റെ നല്ലൊരു പങ്ക് ശരീരത്തില്‍തന്നെ ഉണ്ടാകുന്നുണ്ട്. കരളാണ് കൊഴുപ്പിന്റെ മുഖ്യ ഉത്പാദന കേന്ദ്രം. അതിനു പുറമേ വളരെക്കുറച്ചു കൊഴുപ്പേ നമുക്ക് ആവശ്യമുള്ളു. എന്നാല്‍ ഭക്ഷണത്തിലൂടെ വളരെക്കൂടുതല്‍ കൊഴുപ്പ് ഉള്ളിലെത്തുന്നു. വ്യായാമം ഇല്ലാത്തതുകൊണ്ട് ഈ കൊഴുപ്പ് ഒട്ടും എരിഞ്ഞുപോവുകയുമില്ല. അധികമുള്ള കൊഴുപ്പ് രക്തക്കുഴലുകളുടെ ഉള്‍ഭാഗത്ത് അടിഞ്ഞുകൂടുന്നു. ഇങ്ങനെ കൊഴുപ്പടിയുന്നതുകൊണ്ട് രക്തക്കുഴലുകളുടെ വ്യാസം കുറയും. ഈ സ്ഥിതിവിശേഷത്തിന് അതിറോസ്‌ക്‌ളീറോസിസ് എന്നാണ് പറയുക. രക്തസമ്മര്‍ദ്ദമുള്ളവരില്‍ അതിറോസ്‌ക്‌ളീറോസിസ് അതീവ ഗുരുതരമായി മാറും. ധമന ികളിലൂടെയുള്ള രക്തപ്രവാഹം പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടുന്നത് ല്ക്കദയസ്തംഭനത്തിനു കാരണമാകും.
ബി.പി. ഉള്ള ഹൃദ്രോഗികള്‍ ഭക്ഷണം, ചികിത്സ, ജീവിതചിട്ടകള്‍ എന്നിവയുടെയൊക്കെ കാര്യത്തില്‍ തികഞ്ഞ നിയന്ത്രണം പാലിക്കേണ്ടതാണ്. രക്തസമ്മര്‍ദ്ദം കര്‍ശനമായി നിയന്ത്രിക്കണം. ഭക്ഷണത്തില്‍ ഉപ്പുകുറയ്ക്കുക, എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണം കുറയ്ക്കുക, കടുത്ത മാനസികസമ്മര്‍ദ്ദങ്ങളില്‍ നിന്ന് ഒഴിഞ്ഞുന ില്‍ക്കുക. ശാരീരികായാസമുള്ള പ്രവൃത്തികളില്‍ നിന്നു വിട്ടുന ില്‍ക്കുക തുടങ്ങിയവ ഏറ്റവും പ്രധാനമാണ്.

?ഗര്‍ഭകാലത്ത് ബി.പി. കൂടുന്നത് എന്തുകൊണ്ടാണ്
പലവിധ അപകടങ്ങള്‍ക്കും സാധ്യതയുള്ളതാണ് ഗര്‍ഭകാലത്തെ ബി.പി. കുഞ്ഞിനെയും അമ്മയെയും ഇത് പലതരത്തില്‍ ബാധിക്കാം. ആദ്യ ഗര്‍ഭത്തിലാണ് പൊതുവെ ബി.പി. കൂടുതലായി കാണുന്നത്. ഗര്‍ഭധാരണത്തെയും പ്രസവത്തെയും കുറിച്ചുള്ള ഭയവും ആകുലതകളുമൊക്കെ ഇതിനൊരു പ്രധാന കാരണംതന്നെ.
ഗര്‍ഭത്തോടനുബന്ധിച്ചുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌ന ങ്ങളും ബി.പി. കൂടാന്‍ കാരണമാകും. ഗര്‍ഭകാലത്ത് സ്ത്രീശരീരത്തില്‍ സങ്കീര്‍ണമായ നിരവധി ശാരീരിക, മാനസിക മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഈ മാറ്റങ്ങളെ ശാരീരികമായും മാനസികമായും ഉള്‍ക്കൊള്ളാന്‍ അമ്മയ്ക്കു കഴിയണം. അങ്ങനെ കഴിയാതെ വരുമ്പോഴാണ് ബി.പി. പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.
ഗര്‍ഭകാലത്തുണ്ടാകുന്ന ശാരീരികമാറ്റങ്ങള്‍ സ്വാഭാവികമായും രക്തക്കുഴലുകളെയും ബാധിക്കും. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ചു നിര്‍ത്തിയിരുന്ന ശാരീരിക ഘടകങ്ങള്‍ക്കും ഈ മാറ്റം അന ുഭവപ്പെടും. ഹോര്‍മോണ്‍ നിലകളിലുണ്ടാകുന്ന മാറ്റങ്ങളും ബി.പി. കൂടാന്‍ കാരണമാകുന്നവതന്നെ. ആദ്യമായി ഗര്‍ഭംധരിക്കുന്നവരില്‍ രക്താതിസമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൂത്രാശയ അണുബാധ, അതിനെത്തുടര്‍ന്ന് മൂത്രത്തില്‍ പഴുപ്പ്, ഗര്‍ഭത്തില്‍ ഒന്നിലധികം കുട്ടികളുണ്ടായിരിക്കുക എന്നിവ മൂലവും ഗര്‍ഭകാലത്ത് ബി.പി. കൂടാം.

?എല്ലാ ഗര്‍ഭിണികള്‍ക്കും രക്തസമ്മര്‍ദ്ദം കൂടിയിരിക്കുമോ
എല്ലാ ഗര്‍ഭിണികള്‍ക്കും ബി.പി. കൂടാറില്ല. ചിലരില്‍ മാത്രമാണ് ഇത് കൂടിക്കാണുന്നത്. രക്തസമ്മര്‍ദ്ദ പാരമ്പര്യമുള്ള കുടുംബങ്ങളില്‍ നിന്നു വരുന്നവര്‍, ആധികളും ആകുലതകളും കൂടുതലുള്ളവര്‍ എന്നിവര്‍ക്കൊക്കെ ഇതിനു സാധ്യത കൂടുതലുണ്ട്.
ഒരിക്കല്‍ ഗര്‍ഭകാല രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചവര്‍ക്ക് അതുകൊണ്ടുമാത്രം അടുത്ത തവണ ബി.പി. കൂടണമെന്നില്ല.

?ഗര്‍ഭകാലത്തെ ബി.പി. പരിശോധന എങ്ങനെയാവണം
ബി.പി. പാരമ്പര്യമുള്ളവര്‍ ആദ്യം മുതലേ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. ആദ്യ പരിശോധന മുതല്‍ ക്രമമായി ബി.പി. നേ ാക്കേണ്ടതാണ്. ആദ്യത്തെ അഞ്ചു മാസങ്ങളില്‍ മാസത്തിലൊരിക്കല്‍ പരിശോധന നടത്തിയാല്‍ മതി. പിന്നീട് രണ്ടാഴ്ചയിലൊരിക്കല്‍ ബി.പി. നോക്കണം. അവസാനത്തെ 8 ആഴ്ചകളില്‍ എല്ലാ ആഴ്ചയും പരിശോധിക്കുന്നതു നന്ന്.

?ഹോര്‍മോണ്‍ മാറ്റങ്ങള്‍ എങ്ങനെയാണ് ബി.പി.യെ ബാധിക്കുന്നത്
ഹോര്‍മോണ്‍ നില മാത്രം നോക്കുകയാണെങ്കില്‍ ഗര്‍ഭിണികള്‍ക്ക് ബി.പി. അല്‍പം കുറഞ്ഞിരിക്കേണ്ടതാണ്. ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ തുടങ്ങിയ സ്‌ത്രൈണ ഹോര്‍മോണുകള്‍ ഗര്‍ഭകാലത്ത് സുലഭമായി ഉണ്ടാകും. ഇവ ബി.പി. അല്‍പം കുറച്ചുനിര്‍ത്താന്‍ ശേഷിയുള്ളവയാണ്. അങ്ങനെ ബി.പി.അല്‍പം കുറഞ്ഞാണു നില്‍ക്കുന്നതെങ്കില്‍ അതുനല്ലതുമാണ്. രക്തസമ്മര്‍ദ്ദ നിലനിയന്ത്രിക്കുന്ന പ്രോസ്റ്റാഗ്ലാന്‍ഡിന്‍ എന്നൊരു ഘടകവുമുണ്ട്. ഇത് രണ്ടു തരത്തില്‍ കാണും. രക്തസമ്മര്‍ദ്ദം കൂട്ടുന്ന പ്രോസ്റ്റാഗ്ലാന്‍ഡിനും കുറയ്ക്കുന്ന പ്രോസ്റ്റാഗ്ലാന്‍ഡിനും. കൂട്ടുന്ന പ്രോസ്റ്റാഗ്ലാന്‍ഡിന്‍ മൂലം സ്വാഭാവികമായും ബി.പി.കൂടും.

?ബി.പി. കൂടുന്നത് നേരത്തെ കണ്ടെത്താനാവുമോ
രക്താതിസമ്മര്‍ദ്ദത്തിന് പലപ്പോഴും വ്യക്തമായ ലക്ഷണങ്ങളൊന്നും ഉണ്ടാവണമെന്നില്ല. ജനിതക ഘടകങ്ങളും പാരമ്പര്യ കാരണങ്ങളുമാണ് ഏറ്റവും മുഖ്യമായി ശ്രദ്ധിക്കേണ്ടത്. സംശയമുള്ളവര്‍ക്ക് റോള്‍ ഓവര്‍ ടെസ്റ്റ് നടത്തി ബി.പി. സാധ്യത കണ്ടെത്താം. ആദ്യം ഗര്‍ഭിണിയെ ഒരു വശം ചെരിച്ചു കിടത്തുന്നു. അല്‍പനേരം കഴിഞ്ഞ് ബി.പി. രേഖപ്പെടുത്തും. തുടര്‍ന്ന്, മലര്‍ന്നുകിടക്കാന്‍ അനുവദിക്കും. വീണ്ടും ബി.പി. രേഖപ്പെടുത്തും. മലര്‍ന്നു കിടക്കുമ്പോള്‍ ബി.പി. കൂടിയതായി കണ്ടാല്‍ രക്താതിമര്‍ദ്ദത്തിനുള്ള സാധ്യതയുണ്ടെന്നു സംശയിക്കണം.
ഒരു പ്രത്യേക മരുന്ന് കുത്തിവെക്കുമ്പോള്‍ ഉണ്ടാകുന്ന രക്തസമ്മര്‍ദ്ദന വര്‍ദ്ധന നിരീക്ഷിച്ചും ബി.പി. സാധ്യത കണ്ടെത്താവുന്നതാണ്. രോഗസാധ്യത ഭയക്കുന്നവരില്‍ നേരത്തെ തന്നെ ഇത്തരം പരിശോധന കള്‍ നടത്തുന്നത് നന്നായിരിക്കും. ഗര്‍ഭിണിയുടെ കാല്‍പാദങ്ങളിലും മറ്റും നീരുവന്ന് വീര്‍ക്കുന്നത് ബി.പി.യുടെ ഒരു ലക്ഷണമാണ്. കൂടുതല്‍ സമയം നില്‍ക്കുകയും മറ്റും ചെയ്യുന്നവരില്‍ നേരിയ നീരൊക്കെ ഉണ്ടായെന്നു വരാം. നീര് വല്ലാതെ അധികമാകുന്നുവെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

?ബി.പി. കൂടിപ്പോയാല്‍ എന്തു സംഭവിക്കും
ഗര്‍ഭകാലത്തെ ബി.പി. ശ്രദ്ധിക്കാതെ വിട്ടാല്‍ ഗുരുതരമായ പ്രശ്‌ന ങ്ങളുണ്ടാകാനിടയുണ്ട്. ഗര്‍ഭകാലത്തുണ്ടാകുന്ന രക്താതിമര്‍ദ്ദം അഥവാ പ്രന്‍സി ഇന്‍ഡ്യൂസ്ഡ് ഹൈപ്പര്‍ടെന്‍ഷന്‍ മൂലം അപസ്മാരംപോലെ വരുന്നതിന് എക്ലാമ്പ്‌സിയ എന്നു പറയും. ഇതു ഗുരുതരമായ സ്ഥിതിവിശേഷമാണ്. ശരീരത്തിലെ മാംസപേശികള്‍ നിയന്ത്രണം വിട്ട് സങ്കോചിക്കുകയും ബോധം നഷ്ടപ്പെടുകയുമൊക്കെ ചെയ്യും. പ്രസവത്തോടനുബന്ധിച്ച് എക്ലാമ്പ്‌സിയ ഉണ്ടായാല്‍ അമിത രക്തസ്രാവവും അപായങ്ങളുമുണ്ടാവാന്‍ സാധ്യതയുണ്ട്. ബി.പി. കൂടുതലുള്ളവര്‍ക്ക് ഉണ്ടാകാനിടയുള്ള മറ്റൊരപകടമാണ് 'ഹെല്‍പ്' എന്ന രോഗസഞ്ചയം.

?എന്താണ് ഹെല്‍പ്
ഗര്‍ഭകാലത്തെ രക്താതിസമ്മര്‍ദ്ദം മൂലം ഉണ്ടാകുന്ന രോഗങ്ങളുടെ കൂട്ടമാണ് ഹെല്‍പ്. രക്തത്തിലെ ചെമന്ന രക്താണുക്കള്‍ നിരന്തരം നശിച്ചുകൊണ്ടേയിരിക്കുകയും അങ്ങനെ മഞ്ഞപ്പിത്തമുണ്ടാവുകയുമാണ് ഇതില്‍. കരളിലെ എന്‍സൈമുകളെയും രക്തത്തിലെ പ്ലേറ്റെ്‌ളറ്റുകളുടെ അളവിനെ യും ഇതു ബാധിക്കും.രക്തത്തില്‍ പ്ലേറ്റെ്‌ളറ്റുകള്‍ കുറയുമ്പോള്‍ രക്തം കട്ടപിടിക്കാന്‍ വിഷമം വരും. ഏതെങ്കിലും തരത്തിലുള്ള രക്തസ്രാവമുണ്ടായാല്‍ അതു നിലയ്ക്കാതെ രോഗി മരിച്ചുപോകാന്‍ വരെ ഇതു കാരണമാകാം. പ്രത്യേകിച്ച് പ്രസവസംബന്ധിയായ രക്തസ്രാവം.
രക്തസമ്മര്‍ദ്ദം കൂടുതലുള്ള ഗര്‍ഭിണികളില്‍ കാണുന്ന മറ്റൊരു പ്രശ്‌ന മാണ് പള്‍മണറി എഡീമ. ശ്വാസകോശങ്ങളില്‍ ജലാംശം വര്‍ദ്ധിച്ച് അപകടമുണ്ടാകുന്ന അവസ്ഥയാണിത്. ഇത്തരക്കാരുടെ ശരീരത്തില്‍ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങള്‍ വല്ലാതെ കുറയുന്നതായി കണ്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് പ്രസവാനന്തരം ഗുരുതരമായ രക്തസമ്മര്‍ദ്ദവും അതുമൂലമുള്ള അപകടങ്ങളും ഉണ്ടാകാന ിടയുണ്ട്. ഇവരില്‍ വൃക്കകളുടെ പ്രവര്‍ത്തനവും അപകടത്തിലാവുക പതിവാണ്. വൃക്കകളുടെ പ്രവര്‍ത്തനം കുറയുകയാണ് ചെയ്യുക. രക്തത്തില്‍ നിന്നു വേര്‍തിരിച്ച മാലിന്യങ്ങള്‍ മൂത്രത്തിലൂടെ പുറത്തുപോകേണ്ടതാണ്. വൃക്കയുടെ പ്രവര്‍ത്തന മാന്ദ്യം മൂലം ഈ മാലിന്യങ്ങള്‍ ശരീരത്തില്‍ കെട്ടിക്കിടക്കാനിടയാകും. ഇത് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കും.

?അമ്മയുടെ രക്തസമ്മര്‍ദ്ദം കുഞ്ഞിനെ ബാധിക്കുമോ
ഗര്‍ഭസ്ഥ ശിശുവിനു വേണ്ട ഓക്‌സിജനും മറ്റു പോഷകവസ്തുക്കളും എത്തിച്ചുകൊടുക്കുന്നത് മറുപിള്ളയിലൂടെയാണല്ലോ. അമ്മയുടെ രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍, മറുപിള്ളയിലേക്കുള്ള രക്തപ്രവാഹത്തില്‍ പ്രശ്‌നങ്ങളുണ്ടാകും. മറുപിള്ളയ്ക്ക് തകരാറുകള്‍ ഉണ്ടാവുകയും ചെയ്യും. ഇതു ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാന ിടയുണ്ട്. ഗുരുതരമായ രക്തസമ്മര്‍ദ്ദമുള്ളവരാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കുഞ്ഞിന് ആവശ്യമായ പോഷകങ്ങള്‍ ഉറപ്പുവരുത്തുന്നതിനൊപ്പം രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചു നിര്‍ത്താനും ശ്രദ്ധിക്കുകയാണ് വേണ്ടത്.

?രക്താതിമര്‍ദ്ദം കൊണ്ടുള്ള അപകടങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ എന്തുചെയ്യണം

അച്ഛനമ്മമാര്‍ക്ക് രക്തസമ്മര്‍ദ്ദമുള്ളവരാണെങ്കില്‍ ഗര്‍ഭധാരണത്തിന ു മുമ്പുതന്നെ ബി.പി. പരിശോധിക്കുന്നതു നല്ലതാണ്. ഗര്‍ഭധാരണം ഉറപ്പുവരുത്തിയാല്‍ ക്രമമായി പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുക. ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളിലും മറ്റും വ്യായാമം ചെയ്യുന്നത് അത്രനന്നാവില്ല. അതിനാല്‍ ചെറിയ ചെറിയ യോഗമുറകളും ധ്യാന വുമൊക്കെ ശീലിച്ച് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് നന്നായിരിക്കും.
ആദ്യമാസങ്ങളില്‍ കൃത്യമായ പരിശോധനകള്‍ ന ടത്തിക്കൊണ്ടിരിക്കണം. പിന്നീടങ്ങോട്ട് പരിശോധനകളുടെ എണ്ണം കൂട്ടുകയും വേണം.
കൃത്യമായ നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതുകൊണ്ട് ഒട്ടുമിക്ക പ്രശ്‌നങ്ങളും ഒഴിവാക്കാനാവും.

?മാനസിക സമ്മര്‍ദ്ദംമൂലം ബി.പി.കൂടുമോ
ബി.പി. കൂടാനുള്ള ഏറ്റവും പ്രധാന കാരണം മാനസിക സമ്മര്‍ദ്ദമാണെന്നു പറയാം. ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളില്‍ മന സ്സ് കടുത്ത പിരിമുറുക്കത്തിലാകുന്ന അവസ്ഥയാണ് മാനസിക സമ്മര്‍ദ്ദം അഥവാ സ്‌ട്രെസ്സ്. വലിയ സങ്കടങ്ങള്‍ ഉണ്ടാകുമ്പോള്‍, പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍, ആഹ്ലാദങ്ങളുണ്ടാകുമ്പോള്‍ ഒക്കെ മന സ്സിന്റെ സന്തുലന ാവസ്ഥയ്ക്കു വ്യത്യാസം വരാം. സങ്കടങ്ങളോ പ്രതിസന്ധികളോ ഉണ്ടാകുമ്പോള്‍ അനുഭവപ്പെടുന്ന വല്ലാത്ത പിരിമുറുക്കമാണ് നമ്മെ കുഴപ്പത്തിലാക്കുന്ന സ്‌ട്രെസ്സ് ആയി മാറുന്നത്.
എന്താണ് മാനസിക സമ്മര്‍ദ്ദം എന്നു കൃത്യമായി നിര്‍വചിക്കുക അത്രയെളുപ്പമല്ല. വ്യത്യസ്ത ജീവിത സാഹചര്യങ്ങള്‍ ഓരോരുത്തരിലുമുണ്ടാക്കുന്ന മാനസിക പ്രതികരണങ്ങള്‍ വ്യത്യസ്തമായിരിക്കും. നടന്നുപോകുമ്പോള്‍ പെട്ടെന്ന് ഒരു പാമ്പിനെ കണ്ടു എന്നു കരുതുക. എന്തായിരിക്കും അനുഭവം? ശരീരമാസകലം ഒരുതരം ചൂടും വിറയലും അനുഭവപ്പെടും. ചിലര്‍ പേടിച്ച് ന ിലവിളിക്കും. ബോധം കെട്ടുപോയെന്നു പോലും വരാം. സ്വയമറിയാതെ പെട്ടെന്നുണ്ടാകുന്ന പ്രതികരണമെന്നോണം അന്തിച്ചു നിന്നുപോവുക, പെട്ടെന്ന് താനറിയാതെ നിന്നിടത്തുനിന്നു ചാടിപ്പോവുക തുടങ്ങി പലരുടെയും പ്രതികരണം പലതായിരിക്കും.
ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന കേന്ദ്രഭാഗമാണ് സവിശേഷ ശാരീരിക പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നത്. ഹൈപ്പോതലാമസില്‍ ന ിന്നുള്ള പ്രതികരണങ്ങളന ്യു.എസ്.എരിച്ച് ശരീരത്തില്‍ വന്‍തോതില്‍ അഡ്രിനാലിന്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ അഡ്രിനാലിനെ സ്‌ട്രെസ്സ് ഹോര്‍മോണ്‍ എന്നാണ് പറയാറുള്ളത്. പൊടുന്നനെ നാം ജാഗ്രതയിലേക്കുണരുന്നതും ശരീരം ഉത്തേജിതമാകുന്നതും ഇതിന്റെ പ്രവര്‍ത്തനം മൂലമാണ്.
രക്തത്തില്‍ അഡ്രിനാലിന്റെ തോത് കൂടുമ്പോള്‍ ദഹനംപോലുള്ള പല ആന്തരിക പ്രവര്‍ത്തനങ്ങളും പൊടുന്നനെ നിര്‍ത്തിവച്ച് ശരീരം ഇതര മാംസപേശികളിലേക്ക് കൂടുതല്‍ രക്തം എത്തിച്ചുകൊടുക്കാന്‍ തുടങ്ങും. സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള അധിക ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും ഉയരും. ശരീരത്തില്‍ വളരെപ്പെട്ടെന്നു നടക്കുന്ന നിരവധി രാസപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇതൊക്കെ സംഭവിക്കുന്നത്.
ഈയൊരു ശാരീരിക മാനസികാവസ്ഥ ചെറിയതോതിലായാല്‍ പോലും നീണ്ടുനില്‍ക്കുന്നതാണ് സ്‌ട്രെസ്സ്. ഇങ്ങനെ സ്‌ടെസ്സ് നീണ്ടുന ില്‍ക്കുമ്പോള്‍ സ്വാഭാവികമായും രക്തസമ്മര്‍ദ്ദം കൂടിയിരിക്കും.
ദേഷ്യം, ഉത്കണു, സംഭ്രമം തുടങ്ങിയ വികാരങ്ങളൊക്കെയുണ്ടാകുമ്പോള്‍ അഡ്രിനാലിന്‍ ഹോര്‍മോണിന്റെ ഉല്‍പാദനം ശരീരത്തില്‍ കൂടും. ഈ ഹോര്‍മോണ്‍ കൂടുന്നതാണ് സ്‌ട്രെസ്സ് കൂടാന്‍ കാരണം.

?സ്‌ട്രെസ്സ് മൂലമുള്ള ബി.പി. ഒഴിവാക്കാന്‍ എന്തു ചെയ്യണം
അമിത സ്‌ട്രെസ്സ് ഒഴിവാക്കുകയാണു വേണ്ടത്. രക്തസമ്മര്‍ദ്ദം വല്ലാതെ കൂടിക്കഴിഞ്ഞാല്‍ അതുകൊണ്ടുതന്നെ സ്‌ട്രെസ്സ് കൂടാം. സ്‌ട്രെസ്സ് കൊണ്ട് രക്തസമ്മര്‍ദ്ദവും. ഈ അഴിയാക്കുരുക്കില്‍ നിന്നു രക്ഷപ്പെടുക അത്രയെളുപ്പമാവില്ല. ആരോഗ്യകരമായ ജീവിതവീക്ഷണം പുലര്‍ത്തുക എന്നതാണ് സ്‌ട്രെസ്സ് ഒഴിവാക്കാനുള്ള ഏറ്റവും നല്ലമാര്‍ഗം. സ്‌ട്രെസ്സിനെ പോസിറ്റീവായി കാണുക. കുടുംബം, തൊഴില്‍, സമൂഹം തുടങ്ങി ജീവിതത്തില്‍ എല്ലാറ്റിനും അതതിന്റെ സ്ഥാനവും മഹത്വവും അംഗീകരിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ വലിയൊരളവോളം സ്‌ട്രെസ്സ് ഒഴിവാക്കാം.
കുടുംബാംഗങ്ങളോടൊപ്പം, സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തണം. ഇഷ്ടപ്പെട്ട ഉല്ലാസങ്ങളില്‍ മുഴുകണം. സംഗീതം, സിനിമ, കളികള്‍, സാഹിത്യം എന്നിവയിലൊക്കെ മുഴുകുന്നത് മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും. മനസ്സിന്റെ മുറുക്കം കുറയ്ക്കാനാവുംവിധംവേണം അവയില്‍ മുഴുകാന്‍.


?സ്‌ട്രെസ്സ് കൊണ്ട് മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ടോ
മാനസികസമ്മര്‍ദ്ദത്തിന്റെ ഏറ്റവും വലിയ പ്രത്യക്ഷഫലം രക്താതിമര്‍ദ്ദം തന്നെ. മനസ്സംഘര്‍ഷവും പിരിമുറുക്കവും കൂടുതലുള്ള ചിലര്‍ ഒരു മോചനമാര്‍ഗമെന്നോണം അമിതഭക്ഷണശീലത്തില്‍ എത്തിപ്പെടാറുണ്ട്. ആശങ്കകളും ഉത്കണുകളും മൂലം ചിലര്‍ക്ക് അമിതവിശപ്പും ഉണ്ടാകാറുണ്ട്. ഇതിന്റെയൊക്കെ ഫലമായി പൊണ്ണത്തടി ഉണ്ടാകാം. രക്താതിമര്‍ദ്ദത്തിലേക്കുള്ള ചവിട്ടുപടിയാണ് പൊണ്ണത്തടി എന്നുപറയാം.
സ്‌ട്രെസ്സ് കൊണ്ടുള്ള മറ്റൊരു വലിയ പ്രശ്‌നം ദുശ്ശീലങ്ങള്‍ക്ക് എളുപ്പം അടിമപ്പെടുന്നു എന്നതാണ്. ടെന്‍ഷന്‍ ഒഴിവാക്കാന്‍ വേണ്ടി മദ്യപാനം തുടങ്ങുന്നു എന്നാണല്ലോ പലരും അവകാശപ്പെടാറുള്ളത്. സിനിമകളിലും സീരിയലിലുമൊക്കെ ടെന്‍ഷനില്‍ നിന്നുള്ള രക്ഷാമാര്‍ഗ്ഗമായി മദ്യപാനത്തെ അവതരിപ്പിക്കുന്നതു സര്‍വസാധാരണവുമാണ്. സ്‌ട്രെസ്സില്‍ നിന്നുള്ള മോചനത്തിന്റെ മറ്റൊരു മാര്‍ഗമായാണ് പലരും പുകവലിയെ കാണുന്നത്. മദ്യപാന ത്തെക്കാള്‍ രക്താതിമര്‍ദം വര്‍ധിപ്പിക്കുന്ന പ്രശ്‌നമാണ് പുകവലി.

?മദ്യപാനം ബി.പി. ഉയര്‍ത്തുമോ
രക്തസമ്മര്‍ദ്ദം കൂട്ടുന്ന പ്രധാന കാരണങ്ങളിലൊന്നാണ് മദ്യപാനം. ആമാശയത്തിലെത്തുന്ന മദ്യം അവിടെനിന്ന് നേരിട്ടു രക്തത്തില്‍ കലരുന്നു. അങ്ങനെ തലച്ചോറിലുള്ള ശരീരാവയവങ്ങളില്‍ മദ്യത്തിന്റെ സാന്നിധ്യവും സ്വാധീനവും ഉണ്ടാകുന്നു. ആമാശയത്തില്‍ നിന്നുനേരിട്ടു രക്തത്തില്‍ കലരുന്നതുകൊണ്ടു തന്നെ മദ്യം രക്താതിമര്‍ദ്ദത്തിനു വഴിയൊരുക്കും. മദ്യപാനവുമായി ബന്ധപ്പെട്ട് മറ്റുനിരവധി അപകടങ്ങളും വരാനിടയുണ്ട്. മദ്യപാനാസക്തിക്ക് അടിപ്പെടുന്നതുതന്നെ ഏറ്റവും വലിയ അപകടം. പലരും മന സ്സംഘര്‍ഷങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ എന്നവ്യാജേനയാണ് മദ്യപാനത്തില്‍ മുഴുകുന്നത്. എന്നാല്‍ മദ്യപാനംകൊണ്ട് മിക്കപ്പോഴും ആധികളും മാനസികപിരിമുറുക്കവും പെരുകുകയാണു ചെയ്യുന്നത്. അതും രക്താതിമര്‍ദ്ദത്തിന ാണല്ലോ വഴിയൊരുക്കുക.
മദ്യത്തോടൊപ്പം അമിതഭക്ഷണമാണു ചിലരുടെ രീതി. ഇത് പൊണ്ണത്തടിക്കും അതുകൊണ്ടുള്ള രക്തസമ്മര്‍ദ്ദത്തിനും വഴി തുറക്കാം. മറ്റു ചിലര്‍ ഒട്ടും ഭക്ഷണം കഴിക്കാതിരിക്കും. ഇതും പ്രശ്‌നം തന്നെ. ഏതു തരത്തിലായാലും മദ്യപാനം രക്താതിമര്‍ദ്ദത്തിനു വഴിയൊരുക്കും.

?വ്യായാമം എങ്ങനെയാണ് ബി.പി. കുറയാന്‍ സഹായിക്കുന്നത്
വ്യായാമം കൊണ്ടുള്ള പ്രയോജനങ്ങള്‍ നിരവധിയാണ്. ന മ്മുടെ മൊത്തത്തിലുള്ള ശാരീരിക മാനസികനിലകള്‍ മെച്ചപ്പെടുത്താന്‍ വ്യായാമത്തിനു കഴിവുണ്ട്. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ആകെത്തന്നെ ഉന്മേഷഭരിതമാകുന്നു. ഇത് മാംസപേശികളിലേക്കും ശരീരാവയവങ്ങളിലേക്കുമുള്ള രക്തപ്രവാഹം മെച്ചപ്പെടുത്തും.
വ്യായാമവേളയില്‍ ശ്വാസോസ്വാസനില മെച്ചപ്പെടുന്നു. ഇത് ശരീരകോശങ്ങളിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കും. പ്രാണവായു കൂടുതല്‍ കിട്ടുന്നതോടെ കോശങ്ങളുടെ പ്രവര്‍ത്തന ശേഷിവര്‍ധിക്കുന്നു. ഇതിന്റെഫലമായി നേരിയ രക്തലോമികകള്‍ വേണ്ടത്ര വികസിക്കുകയും ശരീരത്തിലെല്ലായിടത്തും രക്തചംക്രമണം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യും. ഇതിന്റെയൊക്കെ പ്രത്യക്ഷഫലമെന്നോണം രക്തസമ്മര്‍ദ്ദം നിയന്ത്രണാധീനമായി നില്‍ക്കും. നന്നായി വ്യായാമം ചെയ്യുന്ന ഒരാളുടെ ഹൃദയം പ്രാവശ്യം മിടിക്കുമ്പോള്‍ പമ്പു ചെയ്യപ്പെടുന്ന അത്രയും രക്തം തന്നെ പമ്പു ചെയ്യണമെങ്കില്‍ മെയ്യനങ്ങാപ്രകൃതക്കാരനായ ഒരാളുടെ ഹൃദയത്തിന് കുറെ തവണ മിടിക്കേണ്ടിവരും. വ്യായാമം ചെയ്യാത്തയാളുടെ ഹൃദയത്തിന് ഒന്നരമടങ്ങോളം അധ്വാന ഭാരംകൂടുന്നു എന്നര്‍ഥം.
രക്തക്കുഴലുകളുടെ ആരോഗ്യാവസ്ഥ നിലനിര്‍ത്തുന്നതിനും രക്തചംക്രമണം സുഗമമാക്കുന്നതിനും വ്യായാമം കൂടിയേ തീരൂ. ശ്വസന വ്യായാമങ്ങള്‍ മന സ്സിന് പ്രശാന്തിയും ഉന്മേഷവും ന ല്‍കും. ആന്തരാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാനും ശരീരത്തിനുവഴക്കം നല്‍കാനും ഇത് ഏറെ സഹായകമാണ്.
വ്യായാമവേളയില്‍ ദീര്‍ഘമായി ശ്വസിക്കുക പതിവാണല്ലോ. ഈ ദീര്‍ഘശ്വസന ങ്ങളിലൂടെ ശ്വാസകോശങ്ങള്‍ കൂടുതല്‍ ബലവത്താകും. വളരെയധികം ഓക്‌സിജന്‍ ഉള്ളിലെത്തുകയും ചെയ്യും. ഇതൊക്കെ രക്തസമ്മര്‍ദ്ദം നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഏറെ സഹായിക്കുന്ന കാര്യങ്ങള്‍ തന്നെ.
ശരീരത്തില്‍ അധികമായെത്തുന്ന കൊഴുപ്പ് എരിച്ചുകളയാനും അതുവഴി, രക്തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ അടിയാനുള്ള സാധ്യത കുറയ്ക്കാനും വ്യായാമങ്ങള്‍ ഏറെ സഹായകമാണ്. അമിതഭാരവും പൊണ്ണത്തടിയും ഒഴിവാക്കാനും ഇതു സഹായിക്കുന്നു. ഇങ്ങനെ ഏതുനിലയ്ക്കുനോക്കിയാലും രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള ഏറ്റവും നല്ല ഉപാധികളിലൊന്നാണ് വ്യായാമ ശീലം.

?നടത്തവും മറ്റു ശ്വസന വ്യായാമങ്ങളും ബി.പി. കുറയ്ക്കുന്നത് എങ്ങനെ യാണ്

വ്യായാമവേളയില്‍ രക്തധമനികള്‍ വികസിക്കും. അപ്പോള്‍ സ്വാഭാവികമായും ബി.പി. കുറയും. ശ്വസന വ്യായാമങ്ങള്‍ ചെയ്യുമ്പോഴും നടക്കുമ്പോഴുമൊക്കെ ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ എന്നൊരു ഹോര്‍മോണ്‍ ഉണ്ടാകുന്നുണ്ട്. ശാരീരികവും മാനസികവുമായ സുഖം പകരുന്നതാണ് എന്‍ഡോര്‍ഫിന്‍. ബി.പി. കുറയ്ക്കാനും ഇത് ഏറെ സഹായകമാണ്.

?ബി.പിക്കുള്ള മരുന്നുകള്‍ ആജീവനാന്തം കഴിക്കേണ്ടിവരും എന്നുപറയുന്നതു ശരിയാണോ

രക്തസമ്മര്‍ദ്ദം ആദ്യം കണ്ടെത്തുമ്പോള്‍ തന്നെ മരുന്നുനിര്‍ദ്ദേശിക്കുക ചുരുക്കമാണ്; അപകടകരമാംവിധം ഉയര്‍ന്ന ബി.പിയുള്ളവര്‍ക്കേ അതുചെയ്യാറുള്ളൂ. ഏതാണ്ട് ആറുമാസം ജീവിതക്രമങ്ങളും ഭക്ഷണവും ചിട്ടപ്പെടുത്തുന്നതുകൊണ്ട് അതു ന ന്നായി കുറയ്ക്കാന ാവും.
വ്യായാമം, ഭക്ഷണനിയന്ത്രണം എന്നിവ കൊണ്ടൊന്നും പ്രതീക്ഷിച്ച ഫലം കിട്ടുന്നില്ലെങ്കില്‍ ഗുളിക കഴിച്ചേ പറ്റൂ. ഗുളിക കഴിച്ചു തുടങ്ങിയാല്‍ ബി.പി.നോര്‍മലിലേക്കുവരും. അങ്ങനെ നില ക്രമപ്പെട്ടാലും പെട്ടെന്ന് നിര്‍ത്തിക്കളയരുത്. വളരെക്കുറഞ്ഞ ഡോസിലാണെങ്കിലും ദീര്‍ഘകാലം ഗുളിക തുടരണം.

?എല്ലാകാലത്തും ഒരേഅളവില്‍ മരുന്നു കഴിക്കേണ്ടിവരുമോ

ഏറ്റവും കുറഞ്ഞ ഡോസില്‍ ബി.പി.മരുന്നുകള്‍ നിര്‍ദ്ദേശിക്കുക എന്നതാണ് ഡോക്ടറുടെകടമ. രോഗിയുടെ ശാരീരികാവസ്ഥ, ജീവിതസാഹചര്യങ്ങള്‍ എന്നിവ മനസ്സിലാക്കിയാണ് സാധാരണ മരുന്നു നിര്‍ദ്ദേശിക്കുക. ചെറിയ ഹൈപ്പര്‍ടെന്‍ഷനാണെങ്കില്‍ ചെറിയതോതില്‍ മരുന്നുമതി. ഉയര്‍ന്ന ഹൈപ്പര്‍ടെന്‍ഷനാണെങ്കില്‍ മരുന്ന് കൂടുതല്‍ വേണ്ടിവരും. കാലക്രമത്തില്‍ ബി.പി. കുറയുമ്പോള്‍ മരുന്നും കുറച്ചുകൊണ്ടുവരാം. കൃത്യവും ഏറ്റവും കുറഞ്ഞതുമായ ഡോസ് കണ്ടെത്താന്‍ രണ്ടുമൂന്നു മാസത്തെ നിരീക്ഷണവും പരിശോധന യും വേണ്ടിവരും. വളരെയേറെക്കാലം തുടര്‍ച്ചയായി മരുന്നുകഴിക്കേണ്ടിവരാറുമുണ്ട്.


?ബി.പിക്കുള്ള പ്രധാനമരുന്നുകള്‍ ഏതൊക്കെയാണ്? അവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്
രക്തസമ്മര്‍ദ്ദത്തിന്റെ മൂലകാരണം നാം കണ്ടെത്തിക്കഴിഞ്ഞു. ആര്‍ട്ടീരിയോളുകള്‍ എന്ന സൂക്ഷ്മധമനികള്‍ ചുരുങ്ങിപ്പോവുകയോ അടഞ്ഞുപോവുകയോ ചെയ്യുന്നതാണത്. ആര്‍ട്ടീരിയോളുകളെ വികസിപ്പിക്കാനായാല്‍ ബി.പി. കുറയും. എന്നാല്‍ പാര്‍ശ്വഫലങ്ങളില്ലാതെ അതിനു കഴിയുന്ന ഒരു മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. അതിനാല്‍ മറ്റുപല മാര്‍ഗങ്ങളിലൂടെയുമാണ് ഇന്ന് ബി.പി. നിയന്ത്രിക്കുന്നത്. ബീറ്റാ ബ്ലോക്കേഴ്‌സ്, കാല്‍സ്യം ചാനല്‍ ബ്ലോക്കേഴ്‌സ്, എ.സി.ഇ. ഇന്‍ഹിബിറ്റര്‍, ക്ലോണിഡിന്‍ തുടങ്ങി പല വിഭാഗങ്ങളിലുള്ള മരുന്നുകള്‍ ഇതിനായി ഉപയോഗിക്കുന്നു.
ബീറ്റാ ബ്ലോക്കേഴ്‌സ്: ഹൃദയമിടിപ്പിന്റെ നിരക്കു കുറച്ച് ഹൃദയത്തിന്റെ പമ്പിങ് കുറയ്ക്കുന്ന മരുന്നുകളാണ് ബീറ്റാ ബ്ലോക്കേഴ്‌സ്.കാല്‍സ്യം ചാനല്‍ ബ്ലോക്കേഴ്‌സ്: കോശങ്ങളിലേക്ക് കൂടുതല്‍ കാല്‍സ്യം എത്തിച്ചേരുന്നതു തടയുകയാണ് ഈയിനം മരുന്നുകള്‍ ചെയ്യുക. രക്തക്കുഴലുകളുടെ ഭിത്തിയിലെ കോശങ്ങളില്‍ കാല്‍സ്യം അധികമായെത്താതെ തടഞ്ഞാല്‍ കുഴല്‍ ചുരുങ്ങാനുള്ള സാധ്യത ഒഴിവാകും. അങ്ങനെ ബി.പി. കൂടാതെ നിയന്ത്രിച്ചുനിര്‍ത്തും.
എ.സി.ഇ. ഇന്‍ഹിബിറ്റര്‍ മരുന്നുകള്‍: ശരീരത്തില്‍ രണ്ടുതരം ആന്‍ജിയോടെന്‍സിന്‍ ഘടകങ്ങളുണ്ട്. ആന്‍ജിയോടെന്‍സിന്‍ , എന്നിവ. ഇതില്‍ ആന്‍ജിയോടെന്‍സിന്‍ എന്ന ഘടകം രക്തക്കുഴലുകളെ ചുരുക്കുന്നവയില്‍ ഏറ്റവും ശക്തിയേറിയതാണ്. ഈ ഘടകത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തി രക്തധമനികളുടെ സങ്കോചത്തെ തടയുകയാണ് ഈ വിഭാഗത്തില്‍ പെട്ടമരുന്നുകള്‍ ചെയ്യുന്നത്.
ഡൈയൂററ്റിക് മരുന്നുകള്‍:വൃക്കകളില്‍ മൂത്രം ഉല്‍പാദിപ്പിക്കുന്നതിന്റെ അളവു കൂടുന്നവയാണ് ഡൈയൂററ്റിക് മരുന്നുകള്‍. രക്തത്തിലെ അധിക ഘടകങ്ങളും അനാവശ്യഘടകങ്ങളും അരിച്ചുമാറ്റി മൂത്രത്തിലൂടെ പുറന്തള്ളപ്പെടുമ്പോള്‍ ശരീരത്തില്‍ രക്തത്തിന്റെ വ്യാപ്തവും ഒഴുക്കിന്റെ തോതും ക്രമപ്പെടുകയും ബി.പി. ന ിയന്ത്രണത്തിലാവുകയും ചെയ്യും.ക്ലോണിഡിന്‍, മീഥൈല്‍ ഡോപാം മരുന്നുകള്‍: ഗര്‍ഭിണികള്‍ക്കും മറ്റും നല്‍കുന്ന ഏറ്റവും സുരക്ഷിതമായ മരുന്നാണ് മീഥൈല്‍ ഡോപാം. വൃക്കരോഗങ്ങള്‍ക്കു പറ്റിയ മരുന്നാണ് ക്ലോണിഡിന്‍. മസ്തിഷ്‌കത്തില്‍ നേരിട്ടു പ്രവര്‍ത്തിച്ചാണ് ഇവ ബി.പി. കുറയ്ക്കുന്നത്.മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത്: ഒന്നിലധികം മരുന്നുകള്‍ വളരെച്ചെറിയ ഡോസില്‍ കൂട്ടിച്ചേര്‍ത്തു ന ല്‍കുന്നത് ഏറെ ഫലപ്രദമാണെന്ന് ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയാകുമ്പോള്‍ മരുന്നുകളുടെ അളവ് നന്നായി കുറയ്ക്കാനാവും. ഏതെങ്കിലും പ്രത്യേക മരുന്നു കഴിക്കുന്നതുകൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലം കുറയ്ക്കാനും ഇതുന ല്ലതാണ്.


?ബി.പി. മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണോ? അത്അപകടമുണ്ടാക്കുമോ

ഇന്ന് രക്തസമ്മര്‍ദ്ദനിയന്ത്രണത്തിലുപയോഗിക്കുന്ന മിക്ക മരുന്നുകളും ചെറിയ ചില ാര്‍ശ്വഫലങ്ങള്‍ഉണ്ടാക്കുന്നവയാണ്. വളരെ കൂടിയ ഡോസില്‍ കഴിച്ചാല്‍ മാത്രമേ ഈ പാര്‍ശ്വഫലങ്ങള്‍ പ്രശ്‌നമാവുകയുള്ളൂ. അതുകൊണ്ടുതന്നെയാണ് ബി.പി. മരുന്നുകള്‍ കഴിയുന്നത്ര ഡോസ് കുറച്ചു ന ല്‍കുന്നത്. ഒന്നിലധികം മരുന്നുകള്‍ കൂട്ടിച്ചേര്‍ത്തു നല്‍കുന്നതും പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
നേരിയ ചില പാര്‍ശ്വഫലങ്ങള്‍ക്കു സാധ്യതയുണ്ട് എന്നതിന്റെ പേരില്‍ ബി.പിക്കു മരുന്നു കഴിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. മരുന്നു കഴിക്കാതിരിക്കുകയോ നിര്‍ത്തുകയോ ചെയ്യുന്നത് പല ഗുരുതരസ്ഥിതികള്‍ക്കും കാരണമാകും.

?ബി.പി. വരാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം

രക്താതിമര്‍ദ്ദം വരാതിരിക്കാനും വന്നാല്‍ നിയന്ത്രിക്കാനും ജീവിതശൈലി ചിട്ടപ്പെടുത്തലാണ് ഏറ്റവും അത്യാവശ്യം. ജീവിതം ക്രമീകരിക്കുക എന്നു കേള്‍ക്കുമ്പോള്‍ വലിയ വിഷമമാണു പലര്‍ക്കും. നമ്മുടെ സാധാരണ രീതികള്‍ക്കു തന്നെ വളരെച്ചെറിയ ചിട്ടയും ക്രമവും ഉണ്ടാക്കുക മാത്രമേ ഇതിന് ആവശ്യമുള്ളൂ. ഈ ക്രമീകരണം ജീവിതത്തെ വിരസമാക്കുകയല്ല മറിച്ച് കൂടുതല്‍ ആരോഗ്യകരവും ആഹ്ലാദകരവുമാക്കുകയാണു ചെയ്യുന്നത്.
ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക
ഉപ്പ് അത്യാവശ്യത്തിനു മാത്രമാക്കുക.
കൊഴുപ്പ് കുറയ്ക്കുക. വറുത്തതും പൊരിച്ചതും പരമാവധി കുറയ്ക്കാം.
മെയ്യനങ്ങാത്ത ജീവിതശൈലി ഉപേക്ഷിക്കുക. ചെറിയ വ്യായാമങ്ങള്‍ പതിവാക്കുക.
പുകവലിയും മദ്യപാനവും പൂര്‍ണമായി ഒഴിവാക്കുക.
അനാവശ്യമായ മത്സരമനോഭാവങ്ങളില്‍ നിന്ന് അകന്നുന ില്‍ക്കുക.
സ്വന്തം ശേഷിയും സാധ്യതകളും പരിമിതികളും തിരിച്ചറിഞ്ഞ് മനസ്സമ്മര്‍ദ്ദങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുക.
സമയാസമയങ്ങളില്‍ വൈദ്യപരിശോധന നടത്തുക.
രക്തസമ്മര്‍ദ്ദത്തെക്കുറിച്ചുള്ള ശാസ്ത്രീയ നിഗമനങ്ങള്‍ ആദ്യം അവതരിപ്പിച്ചത് സ്റ്റീഫന്‍ ഹെയ്ല്‍സ് എന്ന പുരോഹിതനാണ്. . കുതിരയുടെ കഴുത്തിലെ ധമനിയില്‍ നീളമേറിയ ഒരു ഗ്ലാസ് കുഴല്‍ കുത്തിയിറക്കി നടത്തിയ അപകടകരമായ ഒരു പരീക്ഷണത്തിലൂടെയാണ് ബി.പി.യെക്കുറിച്ചുള്ള ആദ്യ ശാസ്ത്രീയ നിഗമനങ്ങള്‍ രൂപപ്പെടുത്തിയത്.മനുഷ്യരിലെ ബി.പി. അളക്കുന്നതിന് രസം ഉപയോഗിച്ചുള്ള സ്ഫിഗ്മോമാനോമീറ്റര്‍ കണ്ടെത്തിയത് 89 ല്‍ മാത്രമാണ്. പിന്നീട് രക്തസമ്മര്‍ദ്ദത്തിന് വൃക്കരോഗവുമായും ഹൃദ്രോഗവുമായും മസ്തിഷ്‌കാഘാതവുമായുള്ള ബന്ധങ്ങളെല്ലാം വ്യക്തമാക്കപ്പെട്ടു. രക്തസമ്മര്‍ദ്ദം കൂടുന്നതുകൊണ്ട് രക്തക്കുഴലിന്റെ ഭിത്തികള്‍ തടിച്ചു വീര്‍ക്കും എന്നു കണ്ടെത്തിയത് ഡോ. റിച്ചാര്‍ഡ് ബ്രൈറ്റ് ആണ്.
രക്തസമ്മര്‍ദ്ദം അല്‍പം കൂടിയിരുന്നാലും മറ്റു രോഗലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ ചികിത്സ ആവശ്യമില്ല എന്നായിരുന്നു 90 കള്‍ വരെയുള്ള ധാരണ. എന്നാല്‍ ഇതു ശരിയല്ലെന്നു പിന്നീടു തിരിച്ചറിഞ്ഞു. ബി.പി.യുടെ അളവ് ഹൈനോര്‍മലിലും അധികമാണെങ്കില്‍ മാത്രമേ ചികിത്സ വേണ്ടൂ എന്നായിരുന്നു 98കള്‍ വരെയുള്ളധാരണ.ഇതും പിന്നീട് തിരുത്തി. സിസ്റ്റോളിക് ബി.പി. കൂടുതലുണ്ടെങ്കില്‍ ചികിത്സ ആവശ്യമാണെന്നാണ് ഇപ്പോഴത്തെ നിഗമനം.

കടപ്പാട്-http://kcacomin.blogspot.in

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate