অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യകരമായ ജീവിതം

ആരോഗ്യകരമായ ജീവിതം

  1. ശരീരത്തെ അറിയാം
  2. ഗര്‍ഭിണികള്‍ എന്തു കഴിക്കണം
  3. മഞ്ഞുകാലത്തെ സൗന്ദര്യ സംരക്ഷണം
  4. ഷോക്കും (സ്തംഭനം) ശുശ്രൂഷയും
  5. ഹൃദ്രോഗികള്‍ എന്തു കഴിക്കണം
  6. എന്താണ് പഠന വൈകല്യം
  7. അവയവദാനം എന്നാല്‍
  8. പ്രമേഹം
  9. മാക്കുലാര്‍ ഡീജനറേഷന്‍
  10. നടുവേദനയ്ക്ക് ചികിത്സ തേടും മുന്‍പ്
  11. ഒക്യുപേഷണല്‍ തെറാപ്പി
  12. മനസാണ് ആരോഗ്യം
  13. അടുത്തറിയാം അനസ്‌തേഷ്യയെ
  14. ആഹാരപദാര്‍ഥങ്ങളും അജ്ഞതയും
  15. വീട്ടില്‍ ചെയ്യാവുന്ന നാല് ഫിറ്റ്‌നെസ് ടെസ്റ്റുകള്‍
  16. സൂക്ഷിക്കുക, ഹെപ്പറ്റൈറ്റിസ് സി നിശബ്ദ കൊലയാളി
  17. വ്യായാമം ആരോഗ്യസംരക്ഷണത്തിന്
  18. ഉറക്കം വഴിമാറുന്നുവോ?
  19. പ്രതിരോധ കുത്തിവയ്പ്പ്; അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍
  20. അയ്യോ…നടുവേദനിക്കുന്നേ…
  21. ഡെങ്കിപ്പനിയെ പ്രതിരോധിക്കാം
  22. ഇന്‍സുലിന്‍ എടുക്കുന്നവര്‍ ശ്രദ്ധിക്കാന്‍
  23. ഹൃദയശബ്ദം നിലയ്ക്കാതിരിക്കാന്‍
  24. വ്രതാനുഷ്ഠാനവും ആരോഗ്യവും
  25. മഴക്കാലം പനിക്കാലം
  26. നെഞ്ചുരോഗങ്ങള്‍ക്ക് ആധുനിക ചികിത്സ
  27. എലിപ്പനി: കരുതിയിരിക്കുക
  28. അഞ്ചിനു ശേഷം ശ്രദ്ധയോടെ
  29. കരുതലോടെ നീങ്ങാം ഒന്നുമുതല്‍ അഞ്ചുവരെ
  30. ആഹാര പദാര്‍ഥങ്ങള്‍: ഗുണങ്ങളും അപകട സാധ്യതകളും
  31. ആരോഗ്യമുള്ള ഹൃദയത്തിനായി
  32. മൈഗ്രെയ്ന്‍ അകറ്റാം, ചിട്ടയായ ജീവിതശൈലിയിലൂടെ

ശരീരത്തെ അറിയാം

ഷാക്കിര്‍ തോട്ടിക്കല്‍

നാം എങ്ങനെ ശ്വസിക്കുന്നു

കോശങ്ങളില്‍ വെച്ച് നടക്കുന്ന ഓക്‌സീകരണത്തിന്റെ ഫലമായാണ് ആഹാരഘടകങ്ങളിലടങ്ങിയിരിക്കുന്ന ഊര്‍ജ്ജം സ്വതന്ത്രമാകുന്നതെന്നു നമുക്കറിയാമല്ലോ. ഓക്‌സീകരണം നടക്കണമെങ്കില്‍ ഓക്‌സിജന്‍ വേണം. വായുവില്‍ നിന്നാണ് നമുക്ക് ഓക്‌സിജന്‍ ലഭിക്കുന്നത്. ഈ ഓക്‌സിജന്‍ കോശങ്ങളില്‍ എത്തിച്ചേരുന്നതെങ്ങനെയെന്നറിയേണ്ടേ? ഇതിനു സഹായിക്കുന്ന അവയവ വ്യവസ്ഥയാണു ശ്വാസനേന്ദ്രിയ വ്യവസ്ഥ.
നാസാരന്ദ്രങ്ങള്‍, ഗ്രസനി, ശ്വാസനാളം, ശ്വസനികള്‍, ശ്വാസകോശങ്ങള്‍ എന്നിവയാണു ശാസനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗങ്ങള്‍. ശ്വാസകോശങ്ങള്‍ സ്ഥിതി ചെയ്യുന്നത് രണ്ടറകളിലാണ്. സ്‌പോഞ്ച് പതുപ്പുള്ള ഇവയില്‍ മുന്തിരിക്കുല പോലുള്ള ധാരാളം അറകള്‍ ഉണ്ട്. ഓരോ അറയിലുമുണ്ട് ധാരാളം രക്തലോമികള്‍. അറകളിലെത്തുന്ന ഓക്‌സിജന്‍ നേരിട്ടു രക്തവാഹിനികളിലേക്കു വ്യാപിക്കുന്ന വിധത്തിലാണ് അതിന്റെ ഘടന. ശ്വാസകോശങ്ങളെ പൊതിഞ്ഞ് ‘പ്ലൂറ’ എന്ന ആവരണവുമുണ്ട്.

ഔരസാശയത്തിനുള്ളിലാണു ശ്വാസകോശങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഔരസാശയം വായു നിബദ്ധമായ ഒരറയാണ്. ഔരസാശയത്തെയും ഉദരാശയത്തേയും വേര്‍തിരിക്കുന്ന പേശീനിര്‍മ്മിതമായ ഒരു ഭിത്തിയാണ് ഡയഫ്രം. ഇതല്‍പം മേല്‍പോട്ട് വളഞ്ഞാണിരിക്കുന്നത്. ഡയഫ്രം സങ്കോചിക്കുമ്പോള്‍ അതിന്റെ അളവ് നിവര്‍ന്ന് അല്‍പം താഴുകയും ഔരസാശയത്തിന്റെ താഴോട്ടുള്ള വ്യാപ്തം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഔരസാശയത്തിന്റെ വശങ്ങളിലുള്ള വാരിയെല്ലുകളെ തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ള പേശികള്‍ സങ്കോചിക്കുമ്പോള്‍ വാരിയെല്ലുകള്‍ ഉയരുകയും മാറെല്ലിനെ മുന്നോട്ടു തള്ളുകയും ചെയ്യുന്നു. അപ്പോള്‍ ഔരസാശയത്തിനു വശങ്ങളിലോട്ടും മുന്നോട്ടുമുള്ള വികാസം ഉണ്ടാകുന്നു. ഔരസാശയം വികസിക്കുമ്പോള്‍ ശ്വാസകോശങ്ങള്‍ വികസിക്കുകയും അപ്പോള്‍ അവയിലെ മര്‍ദ്ദം കുറയുകയും അന്തരീക്ഷ വായു ഉള്ളില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഇതാണ് ഉഛ്വാസം. ഔരസാശയം ചുരുങ്ങുമ്പോള്‍ ശ്വാസകോശങ്ങള്‍ ചുരുങ്ങുകയും വായു പുറത്തു പോകുകയും ചെയ്യുന്നു. ഇതാണു നിശ്വാസം. സാധാരണഗതിയില്‍ ആരോഗ്യമുള്ള ഒരാള്‍ മിനിറ്റില്‍ 18 പ്രാവശ്യം ശ്വാസോഛ്വാസം ചെയ്യുന്നു.
ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ നാം അറിയാതെ ഒന്നു തുമ്മുകയോ പൊട്ടിച്ചിരിക്കുകയോ ഒക്കെ ചെയ്താല്‍ ഒന്നോ രണ്ടോ ആഹാരകണങ്ങള്‍ ചിലപ്പോള്‍ മൂക്കില്‍ കൂടി പുറത്തു വരാറുണ്ട്. അപൂര്‍വ്വമായിട്ടാണെങ്കിലും ഇത് എങ്ങനെ സംഭവിക്കുന്നു. നാസാരന്ദ്രങ്ങളിലൂടെയും വായയിലൂടെയുമുള്ള ഒരു പൊതുവഴിയാണ് ഗ്രസനി. വായില്‍ നിന്നുള്ള ആഹാരം ഗ്രസനിയിലെത്തുമ്പോള്‍ നാം തുമ്മുകയോ മറ്റോ ചെയ്താല്‍ ശക്തിയായ വായു പ്രവാഹത്തില്‍  പെട്ട് ആഹാരകണം മൂക്കില്‍ കയറാം. ഈ നാല്ക്കവലയില്‍ നിന്ന് ആഹാരത്തിന് വഴിതെറ്റിയാല്‍ ശ്വാസനാളങ്ങളിലേക്കും കടക്കാം.  പക്ഷേ അങ്ങനെ സംഭവിക്കാറില്ല. ആഹാരം കടന്നു പോകുമ്പോള്‍ ശ്വാസനാളത്തിലേക്കുള്ള  ‘ഗേറ്റ്’ തനിയെ അടയും. ട്രെയിന്‍ വരുമ്പോള്‍ ലവല്‍ക്രോസുകളിലെ ഗെയ്റ്റടക്കുന്നതുപോലെ ബലൂണ്‍ കഷണം, നാണയം തുടങ്ങിയവ ഒരു രസത്തിനു വായിലിടുന്നവര്‍ സൂക്ഷിക്കുക. ഇവ ശ്വാസനാളത്തിന്റെ ആരംഭസ്ഥാനത്തെങ്ങാന്‍ ചെന്നുപെട്ടാല്‍ പിന്നെ ശ്വസനം നടക്കില്ല. അതോടെ തീരും കാര്യം.

ശരീരത്തിലെ ഏറ്റവും വലിയ അവയവം

നിങ്ങള്‍ അമ്പരക്കുന്നുണ്ടാവും. ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാല്‍ നിങ്ങള്‍ പറയുന്ന ഉത്തരങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. അതുകൊണ്ട് ഉത്തരം നേരെയങ്ങു പറഞ്ഞേക്കാം. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ത്വക്കാണ്. നമ്മുടെ ശരീരത്തെ ആവരണം ചെയ്തു സൂക്ഷിക്കുന്ന ത്വക്ക് പല ധര്‍മ്മങ്ങളും നിര്‍വഹിക്കുന്നുണ്ട്. ശരീരത്തില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന വിസര്‍ജ്ജ്യവസ്തുക്കളായ ജലവും ലവണങ്ങളും വിയര്‍പ്പു രൂപത്തില്‍ പുറത്തു കളയുന്നത് ത്വക്കാണ്. ത്വക്ക് പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നാണ്. സ്പര്‍ശനം, അന്തരീക്ഷ മര്‍ദ്ദത്തിലെ വ്യത്യാസം, താപനിലയിലെ വ്യത്യാസം തുടങ്ങിയവ നാം അറിയുന്നത് ത്വക്ക് വഴിയാണ്. ശരീരോഷ്മാവ് കൃത്യമായി നിലനിര്‍ത്തുന്നത് ത്വക്കാണ്. (മനുഷ്യശരീരത്തിന്റെ സാധാരണ ഊഷ്മാവ് 370ഇ ആണ്) അധികം വരുന്ന കൊഴുപ്പിനെ സൂക്ഷിച്ചു വെക്കുന്ന ഒരു സംഭരണാവയവം കൂടിയാണ് ത്വക്ക്.

ശരീരത്തിലെ മറ്റൊരുതരം വിസര്‍ജ്ജനാവയവങ്ങളാണ് വൃക്കകള്‍. നട്ടെല്ലിന്റെ ഇരുവശത്തുമായി ഉദരാശയത്തിന്റെ മുകള്‍ഭാഗത്ത് ഡയഫ്രത്തിനു തൊട്ടുതാഴെയായി കാണപ്പെടുന്ന അമരവിത്തിന്റെ ആകൃതിയിലുള്ള വൃക്കകള്‍ രക്തത്തിലധികമുള്ള ജലാംശവും ലവണങ്ങളും വേര്‍തിരിച്ച് മൂത്രരൂപത്തില്‍ പുറത്തു കളയുന്നു. ഇത് ഒരു സങ്കീര്‍ണ്ണമായ പ്രവര്‍ത്തനമാണ്. വൃക്കയുടെ പ്രവര്‍ത്തക ഘടകങ്ങളായ നെഫ്രോണുകള്‍ എന്ന സൂക്ഷ്മ അരിപ്പകളാണ് രക്തത്തിനു ജലവും ലവണങ്ങളും അരിച്ചെടുക്കുന്നത്.

ഓരോ നെഫ്രോണും വൃക്കയില്‍ ചുരുണ്ടു മടങ്ങികിടക്കുന്ന നേരിയ കുഴലുകളാണ്. ഇവയുടെ ഒരഗ്രം കപ്പുപോലെ വികസിച്ചിരിക്കും. മറ്റെയഗ്രം ചോര്‍പ്പിന്റെ ആകൃതിയിലുള്ള പെല്‍വിസ് എന്ന ഭാഗത്തേക്കു തുറക്കുന്നു. കപ്പുപോലെയുള്ള ഭാഗം രക്തത്തില്‍ നിന്ന് അധികമുള്ള ജലാംശത്തെ ആഗിരണം ചെയ്ത് നേരിയ കുഴലുകളിലൂടെ പെല്‍വിസിലും അവിടെ നിന്നു മൂത്രനാളങ്ങള്‍ വഴി മൂത്രസഞ്ചിയിലും എത്തിക്കുന്നു. മൂത്രസഞ്ചിയില്‍ മൂത്രം നിറയുമ്പോഴാണ് മൂത്രവിസര്‍ജ്ജനത്തിനുള്ള തോന്നല്‍ ഉണ്ടാകുക.

ഗര്‍ഭിണികള്‍ എന്തു കഴിക്കണം

ശ്രീപ്രിയ ഷാജി (കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ആന്‍ഡ് ന്യൂട്രീഷ്യനിസ്റ്റ് മലബാര്‍ ഹോസ്പിറ്റല്‍, കോഴിക്കോട്

അമ്മ ആരോഗ്യവതിയായി ഇരിക്കുക എന്നതിലുപരി നല്ലൊരു കുഞ്ഞിന് ജന്‍മം നല്‍കാനും കൂടിയാണ് ഗര്‍ഭിണി ചിട്ടയായ ആഹാരക്രമം പാലിക്കണമെന്ന് പറയുന്നത്. ഇതിനായി ഗര്‍ഭിണിയാകും മുമ്പുതന്നെ ആരോഗ്യക്രമത്തില്‍ ചില ചിട്ടകള്‍ കൊണ്ടുവരണം. ഗര്‍ഭിണിയാകാന്‍ തയാറെടുക്കുമ്പോള്‍ തന്നെ ചിട്ടയായ ദിനചര്യകളിലൂടെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

ഗര്‍ഭിണികള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ രീതി വളരെ പ്രധാനമാണ്. ഗര്‍ഭിണി കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് പറയാറുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തെ സ്വാധീനിക്കുമെന്നതിനാലാണ് ഗര്‍ഭിണിയുടെ ആഹാരക്രമം പ്രാധാന്യമര്‍ഹിക്കുന്നത്. ഗര്‍ഭകാലത്ത് ബഹുസ്വരവും സമ്പുഷ്ടവുമായ ഭക്ഷണക്രമം പാലിക്കേണ്ടത് അമ്മമാരുടെ കര്‍ത്തവ്യമാണ്.

നല്ല ഭക്ഷണം, ആവശ്യത്തിന് ഉറക്കം, ചെറിയ അദ്ധ്വാനങ്ങള്‍ എന്നിവ ഗര്‍ഭിണികള്‍ക്ക് ആവശ്യമാണ്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ക്കു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ മാത്രമേ ബെഡ്‌റെസ്റ്റ് ആവശ്യമായി വരൂ. ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ ഗര്‍ഭിണിയുടെ രക്തചംക്രമണം കൂടുന്നത് അമ്മയ്ക്കും ഗര്‍ഭസ്ഥശിശുവിനും ഒരുപോലെ നല്ലതാണ്.

ഗര്‍ഭിണിയുടെ ഭാരത്തെ (കിലോഗ്രാമില്‍) ഉയരത്തിന്റെ ഇരട്ടി (മീറ്ററില്‍) കൊണ്ട് ഭാഗിച്ചാല്‍ കിട്ടുന്ന സംഖ്യയാണ് ബേസിക് മെറ്റബോളിക് ഇന്റക്‌സ് അഥവാ ബി.എം.ഐ. ഇതുപ്രകാരം കണ്ടെത്തുന്ന ബി.എം.ഐ 19 നും 24നുമിടയിലാണെങ്കില്‍ അമിതവണ്ണമില്ല. 24നുമുകളില്‍ 30 വരെയാണ് ബി.എം.ഐ എങ്കില്‍ അവര്‍ക്ക് അധികവണ്ണമുണ്ടെന്ന് കരുതാം. 30നു മുകളിലുള്ളവര്‍ക്ക് പൊണ്ണത്തടിയുണ്ടാകും. 19ന് താഴെയാണ് ബി.എം.ഐ എങ്കില്‍ വേണ്ടത്ര ശരീരഭാരം ഗര്‍ഭിണിക്കില്ല എന്നുകരുതാം. നിങ്ങളുടെ ഡയറ്റീഷ്യനുമായി സംസാരിച്ച് ബി.എം.ഐ കണ്ടുപിടിക്കണം. ഇതിനനുസരിച്ചുള്ള ഭക്ഷണക്രമമാണ് ഗര്‍ഭകാലത്ത് പിന്തുടരേണ്ടത്.

19ല്‍ താഴെ ബി.എം.ഐ ഉള്ള ഗര്‍ഭിണിക്ക് ഗര്‍ഭകാലത്ത് 10 മുതല്‍ 18 കിലോഗ്രാം വരെ ഭാരം കൂടാം. ബി.എം.ഐ 19- 24 ആയ സ്ത്രീക്ക് ഗര്‍ഭകാലത്ത് കൂടാവുന്ന പരമാവധി ഭാരം 11 മുതല്‍ 16 കിലോ വരെയാണ്. അതിനുമുകളിലുള്ളവര്‍ക്ക് പരമാവധി ഏഴു മുതല്‍ 11 കിലോ വരെയേ ഗര്‍ഭകാലത്ത് ഭാരം കൂടാന്‍ പാടുള്ളൂ. 30നു മുകളില്‍ ബി.എം.ഐ ഉള്ളവര്‍ക്ക് ഗര്‍ഭകാലത്ത് പരമാവധി അഞ്ചുകിലോയേ ഭാരം കൂടാവൂ.

ഗര്‍ഭിണിക്ക് ഭാരക്കുറവുണ്ടെങ്കിലോ ഗര്‍ഭകാലത്ത് വേണ്ട അനുപാതത്തില്‍ ഭാരം കൂടിയില്ലെങ്കിലോ അത് പ്രശ്‌നമാകും. മാസം തികയാതുള്ള പ്രസവം, തൂക്കക്കുറവുള്ള കുഞ്ഞിന്റെ ജനനം, പ്രസവത്തില്‍ സങ്കീര്‍ണതകള്‍ എന്നിവ ഇതില്‍ ചിലതാണ്. എന്നാല്‍ ഗര്‍ഭകാലത്ത് അധികമായി ഭാരം കൂടുന്നതും പ്രശ്‌നമാണ്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കുഞ്ഞിന് ജനനവൈകല്യം, സിസേറിയന്‍ വേണ്ടിവരിക എന്നിവ അവയില്‍ ചിലതാണ്.

പോഷകാംശമുള്ള ഭക്ഷണം എന്നതുകൊണ്ട് എല്ലാ ആഹാരഘടകങ്ങളും ശരിയായ അളവില്‍ അടങ്ങിയ ഭക്ഷണമെന്നാണ് ഉദ്ദേശിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ്, വിറ്റാമിനുകള്‍, മിനറലുകള്‍, പ്രോട്ടീന്‍ എന്നിവയാണ് ഈ ഭക്ഷണഘടകങ്ങള്‍. ഗര്‍ഭകാലത്ത് ആഹാരത്തിലുള്ള ഈ അഞ്ചുഘടകങ്ങളുടേയും അളവ് വര്‍ധിപ്പിക്കണം. അമ്മയ്ക്ക് മാത്രമല്ല, കുട്ടിക്കുകൂടി വേണ്ട അളവില്‍ ഇവ കഴിക്കേണ്ടതാണ്. പണ്ടുള്ളവര്‍ പറയുന്നതുപേയെ രണ്ടാള്‍ക്കുള്ള ഭക്ഷണം കഴിക്കണമെന്നല്ല ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. സാധാരണ കഴിച്ചുകൊണ്ടിരുന്നതിനെക്കാള്‍ ഭക്ഷണത്തിന്റെ അളവ് കൂട്ടുന്നതിനൊപ്പം അതിലൂടെ ലഭിക്കുന്ന പോഷകാംശങ്ങളുടെ അളവ് ഉറപ്പാക്കുകയാണ് വേണ്ടത്.

മഞ്ഞുകാലത്തെ സൗന്ദര്യ സംരക്ഷണം

ചര്‍മ്മത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ കുറച്ചൊന്നുമല്ല നമ്മെ അസ്വസ്ഥരാക്കുന്നത്. കാലാവസ്ഥ മാറ്റം ചര്‍മത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ നിരവധി. പാദം വിണ്ടുകീറുക, ചര്‍മ്മം മൊരിയിക, തൊലിപ്പുറം വരണ്ടിരിക്കുക അങ്ങനെ നീളുന്നു അത്. ഈ പ്രശ്‌നങ്ങളിലേറെയുമുണ്ടാകുന്നതു മഞ്ഞുകാലത്താണ്. ത്വക്കിന് എണ്ണമയം നല്‍കുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തനം മഞ്ഞുകാലത്തു കുറയുന്നതു കൊണ്ടാണിത്. ഡിസംബര്‍ പാതിയായപ്പോള്‍ത്തന്നെ നല്ല തണുപ്പാണ് പലേടത്തും. ഇതുകൊണ്ടുതന്നെ ചര്‍മ്മസംരക്ഷണത്തിനുള്ള പൊടിക്കൈകള്‍ പരീക്ഷിക്കേണ്ട സമയവുമായിരിക്കുന്നു.

എണ്ണ തേച്ചു കുളിച്ചാല്‍ ചര്‍മം മൊരിയുന്നത് ഒരു പരിധി വരെ തടയാം. ചര്‍മത്തിന് മൃദുത്വവും കിട്ടും. മഞ്ഞു കാലത്തു ചര്‍മ്മം വരണ്ടു പോകുന്ന അവസ്ഥ പരിഹരിക്കുന്നതിന് ഏതെങ്കിലും മോയിസ്ചറൈസിങ്ങ് ക്രീം വാങ്ങി പുരട്ടിയാല്‍ മതി. മോയിസ്ചറൈസിങ്ങ്  ക്രീം ചര്‍മ്മത്തിന് ഒരു കവചം പോലെ പ്രവര്‍ത്തിക്കുന്നു. ശരീരത്തിലെ ഈര്‍പ്പം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നു. കഴിയുന്നതും സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലത്. സോപ്പു തേച്ചാല്‍ ചര്‍മ്മം കൂടുതല്‍ വരളാന്‍ സാധ്യതയുണ്ട്.
തൊലിപ്പുറം വരണ്ടു വളരുന്നതിനു പ്രധാനകാരണം ശരീരത്തിലെ ജലാംശം കുറയുന്നതാണ്. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക. കൂടാതെ പഴങ്ങളും ജ്യൂസുമൊക്കെ ധാരാളം കഴിക്കുക. പുറത്ത് പോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുക. ചുണ്ടുകള്‍ പൊട്ടുന്നുണ്ടെങ്കില്‍ ലിപ്ബാം ഉപയോഗിക്കാവുന്നതാണ്. 
ചര്‍മ്മ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് മുടിയുടെ സംരക്ഷണവും. മഞ്ഞ് കാലത്ത് മുടിയില്‍ താരന്‍, മുടിയുടെ അറ്റം പൊട്ടുക, കൊഴിച്ചില്‍ തുടങ്ങി പല പ്രശ്്‌നങ്ങളും ബാധിക്കാറുണ്ട്. ഇതിനു പരിഹാരമായി മുടിയില്‍ ഹോട്ടര്‍ മസാജിംഗ് ചെയ്യുക. വെളിച്ചെണ്ണ ചെറിയതായി ചൂടാക്കി തലയോട്ടിയില്‍ തേച്ച് പിടിക്കുന്നതാണ് ഹോട്ടര്‍ മസാജിംഗ്. മുടിയില്‍ പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ് നടത്തുന്നതും ഈ കാലാവസ്ഥയില്‍ നല്ലതായിരിക്കും.

യാത്ര പോകുമ്പോള്‍ മുടിയില്‍ കാറ്റേല്‍ക്കാതിരിക്കാന്‍ സ്‌കാര്‍ഫ് കൊണ്ട് മുടി മറക്കുന്നത് നല്ലതായിരിക്കും. മഞ്ഞുകാലത്ത് കഴിവതും ഷാംപൂ ഉപയോഗിക്കാതിരിക്കുക. ചെമ്പരത്തി താളിയോ, കുറുന്തോട്ടി താളിയോ ഉപയോഗിച്ച് മുടി കഴുകുക.
മഞ്ഞുകാലത്ത് പാദം വിണ്ടു കീറാറുണ്ട് ചിലര്‍ക്ക്. ഇതു ഗുരുതരമായ അവസ്ഥയില്‍ വരെ ചെന്നെത്താം. രാത്രി കിടക്കും മുമ്പേ ഇളം ചൂടുവെള്ളത്തില്‍ ഉപ്പു കലര്‍ത്തി കാല് അതില്‍ മുക്കി വെക്കുക. അതിനുശേഷം ഒലിവ് ഓയില്‍, നാരങ്ങാനീര് മിശ്രിതം കാലില്‍ പുരട്ടുക. അതുകൂടാതെ ഗഌസ

റിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതവും ഉപയോഗിക്കാം. കാലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം.
ശ്രദ്ധയോടെയുള്ള പരിചരണം വഴി മഞ്ഞുകാലത്തുണ്ടാകുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ.

ഷോക്കും (സ്തംഭനം) ശുശ്രൂഷയും

ഷോക്ക് അഥവാ സ്തംഭനം എന്നാല്‍ ശരീരത്തിലെ രക്തചംക്രമണ നിലവാരം അപകടകരമാം വിധം കുറയുക എന്നതാണ് വൈദ്യശാസ്ത്രത്തിലെ അര്‍ഥം. ഇങ്ങനെയുണ്ടായാല്‍ പല പ്രധാനപ്പെട്ട അവയവങ്ങളിലും (വൃക്ക, തലച്ചോര്‍) ആവശ്യത്തിന് രക്തയോട്ടം ഉണ്ടാവുകയില്ല. ഇലക്ട്രിക് ഷോക്കേറ്റാലും, അസഹ്യമായ വൈകാരിക ഷോക്ക്, അമിത രക്തസ്രാവം എന്നിവയുണ്ടായാലും ശരീരത്തിലുണ്ടാകുന്നത് ഈ രക്തചംക്രമണപരമായ സ്തംഭനമാണ്. വളരെ വേഗത്തിലുള്ളതും കനം കുറഞ്ഞതുമായ നാഡിമിടിപ്പ് ഉണ്ടാകുന്നത് ഷോക്കിന്റെ അടയാളമാണ്. താമസിയാതെ ബോധം മറയുകയും ചെയ്യും. ഹൃദയമിടിപ്പ് നിന്നാലുണ്ടാകുന്നത് ഷോക്കിന്റെ മൂര്‍ത്തരൂപമാണ്. ഷോക്കില്‍ രക്ത സമ്മര്‍ദ്ദം രേഖപ്പെടുത്താനാവാത്ത വിധം താഴ്ന്നിരിക്കും.

ഷോക്കും രക്തസ്രാവവും
ശരീരത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ള രക്തസ്രാവമായാലും ജല വാര്‍ച്ചയായാലും കൃത്യ സമയത്ത് തടയാതിരുന്നാല്‍ ഷോക്ക് ഉണ്ടാകും. ഷോക്കില്‍ നിന്നും മരണത്തിലേക്ക് അധികം പടവുകളില്ല. കരള്‍, പ്ലീഹ, കുടല്‍ തുടങ്ങിയ ആന്തരാവയവങ്ങള്‍ക്ക് മുറിവേറ്റാല്‍ വാര്‍ന്ന രക്തം പുറത്ത് പോവാതെ ശരീരത്തിനുള്ളില്‍ തന്നെ തളം കെട്ടിനിന്നാലും ഷോക്ക് ഉണ്ടാകും. ശരീരത്തിന് വല്ലാതെ ഉലച്ചില്‍ തട്ടിയാല്‍ (റോഡപകടങ്ങള്‍, വീഴ്ച) പുറമെ മുറിവൊന്നും കാണുന്നില്ലെങ്കില്‍ തന്നെയും ആന്തരാവയവങ്ങളില്‍ മുറിവുണ്ടാകും. ശരീരത്തില്‍ നിന്ന് അളവിലധികം ജലം ബാഷ്പമായി പോകുന്നതാണ് തീപൊള്ളലില്‍ ഷോക്കുണ്ടാകുന്നതിന്റെ രഹസ്യം.

മുറിവുകളില്‍ നിന്നല്ലാത്ത രക്തസ്രാവവും ഷോക്കുണ്ടാക്കും. (അകാരണമായി ചിലര്‍ക്ക് മൂക്കില്‍ നിന്നുണ്ടാകുന്ന രക്തസ്രാവം, ഗര്‍ഭ പാത്രത്തില്‍ നിന്നുള്ള രക്തസ്രാവം) സ്വന്തം ശരീരത്തില്‍ നിന്നല്‍പം രക്തമൊഴുകുന്നത് കാണുമ്പോഴേക്കും തലകറങ്ങി പരവശനായി വീഴുന്നത് ഷോക്കല്ല. (ചിലര്‍ക്ക് നിലത്ത് ഒരു തുള്ളി രക്തം കണ്ടാലും ഇങ്ങനെയുണ്ടാവും). ഇവരുടെ പള്‍സ് വളരെ സാവധാനത്തിലുള്ളതായിരിക്കും. മലര്‍ത്തിക്കിടത്തി കാലുകള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ തല ചുറ്റി വീണവര്‍ ഉമിനീര് ഇറക്കിത്തുടങ്ങുകയും തുടര്‍ന്ന് ഉണരുകയും ചെയ്യും. ഷോക്കായാലും തലചുറ്റി വീണതായാലും രോഗിയെ ഒരിക്കലും ഇരുത്തരുത്. കാലുകള്‍ പൊക്കിവച്ച് കിടത്തുക തന്നെ വേണം. ഷോക്കും ഇതുപോലെയുള്ള ബോധക്ഷയവും ഉണ്ടാകാന്‍ അപകടത്തെ തുടര്‍ന്ന് മിനുറ്റുകളോ മണിക്കൂറുകളോ എടുക്കും. എന്നാല്‍ തലചുറ്റി വീഴല്‍ സെക്കന്റുകള്‍ക്കുള്ളില്‍ സംഭവിക്കും. അത്യാഹിതത്തില്‍പെടുന്നവരില്‍ പലപ്പോഴും ഷോക്കുണ്ടാകുന്നതിന്റെ മുന്നോടിയായി സ്ഥലകാല ബോധം നഷ്ടപ്പെട്ടതുപോലെയുള്ള പെരുമാറ്റവും അടങ്ങിയൊതുങ്ങിക്കിടക്കാന്‍ കഴിയായ്കയും കാണാറുണ്ട്. ഏതപകടത്തില്‍പ്പെട്ട വ്യക്തിയായാലും പ്രഥമ ശുശ്രൂഷയുടെ ഒരു ലക്ഷ്യം ഷോക്കുണ്ടാകാതെ നോക്കലാണ്.
ഷോക്കിലും തലചുറ്റി വീഴലിലുമെല്ലാം രോഗി ചലനമറ്റു കിടക്കുമെന്നതിനാല്‍ അത്തരം രോഗിയെ വിലയിരുത്തുന്നതിന്റെ ആദ്യ പാഠങ്ങള്‍ ഇവിടെയും മറന്നുകൂടാ. എന്നുവച്ചാല്‍ പള്‍സിന്റെ സ്ഥിതിയോടൊപ്പം ശ്വാസോഛ്വാസത്തിന്റെ കാര്യം കൂടി വിലയിരുത്തണം. ഷോക്ക് ബോധക്ഷയത്തില്‍ മാത്രമൊതുങ്ങി ശ്വാസോഛ്വാസം നിലനില്‍ക്കണമെന്നില്ല. നാഡിമിടിപ്പോ ശ്വസോഛ്വാസമോ രണ്ടും കൂടി ഇല്ലെങ്കില്‍ രോഗിയെ മലര്‍ത്തിക്കിടത്തണം. ആവശ്യമായ പ്രഥമ ശുശ്രൂഷ നല്‍കാനാണിത്. ഹൃദയാഘാതം, ഇലക്ട്രിക് ഷോക്ക് എന്നിവയും ഹൃദയമിടിപ്പ് നിലച്ച് ഷോക്കിലായ രോഗിക്ക് ശ്വാസോഛ്വാസമുണ്ടെങ്കില്‍ പോലും ഇങ്ങനെ കിടത്തണം.
ഷോക്കിലുള്ള ഒരു വ്യക്തിയുടെ ത്വക്ക് തണുത്തതും വിളറിയതുമായിരിക്കും. നാഡിമിടിപ്പ് കനം കുറഞ്ഞതും വേഗത്തിലുള്ളതുമായിരിക്കും. മനം പിരട്ടലിന്റേയും ഓക്കാനത്തിന്റേയും ഭാവപ്രകടനങ്ങള്‍ തൊണ്ടയിലും ചുണ്ടുകളിലും കാണാം. വിധേയന്‍ മന്ദാവസ്ഥയിലോ അബോധാവസ്ഥയിലോ ആയിരിക്കും.

ശുശ്രൂഷ

വിധേയന്റെ മനസിനും ശരീരത്തിനും ശാന്തത നല്‍കുകയാണ് ശുശ്രൂഷകന്‍ ആദ്യം ചെയ്യേണ്ടത്. ദയയും ആത്മവിശ്വാസം പകരുന്ന വാക്കുകളും ശുശ്രൂഷകനില്‍ നിന്നും ശാന്തമായി ഒഴുകണം. എന്നാല്‍ നടപടികള്‍ ദ്രുതഗതിയില്‍ ആവുകയും വേണം.
ഷോക്കിലാണെന്ന് സംശയമുള്ള രോഗിയുടെ ശരീരം അധികം ഉയരരുത്. രക്തസ്രാവമോ ഒടിവുകളോ ഉണ്ടെങ്കില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവക്ക് പരിചരണം നല്‍കണം. ഷോക്കിലുള്ള വ്യക്തിയുടെ ശരീരത്തിന്റെ ചൂട് നഷ്ടപ്പെട്ടുകൂടാ. ഇറുകിയ വസ്ത്രങ്ങള്‍ അഴിച്ചിട്ട് കാല്‍പാദം മുതല്‍ കീഴ്ത്താടി വരെ പുതപ്പുകൊണ്ടു മൂടുകയാണിതിനു ചെയ്യേണ്ടത്. (തണുത്ത കാലാവസ്ഥയില്‍ മുഖമൊഴിവാക്കി തലയും മൂടാം.) ദാഹമുണ്ടെങ്കില്‍ ശുദ്ധ ജലത്തില്‍ നനച്ച തുണി ചുണ്ടില്‍വച്ചു നുണയാന്‍ അനുവദിക്കാം.
ഏത് അത്യാഹിതത്തില്‍പെട്ട് കിടക്കുന്ന വ്യക്തിയാണെങ്കിലും അയാള്‍ക്ക് സ്വബോധമുള്ളിടത്തോളം അയാളെ നോക്കി വെപ്രാളപ്പെടുകയോ അത്ഭുതപ്പെടുകയോ ചെയ്യരുത്. അത്തരം കാഴ്ചക്കാരെ എത്രയും പെട്ടെന്ന് വിധേയന്റെ സമീപത്തുനിന്ന് മാറ്റണം. അബോധാവസ്ഥയില്‍ കിടക്കുന്ന ആളുടെ വായില്‍ വെള്ളമോ മരുന്നോ ഒഴിച്ചുകൊടുക്കുകയുമരുത്.

ഹൃദ്രോഗികള്‍ എന്തു കഴിക്കണം

പിരിമുറുക്കമില്ലാത്ത ജീവിതവും ചിട്ടയായ ഭക്ഷണവും വ്യായാമവുമുണ്ടെങ്കില്‍ ഒരുപരിധിവരെ ഹൃദ്രോഗത്തെ തടയാം. കൂടാതെ ഇതിലൂടെ ജീവിതശൈലീ രോഗങ്ങളായ അമിതവണ്ണം, അമിതരക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവ കുറയ്ക്കാനും സാധിക്കും. ജീവിതശൈലീ രോഗങ്ങള്‍ ഹൃദ്രോഗത്തിനും കാരണമാണ്.

പൊരിച്ചതും വറുത്തതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കണം. രക്തസമ്മര്‍ദം നിയന്ത്രിക്കാനായി ഉപ്പിലിട്ടത്, പപ്പടം തുടങ്ങിയവ ഒഴിവാക്കണം. മാനസിക പിരിമുറുക്കം കുറയ്ക്കാനായി യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുന്നത് നന്നായിരിക്കും.

ദിവസം 45 മിനിറ്റ് നേരമെങ്കിലും നടക്കുന്നത് ശീലമാക്കണം. മറ്റ് അസുഖമില്ലാത്തവര്‍ക്ക് നീന്തല്‍ ശീലിക്കാം. യോഗ പോലുള്ള വ്യായാമങ്ങളും നല്ലതാണ്. ആഴ്ചയില്‍ നാല് മണിക്കൂറെങ്കിലും നടക്കാന്‍ സാധിച്ചാല്‍ അസുഖം കുറയ്ക്കാന്‍ സാധിക്കും. അതോടൊപ്പംതന്നെ അസുഖത്തിന്റെ കാഠിന്യ വും കുറയ്ക്കാന്‍ കഴിയും.

പുകവലി, മദ്യപാനം പാടില്ല

പുകവലി ശീലമുള്ളവര്‍ കുറയ്ക്കുന്നതിന് പകരം പൂര്‍ണമായും ഉപേക്ഷിക്കണം.
അമിത മദ്യപാനം, അമിത ആഹാരം എന്നിവയും ഒഴിവാക്കണം. അമിത രക്തസമ്മര്‍ദ്ദമുള്ളവര്‍ ഒരു ദിവസം അഞ്ച് ഗ്രാമില്‍ (ഒരു ടീസ്പൂണ്‍) കൂടുതല്‍ ഉപ്പ് കഴിക്കരുത്. മേല്‍പ്പറഞ്ഞ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ നേരത്തേതന്നെ അസുഖത്തിന്റെ തീവ്രത മനസിലാക്കാന്‍ ഡോക്ടറെ സമീപിച്ച് പരിശോധന നടത്തണം.

രക്തസമ്മര്‍ദ്ദം 140-90ഉം മൊത്തം കൊളസ്‌ട്രോള്‍ 180ഉം എല്‍.ഡി.എല്‍ (ചീത്ത കൊളസ്‌ട്രോള്‍) 130ഉം (പ്രമേഹമുള്ളവരില്‍ 70ല്‍ താഴെ) യും ആയിരിക്കണം. എച്ച്.ഡി.എല്‍ (നല്ല കൊളസ്‌ട്രോള്‍) എത്ര കൂടുതലുണ്ടോ അത്രയും നല്ലതാണ്. ഇത് 50ന് മുകളില്‍ ആണെങ്കില്‍ ഹൃദ്രോഗ സാധ്യത വളരെ കുറവാണ്.

ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പരിപ്പ് വര്‍ഗങ്ങള്‍, മത്സ്യം, കുറഞ്ഞ അളവില്‍ കോഴിയിറച്ചി, ഫാറ്റ് കുറഞ്ഞ പാല്‍ അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കണം.

പാമോയില്‍, വെളിച്ചെണ്ണ എന്നിവയുടെ ഉപയോഗം കുറയ്ക്കണം. പകരമായി ഒലിവ് ഓയില്‍, സൂര്യകാന്തി എണ്ണ എന്നിവ ഉപയോഗിക്കാം. എത് തരത്തിലുള്ള എണ്ണയാണെങ്കിലും ഒരു ദിവസം 10 മില്ലിലിറ്ററില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല.

എന്താണ് പഠന വൈകല്യം

നിര്‍മല ആന്‍ എബ്രഹാം (കൗണ്‍സിലര്‍, സണ്‍റൈസ് ഹോസ്പിറ്റല്‍ കാക്കനാട്, കൊച്ചി)

പഠന വൈകല്യം എന്നു പറയുന്നത് ഒരു കുട്ടിയുടെ നല്ല കഴിവുകളും അവന്റെ താഴ്ന്ന പഠന നിലവാരവും തമ്മിലുള്ള അന്തരമാണ്. ഭാഷ പ്രയോഗിക്കുന്നതിലോ, മനസിലാക്കുന്നതിലോ ഉള്ള ബുദ്ധിമുട്ട് കാരണം ശ്രദ്ധിക്കുന്നതിലോ സംസാരിക്കുന്നതിലോ വായിക്കുന്നതിലോ എഴുതുന്നതിലോ കഴിവുകുറവു കാണിക്കുന്ന അവസ്ഥയാണ് പഠന വൈകല്യം.

പഠനത്തിലെ പിന്നോക്കാവസ്ഥയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. കാഴ്ചയിലോ കേള്‍വിയിലോ നേരിടുന്ന പ്രയാസം, Epilespy മുതലായ ശാരീരിക കാരണങ്ങളും, അമിതമായ ഉല്‍ക്കണ്ഠ, വിഷാദം മുതലായ വൈകാരിക പ്രശ്‌നങ്ങളും, ജീവിത സാഹചര്യങ്ങളിലുള്ള വിവിധ കാരണങ്ങളും സാമൂഹിക പ്രശ്‌നങ്ങളും എല്ലാം പഠന വൈകല്യം ഉണ്ടാകുന്നതിനുള്ള കാരണങ്ങളില്‍ ചിലതാണ്. എന്നാല്‍ ബുദ്ധിശക്തിയുടെ കുറവു മൂലമുള്ള പഠന പിന്നോക്കാവസ്ഥയെ പഠന വൈകല്യമായി കണക്കാക്കാനാവില്ല.

ശരാശരിയോ അതില്‍ കൂടുതലോ ബുദ്ധി (IQ>70) പ്രകടിപ്പിക്കുന്ന കുട്ടികളിലാണ് പഠന വൈകല്യം കാണപ്പെടുന്നത്. ഇവയ്‌ക്കെല്ലാം പുറമേ മസ്തിഷ്‌ക്ക സംബന്ധമായ മറ്റു തകരാറുകളും പഠന വൈകല്യത്തിനു കാരണമാകാം.

അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റീവ് ഡിസോര്‍ഡര്‍ (ADHD -ശ്രദ്ധ കേന്ദ്രീകരിക്കുവാനും അടങ്ങിയിരിക്കുവാനുമുള്ള തലച്ചോറിന്റെ കഴിവു കുറവ്) ഇത്തരം കുട്ടികള്‍ക്ക് ഏകാഗ്രതയോടെ തുടര്‍ച്ചയായി ഏതെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുവാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് പഠിക്കാനാവില്ല.

പഠന വൈകല്യം ജനിതകപരമായ ഘടകങ്ങള്‍ മൂലവും ലഭിക്കാന്‍ ഇടയുണ്ട്. ഗര്‍ഭകാലത്തും പ്രസവ സമയത്തും പ്രസവാനന്തരവുമുണ്ടാകുന്ന അണുബാധ, ചില മരുന്നുകളുടെ ഉപയോഗം, ലഹരി വസ്തുക്കളുടെ ഉപയോഗം, വീഴ്ചകള്‍ കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍, രക്തസ്രാവം, മാസം തികയാതെയുള്ള പ്രസവം, ജനന സമയത്ത് കുട്ടിയുടെ തൂക്കക്കുറവ്, കുട്ടിയുടെ തലയ്ക്കുണ്ടാകുന്ന ക്ഷതങ്ങള്‍, പോഷകാഹാരക്കുറവ് മുതലായ കാരണങ്ങള്‍ മസ്തിഷ്‌ക പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. ഇത് ബുദ്ധിമാന്ദ്യമില്ലാതെ തന്നെ പഠന വൈകല്യങ്ങള്‍ ഉണ്ടാവാന്‍ ഇടയാക്കുന്നു.

വിവിധ തരത്തിലുള്ള പഠന വൈകല്യങ്ങളുണ്ട്. വായനയില്‍ നേരിടുന്ന ബുദ്ധിമുട്ട് (dyslexia), സ്‌പെല്ലിംഗിലും എഴുത്തിലുമുള്ള ബുദ്ധിമുട്ട് (dysgraphia), കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ളള പ്രയാസം (dyscalculia), എല്ലാ മേഘലകളിലും കാര്യങ്ങള്‍ ഏകീകരിച്ച് ചെയ്യുവാനുള്ള ബുദ്ധിമുട്ട് (dyspraxia) മുതലായവയാണ് പഠന വൈകല്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

പലപ്പോഴും കുട്ടിക്ക് പഠന വൈകല്യം ഉണ്ടോയെന്ന് ആദ്യം കണ്ടുപിടിക്കാന്‍ സാധിക്കുന്നത് അധ്യാപകര്‍ക്കാണ്. വായന, എഴുത്ത്, വാക്കുകളുടെ അക്ഷരക്രമം, കണക്ക് എന്നിവ പഠിക്കുവാനായി പാടുപെടുന്ന ഒരു കുട്ടിയെ വേഗത്തില്‍ തിരിച്ചറിയാന്‍ ഒരു അധ്യാപകന് സാധിക്കും.

പഠിക്കുവാന്‍ ആരംഭിക്കുന്ന ഒരു കുട്ടി (LKG, UKG) പഠന പ്രക്രിയകളുമായി മല്ലിടുന്നത് സ്വാഭാവികമാണ്. എന്നാല്‍ മുതിര്‍ന്ന ക്ലാസുകളിലേയ്ക്ക് പോകുമ്പോള്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ കുട്ടിക്ക് നേരിടുന്നുവെങ്കില്‍ ആ കുട്ടിക്ക് പഠന വൈകല്യം ഉണ്ടോയെന്ന് സംശയിക്കേണ്ടതുണ്ട്. ഏകദേശം ഏഴു വയസാകുമ്പോഴേയ്ക്കും കുട്ടികള്‍ പഠനത്തില്‍ അടിസ്ഥാനപരമായ കാര്യക്ഷമത നേടും.

എന്നാല്‍ ഏഴു വയസിനു ശേഷവും കുട്ടി പഠനത്തില്‍ ബുദ്ധിമുട്ടു കാണിക്കുകയാണെങ്കില്‍ കുട്ടിയെ വിശദമായ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. ശാരീരിക  നാഡീ സംബന്ധമായ പരിശോധനകള്‍, മനശാസ്ത്ര പരിശോധനകള്‍, സംസാരം, ഭാഷ എന്നിവയുടെ പരിശോധനകള്‍ തുടങ്ങിയ സമഗ്രമായ പരിശോധനകള്‍ കുട്ടിയുടെ ഓരോ പഠന നൈപുണ്യങ്ങളിലുമുള്ള നിലവാരത്തെക്കുറിച്ചും വൈകല്യത്തിന്റെ തോതിനെക്കുറിച്ചുമുള്ള വ്യക്തമായ ഒരു ചിത്രം നല്‍കും.

കഴിയുന്നത്ര നേരത്തെ പഠന വൈകല്യം കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ടുള്ളള പ്രയോജനങ്ങള്‍ പലതാണ്. ഇത് കുട്ടിയില്‍ ആത്മവിശ്വാസം വളര്‍ത്താനും, രക്ഷകര്‍ത്താക്കള്‍ക്ക് ആശ്വാസം നല്‍കാനും അധ്യാപകരുടെ ജോലി സുഗമമാക്കാനും സഹായിക്കും.

പഠനവൈകല്യം ജീവിതാവസാനം വരെ തുടരുന്ന അവസ്ഥയാണ്. എന്നാല്‍ കുട്ടിയുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും അതുമായി പൊരുത്തപ്പെട്ടു പോകാനുമുള്ള കഴിവുകള്‍ കുട്ടിക്ക് ശരിയായ ദീര്‍ഘകാല പരിഹാര പരിശീലനത്തിലൂടെ (Remedial Training) നേടിയെടുക്കുവാന്‍ സാധിക്കും. രക്ഷകര്‍ത്താക്കളും അധ്യാപകരും ഇതിനുവേണ്ടി ഒന്നുചേര്‍ന്ന് പരിശ്രമിക്കണം.

ഈ കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്നുള്ളതാണ് അധ്യാപകരുടേയും മാതാപിതാക്കളുടേയും ഏറ്റവും വലിയ കര്‍ത്തവ്യം.

കുട്ടിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അത് ഉപയോഗിക്കാവുന്ന തൊഴില്‍  ഉന്നത വിദ്യാഭ്യാസ മേഖലകളിലേയ്ക്ക് കുട്ടിയെ തിരിച്ചുവിടാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

അവയവദാനം എന്നാല്‍

മനുഷ്യരാശിയുടെ തുടക്കം മുതല്‍ തന്നെ കൂട്ടായി അനേകം രോഗങ്ങളും ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍, ജീവിതശൈലിയിലേയും ആഹാരക്രമത്തിലെയും മാറ്റങ്ങള്‍ തുടങ്ങിയവ കാരണം രോഗങ്ങളും വിവിധതരത്തിലുള്ളവയായി തീര്‍ന്നു. അനേകം രോഗങ്ങള്‍ ശരീരത്തിലെ പല അവയവങ്ങള്‍ക്കും ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത തരത്തിലുള്ള കേടിപാടുകള്‍ വരുത്തി.

രോഗങ്ങളുടെ ചികിത്സാരീതികളും ആധുനിക യുഗത്തില്‍ അതിനൂതനമായി തീര്‍ന്നു. ശസ്ത്രക്രിയയുടെയും അനസ്തീഷ്യയുടെയും ചികിത്സാശാഖകളിലുണ്ടായ പുരോഗതിയും നൂതനമായ പല മരുന്നുകളും അവയവം മാറ്റിവയ്ക്കല്‍ എന്ന ആധുനിക ചികിത്സാസമ്പ്രദായത്തെ ഒരു പുതിയ ശാഖയായി തന്നെ വളര്‍ത്തി എടുത്തു. ഇന്നു നാം കാണുന്ന പല രോഗങ്ങള്‍ക്കും അവയവമാറ്റിവയ്ക്കല്‍ ചികിത്സയിലൂടെ ഏകദേശം ശാശ്വതമായ സൗഖ്യം നേടിയെടുക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു സാധിക്കുന്നു. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും മനുഷ്യന്റെ കാരുണ്യം കൂടെ ചേര്‍ത്തുവച്ചു മാത്രമേ അവയവമാറ്റിവയ്ക്കല്‍ സാധ്യമാവുകയുള്ളൂ.

അവയവമാറ്റിവയ്ക്കല്‍ സാധ്യമാവണമെങ്കില്‍ ദാനമായി ലഭിച്ച അവയവം വേണം. സഹജീവികളോടുള്ള കരുണ മനുഷ്യന്‍ ഈ രീതിയില്‍ പ്രകടിപ്പിച്ചാല്‍ മാത്രമേ അവയവമാറ്റം നടക്കുകയുള്ളൂ.

ഏതൊക്കെ അവയവം മാറ്റി വയ്ക്കാം

നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങള്‍ കാരണമുള്ള കേട് പലപ്പോഴും മരുന്നു കൊണ്ടോ ശസ്ത്രക്രിയ കൊണ്ടോ പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ സാധ്യമല്ല. ശരീരത്തിലെ പല അവയവങ്ങളും – വൃക്ക, കരള്‍, ശ്വാസകോശം,ഹൃദയം, ചെറുകുടല്‍, ആഗ്നേയഗ്രന്ഥി (പാന്‍ക്രിയാസ്)- തുടങ്ങിയവ വിവിധ തരത്തിലുള്ള രോഗങ്ങളാല്‍ ഇപ്രകാരം കേടുസംഭവിക്കാന്‍ സാധ്യതയുള്ളതാണ്. ഇതില്‍ മിക്ക അവയവങ്ങളും ശരീരത്തിലെ സുപ്രധാനമായ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനാല്‍ തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മരണകാരണം ആയിത്തീരാവുന്നതാണ്.

ഈ സാഹചര്യത്തില്‍ അവയവം മാറ്റിവയ്ക്കല്‍ ആണ് പലപ്പോഴും സാധ്യയമായ ഒരേ ഒരു വഴി. താഴെ പറയുന്ന അവയവങ്ങളാണ് ഇപ്രകാരം മാറ്റി വയ്ക്കാന്‍ സാധ്യയമായവ – വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം. 
സാഹചര്യങ്ങള്‍ക്കനുകൂലമായി മാറ്റി വയ്ക്കാന്‍ സാധ്യമായ മറ്റു അവയവങ്ങള്‍ ഇവയാണ് – കണ്ണുകള്‍ (കോര്‍ണിയ എന്ന നേത്രപടലം), ത്വക്ക്, പാന്‍ക്രിയാസ്, ചെറുകുടല്‍, ഗര്‍ഭപാത്രം, കൈപ്പത്തി, ചില അസ്ഥികള്‍, രക്തക്കുഴലുകള്‍, ചെവിക്കുള്ളിലെ അസ്ഥികള്‍, തരുണാസ്ഥി തുടങ്ങി ശരീരത്തിലെ 23-ഓളം അവയവങ്ങള്‍ ദാനം ചെയ്യാന്‍ പറ്റുന്നതാണ്.

അവയവങ്ങള്‍ എവിടെനിന്നു ലഭിക്കും

അവയവമാറ്റിവയ്ക്കല്‍ ചികിത്സാരീതി ഇന്നു നേരിടുന്ന ഏറ്റവും വലിയ കടമ്പ അവയവങ്ങളുടെ ദൗര്‍ലഭ്യമാണ്. വൃക്ക, കരള്‍ പോലുള്ള അവയവങ്ങള്‍ ജീവിച്ചിരിക്കുന്ന ആള്‍ക്കാര്‍ക്കു ദാനം ചെയ്യാമെങ്കിലും മറ്റു പല അവയവങ്ങള്‍ – ഹൃദയം, ശ്വാസകോശം, പാന്‍ക്രിയാസ്, കണ്ണ് തുടങ്ങിയവ മരണാനന്തര അവയവദാനത്തിലൂടെ മാത്രമേ ലഭ്യമാവുകയുള്ളൂ. നമ്മുടെ രാജ്യത്ത് ഇന്നു നടക്കുന്ന വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ കാര്യമെടുത്താല്‍ ബഹുഭൂരിപക്ഷവും ജീവനുള്ള ദാതാക്കളില്‍നിന്നാണ്. വൃക്കമാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണവും, നടക്കുന്ന ശസ്ത്രക്രിയയുടെ എണ്ണവും തമ്മിലുള്ള അന്തരവും വലുതാണ്. ഈ പശ്ചാത്തലത്തിലാണ് മരണാനന്തര അവയവദാനത്തിനുള്ള പ്രസക്തി പ്രകടമാവുന്നത്. നമ്മുടെ ഈ കൊച്ചു കേരളത്തില്‍ തന്നെ വൃക്ക മാറ്റിവയ്ക്കലിനായി അനേകായിരങ്ങള്‍ കാത്തിരിക്കുമ്പോള്‍,നടക്കുന്നത് പ്രതിവര്‍ഷം ശരാശരി 500 ശസ്ത്രക്രിയകള്‍ മാത്രം.

ദാതാവിനെ ലഭിക്കാതെയും ചികിത്സയ്ക്കു പണമില്ലാതെയും മരണത്തിനു കീഴടങ്ങുന്നവരും അനേകം. പാശ്ചാത്യരാജ്യങ്ങളില്‍ അമേരിക്ക പോലുള്ള അവയവ മാറ്റിവയ്ക്കല്‍ ചികിത്സാശാഖ വികസിച്ച പല രാജ്യങ്ങളിലും ബഹുഭൂരിപക്ഷം അവയവമാറ്റിവയ്ക്കലും നടക്കുന്നത് മരണാനന്തരദാനത്തിലൂടെയാണ്. ഓരോ രാജ്യത്തും അവയവമാറ്റിവയ്ക്കലും മരണാനന്തരദാനവും സംബന്ധിച്ച് നിയമങ്ങള്‍ നിലവിലുണ്ട്.

ആര്‍ക്കൊക്കെ മരണാനന്തരം
അവയവങ്ങള്‍ ദാനം ചെയ്യാം

ശിശുക്കള്‍ മുതല്‍ ഏതൊരു വ്യക്തിക്കും പ്രായഭേദമെന്യേ പ്രസക്തമായ അവയവങ്ങള്‍ ദാനം ചെയ്യാവുന്നതാണ്. സാംക്രമിക രോഗങ്ങള്‍, കാന്‍സര്‍ മുതലായവ മൂലം മരണമടയുന്നവരുടെ അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ തിരഞ്ഞെടുക്കപ്പെടാറില്ല. ഇന്നത്തെ കാലഘട്ടത്തില്‍ വളരെ അധികം ആള്‍ക്കാരെ ബാധിച്ചിരിക്കുന്ന ജീവിതശൈലി രോഗങ്ങളാണ് പ്രമേഹം, രക്താതിമര്‍ദ്ദം മുതലായവ. ഈ രോഗങ്ങള്‍ ഉള്ളവര്‍ക്ക് എല്ലാ അവയവവും ദാനം ചെയ്യാന്‍ സാധ്യമായില്ല എങ്കിലും ദാനം ചെയ്യാന്‍ സാധ്യമായ പല അവയവങ്ങളും ഉണ്ട്.

പഴകിയ പ്രമേഹവും രക്താതിമര്‍ദ്ദവും ഉള്ളവരുടെ വൃക്കകള്‍, ഹൃദയം മുതലായവ ദാനം ചെയ്യാന്‍ യോജിച്ചതായിരിക്കില്ല. എന്നാലും കരള്‍, ശ്വാസകോശം മുതലായവ ആരോഗ്യമുള്ളവയാണെങ്കില്‍ മാറ്റിവയ്ക്കലിനായി ഉപയോഗപ്പെടുത്താവുന്നതാണ്. അവയവദാനം സാധ്യമാകുന്ന സാഹചര്യമുണ്ടായാല്‍ ഏതൊക്കെ അവയവം പ്രയോജനപ്പെടുത്താമെന്ന് അതുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരുടെ സംഘം തീരുമാനിക്കുന്നതാണ്.

മരണാനന്തരം അവയവദാനം എങ്ങനെ

മരണാനന്തര അവയവദാനത്തെക്കുറിച്ച് സാധാരണക്കാരന് അപൂര്‍ണമായ അറിവേ ഉണ്ടാവുകയുള്ളൂ. ഒരാളുടെ ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തന സജ്ജമായിരിക്കണമെങ്കില്‍ അതിലൂടെയുള്ള രക്തയോട്ടം നടന്നുകൊണ്ടിരിക്കണം. രക്തയോട്ടം നിലച്ച അവസ്ഥയില്‍ പുറത്തെടുക്കുന്ന അവയവങ്ങള്‍ പ്രയോജനരഹിതമാവാനാണ് സാധ്യത. കണ്ണുകള്‍, ഹൃദയവാല്‍വുകള്‍ തുടങ്ങിയ അവയവങ്ങള്‍ മരണശേഷവും പരിമിതമായ മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കാവുന്നതാണ്. നേത്രദാനം വീടുകളില്‍ വച്ചു മരണം സംഭവിക്കുന്നവര്‍ക്ക് പോലും സാധ്യമാണ്. അതുവഴി രണ്ട് പേരുടെ എങ്കിലും ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ സാധിക്കുന്നതുമാണ്. പക്ഷെ ആന്തരിക അവയവങ്ങള്‍ മാറ്റി വയ്ക്കണം എങ്കില്‍ ജീവനോടുള്ള അവസ്ഥയില്‍ ദാതാവില്‍നിന്ന് അവ നീക്കം ചെയ്യേണ്ടതാണ്. ഈ സാഹചര്യത്തിലാണ് മസ്തിഷ്‌കമരണം എന്ന ആശയം തന്നെ പ്രചാരത്തിലായത്. വിവിധ കാരണങ്ങളാല്‍ (പരുക്ക്, രക്തസ്രാവം, ചില മസ്തിഷ്‌ക ട്യൂമര്‍) മസ്തിഷ്‌കത്തിന് ഏല്‍ക്കുന്ന ഏറ്റവും ഗുരുതരമായ രോഗാവസ്ഥയാണ് മസ്തിഷ്‌കമരണം. ‘കോമ’-യും കടന്നുള്ള അവസ്ഥ. അതായത് തിരിച്ചുവരവ് സാധിക്കാത്ത രീതിയില്‍ മസ്തിഷ്‌കത്തിനു കേട് സംഭവിച്ച് നിര്‍ജീവമാകുന്ന അവസ്ഥയ്ക്കാണ് മസ്തിഷ്‌കമരണം എന്നു പറയുന്നത്.

മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിന് വിവിധ തരത്തിലുള്ള ടെസ്റ്റുകള്‍ നിലവിലുണ്ട്. മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനു ശേഷം ഇതു വരെ ആരും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടില്ല. ശരീരത്തിന്റെ മറ്റവയവങ്ങളുടെ പ്രവര്‍ത്തനം യന്ത്രസഹായത്താലും മരുന്നിന്റെ സഹായത്താലും വളരെ കുറച്ചു ദിവസങ്ങള്‍ കൂടി മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ അവസ്ഥയിലാണ് അവയവദാനം സാധ്യമാകുന്നത്. ഹൃദയമിടിപ്പ് നിലച്ച് പൂര്‍ണമായി മരണം സംഭവിച്ചാല്‍ അവയവദാനം സാധ്യമാവുകയില്ല. മരണശേഷം മറ്റാര്‍ക്കും പ്രയോജനപ്പെടാതെ ജീര്‍ണിച്ചു പോകുന്ന അവയവങ്ങള്‍ മൂലം ഒരാള്‍ക്ക് തന്നെ അനേകം പേരുടെ ജീവന്‍ രക്ഷിക്കാന്‍ അവയവദാനത്തിലൂടെ സാധിക്കും.

പ്രമേഹം

നവാസ് മൂന്നാംകൈ

നവംബര്‍ 14 ലോക പ്രമേഹദിനമാണ്.  പ്രമേഹ രോഗചികിത്സക്കുള്ള ഇന്‍സുലിന്‍ കണ്ടുപിടിത്തങ്ങള്‍ക്ക് തുടക്കം കുറിച്ച ഫ്രെഡറിക് ബാന്റിംഗിന്റെ ജന്‍മദിനമാണു പ്രമേഹദിനമായി ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയും അന്തര്‍ദേശീയ ഡയബറ്റിസ് ഫെഡറേഷനും സംയുക്തമായി 1992 മുതല്‍ ലോക പ്രമേഹ ദിനാചരണത്തിന് നേതൃത്വം നല്‍കി വരുന്നു. 
ജീവിതശൈലീ രോഗങ്ങളില്‍ പ്രഥമ സ്ഥാനത്തുള്ള പ്രമേഹം വരാതെ സൂക്ഷിക്കേണ്ടത് സുഖകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. പ്രമേഹം പിടിപെട്ടാല്‍പോലും അല്‍പം ശ്രദ്ധയും കരുതലുമുണ്ടെങ്കില്‍ രോഗമില്ലാത്തവരെപോലെ സന്തോഷകരമായി ജീവിക്കാം.

ഞെട്ടിപ്പിക്കുന്ന കണക്കുകള്‍
ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് പ്രമേഹരോഗികളുടെ എണ്ണം കുതിക്കുകയാണ്. 1980ല്‍ ലോകത്ത് 10.8 കോടി പ്രമേഹരോഗികള്‍ ഉണ്ടായിരുന്നു.
എന്നാല്‍ 2014ല്‍ ഇത് 42.2 കോടിയായി. അതായത് 35 വര്‍ഷം കൊണ്ട് പ്രമേഹരോഗികള്‍ നാലിരട്ടിയായി.  2012 ല്‍ പ്രമേഹം മൂലം 15 ലക്ഷം പേര്‍ മരണമടഞ്ഞപ്പോള്‍ പ്രമേഹ അനുബന്ധരോഗങ്ങള്‍ കാരണം മരണമടഞ്ഞവരുടെ എണ്ണം 22 ലക്ഷമായിരുന്നു.  ഇതില്‍ 43 ശതമാനം പേരും 70 വയസ്സില്‍ താഴെയുള്ളവരായിരുന്നു.  ആഗോള തലത്തില്‍ പ്രമേഹ ചികിത്സക്ക് പ്രതിവര്‍ഷം 82,700 കോടി ഡോളര്‍ ചെലവാക്കുന്നുണ്ട്.  പ്രമേഹം വ്യാപകമായിക്കൊണ്ടിരിക്കുന്ന അഞ്ച് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്.  6.3 കോടി പ്രമേഹരോഗികളുള്ള ഇന്ത്യയിലെ പ്രമേഹത്തിന്റെ തലസ്ഥാനം കേരളമാണ്.
സംസ്ഥാനത്തെ 35 വയസ്സിന് മുകളിലുള്ളവരില്‍ 18-20 ശതമാനം പേര്‍ പ്രമേഹരോഗികളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്താണ് പ്രമേഹം ?
രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി വര്‍ധിക്കുന്ന അവസ്ഥയാണ് പ്രമേഹം അഥവാ ഡയബറ്റീസ് മെലിറ്റസ്.  ഒഴുകുക എന്നര്‍ഥം വരുന്ന ഡയബറ്റിസ് എന്ന വാക്ക് ഒരു ഗ്രീക്ക് പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണ്.  മെലിറ്റസ് എന്നാല്‍ മധുരമുള്ളത് എന്നര്‍ഥം.  മധുര ലായനി ശരീരത്തിലൂടെ ഒഴുകുന്നു എന്ന അര്‍ഥത്തിലാണിത്.  ശരീരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കുറവു മൂലമോ ഇന്‍സുലിന്റെ പ്രവര്‍ത്തനമാന്ദ്യം  മൂലമോ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന പലവിധ രോഗലക്ഷണങ്ങളുടെ കൂട്ടായ്മയാണു നിശബ്ദരോഗമായ പ്രമേഹം.  ആരോഗ്യവാനാണെന്ന് കരുതിയ ആളിന്റെ ശരീരത്തില്‍ പോലും മാസങ്ങളായി നിശബ്ദ സഹയാത്രികനായി പ്രമേഹം ഉണ്ടാവാം. അതിനാല്‍ പ്രമേഹത്തെക്കുറിച്ചും അത് നിയന്ത്രിക്കേണ്ടതിനെക്കുറിച്ചും ശരിയായ അറിവും പ്രായോഗികപരിജ്ഞാനവും അത്യാവശ്യമാണ്. പ്രതിരോധമാണു ചികിത്സയേക്കാള്‍ നല്ലത് എന്ന വൈദ്യശാസ്ത്ര പ്രമാണം പകര്‍ച്ചവ്യാധികളേക്കാള്‍ പ്രമേഹം പോലെയുള്ള ജീവിതശൈലി രോഗങ്ങള്‍ക്കാണ് അനുയോജ്യമായിട്ടുള്ളത്.

വിവിധതരം പ്രമേഹങ്ങള്‍
ഫ്രഞ്ച് ഗവേഷകനായ ബുഷാര്‍ഡൈറ്റ് പ്രമേഹം പ്രധാനമായും ടൈപ്പ് 1,  ടൈപ്പ്  2  എന്നീ രണ്ടുതരമുണ്ട്  എന്ന് കണ്ടെത്തി.  1997ല്‍ ലോകാരോഗ്യസംഘടനയുടെ വിദഗ്ധ വിഭാഗം പ്രമേഹവും അതിനോട് സമാനമായ അവസ്ഥകളും വിശദീകരിച്ചതിങ്ങനെയാണ്.

  1. I.            പ്രമേഹം
  2. ടൈപ്പ്   1         പ്രൈമറി ഡയബറ്റിസ്
  3. ടൈപ്പ്   2
  4. സെക്കന്ററി ഡയബറ്റിസ്  (മറ്റ് രോഗാവസ്ഥകളില്‍ കാണപ്പെടുന്ന തരം പ്രമേഹം)

1) പാന്‍ക്രിയാസിന്റെ രോഗങ്ങള്‍
2) മറ്റ് അന്ത:സ്രാവഗ്രന്ഥികളുടെ വൈകല്യം കൊണ്ടുണ്ടാകുന്ന പ്രമേഹം
3) മരുന്നുകളും മറ്റു രാസവസ്തുക്കളും കൊണ്ടുണ്ടാകുന്ന പ്രമേഹം
4) ഇന്‍സുലിന്‍ സ്വീകരണികളിലെ അപാകതകള്‍ കൊണ്ടുണ്ടാകുന്ന പ്രമേഹം
5) ചില ജന്‍മവൈകല്യങ്ങളിലെ പ്രമേഹം
കക. ഗ്ലൂക്കോസ് 
ഉപഭോഗത്തിലെ അപാകതകള്‍
കകക. ഗര്‍ഭിണികളിലെ പ്രമേഹം
പ്രൈമറി:   പ്രത്യേക കാരണങ്ങളോ രോഗങ്ങളോ ഒന്നുമില്ലാതെ വരുന്ന പ്രമേഹമാണ് പ്രൈമറി ഡയബറ്റിസ്.  വളരെ വ്യാപകമാണിത്.  ചികിത്സയ്ക്ക് നിര്‍ബന്ധമായും ഇന്‍സുലില്‍ ആവശ്യമായിവരുന്ന ടൈപ്പ് 1 പ്രമേഹവും ഇന്‍സുലിന്‍ കുത്തി വയ്പില്ലാതെ തന്നെ ചികിത്സകളിലൂടെ നിയന്ത്രിച്ച് നിര്‍ത്താവുന്ന ടൈപ്പ്  2  പ്രമേഹവും ഈ വിഭാഗത്തില്‍പ്പെട്ടതാണ്.
സെക്കന്ററി :   മറ്റെന്തെങ്കിലും രോഗാവസ്ഥയുടെ തുടര്‍ച്ചയായോ ചികിത്സാവേളയിലോ ഉണ്ടാകുന്ന പ്രമേഹമാണ് വളരെ വിരളമായ സെക്കന്ററി ഡയബറ്റിസ്.

ടൈപ്പ് 1 പ്രമേഹം
കുട്ടികളിലും ചെറുപ്രായക്കാരിലും കാണപ്പെടുന്ന പ്രമേഹമാണിത്.  ഇന്‍സുലിന്‍ ആശ്രിത പ്രമേഹം എന്നാണ് മുന്‍കാലങ്ങളില്‍ ടൈപ്പ് 1  പ്രമേഹം അറിയപ്പെട്ടിരുന്നത്.  ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാ കോശങ്ങള്‍ പൂര്‍ണമായും നശിക്കുന്നതാണ് ടൈപ്പ് 1 പ്രമേഹത്തിന് കാരണം.  അതിനാല്‍ ഗുളിക കഴിക്കുന്നതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല.  പ്രമേഹരോഗികള്‍ കഴിക്കുന്ന ഗുളികകള്‍ പ്രധാനമായും ബീറ്റാ കോശങ്ങളില്‍ നിന്ന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുവാന്‍ സഹായിക്കുന്നവയാണ്. ടൈപ്പ് 1 പ്രമേഹരോഗികളില്‍ ബീറ്റാകോശങ്ങള്‍ പൂര്‍ണമായും നശിച്ചുപോയതുകാരണം ഗുളികകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നു.  അതിനാല്‍ ഇന്‍സുലിന്‍ കുത്തിവയ്പാണ് ഏകചികിത്സ. ടൈപ്പ് 1 പ്രമേഹമുള്ളവരില്‍ 95 ശതമാനത്തിലധികം പേര്‍ക്കും ഇന്‍സുലിന്‍ കുത്തിവയ്പ് കൂടിയേതീരൂ.  ഫലവത്തായ മറ്റൊരു ചികിത്സയും നിലവില്‍ കണ്ടെത്തിയിട്ടില്ല.  അകാരണമായി ശരീരം മെലിയുക, കടുത്ത ക്ഷീണവും ദാഹവും, കൂടുതലായി മൂത്രമൊഴിക്കുക, പെട്ടെന്നുള്ള തൂക്കക്കുറവ് എന്നിവയാണ് ടൈപ്പ് 1  പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.  മുതിര്‍ന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങളില്‍ പ്രമേഹം അത്രത്തോളം സാധാരണമല്ലാത്തതിനാല്‍ പലപ്പോഴും രോഗം കണ്ടെത്തുന്നതു വളരെ വൈകിയാണ്.  എന്നാല്‍ എത്ര ചെറുപ്രായത്തിലും ടൈപ്പ് 1 പ്രമേഹം വരാം എന്ന് അറിയണം.  രണ്ടുവയസില്‍ താഴെയുള്ള കുട്ടികളില്‍പോലും ഈ രോഗം കണ്ടെത്തിയിട്ടുണ്ട്.  അവര്‍ക്ക് ആ പ്രായം മുതല്‍തന്നെ ഇന്‍സുലിന്‍ കുത്തിവയ്പ് തുടങ്ങേണ്ടിവരും.  സാധാരണഗതിയില്‍ 18-20 വയസിന് മുമ്പായിട്ടാണ് രോഗം കാണാറുള്ളത്.  35-40 വയസിനു മുകളിലുള്ളവരില്‍ ടൈപ്പ്  1  പ്രമേഹം അത്യപൂര്‍വമായി മാത്രമാണ് കാണുന്നത്.  കംപ്യൂട്ടര്‍ ഗെയിമുകള്‍, ടെലിവിഷന്‍, ടാബുകള്‍, മൊബൈല്‍ ഫോണ്‍ മുതലായവ കുട്ടികളുടെ പ്രിയവിനോദങ്ങളായതോടെ കായികാധ്വാനവും വ്യായാമവും കുറഞ്ഞത് കുട്ടികളിലെ പ്രമേഹം കൂടാന്‍ കാരണമായിട്ടുണ്ട്.  അതേസമയം പ്രമേഹമുള്ള കുട്ടികള്‍ കളിക്കുന്നതിനും കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ചിട്ടകള്‍ ഉണ്ടാകുന്നതാണ് നല്ലത്.  കാരണം ഓടിച്ചാടി കളിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ശരീരത്തിലെ ഗ്ലൂക്കോസ് കുറയാന്‍ സാധ്യതയുണ്ട്.  അധിക വ്യായാമം മൂലം ഷുഗര്‍ പെട്ടെന്ന് കുറഞ്ഞാല്‍ ജീവനുതന്നെ ഭീഷണിയുണ്ടാകാം.  ടൈപ്പ് 1 പ്രമേഹം ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ യാതൊരുവിധ പ്രതിബന്ധങ്ങളും സൃഷ്ടിക്കുന്നില്ല.  കൃത്യമായ അളവില്‍ ഇന്‍സുലില്‍ എടുത്ത് ചിട്ടയായി ജീവിക്കണം എന്നുമാത്രം.  രോഗത്തെ ഫലപ്രദമായി നിയന്ത്രിച്ച് നിര്‍ത്താനായാല്‍ ഒരു തരത്തിലുള്ള വിഷമതകളും വരാതെ മുന്നേറാനാവും.  1999 ലെ മിസ് അമേരിക്കയായി കിരീടം ചൂടിയ നിക്കോള ജോണ്‍സണ്‍, പാകിസ്താനിലെ പ്രശസ്ത ക്രിക്കറ്റ് താരമായിരുന്ന വസിം അക്രം തുടങ്ങിയവരൊക്കെ ടൈപ്പ് 1 പ്രമേഹമുള്ളവരാണ്.

ടൈപ്പ് 2 പ്രമേഹം
സാധാരണ നാം കാണുന്ന പ്രമേഹരോഗികളില്‍ 90 ശതമാനത്തിലധികവും ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്.  ഇന്‍സുലിന്റെ അളവ് കുറയുകയോ ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന് വേണ്ടത്ര ശരീരത്തിന് ഉപയോഗിക്കാന്‍ കഴിയാതെ വരികയോ ചെയ്യുമ്പോഴാണ് ടൈപ്പ് 2 പ്രമേഹമുണ്ടാവുന്നത്. 30 വയസിന് മുകളിലുള്ളവരിലാണ് ഈ പ്രമേഹം കണ്ടുവരുന്നത്.  ഇടയ്ക്കിടെ അണുബാധ, കാഴ്ച മങ്ങല്‍, കൈകാല്‍ മരവിപ്പ്, ലൈംഗിക തകരാറുകള്‍ എന്നിവയാണ് ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.  പാരമ്പര്യം, ജീവിതശൈലിയിലും ഭക്ഷണരീതിയിലുമുള്ള മാറ്റങ്ങള്‍, വ്യായാമക്കുറവ്, പൊണ്ണത്തടി തുടങ്ങിയവ ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. 
എട്ടു മുതല്‍ പത്ത് മണിക്കൂര്‍ വരെ ഭക്ഷണം കഴിക്കാതിരുന്നശേഷം നടത്തുന്ന പരിശോധനയാണ് എആട (ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍).  തലേന്ന് രാത്രി 10 മണിക്ക് അത്താഴം കഴിച്ച് പിറ്റേന്ന് രാവിലെ പരിശോധന നടത്താവുന്നതാണ്. ഇതില്‍ 100ല്‍ താഴെയാണ് ഗ്ലൂക്കോസ് നില എങ്കില്‍ പ്രമേഹം ഇല്ലെന്ന് കണക്കാക്കാം. ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ നടത്തുന്ന പരിശോധനയാണ് ജജആട (പോസ്റ്റ് പ്രാന്‍ഡിയല്‍ ബ്ലഡ് ഷുഗര്‍) ഇതില്‍ ഗ്ലൂക്കോസ് നില 140 ല്‍ താഴെയാണെങ്കില്‍ പ്രമേഹമില്ല.  എന്നാണര്‍ത്ഥം. ഭക്ഷണം കഴിക്കുന്നതുമായി ബന്ധമില്ലാതെ ഏത് സമയത്തും പരിശോധിക്കാവുന്നതാണ് ഞആട (റാന്‍ഡം ബ്ലഡ് ഷുഗര്‍).  ലബോറട്ടറിയില്‍ വച്ചോ ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് വീട്ടില്‍ വച്ചോ ബ്ലഡ് ഗ്ലൂക്കോസ് പരിശോധിക്കാം.  വിപണിയില്‍ നിരവധി ഗ്ലൂക്കോമീറ്ററുകള്‍ ലഭ്യമാണെങ്കിലും പലതും ശരിയായ അളവ് നല്‍കണമെന്നില്ല.
അതിനാല്‍ എത്ര മികച്ച ഗ്ലൂക്കോമീറ്റര്‍ ആണെങ്കിലും ലാബിലെ ഫലവുമായി ഇടയ്ക്കിടെ താരതമ്യം ചെയ്യണം.  സ്വയം രക്തപരിശോധന നടത്തുന്നവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഔഷധങ്ങളുടെ അളവും, ഭക്ഷണത്തിന്റെ തോതും, വ്യായാമത്തിന്റെ ദൈര്‍ഘ്യവും ക്രമീകരിക്കണം.

എച്ച്.ബി.എ.വണ്‍സി (ഒ.യ.അ.1ഇ)
പ്രമേഹ നിര്‍ണയത്തില്‍ ഏറ്റവും കൃത്യവും സൗകര്യപ്രദവുമായ പരിശോധനയാണ് എച്ച്ബിഎവണ്‍സി(ഒയഅകഇ).  കഴിഞ്ഞ മൂന്നു മാസത്തെ രക്തത്തിലെ ഷുഗര്‍ നിലയുടെ ശരാശരി.
കണക്കാക്കാനുള്ള പരിശോധനയാണിത്. ഭക്ഷണം കഴിച്ച സമയവുമായി ഇതിന് ബന്ധമൊന്നുമില്ല. ഏത് സമയത്തും പരിശോധന നടത്താം.  എച്ച്ബിഎവണ്‍സി 6.5 ന് മുകളിലാണെങ്കില്‍ പ്രമേഹം ഉണ്ട് എന്ന് മനസിലാക്കണം. 5.7 മുതല്‍ 6.4 വരെ പ്രീ ഡയബറ്റിക് ഘട്ടത്തിലാണ്. 5.6 ന് താഴെയാണെങ്കില്‍ പ്രമേഹമില്ലെന്നും ഉറപ്പിക്കാം.

ഒ.ജി.ടി.ടി (ഛ.ഏ.ഠ.ഠ)
പ്രമേഹമുണ്ടോ എന്ന് വളരെ കൃത്യമായി നിര്‍ണയിക്കാന്‍ സഹായിക്കുന്ന പരിശോധനയാണ് ഓറല്‍ ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ് (ഛഏഠഠ) 75 ഗ്രാം ഗ്ലൂക്കോസ് കുടിക്കാന്‍ നല്‍കി കൃത്യം രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസ്‌നില പരിശോധിക്കുന്നതാണിത്. ഫലം 
200 ല്‍ കൂടുതലെങ്കില്‍ പ്രമേഹം ഉണ്ട് എന്ന് കണക്കാക്കാം.  140 ല്‍ താഴെയാണെങ്കില്‍ കുഴപ്പമില്ല.  രാവിലെ ഭക്ഷണം കഴിക്കാതെ പരിശോധനയ്ക്ക് പോകണം.  ഗര്‍ഭകാല പ്രമേഹം നിര്‍ണയിക്കാനാണ്  ഒ.ജി.ടി.ടി.  കൂടുതല്‍ ഉപയോഗിക്കുന്നത്.

മൂത്ര പരിശോധന
മൂത്ര പരിശോധനയിലൂടെ ഏതാണ്ട് 90 ശതമാനം വരെ പ്രമേഹം നിര്‍ണയിക്കാം.  എന്നാല്‍ 10 ശതമാനം വരെ പിഴവ് സംഭവിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് രക്തപരിശോധനയാണ് ഏറെ അഭികാമ്യം.
മറ്റു പരിശോധനകള്‍:പ്രമേഹരോഗ ചികിത്സയില്‍ ഷുഗര്‍ നില, കൊളസ്‌ട്രോള്‍, ബി.പി. എന്നിവയ്ക്ക് പുറമേ വൃക്ക, ഹൃദയം, കണ്ണുകള്‍ മുതലായ അവയവങ്ങളുടെ ആരോഗ്യം മനസിലാക്കാനുള്ള പരിശോധനകള്‍ ചുരുങ്ങിയത് വര്‍ഷത്തിലൊരിക്കലെങ്കിലും നടത്തണം.

പ്രമേഹ രോഗികളിലെ ഭക്ഷണക്രമീകരണം
പ്രമേഹമുള്ളവര്‍ ഭക്ഷണശീലങ്ങള്‍ ക്രമീകരിക്കണം.  കഴിക്കുന്ന ആഹാരത്തിന്റെ തരവും രീതിയും ക്രമീകരിക്കുക എന്നത് എല്ലാവിധ പ്രമേഹ ചികിത്സയിലും അതിപ്രധാനമാണ്.  ഒരു ദിവസത്തെ ആവശ്യത്തിനുള്ള ഊര്‍ജത്തില്‍ 50-60 ശതമാനം അന്നജം ആഹാരത്തില്‍ നിന്നും 20 ശതമാനം പ്രോട്ടീനില്‍ നിന്നും 30 ശതമാനം കൊഴുപ്പുകളില്‍ നിന്നും ലഭിക്കത്തക്കവിധം വിഭജിക്കുക.  ഇറച്ചി, മധുരപലഹാരങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ എന്നിവ കുറച്ച് നാടന്‍ പച്ചക്കറികള്‍, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം. മൂന്നുനേരം ആഹാരം കഴിക്കുന്നതിനുപകരം അളവുകുറച്ച് അഞ്ചോ ആറോ തവണകളായി കഴിക്കുകയാണെങ്കില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അമിതമായി കൂടാതെയും കുറയാതെയും നിലനിര്‍ത്താന്‍ സാധിക്കും.  
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍    പഞ്ചസാര, തേന്‍, ഗ്ലൂക്കോസ്, ജാം, ശര്‍ക്കര, എല്ലാതരത്തിലുമുള്ള മധുരപലഹാരങ്ങള്‍, എണ്ണ പലഹാരങ്ങള്‍, ആട്ടിറച്ചി, പോത്തിറച്ചി, പന്നിയിറച്ചി, മുട്ടയുടെ മഞ്ഞക്കരു, കപ്പ, കാച്ചില്‍, ഉരു
ളക്കിഴങ്ങ്, ചേന, ചേമ്പ്, ഈന്തപ്പഴം, ഉണക്കമുന്തിരി, കേക്ക്, പഫ്‌സ്, സംസ്‌കരിച്ച പഴച്ചാറുകള്‍.
കഴിക്കാവുന്ന ഭക്ഷണങ്ങള്‍
ഇലക്കറികള്‍, പച്ചക്കറി സാലഡുകള്‍, തക്കാളി, നാരങ്ങ, മോര്, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍

നിയന്ത്രിത അളവില്‍ കഴിക്കാവുന്നവ
പഴങ്ങള്‍ (ആപ്പിള്‍, പേരയ്ക്ക, പപ്പായ, വാഴപ്പഴം, ഓറഞ്ച് മുതലായവ), കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ്, ഉപ്പ്, എണ്ണ, ധാന്യങ്ങള്‍, മീന്‍ കറിവച്ചത്, നാടന്‍ കോഴിക്കറി.
പ്രമേഹമെന്ന മാറാരോഗത്തെ കൃത്യമായ വ്യായാമം, ഭക്ഷണ നിയന്ത്രണം അത്യാവശ്യമെങ്കില്‍ ഔഷധം എന്നിവയിലൂടെ തടയാം.

പ്രമേഹരോഗി ലക്ഷ്യം 
വയ്‌ക്കേണ്ട അളവുകള്‍ 
പരിശോധന    ലക്ഷ്യം
എച്ച് ബി എവണ്‍ സി    7 ശതമാനത്തില്‍ താഴെ
എഫ് ബി എസ്    80-90
പിപി ബി എസ്    110 – 140
ബി പി    130/80 ല്‍ താഴെ
ആകെ കൊളസ്‌ട്രോള്‍    189 ല്‍ താഴെ
എല്‍ ഡി എല്‍    100 ല്‍ താഴെ
ട്രൈഗ്ലിസറൈഡ്‌സ്    150 ല്‍ താഴെ
എച്ച് ഡി എല്‍    45 ല്‍ താഴെ

പ്രമേഹരോഗ നിര്‍ണയത്തിന് 
വിധേയരാകേണ്ടവര്‍
1.    40 വയസ് കഴിഞ്ഞവര്‍
2.    മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ 
പ്രമേഹരോഗികളായുണ്ടെങ്കില്‍
3.    വ്യായാമരഹിത ജീവിതശൈലിയുള്ളവര്‍
4.    അമിത വണ്ണമുള്ളവര്‍
5.    അമിത രക്തസമ്മര്‍ദ്ദമുള്ളവര്‍
6.    അമിത കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവര്‍
7.    ഗര്‍ഭിണികള്‍
8.    അമിത ഭാരമുള്ള കുഞ്ഞിനെ പ്രസവിച്ചവര്‍

  • പ്രമേഹ സാധ്യതയും പാരമ്പര്യവുംമാതാപിതാക്കള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍- (90-100 ശതമാനം സാധ്യത)
  • മാതാപിതാക്കളില്‍ ഒരാള്‍ക്കും അവരുടെ അടുത്ത ബന്ധുവിനും പ്രമേഹം – (75-80 ശതമാനം സാധ്യത)
  • മാതാപിതാക്കളില്‍ ഒരാള്‍ക്ക് – (40-45 ശതമാനം സാധ്യത)
  • അടുത്ത രക്തബന്ധമുള്ള ഒരാള്‍ക്ക് –    (25 ശതമാനം സാധ്യത)

ബ്ലഡ് ഗ്ലൂക്കോസിന്റെ അളവുകള്‍
ഭക്ഷണത്തിന് മുമ്പ്   (എആട)
100  ാഴ/റ1ല്‍ താഴെ    നോര്‍മല്‍  (സുരക്ഷിതം)
100 – 125    പ്രമേഹ സാധ്യത
126 ല്‍ കൂടുതല്‍    പ്രമേഹം

ഭക്ഷണശേഷം രണ്ടുമണിക്കൂറിനകം   (ജജആട)
140 ല്‍ താഴെ    നോര്‍മല്‍  (സുരക്ഷിതം)
140-199    പ്രമേഹ സാധ്യത
200 ല്‍ കൂടുതല്‍    പ്രമേഹം

എപ്പോഴെങ്കിലും പരിശോധിക്കുമ്പോള്‍  (ഞആട)
100 ല്‍ താഴെ    നോര്‍മല്‍  (സുരക്ഷിതം)
100-199    പ്രമേഹ സാധ്യത
200 ല്‍ കൂടുതല്‍    പ്രമേഹം

ഗര്‍ഭിണികളിലെ പ്രമേഹം
പൊതുവെ കാണുന്ന ടൈപ്പ്  2  പ്രമേഹം  ഇന്ന് ചെറുപ്പക്കാരികളിലും ധാരാളമായി കണ്ടുവരുന്നുണ്ട്.  പ്രത്യേകിച്ച് ഗര്‍ഭകാലത്തുള്ള ജസ്റ്റേഷണല്‍ ഡയബറ്റിസ്.  ഗര്‍ഭകാലത്തിന്റെ ആദ്യത്തെ മൂന്നു മാസത്തില്‍ കാണുന്ന പ്രമേഹം അപകടകരമാണ്.
കുഞ്ഞിന്റെ തലച്ചോര്‍ ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ രൂപം കൊണ്ടുതുടങ്ങുന്ന ഈ ഘട്ടത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നുനില്‍ക്കുന്നത് അവയുടെ വളര്‍ച്ചയെ ബാധിക്കാം.  പ്രമേഹം ഗര്‍ഭകാലത്ത് നിയന്ത്രിക്കാതിരിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷകരമാണ്.
ഗര്‍ഭം അലസല്‍, അകാല പ്രസവം, രക്തസമ്മര്‍ദ്ദം, മൂത്രാശയരോഗങ്ങള്‍ എന്നിവ മാതാവിനുണ്ടാവും.
ഹൃദയം, തലച്ചോര്‍, അംഗവൈകല്യങ്ങള്‍ എന്നിവ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകാം.  ഗര്‍ഭിണികളായ പ്രമേഹ ബാധിതര്‍ക്കെല്ലാം ഇന്‍സുലിന്‍ ആവശ്യമില്ല.  70 ശതമാനം ഗര്‍ഭകാല പ്രമേഹബാധിതരിലും ഭക്ഷണ ക്രമീകരണം കൊണ്ട് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാം.  ബാക്കിയുള്ളവര്‍ക്ക് ഇന്‍സുലിന്‍ കുത്തിവയ്പ് ആവശ്യമാണ്.  പ്രസവശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് തനിയെ സാധാരണ നിലയിലെത്തുന്നു. എല്ലാ ഗര്‍ഭിണികളും, പ്രത്യേകിച്ച് കുടുംബത്തില്‍ പ്രമേഹമുണ്ടെങ്കില്‍ വിവരം ഡോക്ടറോട് പറയുകയും പ്രമേഹ നിര്‍ണയം നടത്തുകയും വേണം.

മാക്കുലാര്‍ ഡീജനറേഷന്‍

ഡോ. ഹര്‍ഷാലി മനീഷ് യാദവ് ( കണ്‍സള്‍ടന്റ് ഒഫ്താല്‍മോളോജി, കിംസ് തിരുവനന്തപുരം

എഎംഡി മാക്കുലയെ ബാധിക്കുന്ന സങ്കീര്‍ണവും പ്രായവുമായി ബന്ധമുള്ളതും മാക്കുലയ്ക്ക് അധ:പതനം വരുത്തുന്നതുമായ ഒരു രോഗമാണ് മാക്കുല മാക്കുലാര്‍ ഡീജനറേഷന്‍. മാക്കുല എന്നാല്‍ നിങ്ങളുടെ മുന്നിലുള്ള ചെറിയ വസ്തുക്കളും കാര്യങ്ങളും വ്യക്തമായി കാണാന്‍ സഹായിക്കുന്ന റെറ്റിനയുടെ മധ്യത്തിലുള്ള ചെറുതും നിര്‍ണായകവുമായ ഒരു ഭാഗമാണ്.

നിങ്ങളൂടെ മുന്നില്‍ ഒരു പുസ്തകമിരുന്നാല്‍ അത് കാണാന്‍ മുഴുവന്‍ റെറ്റിനയും വേണമെങ്കിലും പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് വായിക്കാന്‍ നിങ്ങളെ സഹായിക്കുന്നത് മാക്കുലയാണ്.

ചില ആളുകളില്‍ എഎംഡി സാവധാനത്തില്‍ പുരോഗമിക്കുകയും കാഴ്ച്ചയെ വലുതായി ബാധിക്കുകയുമില്ല. എന്നാല്‍ ചിലരില്‍ വേഗത്തില്‍ പുരോഗമിക്കുകയും കാഴ്ചയെ വളരെ ദോഷമായി ബാധിക്കുകയും ചെയ്യുന്നു. അങ്ങനെ കുറെ നാള്‍ കഴിയുമ്പോള്‍ മങ്ങിയ കാഴ്ച്ചയുടെ സ്ഥാനത്ത് കറുത്ത പൊട്ടുകളൊ ശൂന്യ സ്ഥലങ്ങളൊ ( സ്‌കോട്ടോമ ) കാണാന്‍ തുടങ്ങുന്നു.

എ എം ഡി പൂര്‍ണമായി അന്ധതയിലേക്ക് നയിക്കുന്നില്ല എന്നിരുന്നാലും ഇത് ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നു. നിങ്ങളുടെ നേരെ മുന്‍പിലുള്ള കാഴ്ച്ചയുടെ ഏരിയയെ ബാധിക്കുമെന്നതിനാല്‍ മുന്‍പ് നിസ്സാരമായി ചെയ്തിരുന്ന വായന, എഴുത്ത, മുഖം നോക്കല്‍ ടെലിവിഷന്‍ കാണല്‍, പാചകം ചെയ്യല്‍, ഡ്രൈവിംഗ് മുതലായ കാര്യങ്ങള്‍ ചെയ്യുന്നതിനു ബുദ്ധിമുട്ട് തോന്നിയേക്കാം.

എങ്കിലും ബഹുഭൂരിപക്ഷം ആളുകള്‍ക്കും അവരുടെ സ്വയം പര്യാപ്തത നിലനിര്‍ത്താന്‍ സാധിക്കുന്നു. ഇതിനായി പലതരത്തിലുള്ള ചികിത്സാരീതികള്‍ ഉണ്ട് ചിലവരില്‍ ചികിത്സകൊണ്ട് ഫലപ്രദമായില്ലെങ്കില്‍ കാഴ്ച്ചസഹായികളും പുനഃരധിവാസവും ആവശ്യമായി വന്നേക്കാം

റെറ്റിന

കണ്ണിന്റെ ഉള്‍ഭാഗത്തുള്ള നേരിയ പാളികളോട് കൂടിയ ടിഷ്യൂ. റെറ്റിന ക്യമറക്കുള്ളിലെ ഫിലിം പോലെ പ്രവര്‍ത്തിക്കുന്നു. രെറ്റിനയ്ക്കുള്ളിലായിട്ടാണ് മാക്കുല സ്ഥിതി ചെയ്യുന്നത്

മാക്കുല

മാക്കുലയിലാണ് മില്യണ്‍ കണക്കിനു പ്രകാശത്തെ ആഗിരണം ചെയ്യുന്ന നാഡികളുടെ അറ്റമുള്ളത് ഇതിനെ ഫോട്ടോറെസ്‌പെറ്റേഴ്‌സ് എന്നു വിളിക്കുന്നു. ഇവരാണ് മസ്തിഷ്‌കത്തിലേക്ക് ചിത്രങ്ങള്‍ അയക്കുന്നതും നേരെ മുന്‍പിലുള്ള കാഴ്ച്ച സാധ്യമാക്കുന്നതും.

ബാധിക്കുന്ന ഘടകങ്ങള്‍

പ്രായം : പ്രായം കൂടും തോറും അപകട സാധ്യതയും കൂടുന്നു. 45-55 വയസ്സ് പ്രായമുള്ളവരില്‍ പത്ത് ശതമാനത്തില്‍ താഴെ ഉള്ള ആളുകളെ എ എം ഡി ബാധിക്കുന്നു എഴുപത്തഞ്ച് വയസ്സിനു മുകളിലാകുമ്പോള്‍ ഇത് 40% പേരിലാണ്
പാരമ്പര്യം: കുടുംബങ്ങളില്‍ ഈ രോഗമുണ്ടെങ്കില്‍ പാരമ്പര്യമായി പകരാനുള്ള സാധ്യത കൂടുതലാണ്
ലിംഗം : സ്ത്രീകളെ കൂടുതലായി ബാധിക്കുന്നു
പുകവലി : അപകട സാധ്യത ഇരട്ടിപ്പിക്കുന്നു
ആഹര രീതി : ആന്റി ഓക്‌സൈഡ് വിറ്റാമിനുകളും മിനറലുകളും കുറവുള്ള ഭക്ഷണം കഴിക്കുന്നത് മാക്കുലയെ കാര്യമായി ബാധിക്കും
അമിതമായ വെയിലേല്‍ക്കല്‍
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം
അമിത വണ്ണം

എ എം ഡി രണ്ട് തരം

എ എം ഡി രണ്ട് തരമുണ്ട്. ഒന്ന് ഡ്രൈ എ എം ഡി രണ്ട് വെറ്റ് എ എം ഡി. ഇതില്‍ ഡ്രൈ എ എം ഡി സാവധാനത്തില്‍ പുരോഗമിക്കുന്നതും വെറ്റ് എ എം ഡി യേക്കാള്‍ അപകട സാധ്യത കുറഞ്ഞതുമാണ് എന്നിരുന്നാലും രണ്ട് തരത്തിലുള്ള എ എം ഡി കളും മാക്കുലയ്ക്ക് ഹാനികരമാണ്

ഡ്രൈ എ എം ഡി

മിക്ക സന്ദര്‍ഭങ്ങളിലും എ എം ഡി ആരംഭിക്കുന്നത് ഡ്രൈ എ എം ഡി യിലൂടെയാണ്. എകദേശം 80-  90% ആളുകളിലും സമാന രീതിയില്‍ തന്നെ തുടരും. ഇത് ഒരു കണ്ണിലോ രണ്ട് കണ്ണിലോ ഉണ്ടാകാം. ഡ്രൈ എ എം ഡി യുടെ പ്രാരംഭഘട്ടം തുടങ്ങുന്നത് ഡ്രൂസന്‍ എന്നു വിളിക്കുന്ന മഞ്ഞനിറത്തിലുള്ള ചെറിയ തരികളായിട്ടാണ്. ഇത് റെറ്റിനയുടെ താഴത്തെ പാളിയില്‍ ശേഖരിക്കാന്‍ തുടങ്ങുകയും അതിന്റെ സാധാരണ പ്രവര്‍ത്തനം തകരാറിലാക്കുകയും ചെയ്യുന്നു. ഈ തരികള്‍ ശേഖരിക്കപ്പെടുന്ന കാര്യം സാധാരണ മനസിലാകുകയില്ല. തുടര്‍ന്ന് റെറ്റിനയുടെ പാളിക്ക് കേട് സംഭവിക്കുകയും അസാധാരണ അളവിലുള്ള ഡ്രൂസന്‍ ശേഖരിക്കപ്പെടാന്‍ തുടങ്ങുകയും ചെയ്യുന്നു. ഈ ശേഖരണം മുകളിലുള്ള പാളിയെ തടസ്സപ്പെടുത്തുകയും ക്രമേണ ഇത് ഫോട്ടൊറെസ്പ്റ്റര്‍ പാളിക്ക് കേടുവരുത്തുകയും നേരെ മുന്‍പിലുള്ള കാഴ്ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

വെറ്റ് എ എം ഡി

വെറ്റ് എ എം ഡി പത്ത് ശതമാനം കേസുകളില്‍ സ്വഭാവികമായി ഉണ്ടാകാമെങ്കിലും സാധാരണയായി ഇതുണ്ടാകുന്നത് ഡ്രൈ എ എം ഡിക്ക് ശേഷമാണ്. ഇത് കേവലം ആഴ്ചകള്‍ക്കകം വേഗത്തിലും സ്ഥിരവും ഗുരുതരവുമായ സെന്റ്രല്‍ വിഷന്റെ നഷ്ടത്തിനിടയാക്കാം. കോറോയിഡല്‍ നിയോവാസ്‌ക്കുലറൈസേഷന്‍ (സി എന്‍ വി) എന്നു വിളിക്കുന്ന ഒരു പ്രക്രിയ കാരണം റെറ്റിനയ്ക്ക് കീഴില്‍ പുതിയ അസാധരണമായ രക്ത ധമനികള്‍ വളരാന്‍ തുടങ്ങുകയും മരത്തിന്റെ വേരുകള്‍ വളര്‍ന്ന് വരുന്നതുപോലെ പുറത്തേക്ക് ഉന്തി നില്‍ക്കുന്നു. ഈ രക്ത ധമനികള്‍ അവയിലുള്ള രക്തവും ദ്രാവകവും റെറ്റിനയ്ക്ക് ഉള്ളിലേക്ക് കടത്തി വിടുന്നു ഇത് റെറ്റിനയുടെ മറ്റ് പാളികളെ ഉയര്‍ത്തുന്നു, ഒടുവില്‍ ഫോട്ടോറെസ്പ്‌റ്റേഴ്‌സിനെ തടസപെടുത്തുകയും മസ്തിഷ്‌കത്തിലേക്ക് അയക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. അത് സെന്‍ട്രല്‍ വിഷ്വല്‍ ഫീല്‍ഡില്‍ ശൂന്യവും കുറഞ്ഞതുമായ പൊട്ടുകള്‍ ഉണ്ടാകാനിട വരുന്നു.

ചികിത്സിക്കാതെ വിടുന്ന പക്ഷം ഈ പ്രക്രിയ ക്ഷതമേറ്റ ടിഷ്യൂകളുടെ വളര്‍ച്ചയ്ക്കും അത് പിന്നീട് സ്ഥിരമായി കാഴ്ച്ച നഷ്ടപെടുന്നതിനു കാരണമാകുന്നു. ഈ മുഴുവന്‍ പ്രക്രിയയ്ക്കും വേദനയിയില്ലെന്നത് നാം അറിഞ്ഞിരിക്കണം
വെറ്റ് എ എം ഡി ആഴ്ചകള്‍ക്കൊ മാസങ്ങള്‍ക്കുള്ളിലോ ഗുരുതരമായ കാഴ്ച്ച നഷ്ടം ഉണ്ടാക്കുന്നു അതായത് ആദ്യം കാഴ്ച്ച മങ്ങുകയും അതിനോടൊപ്പം തന്നെ നേരെയുള്ള വരകള്‍ വളഞ്ഞതായും കോണോടു കോണായതായൊ കാണുകയും ചിലപ്പോള്‍ കാഴ്ച്ചയില്‍ ശൂന്യമായ ഭാഗങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു
ഒരു കണ്ണിനെ മാത്രമായി ബാധിക്കുമ്പോള്‍ ചില ആളുകള്‍ അറിയാതെ പോകുന്നു.

പിന്നീട് രണ്ടാമത്തെ കണ്ണിനെ കൂടി ബാധിക്കുമ്പോള്‍ ആയിരിക്കും ഇതിനെ പറ്റി മനസിലാക്കാനിട വരുന്നത്.

രോഗ നിര്‍ണയം

ഒരു ഒഫ്താല്‍മോളോജിസ്റ്റ് (കണ്ണ് വിദഗധന്‍)നു മാത്രമെ കൃത്യമായ രോഗനിര്‍ണയം നടത്താന്‍ സാധിക്കുകയുള്ളു. ഒഫ്താല്‍മോളോജിസ്റ്റ് എ എം ഡി ഉള്ളതായി സംശയിക്കുന്നുവെങ്കില്‍ ഒരു സമ്പൂര്‍ണ നേത്രപരിശോധന ആവശ്യമായി വരും അതില്‍ താഴെ പറയുന്നവ ഉള്‍പെടുന്നു
കാഴ്ച്ച : നിങ്ങളുടെ കഴ്ച്ച ശക്തിയെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നു.

ആംസ് ലര്‍ഗ്രിഡ് : ഇതു വീട്ടില്‍വച്ച് ചെയ്യവുന്ന ഒരു ടെസ്റ്റാണിത്. ഒരു സമയത്ത് ഒരു കണ്ണ് മാത്രം ഉപയോഗിച്ച് കൊണ്ട് നിങ്ങള്‍ ഒരു ഗ്രിഡിന്റെ മദ്ധ്യത്തിലുള്ള പൊട്ടിലേയ്ക്ക് നോക്കുന്നു. അതിനു ചിറ്റുമുള്ള വരകള്‍ അസാധാരണമായി കാണപെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നു.

ഡൈലേറ്റഡ് ഐ എക്‌സാമിനേഷന്‍: കണ്ണില്‍ തുള്ളി മരുന്നൊഴിച്ച് കൃഷ്ണമണി വികസിപ്പിച്ചതിനു ശേഷം ലെന്‍സുപയോഗിച്ച് റെറ്റിനയും കണ്ണിലെ നാഡികളും പരിശോധിക്കുന്നു

ഒപ്ടിക്കല്‍ കോഹറന്‍സ് ടൊമോഗ്രഫി ( ഒ സി ടി) : ഈ ടെസ്റ്റ് റെറ്റിനയിലെ രോഗങ്ങള്‍ കണ്ടെത്തുന്നതിനും ചികിത്സ നിര്‍ണയിക്കുന്നതിനും സഹായിക്കുന്നു.

ഫ്‌ലൂറസിന്‍ ആന്‍ജിയോഗ്രാം : ചോര്‍ച്ചയുള്ള രക്തകുഴലുകള്‍ ഉണ്ടോയെന്നറിയാന്‍ ഒരു ഡൈ കൈതണ്ടയില്‍ കുത്തിവച്ച് രക്ത ധമനികളിലൂടെ ഡൈ കടന്ന് പോകുമ്പോള്‍ റെറ്റിനയുടെ ഫോട്ടൊ എടുക്കുന്നു.

ഇന്റൊ സയാനിന്‍ ഗീര്‍ന്‍ ആന്‍ജിയോഗ്രാഫി : ഫ്‌ലൂറസിന്‍ അന്‍ ജിയോഗ്രാമിനോട് വളരെ സാമയമുള്ള നടപടി ക്രമം ഇത് ആഴത്തിലുള്ള രക്ത ധമനികള്‍ കാണാന്‍ സഹായിക്കുന്നു.

ചികിത്സാ മാര്‍ഗങ്ങള്‍

അന്റി വി ഇ ജി എഫ് ചികിത്സ :  അന്റി വാസ്‌കുലാര്‍ എന്റൊത്തീലിയല്‍ ഗ്രോത്ത് ഫാക്ടര്‍ ആണ് മാക്കുലയില്‍ വീക്കത്തിനിടയാക്കുന്ന തരത്തിലുള്ള രക്ത ധമനികളുടെ വളര്‍ച്ചയക്ക് സഹായിക്കുന്ന പ്രേരകമാണ് വി എ ജി എഫ് ഇത് തടയാനായി നിങ്ങളുടെ കണ്ണിലെടുക്കുന്നതാണ് ആന്റി വി ഇ ജി എഫ് കുത്തിവയ്പ്പ്

ലേസര്‍ ഫോട്ടൊകൊയഗുലേഷന്‍:  സെന്റ്രല്‍ വിഷ്വല്‍ ഫീല്‍ഡിനു പുറത്തുള്ള രക്ത ധമനിയുടെ ചോര്‍ച്ചയുള്ള ഭാഗത്തേക്ക് ഒരു ഹൈ എനര്‍ജി ലേസര്‍ അടിപ്പിച്ച് ദ്രാവകത്തിന്റെ ചോര്‍ച്ച സാവധാനത്തിലാക്കുകയും റെറ്റിനയിലേക്ക് വീഴുന്ന ദ്രാവകത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
ഫോട്ടോ ഡയനാമിക് തെറാപ്പി (പി ഡി റ്റി) : കണ്ണിനു പിറകിലുള്ള രക്ത ധമനികളെ സീല്‍ ചെയ്യുന്നതിനായി ഒരു കൂള്‍ ലേസര്‍ ഉപയോഗിക്കുന്നു.

കാഴ്ച്ച സഹായികളും പുനരധിവാസവും : ഉദാ:  വായിക്കാനിഷ്ടമുള്ളവര്‍ക്ക് ഒരു മാഗ്‌നിഫയര്‍ ഉപയോഗിക്കുകയോ ഓഡിയോബുക്കുകള്‍ കേള്‍ക്കുകയോ ചെയ്യാവുന്നതാണ് ഇത് സ്വയം പര്യാപ്തത നിലനിര്‍ത്താന്‍ സഹായിക്കുന്നു.
എ എം ഡി രോഗനിര്‍ണയം ചെയ്യുന്നത് ഒരു സമ്പൂര്‍ണ്ണ നേത്ര പരിശോധനയ്ക്ക് ശേഷമാണ് എ എം ഡി ചികിത്സ എന്നാല്‍ രോഗിയും ഡോക്ടറും ഒത്തൊരുമിച്ച് ചെയ്യുന്ന ഒരു പ്രക്രിയയാണ്. എ എം ഡി വളരെ സങ്കീര്‍ണമായ ഒരു രോഗമായതിനാല്‍ പുരോഗതി നിരന്തരമായി നിരീക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ചികിത്സകള്‍ നടത്തുകയും ക്രമീകരണങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടത് അത്യന്തപേക്ഷിതമാണ്.

നടുവേദനയ്ക്ക് ചികിത്സ തേടും മുന്‍പ്

ഡോ. സന്തോഷ് ബാബു

ജീവിതത്തിലൊരിക്കലും നടുവേദന വന്നിട്ടില്ലാത്തവരാരുമില്ല. പ്രത്യേകിച്ചും സ്ത്രീകള്‍. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് നടുവേദനയും തലവേദനയും വരാന്‍ സാധ്യത ഏറെയാണ്.

പ്രസവിച്ച സ്ത്രീകള്‍ക്കും മധ്യവയസ്‌കര്‍ക്കുമാണ് ഏറ്റവുമധികം രോഗസാധ്യത. നടുവേദന രോഗം എന്നതിലുപരി ഒരു അസ്വസ്ഥതയും ശല്യവുമാണ്. ഇതില്‍ പ്രധാനമായി രണ്ട് വിഭാഗമുണ്ട്.

എന്തെങ്കിലും കാരണം കൊണ്ട് കുറച്ചുകാലത്തേക്ക് ഉണ്ടാകുന്ന ഹ്രസ്വകാല നടുവേദനയാണ് ഇതിലൊന്ന്. പ്രത്യേകിച്ച് കാരണമുണ്ടെങ്കിലും ഇല്ലെങ്കിലും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന രണ്ടാമത്തെ വിഭാഗം ക്രോണിങ് ബാക്ക് പെയിന്‍ ആണ്.

കാരണം കണ്ടെത്തി ചികിത്സിക്കണം

കാരണം കണ്ടുപിടിച്ച് നല്ല ചികിത്സ നല്‍കിയാല്‍ ആദ്യത്തെ വിഭാഗക്കാര്‍ക്ക് വേദന ശമിക്കും. എന്നാല്‍ രണ്ടാമത്തെ വിഭാഗക്കാരുടെ കഷ്ടതകള്‍ പെട്ടെന്ന് തീരുന്നതല്ല. എക്‌സ്‌റെയിലും സ്‌കാനിങിലും പോലും ഈ നടുവേദനയുടെ പ്രശ്‌നങ്ങള്‍ കണ്ടെത്താനാകില്ല. അതുകൊണ്ട് തന്നെ പരിശോധനാ ഫലങ്ങളെ അടിസ്ഥാനമാക്കി ചികിത്സ നല്‍കിയാലും ചിലപ്പോള്‍ ഇത്തരം നടുവേദന കൂടുതല്‍ സങ്കീര്‍ണമാകുകയാണ് പതിവ്.

എല്ലാ വേദനയും നട്ടെല്ലിന്റെ കുഴപ്പമല്ല

നടുഭാഗത്ത് അനുഭവപ്പെടുന്ന വേദന മുഴുവന്‍ നട്ടെല്ലിന്റെ കുഴപ്പമാണെന്ന ധാരണ ശരിയല്ല. 90 ശതമാനത്തിലധികം നടുവേദനയും നട്ടെല്ലിന്റെ പ്രശ്‌നം കൊണ്ടുളളതല്ല. എം.ആര്‍.ഐ സ്‌കാന്‍ വ്യാപകമായതോടെ നടുവേദനയെല്ലാം നട്ടെല്ലിലെ കശേരിക്കളുടെ ഇടയിലെ ഡിസ്‌കിന്റെ കുഴപ്പമായി ഡോക്ടറും രോഗിയും തെറ്റിദ്ധരിക്കുന്നുണ്ട്.

ഒരുകുഴപ്പവുമില്ലാത്ത മുതിര്‍ന്നവരെ എം.ആര്‍.ഐ സ്‌കാനിങിന് വിധേയമാക്കിയാല്‍ കഴുത്തിലെയും നടുവിലേയും കണ്ണികള്‍ക്കും ഡിസ്‌കുകള്‍ക്ക് ചില തകരാറുകള്‍ ഉള്ളതായി കണ്ടെത്താറുണ്ട്. ഇത്തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന പല റിപ്പോര്‍ട്ടുകളെ അവലംബിച്ചുള്ള ചികില്‍സ ഗുണത്തേക്കാളേറേ ദോഷമാണുണ്ടാക്കുക. നട്ടെല്ലിന്റെ മിക്ക ഗുരുതരരോഗങ്ങളും കണ്ടുപിടിക്കാന്‍ ഓറല്‍ പരിശോധന കൊണ്ട് മാത്രമാവുകയില്ല.

കാഴ്ച്ചപ്പാടുകള്‍ മാറണം

നടുവേദന സംബന്ധിച്ച പ്രശ്‌നങ്ങള്‍ മുഴുവന്‍ സാങ്കേതിക ഭാഷയിലല്ലാതെ പറയാന്‍ രോഗിക്കും അതുകേള്‍ക്കാന്‍ ഡോക്ടര്‍ക്കും മനസുണ്ടാകണം. നിത്യജീവിതത്തിലെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന പല പ്രവര്‍ത്തികളും രോഗത്തിന് കാരണമായേക്കാം. പ്രസവശേഷം സ്ത്രീകള്‍ക്കും വിവാഹശേഷം പുരുഷന്മാര്‍ക്കും നടുവേദന ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗിയും ബന്ധുവും അര ഡോക്ടര്‍ ചമയുന്നതോടെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കഴിയാതെ വരുന്നു. സ്വന്തം ആരോഗ്യത്തെ ഏറേ സ്‌നേഹിക്കുന്ന കേരളീയര്‍ ഇപ്പോള്‍ ഡോക്ടര്‍ ഷോപ്പിങ് സംസ്‌കാരത്തിലാണ്. അനാവശ്യ പരിശോധനകള്‍ക്കും പാഴ്ച്ചിലവുകള്‍ക്കും ഇതു കാരണമാകുന്നുവെന്ന് മാത്രമല്ല, അര വൈദ്യന്‍ ആളെ കൊല്ലും എന്ന വാക്ക് അര്‍ഥവത്താക്കി ഇല്ലാത്ത രോഗം വിലക്കുവാങ്ങുന്ന അവസ്ഥ വരെ സംജാതമാകുന്നു.

പലപ്പോഴും ഓപറേഷന്‍ വേണ്ടാത്ത കേസുകള്‍ക്കെല്ലാം നേരിട്ട് സര്‍ജന്‍മാരെ കാണിക്കാനാണ് പലരും താല്‍പര്യപ്പെടുത്. ചെറിയ ചികില്‍സ കൊണ്ടോ വ്യായാമം കൊണ്ടോ ഭേദമാക്കാവുന്ന രോഗങ്ങള്‍ പോലും ആകെ വഷളാക്കാനേ ഇത്തരം ബുദ്ധിശൂന്യമായ സമീപനത്തിലൂടെ കഴിയൂ.

ഒക്യുപേഷണല്‍ തെറാപ്പി

നഹല്‍ ലിന്റു (മെഡിക്കല്‍ കോളജ്, കോഴിക്കോട്)

ഒക്യുപേഷണല്‍ തെറാപ്പിയെക്കുറിച്ച് (ക്രിയാത്മക ആരോഗ്യ പരിചരണ മേഖല) പൊതുജനങ്ങള്‍ക്ക് കാര്യമായ അറിവില്ലൊണ് ഇതുമായി ബന്ധപ്പെ”് നട സര്‍വേയില്‍ വ്യക്തമായത്. നവജാതശിശു പരിചരണത്തില്‍നി് തുടങ്ങി വയോജന പരിപാലനം വരെ നീണ്ടുനില്‍ക്കു ഒക്യുപേഷനല്‍ തെറാപ്പിയുടെ പ്രവര്‍ത്തന സാധ്യതകളെക്കുറിച്ച് നമുക്ക് കൂടുതല്‍ പരിചയപ്പെടാം. കുഞ്ഞുങ്ങളിലെ വളര്‍ച്ചാ വൈകല്യങ്ങള്‍, ഓ”ിസം, ബുദ്ധിവികാസ വൈകല്യങ്ങള്‍, പഠന വൈകല്യങ്ങള്‍, ഹൈപ്പര്‍ ആക്ടിവിറ്റി എിങ്ങനെയുള്ള പരിമിതികള്‍ മറികട് മുന്‍നിരയിലെത്തിക്കുതില്‍ ഒക്യുപേഷണല്‍ തെറാപിസ്റ്റിന്റെ പങ്ക് വളരെ വലുതാണ്.
സെന്‍സറി ഇന്റഗ്രേഷന്‍ (പഞ്ചേന്ദ്രിയങ്ങളെ ഉദ്ധീപിപ്പിച്ചും ഏകോപിപ്പിച്ചും ശരിയായ പ്രതികരണ ശേഷിയും പെരുമാറ്റരീതികളും വളര്‍ത്തിയെടുക്കു ചികിത്സാ രീതി), പ്ലേ തെറാപ്പി (കളികളിലൂടെയുള്ള ചികിത്സാ രീതി), ഹൈന്റ്‌റൈറ്റിങ് ട്രെയ്‌നിങ് (എഴുതുതിനാവശ്യമായ കഴിവുകള്‍ വളര്‍ത്തിയെടുക്കു രീതി), റിക്രിയേഷനല്‍ ആക്ടിവിറ്റീസ് എിങ്ങനെയുള്ള ചികിത്സാമുറകളാണ് ഒക്യുപേഷണല്‍ തെറാപ്പിയിലുള്ളത്. രോഗികളുടെയും തെറാപ്പിസ്റ്റിന്റെയും സമ്മിശ്ര പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കു ചികിത്സാരീതിയാണിത്.  ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ അനുഭവിക്കു രോഗികള്‍ക്ക് അവരുടെ പ്രവര്‍ത്തനമേഖലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള പരിശീലനം നയകുകയാണ് ഇതിന്റെ ലക്ഷ്യം. ഒക്ടോബര്‍ 27 ണീൃഹറ എലറലൃമശേീി ീള ഛരരൗുമശേീിമഹ ഠവലൃമുശേെ (ണഎഛഠ) ഒക്യുപേഷണല്‍ ദിനമായി ആചരിക്കുു.

ശിശുരോഗ സംരക്ഷണം

ദൈനംദിന ജീവിതത്തില്‍ പ്രായോഗികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുതിനും ഏര്‍പ്പെടുതിനും കു”ികളെ സ്വയംപര്യാപ്തരാക്കാന്‍ ഒക്യുപേഷനല്‍ തെറാപ്പിസ്റ്റ് സഹായിക്കും.

ന്യൂറോ റിഹാബിലിറ്റേഷന്‍

ജീവിതശൈലി രോഗങ്ങളുടെ പരിണിതഫലമായുണ്ടാകു പക്ഷാഘാതം (ടൃേീസല) അതുപോലെ അപകടം അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങളാല്‍ ന”െല്ലിനും തലച്ചോറിനും ഏല്‍ക്കു ക്ഷതം, തല്‍ഫലമായി കൈകാലുകളിലെ ചലനശേഷി നഷ്ടപ്പെടു അവസ്ഥകളിലുമെല്ലാം ഒക്യുപേഷണല്‍ തെറാപ്പിയുടെ ആവശ്യകതയും സേനവും ഗുണം ചെയ്യും. ഇത്തരത്തില്‍ പരുക്കേറ്റ ഒരുവ്യക്തിക്ക് അയാളുടെ ചലനശേഷിയും സംസാരശേഷിയും ചിന്താശേഷിയും എല്ലാം വര്‍ധിപ്പിക്കുതിനായുള്ള ചികിത്സാരീതികളായ ന്യൂറോമറേറ്റര്‍, റിഹാബിലിറ്റേഷന്‍, സെഗ്നിനിക് റിഹാബിലിറ്റേഷന്‍, എ.ഡി.എല്‍ ട്രെയ്‌നിങി എിങ്ങനെയുള്ളവയിലൂടെ വ്യക്തിയെ സാധാണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കും.

അസ്ഥിരോഗ പരിചരണം

അപകടങ്ങള്‍ മുഖേനയോ, അല്ലാതെയോ കൈകള്‍ക്കുണ്ടാകു പരുക്കുകള്‍ കാരണം ഒരു വ്യക്തിക്ക് തന്റെ ദൈനംദിന പ്രവൃത്തികളില്‍ ബുദ്ധിമു”ുകള്‍ നേരിടാറുണ്ട്. ഇത്തരം വേളകളില്‍ ഒക്യുപേഷണല്‍ തെറാപ്പിയില്‍ ശാസ്ത്രീയമായി തെളിയിച്ചി”ുള്ള വിവിധതരം വ്യായാമമുറകളിലൂടെ വ്യക്തിയെ തന്റെ പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കും. അതുപോലെ മധ്യവയസ്‌കരില്‍ കണ്ടുവരു അസ്ഥിരോഗ സംബന്ധമായ രോഗങ്ങള്‍ക്ക് ഇത് ഉപകാപ്രദമാണ്.

മാനസികാരോഗ്യ പരിചരണം

മനസിനെ നിയന്ത്രിക്കുതിനും മാനസിക സംതൃപ്തി നല്‍കുതിനുമുള്ള ചികിത്സാമുറകളിലൂടെയാണ് ഒക്യുപേഷണല്‍ തെറാപ്പി രൂപം കൊള്ളുത്. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം നിത്യജീവിതത്തില്‍ സംഭവിക്കു മാറ്റങ്ങള്‍ പ്രത്യക്ഷമായ പ്രതിഫലിക്കുത് അയാളുടെ തൊഴില്‍ (ദൈനംദിന ചര്യകള്‍, ജോലി, വിനോദം) മേഖലയിലാണ്. ഇത്തരം സാഹചര്യത്തില്‍ രോഗികളുടെ താല്‍പര്യങ്ങളും അഭിരുചികളും അനുസരിച്ച് പരിശീലനം നല്‍കാന്‍ ഒക്യുപേഷണല്‍ തെറാപ്പി വിഭാഗത്തിന് സാധിക്കും.

എര്‍ഗോണമിക്‌സ്

ഒരുവ്യക്തിയുടെ തൊഴിലും അയാളുടെ ശാരീരിക മാനസിക ആരോഗ്യവും തമ്മില്‍ നല്ല ബന്ധമല്ല നിലനില്‍ക്കുതെങ്കില്‍ അതു ജോലിയുടെ ഗുണനിലവാരവും അതുവഴി അയാളുടെ മാനസിക സംതൃപ്തിയും കുറക്കുു. ഇത്തരം വേളകളില്‍ ഒക്യുപേഷണല്‍ തെറാപ്പിയിലൂടെ മാറ്റമുണ്ടാക്കാന്‍ സാധിക്കും

വയോജന പരിപാലനം

പ്രായാധിക്യം കാരണം വിഷമതകള്‍ അനുഭവിക്കു വയോജനങ്ങള്‍ക്ക് അവര്‍ താമസിക്കു വീടുകളില്‍ മോഡിഫിക്കേഷന്‍ വരുത്തിയും അത് കൂടാതെയുള്ള വാര്‍ധക്യകാല രോഗങ്ങളായ ഓര്‍മക്കുറവി, ബാലന്‍സ് ഇല്ലായ്മ കാരണം ഉണ്ടാകു അടിക്കടിയുള്ള വീഴ്ച എിവയെല്ലാം ഒരു പരിധിവരെ തടയാന്‍ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കാകും.

മറ്റു പ്രവര്‍ത്തന മേഖലകള്‍

1. ശസ്ത്രക്രിയകളുടെയും മറ്റു രോഗങ്ങളുടെയും അനന്തരഫലമായി കൈകള്‍ക്കുണ്ടാകു തളര്‍ച്ചകളില്‍ ആ ഭാഗത്തെ ശരിയായ രീതിയില്‍ താങ്ങിനിര്‍ത്തുതിന് സഹായിക്കതിന് സ്പ്ലിന്റിങ് നടത്തുു.

2. ഡിസാബ്ള്‍ഡ് ആയ വ്യക്തികളുടെ ശാരീരിക ക്ഷമതയും ആവശ്യകതയും മനസിലാക്കി അവര്‍ക്ക് ചലനത്തിന് ആക്കംകൂ”ു തരത്തിലുള്ള മൊബിലിറ്റി എയ്ഡുകള്‍ നിര്‍ദേശിക്കുു.

3. വികലാംഗര്‍ക്ക് പ്രയാസരഹിതമായ രീതിയില്‍ ഉപയോഗിക്കാവു തരത്തില്‍ വീടും സ്‌കൂളുകളിലെ ക്ലാസ്‌റൂമുകളും മറ്റും രൂപകല്‍പ്പന ചെയ്തു നല്‍കുു.

4. നവജാത ശിശുക്കള്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങളുടെ നിര്‍ണയവും അനുബന്ധ ചികിത്സാ മാര്‍ഗങ്ങളും നിര്‍ദേശിക്കുന്നു.

മനസാണ് ആരോഗ്യം

സെബിന്‍ എസ്. കൊട്ടാരം, (സൈക്കോളജിസ്സ്, മോട്ടിവേഷന്‍ സ്പീക്കര്‍ തിരുവനന്തപുരം)

നമ്മുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട സ്വാധീന കേന്ദ്രങ്ങളിലൊന്നാണ് മനസ്സ്. അനാരോഗ്യകരമായ മത്സരരീതി, സംശയം, നിര്‍ബന്ധബുദ്ധി, ക്രൂരത, നഷ്ടബോധം എന്നിവ നിങ്ങളുടെ മാനസികാരോഗ്യത്തെ തകര്‍ക്കുന്നു.

ശാന്തം, സന്തോഷം, ആത്മവിശ്വാസം, സ്വയാവബോധം, സഹിഷ്ണുത, സ്‌നേഹം, തൃപ്തി, ദയ, അച്ചടക്കം എന്നിവ നിറഞ്ഞതാകണം മനസ്സ്. പുറത്തുനിന്നുള്ള സ്വാധീനം നമ്മുടെ മനസ്സിനെ ബാധിക്കുന്നുണ്ട്. അതിനാല്‍ വിവേചനശക്തി നമുക്കാവശ്യമാണ്. ഒരു വസ്തു എനിക്ക് ആവശ്യമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് നാമാണ്. പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണം നമ്മിലെപ്പോഴും ഉണ്ടായിരിക്കണം. ജോലി, ഉറക്കം, വിനോദം, ആഹാരം, വിശ്രമം എന്നിവയെ ആശ്രയിച്ചാണ് മാനസികാരോഗ്യം നിലനില്‍ക്കുന്നത്.

മാനസികാരോഗ്യത്തെ ആധാരമാക്കി നമ്മുടെ ജീവിതചക്രത്തെ പലതായി തിരിക്കാറുണ്ട്

  • ഒരു വയസ്സ് മുതല്‍ 3 വയസ്സ് വരെ: ശൈശവം അറിവില്ലായ്മയുടെ കാലഘട്ടമാണിത്.
  • 3 വയസ്സ് മുതല്‍ 12 വയസ്സ് വരെ: ബാല്യം അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും കാലം.
  • 12 വയസ്സ് മുതല്‍ 20 വയസ്സ് വരെ: കൗമാരം ആകാംക്ഷകള്‍ നാമ്പെടുക്കുന്നു. പല കാര്യങ്ങളെയും കുറിച്ച് പരീക്ഷിച്ചറിയുവാനുള്ള ഒരു പ്രവണത ഈ കാലയളവില്‍ ഉണ്ടാകും.
  • 20 വയസ്സ് മുതല്‍ 30 വയസ്സ് വരെ: യൗവ്വനം ധീരതയുടെ കാലമെന്ന് വിശേഷിപ്പിക്കുന്ന ഈ കാലയളവില്‍ ചോരത്തിളപ്പ് യുവാക്കളില്‍ കൂടുതലായിരിക്കും. എന്തിലേക്കും എടുത്തുചാടാനും പ്രതികരിക്കാനുമുള്ള നൈസര്‍ഗീക പ്രവണതയുണ്ടാകും.
  • 30 വയസ്സ് മുതല്‍ 50 വയസ്സ് വരെ: മധ്യവയസ്സ് പ്രയോഗികതയുടെ കാലം.
  • 50 വയസ്സിന് മുകളില്‍: വാര്‍ധക്യം.

പ്രശസ്ത മാനസികാരോഗ്യ വിദഗ്ധനായ എസ്.ഡി. സിങുമായി നടത്തിയ സംഭാഷണ മധ്യേ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. അതായത് മാനസികാരോഗ്യം എന്നുപറയുന്നത് ധൈര്യമല്ല മറിച്ച് സംതുലിതാവസ്ഥയാണ്. ഭൗതികതയുടെ അതിപ്രസരത്തില്‍ ആത്മീയത വഴിമാറുമ്പോഴാണ് മാനസികാരോഗ്യത്തകര്‍ച്ചയുണ്ടാകുന്നത്. അതിനാല്‍ മാനസികാരോഗ്യത്തെക്കുറിച്ച് ശരിയായ അവബോധം നമുക്കുണ്ടാകണം. അതിന് ശാരീരികാരോഗ്യത്തെക്കാളേറെ പ്രാധാന്യമുണ്ട്. ഇത് നമ്മുടെ ജീവിതത്തെ ആസ്വാദ്യകരമാക്കുന്നു. അതിനാല്‍ നമ്മുടെ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും തെളിമയും ലാഘവത്വവുമുണ്ടാകണം. മാനസികാരോഗ്യം നമ്മുടെ കണ്ണുകൊണ്ട് കാണാന്‍ കഴിയുന്ന ഒന്നല്ല. അത് നാം അനുഭവിച്ചുതന്നെ അറിയണം. മാനസികരോഗങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധശക്തി മാനസികാരോഗ്യത്തിലൂടെ നാം നേടിയെടുക്കുന്നു. അതുകൊണ്ട് ഒരു വ്യക്തിയുടെ അടിസ്ഥാനമൂലധനമായ മാനസികാരോഗ്യത്തിന്റെ അനന്തരഫലങ്ങളാണ് ശ്രേഷ്ഠമായ വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളുമെല്ലാം. ലക്ഷ്യബോധവും വിവേചനശക്തിയും മാനസികാരോഗ്യത്തിന്റെ അളവുകോലാണ്.

നമ്മുടെ ജീവിതത്തില്‍ വളര്‍ച്ചയുണ്ടാകേണ്ടത് മൂന്ന് കാര്യങ്ങള്‍ക്കാണ്: ശരീരം, മനസ്സ്, വ്യക്തിത്വം എന്നിവയാണവ. ഏതൊരു പ്രശ്‌നത്തിനും മുമ്പ് നല്ല ഒരു തീരുമാനം എടുക്കാന്‍ കഴിയുന്ന വ്യക്തിയുടെ മനസ് മികവാര്‍ന്ന രീതിയില്‍ വികസിച്ചതാണെന്ന് നമുക്ക് പറയാന്‍ സാധിക്കും. തെറ്റും ശരിയും വിവേചിച്ചറിയാനുള്ള ശേഷി മാനസിക പക്വതയുടെ ഫലമായി ലഭിക്കുന്നതാണ്.

ബന്ധങ്ങള്‍ വളരുന്ന കാലഘട്ടമാണ് കൗമാരവും യൗവ്വനവും. ഈ കാലയളവില്‍ നമ്മില്‍ രണ്ട് തരത്തിലുള്ള വികാരങ്ങള്‍. ഉടലെടുക്കാം.

(1) നിയത വികാരങ്ങള്‍ (2) നിഷേധ വികാരങ്ങള്‍

മറ്റുള്ളവര്‍ നമ്മെ ശ്രദ്ധിക്കണമെന്ന് നാമെല്ലാം ആഗ്രഹിക്കുന്ന കാലയളവാണിത്.
”ഒരു വ്യക്തിയുടെ പെരുമാറ്റ ഗുണമാണ് ആ വ്യക്തിയുടെ വ്യക്തിത്വമെന്ന് ” അനശ്വരനായ മനഃശാസ്ത്രജ്ഞനായ വിക്ടര്‍ മാഴ്‌സ്ലോ പറയുന്നു.

നമ്മുടെ മനസ്സ് ശുദ്ധമാകണമെങ്കില്‍ അവിടെയുള്ള അനാവശ്യചിന്തകളെ നാം തുടച്ചുനീക്കണം. ഒരിക്കല്‍ ഒരു ശിഷ്യന്‍ തന്റെ ഗുരുവിനോട് ചോദിച്ചു.

”ഗുരോ, എപ്പോഴാണ് അന്ധകാരം അവസാനിക്കുക?”
ഗുരു തന്റെ ശിഷ്യനോട് പ്രതിവചിച്ചു. ”മകനേ, നമ്മുടെ മുമ്പിലുള്ള സഹോദരന്റെ കണ്ണില്‍ ഈശ്വരനെ കാണാന്‍ കഴിയുമ്പോള്‍ അന്ധകാരം നമ്മില്‍ നിന്നകന്നുപോകും.”

ആ ഒരു അവബോധം നാം വളര്‍ത്തിയെടുക്കുക. നമ്മുടെ ജീവിതത്തില്‍ മൂല്യങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനം കൊടുക്കുക. കാലാന്തരത്തില്‍ ഓരോ മൂല്യങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുക. അടിസ്ഥാനപരമായി നാം നമ്മെത്തന്നെ സ്‌നേഹിക്കാന്‍ കഴിയുന്നവരാകണം. നമ്മോടുതന്നെയുള്ള സ്‌നേഹം നഷ്ടപ്പെടുമ്പോഴാണ് ആത്മഹത്യ പോലുള്ള വഴികള്‍ പലരും തിരഞ്ഞെടുക്കുന്നത്. ഓര്‍ക്കുക ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന സംസ്ഥാനം കേരളമാണ്. അതുകൊണ്ട് മാനസികാരോഗ്യം വളര്‍ത്തിയെടുക്കേണ്ടത് ഏതൊരു വ്യക്തിയുടെയും നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകം കൂടിയാണ്. ഏതുകാര്യം ചെയ്യുമ്പോഴും ശരിയും തെറ്റുമായ ഗുണങ്ങള്‍ നമ്മില്‍ നിലനില്‍ക്കുന്നുണ്ടാവും. അതിനാല്‍ എപ്പോഴും ശുഭകരമായി ചിന്തിക്കുന്നവരാകണം നാം. നമ്മെത്തന്നെ ഇഷ്ടപ്പെടാത്തവരാണ് നാമെങ്കില്‍ എങ്ങനെ നമുക്ക് മറ്റുള്ളവരെ സ്‌നേഹിക്കാന്‍ കഴിയും?

നാം ഓരോ കാര്യങ്ങള്‍ ചെയ്യുന്നതും പൂര്‍ണമായ സ്വന്തം മനസാക്ഷിക്കനുസരിച്ചും താല്‍പ്പര്യത്തിനനുസരിച്ചുമാവണം. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നത് നമ്മുടെ ജീവിതത്തെ ഏറെ സഹായിക്കും. പലരും കോളജ് ജീവിതത്തിനുശേഷം സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഒരു ഷേക്ഹാന്റിലോ ഹായ് വിളിയിലോ ഹലോ എന്ന സംബോധനയിലോ ഒതുക്കുന്നവരാണ്. നാം അത്തരക്കാരാവരുത്. സുഹൃത്തുക്കളുടെ ക്ഷേമം അന്വേഷിക്കാനും അവരോടൊത്ത് അല്‍പ്പസമയം ചിലവഴിക്കാനും നാം തയ്യാറാകണം. അഗാധമായ വ്യക്തിബന്ധങ്ങള്‍ നാം കാത്തുസൂക്ഷിക്കുക.

ഇന്നത്തെ യുവജനങ്ങളില്‍ കാണപ്പെടുന്ന പത്ത് പ്രശ്‌നങ്ങള്‍:

  1. സ്വഭാവ വൈകല്യം
    ദേഷ്യത്തെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥ നിങ്ങളെ പരാജയത്തിലേക്ക് നയിക്കും.
  2. വൈകാരിക വൈകല്യം

ഭയങ്കരമായി വികാരത്തിനടിമപ്പെട്ട് ജീവിക്കുന്ന അവസ്ഥ. ദുര്‍ബല മനസ്‌കരായിരിക്കും ഇവര്‍. വികാരങ്ങളുമായി പൊരുത്തപ്പെടാത്ത പ്രവൃത്തികള്‍ ചെയ്യുന്ന മാനസിക രോഗത്തിലേക്ക് (Schizophrenia) നയിക്കാന്‍ ഇതിടയാക്കും. സ്‌നേഹിച്ചാല്‍ ഭയങ്കര സ്‌നേഹം; വെറുത്താല്‍ കടുത്ത വെറുപ്പ്. ഇത് ഇത്തരക്കാരുടെ ഒരു സവിശേഷതയാണ്.

  1. അനന്തരഫലങ്ങളേക്കുറിച്ച് ആലോചിക്കാതെയുള്ള പെരുമാറ്റം (Impulsive behavior)

വ്യക്തമായ ലക്ഷ്യബോധമില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യക്തികളിലാണ് ഈ സ്വഭാവസവിശേഷത കാണപ്പെടുന്നത്. ആര്‍ക്കുവേണമെങ്കിലും ഇവരെ അവരുടേതായ വഴിയേ കൊണ്ടുവരാന്‍ സാധിക്കും. അപ്പപ്പോള്‍ മനസ്സില്‍ തോന്നുന്നത് ചെയ്യുന്ന പ്രകൃതമാണ് ഇവര്‍ക്ക്. ഏതുകാര്യത്തിലേക്കും മുമ്പും പിമ്പും നോക്കാതെ എടുത്തുചാടും. അപകര്‍ഷതാബോധമുള്ളവരിലാണ് ഈ സ്വഭാവം കൂടുതലായും കാണപ്പെടുന്നത്.

  1. അകാരണമായ ഭയം (Obsessive Compulsive neurosis)
    വിട്ടുമാറാതെ ഒരു വ്യക്തിയെ വര്‍ഷങ്ങളോളം അലട്ടിക്കൊണ്ടിരിക്കുന്ന അകാരണമായ ഭയമാണിത്. ഇത് ആ വ്യക്തിയുടെ പെരുമാറ്റത്തില്‍ തന്നെ വൈകല്യങ്ങള്‍ സൃഷ്ടിക്കും. സഭാകമ്പം, പരീക്ഷ അടുക്കാറാകുമ്പോഴുള്ള ഭയം, ഇന്റര്‍വ്യൂവിന് പോകുമ്പോഴുണ്ടാകുന്ന ഭയം, ഒരു വ്യക്തിയുമായി സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ഭയം. അങ്ങനെ അകാരണമായി നമ്മെ പിടികൂടുന്ന ചിലതരം ഭയങ്ങള്‍ വര്‍ഷങ്ങളോളം സന്തത സഹചാരിയാകുന്നതുമൂലം ഈ അസുഖത്തിനടിമയാകുന്നു.
  2. വിഷാദാത്മകത (Mental depression)

എപ്പോഴും ജീവിതത്തെക്കുറിച്ച് നിരാശ നിറഞ്ഞ ചിത്രവുമായി ജീവിക്കുന്ന അവസ്ഥയാണിത്. താന്‍ ആഗ്രഹിച്ചതൊന്നും നേടാന്‍ കഴിഞ്ഞില്ലെന്ന ഇച്ഛാഭംഗവും ഇതിന് പിന്നിലുണ്ടാകും. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ പൂര്‍ണമായും മുഖവിലയ്‌ക്കെടുക്കാതിരിക്കുക എന്നതാണ് വിഷാദാത്മകതയെ അകറ്റാനുള്ള ഒരു മാര്‍ഗ്ഗം. എപ്പോഴും പ്രസന്നവദനരായിരിക്കുക, ഈശ്വരവിശ്വാസവും പ്രാര്‍ഥനയും നിങ്ങളോടുകൂടെ നിലനിര്‍ത്തുക. ജീവിതത്തില്‍ നാം ചെയ്യുന്ന ഓരോ കാര്യങ്ങളും വിജയിക്കും എന്നുറച്ചുവിശ്വസിക്കുക. ചെറിയ പാകപ്പിഴകള്‍ സംഭവിച്ചാല്‍ ആ കുറവുകള്‍ മനസ്സിലാക്കി തിരുത്തുക. അല്ലാതെ വിധിയെ പഴിച്ചിരുന്നിട്ട് കാര്യമില്ല.

  1. സാമൂഹിക വിരുദ്ധ പെരുമാറ്റരീതികള്‍

യുവജനങ്ങളില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് നശീകരണ സ്വഭാവം. ഈ പ്രായത്തില്‍, അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും മറ്റും കൈയിലെ ചട്ടുകമായി മാറിക്കൊണ്ട് ബസുകള്‍ക്കും കടകള്‍ക്കും നേരെ കല്ലെറിയുകയും തീവയ്ക്കുകയുമൊക്കെ ചെയ്യുന്നത്. മറ്റൊരു സ്വഭാവമാണ് തെരുവുവിളക്കിലെ ബള്‍ബ് എറിഞ്ഞുടയ്ക്കുക എന്നത്. ഇവിടെ ഊര്‍ജ്ജം വേറൊരു വഴിയിലൂടെ പാഴാക്കിക്കളയുകയാണ് ചെയ്യുന്നത്.

  1. ലൈംഗീക വൈകല്യങ്ങള്‍ (sexual disorders)

തെറ്റായ രീതിയില്‍ ലൈംഗീക പ്രവര്‍ത്തികള്‍ ചെയ്യാനുള്ള വാസന.

  1. ലിംഗ സംശയാവസ്ഥ
  2. പ്രതികരണ സമ്മര്‍ദ്ദം (Reactive depression)

പെട്ടെന്ന് പ്രതികരിക്കുന്ന അവസ്ഥയാണിത്. പെട്ടെന്നുണ്ടാകുന്ന വൈകാരിക ചലനങ്ങള്‍ ഇവരെ പ്രതികരണത്തിലേക്ക് നയിക്കുന്നു.

  1. ടെംബര്‍ ലോബ് ഡിസ്ഓര്‍ഡര്‍

ഇത് എന്‍സൈമുകളുടെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന ഒരു വൈകല്യമാണ്. അതിനാല്‍ പ്രിയ സുഹൃത്തേ, നമ്മുടെ ജീവിതം ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ചുചേര്‍ന്നതാണ്. ഇവയിലൊന്നിന്റെ പരാജയം ജീവിതത്തിന്റെ പരാജയമാണെന്നതിനാല്‍ രണ്ടുമേഖലകളിലും നാം സമ്പന്നരായിരിക്കണം.

ചിന്ത: നിങ്ങളുടെ വഞ്ചിയില്‍ ദൈവമുണ്ടെന്നതിന് അര്‍ഥം നിങ്ങള്‍ക്കൊരിക്കലും കൊടുങ്കാറ്റിനെ നേരിടേണ്ടി വരികയില്ല എന്നല്ല, മറിച്ച് ഒരു കൊടുങ്കാറ്റിനും നിങ്ങളുടെ വഞ്ചിയെ മറിക്കാന്‍ കഴിയില്ല എന്നാണ്.

നേതൃത്വ വാസനയെ തളര്‍ത്തുന്ന ഘടകങ്ങള്‍:

♦ ഭയജ്വരം (Phobia)
♦ മരണഭയം (Death fear)
♦ പിശാച് ബാധ (Possession syndrome)
♦ കൈവിഷം (Witch- Craft)
♦ പ്രേതബാധ (Dead body fright)
♦ സംശയ ഭയം (Suspicious fear)
♦ പ്രലോഭന മിഥ്യ (Delusion)
♦ ചിത്ത വിഭ്രാന്തി (Hallucination)
♦ മോഷണ നുണ പ്രവണത (Stealing lying habit)
♦ ആത്മഹത്യ കണ്ട പേടി (Fright after suicide death)
♦ വികാരോ•ാദ തളര്‍ച്ച (Depression)
♦ഉറക്കമില്ലായ്മ (Insomnia)
♦ അപാര മറവി (Amnesia)
♦ വിഷാദ കരച്ചില്‍ (Traumatized crying)
♦ ആത്മഹത്യാജ്വരം (Suicide mania)
♦ ഓര്‍മ്മക്കുറവ് (Poor memory)
♦ അടങ്ങിയിരിക്കാത്ത പ്രകൃതം (Hyper activity)
♦ നിര്‍ബന്ധിത വാശി (Compulsive demand)
♦ നിര്‍ബന്ധിത മദ്യപാനം (Compulsive alcoholism)
♦ ഇടവിടാത്ത പുകവലി (Chain smoking)
♦ മയക്കുമരുന്ന് ദുരുപയോഗം (Drug addiction)
♦ നഖം കടി (Nail biting)
♦ നിര്‍ബന്ധിത ആത്മഹത്യാ ജ്വരം (Suicide compulsion)
♦ സംഘടനഞെരുക്കം (Stress Conflict)
♦ സംസാരിക്കാന്‍ പറ്റാതെ വരുക (speechlessness)
♦ പെട്ടെന്ന് ദേഷ്യം (Quick temper)
♦ ഏകാഗ്രതക്കുറവ് (Lack of concentration)
♦ സംശയ രൂക്ഷത (Paranoia)
♦ ആളുകളെ അഭിമുഖീകരിക്കാന്‍ ഭയം (Afraid to face People)
♦ അപകര്‍ഷതാ ബോധം (Inferiority Complex)
♦ സഭാകമ്പം (Stage fright)
♦ നിര്‍ബന്ധിതാവര്‍ത്തന മനോവ്യഥ (obsessive compulsive neurosis)

മേല്‍പ്പറഞ്ഞവയില്‍ ഏതെങ്കിലും ഉള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ അവ നീക്കം ചെയ്യാതെ ജീവിതത്തില്‍ വിജയം നേടാന്‍ സാധിക്കുകയില്ല. പ്രാണിക് ഹീലിംഗ്, റെയ്കി, കൗണ്‍സിലിങ് മുതലായ മാര്‍ഗ്ഗങ്ങളിലൂടെ ഇവ നിങ്ങളുടെ മനസ്സില്‍ നിന്നും പൂര്‍ണമായി നീക്കം ചെയ്ത് മികച്ച മാനസികാരോഗ്യം പകരാന്‍ കഴിയും. അതോടൊപ്പം തന്നെ ബ്രെയിന്‍ വേവ് തെറാപ്പിയും ഫലപ്രദമാണ്.

അടുത്തറിയാം അനസ്‌തേഷ്യയെ

ഡോ. സജീഷ് ജി

ലോകാരോഗ്യ സംഘടന കഴിഞ്ഞ ഒക്ടോബര്‍ 16 ലോക അനസ്‌തേഷ്യ ദിനമായി ആചരിച്ചിരുന്നു. വളരെയധികം സുപരിചിതമായ പേരാണെങ്കിലും അനസ്‌തേഷ്യയെപ്പറ്റി സാധാരണക്കാരുടെ ഇടയില്‍ ഇപ്പോഴും പലവിധ മിഥ്യാധാരണകള്‍ നിലനില്‍ക്കുന്നു. ഈയവസരത്തില്‍ അനസ്‌തേഷ്യയെപ്പറ്റി നമുക്കടുത്തറിയാം.

അനസ്‌തേഷ്യയുടെ ചരിത്രം

ഒരു നിശ്ചിത സമയത്തേക്ക് മരുന്നിന്റേയും യന്ത്രത്തിന്റേയും സഹായത്തോടെ പൂര്‍ണമായോ ഭാഗികമായോ അബോധാവസ്ഥയില്‍ എത്തിക്കുന്ന ഒരു ചികിത്സാ സമ്പ്രദായമാണ് അനസ്‌തേഷ്യ. നൂറുശതമാനവും ശാസ്ത്രീയമായ ഒരു ചികിത്സാരീതിയാണിത്. ആധുനിക ഉപകരണങ്ങളും മരുന്നുകളും ഉണ്ടെങ്കില്‍ അടിസ്ഥാനപരമായ പ്രവൃത്തി പരിചയം സിദ്ധിച്ച ഏതൊരു അനസ്‌തേഷ്യ വിദഗ്ധനും വിജയകരവും സുരക്ഷിതവുമായി ഈ സേവനം ലഭ്യമാക്കാന്‍ കഴിയും.
1846 ഒക്‌ടോബര്‍ 16ന് അമേരിക്കയിലെ മസാച്ചുസെറ്റ ജനറല്‍ ആശുപത്രിയില്‍വച്ച് ഡോ. വില്യം തോമസ് ഗ്രീന്‍ മോര്‍ട്ടന്‍ എന്നയാളാണ് ലോകത്താദ്യമായി ഈതര്‍ എന്ന വാതകരൂപത്തിലുള്ള മരുന്നുനല്‍കി വിജയകരമായ അനസ്‌തേഷ്യ നല്‍കിയത്. ആബട്ട് എന്ന കുട്ടിയുടെ താടിയെല്ലിലെ മുഴ ഡോ. വാറന്‍ എന്ന സര്‍ജന്‍ ഡോ. മോര്‍ട്ടന്റെ ഈതര്‍ അനസ്‌തേഷ്യയില്‍ വേദനരഹിതമായി നീക്കം ചെയ്തത് അനസ്‌തേഷ്യ എന്ന വിഭാഗത്തിന് നാന്ദികുറിച്ചു.
അന്നുമുതല്‍ ഇന്നുവരെ കഴിഞ്ഞ 170 കൊല്ലം അനസ്‌തേഷ്യ വിഭാഗത്തിലെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്കാണ് ശാസ്ത്രലോകം സാക്ഷ്യം വഹിച്ചത്. ഇന്ന് ഈ മേഖല ഒരു തികഞ്ഞ ശാസ്ത്രീയ വിഭാഗമായി വളര്‍ന്നു കഴിഞ്ഞു.

വിവിധതരം അനസ്‌തേഷ്യകള്‍

അനസ്‌തേഷ്യ അഭിമുഖീകരിക്കുന്ന രോഗികളുടെ ഏറ്റവും പ്രധാന ആശങ്ക അബോധാവസ്ഥയും വേദനയുമാണ്. ഈ രണ്ട് ആധികളേയും മാറ്റാനായി ജനറല്‍ അനസ്‌തേഷ്യ, റീജിയണല്‍ അനസ്‌തേഷ്യ എന്നിങ്ങനെ രണ്ട് പ്രധാനപ്പെട്ട ശാഖകളായി അനസ്‌തേഷ്യയെ തരം തിരിച്ചിരിക്കുന്നു.

മരുന്നുകളും ഉപകരണങ്ങളും
ഈതര്‍ അനസ്‌തേഷ്യയുടെ പിന്‍തലമുറക്കാരായ ഹ്രസ്വനേരം പ്രവര്‍ത്തിക്കുന്ന വായു അവസ്ഥയിലും ദ്രാവക അവസ്ഥയിലുമുള്ള അനസ്‌തേഷ്യ മരുന്നുകളും മറ്റു വേദന സംഹാരികളും, പേശികളുടെ നിശ്ചലാവസ്ഥ കൃത്യതയോടെ ഉറപ്പാക്കുന്ന മരുന്നുകളും, ആവശ്യാനുസരണം ഉറക്കാനും ഉണര്‍ത്താനും കഴിവുള്ള അതിനൂതനമായ മരുന്നുകളും, നാഡീ സഞ്ചയത്തെ അനുയോജ്യമായ സ്ഥലത്ത് ഹ്രസ്വനേരത്തേക്കോ ദീര്‍ഘ നേരത്തേക്കോ ആവശ്യാനുസരണം വേദന രഹിതവും പേശികളുടെ നിശ്ചലാവസ്ഥ ഉറപ്പാക്കുന്ന മരുന്നുകളും ഇന്ന് ലഭ്യമാണ്. 
ഈ മരുന്നുകളെ വളരെ കൃത്യതയോടെ നാഡികള്‍ക്ക് ചുറ്റും എത്തിക്കുന്ന അള്‍ട്രാ സൗണ്ട് ഉപകരണങ്ങള്‍, കൃത്യമായ അളവില്‍ ജനറല്‍ അനസ്‌തേഷ്യ മരുന്നുകള്‍ എത്തിക്കുകയും അവയുടെ ശരീരത്തിലെ ലഭ്യത അളന്ന് തിട്ടപ്പെടുത്തി അറിയിക്കുന്ന ആധുനിക അനസ്‌തേഷ്യ ഉപകരണങ്ങള്‍, ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്‍, ശ്വാസത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ്, ശരീര ഊഷ്മാവ്, ഉറക്കത്തിന്റെ തീവ്രത, രക്തത്തിന്റെ ഘടന ഇവ കൃത്യമായി നല്‍കുന്ന ആധുനിക ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇക്കാലത്തെ അനസ്‌തേഷ്യ ഫലപ്രദവും കുറ്റമറ്റവും സുരക്ഷിതവുമാക്കുന്നു. എങ്കിലും ശസ്ത്രക്രിയ എന്നത് ശരീരത്തില്‍ വലിയ അളവില്‍ സമ്മര്‍ദം ഉണ്ടാക്കുന്ന ഒരവസ്ഥയാണ്. ഇത് ശസ്ത്രക്രിയയുടെ സ്വഭാവം വേണ്ടിവരുന്ന അവയവം അതിനായെടുക്കുന്ന സമയം, രോഗിയുടെ പൂര്‍വ രോഗാവസ്ഥ തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു. രോഗി ഏതവസ്ഥയിലായാലും ശസ്ത്രക്രിയയ്ക്ക് അനസ്‌തേഷ്യ വേണ്ടി വരുന്നതിനാല്‍ അനസ്‌തേഷ്യയില്‍ നിന്നുള്ള തിരിച്ചു വരവും മേല്‍പ്പറഞ്ഞ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

അനസ്‌തേഷ്യാ സമയത്തെ വെല്ലുവിളികള്‍

പല കാരണങ്ങള്‍ കൊണ്ട് പ്രധാന അവയവങ്ങളിലെ രക്തം കട്ടപിടിക്കല്‍, രക്തസ്രാവം എന്നിവ അനസ്‌തേഷ്യ സമയത്തും അതുകഴിഞ്ഞുമുള്ള പൂര്‍വസ്ഥിതിയിലേക്കുള്ള തിരിച്ചുവരവിന് വിഘാതമാകാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം, പള്‍മണറി എംബോളിസം മുതലായവ പ്രസവ സമയത്ത് ഗര്‍ഭപാത്രത്തിലുള്ള ആന്‍ട്രിയോട്ടിക് ഫ്‌ളൂയിഡ് എന്ന ദ്രാവകം രക്തത്തില്‍ കലര്‍ന്ന് വളരെ ഗുരുതരമായ ശ്വാസ തടസത്തിനും മരണത്തിനും തന്നെ കാരണമാകാറുണ്ട്. 
ആരോഗ്യവതിയായ സ്ത്രീകള്‍ക്ക് പ്രസവത്തോടനുബന്ധിച്ച് അപൂര്‍വമായി സംഭവിക്കാറുള്ള ഇത്തരം അത്യാഹിതങ്ങള്‍ പലപ്പോഴും ചികിത്സാ പിഴവായി വ്യാഖ്യാനിക്കാറുണ്ട്. ആരോഗ്യവാന്‍മാരായ ചെറുപ്പക്കാരില്‍ പ്രധാന എല്ലിന് പൊട്ടലുണ്ടാകുമ്പോള്‍ എല്ലിലെ മജ്ജയിലെ കൊഴുപ്പ് രക്തത്തില്‍ കലര്‍ന്ന് ഗുരുതരാവസ്ഥയിലാകുന്നതും ഇതിന് സമാനമായ സംഭവമാണ്. പലതരം മരുന്നുകളും രക്തവും അനസ്‌തേഷ്യ സമയത്ത് നല്‍കാറുള്ളതിനാല്‍ ഇവയില്‍ ഏതെങ്കിലും ഒന്നിനുള്ള അലര്‍ജിയും അപൂര്‍വമായെങ്കിലും അപകട കാരണങ്ങളാകാറുണ്ട്.
ഓരോ അനസ്‌തേഷ്യ ഡോക്ടറെ സംബന്ധിച്ചിടുത്തോളം ഓരോ അനസ്‌തേഷ്യയും വ്യത്യസ്ഥമാണ്. കാരണം ഓരോ രോഗിയുടേയും അവസ്ഥ വ്യത്യസ്ഥമാണ്. അനസ്‌തേഷ്യ ഡോക്ടര്‍ക്ക് മിക്കപ്പോഴും പലതരത്തിലുള്ള രോഗങ്ങളും (പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, അസ്ത്മ) ജീവിത ശൈലികളുമായുള്ള (പുകവലി, വെറ്റിലമുറുക്ക്, മദ്യപാനം, മയക്കുമരുന്ന്) രോഗികളുമായാണ് ഇടപെടേണ്ടി വരാറുള്ളത്. പലപ്പോഴും ഇവയെല്ലാം പൂര്‍ണമായി ചികിത്സിച്ച് മാറ്റാനുള്ള സമയവും ലഭിക്കാറില്ല. അപ്പോള്‍ പ്രായോഗികമായത് പരമാവധി ഇവയെ നിയന്ത്രിച്ച് നിര്‍ത്തുകയാണ്. ഇത് അനസ്‌തേഷ്യയില്‍ നിന്നും തിരിച്ചുവരുന്നതിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് ശസ്ത്രക്രിയയ്ക്ക് മുന്‍പ് അനസ്‌തേഷ്യ ഡോക്ടറെ കാണുന്ന വേളയില്‍ ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കണം. രോഗിയുടെ അവസ്ഥ എന്തുതന്നെയായാലും അത് നിയന്ത്രിക്കാനും ആവശ്യമായ അനസ്‌തേഷ്യ നല്‍കാനുമുള്ള സംവിധാനം ഇന്ന് ലഭ്യമാണ്.

അനസ്‌തേഷ്യ മിഥ്യാധാരണ

അനസ്‌തേഷ്യ മരുന്നിന്റെ അമിത ഉപയോഗം കാരണം അബോധാവസ്ഥയിലായി എന്നു നമ്മള്‍ പലപ്പോഴും പറഞ്ഞുകേള്‍ക്കുന്ന ഒരു പരാതിയാണ്. എന്നാല്‍ ഹ്രസ്വ നേരത്തേക്കുള്ള മരുന്നുകള്‍ സ്ഥിരമായ അബോധാവസ്ഥയോ നിശ്ചലാവസ്ഥയോ ഉണ്ടാക്കാറില്ല എന്നതാണ് സത്യം. നമ്മുടെ കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമായി ആയിരക്കണക്കിന് ശസ്ത്രക്രിയ മുറികളും അനസ്‌തേഷ്യ സംവിധാനങ്ങളും നിരന്തരമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നെങ്കിലും അനസ്‌തേഷ്യ സംവിധാനങ്ങള്‍ പലയിടത്തും അപര്യാപ്തമാണ്. തികച്ചും ശാസ്ത്രീയമായ ഈ മേഖലയില്‍ അടിസ്ഥാന സൗകര്യമൊരുക്കുകയെന്നത് സുരക്ഷിതമായ അനസ്‌തേഷ്യ പരിസമാപ്തിക്ക് അത്യന്താപേക്ഷിതം.
(ലേഖകന്‍ ഇന്ത്യന്‍ സൊസൈറ്റി ഓഫ് 
അനസ്തീഷ്യോളജിസ്റ്റ്, കേരളഘടകം
പ്രസിഡന്റാണ്)

റീജിയണല്‍ അനസ്‌തേഷ്യ

പ്രത്യേക ഭാഗങ്ങള്‍ മാത്രം മരവിപ്പിച്ചുള്ള രീതിയാണ് റീജിയണല്‍ അനസ്‌തേഷ്യ. ചില അവസരങ്ങളിലെങ്കിലും, ഉദാഹരണത്തിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ അപകട സാധ്യത കൂടുതലാകാം. ഇങ്ങനെയുള്ള അവസരങ്ങളില്‍ പ്രത്യേകിച്ച് റീജിയണല്‍ അനസ്‌തേഷ്യ വളരെ ഫലപ്രദമാണ്. 
ഇവിടെ സുഷുമ്‌നാ നാഡിയല്‍ നിന്നും (ടുശിമഹ രീൃറ) പുറത്തുവരുന്ന നാഡികള്‍ മുതല്‍ കൈകാലുകളുടെ വിരലുകളുടെ അഗ്രം വരെ നീണ്ടുകിടക്കുന്ന നാഡീ സഞ്ചയത്തില്‍ ഉചിതമായ സ്ഥലത്ത് മരുന്ന് കുത്തിവച്ച് (ലോക്കല്‍ അനസ്‌തേഷ്യ) നാഡി സംവേദനം തടസപ്പെടുത്തി വേദനസംഹാരവും പേശികളുടെ നിശ്ചലാവസ്ഥയും സൃഷ്ടിച്ചുകൊണ്ട് വിജയകരമായി ആ ഭാഗങ്ങളിലെ ശസ്ത്രക്രിയകള്‍ നടത്താവുന്നതാണ്. 
മൊത്തത്തിലുള്ള മയക്കമോ അബോധാവസ്ഥയോ ആവശ്യമില്ലെങ്കിലും മരുന്നുകളുടെ സഹായത്തോടെ ആവശ്യാനുസരണം ഉറക്കം പ്രത്യേകം നല്‍കാവുന്നതാണ്.
ശസ്ത്രക്രിയക്ക് ശേഷമുള്ള വേദന ഫലപ്രദമായി ഇല്ലാതാക്കാന്‍ ഈ രീതി അത്യുത്തമമാണ്. ജനറല്‍ അനസ്‌തേഷ്യയില്‍ ശസ്ത്രക്രിയക്ക് ശേഷം വേദന ഇല്ലാതാക്കാന്‍ നല്‍കുന്ന മരുന്നുകള്‍ പലപ്പോഴും മയക്കം ഉണ്ടാക്കുന്നതിനാല്‍ വളരെ നേരത്തേ വേദനരഹിതമായ പൂര്‍വ സ്ഥിതിയിലേക്ക് എത്താന്‍ റീജിയണല്‍ അനസ്‌തേഷ്യ അഭികാമ്യമാണ്.

ജനറല്‍ അനസ്‌തേഷ്യ
മൊത്തത്തില്‍ മയക്കിയുള്ള അനസ്‌തേഷ്യ വിധിയാണ് ജനറല്‍ അനസ്‌തേഷ്യ. ഇവിടെ രോഗിയെ പൂര്‍ണമായ അബോധാവസ്ഥയില്‍ എത്തിക്കുന്നു എന്ന് മാത്രമല്ല, വേദനരഹിതമായ അവസ്ഥ, പേശികളുടെ ചലനശേഷി ഇല്ലാതാക്കുക, ശസ്ത്രക്രിയാ സമയത്തെ ഓര്‍മകള്‍ ഉണ്ടാകാതിരിക്കുക എന്നീ അവസ്ഥകളില്‍ എത്തിക്കുന്നു. ശ്വസന പ്രക്രിയ പൂര്‍ണമായോ ഭാഗികമായോ അനസ്‌തേഷ്യ ഉപകരണം ഏറ്റെടുക്കുകയും ഹൃദയത്തിന്റേയും മറ്റവയവങ്ങളുടേയും പ്രവര്‍ത്തനം ആവശ്യാനുസരണം നിയന്ത്രിക്കുകയും ചെയ്യുന്നതോടൊപ്പം പൂര്‍വാവസ്ഥയിലേക്ക് ബോധം തിരിച്ചു കൊണ്ടുവരാനുള്ള ഏറ്റവും പ്രധാനമായ മസ്തിഷ്‌കത്തിലേക്കുള്ള രക്ത പ്രവാഹവും പ്രാണവായുവിന്റെ അളവ് നിര്‍വിഘ്‌നം നിലനിര്‍ത്തുകയും ചെയ്യുന്നു.

ആഹാരപദാര്‍ഥങ്ങളും അജ്ഞതയും

പല ആഹാരപദാര്‍ത്ഥങ്ങളെപ്പറ്റിയും അറിവുകളേക്കാളേറെ അജ്ഞതയാണ് പലര്‍ക്കുമുള്ളത്. നാം അറിയാതെയും കേട്ടു പറഞ്ഞും അത്ര ദ്രോഹകരവും ദോഷകരവുമല്ലാത്ത ആഹാരപദാര്‍ത്ഥങ്ങളെപ്പോലും തീന്‍മേശകളില്‍ നിന്നും അകറ്റുന്നത് ഇന്ന് സാധാരണമായിരിക്കുന്നു. ശുദ്ധമായ വെളിച്ചെണ്ണയെ ത്യജിച്ചാണ് നമ്മള്‍ നിലവാരമില്ലാത്തതും താരതമ്യേന വിലകുറഞ്ഞതുമായ ചില സൂര്യകാന്തി എണ്ണകള്‍ക്കുപിന്നാലെ പായുന്നതെന്ന ഒറ്റ ഉദാഹരണം മതി ഇത് തെളിയിക്കാന്‍.മുതിര്‍ന്നവര്‍ ഇങ്ങനെ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുമ്പോള്‍ ചെറുപ്പത്തില്‍ അവര്‍ കഴിച്ചിട്ടുള്ള പലതും ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് അപ്രാപ്യമായിരിക്കുന്നു. 
ഇങ്ങനെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തീന്‍മേശയില്‍ നിന്നകറ്റാന്‍ അവര്‍ പറയുന്ന ന്യായീകരണങ്ങളിലും വലിയ കഴമ്പില്ലെന്നാണ് പ്രമുഖ ഭിഷഗ്വരന്‍മാരും ഗവേഷകരും പറയുന്നത്. ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും അവയ്‌ക്കെതിരേയുള്ള മിഥ്യാധാരണകളുമാണ് ചുവടെ.

പഞ്ചസാര കുട്ടികളെ ഹൈപ്പര്‍ ആക്ടീവ് ആക്കും

മാതാപിതാക്കളോട് പല ഡോക്ടര്‍മാരും ഇത്തരത്തില്‍ ഒരുപദേശം നല്‍കാന്‍ സാധ്യതയേറെയാണ്. കൂടുതല്‍ മധുരം കഴിക്കുന്ന കുട്ടികള്‍ ഹൈപ്പര്‍ ആക്ടീവ് ആണെന്ന ധാരണ തെറ്റാണെന്നാണ് പഠനങ്ങള്‍ വിശദീകരിക്കുന്നത്. പഞ്ചസാര കൂടുതല്‍ കഴിക്കുന്നതും ഹൈപ്പര്‍ ആക്ടീവിറ്റിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. കുട്ടികള്‍ അമിതമായ പ്രസരിപ്പ് കാട്ടുക, നിയന്ത്രിക്കാനാവാത്തവിധം പെരുമാറുക ഇതൊക്കെ രക്ഷിതാക്കള്‍ പറയുമ്പോള്‍ ഡോക്ടര്‍മാര്‍ ഭക്ഷണ രീതികള്‍ ആരായുക സ്വാഭാവികമാണ്. എന്നാല്‍ മധുരം നന്നായി കഴിക്കുമോ എന്ന ഒറ്റ ചോദ്യത്തില്‍ രക്ഷിതാക്കള്‍ എല്ലാവരും അതേ എന്നാവും പറയുക. മധുരം ഇഷ്ടപ്പെടാത്ത കുട്ടികള്‍ വിരളമാണെന്നും ഓര്‍ക്കുക. ഇതോടെ കുറ്റം മുഴുവന്‍ മധുരത്തിനും പഞ്ചസാരയ്ക്കുമായി.
എന്നാല്‍ വിദഗ്ധര്‍ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് ഉറക്കക്കുറവും, ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമവും ആണ് ഇതിനുകാരണമെന്നാണ്. ഇരുമ്പിന്റെ കുറവും വ്യായാമമോ കായികവിനോദങ്ങളില്‍ ഏര്‍പ്പെടാത്തതോ ഒക്കെയും ഇതിലേക്ക് നയിക്കുന്നു. ഊര്‍ജവും പോഷകങ്ങളും വേണ്ടവിധം നല്‍കിയാല്‍ ഹൈപ്പര്‍ ആക്ടിവിറ്റി കുറയ്ക്കാം. 
ആരോഗ്യകരമായ ഇടവേള ഭക്ഷണങ്ങളും വോള്‍ വീറ്റ് ബിസ്‌കറ്റ് പോലുള്ളവയും ഇതിന് ഗുണം ചെയ്യും.

കൊച്ചുകുട്ടികള്‍ക്ക് ആഹാരത്തോട് ആര്‍ത്തി

ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ അവരേക്കാള്‍ മുതിര്‍ന്ന കുട്ടികളേക്കാള്‍ ആഹാരത്തോട് അമിതമായ ആര്‍ത്തി പ്രകടിപ്പിക്കുന്നതായാണ് ഒരു ധാരണയുള്ളത്. ഇത് തികച്ചും തെറ്റിദ്ധാരണയാണ്. കാരണം താരതമ്യേന കൊച്ചുകുട്ടികള്‍ ഏതുതരം ആഹാരവും രുചിച്ചുനോക്കാന്‍ സന്നദ്ധരാകാറുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ അവര്‍ ഇക്കാര്യത്തില്‍ സാഹസികരാണ്. 
സാധാരണ ഗതിയില്‍ കുട്ടികള്‍ ഒരുഭക്ഷണ പദാര്‍ത്ഥത്തോട് ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കുന്നത് അവ ആവര്‍ത്തിക്കപ്പെടുമ്പോഴാണ്. അതുകൊണ്ട് നിര്‍ബന്ധിച്ച് കഴിപ്പിക്കേണ്ട ആവശ്യമില്ല. പ്രത്യേകിച്ച് ഒരു ആഹാരസാധനത്തോട് ഇഷ്ടക്കേടുണ്ടെങ്കില്‍ അത് കഴിപ്പിച്ചേ അടങ്ങൂ എന്ന വാശി രക്ഷിതാക്കള്‍ ഉപേക്ഷിക്കണം. ഒരു പ്രത്യേക ആഹാരം കുട്ടിക്ക് കൊടുക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അത് തുടര്‍ച്ചയായി ആവര്‍ത്തിച്ചു നല്‍കുന്നതിനു പകരം വ്യത്യസ്ത ഇടവേളകളില്‍ നല്‍കി നോക്കാവുന്നതാണ്. കുട്ടികള്‍ക്ക് അമിതാവേശം ഭക്ഷണത്തോടില്ല. എന്നാല്‍ ആവശ്യമുള്ളപ്പോള്‍ അവര്‍ തനിയെ കഴിക്കുകയും ചെയ്യും.

പിച്ചവയ്ക്കുമ്പോള്‍ ഓട്ട്മീല്‍
തെറ്റായ ധാരണയാണ് മാതാപിതാക്കളില്‍ പലരും വച്ചുപുലര്‍ത്തുന്നത്. പിച്ചനടക്കുന്ന കുട്ടികള്‍ക്ക് ഓട്ട്മീല്‍ നല്‍കുന്നത് ഏറ്റവും നല്ലതാണെന്ന തെറ്റായ ഒരു ധാരണ പലരിലും എവിടെനിന്നൊക്കെയോ കടന്നുകൂടിയിരിക്കുന്നു.
ഓട്ട്മീല്‍ സമ്പുഷ്ടമായ ഒരു ആഹാരപദാര്‍ത്ഥമാണെന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മുതിര്‍ന്നവര്‍ക്കാണ് അത് ആരോഗ്യകരമാകുന്നത്. പിച്ചവയ്ക്കുന്ന കുട്ടികള്‍ക്ക് അത് അത്ര നല്ലതല്ലെന്നതാണ് വാസ്തവം. ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍മാരും ഇതേ അഭിപ്രായം പങ്കുവയ്ക്കുന്നു. കാരണവും അവര്‍ വിശദീകരിക്കുന്നുണ്ട്.
ഓട്ട്മീലില്‍ നാരുകളുടെ അമിത സാന്നിദ്ധ്യമുണ്ട്. നാരുകള്‍ ദഹനപ്രക്രിയക്ക് അത്യന്താപേക്ഷിതമാണ്. അത് മുതിര്‍ന്നവരില്‍ ഗുണം ചെയ്യും. എന്നാല്‍ ഇത് കുഞ്ഞുങ്ങളുടെ ദഹനവ്യൂഹത്തെ പ്രതികൂലമായി ബാധിക്കും. ഓട്ട്മീല്‍ ഗുണത്തേക്കാളേറെ കുട്ടികള്‍ക്ക് ദോഷകരമാകുമെന്നുസാരം.

കുട്ടികള്‍ക്ക് കുട്ടിഭക്ഷണം വേണം
മുതിര്‍ന്നവരില്‍ നിന്നും വ്യത്യസ്തമായ രുചി ആസ്വാദനമാണ് കുട്ടികള്‍ക്കെന്നും അതുകൊണ്ട് അവര്‍ക്കുള്ള ഭക്ഷണവും അത്തരത്തിലുള്ളതായിരിക്കണമെന്നും ചിലര്‍ ധരിച്ചിരിക്കുന്നു. ഇത് തികച്ചും തെറ്റാണെന്ന് ന്യൂട്രീഷ്യന്‍മാരും മറ്റു വിദഗ്ധരും പറയുന്നു.
ആറു വയസുവരെ കുട്ടികള്‍ക്ക് ചില ഭക്ഷണ പദാര്‍ത്ഥങ്ങളോട് കമ്പം തോന്നുന്നതായിക്കാണാം. രുചിയില്ലാത്തതോ മധുരമുള്ളതോ ആയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരന്തരം നല്‍കിയാല്‍ അത്തരം രുചിക്കൂട്ടുകളോട് പ്രതിപത്തി ഉള്ളവരായാവും അവര്‍ വളരുക. അതേസമയം രുചിക്കൂട്ടുകള്‍ ചെറുപ്രായത്തില്‍ തന്നെ പരിശീലിപ്പിച്ചാല്‍ കുട്ടിക്ക് അതു ശീലമാവുകയും എല്ലാത്തരം രുചികളും പരീക്ഷിക്കാന്‍ സന്നദ്ധമാവുകയും ചെയ്യും.
നഴ്‌സറിയിലും മറ്റും പോയിത്തുടങ്ങുമ്പോള്‍ വൈവിധ്യമാര്‍ന്ന ഭക്ഷണവും രുചിക്കൂട്ടുകളും കുട്ടിയുടെ ലഞ്ച് ബോക്‌സില്‍ ലഭ്യമാക്കുക. ഇത് ലോകത്തെ വൈവിധ്യമുള്ള രുചികളെ അടുത്തറിയാനും ആസ്വദിക്കാനും കുട്ടിയെ പ്രേരിപ്പിക്കും. 
മാത്രമല്ല ഇത് പോഷകാംശം വര്‍ദ്ധിപ്പിക്കുകയും പ്രായമാകുന്നതിനനുസരിച്ച് ഗുണകരമായ ആഹാരരീതി കണ്ടെത്താന്‍ കുട്ടിയ് അത് പ്രാപ്തമാക്കുകയും ചെയ്യും.

വീട്ടില്‍ ചെയ്യാവുന്ന നാല് ഫിറ്റ്‌നെസ് ടെസ്റ്റുകള്‍

ഫിറ്റ്‌നെസ് എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ്. ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കണമെങ്കില്‍ ഫിറ്റ്‌നെസ് ആവശ്യമാണ്. ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ ഫിറ്റ്‌നസ് നോക്കാന്‍ പോയിട്ട് ഒന്നിനും സമയം തികയുന്നില്ലെന്ന് പരിതപിക്കുന്നവരാണ് അധികവും. അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് വീട്ടില്‍ ചെയ്യാവുന്ന ചില ഫിറ്റ്‌നെസ് ടെസ്റ്റുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇത്തരം ഫിറ്റ്‌നെസ് ടെസ്റ്റുകള്‍ നടത്തുന്നു എന്നുകരുതി അതൊരിക്കലും രോഗ ചികിത്സകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നില്ല. അതേസമയം ഒരുപിടി രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ അതു സഹായിക്കുമെന്നുറപ്പ്.

വ്യായാമം എന്ത്, എന്തിന്?
എല്ലാവരും വ്യായാമം ചെയ്യുന്നതിനെപറ്റി സംസാരിക്കുന്നു. എന്നാല്‍ വ്യായാമം എന്തിനെന്നോ എന്താണെന്നോ പലരും ഇനയും മനസിലാക്കിയിട്ടില്ലെന്നുവേണം കരുതാന്‍. നമ്മുടെ ഊര്‍ജം ഉയര്‍ത്തി പ്രസരിപ്പ് കാത്തുസൂക്ഷിക്കാന്‍ വ്യായാമം അത്യന്താപേക്ഷിതമാണ്. അതുപോലെ പൊണ്ണത്തടിയോ അധികമുള്ള തടിയോ കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും വ്യായാമം സഹായിക്കും. ആരോഗ്യകരമായ ശാരീരിക സ്ഥിതി നിലനിര്‍ത്തുന്നതുവഴി പല രോഗങ്ങളെയും അകറ്റി നിര്‍ത്തുകയും ചെയ്യാം. ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്നതും വ്യായാമത്തിലൂടെയാണ്.
ആരോഗ്യം നിലനിര്ത്തുന്നുണ്ടോ എന്നറിയാന്‍ ഫിറ്റ്‌നെസ് ടെസ്റ്റുകള്‍ ക്രമമായി ചെയ്യേണ്ടതുണ്ട്. വിദേശ രാജ്യങ്ങളില്‍ ഫിറ്റ്‌നെസ് സെന്ററുകളും ഈ സെന്ററുകളില്‍ പരിശീലനം സിദ്ധിച്ച സഹായികളും ഉണ്ട്. ഇവര്‍ക്ക് നിങ്ങളുടെ ഫിറ്റ്‌നെസ് ലെവല്‍ അളക്കാനാകും.
ശാരീരിക അടിസ്ഥാനങ്ങളായ പേശീ ശക്തി, അതിന്റെ ശേഷി, അതിന്റെ വഴക്കം, ഹൃദയസംബന്ധമായ ശേഷി തുടങ്ങിയവും ഇതുവഴി അളക്കാം. എന്നാല്‍ ഇത്തരം സെന്ററുകള്‍ ഇതിന് ഭീമമായ തുക ചാര്‍ജ് ചെയ്യുന്നുണ്ടെന്നതും വിസ്മരിച്ചുകൂടാ. ഇതില്‍ നിന്നും വിഭിന്നമായി പണച്ചിലവില്ലാതെ വീട്ടില്‍ വച്ചു നടത്താവുന്ന ടെസ്റ്റുകളെപ്പറ്റിയാണ് ഇവിടെ പറയുന്നത്. ജിമ്മിലും മറ്റും പോകുന്നവര്‍ക്കും ഇപ്പറയുന്ന സാധാരണ ഗതിയിലുള്ള ഫിറ്റ്‌നെസ് ടെസ്റ്റുകള്‍ നടത്തി ശാരീരിക ക്ഷമത കണ്ടുപിടിക്കുകയും നിലനിര്‍ത്തുകയും ചെയ്യാവുന്നതാണ്.

ടെസ്റ്റുകള്‍ നാല്
നാലു ടെസ്റ്റുകള്‍ എന്നു നേരത്തേ സൂചിപ്പിച്ചല്ലോ. അവയില്‍ ഒന്ന് പുഷ് അപ്പ് ടെസ്റ്റാണ്. പേശീബലവും അതിന്റെ സ്ഥിരതയും ക്ഷമതയും ആണ് ഇവിടെ അളക്കപ്പെടുന്നത്. ക്രഞ്ച് ടെസ്റ്റാണ് മറ്റൊന്ന്. ഇതില്‍ അടിവയറിന്റെ ശേഷിയും ശക്തിയും ബലവും സ്ഥിരതയും ക്ഷമതയും അളക്കപ്പെടുന്നു. മൂന്നു മിനിറ്റ് സ്റ്റെപ്പ് ടെസ്റ്റ് ആണ് ഇനിയൊന്ന്. ഇതില്‍ എയ്‌റോബിക് ഫിറ്റ്‌നെസ് ആണ് അളക്കുന്നത്. രക്തത്തിലുള്ള ഓക്‌സിജന്റെ അളവാണ് നിര്‍ണയിക്കപ്പെടുന്നത്. ഒരു മൈല്‍ നടപ്പ് ടെസ്റ്റാണ് അവസാനത്തേത്. ഇതിലും എയ്‌റോബിക് ഫിറ്റ്‌നെസ് തന്നെയാണ് അളക്കുന്നത്. ഇതും രക്തത്തിലെ പ്രാണവായുവിന്റെ അളവിനെ വര്‍ദ്ധിപ്പിക്കാനുതകുന്ന വ്യായാമത്തില്‍ പെട്ടതും ഫിറ്റ്‌നെസ് നേടുന്നതുമാണ്.

ടെസ്റ്റും സ്‌കോറും
മേല്‍പ്പറഞ്ഞ ടെസ്റ്റുകള്‍ വെറുതെ ചെയ്തുപോകാനുള്ളതല്ല. നിങ്ങള്‍ സ്വയം വിലയിരുത്തുന്നതാവണം ടെസ്റ്റ്. അതിന് സ്‌കോറും നല്‍കേണ്ടതുണ്ട്. ഓരോ പ്രാവശ്യവും ഫിറ്റ്‌നെസ് ടെസ്റ്റ് കഴിയുമ്പോഴും സ്‌കോര്‍ നല്‍കേണ്ടതുണ്ട്. ഇങ്ങനെ സ്‌കോര്‍ നല്‍കുന്നതുവഴി ഈ ഫിറ്റ്‌നെസ് ടെസ്റ്റുകള്‍ ഫലപ്രദമാകുന്നുണ്ടോ എന്നു നിങ്ങള്‍ക്ക് സ്വയം തിരിച്ചറിയുകയും അതിനനുസരിച്ച് അടുത്ത തവണത്തെ ഫിറ്റ്‌നെസ് ക്രമപ്പെടുത്തുകയുമാവാം. ക്രമാഗതമായി നിങ്ങളുടെ ഫിറ്റ്‌നെസ് ഉയര്‍ത്താനും ഇതുവഴി സാധിക്കും. ഇനി ഇതുവഴി ഫിറ്റ്‌നെസ് ഉയര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ വര്‍ക്ക് ഔട്ട് പ്ലാന്‍ തന്നെ മാറ്റി പരീക്ഷിക്കാന്‍ ഇങ്ങനെ സ്‌കോര്‍ നല്‍കുന്നതിലൂടെ നിങ്ങള്‍ക്കു സാധിക്കും.

നേരത്തേ പറഞ്ഞതുപോലെ പുഷ് അപ്പ് ടെസ്റ്റ് പേശീ ബലവും അതിന്റെ ക്ഷമതയും അളക്കാനുള്ളതാണ്. ഇത് ശക്തി അളക്കാനുള്ളതല്ല. മറിച്ച് ഫിറ്റ്‌നെസ് അളക്കാനുള്ളതാണ്. ജിമ്മുകളില്‍ പണം നല്‍കി ടെസ്റ്റു നടത്തുന്നതിനു പകരം വീട്ടില്‍ നടത്തുന്ന പുഷ് അപ്പ് ടെസ്റ്റുകള്‍ ഏതു സമയത്തും ആര്‍ക്കും യാതൊരു ഉപകരണത്തിന്റെയും സഹായം ഇല്ലാതെ ചെയ്യാമെന്ന പ്രത്യേകതയുണ്ട്.
ഇവിടെ പുഷ് അപ്പ് ചെയ്യേണ്ടത് ഒരു മിനിറ്റുകൊണ്ടാണ്. അതായത് ഒരു മിനിറ്റില്‍ നിങ്ങള്‍ക്ക് എത്ര പുഷ് അപ്പുകള്‍ ചെയ്യാന്‍ സാധിക്കും. ഇതിന് ഒരു സ്റ്റോപ് വാച്ചോ മൊബൈല്‍ ടൈമറോ ഉപയോഗിക്കാം. ഒരു സുഹൃത്തിനെക്കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ ആനന്ദകരമായി ടെസ്റ്റ് നടത്താം.
പുരുഷന്‍മാര്‍ സാധാരണ നിലയില്‍ ശരീരം കൈകളില്‍ ഊന്നി കാലുകള്‍ നീട്ടി പാദാഗ്രം തറയില്‍ തൊടുന്ന രീതിയില്‍ നീണ്ടു നിവര്‍ന്നുള്ള പുഷ് അപ്പാണ് ചെയ്യേണ്ടത്. സ്ത്രീകള്‍ക്ക് ഏറെ ആയാസകരമല്ലാത്തതാണ് നല്ലത്. പാദാഗ്രത്തിനുപകരം മുട്ടുകളില്‍ ഊന്നി ഇവര്‍ക്ക് പുഷ് അപ്പ് ചെയ്യുകയുമാവാം.

വ്യായാമ രീതി
തറയില്‍ ഊന്നിയ കൈപ്പത്തികളിലും പാദാഗ്രത്തിലുമായി നീണ്ടു നിവര്‍ന്ന രീതിയില്‍ ശരീരം ഉറപ്പിക്കുക. അതിനുശേഷം കൈമുട്ടുകള്‍ മടക്കി തറയില്‍ നിന്നും മൂന്നിഞ്ചു മുകളില്‍ വരത്തക്കവിധം ശരീരം താഴേക്ക് കൊണ്ടുവരിക. തറയില്‍ മുട്ടരുത്. കാല്‍ മുട്ടുകള്‍ വളയരുത്. 
വീണ്ടും ഉയരുക. പഴയപടി ആവര്‍ത്തിക്കുക. ഇങ്ങനെ ഒരുമിനിറ്റില്‍ എത്ര തവണ ചെയ്യാന്‍ കഴിയുമെന്നു കണ്ടുപിടിക്കുക. ഇടയ്ക്ക് വിശ്രമം വേണമെന്നു തോന്നിയാല്‍ കിടന്നു വിശ്രമിക്കരുത്. പകരം കയ്യില്‍ കുത്തി ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയിലാവണം വിശ്രമം.

അളക്കപ്പെടുന്നത്
നെഞ്ചിന്റെയും കൈകളുടെയും ക്ഷമത, പേശിബലം. ചുമലുകളുടെ ശക്തി. ട്രൈസെപ്‌സിന്റെ ബലവും ദൃഢതയും മറ്റുമാണ് ഇതിലൂടെ അളക്കുന്നത്. ഒപ്പം കാലുകളുടെ പേശിബലവും നിര്‍ണയിക്കപ്പെടുന്നു.

സ്‌കോറിങ്
സ്‌കോറിങ് അഞ്ചുവിഭാഗങ്ങളിലായാണ് തിരിച്ചിരിക്കുന്നത്. അഞ്ചു പ്രായ വ്യത്യാസത്തിലുള്ളവര്‍ ഏറ്റവും നല്ലത്, നല്ലത്, ശരാശരി, മോശം, തീരെ മോശം എന്നിങ്ങനെയാണിത്.
ചിലപ്പോള്‍ നിങ്ങള്‍ നന്നായി ചെയ്യുന്നുണ്ടാവാം. നല്ലത്. എന്നാല്‍ ടേബിളില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ വേവലാതിപ്പെടേണ്ടതില്ല. അതിലേക്കെത്താന്‍ നിരന്തരം പരിശ്രമിക്കുക. ഇനി ഈ ചാര്‍ട്ട് ഒക്കെ മറന്നേക്കുക. നിങ്ങള്‍ ഈ വ്യായാമത്തിലൂടെ ഫിറ്റ്‌നെസിലേക്കെത്താന്‍ ഉള്ള ശ്രമത്തിലാണ്. അതുകൊണ്ട് നിരന്തരം ആ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുകയേവേണ്ടൂ.
ഈ ടെസ്റ്റില്‍ കൂടുതല്‍ ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ മാര്‍ഗമുണ്ട്. നെഞ്ചിലെയും, ചുമലുകളിലേയും, ട്രൈസെപ്‌സിലെയും പ്രത്യേക പേശികള്‍ക്ക് ദൃഢത നല്‍കി ഈ ലക്ഷ്യത്തിലെത്താം. ഇതിന് ഡിക്ലൈന്‍ പുഷ് അപ്‌സ്, ഇന്‍ക്ലൈന്‍ പുഷ് അപ്‌സ്, ടൂ പാര്‍ട്ട് പുഷ് അപ്‌സ് എന്നിവ പരിശീലിക്കാം.

ടൂ പാര്‍ട്ട് പുഷ് അപ്‌സ്
സാധാരണ പുഷ് അപ്‌സ് പോലെ തന്നെയാണ്. വ്യത്യാസം മറ്റുള്ളവയില്‍ കൈകള്‍ ശരീരത്തിന്‍ സമാന്തരമാണെങ്കില്‍ ഇവിടെ അല്‍പം അകറ്റിയാണ് പിടിക്കേണ്ടത് എന്നുമാത്രം. അതുപോലെ ശരീരം പാദാഗ്രത്തിലുറിപ്പിച്ചും കൈവെള്ള തറയിലുറപ്പിച്ചും ശരീരം പകുതി ദൂരം താഴേക്ക് കൊണ്ടുവന്നശേഷം നിര്‍ത്തുക. 
ഒരു സെക്കന്റിനുശേഷം ബാക്കി പകുതി ദൂരം തറയ്ക്ക് സമാന്തരമായി എത്തുക. ഇതുപോലെ തന്നെ ഉയരുക. ആദ്യ പകുതി എത്തി നിന്നശേഷം ബാക്കി പകുതി ഉയരുക. ശ്വാസം ഉള്ളിലേക്ക് വലിച്ചുകൊണ്ടുവേണം താഴേക്ക് പോകേണ്ടത്. പകുതിയ്ക്ക് നിര്‍ത്തുമ്പോള്‍ ശ്വാസവും നിര്‍ത്തുക. വീണ്ടും ശ്വാസമെടുത്ത് പൂര്‍ത്തിയാക്കുക. തിരികെ വരുമ്പോള്‍ ശ്വാസം രണ്ടു ഘട്ടങ്ങളിലായി പുറത്തേക്കു വിടുക. ശ്വാസം ക്രമമായിരിക്കണം. നെഞ്ച്, ട്രൈസെപ്‌സ്, ചുമല്‍, പുറം എന്നിവിടങ്ങളിലെ പേശികള്‍ ദൃഢമുള്ളതാക്കും.

ഡിക്ലൈന്‍ പുഷ് അപ്‌സ്
സാധാരണ പുഷ് അപ്പിനായി നില്‍ക്കുന്നതുപോലെ ശരീരം ക്രമീകരിക്കുക. ഇവിടെ കാലുകള്‍ ഒരു സ്റ്റൂളിന്‍മേലോ സ്‌റ്റെപ്പിലോ ഉയര്‍ത്തി വയ്‌ക്കേണ്ടതുണ്ട്. ശരീരം നിവര്‍ന്നിരിക്കണം. കൈ മുട്ട് വളച്ച് ശരീരം താഴെ പ്രതലത്തിലേക്കടുപ്പിക്കുക. വീണ്ടും ഉയരുക. താഴേക്ക് വരുമ്പോള്‍ ശ്വാസം അകത്തേക്കും ശരീരം ഉയര്‍ത്തുമ്പോള്‍ ശ്വാസം പുറത്തേക്കും വിടണം. നെഞ്ചിന്റെ മേല്‍ഭാഗം, ട്രൈസെപ്‌സ്, ചുമലുകള്‍ ഇവ ശാക്തീകരിക്കാനാണിത്.

ഇന്‍ക്ലൈന്‍ പുഷ് അപ്‌സ്
ഇവിടെയും സാധാരണ പുഷ് അപ്പിന്റെ സ്ഥിതിയില്‍ ശരീരം കൊണ്ടുവരിക. കാലുകള്‍ താഴെയും കൈകള്‍ സ്റ്റെപ്പിലോ സ്റ്റൂളിലോ ഉറപ്പിച്ച നിലയിലുമാകണം. കാലുകളോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളോ വളയാതെ ശരീരഭാരം കയ്യില്‍ താങ്ങി സ്‌റ്റെപ്പിന്റെയോ സ്റ്റൂളിന്റെയോ സമാന്തരമായി കൊണ്ടുവരിക. ശ്വാസം ഉള്ളിലേക്ക് വലിച്ചുകൊണ്ടാവണം ഇത്. ശരീരമുയര്‍ത്തുമ്പോള്‍ ശ്വാസം പുറത്തേക്ക് വിടാം. കൂടുതല്‍ ആയാസം വേണ്ടിവരുന്നു എങ്കില്‍ പാദാഗ്രത്തില്‍ ശരീരഭാരം ഉറപ്പിക്കുന്നതിനുപകരം മുട്ട് തറയില്‍ തൊടുവിച്ചും ഇത് ചെയ്യാവുന്നതാണ്. നെഞ്ച്, ട്രൈസെപ്‌സ്, ചുമലുകള്‍ ഇവ ദൃഢമാക്കാനാണിത്.

സൂക്ഷിക്കുക, ഹെപ്പറ്റൈറ്റിസ് സി നിശബ്ദ കൊലയാളി

രാജ്യം നേരിടുന്ന പുതിയ ഭീഷണിയാണ് ഹെപ്പറ്റൈറ്റിസ് സിയെന്നു വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. 
പ്രത്യേകിച്ച് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പുറമെ കാണിക്കാതെ 20 വര്‍ഷം വരെ ശരീരത്തില്‍ കഴിയുന്ന ഹെപ്പറ്റൈറ്റിസ് സി  വൈറസ്  നിശബ്ദ കൊലയാളിയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ലിവര്‍ കാന്‍സറിന്റേയോ, ലിവര്‍ സിറോസിസിന്റേയോ പിടിയിലമരുമ്പോള്‍ മാത്രമാണ് രോഗലക്ഷണങ്ങള്‍ പുറത്തുകാണുക. അഞ്ചു ലക്ഷം ആളുകളാണ് പ്രതിവര്‍ഷം ഹെപ്പറ്റൈറ്റിസ് സിയുമായി ബന്ധപ്പെട്ട കരള്‍രോഗങ്ങള്‍ മൂലം മരണപ്പെടുന്നതെന്നു ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രാജ്യവ്യാപകമായി ഈ രോഗം പടര്‍ന്നുപിടിക്കുന്നുണ്ടെങ്കിലും  ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയില്‍ രോഗത്തിന്റെ വ്യാപനം വളരെ കുറവാണ്.
മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ ജനങ്ങള്‍ ഹെപ്പറ്റൈറ്റിസ് വൈറസ് ബാധിതരാണ്. കരളിനെ നേരിട്ടു ബാധിക്കുന്നതായതിനാല്‍ ഹെപ്പറ്റൈറ്റിസ് സി ബാധിതരില്‍ മരണനിരക്ക് ഉയര്‍ന്നു വരുന്നുണ്ട്.

എന്നാല്‍ പുതിയ ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ ആരംഭഘട്ടത്തില്‍ തന്നെ കൃത്യമായി മരുന്നു കഴിച്ചാല്‍ 90 മുതല്‍ 95 ശതമാനം വരെ ഭേദമാക്കാവുന്നതാണ്.

കരള്‍രോഗം 75 ശതമാനം വരെ ഭേദമാക്കാന്‍ കഴിയുമെന്ന് എറണാകുളം പി വി എസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ്  ഡോ. ജി.എന്‍.രമേശ് പറഞ്ഞു.

കരള്‍ മാറ്റം ആവശ്യമായി വന്നേക്കാവുന്ന തരത്തില്‍ കരളിനെ ഗ്രസിക്കുന്ന മാരക രോഗമാണ് ഹെപ്പറ്റൈറ്റിസ് സി എന്ന് ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പ്രകാശ് സക്കറിയാസ് പറഞ്ഞു.

പുതിയ മരുന്നുകളുടെ കണ്ടുപിടുത്തം നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സഹായകരമായിട്ടുണ്ട്. മുമ്പ് ഇത്തരം മരുന്നുകള്‍ വിലയേറിയതും രോഗശമനത്തിനു അന്‍പത് ശതമാനത്തില്‍ താഴെ സാധ്യതയും നിരവധി പാര്‍ശ്വഫലങ്ങള്‍ ഉള്ളവയുമായിരുന്നു.

പുതിയ മരുന്നുകള്‍ കൂടുതല്‍ ഫലപ്രദമാണെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഡോക്ടര്‍മാര്‍ ചൂണ്ടികാട്ടി.

എന്താണ് ഹെപ്പറ്റൈറ്റിസ് സി

രക്തത്തിലൂടെ പകരുന്ന വൈറസ് രോഗമാണ് ഹെപ്പറ്റൈറ്റിസ് സി. 
കൃത്യമായ പരിശോധനകള്‍ ഇല്ലാത്ത രക്തദാനത്തിലൂടെയും അണുവിമുക്തമല്ലാത്ത സിറിഞ്ച്, സുരക്ഷിതമല്ലാത്ത ലാബ് രീതികള്‍, ലഹരിമരുന്നിന്റെ ഉപയോഗം, ഡയബറ്റിസ് എന്നിവയൊക്കെ ഇതിന് കാരണമായേക്കാം. അണുബാധിതര്‍ ഉപയോഗിക്കുന്ന റേസര്‍, ടൂത്ത് ബ്രഷ് തുടങ്ങിയവയും രോഗബാധയ്ക്ക് കാരണമായേക്കാം. 
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവും അണുബാധ പകരാന്‍ കാരണമാണ്.  ഹെപ്പറ്റൈറ്റിസ് സി യ്ക്ക് പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിച്ചിട്ടില്ല.

വ്യായാമം ആരോഗ്യസംരക്ഷണത്തിന്

നുഷ്യന്റെ ശാരീരികവും മാനസികവുമായ നിലനില്‍പിന് വ്യായാമം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ മാത്രമേ ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവും ഉണ്ടാകൂ. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായമത്തിലേര്‍പ്പെട്ടാലെ ശരീരത്തിന് മതിയായ ഉന്‍മേഷം ലഭിക്കുകയുള്ളു. വളരെ എളുപ്പത്തില്‍ പ്രാഥമികമായും ചെയ്യേണ്ട കുറച്ച് വ്യായമങ്ങളെ കുറിച്ച് പരിചയപ്പെടുത്തുന്നു.

നടത്തം

എത്ര ചെറിയ ദൂരത്തേക്കാണെങ്കില്‍ വാഹനങ്ങളെ ആശ്രയിച്ച് മാത്രം പരിചയമുള്ളവരാണ് കേരളീയര്‍. ദിവസത്തില്‍ കുറച്ചുസമയംപോലും നടക്കാന്‍ നാം തയാറാകാറില്ല. ഇതിനാല്‍ നിരവധി രോഗങ്ങളാണ് നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നത്.

നടത്തം നല്ല ഒരു വ്യായാമ മുറയാണ്. ഏത് പ്രായക്കാര്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്ന വ്യായാമ മുറയാണ് നടത്തം. പ്രമേഹം, ഹൃദ്രോഗം, അമിതഭാരം, രക്തസമ്മര്‍ദം എന്നീ രോഗങ്ങളുള്ളവര്‍ക്ക് നടത്തം നല്ലതാണ്. സൂര്യോദയത്തിന് മുമ്പെ എഴുന്നേറ്റ് എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ നടക്കണം. രണ്ട് കൈയും വീശിയായിരിക്കണം നടക്കേണ്ടത്.

മറ്റു രോഗങ്ങള്‍ എന്തെങ്കിലും അലട്ടുന്നവരാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം നടക്കണം. കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് ജോലി ചെയ്യാത്തത് കാരണമാണ് പലര്‍ക്കും രാവിലെ എഴുന്നേറ്റ് നടക്കേണ്ടിവരുന്നത്. ദിവസവും നടക്കുന്നതിലൂടെ അമിതവണ്ണം നിയന്ത്രിക്കാനാകും. അമിത വണ്ണമുള്ളവര്‍ക്കുണ്ടാകുന്ന പ്രമേഹം, രക്തസമ്മര്‍ദം, കൊഴുപ്പ്, കാല്‍മുട്ട് വീക്കം, നടുവേദന എന്നിവയില്‍ മോചനം നേടാന്‍ ഇത് സഹായിക്കും.

വയര്‍ കുറക്കാന്‍

ഇന്ന് എല്ലാവരുടെയും പ്രധാനപ്പെട്ട പ്രശ്‌നമാണ് വയര്‍ ചാടുകയെന്നത്. കഴിക്കുന്ന ഭക്ഷണത്തിന് പകരമായി ഒന്നും ചെയ്യാത്തവര്‍ക്കും കൂടുതലായി ഇരുന്നു ജോലി ചെയ്യുന്നവര്‍ക്കും അധിക സമയം വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ക്കും കുടവയര്‍ ഉണ്ടാകുന്നു. ഇതിനെ ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍.

ലെഗ് റെയ്‌സ്

മലര്‍ന്നു കിടന്ന ശേഷം രണ്ടുകാലുകളും മുകളിലേക്ക് ഉയര്‍ത്തുക. 90 ഡിഗ്രി എത്തുന്നത് വരെ ഉയര്‍ത്തിയ ശേഷം താഴേക്കും അതുപോലെ കൊണ്ടുവരുക. ദിവസവും 30 തവണയെങ്കിലും ഇപ്രകാരം ചെയ്യുന്നത് വയര്‍കുറയുന്നതിന് സഹായിക്കും.

ട്വിസ്റ്റ്‌സ്

കാലുകള്‍ അകറ്റിവച്ച് നിവര്‍ന്ന് നിന്ന് ഇരുവശങ്ങളിലേക്കും തിരിയുക. തിരിയുന്ന സമയത്ത് തോളില്‍ കമ്പിപോലുള്ള എന്തെങ്കിലും പിടിച്ചാല്‍ തിരിയുന്നത് കൃത്യമാക്കാനാകും.

ആബ്ക്രഞ്ചസ്

മലര്‍ന്നുകിടന്ന് കാല്‍മുട്ടുകള്‍ രണ്ടും പൊക്കി രണ്ട് കൈകളും തലക്ക് പിന്നില്‍ പിടിച്ച് തല കാല്‍മുട്ടില്‍ എത്തുന്ന വിധം പതുക്കെ തല ഉയര്‍ത്തുക. ദിവസവും 30 പ്രാവശ്യമെങ്കിലും ഇപ്രകാരം ചെയ്താല്‍ ഫലമുണ്ടാകും.

നീന്തല്‍

ചെലവില്ലാതെയും ഈസിയായതും വളരെപെട്ടെന്നു ചെയ്യാനാകുന്ന വ്യായാമമാണ് നീന്തല്‍. നീന്തലിലൂടെ വളരെയേറെ ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കുന്നു. വയറിലെ മസിലുകള്‍ക്ക് മുറുക്കം ലഭിക്കുകയും അതുവഴി കുടവയര്‍ കുറക്കാനാവുകയും ചെയ്യും. കൈയും കാലും ഒരേ സമയം ചലിപ്പിക്കുന്നതിനാല്‍ ഈ അവയവങ്ങള്‍ക്ക് നീന്തല്‍ കരുത്തുപകരുന്നു. മസിലുകള്‍ക്ക് കരുത്തും ഫിറ്റ്‌നസും നല്‍കാന്‍ നീന്തല്‍ സഹായിക്കുന്നു. പ്രമേഹം, രക്തസമ്മര്‍ദം, സ്‌ട്രോക്ക് എന്നിവയില്‍ നിന്നും മുക്തി നേടാനാകും

ഉറക്കം വഴിമാറുന്നുവോ?

ഏതുതരം രോഗികളായാലും അവരെ ഡോക്ടര്‍മാര്‍ എന്നും ഓര്‍മിപ്പിക്കുന്ന ഒന്നാണ് ഉറക്കം. ഉറക്കമില്ലായ്മയും ഉറക്കക്കുറവും പലവിധ അസുഖങ്ങള്‍ക്കു കാരണവും നിരവധി അസുഖങ്ങളിലേക്ക് നയിക്കുന്നതുമാണ്.

ഉറക്കം എത്രമാത്രം, ഗുണം എന്ത്

ഏഴ്, എട്ട് മണിക്കൂറാണ് ഒരു മനുഷ്യന്‍ ഉറങ്ങേണ്ടത്. നല്ല ഉറക്കമുള്ളവരുടെ ചര്‍മത്തിന് നല്ല തിളക്കമുണ്ടാവും. അതുപോലെ മനസിനെ ബലപ്പെടുത്തുകയും സൂക്ഷ്മതയുണ്ടാക്കുകയും ചെയ്യും. ഓര്‍മശക്തി കൂട്ടാന്‍ കണ്‍കണ്ട ഔഷധമാണ് ഉറക്കം. ജോലിസ്ഥലത്ത് കൂടുതല്‍ ഊര്‍ജസ്വലതയോടെ പെരുമാറാന്‍ കഴിയും. ശരീരത്തിലെ അവയവങ്ങളും പ്രവര്‍ത്തനവും കൂടുതല്‍ മെച്ചപ്പെടാന്‍ നല്ല ഉറക്കമുണ്ടെങ്കിലേ കഴിയൂ.

നല്ല ഉറക്കത്തിന് ഇങ്ങനെ ഗുണഗണങ്ങള്‍ ഏറെയാണ്. എങ്കിലും ഉറക്കമില്ലെങ്കിലെന്തു ചെയ്യും. അഥവാ ഉറങ്ങാന്‍ കഴിയാഞ്ഞാലും, ആവശ്യത്തിനുറങ്ങാനാവാത്തതിലും എന്തുചെയ്യും എന്നത് പലരേയും അലട്ടുന്ന ചോദ്യമാണ്.

രാത്രിയും ഇരുട്ടും

പകല്‍ ചൂടാകുന്ന ശരീരം രാത്രി തണുക്കുന്നു. രാത്രി വിശ്രമത്തിനും ഉറക്കത്തിനുമുള്ളതാണെന്ന് ശരീരം തിരിച്ചറിയുന്നത് ജീവനിയമമാണ്. രാത്രികളെ ഇരുട്ട് ആയിട്ടാണ് ശരീരം കാണുന്നത്. അതുകൊണ്ടുതന്നെ ഇരുട്ടുള്ളിടത്ത് സുനിദ്ര ലഭിക്കും. വെളിച്ചമുള്ളിടത്ത് ഉറങ്ങുന്നത് ക്ഷീണം കൊണ്ടാണ്.

അത് നല്ല ഉറക്കമല്ല. എന്നാല്‍ ലൈറ്റ് കിടന്നാലേ ഉറക്കം വരൂ എന്നുള്ളവര്‍ കണ്ണെങ്കിലും എന്തെങ്കിലും മാസ്‌ക് ഉപയോഗിച്ച് മറയ്ക്കണം. കണ്ണടച്ചാലും ഇരുട്ടാക്കാനാവില്ല. ഇരുട്ടിന് ഇരുട്ടുതന്നെവേണം. അത് ശരീരത്തിനറിയാമെന്നോര്‍ക്കണം. പുറത്തുനിന്നും അകത്തേക്ക് വെളിച്ചമുണ്ടെങ്കിലും ഈ ടെക്‌നിക് പ്രയോഗിച്ചാല്‍ മതി.

കിടപ്പുമുറിയില്‍ ശബ്ദമരുത്

കിടപ്പുമുറി ശബ്ദശല്യമില്ലാത്തതാവണം. പുറത്തുനിന്നുള്ള വാഹനങ്ങളുടെ ശബ്ദമോ ഫോണിന്റെ ചെറിയ വൈബ്രേഷനോ ക്ലോക്കിന്റെ ടിക് ടിക് ശബ്ദമോ ഒന്നും കിടപ്പുമുറിയില്‍ വേണ്ട.

ഇലക്ട്രോണിക് ഉപകരണങ്ങളും കാന്തികവലയമുള്ള ഉപകരണങ്ങളും കിടപ്പുമുറിയില്‍ വയ്ക്കരുത്. പുറത്തുനിന്നും അസഹ്യമായ ശബ്ദം വരുന്നെങ്കില്‍ സൗണ്ട് പ്രൂഫ് ഗ്ലാസുകള്‍ സ്ഥാപിക്കുക.

അതിനുകഴിയുന്നില്ലെങ്കില്‍ ചെവിയടച്ച് ഉറങ്ങാന്‍ ശ്രമിക്കുക. ഇതിന് ഇയര്‍ പ്ലഗ് ലഭിക്കും. കോട്ടനുമാവാം.

കിടക്ക മൃദുവാകണം

കിടക്ക ഉറക്കത്തിലേക്ക് മാടി വിളിക്കുന്നതാകണം. എഴുന്നുനില്‍ക്കുന്ന ഭാഗങ്ങളുള്ളതോ കുത്തുന്നതോ ആയ കിടക്കകള്‍ ഉറക്കമകറ്റും. കിടക്കകള്‍ ചൂട് പുറത്തുവിടുന്നവയാകരുത്. മറ്റെല്ലാ സൗകര്യവുമൊരുക്കിയാലും കിടപ്പുമുറിയിലെ കിടക്കയ്ക്ക് ചൂടുണ്ടെങ്കില്‍ ഉറക്കംവരില്ല. ശരീരം കിടക്കയില്‍ സ്പര്‍ശിക്കുമ്പോള്‍ അസ്വസ്ഥത തോന്നുന്നു എങ്കില്‍ അത് മാറ്റി മൃദുവായതും നനുത്തതുമായ കിടക്കവിരികള്‍ ഉപയോഗിക്കണം.

തലയിണ കൃത്യമായിരിക്കണം

തലയിണ പാകത്തിനുള്ളത് ഉപയോഗിക്കുക എന്നത് ഉറക്കത്തിന് ഏറ്റവും പ്രധാനമാണ്. തലയും കഴുത്തും കൃത്യമായി തലയിണയില്‍ താങ്ങുന്നുണ്ടാവണം. തലയിണ ഇല്ലാതെ ഉറങ്ങുന്നവര്‍ ധാരാളമുണ്ട്. അതുപോലെ ചില അസുഖങ്ങളുമായി ബന്ധപ്പെട്ട് തലയിണ ഉപയോഗിക്കാത്തവരുമുണ്ട്.

ശീലങ്ങള്‍ പ്രധാനമാണെന്നതിനാല്‍ ഒരുശീലം പിന്തുടരുന്നവര്‍ ശീലങ്ങള്‍ മാറ്റേണ്ടതില്ല. എന്നാല്‍ ശീലങ്ങള്‍ ദോഷകരമാണെന്നു തോന്നുന്നുവെങ്കില്‍ അത് മാറ്റേണ്ടതുണ്ട്.

കുളിയിലൂടെ ആയാസം കുറയ്ക്കുക

സ്വന്തം ശരീരത്തിനെ എപ്പോഴും ബഹുമാനിക്കേണ്ടതുണ്ട്. രാവിലെ എഴുന്നേല്‍ക്കുന്നതുമുതല്‍ ശരീരം ചൂടാവാന്‍ തുടങ്ങും. പ്രവര്‍ത്തനം കുറച്ച് നിദ്രാവസ്ഥയിലായിരുന്ന അവയവങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കും.

എന്നാല്‍ വൈകുന്നേരം സൂര്യന്‍ അസ്തമിക്കുന്നതോടെ രാത്രിയെ ഉള്‍ക്കൊള്ളാനായി ശരീരം പരുവപ്പെടും. ശരീരത്തിന്റെ താപനില താഴും. ഇതോടെ വിശ്രമത്തിനായി ശരീരം ഒരുങ്ങുകയായി. ഇതേത്തുടര്‍ന്നാണ് ഉറക്കം വരുക. അപ്പോള്‍ ദിവസമത്രയും അധ്വാനിച്ച ശരീരത്തിന് വിശ്രമം നല്‍കുമ്പോള്‍ അതിനെ ശുദ്ധമാക്കേണ്ടതുണ്ട്. ഒരു കുളിയിലൂടെ ഇത് നേടാം. ഉറക്കത്തിനുമുമ്പ് ചെറു ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ഉറക്കം കിട്ടാന്‍ നല്ലതാണ്. കുളിയ്ക്കുന്നതോടെ ശരീരത്തിന്റെ ക്ഷീണവും തളര്‍ച്ചയും അകലും. ഉറക്കത്തിനായി സജ്ജമാവുകയും ചെയ്യും.

പ്രതിരോധ കുത്തിവയ്പ്പ്; അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍

ഡോ: സച്ചിത്ത്. ഡി.
ശിശുരോഗ വിദഗ്ധന്‍

രോഗ നിര്‍മ്മാര്‍ജ്ജനത്തിനും അവയുടെ നിയന്ത്രണത്തിനും കാലം തെളിയിച്ച ഒരു മാര്‍ഗമാണ് കുത്തിവയ്പുകള്‍. ലോകാരോഗ്യ സംഘടന (WHO) യുടെ നേതൃത്വത്തില്‍ 1967 നും 1977 നും ഇടയില്‍ നടത്തിയ ബൃഹത്തായ കുത്തിവയ്പ് യജ്ഞത്തിലൂടെ ലോകത്തില്‍ നിന്നും വസൂരി നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ കഴിഞ്ഞുവെന്നത് തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.  പോളിയോ രോഗത്തിന്റെ കിരാതഭാവങ്ങളെ ഇന്നത്തെ തലമുറയ്ക്ക് പരിചയമില്ലാത്തതിന്റെ കാരണവും മറ്റൊന്നല്ല.

ലോകമാകെ സംഭവിക്കുന്ന 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ അഞ്ചിലൊന്നും ഉണ്ടാകുന്നത് ഇന്ത്യയിലാണെന്നും അതില്‍ ഒരു വലിയ ഭാഗവും കുത്തിവയ്പുകള്‍ കൊണ്ട് പ്രതിരോധിക്കാവുന്നവയാണെന്നുമുള്ള തിരിച്ചറിവ് നമ്മെ സംബന്ധിച്ചിടത്തോളം കുത്തിവയ്പിന്റെ പ്രാധാന്യം വിളിച്ചോതുന്നു. 
അഭിമാനിക്കാവുന്ന പല നേട്ടങ്ങളും ഈ മേഖലയില്‍ നാം നേടിയെങ്കിലും ഇനിയുമേറെ മുന്നോട്ടുപോകുവാനിരിക്കുന്നു. ഓരോ പൗരനും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാകുമ്പോള്‍ മാത്രമെ ഈ യജ്ഞം ഫലം കാണുകയുള്ളു.

കഴിഞ്ഞ രണ്ടു ദശകത്തിനിടയില്‍ ഒരുപാട് കുത്തിവയ്പുകള്‍ പ്രാദേശിക വിപണിയില്‍ ലഭ്യമാണെങ്കിലും, ഒട്ടുമുക്കാലും സാധാരണക്കാരന് സാമ്പത്തികമായി അപ്രാപ്യമാണ്. സംസ്ഥാന ഗവണ്‍മെന്റുകള്‍ ങങഞ, ജലിമേ്മഹലി േതുടങ്ങിയവ സൗജന്യമായി നല്‍കുവാന്‍ മുതിര്‍ന്നത് തികച്ചും ശ്ലാഘനീയമാണ്.

എങ്ങിനെയൊക്കെയാണ് നമ്മുടെ ശരീരത്തില്‍ പ്രതിരോധശേഷികിട്ടുന്നത് എന്ന് നോക്കാം. മാതാവിന്റെ ശരീരത്തിലുള്ള Anti-body കള്‍ നിമിത്തം ചില പ്രത്യേക അസുഖങ്ങള്‍ പ്രസവിച്ച് കുറച്ചുകാലത്തേക്ക് കുട്ടിക്ക് വരാതിരിക്കാം. ഉദാ:- അഞ്ചാംപനി. ഇത്തരം പ്രതിരോധശേഷി ദീര്‍ഘകാലം നിലനില്‍ക്കുകയില്ല. ദീര്‍ഘകാലത്തേക്ക് പ്രതിരോധശേഷി വരുന്നത് 2 വഴികളിലൂടെയാണ്. 
ഒന്ന് ചില പ്രത്യേക അസുഖം പിടിപെടുമ്പോള്‍ അതിനെതിരായ അിശേയീറ്യ ശരീരത്തില്‍ ഉണ്ടാകുകയും മിക്കവാറും (എല്ലായ്‌പോഴും ഇല്ല) ജീവിതാവസാനം വരെ ആ അസുഖത്തിനെതിരായ പ്രതിരോധ ശേഷി ഉണ്ടാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് Chicken pox ഒരിക്കല്‍ പിടിപെട്ടാല്‍ നമുക്ക് മിക്കവാറും പിന്നീട് വരുവാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തല്‍. ദീര്‍ഘകാല സംരക്ഷണത്തിന്റെ മറ്റൊരു മാര്‍ഗ്ഗമാണ് കുത്തിവയ്പുകള്‍. ഒരു രോഗത്തിനെതിരായ കുത്തിവയ്പ് എടുക്കുമ്പോള്‍ ശരീരത്തില്‍ അതിനെതിരായ അിശേയീറ്യ ഉണ്ടാകുകയും നമുക്ക് പ്രതിരോധ ശേഷി ലഭിക്കുകയും ചെയ്യുന്നു.

പല രക്ഷിതാക്കളുടെയും ഭയം കുത്തിവയ്പിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചാണ്. ഇഞ്ചക്ഷന്‍ എടുത്ത ദിവസമുണ്ടാകുന്ന പനിയോ ചിലപ്പോള്‍ എടുത്ത ഭാഗത്ത് വരാവുന്ന ചുവന്നനിറവും തല്‍ക്കാലം കുട്ടിക്ക് നടക്കുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥയോ അതുപോലുള്ള ചില്ലറ പ്രശ്‌നങ്ങളൊഴിച്ചാല്‍ കാര്യമായ പാര്‍ശ്വഫലങ്ങള്‍ അത്യന്തം വിരളമാണ്. പലപ്പോഴും മറ്റേത് മരുന്നു കഴിക്കുന്നതിനേക്കാളും സുരക്ഷിതവുമാണ്. ഇക്കാലത്ത് റോഡില്‍ ഇറങ്ങിനടന്നാലുണ്ടാകാന്‍ സാധ്യതയുള്ള അപകടവുമായി തട്ടിച്ചുനോക്കിയാല്‍ കുത്തിവയ്പുകള്‍ക്ക് അപകടസാധ്യത ഇല്ലെന്നുതന്നെ പറയാം. പൊതുവെ പറഞ്ഞുകേള്‍ക്കാറുള്ള പലതും ഉദാ:- കുട്ടികളുണ്ടാകുന്നത് കുറയും മുതലായവ-യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത കിംവദന്തികള്‍ മാത്രമാണ്.

മറ്റൊരു സംശയം ഇവയുടെ പ്രതിരോധശേഷിയുണ്ടാക്കുവാനുള്ള കഴിവ് എത്രത്തോളമുണ്ട് എന്നതാണ്.  ഒരു വാക്‌സിനും 100 ശതമാനം പ്രതിരോധശേഷി പ്രദാനം ചെയ്യാന്‍ കഴിയുകയില്ല.  മറിച്ച് കുത്തിവയ്പ് എടുക്കുന്ന ബഹുഭൂരിഭാഗത്തിനും പ്രതിരോധശേഷിയുണ്ടാകുമെന്ന് മാത്രമല്ല രോഗം പിടിപെട്ടാല്‍ തന്നെ അതിന്റെ കാഠിന്യം വളരെ കുറവായിരിക്കുകയും ചെയ്യും.

സാമ്പത്തിക ബാധ്യത പലരേയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുവാനുള്ള ഒരു കാരണമായി മുമ്പൊക്കെ പറഞ്ഞിരുന്നുവെങ്കിലും നിര്‍ബ്ബന്ധമായും എടുക്കേണ്ട കുത്തിവയ്പുകളൊക്കെ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന സാഹചര്യത്തില്‍ ഈ വാദത്തിനും കഴമ്പില്ലാതാകുന്നു. ഓര്‍ക്കുക 800 രൂപയോളം വരുന്ന Pent½lent Vaccine
നും സൗജന്യമായി തരുന്നവയുടെ കൂടെയുണ്ട്. ഓരോതവണയും മാതാവ് ഗര്‍ഭിണിയായിരിക്കെ വന്ന ഞൗയലഹഹമ എന്ന അഞ്ചാംപനി പോലുള്ള അസുഖം നിമിത്തം ബുദ്ധിമാന്ദ്യവും ശ്രവണ വൈകല്യവും കാഴ്ചക്കുറവും ഉള്ള കുട്ടി ജനിക്കുമ്പോള്‍ ഒരു ശിശുരോഗചികിത്സകന്‍ എന്ന നിലയില്‍ എന്റെ മനസ് വിറങ്ങലിച്ചുപോകാറുണ്ട്. കാരണം ങങഞ എന്ന ഒറ്റ കുത്തിവെപ്പുകൊണ്ട് ആ തീരാദുഃഖത്തില്‍ നിന്നും ആ കുടുംബത്തെ രക്ഷിക്കാമായിരുന്നു. നമ്മുടെ ഒരു കൈപ്പിഴ ഒരു മനുഷ്യജീവിതത്തെ അക്ഷരാര്‍ഥത്തില്‍ കശക്കിയെറിഞ്ഞു കളഞ്ഞു. ഇതൊന്നും കാണാതിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്ന നിമിഷങ്ങള്‍.

സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ പോയി കുത്തിവയ്പ് എടുക്കുന്നതിന് വിമുഖത കാണിക്കാറുണ്ട്. ഗുണനിലവാരത്തിലുള്ള സംശയമാണ് പലരും പ്രകടിപ്പിക്കാറുള്ളത്. പക്ഷെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏറ്റവും കാര്യക്ഷമമായി നടക്കുന്ന പ്രവര്‍ത്തനങ്ങളിലൊന്നാണ് കുത്തിവയ്പുകള്‍ എന്ന് നമുക്ക് ഇന്ന് നിസ്സംശയം പറയുവാന്‍ കഴിയുമെന്ന് മാത്രമല്ല മരുന്നിന്റെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിനുള്ള ശീതീകരണയന്ത്രങ്ങളും അവ നല്‍കുന്ന സ്ഥലത്തേക്ക്‌കൊണ്ടുവരാനുള്ള ഉപകരണങ്ങളും പല സ്വകാര്യ ആശുപത്രികളില്‍ ഉള്ളതിനേക്കാള്‍ എത്രയോ മടങ്ങ് മെച്ചപ്പെട്ടതുമാണ്.

ഓരോ ഢമരശില ഉം ചില പ്രത്യേക ഊഷ്മാവില്‍ സൂക്ഷിക്കേണ്ടതുണ്ട്. സമ്പൂര്‍ണ പോളിയോ  നിര്‍മ്മാര്‍ജനത്തിനു ശേഷം കൊടുക്കേണ്ട കജഢ കുത്തിവെപ്പ് മരുന്നിന്റെ ദൗര്‍ലഭ്യം നിമിത്തം ഇപ്പോള്‍ തുടങ്ങുവാനായിട്ടില്ല.

മുമ്പ് പറഞ്ഞതുപോലെ ഒരുപാട് നേട്ടങ്ങള്‍ കൊയ്യുവാന്‍ നമുക്ക് കഴിഞ്ഞുവെങ്കിലും ഇനിയുമേറെ മുന്നേറുവാനുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മരുന്നുകളൊക്കെ ഇവിടെത്തന്നെ നിര്‍മ്മിക്കുവാനുള്ള ഭൗതിക സാഹചര്യം ഒരുക്കുവാന്‍ നമുക്ക് കഴിയണം.

കൊഴിഞ്ഞുപോക്ക് കുറയ്ക്കുവാന്‍ സര്‍ക്കാര്‍, സ്വകാര്യസ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായതും ചിട്ടയായതുമായ പ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമാണ്.

അയ്യോ…നടുവേദനിക്കുന്നേ…

ജനനം മുതല്‍ മരണം വരെയുള്ള കാലയളവില്‍ നാം കടന്നുപോകുന്ന വ്യത്യസ്തമായ കാലഘട്ടങ്ങളും കാലാവസ്ഥകളും പഠനം, ജോലി, യാത്ര, ഭക്ഷണം, വിശ്രമം, ഉറക്കം എന്നിവയെല്ലാം ജീവിതശൈലിയുടെ ഭാഗമാണ്.

അതുകൊണ്ടുതന്നെ ഈ കാലഘട്ടങ്ങളിലെല്ലാം വ്യത്യസ്തമായ രോഗങ്ങളുണ്ടാവാം. ഇതില്‍ ഏറ്റവും മുന്‍പന്തിയിലാണ് നട്ടെല്ല് സംബന്ധമായ രോഗങ്ങള്‍.

കുട്ടികളില്‍ വിദ്യാലയങ്ങളിലേക്കുള്ള ദീര്‍ഘദൂര യാത്രയും പുറത്തിടുന്ന പുസ്തകങ്ങളുടെ ബാഗും കായിക പരിശീലനത്തിനിടയില്‍ സംഭവിക്കുന്ന അശ്രദ്ധയും നട്ടെല്ലിന് വളവുണ്ടാക്കുന്നു. ഇത് ക്രമേണ നടുവേദനക്ക് കാരണമാകുന്നു.

80 ശതമാനത്തിലധികം യുവാക്കളും നടുവേദനക്കാരാണ്. ഐ.ടി മേഖലയിലുള്ളവര്‍, യുവാക്കളിലും യുവതികളിലും ദീര്‍ഘദൂരം ഇരുചക്രവാഹനം ഉപയോഗിക്കുന്നതും അശാസ്ത്രീയമായ ഹൈഹീല്‍ പാദരക്ഷകള്‍, ഷൂ, ഷോള്‍ഡര്‍ ബാഗ്, ലാപ്‌ടോപ് ബാഗ് എന്നിവയുടെ ഉപയോഗവും കഴുത്ത് വേദനയും നടുവേദനയും ഉണ്ടാക്കുന്നു.

വാഹനമോടിക്കുന്നവര്‍ ശരിയായ രീതിയില്‍ സീറ്റിലിരുന്നില്ലെങ്കില്‍ നട്ടെല്ലിനു സമ്മര്‍ദമേറും. സീറ്റുകളില്‍ ശരിയായി ചാരിയിരിക്കുന്നതാണ് നല്ലത്. പാന്റ്‌സിന്റെ ബാക്ക് പോക്കറ്റില്‍ കട്ടിയുള്ള പഴ്‌സ് (വാലറ്റ്)വച്ച് അതിന്മേല്‍ ഇരിക്കുന്നതും നട്ടെല്ലിന് വളവുണ്ടാക്കും. 
ഉദ്യോഗസ്ഥരില്‍ ദീര്‍ഘദൂര യാത്ര, ദീര്‍ഘ സമയം ജോലി ചെയ്യല്‍, മുന്നോട്ട് ആഞ്ഞിരുന്ന് കമ്പ്യൂട്ടര്‍ കീപാഡ് ഉപയോഗിക്കല്‍, റൈറ്റിംഗ് പാഡിന്റെ സഹായമില്ലാതെ കുനിഞ്ഞിരുന്ന് മുന്നോട്ട് ആഞ്ഞിരുന്ന് ഫയലുകള്‍ നോക്കുന്നതും കുറിപ്പ് എഴുതുന്നതും പുറം വേദനക്കും റിവോള്‍വിങ് ചെയറുകളില്‍ കറങ്ങുന്നത് ഇടുപ്പസ്ഥി മുതല്‍ കഴുത്ത് വരെ സമ്മര്‍ദം ഉണ്ടാക്കുകയും കശേരുക്കള്‍ക്കിടയിലുള്ള ഡിസ്‌കിന് ഞെരുക്കം സംഭവിക്കുകയും ചെയ്യുന്നു.

ചിലര്‍ക്ക് നടുവേദനയോടു കൂടിയായിരിക്കാം കാലിന് വേദന വരുന്നത്. ഇതേപോലെ തന്നെ തല കുമ്പിട്ട് നിന്ന് ജോലി ചെയ്യുന്ന അധിക പേര്‍ക്കും കഴുത്തിലെ കശേരുക്കള്‍ക്കും ഡിസ്‌കിനും സമ്മര്‍ദം ഏറുകയും കൈകളിലേക്ക് വേദനയും തരിപ്പും അനുഭവപ്പെടുകയും ചെയ്യാം.

കൂലിവേല ചെയ്യുന്നവര്‍ക്കും തലച്ചുമട് എടുക്കുന്നവര്‍ക്കും ഇത്തരത്തില്‍ നടുവേദനയും കഴുത്ത് വേദനയും വരുവാന്‍ സാധ്യത കൂടുതലാണ്. ഒരേ രീതിയിലുള്ള ഇരുപ്പും കിടപ്പും ജോലിയുടെ സ്വഭാവവും നടുവേദനയ്ക്ക് കാരണമാകുന്നു.

തയ്യല്‍ ജീവനക്കാര്‍, സ്വര്‍ണപ്പണിക്കാര്‍ തുടങ്ങിയവര്‍ക്ക് വേണ്ടുന്ന വിശ്രമവും വ്യായാമവും ഇല്ലാതെ പോയാല്‍ നടുവേദന ഉണ്ടാകാം. പ്ലംബിംഗ്, വയറിംഗ്, പെയിന്റിംഗ് തുടങ്ങിയ മുകളിലേക്ക് അധികസമയം നോക്കിയും കൈ ഉയര്‍ത്തിയും ജോലി ചെയ്യേിവരുന്നവരില്‍ അധികവും കഴുത്ത് വേദനയും തോള്‍ വേദനയും അനുഭവപ്പെടും.

ഉദ്യോഗസ്ഥരായ വീട്ടമ്മമാരിലും അല്ലാത്തവരായ സ്ത്രീകളിലും നടുവേദന അനുഭവിക്കുന്നതായി കിട്ടുന്നുണ്ട്. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന വീട്ടമ്മമാര്‍ യുവത്വം നഷ്ടപ്പെടുമ്പോള്‍ നടുവേദനാ രോഗികളായി മാറുന്നു. കുടുംബത്തെ പരിചരിക്കുക എന്ന മഹത്തായ ഉത്തരവദിത്വം നിറവേറ്റുമ്പോള്‍ സ്വന്തം ശരീരത്തെ പരിചരിക്കാന്‍ ഇവരില്‍ പലരും മറക്കും.

അതുകൊണ്ടുതന്നെ വിശ്രമമില്ലാത്ത ജോലി അവരുടെ ആരോഗ്യത്തെ മൊത്തം ബാധിക്കുന്നതോടൊപ്പം ഏറ്റവും കൂടുതലായി ബാധിക്കുന്നത് നട്ടെല്ലിന്റെയും മുട്ടുകളുടെയും ആരോഗ്യത്തെയാണ്. ഇവരില്‍ അസ്ഥി തേയ്മാനം വളരെയധികം കുറവരുന്നു.

മുലയൂട്ടുന്ന അമ്മമാര്‍ ഇപ്പോള്‍ ഒരുവശം ചെരിഞ്ഞ് കിടന്ന് മാത്രം കുഞ്ഞിനെ മുലയൂട്ടുന്നതായി കണ്ടുവരുന്നു. വലതു വശത്തേക്ക് ചെരിഞ്ഞ് കിടക്കുന്ന അമ്മയുടെ സ്ഥിരസ്വഭാവം ഇടുപ്പസ്ഥി തേയ്മാനത്തിന് കാരണമാകുന്നു. ഇരുന്ന് മുലയൂട്ടുന്നതാണ് ഏറ്റവും ഉത്തമം.

ഡെങ്കിപ്പനിയെ പ്രതിരോധിക്കാം

മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. ശക്തമായി പെയ്യുന്ന മഴയോടൊപ്പം രോഗങ്ങളും കൂട്ടിനുണ്ടാവും. രോഗവ്യാപനത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ് മഴക്കാലം. മലിനമായ ജലം, വായു, ആഹാരം എന്നിവ ഇതിന് സഹായിക്കുന്നു. കൊതുകും ഈച്ചകളും രോഗം പരത്താന്‍ സഹായിക്കുന്നു.
മഴക്കാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗങ്ങളിലൊന്നാണ് ഡെങ്കിപ്പനി.

ഡെങ്കിപ്പനിക്ക് ഫ്‌ളേവി എന്ന വൈറസുകളാണ് കാരണം. ഈഡിസ് വിഭാഗത്തിലെ ടൈഗര്‍ കൊതുകുകള്‍ എന്നറിയപ്പെടുന്ന പെണ്‍കൊതുകുകളാണ് ഈ വൈറസ് പരത്തുന്നത്. സാധാരണ ഡെങ്കിപ്പനിയില്‍ തൊലിപ്പുറത്ത് ചുവന്ന തടിപ്പുകള്‍ പ്രത്യക്ഷപ്പെടും. എന്നാല്‍, രക്തസ്രാവമുണ്ടാക്കുന്ന ഡെങ്കി ഹെമിറേജ് പനി ചിലപ്പോള്‍ മരണത്തിന് കാരണമാവാം. ഇതിന് കാരണമായ കൊതുകകളും വൈറസും വരാതെ നോക്കുക എന്നതാണ് നമ്മുടെ മുമ്പിലുള്ള പ്രധാനപോംവഴി.

ഈഡിസ് കൊതുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിടുന്നതും വളര്‍ച്ച പൂര്‍ത്തിയാക്കുന്നതും. ഇവയുടെ വ്യാപനത്തിന് പ്രജനന സ്ഥലങ്ങള്‍ ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക. വീട്ടിനുള്ളിലും പരിസരത്തമുള്ള കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക, ഒഴിഞ്ഞ പാത്രങ്ങള്‍, ചിരട്ട, ഉപയോഗമില്ലാത്ത ടയര്‍ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക, പൈറത്രം പോലുള്ള കീടനാശിനികള്‍ സ്‌പ്രേ ചെയ്യുക, വീടുകള്‍ കൊതുകുകള്‍ കടക്കാത്ത വിധം സജ്ജീകരിക്കുക.

  • ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍..

ശക്തമായും തുടര്‍ച്ചയായുമുള്ള വയറുവേദന, ചര്‍മം വിളറിയതും ഈര്‍പ്പമേറിയതുമാവുക, മൂക്ക്, വായ, മോണ തുടങ്ങിയവയിലൂടെയുള്ള രക്തസ്രാവം, കൂടെകൂടെ രക്തത്തോടെയോ അല്ലാതെയോ ഉള്ള ഛര്‍ദ്ദി, അസ്വസ്ഥതയും ഉറക്കമില്ലായ്മയും, അമിതമായ ദാഹം, നാഡീമിടിപ്പ് കുറയല്‍, ശ്വാസോച്ഛാസത്തിന് വിഷമം എന്നിവയാണ് ലക്ഷണങ്ങള്‍.

ഉയര്‍ന്ന പനിയും രക്തസ്രാവവുമുണ്ടെങ്കില്‍ ഉടനെ ഡോക്ടറുടെ സേവനം ലഭ്യമാക്കുക.

ഈ രോഗത്തിനെതിരേ മനുഷ്യശരീരത്തിന് പ്രകൃതിദത്തമായി പ്രതിരോധശേഷിയില്ല. മഴക്കാല രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ ശുചിത്വപൂര്‍ണമാക്കുക നമ്മുടെ അന്തരീക്ഷം.

ഇന്‍സുലിന്‍ എടുക്കുന്നവര്‍ ശ്രദ്ധിക്കാന്‍

പ്രമേഹം ഇന്ന് അത്യപൂര്‍വ്വ രോഗമൊന്നുമല്ല. അതുപോലെതന്നെ പ്രമേഹ രോഗികള്‍ ഇന്‍സുലിന്‍ എടുക്കുന്നതും സാധാരണമായിരിക്കുകയാണ്. ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിനാണ് രക്തത്തിലെ ഗ്ലൂക്കോസിനെ ശരീരത്തിന്റെ വിവിധ കോശങ്ങളില്‍ എത്തിക്കുന്നത്. ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദനം കുറയുമ്പോഴാണ് പ്രമേഹം പിടിപ്പെടുന്നത്.

ഇന്‍സുലിന്‍ കുത്തിവെക്കുന്നത് പ്രമേഹ രോഗികള്‍ക്ക് കഴിക്കുന്ന മരുന്നുകളേക്കാള്‍ ഗുണം ചെയ്യും. പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നതാണ് ഇന്‍സുലിന്റെ മറ്റൊരു മെച്ചം. എന്നാല്‍ ഇന്‍സുലിന്‍ എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടമുണ്ടാക്കും

സാധാരണ ഗതിയില്‍ ഭക്ഷണം കഴിക്കുന്നതിന്റെ അരമണിക്കൂര്‍ മുന്‍പ് വേണം ഇന്‍സുലിന്‍ എടുക്കാന്‍. കാരണം ഇന്‍സുലിന്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ അരമണിക്കൂറെടുക്കും. പഞ്ചസാരയുടെ അളവ് കൃത്യമായ ശേഷമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളു.

ഇന്‍സുലിന്‍ ഉപയോഗിക്കുന്നതിന് മുന്‍പ് കാലവധി കഴിഞ്ഞതല്ലെന്ന് ഉറപ്പുവരുത്തണം. തണുത്ത പ്രതലത്തിലാണ് ഇന്‍സുലിന്‍ സൂക്ഷിക്കേണ്ടത്. എന്നാല്‍ ഇത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് കട്ടയാക്കരുത്.

ഭക്ഷണം കഴിച്ചതിന് ശേഷം ഇന്‍സുലിന്‍ എടുക്കുന്നത് അപകടം ചെയ്യും. രാത്രികാലങ്ങളില്‍ ഇങ്ങനെ ചെയ്യുന്നത് ഉറക്കത്തില്‍ ഷുഗര്‍ താഴാന്‍ കാരണമാകും. ഇത് അങ്ങേയറ്റം അപകടമാണ്. ഷുഗര്‍ കൂടുന്നതിനേക്കാള്‍ അപകടമാണ് താഴുന്ന അവസ്ഥ.

ചര്‍മത്തിന്റെ തൊട്ടുതാഴെയുള്ള ഭാഗത്താണ് ഇന്‍സുലിന്‍ കുത്തിവെക്കേണ്ടത്. ഉദരം, തുട, കൈയുടെ മുകള്‍ഭാഗം എന്നിവിടങ്ങളില്‍ കുത്തിവയ്പ്പ് എടുക്കാവുന്നതാണ്.

ഹൃദയശബ്ദം നിലയ്ക്കാതിരിക്കാന്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യമേതാണ്? പേടിേക്കണ്ട അത് നമ്മുടെ ഇന്ത്യയല്ല. പക്ഷേ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികള്‍ ഉള്ള രാജ്യങ്ങളില്‍ നമ്മുടെ ഇന്ത്യയുമുണ്ട്. 2020 ആകുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ രാജ്യമായിരിക്കും ഒന്നാം സ്ഥാനത്ത് എത്തുക.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജനിതകപരമായും അല്ലാതെയും ഇന്ത്യയില്‍ ഹൃദ്രോഗികള്‍ കൂടുന്നതിനുള്ള സാധ്യത വലുതാണ്. ഇന്ത്യയില്‍ ഇന്ന് അഞ്ചു മരണങ്ങളിലൊന്ന് ഹൃദ്രോഗം മൂലമാണെന്നുള്ള വസ്തുത കാണാതിരുന്നുകൂടാ. 2020 ആകുമ്പോഴെക്കും അത് മൂന്നിലൊന്നായി മാറും.

വൃത്തി, ആരോഗ്യം, സാക്ഷരത ഇവ മൂന്നിലും മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളം ഏറെ മുന്നിലാണ്. എന്നാല്‍  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ളത് കേരളത്തിലാണെന്നതാണ് വിരോധാഭാസം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ 14 ശതമാനമാണ് മരണനിരക്ക്.

കേരളത്തിലെ നഗരവാസികളില്‍ ഗ്രാമങ്ങളില്‍ താമസിക്കുന്നവരേക്കാള്‍ ഇരട്ടി ഹൃദ്രോഗികളുണ്ട്. ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളും കേരളത്തില്‍ ഗണ്യമായി വര്‍ദ്ധിക്കുന്നു. കേരളത്തില്‍ 30 വയസിനു മുകളിലുള്ളവര്‍ക്ക് 15 ശതമാനത്തിന് ഹൃദയാഘാതം ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. അതേസമയം വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് ഒന്നോ രണ്ടോ ശതമാനം മാത്രമാണ്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ കേരളത്തിലുള്ളവരുടെ ഭക്ഷണ രീതിയിലുണ്ടായ മാറ്റങ്ങളാണ് ഹൃദയത്തിന് ഏറെ ആഘാതമുണ്ടാക്കിയത്.

ഫാസ്റ്റ് ഫുഡിനോടുള്ളപ്രിയം വരുത്തിവച്ച പൊല്ലാപ്പുകള്‍ ചില്ലറയല്ല. വ്യായാമം ചെയ്യാന്‍ മലയാളികള്‍ക്കു മടിയാണ്. ഇതിനാലാണ് ഈ ദയനീയാവസ്ഥയോടെ കേരളം ഒന്നാം സ്ഥാനത്ത് എത്തിയത്. ലോകത്ത് ഇന്നുണ്ടാകുന്ന മരണനിരക്കില്‍ 80 ശതമാനവും ഹൃദ്രോഗം മൂലമാണ്.

ഇന്ത്യയും പാകിസ്ഥാനും അടക്കമുള്ള വികസ്വരരാജ്യങ്ങളില്‍ 30 ശതമാനത്തിലധികം മരണത്തിനു കാരണവും ഇതുതന്നെയാണ്.   വിശ്രമമറിയാതെ പ്രണയ സന്ദേശങ്ങള്‍ കൈമാറുന്ന കാര്‍ഡുകളില്‍ ഹൃദയത്തിന്റെ ചിഹ്‌നം കണ്ടിട്ടില്ലേ. യഥാര്‍ഥത്തില്‍ ഹൃദയത്തിന്റെ ആകൃതി അങ്ങനെയല്ലേയല്ല. അടിവശം ഉരുണ്ട് മുകളിലേക്ക് വീതി അല്പം കുറഞ്ഞ് കോണാകൃതിയിലാണ് നമ്മുടെ ഹൃദയം കാണപ്പെടുന്നത്. തൊണ്ണൂറ്റി ഒന്‍പതു ശതമാനം പേര്‍ക്കും ശരീരത്തിന്റെ ഇടതു ഭാഗത്തായിരിക്കും ഹൃദയം.
അപൂര്‍വം ചിലര്‍ക്കു വലതു ഭാഗത്തും. മാംസപേശിയില്‍ തീര്‍ത്ത വിശ്രമമറിയാതെ പ്രവര്‍ത്തിക്കുന്ന ഒരു പമ്പാണ് ഹൃദയം. മുഷ്ടിയുടെ വലിപ്പമുള്ള പമ്പാണ് കാല്‍ മുതല്‍ തലവരെ വിശ്രമമില്ലാതെ രക്തമെത്തിക്കുന്നത്്. നമ്മുടെ ശരീരത്തില്‍ ഏറ്റവും സുരക്ഷിതമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന രണ്ട് അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. മറ്റൊന്ന് തലച്ചോര്‍.  നെഞ്ചിനു നടുവില്‍ അല്പം ഇടത്തേക്കു മാറി മുന്‍ ഭാഗം മാറെല്ലു കൊണ്ടും വാരിയെല്ലുകള്‍ കൊണ്ടും പിറകുവശം നട്ടെല്ലുകൊണ്ടുമുള്ള ഒരു അറയിലാണ് ഹൃദയം സ്ഥിതി ചെയ്യുന്നത്. ഓരോ മിനിട്ടിലും 60 മുതല്‍ 70 തവണ വരെ ഹൃദയം സ്പന്ദിക്കും.

ഓരോ തവണ മിടിക്കുമ്പോഴും ആദ്യം രക്തം കൊണ്ടു നിറയും. പിന്നെ വലിയ ശക്തിയോടെ ഹൃദയ പേശികള്‍ വിടരുമ്പോള്‍ ധമനികള്‍ വഴി രക്തം ശരീര ഭാഗങ്ങളിലേക്ക് ഒഴുകും.   രക്തം ഹൃദയത്തിലെത്തിക്കുന്ന സിരകള്‍, രക്തം സംഭരിക്കുന്ന അറകള്‍, അറകളിലേക്ക് രക്തം കയറുന്നതും ഇറങ്ങുന്നതും നിയന്ത്രിക്കുന്ന വാല്‍വുകള്‍ ഹൃദയത്തില്‍ നിന്നുള്ള രക്തം മറ്റു ശ്വാസ കോശത്തിലും മറ്റു ശരീര ഭാഗങ്ങളിലും എത്തിക്കുന്ന ധമനികള്‍ ഇവയെല്ലാം പൊതിഞ്ഞു സംരക്ഷിക്കുന്ന ഹൃദയാവരണം എന്നിവയാണ് ഹൃദയത്തിന്റെ പ്രധാന ഭാഗങ്ങള്‍.

നാല്‍പ്പതു കഴിഞ്ഞാല്‍ നാല്‍പ്പതു വയസു കഴിഞ്ഞാല്‍ കുടവയര്‍ വരുന്നത് ആഢ്യത്വത്തിന്റെ ലക്ഷണമായാണ് മലയാളികള്‍ കാണുന്നത്്. എന്നാല്‍ സൂക്ഷിക്കുക പുരുഷന്‍മാരില്‍ ഹൃദ്രോഗ സാധ്യത കൂട്ടുന്നത് പൊണ്ണത്തടിയേക്കാള്‍ കുടവയറാണ്. കുടവയറുള്ളവരില്‍ ഹൃദ്രോഗ സാധ്യത കൂട്ടുന്നതില്‍ മറ്റു ഘടകങ്ങളുമുണ്ട്്. കൂടുതല്‍ കൊളസ്‌ട്രോള്‍ പ്രമേഹം എന്നിവയാണ്. ഇവര്‍ വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. പ്രമേഹമുള്ള ഒരാള്‍ക്ക് എളുപ്പത്തില്‍ അറ്റാക്കു വരാന്‍ സാധ്യതയുണ്ട്. മുപ്പത്തിയഞ്ചു വയസ്സു കഴിഞ്ഞാല്‍ വര്‍ഷത്തിലൊരിക്കല്‍ പൊതുവായ ആരോഗ്യ പരിശോധന നടത്തണം.

പാരമ്പര്യമായി ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ പാരമ്പര്യത്തിന് എത്രമാത്രം പങ്കുണ്ടെന്ന് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പാരമ്പര്യ ഹൃദ്രോഗത്തില്‍ ഭക്ഷണത്തിനു നേരിട്ടു പങ്കൊന്നുമില്ല. എങ്കിലും പല പാരമ്പര്യ ഘടകങ്ങളെയും ഉണര്‍ത്തി ഹൃദ്രോഗങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലേക്ക് തെറ്റായ ഭക്ഷണ ശീലം നിങ്ങളെ നയിക്കും. ജനിതകപരമായി ഹൃദ്രോഗം പാരമ്പര്യമായി വരുന്നത് തടയാന്‍ നിങ്ങള്‍ക്കോ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടര്‍ക്കോ കഴിയില്ല. അതുപോലെതന്നെ ഹൃദ്രോഗമുണ്ടക്കുന്ന ജനിതകതകരാര്‍ നിങ്ങള്‍ക്കു തിരിച്ചറിയാനും കഴിയില്ല.   ടെന്‍ഷന്‍ ജോലിയിലോ അല്ലെങ്കില്‍ മറ്റു പല പ്രശ്‌നങ്ങളിലോ പെട്ട് സമ്മര്‍ദ്ദമുണ്ടാവുന്നവര്‍ കൂടുതലാണ്. പക്ഷേ നിങ്ങള്‍ക്ക് സമ്മര്‍ദ്ദുണ്ടാകുന്ന ഓരോ നിമിഷവും ദേഷ്യപ്പെടുന്ന ഓരോ നിമിഷവും ശരീരത്തില്‍ സ്്‌െട്രസ് ഹോര്‍മോണുകളുടെ അളവ് വര്‍ധിക്കും.

അത് നിങ്ങളുടെ ഹൃദയം കാര്‍ന്നു തിന്നുന്നു.  കുടുംബ ബന്ധങ്ങള്‍ കുടുംബ ജീവിതത്തിലുണ്ടാകുന്ന താളപ്പിഴകള്‍ ഇന്ന് ഹൃദ്രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമാകുന്നു.  ഹൃദയാഘാതം പെട്ടെന്നു നെഞ്ചുവേദന വന്നു ഹൃദയ സ്പന്ദനം നിന്നു എന്നതിനപ്പുറം മറ്റൊന്നും പലര്‍ക്കും അറിയില്ല. മൂന്നു കൊറോണറി ആര്‍ട്ടറി രക്തക്കുഴലുകളിലൂടെയാണ് ഹൃദയ പേശികളില്‍ രക്തം കിട്ടുന്നത്. ഈ രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് രക്തയോട്ടം തടസപ്പെടുമ്പോള്‍ ഹൃദയപേശികളുടെ പ്രവര്‍ത്തനങ്ങളില്‍ താളം തെറ്റുന്നു. രക്തം കിട്ടാതെ ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ പേശികള്‍ പൂര്‍ണമായും നിര്‍ജീവങ്ങളാകും ഇതാണ് ഹാര്‍ട്ട് അറ്റാക്ക്. കൊഴുപ്പടിഞ്ഞ് രക്തക്കുഴലുകളുടെ വ്യാസം പെട്ടെന്നു ചുരുങ്ങിക്കഴിഞ്ഞാല്‍ ഏതുനിമിഷവും അറ്റാക്കുണ്ടാകാം.

സൂചനകള്‍ സൂക്ഷിക്കുക

നെഞ്ചിന്റെ ഭാഗത്ത് പതിനഞ്ചു മിനിട്ടില്‍ കൂടുതല്‍ വേദന നില്‍ക്കുകയും ശ്വാസം മുട്ടലും വിയര്‍പ്പും അനുഭവപ്പെടുകയും ചെയ്താല്‍ ഹൃദയാഘാതം ഉണ്ടാകാന്‍ പോകുന്നതിന്റെ സൂചനയായി അതിനെ കണക്കാക്കാം. ഉടന്‍തന്നെ ഡോക്ടറെ സമീപിക്കണം.

കൊളസ്‌ട്രോള്‍ കുറയ്ക്കുക

രക്തത്തിലെ കൊളസ്‌ട്രോളാണ് ഹൃദയാഘാതമുണ്ടാക്കുന്ന പ്രധാന വില്ലന്‍. കൊഴുപ്പു കൂടിയ ഭക്ഷണമാണ് കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നത്. ഭക്ഷണം നിയന്ത്രിച്ച് നല്ല വ്യായാമം ചെയ്താല്‍ മാത്രമേ ഇതിന്റെ അളവ് കുറയ്ക്കാന്‍ കഴിയൂ.   ഹൃദയത്തെ സംരക്ഷിക്കാന്‍ മനസിന് സമ്മര്‍ദ്ദമുണ്ടാകുന്ന ഭാരിച്ച ഉത്തരവാദിത്വങ്ങളില്‍ നിന്നു ഹൃദ്രോഗികള്‍ ഒഴിഞ്ഞുനില്‍ക്കണം. അധികമായി ടെന്‍ഷനുണ്ടാകരുത്. എന്നും ശരീരം വിയര്‍ക്കുന്നതുവരെ നല്ല രീതിയില്‍ വ്യായാമം ചെയ്യുക. ഓട്ടം, നടപ്പ്, നീന്തല്‍ തുടങ്ങിയവ എല്ലാ ദിവസവും ചെയ്യാന്‍ ശ്രമിക്കുക. എപ്പോഴും നഷ്ടങ്ങളുടെ കണക്കെടുക്കാതെ ജീവിതത്തിന്റെ പ്രസന്നതയിലേക്ക് നോക്കുക. മനസ്സിനു പരിമുറുക്കം വരുമ്പോള്‍ ശരീര പേശികള്‍ക്ക് വിശ്രമം കൊടുക്കുക. പുകവലിയും മദ്യപാനവും പൂര്‍ണ്ണമായും ഉപേക്ഷിക്കുക. ചെറുതായി നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ അടുത്തുള്ള ഒരു ഡോക്ടറെ ഉടന്‍ സമീപിക്കുക.

വ്രതാനുഷ്ഠാനവും ആരോഗ്യവും

ഡോ.ഹീര ബാനു ഹുസൈന്‍ എം.ഡി, ഡി.ജി.ഒ

ആരോഗ്യമാണ് സന്തോഷകരമായ ജീവിതത്തിലേക്കുള്ള വഴി. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രവാചകന്‍ വിശ്വാസികളോട് പറയുന്നുണ്ട്. ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ സമീകൃത ആഹാരം, കൃത്യമായ ശാരീരിക, മാനസിക വ്യായാമം എന്നിവയുടെ പ്രാധാന്യവും പറയുന്നുണ്ട്.

ശരിയായ ആഹാരക്രമത്തിലൂടെ ശാരീരികാരോഗ്യം മെച്ചപ്പെടുത്താവുന്ന സമയമാണ് നോമ്പുകാലം. വ്രതാനുഷ്ഠാനത്തിലൂടെ ജീവിതശൈലിയില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍കൊണ്ടുവന്ന് അച്ചടക്കം പുലര്‍ത്താന്‍ സഹായിക്കും.
നോമ്പുകാല വ്രതം എന്നത് പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണത്തെയും പാനീയങ്ങളെയും പൂര്‍ണമായി ത്യജിക്കലാണ്. അസുഖ ബാധിതര്‍, ദുര്‍ബലര്‍, ഗര്‍ഭണികള്‍, ആര്‍ത്തവാവസ്ഥയിലുള്ള സ്ത്രീകള്‍, മുലയൂട്ടുന്ന അമ്മമാര്‍, യാത്രികര്‍ എന്നിവര്‍ വ്രതമനുഷ്ഠിക്കേണ്ടതില്ല. എന്നാല്‍ അത്രയും ദിവസങ്ങള്‍ പിന്നീട് ഉപവസിക്കണം. വ്രതാനുഷ്ഠാനത്തിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഏവരുടെയും ആശങ്കയാണ്. എന്നാല്‍ ശരിയായ രീതിയിലുള്ള വ്രതാചരണത്തിലൂടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്ന് മാത്രമല്ല, ആരോഗ്യം മെച്ചപ്പെടുത്താവുന്നതുമാണ്. ഭക്ഷണം കഴിച്ച് എട്ട് മണിക്കൂറിന് ശേഷമാണ് ശരീരം ഉപവാസത്തിലേക്ക് കടക്കുക.

ഭക്ഷണത്തിലുള്ള പോഷകങ്ങള്‍ ആമാശയം വലിച്ചെടുത്തതിനു ശേഷം, ഊര്‍ജോല്‍പ്പാദനത്തിനായി ആദ്യം കരളിലും പേശികളിലുമായുള്ള ഗ്ലൂക്കോസിനെ ആശ്രയിക്കുന്നു. ശേഷം കൊഴുപ്പിനെയും. ഒപ്പം, കരളിലും മറ്റുമായി, ചെറിയ തോതില്‍ ഗ്ലൂക്കോസ് ഉത്പാദനവും നടത്തുന്നു. ഇതിനുശേഷം മാത്രമാണ് ശരീരത്തിലെ പ്രോട്ടീന്‍ ഊര്‍ജ്ജോല്‍പ്പാദനത്തിനായി ഉപയോഗിക്കുക.
ദിവസങ്ങളോ ആഴ്ച്ചകളോ നീണ്ട ഉപവാസം മാത്രമേ ഇങ്ങനൊരവസ്ഥയിലേക്ക് നയിക്കുകയുള്ളു. ഈ അവസ്ഥയാണ് ശരീരത്തെ ദോഷകരമായി ബാധിക്കുക. റമദാന്‍ വ്രതാനുഷ്ഠാനത്തില്‍ വിശ്വാസി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഉപവാസം അനുഷ്ഠിക്കുന്നത്. അതുകൊണ്ട് തന്നെ വ്രതാനുഷ്ഠാനത്തിലൂടെ ശരീരത്തിനാവശ്യമില്ലാത്ത കൊഴുപ്പ്് നശിച്ച് ആരോഗ്യം ദൃഢമാക്കുന്നു.

മഴക്കാലം പനിക്കാലം

മഴക്കാലം എന്നും ആഹ്ലാദകരങ്ങളാണ്. അതുപോലെ സൂക്ഷിച്ചില്ലെങ്കില്‍ ദു:ഖകരമാവുമെന്ന പ്രത്യേകതയുമുണ്ട്. രോഗകാരികളുടെ വരവ് കൊതുകിന്റെയും വെള്ളത്തിന്റെയും ഈച്ചകളുടെയും രൂപത്തില്‍ വ്യാപിക്കുന്ന സമയം കൂടിയാണ്. അതുകൊണ്ടുതന്നെ വൃത്തികുറയുന്നത് അസുഖം വിളിച്ചുവരുത്തും. ഡങ്കു പോലുള്ള അസുഖങ്ങള്‍ വ്യാപിക്കുന്ന സമയം കൂടിയാണ്.

ഇത്തവണ കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് അനുസരിച്ച് അതിശക്തമായ മഴയും വെള്ളപ്പൊക്ക സാധ്യതയും ഉണ്ടെന്നാണ്. അതുകൊണ്ടു കുടിവെള്ളം മലിനപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണ്. അസുഖങ്ങള്‍ ഏതുരൂപത്തിലും എത്താമെന്നിരിക്കേ അസുഖമുക്തമായിരിക്കാന്‍ ആര്‍ക്കും പാലിക്കാവുന്ന ചില നിര്‍ദേശങ്ങള്‍ ഇതാ:

കൈകഴുകുക

ഏതു രോഗമായാലും അതു പകരാന്‍ നമ്മുടെ കൈകളും ഒരു പങ്കുവഹിക്കുന്നു. കൈകള്‍ വൃത്തിയായി കഴുകുന്നതോടെ അങ്ങനെ വരാന്‍ സാധ്യതയുള്ള രോഗങ്ങളില്‍ നിന്നു രക്ഷനേടാം. ബാക്ടീരിയയും മറ്റും കൈകളിലൂടെ നിങ്ങളിലേക്കെത്താം. അസുഖമുള്ളവര്‍ സ്പര്‍ശിച്ചിടത്ത് പൊതുസ്ഥലങ്ങളിലാവുമ്പോള്‍ നമ്മളും സ്പര്‍ശിക്കുന്നുണ്ടാവാം. അത് രോഗത്തിലേക്ക് നയിക്കാം. അതിനുള്ള പ്രതിവിധി സാധിക്കുമ്പോഴൊക്കെ കൈകള്‍ സോപ്പിട്ട് കഴുകുക എന്നതാണ്. പ്രത്യേകിച്ച് പുറത്തുപോയി വരുമ്പോള്‍ കൈ കഴുകിയതിനു ശേഷം മാത്രമേ മറ്റെന്തും ചെയ്യുവാനോ എടുക്കുവാനോ പാടുള്ളൂ.

മുഖത്ത് സ്പര്‍ശിക്കാതിരിക്കുക

ജലദോഷമുണ്ടാക്കുന്ന വൈറസുകള്‍ മൂക്ക്, വായ, കണ്ണുകള്‍ എന്നിവയിലൂടെയാണ് നമ്മിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ട് വെറും കൈകളുപയോഗിച്ച് ഈ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക. വിയര്‍പ്പ് തുടയ്‌ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഒരു തൂവാല കരുതുകതന്നെവേണം.

മലിനജലത്തില്‍ നിന്നകലെ

മഴക്കാലമാകുന്നതോടെ കെട്ടിക്കിടക്കുന്ന മലിനജലവും ഓടപൊട്ടിയെത്തുന്ന മലിനജലവും ഒരു കാഴ്ചയാണ്. ഇതൊക്കെ ജലത്തില്‍നിന്നു രോഗം പകരുന്നതിനു കാരണമാകും. ഡയറിയ, കോളറ, ഫംഗസ് അസുഖങ്ങള്‍ തുടങ്ങിയവ എല്ലാം മലിനജലത്തിലൂടെയെത്തുന്നവയാണ്.

മലിനജലത്തില്‍ ഇറങ്ങേണ്ടിവരുന്ന സാഹചര്യം കൂടുതലാണ്. അതുകൊണ്ടുതന്നെ ചെരുപ്പുകളും മറ്റും ഉപയോഗ ശേഷം വൃത്തിയായി സൂക്ഷിക്കുക. ഉണക്കി സൂക്ഷിക്കാന്‍ മഴക്കാലത്ത് ബുദ്ധിമുട്ടാണ്. ഷൂസുകളിലും മറ്റും ന്യൂസ്‌പേപ്പറുകള്‍ തിരുകികയറ്റി വയ്ക്കുന്നത് ഈര്‍പ്പം പോകാനും ദുര്‍ഗന്ധം അകലാനും സഹായിക്കും.

വീട്ടിലെത്തിയാലുടന്‍ കാലും മറ്റും സോപ്പിട്ടു കഴുകുകയും വേണം. റബര്‍ ഷൂസുകള്‍ ഒരു പരിധിവരെ സംരക്ഷണമൊരുക്കും.

തെരുവോര ഭക്ഷണം

വളരെ രുചിയോടെ കഴിക്കുന്ന തെരുവോര ഭക്ഷണം ഏറെ സൂക്ഷിക്കേണ്ട സമയങ്ങളാണ് ജലദൗര്‍ലഭ്യമുള്ള സമയവും ജലധാരാളിത്തമുള്ള സമയവും. ഈ രണ്ടുസമയത്തും അസുഖങ്ങള്‍ വരാന്‍ സാധ്യതയേറെയാണ്.

തുറസായ സ്ഥലങ്ങളില്‍ പാചകം ചെയ്യുന്ന ആഹാരസാധനങ്ങള്‍ വായു, ജല മലിനീകരണം മൂലം അസുഖവാഹകരാകുന്നുണ്ട്. ബാക്ടീരിയ ഇവിടെ രോഗഹേതുവാകുന്നുണ്ട്.എപ്പോഴും നല്ലത് ശുദ്ധവും  വീട്ടിലുണ്ടാക്കുന്നതുമായ ആഹാര സാധനങ്ങള്‍ തന്നെയാണ്.

കൊതുകുകള്‍ അകലെ

മണ്‍സൂണ്‍ കാലം കൊതുകിന്റെ കാലം കൂടിയാണ്. കെട്ടിക്കിടക്കുന്ന ജലം വ്യാപകമാകുന്നതോടെ കൊതുകുകള്‍ പെരുകും. ഇതു സര്‍വസാധാരണമാണ്. എന്നാല്‍ ഇവയില്‍ നിന്നും രക്ഷപ്പെടുന്നതില്‍ പലപ്പോഴും വിജയിക്കാനാവുന്നില്ലെന്നതാണ് രോഗമുണ്ടാകാന്‍ കാരണം.

വീട് വൃത്തിയാക്കുകയാണ് കൊതുകിനെ അകറ്റാന്‍ അത്യന്താപേക്ഷിതമായി വേണ്ടത്. വീടിന്റെ മുക്കും മൂലയും വൃത്തിയാക്കണം. കഴുകാനുള്ള വസ്ത്രങ്ങള്‍ അടപ്പുള്ള ബക്കറ്റുകളിലോ മറ്റോ സൂക്ഷിക്കുക. ഫഌവര്‍ പോട്ട് പോലെ കെട്ടിക്കിടക്കുന്ന വെള്ളമുള്ളവ വൃത്തിയായി ഈ സീസണ്‍ കഴിയും വരെയെങ്കിലും അടച്ചുസൂക്ഷിക്കുക.

വീട്ടിലും പുറത്തും കൊതുകുകടി ഏല്‍ക്കാതിരിക്കുക. കൊതുകുവല ഉപയോഗിക്കുക.

ഔഷധച്ചായ

ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങി മഴക്കാലത്ത് സര്‍വസാധാരണമായ ചെറു രോഗങ്ങള്‍ക്ക് ഔഷധച്ചായ നല്ലതാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഔഷധച്ചായ രുചിക്കല്ല, ഗുണത്തിനാണ് പ്രാധാന്യം എന്നോര്‍ക്കണം. അതുകൊണ്ട് ഗ്രാമ്പു, ഇഞ്ചി, കുരുമുളക്, തുളസിയില, പുതിന ഇവയൊക്കെയിട്ട് ചായ ഉണ്ടാക്കാവുന്നതാണ്.

യൂക്കാലിപ്റ്റസ് ഓയില്‍

യൂക്കാലിപ്റ്റസ് ഓയില്‍ എപ്പോഴും നല്ലതുതന്നെയാണ്. മൂക്കടപ്പ് പോലുള്ള സാധാരണ രോഗങ്ങള്‍ക്ക് കണ്‍കണ്ട ഔഷധമാണ്. ഇത് ശരീരത്തിന് മൊത്തം ഗുണം ചെയ്യുന്നതുമാണ്. ഇത് വെള്ളത്തില്‍ തുള്ളികള്‍ ചേര്‍ത്ത് മുഖത്ത് ആവി പിടിക്കുന്നതതും നല്ലതാണ്. നിങ്ങളുടെ തൂവാലയില്‍ ഒന്നുരണ്ടു തുള്ളികള്‍ ഇറ്റിച്ച് പുറത്തുപോകുമ്പോള്‍ കൊണ്ടുപോകുന്നതും നല്ലതാണ്. പനിക്കാലത്ത് കഴുത്തിലും നെറ്റിയിലും യൂക്കാലി ഇറ്റിച്ച തുണി  കെട്ടുന്നതും നന്ന്.

നെഞ്ചുരോഗങ്ങള്‍ക്ക് ആധുനിക ചികിത്സ

ഡോ. നാസര്‍ യൂസുഫ് (അസോ.പ്രൊഫ. കാര്‍ഡിയോ തൊറാസിക് സര്‍ജന്‍, എറണാകുളം കിംസ് ഹോസ്പിറ്റല്‍ ചെസ്റ്റ് ഹോസ്പിറ്റല്‍, പി.വി.എസ് ഹോസ്പിറ്റല്‍ കോഴിക്കോട്)

നെഞ്ചുരോഗങ്ങളെക്കുറിച്ചു അറിയുന്നതിനും അതിനെ പൂര്‍ണമായി ചികിത്സിച്ചു മാറ്റുന്നതിനും ഒരുപാട് നൂതന ചികിത്സാരീതികള്‍ ഇന്ന് നിലവിലുണ്ട്. അതിനെക്കുറിച്ചു ജനങ്ങള്‍ക്കുളള അറിവില്ലായ്മയാണ് ചികിത്സ ഏറെ വൈകാന്‍ കാരണമാകുന്നത്. ഇതിനെല്ലാം ഉത്തമമായ ഒരു പ്രതിവിധിയെന്ന നിലയിലാണ് നെഞ്ചിലെ താക്കോല്‍ ദ്വാര ശസ്ത്രക്രിയ ശ്രദ്ധേയമാകുന്നത്.

നെഞ്ചു രോഗങ്ങള്‍ക്ക് ഏറെ സുരക്ഷിതവും നൂതനവും താരതമ്യേന വളരെ ചെലവുകുറഞ്ഞതുമായ മറ്റ് ചികിത്സാരീതികളാണ് വാറ്റ്‌സ്, മീഡിയ സ്റ്റിനോസ്‌കോപ്പി, സ്റ്റെന്റ് ശസ്ത്രക്രിയകള്‍. ഇതിനോടകംതന്നെ ആയിരക്കണക്കിന് രോഗികള്‍ ഇതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചുകഴിഞ്ഞു.

വാറ്റ്‌സ്

അടിസ്ഥാനപരമായി ഇത് താക്കോല്‍ദ്വാര ശസ്ത്രക്രിയ തന്നെയാണ്.  വാറ്റ്‌സിന്റെ പൂര്‍ണരൂപം  ഢശറലീ അശൈേെലറ ഠവീൃമരീരെീശര  ടൗൃഴലൃ്യ എന്നാണ്.  സാധാരണ നെഞ്ചുരോഗ ശസ്ത്രക്രിയക്ക് 10 ഇഞ്ചോളം കീറിമുറിക്കേണ്ടതായി വരുന്നു.  എന്നാല്‍ വാറ്റ്‌സിലാവട്ടെ വാരിയെല്ലിനടിയിലൂടെ ഒരു താക്കോല്‍ ദ്വാരത്തിന്റെ മാത്രം വലിപ്പമുളള ഒരു മുറിവുണ്ടാക്കി അതിലൂടെ ഒരു ചെറിയ ക്യാമറ കടത്തിവിട്ട് രോഗിയുടെ നെഞ്ചിനകവും അതിനുളളിലെ പ്രവര്‍ത്തനങ്ങളും ഡോക്ടര്‍ക്ക് ഒരു ടി.വി.യിലുടെ ഇരുപത് മടങ്ങ് വലിപ്പത്തില്‍ കാണാന്‍ സാധിക്കുന്നു.  അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ പരിശോധനകളും സര്‍ജറി അടക്കമുളള ചികിത്സകളും നിര്‍ദേശിക്കുകയാണ് വാട്‌സ് ചികില്‍സാരീതിയിലൂടെ ചെയ്യുക.
മീഡിയസ്റ്റിനോസ്‌കോപി
നെഞ്ചിന്റെ നടുഭാഗത്തെ അസുഖങ്ങള്‍, അന്നനാളത്തിലും ഹൃദയത്തില്‍ ചേര്‍ന്നുനില്‍ക്കുന്നതുമായ മുഴകള്‍ എന്നിവ കണ്ടുപിടിച്ചു ചികിത്സിക്കാന്‍ ഈ ചികില്‍സാരീതിയിലൂടെ സാധിക്കും. ഇതിനായി കഴുത്തിന്റെ താഴെ നടുഭാഗത്ത് ഒരു ഇഞ്ചോളം വലിപ്പമുളള ഒരു മുറിവ് ഉണ്ടാക്കി അതുവഴി ഉപകരണങ്ങള്‍ കടത്തിവിട്ടു രോഗനിര്‍ണയവും ചികിത്സാരീതിയും സാധ്യമാകുന്നു.  പരമ്പരാഗതമായി ചെയ്തുകൊണ്ടിരുന്നത് നെഞ്ചിന്റെ നടുഭാഗം പത്ത് ഇഞ്ചോളം വലിപ്പത്തില്‍ കീറിയിട്ടാണ്.  ഇതുമൂലം രോഗിക്ക് ഏറെ നാളത്തെ കടുത്ത വേദനയും പൂര്‍ണവിശ്രമവും അത്യന്താപേക്ഷിതമായി വരുന്നു.

ഏതൊക്കെ രോഗം മാറ്റാം

ടി.ബി കാരണം നെഞ്ചിലുണ്ടാകുന്ന നീര്, കാന്‍സറിന്റെ തുടക്കത്തില്‍ കാണുന്ന മുഴകള്‍ എന്നിവ മാറ്റാം. കാന്‍സര്‍ കാരണം ശ്വാസകോശത്തില്‍ നീര് കെട്ടുന്നത് സ്വാഭാവികമാണ്.  നീര് മുഴുവന്‍ വലിച്ചെടുത്ത് ഠഅഘഇ എന്ന മരുന്ന് നിക്ഷേപിക്കുന്നു. തുടര്‍ന്ന് ശ്വാസകോശം നെഞ്ചിനോട് ചേര്‍ത്ത് ഒട്ടിക്കും. പിന്നെ നീര് കെട്ടാന്‍ സ്ഥലമുണ്ടാവുകയില്ല. നെഞ്ചിലെ പഴുപ്പ്, നെഞ്ചിലെ ട്യൂമര്‍ എന്നിവ ഭേദമാകാനും വാറ്റ്‌സ് ഗുണപ്രദമാണ്. ശ്വാസകോശത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ മാറ്റിയെടുക്കാനും വാറ്റ്‌സിലൂടെ സാധിക്കും.  കുമിളകള്‍ പൊട്ടുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ സഹിക്കാന്‍ കഴിയാത്ത നെഞ്ചുവേദനയും ശ്വാസം മുട്ടലുമാണ്. നെഞ്ചിന്‍കൂടിന്റെ നടുഭാഗത്തെ അസുഖങ്ങള്‍ ഭേദമാക്കാനും മീഡിയസ്റ്റിനോസ്‌കോപിയിലൂടെ സാധിക്കും. അന്നനാളത്തിനോ ഹൃദയത്തിനടുത്തൊ ചേര്‍ന്ന് നില്‍ക്കുന്ന മുഴകള്‍ തിരിച്ചറിയാനും കഴിയും. തുടര്‍ന്ന്  പിഴവില്ലാതെ ചികിത്സ നിര്‍ദേശിക്കാനും സാധിക്കും. അപകടങ്ങളെ തുടര്‍ന്നുണ്ടാകുന്ന ആന്തരികസ്രാവങ്ങള്‍ പെട്ടെന്ന് മനസിലാക്കി തടയാനും ചികിത്സ നിര്‍ദേശിക്കാനും വാറ്റ്‌സ്  ഏറെ പ്രയോജനപ്പെടുന്നു. മറ്റൊരു കാര്യം എടുത്തുപറയാനുളളത് ഹൃദയത്തിന് ചുറ്റും നീര് കെട്ടുന്ന അവസ്ഥയാണ്. വാറ്റ്‌സിലൂടെ ഈ അവസ്ഥയെ കൃത്യമായി മനസിലാക്കാനും ചികിത്സ നിര്‍ദേശിച്ചു സുഖപ്പെടുത്താനും ഡോക്ടര്‍ക്ക് കഴിയുന്നു.

മുറിവ് തീരെ ചെറുത്

വാറ്റ്‌സ്, മീഡിയസ്റ്റിനോസ്‌കോപി മുഖ്യമായും മറ്റുളളവയില്‍ നിന്ന് എറെ സുരക്ഷിതമാണ്. ശസ്ത്രക്രിയ മൂലമുണ്ടാകുന്ന മുറിവ് തീരെ ചെറുതാണ്. വാറ്റ്‌സ് പ്രായമായവരിലും വിജയ സാധ്യത ഉറപ്പുവരുത്തുന്നു.  ശസ്ത്രക്രിയയ്ക്ക് ശേഷമുളള വേദന, മുറിവുണങ്ങാന്‍ എടുക്കുന്ന കാലാതാമസം (പ്രത്യേകിച്ചും പ്രമേഹ രോഗികളില്‍), മരുന്നുകളുടെ ദീര്‍ഘനാളത്തെ ഉപയോഗം, ഏറെനാള്‍ ആശുപത്രിയില്‍ തങ്ങേണ്ട അവസ്ഥ, അതുമൂലമുണ്ടാകുന്ന ഭാരിച്ച ചെലവുകള്‍, ദീര്‍ഘനാ ളത്തെ പൂര്‍ണ വിശ്രമം ഇതെല്ലാം തന്നെ ഇല്ലാതാക്കുന്നു. ഒരാ ഴ്ച കൊണ്ട് രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും ജോലിക്ക് പോകാനും സാധിക്കും. പാരമ്പര്യ ചികിത്സാരീതി പ്രകാരം കുറഞ്ഞത് നാലു മാസമെങ്കിലും വിശ്രമം അത്യാവശ്യമാണ്.

ന്യൂമോണിയയുടെ കാരണമെന്തെന്ന് കണ്ടുപിടിക്കാന്‍ വളരെ പ്രയാസമാണ്.  പല മരുന്നുകളും ഫലപ്രദമാവുകയുമില്ല. എക്‌സ്‌റെയില്‍ രണ്ട് ശ്വാസകോശങ്ങളിലും മങ്ങിയ നിറത്തിലുളള കുത്തുകള്‍ കാണപ്പെടുന്നു.  രോഗിക്ക് കിതപ്പ് അനുഭവപ്പെടുകയും ശ്വാസോച്ഛ്വാസം സാധാരണയിലും പ്രയാസമായി വരികയും ചെയ്യും. ഈ രണ്ട് അവസ്ഥയിലും ഘൗിഴ ആശീു്യെ അത്യാവശ്യമായി വരുന്നു. വാറ്റ്‌ലൂടെ അത് താരതമ്യേന എളുപ്പമാവുകയും രോഗിക്ക് കൃത്യമായ ചികിത്സ നല്‍കാനും സാധിക്കും.

ചെലവ് വളരെ കുറവ്

പാരമ്പര്യ ചികിത്സാരീതിയെക്കാളും ചെലവ് കുറവാണ്. പാരമ്പര്യ ചികിത്സാരീതി പ്രകാരം തുറന്ന ശസ്ത്രക്രിയാ രീതിയുമായി തട്ടിച്ചു നോക്കുമ്പോള്‍ വാറ്റ്‌സ് എല്ലാംകൊണ്ടും രോഗിക്ക് ഫലപ്രദമാണ്.

ശ്വാസകോശ രോഗം:
കാരണങ്ങള്‍

പുകവലി, വായു മലിനീകരണം, തിങ്ങി നിറഞ്ഞുളള ജീവിതരീതി, വ്യായാമക്കുറവ്, ക്വാറികളില്‍ നിന്നുള്ള പൊടികള്‍, കോണ്‍ക്രീറ്റ് കെട്ടിട നിര്‍മാണം എന്നിവയെല്ലാം ശ്വാസകോശ രോഗങ്ങള്‍ ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. രോഗനിര്‍ണയം അപ്രാപ്യമാകുന്നതുകൊണ്ടാണ് പലപ്പോഴും ചികിത്സയില്‍ പിഴവ് സംഭവിക്കുന്നത്. ശ്വാസകോശസംബന്ധമായ സാര്‍ക്കോയിഡോസിസ് എന്ന രോഗം കൃത്യമായി കണ്ടുപിടിച്ചു ചികിത്സിച്ച് ഭേദമാക്കാനും വാറ്റ്‌സ്, മീഡിയസ്റ്റിനോസ്‌കോപിയിലൂടെ സാധിച്ചിട്ടുണ്ട്.  സാധാരണ ഈ രോഗം തിരിച്ചറിയാതെ ടി.ബിയായും കാന്‍സറായും തെറ്റിദ്ധരിക്കപ്പെടുകയാണ് ചെയ്യാറ്.

എലിപ്പനി: കരുതിയിരിക്കുക

ഡോ. എന്‍.എം ഐഷാബായി (ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കോട്ടയം)

ലെപ്‌റ്റോസ്‌പ്പൈറ എന്ന ബാക്ടീരിയ മൂലമാണ് എലിപ്പനി അഥവാ വീല്‍സ് ഡിസീസ് ഉണ്ടാകുന്നത്.  ആരംഭദിശയില്‍ ചികിത്സ എടുത്തില്ലെങ്കില്‍  മരണം വരെ സംഭവിക്കാവുന്ന രോഗമാണ് എലിപ്പനി.  മഴക്കാലത്ത് മാത്രമല്ല എല്ലാ സീസണിലും ഈ രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെടാറുണ്ട്.

എലി, അണ്ണാന്‍, മരപ്പട്ടി, പൂച്ച, പട്ടി, കന്നുകാലികള്‍  തുടങ്ങിയവരാണ് ഇതിന്റെ രോഗാണുവാഹകര്‍.  ഇവയുടെ മൂത്രം കലര്‍ന്ന വെള്ളമോ മണ്ണോ മറ്റ് വസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത്.  പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, തൊഴിലുറപ്പ് പദ്ധതിയില്‍ പണി ചെയ്യുന്നവര്‍,  തോട്ടം തൊഴിലാളികള്‍ എന്നിവരില്‍ രോഗം കൂടുതലായിട്ട് കണ്ടുവരുന്നു.രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 4 മുതല്‍ 19 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു.  ശക്തിയായ പനി, പേശിവേദന, തലവേദന, കണ്ണിന് ചുവപ്പ് തുടങ്ങിയവയാണ്

പ്രധാന ലക്ഷണങ്ങള്‍

വൃക്കയെ ബാധിക്കുകയാണെങ്കില്‍ മൂത്രത്തിന്റെ അളവ് കുറയുകയും മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുകയും ചെയ്യും.  ശ്വാസകോശത്തെ ബാധിച്ചാല്‍ ചുമയും നെഞ്ചുവേദനയും, കരളിനെ ബാധിക്കുകയാണെങ്കില്‍ മഞ്ഞപ്പിത്തവും രോഗലക്ഷണമായി കാണാം. ലബോറട്ടറി രക്തപരിശോധനകള്‍ വഴി എലിപ്പനി സ്ഥിരീകരിക്കാവുന്നതാണ്.

കൃസ്റ്റലൈന്‍ പെന്‍സിലിന്‍, ഡോക്‌സി സൈക്ലിന്‍ തുടങ്ങിയ മരുന്നുകള്‍ കൊണ്ട് ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ് എലിപ്പനി.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

1. മരുന്ന് കൊണ്ടുള്ള പ്രതിരോധം: ഓടവൃത്തിയാക്കുന്നവര്‍, കൃഷിപ്പണിക്കാര്‍, തോട്ടം തൊഴിലാളികള്‍, തൊഴിലുറപ്പ് പദ്ധതി ജോലിക്കാര്‍, കുളം വൃത്തിയാക്കുന്നവര്‍ തുടങ്ങിയവര്‍ ആഴ്ചയില്‍ ഒരു ദിവസം രണ്ട് ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ വീതം ആറു മുതല്‍ എട്ട് ആഴ്ച വരെ കഴിച്ചിരിക്കണം. കഴിവതും ജോലിക്കിറങ്ങുന്നതിന്റെ തലേ ദിവസം ആദ്യത്തെ ഡോസ് ഗുളിക കഴിക്കണം. മുറിവുള്ളവര്‍ ജോലിക്ക് ഇറങ്ങുന്നതിന് മുമ്പും പിമ്പും ആന്റി സെപ്റ്റിക് ക്രീമുപയോഗിച്ച് ഡ്രസ്സ് ചെയ്യണം.

2. എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക.

3. ആഹാര സാധനങ്ങളും മറ്റ് അവശിഷ്ടങ്ങളും എലികളെ ആകര്‍ഷിക്കുന്ന രീതിയില്‍ വലിച്ചെറിയാതിരിക്കുക.

4. മാലിന്യങ്ങള്‍ കത്തിച്ചോ, കുഴിച്ചിട്ടോ നശിപ്പിക്കുക.
5. ഓടകളിലൂടെ വെള്ളം ഒഴുകിപ്പോകാനുള്ള തടസ്സങ്ങള്‍ നീക്കുക.

6. അപകട സാധ്യതയുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ കട്ടിയുള്ള റബ്ബര്‍ കാലുറകളും കയ്യുറകളും ധരിക്കുക.

7. കുളങ്ങള്‍, വെള്ളം കെട്ടിനില്‍ക്കുന്ന ജലാശയങ്ങള്‍ എന്നിവ കുളിയ്ക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാതിരിക്കുക.

8. പനിക്ക് സ്വയം ചികിത്സ നടത്താതെ രോഗത്തിന്റെ ആരംഭത്തില്‍ തന്നെ ഡോക്ടറെ കാണുക.

അഞ്ചിനു ശേഷം ശ്രദ്ധയോടെ

ഡോക്ടര്‍ ഡയാന പത്രോസ് വിവിന്‍ (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്)

അഞ്ചു വയസുമുതല്‍ പത്ത് വയസുവരെയുള്ള കുട്ടികളില്‍ കാണുന്ന മാറ്റങ്ങള്‍ മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ ഭയപ്പെടേണ്ടതും. ഈ സമയം മാതാപിതാക്കള്‍ കുട്ടികളുടെ ദൈനംദിന കാര്യങ്ങള്‍ അറിയാന്‍ ആകാംക്ഷ കാണിക്കണം. സ്‌കൂളില്‍ നിന്നും വരുമ്പോള്‍ അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിയണം. സ്‌കൂളില്‍ നിന്ന് ക്ഷീണിതനായി വരുന്ന കുട്ടികള്‍ക്ക് വീട്ടില്‍ റിലാക്‌സ് ചെയ്യാനുള്ള സാഹചര്യം ഒരുക്കണം. മാതാപിതാക്കള്‍ Yes or No ഉത്തരങ്ങള്‍ കിട്ടുന്ന ചോദ്യങ്ങള്‍ ഒഴിവാക്കണം. വിശ്രമം കുട്ടികള്‍ക്ക് അത്യാവശ്യമാണ്.

കുട്ടി പറയുന്ന കാര്യങ്ങള്‍ ഉത്സാഹത്തോടെ കേള്‍ക്കാനുള്ള താത്പര്യം കാണിക്കണം. അവരെ തടയരുത്. പറയുന്നത് പൂര്‍ണമായും അവരുടെ കണ്ണുകളില്‍ നോക്കി ശ്രദ്ധിച്ചു കേള്‍ക്കുക. അവരുടെ ആംഗ്യങ്ങളും മുഖഭാവങ്ങളും പ്രധാനമാണ്. ഒരുപക്ഷേ വാക്കുകളിലുള്ള അവരുടെ സ്വാധീനക്കുറവോ പക്വതക്കുറവോ അവര്‍ മറികടക്കുന്നത് ഇത്തരം ആംഗ്യങ്ങളിലൂടെയോ മുഖഭാവങ്ങളിലൂടെയോ ആയിരിക്കും. 
കുട്ടികളെ എങ്ങനെ ശ്രദ്ധിക്കണം

കുട്ടികള്‍ക്ക് ഒരു വ്യക്തിത്വമുണ്ട്. നമ്മുടെ പൂര്‍ണമായ ശ്രദ്ധ അവര്‍ക്ക് കൊടുക്കേണ്ടതാണ്. ടി.വി കണ്ടുകൊണ്ടോ പത്രം വായിച്ചുകൊണ്ടോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടോ മറ്റു ജോലി ചെയ്തുകൊണ്ടോ കുട്ടികളുടെ ആവലാതികളും ഭാവനകളും ശ്രദ്ധിക്കരുത്. ചെയ്യുന്ന പ്രവൃത്തി നിര്‍ത്തിയതിനു ശേഷം അവരുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കുക. പെട്ടെന്ന് നിറുത്താന്‍ പറ്റാത്ത പ്രവൃത്തിയാണെങ്കില്‍ ”ഞാനിതൊന്ന് ചെയ്തു കഴിയട്ടെ, എന്നിട്ടു വരാം” എന്നു പറയുക. ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക.

ഉപദേശങ്ങളോ മുന്‍വിധികളോ കൂടാതെ കുഞ്ഞിന്റെ പ്രായം, അനുഭാവം, ആവശ്യങ്ങള്‍ എന്നിവ മനസിലാക്കി വേണം ഇടപെടാന്‍.

എന്നിട്ടെന്തുണ്ടായി ? അപ്പോള്‍ നീ എന്തു ചെയ്തു ? എന്തിനാ അവനെ ചെയ്തത് ? മനസ്സിലായി, ഓ! അങ്ങിനെയാണോ എന്നിങ്ങനെയുള്ള വാക്കുകള്‍ പറയുക. കുഞ്ഞിന്റെ മുഖത്ത് മിന്നിമറയുന്ന വികാരങ്ങളോടും നമ്മുടെ മുഖഭാവങ്ങള്‍ കൊണ്ട് പ്രതികരിക്കുക. കുഞ്ഞിനോട് ചേര്‍ന്നിരിക്കാം. പറ്റുമെങ്കില്‍ തോളില്‍ പിടിക്കുകയോ ചെറുതായി തട്ടുകയോ ചെയ്യാം. നല്ലതാണെങ്കിലും അത്ര നല്ലതല്ലെങ്കിലും കുഞ്ഞ് പറയാനുള്ളതെല്ലാം പറയട്ടെ.

കുഞ്ഞിന്റെ വികാരത്തിന് ഒരു പേരു കൊടുക്കാം, ”ഓ! അത് അതിശയകരമായിരിക്കുന്നു”, ”കഷ്ടമായിപ്പോയി”, ”സാരമില്ല, മോന് സങ്കടം വരുന്നുണ്ടോ”?, ”ആരോടാ കുഞ്ഞിന് ദേഷ്യം?” തുടങ്ങിയ രീതികളില്‍ കുഞ്ഞിന്റെ വികാരം പൂര്‍ണമായി ഉള്‍ക്കൊള്ളുന്നു എന്നു പറയുക. പ്രായം കുറഞ്ഞ കുഞ്ഞുങ്ങളാണെങ്കില്‍ ഭാവനയില്‍ തന്നെ പല പ്രശ്‌നങ്ങളും ആവശ്യങ്ങളും പരിഹരിക്കാം. പലപ്പോഴും പ്രായം കണക്കാക്കാതെ തന്നെ എങ്ങിനെയാണ് ഇത് പരിഹരിക്കുക എന്ന് കുഞ്ഞിനോട് തന്നെ ചോദിക്കാം.

വാശി പിടിച്ചാല്‍

ഈ സമയത്താണ് കോപം കൂടാതെയുള്ള കാര്‍ക്കശ്യത്തിന്റെ ആവശ്യം. ഈ ഘട്ടത്തില്‍ നാം രണ്ടു കാര്യം ആലോചിക്കണം. ഇവന്‍ വാശി പിടിക്കുന്ന കാര്യം ഇപ്പോള്‍ ഈ കുഞ്ഞിന് അത്യാവശ്യമുള്ളതാണോ? ഇപ്പോള്‍ എനിക്ക് ഇവന്‍ ആവശ്യപ്പെടുന്നത് സാധിച്ചുകൊടുക്കാനുള്ള അവസ്ഥയുണ്ടോ?
രണ്ട് ഉത്തരങ്ങളും yes എന്നാണെങ്കില്‍ വാശിപിടിക്കാതെ സാധിച്ചു കൊടുക്കുക.
ഏതെങ്കിലും ഒരുത്തരം No ആണെങ്കില്‍ കാരണം വിശദീകരിച്ച് (ചുരുങ്ങിയ വാക്കുകളില്‍) അവിടെ നിന്നും മാറിപ്പോകുക.

കുട്ടി കുറച്ചു സമയം അവന്റെ നൈരാശ്യവും സങ്കടവും പ്രകടിപ്പിച്ചേക്കും. അവിടെ കാഴ്ചക്കാരായി നില്‍ക്കാതിരിക്കുക. മുമ്പേ പറഞ്ഞ കാര്യം ആവര്‍ത്തിക്കാമെന്നല്ലാതെ കൂടുതല്‍ വിശദീകരണങ്ങള്‍ കൊടുക്കാതിരിക്കുക.

സ്വന്തമായി ചിന്തിക്കാനും ആശയങ്ങള്‍ പ്രകടിപ്പിക്കാനും സൃഷ്ടിപരമായി പ്രവര്‍ത്തിക്കാനും കഴിയുന്നവരാണ് കുട്ടികള്‍. കുട്ടികളുടെ പഠനം അവരുടെ സാമൂഹ്യവളര്‍ച്ചക്കും വികാസത്തിനും സാമൂഹികാരോഗ്യത്തിനും മാത്രമല്ല, സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്കും അനിവാര്യമാണ്. ഇന്നത്തെ കുട്ടികളാണ് നാളത്തെ സമൂഹം സൃഷ്ടിക്കുന്നത്.

കരുതലോടെ നീങ്ങാം ഒന്നുമുതല്‍ അഞ്ചുവരെ

ഡോ. നിത

ഒന്നുമുതല്‍ അഞ്ചുവയസ്സു വരെയുള്ള പ്രായം എന്തിനോടും ആശ്ചര്യവും കൗതുകവും തോന്നുന്ന ഘട്ടമാണ്. കുഞ്ഞുങ്ങള്‍ സ്വന്തം ഇഷ്ടങ്ങള്‍ ചെയ്തുതുടങ്ങുന്ന പ്രായം. ഇതു പലമേഖലകളിലും അമ്മമാര്‍ക്ക് തലവേദനയും ഉണ്ടാക്കാറുണ്ട്. അതുവരെ അമ്മമാരെ ആശ്രയിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങള്‍ എല്ലാം തനിയെ ചെയ്തു തുടങ്ങുന്ന ഒരു സമയമാണിത്.
കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ഘട്ടങ്ങളെക്കുറിച്ച് ഡോക്ടറോടോ മറ്റോ ചോദിച്ച് മനസ്സിലാക്കുന്നതിലൂടെ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ശാരീരിക, മാനസിക വളര്‍ച്ചയിലെ വ്യതിയാനങ്ങള്‍ ഒരുപോലെ മനസ്സിലാക്കാന്‍ സാധിക്കും. അതിനായി അസുഖങ്ങള്‍ ഇല്ലെങ്കില്‍ പോലും ആറ് മാസത്തില്‍ ഒരിക്കല്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്. 
അതുപോലെത്തന്നെ മറ്റൊരു സുപ്രധാന കാര്യമാണ് വാക്‌സിനുകള്‍ അഥവാ പ്രതിരോധ കുത്തിവയ്പുകള്‍ കഴിയുന്നതും നിശ്ചിതസമയത്ത് തന്നെ എടുക്കുക എന്നത്. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് ഡോക്ടറോട് അഭിപ്രായം തേടാം.

ഭക്ഷണ രീതി

മുതിര്‍ന്നവരെ കുഴക്കുന്ന മറ്റൊരു പ്രശ്‌നമാണ് കുട്ടികളുടെ ഭക്ഷണരീതി. ചില കുഞ്ഞുങ്ങള്‍ അമിതവണ്ണക്കാരാകാം, മറ്റുചിലര്‍ നേരെ വിപരീതക്കാരും. ഇതു രണ്ടും പ്രശ്‌നമാണ്. കുട്ടികള്‍ എന്താണ് കഴിക്കുന്നത് എന്നതിനൊപ്പം കഴിക്കുന്നതിന്റെ അളവും സമയവും പ്രധാനമാണ്. ഒരു വയസ്സ് കഴിഞ്ഞ കുഞ്ഞുങ്ങള്‍ക്ക് വീട്ടിലെ മുതിര്‍ന്ന ആളുകള്‍ കഴിക്കുന്നത് എല്ലാം കൊടുക്കാവുന്നതാണ്. ഒന്നോ രണ്ടോ ഉരുള കഴിച്ചു നിറുത്തുന്ന കുട്ടികള്‍ക്ക് ഇടക്കിടെ എന്തെങ്കിലും കഴിക്കാന്‍ കൊടുക്കണം. അതുപോലെ എല്ലാ ദിവസവും ഒരേ ഭക്ഷണം കൊടുക്കാതിരിക്കാനും ശ്രദ്ധിക്കണം. 
കുഞ്ഞുങ്ങളെ ടി.വിക്ക് മുന്നില്‍ തനിയെ വിട്ട് ഭക്ഷണം കഴിപ്പിക്കുന്നത് ഒഴിവാക്കണം. അങ്ങിനെ ചെയ്യുമ്പോള്‍ അവരറിയാതെ തന്നെ അധികമായി ഭക്ഷണം കഴിക്കുകയും അമിതവണ്ണം ഉണ്ടാകുകയും ചെയ്യും. തൂക്കമില്ലായ്മയും അമിതവണ്ണവും പല അസുഖങ്ങളുടെയും ലക്ഷണമാണ്. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.

കുഞ്ഞുങ്ങളിലെ ദേഷ്യവും വാശിയും

കുഞ്ഞുങ്ങളില്‍ കാണുന്ന അമിത ദേഷ്യവും വാശിപിടിച്ചുള്ള കരച്ചിലുമാണ് മറ്റൊരു പ്രശ്‌നം. വാശിപിടിക്കുമ്പോള്‍ അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുത്താല്‍ പിന്നീടും അതുപോലെ ചെയ്യാന്‍ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കും. അതുകൊണ്ട് അതും ഒഴിവാക്കണം. മാതാപിതാക്കളുടെ സ്വഭാവവും പെരുമാറ്റ രീതിയും ഒരളവുവരെ കുഞ്ഞുങ്ങളെയും സ്വാധീനിക്കും. അതുകൊണ്ട് കുഞ്ഞുങ്ങളെ നല്ലത് പഠിപ്പിച്ചും പറഞ്ഞും മനസിലാക്കേണ്ടത് മുതിര്‍ന്നവരുടെ കടമായാണ്. അതുപോലെത്തന്നെ കുഞ്ഞുങ്ങളുടെ മുമ്പില്‍വച്ച് മാതാപിതാക്കളുടെ ആരോഗ്യപരമല്ലാത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യരുത്.

ഡ്രസ്സുകളും കളിപ്പാട്ടങ്ങളും

കുഞ്ഞുങ്ങളുടെ ഉടുപ്പും കളിപ്പാട്ടങ്ങളും തിരഞ്ഞെടുക്കുമ്പോഴും ഏറെ ശ്രദ്ധ വേണം. ഇറുക്കമില്ലാത്തതും ശരീരത്തില്‍ വേദനയുണ്ടാകുന്ന വസ്തുക്കള്‍ ഇല്ലാത്തതും എളുപ്പം അഴിച്ചുമാറ്റാന്‍ കഴിയുന്നതുമായ ഉടുപ്പുകളാണ് അനുയോജ്യം. അതുപോലെ ലോഹവസ്തുക്കളില്ലാത്ത കളര്‍ ഇളകുന്നതോ അല്ലെങ്കില്‍ മൂര്‍ച്ചയുള്ള വശങ്ങളോടുകൂടിയതോ ആയ കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കാതിരിക്കുക.
എല്ലാം മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു ചെയ്യാതെ കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു പെരുമാറുന്നത് പലപ്പോഴും മാതാപിതാക്കളുടെ ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായകമാകും.

ദന്ത സംരക്ഷണമാണ് മറ്റൊരു പ്രധാന കാര്യം. പാല്‍പല്ല് വളരുന്നതു മുതല്‍ അവയെ ശ്രദ്ധിക്കേണ്ടതും സംരക്ഷിക്കേണ്ടതുമാണ്. ടോയ്‌ലെറ്റ് ട്രെയിനിങ് അഥവാ പോട്ടി ട്രെയ്‌നിങ് ഒന്നര-രണ്ട് വയസു മുതല്‍ തുടങ്ങാവുന്നതാണ്. മൊബൈല്‍, വീഡിയോ ഗെയിം എന്നിവ ഉപയോഗിക്കുന്നതില്‍ നിന്നും കുഞ്ഞുകുട്ടികളെ വിലക്കേണ്ടത് അത്യാവശ്യമാണ്. സമൂഹവുമായി നന്നായി ഇടപഴകാന്‍ അനുവദിക്കണം. അന്തര്‍മുഖരായി വളരുന്നത് ഒഴിവാക്കാന്‍ ഇത് അവരെ സഹായിക്കും.

ആഹാര പദാര്‍ഥങ്ങള്‍: ഗുണങ്ങളും അപകട സാധ്യതകളും

നാം അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കുന്ന പല ആഹാര സാധനങ്ങളും രോഗങ്ങളും അപകട സാധ്യതകളും വിളിച്ചുവരുത്തുന്നവയാണ്.

പഞ്ചസാര

പഴയകാലത്തെ പതിവനുസരിച്ച്, കരിമ്പിന്‍ നീരില്‍നിന്നും ശര്‍ക്കര വറ്റിച്ചെടുത്ത് അങ്ങനെതന്നെ ഉപയോഗിക്കുകയായിരുന്നു. പ്രത്യേകിച്ചൊരു സംസ്‌കരണവും നടന്നിരുന്നില്ല. മധുരം എന്നാല്‍ ശര്‍ക്കരയായിരുന്നു. പഞ്ചസാര പ്രയോഗം തീരെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന്, ശര്‍ക്കരയേക്കാള്‍ കൂടുതല്‍ പ്രചാരം പഞ്ചസാരയ്ക്കാണ്.

അതാകട്ടെ, പലവിധ രാസവസ്തുക്കളുടെ സഹായത്തോടെയാണ് ഉത്പ്പാദിപ്പിക്കപ്പെടുന്നത്. കരിമ്പിന്‍ നീരില്‍ സ്വാഭാവികമായുള്ള പോഷകങ്ങള്‍, ഈ രാസപ്രക്രിയകള്‍ക്കിടയ്ക്ക് നഷ്ടമാവുന്നു, അവശേഷിക്കുന്ന പഞ്ചസാരയാകട്ടെ, തീരെ ഗുണമേന്മയില്ലാത്തതാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, പഞ്ചസാരയ്ക്ക് കൊടുത്തിട്ടുള്ള പേര് ‘ലാു്യേ രമഹീൃശല’െ എന്നാണ്. അതായത് ഒന്നിനും കൊള്ളാത്ത ഊര്‍ജം എന്ന്, കാരണം ധാതുലവണങ്ങളോ ജീവകങ്ങളോ അതില്‍ അടങ്ങിയിട്ടില്ല.
എന്നാല്‍ ചില പ്രത്യേക പഴങ്ങളിലും പച്ചക്കറികളിലും പ്രകൃതിതന്നെ പഞ്ചസാര കരുതലോടെ സംഭരിച്ചുവെച്ചിട്ടുണ്ട്. അതുപോലെതന്നെ പാലിലും അതില്‍നിന്നുണ്ടാക്കുന്ന വിഭവങ്ങളിലും പഞ്ചസാരയുടെ ധാതു സ്വതവേ ഉള്‍ചേര്‍ന്നിരിക്കുന്നു.

ഈ പഞ്ചസാരയും നമ്മള്‍ കൃത്രിമമായി സംസ്‌കരിച്ചെടുക്കുന്ന പഞ്ചസാരയും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. പലവിധ ഭക്ഷണ സാധനങ്ങളിലും പാനീയങ്ങളിലും ഈ പഞ്ചസാരയാണല്ലൊ നമ്മള്‍ പതിവായി ചേര്‍ത്തുവരുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നത്, ഈ കൃത്രിമ പഞ്ചസാര പലവിധ ഹൃദ്രോഹങ്ങള്‍ക്കും കാരണമാകുന്നുവെന്നാണ്. രക്തധമനികള്‍ക്കു കനം വെക്കുക മുതലായ രോഗങ്ങള്‍ അവയില്‍ ചിലതുമാത്രം. അതുകൊണ്ട് പഞ്ചസാരയുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹം, ശരീരത്തില്‍ ജീവകങ്ങളുടെ കുറവ് തുടങ്ങിയ ദോഷകരമായ പല അവസ്ഥകള്‍ക്കും പഞ്ചസാര ഹേതുവാകുന്നുണ്ട്.

ശര്‍ക്കര

പ്രാചീനകാലം മുതലേ നമ്മള്‍ ഉപയോഗിച്ചുവരുന്നത് ശര്‍ക്കര യാണ്, ശര്‍ക്കരയെ അസംസ്‌കൃത പഞ്ചസാര എന്നും പറയാം. ഇന്ത്യയിലും, ദക്ഷിണേഷ്യയിലും ശര്‍ക്കര മധുരത്തിനായി പരക്കേ ഉപയോഗിച്ചിരുന്നു. കരിമ്പിന്‍ചാറില്‍ സഹജമായുള്ള ജീവകങ്ങളും, ധാതുലവണങ്ങളും അതേപടി ശര്‍ക്കരയിലും കാണാം. അതുകൊണ്ട് ആയുര്‍വേദ മരുന്നുകളുടെ ഉല്‍പ്പാദനത്തിലും പഞ്ചസാരയല്ല, ശര്‍ക്കരയാണ് ഉപയോഗിച്ചുവരുന്നത്. ഇന്ത്യയിലെ അതിപുരാതനമായ ചികിത്സാശാസ്ത്രമാണല്ലൊ ആയുര്‍വ്വേദം. ശര്‍ക്കര പല അസുഖങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണ്. പലപ്പോഴും നമ്മെ അലട്ടുന്ന വരണ്ട ചുമയ്ക്ക് ഇത് നല്ലൊരു മരുന്നാണ്. ശര്‍ക്കര പതിവായി കഴിക്കുന്നത് ദഹനശക്തിയെ സഹായിക്കുന്നു എന്ന് എല്ലാ വൈദ്യന്മാരും പറയാറുണ്ട്. ശര്‍ക്കരക്ക് ഭംഗിയും വെണ്‍മയും കൂട്ടാന്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ് എന്ന രാസവസ്തു ഉപയോഗിക്കുന്നുണ്ട്. നമുക്കതുകൊണ്ട് ചന്തമുള്ള ശര്‍ക്കരയൊഴിവാക്കാം, പകരം കാണാന്‍ ഭംഗിയില്ലാത്ത ശര്‍ക്കരയുടെ മധുരം ആവോളം നുണയാം.

തേന്‍ :

പഞ്ചസാരയ്ക്കു പകരമായി ഉപയോഗിക്കാവുന്ന വളരെ നല്ല ഒരു വസ്തുവാണ് . ദിവസവും തേന്‍ കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. വിശേഷിച്ചും, ആസ്തമാരോഗികള്‍ക്കും, കഫത്തിന്റെ ശല്യമുള്ളവര്‍ക്കും തേന്‍ വളരെ നല്ലതാണ്. ഹൃദയത്തിനും, തലച്ചോറിനും അത് പുഷ്ടി നല്‍കുന്നു. ബുദ്ധികൂര്‍മ്മതയ്ക്കും തേന്‍ അത്യധികം ഫലപ്രദമാണ്. തേന്‍ നമുക്ക് പല രീതിയില്‍ ഉപയോഗിക്കാം. ഓരോ രീതിക്കും അതിന്റേതായ ഗുണഫലവുമുണ്ട്. ഇളം ചൂടുള്ള വെള്ളത്തില്‍ ചേര്‍ത്തു കഴിച്ചാല്‍ ശരീരത്തിലെ രക്താണുക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകും. ഹെമോഗ്ലോബിന്റെ തോതും നല്ലവണ്ണം കൂടും. തേന്‍ പാകം ചെയ്തു കഴിക്കാനുള്ളതല്ല. പാകം ചെയ്യുമ്പോള്‍ അതിന്റെ ഗുണം നഷ്ടപ്പെടുമെന്നു മാത്രമല്ല, വിഷമയമാവുകയും ചെയ്യുന്നു. തേന്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാം, വെള്ളം കുറച്ചു ചൂടുള്ളതായതുകൊണ്ട് തെറ്റില്ല. പക്ഷെ ഒരിക്കലും തിളക്കുന്ന വെള്ളത്തില്‍ തേന്‍ ചേര്‍ക്കരുത്. ഒരു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് തേന്‍ കൊടുത്തുകൂടാ.

പാല്‍

പാലിന്റെ ദഹനത്തിന് പ്രത്യേകം ചില ദഹനരസങ്ങള്‍ ആവശ്യമുണ്ട്. മൂന്നുവയസ്സിനു താഴെയുള്ള കുട്ടികളില്‍ മാത്രമെ ഇത് വേണ്ടരീതിയില്‍ കാണുന്നുള്ളു. ലോകത്തിലെ ഒട്ടേറെ ഭാഗങ്ങളില്‍, പാല്‍ ദഹിക്കാന്‍ പ്രയാസമുള്ള ഒരു വസ്തുവായിട്ടാണ് കണ്ടുവരുന്നത്, പ്രത്യേകിച്ചും മുതിര്‍ന്നവര്‍ക്കിടയില്‍. ദഹിക്കാതെ പോകുന്ന പാല്‍ കഫമായി രൂപാന്തരപ്പെടുന്നു. അത് മനുഷ്യനെ അലസനും ഉന്മേഷരഹിതനുമാക്കുന്നു. അതേസമയം പാല്‍, കാല്‍സിയത്തിന്റെ നല്ലൊരു സ്രോതസ്സുമാണ്. എന്നാലും ആവശ്യമുള്ള കാല്‍സിയം ലഭിക്കാന്‍ പാലിനെത്തന്നെ ആശ്രയിക്കേണ്ടതില്ല. അതിനുതകുന്ന പദാര്‍ത്ഥങ്ങള്‍ വേറെയും ധാരാളമുണ്ട്. തവിടുകളയാത്ത ധാന്യങ്ങള്‍, പരിപ്പുകള്‍, അണ്ടികള്‍ തുടങ്ങിയവയില്‍ കാല്‍സിയം സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഇതെല്ലാം പാലിനു പകരമായി നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നവയാണ്.
മുതിര

ഏതുപയറുവര്‍ഗവും മുളപ്പിച്ചതിനുശേഷം കഴിച്ചാല്‍, അത് ദഹന പ്രക്രിയയെ എളുപ്പമാക്കും എന്നതാണ് സത്യം. ശരീരത്തിന് വളരെയേറെ ആവശ്യമുള്ള ഇരുമ്പും കാല്‍സിയവും സമൃദ്ധിയായി അടങ്ങിയിട്ടുള്ള ഒരു പയറു വര്‍ഗമാണ് മുതിര , മാത്രമല്ല സസ്യാഹാരികള്‍ക്ക് വേണ്ടത്ര പ്രോട്ടീനും (മാംസ്യം) അതില്‍ നിന്നും ലഭിക്കുന്നു. പക്ഷെ ഒരു പ്രശ്‌നമുണ്ട്, ഇതില്‍ അടങ്ങിയിട്ടുള്ള ഇരുമ്പും കാത്സിയവും കൂടിച്ചേരുമ്പോള്‍ ദഹനത്തിന് പ്രയാസമനുഭവപ്പെടുന്നു. അത് പൂര്‍ണമായും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നില്ല. എന്നാല്‍ മുതിര മുളപ്പിച്ചതിനുശേഷമാണ് കഴിക്കുന്നതെങ്കില്‍ നമുക്കീ പ്രശ്‌നം ഒഴിവാക്കാം. മുതിര വേണ്ടതുപോലെ ദഹിക്കുകയും നമുക്ക് വേണ്ടത്ര ഇരുമ്പും കാത്സിയവും പ്രദാനം ചെയ്യുകയും ചെയ്യും.
ഏതുപയറുവര്‍ഗവും മുളപ്പിച്ചതിനുശേഷം കഴിച്ചാല്‍, അത് ദഹന പ്രക്രിയയെ എളുപ്പമാക്കുന്നു എന്നോര്‍മിക്കണം. ചുമയും കഫക്കെട്ടുമുള്ളവര്‍ക്ക് മുതിര നല്ലതാണ്. അത് ശരീരത്തിലെ താപം വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ചും മഴക്കാലത്ത് മുതിര കഴിക്കുന്നത് വളരെ ഉപയോഗപ്രദമാണ്. നല്ല വെയിലുള്ളപ്പോള്‍ മുതിര കഴിച്ച് ശരീരത്തില്‍ ചൂടേറുന്നു എന്നു തോന്നിയാല്‍ മുളപ്പിച്ച ചെറുപയര്‍ കഴിക്കാവുന്നതാണ്. അത് ചൂടിനെ ക്രമീകരിച്ചുകൊള്ളും.

പുറംതോട്, തവിട്, വിത്ത്

ഒരു ധാന്യമണിയില്‍ പ്രധാനമായും മൂന്നു ഘടകങ്ങള്‍ കാണാം പുറംതോട്, തവിട്, അകത്തുള്ള വിത്ത് ഈ വിത്തില്‍നിന്നാണ് വീണ്ടും മുളപൊട്ടി വിളവുണ്ടാകുന്നത്. തവിടില്‍നിന്നാണ് വിത്തിനു വളരാന്‍ വേണ്ട പോഷകങ്ങള്‍ ലഭിക്കുന്നത്. പുറംതോട് വിത്തിനേയും തവിടിനേയും സംരക്ഷിക്കുന്നു. തവിടില്‍ പ്രധാനമായും ഉള്ളത് അന്നജമാണ്. വിത്തിനുമുളയ്ക്കാന്‍ വേണ്ട ഊര്‍ജം നല്‍കുന്നത് അന്നജമാണ്. പുറംതോടില്‍ (ഉമി) കാര്യമായി പോഷകങ്ങളോ ധാതുലവണങ്ങളോ നാരുകളോ ഒന്നുമില്ല, എന്നാല്‍ തവിടിന്റേയും വിത്തിന്റേയും കാര്യം ഒന്നു വേറെയാണ്. അവയില്‍ ജീവകങ്ങളും, പ്രത്യേകിച്ച് വിറ്റമിന്‍ ബിയും, അമിനോ ആസിഡുകളും ധാതുലവണങ്ങളും, നാരുകളും, സമൃദ്ധിയായി അടങ്ങിയിരിക്കുന്നു. കാത്സിയം, മഗ്‌നീഷ്യം, പൊട്ടാസീയം, സോഡിയം, ഇരുമ്പ് എന്നിവ ഇതില്‍ നിറഞ്ഞിരിക്കുന്നു.
എന്നാല്‍ ധാന്യങ്ങള്‍ കൊയ്‌തെടുത്തപടിയല്ല കമ്പോളങ്ങളിലെത്തുന്നത്. അവയുടെ നിറവും തരവും മെച്ചപ്പെടുത്താനും, കൂടുതല്‍ കാലം കേടുവരാതെയിരിക്കാനും വേണ്ടി പല പ്രയോഗങ്ങള്‍ക്കും അവ വിധേയമാക്കപ്പെടുന്നുണ്ട്. ധാന്യ സംസ്‌ക്കരണം എന്നാണ് ഇതിനു പറയുക. ആദ്യമായി ഉമിയും തവിടും അരിയും വെവ്വേറെയാക്കപ്പെടുന്നു. വലിയൊരു ഭാഗം പോഷകപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യപ്പെട്ടതിനുശേഷമാണ് നമുക്കാവശ്യമായവ നമ്മുടെ കൈയ്യില്‍ വന്നുചേരുന്നത്. കമ്പോളത്തില്‍ വില്‍ക്കപ്പെടുന്ന ധാന്യങ്ങളില്‍ ഏറേയും ഇതുപോലെ സംസ്‌ക്കരണം കഴിഞ്ഞെത്തുന്നവയാണ്. നമ്മള്‍ പതിവായി ഉപയോഗിക്കുന്ന വെള്ള അരിയും മൈദമാവുമൊക്കെ ഇതിനുദാഹരണങ്ങളാണ്, പോഷകമൂല്യങ്ങള്‍ കാര്യമായി ഒന്നും ഇല്ലാത്ത ഭക്ഷണവസ്തുക്കള്‍.

തവിടു കളയാത്ത അരിയും ഗോതമ്പും കടകളില്‍ ഇപ്പോള്‍ സുലഭമായിരിക്കുന്നു. അങ്ങിനെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പലവിധ പോഷകങ്ങളാല്‍ സമ്പന്നമാണ്. ഹൃദ്രോഗം, ക്യാന്‍സര്‍ പൊണ്ണത്തടി, ടൈപ് 2 ഡയബെറ്റിസ് തുടങ്ങിയവ ഒഴിവാക്കാന്‍ ഇങ്ങിനെയുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. തവിടിലും വിത്തിലുമാണ് ഏറ്റവുമധികം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളത്. ധാന്യങ്ങള്‍ സംസ്‌ക്കരിക്കപ്പെടുക വഴി നമുക്ക് നഷ്ടപ്പെടുന്നത് ഈ അവശ്യ വസ്തുക്കളാണ്.
നമ്മുടെ ദിവസേനയുള്ള ആഹാരത്തില്‍ ഒന്നോ രണ്ടോ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തിയതുകൊണ്ടുമാത്രം കാര്യമില്ല. പലപ്പോഴും നമ്മള്‍ അവഗണിച്ചു തള്ളുന്ന, എന്നാല്‍ പോഷക മൂല്യങ്ങള്‍ ഏറെയുള്ള വേറെയും പല ധാന്യങ്ങളുണ്ട്. നമ്മുടെ ആരോഗ്യത്തിന് ഗുണകരമായ ഈ തരം ധാന്യങ്ങളും നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്, അതില്‍ ഒന്നാണ് റാഗി . അതീവ പോഷകഗുണമുള്ള ഒരു ധാന്യം, അതിലടങ്ങിയിട്ടുള്ള മാംസ്യം വളരെ വിലപ്പെട്ടതാണ്.

ഇന്ത്യയില്‍ നടത്തിയിട്ടുള്ള പല ഗവേഷണങ്ങളും തെളിയിക്കുന്നത്, മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് പയറുവര്‍ഗങ്ങളാണ് അരി ഗോതമ്പ് മുതലായവയേക്കാള്‍ ഗുണകരം എന്നാണ്.
വേഗത്തില്‍ ദഹിച്ചു ചേരുകയും ചെയ്യും. നമ്മുടെ ആരോഗ്യത്തിന് ഹിതകരമായ പല പ്രധാനപ്പെട്ട അമിനോ ആസിഡുകളും റാഗിയില്‍ ഉള്‍ചേര്‍ന്നിട്ടുണ്ട്. ഇതിലുള്ള അമിനോ ആസിഡുകള്‍ പലതും മറ്റു ധാന്യങ്ങളില്‍ കാണുന്നില്ല. കാണുന്നുണ്ടെങ്കില്‍ തന്നേയും, വളരെ കുറഞ്ഞ തോതില്‍ മാത്രം. മറ്റു ധാന്യങ്ങളില്‍ ഉള്ളതിനേക്കാള്‍ അഞ്ചുമുതല്‍ മുപ്പതു ശതമാനത്തോളമധികം കാല്‍സിയം റാഗിയില്‍നിന്നും ലഭ്യമാകും. ഇതില്‍ ഇരുമ്പും ഫോസ്ഫറസും സാമാന്യത്തിലധികം ഉയര്‍ന്ന അളവിലാണ്. റാഗി ഉപയോഗിച്ച് പല വിഭവങ്ങളും നമുക്കുണ്ടാക്കാം. ചപ്പാത്തിക്കും, പാല്‍കഞ്ഞിക്കും, ദോശക്കും ഇത് ഉത്തമമാണ്. രുചിയേറിയ ലഡ്ഡുവും, ബിസ്‌ക്കറ്റുകളും നമുക്ക് റാഗികൊണ്ട് ഉണ്ടാക്കാന്‍ സാധിക്കും.
വൈറ്റമിന്‍ ബിക്ക് ബജ്‌റ
ഹിന്ദിയില്‍ ബജ്‌റ എന്നു പറയുന്ന ധാന്യം വളരെയധികം വിറ്റമിന്‍ ബി അടങ്ങിയിട്ടുള്ള ഒരു ധാന്യമാണ്. തമിഴില്‍ ഇതിനെ കമ്പ് എന്നാണ് പറയുന്നത്. ശരീരത്തിനാവശ്യമായ ഇരുമ്പ്, പൊട്ടാസീയം, മഗ്‌നീഷ്യം, കാല്‍സിയം, ഫോസ്ഫറസ്, സോഡിയം, ചെമ്പ്, സിങ്ക്, മാന്‍ഗനീസ് എന്നിവയും ഇതില്‍ നല്ല തോതില്‍ അടങ്ങിയിരിക്കുന്നു. ഗ്ലട്ടെന്‍ (പശിമനൂറ്) എന്ന വസ്തു ഇതില്‍ തീരെയില്ല.
അതുകൊണ്ട് ഗോതമ്പിന്റെ അലര്‍ജി ഉള്ളവര്‍ക്ക് ബാജ്‌റ വളരെ യോജിച്ച ഭക്ഷണമാണ്. പോഷകമൂല്യത്തിന്റെ കാര്യത്തില്‍ അരിയേക്കാളും ഗോതമ്പിനേക്കാളും മേലെയാണ് ബാജ്‌റയുടെ സ്ഥാനം. ഇന്ത്യയില്‍ നടത്തിയിട്ടുള്ള പല ഗവേഷണങ്ങളും തെളിയിക്കുന്നത്, മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് ബജ്‌റയും പയറുവര്‍ഗങ്ങളുമാണ്, അരി ഗോതമ്പ് മുതലായവയേക്കാള്‍ ഗുണകരം എന്നാണ്.
കുമ്പളങ്ങാനീര്
കാപ്പിക്കും ചായക്കും പകരമായി ഒരു ഗ്ലാസ് കുമ്പളങ്ങനീരു കുടിക്കുന്നത് വളരെ നല്ലതാണ്. രാവിലെതന്നെ ഒരു ഗ്ലാസു കുമ്പളങ്ങനീരു അകത്തുചെന്നാല്‍ ശരീരത്തില്‍ നല്ല ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. കൂടാതെ, അത് നമ്മുടെ നാഡീവ്യൂഹത്തെ ശാന്തമായി നിലനിര്‍ത്തുകയും ചെയ്യും. ദിവസവും കുമ്പളങ്ങനീര് കഴിക്കുന്നതുകൊണ്ട് നമ്മുടെ ബുദ്ധിശക്തിയും വളരെയേറെ മെച്ചപ്പെടും. എന്നാല്‍ ഇടക്കിടക്ക് ചുമയും ജലദോഷവും പിടിപെടുന്നവരും, ശ്വാസംമുട്ട് അനുഭവിക്കുന്നവരും ഒരു കാര്യം പ്രത്യേകം ഓര്‍മവെക്കണം. അല്‍പം തേനോ, കുരുമുളകോ ചേര്‍ത്തിട്ടുവേണം കുമ്പളങ്ങനീരു കുടിക്കാന്‍.

ചായ

ചായയും കാപ്പിയും നാഡി ഞരമ്പുകള്‍ക്ക് ഉത്തേജനം നല്‍കുന്ന പാനീയങ്ങളാണ്. അത് അകത്തുചെന്നാല്‍ കുറച്ചുനേരത്തേക്ക് ഒരുണര്‍വും ഉന്മേഷവും തോന്നും. അതുകഴിഞ്ഞാല്‍

ശരീരം വീണ്ടും പഴയപടിയാകും. ഇത്തരം പാനീയങ്ങള്‍ വേണ്ടതിലധികം തുടര്‍ച്ചയായി ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ തീര്‍ച്ചയായും അത് നമ്മുടെ ആരോഗ്യത്തിന് ദോഷകരമായിരിക്കും. ശരീരത്തിന് സ്വാഭാവികമായുള്ള ഊര്‍ജസ്വലത ക്രമേണ നഷ്ടമാവുന്നു. മാത്രമല്ല, ഊര്‍ജം സംഭരിച്ചുവെക്കാനുള്ള ശേഷിക്കും പതുക്കെ പതുക്കെ കുറവു സംഭവിക്കുന്നു.
ചെറുനാരങ്ങാനീരും ഇഞ്ചിനീരും
ചെറുനാരങ്ങാനീരും ഇഞ്ചിനീരും ചേര്‍ത്ത് ചായ ഉണ്ടാക്കി കുടിച്ചുനോക്കൂ. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ല, അതേസമയം ആകപ്പാടെ നല്ല തെളിമയും സുഖവും തോന്നുകയും ചെയ്യും. കാഫേന്‍ തീരെയില്ലാത്ത രുചികരമായ പാനീയം.
ഒരു പാത്രത്തില്‍ 4 12 കപ്പ് വെള്ളമെടുത്ത് തിളപ്പിക്കുക. വെള്ളം തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ രണ്ടിഞ്ചോളം നീളമുള്ള ഒരു കഷണം ഇഞ്ചി ചതച്ചതും, മുപ്പതോളം തുളസി ഇലകളും അതിലേക്കിടണം. രണ്ടു ടീസ്പൂണ്‍ മല്ലി (പൊടി വേണ്ട) കൂടി ഒന്നു ചതച്ചിട്ടാല്‍ ഏറെ നന്ന്. രണ്ടു മൂന്നു മിനിറ്റു കൂടി എല്ലാം ചേര്‍ന്ന് തിളക്കട്ടെ. പിന്നീട് അരിപ്പയില്‍ അരിച്ചെടുത്ത് ഉപയോഗിക്കാം. മധുരത്തിന് ശര്‍ക്കരയും ചേര്‍ത്ത് ചൂടോടെ കഴിക്കാം.

ആരോഗ്യമുള്ള ഹൃദയത്തിനായി

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. സെക്കന്റുകളിലുണ്ടാവുന്ന ഹൃദയത്തിന്റെ താളം തെറ്റലുകളില്‍ ജീവിതം വരെ അവസാനിച്ചേക്കാം. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. മനസിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ വരെ ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പുചെയ്യുക എന്ന ശ്രമകരമായ ജോലിയാണ് ഹൃദയം നമ്മുടെ ശരീരത്തില്‍ ചെയ്യുന്നത്.

ഹൃദയം എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്നത് ഹൃദ്രോഗം എന്ന രോഗമാണ്. ദിനം തോറും ഹൃദ്രോഗികളുടെ എണ്ണം കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജീവിത ശൈലിയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ഹൃദ്രോഗത്തിന്റെ പ്രധാനകാരണങ്ങളിലൊന്നാണ്.
അനാവശ്യ പിരിമുറുക്കങ്ങള്‍ രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമാക്കുക എന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഇന്ന് മലയാളികള്‍ക്ക് ഒഴിവാക്കാന്‍ കഴിയാതെയായിരിക്കുന്നു. എത്ര വലിയ ആപത്താണ് ഇത്‌കൊണ്ട് വരാനിരിക്കുന്നതെന്ന് ആരും ആലോചിക്കുന്നില്ല. കൊളസ്‌ട്രോള്‍ നിലയിലെ വര്‍ധനവ് വളരെ അപകടം ക്ഷണിച്ചു വരുത്തും. ഭക്ഷണം കഴിക്കുന്നതിനനുസരിച്ച് വ്യായാമത്തിലേര്‍പ്പെടാന്‍ മലയാളികള്‍ ഇന്നും പഠിച്ചിട്ടില്ല. ചിട്ടയായ വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ഹൃദ്രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കും.

മറ്റൊരു വില്ലന്‍ പ്രമേഹമാണ്. പ്രമേഹമുള്ളവര്‍ക്ക് ഹൃദ്രോഗ സാധ്യത മൂന്നിരട്ടിയാണ്. പക്ഷേ നിയന്ത്രണ വിധേയമായ പ്രമേഹം അപകടകാരിയല്ല. പ്രമേഹമുള്ളവരെ ഹൃദ്രോഗം കൊല്ലുന്നത് നിശബ്ദമായിട്ടാണ്. കാരണം പ്രമേഹരോഗികള്‍ക്ക് ഹൃദ്രോഗമുണ്ടാകുമ്പോള്‍ വേദന അനുഭവപ്പെടുന്നില്ല. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ ഹൃദ്രോഗത്തെ തടഞ്ഞുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
ഹൃദ്രോഗികളില്‍ മുക്കാല്‍ ഭാഗം ആളുകളും പുകവലിക്കുന്നവരാണ്. പുകവലി ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതില്‍ പ്രധാനിയാണ്. പുകവലി പൂര്‍ണമായും ഉപേക്ഷിക്കാതെ ഹൃദയത്തെ സംരക്ഷിക്കുക അസാധ്യമാണ്.
ആരോഗ്യകരമായ ചിട്ട ഭക്ഷണത്തിലും വ്യായാമത്തിലും കൊണ്ടുവരണം. നാരടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദ്രോഗ തീവ്രത കുറയ്ക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഓരോ ഏഴ് ഗ്രാം ഫൈബര്‍ അധികം കഴിക്കുമ്പോഴും ഹൃദ്രോഗ സാധ്യത കുറഞ്ഞുവരുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഹൃദ്രോഗം മാത്രമല്ല മറ്റ് പല ജീവിതശൈലീ രോഗങ്ങളേയും ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും അകറ്റി നിര്‍ത്താന്‍ സാധിക്കും.

മൈഗ്രെയ്ന്‍ അകറ്റാം, ചിട്ടയായ ജീവിതശൈലിയിലൂടെ

ദിവ്യ

ലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു അസുഖമാണ് മൈഗ്രെയ്ന്‍ അഥവാ ചെന്നിക്കുത്ത്. ചിലയിടങ്ങളില്‍ ഇത് കൊടിഞ്ഞി  എന്നാണ് അറിയപ്പെടുന്നത്. സ്ത്രീകളില്‍ ഇതിന്റെ സാധ്യത പുരുഷന്‍മാരെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതലാണ്. ആരോഗ്യവാനായ ഒരു വ്യക്തിയെ അപേക്ഷിച്ച് അമിത വണ്ണമുള്ളവരിലും മൈഗ്രെയ്ന്‍ ഇടക്കിടക്ക് ഉണ്ടാകാറുണ്ടെന്നും പഠനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്.

മൈഗ്രെയ്‌നിന്റെ യഥാര്‍ഥ കാരണം ഇന്നും അവ്യക്തമാണ്. ഇടക്ക് മാനസിക പിരിമുറക്കം മൂലമുള്ള തലവേദനയാണോ അതോ സൈനസ് തലവേദനയാണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമനുഭവപ്പെടാറുണ്ട്. എന്നിരുന്നാലും മനുശ്യശരീരത്തിലെ സംഘര്‍ഷത്തിന്റെ ഫലമായി തലച്ചോറിലെ വ്യതിയാനങ്ങള്‍ രക്തക്കുഴലുകളിലുണ്ടാകുന്ന സങ്കോച വികാസമാണ് മൈഗ്രെയിന്റെ കാരണം എന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. പലരിലും പല സാഹചര്യങ്ങളും ഘടകങ്ങളുമാണ് മൈഗ്രെയ്‌നിന് കാരണമാകുന്നത്. പാരമ്പര്യമായും മൈഗ്രെയ്ന്‍ ഉണ്ടാകാറുണ്ട്.

കാരണങ്ങള്‍

  • അലര്‍ജി, അലര്‍ജിയോടുള്ള പ്രതികരണം
  • ശോഭയേറിയ വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം, മങ്ങിയും തെളിഞ്ഞും കത്തുന്ന വെളിച്ചം, പുക,
  • ഊഷ്മാവിലുണ്ടാകുന്ന വ്യതിയാനം, സുഗന്ധലേപനങ്ങള്‍, ദുര്‍ഗന്ധം
  • മാനസിക പിരിമുറുക്കങ്ങള്‍,  ആകാംക്ഷ, വിഷാദം
  • പതിവു സമയം തെറ്റിയ ഉറക്കം,  ഇടക്കിടക്ക് ഉറങ്ങല്‍
  • ക്ഷീണം, വ്യായാമം
  • പുകവലി, പുക ശ്വസിക്കല്‍
  • ക്രമം തെറ്റി ഭക്ഷണം കഴിക്കുക, വ്രതം
  • ശരീരത്തിലെ ജലാംശം കുറയല്‍, ആല്‍ക്കഹോള്‍
  • ആര്‍ത്തവ സമയത്തെ ഹോര്‍മോണ്‍ ഉത്തേജനം, ജനനനിയന്ത്രണ ഗുളികകളുടെ ഉപയോഗം
  • ഹോര്‍മോണ്‍ റീപ്ലെയ്‌സ്‌മെന്റ് തെറാപ്പി,  ഉറക്ക ഗുളികകളുടെ ഉപയോഗം
  • ചോക്‌ളേറ്റ്, നട്‌സ്, പീനട്ട് ബട്ടര്‍, പഴം, ഉള്ളി, ക്ഷീരോല്‍പ്പന്നങ്ങള്‍ എന്നിവയുടെ അമിതോപയോഗം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ചിട്ടയായ ജീവിത ശൈലി കാത്തു സൂക്ഷിക്കുന്നതിലൂടെ ഒരു പരിധി വരെ മൈഗ്രെയ്ന്‍ വരാതെ നോക്കാം
  • ഭക്ഷണ ശീലം കൃത്യമായി പാലിക്കുക
  • ചിട്ടയായ ഉറക്കം(ഏഴോ എട്ടോ മണിക്കൂര്‍ കൃത്യമായി ഉറങ്ങണം)
  • യാത്രയിലെ പുസ്തക വായന ഒഴിവാക്കുക
  • ട്രെയിനിലും മറ്റും യാത്ര ചെയ്യുമ്പോള്‍ എതിര്‍ ദിശയില്‍ ഇരിക്കരുത്
  • പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക
  • മണിക്കൂറുകളോളം ടി.വി കാണുന്നത് ഒഴിവാക്കുക
  • ഫാസ്റ്റ് ഫുഡ് കഴിയുന്നതും ഒഴിവാക്കുക
  • കൂടുതലായി വെയിലേല്‍ക്കാതിരിക്കുക

 

കടപ്പാട് : suprabhaatham.com

അവസാനം പരിഷ്കരിച്ചത് : 4/25/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate