অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍

ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍

നോണ്‍ കൊളസ്ട്രോള്‍ ഭക്ഷണം

അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതികളും ആധുനിക മനുഷ്യനു സമ്മാനിച്ച ലൈഫ് സ്റ്റൈല്‍ രോഗമാണ് അമിതകൊഴു പ്പിന്റെ പ്രശ്നങ്ങള്‍. കൃത്യമായ വ്യായാമവും ഭക്ഷണനിയന്ത്രണവും പാലിച്ചാല്‍ മിക്കവാറും പേരില്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാനാകും, മരുന്നില്ലാതെ.

നമ്മുടെ പരമ്പരാഗത നാടന്‍ ഭക്ഷണവിഭവങ്ങളെല്ലാം തന്നെ കൊള സ്ട്രോള്‍ ഫ്രീ ഭക്ഷണമായിരുന്നു. എന്നാല്‍, ഫാസ്റ്റ് ഫുഡ് ഭക്ഷണരീ തി വ്യപകമായപ്പോള്‍, കോളയും ബേക്കറി സാധനങ്ങളും വറപൊരി വിഭവങ്ങളുമൊക്കെ ഇഷ്ടമെനുവിലെ ആദ്യസ്ഥാനക്കാരായപ്പോള്‍ കൊച്ചുകുട്ടികളില്‍ പോലും കൊളസ്ട്രോളിന്റെയും അമിതകൊളുപ്പിന്റെയും ദുര്‍മേദസ്സ് കുടിയേറി.

പച്ചിലക്കറികളും ഉണങ്ങിയ പയറും ധാന്യങ്ങളുമൊക്കെ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നത് അവയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന നാരുകള്‍ മൂലമാണ്. നാരുകള്‍ പ്രധാനമായും രണ്ടു തരത്തിലുണ്ട്. വെള്ളത്തില്‍ ലയിക്കുന്നവയും ലയിച്ചു ചേരാത്തവയും. ഇവയില്‍ ലയിച്ചു ചേരുന്ന നാരുകള്‍ക്കാണ് പ്രധാന്യം. കാരണം, ഇത്തരം നാരുകള്‍ കൊളസ്ട്രോള്‍ അടങ്ങിയിരിക്കുന്ന ബൈല്‍ ആസിഡുകളെ ബന്ധിച്ചു വിര്‍ജനവ്യവസ്ഥയിലേക്ക് നീക്കുന്നു.
ആപ്പിളില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന പെക്ടിന്‍ എന്ന നാര് കൊളസ്ട്രോള്‍ നില കുറയ്ക്കുന്നതിനു വളരെയേറെ സഹായകമാണ്. കാരറ്റിലടങ്ങിയിരിക്കുന്ന, വെള്ളത്തില്‍ ലയിച്ചു ചേരുന്ന സ്വഭാവമുള്ള കാല്‍സ്യം പെക്ടേറ്റ്എന്ന നാരുകളാണു കൊളസ്ട്രോള്‍ ആഗീരണ ത്തെ തടഞ്ഞു രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നത്.

ധാന്യങ്ങളില്‍ 7-18 % പയര്‍ വര്‍ഗങ്ങളില്‍ 14%, കിഴങ്ങങ്ങില്‍ 5-7 %, പച്ചക്കറികകളില്‍ 2.5 % , പച്ചക്കറിയിനങ്ങളില്‍ 0.6-6 % എന്നിങ്ങനെ യാണു നാരുകളുടെ അളവുകള്‍. എന്നാല്‍ തൊലികളയുക, പൊടിക്കുക, വേവിക്കുക, ജ്യൂസ് ഉണ്ടാക്കുക തുടങ്ങിയ പ്രകൃയകളിലൂടെ ഭക്ഷ്യപദാര്‍ഥങ്ങളുടെ പുറമേയുള്ള നാരുകളുടെ സമൃദ്ധമായ പാളി നഷ്ടമാകുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഉലുവാപെരുമയും ലയിക്കുന്ന നാരുകള്‍ മൂലമാണ്. രാവിലെ, വെള്ളമൊഴിച്ചു കുതിര്‍ത്ത ഉലുവ കഴിക്കുമ്പോള്‍ ആമാശയത്തില്‍ നാരുകളുടെ ഒരു നേര്‍ത്ത പടലം രൂപപ്പെടുന്നു. ഇതാ ണ് കൊളസ്ട്രോളും ഷുഗറുമൊക്കെ കുറയ്ക്കുന്നത്.

ഇലക്കറികളും, കാബേജ്, കാരറ്റ്, ബീന്‍സ്, പയര്‍, തൊലിയോടെ പുഴു ങ്ങിയ ഉരുളക്കിഴങ്ങ് തുടങ്ങിയവയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍ പ്പെടുത്തണം. ചീരയും മുരിങ്ങയിലയും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ധാന്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ തവിടു കളയാതിരിക്കാന്‍ ശ്രദ്ധിക്കണം.

കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള നമ്മുടെ നാടന്‍പ്രയോഗങ്ങളില്‍ വ്യാ പകമായി ഉപയോഗിക്കുന്ന ചില വെജിറ്റേറിയന്‍ ഇനങ്ങളുണ്ട്. ഒൌഷധ ഗുണമുള്ള കറിവേപ്പിലയ്ക്ക് കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള കഴിവു ണ്ട്. കറികളില്‍ കൂടുതല്‍ കറിവേപ്പില ചേര്‍ക്കുന്നതും അരച്ച് ഉരുളയാ ക്കി രാവിലെ കഴിക്കുന്നതും നല്ലതാണ്. കൊളസട്രോള്‍ കുറയ്ക്കാനു ള്ള വെളുത്തുള്ളിയുടെ കഴിവ് പണ്ടേ പ്രസിദ്ധമാണ്. കറികളില്‍ കൂടു തല്‍ ഉള്‍പ്പെടുത്തിയും പച്ചക്കു ചവച്ചരച്ചും വെളുത്തുള്ളി അകത്താ ക്കാം. 

കരളില്‍ വച്ചു സംയോജിക്കപ്പെടുന്ന കൊളസ്ട്രോളിന്റെ അളവ് കുറ യ്ക്കുകയാണു വെളുത്തുള്ളി ചെയ്യുന്നത്. കാന്താരി മുളകാണ് കൊളസട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ള മറ്റൊരു നാട്ടുമരുന്ന്. ചമ്മന്തിയര ച്ചോ ഉപ്പിലിട്ടുവെച്ചോ കാന്താരി ഉപയോഗിക്കാം. ഇരുമ്പന്‍ പുളിയും ഇഞ്ചിയുമാണു കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മറ്റു പച്ചക്കറിയിനങ്ങള്‍.

ചീര, കാബേജ്, ബീറ്റ്റൂട്ട്, പച്ച ബീന്‍സ്, പയര്‍, കോളിഫ്ളവര്‍ തുടങ്ങി യവയില്‍ ധാരാളമടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കും.

ഒരുങ്ങാം കുഞ്ഞുവാവയ്‌ക്കായ്‌ അമ്മയായി

ഗര്‍ഭധാരണത്തിനു മുന്നോടിയായി എന്താണ്‌ ഗര്‍ഭധാരണമെന്നും എങ്ങനെയാണ്‌
ഇത്‌ സംഭവിക്കുന്നതെന്നും അറിഞ്ഞിരിക്കുന്നത്‌ പിന്നീടുണ്ടാകുന്ന പല സങ്കീര്‍ണതകളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും.
വിവാഹ ശേഷം എണ്ണിപ്പറഞ്ഞ്‌ പത്താം മാസം നോക്കിയിരിക്കുന്ന ദമ്പതികളാണ്‌ അധികവും. ഇങ്ങനെ യാതൊരു നിര്‍ബന്ധവുമില്ല. ഇവിടെയാണ്‌ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അഭിപ്രായ സമന്വയത്തിന്റെ പ്രാധാന്യം. ആദ്യത്തെ കുഞ്ഞ്‌ എപ്പോള്‍ വേണമെന്ന്‌ തീരുമാനിക്കേണ്ടത്‌ ഭാര്യയും ഭര്‍ത്താവും കൂടിയാണ്‌. അതിനായി പ്ലാനിംഗ്‌ നടത്താം. എന്നാല്‍ പ്ലാനിംഗ്‌ അതിരു കടക്കാതെയും നോക്കണം. വിവാഹ ശേഷം ഒരു വര്‍ഷം കഴിഞ്ഞ്‌ ഭാര്യ ഗര്‍ഭിണിയാവുന്നതാണ്‌ നല്ലത്‌. അതുവരെ മധുവിധു ആഘോഷത്തിനുള്ള സമയമായി മാറ്റിവയ്‌ക്കുക. ഈ സമയത്തിനുള്ളില്‍ ഇരുവരും തമ്മില്‍ വൈകാരികമായ അടുപ്പം ഉണ്ടാകുന്നു. എന്നാല്‍ ഈ ഒരു വര്‍ഷത്തിനിടയില്‍ യാദൃച്‌ഛികമായി ഭാര്യ ഗര്‍ഭിണിയായാല്‍ ഒരുകാരണവശാലും അബോര്‍ഷനെക്കുറിച്ച്‌ ചിന്തിക്കരുത്‌.
അനാവശ്യചിന്തകള്‍ അരുത്‌
പ്ലാനിംഗിന്റെ സമയത്ത്‌ ഗര്‍ഭം ധരിച്ചാലും അത്‌ സന്തോഷത്തോടെ സ്വീകരിക്കാന്‍ ഭാര്യയും ഭര്‍ത്താവും മാനസികമായി തയാറാകണം. അത്‌ അനാവശ്യ ഗര്‍ഭമായി ചിന്തിക്കരുത്‌. അനാവശ്യ ഗര്‍ഭമാണെന്ന അമ്മയുടെ ചിന്ത കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും. ഇങ്ങനെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ പലപ്പോഴും അനാരോഗ്യരായി കാണാറുണ്ട്‌. വിവാഹം കഴിഞ്ഞ്‌ ആദ്യമായി ഗര്‍ഭംധരിക്കാന്‍ രണ്ടുവര്‍ഷംവരെ കാത്തിരിക്കുന്നത്‌ നല്ലതല്ല. സ്‌ത്രീകളില്‍ ആദ്യപ്രസവം മുപ്പത്തിയഞ്ച്‌ വയസ്‌ കഴിയുന്നതിനുമുമ്പ്‌ നടക്കുന്നതാണ്‌ നല്ലത്‌. ടൈം ടേബിള്‍ വച്ച്‌ ഗര്‍ഭധാരണം എപ്പോള്‍ വേണമെന്ന്‌ കണക്കു കൂട്ടുന്നവരുണ്ട്‌. മറ്റ്‌ ശാരീരിക പ്രശ്‌നമൊന്നുമില്ലെങ്കില്‍ കുട്ടി ഏതു സമയത്തും ജനിക്കട്ടെ. വളരെ നേരത്തേയും താമസിച്ുചമുള്ള ഗര്‍ഭധാരണം അനുവദനീയമാണെങ്കിലും 20-30 വയസിനിടയ്‌ക്കുള്ള പ്രായമാണ്‌ ഒരു സ്‌ത്രീയെ സംബന്ധിച്ച്‌ ഗര്‍ഭം ധരിച്ചു പ്രസവിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം. 20 വയസിനു മുമ്പ്‌ അമ്മയാകാന്‍ തയാറെടുക്കുമ്പോള്‍ അവള്‍ക്കു പലപ്പോഴും വൈകാരികമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞെന്നുവരില്ല. അതിനാല്‍ അമ്മയാവാന്‍ അവള്‍ മനസുകൊണ്ടു തയാറായിരിക്കില്ല. നേരത്തെയുള്ള പ്രസവം അമ്മയേയും കുഞ്ഞിനേയും അപകടകരമാംവിധം ബാധിചേ്േക്കാം. വിറ്റാമിന്‍െറ കുറവ്‌, ഭാരം കുറവുള്ള കുഞ്ഞ്‌, മാസം തികയാതെയുള്ള പ്രസവം, അമ്മയ്‌ക്കും കുഞ്ഞിനും പ്രസവസമയത്തുണ്ടാകുന്ന അപകടങ്ങള്‍, മുറിവുകള്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ നേരത്തെയുള്ള പ്രസവത്തിന്‍െറ ഫലമായി ഉണ്ടാകാം. മറ്റൊരു പ്രശ്‌നം പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ അമ്മയായി പരിഗണിക്കാന്‍ സമൂഹം മടി കാണിചേ്േക്കാം, ഒരു കൊച്ചു കുട്ടിയോടുള്ള സമീപനം സമൂഹം ഇവരോടുവച്ചു പുലര്‍ത്തുമ്പോള്‍ അവളുടെ ആത്മവിശ്വാസത്തെ ആ ധാരണ തകര്‍ത്തേക്കാം.
താമസിച്ചുള്ള ഗര്‍ഭധാരണം
വിവാഹപ്രായം മുപ്പതു കഴിയുന്നതും ഗര്‍ഭധാരണത്തിനും പ്രസവത്തിനും ബുദ്ധിമുട്ടുകള്‍ സഷ്‌ടിക്കുന്നു. താമസിച്ചുള്ള വിവാഹം, ജീവിത സാഹചര്യങ്ങള്‍ എന്നിവയെല്ലാം ഗര്‍ഭധാരണം താമസിക്കുന്നതിനു കാരണമാകാം. ഇത്തരം സന്ദര്‍ഭത്തില്‍ വൈകാരിക പ്രശ്‌നങ്ങളേക്കാള്‍ ഉപരി ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ക്കുള്ള (മെഡിക്കല്‍ കോപ്ലിക്കേഷന്‍) സാധ്യത വര്‍ധിക്കുന്നു. ഗര്‍ഭം അലസല്‍, കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത കുറയുക, മാനസിക പ്രശ്‌നങ്ങള്‍, അംഗവൈകല്യം, ക്രോമസോമില്‍ വരുന്ന മാറ്റങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കുഞ്ഞിനു സംഭവിക്കാം. 35 വയസിനു ശേഷം ഗര്‍ഭം ധരിക്കുന്നവരില്‍ ഇതു കൂടുതലായി കണ്ടുവരുന്നു. ഗര്‍ഭധാരണം വൈകുന്നതു കുഞ്ഞില്‍ മനോവൈകല്യം, പഠനവൈകല്യം, പെരുമാറ്റ വൈകല്യങ്ങള്‍ ഇവ പ്രകടമാകുന്നതിനും കാരണമാകാം. പ്രായം കൂടി ഗര്‍ഭധാരണം സംഭവിക്കുമ്പോള്‍ കുട്ടികളുടെ എണ്ണം കുറഞ്ഞ്‌ ഒറ്റക്കുട്ടിയില്‍ എത്തുന്നു. പ്രായം പിന്നീടുള്ള ഗര്‍ഭധാരണത്തിന്‌ തടസം നില്‌ക്കുമ്പോള്‍ മിക്കവരും ആദ്യ കുട്ടിയുടെ ജനനത്തോടെ പ്രസവം നിര്‍ത്താം. ഒറ്റ കുട്ടിയായി വളരേണ്ടി വരുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളും ഗൗരവമായി കാണേണ്ടതാണ്‌. 20-നും 30-നും ഇടയ്‌ക്കുള്ള പ്രായമാണു ഗര്‍ഭധാരണത്തിന്‌ ഏറ്റവും അനുയോജ്യമെന്നു പറഞ്ഞുവലേ്ലാ. ഒരുകാര്യം ഓര്‍ക്കുക. ഒരു പ്രസവം കഴിഞ്ഞ്‌ അടുത്ത പ്രസവത്തിനുള്ള സ്വീകാര്യമായ ഇടവേള മൂന്നുമുതല്‍ നാലുവര്‍ഷം വരെയാണ്‌. എന്നാല്‍, ഇതിനു പ്രത്യേകിച്ചു നിയമമൊന്നുമില്ല. ഗര്‍ഭത്തിന്‍െറ ആദ്യ മൂന്നുമാസം ഗര്‍ഭിണിക്കു നിരവധി അവസ്‌ഥകളിലൂടെ കടന്നുപോകേണ്ടി വരാം. വിശപ്പില്ലായ്‌മ, ഓക്കാനം, ഛര്‍ദി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അവള്‍ക്കുണ്ടാകാം. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന്‍െറ സ്‌നേഹവും പരിചരണവും ഗര്‍ഭിണിക്ക്‌ ആശ്വാസം നല്‍കും.
ഗര്‍ഭിണികളിലെ അണുബാധ
ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന അണുബാധ കുഞ്ഞിന്‍െറ അംഗവൈകല്യത്തിനു കാരണമാകാം. റൂബെല്ല വൈറല്‍ അവസ്‌ഥ ഗര്‍ഭിണികള്‍ക്കുണ്ടായാല്‍ കുഞ്ഞിന്‌ അംഗവൈകല്യം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്‌. പ്രധാനമായും കേള്‍വിക്കുറവ്‌. അതിനാല്‍ ഗര്‍ഭിണിയാകുന്നതിനു മുമ്പ്‌ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം വൈറല്‍ വാക്‌സിന്‍ എടുക്കുക. പ്രകൃതി ഒരു പെണ്‍കുട്ടിയെ അമ്മയാക്കാന്‍ ഒരുക്കുന്നത്‌ ആര്‍ത്തവത്തോടെയാണ്‌. ഏകദേശം 12, 14 വയസാകുന്നതോടെ ഈ തയാറെടുപ്പു തുടങ്ങുന്നു. ഗര്‍ഭിണിയായി കഴിഞ്ഞുള്ള ശ്രദ്ധയും പരിചരണവും പോലെതന്നെ പ്രധാനമാണ്‌ അമ്മയാകാന്‍ ഒരുങ്ങുക എന്നുള്ളതും. മുന്‍കരുതലുകളോടെയുള്ള ഗര്‍ഭധാരണം ആകുലതകളെ അകറ്റിനിര്‍ത്തുന്നു.
നല്ല അച്‌ഛനാവാം
അമ്മയാവാന്‍ ഒരുങ്ങുന്നതുപോലെതന്നെ പ്രധാനമാണ്‌ അച്‌ഛനാവാനുള്ള തയാറെടുപ്പും വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍തന്നെ അച്‌ഛനാകാനും മാനസിക സന്നദ്ധത കൈവരിക്കുക. വിവാഹം കഴിഞ്ഞാല്‍ കുഞ്ഞാവും. കുഞ്ഞിനെയും ഭാര്യയേയും പോറ്റാന്‍തക്ക സാമ്പത്തികസ്‌ഥിതി ഉറപ്പായ ശേഷം വിവാഹം കഴിക്കുന്നതാണ്‌ നല്ലത്‌. ദാരിദ്ര്യത്തിലേക്കും കഷ്‌ടപ്പാടിലേക്കും ഒരു കുഞ്ഞു പിറന്നുവീഴുന്നതിനെക്കുറിച്ച്‌ ആലോചിച്ചു നോക്കണം. എന്നുകരുതി ധനാഢ്യനായ ശേഷം വിവാഹം എന്നല്ല. ഭാര്യ ഗര്‍ഭിണിയായാല്‍ അതില്‍ അങ്ങേയറ്റം അഭിമാനിക്കാനും സന്തോഷിക്കാനും തയാറാവുക. ആ സന്തോഷം ഭാര്യയുമായി പങ്കുവയ്‌ക്കുക. തന്റെ രക്‌തത്തില്‍ പിറന്ന കുഞ്ഞിനെ തരാനൊരുങ്ങുന്ന ഭാര്യയെ സ്‌നേഹംകൊണ്ട്‌ പൊതിയാന്‍ ഭര്‍ത്താവിനാവണം. ആ സ്‌നേഹവും സന്തോഷവും ഗര്‍ഭസ്‌ഥശിശു തിരിച്ചറിയും. കുഞ്ഞു പിറക്കുമ്പോള്‍ ആ സ്‌നേഹം അവന്‍ തിരിച്ചും നല്‍കും. ഗര്‍ഭിണിയാകുന്നതോടെ സ്‌ത്രീയില്‍ ശാരീരീക വ്യതിയാനം കണ്ടുതുടങ്ങും. അവരുടെ ജീവിതരീതിയില്‍ പോലും അതിനനുസരിച്ച മാറ്റങ്ങള്‍ ഉണ്ടാകും.
ഭര്‍ത്താവിന്റെ കരുതല്‍
പിറക്കാന്‍പോകുന്ന കുഞ്ഞില്‍ മാത്രമാവും സ്‌ത്രിയുടെ ശ്രദ്ധ. അപ്പോള്‍ ഭര്‍ത്താവിന്റെ കാര്യത്തില്‍ ഭാര്യയ്‌ക്ക് മുമ്പത്തേപ്പോലെ ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഭാര്യയുടെ ഈ മാറ്റം ഭര്‍ത്താവ്‌ തിരിച്ചറിയണം. വിട്ടുവീഴ്‌ചകള്‍ക്കായി പുരുഷന്‍ ഒരുങ്ങണം. എല്ലാം ജീവിതത്തിന്റെ ഭാഗം മാത്രമാണെന്ന്‌ കരുതുക. ഭാര്യയുടെ അവസ്‌ഥ തിരിച്ചറിഞ്ഞ്‌ അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാനും പുരുഷന്‍ സന്നദ്ധനാവണം. അങ്ങനെ പുരുഷനും അച്‌ഛനാവാനൊരുങ്ങാം.
കുഞ്ഞുവാവയ്‌ക്കായി തയാറെടുക്കുമ്പോള്‍

ഇനിയൊരു കുഞ്ഞാവാം എന്നു തീരുമാനിച്ചാല്‍ അടുത്ത മൂന്നു മാസം അതിനുള്ള തയാറെടുപ്പിനായി മാറ്റിവയ്‌ക്കാം. ഒരു ഗൈനക്കോളജിസ്‌റ്റിനെ സമീപിച്ച്‌ ഫിസിക്കല്‍ െചക്കപ്പ്‌ നടത്തുകയാണ്‌ ആദ്യം വേണ്ടത്‌. രക്‌തം, പല്ലിന്റെയും കണ്ണിന്റെയും ആരോഗ്യം എന്നീ പരിശോധന നടത്തണം. ഹീമോഗ്ലോബിന്‍, ക്രോമസോം, ബ്ലഡ്‌ ഗ്രൂപ്പിംഗ്‌, ബ്ലഡ്‌ ടൈപ്പിംഗ്‌ എന്നീ പരിശോധനകള്‍ക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌്. തകരാറുകള്‍ ഉണ്ടെങ്കില്‍ ഗര്‍ഭധാരണത്തിനു മുമ്പ്‌ തന്നെ അതിനു പരിഹാരം കാണണം. ഗര്‍ഭധാരണത്തിനു ശേഷം മരുന്നുകളുടെ ഉപയോഗം ഒഴിവാക്കാനാണിത്‌. കുടുബത്തില്‍ മറ്റാര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള ജനിതക വൈകല്യമുണ്ടെങ്കില്‍ അക്കാര്യം ഡോക്‌ടറെ അറിയിക്കാന്‍ മടിക്കരുത്‌. ഇങ്ങനെയുണ്ടെങ്കില്‍ ഒരു ജനറ്റിക്‌ കൗണ്‍സിലിംഗും ആവശ്യമായി വരും. ജനറ്റിക്‌ കൗണ്‍സിലിംഗിലൂടെ ജനിതകവൈകല്യ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന്‌ കണ്ടെത്താന്‍ കഴിയും. ഗര്‍ഭം ധരിക്കുംമുമ്പ്‌ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും സാധിക്കും. എന്തെങ്കിലും പ്രശ്‌നം കണ്ടെത്തിയാല്‍ അവരെ ഹൈറിസ്‌ക് ഗ്രൂപ്പില്‍ പെടുത്തുകയും തുടര്‍ന്നങ്ങോട്ട്‌ ഡോക്‌ടര്‍മാരുടെ ഭാഗത്തുനിന്ന്‌ പ്രത്യേക പരിഗണന ലഭിക്കുകയും ചെയ്യും. എന്നാല്‍ മുന്‍കൂട്ടി നടത്തുന്ന പരിശോധനകളൊന്നും ഉദരത്തില്‍ ജന്മമെടുത്ത കുഞ്ഞിനെ നശിപ്പിക്കാന്‍ വേണ്ടിയാവരുത്‌.

അംഗവൈകല്യങ്ങള്‍

Mutilation deformation

അവയവങ്ങള്‍ പൂര്‍ണവളര്‍ച്ച പ്രാപിക്കാത്തതുകൊണ്ടോ ഛേദിക്കപ്പെടുന്നതുകൊണ്ടോ രോഗഫലമായോ ശരീരത്തിനുണ്ടാകുന്ന രൂപവൈകല്യം. ഇത് ഒന്നോ അതിലധികമോ അവയവങ്ങളെ ബാധിക്കാം.
രൂപവൈകല്യങ്ങളെ പ്രധാനമായി രണ്ടായി തരംതിരിക്കാം.
(I) ജന്‍മനായുള്ളവ (II) ജനനാനന്തരം ഉണ്ടാകുന്നവ.
I. ജന്‍മനായുള്ള രൂപവൈകല്യങ്ങള്‍.
ജന്‍മനായുള്ള ചില പ്രധാന രൂപവൈകല്യങ്ങളുടെ വിവരണം താഴെ ചേര്‍ക്കുന്നു.
ഒട്ടിച്ചേര്‍ന്ന ഇരട്ടക്കുട്ടികള്‍ അഥവാ സയാമീസ് ഇരട്ടകള്‍ (Conjoined twins). ഈ ഇരട്ടക്കുട്ടികളുടെ മുന്‍ഭാഗമോ പിന്‍ഭാഗമോ പൂര്‍ണമായോ ഭാഗികമായോ ഒട്ടിച്ചേര്‍ന്നിരിക്കാം. ശരീരത്തിനുള്ളിലെ അവയവങ്ങള്‍ രണ്ടു കുട്ടികള്‍ക്കും വെവ്വേറെയുണ്ടെങ്കില്‍ ഈ കുട്ടികളെ ശസ്ത്രക്രിയ ചെയ്തു വേര്‍പെടുത്താവുന്നതാണ്. ചിലപ്പോള്‍ പ്രധാനപ്പെട്ട ശരീരാവയവങ്ങള്‍ രണ്ടു കുട്ടികള്‍ക്കുംകൂടി ഒന്നുമാത്രമേ കാണുകയുള്ളു. ഇങ്ങനെയുള്ള ഇരട്ടക്കുട്ടികള്‍ക്ക് വെവ്വേറെയുള്ള ജീവിതം അസാധ്യമാണ്.

ഒട്ടിച്ചേര്‍ന്ന ഇരട്ടക്കുട്ടികള്‍
അനെന്‍സെഫാലി (Anen-cephaly). തലയോടിന്റെ മുകള്‍ഭാഗം ഇല്ലാതിരിക്കുകയും തലച്ചോറ് വളര്‍ച്ച പ്രാപിക്കാതിരിക്കുകയും ചെയ്യുന്ന മാരകമായ ഒരു രൂപവൈകല്യമാണിത്.

അനെന്‍സെഫാലി
ക്രേനിയോബൈഫിഡം (Craniobifidum). തലയോടിലെ എല്ലുകള്‍ പൂര്‍ണമായി യോജിക്കാതിരിക്കുന്ന ഒരു അവസ്ഥയാണിത്. തലയോടിലെ വിടവില്‍ കൂടെ തലച്ചോറ് പുറത്തേക്ക് തള്ളിവരികയും ചെയ്യാറുണ്ട്. തലച്ചോറിന്റെ ബാഹ്യാവരണം മാത്രം പുറത്തേക്കു തള്ളിയാല്‍ അതിന് മെനിന്‍ജോസീല്‍ (meningocele) എന്നും, തലച്ചോറിന്റെ ഭാഗം കൂടിയുണ്ടെങ്കില്‍ അതിന് മെനിന്‍ജോഎന്‍സെഫലോസീല്‍ (Meningoence-phalocele) എന്നും പറയുന്നു.
ഇനെന്‍സെഫാലി (Inencephaly). തലയോടിന്റെ പുറകിലുള്ള വിടവ് കഴുത്തിലെ കശേരുക്കളെ ബാധിക്കുക മൂലമുണ്ടാകുന്ന രൂപവൈകല്യം.
സ്പൈനാ ബൈഫിഡാ (Spina bifida). കശേരുക്കളുടെ പിന്‍ഭാഗം യോജിക്കാതിരിക്കുന്ന അവസ്ഥ. ഇത് ഒന്നോ അതിലധികമോ കശേരുക്കളെ ബാധിക്കാവുന്നതാണ്. ഈ വിടവില്‍ക്കൂടി തലച്ചോറിന്റെ ആവരണം പുറത്തേക്കുവരാവുന്നതാണ് (meningocele). കൂടുതല്‍ മാരകമായ അവസ്ഥകളില്‍ സുഷ്മ്നെതന്നെ പുറത്തേക്ക് വരികയും (myelocele) ചെയ്യും.
ഹൈഡ്രോസെഫാലസ് (Hydrocephalus). 

ഹൈഡ്രോസൈഫാലസ്
മസ്തിഷ്കമേരുദ്രവത്തിന്റെ (Cerebrospinal fluid) ശരിയായ സംക്രമണത്തിനു തടസ്സം നേരിടുമ്പോള്‍ ഈ വൈകല്യം ഉണ്ടാകുന്നു. സാധാരണയായി ഈ തടസ്സം അക്വിഡക്റ്റ് ഒഫ് സില്‍വിയസില്‍ (Aqueduct of silvius) ആണ് ഉണ്ടാകുന്നത്. കുട്ടിയുടെ തല വളരെ വലുതാവുകയും കണ്ണുകള്‍ കുഴിഞ്ഞിരിക്കുകയും ചെയ്യുന്നത് ഇതിന്റെ ലക്ഷണങ്ങളാണ്.
ഡൗണ്‍സ് സിന്‍ഡ്രോം (Down'sb Syndrome). മുന്‍കാലങ്ങളില്‍ മംഗോളിസം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ ജനിതക രോഗമുളള വ്യക്തികളില്‍ എല്ലാ കോശങ്ങളിലും 46 നുപകരം 47 ക്രോമസോമുകളുണ്ടായിരിക്കും. ഈ അധിക ക്രോമസോം 21-ാമത്തെ ജോടിയിലാണ് കാണുന്നത്. ഡൌണ്‍സ് സിന്‍ഡ്രോം ഉള്ള വ്യക്തികളുടെ തല സാമാന്യത്തിലും ചെറുതും ഉരുണ്ട് പരന്നതും ആണ്. വലുപ്പം കുറഞ്ഞ വായിലൂടെ നാക്ക് പുറത്തേക്ക് തള്ളിയിരിക്കുന്നത് സാധാരണമാണ്. തലച്ചോറിന്റെ വളര്‍ച്ച അപൂര്‍ണമായതുകൊണ്ട് ഈ കുട്ടികളില്‍ ബുദ്ധിമാന്ദ്യം ഉണ്ടാകാറുണ്ട്. പ്രായമായ സ്ത്രീകളുടെ കടിഞ്ഞൂല്‍പ്രസവത്തിലുളള കുട്ടികളിലാണ് ഈ വൈകല്യം കൂടുതലായി കണ്ടുവരുന്നത്.
മാര്‍ഫന്‍സ് സിന്‍ഡ്രോം (Marfan's syndrome). അസ്ഥി, കണ്ണ്, ഹൃദയം, രക്തക്കുഴലുകള്‍ എന്നീ അവയവങ്ങളില്‍ വൈകല്യങ്ങള്‍ ഉളവാക്കുന്ന ഈ ജനിതകരോഗത്തെപറ്റി ആദ്യമായി വിവരിച്ചത് മാര്‍ഫന്‍ എന്ന ശാസ്ത്രജ്ഞനാണ് (1896). ഉയരംകൂടിയ ശരീരപ്രകൃതി, നീളംകൂടിയ കൈകാലുകള്‍, മാംസപേശികളുടെ ശക്തിക്കുറവ്, കണ്ണിലെ കാചത്തിന്റെ സ്ഥാനംതെറ്റല്‍, വലിയ രക്തധമനികളില്‍ വീക്കം ഇവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
ഹൃദയവൈകല്യങ്ങള്‍. ഹൃദയത്തിലെ അറകളെ തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തിയില്‍ വിടവുണ്ടാകുക (inter-artrial and inter-ventricular septal defects), പ്രധാന രക്തധമനികളുടെ ഉദ്ഭവത്തില്‍ വ്യത്യാസമുണ്ടാകുക (transposition of great vessels), ഗര്‍ഭസ്ഥശിശുവിലുള്ള ഡക്റ്റസ് ആര്‍ടീരിയോസസ് എന്ന രക്തധമനി ജനനശേഷം അപ്രത്യക്ഷമാകാതിരിക്കുക (patent ductus arteriosis), മഹാധമനിയുടെ ഒരു ഭാഗം ചുരുങ്ങിയിരിക്കുക (coarctation of the Aorta), ഹൃദയത്തിലെ വാല്‍വുകളുടെ എണ്ണത്തിലോ സ്ഥാനത്തിനോ വ്യത്യാസമുണ്ടാകുക എന്നിവയാണ് ഹൃദയത്തെ ബാധിക്കുന്ന പ്രധാന വൈകല്യങ്ങള്‍.
അസ്ഥിവൈകല്യങ്ങള്‍. എല്ലുകളുടെ വളര്‍ച്ചയിലുള്ള അപാകതകൊണ്ട് എല്ലുകള്‍ വേഗം പൊട്ടിപ്പോകുന്ന ഓസ്റ്റിയോജെനിസിസ് ഇംപെര്‍ഫെക്റ്റ(Osteogenisis imperfecta)യും അക്കോണ്‍ഡ്രോപ്ളാസിയ(Achondroplasia)യും ആണ് പ്രമുഖ ജന്മസിദ്ധ അസ്ഥിവൈകല്യങ്ങള്‍. അക്കോണ്‍ഡ്രോപ്ളാസിയ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. എല്ലുകളുടെ വളര്‍ച്ചയെ ബാധിക്കുന്ന ഒരു വൈകല്യമാണ് ഇത്. കൈകാലുകള്‍ വളരെ ചെറുതായിരിക്കുക, തല കൈകാലുകളെ അപേക്ഷിച്ചു വലുപ്പം കൂടിയിരിക്കുക, മൂക്കു പതിഞ്ഞിരിക്കുക ഇവയാണ് പ്രധാന ലക്ഷണങ്ങള്‍.
കൈകാലുകളുടെ വളര്‍ച്ചയില്‍ വേറെയും പല വൈകല്യങ്ങളും ഉണ്ടാകാം. ജന്മനാല്‍ ഒന്നോ അതിലധികമോ കൈകാലുകള്‍ ഇല്ലാതിരിക്കുന്ന അവസ്ഥയ്ക്ക് എമീലിയ (Amelia) എന്നും കാലുകള്‍ രണ്ടും ഒട്ടിച്ചേര്‍ന്നിരിക്കുന്ന അവസ്ഥയ്ക്ക് സിരോണോമീലിയ (Sironomelia) എന്നും പറയുന്നു. രണ്ടു കാലുകള്‍ക്കുപകരം നടുവില്‍ ഒരു കാല്‍ മാത്രം ഉണ്ടായിരിക്കുന്ന സ്ഥിതിവിശേഷമാണ് മോണോമീലിയ (Monomelia).
പോളീഡാക്റ്റിലി
പാദങ്ങള്‍ വളഞ്ഞിരിക്കുന്ന അവസ്ഥയ്ക്ക് ടാലിപസ് (Talipes) എന്നു പറയുന്നു. ഇതു പലവിധത്തില്‍ ഉണ്ടാകാവുന്നതാണ്.

സിന്‍ഡാക്റ്റിലി
കൈകളിലോ കാലുകളിലോ സാധാരണയില്‍ കൂടുതല്‍ വിരലുകളുണ്ടാകുന്ന പോളിഡാക്റ്റിലി വളരെ സാധാരണയായി കണ്ടുവരുന്ന ഒരു വൈകല്യമാണ്. ഒരു അഭംഗിക്കു കാരണം എന്നതില്‍ കവിഞ്ഞ് ഇതിനു വലിയ പ്രാധാന്യമില്ല. വിരലുകള്‍ തമ്മില്‍ യോജിച്ചിരിക്കുന്ന അവസ്ഥയ്ക്ക് സിന്‍ഡാക്റ്റിലി എന്നു പറയുന്നു. വിരലുകളുടെ പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കും. കുറുകിയ കൈകാല്‍വിരലുകള്‍ ഉണ്ടാകുന്ന ബ്രാക്കി ഫലാന്‍ജി മറ്റൊരു സാധാരണ വൈകല്യമാണ്.
ദഹനേന്ദ്രിയവൈകല്യങ്ങള്‍. അന്നനാളത്തിന്റെയോ കുടലിന്റെയോ ഏതെങ്കിലും ഭാഗം പൂര്‍ണ വളര്‍ച്ച പ്രാപിക്കാതിരിക്കാറുണ്ട്. ഇതിന് അട്രീസിയ (Atresia) എന്നു പറയുന്നു. കടിഞ്ഞൂല്‍ കുട്ടികളിലുണ്ടാകുന്ന ഒരു വൈകല്യം ആമാശയത്തിന്റെ ഒരു ഭാഗം ചുരുങ്ങിപ്പോകുക എന്നതാണ് (congenital pyloric stenosis). എപ്പോഴുമുള്ള ഛര്‍ദി ഇതിന്റെ ഒരു പ്രധാനലക്ഷണമാണ്. വന്‍കുടലിന്റെ ഒരു ഭാഗം വളരെ വലുതായിരിക്കുന്ന അവസ്ഥയ്ക്ക് മെഗാകോളന്‍ (megacolon) എന്നു പറയുന്നു. ഇതും ജന്‍മനാ ഉണ്ടാകുന്ന ഒരു വൈകല്യമാണ്. ഗര്‍ഭസ്ഥശിശുവിലെ വിറ്റെലോ-ഇന്റസ്റ്റൈനല്‍ ഡക്ട് (vitello-Intestinal duct) ജനിച്ചതിനുശേഷവും അപ്രത്യക്ഷമാകാതിരുന്നാല്‍ മെക്കല്‍സ്ഡൈവേര്‍ട്ടിക്കുലം (Meckel's diverticulam) എന്ന വൈകല്യം ഉണ്ടാകുന്നു. സാധാരണയായി കണ്ടുവരുന്ന മറ്റൊരു ദഹനേന്ദ്രിയവൈകല്യമാണ് മലദ്വാരം അടഞ്ഞിരിക്കുന്ന അവസ്ഥ (Imperforate anus).
വൃക്കകളുടെ വൈകല്യങ്ങള്‍. ചില കുട്ടികളില്‍ വൃക്കകള്‍ രണ്ടും ഒന്നിച്ചു കൂടിയിരിക്കുന്നതായി കാണാം. ഇതിനെ ഹോഴ്സ് ഷൂ കിഡ്നി (horse shoe kidney) എന്നു പറയുന്നു. ഒരു വൃക്കയില്‍നിന്നും ഒന്നിലധികം മൂത്രക്കുഴലുകള്‍ ഉദ്ഭവിക്കുന്നതാണ് വേറൊരു വൈകല്യം. മൂത്രാശയം പുറത്തേയ്ക്കു കാണുന്ന അവസ്ഥയ്ക്ക് എക്ടോപിയ വെസിക്ക (ectopia vesica) എന്നു പറയുന്നു.
കണ്ണ്, വായ ഇവയുടെ വൈകല്യങ്ങള്‍. കണ്ണുകള്‍ ഇല്ലാതിരിക്കുക, ചെറുതായിരിക്കുക, കണ്ണിന്റെ കാചം വെളുത്തിരിക്കുക, കണ്‍പോളകളില്ലാതിരിക്കുക ഇവയാണ് കണ്ണിനെ ബാധിക്കുന്ന വൈകല്യങ്ങള്‍. ചുണ്ടുകള്‍ക്കുണ്ടാകുന്ന ഒരു പ്രധാന വൈകല്യമാണ് മുയല്‍ച്ചുണ്ട് (മുച്ചിറി). ഗര്‍ഭസ്ഥശിശുവില്‍ അഞ്ചുഭാഗങ്ങളായി രൂപംപ്രാപിക്കുന്ന മുഖത്തിന്റെ ചില ഭാഗങ്ങള്‍ തമ്മില്‍ കൂടിച്ചേരാതെവരുമ്പോഴാണ് മുയല്‍ച്ചുണ്ട് ഉണ്ടാകുന്നത്. ഒരു വശത്തു മാത്രമായോ രണ്ടു വശത്തുമായോ ഈ വൈകല്യം ഉണ്ടാകാം. മുച്ചിറിയുടെ പിളര്‍പ്പു പൂര്‍ണമായോ അല്പമായോ ഉണ്ടാകാവുന്നതാണ്. പൂര്‍ണമായ പിളര്‍പ്പുള്ള കുട്ടികളുടെ മൂക്ക് പരന്നും നാസികാദ്വാരം വായോടുചേര്‍ന്നും ഇരിക്കും. ഇങ്ങനെയുള്ള പല കുട്ടികളുടെയും അണ്ണാക്കും പിളര്‍ന്നിരിക്കും (Cleft Palate). ഇവര്‍ ആഹാരം കഴിക്കുമ്പോള്‍ അതിലൊരംശം മൂക്കില്‍കൂടി പുറത്തേക്കു വരിക സാധാരണയാണ്. വായുടെ വലിപ്പം അധികമാകുക, നാക്കിന്റെ അടിഭാഗം വായുമായി കൂടിച്ചേരുക (tongue tie) ഇവയാണ് വായില്‍ ഉണ്ടാകാറുള്ള വൈകല്യങ്ങള്‍.
വൈകല്യകാരണങ്ങള്‍. ജന്‍മനായുള്ള വൈകല്യങ്ങളുടെ കാരണങ്ങള്‍ പലതാണ്. ഇവയെ രണ്ടായി തരംതിരിക്കാം.
(i) ജീനുകളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ (genetic abnormalities), (ii) ഭ്രൂണത്തിന്റെ ചുറ്റുമുള്ള പരിതഃസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങള്‍.
(i) ജീനുകളിലുണ്ടാകുന്ന വ്യതിയാനംകൊണ്ട് ഉണ്ടാകുന്നവ: കൈയിലോ കാലിലോ സാധാരണയില്‍ കൂടുതല്‍ വിരലുകള്‍ ഉണ്ടാകുക, വിരലുകള്‍ തമ്മില്‍ യോജിച്ചിരിക്കുക, നീളം കുറഞ്ഞ വിരലുകള്‍ ഉണ്ടാകുക, മാര്‍ഫന്‍സ് സിന്‍ഡ്രോം, അക്കോണ്‍ഡ്രോപ്ളാസിയ ഇവ ഇതിനുദാഹരണങ്ങളാണ്.
(ii) ഭ്രൂണത്തിന്റെ ചുറ്റുമുള്ള പരിതഃസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങള്‍: അമ്മയുടെ പ്രായം ഒരു പ്രധാന ഘടകമാണ്. ജന്‍മനായുള്ള വൈകല്യങ്ങള്‍ വളരെ പ്രായം കുറഞ്ഞതും പ്രായം കൂടിയതുമായ സ്ത്രീകളുടെ കുട്ടികളിലാണ് കാണുന്നത് (അതായത് 15 വയസ്സിനു താഴെയും 40 വയസ്സിനു മുകളിലും). ഡൌണ്‍സ് സിന്‍ഡ്രോം ഇതിനൊരുദാഹരണമാണ്. ഗര്‍ഭസമയത്ത് അമ്മയ്ക്കുണ്ടാകുന്ന രോഗങ്ങള്‍ ആണ് മറ്റൊന്ന് ഇതില്‍ പ്രധാനപ്പെട്ടത് ജര്‍മന്‍ മീസില്‍സ് (German measles) എന്ന വൈറസ്രോഗമാണ്. ഗര്‍ഭമുണ്ടായി ആദ്യത്തെ 3 മാസത്തില്‍ ഈ രോഗമുണ്ടാവുകയാണെങ്കില്‍ ഹൃദയം, കണ്ണ്, മൂക്ക്, ചെവി, പല്ല് ഇവയുടെ വൈകല്യങ്ങള്‍ കുട്ടികളിലുണ്ടാകുന്നു. ഇതു കൂടാതെ മറ്റു പല വൈറസ്രോഗങ്ങളും ജന്‍മനായുള്ള വൈകല്യങ്ങള്‍ക്ക് കാരണമായി പറയാറുണ്ട്. ചികിത്സയ്ക്കായോ മറ്റു വിധത്തിലോ ഗര്‍ഭിണികള്‍ ഏല്ക്കുന്ന അണുപ്രസരം കുട്ടികളില്‍ അംഗവൈകല്യം ഉണ്ടാക്കുന്നതിന് കാരണമാണ്. ഗര്‍ഭിണികള്‍ അനാവശ്യമായി എക്സ്റേപരിശോധനയ്ക്കു വിധേയരാകരുത് എന്നു പറയുന്നത് ഇതുകൊണ്ടാണ്. ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങളില്‍ അണുബോംബില്‍നിന്നുമുള്ള അണുപ്രസരമേറ്റ സ്ത്രീകളുടെ കുട്ടികളില്‍ അംഗവൈകല്യങ്ങള്‍ സാധാരണയില്‍ കൂടുതല്‍ കാണുന്നു. സ്ത്രീകള്‍ ഗര്‍ഭകാലത്ത് ഔഷധങ്ങള്‍, മയക്കുമരുന്നുകള്‍ ഇവ കഴിക്കുന്നത് കുട്ടികളില്‍ അംഗവൈകല്യം ഉണ്ടാകുന്നതിനു കാരണമാകുന്നു. ഉദാഹരണം താലിഡോമൈഡ് (Thali-domide) എന്ന ഔഷധമാണ്. ഇതു വളരെ വികൃതമായ വൈകല്യങ്ങള്‍ക്ക് (ഉദാ. കൈകാലുകളില്ലാത്ത കുട്ടികള്‍) കാരണമാകാം. എല്‍.എസ്.ഡി. (L.S.D), മരിജുവാന (Marijuana) എന്നിവ പതിവായി ഉപയോഗിക്കുന്ന സ്ത്രീകളുടെ കുട്ടികളില്‍ ശരീരവൈകല്യങ്ങള്‍ കൂടുതലായി കണ്ടുവരുന്നു.
അമ്മയുടെ രക്തത്തിലെ ഓക്സിജന്‍ അമിതമായി കൂടുകയോ കുറയുകയോ ചെയ്യുന്ന അവസ്ഥ ജന്‍മനായുള്ള വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. ഗര്‍ഭിണിയുടെ ആഹാരത്തിലെ മാംസ്യത്തിന്റെയും ജീവകങ്ങളുടെയും കുറവ് കുട്ടികളില്‍ അംഗവൈകല്യം ഉണ്ടാകുന്നതിനുള്ള മറ്റൊരു കാരണമായി പറയാറുണ്ട്.
II. ജനനാനന്തരം ഉണ്ടാകുന്ന വൈകല്യങ്ങള്‍. കുഷ്ഠം, സിഫിലിസ് ഇവയാണ് അംഗവൈകല്യത്തിനു നിദാനമായ പ്രധാനരോഗങ്ങള്‍. കുഷ്ഠരോഗം മൂലം കൈകാലുകളുടെ വിരലുകള്‍ അടര്‍ന്നുപോകുകയോ കൈകാലുകള്‍ക്കോ മൂക്കിനോ വൈകല്യങ്ങള്‍ ഉണ്ടാവുകയോ ചെയ്യാം. സിഫിലിസ് എന്ന രോഗംകൊണ്ട് പല്ലുകള്‍, മൂക്ക്, അസ്ഥികള്‍ ഇവയ്ക്കു വൈകല്യങ്ങള്‍ ഉണ്ടാകാം. തീപ്പൊള്ളല്‍ അംഗവൈകല്യത്തിനുള്ള മറ്റൊരു പ്രധാന കാരണമാണ്. തീപ്പൊള്ളല്‍കൊണ്ടുണ്ടാകുന്ന പരുക്കുകള്‍ ഉണങ്ങുമ്പോള്‍ പൊള്ളലേറ്റ ശരീരഭാഗങ്ങള്‍ ചുരുങ്ങി വികൃതമായിത്തീരുന്നു.
സൌന്ദര്യവര്‍ധനവിനുവേണ്ടിയും മതപരമോ ആരോഗ്യപരമോ ആയ കാരണങ്ങള്‍ക്കു വേണ്ടിയും ശിക്ഷാസമ്പ്രദായം എന്ന നിലയിലും അംഗവൈകല്യം വരുത്താറുണ്ട്. അംഗവികലനം ഒരു ശിക്ഷയായി പല നിയമപദ്ധതികളും അംഗീകരിച്ചിരുന്നു. കളവിന് കൈ വെട്ടിക്കളയുക, കണ്ണു കുത്തിപ്പൊട്ടിക്കുക, ചില ദുഷ്കര്‍മങ്ങള്‍ക്ക് വിരല്‍ ചെത്തിക്കളയുക, ചൂടുവയ്ക്കുക മുതലായവ ഇതില്‍ പെടും.
ഒരു ചികിത്സാമാര്‍ഗമായി അംഗവികലനം നടത്തുന്നത് പ്രധാനമായി മൂന്നു തരത്തിലുളള രോഗങ്ങള്‍ക്കാണ്.
(i) അര്‍ബുദം: ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് അര്‍ബുദം ബാധിച്ചാല്‍ ഒരു ചികിത്സാമാര്‍ഗമെന്ന നിലയില്‍ അര്‍ബുദം ബാധിച്ച ശരീരഭാഗത്തെ ശസ്ത്രക്രിയ മൂലം നീക്കം ചെയ്യന്നു. ഉദാ. കൈകാലുകള്‍, സ്തനം, ആമാശയം, പുരുഷലിംഗം ഇവയില്‍ അര്‍ബുദരോഗമുണ്ടാകുമ്പോള്‍ ആ ഭാഗം മുഴുവനായി വിഛേദിച്ചു കളയുന്നു (നോ: അര്‍ബുദം).
(ii) രക്തധമനികള്‍ക്ക് ഉണ്ടാകുന്ന ചില രോഗങ്ങള്‍: ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തസംക്രമണം നിലയ്ക്കുകയും ആ ഭാഗം മരവിച്ച് ഉപയോഗശൂന്യമായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ആ ഭാഗം മുറിച്ചുകളയുക പതിവാണ്. ഉദാ. ഗാന്‍ഗ്രീന്‍ ഉണ്ടാകുമ്പോള്‍ കാലുകളുടെയോ കൈകളുടെയോ വിരലുകളോ കൈകാലുകള്‍തന്നെയുമോ മുറിച്ചുകളയാറുണ്ട്. ത്രോംബോ അന്‍ജൈറ്റിസ് ഒബിളിറ്ററന്‍സ് (Thrombo angitis obiliterans) ആര്‍ടീരിയോസ്ക്ളീറോട്ടിക് ഗാന്‍ഗ്രീന്‍ (Arterios-clerotic gangrene) എന്നീ രോഗങ്ങള്‍ക്കാണ് ഇതു സാധാരണയായി ചെയ്തുവരുന്നത്.
(iii) അപകടങ്ങള്‍ മൂലമുണ്ടാകുന്ന വലിയ മുറിവുകള്‍: അപകടങ്ങള്‍ മൂലം കൈകാലുകളിലെ എല്ലുകളോ, മാംസപേശികളോ ചതഞ്ഞരഞ്ഞു പോകുകയും രക്തധമനികള്‍ പൊട്ടിപ്പോവുകയും ചെയ്താല്‍ അത് ചികിത്സിച്ചു സുഖമാക്കുക പ്രയാസമാണ്. രോഗിയുടെ മരണത്തിനുതന്നെയും കാരണമാകാം; ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ശസ്ത്രക്രിയചെയ്ത് ഈ ഭാഗങ്ങള്‍ മാറ്റുക അത്യന്താപേക്ഷിതമാണ്.
(ഡോ. പി. രാമചന്ദ്രന്‍)

അമ്മേ എനിക്കിത്‌ വേണ്ട....

കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്ന കാര്യം അമ്മമാര്‍ക്ക്‌ ഒരു തലവേദനയാണ്‌. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കാതെ ഇരിക്കുന്നു. എന്തുകൊണ്ടായിരിക്കാം ഈ പ്രവണത?
എന്താ മോളെ, നീ സ്‌കൂളില്‍ കൊണ്ടുപോകുന്ന ചോറ്‌ തിരിച്ചുകൊണ്ടുവന്നത്‌. കഴിക്കാന്‍ തന്നുവിട്ടതല്ലേ. ഇത്തരം ചോദ്യങ്ങള്‍ നിങ്ങളില്‍ പല അമ്മമാരും ചോദിക്കാറുള്ളതല്ലേ. പല കുട്ടികളും ടീച്ചര്‍മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഭക്ഷണം കഴിക്കുന്നതു കാണാം. കുട്ടികള്‍ ഭക്ഷണം കഴിക്കാത്തതിന്റെ കാരണമെന്തായിരിക്കും. മിക്കവാറും കുട്ടികള്‍ ഉത്തരം പറയുക ആ ചോറിന്റെ കറി എനിക്കിഷ്‌ടമല്ല, എനിക്കു ചോറു വേണ്ട, പലഹാരം കഴിച്ചാല്‍ മതി എന്നൊക്കെയായിരിക്കാം. അതുകൊണ്ട്‌ തന്നെ കുട്ടികള്‍ ഇഷ്‌ടപ്പെടുന്ന ഭക്ഷണം കുട്ടികള്‍ക്ക്‌ നല്‍കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണമൊരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌.
ലഞ്ച്‌ബോക്‌സ് തിരഞ്ഞെടുക്കാം
കുട്ടികളുടെ ഇഷ്‌ടത്തിനനുസരിച്ചുള്ള ലഞ്ച്‌ബോക്‌സ് തിരഞ്ഞെടുക്കുക. പല ആകൃതിയിലും വലിപ്പത്തിലുമുള്ള ലഞ്ച്‌ബോക്‌സ് വിപണിയില്‍ ലഭ്യമാണ്‌. കുട്ടികളുടെ പ്രായത്തിനനുസരിച്ചും പെട്ടെന്ന്‌ തുറക്കാന്‍ കഴിയുന്നതുമായ ലഞ്ച്‌ബോക്‌സുകള്‍ തിരഞ്ഞെടുക്കണം.
അഭിപ്രായം അറിയാം
കുട്ടികള്‍ക്ക്‌ ലഞ്ച്‌ കൊടുത്തുവിടുമ്പോള്‍ അവരുടെ ഇഷ്‌ടമറിഞ്ഞുള്ള ഭക്ഷണം ക്രമീകരിക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. ചോറ്‌ ഇഷ്‌ടമില്ലാത്തവര്‍ക്ക്‌ എന്തെങ്കിലും പോഷകഗുണമുള്ള പലഹാരങ്ങള്‍ ലഞ്ച്‌ബോക്‌സില്‍ വച്ചുകൊടുക്കാം. കുട്ടികള്‍ എത്ര ഭക്ഷണം കഴിക്കുന്നുണ്ടന്നുള്ള ഒരളവ്‌ അമ്മമാര്‍ക്ക്‌ അറിയാം. ലഞ്ച്‌ബോക്‌സില്‍ കുത്തിനിറച്ച്‌ ഭക്ഷണം വയ്‌ക്കരുത്‌.
നിശ്‌ചിതചൂട്‌ ക്രമീകരിക്കാം
ഉച്ചഭക്ഷണം ചെറിയ ചൂടുള്ളതായാല്‍ നന്ന്‌. ചൂട്‌ ക്രമീകരിക്കുന്ന കാസറോളുകള്‍ ഇന്ന്‌ വിപണിയില്‍ ലഭ്യമാണ്‌. തണുത്തിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ കുട്ടികള്‍ക്ക്‌ ഇഷ്‌ടമാകില്ല. കുട്ടികളുടെ ആരോഗ്യത്തില്‍ ശ്രദ്ധയുള്ള മാതാപിതാക്കള്‍ ഇത്തരത്തിലുള്ള പാത്രങ്ങളില്‍ ചെറുചൂടോടെ ഭക്ഷണം കുട്ടികള്‍ക്കു കൊടുത്തുവിടും.
സ്വാദേറും വിഭവങ്ങള്‍
സ്വാദുള്ള വിഭവങ്ങളാണ്‌ കുട്ടികള്‍ക്ക്‌ ഏറെയിഷ്‌ടം. എന്നാല്‍ അതില്‍ എരിവും പുളിയും ആവശ്യത്തിനു മാത്രം മതി. അധികം മധുരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത്‌ ദോഷകരമായിരിക്കും. മിക്ക കുട്ടികളും പാല്‍ ഇഷ്‌ടപ്പെടാത്തവരാണ്‌. എന്നാല്‍ പാലില്‍ പോഷകഗുണമേറെയുള്ളതിനാല്‍ അത്‌ ഒഴിവാക്കാനും പാടില്ല. ഭക്ഷണത്തില്‍ മറ്റ്‌ പാലുല്‌പന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഐസ്‌ക്രീം കുട്ടികളുടെ ഇഷ്‌ടവിഭവമാണ്‌. എന്നാല്‍ അധികം കഴിച്ചാല്‍ അത്‌ ദോഷകരമാകും. മഴക്കാലമായാല്‍ ഐസ്‌ക്രീം ഒഴിവാക്കുക. വേനല്‍ക്കാലത്ത്‌ ഐസ്‌ക്രീം പാകംചെയ്‌ത് നല്‍കാം. ന്യൂഡില്‍സ്‌പോലുള്ള ആഹാരം കുട്ടികളുടെ ലഞ്ച്‌ബോക്‌സില്‍ നിറയ്‌ക്കരുത്‌. ഇതിലെ കൃത്രിമ നിറങ്ങള്‍ കുഞ്ഞുങ്ങളെ ആകര്‍ഷിക്കുമെങ്കിലും ഇതിന്റെ ഫലം ദോഷകരമായിരിക്കും.
വഴക്കുവേണ്ട
കുട്ടികള്‍ക്ക്‌ കൊടുത്തുവിട്ട ഭക്ഷണം അവര്‍ കഴിക്കാതെ വരുമ്പോള്‍ മാതാപിതാക്കള്‍ ദേഷ്യപ്പെടാറുണ്ട്‌. അതുവേണ്ട. ഉച്ചയ്‌ക്ക് ഭക്ഷണം കഴിച്ചില്ലായെങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ പറഞ്ഞു മനസിലാക്കണം. കുഞ്ഞുങ്ങളെ അടികൊടുത്ത്‌ ഭക്ഷണം കഴിപ്പിക്കണ്ടാ. മോന്‍/ മോള്‍ക്ക്‌ എന്താ ഭക്ഷണം വേണ്ടാത്തത്‌ എന്നതിന്റെ കാരണം ചോദിച്ചു മനസിലാക്കുക. ഇതിനുശേഷം അവരുടെ ഇഷ്‌ടങ്ങളെ അറിഞ്ഞു ഭക്ഷണം ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം.
പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്താം
കൊടുത്തുവിട്ട ഭക്ഷണം മുഴുവന്‍ കഴിക്കാന്‍ കഴിഞ്ഞില്ലായെങ്കില്‍ ഒപ്പം എന്തെങ്കിലും ഒരു പഴവര്‍ഗം ലഞ്ച്‌ബോക്‌സില്‍ കൊടുത്തുവിടുക. ഇത്‌ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ വര്‍ധിപ്പിക്കും. ബുദ്ധിശക്‌തിയും കായികശക്‌തിയും വര്‍ധിക്കുന്നതിന്‌ ഇത്‌ കാരണമാകും. ആപ്പിള്‍, പേരയ്‌ക്ക തുടങ്ങിയ വിഭവങ്ങളായിരിക്കും ഉചിതം. ഇത്തരത്തിലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കാന്‍ കുഞ്ഞുങ്ങളും താല്‍പ്പര്യപ്പെടുമെന്നതില്‍ സംശയം വേണ്ട.
ശ്രദ്ധിക്കാം
കുട്ടികളുടെ ലഞ്ച്‌ബോക്‌സില്‍ വേഗം ദഹിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടുത്തുക. കടിച്ചാല്‍പ്പൊട്ടുന്ന ഭക്ഷണം ഉള്‍പ്പെടുത്തുക. ചില അമ്മമാര്‍ എളുപ്പത്തിനായി ബ്രഡ്‌ കൊടുത്തുവിടാറുണ്ട്‌. അതിനൊപ്പം ബട്ടറോ ചീസോ കൊടുത്തുവിടുക. ചോറു കൊടുത്തുവിടുമ്പോള്‍ ചെറുചൂടോടെ കൊടുത്തുവിടുക. പച്ചക്കറികള്‍ കറികളായി കൊടുത്തുവിടുന്നതായിരിക്കും നല്ലത്‌. മീന്‍, മുട്ട, ഇറച്ചി തുടങ്ങിയ വിഭവങ്ങള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതെയിരിക്കുന്നതായിരിക്കും നല്ലത്‌. കുട്ടികള്‍ക്ക്‌ ഏറെയിഷ്‌ടമാണെങ്കില്‍ മാത്രം കൊടുത്തുവിടുക.
Variety Diet
ലഞ്ച്‌ബോക്‌സില്‍ വ്യത്യസ്‌തവിഭങ്ങള്‍ ഓരോ ദിവസവും കൊടുത്തുവിടാം. ഇത്‌ കുട്ടികളെ ഉച്ചഭക്ഷണം കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരിക്കും. ഇന്ന്‌ ചോറ്‌ നല്‍കുകയാണെങ്കില്‍ നാളെ ഇഡ്‌ഡലിയോ ദോശയോ പോലെയുള്ള വിഭവങ്ങള്‍ നല്‍കാം. ഭക്ഷണം ആകെ ഇളക്കിയതാകരുത്‌. ചാറുകറി എന്തെങ്കിലുമുണ്ടെങ്കില്‍ അത്‌ മറ്റൊരു പാത്രത്തില്‍ നല്‍കാം. ലഞ്ച്‌ബോക്‌സ് വാങ്ങുമ്പോള്‍ തന്നെ അതിലെ ക്രമീകരണത്തെക്കുറിച്ച്‌ ചിന്തിക്കാവുന്നതാണ്‌. കറികള്‍ പ്രത്യേക രീതിയില്‍ ക്രമീകരിച്ചു നല്‍കുകയാണെങ്കില്‍ കുഞ്ഞുങ്ങള്‍ ഉച്ചഭക്ഷണം കളയാതെ കഴിക്കുമെന്നതില്‍ സംശയം വേണ്ട.

ആളുകളെ നട്ടംതിരിക്കുന്ന ഗ്യാസ് ട്രബിൾ

നമുക്കിടയിൽ സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ് വായുകോപം അഥവാ ഗ്യാസ് ട്രബിൾ. രോഗത്തെക്കാളുപരി ഒരു രോഗലക്ഷണമായിട്ടാണ് ഇത് കണ്ടുവരുന്നത്. ധാരാളം ആളുകൾക്ക് നിത്യപ്രശ്‌നമാണിത്.

പക്ഷേ ആരും ഇതിന് അതിന്റെതായ ഗൗരവത്തോടെ കാണുന്നില്ല. നിസാരമായി കണ്ടാൽ ഇത് പിന്നീട് പല ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കാവുന്നതാണ്. 

പലരിലും വ്യത്യസ്‌തങ്ങളായ ലക്ഷണങ്ങളാണ്‌ വായുകോപം കാണിക്കുന്നത്. കീഴ്വായുപുറപ്പെടുക, നെഞ്ചരിയുക, ശരീരത്തിന് അതിയായ തളർച്ച അനുഭവപ്പെടുക, വയറിന് വേദന, തൊണ്ടവരളുക, തുടർച്ചയായുള്ള ഏന്പക്കം എന്നിവയാണ് ഗ്യാസ് ട്രബിളുണ്ടാകുന്പോളുണ്ടാകുന്ന ലക്ഷണങ്ങൾ. 

സ്വയം ചികിത്സയുടെ ഭാഗമായി രോഗമെന്താണെന്നറിയാതെ മരുന്നുകൾ കഴിക്കുന്നത് താത്ക്കാലികമായ ആശ്വാസം നൽകും. പക്ഷേ ഇത് ചിലരിൽ വിപരീതഫലമാണ് ഉണ്ടാക്കുക. ഇതിന്റെ കാരണം ഒന്നാണെങ്കിലും കാണിക്കുന്ന ലക്ഷണങ്ങൾ വ്യത്യസ്‌തപ്പെട്ടിരിക്കുന്നു. 

ഇന്നത്തെ കാലത്ത് നാം ആരോഗ്യത്തിന് ഹാനികരമായ പല ആഹാര സാധനങ്ങും നിത്യവും ഉപയോഗിക്കാറുണ്ട്. മാറി വരുന്ന ആഹാര ശീലങ്ങൾ തന്നെയാണ് ഈ അസുഖത്തിന് കാരണം. ശ്രദ്ധിച്ചാൽ മരുന്നിന്റെ യാതൊരു ഉപയോഗവും കൂടാതെ ഗ്യാസ് ട്രബിളിനെ മാറ്റാം. 

പ്രധാനമായി പാലിക്കേണ്ട ഒന്നാണ് പുളിപ്പിച്ച പദാർത്ഥങ്ങളുടെയും, കാർബണേറ്റഡ് സോഫ്‌റ്റ് ഡ്രിങ്ക്സുകളുടെയും ഉപയോഗം കുറയ്ക്കുക എന്നത്. കൂടാതെ മൈദ തുടങ്ങിയ ദഹിക്കാൻ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന പദാർത്ഥങ്ങൾ, പ്രിസ‌ർവേറ്റീവ്സ് അടങ്ങിയിരിക്കുന്ന ഭക്ഷണപദാ‌‌ർത്ഥങ്ങൾ ഇവയെല്ലാം പൂർണ്ണമായി ഉപേക്ഷിക്കുക. ഈ വസ്തുക്കളെല്ലാം നമ്മുടെ ആമാശയത്തിലെ അമ്ലത്വം കൂട്ടുന്നു. ഇത് ആമാശയഭിത്തികളെ ക്ഷയിപ്പിക്കും. പിന്നീട് ആമാശയവ്രണങ്ങൾ, ആമാശയവീക്കം തുടങ്ങിയ അസുഖങ്ങളിലേക്കും നയിക്കുന്നു. 

മദ്യത്തിന്റെയും, പുകയിലയുടെയും അമിത ഉപയോഗം, എരിവും പുളിയുമുള്ളതും പഴകിയതുമായ ഭക്ഷണപദാർത്ഥങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാം തന്നെ ആമാശയഭിത്തിയുടെ വീക്കത്തിന് കാരണമാകുന്നു. നാം കഴിക്കുന്ന ആഹാരമാണ് നമ്മുടെ ശരീരം. അതിനാൽ തന്നെ നല്ല ആഹാരശീലം നമ്മെ രോഗമില്ലാത്ത അവസ്ഥയിൽ എത്തിക്കും. അതിനൊപ്പം ആയൂർവേദ ചികിത്സ വായൂസംബന്ധമായ രോഗങ്ങൾക്ക് നല്ലതാണ്. 

വായുകോപത്തിന് നല്ല ഫലപ്രദമായി കണ്ടുവരുന്ന ഒരു ഒറ്റമൂലി ചുവടെ കൊടുക്കുന്നു: കടുക്ക, ചിറ്റാമൃതിന്റെ വള്ളി, ശർക്കര ഇവയെല്ലാം ചേർന്നരച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുക. 

ഡോ. രേവതി ബി.
മേവട തന്പാൻസ് ആയുർവേദിക് പഞ്ചകർമ്മ സെന്റർ
കുട്ടികളുടെ ലൈബ്രറിക്ക് സമീപം
കോട്ടയം
ഫോൺ: 96466322369646632236

വാതരോഗങ്ങള്‍ കരുതിയിരിക്കാം

ഫാസ്‌റ്റ്ഫുഡും ടെന്‍ഷനുമാണ്‌ മലയാളിയെ വാതരോഗത്തിന്‌ അടിമയാക്കുന്നത്‌. പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ മലയാളി അവന്റെ ജീവിതശൈലി ഫാസ്‌റ്റാക്കി മാറ്റിയിരിക്കുന്നു. കേരളീയരാണ്‌ ഏറ്റവും കൂടുതല്‍ ആഹാരവും മരുന്നും കഴിച്ച്‌ മെയ്‌ അനങ്ങാതെ ജീവിക്കുന്നത്‌. ഇത്‌ വാതരോഗങ്ങള്‍ ശരീരത്തെ കീഴടക്കാനുള്ള സാഹചര്യം ഒരുക്കുകയാണ്‌
ആയുര്‍വേദത്തില്‍ വാതരോഗങ്ങളെക്കുറിച്ച്‌ ആധികാരികമായി പരാമര്‍ശിച്ചിട്ടുണ്ട്‌. ശരീരത്തെ രോഗാതുരമാക്കാന്‍ വാതരോഗങ്ങള്‍ കാരണമായിത്തീരുന്നു. പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളേയും നിയന്ത്രിക്കുന്നതും മുന്നോട്ടു നയിക്കുന്നതും ചലനം അഥവാ വാതമാണ്‌. ഈ ചലനം അല്‍പമാവുകയോ അധികമാവുകയോ വികലമാവുകയോ ചെയ്‌താല്‍ മനുഷ്യന്‍ രോഗബാധിതരാകുന്നു.
ഫാസ്‌റ്റ്ഫുഡും ടെന്‍ഷനുമാണ്‌ മലയാളിയെ വാതരോഗത്തിന്‌ അടിമയാക്കുന്നത്‌. പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ മലയാളി അവന്റെ ജീവിതശൈലി ഫാസ്‌റ്റാക്കി മാറ്റിയിരിക്കുന്നു. കേരളീയരാണ്‌ ഏറ്റവും കൂടുതല്‍ ആഹാരവും മരുന്നും കഴിച്ച്‌ മെയ്‌ അനങ്ങാതെ ജീവിക്കുന്നത്‌. ഇത്‌ വാതരോഗങ്ങള്‍ ശരീരത്തെ കീഴടക്കാനുള്ള സാഹചര്യം ഒരുക്കുകയാണ്‌.
വാതരോഗങ്ങളുടെ ആരംഭം
സന്ധികളില്‍ ഒരിക്കലെങ്കിലും വേദനയോ നീരോ പിടുത്തമോ മരവിപ്പോ ഉണ്ടായിട്ടില്ലാത്തവര്‍ ചുരുക്കമാണ്‌. പൊണ്ണത്തടിയുള്ളവര്‍ക്ക്‌ സന്ധിതേയ്‌മാനം മൂലവും മറ്റുള്ളവര്‍ക്ക്‌ സന്ധികളില്‍ വേണ്ടത്ര വഴക്കം കിട്ടാത്തതു മൂലവും സന്ധിവേദനയും നീരും ഉണ്ടാകുന്നു. വാതരക്‌തം (റുമാറ്റോയിഡ്‌ ആര്‍ൈത്രറ്റിസ്‌), ആമവാതം (റുമാറ്റിക്‌ ഫിവര്‍) തുടങ്ങിയവയെക്കുറിച്ചെല്ലാം ആയുര്‍വേദശാസ്‌ത്രം വ്യക്‌തമായി പറയുന്നുണ്ട്‌. ഡയബറ്റിക്‌ ന്യൂറൈറ്റിസും സോറിയാറ്റിക്‌ ആര്‍ൈത്രറ്റിസ്‌, കോറിയ തുടങ്ങിയ രോഗങ്ങളും ഇവയില്‍ ചിലത്‌ മാത്രമാണ്‌.
കാല്‍മുട്ടുവേദന, തോള്‍വേദന, കഴുത്തുവേദന തുടങ്ങി സന്ധികളില്‍ വേദനയും നീരുമുണ്ടാവുക, വെരിക്കോസ്‌ വെയിന്‍, പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ വര്‍ധന, പിത്താശയകല്ല്‌ തുടങ്ങി പല രോഗങ്ങളുടേയും തിരനോട്ടകാലം കൂടിയാണ്‌ നാല്‍പ്പതുകള്‍. പൊണ്ണത്തടിയും ഹൃദയതകരാറും കൂടിയായാല്‍ ഏതാണ്ട്‌ എല്ലാമായിയെന്നു പറയാം. ഇതോടൊപ്പം പ്രായം നല്‍കുന്ന വാതരോഗങ്ങളുടെ അലോസരം കൂടിയായാല്‍ അറുപതിനുശേഷം ഈ രോഗങ്ങളൊക്കെ നമ്മുടെ ശരീരത്തില്‍ ശക്‌തിപ്രകടനം നടത്തി തുടങ്ങും. നാല്‍പ്പതുകള്‍ക്കുശേഷമാണ്‌ വാതത്തിന്റെ കാലമാരംഭിച്ച്‌ ജരാനരകളോടെ വാര്‍ധക്യത്തിലേക്ക്‌ നയിക്കുന്നത്‌. അറുപത്‌ വയസാകുമ്പോഴേക്കും വാര്‍ധക്യദശയിലേക്ക്‌ കാലെടുത്തുവയ്‌ക്കുകയായി. ഈ പ്രായത്തില്‍ കുളിക്കാനും കുടിക്കാനും ചൂടുവെള്ളവും മിതമായ ഭക്ഷണവും വ്യായാമവും ശീലമാക്കുകയാണ്‌ വാതോപദ്രവം ഉണ്ടാകാതിരിക്കാന്‍ ശീലിക്കാവുന്ന എളുപ്പമാര്‍ഗം.
ഭക്ഷണം കഴിക്കുമ്പോള്‍
* നാല്‍പ്പതിനുശേഷം ചിട്ടയായ ആഹാരരീതി ശീലിച്ചാല്‍ വാതോപദ്രവം തടഞ്ഞുനിര്‍ത്താന്‍ കഴിയും.
* നാരുകള്‍ (ഫൈബേഴ്‌സ്) കൂടുതലുള്ള പച്ചക്കറികളും പഴങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. സന്ധികളേയും പേശികളേയുമാണ്‌ വാതം കൂടുതല്‍ ശല്യംചെയ്യുന്നത്‌. അതിനാല്‍ കാല്‍സ്യം കൂടുതലുള്ള ചെറുമീനും മുട്ടയുടെ വെള്ളക്കരുവും ചീരയും റാഗിയും നിര്‍ബന്ധമായും ആഹാരത്തിലുള്‍പ്പെടുത്തണം.
ചികിത്സ എന്തൊക്കെ
ഫലപ്രദമായ ചികിത്സകള്‍ വാതരോഗത്തിനായി ആയുര്‍വേദത്തിലുണ്ട്‌. ഘൃതവും തൈലങ്ങളുംകൊണ്ടുള്ള പ്രയോഗങ്ങള്‍, കഷായവും അരിഷ്‌ടവും ചൂര്‍ണവും ലേഹ്യവുമുള്ള യുക്‌താനുസരണ ചികിത്സാരീതികള്‍ എന്നിവയാണ്‌ പ്രധാനപ്പെട്ടവ. പഞ്ചകര്‍മ്മങ്ങളായ വമനം (ഛര്‍ദ്ദിപ്പിക്കല്‍), വിരേചനം (വയറിളക്കല്‍) വസ്‌തി (മലദ്വാരം വഴിയുള്ള ഔഷധപ്രയോഗം), രക്‌തമോക്ഷം (രക്‌തം എടുത്തുകളയല്‍) എന്നീ ശോധന ചികിത്സാരീതികളുമുണ്ട്‌.
സാധാരണ വാതരോഗങ്ങള്‍ക്ക്‌ ശോധനചികിത്സയ്‌ക്ക് മുമ്പുചെയ്യുന്ന പിഴിച്ചില്‍, ധാര, കിഴി എന്നിവയ്‌ക്കുശേഷം വയറിളക്കിയാല്‍ മതി. ചെറിയ വാത ഉപദ്രവങ്ങള്‍ക്ക്‌ എണ്ണതേച്ച്‌ ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ ആശ്വാസം ലഭിക്കും. പരിചയസമ്പന്നനായ ചികിത്സകന്റെ മേല്‍നോട്ടത്തില്‍ മാത്രമേ വാതചികിത്സ നടത്താവൂ. ആഹാര നിയന്ത്രണത്തോടൊപ്പം വ്യായാമത്തിനും വാതരോഗനിയന്ത്രണത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്‌. നടത്തം, സൈക്കിള്‍ ചവിട്ടല്‍, നീന്തല്‍, പൂന്തോട്ടനിര്‍മ്മാണം തുടങ്ങി അര മണിക്കൂറെങ്കിലും വ്യായാമത്തിലേര്‍പ്പെട്ട്‌ ശരീരത്തെ ഊര്‍ജസ്വലമാക്കി നിര്‍ത്തുന്നത്‌ വാതരോഗാക്രമണത്തെ തടഞ്ഞുനിര്‍ത്താന്‍ സഹായകമാണ്‌

ഗർഭാശയ മുഴകളെ ഇല്ലാതാക്കാം, വേഗത്തിൽ

ഫൈബ്രോയിഡ് അഥവാ ഗർഭാശയമുഴ എന്നത് പ്രത്യക്ഷത്തിൽ അപകടകാരിയല്ലാത്ത ഒരു രോഗാവസ്ഥയാണ്. പക്ഷേ പലപ്പോഴും അർബുദമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഈ മുഴകൾ ഗർഭാശയത്തിന്റെ ഭിത്തികളിലാണ് രൂപപ്പെടുന്നത്. ക്രമേണ ഇത് ഗുരുതരമായ ആരോഗ്യ പ്രുശ്നങ്ങളുണ്ടാക്കുകയും ചെയ്യും. 

അടിവയറിലെ വേദന, നടുവേദന, ആർത്തവകാലത്തെ അമിത രക്തസ്രാവം എന്നിവ അവയാണ് ഗർഭാശയ മുഴകൾ കാരണം പ്രധാനമായും അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങൾ. കൂടാതെ ഗർഭാശയം അതിനോട് തൊട്ടുകിടക്കുന്ന മൂത്രസഞ്ചി, മലാശയം എന്നീ ആന്തരികാവയവങ്ങളിൽ മർദ്ദം ചെലുത്തി തുടർച്ചയായി മൂത്രശങ്ക, മലബന്ധം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും വഴിതെളിക്കുന്നു. 

ഗർഭാശയമുഴയ്ക്ക് പരമ്പരാഗതമായി ചെയ്തുപോരുന്ന ചികിത്സാരീതി ശസ്‌ത്രക്രിയയാണ്. എന്നാൽ ആധുനിക വൈദ്യശാസ്‌ത്രരംഗത്തെ നൂതന ചികിത്സാരീതികൾ ശസ്‌ത്രക്രിയകൂടാതെ മുഴ നീക്കം ചെയ്യാൻ കഴിയും.
ഇത്തരം രീതികളിൽ പ്രധാനപ്പെട്ട ഒന്നാണ് യൂട്ടറൈൻ ഫൈബ്രോയിഡ് എംബോളൈസേഷൻ അഥവാ യു.എഫ്.ഇ. ഗർഭാശയമുഴകളിലേക്ക് രക്തം കൊണ്ടുവരുന്ന തടസപ്പെടുത്തി, ക്രമേണ അവയെ ശോഷിപ്പിക്കുക എന്നതാണ് ഇതിന്റെ രീതി. 

ലോകമെമ്പാടും രണ്ട് ലക്ഷത്തോളം വനിതകൾക്ക് ഈ ചികിത്സാരീതിയുടെ ഗുണഭോക്താക്കളായിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 

ഗർഭാശയമുഴകൾ കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതും പ്രസവം നിറുത്താനുദ്ദേശിച്ചിട്ടുള്ളതുമായ വനിതകൾക്കാണ് ഈ രീതി ഏറ്റവും പ്രയോജനകരം. 

എക്സ്‌റേയുടെ സഹായത്തോടെ രക്തധമനികളിലേക്ക് ഒരു നേരിയ ട്യൂബ് (കത്തീറ്റർ) കടത്തി അതിലൂടെ പോളി വിനൈൽ ആൽക്കഹോളിന്റെ ചെറിയ തരികൾ കടത്തിവിടുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് ധമനികളിലെ രക്തയോട്ടം തടയുകയും മുഴകളെ സങ്കോചിപ്പിക്കുകയും ചെയ്യുന്നു. 

ഈ ചികിത്സാരീതിയുടെ ഏറ്റവും പ്രധാന മെച്ചം ലോക്കൽ അനസ്തേഷ്യയുടെ സഹായത്തോടെ ഇത് ചെയ്യാമെന്നതാണ്. മാത്രമല്ല ആശുപത്രിയിൽ ചെലവഴിക്കേണ്ടിവരുന്നതാകട്ടെ മൂന്നു മുതൽ നാലുദിവസം വരയും. ചികിത്സാന്തരം 100 ശതമാനത്തോളം സ്‌ത്രീകൾ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മുക്തിനേടി. ഇവരിൽ വീണ്ടും ഗർഭാശയമുഴകൾ ഉണ്ടാകുകയെന്നത് വിരളമായ അവസ്ഥയാണെന്ന് അടുത്ത കാലത്ത് നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. 

ഈ ചികിത്സാമാർഗം വളരെ സുരക്ഷിതമാണെങ്കിൽക്കൂടി, ഏതൊരു വൈദ്യചികിത്സാരീതിയെയും പോലെ ഇതിലും പ്രശ്നങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നതും അറിഞ്ഞിരിക്കേണ്ടതാണ്. ചുരുക്കം സ്‌ത്രീകളിൽ ചികിത്സാനന്തരം വേദന, പനി, കോച്ചിവലിക്കൽ, യോനീസ്രാവം, അണുബാധ എന്നീ പിശ്നങ്ങളിൽ ചിലത് കാണാറുണ്ട്.
ചില സ്‌ത്രീകൾക്ക് ചികിത്സ കഴിഞ്ഞ് രണ്ടാഴ്ചയോളം ക്ഷീണമനുഭവപ്പെടാറുണ്ട്. എന്നാൽ ഭൂരിഭാഗം പേർക്കും മൂന്നോനാലോ ദിവസങ്ങൾക്കുള്ളിൽത്തന്നെ ജോലി ചെയ്തു തുടങ്ങാൻ സാധിക്കും. എന്നിരുന്നാൽ പോലും രണ്ടാഴ്ചയോളം അവധിയെടുക്കുന്നതാണ് അഭികാമ്യം. 

വളരെ ചുരുക്കം പേരിൽ മുഴകൾ സങ്കോചിക്കാത്ത അവസ്ഥയുമുണ്ടാകാറുണ്ട്. ഇവർക്ക് മുന്നിൽ ശസ്ത്രക്രിയ മാത്രമാണ് പോംവഴി. 

ഗർഭിണികൾക്കും ഗർഭാശയാർബുദമുള്ളവർക്കും ഈ ചികിത്സാരീതി ഒട്ടും അഭികാമ്യമല്ല. 

കോൺട്രാസ്റ്റ് ഡൈയോട് അലർജിയുള്ളവർ അനിയന്ത്രിതമായ രക്തസ്രാവമുള്ളവർ, മൂത്രാശയ സംബന്ധമായ രോഗമുള്ളവർ എന്നിർക്കും ഈ രീതി അവലംബിക്കാം. എന്തുകൊണ്ടും ശസ്‌ത്രക്രിയയ്ക്ക് പകരം വയ്‌ക്കാവുന്ന ഈ രീതിക്ക് കുറഞ്ഞ ആശുപത്രിവാസം, സുഖപ്പെടാൻ കുറവു സമയം എന്നീ മെച്ചങ്ങളുണ്ട്.

ഡോ. ശക്തിപാർവതി ഗോപാലകൃഷ്ണൻ
കൺസൾട്ടന്റ് ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ്
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി

ആശങ്ക'യ്‌ക്ക് ചെലവുകുറഞ്ഞ പരിഹാരം

വൃക്കയി​ലെ കല്ല് ഇപ്പോൾ പൊതുവേ കണ്ടുവരുന്നൊരു അസുഖമാണ്. അതുകൊണ്ടുതന്നെ ഇതിന്റെ ചി​കി​ത്സാചെലവും വർദ്ധി​ച്ചുവരുന്നു. മൂത്രക്കല്ലുകളുടെ വലി​പ്പവും അവയുടെ സ്ഥാനവും വച്ച് ഏറ്റവും അനുയോജ്യമായ ചി​കി​ത്സ നി​ശ്ചയി​ക്കുകവഴി​ ചെലവ് കുറയ്ക്കുവാൻ കഴി​യും. 

ചെറി​യ മൂത്രക്കല്ലുകളെ മരുന്നുചി​കി​ത്സകൊണ്ട് നീക്കംചെയ്യുവാൻ സാധി​ക്കും. മരുന്നുചി​കി​ത്സാ ചെലവ് കുറയ്ക്കുമെങ്കി​ലും വലി​പ്പം കൂടി​യ കല്ലുകൾ സ്വയം വെളി​യി​ൽ പോകുവാൻ കൂടുതൽ സമയം എടുക്കും. തന്മൂലം ഇത്തരം അവസരങ്ങളി​ൽ മറ്റു ചി​കി​ത്സാമാർഗങ്ങൾ അവലംബി​ക്കുന്നത് ചി​കി​ത്സാ ചെലവ് കുറയ്ക്കാൻ സഹായിക്കും.
യൂറിറ്ററോസ്കോപി ചികിത്സ മൂത്രനാളിയിലെ കല്ലുകൾക്ക് വളരെ അനുയോജ്യമാണ്. ഫ്ളെക്സിബിൾ യുറിറ്ററോസ്‌കോപ്പിയും ലേസർ ചികിത്സയും വന്നതോടുകൂടി യുറിറ്ററിലേയും വൃക്കയുടെ ഏതു ഭാഗത്തെയും കല്ലുകൾ പൊടിക്കുന്നതിനും നീക്കം ചെയ്യുന്നതിനും സാദ്ധ്യമാണ്. ചികിത്സ കഴിഞ്ഞ് അതേദിവസം തന്നെ രോഗിക്ക് ആശുപത്രി വിടാനാകും. അങ്ങനെ ആശുപത്രി ചെലവ് ഇത്തരം ചികിത്സയിൽ കുറയ്ക്കുവാൻ കഴിയും. 

വളരെ വലിപ്പമേറിയ വൃക്കയിലെ കല്ലുകൾ താക്കോൽ ദ്വാരശസ്‌ത്രക്രിയവഴി മാറ്റുവാൻ സാധിക്കും. സാധാരണഗതിയിൽ തുറന്നുള്ള ശസ്‌ത്രക്രിയ ആവശ്യമായ സാഹചര്യങ്ങളിൽ ഈ ചികിത്സകൊണ്ട് വളരെ വലിപ്പമേറിയ കല്ലുകൾ പൂർണമായി നീക്കം ചെയ്യുവാൻ സാധിക്കും. മൈക്രോ പി.സി.എൻ.എൽ, മിനി പി.സി.എൻ.എൽ മുതലായ ആധുനിക രീതികളിൽ വളരെ ചെറിയ ട്യൂബുകളും ഉപകരണങ്ങളും ഉപയോഗിക്കുന്നതുകൊണ്ട് ആശുപത്രിവാസം കുറയ്ക്കുവാൻ സാധിക്കും. രണ്ടു വൃക്കയിലും വളരെ വലിപ്പമേറിയ കല്ലുകൾ ഉണ്ടെങ്കിൽ ഒരുമിച്ച് രണ്ടു ഭാഗത്തും പി.സി.എൻ.എൽ ചെയ്യുന്നത് ആശുപത്രി ചെലവ് കുറയ്ക്കുവാൻ സാധിക്കും.
ഏത് അസുഖത്തിനും ചികിത്സയേക്കാൾ പ്രധാനം പ്രതിരോധമാണ്. ചൂടുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ, പട്ടാളക്കാർ, അടുത്ത ബന്ധുക്കൾക്ക് മൂത്രക്കല്ല് രോഗമുള്ളവർ മുതലായ സാഹചര്യങ്ങളുള്ളവർ ധാരാളം വെള്ളം കുടിക്കുക, മാംസാഹാരം ഉപേക്ഷിക്കുക, പഴവർഗങ്ങൾ ധാരാളം കഴിക്കുക. ഇത്തരം എളുപ്പവഴികളിലൂടെ മൂത്രക്കല്ല് രോഗം പ്രതിരോധിക്കുവാൻ കഴിയും. 

ഒരു തവണ മൂത്രക്കല്ല് രോഗം ഉണ്ടായ ആൾക്കാരിൽ മേൽപറഞ്ഞ കാര്യങ്ങൾ ചെയ്യുന്നതോടൊപ്പം, മരുന്ന് ചികിത്സയും വേണ്ടിവരും. ഇത്തരം പ്രതിരോധമാർഗങ്ങൾ അവലംബിക്കുന്നതുകൊണ്ട് ഭാവിയിലുണ്ടായേക്കാവുന്ന ചികിത്സയുടെ ചെലവുകൾ ഒഴിവാക്കാൻ സാധിക്കും.

മൈഗ്രേൻ ഒരു 'തലവേദന' അല്ല

തലവേദന മനുഷ്യരിൽ ഏറ്റവും കൂടുതൽ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്. ക്ഷീണം, മാനസിക പിരിമുറുക്കം എന്നിവ മുതൽ തലച്ചോറിലെ രക്തംകട്ട പിടിക്കൽ, മുഴകൾ, കാൻസർ പോലുള്ള ഗൗരവതരമായ അവസ്ഥയുടെയും ലക്ഷണമാവാമിത്. വിട്ടുമാറാത്ത തലവേദനായ മൈഗ്രേൻ അഥവാ ചെന്നിക്കുത്തും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. 

പരിശോധന
തലയുടെ ബാഹ്യമായ ഒരു പരിശോധന മാത്രം രോഗനിർണ്ണയത്തിന് പര്യാപ്‌തമല്ല. വേദന അനുഭവപ്പെടുന്ന ഭാഗങ്ങൾ, വേദനയുടെ ദൈർഘ്യം, ആവർത്തിച്ച് അനുഭവപ്പെടുന്ന സമയം, വേദന കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ഘടകങ്ങൾ എന്നിവ സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ട്. തലവേദനയോടൊപ്പം പ്രത്യക്ഷപ്പെടുന്ന മറ്റ് അസ്വസ്ഥതകൾ (ഛർദ്ദി, തലകറക്കം, കാഴ്ച മങ്ങൽ, ചെവിയിൽ മൂളിച്ച, കണ്ണുവേദന) കൂടി പരിഗണിക്കണം. ഇവയെല്ലാം വിശകലനം ചെയ്താണ് രോഗനിർ‌ണ്ണയം. 

തലവേദനകൾ
പരിശോധനയിൽ കണ്ടെത്തിയതും, ടെസ്റ്റുകളിലൂടെ രോഗനിർണ്ണയം നടത്തിയതുമായ മറ്റൊരു അസുഖത്തിന്റെ ഭാഗമായി തലവേദനയുണ്ടാകാം. ഉദാഹരണമായി കണ്ണിനെ ബാധിക്കുന്ന ഗ്ളോക്കോമ, മയോപ്പിയ, ഹ്രസ്വദൃഷ്ടി, സൈനസൈറ്റിസ്, വിവിധതരം വൈറൽ പനികൾ, മെനിഞ്ചൈറ്റിസ്, വിളർച്ച, മാനസിക പിരിമുറുക്കം, തലച്ചോറിലെ മുഴ തുടങ്ങിവയുടെ ഭാഗമായി തലവേദന ഉണ്ടാകാറുണ്ട്. രോഗിയെ നേരിട്ട് പരിശോധിക്കുന്നതിലൂടെയും ലാബോറട്ടറി ടെസ്റ്റുകൾ വഴിയും ഈ രോഗങ്ങളെ എളുപ്പം നിർണ്ണയിക്കാം. രോഗശമനത്തോടൊപ്പം തലവേദനയും ശമിക്കും. ദീഘകാലമായി നിലനിൽക്കുകയും, ഇടയ്ക്കിടെ ആവർത്തിക്കുകയും മറ്റ് രോഗലക്ഷണങ്ങൾ കാണാതിരിക്കുകയും, എല്ലാ ടെസ്റ്റുകളും നോർമൽ ആയിരിക്കുകയും ചെയ്യുന്ന തലവേദനയാണ് മൈഗ്രേൻ. 

മൈഗ്രേൻ
നമ്മുടെ ജനസംഖ്യയിൽ ഇരുപത് മുതൽ മുപ്പത് ശതമാനം ആളുകളിൽ മൈഗ്രേൻ കാണുന്നു. സ്ത്രീകളിൽ പുരുഷൻമാരേക്കാൾ മൂന്ന് മടങ്ങ് കൂടുതലാണിത്. മാസമുറയ്ക്ക് മുന്പുള്ള ദിവസങ്ങളിൽ മൈഗ്രേൻ കാണാനുള്ള ഒരു പ്രവണതയുണ്ട്. ഗർഭകാലത്ത് മൈഗ്രേൻ കുറയുകയോ തീരെ കാണപ്പെടാതിരിക്കുകയോ ചെയ്യുന്നു. മൈഗ്രേൻ 60 ശതമാനം പേരിലും കുടുംബപാരന്പര്യമാണ്. 

മൈഗ്രേൻ പ്രധാനമായും നാലുതരത്തിലുണ്ട്. 1) ക്ലാസിക്കൽ മൈഗ്രേൻ, 2) കോമൺ മൈഗ്രേൻ, 3) കോംപ്ളിക്കേറ്റ‌ഡ് മൈഗ്രേൻ, 4) ക്ളസ്റ്റർ മൈഗ്രേൻ. ഇവയിൽ ഓരോ വിഭാത്തിനും അതിന്റേതായ സവിശേതകൾ കാണാമെങ്കിലും, രോഗി അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ഏറെ സമാനതകളുണ്ട്. 

ചികിത്സ
മൈഗ്രേിനിന്റെ യഥാർത്ഥകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ചില സിദ്ധാന്തങ്ങൾ നിലവിലുണ്ടെങ്കിലും അവയെല്ലാം അനുമാനങ്ങളാണ്. തലയോട്ടിയിലേക്കുള്ള രക്തക്കുഴലുകളിൽ സംജാതമാകുന്ന ചില പ്രത്യേക മാറ്റങ്ങളുടെ പരിണിതഫലമായുണ്ടാകുന്ന വികാസ സങ്കോചങ്ങളാണ് തലവേദനയുണ്ടാക്കുന്നതെന്നാണ് സ്വീകാര്യമായ അനുമാനം. മൈഗ്രേൻ ഇല്ലാതാക്കാനുള്ള പോംവഴി ഹോമിയോപ്പതിയിൽ ലഭ്യമാണ്.
രോഗിയുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകൾ സൂക്ഷ്മമായി പഠിക്കുകയും, ജീവിതസാഹചര്യങ്ങൾ, പാരന്പര്യഘടകങ്ങൾ, രോഗമുണ്ടാക്കുന്ന പ്രത്യേക ലക്ഷണങ്ങൾ എന്നിവ സമഗ്രമായി വിലയിരുത്തുകയും ചെയ്തശേഷമാണ് മരുന്ന് നൽകുന്നത്. 

രോഗത്തിന്റെ കാഠിന്യം, ദൈർഘ്യം എന്നിവ കൂടി പരിഗണിച്ച് മരുന്നിന്റെ അളവ് നിശ്ചയിക്കുകയുള്ളൂ. രോഗിക്ക് വളരെയേറെ ആശ്വാസം നൽകുവാനും പാർശ്വഫലങ്ങളില്ലാതെ മൈഗ്രേനിന്റെ കാഠിന്യം കുറയ്ക്കുവാനും, വീണ്ടും വരുന്നത് തടയാനും ഹോമിയോ മരുന്നുകൾക്ക് കഴിയും. അംഗീകൃത യോഗ്യതയുള്ള ഒരു ഹോമിയോ ഡോക്ടറുടെ നിർദ്ദേശാനുസരണം മരുന്ന് കഴിക്കുകയും, തുടർചികിത്സ സ്വീകരിക്കുകയും ചെയ്താൽ ജീവിതത്തിലെ വിട്ടുമാറാത്ത ഈ 'തലവേദന'യിൽ നിന്ന് മോചനം നേടാൻ സാധിക്കും. 

ഡോ. പി. മനോജ്കുമാർ,
ഹോമിയോപ്പതി സ്പെഷാലിറ്റി ക്ളിനിക്ക്,
ചെറുകുന്ന് തറ, കണ്ണൂർ
ഫോൺ: 98954284719895428471

ചെറുപ്പം നിലനിര്‍ത്താന്‍ ചിട്ടയായ ശീലങ്ങള്‍

ശരീരത്തിനൊപ്പം മനസിനും വ്യായാമം അത്യാവശ്യമാണ്‌. ആരോഗ്യമുള്ള മനസാണലേ്ലാ ആരോഗ്യമുള്ള ശരീരത്തിനും നിദാനം. രാവിലെ എഴുന്നേറ്റാല്‍ മാത്രംപോരാ, അടുക്കും ചിട്ടയും ജീവിതചര്യയില്‍ ഉള്‍പ്പെടുത്തുകയും വേണം.
രാത്രി നേരത്തെ ഉറങ്ങി, നേരത്തേ എഴുനേല്‍ക്കണമെന്ന്‌ വീട്ടിലെ പ്രായമായവര്‍ പറയുമ്പോള്‍ നാം ചിരിച്ചുതള്ളാറാണ്‌ പതിവ്‌. എന്നാല്‍ പുലരുന്നതിനുമുമ്പേ എഴുന്നേല്‍ക്കുന്നതാണ്‌ ഉന്മേഷത്തിനും, ആരോഗ്യത്തിനുമുള്ള 'ഒറ്റമൂലി'. ആരോഗ്യ സംരക്ഷണത്തിന്‌ രാവിലെ കൃത്യസമയത്ത്‌ എഴുന്നേല്‍ക്കണമെന്ന്‌ ആയുര്‍വേദം അനുശാസിക്കുന്നു.
ശരീരത്തിനൊപ്പം മനസിനും വ്യായാമം അത്യാവശ്യമാണ്‌. ആരോഗ്യമുള്ള മനസാണലേ്ലാ ആരോഗ്യമുള്ള ശരീരത്തിനും നിദാനം. രാവിലെ എഴുന്നേറ്റാല്‍ മാത്രംപോരാ, അടുക്കും ചിട്ടയും ജീവിതചര്യയില്‍ ഉള്‍പ്പെടുത്തുകയും വേണം.
എഴുന്നേറ്റാല്‍ ഉടന്‍ തലേന്നു രാവിലെ മുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്രമത്തില്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കണം. മരുന്നില്ലാതെ മറവിയെ അകറ്റിനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം. പഠിക്കുന്ന കുട്ടികള്‍ക്ക്‌ ബുദ്ധിശക്‌തിയും, ഓര്‍മശക്‌തിയും ഒരുപോലെ പ്രദാനം ചെയ്യുന്നു ഈ ലഘുവ്യായാമം. ഏതു പ്രായക്കാര്‍ക്കും ഈ മനോവ്യായാമം ചെയ്യാവുന്നതാണ്‌. ഇതിനുശേഷം മലമൂത്രവിസര്‍ജനം നടത്താം.
എണ്ണതേച്ചു കുളി
ആഴ്‌ചയില്‍ ഒരിക്കലെങ്കിലും തലയിലും ശരീരത്തിലും എണ്ണതേച്ച്‌ കുളിക്കണം. ദിവസേന എണ്ണതേച്ച്‌ കുളിക്കുന്നതിലൂടെ ശരീരക്ഷീണവും, ഉറക്കമില്ലായ്‌മയും മാറിക്കിട്ടും. തലയില്‍ എണ്ണ തേയ്‌ക്കുമ്പോള്‍ ഞരമ്പുകള്‍ക്ക്‌ പ്രസരിപ്പും, മസ്‌തിഷ്‌ക്കത്തിന്‌ ഉന്മേഷവും കൈവരുന്നു. എണ്ണതേച്ച്‌ അരമണിക്കൂറിനു ശേഷം താളിയിട്ട്‌ കുളിക്കണം. തലയിലെ ചൂടിനെ അകറ്റി തണുപ്പ്‌ നിലനിര്‍ത്താന്‍ ഇത്‌ സഹായിക്കുന്നു. തലയിലെ നീരിറക്കം കുറയ്‌ക്കുന്നതിനും, തലമുടിയുടെ ആരോഗ്യത്തിനും എണ്ണതേച്ചുള്ള കുളി അത്യാവശ്യമാണ്‌. ദഹനക്കേടുള്ളവരും, കഫം വര്‍ദ്ധിച്ചിരിക്കുന്നവരും എണ്ണ ദേഹത്തും, തലയിലും തേയ്‌ക്കാന്‍ പാടില്ല. കുളികഴിഞ്ഞ്‌ മുടിയില്‍ എണ്ണവയ്‌ക്കുന്നതും, കുളിക്കുന്നതിനുമുമ്പ്‌ എണ്ണവയ്‌ക്കാതിരിക്കുന്നതും നല്ല ശീലമല്ല.
വ്യായാമം 
വണ്ണം ഉള്ളതോ, ഇല്ലാത്തതോ അല്ല ആരോഗ്യത്തിന്റെ ലക്ഷണം. കരുത്താണ്‌ പ്രധാനം. ദഹനശക്‌തി വര്‍ദ്ധിപ്പിച്ച്‌ അമിതവണ്ണവും, ദുര്‍മേദസും ഇല്ലാതാക്കാന്‍ വ്യായാമം സഹായിക്കുന്നു. തണുപ്പുകാലത്ത്‌ പുതപ്പിനുള്ളില്‍ ചുരുട്ടുകൂടിക്കിടന്ന്‌ ഉറങ്ങുന്നത്‌ ശരിയല്ല. തണുപ്പുകാലത്ത്‌ കൊഴുപ്പടങ്ങിയ ഭക്ഷണം സ്‌ഥിരമായി കഴിക്കുന്നവരും, ആരോഗ്യമുള്ളവരും സ്വന്തം ശക്‌തിയുടെ പകുതി ഉപയോഗിച്ച്‌ വ്യായാമം ചെയ്യണം.

താരനെ ചെറുക്കാൻ ബെസ്റ്റ് ഹോമിയോ

താരൻ ഇപ്പോൾ ആർക്കും പുതുമയുള്ള വാക്കല്ല. മാറിയ ജീവിതരീതികൊണ്ടും ആഹാര രീതികൊണ്ടും താരൻ ഇപ്പോൾ യുവത്വത്തിന്റെ ഇടയിൽ വളരെ സാധാരണയായിക്കൊണ്ടിരിക്കുകയാണ്. 

കഴിഞ്ഞ തലമുറയിൽ ജനങ്ങൾ തലമുടിക്ക് നൽകിയ സംരക്ഷണത്തിന്റെ പകുതിപോലും പുതിയ തലമുറ‌യ്‌ക്ക് ശ്രദ്ധിക്കാൻ സമയമില്ല എന്നാണ് വാസ്‌തവം. ചിലരിൽ സംരക്ഷണത്തിന്റെ അഭാവംകൊണ്ടോ രോഗമായോ താരൻ കാണപ്പെടാറുണ്ട്. 

വെളുത്ത പൊടിയായോ ചാരനിരത്തിൽ പാടപോലെയോ ഇളകുന്നരീതിയിൽ താരൻ കാണും. ചിലരിൽ ചൊറിച്ചിൽ, അസ്വസ്ഥത, മുടിപൊഴിച്ചിൽ ഇവ ഉണ്ടാകുമ്പോഴാണ് താരന് ഒരു ചികിത്സ ആവശ്യമായി വരുന്നത്. 

കൗമാരപ്രായക്കാരിൽ തുടങ്ങി സാധാരണ 40 വയസ് വരെ താരൻ കാണാറുണ്ട്. സ്‌ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ ഇത് കൂടുതലായി കണ്ടുവരുന്നു. പുരുഷ ഹോർമോണുകളും താരനുമായി ബന്ധമുണ്ടെന്ന് റിസർച്ചുകൾ തെളിയിക്കുന്നു.
ആഹാരത്തിൽ സിങ്കിന്റെ വൈറ്റമിൻ ബിയുടെയും കൊഴുപ്പിന്റെയും അഭാവം താരൻ വർദ്ധിപ്പിക്കാം. പാർക്കിൻസോണിസം പോലുള്ള ന്യൂറോ രോഗങ്ങളും സ്ഥിരമായ മാനസിക പിരിമുറുക്കമുള്ള ജോലിയും ഇപ്പോൾ കണ്ടുവരുന്ന കടുത്ത വൈറൽ പനികളും താരൻ വർദ്ധിപ്പിക്കും. 

എന്തുകാരണംകൊണ്ടാണ് താരനുണ്ടാകുന്നത് എന്ന് നോക്കിയുള്ള ചികിത്സയാണ് പരമപ്രധാനം. 

താരനുണ്ടാക്കുന്ന രോഗം ചികിത്സിച്ച് മാറ്റുക. തലയോട്ടിയിൽ മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും താരൻ കുറയുകയും ചെയ്യും. വരണ്ട ചർമ്മമുള്ളവർക്ക് ചെറുചൂട് എണ്ണ ഉപയോഗിച്ചുള്ള മസാജ് നല്ലതാണ്.
ഹോമിയോപ്പതിയിൽ താരന് വളരെ ഫലപ്രദമായ ചികിത്സയുണ്ട്. എന്തു കാരണംകൊണ്ടുള്ള താരനാണെങ്കിലും ഒരു മാസത്തെ ഹോമിയോ മരുന്നുപയോഗംകൊണ്ട് ആശ്വാസം ലഭിക്കും.

അമ്മമാർ പഠിക്കേണ്ട ശിശു പരിചരണം

അമ്മയാകാൻ പോകുന്ന കൗമാരക്കാരായ സ്ത്രീകൾ നവജാതു ശിശുവിന്റെ പരിചരണം നി‌‌ർബന്ധമായും അറിഞ്ഞിരിക്കണം. എല്ലാ കൗമാരക്കാരായ സ്ത്രീകളും ഗർഭസ്ഥ ശിശുവിനുണ്ടാകുന്ന റൂബല്ല വാക്സിൻ എടുത്തിരിക്കണം.


ഒരമ്മയ്‌ക്ക് ഗർഭിണിയാകുന്നതിന് മുന്പുതന്നെ നല്ല ആരോഗ്യവും 45 കി. ഗ്രാം തൂക്കവും അനിവാര്യമാണ്. ഒപ്പം ഗർഭിണിയാകുന്നതിന് മുന്പു തന്നെ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനം സാധാരണഗതിയിലാണോ എന്ന് പരിശോധിച്ചിരിക്കണം.
ഗർഭധാരണ സമയത്ത് ശരിയായ തൂക്കം കിട്ടുന്നതിനുവേണ്ടി സാധാരണ കഴിക്കുന്ന ആഹാരം കൂടാതെ 2 ഗ്ളാസ് പാലും, ഒരു മുട്ടയും, ഒരു ഏത്തപ്പഴവും അല്ലെങ്കിൽ അതിന് തുല്യമായ ആഹാരങ്ങളും ദിവസവും കഴിക്കണം.

എല്ലാ നവജാത ശിശുക്കൾക്കും (സിസേറിയൻ ഉൾപ്പെടെ) ജനിച്ച് അരമണിക്കൂറിനുള്ളിൽ മുലപ്പാൽ നൽകിയിരിക്കണം. ഒരു കാരണവശാലും വേറെ ഒരു തരത്തിലുമുള്ള പദാർത്ഥങ്ങളും കുഞ്ഞിന് നൽകാൻ പാടില്ല. (ഉദാ.തേൻ, വയന്പ്, സ്വർണ്ണം എന്നിവ അരച്ച് കൊടുക്കുക).

ഒരുവശം കുടിച്ച് തീർന്ന ശേഷം മറുവശം കുടിക്കുന്നതിന് കുഞ്ഞിനെ മാറ്റണം. രണ്ട് വശവും കുടിച്ചതിന് ശേഷം മാത്രമേ മുലയൂട്ടൽ നിർത്താവൂ. കുഞ്ഞുങ്ങൾക്ക് തുടരെ തുടരെ പാൽ കൊടുക്കുന്നത് അഭികാമ്യമല്ല. ഏതാണ്ട് രണ്ടര മണിക്കൂർ ഇടിവിട്ട് മാത്രമേ കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കാവൂ.

രണ്ടാമത്തെ തവണ നൽകുന്പോൾ പാൽ കുടിച്ച് നിർത്തിയ വശത്ത് വേണം ആദ്യം തുടങ്ങാൻ. പാൽ കുടിക്കുന്നതോടൊപ്പം കയറുന്ന വായു പുറത്ത് കളയാൻ കുഞ്ഞിനെ രണ്ട് കക്ഷത്തിലും പിടിച്ച് ഇരുത്തുകയോ, തോളിൽ കിടത്തി തട്ടുകയോ ചെയ്യണം. കുഞ്ഞുങ്ങൾക്ക് തികട്ടുകയാണെങ്കിൽ ചരിച്ച് കിടത്തണം.

തൊട്ടിലിൽ കിടത്തുന്പോൾ തികട്ടാൻ സാദ്ധ്യതയുള്ളതിനാൽ എല്ലായിപ്പോഴും കുഞ്ഞുങ്ങളെ അമ്മയുടെ കൂടെ കിടത്തുകയാണ് നല്ലത്. എല്ലാ കുഞ്ഞുങ്ങൾക്കും ആറ് മാസത്തേക്ക് അമ്മയുടെ മുലപ്പാൽ മാത്രം നൽകുക.

ഏഴു മാസം മുതൽ മുലപ്പാൽ കൂടാതെ ഒന്ന് രണ്ട് പ്രാവശ്യം പഞ്ഞപ്പുല്ല് കുറുക്ക് കൊടുക്കാവുന്നതാണ്. 8 മാസം മുതൽ മുലപ്പാൽ കൂടാതെ ദോശ, ഇഡ്‌ലി, ഏത്തപ്പഴം പുഴുങ്ങിയത്, അപ്പം എന്നിവ നൽകാവുന്നതാണ്.

ഒന്പതു മാസം മുതൽ മുലപ്പാൽ കൂടാതെ, ചോറ്, ദോശ, അപ്പം, മീൻ എന്നിവ നൽകാവുന്നതാണ്. 10-ാം മാസം മുതൽ കുടുംബത്തിലെ മറ്റ് അംഗങ്ങൾ കഴിക്കുന്ന വേവിച്ച എല്ലാ ആഹാരവും നൽകാവുന്നതാണ്. എന്നാൽ മുഴുവൻ പല്ലുകളും വന്നശേഷം നല്ലവണ്ണം ചവച്ച് കഴിക്കാൻ ശീലിക്കുന്നതിന് മുന്പായി നിലക്കടല, ചിപ്സ്, മിക്‌ചർ എന്നിവ നൽകുന്നത് അപകടകരമാണ്.

രണ്ട് വയസിന് മുന്പായി മറ്റ് മ‌ൃഗങ്ങളുടെ പാൽ, ടിന്നുകളിലും കവറുകളിലും കിട്ടുന്ന പാൽ, ആരോഗ്യ പ്രദായകം എന്ന് പറഞ്ഞ് കന്പോളത്തിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ മൂലം ആസ‌്ത്‌മ. അലർജി, പ്രമേഹം, രക്താദിസമ്മർദ്ദം എന്നുവേണ്ട ക്യാൻസർ, വന്ധ്യത എന്നിവയ്‌ക്ക് വരെ കാരണമായേക്കും

ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ച് തുടങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും, ശരിയായ വളര്‍ച്ചയ്ക്കും ഫോളിക് ആസിഡ് അത്യന്താപേക്ഷിതമാണ്. ഇലക്കറികള്‍, പരിപ്പ് വര്‍ഗങ്ങള്‍, പാല്‍ , മുട്ട , മാംസം എന്നിവയില്‍ ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഫോളിക് ആസിഡിന്റെ കുറവ് മൂലം കുട്ടിയ്ക്ക് ജന്മനാ ഉള്ള വൈകല്യങ്ങള്‍, നാഡീവൈകല്യങ്ങള്‍ , കുഞ്ഞിന് തൂക്കകുറവ്, അമ്മയ്ക്ക് വിളര്‍ച്ച എന്നിങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകുന്നു. ഫോളിക് ആസിഡിന്‍റെ കുറവ് മൂലം 
കുട്ടികള്‍ക്ക് നട്ടെല്ലിന്റെ ശരിയായ വളര്‍ച്ച പ്രാപിച്ചില്ലെങ്കില്‍ ഓപ്പണ്‍ സ്പൈനല്‍ എന്ന രോഗാവസ്ഥയ്ക്ക് കാരണമാകും
ഗര്‍ഭകാലത്ത് ഫോളിക് ആസിഡ് ആവശ്യത്തിന് ലഭിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് അതല്ലാത്ത കുട്ടികളെക്കാള്‍ ഓട്ടിസം സാധ്യത കുറവാണെന്ന റിപ്പോര്‍ട്ട് കഴിഞ ദിവസം പുറത്തു വന്നു. ഇന്ന് ജനിക്കുന്ന കുട്ടികളില്‍ നൂറില്‍ രണ്ട് പേര്‍ക്ക് ഓട്ടിസം ബാധിക്കുന്നതായാണ് കണക്ക്. ആണ്‍കുട്ടികളിലാണിത് കൂടുതല്‍. ഫോളിക് ആസിഡ് ലഭിച്ചഅമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ഓട്ടിസ സാധ്യത 40 ശതമാനംവരെ കുറയാന്‍ സാധ്യതയെന്നാണ് പുതിയ പഠനം. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനാണ് ഇക്കാര്യം പുറത്ത് വിട്ടത്.
നോര്‍വെയില്‍ 2002^2008 ന് ഇടയില്‍ ജനിച്ച 85,000 പരം കുട്ടികളില്‍ നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തല്‍. എന്നാല്‍, ചില ജനതക കാരണങ്ങളും രോഗ പ്രതിരോധ ശക്തിക്കുണ്ടാകുന്ന അപാകത, വാക്സിനുകളില്‍ അടങ്ങിയ ചില രാസവസ്തുക്കള്‍ എന്നിവ ഓട്ടിസത്തിന് കാരണങ്ങളായി ഇന്നും നിലനില്‍ക്കുന്നുണ്ട്.

ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ മൂന്നു മാസം മുമ്പേ ആരംഭിക്കണം. ആദ്യം തന്നെ ഗര്‍ഭിണിയാകാനുള്ള ആരോഗ്യം ഉണ്ടോ എന്നു പരിശോധിക്കണം. ശരീരഭാരം കൃത്യമാണോ, വിളര്‍ച്ച, രക്തസമമ്ര്‍ദ്ദം, തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചുറപ്പു വരുത്തണം. രക്തസമ്മര്‍ദ്ദമുള്ളയാളാണെങ്കില്‍ ഹൃദയം, കണ്ണ്, വൃക്ക തുടങ്ങിയവയെല്ലാം പരിശോധിപ്പിച്ച് കുഴപ്പമില്ല എന്നുറപ്പുവരുത്തണം. വിരശല്യമുണ്ടെങ്കില്‍ അതിനുള്ള മരുന്നുകള്‍ ഗര്‍ഭിണിയാകുന്നതിനുമുമ്പുതന്നെ കഴിക്കണം. ലൈംഗികരോഗങ്ങള്‍ , മഞ്ഞപ്പിത്തം, കരള്‍രോഗങ്ങള്‍ എന്നിവയില്ലെന്ന് ഉറപ്പുവരുത്തുക. ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്നതിനു മുന്നു മാസം മുന്‍പേ ഫോളിക് ആസിഡ് കഴിച്ചുതുടങ്ങണം. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് അത് അത്യന്താപേക്ഷിതമാണ്.

ഗര്‍ഭിണിയായിക്കഴിയുമ്പോള്‍ തുടക്കത്തില്‍ വയറുവേദന, നെഞ്ചെരിച്ചില്‍ , ഛര്‍ദ്ദി തുടങ്ങിയ പല ബുദ്ധിമുട്ടുകളും പലര്‍ക്കുമുണ്ടാകാറുണ്ട്. ഇതൊന്നും സാരമാക്കേണ്ട കാര്യമില്ല. വെള്ളം ധാരാളമായി കുടിക്കണം. ചുരുങ്ങിയത് 10 ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം. ഇല്ലെങ്കില്‍ മൂത്രത്തില്‍ അണുബാധ പോലുള്ള രോഗങ്ങള്‍ എളുപ്പത്തില്‍ പിടിപെടാന്‍ സാധ്യതയുണ്ട്. രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് 2-3 ഗ്ലാസ് ചൂടുവെള്ളവും പഴങ്ങളും കഴിക്കുന്നത് നെഞ്ചെരിച്ചില്‍ കുറയ്ക്കും. ചിലര്‍ക്ക് മാനസികമായ അസ്വസ്ഥതകളും ഉണ്ടാകാം.

പച്ചക്കറികളും പഴങ്ങളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൊഴുപ്പ് അധികം വേണ്ട. ചെറുമത്സ്യങ്ങള്‍, കരള്‍ തുടങ്ങിയവ കഴിക്കുക. പാലും തൈരും ഉപയോഗിക്കുന്നത് നെഞ്ചെരിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. നട്ട്‌സുകളും പയര്‍ പരിപ്പുവര്‍ഗ്ഗങ്ങളും നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. എരിവും പുളിയും മസാലകളും എണ്ണയും കഴിയുന്നത്ര കുറയ്ക്കുക.. ഭക്ഷണം ചെറിയ അളവുകളില്‍ പലപ്രാവശ്യം നന്നായി ചവച്ചരച്ച് കഴിക്കുക. ഭക്ഷണം കഴിഞ്ഞ് അര മണിക്കൂറിനു ശേഷമേ കിടക്കാവൂ.

മലബന്ധമാണ് പല ഗര്‍ഭിണികളും നേരിടുന്ന മറ്റൊരു പ്രശ്‌നം. പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കുക, ചൂടുവെള്ളം കുടിക്കുക ഇവ ചെയ്താല്‍ മലബന്ധം വരാതിരിക്കും. അതേപോലെ ഇലക്കറികള്‍ നന്നായി കഴിക്കണം

കുഞ്ഞുവാവയ്‌ക്ക് രോഗംവരാതെ


നവജാതശിശുക്കളില്‍ സാധാരണ കണ്ടുവരുന്ന
രോഗങ്ങളും. അവയുടെ ലക്ഷണങ്ങളെക്കുറിച്ചും.

നവജാത ശിശുക്കള്‍ക്ക്‌ പല തരത്തിലുള്ള രോഗങ്ങളും പിടിപ്പെടാറുണ്ട്‌. ശരിയായ പരിചരണവും ചികിത്സയും ലഭിച്ചില്ലെങ്കില്‍ ഇത്‌ പലപ്പോഴും ഗുരുതരമായേക്കാം. ലക്ഷണങ്ങളിലൂടെ കുഞ്ഞുവാവയുടെ അസ്വസ്‌ഥതകള്‍ മനസിലാക്കാന്‍ അമ്മയ്‌ക്കു കഴിയും. നവജാതശിശുക്കളില്‍ സാധാരണ കണ്ടുവരുന്ന രോഗങ്ങളും. അവയുടെ ലക്ഷണങ്ങളെക്കുറിച്ചും.
മഞ്ഞനിറം
നവജാതശിശുക്കളില്‍ സാധാരണ കണ്ടുവരുന്ന ഒരു പ്രശ്‌നമാണിത്‌.സ്വാഭാവികമായി കാണുന്നതും,അസുഖത്തിന്റെ ഭാഗമായി കാണുന്നതും എന്നിങ്ങനെ ഇതിനെ രണ്ടായി തിരിക്കാം. കുഞ്ഞ്‌ ജനിച്ച്‌ 24-72 മണിക്കൂറിനകം കാണുന്ന മഞ്ഞനിറം സ്വാഭാവിക ഗണത്തില്‍പ്പെടുന്നതാണ്‌. മുഖത്താണ്‌ മഞ്ഞനിറം ആദ്യം കാണുന്നതെങ്കിലും ശരീരത്തിലേക്കും ചെറുതായി വ്യാപിച്ച്‌ ഒരാഴ്‌ചകൊണ്ട്‌ മാറുന്നു. മാസംതികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഇത്‌ രണ്ടാഴ്‌ചകൊണ്ടേ മാറുകയുളളൂ.

എന്നാല്‍ ജനിച്ച ഉടനെ മഞ്ഞനിറം കാണുന്നത്‌ സൂക്ഷിക്കേണ്ട അവസ്‌ഥയാണ്‌. കൈവെള്ളയിലും കാല്‍വെളളയിലും കൂടുതല്‍ മഞ്ഞനിറം കാണുകയാണെങ്കില്‍ കൃത്യമായ ചികിത്സ ആവശ്യമാണ്‌. മൂത്രത്തിനു മഞ്ഞനിറം കൂടുതലായി കാണുക,നിറമില്ലാത്ത മലം പോകുക എന്നിവയെല്ലാം ഗുരുതരമാണെന്നതിന്റെ ലക്ഷണമാണ്‌.
ചുവന്ന രക്‌താണുക്കളുടെ വിഘടന ഫലമായി രക്‌തത്തില്‍ ബിലിറൂബിന്റെ അളവ്‌ കൂടുന്നതാണ്‌ നവജാത ശിശുക്കളിലെ മഞ്ഞനിറത്തിന്റെ പ്രധാന കാരണം.സാധാരണയായി ബിലിറൂബിന്‍ കരളില്‍വച്ച്‌ നിര്‍മാര്‍ജനം ചെയ്യപ്പെടുന്നു. എന്നാല്‍ നവജാത ശിശുക്കളില്‍ കരള്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങാത്തതിനാലാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. അമ്മയുടെയും കുഞ്ഞിന്റെയും രക്‌തഗ്രൂപ്പിലെ വ്യതിയാനമാണ്‌ മറ്റൊരു കാരണം.

അമ്മ ആര്‍.എച്ച്‌ നെഗറ്റീവും കുഞ്ഞ്‌ പോസിറ്റീവുമാകുക (പ്രതിരോധ വസ്‌തുക്കളുടെ പ്രവര്‍ത്തന ഫലമായി ചുവന്ന രക്‌താണുക്കള്‍ നശിക്കാം), അമ്മ ഒ ഗ്രൂപ്പും കുഞ്ഞ്‌ എ,ബി,എബി എന്നിവയില്‍ ഏതെങ്കിലുമാകുക, പ്രസവസമയത്ത്‌ ഉണ്ടാകുന്ന ക്ഷതങ്ങള്‍, അമ്മയില്‍നിന്നും കുഞ്ഞിലേക്കു പകരുന്ന അണുബാധകള്‍, കരള്‍, പിത്താശയം ഇവയുടെ വൈകല്യം എന്നിവയെല്ലാം നവജാതശിശുക്കളിലെ മഞ്ഞനിറത്തിനു കാരണമാകാം.
അമ്മമാര്‍ ശ്രദ്ധിക്കേണ്ടത്‌
സ്വാഭാവികമായി കാണുന്ന മഞ്ഞനിറത്തിന്‌ ചികിത്സയൊന്നും ആവശ്യമില്ല. എന്നാല്‍ ഗുരുതരമായ മഞ്ഞനിറത്തിന്‌ കൃത്രിമ പ്രകാശം നല്‍കാന്‍ കഴിയുന്ന ഫോട്ടോ തെറാപ്പി ആവശ്യമായിവരും. ബിലിറൂബിന്‍ നിര്‍മാര്‍ജ്‌നം ചെയ്യാന്‍ വേണ്ടിയാണിത്‌. ചിലപ്പോള്‍ കുഞ്ഞിന്റെ ശരീരത്തിലെ രക്‌തം മാറ്റി ശുദ്ധരക്‌തം കയറ്റേണ്ടതായും വന്നേക്കാം. കൃത്യസമയത്ത്‌ അപകടകരമായ മഞ്ഞനിറത്തിന്‌ ചികിത്സ കിട്ടാതിരുന്നാല്‍ കുഞ്ഞിന്‌ ഭാവിയില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാം. രക്‌തത്തില്‍ ബിലിറൂബിന്റെ അളവ്‌ അധികമായാല്‍ തലച്ചോറിലെ കോശങ്ങളെ ബാധിച്ച്‌ വളര്‍ച്ച കുറവിനു കാരണമാകുന്നു.
അണുബാധ
കുഞ്ഞുങ്ങള്‍ക്ക്‌ പ്രത്യേകിച്ചും നവജാതശിശുക്കള്‍ക്ക്‌ പ്രതിരോധശേഷി വളരെ കുറവാണ്‌. അതിനാല്‍ അണുബാധയ്‌ക്കുള്ള സാധ്യത വളരെ കൂടുതലും. ശുചിത്വവും കരുതലുമാണ്‌ അണുബാധ ഒഴിവാക്കി നിര്‍ത്താനുള്ള മാര്‍ഗം. തലച്ചോറിലെ അണുബാധ മെനിഞ്ചൈറ്റിസിന്‌ വരെ കാരണമാകാം.
ശുചിത്വത്തിന്റെ കുറവാണ്‌ കുട്ടികളിലെ അണുബാധയ്‌ക്കുള്ള മുഖ്യ കാരണം. അണുവിമുക്‌തമായ തുണികളും വസ്‌ത്രങ്ങളും മാത്രം കുഞ്ഞിനായി ഉപയോഗിക്കുക. കുഞ്ഞിന്റെ ശരീരം മാത്രമല്ല അമ്മയുടെ ശരീരവും വൃത്തിയുള്ളതായിരിക്കണം.
അണുബാധമൂലം കുഞ്ഞിന്റെ തൊലിപ്പുറത്ത്‌ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെടാം. ഇത്‌ പത്തെണ്ണത്തില്‍ അധികമാണെങ്കില്‍ ചികിത്സ ആവശ്യമാണ്‌. ആന്റിബയോട്ടിക്‌ മരുന്നുകളാണ്‌ കുഞ്ഞിന്‌ നല്‍കുക. ശരീരത്ത്‌ ഈര്‍പ്പം തങ്ങിനില്‍ക്കുന്നതാണ്‌ തൊലിപ്പുറത്തുള്ള അണുബാധയ്‌ക്കു കാരണം. കാലിടുക്കുകള്‍, കൈയിടുക്കുകള്‍, കഴുത്ത്‌ എന്നിവിടങ്ങളില്‍ അഴുക്ക്‌ തങ്ങി നില്‍ക്കാനുള്ള സാധ്യത കുഞ്ഞുങ്ങളില്‍ കൂടുതലാണ്‌, അതിനാല്‍ കുഞ്ഞിനെ വൃത്തിയാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പകര്‍ച്ച രോഗങ്ങളുള്ളവര്‍ കുഞ്ഞിനെ എടുക്കാതിരിക്കുക. കുഞ്ഞിനെ എടുക്കുന്നതിന്മുമ്പ്‌ കൈകള്‍ വൃത്തിയായി കഴുകുക തുടങ്ങിയ കാര്യങ്ങളും മറക്കാതിരിക്കുക.
ശ്രദ്ധിക്കേണ്ടത്‌
കുഞ്ഞിന്‌ അണുബാധ ഉണ്ടായാല്‍ ലക്ഷണങ്ങളിലൂടെ അത്‌ മനസിലാക്കാന്‍ അമ്മയ്‌ക്ക് കഴിയും. പാലുകുടിക്കാന്‍ മടി, അപസ്‌മാരത്തിന്റെ ലക്ഷണങ്ങള്‍, ഉറക്ക കൂടുതല്‍, പനി, ശരീരത്തു കാണുന്ന ചെറിയ കുമിളകള്‍, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങളെല്ലാം കുഞ്ഞില്‍ പ്രകടമായിരിക്കും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന്‌ കുഞ്ഞിനെ ഡോക്‌ടറുടെ അടുത്ത്‌ എത്തിക്കുകയും, കാരണം കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയും വേണം. ആന്റിബയോട്ടിക്‌ മരുന്നുകള്‍ നല്‍കുകയാണ്‌ ചെയ്യുന്നത്‌. കൃത്യമായ ചികിത്സ ലഭിക്കാതിരുന്നാല്‍ ഭാവിയില്‍ പല പ്രശ്‌നങ്ങളും കുഞ്ഞിന്‌ ഉണ്ടാകാം. പഠനവൈകല്യം, അപസ്‌മാരം, ശാരീരിക മാനസിക വൈകല്യങ്ങള്‍, പ്രവര്‍ത്തനക്ഷമത കുറയുക എന്നിങ്ങനെ അംഗവൈകല്യംവരെ കുഞ്ഞിന്‌ സംഭവിക്കാം
പൂപ്പല്‍ബാധ
കുഞ്ഞുങ്ങളില്‍ സാധാരണ കണ്ടുവരുന്ന ഒന്നാണ്‌ പൂപ്പല്‍ബാധ. നാക്കിലും, വായ്‌ക്കകത്തുമാണ്‌ ഇത്‌ കണ്ടുവരുന്നത്‌. ഫംഗസാണ്‌ പൂപ്പല്‍ബാധയ്‌ക്കു കാരണം. ശുചിത്വക്കുറവ്‌, കുപ്പിപാല്‍ നല്‍കുമ്പോള്‍ വരുന്ന ശുചിത്വമില്ലായ്‌മ ഇതെല്ലാം പൂപ്പല്‍ബാധയുടെ കാരണങ്ങളാണ്‌. വായ്‌ക്കകത്ത്‌ പുരട്ടാന്‍ ആന്റി ഫംഗല്‍ മരുന്നുകളാണ്‌ കുഞ്ഞിന്‌ നല്‍കുന്നത്‌. കുഞ്ഞ്‌ പാലുകുടിക്കുമ്പോള്‍ അമ്മയുടെ സ്‌തനത്തിലേക്കും ഇത്‌ ബാധിക്കാം. അതിനാല്‍ അമ്മയുടെ സ്‌തനങ്ങളില്‍ ആന്റി ഫംഗല്‍ മരുന്നു പുരട്ടണം. കുഞ്ഞിന്‌ വീണ്ടും പൂപ്പല്‍ബാധ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിത്‌.
സന്നി
സന്നി പല കാരണങ്ങള്‍കൊണ്ട്‌ വരാം. ഇത്‌ ഒരു രോഗ ലക്ഷണമാണ്‌. നവജാത ശിശുക്കളില്‍ പ്രധാനമായും കണ്ടുവരുന്ന രണ്ട്‌ അവസ്‌ഥകളാണ്‌ ഹൈപ്പോ ഗ്ലൈസീമിയായും, ഹൈപ്പോ കാല്‍സീമിയായും. കുഞ്ഞുങ്ങളില്‍ പഞ്ചസാരയോ, കാത്സ്യമോ കുറഞ്ഞുപോകുന്ന അവസ്‌ഥയാണിത്‌. തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളില്‍ പഞ്ചസാര കുറഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്‌. അവ കൂടുന്നതിനുള്ള ചികിത്സയാണ്‌ ഇത്തരം സാഹചര്യത്തില്‍ കുട്ടിക്കു നല്‍കുന്നത്‌.

ഗര്‍ഭാവസ്‌ഥയില്‍ അമ്മയ്‌ക്ക് പ്രമേഹം ഉണ്ടെങ്കില്‍ കുഞ്ഞിന്‌ ഹൈപ്പോ ഗ്ലൈസീമിയ്‌ക്കും, ഹൈപ്പോ കാല്‍സീമിയ്‌ക്കും സാധ്യതയുണ്ട്‌. ജനിക്കുമ്പോഴേ ശ്വാസം എടുക്കാന്‍ വൈകുക, തലക്കകത്ത്‌ ഉണ്ടാകുന്ന രക്‌തസ്രാവം ഇവയും സന്നിയ്‌ക്കു കാരണമാകാം. സന്നിയുടെ ലക്ഷണങ്ങളെല്ലാം ജനിച്ച ദിവസം മുതല്‍ കുഞ്ഞില്‍ പ്രകടമാകാറുണ്ട്‌.
ലക്ഷണങ്ങള്‍
കൈയും കാലും കാരണമില്ലാതെ അനക്കുക, ചപ്പുകയും ചവയ്‌ക്കുകയും ചെയ്യുക, വിറയല്‍, വള്ളം തുഴയുന്നതുപോലെ കൈകള്‍ അനക്കുക, സൈക്കിള്‍ ചവിട്ടുന്നതുപോലുള്ള ചലനങ്ങള്‍ എന്നിവയെല്ലാം സന്നിയുടെ ലക്ഷണങ്ങളാണ്‌. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കണം. പഞ്ചസാരയുടെ അളവ്‌ കൂടുന്നതിനുള്ള ചികിത്സയാണ്‌ കുഞ്ഞിനു ആദ്യമായി നല്‍കുന്നത്‌, ചിലപ്പോള്‍ അപസ്‌മാരത്തിനു നല്‍കുന്ന മരുന്നുകളും നല്‍കേണ്ടതായിവരും. സന്നിയുടെ യഥാര്‍ഥ കാരണം കണ്ടെത്തിയാല്‍ മാത്രമേ കൃത്യമായ ചികിത്സ നിര്‍ണയിക്കാന്‍ കഴിയൂ. സന്നിയ്‌ക്കു കാരണമായ അവസ്‌ഥകള്‍ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിച്ചേക്കാം

പ്രതിരോധകുത്തിവയ്‌പ് അമ്മമാര്‍ അറിയാന്‍

പ്രതിരോധ കുത്തിവയ്‌പ്പുകളെക്കുറിച്ച്‌ ഇന്നും പലരും അജ്‌ഞരാണ്‌.
കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മാരകമായ അസുഖങ്ങളില്‍ നിന്ന്‌ മുക്‌തി നേടുന്നതിനും
വേണ്ടിയാണ്‌ പ്രതിരോധ കുത്തിവയ്‌പുകള്‍ നല്‍കുന്നത്‌.

ഇന്നത്തെ കുഞ്ഞുങ്ങള്‍ നാളത്തെ നാടിന്റെ വാഗ്‌ദാനമാണ്‌. അവര്‍ക്കു വേണ്ടി, നമ്മുടെ രാജ്യത്തിനു വേണ്ടി അവരുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. പ്രതിരോ ധ കുത്തിവയ്‌പ്പുകളെക്കുറിച്ച്‌ ഇന്നും പലരും അജ്‌ഞരാണ്‌. കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മാരകമായ അസുഖങ്ങളില്‍ നിന്ന്‌ മുക്‌തി നേടുന്നതിനും വേണ്ടിയാണ്‌ പ്രതിരോധ കുത്തിവയ്‌പുകള്‍ നല്‍കുന്നത്‌. നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ അനുസരിച്ച്‌ ബി.സി.ജി, ഒ.പി.വി, ഹെപ്പറ്റൈറ്റിസ്‌ ബി, ഡി.ടി ആന്‍ഡ്‌ പി, മീസില്‍സ്‌, ഹിബ്‌ വാക്‌സിന്‍ എന്നിവ നല്‍കുന്നു. ഐ.എ.പി ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍, കൂടുതല്‍ വാക്‌സിനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

രണ്ടായി തരം തിരിക്കാം

1. റെക്കമെന്‍ഡഡ്‌ വാക്‌സിന്‍സ്‌
* ബി.സി.ജി (റ്റി.ബി യ്‌ക്ക് എതിരായിട്ടുള്ളത്‌)
* ഒ.പി.വി/ഐ.പി.വി (പോളിയോയ്‌ക്ക് എതിരെയുള്ളത്‌)
* ഹെപ്പറ്റൈറ്റിസ്‌ ബി (മഞ്ഞപ്പിത്തത്തിന്‌)
* ഹിബ്‌ (എച്ച്‌ ഇന്‍ഫ്‌ളുവന്‍സയ്‌ക്ക് എതിരെയുള്ളത്‌)
* പി.സി.വി (ന്യൂമോകോക്കല്‍ വാക്‌സിന്‍)
* മീസില്‍സ്‌ (മീസില്‍സിന്‌ എതിരെയുള്ളത്‌)
* റോട്ടാവൈറസ്‌ (റോട്ടാവൈറസിന്‌ എതിരെയുള്ളത്‌)
* എം.എം.ആര്‍ (മീസല്‍സ്‌, മംസ്‌, റുബെല്ലാ)
* ഹെപ്പറ്റൈറ്റിസ്‌ എ (ഹെപ്പറ്റെറ്റിസ്‌ എ യ്‌ക്കെതിരെ)
* വാരിസെല്ലാ (ചിക്കന്‍പോക്‌സിന്‌ എതിരെയുള്ളത്‌)
* ടൈഫോയിഡ്‌ (ടൈഫോയിഡിന്‌ എതിരെയുള്ളത്‌)
* എച്ച്‌.പി.വി (സെര്‍വിക്കല്‍ കാന്‍സറിന്‌ എതിരെയുള്ളത്‌)

2. സ്‌പെഷല്‍ വാക്‌സിന്‍സ്‌ (പ്രത്യേക സാഹചര്യത്തില്‍ കൊടുക്കാവുന്നവ)

* യെല്ലോ ഫീവര്‍
* ജാപ്പനീസ്‌ എന്‍സിഫലൈറ്റിസ്‌
* റാബിസ്‌ (പേവിഷബാധ)
* കോളറ
* ഇന്‍ഫ്‌ളുവന്‍സാ വാക്‌സിന്‍
* മെനിന്‍ജോ കോക്കല്‍ വാക്‌സിന്‍
* ന്യൂമോകോക്കല്‍ പോളിസാക്കറൈഡ്‌ വാക്‌സിന്‍

മേല്‍പറഞ്ഞ വാക്‌സിനുകള്‍ കുട്ടികള്‍ക്ക്‌ അതാതു കാലയളവില്‍ നല്‍കേണ്ടതാണ്‌. വാക്‌സിനുകള്‍ എടുക്കാന്‍ കാലതാമസം നേരിട്ടാല്‍ എത്രയും പെട്ടെന്ന്‌ ഒരു പീഡിയാട്രീഷനെ കാണുകയും വിട്ടുപോയ വാക്‌സിനുകള്‍ യഥാക്രമം എടുക്കുകയും ചെയ്യണം. കുട്ടികള്‍ക്ക്‌ വാക്‌സിനുകള്‍ എടുക്കാന്‍ പോകുമ്പോള്‍ പീഡിയാട്രീഷനെ കണ്ട്‌ കുഞ്ഞിന്റെ ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ച അതാത്‌ പ്രായത്തിനൊത്ത വിധമുണ്ടെന്ന്‌ ഉറപ്പു വരുത്തണം. ഇപ്പോള്‍ എല്ലാ ആശുപത്രികളിലും 'വെല്‍ ബേബി ക്ലിനിക്‌' പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവിടെ വാക്‌സിനേഷന്‍ എടുക്കുന്നതിനോടൊപ്പം കുഞ്ഞുങ്ങളുടെ ദൈനംദിന ജീവിതത്തിലെ ഭക്ഷണക്രമവും ശരീരവളര്‍ച്ചയും പരിശോധിക്കുകയും അത്‌ ക്രമത്തില്‍ വാക്‌സിനേഷന്‍ കാര്‍ഡില്‍ അടയാളപ്പെടുത്തുകയും ചെയ്യണം. ഇത്‌ കുഞ്ഞിന്റെ വളര്‍ച്ചയില്‍ ഏറ്റവും വിലപ്പെട്ട സര്‍ട്ടിഫിക്കറ്റാണ്‌. ഇപ്പോള്‍ ധാരാളം കോമ്പിനേഷന്‍ വാക്‌സിനുകളുണ്ട്‌. മാതാപിതാക്കള്‍ ഇവയെപ്പറ്റി മനസിലാക്കേണ്ടത്‌ അത്യാവശ്യമാണ്‌.
തിരുവനന്തപുരം കിംസ്‌ ആശുപത്രിയില്‍ നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ക്കായി 'പ്രീ ഡിസ്‌ ചാര്‍ജ്‌ കൗണ്‍സിലിംങ്‌' (ഡിസ്‌ ചാര്‍ജ്‌ ചെയ്യുന്നതിന്‌ മുമ്പ്‌) നല്‍കിവരുന്നുണ്ട്‌. പ്രധാനമായും കുട്ടികളുടെ വാക്‌സിനേഷനെപ്പറ്റി പറഞ്ഞു കൊടുക്കുന്നു. അതിനുശേഷം മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ 'വെല്‍ ബേബി ക്ലിനിക്കില്‍' പ്രതിരോധ കുത്തിവയ്‌പിനായി കൊണ്ടുവരാറുണ്ട്‌.
പ്രായം പ്രതിരോധ മരുന്നുകള്‍
ജനന സമയം - ബി.സി.ജി, ഒ.പി.വി ഒ, ഹെപ്പറ്റെറ്റിസ്‌ ബി1
6-8 - ആഴ്‌ച-
ഡി.ടിന്ദ പി1 / ഡി.ടിന്റ പി1
ഒ.പി.വി1 / ഐ.പി.വി1, ഹിബ്‌1, റോട്ടാ വൈറസ്‌,
ഹെപ്പറ്റെറ്റിസ്‌ ബി 2, പി.സി.വി1
10-14 - ആഴ്‌ച-
ഡി.ടിന്ദ പി.ടി 2 / ഡി.ടിന്റ പി2
ഒ.പി.വി 2 / ഐ.പി.വി 2,
ഹിബ്‌ 2, പി.സി.വി 2, റോട്ടാവൈറസ്‌ 2
14-20- ആഴ്‌ച -
ഡി.ടിന്ദ പി.ടി 3 / ഡി.ടിന്റ പി3
ഒ.പി.വി 3 / ഐ.പി.വി 3, ഹിബ്‌ 3, പി.സി.വി 3, റോട്ടാവൈറസ്‌ 3
6 മാസം
- ഹെപ്പറ്റെറ്റിസ്‌ ബി
9 മാസം
- മീസില്‍സ്‌
12 മാസം
- ഹെപ്പറ്റെറ്റിസ്‌ എ 1
15 മാസം
- എം.എം.ആര്‍, വാരിസെല്ലാ
18 മാസം
- ഡി.ടിന്ദ പി ബി1 / ഡി.ടിന്റ പി ബി1
ഒ.പി.വി 4 / ഐ.പി.വി. ബി, ഹിബ്‌ ബി 1, പി.സി. വി ബൂസ്‌റ്റര്‍
21 മാസം
- ഹെപ്പറ്റെറ്റിസ്‌ എ 2, വാരിസെല്ലാ 2
2 വയസ്‌
- ടൈഫോയിഡ്‌ 2
10-12 വയസ്‌
- ടി.ഡി.എ.പി / ടി.ഡി, എച്ച്‌.പി.വി

അടുക്കളയിലെ ഓഷധക്കൂട്ടുകള്‍

പച്ചക്കറികള്‍ കറിവയ്‌ക്കാന്‍ മാത്രമുള്ളതല്ല. രോഗപ്രതിരോധത്തിനുള്ള ഒറ്റമൂലികള്‍ കൂടിയാണ്‌.
വീട്ടില്‍ നിത്യവും ഉപയോഗിക്കുന്ന പച്ചക്കറികള്‍ കറിവയ്‌ക്കാന്‍ മാത്രമുള്ളതല്ല. രോഗപ്രതിരോധത്തിനുള്ള ഒറ്റമൂലികള്‍ കൂടിയാണ്‌.

തക്കാളി

* പഴുത്ത തക്കാളി കഴിക്കുന്നത്‌ രക്‌തം ശുദ്ധീകരിക്കുന്നതിനും ഞരമ്പുകള്‍ക്കു ശക്‌തിയും പുഷ്‌ടിയും നല്‍കുന്നതിനും സഹായിക്കുന്നു.
* തക്കാളി നീരില്‍ തേന്‍ചേര്‍ത്ത്‌ ഉപയോഗിച്ാചല്‍ മൂത്രത്തിലെ പഞ്ചസാരയുടെ അളവു കുറയും.
* 20 ഗ്രാം തക്കാളിനീര്‌ ദിവസം നാലുപ്രാവശ്യം ഉപയോഗിച്ചാല്‍ ത്വക്‌രോഗങ്ങളും മോണയില്‍നിന്നു രക്‌തം വരുന്നതും തടയാം.

കാരറ്റ്‌

* ഒരു ഗ്ലാസ്‌ കാരറ്റ്‌ ഇടിച്ചു പിഴിഞ്ഞ നീരില്‍ തേന്‍ചേര്‍ത്തു രാവിലെയും വൈകുന്നേരവും പതിവായി കഴിച്ചാല്‍ വെള്ളപോക്ക്‌ മാറും.
* സ്‌തനവളര്‍ച്ച, ദൃഢത, മഞ്ഞപ്പിത്തം ഇവയ്‌ക്ക് കാരറ്റ്‌ നീരു ഫലപ്രദമാണ്‌.
* ക്ഷയരോഗത്തിനു കാരറ്റ്‌ സൂപ്പുവച്ചു കുടിക്കുന്നത്‌ നല്ലതാണ്‌.

വെണ്ടയ്‌ക്ക

* ഇളംവെണ്ടയ്‌ക്ക പഞ്ചസാര ചേര്‍ത്തു കഴിച്ചാല്‍ എത്ര ശോഷിച്ച ശരീരവും തടിക്കും.
* വെണ്ട വേവിച്ച വെള്ളത്തിന്റെ ആവിയേറ്റാല്‍ ഒച്ചയടപ്പ്‌ മാറും.
* മലബന്ധം, വാതം, ഉറക്കമില്ലായ്‌മ എന്നിവയ്‌ക്കും വെണ്ട ഉപയോഗിക്കുന്നത്‌ നല്ലതാണ്‌.

കുമ്പളങ്ങ

* കുമ്പളങ്ങ നുറുക്കി വെയിലത്തുണക്കി ഉപ്പിട്ടുവച്ചത്‌ ഉപയോഗിച്ചാല്‍ മൂലക്കുരുവടക്കമുള്ള ഉദരരോഗങ്ങള്‍ ശമിക്കും.
* വെറുംവയറ്റില്‍ കുമ്പളങ്ങാ നീരു കുടിക്കുന്നത്‌ ശരീരം തണുക്കാനും രക്‌തശുദ്ധിക്കും നല്ലതാണ്‌.
* കുമ്പളങ്ങാനീരില്‍ മുരിങ്ങയില അരച്ചുചേര്‍ത്തു കഴിച്ചാല്‍ ആസ്‌ത്മക്കു കുറവുണ്ടാകും.

വെള്ളരിക്ക

* വെള്ളരിക്ക നീര്‌ അടിവയറ്റില്‍ കുളിര്‍ക്കെ പുരട്ടിയാല്‍ മൂത്രതടസം മാറും.
* വെള്ളരിയിലച്ചാറും തേനും ചേര്‍ത്ത്‌ കണ്ണിലൊഴിച്ചാല്‍ ചുമപ്പ്‌, ചൊറിച്ചില്‍ ഇവ ശമിക്കും.
* വെള്ളരിക്ക നീര്‌ ഗര്‍ഭകാലത്തു സേവിച്ചാല്‍ സുഖപ്രസവമുണ്ടാകും.

പാവയ്‌ക്ക

* മഞ്ഞപ്പിത്തത്തിനും കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ക്കും പാവയ്‌ക്കയുടെ ഉപയോഗം നല്ലതാണ്‌.
* പാവയ്‌ക്കയില്‍ കൊഴുപ്പിന്റെ അംശം കുറവായതിനാല്‍ ബ്ലഡ്‌പ്രഷറുള്ളവര്‍ക്കു ഇതിന്റെ സൂപ്പ്‌ ഏറെ ഗുണം ചെയ്യും.
* മലബന്ധം ഇല്ലാതാക്കാന്‍ പാവയ്‌ക്ക സഹായിക്കുന്നു.

നെല്ലിക്ക

* ഒരൗണ്‍സ്‌ നെല്ലിക്കാനീരില്‍ ഒരു വലിയ കരണ്ടി തേനൊഴിച്ച്‌ ഒരു നുള്ളു മഞ്ഞള്‍പൊടിയും ചേര്‍ത്ത്‌ ദിവസവും അതിരാവിലെ കഴിക്കുന്നത്‌ പ്രമേഹരോഗത്തിനു നല്ലതാണ്‌.
* നെല്ലിക്കാ നീരില്‍ തേന്‍ചേര്‍ത്തു സേവിച്ചാല്‍ വിളര്‍ച്ച മാറും.
* നെല്ലിക്കാനീരും സമം കരിമ്പിന്‍നീരും അതിരാവിലെ കഴിച്ചാല്‍ മഞ്ഞപ്പിത്തം മാറിക്കിട്ടും.
മത്തങ്ങ
* ദഹനത്തിനും വായുകോപത്തിനും മത്തന്റെ തളിരിലയും പൂവും തോരന്‍വച്ചു കഴിച്ചാല്‍ മതി.
* മത്തങ്ങയുടെ അകത്തെ പള്‍പ്പ്‌ തീപ്പൊള്ളലിനും വ്രണങ്ങള്‍ ഉണങ്ങുന്നതിനും ഉപയോഗിക്കുന്നു.
* മത്തങ്ങ പച്ചയ്‌ക്കു തിന്നുന്നത്‌ പുകവലികൊണ്ടുള്ള ദോഷഫലങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വഴുതനങ്ങ
* വഴുതനങ്ങ നിത്യേന തോരനോ കറിയോ വച്ചുപയോഗിച്ചാല്‍ രക്‌തസമ്മര്‍ദ്ദം കുറയും.
* വഴുതനങ്ങ ചെറിയ കഷണങ്ങളാക്കി നല്ലെണ്ണയില്‍ വറുത്ത്‌ തൈരു ചേര്‍ത്ത്‌ കഴിച്ചാല്‍ വെള്ളപോക്കിനു ശമനമുണ്ടാകും.

ചേന
* ചെറുകുടലിലും വന്‍കുടലിലുമുള്ള രോഗങ്ങളെ ചേന അകറ്റി നിര്‍ത്തും.
രുചിയില്ലായ്‌മക്കൊരു പ്രതിവിധിയാണ്‌ ചേന ഉപയോഗിച്ചുള്ള വിഭവങ്ങള്‍.
* കാട്ടുചേന ശുദ്ധിചെയ്‌ത് ഉപയോഗിക്കുന്നത്‌ അര്‍ശസിന്‌ ഫലപ്രദമായ ഔഷധമാണ്‌്.

ആപ്പിള്‍

* അപസ്‌മാര രോഗികള്‍ ആപ്പിള്‍ കഴിച്ചാല്‍ ക്രമേണ രോഗശാന്തി കിട്ടും.
* പനിയുള്ളപ്പോള്‍ ആപ്പിള്‍ കഴിച്ചാല്‍ ചൂടു കുറയുകയും അതുവഴി പനി വളരെവേഗം ഭേദമാകുകയുംചെയ്യുന്നു.
* കരള്‍രോഗമുള്ളവരും വയറുവേദനയുള്ളവരും പുളിയുള്ള ആപ്പിള്‍ കഴിക്കുന്നതാണ്‌ നല്ലത്‌.

കൈതച്ചക്ക

* മൂത്രാശയത്തില്‍ കല്ലുള്ളവര്‍ കൈതച്ചക്കനീരു പതിവായി കഴിക്കുന്നത്‌ നല്ലതാണ്‌.
* കൈതച്ചക്കയുടെ നീരു ധാരാളമായി കഴിച്ചാല്‍ ദേഹത്തുണ്ടാകുന്ന വരട്ടുചൊറി മാറും.
* വിരയുടെ ശല്യമുള്ള കുട്ടികള്‍ക്ക്‌ ഇതിന്റെ ചാറില്‍ വെളുത്തുള്ളിനീരു ചേര്‍ത്തുകൊടുത്താല്‍ മതി.

പേരയ്‌ക്ക

* വയറിളക്കത്തിന്‌ പേരയ്‌ക്കാപ്പഴം കഴിക്കുന്നതു നല്ലതാണ്‌്
* മലബന്ധമുള്ളവര്‍ ദിവസം ഒരു പേരയ്‌ക്കാ വീതം കഴിച്ചാല്‍ മതി.

മധുരനാരങ്ങ

* പഴുത്ത മധുരനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ച്‌ തേനില്‍ കുഴച്ചു സേവിച്ചാല്‍ ഛര്‍ദ്ദി മാറും.
* മധുരനാരങ്ങയുടെ നീര്‌ കുട്ടികള്‍ക്ക്‌ ദിവസവും കൊടുത്താല്‍ പകര്‍ച്ചവ്യാധികളില്‍നിന്നു രക്ഷനേടാം.
* വിശപ്പുണ്ടാകാന്‍ മധുരനാരങ്ങ കഴിക്കുന്നത്‌ നല്ലതാണ്‌.

ഓറഞ്ച്‌

* ഓറഞ്ചുനീരും നാരങ്ങാനീരും ദിവസവും രണ്ടുപ്രാവശ്യം വീതം കഴിച്ചാല്‍ വിളര്‍ച്ച മാറും.
* കൂടെക്കൂടെ പനി വരുന്നവര്‍ ഓറനജ് ഉപയോഗിച്ച്‌ രോഗത്തെ പ്രതിരോധിക്കാം.

മാമ്പഴം

* വിശപ്പില്ലായ്‌മക്ക്‌ മാമ്പഴം ഉപയോഗിക്കുന്നത്‌ ഫലം ചെയ്യും.
* അരഗ്ലാസ്‌ മാമ്പഴച്ചാറും അര ഔണ്‍സ്‌ തേനും ചേര്‍ത്ത്‌ ദിവസേനെ കഴിക്കുന്നത്‌ മൂത്രത്തില്‍ കല്ലകറ്റാന്‍ ഉപകരിക്കുന്നു.

മുന്തിരി

* രക്‌തക്കുറവുമൂലമുണ്ടാകുന്ന വിളര്‍ച്ചയ്‌ക്ക് കറുത്ത മുന്തിരി തുടരെ കഴിച്ചാല്‍ മതി.
* മുന്തിരിച്ചാറ്‌ ദിവസവും കഴിക്കുന്നത്‌ ആസ്‌ത്മയ്‌ക്ക് നല്ലതാണ്‌.
* മുന്തിരി കഴിക്കുന്നത്‌ നേത്രരോഗങ്ങളകറ്റുകയും കണ്ണിന്‌ ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

ഏത്തപ്പഴം

* ദിവസവും ഒരു ഏത്തപ്പഴവും നാഴി പാലും ഒരു കരണ്ടി മുന്തിരിങ്ങാസത്തും വീതം ചേര്‍ത്തത്‌ ഒരു മാസം ഉപയോഗിച്ചാല്‍ സ്‌ത്രീകളുടെ വെള്ളപോക്കിനു ശമനമുണ്ടാകും.
* ഏത്തപ്പഴം നല്ല തീക്കനലിലിട്ട്‌ ചുട്ടു തൊലി കളഞ്ഞ്‌ കുരുമുളകുപൊടി വിതറി ചെറുചൂടോടെ കഴിച്ചാല്‍ ആസ്‌ത്മയ്‌ക്കു കുറവുണ്ടാകും.
* ദഹനക്കുറവിന്‌ ഏത്തപ്പഴം വി​ശേഷപ്പെട്ടൊരു ഔഷധമാണ്.

സൂക്ഷിച്ചാൽ പല്ലുകൾക്ക് വയസാകില്ല


മുൻ തലമുറപോലയല്ലാ ഈ തലമുറയിലുള്ളവർക്കും വാർദ്ധക്യകാല ദന്ത പരിരക്ഷ അത്യാവശ്യമാണ്. മുൻകാലങ്ങളിൽ ദന്ത രോഗങ്ങൾ, പല്ലിന് ഇളക്കം, പോട് ഇവയുണ്ടാകാൻ പല്ലെടുത്തു കളഞ്ഞ് പ്രശ്‌നം പരിഹരിച്ചിരുന്നു. 

നാല്പതു വയസുള്ളവർ മുതൽ മുഴുവൻ പല്ലു സെറ്റു വച്ചു നടക്കുന്ന കാലം മാറി. പല്ലു നിലനിർത്താൻ മറ്റൊരു വഴിയുമില്ലാതെ വരുമ്പോൾ മാത്രമാണ് ഇപ്പോൾ പല്ലു സെറ്റു വയ്‌ക്കുന്നത്. 'ഇംപ്ളാന്റ്' എന്ന ചികിത്സാ രീതിയുടെ കടന്നുവരവോടെയാണ് പല്ലുസെറ്റ് ആളുകൾ ഉപേക്ഷിക്കുവാൻ തുടങ്ങിയത്. 

ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ പുരോഗതിയാൽ രോഗ നിർണ്ണയവും, ചികിത്സയും ക്യത്യമായ രീതിയിൽ ലഭിക്കുന്നതു കൊണ്ട് ആയുർദൈർഘ്യം വർദ്ധിച്ചു. പ്രായംമാകുമ്പോൾ പല്ലുകൾ കൊഴിഞ്ഞു പോക്കും എന്ന ചിന്തയക്ക് മാറ്റം വന്നു. പ്രായംമാകുമ്പോൾ എല്ലുകൾക്കും തൊലിക്കും വരുന്നതുപോലുള്ള തേയമാനം പല്ലുകൾക്കുമുണ്ടാകാം. ക്യത്യമായ ചികിൽസ സമയത്തു ലഭ്യമാക്കിയാൽ ഇവയെ സുരക്ഷിതമായി സംരക്ഷിക്കാം. 

പല്ല് സംരക്ഷണം എല്ലാ പ്രായക്കാരിലും ഒരുപോലെയാണ്. എന്നാൽ മിക്കയാളുകളും തങ്ങൾക്ക് പ്രായമായതുകൊണ്ടി ഇനിയെന്തിന് പല്ലിനെ സംരക്ഷിക്കണം എന്ന ചിന്തയുള്ളവരാണ്. എന്നാൽ ഈ ചിന്ത തെറ്റാണ്. 

ദന്തമോണ ആരോഗ്യം ചെറിയ പ്രായത്തിൽ തന്നെ ശ്രദ്ധിച്ചുതുടങ്ങുന്നത് പ്രായമാകുമ്പോഴുണ്ടാകുവാൻ സാദ്ധ്യതയുള്ള പ്രമേഹം, ഹൃദ്രോഗം പോലുള്ള രോഗങ്ങളുടെ സാദ്ധ്യതകളെ കുറയ്ക്കും. ഏതെങ്കിലും തരത്തിലുള്ള മോണരോഗങ്ങളുണ്ടെങ്കിൽ അത് കണ്ടുപിടിച്ചു ചികിത്സിക്കുക. അത് മറ്റുപല രോഗങ്ങളും ഉണ്ടാകാതിരുക്കുവാൻ സഹായിക്കും. 

മോണരോഗങ്ങൾ, ദന്തക്ഷയം, മോണയിലെ നീർക്കെട്ട്, നാക്കിലെ തടിപ്പുകൾ, പല്ലിന്റെ തേയ്മാനവും കറപിടിക്കലും, ഉമ്മിനീർകുറവും പുകച്ചിലും, രുചി വ്യത്യാസം, ഒന്നോ രണ്ടോ, മുഴുവൻ പല്ലുകളോ ഇല്ലാതിരിക്കുക, പല്ലുസെറ്റ് ലൂസാകുക, പല്ലുസെറ്റ് ശരിയായ രീതിയിൽ പിടുത്തം ഇല്ലാതിരിക്കുക, മുഖത്തെ ചിലഭാഗങ്ങളിൽ വേദനയുണ്ടാകുക, പല്ലില്ലാത്തതിനാൽ ഭക്ഷണം കഴിക്കുവാൻ ബുദ്ധിമുട്ടുണ്ടാകുക, താടിയെല്ലിനുള്ള വേദന/കുഴതെറ്റൽ, മോശമായ വായ് ശുചീകരണം, പല്ലിന്റെ നിറം മഞ്ഞയാകുക എന്നിവയാണ് സാധാര പ്രായമായവരിൽ കണ്ടുവരുന്ന ദന്തരോഗങ്ങൾ. 

പല അസുഖങ്ങൾക്കായി കഴിക്കുന്ന മരുന്നുകളുടെ പ്രവർത്തനം മൂലമാണ് മോണയിലും പല്ലുകളിലും മാറ്റങ്ങൾ ഉണ്ടാകുന്നത്. ഇവയ്ക്കെല്ലാം ചികിത്സയുമുണ്ട്. ചിട്ടയായുള്ള പ്രവർത്തനങ്ങളിലൂടെ ഇവ മാറ്റിയെടുക്കാനും സാധിക്കും

കടപ്പാട്-www.sangeethasangamam.com

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate