অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഊർജ്ജ സംരക്ഷണ വിവരങ്ങൾ

ഊർജ്ജ സംരക്ഷണം

ലോക ഊർജ്ജ സംരക്ഷണ ദിനം - ഡിസം. 14
ഒരു രാജ്യത്തിന്റെ  ഉത്‌പാദനവും സാമ്പത്തിക വളർച്ചയും, ആ രാജ്യത്തിന്റെ വ്യവസായ വളർച്ചയെ  ആശ്രയിച്ചിരിക്കുന്നു. ഈ വളർച്ചയെ വ്യവസായ  വിപ്ളവത്തിന്  മുൻപും,  അതിനുശേഷവും ഉള്ള കലായളവെന്ന്  രണ്ടായി തിരിച്ചിരിക്കുന്നു.  1763-ൽ ജയിംസ്  വാട്ട്  എന്ന ശാസ്ത്രജ്ഞൻ  ആവിയന്ത്രം കണ്ടുപിടിച്ചതോടെയാണ്   ഊർജ്ജം  ഉപയോഗിച്ച്  യന്ത്രം പ്രവർത്തിപ്പിക്കാൻ  തുടങ്ങിയത്.  ഊർജ്ജരംഗത്തെ നാഴികക്കല്ലായി മാറിയത്   1831-ൽ മൈക്കൾ ഫാരഡെ   വൈദ്യുതി ഉത്പാദിപ്പിക്കാം എന്നു കണ്ടുപിടിച്ചതാണ്. വൈദ്യുതി ഉത്പാദനവും   പ്രസരണവം വ്യവസായ രംഗത്തിന്റെ  മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ആവിയന്ത്രങ്ങളും പിൽക്കാലത്ത്   എണ്ണയിൽ അധിഷ്ഠിതമായ ഡീസൽ, പെട്രോൾ എഞ്ചിനുകളും, നീരാവി ടർബൈനുകളും വൈദ്യുതി ഉത്പാദിപ്പിക്കാൻ ഉപയോഗിച്ചുതുടങ്ങി. ജലടർബൈനുകളും  ജലവൈദ്യുത പദ്ധതികളിൽ ഊർജ്ജ ഉത്‌പാദനത്തിന്  വ്യാപകമായി ഉപയോഗിച്ചുതുടങ്ങി. വൈദ്യുതി ഉത്പാദനം വഴി വ്യാപകമായി ഊർജ്ജം  പ്രസരണം ചെയ്യുന്നതിനും ഏതു സ്ഥലത്തും അത്  തിരിച്ച്  ഉപയോഗിക്കുന്നതിനും കഴിയുന്നു.

ആധുനിക ജീവിതത്തിൽ വൈദ്യുതി, ഇന്ധനം  എന്നിവ ഒഴിവാക്കാനാകാത്ത ഘടകങ്ങളാണ്. എന്നാൽ ഇവ രണ്ടും  എത്രകണ്ടു കുറച്ചും കാര്യക്ഷമമായും  ഉപയോഗിക്കാം  എന്നു ചിന്തിക്കുന്നത്  അത്യന്താപേക്ഷിതമാണ്.
ലോകത്തെമ്പാടും ഉപയോഗിക്കുന്ന ഊർജ്ജ സ്രോതസുകളിൽ മുൻപന്തിയിൽ നിൽക്കുന്നത്  എണ്ണ, കൽക്കരി, പ്രകൃതിവാതകം, ജലവൈദ്യുത പദ്ധതികൾ  എന്നിവയാണ്. എന്നാൽ പ്രകൃതിയിൽ (ഭൂഗോളത്തിൽ) നിന്ന്  ലഭിക്കുന്ന ഈ സ്രോതസുകൾക്ക്  പരിമിതികളുണ്ട്  എന്ന്   നാം മനസിലാക്കി. തുടർന്ന്  ഉറവ വറ്റാത്ത ഊർജ്ജ സ്രോതസുകൾ  തേടിയുള്ള പഠനങ്ങൾ നടത്തി.

സൂര്യപ്രകാശത്താൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി:

സോളാർ പാനലുകൾ ഉപയോഗിച്ച്  സൂര്യപ്രകാശത്തിൽ നിന്ന്  വൈദ്യുതി ഉത്പാദിപ്പിക്കാം. ഒരു സ്ക്വയർ മീറ്റർ സ്ഥലത്ത് ഏതാണ്ട്  ഒരു കിലോ വാട്ട്  വൈദ്യുത ശക്തിക്കുള്ള സൂര്യകിരണം ലഭിക്കുന്നു. എന്നാൽ ഇതിന്റെ 12 മുതൽ 15 ശതമാനം വരെ ശക്തിയുള്ള വൈദ്യുതിയേ ഇപ്പോൾ  ഉത്‌പാദിപ്പിക്കാൻ സാധിക്കുന്നുള്ളൂ. എന്നാൽ സൂര്യപ്രകാശം ഉള്ളപ്പോൾ മാത്രമേ ഇതു സാദ്ധ്യമാകൂ.  വൈദ്യതി,  ഉത്‌പാദിപ്പിക്കുന്നതല്ല  അതു  സംഭരിച്ച്  ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നതാണ്  നമുക്ക്  പ്രശ്നം. പകൽ ഉത്പാദിപ്പിച്ച വൈദ്യുതി സംഭരിച്ചുവയ്ക്കുന്നതിന്   ബാറ്ററികളെ ആശ്രയിക്കേണ്ടിയിരിക്കുന്നു. ഇത്  താരതമ്യേന  ചെലവേറിയതാണ്. ഒരു കാര്യം തീർച്ചയാണ്. സൂര്യനിൽ നിന്നും വൈദ്യുതി ഉണ്ടാക്കുന്നതിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും അതു സംഭരിക്കാൻ നൂതന മാർഗങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്താൽ  ഉറവ വറ്റാത്ത സ്രോതസായിരിക്കും  സൂര്യൻ. അതിനും ഉപരിയായി കാറ്റ്, തിരമാലകൾ എന്നിവയും  സൗരോർജ്ജത്തിന്റെ മറ്റു രൂപങ്ങളാണ്. ധാരാളം വൈദ്യുതി ഉത്പാദിപ്പിക്കാൻ  ഭാവിവാഗ്ദാനങ്ങളായ  രണ്ടു  മേഖലകളാണവ.
ഊർജ്ജ ഉപഭോഗത്തിലെ കാര്യക്ഷമത
ഊർജ്ജം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്  വ്യവസായ, ഉത്പാദന മേഖലകളാണ്. ഏതൊരു രാജ്യത്തിന്റെയും ആളോഹരി  ഊർജ്ജ ഉപഭോഗം അതിന്റെ  വ്യാവസായിക  ഔന്നത്യവും, ജീവിത നിലവാരവും സൂചിപ്പിക്കുന്നു. കാനഡ,  ജപ്പാൻ, അമേരിക്ക, ജർമ്മനി എന്നിങ്ങനെ പോകുന്നു അതിലെ മുമ്പന്മാർ. അതാതു സ്ഥാപനങ്ങളിലെ ഊർജ്ജ ഉപഭോഗത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കലാണ്  അതിന്റെ ഒരു പോംവഴി.
അടിസ്ഥാനപരമായി ഒരു  സൂക്ഷ്മ പഠനം തന്നെ ഇതിന്  ആവശ്യമാണ് (Energy  Audit). ഒരു നിശ്ചിതസംഘം വിദഗ്ദ്ധന്മാർ സ്ഥാപനത്തിൽ ഒരു വിശദ  പഠനം നടത്തുന്നു. ആഴ്ചകളോ, മാസങ്ങളോ, സ്ഥാപനത്തിന്റെ  വലിപ്പമനുസരിച്ച്,  നീണ്ടുനിൽക്കുന്ന ആ പഠനത്തിന്റെ ഫലമായി പല  പോരായ്മകളും  കണ്ടെത്താൻ കഴിയും.

കെട്ടിടങ്ങളിലെ ഊർജ്ജ ഉപഭോഗം

കെട്ടിടങ്ങളിലെ ഊർജ്ജ  ഉപഭോഗം രണ്ടായി തിരിക്കാം. വ്യാപാര സ്ഥാപനങ്ങൾ എന്നും വാസഗൃഹങ്ങൾ എന്നും. വ്യാപാര സ്ഥാപനങ്ങളിൽ താരതമ്യേന കൂടുതൽ വെളിച്ചം, ശീതീകരണ യന്ത്രങ്ങൾ  എന്നിവ ഉപയോഗിക്കുന്നതിനാൽ താരതമ്യേന കൂടുതൽ വൈദ്യുതിയും ഇന്ധനവും  ഉപയോഗിക്കുന്നു. തണുപ്പുള്ള ഇടങ്ങളിൽ  ഊർജ്ജവും ഇന്ധനവും കൂടുതൽ ഉപയോഗിക്കുന്നത്  മുറികളും, സ്ഥാപനങ്ങളും ചൂടാക്കുവാനാണ്. അതുകൊണ്ടുതന്നെ അവരുടെ ഉപഭോഗവും വളരെ കൂടുതലാണ്.  ഇന്ധനക്ഷമതയുള്ള ഉപകരണങ്ങൾ  ഉപയോഗിക്കുന്നതുവഴി  ഉപഭോഗം കുറയ്ക്കാവുന്നതാണ്.

ഒരു വ്യക്തി എന്ന നിലയിൽ   നാം  എപ്പോഴും ആലോചിക്കുന്നത്  ഊർജ്ജത്തിനുള്ള ചെലവ്   എങ്ങനെ  ക്രമീകരിക്കാം  എന്നതാണ്.  ഓരോ  കുടുംബവും ജീവിതനിലവാരമനുസരിച്ച്   ഊർജ്ജത്തിനു ചെലവിടേണ്ടിവരുന്ന തുക,  അഥവാ  ഉപയോഗിക്കുന്ന  ഇന്ധനം പരമാവധി കുറയ്ക്കാൻ  ബാദ്ധ്യസ്ഥതരാകണം. ഭക്ഷണം പാകം ചെയ്യുന്നതിന്   ഊർജ്ജം  അല്ലെങ്കിൽ ഊർജ്ജദായകമായ ഇന്ധനം കൂടിയേ തീരൂ. പെട്രോളിയം ഗ്യാസ്,  വൈദ്യുത  സ്റ്റൗ,  ഇൻഡക്ഷൻ കുക്കർ, മണ്ണെണ്ണ സ്റ്റൗ  എന്നിവയാണ്  നാം  ആശ്രയിക്കുന്നത്. ഈ ഉപകരണങ്ങൾ  കാര്യക്ഷമമായും കുറഞ്ഞ സമയവും  ഉപയോഗിക്കാൻ പരിശീലനം ആവശ്യമാണ്.  പല ടിവി  പ്രോഗ്രാമുകളിലും ഇവയുടെ ഉപയോഗം കമ്പനികൾ കാണിക്കുന്നത്  ശ്രദ്ധിക്കുന്നതും അതിനനുസരിച്ച്  പ്രവർത്തിക്കുന്നതും നല്ലതാണ്.
അടുക്കളയിൽ ഉപയോഗിക്കുന്ന  മറ്റ്   ഉപകരങ്ങളിൽ   മൈക്രോവേവ് അവൻ, ഡിഷ്‌വാഷർ, റെഫ്രിജറേറ്റർ, ഇലക്ട്രിക്  കുക്കിംഗ്   റേഞ്ച്  എന്നിവ   താരതമ്യേന കൂടുതൽ  ഊർജ്ജം ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്.
എയർ കണ്ടീഷണറുകൾ ഒരു ടണ്ണിന്    ഏകദേശം  ശരാശരി ഒരു മണിക്കൂറിന്   ഒരു യൂണിറ്റ്   മുതൽ മുകളിലോട്ട്,  ഇസ്തിരിപ്പെട്ടി ഒരു മണിക്കൂറിന്   ഒരു യൂണിറ്റും  വൈദ്യുതി  ഉപയോഗിക്കുന്നു.  വാഷിംഗ്   മെഷീനുകൾ,  വെള്ളം  പമ്പ്  ചെയ്യുന്ന പമ്പുകൾ എന്നിവയും  കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന  യന്ത്രങ്ങളാണ്. എയർ കണ്ടീഷണർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത്   വാട്ടർ ഹീറ്ററുകളാണ്. ഒരു സോളാർ വാട്ടർ ഹീറ്റർ  ഉപയോഗിക്കുന്നത്  വൈദ്യുത ബില്ലുകൾ കുറയ്ക്കാൻ വളരെ  സഹായിക്കും.

വെളിച്ചത്തിനായി എൽ.ഇ.ഡി  ലൈറ്റുകൾ, സി.എഫ്.എൽ, ട്യൂബുലൈറ്റുകൾ എന്നിവയെ ആശ്രയിക്കാവുന്നതാണ്. സ്റ്റാർറേറ്റിംഗ്  കൂടുതലുള്ള വൈദ്യുത ഉപകരണങ്ങൾതന്നെ  തിരഞ്ഞെടുക്കുന്നത്   വൈദ്യുത ഉപഭോഗം കുറയ്ക്കാൻ സഹായിക്കും.ചെറിയ തോതിലെങ്കിലും ഊർജ്ജ ഉപഭോക്താക്കളെ പരിണിത ഫലങ്ങളെപ്പറ്റി ബോധവത്കരിക്കുക വഴി ധാരാളം ഊർജ്ജം  ലാഭിക്കാൻ കഴിയും. ഉദാഹരണത്തിന്  ആവശ്യമില്ലാത്ത സമയത്ത്  കംപ്യൂട്ടറുകൾ  അണച്ചു  വയ്ക്കുക,. ആളില്ലാതിരിക്കുന്ന സമയം മുറികളിലെ ലൈറ്റും, ഫാനും അണച്ചിടുക,  പരമാവധി സൂര്യപ്രകാശം ഉപയോഗപ്പെടുത്തുന്ന രീതിയിൽ മുറികൾ രൂപകല്പന ചെയ്യുക  എന്നിവ ഇവയിൽചിലതു മാത്രം.

വാഹനങ്ങൾ

ഇന്ധനച്ചെലവിലും   പരിസ്ഥിതി മലിനീകരണത്തിലും മുൻപന്തിയിൽ നിൽക്കുന്നത്   വാഹനങ്ങളാണ്.  വാഹനങ്ങൾ  കൃത്യസമയത്ത്   ട്യൂൺ  ചെയ്ത്  ഇന്ധന ക്ഷമത  ഉറപ്പുവരുത്തണം. ഓടിക്കുന്ന വേഗത 45 മുതൽ  65 കി.മീ.  വരെയുള്ള വേഗത  ഇന്ധന ക്ഷമത കൂട്ടുന്നതിനും  മലിനീകരണം തടയുന്നതിനും സഹായിക്കും. ടയറുകളിലെ  കൃത്യമായ പ്രഷർ ഇന്ധന ക്ഷമത കൂട്ടും. ഇന്ധനക്ഷമതയുള്ള  ചെറിയ കാറുകൾ  ഒറ്റയ്ക്ക്  യാത്ര ചെയ്യാൻ ഉപയോഗിച്ചു ശീലിക്കുക.

പ്രൊഫ.  എം.കെ.  കുമാരൻ
മുൻ  പ്രൊഫ.  (സി.ഇ.ടി)
മുൻ  പ്രൊജക്ട്    ഡയറക്ടർ,  അനർട്ട്

വീടുകളിലെഊ൪ജ്ജ സംരക്ഷണം

വീടുകളില്‍ വെളിച്ചത്തിനായാണ് കൂടുതലായും വൈദ്യുതി ഉപയോഗിക്കുന്നത്. സാധാരണ ബള്‍ബുകള്‍ക്ക് പകരം സി.എഫ്. എല്‍, ഫ്ളൂറെസന്റ് വിളക്കുകള്‍, എല്‍. ഇ. ഡി വിളക്കുകള്‍, സൗരോര്‍ജ്ജ വിളക്കുകള്‍ എന്നിവ ഉപയോഗിക്കുക
സാധാരണ ബള്‍ബ്
ഇ൯കാ൯ഡസെന്റ് ലൈറ്റ്, ഇ൯കാ൯ഡസെന്റ് ലാമ്പ്. ജി. എല്‍. എസ് ബള്‍ബ് എന്നി പേരുകളില്‍ അറിയപ്പെടുന്നു. നാം നല്‍കുന്ന വൈദ്യുതിയുടെ 90% ഫിലമെന്റ് ചൂടാക്കാ൯ വേണ്ടി ഉപയോഗിക്കുന്നു. ബള്‍ബിന്റെ പ്രകാശ ദക്ഷത 10 മുതല് 15 ശതമാനം വെര മാത്രം. മറ്റൊരു രതിയില്‍ പറഞ്ഞാ ല്‍ 100 രൂപയുള്ള വൈദ്യുതി കൊടുത്താല്‍ 10 രൂപയ്ക്ക് പ്രകാശവും 90 രൂപയ്ക്ക് ചൂടും തരും. നമ്മുടെ കാലാവസ്ഥയ്ക്ക് ചൂട് ആവശ്യമില്ല. അതു മൂലം ബള്‍ബ് ഉപയോഗിക്കുമ്പോ ള്‍ മുറികളിലെ താപ നില ഉയരുന്നു. പിന്നീട് ചൂട് കുറയ്ക്കുന്നതിനുവേണ്ടി ഫാ൯, എയര്‍കണ്ടീഷണ൪ മുതലായവ ഉപയോഗിക്കേണ്ടി വരുന്നു. വൈദ്യുതിയുടെ ഉപയോഗവും കൂടുന്നു.
1.5 V ന്റെ ടോര്‍ച്ച് ബള്‍ബു മുതല്‍ 220 V ല്‍ വരെ കത്തുന്ന ബള്‍ബുകള്‍ ധാരാളം. നമ്മുടെ വീടുകളില്‍ 15 W മുതല്‍ 100 W വരെയുള്ള ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. വില കേവലം 10 മുതല്‍ 12 വരെ.

ഫ്ളൂറെസന്റ് വിളക്കുകള്‍
ട്യൂബ് ലൈറ്റുകള്‍ എന്ന് നാം സാധാരണയായി പറയുന്ന ഫ്ളൂറസെന്റ് വിളക്കുകള്‍ക്ക് കറന്റ് ചെലവും ആയുസ്സും കൂടുതലാണ്. സാധാരണ ബള്‍ബുകളി ല്‍ ചുട്ടുപഴുത്ത ഫിലമെന്റി ല്‍ നിന്നാണ് പ്രകാശമുണ്ടാവുന്നതെങ്കി ല്‍ ട്യൂബ് ലൈറ്റുകളി ല്‍ ഫ്ളൂറസെന്റ് എന്ന പ്രതിഭാസത്താലാണ് പ്രകാശം ഉണ്ടാകുന്നത്. ട്യൂബ് ലൈറ്റുകള്‍ക്ക് ഇലക്ട്രോണിക് ചോക്ക് ഘടിപ്പിക്കുന്നതുകൊണ്ട് വൈദ്യുതി ലാഭം നേടാം. കൂടാതെ കുറഞ്ഞ വോള്‍ട്ടേജി ല്‍ ട്യൂബ് ലൈറ്റുക ള്‍ കത്തിക്കുകയും ചെയ്യാം. ഇപ്പോള്‍ പല വലിപ്പത്തിലും പല വാട്ടേജിലുമുള്ള ട്യൂബ് ലൈറ്റുക ള്‍ വിപണികളി ല്‍ ലഭ്യമാണ്. 60 വാട്ട്സ്, 40 വാട്ട്സ് , 36 വാട്ട്സ് എന്നിങ്ങനെ. സ്ളിം ട്യൂബുകള്‍ എന്നറിയപ്പെടുന്ന T4, T5 (T എന്നത് ട്യൂബുല൪ ആകൃതിയെയും 4, 5 എന്നിവ അതിന്റനീളത്തെയും സൂചിപ്പിക്കുന്നു) എന്നിവ കാര്യക്ഷഷമത കൂടിയവയാണ്. ട്യൂബ് ലൈറ്റുകളുടെ കാര്യക്ഷമത അറിയുന്നതിന് ബി. ഇ. ഇ. (ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി) ലേബലുക ള്‍ നിലവി ല്‍ വന്നിട്ടുണ്ട്. പവര്‍ സേവിംഗ് ഗൈഡ് എന്നറിയപ്പെടുന്ന ഈ ലേബല്‍ നോക്കി വാട്ടേജുകളും കിട്ടുന്ന പ്രകാശത്തിന്റെ അളവും താരതമ്യം ചെയ്ത് മേന്മ കൂടിയവ തെരഞ്ഞെടുക്കാവുന്നതാണ്. പച്ച പ്രതലത്തിലുള്ള നക്ഷത്രങ്ങളാണ് കാര്യക്ഷമതയെ കാണിക്കുന്നത്. 5 നക്ഷത്രങ്ങ ള്‍ കൂടുത ല്‍ കാര്യക്ഷമതയെയും ഒരു നക്ഷത്രം കുറഞ്ഞ കാര്യക്ഷമതയെയും കാണിക്കുന്നു.

കോംപാക്ട് ഫ്ളൂറസെന്റ് ലാമ്പുക ള്‍ ( സി. എഫ്. എല്‍)
ട്യൂബുലൈറ്റുകളേക്കാ ള്‍ വൈദ്യുതി ലാഭം നേടിത്തരുന്ന കോംപാക്ട് ഫ്ളൂറസെന്റ് വിളക്കുക ള്‍ ഇന്ന് വിപണയി ല്‍ സുലഭമാണ്. സി. എഫ്.എല്‍ കള്‍ക്ക് സാധാരണ ബള്‍ബുകളേക്കാ ള്‍ 4 മുതല്‍ 6 ഇരട്ടി ഊര്‍ജ്ജക്ഷമതയും ആയുര്‍ദൈര്‍ഘ്യവും ഉണ്ട്. ഒരു 40 വാട്ട്സ് ബള്‍ബിനു പകരം 7 വാട്ട്സ് സി. എഫ്. എല്‍ ഉപയോഗിച്ചാ ല്‍ മതിയാകും. തുടര്‍ച്ചയായി ‘ON’ ‘OFF’ ചെയ്യുന്ന സ്ഥലഞ്ഞളി ല്‍ സാധാരണ ബള്‍ബുകളാണ് അഭികാമ്യം

എല്‍. ഇ.ഡി. ( LED - ലൈറ്റ് എമിറ്റിംഗ് ഡയോഡ്സ്)
ഇലക്ട്രോണിക് ഉപകരണങ്ങളിലും ട്രാഫിക് സിഗ്നലുകളിലും മറ്റും ഉപയോഗിച്ചു വരുന്ന ലൈറ്റ് എമിറ്റിംഗ് ഡയോഡ്സ് ഇപ്പോള്‍ വിളക്കുകളുടെ രൂപത്തിലും ലഭ്യമായി തുടങ്ങിയിരിക്കുന്നു. സാധാരണ ബള്‍ബുകളേക്കാളും, സി. എഫ്. എല്‍ കളേക്കാളും പതിന്മടങ്ങ് ആയുര്‍ദൈര്‍ഘ്യമാണ് ഇവയ്ക്കുള്ളത്. ഏകദേശം 50,000 മുതല്‍ 60,000 മണിക്കൂര്‍. ഒരു വാട്ട് എല്‍. ഇ. ഡി ക്ക് 100 ലൂമെ൯ ( പ്രകാശത്തിന്റെ അളവ്) വരെ പ്രകാശം ലഭിക്കും. സിറോ വാട്ട് ബള്‍ബ് എന്നു നാം വിളിക്കുന്നതും 15 മുതല്‍ 28 വാട്ട്സ് ശേഷിയുള്ള, പൂജാ മുറികളിലും മറ്റും ദിവസം മുഴുവ൯ തെളിയിച്ചിടുന്നതുമായ ബള്‍ബുകള്‍ക്കു പകരം LED ഉപയോഗിക്കാവുന്നതാണ്. ഇപ്പോള്‍ തെരുവു വിളക്ക്, എമര്‍ജന്‍സി ലാമ്പുക ള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ധാരാളമായി ഉപയോഗിക്കുന്ന ഇവ ബള്‍ബുകള്‍ക്കും, സി. എഫ്. എല്‍ കള്‍ക്കും പകരം ഉപയോഗിക്കാവുന്ന തരത്തി ല്‍ ലഭ്യമാക്കുന്നതിള്ള ശ്രമങ്ങ ള്‍ നടന്നു വരുന്നുണ്ട്. അധികം വൈകാതെ അവ നമ്മുടെ വീടുകളില്‍ എത്തും എന്നു പ്രതീക്ഷിക്കാം
സൗരോര്‍ജ്ജ വിളക്കുക ള്‍
വൈദ്യുതി പ്രതിസന്ധിയുടെ ഇക്കാലത്ത് വിളക്കുകള്‍ തെളിയിക്കുന്നതിന് സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സൂര്യപ്രകാശം വഴി ചാര്‍ജ്ജ് ചെയ്യാ ന്‍ കഴിയുന്ന ഈ വിളക്കു ള്‍ക്ക് സൂര്യ പ്രകാശം ആഗിരണം ചെയ്യുന്നതിനുള്ള ഒരു സോളാര്‍ പാനല്‍, അകത്തു ബാറ്ററി ഘടിപ്പിച്ചിരിക്കുന്ന വിളക്ക് (സി. എഫ്. എല്‍, എല്‍. ഇ. ഡി എന്നിവ ഉപയോഗിക്കുന്നു) എന്നിവയാണ് ഭാഗങ്ങ ള്‍ . 6 മുത ല്‍ 7 മണിക്കൂ ര്‍ സൂര്യപ്രകാശത്തി ല്‍ ചാര്‍ജ്ജ് ചെയ്യുന്ന ഇത്തരം വിളക്കുക ള്‍ക്ക് 4മുതല്‍ 5 മണിക്കൂ ര്‍ വരെ പ്രകാശം നല്‍കുവാ൯ കഴിയും. ഇത്തരം വിളക്കുകളുടെ ഉപയോഗത്തിലൂടെ നമുക്ക് വൈദ്യുതി ലാഭവും സാമ്പത്തക ലാഭവും നേടാം.
72 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളുള്ള കേരളത്തി ല്‍ ഒരു സാധാരണ ബള്‍ബ് മാറ്റി സൗരോര്‍ജ്ജ വിളക്കുകള്‍ ഉപയോഗിക്കുകയാണെങ്കി ല്‍ ഒരു വൈദ്യുതി നിലയത്തിനുള്ള വൈദ്യുതി തന്നെ ലാഭിക്കാനാവും

സൗരോര്‍ജ്ജ വിളക്കുകള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിലുള്ള വിളക്കുകള്‍ ഇന്ന് കെരളത്തില്‍ ലഭ്യവുമാണ്. വിശദ വിവരങ്ങള്‍ നിങ്ങള്‍ക്കായി,
NGS Renewable Energy & Handicrafts Centre
TC 5/8, KAIRA Building, Ambalamukku, Peroorkada, Thiruvananthapuram – 695 005
ngs.renewableenergy@gmail.com
Phone: 9446033581
കാര്യക്ഷമത കൂടിയതും മിതമായ നിരക്കിലും സൗരോ൪ജ്ജ വിളക്കുകള്‍
കൂടുതല്‍ കാര്യക്ഷമതയുള്ള LED (Light Emitting Diodes) ഉപയോഗിച്ച് നി൪മ്മിച്ചിട്ടുള്ള സൗരോ൪ജ്ജ വിളക്കുക ള്‍ കൈകാര്യം ചെയ്യാ൯ സുഖകരമായ രീതിയിലാണ് ഡിസൈ൯ ചെയ്തിരിക്കുന്നത്. 
NOVA 150 – കാര്യക്ഷമത കൂടിയതും വിലക്കുറവി ല്‍ ലഭ്യമാകുന്നതുമായ സൗരോര്ജ്ജo വിളക്കുകള്‍ 
സൂര്യപ്രകാശത്തിലും വൈദ്യുതിയിലും ചാ൪ജ്ജ് ചെയ്യാനുള്ള സൗകര്യം. 
ഗുണമേന്മ കൂടിയ ലൈറ്റ് എമിറ്റിംഗ് ഡയോഡ്സ് (എ ല്‍ . ഇ.ഡി.) ഉപയോഗിച്ച് മണ്ണെണ്ണ വിളക്കിനേക്കാള്‍ പ്രകാശവും ഫ്ളൂറസെന്റ് വിളക്കുകളേക്കാ ള്‍ കാര്യക്ഷമതയും ലഭ്യമാക്കുന്നു.
ആവശ്യത്തിനനുസരിച്ച് പ്രകാശം നാല് വിധത്തി ല്‍ ക്രമികരിക്കാം.
ചെറുപ്രാണിക ള്‍, പൊടി പടലങ്ങ ള്‍ എന്നിവ ഉള്ളി ല്‍ കടക്കാത്ത വിധം സുരക്ഷിതമായ ബാഹ്യകവചം.
കൊണ്ടു നടക്കാ൯ സൗകര്യമുള്ള തരത്തിലുള്ള ഡിസൈ൯.
ചാ൪ജ്ജിംഗ് നിലവാരം അറിയുന്നതിനായി ബാറ്ററി ഇ൯ഡിക്കേറ്ററുക ള്‍.Ø
AC ചാ൪ജ്ജിംഗിനു വേണ്ട സമയം 5-7 മണിക്കൂ൪
9 മണി മുത ല്‍ 5 മണി വരെ സൂര്യപ്രകാശത്തില്‍ ചാര്ജ്ജ് ചെയ്യുന്നതിലൂടെ പ്രകാശം ലഭിക്കുന്ന മണിക്കൂ൪ കൂടിയ പ്രകാശം 4 മണിക്കൂ൪
ഇടത്തരം പ്രകാശം 6 മണിക്കൂ൪
കുറഞ്ഞ പ്രകാശം 12 മണിക്കൂ൪
ഏറ്റവും കുറഞ്ഞ പ്രകാശം (കിടപ്പു മുറിയിലെ വിളക്കുകളായി) 100 മണിക്കൂ൪
NOVA 200‌ - മൊബൈ ല്‍ ചാ൪ജ്ജിംഗ് സൗകര്യേത്താടു കൂടിയ സൗരോ൪ജ്ജ വിളക്കുകള്‍ 
സൂര്യപ്രകാശത്തിലും വൈദ്യുതിയിലും ചാ൪ജ്ജ് ചെയ്യാനുള്ള സൗകര്യം.
ഗുണമേന്മ കൂടിയ ലൈറ്റ് എമിറ്റിംഗ് ഡയോഡ്സ് (എ ല്‍ . ഇ.ഡി.) ഉപയോഗിച്ച് മണ്ണെണ്ണ വിളക്കിനേക്കാള്‍ പ്രകാശവും ഫ്ളൂറസെന്റ് വിളക്കുകളേക്കാ ള്‍ കാര്യക്ഷമതയും ലഭ്യമാക്കുന്നു.
ആവശ്യത്തിനനുസരിച്ച് പ്രകാശം ക്രമികരിക്കാം. 
ചെറുപ്രാണിക ള്‍, പൊടി പടലങ്ങ ള്‍ എന്നിവ ഉള്ളി ല്‍ കടക്കാത്ത വിധം സുരക്ഷിതമായ ബാഹ്യകവചം. 
കൊണ്ടു നടക്കാ൯ സൗകര്യമുള്ള തരത്തിലുള്ള ഡിസൈ൯.
ചാ൪ജ്ജിംഗ് നിലവാരം അറിയുന്നതിനായി ബാറ്ററി ഇ൯ഡിക്കേറ്ററുകള്‍.
രണ്ടു മണിക്കൂര്‍ വരെ മൊബൈല്‍ ചാര്ജ്ജ് ചെയ്യാനുള്ള സൗകര്യം 

AC ചാ൪ജ്ജിംഗിനു വേണ്ട സമയം+ 5-7 മണിക്കൂ൪
9 മണി മുത ല്‍ 5 മണി വരെ സൂര്യപ്രകാശത്തില്‍ ചാര്ജ്ജ് ചെയ്യുന്നതിലൂടെ പ്രകാശം ലഭിക്കുന്ന മണിക്കൂ൪ കൂടിയ പ്രകാശം 3 മണിക്കൂ൪
ഇടത്തരം പ്രകാശം 5 മണിക്കൂ൪
കുറഞ്ഞ പ്രകാശം 10 മണിക്കൂ൪
ഏറ്റവും കുറഞ്ഞ പ്രകാശം (കിടപ്പു മുറിയിലെ വിളക്കുകളായി) 50 മണിക്കൂ൪
Comet : വളരെ കുറഞ്ഞ സൂര്യപ്രകാശത്തില്‍ ചാ൪ജ്ജ് ചെയ്യാവുന്നതും, വിളക്കിന്റെ വെളിച്ചം ആവശ്യമുള്ള ദിശയിലേക്ക് ക്രമികരിക്കാ൯ പറ്റുന്നതും കൊണ്ടു നടക്കാ൯ സൗകര്യപ്രദവും, കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നതുമായ സൗരോര്ജ്ജറ വിളക്കുകള്‍ 
ഏതു ദിശയിലേക്കും തിരിച്ച് വെക്കാവുന്ന തരത്തിലാണ് വിളക്കിന്റെ മേല്ഭാ ഗം ഡിസൈ൯ ചെയ്തിരിക്കുന്നത്. ചുമരിലും മറ്റും തൂക്കി ഇടാ൯ സൗകര്യത്തിലുള്ള സംവിധാനവും ഉണ്ട്. വായനക്കും മറ്റും ഉപയോഗിക്കുന്ന ടേബിള്ലാറമ്പ് തരത്തിലുള്ള ഈ വിളക്കുകളില്‍ മൂന്ന് വിധത്തില്‍ പ്രകാശം ക്രമീകരിക്കാവുന്നതാണ്.
സൂര്യപ്രകാശത്തില്‍ മുഴുവ൯ ചാര്ജ്ജ് ലഭിക്കുന്നതിനുവേണ്ട സമയം കുറഞ്ഞത് 6 മണിക്കൂ൪
AC ചാ൪ജ്ജിംഗിനു വേണ്ട സമയം 4- 5 മണിക്കൂ൪
പ്രകാശം ലഭിക്കുന്ന മണിക്കൂ൪ കൂടിയ പ്രകാശം 1 . 5 മണിക്കൂ൪
ഇടത്തരം പ്രകാശം 4 മണിക്കൂ൪
കുറഞ്ഞ പ്രകാശം 15 മണിക്കൂ൪
NOVA 175 - വൈദ്യുതിയില്‍ റീ-ചാ൪ജ്ജ് ചെയ്യാവുന്ന LED വിളക്ക്
സാധാരണ റീചാ൪ജ്ജ് ചെയ്യാവുന്ന വിളക്കുകളേക്കാള്‍ വേഗത്തില്‍ റീചാര്ജ്ജ്ാ ചെയ്യാ൯ പറ്റുന്ന പേറ്റന്റ് ലഭിച്ച കമ്പനിയുടെ സ്വന്തം സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമമായ റിചാ൪ജ്ജിംഗ് സാധ്യമാക്കുന്നു. വോള്ട്ടേ ജ് വ്യതിയാനങ്ങളി ല്‍ ( 160 – 280 V) പരിരക്ഷ ലഭിക്കുന്ന തരത്തിലുള്ള ക്രമീകരണം. നാല് വിധത്തില്‍ പ്രകാശം ക്രമീകരിക്കാം
AC ചാ൪ജ്ജിംഗിനു വേണ്ട സമയം 4 മുതല്‍ 5 മണിക്കൂ൪
പ്രകാശം ലഭിക്കുന്ന മണിക്കൂ൪ കൂടിയ പ്രകാശം 8 മണിക്കൂ൪
ഇടത്തരം പ്രകാശം 15 മണിക്കൂ൪
കുറഞ്ഞ പ്രകാശം 30 മണിക്കൂ൪
ഏറ്റവും കുറഞ്ഞ പ്രകാശം 
(കിടപ്പു മുറിയിലെ വിളക്കുകളായി) 200

തിരിച്ചറിയപ്പെടേണ്ട വൈദ്യുതാവശ്യങ്ങള്‍

മാനവപുരോഗതിയുടെ ചരിത്രം പുതിയ പുതിയ ഊര്‍ജ്ജ സ്രോതസ്സുകള്‍ക്കു വേണ്ടിയും, ഊര്‍ജ്ജത്തിന്റെ വൈവിധ്യപൂര്‍ണ്ണമായ ഉപയോഗ സാധ്യതകള്‍ക്കുവേണ്ടിയുമുള്ള അനേ്വഷണത്തിന്റേതു കൂടിയാണ്. മറ്റു ജീവജാലങ്ങളെപ്പോലെ സ്വന്തം ഊര്‍ജ്ജം മാത്രം ഉപയോഗിച്ചിരുന്ന പ്രാചീന മനുഷ്യന്‍ സഹജീവികളെ മെരുക്കി അവയുടെ ഊര്‍ജ്ജം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ആദ്യചുവടുവെച്ചത്. കാലമേറെ കഴിഞ്ഞപ്പോള്‍ കാറ്റിന്റെയും, ജലത്തിന്റെയുമൊക്കെ ശക്തി ഉപയോഗപ്പെടുത്താന്‍ മനുഷ്യന്‍ ശീലിച്ചു. തീയുടെ ആവിര്‍ഭാവം ഊര്‍ജ്ജ രംഗത്തിന്റെ തലക്കുറിതന്നെ മാറ്റിയെഴുതാന്‍ പര്യാപ്തമായിരുന്നു. ഖനിജ ഇന്ധനങ്ങളുടെ ആവിര്‍ഭാവത്തിനു മുമ്പ് ആധുനിക മനുഷ്യന്റെ പ്രധാന ഊര്‍ജ്ജസ്രോതസ്സ് വിറകായിരുന്നു. 1890-ഓടെ കല്‍ക്കരി വിറകിനെ പിന്‍തള്ളി പ്രധാന ഊര്‍ജ്ജ സ്രോതസ്സായി മാറി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഗള്‍ഫ് മേഖലയില്‍ വലിയ തോതിലുള്ള എണ്ണ നിക്ഷേപം കണ്ടെത്തി. 1960-ഓടെ ഊര്‍ജ്ജ സ്രോതസ്സുകളില്‍ എണ്ണ ഒന്നാമതെത്തി. 1973-ലെയും 1979-ലെയും എണ്ണ പ്രതിസന്ധി വീണ്ടും പുതിയ സ്രോതസ്സുകള്‍ക്കായുള്ള അനേ്വഷണങ്ങള്‍ക്ക് വഴിവെച്ചു. ഇന്നു ലോകത്ത് ഏറ്റവുമധികം ഗവേഷണം നടക്കുന്ന മേഖലകളിലൊന്ന് പുനരുപയോഗിക്കാവുന്ന പുതിയ ഊര്‍ജ്ജസ്രോതസ്സുകളുമായി ബന്ധപ്പെട്ടാണ്. നാളെ സൗരോര്‍ജ്ജം ഒന്നാമതെത്തുമെന്ന് കരുതുന്നവരേറെയാണ്. ഊര്‍ജ്ജമേഖലയെ മൊത്തമായി കണ്ടുള്ള ചര്‍ച്ചയാണ് അഭികാമ്യമെങ്കിലും അതേറെ ആഴത്തിലും പരപ്പിലുമുള്ള വിശകലനം ആവശ്യപ്പെടുന്നതിനാല്‍ ഇവിടെ വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് പ്രതിപാദിക്കുന്നത്. വികസനവുമായി ബന്ധപ്പെടുത്തിയുള്ളതിലേറെ ഇന്ന് കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങളുമായി ബന്ധപ്പെടുത്തിയാണ് വൈദ്യുതി ഉള്‍പ്പെടെയുള്ള ഊര്‍ജ്ജരംഗത്തെ ചര്‍ച്ചകള്‍ നടക്കുന്നത്. പരമ്പരാഗത വൈദ്യുതോത്പാദന സംവിധാനങ്ങളായ വന്‍കിട ജലവൈദ്യുത പദ്ധതികളും, താപനിലയങ്ങളും, ആണവനിലയങ്ങളും വന്‍ പാരിസ്ഥിതിക, സാമൂഹിക പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. വലിയ ജലവൈദ്യുത പദ്ധതികള്‍ പലതും വനമേഖലകളിലാണ് നിര്‍മ്മിക്കുന്നത്. വനങ്ങള്‍ക്കും, സസ്യജാലങ്ങള്‍ക്കും, ജൈവവൈവിധ്യത്തിനും ഇവ വരുത്തിയിട്ടുള്ള നാശനഷ്ടങ്ങള്‍ വളരെ വലുതാണ്. നേരിട്ടുള്ള വനനാശത്തിനപ്പുറം വനങ്ങളുടേയും, ജൈവ ആവാസവ്യവസ്ഥകളുടേയും തുണ്ടുവത്കരണം (Fragmentation) സമീപ വനങ്ങളുടേയും, വന്യജീവികളുടേയും നിലനില്‍പ്പിനു ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു. മനുഷ്യസ്പര്‍ശമേല്‍ക്കാത്ത കന്യാവനങ്ങളില്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കാനായി സൃഷ്ടിച്ച ഗതാഗത സംവിധാനങ്ങള്‍ പലയിടങ്ങളിലും കൂടുതല്‍ വനനാശത്തിന് വഴിവെച്ചിട്ടുണ്ട്. നദീവ്യവസ്ഥകളില്‍ ഏറ്റവുമേറെ ആഘാതം വരുത്തിയിട്ടുള്ള മനുഷ്യ ഇടപെടലാണ് അണക്കെട്ടുനിര്‍മ്മാണം. പുഴയുടെ സ്വാഭാവിക നീരൊഴുക്കിന്റെ രീതികളെ ഇതപ്പാടെ മാറ്റിമറിക്കുന്നു. നദിയുടെ, റിസര്‍വോയറില്‍ മുങ്ങിപ്പോകുന്ന ഭാഗവും അണക്കെട്ടിനുതാഴെ നീരൊഴുക്കില്ലാതാകുന്ന ഭാഗവും ഫലത്തില്‍ മരിച്ചതായി തന്നെ കണക്കാക്കേണ്ടിവരും. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ വന്‍കിട അണക്കെട്ടുകളില്‍ നിന്നും ഗണ്യമായ തോതില്‍ ഹരിതഹൃഹവാതകമായ മീഥേന്‍ പുറംതള്ളപ്പെടുന്നതായി ബ്രസീലില്‍ നടന്ന പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ലോകത്താകെ അണക്കെട്ടുകള്‍ക്കായി കോടിക്കണക്കിനാളുകളാണ് കുടിയൊഴിപ്പിക്കപ്പെട്ടിട്ടുള്ളത്. പ്രധാനമായും ആദിവാസി സമൂഹങ്ങളും, മറ്റു പിന്നോക്ക ജനവിഭാഗങ്ങളുമാണ് ഇത്തരത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടത്. അണക്കെട്ടുകള്‍ക്ക് താഴെ നീരൊഴുക്കിലുണ്ടാകുന്ന വ്യതിയാനം പുഴയെ ആശ്രയിക്കുന്ന ജനങ്ങള്‍ക്ക് പലപ്പോഴും വലിയ നഷ്ടങ്ങളുണ്ടാക്കുന്നു. പരിസരമലിനീകരണവും, ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങളും കല്‍ക്കരി ഉപയോഗിക്കുന്ന താപനിലയങ്ങളുടെ കൂടപ്പിറപ്പാണ്. ഇന്ന് താപനിലയങ്ങളുടെ ഏറ്റവും വലിയ ഭീഷണിയായിക്കാണുന്നത് ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളലാണ്. ഇന്ത്യയിലെ മൊത്തം ഹരിതഗൃഹവാതക ഉത്സര്‍ജനത്തില്‍ (Emission) 40 ശതമാനവും താപനിലയങ്ങളില്‍ നിന്നാണ്. (2007-ല്‍ ഇന്ത്യയിലെ മൊത്തം ഹരിതഗൃഹവാതക ഉത്സര്‍ജ്ജനം 1,900 ദശലക്ഷം ടണ്‍ കാര്‍ബണ്‍ഡൈഓക്‌സൈഡിനു തുല്യമായിരുന്നു. ഇതില്‍ 719 മില്യണ്‍ ടണ്‍, അതായത് 38 ശതമാനം, വൈദ്യുത മേഖലയുടെ സംഭാവനയായിരുന്നു). കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ടും അതീവ ഗുരുതരമായ ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ട്. പ്രകൃതിവാതകം ഇന്ധനമായുപയോഗിക്കുന്ന താപനിലയങ്ങള്‍ക്ക് കല്‍ക്കരിനിലയങ്ങളെ അപേക്ഷിച്ച് മലിനീകരണം കുറവാണ്. എന്നാല്‍ ഇവയ്ക്കും കല്‍ക്കരിനിലയങ്ങളുടെ 50 ശതമാനം ഹരിതഗൃഹ പ്രഭാവമുണ്ട്. ചെര്‍ണോബില്‍, ഫുക്കുഷിമ ദുരന്തങ്ങള്‍ക്കു ശേഷം നിലവില്‍ ആണവ നിലയങ്ങളുള്ള പല രാജ്യങ്ങളും അപകടകരമായ ഈ സാങ്കേതിക വിദ്യയില്‍ നിന്നും പിന്‍മാറിെക്കാണ്ടിരിക്കുകയാണ്. വൈദ്യുതി ഉത്പാദന സംവിധാനമെന്നതിലുപരി ആണവായുധ മോഹമാണ് ആണവ വൈദ്യുതി നിലയനിര്‍മ്മാണത്തിനു പിന്നിലെന്ന ആരോപണം ശക്തമാണ്. ഇന്ത്യയില്‍ മറ്റെല്ലാ വൈദ്യുത ഉത്പാദന സംവിധാനങ്ങളും ഊര്‍ജ്ജ, പാരമ്പരേ്യതര ഊര്‍ജ്ജ വകുപ്പുകളുടെ കീഴിലായിരിക്കുമ്പോള്‍ ആണവ നിലയങ്ങള്‍ മാത്രം പ്രതിരോധ വകുപ്പിനു കീഴിലാണ്. ഇവിടെ നിന്നുള്ള പലവിവരങ്ങളും പൊതു ജനങ്ങള്‍ക്ക് ലഭ്യമല്ല. ആണവനിലയങ്ങളില്‍ അപകടങ്ങളുണ്ടായി ആണവ വികിരണമുണ്ടായാല്‍ അവയുടെ പ്രത്യാഘാതം വളരെ വര്‍ഷങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. 2006-ല്‍ ചെര്‍ണോബില്‍ ദുരന്തത്തിന്റെ ഇരുപതാം വാര്‍ഷികവേളയില്‍ പുറത്തിറക്കിയ വിവിധ പഠനങ്ങളുടെ സമാഹാരം പറയുന്നത് അവിടെ ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായാണ്. ഫുക്കുഷിമ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളുടെ വ്യാപ്തി ലോകമറിയാന്‍ ഇരിക്കുന്നതേയുള്ളു. വലിയ അപകടങ്ങള്‍ ഇല്ലാതിരുന്നാല്‍പ്പോലും ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരിസരങ്ങളില്‍ റേഡിയേഷന്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 40 വര്‍ഷത്തോളം മാത്രം ആയുസ്സുള്ള ഒരു ആണവനിലയത്തിന്റെ പ്രവര്‍ത്തന കാലാവധി കഴിഞ്ഞാല്‍ ബാക്കിയാകുന്ന അവശിഷ്ട ഇന്ധനം ആയിരക്കണക്കിനു വര്‍ഷങ്ങള്‍ മാരകമായ വികിരണം പുറപ്പെടുവിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അവശിഷ്ട ഇന്ധനം കൈകാര്യം ചെയ്യാനുള്ള സുരക്ഷിതമായ ഒരു മാര്‍ഗ്ഗവും ലോകം ഇന്നുവരെ കണ്ടെത്തിയിട്ടില്ല. ഇന്നു മുഖ്യധാരയിലെത്തിക്കഴിഞ്ഞ കാറ്റില്‍ നിന്നും, സൗരോര്‍ജ്ജത്തില്‍ നിന്നുമുള്ള വൈദ്യുതി ഉത്പാദന മാര്‍ഗ്ഗങ്ങളും പൂര്‍ണ്ണമായും ”ശുദ്ധ”മാണെന്നും കണക്കാക്കാനാകില്ല. എന്നാല്‍ പരമ്പരാഗത സ്രോതസ്സുകളെ അപേക്ഷിച്ച് താരതമേ്യന കുറഞ്ഞ പ്രത്യാഘാതങ്ങളാണ് ഇവയുണ്ടാക്കുന്നത്. അതിനാല്‍ തന്നെ പല രാജ്യങ്ങളുമിന്ന് പുതിയതും, പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജ സ്രോതസ്സുകള്‍ക്കു (new and renewable energy source) മുന്‍ഗണന നല്‍കുന്ന നയങ്ങളാണ് പിന്‍തുടരുന്നത്. 2013 അവസാനിക്കുമ്പോള്‍ ലോകത്തിന്റെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളുടെ ശേഷി 5,60,000 മെഗാവാട്ടിലെത്തിക്കഴിഞ്ഞു. കാറ്റില്‍ നിന്നുള്ള വൈദ്യുതോപാധികളുടെ ശേഷി 3,18,000 മെഗാവാട്ടും സൗരോര്‍ജ്ജത്തില്‍നിന്നുള്ളത് 1,39,000 മെഗാവാട്ടുമായി. കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി പരമ്പരാഗത വൈദ്യുത പദ്ധതികള്‍ക്ക് ചെലവഴിച്ചതിലേറെ പണമാണ് ലോകം പുനരുപയോഗിക്കാവുന്ന പുതിയ സ്രോതസ്സുകള്‍ക്കായി ചെലവഴിച്ചത്. ഇന്ത്യന്‍ വൈദ്യുതി രംഗം 11-ാം പഞ്ചവത്സരപദ്ധതി മുതല്‍ (2007-2012) ഇന്ത്യയിലും, പാരമ്പരേ്യതര സ്രോതസ്സുകളുടെ വലിയ വളര്‍ച്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ വികസിത രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ പരമ്പരാഗത സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം കുതിച്ചുയരുകയാണ്. 11-ാം പദ്ധതി കാലത്ത് പാരമ്പരേ്യതര സ്രോതസ്സുകളില്‍ നിന്നും പുതുതായി 17,000 മെഗാവാട്ടില്‍ താഴെ വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള്‍ പരമ്പരാഗതസ്രോതസ്സുകളില്‍ നിന്നും 51,000 മെഗാവാട്ടാണ് പുതുതായി ഉത്പാദിപ്പിച്ചത്. സമീപഭാവിയില്‍ (2013-32 വരെയെങ്കിലും) പരമ്പരാഗതസ്രോതസ്സുകളുടെ വന്‍ വളര്‍ച്ച തുടരുമെന്നാണ് അധികൃതരുടെ നിലപാട്. ഇന്ത്യയില്‍ ആദ്യമായി വൈദ്യുതവിളക്ക് പ്രകാശിച്ചത് 1879-ല്‍ കൊല്‍ക്കത്തയിലാണ്. കേന്ദ്രീകൃത വൈദ്യുതോത്പാദന സംവിധാനങ്ങള്‍ക്ക് തുടക്കം കുറിച്ചത് 1905-ല്‍ പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങ് ജില്ലയില്‍ സ്ഥാപിച്ച 130 കിലോവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിയോടെയാണ്. ഇന്ത്യ സ്വതന്ത്രയായ 1947-ല്‍ ഇവിടെ 1,362 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള വൈദ്യുത പദ്ധതികളുണ്ടായിരുന്നു. ഇന്ന് അത് 2,49,484.32 മെഗാവാട്ട് ആയിരിക്കുന്നു (30-06-2014-ല്‍). 1947-ല്‍ ആകെ 4,073 ദശലക്ഷം യൂണിറ്റ് (4073 MU) വൈദ്യുതി ഉത്പാദിപ്പിച്ചുവെങ്കില്‍ നടപ്പുവര്‍ഷം 10,23,000 ങഡ വൈദ്യുതോത്പാദനമാണ് ലക്ഷ്യം. 1980-നു ശേഷമാണ് ഇവിടെ വൈദ്യുതോത്പാദനത്തില്‍ കുതിച്ചു ചാട്ടമുണ്ടായത്. ഇന്നുള്ള ശേഷിയുടെ 90 ശതമാനത്തോളം 1980-നു ശേഷം വന്നതാണ്. വൈദ്യുതിയുടെ സ്ഥാപിതശേഷിയില്‍ 70 ശതമാനത്തോളവും വാര്‍ഷിക വൈദ്യുതി ഉത്പാദനത്തില്‍ 80 ശതമാനത്തോളവും താപനിലയങ്ങളുടെ സംഭാവനയാണ്. 11-ാം പഞ്ചവത്സരപദ്ധതിയില്‍ ഇന്ത്യയില്‍ 65,000 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതനിലയങ്ങളാണ് പുതുതായി വന്നത്. 12-ാം പദ്ധതിയില്‍ 88,000 മെഗാവാട്ടിന്റെ പരമ്പരാഗത പദ്ധതികളും 30,000 മെഗാവാട്ടിന്റെ പാരമ്പരേ്യതര പദ്ധതികളും ലക്ഷ്യമിടുന്നു. 2031-32 ഓടെ എട്ടുലക്ഷം മെഗാവാട്ട് വൈദ്യുതി വേണമെന്നാണ് ആസൂത്രണ കമ്മീഷന്റെ കണക്ക്. ഇതില്‍ 4,00,000 മെഗാവാട്ട് താപനിലയങ്ങളില്‍ നിന്നും 1,50,000 മെഗാവാട്ട് ജലവൈദ്യുതപദ്ധതികളില്‍ നിന്നും 67,000 മെഗാവാട്ട് ആണവനിലയങ്ങളില്‍ നിന്നും കണ്ടെത്തണമെന്നാണവര്‍ പറയുന്നത്. ഭാവിയിലെ വൈദ്യുതി ആവശ്യകതയെക്കുറിച്ചും അതു കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചുമുള്ള ഈ കണക്കുകള്‍ പൊതു സമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കുന്നത് നമ്മുടെ നിലനില്‍പ്പിനുതന്നെ വലിയ ഭീഷണിയാണുയര്‍ത്തുക. ഇന്നുള്ള വൈദ്യുതപദ്ധതികള്‍ സൃഷ്ടിച്ചിട്ടുള്ള പാരിസ്ഥിതിക, സാമൂഹിക പ്രത്യാഘാതങ്ങള്‍തന്നെ നമുക്ക് പരിഹരിക്കാനായിട്ടില്ല. അപ്പോള്‍ ഇനിയും പലമടങ്ങ് ഇത്തരം പദ്ധതികള്‍ വന്നാലത്തെ അവസ്ഥയെന്താകും? ആസൂത്രകര്‍ ഇക്കാര്യം ചിന്തിച്ചില്ലെങ്കിലും പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന നമുക്കിതു ചര്‍ച്ച ചെയ്യാതിരിക്കാനാകുമോ? അടുത്ത 18 വര്‍ഷത്തില്‍ നമുക്കിത്രയും വൈദ്യുതി ആവശ്യമില്ലെന്ന് തിരിച്ചറിയപ്പെടണം. ഇത്രയും വൈദ്യുതപദ്ധതികളുടെ ആഘാതം നമുക്ക് താങ്ങാനാകില്ലെന്നും തിരിച്ചറിയപ്പെടണം. പ്രകൃതി വിഭവങ്ങളെ കൊള്ളയടിച്ച് പരിസ്ഥിതിക്കും, സാമാന്യജനതയ്ക്കും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതരം വ്യവസായങ്ങള്‍ക്കും, ആര്‍ഭാടത്തിന്റെയും ധൂര്‍ത്തിന്റെയും പര്യായമായി മാറിക്കൊണ്ടിരിക്കുന്ന വന്‍നഗരങ്ങള്‍ക്കും വേണ്ടിയാണ് കഴിഞ്ഞ കുറച്ചു കാലമായി, ഉണ്ടാക്കുന്ന വൈദ്യുതിയില്‍ ഭൂരിഭാഗവും പോകുന്നത്. ഇവിടെ വൈദ്യുതി ലഭ്യമാകാത്ത 30 കോടിയില്‍പരം ആളുകള്‍ക്കും, ഭാഗികമായി മാത്രം ലഭിക്കുന്നവര്‍ക്കും, ന്യായമായ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി ലഭ്യമാകുന്നതിനായിരിക്കണം മുന്‍ഗണന. സാധാരണ ജനങ്ങളുടെ ജീവിതവൃത്തിക്കാവശ്യമായ സംവിധാനങ്ങള്‍ക്ക് വേണ്ട വൈദ്യുതിക്കാവണം മുന്‍ഗണന. അധികൃതര്‍ ഇപ്പോള്‍ കണക്കാക്കുന്നതിന്റെ ചെറിയൊരംശമേ ഇതിനാവശ്യമായി വരികയുള്ളൂ (വിസ്താരഭയത്താല്‍ വിശദമായ കണക്കുകള്‍ അവതരിപ്പിക്കുന്നില്ല). നഷ്ടങ്ങളൊഴിവാക്കിയും, ക്ഷമത വര്‍ദ്ധിപ്പിച്ചും, നിലവിലുള്ള സംവിധാനങ്ങളില്‍ നിന്നുതന്നെ കണ്ടെത്താവുന്ന വൈദ്യുതിയാണ് – ഇതിന് നെഗാവാട്ട് എന്നു പറയും – ഏറ്റവും ശുദ്ധമായ സ്രോതസ്സ്. ഇന്ത്യയില്‍ നെഗാവാട്ടിന്റെ സാധ്യത വളരെ വലുതാണ്. 2012-13-ല്‍ ഇവിടുത്തെ പ്രസരണ-വിതരണ നഷ്ടം 23 ശതമാനം ആയിരുന്നു (വാണിജ്യ നഷ്ടംകൂടി ചേര്‍ത്താലിത് 27 ശതമാനം ആകും). പ്രസരണ-വിതരണ നഷ്ടത്തിന്റെ ലോകശരാശരി 9.8 ശതമാനം മാത്രമാണ് (2011-ല്‍). കൊറിയ, ജപ്പാന്‍, ജര്‍മ്മനി എന്നിവിടങ്ങളില്‍ ഇത് അഞ്ചു ശതമാനത്തില്‍ താഴെയും ആസ്‌ത്രേലിയ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ എട്ടു ശതമാനത്തില്‍ താഴെയുമാണ്. അടുത്ത അഞ്ചു വര്‍ഷം ഇവിടുത്തെ പ്രസരണ-വിതരണനഷ്ടം രണ്ടു ശതമാനം വീതം കുറയ്ക്കാനുള്ള നടപടികളെടുത്താല്‍ ഓരോ വര്‍ഷവും കേരളത്തിന്റെ മൊത്തം വാര്‍ഷിക വൈദ്യുതി ആവശ്യകതയ്ക്ക് തുല്യമായ വൈദ്യുതി ലാഭിക്കാനാകും (ഇച്ഛാശക്തിയുണ്ടെങ്കില്‍ പുതിയ ഉത്പാദന പദ്ധതികള്‍ക്കാവശ്യമായതിലും വളരെ കുറഞ്ഞ ചെലവില്‍ ഇത് സാധ്യമാകും). വൈദ്യുതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും, ക്ഷമതകൂടിയ ഉപകരണങ്ങള്‍ (എല്‍ഇഡി ലൈറ്റുകള്‍ ഉള്‍െപ്പടെ) പ്രോത്സാഹിപ്പിച്ചും, സമാനമായ അളവിലുള്ള വൈദ്യുതി ലാഭിക്കാനാകും. ചുരുക്കത്തില്‍ പുതുതായി ഒരു യൂണിറ്റും ഉത്പാദിപ്പിച്ചില്ലെങ്കില്‍ പോലും അഞ്ചു വര്‍ഷത്തില്‍ നമുക്ക് രണ്ടു ലക്ഷം മില്യണ്‍ യൂണിറ്റ് വൈദ്യുതിയെങ്കിലും അധികമായി ലഭ്യമാക്കാനാകും. ഇന്നു വൈദ്യുതിയില്ലാത്തവര്‍ക്കും വൈദ്യുതി ലഭ്യമാകാന്‍ ഇതില്‍ കുറവ് മതി. കല്‍ക്കരിയുടെയും, പ്രകൃതി വാതകത്തിന്റെയും ലഭ്യതക്കുറവുമൂലം കഴിഞ്ഞ ആറു വര്‍ഷമായി ഇവിടത്തെ താപനിലയങ്ങളുടെ ഉത്പാദനശേഷി (Plant Load Factor-PLF) കുറഞ്ഞുവരികയാണ്. അതേസമയം ഇവിടെ പുതിയ നിരവധി താപനിലയങ്ങള്‍-മിക്കവയും സ്വകാര്യ മേഖലയില്‍-വന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള നിലയങ്ങള്‍ക്ക് ആവശ്യമായ ഇന്ധന ലഭ്യത ഉറപ്പുവരുത്താനുള്ള നയപരമായ തീരുമാനമെടുത്താല്‍ ഉത്പാദനശേഷി ഇന്നത്തെ 70 ശതമാനത്തില്‍ നിന്നും 85 ശതമാനത്തിലേക്കെങ്കിലും എത്തിക്കാനാകും (സാങ്കേതികമായി ഇവയ്ക്ക് 90 ശതമാനത്തിലധികം ശേഷിയില്‍ പ്രവര്‍ത്തിക്കാനാകും). ഇതിലൂടെ ഈ നിലയങ്ങളില്‍ നിന്നും രണ്ടു ലക്ഷം മില്യണ്‍ യൂണിറ്റ് വൈദ്യുതിയെങ്കിലും അധികമായി ഉത്പാദിപ്പിക്കാനാകും (നടപ്പുവര്‍ഷം കേരളത്തിന്റെ മൊത്തം വൈദ്യുതി ആവശ്യകത 22,000 മില്യണ്‍ യൂണിറ്റാണ്). നിലവിലുള്ള സംവിധാനങ്ങളില്‍ നിന്നുതന്നെയുള്ള ഈ സാധ്യതകള്‍ക്കപ്പുറം ആവശ്യമാകുന്ന വൈദ്യുതി മാത്രമേ പുതുതായി ഉത്പാദിപ്പിക്കേണ്ടതുള്ളൂ. ഇത് മിക്കവാറും പാരമ്പരേ്യതര സ്രോതസ്സുകളില്‍ നിന്നുതന്നെ കണ്ടെത്താനാകും. അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് വര്‍ദ്ധിക്കാതിരിക്കാനും ഉത്തരാഖണ്ഡ് ദുരന്തങ്ങളാവര്‍ത്തിക്കാതിരിക്കാനും ഫുക്കുഷിമ പോലൊരപകടം ഇന്ത്യയിലുണ്ടാകാതിരിക്കാനും, വൈദ്യുതിരംഗത്തെ അധികൃതര്‍ പരമ്പരാഗതചിന്തകളും രീതികളും കൈവെടിഞ്ഞേ മതിയാകൂ. കേരളം-വൈദ്യുതിരംഗം 1940-ല്‍ പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി കമ്മീഷന്‍ ചെയ്തതു മുതലുള്ള 50 വര്‍ഷക്കാലത്തെ കേരളത്തിന്റെ വൈദ്യുതിയുടെ ചരിത്രം ജലവൈദ്യുതിയുടേതു മാത്രമായിരുന്നു. ഏകദേശം 1990 വരെ നൂറു ശതമാനവും ജലവൈദ്യുതിയാണിവിടെ ഉപയോഗിച്ചിരുന്നത്. 2,047 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികളും 771 മെഗാവാട്ടിന്റെ താപനിലയങ്ങളും, 35 മെഗാവാട്ടിന്റെ കാറ്റാടി പദ്ധതികളും, ഒന്നു രണ്ട് കോ-ജനറേഷന്‍ പ്ലാന്റുകളുമാണ് ഇന്നു കേരളത്തിലുള്ളത്. കേന്ദ്രവിഹിതമായി 1,400 മെഗാവാട്ടിലധികം ലഭിക്കുന്നു. ഇതു കൂടാതെ വൈദ്യുതി വ്യാപാരികളില്‍നിന്നും വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വ-ദീര്‍ഘകാല കരാറുകളും കെ.എസ്.ഇ.ബി. ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. നടപ്പുവര്‍ഷം ഇവിടത്തെ മൊത്തം ഡിമാന്റ് 22,000 ദശലക്ഷം യൂണിറ്റായിരിക്കുമെന്നാണ് കണക്കാക്കുന്നത്. പരമാവധി പീക്ക് ഡിമാന്റ് 3,600 മെഗാവാട്ടില്‍ താഴെയാണ്. മൊത്തം ഉപഭോഗത്തില്‍ 50 ശതമാനത്തിലധികം ഗാര്‍ഹിക മേഖലയും 20 ശതമാനത്തോളം വാണിജ്യമേഖലയും പങ്കുവയ്ക്കുന്നു. മറ്റുപല സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയാണ് കേരളത്തിലെ വൈദ്യുതി രംഗത്തുള്ളത്. സംസ്ഥാനം സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനു തൊട്ടടുത്താണ്. ഇവിടുത്തെ പ്രസരണ-വിതരണ നഷ്ടം 2001-ലെ 32 ശതമാനത്തില്‍ നിന്നും ഇപ്പോള്‍ 17 ശതമാനത്തിനടുത്തെത്തിയിരിക്കുന്നു. എന്നാല്‍ വിതരണ രംഗത്ത് മെച്ചപ്പെട്ട സേവനമുറപ്പിക്കാന്‍ ഇനിയുമേറെ നടപടികള്‍ വേണ്ടിയിരിക്കുന്നു. കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി വൈദ്യുതി ബോര്‍ഡില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. അതിനാല്‍തന്നെ ഓരോ വര്‍ഷവും വൈദ്യുതി ചാര്‍ജില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 18-ാം സര്‍വ്വേ പ്രകാരം 2021-22-ല്‍ ഇവിടെ 34,691 ദശലക്ഷം യൂണിറ്റ് വൈദ്യുതി വേണ്ടിവരും. വൈകുന്നേരത്തെ പീക്ക് സമയത്തെ കൂടിയ വൈദ്യുതി ആവശ്യകത 6,000 മെഗാവാട്ട് ആയിരിക്കുമെന്നും ഈ സര്‍വ്വേ പറയുന്നു. മുന്‍കാല പവര്‍ സര്‍വ്വേകളെ അപേക്ഷിച്ച് കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധത്തോടെയാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഈ കണക്കുകളെല്ലാം തയ്യാറാക്കിയിരിക്കുന്നത് വൈദ്യുതിരംഗം പരമ്പരാഗതരീതികളിലൂടെ തന്നെ മുന്നോട്ടു പോകുമെന്ന ധാരണയിലാണ്. വൈദ്യുതി രംഗത്തിന്റെ പാരിസ്ഥിതിക സാമൂഹിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കണമെങ്കിലും അടിയ്ക്കടിയുള്ള താരിഫ് വര്‍ദ്ധനയ്ക്കപ്പുറം ബോര്‍ഡിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ തേടണമെങ്കിലും അധികൃതര്‍ മാറിച്ചിന്തിച്ചേ മതിയാകൂ….. പുതിയ വഴികളിലൂടെ സഞ്ചരിച്ചേ മതിയാകൂ….. 2021-22-ല്‍ കേരളത്തിലെ വൈദ്യുതി ആവശ്യകത 18-ാം സര്‍വ്വേയിലെ കണക്കിനു തുല്യമാകണോ അതോ 30,000 ദശലക്ഷം യൂണിറ്റില്‍ താഴെ നിര്‍ത്തണോ മറിച്ച് 40,000 ദശലക്ഷം യൂണിറ്റില്‍ എത്തിക്കണോ എന്നു തീരുമാനിക്കാനുള്ള പൂര്‍ണ്ണമായ അധികാരം ഇവിടുത്തെ ജനങ്ങള്‍ക്കാണ്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച്, പൊതു സമൂഹത്തെക്കുറിച്ച് ശ്രദ്ധയുള്ള ഒരു സമൂഹം തീര്‍ച്ചയായും 2021-22-ലെ ഉപഭോഗം 30,000 ദശലക്ഷം യൂണിറ്റില്‍ താഴെ നിര്‍ത്താനാണ് ശ്രമിക്കുക. നമ്മുടെ ന്യായമായ ഒരാവശ്യങ്ങളെയും ബലികഴിക്കാതെതന്നെ ഇത് സാധ്യമാണ്. തങ്ങളുടെ ധനശേഷിക്കനുസരിച്ച് എത്രവേണമെങ്കിലും ഉപയോഗിക്കാവുന്ന വിഭവമല്ല വൈദ്യുതിയെന്നും അത്തരത്തിലുള്ള ഡിമാന്റിനനുസരിച്ച് വൈദ്യുതി വിതരണം ചെയ്യേണ്ട സ്ഥാപനമല്ല വൈദ്യുതി ബോര്‍ഡെന്നും രണ്ടുകൂട്ടരും മനസ്സിലാക്കണം. പരിസ്ഥിതിക്കും, സമൂഹത്തിനും ഏറെ ക്ഷതമേല്‍പ്പിച്ചുകൊണ്ട് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ആര്‍ഭാടത്തിനും ധൂര്‍ത്തിനുമുള്ളതല്ലെന്നും ഓരോ യൂണിറ്റും നീതിയുക്തമായ ആവശ്യങ്ങള്‍ക്ക് മാത്രമായുള്ളതാണെന്നും പ്രഖ്യാപിക്കപ്പെടണം. ഇന്നലെകളില്‍ സംസ്ഥാനത്തിന്റെ സ്രോതസ്സായിരുന്ന വന്‍കിട ജലവൈദ്യുത പദ്ധതികള്‍ ഇനി കേരളത്തില്‍ അസാധ്യമാണ്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മൊത്തം ഭൂവിസ്തൃതിയുടെ 45 ശതമാനം കാടുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് മനുഷ്യരുടെ ഇടപെടല്‍മൂലം നശിക്കാത്ത അഞ്ച്-ആറ് ശതമാനം കാടുമാത്രമേയുള്ളൂ. വൈദ്യുത പദ്ധതികള്‍ക്കെന്നല്ല, ഒരു വികസനപദ്ധതിക്കു വേണ്ടിയും നശിക്കാന്‍ ഇനിയിവിടെ കാടില്ല. അതിനപ്പുറം കഴിയാവുന്നിടത്തെല്ലാം, ക്ഷയിച്ച കാടുകള്‍ പുനരുജ്ജീവിപ്പിക്കേണ്ടതും നമ്മുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ജലവൈദ്യുതപദ്ധതികള്‍ക്ക് സാധ്യതയുള്ള പ്രധാന സ്ഥലങ്ങളിലെല്ലാം 1980-നു മുമ്പുതന്നെ നമ്മള്‍ അണക്കെട്ടുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയുള്ളത് ശേഷി കുറഞ്ഞവയാണ്. ഇത് സാമ്പത്തികമായി ഒട്ടും അനുകൂലമായിരിക്കുകയില്ല. ഊര്‍ജ്ജസംരക്ഷണം വഴിയും ധൂര്‍ത്ത് ഒഴിവാക്കിയും ക്ഷമതകൂടിയ ഉപകരണങ്ങള്‍ വ്യാപകമാക്കിയും ലാഭിക്കാവുന്ന വൈദ്യുതിയ്ക്കു തന്നെയാവണം കേരളത്തിലും മുന്‍ഗണന. സംസ്ഥാനത്ത് ഓരോ മേഖലയിലും ലാഭിക്കാവുന്ന വൈദ്യുതിയുടെ കണക്ക് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ 50 ശതമാനം എങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞാല്‍ അടുത്ത വര്‍ഷങ്ങളിലെ അധിക വൈദ്യുതി ഡിമാന്റില്‍ വലിയൊരുഭാഗം കണ്ടെത്താനാകും. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സൗരോര്‍ജ്ജനയം രൂപീകരിച്ചിട്ടുണ്ട്. നിരവധി നല്ല നിര്‍ദ്ദേശങ്ങള്‍ അതിലുണ്ട്. എന്നാല്‍ പരമ്പരാഗത സ്രോതസ്സുകളിലെ കുറവ് നികത്താനുള്ള മാര്‍ഗ്ഗം മാത്രമായി സൗരോര്‍ജ്ജത്തെ കാണുന്നു എന്നതാണ് ഇതിന്റെ പ്രധാന പരിമിതി. ഭാവിയിലേക്ക് സൗരോര്‍ജ്ജത്തെ പ്രധാന സ്രോതസ്സായി കണക്കാക്കാന്‍ നമുക്കാകണം. ആദ്യഘട്ടത്തില്‍ വൈദ്യുതി ഗ്രിഡിന്റെ ഭാരം കുറയ്ക്കാവുന്നതരത്തിലുള്ള വികേന്ദ്രീകൃത സൗരോര്‍ജ്ജസംവിധാനങ്ങള്‍ ഗാര്‍ഹിക വാണിജ്യ മേഖലകളില്‍ വ്യാപകമാക്കണം. താഴ്ന്ന വരുമാനക്കാര്‍ക്കു കൂടി അനുയോജ്യമായ തരത്തില്‍ ചെറിയ സൗരയൂണിറ്റുകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ഇവയുടെ വ്യാപനം വളരെ വേഗത്തിലാക്കാനാകും. നിലവിലെ ഇന്‍വര്‍ട്ടറുകളെ സൗരോര്‍ജ്ജത്തിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ പദ്ധതി ഏറ്റവും വേഗം നടപ്പാക്കേണ്ടതുണ്ട്. ഭാവിയില്‍ മഴക്കാലത്ത് ജലവൈദ്യുതിയും മറ്റു സമയങ്ങളില്‍ സൗരോര്‍ജ്ജവും പ്രധാന സ്രോതസ്സുകളാകുന്ന സംവിധാനമായിരിക്കും കേരളത്തിലുണ്ടാവുക. നിലവിലുള്ള സ്റ്റോറേജ് അണക്കെട്ടുകള്‍ക്ക് പ്രായമാകുന്ന മുറയ്ക്ക് അവയുടെ ജലസംഭരണശേഷി കുറച്ചു കൊണ്ട് മഴക്കാലത്ത് തന്നെ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയിലേക്ക് മാറ്റാനാകും. ഒപ്പംതന്നെ ഇവയുടെ വൃഷ്ടി പ്രദേശങ്ങളിലെ പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി തുടങ്ങേണ്ടിയിരിക്കുന്നു. ഇത് ഇവിടെ നിന്നുള്ള വേനല്‍ക്കാല നീരൊഴുക്ക് തിരിച്ചു കൊണ്ടുവരാനും അതുവഴി വൈദ്യുതോത്പാദനത്തിനൊപ്പം ഇടനാടിന്റെ ദാഹമകറ്റാനും സഹായിക്കും. പൂര്‍വ്വികര്‍ നമുക്കായി കാത്തുവെച്ച പ്രകൃതി വിഭവങ്ങള്‍ ഒട്ടും ക്ഷയിക്കാതെ വരുംതലമുറകള്‍ക്ക് കൈമാറാന്‍ ചുമതലപ്പെട്ടവരാണ് നമ്മള്‍. ഊര്‍ജ്ജം ഉള്‍പ്പെടെ എല്ലാവിഭവങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ഈ അവബോധവും സൂക്ഷ്മതയും പുലര്‍ത്താന്‍ നമുക്കാവണം. ചാലക്കുടി പുഴ സംരക്ഷണ സമിതിയുടെ നേതൃത്ത്വത്തില്‍ അതിരപ്പിള്ളി സംരക്ഷണത്തിന് ഏറെ സംഭാവന നല്‍കിയയാളാണ് ലേഖകന്‍.

പകല്‍വെളിച്ചം കൊണ്ട് പുതിയ സാങ്കേതികവിദ്യ

താപത്തിന്റെ കാര്യത്തിലായാലും പ്രകാശത്തിന്റെ കാര്യത്തിലായാലും ഏറ്റവും വലിയതും സുസ്ഥിരമായതും ആശ്രയിക്കത്തക്കതുമായ സ്രോതസ്സെന്ന നിലയില്‍ പുരാതനകാലം മുതലേ സൂര്യന്‍ നമ്മുടെ ശ്രദ്ധാകേന്ദ്രമാണ്. കണ്ണുകള്‍ക്ക് ഏറ്റവും ആയാസരഹിതമായത് പകല്‍വെളിച്ചമാണ്. പ്രകൃതിദത്ത പകല്‍വെളിച്ചത്തെ കെട്ടിടങ്ങള്‍ക്കകത്തേക്ക് ട്യൂബുകള്‍ വഴി എത്തിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് സോളാട്യൂബ്. പുറത്തുള്ള വെളിച്ചത്തെ പിടിച്ച് അകത്തു തരുന്നു എന്ന വളരെ ലഘുവായ കാര്യം മാത്രമാണ് സോളാട്യൂബ് ചെയ്യുന്നത്. ഒരു പക്ഷേ, നമ്മുടെ നാട്ടില്‍ ഇതിന് അത്ര പ്രചാരമായി വരുന്നതേയുള്ളൂ. യന്ത്രഭാഗങ്ങളോ സ്റ്റോറേജ് സംവിധാനങ്ങളോ ഒന്നും തന്നെ ആവശ്യമില്ലാത്ത ഇവ ഏറ്റവും പ്രകൃതിദത്തമായ പ്രകാശം അകത്തളങ്ങളിലെത്തിക്കുന്നു. നൂറു ശതമാനവും പരിസ്ഥിതി സൗഹൃദമാണ് ഇതിന്റെ ഡിസൈന്‍. ക്യാപ്ചര്‍ സോണ്‍, ട്രാന്‍സ്ഫര്‍ സോണ്‍, ഡെലിവറി സോണ്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണ് സോളാട്യൂബിലുള്ളത്. ക്യാപ്ചര്‍ സോണില്‍ പ്രകൃതിദത്തമായ പ്രകാശക്കൊയ്ത്തിനുള്ള ഒരു ഡോം ആണ് പ്രധാനമായുള്ളത്. ഇതിന്റെ അതേ വ്യാസത്തിലുള്ള ഒരു സാധാരണ ഡോമില്‍ നിന്നും ലഭിക്കുന്നതിന്റെ ഇരട്ടിയിലധികം പ്രകാശം സ്വീകരിക്കാന്‍ സോളാട്യൂബിന്റെ ഡോമിനു കഴിയുന്നു. പകല്‍സമയത്തുണ്ടാവുന്ന പ്രകാശവ്യതിയാനങ്ങളെ നേരിടാന്‍ തക്കവണ്ണമുള്ള ഡിസൈനാണ് ഡോമിന്റേത്. ആന്തരിക പ്രതിഫലനം വഴി പ്രകാശത്തെ അകത്തളങ്ങളിലേക്കെത്തിക്കുന്ന ട്യൂബുകളാണ് ട്രാന്‍സ്ഫര്‍ സോണിലുള്ളത്. 15 മീറ്ററിലധികം നീളമുള്ളതും 90 ഡിഗ്രി വരെ വളയ്ക്കാവുന്നതുമാണ് ഈ ട്യൂബുകള്‍. ഡെലിവറി സോണിലുള്ള ഡിഫ്യൂസര്‍ പ്രകാശത്തെ മുറിക്കുള്ളിലെ ഓരോ മുക്കിലും മൂലയിലും എത്തിക്കുന്നു. ഓഫീസുകളിലേക്കും മാളുകളിലേക്കും വീടുകളിലേക്കും സ്‌കൂളുകളിലേക്കും പകല്‍വെളിച്ചം എത്തിക്കുക എന്ന മഹത്തായ ധര്‍മ്മമാണ് സോളാട്യൂബ് ചെയ്യുന്നത്. പ്രകാശത്തെ കടത്തിവിടുന്നതോടൊപ്പം തന്നെ താപത്തെ തടഞ്ഞുനിര്‍ത്താനും സോളാട്യൂബിനു കഴിയുന്നു. ഡിസൈനേഴ്‌സിന്റെ എക്കാലത്തേയും വെല്ലുവിളിയാണ് അകത്തളങ്ങളിലേക്ക് പ്രകൃതിദത്ത പകല്‍വെളിച്ചം എത്തിക്കുക എന്നത്. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജമേഖലയില്‍ സോളാട്യൂബിനുള്ള സാദ്ധ്യതകള്‍ ഏറെയാണ്

ഊര്‍ജ്ജസംരക്ഷണം നിത്യജീവിതത്തില്‍

വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജക്ഷാമം നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഊര്‍ജ്ജ ഉത്പാദനത്തിനായി പെട്രോളിയം, കല്‍ക്കരി മുതലായ സ്രോതസ്സുകളെ നാം വിവേകരഹിതമായി ചൂഷണം ചെയ്യുകയാണ്. ഇവയുടെ അമിതമായ ഉപയോഗത്തിന്റെ പരിണിതഫലമാണ് ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും. മാനവരാശിയുടെ നിലനില്‍പിനെതന്നെ അപകടപ്പെടുത്തിയേക്കാവുന്ന ഈ പ്രതിഭാസങ്ങള്‍ക്ക് നാം തന്നെ പരിഹാരം കാണേണ്ടതാണ്. സകല ഊര്‍ജ്ജസ്രോതസ്സുകളേയും ആവശ്യാനുസരണം ഉപയോഗിച്ചുകൊണ്ട് അവയുടെ ഉപയോഗത്തിലുണ്ടാകുന്ന നഷ്ടം പരമാവധി കുറച്ച് ഒരു പുതിയ ഊര്‍ജ്ജ ഉപഭോഗ സംസ്‌കാരം വളര്‍ത്തിയെടുക്കണം. പാഴായിപോകുന്ന ഊര്‍ജ്ജത്തെ ഉപയോഗപ്പെടുത്തുകയും വേണം. ലഭ്യമായ ഊര്‍ജ്ജരൂപങ്ങള്‍ പാഴ്‌ചെലവുകള്‍ കുറച്ച് കാര്യക്ഷമവും വിവേകപൂര്‍ണ്ണവുമായി ഉപയോഗിക്കുന്ന ശീലമാണ് ഊര്‍ജ്ജസംരക്ഷണം. പ്രകൃതിയില്‍ ലഭ്യമായ പാരമ്പരേ്യതര ഊര്‍ജ്ജ രൂപങ്ങളെ കണ്ടെത്തി പരിപോഷിപ്പിച്ച് ഉപയോഗപ്പെടുത്തുകയെന്നതും ഇതോടൊപ്പം പരമപ്രധാനമാണ്. ജീവിതത്തിന്റെ സമസ്തമേഖലകളിലും ഊര്‍ജ്ജം സംരക്ഷിക്കാന്‍ കഴിയും. അടുക്കളയില്‍ ആഹാരം പാകം ചെയ്യുമ്പോഴും കൃഷിയ്ക്കും വ്യവസായത്തിനും വാണിജ്യാവശ്യത്തിനും മറ്റു സകലമേഖലകളിലും ഇതിന് കാര്യക്ഷമമായ പങ്കുണ്ട്. അടുക്കളയിലെ ഊര്‍ജ്ജ സംരക്ഷണ ശീലങ്ങള്‍ അരി വേവിക്കാന്‍ താപഭരണി ഉപയോഗിക്കുക. പ്രഷര്‍കുക്കര്‍ ഉത്തമ ഊര്‍ജ്ജ ഉപകരണമാണ്. പയര്‍ ഇനങ്ങള്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം വേവിക്കുക. പുകയില്ലാത്ത അടുപ്പുകള്‍ ഏറെ ലാഭകരം. പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍ അടി പരന്നതും ആഴം കുറഞ്ഞവയുമായാല്‍ നല്ലത്. മണ്ണെണ്ണ സ്റ്റൗവിന്റെയും ഗ്യാസ് സ്റ്റൗവിന്റേയും ബര്‍ണറുകള്‍ കൂടക്കൂടെ വൃത്തിയാക്കണം. ആഹാരം അടച്ചു വച്ച് വേവിക്കണം. തിളവന്നാല്‍ തീനാളം കുറയ്ക്കണം. ഫ്രിഡ്ജില്‍ നിന്നെടുത്ത ആഹാരസാധനങ്ങള്‍ അന്തരീക്ഷ ഊഷ്മാവിലെത്തിയശേഷമേ പാചകം ചെയ്യാവൂ. വീട്ടിലെല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം. പലപ്പോഴായി ഭക്ഷണം ചൂടാക്കുമ്പോള്‍ ഇന്ധനനഷ്ടം ഉണ്ടാവും. ഒരുമിച്ചുള്ള ഭക്ഷണവേളകള്‍ കുടുംബബന്ധം ഉത്തമമാക്കുകയും ചെയ്യും. ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ ആഹാരസാധനങ്ങള്‍ അന്തരീക്ഷ ഊഷ്മാവിലായതിനു ശേഷമേ ഫ്രിഡ്ജില്‍ വയ്ക്കാവൂ. ഫ്രിഡ്ജില്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ കുത്തിനിറയ്ക്കരുത്. കേടാകാതെ തണുപ്പിച്ച് സൂക്ഷിക്കാനുള്ളവ മാത്രം ഫ്രിഡ്ജില്‍ വയ്ക്കുക. ഫ്രിഡ്ജിന്റെ വാതില്‍ എപ്പോഴും അടഞ്ഞു കിടക്കണം. കാലപ്പഴക്കത്തില്‍ വാതിലിന്റെ ബീഡിംഗ് കേടുവരാവുന്നതാണ്. ഒരു ടോര്‍ച്ച് കത്തിച്ച് ഉള്ളില്‍ വച്ച് അടച്ചശേഷം വെളിച്ചം വെളിയില്‍ കാണുന്നുണ്ടെങ്കില്‍ ബീഡിംഗ് കേടാണെന്ന് മനസ്സിലാക്കാം. അത് വൈദ്യുതി നഷ്ടത്തിന് ഇടയാക്കും. വൈദ്യുതിയില്ലാത്ത സമയത്ത് ഫ്രിഡ്ജ് തുറക്കാതിരിക്കുക. വൈദ്യുതി ലാഭിക്കാന്‍ ശുദ്ധവായുവും വെളിച്ചവും വീടിനുള്ളില്‍ യഥേഷ്ടം ലഭിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുക. ലൈറ്റ്, ഫാന്‍ മുതലായവയുടെ സ്വിച്ചുകള്‍ എളുപ്പത്തില്‍ ഓണാക്കാനും ഓഫാക്കാനും കഴിയുന്ന തരത്തിലാക്കുക. വെളിച്ചം ശരിയായ തരത്തില്‍ കിട്ടുന്ന വിധത്തില്‍ ഷേഡുകള്‍ പിടിപ്പിക്കുക. ലൈറ്റുകളിലേയും ഷേഡുകളിലേയും പൊടിപടലങ്ങള്‍ തുടച്ചുവൃത്തിയാക്കുക. വീടിനുള്ളില്‍ ചുവരുകള്‍ക്ക് ഇളംനിറമുള്ള ചായം പൂശുക. îലൈറ്റ്, ഫാന്‍ മുതലായവ ആവശ്യം കഴിഞ്ഞാലുടനെ ഓഫാക്കുക. ആവശ്യമില്ലാത്തപ്പോള്‍ കമ്പ്യൂട്ടറും ടിവിയും പവര്‍ സ്വിച്ച് കൊണ്ട് ഓഫാക്കണം. സ്റ്റാന്റ് ബൈ മോഡിലിട്ടാല്‍ വൈദ്യുതി ചെലവുണ്ട്. പരമാവധി വസ്ത്രങ്ങള്‍ ഒരുമിച്ച് ഇസ്തിരിയിടാന്‍ ശ്രമിക്കുക. സാധാരണ വൈദ്യുത വിളക്കുകള്‍ക്ക് പകരം ട്യൂബ് ലൈറ്റുകള്‍, സിഎഫ്എല്‍, എല്‍.ഇ.ഡി. ബള്‍ബുകള്‍, എല്‍.ഇ.ഡി. ട്യൂബുകള്‍ മുതലായവ ഉപയോഗിക്കുക. ട്യൂബ് ലൈറ്റുകള്‍ക്ക് ഇലക്‌ട്രോണിക് ചോക്കും ഫാനിന് ഇലക്‌ട്രോണിക് റഗുലേറ്ററും ഉപയോഗിക്കുക. കാലപ്പഴക്കമുള്ള വയറിംഗ് കുറ്റമറ്റതാക്കുക. പരിചയ സമ്പന്നനായ ഒരു വിദഗ്ധന്റെ സഹായത്തോടെ എനര്‍ജി ഓഡിറ്റിംഗ് നടത്തി ഓരോ സ്ഥലത്തും ആവശ്യമായ ലൈറ്റുകളുടെ വാട്ടേജ് ശാസ്ത്രീയമായി നിശ്ചയിക്കുക. പൊതുവായ നിര്‍ദ്ദേശങ്ങള്‍ തുണി ഉണക്കാനും മറ്റും വൈദ്യുതി ഉപയോഗിക്കരുത്. ഇതിന് സൂര്യപ്രകാശവും ചൂടും പരമാവധി ഉപയോഗിക്കണം. വീടിനടുത്തും ചുറ്റുപാടും തണല്‍മരങ്ങള്‍ നട്ടുവളര്‍ത്തണം. അടുക്കളമാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് ഉത്്പാദിപ്പിച്ച് ആഹാരം പാചകം ചെയ്യണം. ബയോഗ്യാസ് പ്ലാന്റില്‍ നിന്ന് ലഭിക്കുന്ന അവശിഷ്ടം നല്ല ജൈവവളമാണ്. അടുക്കളത്തോട്ടത്തില്‍ പച്ചക്കറി കൃഷി ചെയ്ത് വീട്ടാവശ്യത്തിന് ഉപയോഗിക്കുക. ജൈവ ഇന്ധനങ്ങളായ വിറക്, ചിരട്ട മുതലായവ കഴിവതും ഉപയോഗിക്കുക. പുരയിടത്തിലെ മഴവെള്ളം സംഭരിച്ച് പുരയിടത്തില്‍ തന്നെ ആഴ്ന്ന് പോകാന്‍ സംവിധാനങ്ങള്‍ ഒരുക്കുക. വീടിന്റെ മേല്‍ക്കൂരയിലെ വെള്ളം ശുദ്ധീകരിച്ച് കിണര്‍ റീചാര്‍ജ് ചെയ്യുകയും വീട്ടാവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യുക. യാത്രകള്‍ക്ക് കഴിവതും ബസ്, ട്രെയിന്‍ മുതലായവയെ ആശ്രയിക്കുക. ഹ്രസ്വദൂരയാത്രകള്‍ക്ക് സൈക്കിള്‍ ശീലമാക്കുക. 7-ാം ക്ലാസ്സുമുതല്‍ കുട്ടികള്‍ സ്‌കൂള്‍ യാത്ര സൈക്കിളിലാക്കുന്നത് അവരുടെ ആരോഗ്യവികാസത്തിനും ബുദ്ധിവളരാനും ഗുണകരമാവും. îറോഡില്‍ ചുവന്ന സിഗ്നല്‍ കണ്ടാല്‍ വാഹനം ഓഫാക്കാന്‍ മടിയ്ക്കരുത്. ഒരേ സ്ഥലത്തേക്ക് കാറില്‍ പോകുന്നവര്‍ പൂള്‍ ചെയ്ത് ഉപയോഗിക്കുന്നത് ശീലമാക്കുക. ഓഫീസ് വിട്ട് പുറത്തേക്ക് പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഏ.സി. ഓഫാക്കുക. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക. ഉപയോഗിച്ച പ്ലാസ്റ്റിക് വലിച്ചെറിയാതെ ശേഖരിച്ച് റിസൈക്കിള്‍ ചെയ്യാന്‍ കൊടുക്കുക. പൊട്ടിയ ട്യൂബുകള്‍, സിഎഫ്.എല്‍. എന്നിവയും ഉപയോഗരഹിതമായ ഇലക്‌ട്രോണിക് ഉപകരണങ്ങളും വലിച്ചെറിയാതെ ശേഖരിച്ച് ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നല്‍കുക. കാലപ്പഴക്കം ചെന്ന വാട്ടര്‍ പമ്പുകള്‍ ഊര്‍ജ്ജനഷ്ടം ഉണ്ടാകും. വിദഗ്ധന്റെ സഹായത്തോടെ പരിശോധന നടത്തണം. സോളാര്‍ വാട്ടര്‍ഹീറ്റര്‍ ഉപയോഗിച്ച് വെള്ളം ചൂടാക്കി കുളിക്കാനും കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കുക. വൈകീട്ട് ആറിനും പത്തിനും ഇടയിലുള്ള പീക്ക് ലോഡ് സമയത്ത് കഴിവതും ശക്തി കൂടിയ വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ലേഖകന്‍ എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി പ്രസിഡന്റാണ്‌

2050-ല്‍ കേരളത്തിന് 100 ശതമാനം ഹരിത ഊര്‍ജ്ജം

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ലോകത്തിന്റെ മുഴുവന്‍ ഊര്‍ജ്ജാവശ്യങ്ങളും ഹരിത ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നു ലഭ്യമാക്കാമെന്നു തെളിയിക്കുന്ന ”ഊര്‍ജ്ജ റിപ്പോര്‍ട്ട് : 2050-ല്‍ 100 ശതമാനം ഹരിതഊര്‍ജ്ജം” എന്ന പഠനം, ഡബ്ല്യു. ഡബ്ല്യു.എഫ്. (WWF International) 2011-ല്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ആ ആഗോളപഠനത്തിന്റെ ദേശീയ-പ്രാദേശിക തലങ്ങളിലെ പിന്തുടര്‍ച്ചയായി പലയിടങ്ങളിലും പഠനങ്ങള്‍ തുടര്‍ന്നു നടന്നു. അങ്ങനെയാണ് കേരളത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങളും 2050-ല്‍ 100 ശതമാനം സുസ്ഥിര ഊര്‍ജ്ജത്തില്‍ നിന്നു ലഭ്യമാക്കാന്‍ കഴിയുമോ എന്ന പഠനം നടത്താന്‍ (WWF India) തീരുമാനിച്ചത്. അതിനായി പൂന ആസ്ഥാനമായുള്ള വിശ്വ സുസ്ഥിര ഊര്‍ജ്ജ ഇന്‍സ്റ്റിറ്റിയൂട്ടിനെ (World Institute of Sustainable Energy – WISE) ചുമതലപ്പെടുത്തുകയുണ്ടായി. സാങ്കേതികമായി കേരളത്തിന്റെ 2050-ലെ ഊര്‍ജ്ജ ആവശ്യങ്ങളുടെ 95 ശതമാനം ഹരിത സ്രോതസ്സുകളില്‍ നിന്നും ഉത്പാദിപ്പിക്കാമെന്നതാണ് ഈ പഠനത്തിന്റെ പ്രധാനനിഗമനം. പൊതുവായി പറഞ്ഞാല്‍, ഈ പഠന ഫലങ്ങള്‍ തെളിയിക്കുന്നത് നടപ്പുരീതിയിലുള്ള സാമ്പത്തിക വളര്‍ച്ച (Business-As-Usual Growth) തുടര്‍ന്നാല്‍, കൂടുതല്‍ കൂടുതല്‍ ഇല്ലാതായി വരുന്ന അശ്മക ഇന്ധനങ്ങളെ കേരളത്തിന് ആശ്രയിക്കേണ്ടി വരും. ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജ കാര്യക്ഷമത, സ്രോതസ്സുമാറ്റം എന്നീ രംഗങ്ങളിലെ നിശിതമായ ഇടപെടലുകളിലൂടെ ഊര്‍ജ്ജ ആവശ്യം ഗണ്യമായി കുറയ്ക്കാന്‍ കഴിയും. അങ്ങനെ വെട്ടിച്ചുരുക്കിയ ഊര്‍ജ്ജ ആവശ്യം മുഴുവന്‍ 2050-ല്‍ ഹരിത സ്രോതസ്സുകളില്‍ നിന്നു ലഭ്യമാക്കുകവഴി, അശ്മക ഇന്ധനങ്ങളെ ആശ്രയിച്ചുള്ള വികസനമാതൃകയില്‍ നിന്നു കേരളത്തിനു മുക്തമാകാന്‍ കഴിയും. കേരളത്തിന്റെഊര്‍ജ്ജരംഗം: വിഹഗവീക്ഷണം വന്‍കിട വ്യവസായവളര്‍ച്ചപോലുള്ള സാമ്പ്രദായിക സാമ്പത്തിക സൂചികകളുടെ അഭാവത്തിലും കേരളം മികച്ച മാനവവികസനം സാദ്ധ്യമാക്കി. സാക്ഷരത, ആരോഗ്യസംരക്ഷണം, ജനസംഖ്യാനിയന്ത്രണം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം തുടങ്ങിയ മേഖലകളില്‍ വികസിതരാജ്യങ്ങള്‍ക്കു തുല്യമായ നേട്ടങ്ങള്‍ കൈവരിച്ച കേരളം, വികേന്ദ്രീകൃത വികസന-ഭരണമാതൃകകള്‍ സൃഷ്ടിക്കുന്നതിലും മുന്‍പന്തിയിലാണ്. മാനവവികസനത്തെയും ജീവിതത്തിന്റെ ഗുണനിലവാരത്തെയും വ്യവസായകേന്ദ്രിത സാമ്പ്രദായിക സാമ്പത്തികവളര്‍ച്ചയില്‍ നിന്ന് വിയോജിപ്പിക്കുന്ന (Decoupling Human Development from Conventional Economic Growth) മാതൃകയാണ് കേരളത്തിന്റെ വികസനം. എങ്കിലും ഊര്‍ജ്ജലഭ്യത, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ഭക്ഷ്യോത്പാദനം തുടങ്ങിയ രംഗങ്ങളില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. അതിനാല്‍ കേരളത്തിന്റെ വികസനത്തിന് പുതിയൊരു സമീപനം ആവശ്യമാണെന്നു പറയാം. അത് സുസ്ഥിരം (Sustainable) ആയിരിക്കുകയും വേണം. ഗതാഗതമേഖല റോഡ്, റയില്‍, ജലം, വ്യോമം എന്നീ നാലു ഗതാഗത മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. തീരദേശ-സമതല പ്രദേശത്ത്, റോഡ്-റയില്‍ഗതാഗതത്തിന്റെ രണ്ടു ഇടനാഴികള്‍ നിലവിലുണ്ട്. എങ്കിലും യാത്രയ്ക്കും ചരക്കു കടത്തുന്നതിനും ഏറെയും ഉപയോഗിക്കുന്നത് റോഡു തന്നെയാണ്. റോഡുഗതാഗത രംഗത്ത് 2000-01 മുതല്‍ 2011-12 വരെയുള്ള കാലയളവില്‍ 1000 ആളുകള്‍ക്ക് എട്ടു കാറുകള്‍ എന്ന നിലയില്‍ നിന്ന് 36 കാറുകള്‍ ആയി വര്‍ദ്ധിച്ചപ്പോള്‍, ഇരുചക്രവാഹനങ്ങള്‍ 1000-ത്തിന് 36-ല്‍ നിന്ന് 123 ആയി വര്‍ദ്ധിച്ചു. രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ 60 ശതമാനം കാറുകളും ഇരുചക്രവാഹനങ്ങളുമാണെന്നത്, പൊതുഗതാഗത സൗകര്യങ്ങളെക്കാള്‍, സ്വകാര്യ ഗതാഗത സൗകര്യങ്ങളെ ആശ്രയിക്കുന്ന രീതി വര്‍ദ്ധിക്കുന്നതിന്റെ തെളിവാണ്. സുസ്ഥിര ഊര്‍ജ്ജ വികസനത്തിന്റെ ആവശ്യം ഇതുവരെയുള്ള പ്രവണതകള്‍ പരിശോധിച്ചാല്‍, മൊത്തം ഊര്‍ജ്ജ ഉപഭോഗത്തിന്റെ 67 ശതമാനം ചെലവഴിക്കുന്ന ഗാര്‍ഹിക (48%)-വാണിജ്യ (19%) മേഖലകളില്‍ ഉപഭോഗം ഗണ്യമായി വര്‍ദ്ധിക്കുന്നതായാണ് കാണുന്നത്. സമ്പന്നരുടെ എണ്ണം വര്‍ദ്ധിക്കല്‍, ഏറുന്ന നഗരവല്‍ക്കരണം, സേവനമേഖലയുടെ (ടൂറിസം തുടങ്ങിയവ) വളര്‍ച്ച എന്നിവ കണക്കിലെടുത്താല്‍ ഗാര്‍ഹിക-വാണിജ്യ മേഖലകളിലെ ഊര്‍ജ്ജ ഉപഭോഗം ഇനിയും ഗണ്യമായി വര്‍ദ്ധിക്കുകതന്നെ ചെയ്യുമെന്നു കാണാം. അതിനാല്‍ കേരളത്തില്‍ വൈദ്യുതി സംരക്ഷണം, ഊര്‍ജ്ജകാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍, സ്രോതസ്സുമാറ്റം എന്നിവ ഊര്‍ജ്ജിതമായി നടപ്പാക്കുന്നതോടൊപ്പം, വൈദ്യുതി ഉത്പാദനവും വര്‍ദ്ധിപ്പിക്കേണ്ടതായുണ്ട്. വലിയ ജലവൈദ്യുതി സ്റ്റേഷനുകളുടെ വികസനം കേരളത്തില്‍ പൂരിതാവസ്ഥയിലെത്തിയിരിക്കുന്നു. അവയുടെ തുടര്‍ന്നുള്ള വികസനം പരിസ്ഥിതിക്ക് കോട്ടം വരുത്തുകയും, നദികളിലെ ജല ഉപലബ്ധിയെ സാരമായി ബാധിക്കുകയും ചെയ്യും. അതിനാല്‍ കേരളത്തില്‍ പുതിയ വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്കുള്ള സാധ്യത കുറവാണെന്നു പറയാം. കേരളത്തില്‍ കല്‍ക്കരി ലഭ്യമല്ല; മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ, വിദേശങ്ങളില്‍ നിന്നോ ഇറക്കുമതി ചെയ്ത് കല്‍ക്കരി എത്തിക്കാമെങ്കിലും റോഡ്-റെയില്‍മാര്‍ഗ്ഗമുള്ള കല്‍ക്കരി കടത്തലും, താപവൈദ്യുത നിലയങ്ങള്‍ക്കുവേണ്ട ഭൂമിയുടെ ഉപലബ്ധിയും മറ്റും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ജലമാര്‍ഗ്ഗം കല്‍ക്കരി എത്തിക്കുന്നതിനുള്ള സൗകര്യാര്‍ത്ഥം തീരദേശങ്ങളില്‍ താപനിലയങ്ങള്‍ സ്ഥാപിച്ചാലും, അവ സൃഷ്ടിക്കുന്ന പ്രദൂഷണം പരിസ്ഥിതിലോലമായ സമുദ്ര ആവാസവ്യവസ്ഥകളെയും, പശ്ചിമഘട്ടത്തിലെ വനമേഖലയെയും പ്രതികൂലമായി ബാധിക്കും. കൂടാതെ ജനസാന്ദ്രതയേറിയ കേരളത്തില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അതു കാരണമാകും. കല്‍ക്കരി ലഭ്യമായ ഇതര സംസ്ഥാനങ്ങളില്‍ താപനിലയം സ്ഥാപിച്ച് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെങ്കിലും ആ വൈദ്യുതി കേരളത്തില്‍ എത്തുമ്പോള്‍ വില ഏറിയിരിക്കും. പ്രകൃതിവാതകം ഇപ്പോളും ഇന്ത്യയില്‍ ദുര്‍ലഭമാണ്. പെട്രോനെറ്റിന്റെ കൊച്ചിയിലെ ഗ്യാസ് ടെര്‍മിനല്‍ വഴി എല്‍.എന്‍.ജി. (Liquefied Natural Gas-LNG) ഇറക്കുമതി ചെയ്ത് കേരളത്തിലെ വൈദ്യുതി പ്രശ്‌നത്തിനു പരിഹാരം കാണാമെന്നതും അപ്രായോഗികമാണ്. കാരണം എല്‍.എന്‍.ജി.യുടെ ദീര്‍ഘകാല ഉപലബ്ധിയെക്കുറിച്ചുള്ള അസ്ഥിരതയും, ഉയര്‍ന്ന വിലയും തന്നെ. ണകടഋ നടത്തിയ സമീപകാലഗവേഷണ പഠനമനുസരിച്ച് ഇന്ത്യയിലെ കല്‍ക്കരിയുടെ ഉപലബ്ധി 2031-ല്‍ ഉച്ചാവസ്ഥയിലെത്തി (Peaking of Production) പിന്നെ ക്രമേണ കുറഞ്ഞുവരുമെന്നു കാണുന്നു. വിദേശനാണ്യലഭ്യതയുടെ പ്രശ്‌നം മൂലം വന്‍തോതിലുള്ള ദീര്‍ഘകാല കല്‍ക്കരി ഇറക്കുമതിയും സാധിക്കുകയില്ല. ആണവനിലയങ്ങള്‍ ജനസാന്ദ്രതയുള്ള കേരളത്തിന് പാരിസ്ഥിതികമായി യോജിച്ചവയല്ല. ഒരു മെഗാവാട്ടിന് 20 കോടി രൂപയോളം ചെലവു വരുന്ന അവ സാമ്പത്തികമായും ന്യായീകരിക്കാവുന്നതല്ല. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍, കല്‍ക്കരിയും പ്രകൃതിവാതകവും ഉപയോഗിച്ചുള്ള പദ്ധതികള്‍ കേരളത്തിന് ഹ്രസ്വകാല ആശ്വാസം നല്‍കിയേക്കാമെങ്കിലും, ഇന്ധന ഉപലബ്ധിയുടെയും, ഉയര്‍ന്ന വിലയുടേയും പ്രശ്‌നങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവയുടെ നിലനില്‍പ്പിനും സാമ്പത്തിക സുസ്ഥിരതയ്ക്കും വിനയാകാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇതാണ് കേരളം ഭാവിയില്‍ നേരിടാന്‍ പോകുന്ന ഊര്‍ജ്ജപ്രതിസന്ധിയുടെ പശ്ചാത്തലം. സുസ്ഥിരവികസനത്തിന് സുസ്ഥിര ഊര്‍ജ്ജം വേണം. അതിനാല്‍ ഹരിതഊര്‍ജ്ജ സ്രോതസ്സുകളുടെ ക്രമാനുഗതമായി വര്‍ദ്ധിക്കുന്ന വികസനം കേരളത്തിന് ഊര്‍ജ്ജസുരക്ഷ പ്രദാനം ചെയ്യും. മാത്രമല്ല, പ്രദൂഷണവിമുക്തവും, സുരക്ഷിതവും, സുസ്ഥിരവുമായ വികസനത്തിന് അവ സഹായകവുമാവും. ഇച്ഛാനുസരണം വൈദ്യുതി ഉത്പാദനം നടത്താന്‍ യോഗ്യമായ ജലവൈദ്യുത പദ്ധതികള്‍ ഏറെയുള്ളതിനാല്‍, ഹരിതസ്രോതസ്സുകളുടെ (കാറ്റ്, സൂര്യപ്രകാശം/താപം തുടങ്ങിയവ) ഉപലബ്ധിയുടെ കാലികമായ ഏറ്റക്കുറച്ചിലുകള്‍ വൈദ്യുതി ഉത്പാദനത്തില്‍ വരുത്താവുന്ന വ്യത്യയാവസ്ഥ (Variabiltiy) നേരിടുന്നതിന് പ്രയാസമില്ലതാനും. ഇറക്കുമതി ചെയ്യേണ്ട, പ്രദൂഷണം സൃഷ്ടിക്കുന്ന അശ്മക ഇന്ധനങ്ങളെ ആശ്രയിച്ചുള്ള സാങ്കേതികവിദ്യകളില്‍ കേരളത്തിലെ വൈദ്യുതി ഉല്പാദനത്തെ കുടുക്കിയിടുന്നതിനു പകരം, 2050-നകം 100 ശതമാനം ഹരിത ഊര്‍ജ്ജം ലഭ്യമാക്കുന്നതിനു വേണ്ടി ഇപ്പോഴേ ബദല്‍മാര്‍ഗ്ഗങ്ങളുടെ വികാസത്തിന് യത്‌നിക്കേണ്ടത് അനിവാര്യമാണ്. പവന ഊര്‍ജ്ജനിര്‍മ്മിതിയുടെ ക്ഷമത: കേരളത്തിലെ ഭൂമിയുടെ ദൗര്‍ലഭ്യം പരിഗണിച്ച്, പവനഊര്‍ജ്ജ നിര്‍മ്മിതിയുടെ ക്ഷമത നിര്‍ണ്ണയിച്ചതിലെ പ്രധാനഘടകം ഭൂമിയുടെ ലഭ്യതയാണ്. ഏറ്റവും നല്ല പവനഊര്‍ജ്ജ സാന്ദ്രതയുള്ളത് പാലക്കാട് ജില്ലയില്‍ വാളയാറിന് ചുറ്റുമുളള പ്രദേശങ്ങളും, പാലക്കാടിന്റെ തെക്കന്‍ ഭാഗങ്ങളും, തമിഴ്‌നാട്ടിലെ പുതൂരിനു പടിഞ്ഞാറുള്ള പ്രദേശവും മറ്റുമാണ്. ഇടുക്കി ജില്ലയില്‍ കേന്ദ്രഭാഗത്തിന്റെ കിഴക്കും പടിഞ്ഞാറും മേഖലകളിലാണ് നല്ല സാധ്യതയുള്ള പ്രദേശങ്ങള്‍. സമുദ്രാന്തര (Offshore) വിഭാഗത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ തീരപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ (>300W/m2 wpd) പവനഊര്‍ജ്ജസാന്ദ്രതയുള്ളത്. എങ്കിലും ആലപ്പുഴയുടെ തീരങ്ങളൊഴിച്ച് മറ്റിടങ്ങളിലെല്ലാം 200 ണ/ാ2 സാന്ദ്രതയുളളതിനാല്‍ വികസനയോഗ്യമാണ്. സൗരോര്‍ജ്ജക്ഷമത (Photovoltaics): പ്രധാനമായും സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയാണ് (Photovoltaic-PV) പരിഗണിച്ചത്. സൂര്യതാപത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാന്‍ വേണ്ടത്ര പ്രത്യക്ഷസാധാരണരശ്മിപ്രസരണം (Direct Normal Irradiance -DNI) കേരളത്തില്‍ ലഭ്യമല്ലാത്തതിനാല്‍ സൂര്യതാപവൈദ്യുതി നിര്‍മ്മിതി (Solar Thermal Power Generation) കേരളത്തില്‍ ഫലവത്താകില്ലെന്നാണ് നിഗമനം. കേരളത്തിലെ ജലാശയങ്ങളുടെ ഉപരിതലം ഏതാണ്ട് 769 ചതുരശ്ര കിലോമീറ്ററുണ്ടെന്നാണ് കണക്ക്. മൊത്തം 3,845 മെഗാവാട്ട് ഈ ജല-ഉപരിതല സൗരോര്‍ജ്ജ പദ്ധതികളില്‍ നിന്നു ഉത്പാദിപ്പിക്കാം. ഒറ്റനില കെട്ടിടങ്ങളും ബഹുനിലക്കെട്ടിടങ്ങളും ധാരാളമുള്ള കേരളത്തില്‍ മേല്‍ക്കൂര സൗരോര്‍ജ്ജ നിര്‍മ്മാണക്ഷമത (Roof top Solar PV Potential) ഏറെയാണ്. ദുര്‍ലഭമായ ഭൂമി ഏറെ ഉപയോഗിക്കാതെതന്നെ കേരളത്തിന് വികേന്ദ്രീകൃതരീതിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാം. ശരിയായ നയങ്ങളും സാങ്കേതികവിദ്യയും (Net Metering Policies and technologies) നിലവില്‍ വന്നാല്‍ മേല്‍ക്കൂര വൈദ്യുതിയുടെ മിച്ചം ഗ്രിഡില്‍ നല്‍കാന്‍ കഴിയുന്നതാണ്. ജൈവ ഊര്‍ജ്ജക്ഷമത: കാര്‍ഷിക അവശിഷ്ടങ്ങള്‍ക്കു പുറമെ ജൈവ ഇന്ധനഉത്പാദനത്തിന്റെ അസംസ്‌കൃത വിഭവമായി ക്ഷാര-സമുദ്രജലമുപയോഗിച്ച് (Brackish Water & Sea Water) വളര്‍ത്തുന്ന കടല്‍പോച്ചകള്‍ 2030-നു ശേഷം പ്രധാന പങ്കുവഹിക്കുമെന്നാണ് അനുമാനം. 2030 ആകുമ്പോഴേക്കും ജൈവ ഇന്ധനനിര്‍മ്മിതിക്കുള്ള സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ വികസിതമാകുമെന്നു കരുതപ്പെടുന്നു. എങ്കിലും ജൈവ ഊര്‍ജ്ജം അശ്മക ഇന്ധനങ്ങള്‍ക്കു ബദലായ ഒരു ഗണ്യമായ സ്രോതസ്സാകില്ല. മാത്രമല്ല അവയുടെ ഉപയോഗത്തിനു പലവിധ പരിമിതികള്‍ ഉണ്ടാവുകയും ചെയ്യും. അതിനാല്‍ പ്രത്യക്ഷമായി കേരളത്തില്‍ ധാരാളം ജൈവ അവശിഷ്ടങ്ങള്‍ ലഭ്യമാണെന്നു തോന്നാമെങ്കിലും അവയില്‍നിന്നു വന്‍തോതില്‍ സുസ്ഥിരമായി ജൈവഊര്‍ജ്ജം നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ വിരളമാണ്. ജലവൈദ്യുതി ക്ഷമത: കേരളത്തിലെ ഊര്‍ജ്ജവിദഗ്ധരുമായുള്ള ചര്‍ച്ചകളില്‍ നിന്നു വ്യക്തമാകുന്നത്, ഇനി വന്‍കിട ജലവൈദ്യുത പദ്ധതികള്‍ വികസിപ്പിക്കാനുള്ള സാധ്യത പരിമിതമാണെന്നാണ്. സര്‍ക്കാരിന്റെ കണക്കുകളനുസരിച്ച്, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിച്ച് 540 മെഗാവാട്ടിന്റെ ക്ഷമത ഇനിയും ഉപയോഗയോഗ്യമാക്കാന്‍ കഴിയും. എന്നാല്‍ പൊതുവിലുളള പാരിസ്ഥിതിക നാശത്തിന്റെയും ജല ദൗര്‍ലഭ്യത്തിന്റെയും പശ്ചാത്തലത്തില്‍ ഇത് പുനര്‍പഠനം നടത്തി പുനര്‍നിര്‍ണ്ണയിക്കുന്നത് യുക്തിസഹമാണ്. സമുദ്രഊര്‍ജ്ജക്ഷമത: തിരുവനന്തപുരത്തെ CESS (Centre for Earth Science Studies) നടത്തിയ പഠനമനുസരിച്ച് കേരളത്തില്‍ തിരമാലകളില്‍ നിന്ന് ഊര്‍ജ്ജം ഉണ്ടാക്കാനുള്ള ക്ഷമത 420 മെഗാവാട്ടാണ്. കടലോരത്തിന്റെ പത്തു ശതമാനമാണ് ഇതിനായി ഉപയോഗിക്കേണ്ടി വരിക. നടപ്പുരീതിയനുസരിച്ചുള്ള ഊര്‍ജ്ജ ആവശ്യം കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച 2000-2001 മുതല്‍ 2011-12 വരെയുള്ള കാലയളവില്‍ സംയുക്ത വാര്‍ഷിക വളര്‍ച്ചാനിരക്ക് (CAGR) 8.3 ശതമാനം എന്ന തോതിലായിരുന്നു. നടപ്പുരീതിയിലുള്ള (BAU) ഈ സാമ്പത്തികവളര്‍ച്ചയും, ഊര്‍ജ്ജ ഉപഭോഗ വളര്‍ച്ചയും 2050 വരെ ഇങ്ങനെ തുടരുമെന്ന അനുമാനത്തിലാണ് ഊര്‍ജ്ജ ആവശ്യം കണക്കാക്കിയിട്ടുള്ളത്. ഒരു തരത്തിലുള്ള പുതിയ നയങ്ങളും, പ്രത്യേക ഇടപെടലുകളും ഉണ്ടാകുമെന്നു അനുമാനിച്ചിട്ടില്ല. മുമ്പു സൂചിപ്പിച്ചതുപോലെ ഗാര്‍ഹികം, വാണിജ്യം, വ്യവസായം, കൃഷി, പൊതു ഉപയോഗം, ഗതാഗതം എന്നീ മേഖലകളിലെ വൈദ്യുതി, താപം, ഇന്ധനം എന്നീ ഊര്‍ജ്ജരൂപങ്ങളുടെ ഡിമാന്റാണ് തിട്ടപ്പെടുത്തിയത്. ജനസംഖ്യയുടെ രണ്ടുവിധത്തിലുള്ള പരിണാമങ്ങള്‍-ജനസംഖ്യാ വളര്‍ച്ചയും കുടുംബത്തിലെ ശരാശരി സംഖ്യയും-കണക്കിലെടുത്ത്; 2021-22 ആകുമ്പോഴേക്കും ജനസംഖ്യാ വളര്‍ച്ച ന്യൂനഗുണമാകുമെന്നും (Negative Population Growth), കുടുംബത്തിലെ ശരാശരി സംഖ്യ 2011-ലെ 4.34-ല്‍ നിന്ന് 2050-ല്‍ 2.9 ആയി കുറയുമെന്നും കാണുന്നു. അവിശ്വസനീയമെന്നു തോന്നാമെങ്കിലും കേരളത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങളുടെ 50 ശതമാനത്തിലധികവും ഗതാഗതമേഖലയിലാണെന്നതാണ് സത്യം. വെട്ടിച്ചുരുക്കിയ ഊര്‍ജ്ജവിനിയോഗം: ഊര്‍ജ്ജസംരക്ഷണം (EC), ഊര്‍ജ്ജകാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍ (EE), സ്രോതസ്സുമാറ്റം (CS) തുടങ്ങിയ സമയബന്ധിത വിനിയോഗ നിയന്ത്രണ ഇടപെടലുകളിലൂടെ നടപ്പുരീതിയനുസരിച്ചുള്ള ഊര്‍ജ്ജവിനിയോഗം കുറയ്ക്കാമെന്ന കണ്ടെത്തലാണ് ഈ വെട്ടിച്ചുരുക്കിയ ഊര്‍ജ്ജ വിനിയോഗ ഷെനറിയോവിന്റെ (Curtailed Demand Scenario) അടിസ്ഥാനം, ഇത്തരമൊരു സമയബന്ധിത പദ്ധതിയ്ക്ക് അതിനനുയോജ്യമായ നയപരമായ ഇടപെടലുകളും ആവശ്യമാണ്. 2050-ല്‍ 100 ശതമാനം ഹരിത ഊര്‍ജ്ജം വെട്ടിച്ചുരുക്കിയ ഊര്‍ജ്ജ ഉപഭോഗ ഷെനറിയോ പ്രകാരം ഉത്പാദനവും ആവശ്യവും വിലയിരുത്തിയതനുസരിച്ച് 2050 വരെയുള്ള കേരളത്തിന്റെ ഊര്‍ജ്ജ ഉത്പാദനക്ഷമതയും ഊര്‍ജ്ജ ആവശ്യവും എങ്ങനെയൊക്കെയാണെന്ന് നോക്കാം. വൈദ്യുതിയുടെ കാര്യത്തില്‍ ആവശ്യമനുസരിച്ച് സംസ്ഥാനത്തുതന്നെ ഹരിതഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള ക്ഷമതയുണ്ടെന്ന് കാണാം. താപവൈദ്യുത നിലയങ്ങളുടെ ആയുസ്സ് 40-ഓളം വര്‍ഷങ്ങളായതിനാലും, മുമ്പു വിവരിച്ച ഇന്ധനക്കമ്മിയുടെ കാരണങ്ങളാലും 2040-നു ശേഷം അശ്മക ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന താപനിലയങ്ങള്‍ ഉണ്ടാവില്ലെന്നും അനുമാനിക്കുന്നു. ഹരിതഊര്‍ജ്ജം പ്രധാനമായും പവനഊര്‍ജ്ജം, സൗരോര്‍ജ്ജം (60 ബില്യന്‍ യൂണിറ്റിന്റെ മൊത്തം ഉത്പാദനത്തില്‍ 45 ബില്യണ്‍ യൂണിറ്റ്) എന്നീ രണ്ടു സ്രോതസ്സുകളില്‍ നിന്നാണെന്നു കാണാം. കടല്‍പ്പോച്ചകളില്‍ നിന്ന് ജൈവ ഇന്ധനം ഉത്പാദിപ്പിക്കാനുള്ള നൂതനസാങ്കേതികവിദ്യകള്‍ ലഭ്യമാകുന്നതിലെ വിളംബവും മറ്റും കണക്കിലെടുത്ത് 2030-നു ശേഷമേ അവയുടെ ഗണ്യമായ ഉത്പാദനം കണക്കിലെടുത്തിട്ടുള്ളൂ. സാങ്കേതികമായി പറഞ്ഞാല്‍ 2050-നകം 100 ശതമാനവും അശ്മക ദ്രവ ഇന്ധനങ്ങള്‍ക്കു പകരം നില്‍ക്കാന്‍ ജൈവ ഇന്ധനങ്ങള്‍ക്കു കഴിയും. എന്നാല്‍ പ്രായോഗിക തലത്തില്‍ ഇവയുടെ ഉത്പാദനത്തിന് നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. മാത്രമല്ല ജൈവ ഇന്ധനങ്ങള്‍ ഹരിതവും ശുദ്ധവും (Green and Clean) ആണെന്നു പറയാനും കഴിയില്ല. കാര്‍ബണ്‍ സംയുക്തങ്ങള്‍ കൂടാതെ, അവ നൈട്രജന്‍ ഓക്‌സൈഡ് പോലുള്ള ഇതര മാരക വിഷവസ്തുക്കള്‍ വമിപ്പിക്കുകയും ചെയ്യും. അതിനാല്‍ ഭാവിയിലേത് – പ്രത്യേകിച്ചും ഗതാഗതത്തിന് ഇനിപ്പറയുന്ന രീതിയിലുള്ള ഒരു സങ്കര സമീപനമായിരിക്കും നല്ലതെന്നു പറയാം: $ വൈദ്യുതി ഉപയോഗിച്ചുള്ള പൊതു ഗതാഗത സൗകര്യങ്ങള്‍ വ്യാപകമായി വികസിപ്പിക്കുക. $ നഗര-ഗ്രാമ പ്രദേശങ്ങളിലെ ലഘുദൂര ഉപയോഗങ്ങള്‍ക്കുള്ള സ്വകാര്യവാഹനങ്ങള്‍ വൈദ്യുതി ഉപയോഗിച്ചുള്ളവയാകാം. $ ജൈവ ദ്രവ ഇന്ധനം (Liquid Biofuels) പ്രധാനമായും വ്യോമഗതാഗതത്തിനും ദീര്‍ഘദൂരയാത്രയ്ക്കുമായി-പ്രത്യേകിച്ചും ചരക്കു കടത്തലിനും മറ്റും-നിയന്ത്രിച്ചു നിര്‍ത്തുക $ ഇത്തരത്തിലുള്ള ശ്രദ്ധാപൂര്‍വ്വമുള്ള പ്ലാനിംഗ് ഭാവിയില്‍ ആവശ്യമായി വരും. അശ്മക ഇന്ധനങ്ങള്‍ താപനിര്‍മ്മിതിക്കുവേണ്ടി മാത്രം ഉപയോഗിക്കുന്ന ഭൂരിപക്ഷം വ്യവസായങ്ങളിലും അവയ്ക്കു പകരം സൂര്യതാപവും, അഥവാ സൂര്യതാപത്തിന്റെയും ജൈവ ഇന്ധനത്തിന്റെയും സങ്കരം കൊണ്ടും പകരം വയ്ക്കാനാകും. എന്നാല്‍ രാസവളനിര്‍മ്മിതിക്കും മറ്റും ഉപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കള്‍ (നാഫ്ത, പ്രകൃതിവാതകം തുടങ്ങിയവ) ഹരിതസ്രോതസ്സുകളില്‍ നിന്ന് ഉണ്ടാക്കാനാവില്ല. ബയോഗ്യാസ്, വിറക്, തുടങ്ങിയവ അവയുടെ ഉപലബ്ധി അനുസരിച്ച് ഉപയോഗിക്കാമെങ്കിലും പാചകത്തിനും മറ്റും അവ-പ്രത്യേകിച്ചും നഗരങ്ങളില്‍-മതിയായില്ലെന്നു വരും. നഗരങ്ങളിലെ പാചക ഇന്ധനം ഭാവിയില്‍ വലിയൊരു സമസ്യയായി ഉയര്‍ന്നുവരും. അതിനെ നേരിടാന്‍ വൈദ്യുതി ഉപയോഗം വര്‍ദ്ധിച്ചുവെന്നു വരാം. ചിലപ്പോള്‍ ജീവിത-കെട്ടിടനിര്‍മ്മാണ രീതികള്‍ മാറ്റേണ്ടി വരും. ഇത്തരം സങ്കീര്‍ണ്ണതകളെ കണക്കുകളിലേക്കു സ്ഥൂലീകരിക്കാന്‍ പ്രയാസമുണ്ട്. പരിവര്‍ത്തനത്തിനു വേണ്ട നയങ്ങള്‍ സ്വതന്ത്രവിപണിയുടെ പ്രവര്‍ത്തനത്തിലൂടെ മാത്രം ഇത്തരം മാറ്റങ്ങള്‍ കൈവരിക്കാനാവില്ല. സര്‍ക്കാരിന്റെ ബോധപൂര്‍വ്വവും നയപരവും സമയബന്ധിതവുമായ ഇടപെടലുകള്‍ ഈ പരിവര്‍ത്തനത്തിന് അനിവാര്യമാണ്. ഈ പഠനറിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപത്തില്‍ ഓരോ ഇടപെടലുകള്‍ക്കും ആവശ്യമായ നയമാറ്റങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും ഇവിടെ പ്രധാനപ്പെട്ട കുറെ നയങ്ങള്‍ മാത്രമേ സൂചിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഓരോ മേഖലയിലും വേണ്ട അത്തരം നയങ്ങള്‍ ഇനി ചുരുക്കിപ്പറയാം. ഊര്‍ജ്ജവും വൈദ്യുതിയും ഊര്‍ജ്ജസംരക്ഷണം, പ്രസരണനഷ്ടം കുറയ്ക്കല്‍ എന്നീ രംഗങ്ങളില്‍ പ്രശംസാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. സൗരോര്‍ജ്ജവിനിയോഗത്തിനുള്ള നിര്‍ണ്ണായകമായ ആദ്യ നടപടികള്‍ നടപ്പിലാക്കുന്നതിനും ഗവണ്‍മെന്റ് തുടക്കമിട്ടിട്ടുണ്ട്. എങ്കിലും കൂടുതല്‍ ഊര്‍ജ്ജിതമായ നയരൂപീകരണവും നടപ്പാക്കലും ഈ രംഗത്ത് ആവശ്യമാണ്. നക്ഷത്രലേബലുള്ള ഉപകരണങ്ങളില്‍ നിന്ന് മേല്‍ക്കിട കാര്യക്ഷമതയുള്ള ഉപകരണങ്ങളിലേക്ക് (Super Efficient Appliances) ക്രമേണ മാറാന്‍ വേണ്ട നയപരിപാടികള്‍ ആവിഷ്‌കരിക്കണം. ദേശീയ തലത്തില്‍ ഊര്‍ജ്ജസംരക്ഷണബ്യൂറോ (BEE) ഇത്തരമൊരു പദ്ധതി-അത്യുത്തമ കാര്യക്ഷമതയുള്ള ഉപകരണ പദ്ധതി (Super Efficient Equipment Program-SEEP)-പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തരം ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനുള്ള വ്യവസായങ്ങള്‍ സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കുക, പുതിയ കെട്ടിടങ്ങളില്‍ അവ നിര്‍ബ്ബന്ധിതമാക്കുക, കാര്യക്ഷമത കുറഞ്ഞ ഉപകരണങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഈ രംഗത്ത് സര്‍ക്കാരിന് ചെയ്യാനാകും. പവനഊര്‍ജ്ജം, സൗരോര്‍ജ്ജം തുടങ്ങിയ പല ഹരിതഊര്‍ജ്ജസ്രോതസ്സുകളും സ്ഥലനിബദ്ധമാണ് (Site-Specific) അതിനാല്‍ ഇവയുടെ വികസനത്തിന് ഒരു ഭൂവിനിയോഗനയം വേണം. ഉദാഹരണത്തിന് പാലക്കാട്ടെ വാളയാര്‍ ചുരവും സമീപപ്രദേശങ്ങളും വ്യവസായ ഉപയോഗത്തിനു മാറ്റി വച്ചത് തിരുത്തി, അവിടം പവനഊര്‍ജ്ജ പദ്ധതികള്‍ക്കായി റിസര്‍വ്വു ചെയ്യണം. ഹരിത ഊര്‍ജ്ജസ്രോതസ്സുകള്‍ സ്വീകാര്യമാക്കാന്‍ വേണ്ട വിധത്തില്‍ വൈദ്യുതി ഗ്രിഡിന്റെ മാനേജ്‌മെന്റ് നയങ്ങള്‍ പരിവര്‍ത്തിപ്പിക്കണം. ചെറുകിട ജലവൈദ്യുത പദ്ധതികളുടെ വികസനത്തിനുള്ള നയം പുനഃപരിശോധിച്ച് അതിലെ കുറവുകള്‍ നികത്തി ഈ ഹരിത ഊര്‍ജ്ജസ്രോതസ്സ് പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താനാകണം. അവയുടെ ജലസംഭരണ പ്രദേശങ്ങളില്‍ (Catchment Areas) വനവല്‍ക്കരണം, നീര്‍മറി പ്രദേശവികസനം (Watershed Development) തുടങ്ങിയവയിലൂടെ ജലഉപലബ്ധിയും പാരിസ്ഥിതികമായ ഗുണങ്ങളും വര്‍ദ്ധിപ്പിക്കാനാവും. പരിസ്ഥിതി സൗഹൃദരീതിയില്‍ ജൈവ ഇന്ധനവികസനത്തിനുള്ള സാധ്യതകള്‍-അവയുടെ തൊഴില്‍ സാധ്യതകളും-സമഗ്രമായി പഠിക്കുകയും അവയുടെ സുസ്ഥിരമായ വികസനത്തിനുള്ള നയങ്ങള്‍ ആവിഷ്‌കരിക്കുകയും വേണം. അതോടൊപ്പം ഗവേഷണവും, പൈലറ്റ് പ്രോജക്ടുകള്‍ സ്ഥാപിക്കലും ഊര്‍ജ്ജിതമാക്കുകയും വേണം. പുതിയ സാങ്കേതിക വിദ്യകളുടെ സാധ്യതാപഠനങ്ങള്‍, ഗവേഷണം, പൈലറ്റ് പ്രോജക്ടുകള്‍ എന്നിവ വ്യാപകമായി എറ്റെടുക്കണം. ജലഉപരിതലത്തിലെ സൗരോര്‍ജ്ജ ഉത്പാദനം, കടലിലെ പവനഊര്‍ജ്ജസാധ്യതകള്‍, ഇതര സമുദ്ര ഹരിതഊര്‍ജ്ജ സാധ്യതകള്‍ തുടങ്ങിയവ ഇവയില്‍ ചിലതുമാത്രം. ഗതാഗതം സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക എളുപ്പമല്ല. സുരക്ഷിതവും, സൗകര്യപ്രദവുമായ പൊതുയാത്രാസൗകര്യങ്ങള്‍-റോഡ്, ജലമാര്‍ഗ്ഗങ്ങളില്‍-വര്‍ദ്ധിപ്പിക്കുകയാണ് ഒരു പോംവഴി. ‘അവസാനമൈല്‍’ (Last Mile) ഗതാഗത സൗകര്യങ്ങള്‍-മിനിബസ്സുകള്‍, ബോട്ടുകള്‍ തുടങ്ങിയവ-ശക്തിപ്പെടുത്താം. അതിനനുകൂലമായ നയങ്ങള്‍-നികുതി ഇളവുകളും, ലൈസന്‍സ് വ്യവസ്ഥകളിലെ ഇളവും മറ്റും-ആവശ്യമായി വരും. കേരളത്തിന്റെ ഭൂപ്രകൃതിമൂലം ഏറെ യാത്രക്കാരും തെക്കു-വടക്കു ദിശയിലാണ് യാത്ര ചെയ്യുന്നത്. എന്നാലത് തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡുവരെയുള്ള യാത്രയുമല്ല. അതിനാല്‍ ഇപ്പോള്‍ പരിഗണനയിലിരിക്കുന്ന ഏറെ ചെലവുള്ള, അധികം പേര്‍ക്കും താങ്ങാനാവാത്ത യാത്രക്കൂലിക്കു കാരണമാകാവുന്ന അതിവേഗ റയില്‍പ്പാതയ്ക്കു (High Speed Rail Corridor) പകരം നിരന്തരവും നിബിഡവുമായി ലഭ്യമാകുന്ന പ്രാദേശിക റയില്‍ സിസ്റ്റം (High Frequency Local Train System) ഉപയുക്തമാകുമോ എന്ന് സമഗ്രമായ പഠനം നടത്തേണ്ടതുണ്ട്. ചരക്കുഗതാഗതത്തിന്റെ കൂടുതല്‍ ശതമാനം ജല-റയില്‍ മാര്‍ഗ്ഗങ്ങളിലേക്കു മാറ്റാന്‍ വേണ്ട നയപരിപാടികള്‍ ആവിഷ്‌കരിക്കണം. റോഡുവഴിയുള്ള ചരക്കുഗതാഗതത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ചെക്കുപോസ്റ്റുകളുടെ നടത്തിപ്പില്‍ വലിയ മാറ്റങ്ങള്‍ വരുത്തുക, ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുക തുടങ്ങിയ നടപടികളും സ്വീകരിക്കാം. വരുംകാലം സുസ്ഥിരഗതാഗത സാങ്കേതിക വിദ്യകളുടേതാണെന്ന് (Sustainable Transport Technologies) വന്‍കിട വാഹനനിര്‍മ്മാതാക്കള്‍ പോലും തിരിച്ചറിഞ്ഞിരിക്കുന്നു. അത്തരം പുതിയ വാഹനങ്ങള്‍ ഇന്ന് ലഭ്യമാണ്. പ്രധാനമായും വൈദ്യുത ഇരുചക്രവാഹനങ്ങളും കാറുകളും ബസ്സുകളും മറ്റും. ഇപ്പോള്‍ അവയുടെ വില താരതമ്യേന കൂടുതലാകുമെങ്കിലും അവയുടെ വിപണി വ്യാപകമാകുമ്പോള്‍ വില കുറയും. ദേശീയ നയത്തിന്റെ പശ്ചാത്തലത്തില്‍, സംസ്ഥാനഗവണ്‍മെന്റ് ഈ പുതിയ സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളെടുക്കണം. കേരളത്തില്‍ ധാരാളമുള്ള ബംഗ്ലാവുകളുടെ മേല്‍ക്കൂരയില്‍ സ്ഥാപിക്കാവുന്ന സൗരോര്‍ജ്ജപാനലുകളില്‍ നിന്നും ഈ വാഹനങ്ങള്‍ ചാര്‍ജ്ജു ചെയ്യാവുന്നതാണ്. ഗ്രിഡ് വൈദ്യുതി ഉപയോഗിച്ചാല്‍ തന്നെ ജലവൈദ്യുതിയാണ് ഏറെയും എന്നതിനാല്‍ വാഹനങ്ങള്‍ ശരിക്കും ‘ഹരിതം’ ആയിരിക്കുമെന്നു പറയാം. വ്യവസായം ഓരോ ഇനം വ്യവസായങ്ങള്‍ക്കും നിശ്ചിത ഊര്‍ജ്ജസംരക്ഷണ ലക്ഷ്യങ്ങള്‍ (Targets) നിര്‍ബന്ധിതമാക്കുക. അവരവരുടെ ഊര്‍ജ്ജം കഴിയുന്നത്ര അവിടെത്തന്നെ (In-site captive power generation) ഉണ്ടാക്കാനുള്ള നിയമം വേണം. 2050-നകം വ്യവസായങ്ങളുടെ ഊര്‍ജ്ജകാര്യക്ഷമത 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ട നയങ്ങള്‍ ആവിഷ്‌കരിക്കുക. 2030-നകം 15 ശതമാനം പ്രക്രിയാതാപ ആവശ്യങ്ങള്‍ സൗരോര്‍ജ്ജത്തില്‍ നിന്നാകുമെന്ന് ഉറപ്പുവരുത്തുക. പുതിയ വ്യവസായങ്ങള്‍ സ്ഥാപിക്കുമ്പോള്‍, നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യകളും (Best Available Technologies) നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച പ്രക്രിയാസാങ്കേതികവിദ്യകളും (Best Process Technologies) ഉപയോഗിക്കുമെന്ന് ഉറപ്പുവരുത്തുക. നിലവിലുള്ള വ്യവസായങ്ങള്‍ക്ക് ഇത്തരം പുതിയ സാങ്കേതിക വിദ്യകള്‍ കൊണ്ടുവരാന്‍ വേണ്ട പ്രോത്സാഹനം (നികുതി ഇളവുകള്‍ തുടങ്ങിയവ) നല്‍കുക. കെട്ടിട നിര്‍മ്മാണം കേരളത്തില്‍ ഏറ്റവുമധികം വളരുന്ന ഒരു മേഖലയാണിത്. കേരളത്തിലെ മണലൂറ്റലും അതുമൂലമുള്ള നദികളുടെ നാശം തുടങ്ങി നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഈ അമിതവളര്‍ച്ച കാരണമാകുന്നു. ഒരു ജനാധിപത്യസംവിധാനത്തില്‍ ഈ അതിരുകവിഞ്ഞ വളര്‍ച്ചയ്ക്ക് കടിഞ്ഞാണിടാന്‍ പ്രയാസമുണ്ട്. ഏറ്റവുമധികം വൈദ്യുതി ഉപയോഗം നടക്കുന്ന മേഖലയുമാണിത്. വൈദ്യുതി കൂടാതെ നിര്‍മ്മാണ വസ്തുക്കളുടെ ഉപലബ്ധിയുടെ പ്രശ്‌നവും ഭാവിയില്‍ രൂക്ഷമാകും. അതിനാല്‍ കെട്ടിട നിര്‍മ്മാണമേഖലയില്‍ സുസ്ഥിരത കൊണ്ടുവരാന്‍ വേണ്ട നയങ്ങള്‍ അനിവാര്യമാണ്. ഇന്നത്തെ അവസ്ഥ തുടര്‍ന്നാല്‍ കേരളത്തിലെ കൃഷിഭൂമി ഇല്ലാതാകും. എല്ലായിടവും കെട്ടിടങ്ങള്‍ കൊണ്ടു നിറയും. അത് കേരളത്തെ അരക്ഷിതമായ ഭാവിയിലേക്ക് നയിക്കും. അതിനാല്‍ ഈ രംഗത്ത് വളരെ ഫലപ്രദവും പ്രായോഗികവുമായ പരിഹാരങ്ങള്‍ അനിവാര്യമാണ്. ചില സൂചനകള്‍ മാത്രം ഇവിടെ നല്‍കാം: ഗ്രാമപ്രദേശങ്ങളിലെങ്കിലും സ്വന്തം പുരയിടത്തില്‍ വളര്‍ത്തിയ തടി, മുള തുടങ്ങിയവയും, അവിടെത്തന്നെ ഖനനം ചെയ്ത ചെങ്കല്ലും മറ്റും കൊണ്ടു വീടു നിര്‍മ്മിക്കുന്നത് പ്രോത്സാഹിപ്പിക്കുക. ചെറിയതോതില്‍ വികേന്ദ്രീകൃതമായി ചെങ്കല്ലുഖനനം ചെയ്ത ഭൂമി പൂര്‍വ്വാവസ്ഥയിലാകാന്‍ ഏറിയാല്‍ രണ്ടു ദശകങ്ങള്‍ മതി. മുന്‍കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന ഇത്തരം രീതികള്‍ വീണ്ടെടുക്കണം. ഇതിനായി നടക്കുന്ന ഒറ്റപ്പെട്ട ശ്രമങ്ങള്‍ വ്യാപകമായി പ്രോത്സാഹിപ്പിക്കണം. ഇതിലൂടെ നിര്‍മ്മാണവസ്തുക്കള്‍ നിര്‍മ്മിക്കാനും കൊണ്ടെത്തിക്കാനും ചെലവാകുന്ന ഇന്ധനവും വൈദ്യുതിയുമൊക്കെ വന്‍തോതില്‍ ലാഭിക്കാം. ഓരോ അണുകുടുംബവും സ്വന്തം സ്വതന്ത്രകെട്ടിടമുണ്ടാക്കുന്നതിനു പകരം കൂട്ടുകുടുംബങ്ങളെപ്പോലെ മൂന്നോ നാലോ നിലയുള്ള ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ഒന്നിച്ച്, എന്നാല്‍ സ്വതന്ത്രമായി (ഒരു നില ഒരു കുടുംബത്തിന്)താമസിക്കാന്‍ കഴിയും. ഇതിലൂടെ ഊര്‍ജ്ജത്തിന്റെയും നിര്‍മ്മാണവസ്തുവിന്റെയും ലാഭം മാത്രമല്ല, പരസ്പര സഹായവും ഉറപ്പാക്കാം. ഉപസംഹാരം ഇതുവരെ നാം കണ്ട കണക്കുകളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്: 2050-ല്‍ 100 ശതമാനം ഹരിതഊര്‍ജ്ജം എന്നത് കേരളത്തില്‍ സാധ്യമായ ഒരു യാഥാര്‍ത്ഥ്യമാണ്, മിഥ്യയല്ല. സാങ്കേതികാര്‍ത്ഥത്തില്‍ കേരളത്തിന്റെ 2050-ലെ ഊര്‍ജ്ജ ആവശ്യങ്ങളുടെ 95 ശതമാനവും ഹരിത ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് ഉത്പാദിപ്പിക്കാനാകും. ഇത് നേടുന്നതിനായി വന്‍തോതില്‍ ഊര്‍ജ്ജ ഉപഭോഗം വെട്ടിച്ചുരുക്കുന്നതിനുള്ള സാധ്യതകളും പ്രായോഗികമാണെന്നു കണ്ടു. ഉര്‍ജ്ജസംരക്ഷണം, ഊര്‍ജ്ജകാര്യക്ഷമത, സ്രോതസ്സുമാറ്റം എന്നീ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ശക്തമായ ഇടപെടലുകളിലൂടെ 2050-നകം 60 ശതമാനം വരെ ഊര്‍ജ്ജഉപയോഗം വെട്ടിച്ചുരുക്കാം. അശ്മക ഇന്ധനങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും, 95 ശതമാനം ആവശ്യങ്ങളും ഹരിത ഊര്‍ജ്ജത്തില്‍ നിന്നും പൂര്‍ത്തീകരിക്കാനാകും. വ്യവസായങ്ങളിലും ഗാര്‍ഹിക പാചകത്തിനും വേണ്ട താപോര്‍ജ്ജനിര്‍മ്മിതിക്കും മറ്റുമായി കുറഞ്ഞ തോതില്‍ (അവ ലഭ്യമാണെങ്കില്‍) അശ്മക ഇന്ധനങ്ങളുടെ ഉപയോഗം തുടര്‍ന്നെന്നു വരാം. കേരളത്തിന്റെ മൊത്തം ദേശീയ ഉത്പാദനവുമായി (Gross Domestic Product- GDP of Kerala) താരതമ്യം ചെയ്യുമ്പോള്‍ ഈ ഹരിത പരിണാമം സാധ്യമാക്കാന്‍ വേണ്ട സര്‍ക്കാര്‍ നിക്ഷേപം തുച്ഛമാണെന്നു കാണാം. മാത്രമല്ല പുതിയ സാങ്കേതികവിദ്യകളിലും ആന്തരസംവിധാനങ്ങളിലും (Infrastructure) നടത്തുന്ന നിക്ഷേപത്തിലൂടെ സംസ്ഥാനത്തിന് ലാഭകരമായ പുതിയ വരുമാനമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. സാമ്പ്രദായിക വ്യാവസായിക ഉത്പാദനത്തിന്റെ 90 ശതമാനവും അശ്മക ഇന്ധനങ്ങളില്‍ അധിഷ്ഠിതമാണ്. അതിനാല്‍ത്തന്നെ സംസ്ഥാനത്തിന്റെ റവന്യൂവരുമാനവും അതില്‍ ആധാരിതമാണ്. ഒരു അശ്മക ഇന്ധനാനന്തര (Post Fossil Fuel) ലോകത്ത് സര്‍ക്കാരിന്റെ റവന്യൂവരുമാനം ഗണ്യമായി കുറയും. അതിനാല്‍ത്തന്നെ പുതിയ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളിലുള്ള നിക്ഷേപം സര്‍ക്കാരിന്റെ റവന്യൂവരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഈ പരിണാമം സാധ്യമാക്കാന്‍ നേരിടേണ്ട പ്രധാനവെല്ലുവിളികള്‍ നടപ്പുരീതികളില്‍ നിന്നു വഴിമാറി നടക്കാന്‍ സംസ്ഥാന ഭരണാധികാരികള്‍ തയ്യാറാകേണ്ടി വരും. ഇത്തരമൊരു വഴിമാറിനടക്കല്‍ അനിവാര്യമാണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാകണം. അതിന്റെ ആദ്യചുവടായി സംസ്ഥാനത്തിന് ഒരു ദീര്‍ഘകാല സമഗ്ര ഊര്‍ജ്ജനയവും വീക്ഷണവും തയ്യാറാക്കണം. ഓരോ അഞ്ചു വര്‍ഷവും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ സംസ്ഥാനത്തിന്റെ ദീര്‍ഘകാലതാല്‍പ്പര്യം കണക്കിലെടുത്ത് ഈ നയം സമയബന്ധിതമായി നടപ്പിലാക്കാന്‍ പ്രതിബദ്ധമായിരിക്കണം. പുതിയ ഹരിതസാങ്കേതികവിദ്യകള്‍ വന്‍തോതില്‍ പ്രാവര്‍ത്തികമാക്കുന്നതിനു മുന്‍പ് അവയുടെ പൈലറ്റ്‌പ്രോജക്ടുകള്‍ സ്ഥാപിക്കണം. അവയോടൊപ്പം സമുദ്രതീര പവനഊര്‍ജ്ജം, സൗരോര്‍ജ്ജം, ജൈവ ഇന്ധനം, വൈദ്യുതഗതാഗത സാങ്കേതികവിദ്യകള്‍ തുടങ്ങിയ രംഗങ്ങളില്‍ ശക്തമായ ഗവേഷണസംവിധാനങ്ങളും മറ്റും അടിയന്തിരമായി സൃഷ്ടിക്കണം. പുതിയ സാങ്കേതിക വിദ്യകളിലും അവയുടെ നടത്തിപ്പിലും മറ്റും വേണ്ട വിഭവശേഷിയും മാനവശേഷിയും സ്ഥാപനങ്ങളുടെ തലത്തിലും വ്യക്തി തലത്തിലും വികസിപ്പിക്കണം. മികച്ച വിദഗ്ധരെ കണ്ടെത്തി നിയമിക്കുകയും ട്രെയിനിംഗ് സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും അവബോധം വളര്‍ത്തുകയും ചെയ്യണം. പഠനത്തിന്റെ നിഗമനങ്ങള്‍ ലഭ്യമായ അശ്മക ഇന്ധനങ്ങളും, പുതുതായി വികസിപ്പിക്കാവുന്ന ഹരിതഊര്‍ജ്ജസ്രോതസ്സുകളും എല്ലാം ഉണ്ടെങ്കിലും, നടപ്പുരീതിയനുസരിച്ചുള്ള സാമ്പത്തിക വളര്‍ച്ചയും വികസനവും നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. അതിന് ഊര്‍ജ്ജവിനിയോഗം ഗണ്യമായി കുറയ്ക്കാന്‍ വേണ്ട ഇടപെടലുകള്‍-സാമ്പത്തിക വളര്‍ച്ചയെയും ഊര്‍ജ്ജവളര്‍ച്ചയെയും വിയോജിപ്പിക്കാന്‍ (Decoupling economic growth from energy resources use) വേണ്ട നടപടികള്‍ അനിവാര്യമാണ്. പുതിയ സാങ്കേതികവിദ്യകളുടെ ബോധപൂര്‍വ്വമായ സ്വീകരണത്തിലൂടെ ഊര്‍ജ്ജകാര്യക്ഷമതയുടെ വര്‍ദ്ധനവിന്റെ തോത് ഗണ്യമായി വര്‍ദ്ധിപ്പിക്കുകവഴി, അതെപ്പോഴും ഊര്‍ജ്ജ ആവശ്യ വര്‍ദ്ധനവിനേക്കാള്‍ കൂടുതലായി നിര്‍ത്താന്‍ കഴിയണം. ഹരിതഊര്‍ജ്ജസ്രോതസ്സുകളുടെ വന്‍തോതിലുള്ള ഉപയോഗം സാധ്യമാക്കുന്ന പുതിയ സാങ്കേതിക വിദ്യകള്‍ (വൈദ്യുതിസംഭരണം, സ്മാര്‍ട്ട് ഗ്രിഡുകള്‍, ഉല്പാദനം മുന്‍കൂട്ടി പ്രവചിക്കല്‍ etc..) ഭാവിയില്‍ ലഭ്യമാകുമെന്നതിനാല്‍ അവയുടെ വികസനത്തിന് തടസ്സമുണ്ടാകില്ല. സാങ്കേതിക വിദ്യയേക്കാള്‍ ഈ പരിണാമത്തിനാവശ്യം രാഷ്ട്രീയ ഇച്ഛാശക്തിയും ജനങ്ങളുടെ അവബോധവര്‍ദ്ധനവും സംസ്ഥാനത്തിന്റെ പൊതു താല്പര്യത്തിനായി ദീര്‍ഘകാല നയങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിതമായി പ്രവര്‍ത്തിക്കാനുള്ള എല്ലാവരുടേയും സമ്മതിയുമാണ്. സുസ്ഥിര ഊര്‍ജ്ജം ലഭ്യമായതുകൊണ്ടു മാത്രം സുസ്ഥിര വികസനം (Sustainable Development) ഉണ്ടാവുകയില്ല. അതിന് ഇക്കോവ്യൂഹങ്ങളുടെ സംരക്ഷണവും, ഉപഭോഗനിയന്ത്രണവും, അനിയന്ത്രിതവും നിരന്തരവുമായ സാമ്പത്തിക വളര്‍ച്ചയുടെ നിയന്ത്രണവും, നാശോ•ുഖമായ ഇക്കോവ്യൂഹങ്ങളുടെ പുനര്‍നിര്‍മ്മിതിയും (Ecological Restoration) എല്ലാം ആവശ്യമായി വരും. സുസ്ഥിരവികസനം എന്നത് സുസ്ഥിര ലാഭത്തിനുള്ള (Sustainable Profits) ഉപാധിയല്ല. ഇക്കോളജിയും (Ecology) ഇക്കോണമിയും (Economy) തമ്മില്‍ സമരസപ്പെടുന്ന ഒരു സമതുലിതാവസ്ഥയില്‍ മാത്രമേ സുസ്ഥിരവികസനം യാഥാര്‍ത്ഥ്യമാവുകയുള്ളൂ. പൂനയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സസ്റ്റയിനബിള്‍ എനര്‍ജിയുടെ ഡയറക്ടര്‍ ജനറലാണ് ജി.എം. പിള്ള എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍.

അവസാനം പരിഷ്കരിച്ചത് : 3/5/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate