അപകട സാദ്ധ്യത നിറഞ്ഞ മലിനജലം മനുഷ്യാരോഗ്യത്തെ ബാധിക്കാതെ പുറന്തള്ളുന്ന പ്രക്രിയയെ ആണ് മലിനജല ശുചീകരണ നടപടിയെന്ന് പറയുന്നത്.മലിനജലം ഇന്ന് നമ്മൾ തോടുകളിലെക്കും പുഴകളിലെക്കും ഒഴുക്കിവിട്ട് ജീവജാലങ്ങളായ മനുഷ്യൻ ഉൾപ്പെടെ ഉള്ളവരുടെ ജീവന് ഭീഷണിയായി മാറി.ഗുരുതരമായ മാലിന്യം പലതരത്തിലുള്ള രോഗങ്ങൾ വിളിച്ചു വരുത്തുന്നു.പല തരത്തിലുള്ള വൈറസ് പെരുകുന്നു .
ഇന്ന് മലിനജലം ശേഖരിച്ച്,ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാവുന്ന അവസ്ഥയിലേക്ക് ശാസ്ത്ര ലോകം വളർന്നിരിക്കുന്നു.കക്കൂസ്സിൽ ഉപയോഗിക്കുന്ന വെള്ളം പോലും ഇന്ന് ഉപയോഗ്യമാക്കിയിരിക്കുന്നു.ഇപ്രകാരം ശുദ്ധീകരിച്ച് എടുത്ത ജലം മഴവെള്ളവുമായി യോജിപ്പിച്ച് പല ആവശ്യങ്ങൾക്കും ആയി ഉപയോഗിക്കുന്നു.
പട്ടണങ്ങളിൽ: ഉദ്യാനങ്ങൾ ,പാർക്കുകൾ ,സ്കൂൾ മൈതാനം ,ഹൈവേ ,പുൽത്തകിടി ,ടോയ്ലറ്റ് ഫ്ലെഷ് ,തീ തടയൽ എന്നീ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.
കൃഷി ആവശ്യത്തിന് : കൃഷി പ്രദർശനങ്ങൾ നനക്കുന്നതിന്,നഴ്സറികൾ, കൃഷിക്ക് തയ്യാറാക്കുന്ന പ്രദേശങ്ങൾ,എന്നിവക്ക് ഉപയോഗിക്കുന്നു.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ : തടാകം ,ചെറിയ കുളങ്ങൾ ,എന്നിവയിൽ ജലം നിറയ്ക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ആയി ഉപയോഗിക്കുന്നു.
പ്രകൃതി ദത്തമായ ഉപയോഗത്തിന് :കൃത്രിമമായ ജലാശയങ്ങൾ,കൃത്രിമ തോടുകൾ,വെള്ളച്ചാട്ടം തുടങ്ങിയ ആവശ്യത്തിന്
വ്യാവസായിക ആവശ്യത്തിന് :
ശുദ്ധീകരിച്ച വെള്ളം വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു .
മാലിന്യം ഇന്ന് നമ്മുടെ നാടിന് വിപത്തായി മാറി.ഇത് കാണുന്നിടത്തെല്ലാം വലിച്ചെറിഞ്ഞ് വിവിധങ്ങളായ രോഗങ്ങളെ നാം വിളിച്ച് വരുത്തുന്നു.മാലിന്യ സംസ്ക്കരണത്തിലൂടെ ജൈവ വളങ്ങൾ,കമ്പോസ്റ്റ് ,തുടങ്ങിയവ ഉണ്ടാക്കുന്നു.പ്ലാസ്റ്റിക് ,പേപ്പർ വസ്തുക്കളിൽ നിന്നും പലതരത്തിലുള്ള കര കൌശല ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നു.
നേട്ടം
വില കിട്ടുന്നില്ല
ഉപയോഗ പ്രദമാകുന്നില്ല
കോട്ടം
ആരോഗ്യപ്രശ്നം
വൈറസ് ,പകർച്ച വ്യാധി
വായുമലിനീകരണം
ശുദ്ധജലം മലിനമാകുന്നു.
നേട്ടങ്ങൾ
- പ്രകൃതിയെ സംരക്ഷിക്കുന്നു
- ജീവജാലങ്ങളെ സംരക്ഷിക്കുന്നു
- വരും തലമുറക്ക് വേണ്ടി
- പ്രകൃതിയെ തനത് അവസ്ഥയിൽ നിലനിർത്തുന്നു
കോട്ടങ്ങൾ
-സംസ്ക്കരണം വിലപിടിച്ചതാണ്
- ചില മാലിന്യങ്ങൾ സംസ്ക്കരിക്കുവാൻ പറ്റില്ല
- ടെക്നോളജി ആവശ്യമാണ്
- ആവശ്യമുള്ള വസ്തുക്കൾ തരം തിരിച്ചെടുക്കുവാൻ വിഷമമാണ്
അവസാനം പരിഷ്കരിച്ചത് : 5/26/2020
മനുഷ്യരാശി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളില് പ്...
ഊർജ്ജ സംരക്ഷണത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ
ഊർജ്ജ സംരക്ഷണത്തെ സംബന്ധിക്കുന്ന വിവരങ്ങൾ
ഊർജ്ജ സംരക്ഷണ അറിവുകളെ കുറിച്ചുള്ള വിവരങ്ങൾ