ഇന്‍വസ്റ്റര്‍ എഡൂക്കേഷന്‍ ആന്റ് പ്രൊട്ടക്ഷന്‍ ഫന്‍ഡ് (ഐ ഇ പി എഫ്) നിക്ഷേപകരുടെ അവബോധത്തിനും നിക്ഷേപക താത്പര്യം സംരക്ഷിക്കുവനുമായാണ്. ഇത് അവബോധം വളര്‍ത്തുവാനുള്ള വിവരങ്ങള്‍ നല്‍കുന്ന ഒരു വേദി മാത്രമാണ്. ഇത് ഏന്തെങ്കിലും നിക്ഷേപക സംബന്ധിയായ ഉപദേശമോ വിശകലനമോ നല്‍കുന്നില്ല.
കാപിറ്റല്‍ മാര്‍ക്കറ്റ് സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും അത് നില നിറുത്തുന്നതിനും വലിയ ഒരു പങ്കു വഹിക്കുന്നു. സ്ഥാപനങ്ങള്‍ക്ക് പണം ലഭിക്കുവാനുള്ള മാര്‍ഗം എന്ന നിലയില്‍ ഇത് വളരെ പ്രധാനമായതും ഫലവത്തായതുമായ വഴിയാണിത് കൂടാതെ സാമ്പത്തിക രംഗത്ത് ഒരു നല്ല നിക്ഷേപക രംഗമായും ഇത് പ്രവര്‍ത്തിക്കുന്നു. ഇത് സമ്പാദ്യങ്ങള്‍ രാജ്യത്തിന്റെ ദീര്‍ഘകാല വളര്‍ച്ചാ നിരക്ക് ലക്ഷ്യമാക്കിയും ഉത്പാദനക്ഷമതയുള്ള മൂലധനമായ്ക്കി മാറ്റുന്നതിന്ന് ഒരു പ്രധാന പങ്കു വഹിക്കുന്നു. അതുവഴി അത് സാമ്പത്തിക രംഗത്ത് കാര്യമായ മാറ്റങ്ങള്‍ വരുത്തുകയും സാമ്പത്തിക രംഗത്തെ അന്താരാഷ്ട്ര രംഗത്ത് കൂടുതല്‍ കഴിവുറ്റതും, പുതുമയുള്ളതും കാര്യക്ഷമതയുള്ളതുമാക്കുകയും ചെയ്യുന്നു.
ശ്രോതസിന്റെ അലോക്കേഷനു പുറമേ, കാപിറ്റല്‍ മാര്‍ക്കറ്റ്, റിസ്ക് മാനേജ്മെന്റിനുള്ള ഒരു ഉപാധികൂടിയാകുന്നു. സാമ്പത്തിക രംഗത്തെ അപായങ്ങള്‍ പലവഴികളിലേക്കാക്കിയാണിത് നേടുന്നത്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാപിറ്റല്‍ മാര്‍ക്കറ്റ്, ശക്തമായ കോര്‍പറേറ്റ് ഭരണ തത്വങ്ങള്‍ സ്വീകരിക്കുന്നതുകൊണ്ടും അതു വഴി സത്യസന്ധതയ്യില്‍ അധിഷ്ടിതമായ വ്യാപാരത്തിന്റെ ഒരു അന്തരീക്ഷത്തെ പിന്തുണയ്ക്കുക വഴിയും അറിവിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നു.
കാപിറ്റല്‍ മാര്‍ക്കറ്റ് ചരിത്രത്തിലുടനീളം സാങ്കേതിക അഭിവ്യദ്ധിയുടേയും സാമ്പത്തിക പുരോഗതിയുടേയും കാലഘട്ടത്തില്‍ പിന്തുണയുടെ ശ്രദ്ധാവഹമായ പങ്ക് വഹിച്ചിട്ടുണ്ട്. മറ്റുള്ളത് കൂടാതെ, ലിക്യുഡ് മാര്‍ക്കറ്റുകള്‍ കൂടുതല്‍ സമയമെടുക്കുന്ന കൂടുതല്‍ മൂലധനമിറക്കേണ്ടുന്ന പദ്ധതികള്‍ക്ക് ആവശ്യമുള്ള പണം കണ്ടെത്തുക സാധ്യമാക്കുന്നു. ഇത് പതിനെട്ടാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവകാലത്ത് വാസ്തവമായി, ഇപ്പോള്‍ നമ്മള്‍ "പുതിയ സാമ്പത്തിക രംഗം" എന്നു വിളിക്കുന്ന ഈ കാലത്തും ഇത് പ്രാവര്‍ത്തികമായിക്കൊണ്ടേയിരിക്കുന്നു.
രാജ്യത്തിന്റെ വളര്‍ച്ചയില്‍ പുതു നാമ്പുകള്‍ എളുപ്പമെടുക്കേണ്ടുന്നതിന്ന് ആഴവും പരപ്പുമുള്ള കാപിറ്റല്‍ മാര്‍ക്കറ്റിന്റെ അസ്ഥിത്വം ഒരാവശ്യമാണ്. ഇന്ത്യയ്ക്ക് വളരെ അത്യാവശ്യമായ ഒന്ന്, കമ്പനികള്‍ക്ക് മൂലധനം കണ്ടെത്തുവാനുള്ള മറ്റൊരു ശ്രോതസ് എന്ന നിലയില്‍ കാപിറ്റല്‍ മാര്‍ക്കറ്റിനെ വളര്‍ത്തുകയും അങ്ങിനെ ചെയ്യുമ്പോള്‍ നിക്ഷേപകരുടെ സമ്പാദ്യം കൂടുതല്‍ ഫലപ്രദമായി സ്വരുക്കൂട്ടുകയുമാണ്. കാപിറ്റല്‍ മാര്‍ക്കറ്റ് വിദേശത്തു നിന്നും പണം സ്വരുക്കൂട്ടുവാനുള്ള ഒരു വിലയേറിയ ഉപാധികൂടിയാകുന്നു.
വളരെക്കാലത്തേക്ക് ഇന്ത്യയുടെ മാര്‍ക്കറ്റ് അത്തരം ശ്രദ്ധകളാകര്‍ഷിക്കുവാന്‍ മാത്രം വലിപ്പമില്ലാത്തത് എന്ന് കരുതപ്പെട്ടുവന്നു. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദമായി വളരെയധികം അന്താരാഷ്ട്ര നിക്ഷേപം ഇന്ത്യയിലേക്ക് ഒഴുകിയെത്തുക വഴി ഈ ചിന്താഗതിയ്ക്ക് വലിയ മാറ്റം ഉണ്ടായിരിക്കുന്നു. ഇന്ത്യയുടെ മാര്‍ക്കറ്റിനെ ഇപ്പോള്‍ ആരും അനക്കങ്ങളില്ലാത്ത ഒരു ലോകമായി കണക്കാക്കുന്നില്ല. പകരം ആകര്‍ഷകമായ അവസരങ്ങളുള്ള ഒന്നായി ലോകത്തെമ്പാടുമുള്ള നിക്ഷേപകര്‍ ഇന്നതിനെ കാണുന്നു.
കടപ്പാട് : MINISTRY OF CORPORATE AFFAIRS
അവസാനം പരിഷ്കരിച്ചത് : 6/10/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല
കൂടുതല്‍ വിവരങ്ങള്‍