എന്താണ് ഒരു ഐ പി ഓ
നിലവില്‍ ഒരു സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെടാത്ത ഒരു കമ്പനി പൊതുജനങ്ങള്‍ക്ക് ആദ്യമായി ഓഹരികളുടെ പുതിയ ഇഷ്യൂ ആയോ അല്ലെങ്കില്‍ നിലവിലുള്ള ഓഹരികള്‍ വില്ക്കുന്നതിനായോ അല്ലെങ്കില്‍ രണ്ടിനും കൂടിയോ വില്‍പ്പന വാഗ്ദാനം നടത്തുന്നതാണ് ഐ പി ഓ. ഒരു പബ്ലിക് ഓഫറിങ്ങിലൂടെ ഇഷ്യൂവര്‍ പുതിയ നിക്ഷേപകര്‍ക്ക് ഓഹരിയുടമകളുടെ കുടുംബത്തില്‍ തേരുന്നതിനു ഒരു ഓഫര്‍ നല്കുന്നു.
കമ്പനിയുടെ പ്രോമോട്ടര്‍മാര്‍ അവരുടെ ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍മാരുമായി കൂടിയാലോചിച്ച് തീരുമാനിക്കുന്ന വിലയ്ക്ക് ഷെയറുകള്‍ നിക്ഷേപകര്‍ക്ക് ലഭ്യമാക്കുന്നു.
ഒരു ഐ പി ഓ വിജയകരമായി പൂര്‍ത്തിയാകുന്നത് നിര്‍ദിഷ്ട സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ കമ്പനിയുടെ ഷെയര്‍ ലിസ്റ്റു ചെയ്യുന്നതിലേക്കും ട്രേഡ് ചെയ്യുന്നതിലേക്കും നയിക്കുന്നു.
2003-04 മുതല്‍ 2007-08 വരെയുള്ള കാലയളവ് ഐ പി ഓകളുടെ വിപണി സജീവമാകുന്നതിനു സാക്ഷ്യം വഹിച്ചു. ഐ പി ഓകളുടെ എണ്ണം ചെറുതാണെങ്കിലും സമാഹരിക്കപ്പെടുന്ന തുകയില്‍ വര്‍ദ്ധനവുണ്ടാവുന്നു. സാമ്പത്തിക രംഗത്തും ദ്വിതീയ വിപണിയിലുമുണ്ടായ വമ്പിച്ച വീഴ്ച കാരണം 2008-09ല്‍ സമാഹരിക്കപ്പെട്ട തുക തുച്ഛമായ 2034 കോടി രൂപയായി കുറഞ്ഞു. വെറും 12 ചെറിയ ഐ പി ഓകള്‍ വഴിയാണെങ്കിലും. ഈ വര്‍ഷം, 209-10 വീണ്ടും ഐ പി ഓ വിപണിയുടെ പുനരുദ്ധാനത്തിനു സാക്ഷ്യം വഹിക്കുന്നു.
വര്‍ഷം |
എണ്ണം |
തുക |
2003-04 |
19 |
3191.10 |
2004-05 |
23 |
14662.32 |
2005-06 |
76 |
10797.88 |
2006-07 |
76 |
23706.16 |
2007-08 |
84 |
41323.45 |
2008-09 |
21 |
2033.99 |
2009-10 |
39 |
24948.31 |
2010-11 |
35 |
28957.96 |
എന്തിനു വേണ്ടിയാണ് ഒരു കമ്പനി ഐ പി ഓ നടത്തുന്നത്?
പൊതുവിപണിയില്‍ പ്രവേശിക്കുന്നത് കമ്പനികള്‍ക്ക് ഒരു പ്രൊജക്ടിനു വേണ്ടി പണം സമാഹരിക്കുന്നതിന് അല്ലെങ്കില്‍ വൈവിധ്യവത്കരണത്തിന് / വികസനത്തിന് അല്ലെങ്കില്‍ പ്രവര്‍ത്തനമൂലധനത്തിന് അല്ലെങ്കില്‍ ബാധ്യതകള്‍ ഒഴിവാക്കുന്നതിന് അല്ലെങ്കില്‍ സാധ്യമായ ഏറ്റെടുക്കലുകള്‍ക്ക് വേണ്ടി പണം സമാഹരിക്കാന്‍ അവസരം നല്കുന്നു. ഇതിനെ മൂലധനത്തിന്റെ പുതിയ ഇഷ്യു എന്നു വിളിക്കുന്ന ഇതിന്റെ വില്‍പ്പനയുടെ വരുമാനം കമ്പനിക്കു ലഭിക്കുന്നു.
നിലവിലുള്ള ചില ഓഹരിയുടമകള്‍ക്കും വെഞ്ചര്‍ ക്യാപ്പിറ്റലിസ്റ്റുകള്ക്കും പൂര്‍ണ്ണമായോ ഭാഗികമായോ കമ്പനിയുടെ ഓഹരിയുടമസ്ഥതയില് നിന്നും പുറത്തു പോകുന്നതിനോ പ്രൊമോട്ടര്‍മാര്‍ക്ക് തങ്ങളുടെ ഹോള്‍ഡിങ് ഭാഗികമായി കുറയ്ക്കുന്നതിനോ ഒരു വഴി തുറക്കുന്നതിനു വേണ്ടിയും കമ്പനികള്‍ പബ്ലിഷ് ഇഷ്യു നടത്താറുണ്ട്. ഇതിനെ ഒരു സെയില്‍ ഓഫര്‍ എന്നു വിളിക്കുന്നു, ഇതില്‍ ഇഷ്യുവില്‍ നിന്നുള്ള വരുമാനം കമ്പനിക്കു പകരം വില്‍ക്കുന്ന ഓഹരിയുടമകള്‍ക്കു ലഭിക്കും.
താഴെ കൊടുത്തിരിക്കുന്ന പുതിയ മൂലധന ഇഷ്യൂവിലൂടെയും ഐ പി ഓകളുടെ വില്‍പ്പനയിലൂടെയും സമാഹരിച്ച പണത്തിന്റെ പട്ടികയാണ്.
വര്‍ഷം |
പുതിയ മൂലധനം |
വില്‍പ്പനയ്ക്കുള്ള ഓഫറുകള്‍ |
ആകെ |
|||
എണ്ണം |
തുക |
എണ്ണം |
തുക |
എണ്ണം |
തുക |
|
2003-04 |
16 |
1813.42 |
5 |
1377.68 |
19 |
3191.10 |
2004-05 |
21 |
8099.59 |
9 |
6562.73 |
23 |
14662.32 |
2005-06 |
76 |
9130.21 |
11 |
1667.67 |
76 |
10797.88 |
2006-07 |
74 |
22745.44 |
12 |
960.72 |
76 |
23706.16 |
2007-08 |
82 |
38634.65 |
9 |
2688.81 |
84 |
41323.45 |
2008-09 |
21 |
1985.08 |
3 |
48.92 |
21 |
2033.99 |
2009-10 |
39 |
21832.45 |
11 |
3115.86 |
39 |
24948.31 |
2010-11 |
33 |
10523.26 |
10 |
18434.7 |
35 |
28957.96 |
ലിസ്റ്റിങ്ങ് നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയയ്യുന്നു. ഉദാഹരണമായി അത് കമ്പനിയുടെ നല്ല നിരക്കുകളില്‍ വായ്പകള്‍ ലഭിക്കുന്നതിനുള്ള കമ്പനിയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നു. കമ്പനിക്ക് ദേശീയവും അന്തര്‍ദ്ദേശീയവുമായ ഓഹരി വിപണികളില്‍ നിന്നും കൂടുതല്‍ മൂലധനം സമാഹരിക്കുന്നതിനു തുടര്‍ന്നും അവസരം നല്കുന്ന ജാലകമായി പ്രവര്‍ത്തിക്കുന്നു. പണം നല്കുന്നതിനു പകരം കമ്പനികള്‍ക്ക് ഓഹരികള്‍ പണമായി ഉപയോഗിക്കാമെന്നതു കൊണ്ട്, കമ്പനി ഏറ്റെടുക്കലുകള്‍ കൂടുതല്‍ ലളിതമാകുന്നു.
ലിസ്റ്റിങ്ങ് ഓഹരികള്‍ക്ക് ലിക്വിഡിറ്റി നല്കുന്നു. ഇത് മികച്ച പ്രതിഭകളെ കമ്പനിയില്‍ ജോലി ചെയ്യുന്നതിനു പ്രേരിപ്പിക്കുന്ന ജീവനക്കാര്‍ക്കുള്ള സ്റ്റോക്ക് ഓണ്‍ര്‍ഷിപ്പ് പ്ലാനുകളുടെ വിജയത്തില്‍ വളരെ നിര്‍ണായകമാണ്.
തീര്‍ച്ചയായും ലിസ്റ്റിങ്ങ് കമ്പനിക്കയുടെ അന്തസ്സില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാക്കുന്നു
അത്തരം കമ്പനികള്‍ പൊതു പങ്കാളിത്തം കാരണം ന്യൂനപക്ഷ ഓഹരിയുടമകളോട് ന്യായമായും നീതിപരമായും പ്രവര്‍ത്തിക്കുന്നതായി സെബി വിലയിരുത്തുന്നു. ഉദാഹരണമായി അത്തരം കമ്പനികള്‍ക്ക് ഒരു ബോര്‍ഡ് ഓഫ് ഡയറക്ടേര്സുണ്ടാകും, അതില്‍ പകുതി അംഗങ്ങളെങ്കിലും പ്രൊമേട്ടേഴ്സ്/കമ്പനി അല്ലാതെയുള്ള അംഗങ്ങളായിരിക്കും. ഇതു കൂടാതെ കമ്പനികള്‍ ലിസ്റ്റിങ്ങ് എഗ്രിമെന്റ് പാലിക്കേണ്ടതുണ്ട്, ഇത് മറ്റു കാര്യങ്ങള്‍ കൂടാതെ നിര്‍ദിഷ്ട രൂപത്തിലും നൈരന്തര്യത്തിലും വെളിപ്പെടുത്തലുകള്‍ തുടരുന്നത് അനുശാസിക്കുന്നു.
ഐ പി ഓകളിലും/എഫ് പി ഓകളിലും സെബിയുടെ പങ്ക്
ഒരു ഐ പി ഓ/എഫ് പി ഓ നടത്തുന്ന ഏതൊരു കമ്പനിയും സെബി യുടെ നിരീക്ഷണങ്ങള്‍ക്കായി ഒരു ഡ്രാഫ്റ്റ് ഓഫര്‍ ഡോക്യുമെന്റ് സമര്‍പ്പിക്കേണ്ടതുണ്ട്. 100 കോടി രൂപയ്ക്ക് മുകളിലുള്ള ഡ്രാഫ്റ്റ് ഓഫര്‍ ഡോക്യുമെന്റുകള്‍, ഇഷ്യു നല്കുന്ന കമ്പനിയുടെ റജിസ്റ്റേഡ് ഓഫീസ് ബോര്‍ഡിന്റെ ഏത് റീജിയണല്‍ ഓഫീസിന്റെ അധികാരപരിധിയിലഅണോ വരുന്നത് ആ റീജിയണല്‍ ഓഫീസില്‍ ഫയല്‍ ചെയ്യേണ്ടതാണ്. സെബി യില്‍ വ്യത്യസ്ത തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ഇത് 2009ലെ സെബി ഐ സി ഡി ആര് നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്നുറപ്പു വരുത്തുകയും ആവശ്യമായ എല്ലാ ഭൌതിക വിവരങ്ങളും ഡ്രാഫ്റ്റിലും മറ്റു ഓഫര്‍ ഡോക്യുമെന്റുകളിലും വെളിപ്പെടുത്തിയിട്ടുണ്ടെന്നു ഉറപ്പു വരുത്തുന്നു.
സെബിയുടെ നിരീക്ഷണ കത്തിന്റെ സാധുതാ കാലാവധി മൂന്നു മാസം മാത്രമാണ്. അതായത് കമ്പനി മൂന്നു മാസകാലയളവിനുള്ളില്‍ അതിന്റെ ഇഷ്യൂ തുറക്കേണ്ടതുണ്ട്.
ഇതിനര്‍ത്ഥം സെബി ഒരു ഇഷ്യൂ നിര്ദ്ദേശിക്കുമെന്നാണോ?
സെബി ഏതെങ്കിലും ഇഷ്യു നിര്‍ദ്ദേശിക്കുകയോ ഇഷ്യു നടത്താനുദ്ദേശിക്കുന്ന ഏതെങ്കിലും പദ്ധതിയുടെയോ പ്രോജക്ടിന്റെയോ സാമ്പത്തികമായ ആശാസ്യതയുടെ അല്ലെങ്കില്‍ ഓഫര്‍ ഡോക്യുമെന്റില്‍ നടത്തിയിരിക്കുന്ന പ്രസ്താവനകളുടെയോ അഭിപ്രായങ്ങളുടെയോ കൃത്യതയുടെ ചുമതല ഏറ്റെടുക്കുകയോ ചെയ്യുന്നില്ല.
സെബി ഓഫര്‍ ഡോക്യുമെന്റിലെ ഉള്ളടക്കത്തിനു അംഗീകാരം നല്കുന്നുണ്ടോ?
ഓഫര്‍ ഡോക്യുമെന്റ് സെബിക്കു സമര്‍പ്പിക്കുന്നത് ഒരുവിധത്തിലും അത് സെബി അംഗീകരിച്ചുവെന്നോ അനുമതി നല്കിയെന്നോ ഉള്ള ധ്വനിയോ അനുമാനമോ യാതൊരു വിധത്തിലും നല്‍കുന്നില്ല. ലീഡ് മാനേജര്‍ ഓഫറില്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ പൊതുവായി പര്യാപ്തമാണെന്നും കാലകാലങ്ങളില്‍ വെളിപ്പെടുത്തലുകള്‍ക്കും നിക്ഷേപകസുരക്ഷയ്ക്കുമുള്ള സെബി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്നു സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഈ ആവശ്യകത നിക്ഷേപകര്‍ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഇഷ്യുവില്‍ നിക്ഷേപം നടത്തുന്നത് വിവരം വ്യക്തമായതിനു ശേഷമാണ് എന്നുറപ്പു വരുത്തുന്നു.
സെബി ക്ലിയറന്‍സ് ടാഗ് ഐ പി ഓ/എഫ് പി ഓ നിക്ഷേപകര്‍ക്ക് സുരക്ഷിതമാക്കിത്തീര്ക്കുന്നുണ്ടോ?
ഓഫര്‍ ഡോക്യുമെന്റില്‍ വെളിപ്പെടുത്തിയിരിക്കുന്ന ഉളളടക്കത്തിനുസൃതമായി നിക്ഷേപകര്‍ പൂര്‍ണ്ണമായും സ്വന്തം ഇഷ്ടപ്രകാരം വസ്തുതകള്‍ വ്യക്തമായതിനു ശേഷമുള്ള തീരുമാനം എടുക്കേണ്ടതാണ്. സെബി ഏതെങ്കിലും ഇഷ്യുവുമായോ/ഇഷ്യുവറുമായോ ബന്ധപ്പെടുത്തുന്നില്ലെന്നു മാത്രമല്ല, നിക്ഷേപകന് ഇഷ്യൂവില്‍ നിക്ഷേപിക്കാനുദ്ധേശിക്കുന്ന ഫണ്ടിനു ഗ്യാരണ്ടി ആയി കണക്കാക്കപ്പെടുകയോ ചെയ്യുന്നില്ല. എന്നിരുന്നാലും ഏതെങ്കിലും നിക്ഷേപം നടത്തുന്നതിനു മുന്‍പ് നിക്ഷേപകരോട് പൊതുവില്‍ ഇഷ്യുവുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ അടക്കമുള്ള എല്ലാ ഭൌതികവശങ്ങളും പഠിക്കാന്‍ പൊതുവായി ഉപദേശിക്കപ്പെടുന്നു. നിക്ഷേപകരെ അനൌദ്യോഗികമായ രീതിയിലുള്ള ഏതെങ്കിലും ‘നുറുങ്ങുവിരങ്ങള്ക്കും’ അല്ലെങ്കില്‍ വാര്‍ത്തകള്‍ക്കും എതിരായി ശക്തമായ മുന്നറിയിപ്പു നല്കുന്നു.
ഒരു ഐ പി ഓ നടത്തുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍
സെബി താഴെ വിവരിച്ചിരിക്കുന്ന രീതിയില്‍ ഐ പി ഓ നടത്താന്‍ പദ്ധതിയിടുന്ന കമ്പനികള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍വചിച്ചിരിക്കുന്നു:
തുടരെയുള്ള മുമ്പിലത്തെ മൂന്നു വര്‍ഷങ്ങളില്‍ പൂര്‍ണ്ണമായും കുറഞ്ഞത് 3 കോടി രൂപ മൂല്യമുള്ള സ്ഥാവര ആസ്തികള്‍
കുറഞ്ഞത് തൊട്ടു മുമ്പിലത്തെ അഞ്ച് വര്‍ഷങ്ങളില്‍ മൂന്നു വര്‍ഷങ്ങളിലെങ്കിലും വിതരണം ചെയ്യാന്‍ സാധിക്കുന്ന ലാഭം
മുമ്പിലത്തെ മൂന്നു പൂര്‍ണ്ണ വര്‍ഷങ്ങളില്‍ ഓരോന്നിലും കുറഞ്ഞത് 1 കോടി രൂപയുടെ ആകെ ആസ്തി മൂല്യം
ഇഷ്യവിന്റെ വലുപ്പം ഇഷ്യുവിനു മുന്‍പുള്ള ആകെ അസ്ഥിമൂല്യത്തിന്റെ 5 ഇരട്ടിയില്‍ കവിയരുത്
കമ്പനിയുടെ പേരില്‍ വ്യത്യാസം സംഭവിച്ചിട്ടുണ്ടെങ്കില്‍, പുതിയ പേര് സൂചിപ്പിക്കുന്ന പുതിയ പ്രവര്‍ത്തനത്തില്‍ നിന്നും കമ്പിനുയുടെ വരുമാനത്തിന്റെ കുറഞ്ഞത് 50% വരുമാനമെങ്കിലും തൊട്ടുമുന്‍പുള്ള വര്‍ഷം ലഭിച്ചിരിക്കണം.
ബദല്‍ മാര്‍ഗ്ഗങ്ങള്‍
പല നല്ല കമ്പനികള്‍ക്കും എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കാന്‍ സാധിക്കില്ലെന്നതു തിരിച്ചറിഞ്ഞതു കൊണ്ട് അത്തരം കമ്പനികള്‍ക്കു വേണ്ടി മറ്റു രണ്ടു ബദല്‍ മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണ്:
ബദല്‍ മാര്‍ഗ്ഗം I
(a)ഇഷ്യൂ ബുക്ക് ബില്‍ഡിങ് വഴിയായിരിക്കണം, ഇതില്‍ 50% നിര്‍ബന്ധമായും ക്വാളിഫൈഡ് ഇന്‍സ്റ്റിട്യൂഷണല്‍ ബയേഴ്സിനു (QIBകള്‍) അലോട്ട് ചെയ്തിരിക്കണം. (ബി) ഇഷ്യുവിനു ശേഷമുള്ള മൂലധന മുഖവില ചുരുങ്ങിയത് 10 കോടി രൂപ ആയിരിക്കണം അല്ലെങ്കില്‍ ചുരുങ്ങിയത് 2 വര്‍ഷം നിര്‍ബന്ധിത മാര്‍ക്കറ്റ് മേക്കിങ്ങ് ഉണ്ടായിരിക്കണം
അല്ലെങ്കില്‍
ബദല്‍മാര്‍ഗ്ഗം II:
(a)FIകള്‍/ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ “പ്രൊജക്ട്” മൂല്യനിര്‍ണയം നടത്തുകയും ചുരുങ്ങിയത് 15%ത്തിലെങ്കിലും പങ്കു ചേരുകയും വേണം. ഇതില്‍ 10% എങ്കിലും വിലയിരുത്തല്‍ നടത്തിയവരുടേതായിരിക്കണം.
ഷ്യുവിനു ശേഷമുള്ള മൂലധന മുഖവില ചുരുങ്ങിയത് 10 കോടി രൂപ ആയിരിക്കണം അല്ലെങ്കില്‍ ചുരുങ്ങിയത് 2 വര്‍ഷം നിര്‍ബന്ധിത മാര്‍ക്കറ്റ് മേക്കിങ്ങ് ഉണ്ടായിരിക്കണം. മുകളില്‍ പ്രതിപാദിച്ച യോഗ്യതാ മാനദണ്ഡങ്ങള്‍ കൂടാതെ, കമ്പനി ഈ ഇഷ്യുവില്‍ ചുരുങ്ങിയത് 1000 പ്രൊസ്പക്ടീവ് അലോട്ടീസിനെ കണ്ടെത്തുക എന്ന മാനദണ്ഡവും പാലിക്കണം.
ചില പ്രത്യേക വിഭാഗത്തില്‍ പെടുന്ന എന്‍ട്രികള്‍ക്ക് യോഗ്യതാ നിബന്ധനകളില്‍ നിന്നും ഒഴിവു നല്‍കുന്നത്
ഇനി പറയുന്ന വിഭാഗങ്ങളില്‍ പെടുന്ന സ്ഥാപനങ്ങളെ പ്രവേശന നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.
1949ലെ ബാങ്കിങ്ങ് റെഗുലേഷന് ആക്ടു പ്രകാരം രൂപം നല്കിയ പ്രാദേശിക ബാങ്കുകള്‍ അടക്കമുള്ള ബാങ്കിങ്ങ് കമ്പനികള്‍
1970ലെ ബാങ്കിങ്ങ് കമ്പനീസ് ആക്ട് പ്രകാരം രൂപം നല്കിയ ബന്ധപ്പെട്ട പുതിയ ബാങ്കുകള്‍
ഒരു അടിസ്ഥാന സൌകര്യ കമ്പനി
ഒരു പബ്ലിക് ഫിനാന്‍ഷ്യല്‍ ഇന്സ്റ്റിട്യൂഷന് (PFI) മൂല്യനിര്‍ണ്ണയം നടത്തിയ പ്രൊജക്ടുള്ള കമ്പനി
പ്രൊജക്ട് ചിലവിന്റെ 5% ത്തില്‍ കുറയാതെ ഏതെങ്കിലും PFI സാമ്പത്തികസഹായം ലഭിക്കുന്ന കമ്പനി
ഒരു ലിസ്റ്റഡ് കമ്പനിയുടെ അവകാശ ഇഷ്യു
മിനിമം പബ്ലിക് ഷെയര്ഹോള്ഡിങ്ങ് ആവശ്യകതകള്‍
BSE ലിസ്റ്റിങ്ങ് എഗ്രിമെന്റിലെ ഖണ്ഡം 40എ, ഇഷ്യുവിനു ശേഷമുള്ള പെയ്ഡ് അപ്പ് ക്യാപ്പിറ്റലിന്റെ കുറഞ്ഞത് 25% ‘പൊതുജനത്തിനായിരിക്കണമെന്ന്’ (അതായത് പ്രൊമോട്ടറും പ്രൊമോട്ടറുടെ ഗ്രൂപ്പുമല്ലാതെയുള്ളവര്) നിബന്ധന ചെയ്യുന്നു.
സെക്യൂരിറ്റീസ് കോണ്‍ട്രാക്ട് (നിയന്ത്രണ) നിയമങ്ങളിലെ ചട്ടം 19(2) (ബി) പ്രകാരം ഓരോ വിഭാഗത്തിലും പെടുന്ന സെക്യൂരിറ്റികളുടെ കുറഞ്ഞത് 25% എങ്കിലും ഓഹരി വാങ്ങുന്നതിനു വേണ്ടി പൊതുജനത്തിനു വാഗ്ദാനം ചെയ്യപ്പെട്ടതായിരിക്കണം. എന്നിരുന്നാലും താഴെ പറയുന്ന 3 നിബന്ധനകളും പാലിക്കപ്പെട്ടാല്‍ കുറഞ്ഞത് 10% ഓഫര്‍ ചെയ്യാവുന്നതാണ്:
(എ) ചില്ലറ വ്യക്തിഗത നിക്ഷേപകര്‍ അല്ലെങ്കില്‍ ചില്ലറ വ്യക്തിഗത ഓഹരിയുടമകള്‍ക്ക് [അല്ലെങ്കില്‍ രണ്ട് ലക്ഷം രൂപയില്‍ കൂടുതലല്ലാത്ത തുകയ്ക്ക് പ്രത്യേകാല്‍ സെക്യൂരിറ്റികള്‍ക്ക് അപേക്ഷ നല്കുന്ന, റഗുലേഷന് 42 അനുസരിച്ച് സംവരണത്തിന് അര്‍ഹതയുള്ള ജീവനക്കാര്‍ക്ക്] നിര്‍ദ്ദിഷ്ട ഓഹരികള്‍ മറ്റു വിഭാഗത്തില്‍ പെടുന്ന അപേക്ഷകര്‍ക്ക് ഓഹരികള്‍ വാഗ്ദാനം ചെയ്യുന്ന വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യാവുന്നതാണ്. പക്ഷെ അത്തരം വിലവ്യത്യാസം മറ്റു വിഭാഗത്തില്‍ പെടുന്ന അപേക്ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന വിലയുടെ 10% ശതമാനത്തിലധികമായിരിക്കരുത്;
(ബി) ഒരു ബുക് ബില്‍റ്റ് ഇഷ്യൂവില്‍ ഒരു ആങ്കര്‍ ഇന്‍വെസ്റ്റര്‍ക്ക് വാഗ്ദാനം ചെയ്യുന്ന നിര്‍ദിഷ്ട ഓഹരികളുടെ വില മറ്റുള്ള അപേക്ഷകര്‍ക്കു വാഗ്ദാനം ചെയ്യുന്ന വിലയേക്കാള്‍ കുറവായിരിക്കരുത്;
(സി) ഒരു കോമ്പോസൈറ്റ് ഇഷ്യൂവാണെങ്കില് പബ്ലിക് ഇഷ്യുവില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന നിര്‍ദ്ദിഷ്ട ഓഹരികളുടെ വില അവകാശ ഓഹരികളില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന വിലയില്‍ നിന്നു വ്യത്യസ്തമാകാം, അത്തരം വില വ്യത്യാസത്തിനുള്ള ന്യായീകരണം ഓഫര്‍ ഡോക്യുമെന്റില്‍ നല്‍കേണ്ടതാണ്.
(ഡി) ഇഷ്യുവര്‍ 2009ലെ സെബി ഐ സി ഡി ആര് നിയന്ത്രണങ്ങളുടെ ഷെഡ്യൂള്‍ XI ലെ ഭാഗം ഡിയിലെ നിബന്ധനകള്‍ പ്രകാരം ബദല്‍ ബുക്ക് ബില്‍ഡിങ്ങ് മാര്‍ഗ്ഗം സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍, ഇഷ്യുവര്ക്ക് നിശ്ചയിച്ച തറവിലയില്‍ കുറഞ്ഞ വിലയ്ക്ക് നിര്‍ദ്ദിഷ്ട ഓഹരികള്‍ സ്വന്തം ജീവനക്കാര്‍ക്ക് വാഗ്ദാനം ചെയ്യാവുന്നതാണ്, പക്ഷെ തറ വിലയുടെയും ജീവനക്കാര്‍ക്ക് വാഗ്ദാനം നല്കുന്ന വിലയുടെയും വ്യത്യാസം തറവിലയുടെ 10%ത്തിലധികമായിരിക്കരുത്.
പബ്ലിക്ക് ഇഷ്യുവില്‍ എന്തെങ്കിലും ഡിഫറന്‍ഷ്യല്‍ പ്രൈസിംഗ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ അര്‍ഹതയുള്ള നിക്ഷേപകര്‍ക്ക് ഈ ഡിഫറന്‍ഷ്യല്‍ പ്രൈസിംഗ് നിശ്ചിത സെക്യൂരിറ്റികളുടെ അലോട്ട്മെന്റ് സമയത്ത് തന്നെ നല്‍കേണ്ടതാണ്; അല്ലാതെ, അത്തരം അലോട്ട്മെന്റിനായി അപേക്ഷ പൂരിപ്പിക്കുന്ന സമയത്തല്ല. ഇങ്ങിനെ ചെയ്യാതിരിക്കുന്ന പക്ഷം, ഡിസ്കൌണ്ട് കുറച്ചുകൊണ്ടുള്ള യഥാര്‍ത്ഥ തുക അടയ്ക്കാനുള്ള അര്‍ഹത, ഒരേ ക്യാഷ് ഔട്ട്ലേ ഉള്ള കൂടുതല്‍ ഓഹരികള്‍ക്ക് അപേക്ഷിക്കാനുള്ള ശേഷി എന്നിവ പോലുള്ള ചില ആനുകൂല്യങ്ങള്‍ നിക്ഷേപകര്‍ക്ക് നഷ്ടപ്പെടുന്നു.
ഡിസ്കൌണ്ടില് പറഞ്ഞിട്ടുള്ള തുക കുറച്ചുകൊണ്ട് പെയ്മെന്റ് നടത്താനായി, നിക്ഷേപകര്‍ക്ക് ബിഡ്ഡിംഗ് സമയത്തുതന്നെ പബ്ലിക്ക് ഇഷ്യൂകളിലെ ഡിഫറന്‍ഷ്യല്‍ പ്രൈസിംഗിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താമെന്ന് സെബി തീരുമാനിച്ചിട്ടുണ്ട്, ഇത് ജൂണ്‍, 2011 തൊട്ട് പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.
ഫിക്സ്ഡ് പ്രൈസും ബുക്ക് ബില്‍ഡിങ്ങും
രണ്ടു തരം ഇഷ്യുകള്‍ ഉണ്ട്
ഫിക്സ്ഡ് പ്രൈസ് ഇഷ്യുകള്‍
ഇഷ്യു നല്കുന്ന കമ്പനിയ്ക്ക് എന്തു വിലയും ഈടാക്കുവാന്‍ അനുവാദമുണ്ട്. ഇഷ്യുവിന്റെ വിലയുടെ അടിസ്ഥാന വിശദാംശങ്ങള്‍ ഓഫര്‍ രേഖയില്‍ വ്യക്തമാക്കുകയും അവിടെ ഇഷ്യു നല്കുന്നവര് വിലയുടെ ഗുണപരവും മറ്റുമായ വിശദാംശങ്ങള്‍ വിലയുടെ ന്യായീകരണത്തിനായി നല്‍കുകയും ചെയ്യുന്നു. ഇഷ്യു നല്കുന്ന കമ്പനിയ്ക്ക് സെബിയില്‍ ഫയല്‍ ചെയ്യുന്ന ഡ്രാഫ്റ്റില്‍ 20% വരെയുള്ള ഒരു വിലയുടെ ബാന്‍ഡ് നല്കുവാന് (അടിസ്ഥാന വിലയുടെ 20% പ്രൈസ് ബാന്‍ഡില്‍ കാപ് ചെയ്തിരിക്കണം) അനുവാദമുണ്ട്. ശരിയായ വില മറ്റൊരു ദിവസത്തില്‍ അതായത് അവസാന ഓഫറിനുള്ള ഡോക്യുമെന്റ് സെബിയില്‍ / ആര് ഒ സി യില്‍ ഫയല്‍ ചെയ്യുന്നതിനു മുമ്പ് തീരുമാനിക്കാവുന്നതാണ്.
ബുക്ക് ബില്‍ഡിങ്ങിലൂടെ വില കണ്ടെത്തല്‍
"ബുക്ക് ബില്‍ഡിങ്ങ്" എന്നത് ഒരു സ്ഥാപനം നല്കുവാന് ഉദ്ദേശിക്കുന്ന സെക്യൂരിറ്റികളുടെ ഡിമാന്റ് വെളിപ്പെടുത്തുകയും കെട്ടിപ്പെടുക്കുകയും സെക്യൂരിറ്റിയുടെ വില ലഭിയ്ക്കുന്ന ഒരു ഇഷ്യുവര്ക്ക് സബ്സ്ക്രിപ്ഷനായി നല്കുന്ന ഇഷ്യുവിനു ലഭിക്കുന്ന ബിഡുകളുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഒരു പദ്ധതിയാണ്. ഈ മാര്‍ഗം മാര്‍ക്കറ്റിന് സെക്യൂരിറ്റിയുടെ വില കണ്ടെത്തുവാന്‍ സഹായിക്കുന്നു.
ഈ പദ്ധതിയെ ഇങ്ങിനെ വിളിക്കുവാന്‍ കാരണം ഇത് നിക്ഷേപകരില്‍ നിന്നുമുള്ള ബിഡ്ഡുകളുടെ ശേഖരത്തെ റഫര്‍ ചെയ്യുന്നതിനാലാണ്, ഈ ബിഡ്ഡുകളാകട്ടെ വിലയുടെ ഒരു ശ്രേണിയെ അടിസ്ഥാനമാക്കിയാണുതാനും. ഇഷ്യുവിന്റെ വില ബിഡ്ഡ് അവസാനിക്കുന്ന തിയതിക്കു ശേഷം തീരുമാനിക്കുന്നു.
ഒരു ഐ പി ഒ / എഫ് പി ഒ യ്ക്ക് പദ്ധതിയിടുന്ന ഒരു കമ്പനി ആദ്യം ഒരു മര്‍ച്ചന്റ് ബാങ്കറെ അതിന്റെ ബുക്ക് റണ്ണറായി തീരുമാനിക്കുന്നു. ബിഡ്ഡിങ്ങിന്റെ സമയ പരിധിയും തീരുമാനിക്കുന്നു. ബുക്ക് റണ്ണര്‍ അതിനു ശേഷം വിവിധ നിക്ഷേപകരില്‍ നിന്നും ലഭിക്കുന്ന ബിഡ്ഡുകളുടെ ഒരു ഓര്‍ഡര്‍ ബുക്ക് ക്രമത്തില്‍ ചേര്‍ക്കുന്നു. ബിഡ്ഡിങ്ങിനായി നിശ്ചയിച്ചിരിക്കുന്ന തിയതികളില്‍ നിക്ഷേപകന് അയാളുടെ ബിഡ്ഡില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റങ്ങള്‍ വരുത്താവുന്നതാണ്. ബിഡ്ഡിങ്ങിനുള്ള തിയതി അവസാനിച്ചാല്‍ ഈ ഓര്‍ഡര്‍ ബുക്ക് അടയ്ക്കുന്നു, അപ്പോള്‍ എത്ര ഷെയറുകള്‍ക്ക് ഓര്‍ഡര്‍ ഉണ്ടെന്നും എന്ത് വിലയാണ് നിക്ഷേപകര്‍ കാണിച്ചിരിക്കുന്നതെന്നും അറിയാം. പല വിലകളില്‍ എത്ര ഡിമാന്റ് ഉണ്ട് എന്നതനുസരിച്ചാണ് അവസാന വില നിശ്ചയിക്കുന്നത്.
കാപിറ്റല്‍ സംഭരിക്കുന്നതിന് ഇന്ന് കൂടുതല്‍ ഉപയോഗിക്കുന്ന മാര്‍ഗം ബുക്ക് ബില്‍ഡിങ്ങ് ആയിട്ടുണ്ട്, ഇത് താഴെക്കാണിച്ചിരിക്കുന്ന പട്ടികയില്‍ നിന്നും വ്യക്തമാകുന്നതാണ്. ഫിക്സ്ഡ് പ്രൈസ് ഇഷ്യുകള്‍ ഉണ്ടെങ്കിലും, മൊത്തത്തില്‍ ബുക്ക് ബില്‍ഡിങ്ങ് ഐ പി ഒ / എഫ് പി ഒ കൂടുതല്‍ പ്രബലമാണ്.
ചുരുങ്ങിയത് 2 MM സെക്യൂരിറ്റികള്‍ (റിസര്വേഷനുകലും, സ്ഥാപന അലോട്ടുമെന്റും പ്രോമോട്ടറുടെ വിഹിതവും ഒഴികെ) പൊതുജനത്തിന് ഓഫര്‍ ചെയ്യപ്പെടണം
കുറഞ്ഞ ഓഫര്‍ വലുപ്പം – രൂപ 100 കോടി 60% QIB അലോക്കേഷന് സഹിതം ബുക് ബില്‍ഡിങ്ങിലൂടെ ഇഷ്യു ചെയ്തത്
വര്‍ഷം |
ബുക്ക് ബില്‍ഡിങ്ങ് |
ഫിക്സ്ഡ് പ്രൈസ് |
ആകെ |
|||||
ഐപിഒ കളുടെ |
തുക |
% |
ഐപിഒ കളുടെ |
തുക |
% |
ഐപിഒ കളുടെ |
തുക |
|
2003-04 |
9 |
2641.04 |
82.8 |
10 |
550.07 |
17.2 |
19 |
3191.10 |
2004-05 |
15 |
14507.04 |
98.9 |
8 |
155.28 |
1.1 |
23 |
14662.32 |
2005-06 |
53 |
10225.43 |
94.7 |
23 |
572.45 |
5.3 |
76 |
10797.88 |
2006-07 |
65 |
23469.07 |
99.0 |
11 |
237.10 |
1.0 |
76 |
23706.16 |
2007-08 |
74 |
41068.98 |
99.4 |
10 |
254.47 |
0.6 |
84 |
41323.45 |
2008-09 |
17 |
1959.92 |
96.4 |
4 |
74.07 |
3.6 |
21 |
2033.99 |
2009-10 |
39 |
24948.13 |
100.0 |
0 |
0.00 |
0.0 |
39 |
24948.13 |
2010-11 |
34 |
28878.78 |
99.9 |
1 |
33.50 |
0.1 |
35 |
28912.28 |
ഓപണ്‍ ബുക്ക് ബില്‍ഡിങ്ങ്
ബുക്ക് ബില്‍റ്റ് ഇഷ്യുകളില്‍ ബിഡ്ഡിങ്ങ് സമയത്ത് ഡിമാന്റിന്റേയും ബിഡ്ഡിന്റേയും ഓണ്‍-ലൈന്‍ പ്രദര്‍ശനം നിര്‍ബന്ധമാണ്. ഇതിനെ ഓപണ്‍ ബുക്ക് സിസ്റ്റം എന്ന് വിളിക്കുന്നു. (ക്ലോസ്ഡ് ബുക്ക് ബില്‍ഡിങ്ങില്‍, ബുക്ക് പരസ്യമാക്കുകയില്ല, ബിഡ്ഡ് ചെയ്യുന്നവര്‍ അവരുടെ വില മറ്റുള്ളവര്‍ ഏത് വിലയ്ക്ക് ബിഡ്ഡ് ചെയ്യുന്നു എന്നതറിയാതെ കൊടുക്കണം). സെബിയുടെ ഉത്തരവനുസരിച്ച് ബുക്ക് ബില്ഡിങ്ങിന്ന് ഇലക്ട്രോണിക് രീതി മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളു.
പ്രൈസ് ബാന്ഡ്ഓഫര് രേഖയില്‍ നിക്ഷേപകര്‍ക്ക് ബിഡ്ഡ് ചെയ്യുവാനായി ഒരു അടിസ്ഥാന വിലയോ ഒരു പ്രൈസ് ബാന്‍ഡോ നല്‍കാവുന്നതാണ്. അടിസ്ഥാന വിലയും കൂടിയ വിലയും തമ്മിലുള്ള അകലം 20% എന്നതില്‍ നിന്നും അധികമാകുവാന്‍ പാടില്ല. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അടിസ്ഥാന വിലയുടെ 120% ആയിരിക്കും കാപ് പ്രൈസ് (കൂടിയ വില). കമ്പനി പ്രൈസ് ബാന്‍ഡ് ഇന്‍വസ്റ്റ്മെന്റ് ബാങ്കറുമായി ചര്‍ച്ചചെയ്താണ് തീരുമാനിക്കുന്നത്, മിക്കവാറും ഇതിനു മുമ്പായി അവര്‍ ഏതെങ്കിലും വലിയ ക്വി ഐ ബി കളുമായി ഒരു പ്രീ മാര്‍ക്കറ്റിങ്ങ് എക്സര്‍സൈസ് ചെയ്തിരിക്കും.
പ്രൈസ് ബാന്‍ഡില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. സെബിയുടെ ഉത്തരവനുസരിച്ച് പ്രൈസ് ബാന്‍ഡില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് വലിയ പ്രചാരം നല്‍കേണ്ടതാണ്. അതിനായി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിക്കുക, പത്രക്കുറിപ്പുകള്‍ നല്‍കുക, വെബ് സൈറ്റുകളിലൂടെ അറിയിക്കുക, സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ടെര്മിനലിലൂടെ അറിയിക്കുക എന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. പ്രൈസ് ബാന്‍ഡില്‍ മാറ്റം വരുത്തിയാല്‍, ബിഡ്ഡ് ചെയ്യുവാനുള്ള തിയതിയില്‍ മൂന്നു ദിവസത്തെ ദൈര്‍ഘ്യം അനുവദിക്കേണ്ടതാണ്. എന്നാല്‍ ഇങ്ങിനെ വര്‍ദ്ധിപ്പിച്ച ദൈര്‍ഘ്യം കൂടി കണക്കിലെടുത്ത് ബിഡ്ഡ് ചെയ്യുവാനുള്ള മൊത്തം അവുധി പതിമുന്ന് ദിവസത്തില്‍ കൂടുതലാകുവാന്‍ പാടില്ല.
പ്രൈസ് (അടിസ്ഥാന വില)
ഫ്ലോര്‍ പ്രൈസ് എന്നത് ബിഡ്ഡ് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ വിലയാണ്.കട്ട് ഓഫ് പ്രൈസ്
ബുക്ക് ബില്‍ഡിങ്ങ് ഇഷ്യുവില്‍, ഇഷ്യു നല്കുന്നവര്, ഒന്നുകില്‍ പ്രൈസ് ബാന്‍ഡ് അല്ലെങ്കില്‍ ഫ്ലോര്‍ പ്രൈസ് ചുകന്ന അക്ഷരത്തില്‍ പ്രോസ്പക്ടസില്‍ കാണിക്കേണ്ടതാണ്. അവസാനം കണ്ടെത്തിയ ഇഷ്യു വില പ്രൈസ് ബാന്ഡിന്നിടയ്ക്കുള്ള ഏതു വിലയുമാകാം അല്ലെങ്കില്‍ ഫ്ലോര്‍ പ്രൈസിന്റെ (അടിസ്ഥാന വിലയുടെ) മുകളിലുള്ള വില ഏതു വേണമെങ്കിലുമാകാം. ഈ വിലയെയാണ് "കട്ട് ഓഫ് പ്രൈസ്" എന്ന് വിളിക്കുന്നത്. ഇത് ഇഷ്യു നല്‍കുന്നവരും എല്‍ എമ്മും കൂടി ബുക്ക്, നിക്ഷേപകരുടെ ഷെയറിനോടുള്ള വിശപ്പ് എന്നിവ കണക്കിലെടുത്ത് തീരുമാനിക്കുന്നതാണ്. സെബി ഐ സി ഡി ആര് റെഗുലേഷന് 2009 അനുസരിച്ച് ചില്ലറ നിക്ഷേപം നടത്തുന്ന വ്യക്തികള്‍ക്ക് മാത്രമേ കട്ട് ഓഫ് പ്രൈസില്‍ അപേക്ഷ സമര്പ്പിക്കുവാനാകൂ.
ഫൈനല്‍ ഇഷ്യു പ്രൈസ്
ഇഷ്യു നടക്കുന്ന കാലയളവിലത്രയും വിവിധ വിലയുടെ ശ്രേണികളിലുള്ള ഡിമാന്റ് അതിനായി നിശ്ചയിക്കപ്പെട്ട സ്റ്റോക് എക്സ്ചേഞ്ചിന്റെ വെബസൈറ്റുകളില്‍ ലഭ്യമാകുകയും ഇഷ്യുവിന്റെ തിയതി അവസാനിച്ചു കഴിഞ്ഞാല്‍, ഇഷ്യു നല്കുന്നവര് അവസാന വില തീരുമാനിക്കുകയും അത് നിക്ഷേപകരെ അറിയിക്കുകയും ചെയ്യുന്നു.
ഒരു ഐ പി ഒ / എഫ് പി ഒ സബ്സ്ക്രിപ്ഷനായി തുറന്നിരിക്കേണ്ടത് കുറഞ്ഞത് എത്ര ദിവസങ്ങള്‍
സെബി ഐ സി ഡി ആര് റഗുലേഷന് 2009 ല്‍ മറ്റ് വിധത്തില്‍ ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍, പബ്ലിക് ഇഷ്യു കുറഞ്ഞത് മൂന്ന് പ്രവ്യത്തി ദിവസത്തില്‍ കുറവ് സമയത്തേക്ക് തുറന്നു വയ്ക്കപ്പെടും, എന്നാല്‍ വിലയുടെ ബാന്‍ഡിലെ മാറ്റങ്ങള്‍ കാരണം ഇഷ്യു തുറന്നുവയ്ക്കേണ്ടി വരുന്നതുള്‍പ്പെടെ, പത്ത് പ്രവ്യത്തി ദിവസങ്ങളില്‍ കൂടുതല്‍ സമയത്തേക്ക് തുറന്നുവയ്ക്കുകയുമില്ല.
ഒരു ബുക്ക് ബില്‍ഡിങ്ങ് കാര്യക്രമത്തിലൂടെയുള്ള ഒരു പബ്ലിക് ഇഷ്യുവിലെ വിലയുടെ ബാന്‍ഡില്‍ മാറ്റങ്ങള്‍ വരികയാണെങ്കില്‍, റെഡ് ഹെറിങ്ങ് പ്രോസ്പക്ടസില്‍ കാണിച്ചിട്ടുള്ള ബിഡ്ഡിങ്ങ് (ഇഷ്യു) കാലാവുധി ചുരുങ്ങിയത് മൂന്ന് ദിവസത്തേക്ക് നീട്ടുന്നതാണ്, എന്നാല്‍ അങ്ങിനെ നീട്ടിയ ശേഷം മൊത്തം ബിഡ്ഡിങ്ങ് കാലാവുധി പത്ത് ദിവസത്തില്‍ കൂടുതലാകുവാന്‍ പാടില്ല.
അദ്ധ്യായം II ലെ ക്ലോസ് 2.4.1(iii) ത്യപ്തിപ്പെടുത്തുന്ന ഒരു ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്പനിയാണ് ഇഷ്യു നല്കുന്നറ്റെങ്കില് തുറന്നിരിക്കുന്ന കാലാവുധി 21 ദിവസം വരെയാകാം.
ഒരു അധിക ബുക്ക് ബില്‍ഡിങ്ങ് മാര്‍ഗമെന്ന നിലയില്‍ ശുദ്ധമായ ലേലം
സെബി ഒരു പുതിയ അധിക മാര്‍ഗം ബുക് ബില്‍ഡിങ്ങിനായി തുടങ്ങിയിട്ടുണ്ട്, ഇത് ആദ്യത്തില്‍ എഫ് പി ഒ കള്‍ക്ക് മാത്രം ബാധകമാണ്. ഇതില്‍ ഇഷ്യു നല്കുന്നവര് ഒരു ഫ്ലോര്‍ പ്രൈസ് നിശ്ചയിക്കുകയും അത് അവരുടെ റെഡ് ഹെറിങ്ങ് പ്രോസ്പക്ടസി കാണിക്കുകയും ചെയ്യും. പ്രോസ്പ്കടസില് അടിസ്ഥാന വില കാണിച്ചിട്ടില്ലെങ്കില്‍ ഇഷ്യു നല്കുന്നവര് ബിഡ്ഡ് തുറക്കുന്നതിന്റെ ഒരു ദിവസം മുമ്പെങ്കിലും ഏതൊക്കെ പത്രത്തിലാണോ ഇഷ്യുവിനെക്കുറിച്ചുള്ള പരസ്യം നല്‍കിയത് അതിലൊക്കെ അതിന്റെ അടിസ്ഥാന വിലകാണിച്ചുംകൊണ്ടുള്ള പരസ്യവും കൊടുക്കും.
ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റൂഷണല്‍ ബയര്‍ അടിസ്ഥാന വിലയ്ക്ക് മുകളിലുള്ള ഏത് വിലയ്ക്കും ബിഡ്ഡ് ചെയ്യും. ഏറ്റവും കൂടുതല്‍ വിലയ്ക്ക് ബിഡ്ഡ് ചെയ്തയാള്‍ക്ക് അവര്‍ ബിഡ്ഡ് ചെയ്ത വിലയ്ക്ക് ബിഡ്ഡ് ചെയ്ത ഷെയറുകള്‍ അത്രയും അലോട്ട് ചെയ്യും, പിന്നെ അതിനു താഴെയുള്ള വിലയില്‍ ബിഡ്ഡ് ചെയ്തവര്‍ക്ക്, അങ്ങിനെ എത്ര സെക്യൂരിറ്റികളാണോ ഉള്ളത് അത് അവസാനിക്കും വരേയ്ക്കും. അലോട്ട്മെന്റ് ഏറ്റവും കൂടിയ വില നല്‍കുന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റൂഷണല്‍ ബയര്മാര്ക്കായിരിക്കും. വ്യക്തിഗത നിക്ഷേപകര്‍, നോണ്‍ ഇന്‍സ്റ്റിറ്റൂഷണല്‍ നിക്ഷേപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് സെബി ഐ സി ഡി ആര് റഗുലേഷന്‍സ് 2009 ലെ ഷെഡ്യൂള്‍ XI ല്‍ വിവരിച്ചിരിക്കുന്നതുപോലെ, ആനുപാതികമായി അലോട്ട് ചെയ്യപ്പെടും. എന്നാല്‍ ബിഡ്ഡ് ചെയ്യപ്പെട്ട സെക്യൂരിറ്റികളുടെ എണ്ണം അലോട്ട് ചെയ്യാവുന്നതില്‍ കൂടുതലാണെങ്കില്‍ ആനുപാതികമായി അലോട്ട് ചെയ്യപ്പെടും. ചില്ലറ വ്യക്തിഗത നിക്ഷേപകര്‍, നോണ്‍ ഇന്‍സ്റ്റിറ്റൂഷണല്‍ നിക്ഷേപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് സെബി ഐ സി ഡി ആര് റെഗുലേഷന് 2009 റഗുലേഷന് 29 ക്ലോസ് (ഡി) യിലെ വ്യവസ്ഥകള്‍ ബാധകമായി അടിസ്ഥാന വിലയില്‍ സെക്യൂരിറ്റി അലോട്ട് ചെയ്യുന്നതായിരിക്കും. ഇഷ്യു നല്കുന്നവര് വേണമെങ്കില്‍:-
(എ) ഒരു ഒറ്റ ബിഡ്ഡര്‍ക്ക് നല്കാവുന്ന സെക്യൂരിറ്റിയ്ക്ക് പരിധി എന്ന നിലയില്‍ നല്കാവുന്ന സെക്യൂരിറ്റികളുടെ എണ്ണം അല്ലെങ്കില്‍ മൊത്തം സെക്യൂരിറ്റിയുടെ ശതമാനം എന്ന് തീരുമാനിക്കാം;
(ബി) വില കൂടാതെ / അല്ലെങ്കില്‍ എണ്ണം എന്നിവയില്‍ ഒരു ബിഡ്ഡര്‍ക്ക് മാറ്റങ്ങള്‍ വരുത്താമോ എന്ന് തീരുമാനിക്കാം;
(സി) ഒരു ബിഡ്ഡര്‍ക്ക് ഒരൊറ്റ ബിഡ്ഡ് മാത്രമോ അതല്ല ഒന്നില്‍ കൂടുതലാകാമോ എന്ന് തീരുമാനിക്കാം.
ഫാസ്റ്റ് ട്രാക്ക് ഇഷ്യു
നല്ല രീതിയില്‍ സ്ഥാപിച്ചിട്ടുള്ളതും കംപ്ലൈന്റ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതുമായ കമ്പനികള്‍ക്ക് ഇന്ത്യന്‍ പ്രൈമറി മാര്‍ക്കറ്റില്‍ സമയലാഭവും ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ വഴിയും പ്രവേശിക്കുവാനായി സെബി നവംബര്‍ 2007 ല്‍ ഫാസ്റ്റ് ട്രാക്ക് ഇഷ്യു (എഫ് ടി ഐ) തുടങ്ങിവച്ചു. എഫ് ടി ഐക്ക് സെബി ചില ആവശ്യങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയില്‍ ഇഷ്യു നല്കുന്നയാളിന്റെ പബ്ലിക് ഷെയര്‍ ഹോള്‍ഡിങ്ങിന്റെ ശരാശരി മാര്‍ക്കറ്റ് ക്കാപിറ്റലൈസേഷന് 10000 കോടി രൂപയില്‍ നിന്നും 5000 കോറ്റി രൂപയാക്കുക, വാര്‍ഷിക ട്രേഡിങ്ങ് ടേണ്‍ ഓവര്‍ ഫ്രീ ഫ്ലോട്ട് കമ്പനികളുടെ ഷെയര്‍ ഹോള്‍ഡിന്റെ ഇഷ്യു ചെയ്ത കാപിറ്റലിന്റെ 15% ആക്കുക എന്നിവ ഉള്‍പ്പെടുന്നു. ഒരു ത്രൈമാസം അല്ലെങ്കില്‍ അതിലധികം കാലമായി ബോര്‍ഡ് ഓഫ് ഡയരക്ടേഴ്സ് ഘടന ആവശ്യപ്പെടുന്ന ക്ലോസ് പാലിക്കപ്പെട്ടില്ലെങ്കില്‍, അതിനെ നിയമലംഘനമായി കണക്കാക്കുന്നില്ല, എന്നാല്‍ ഓഫര്‍ രേഖ സ്റ്റോക്ക് എക്സ്ചേഞ്ച് / ആര് ഒ സി യ്ക്ക് സമര്‍പ്പിക്കുന്ന സമയത്ത് ഈ നിയമം പാലിക്കപ്പെട്ടിരിക്കണം, കൂടാതെ ഓഫര്‍ രേഖയില്‍ ഇതിനെക്കുറിച്ച് ആവശ്യമുള്ള എല്ലാ വെളിപ്പെടുത്തലുകളും ചെയ്തിരിക്കുകയും വേണം.
ഫിക്സ്ഡ് പ്രൈസ് ഇഷ്യു
ഫിക്സ്ഡ് ബക്കറ്റ് ഐപിഒ/എഫ്പിഒ കളില്‍ രണ്ട് തരങ്ങളുണ്ട്: 2,00,000 രൂപയ്ക്ക് മുകളില്‍ തുകയ്ക്ക് അപേക്ഷിക്കുന്ന നിക്ഷേപകരും 2,00,000 രൂപയ്ക്ക് താഴെയുള്ള തുകയ്ക്ക് അപേക്ഷിക്കുന്ന നിക്ഷേപകരും.
ബുക്ക് ബില്‍ഡിങ്ങ് ഇഷ്യു
ഒരു ബുക്ക് ബില്‍ഡിങ്ങ് ഇഷ്യുവില്‍, റീട്ടെയില്‍ ഇന്‍ഡിവിഡുവല്‍ ഇന്‍വസ്റ്റര്‍ (ആര് ഐ ഐ), നോണ്‍ ഇന്‍സ്റ്റിറ്റൂഷനല്‍ ഇന്‍വസ്റ്റര്‍ (എന്‍ ഐ ഐ), ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റൂഷനല്‍ ബയര്‍ (ക്വി ഐ ബി) എന്നിവര്‍ക്ക് നല്കുന്ന അനുപാതം 35:15: 50 എന്ന നിരക്കിലാണ്.
റീട്ടെയില്‍ ഇന്‍ഡിവിഡ്വല്‍ ഇന്‍വസ്റ്റര്‍ (ആര് ഐ ഐ) എന്നതിന്റെ നിര്‍വചനം
‘റീട്ടെയില്‍ ഇന്‍ഡിവിഡ്വല്‍ ഇന്‍വസ്റ്റര്‍’ എന്നാല്‍ 2,00,000 രൂപയില്‍ കൂടുതലല്ലാത്ത തുകയ്ക്കുള്ള സെക്യൂരിട്ടിയ്ക്കായി അപേക്ഷിക്കുന്ന നിക്ഷേപകരാണ്.
നോണ്‍ ഇന്‍സ്റ്റിറ്റൂഷണല്‍ ഇന്‍വസ്റ്റര്‍ (എന്‍ ഐ ഐ) എന്നതിന്റെ നിര്‍വചനം
2, 00,000 രൂപയ്ക്ക് കീഴെയുള്ള തുകയ്ക്ക് അപേക്ഷിക്കുന്ന, ക്വി ഐ ബി അല്ലെങ്കില്‍ വ്യക്തികള്‍ എന്നിവര്‍ ഒഴിച്ചുള്ള അപേക്ഷകരെ എന്‍ ഐ ഐ ആയി കണക്കാക്കപ്പെടുന്നു. സാധാരണയായി ഈ ഇനത്തില്‍ ഹൈ നെറ്റ് വര്‍ത്ത് വ്യക്തികളും കോര്‍പറേറ്റ് സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു.
ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റൂഷണല്‍ ബയര്‍ (ക്വി ഐ ബി) എന്നതിന്റെ നിര്‍വചനം
ക്വി ഐ ബി എന്നാല്‍ കാപിറ്റല്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നതിനെ അവലോകനം ചെയ്യുവാനും അതിന്ന് വേണ്ട സാമ്പത്തിക ഭദ്രതയും നിപുണതയും ഉള്ള ഇന്‍സ്റ്റിറ്റൂഷണല്‍ നിക്ഷേപകരാണ്. സെബി, ക്വി ഐ ബി യെ ഇങ്ങിനെ നിര്‍വചനം ചെയ്തിരിക്കുന്നു
എ) കമ്പനീസ് ആക്ട്, 1956 ന്റെ സെക്ഷന്‍ 4എ യില്‍ നിര്‍വചനം ചെതിരിക്കുന്നതിന്നനുസരിച്ചുള്ള ഒരു പബ്ലിക് ഫിനാന്‍ഷ്യല്‍ ഇന്സ്റ്റിറ്റൂഷന്;
ബി)ഷെഡ്യൂള്‍ഡ് കമേഴ്സ്യല്‍ ബാങ്കുകള്‍;
സി) മൂച്വല്‍ ഫണ്ട്;
ഡി) സെബിയില്‍ റജ്സ്റ്റര്‍ ചെയ്തിരിക്കുന്ന വിദേശ ഇന്‍സ്റ്റിറ്റൂഷണല്‍ നിക്ഷേപകര്മാരും സബ്-അക്കൗണ്ടുകളും (വിദേശ കോര്‍പറേറ്റുകളോ അല്ലെങ്കില്‍ വിദേശ വ്യക്തികളോ ആയ സബ്-അക്കൗണ്ടുകള്‍ ഒഴികെയുള്ളവ);
ഇ) മള്‍ട്ടിലാറ്ററല്‍, ബൈലാറ്ററല്‍ ഡെവലപ്മെന്റ് ഫിനാന്‍ഷ്യല്‍ ഇന്സ്റ്റിറ്റൂഷ്യന്;
എഫ്) സെബിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വെഞ്ച്വര്‍ കാപിറ്റല്‍ ഫന്‍ഡുകള്‍.
ജി) സെബിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദേശ കാപിറ്റല്‍ നിക്ഷേപകര്‍.
എച്ച്) സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനുകള്‍.
ഐ) ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോരട്ടി (ഐ ആര് ഡി എ) യില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍.
ജെ) കുറഞ്ഞത് മൊത്തം 25 ലക്ഷമെങ്കിലുമുള്ള പ്രൊവിഡന്റ് ഫണ്ട്
കെ) കുറഞ്ഞത് മൊത്തം 25 കോടിയെങ്കിലുമുള്ള പ്രൊവിഡന്റ് ഫണ്ട്
എല്‍) ഭാരത സര്‍ക്കാറിന്റെ ഗസറ്റില്‍, ഭാരത സര്‍ക്കാറിന്റെ 2005 നവംബര്‍ 23ലെ റിസല്യൂഷന്‍ നമ്പര്‍ F. No. 2/3/2005-DDII വഴി സ്ഥാപിക്കപ്പെട്ട ദേശീയ നിക്ഷേപ ഫണ്ട്.
എം) ഇന്ത്യന്‍ യൂണിയനിലെ കര വായു നാവിക സേനകളില്‍ ഏതെങ്കിലാലും സ്ഥാപിക്കപ്പെടുകയും മാനേജ് ചെയ്യപ്പെടുകയും ചെയ്യുന്ന ഇന്‍ഷുറന്‍സ് ഫണ്ടുകള്‍.
എന്‍) ഇന്ത്യ തപാല്‍ വകുപ്പിനാല്‍ സ്ഥാപിതമായിട്ടുള്ള, പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഫണ്ട് (പി എല്‍ ഐ എഫ്), റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഫണ്ട് (ആര് പി എല്‍ ഐ എഫ്) മുതലായവപോലുള്ള ഇന്‍ഷുറന്‍സ് ഫണ്ടുകള്‍.
ഈ സ്ഥാപനങ്ങള്‍ സെബിയില്‍ ക്വി ഐ ബി എന്ന നിലയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണമെന്നില്ല. അടിസ്ഥാന വിതരണാവശ്യത്തിനായി ഈ തരത്തില്‍ പെടുന്ന സ്ഥാപനങ്ങളെയെല്ലാം ക്വി ഐ ബി കളായി കണക്കാക്കപ്പെടുന്നു.
പബ്ലിക്ക് ഇഷുവിന്, എല്ലാ നിക്ഷേപകരും അപേക്ഷയോടൊപ്പം അപേക്ഷിക്കുന്ന തുകയുടെ 100% തുക നിക്ഷേപകര്‍ മാര്‍ജിനായി കൊണ്ടുവരേണ്ടതുണ്ട്. ഇത് പബ്ലിക് ഇഷ്യുവില്‍ അനാവശ്യ ഊതിവീര്പ്പിക്കലുകള് ഒഴിവാക്കുവാനും എല്ലാ നിക്ഷേപകര്‍ക്കും സെക്കൂരിറ്റിയ്ക്ക് ഒരേപോലെ അപേക്ഷിക്കുവാനുള്ള അവസരമുണ്ടാക്കുവാനുമായാണിത്.
ഒരു ഓഫര്‍ ഡോക്യുമെന്റ് എങ്ങിനെ മനസിലാക്കാം
ഈ വിഭാഗം അടിസ്ഥാനപരമായി ഒരു ഓഫര്‍ രേഖയിലെ ഉള്ളടക്കത്തെ കൈകാര്യം ചെയ്യുന്നു.ഇത് ഇക്യുറ്റി ഷെയറുകളുടെ വിവരണം, ആര്‍ടിക്കിള്‍സ് ഓഫ് അസോസിയേഷനിലെ വ്യ്വസ്ഥകള്‍, ഭൗതികമായ (മറ്റീരിയല്‍) കരാറുകള്‍, പരിശോധനയ്ക്കുള്ള രേഖകള്‍, പ്രസ്താവന, ചുരുക്കപ്പേരുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നു.,
വീഴ്ചകളുടെ/സാമ്പത്തിക കുറ്റക്യത്യങ്ങളുടെ പിന്‍കാല ചരിത്രങ്ങള്‍
നിക്ഷേപകര്‍, കമ്പനി കാര്യ മന്ത്രാലയം നിക്ഷേപക വിദ്യഭ്യാസം സംരക്ഷണം എന്നിവയ്ക്കായുള്ള ഫണ്ടിന് കീഴില്‍ സഹായം നല്‍കുകയും സ്പോണ്സര് ചെയ്യുകയും ചെയ്യുന്ന www.watchoutinvestors.com എന്ന വെബ് സൈറ്റ് കൂടി സന്ദര്‍ശിക്കണം. ഈ വെബ് സൈറ്റ് വിവ്ധ നിയന്ത്രണാധികാരികളാല് (ഉദാഹരണത്തിനായി, എം സി എ, ആര് ബി ഐ, സെബി, ബി എസ് ഇ, എന്‍ എസ് ഇ മുതലായവ) സാമ്പത്തിക കുറ്റക്യത്യങ്ങള്‍ ചെയ്തതിനും കൂടാതെ/അല്ലെങ്കില്‍ നിയമങ്ങള്‍/മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവ പാലിക്കാത്തതിനും പഴിചാരപ്പെട്ട കൂടാതെ/അല്ലെങ്കില്‍ പറഞ പ്രവ്യത്തിയില്‍ ഇപ്പോഴില്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളുടേയും വ്യക്തികലുടേയും ഒരു ദേശീയ റജിസ്റ്ററാകുന്നു.
മുന്‍ ഉപാധികള്‍
1.ഡിമാറ്റ് അക്കൗണ്ട്
ഒരു അപേക്ഷകന് ഫിസിക്കല്‍ രൂപത്തില്‍ ഷെയറുകള്‍ക്ക് അപേക്ഷിക്കുവാനു അവ ലഭ്യമാക്കുവാനുമുള്ള ഉപാധിയുണ്ട്. എന്നിരുന്നാല്‍, അവ ഡിമാറ്റ് രൂപത്തില്‍ ലഭ്യമാക്കുന്നതായിരിക്കും നല്ലതെന്ന് ഉപദേശിക്കപ്പെടുന്നു, കാരണം ഐ പി ഒ / എഫ് പി ഒ യിലൂടെ ഇഷ്യു ചെയ്യപ്പെടുന്ന ഷെയറുകള്‍ ഡിമാറ്റ് രൂപത്തില്‍ മാത്രമേ വ്യാപാരം ചെയ്യുവാനാകൂ. അതെന്തു തന്നെയായാലും 10 കോടി രൂപ്രയോ അതിനു മുകളിലോ ഉള്ള എല്ലാ ഐ പി ഒ / എഫ് പി ഒ സെക്യൂരിട്ടി ഇഷ്യുകളും, ഡിമാറ്റ് രൂപത്തിലാകണം, അതുപോലെ ക്വി ഐ ബി കളും, വലിയ നിക്ഷേപകരും (1,00,000 രൂപയ്ക്ക് മുകളില്‍ അപേക്ഷിക്കുന്നവര്‍) ഡിമാറ്റ് രൂപത്തില്‍ മാത്രമേ അപേക്ഷിക്കുവാനാകൂ.
രാജ്യത്ത് രണ്ട് ഡിപോസിറ്ററികള്‍ ഉണ്ട് - നാഷണല്‍ സെക്യൂരിട്ടീസ് ഡിപോസിറ്ററി ലിമിറ്റഡും (എന്‍ എസ് ഡി എല്‍) സെണ്ട്രല് ഡിപോസിറ്ററി സര്‍വീസ് (ഇന്ത്യ) ലിമിറ്റഡും (സി എസ് ഡി എല്‍). രണ്ടിനും അധികാരപ്പെടുത്തിയ ഡിപോസിറ്ററി പങ്കാളിത്തത്തിന്റെ (ഡി പി) വിപുലമായ ഒരു ശ്യഖംലയുമുണ്ട്. ഒരു നിക്ഷേപകന് ഇതില്‍ ഏതെങ്കിലും ഒരു ഡി പി യില്‍ ഡിമാറ്റ് അക്കൗണ്ട് തുറക്കാവുന്നതാണ്.
അപേക്ഷാ ഫോമില്‍ നിക്ഷേപകന് ശരിയായ ഡി പി ഐഡി യും ക്ലയന്റ് ഐഡിയും പൂരിപ്പിക്കണം.
2. പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍)
ഒരു ബിഡ് 50,000 രൂപയ്ക്കോ അതിനു മുകളിലോ ആണെങ്കില്‍, അപേക്ഷകന്, ജോയിന്റ് അപേക്ഷയാണെങ്കില്‍ അപേക്ഷകരെല്ലാം, ഇന്‍കം ടാക്സ് ആക്ട് അനുസരിച്ച് അനുവദിക്കപ്പെട്ടിട്ടുള്ള അവന്റെ / അവളുടെ പാന്‍ നമ്പര്‍ നല്‍കണം. പാന്‍ കാര്‍ഡിന്റെ അല്ലെങ്കില്‍ പാന്‍ അലോട്ട്മെന്റ് ചെയ്ത കത്തിന്റെ പകര്‍പ്പും അപേക്ഷാ ഫോമിന്റെ കൂടെ വയ്ക്കണം. ഈ വിവരം ഇല്ലാത്തതും രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പൂര്‍ണ്ണമാണെന്ന് കണക്കാക്കാത്തതും നിരസിക്കപ്പെടാവുന്നതുമാണ്. (കൂടുതല്‍ വിവരങ്ങള്‍ക്ക്, നിക്ഷേപകര്‍ അപേക്ഷാ ഫോം വായിക്കുക.)
3. ബാങ്ക് അക്കൗണ്ട് / ഡി ഡി
പണം ഒരു ചെക്ക് അല്ലെങ്കില്‍ ഡിമാന്റ് ഡ്രാഫ്റ്റ് വഴി അടയ്ക്കുകയാണെങ്കില്‍ മാത്രമേ ഐ പി ഒ / എഫ് പി ഒ യ്ക്കുള്ള അപേക്ഷകള്‍ക്ക് സാധുതയുള്ളു. അപേക്ഷയ്ക്കുള്ള തുക റൊക്കം പണമായി നല്കാവുന്നതല്ല.
ഒരു ഐ പി ഒ / എഫ് പി ഒ യ്ക്ക് അപേക്ഷിക്കുവാനുള്ള നടപടിക്രമം
നിക്ഷേപകന് ആദ്യം ഒരു ഐ പി ഒ /എഫ് പി ഒ അപേക്ഷാ ഫോം ലഭ്യമാക്കണം. ഫോമുകള്‍ സാധാരണയായി ഷെയര്‍ ബ്രോക്കര്‍മാര്‍, ലീഡ് മാനേജര്‍മാര്‍, സിന്‍ഡിക്കേറ്റ് മെംബര്‍മാര്‍, ശേഖരിക്കുന്ന ബാങ്കുകള്‍ എന്നിവരില്‍ ലഭ്യമാണ്. അപേക്ഷാ ഫോമുകള്‍ മിക്കവാറും പട്ടണങ്ങളില്‍ തെരുവു കച്ചവടക്കാരില്‍ നിന്നും ലഭ്യമാകാറുണ്ട് (ഉദാഹരണത്തിന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനു മുന്‍വശത്തുള്ള).
ഫിക്സ്ഡ് പ്രൈസ് ഇഷ്യുകളില്‍, അപേക്ഷാ ഫോമും ആവശ്യത്തിനുള്ള തുകയുടെ ചെക്ക് / ഡിമാന്റ് ഡ്രാഫ്റ്റും ഈ ഇഷ്യുവിന്റെ ഫോം ശേഖരിക്കുവാനായി നിശ്ചയിക്കപ്പെട്ട ബാങ്കുകളില്‍ നല്‍കണം. ഈ ബാങ്കുകള്‍ ഏതൊക്കെയെന്ന് അപേക്ഷാ ഫോമില്‍ അച്ചടിച്ചിട്ടുണ്ടാകും.
അപേക്ഷാ ഫോമുകള്‍ ശ്രദ്ധയോടെ പൂരിപ്പിക്കണം, കാരണം, അപൂര്‍ണ്ണമായ അല്ലെങ്കില്‍ തെറ്റായ അപേക്ഷാ ഫോമുകള്‍ അപൂര്‍ണ്ണമായ വിവരങ്ങളടങ്ങുന്നു എന്ന കാരണത്താല്‍ നിരസിക്കപ്പെട്ടേക്കാം.
എ എസ് ബി എ
പബ്ലിക്ക് ഇഷ്യൂ പ്രക്രിയ കൂടുതല്‍ ഫലപ്രദം ആക്കുന്നതിനുള്ള ഉദ്യമത്തിന്റെ ഭാഗമായി, പബ്ലിക്ക് ഇഷ്യൂകള്‍ക്കായി അപേക്ഷിക്കുന്നതിനായുള്ള ഒരു സപ്ലിമെന്ററി പ്രക്രിയ സെബി അവതരിപ്പിച്ചിട്ടുണ്ട്, “ആപ്ലിക്കന്റ്സ് സപ്പോര്‍ട്ടഡ് ബൈ ബ്ലോക്ക്ഡ് അമൌണ്ട് (എഎസ്ബിഎ)” എന്നാണതിന്റെ പേര്. ബുക്ക് ബില്‍ഡിംഗ് റൂട്ടിലൂടെ നടത്തപ്പെടുന്ന എല്ലാ പബ്ലിക്ക് ഇഷ്യൂകളിലും ഒപ്പം തന്നെ എല്ലാ റൈറ്റ്സ് ഇഷ്യൂകളിലും എഎസ്ബിഎ ലഭ്യമാണ്. പെയ്മെന്റ് രീതിയായി ചെക്ക് ഉപയോഗിക്കുന്ന നിലവിലെ രീതിയും എഎസ്ബിഎയ്ക്കൊപ്പം നിലനില്‍ക്കുന്നുണ്ട്.
എ എസ് ബി എ പ്രധാന സ്വഭാവ വിശേഷങ്ങള്‍ താഴെപ്പറയുന്നതുപോലെയാണ്:
എ. എ എസ് ബി എ എന്നതിന്റെ അര്‍ത്ഥം:എന്നത് അപേക്ഷാ തുക ഒരു ബാങ്ക് അക്കൗണ്ടില്‍ ബ്ലോക്ക് ചെയ്ത് വയ്ക്കുവാനുള്ള അധികാരത്തോടുകൂടി ഒരു ഇഷ്യുവിനുള്ള സബ്സ്ക്രിപ്ഷന്ന് അപേക്ഷ സമര്‍പ്പിക്കുന്ന രീതിയാണ്'.
ബി.എ എസ് ബി എ ബിഡ്-കം-അപേക്ഷാ ഫോമുകളുടെ ലഭ്യത: നിക്ഷേപകര്‍ക്ക് എ എസ് ബി എ ബിഡ്-കം-അപേക്ഷാ ഫോമുകള്‍ സെല്‍ഫ് സര്‍ട്ടിഫൈഡ് സിന്ഡിക്കേട് ബാങ്കുകളില്‍ (എസ് സി എസ് ബികള്‍) ലഭിക്കുന്നതാണ്. ഈ ഫോമുകള്‍ നിക്ഷേപകര്‍ക്ക് ബി എസ് ഇ അല്ലെങ്കില്‍ എന്‍ എസ് ഇ യുടെ വെബ് സൈറ്റുകളില്‍ നിന്നും എളുപ്പത്തില്‍ ലഭിക്കുന്നതാണ്.
i). സെല്‍ഫ് സര്‍ട്ടിഫൈഡ് സിന്‍ഡിക്കേറ്റ് ബാങ്ക്: എ എസ് ബി എ നടപടിക്രമത്തിലൂടെ അപേക്ഷിക്കുവാനുള്ള സൗകര്യം നല്കുന്ന ഒരു ബാങ്കാണ് എസ് സി എസ് ബി. എ എസ് ബി എ സൗകര്യം നല്കുവാന് താത്പര്യമുള്ള ബാങ്ക് സെബിയ്ക്ക് അതിന്റെ പേര് സെബിയുടെ എസ് സി എസ് ബി പട്ടികയില്‍ ഉള്‍പ്പെടുത്തുവാനായി ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും. സെബി ഈ പട്ടിക അതിന്റെ വെബ് സൈറ്റ് ആയ www.sebi.gov.in എന്നതില്‍ പ്രദര്‍ശിപ്പിക്കും. സെബിയുടെ ഈ വെബ് സൈറ്റില്‍ പ്രത്യക്ഷപ്പെടുന്ന എസ് സി എസ് ബി ബാങ്കുകള്‍ക്ക് മാത്രമേ എ എസ് ബി എ സൗകര്യം നല്കുവാനാകുകയുള്ളു. എസ് സി എസ് ബി പട്ടികയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞാല്‍ ബാങ്ക് അതിന്റെ എസ് സി എസ് ബി പ്രവര്‍ത്തനങ്ങള്‍, അതുള്പ്പെടുത്തിയതിനുശേഷം വരുന്ന് ആദ്യ ഒന്നാം തിയതി അല്ലെങ്കില്‍ പതിനഞ്ചാം തിയതി ആരംഭിയ്ക്കും. അപ്പോള്‍ മുതല്‍ അവര്‍ ഇഷ്യു നല്കപ്പെടുന്നവരുമായി കരാറിലായി കണക്കാക്കപ്പെടുന്നതും അതിന്റെ എല്ലാ അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്കും എ എസ് ബി എ സൗകര്യം എ എസ് ബി എ ബാധകമായ എല്ലാ നടപടികള്‍ക്കും നല്‍കേണ്ടതുമാണ്.
നവംബര്‍ 15, 2010 ന്ന് എല്ലാ ഇഷ്യുകള്‍ക്കും എ എസ് ബി എ സൗകര്യം നല്കാവുന്ന ബാങ്കുകളുടെ പട്ടിക താഴെക്കൊടുത്തിരിക്കുന്നു.
ക്രമ നമ്പര്‍ | ബാങ്കിന്റെ പേര് |
1. | അലഹാബാദ് ബാങ്ക് |
2. | ആന്ധ്ര ബാങ്ക് |
3. | ആക്സിസ് ബാങ്ക് ലിമിറ്റഡ് |
4. | ബാങ്ക് ഓഫ് അമേരിക്ക, എ൯.എ. |
5. | ബാങ്ക് ഓഫ് ബറോഡ |
6. | ബാങ്ക് ഓഫ് ഇന്ത്യ |
7. | ബാങ്ക് ഓഫ് മഹാരാഷ്ട്ര |
8. | ബിഎന്‍പി പരിബാസ് |
9. | കനറ ബാങ്ക് |
10. | സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ |
11. | സിറ്റിബാങ്ക് എന്‍.എ |
12. | സിറ്റി യൂണിയ൯ ബാങ്ക് ലിപ്തം |
13. | കോപറേഷന്‍ ബാങ്ക് |
14. | ഡോയിഷ് ബാങ്ക് എ ജി |
15. | ദ ഫെഡറല്‍ ബാങ്ക് ലിമിറ്റഡ് |
16. | എച് ഡി എഫ് സി ബാങ്ക് ലിമിറ്റഡ് |
17. | ദ ഹോങ്കോങ്ങ് ആന്റ് ഷാങ്ഹായ് ബാങ്കിങ്ങ് കോര്‍പ്. ലിമിറ്റഡ്. |
18. | ഐ സി ഐ സി ഐ ബാങ്ക് ലിമിറ്റഡ് |
19. | ഐ ഡി ബി ഐ ബാങ്ക് ലിമിറ്റഡ് |
20. | ഇന്ത്യന്‍ ബാങ്ക് |
21. | ഇന്‍ഡ്യ൯ ഓവര്‍സീസ് ബാങ്ക് |
22. | ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ലിമിറ്റഡ് |
23. | ജെ പി മോര്ഗന് ചേസ് ബാങ്ക്. എന്‍.എ |
24. | കലുപൂ൪ കോമേഴ്സ്യല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിപ്തം. |
25. | ദ കരൂര്‍ വൈശ്യ ബാങ്ക് ലിമിറ്റഡ് |
26. | ദ കോട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് |
27. | നുതന്‍ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡ് |
28. | ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് |
29. | പഞ്ചാബ് നാഷണല്‍ ബാങ്ക് |
30. | ദ സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ് |
31. | സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ലിമിറ്റഡ് |
32. | സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനേര്‍ ആന്റ് ജയപൂര്‍ |
33. | സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് |
34. | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ |
35. | സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കോര് |
36. | സിന്‍ഡിക്കേറ്റ് ബാങ്ക് |
37. | ദി തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് ലിപ്തം. |
38. | യുകൊ ബാങ്ക് |
39. | യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ |
40. | യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ |
41. | വിജയ ബാങ്ക് |
42. | യെസ് ബാങ്ക് ലിമിറ്റഡ് |
നിക്ഷേപകന് അയാളുടെ എ എസ് ബി എ സമര്‍പ്പിക്കാവുന്ന നിര്‍ദ്ദിഷ്ട ശാഖകളും (ഡെസിഗ്നേറ്റഡ് ബ്രാഞ്ചസ്, ഡി ബി), ഇഷ്യുവിന്റെ റജിസ്ട്രാര്‍, സ്റ്റോക്ക് എക്സ്ചേഞ്ച്, മര്‍ച്ചന്റ് ബാങ്കര്‍ എന്നിവര്‍ക്ക് ഏകോപനത്തിനുള്ള അതിന്റെ നിയന്ത്രണ ശാഖയും (കണ്ട്രോളിങ്ങ് ബ്രാഞ്ച് സി ബി) ഏതെന്ന് വ്യക്തമാക്കും. എ എസ് ബി എ പ്രക്രിയ ബാധകമായ എല്ലാ ഇഷ്യുകള്‍ക്കും എസ് സി എസ് ബി, ഡി ബി, സി ബി എന്നിവ അതുപോലെ തന്നെ പ്രവര്‍ത്തിക്കും. എസ് സി എസ് ബി പുതിയ ഡി ബി കളെ തിരഞെടുക്കുകയാണെങ്കില് ആ വിവരം സെബിയെ അറിയിക്കുകയും സെബി അതിന്റെ എസ് സി എസ് ബി പട്ടികയില്‍ ഈ ഡി ബി കൂടി ചേര്‍ക്കുകയും ചെയ്യും. സെബി താഴെപ്പറയുന്ന വിവരങ്ങള്‍ സ്റ്റോക് എക്സ്ചേഞ്ചിന്ന് അതിന്റെ വെബ്സൈറ്റുകളില്‍ ഉള്‍പ്പെടുത്തുവാനായി അറിയിക്കും, എസ് സി എസ് ബി അതിന്റെ വെബ് സൈറ്റിലും ഈ വിവരം ഉള്‍ക്കൊള്ളിക്കും:
(i) എസ് സി എസ് ബി യുടെ പേരും മേല്‍വിലാസവും
(ii) ഡി ബിയുടേയും സി ബി യുടേയും മേല്‍വിലാസവും, ടെലിഫോണ്‍ നമ്പര്‍, ഫാക്സ് നമ്പര്‍, ഇമെയില്‍ ഐഡി തുടങ്ങിയ വിവരങ്ങളും.
ഉയര്‍ന്ന തസ്തികയില്‍ അതിന്റെ സി ബി യിലുള്ള ഒരു നോഡല്‍ ഓഫീസറുടെ പേരും ബന്ധപ്പെടുവാനുള്ള മറ്റ് വിവരങ്ങളും
ബി എസ് ഇ/എന്‍ എസ് ഇ വെബ്സൈറ്റുകള്‍: എ എസ് ബി എ സൗകര്യത്തിന് ഒരു ഇലക്ട്രോണിക് ബന്ധമായി നിലനില്‍ക്കുന്ന സ്റ്റോക്ക് എച്ചേഞ്ചുകളുടെ, അതായത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബി എസ് ഇ) നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും (എന്‍ എസ് ഇ), വെബ് സൈറ്റുകളിലൂടെ നിക്ഷേപകര്‍ക്ക് എ സ് ബി എ അപേക്ഷാ ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതും പ്രിന്റ് ചെയ്യാവുന്നതുമാകുന്നു. അങ്ങിനെ ഡൗണ്‍ലോഡ് ചെയ്യുന്ന ഓരോ അപേക്ഷാ ഫോമിലും, ഓരോ തനത് അപേക്ഷാ നമ്പര്‍ ഉണ്ടായിരിക്കും. ഇത് പബ്ലിക് ഇഷ്യുവില്‍ എ എസ് ബി എ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. ഒരു പ്രത്യേകാല്‍ പബ്ലിക്ക് ഇഷ്യുവിനുള്ള എ എസ് ബി എ ഫോം, ആ പ്രത്യേകാല്‍ പബ്ലിക്ക് ഇഷ്യു തുറക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും, സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ വെബ് സൈറ്റുകളില്‍ ലഭ്യമാകുന്നതാണ്. നിക്ഷേപകര്‍ക്ക് പബ്ലിക്ക് ഇഷ്യുവിന്റെ ചുരുക്കിയ പ്രോസ്പക്ടസ് / പബ്ലിക്ക് ഇഷ്യുവിന്റെ പ്രോസ്പക്ടസിലേക്കും ഓണ്‍-ലൈനായി ആക്സസ് ലഭിക്കുന്നതാണ്. ബിഡ് പുതുക്കുന്നതിനായി, നിക്ഷേപകര്‍ക്ക് ബിഡ് റിവിഷന്‍ ഫോമിന്റെ പ്രിന്റ് ഔട്ട് എടുക്കാവുന്നതാണ്.
നിയന്ത്രണം, പ്രോസസിങ്ങ് എന്നിവയെ കണക്കാക്കുമ്പോള്‍ ഫോമിന്മേലുള്ള തനത് അപേക്ഷാ നമ്പറിന് വളരെയധികം പ്രാധാന്യമുണ്ട്. അതിനാല്‍ തന്നെ, ഡൗണ്‍ലോഡ് ചെയ്ത ഫോമിന്റെ ഫോട്ടൊകോപ്പി ഉപയോഗിച്ച് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
ഈ സൗകര്യത്തിനായി മര്‍ച്ചന്റ് ബാങ്കറുടേയും എസ് സി എസ് ബി കളുടേയും വെബ്സൈറ്റുകളില്‍ ബി എസ് ഇ അല്ലെങ്കില്‍ എന്‍ എസ് ഇ എന്നിവരുടെ വെബ്സൈറ്റിലേക്കുള്ള ഒരു ഹൈപര്ലിങ്കും കൊടുത്തിരിക്കുന്നു.
സി. എ എസ് ബി എ നടപടിക്രമങ്ങള്‍ ചുരുക്കത്തില്‍: എ എസ് ബി എ നിക്ഷേപകന് ഫിസിക്കല്‍ രൂപത്തിലോ ഇന്റര്‍നെറ്റ് ബാങ്കിങ്ങ് സൗകര്യമുള്ള ഇലക്ട്രോണിക് രൂപത്തിലോ ഉള്ള ഒരു എ എസ് ബി എ അപേക്ഷ ഏത് എസ് സി എസ് ബി ബാങ്കിലാണോ അക്കൗണ്ട് ബ്ലോക്ക ചെയ്യപ്പെടേണ്ടത് ആ ബാങ്കില്‍ സമര്‍പ്പിക്കും. സിന്‍ഡിക്കേറ്റ് / സബ്-സിന്‍ഡിക്കേറ്റ് മെംബര്‍മാരും, നിക്ഷേപകരില്‍ നിന്നും എ എസ് ബി എ ഫോമുകള്‍ വാങ്ങി അവ എസ് സി എസ് ബികള്‍ക്ക് സമര്‍പ്പിക്കാവുന്നതാണ് (സിന്‍ഡിക്കേറ്റ് / സബ്-സിന്‍ഡിക്കേറ്റ് മെംബര്‍മാര്‍, സ്റ്റോക്ക് എക്സ്ചേഞ്ച് അവര്‍ക്ക് തന്നിരിക്കുന്ന ബിഡ്ഡിങ്ങ് ഇടത്തില്‍, അത്തരം എ എസ് ബി എ ഫോമുകളുടെ ബിഡ്, മറ്റ് ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ അപ്ലോഡ് ചെയ്യേണ്ടതും അവ അതാത് എസ് സി എസ് ബികള്‍ക്ക് അയക്കേണ്ടതുമാകുന്നു. എസ് സി എസ് ബികള്‍, ഒപ്പ് പരിശോധന, ഫണ്ടുകള്‍ ബ്ലോക്ക് ചെയ്യുക മുതലായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഈ എ എസ് ബി എ ഫോമുകള്‍ക്കായി ചെയ്യുന്നതല്ല, അവര്‍ ഈ ഫോമുകള്‍ ഇഷ്യുവിന്റെ റജിസ്ട്രാര്‍ക്ക് അയച്ചുകൊടുക്കും).
ഇഷ്യു അലോറ്റ്മെന്റിന്റെ അടിസ്ഥാനം പൂര്ണ്ണമാകുകയോ, ഇഷ്യു പിന്‍വലിക്കപ്പെടുകയോ / പരാജയപ്പെടുകയോ, അല്ലെങ്കില്‍ ഇഷ്യുവിന്റെ അപേക്ഷ പിന്‍വലിക്കപ്പെടുകയോ / തള്ളിപ്പോകുകയോ ഏതാണോ അത് ഉണ്ടാകുന്നതു വരേയ്ക്കും അപേക്ഷാ തുക ബാങ്ക് അക്കൗണ്ടില്‍ ബ്ലോക്ക് ചെയ്തു തന്നെയിരിക്കപ്പെടും. അപേക്ഷയുടെ ഡാറ്റ അതിനു ശേഷം എസ് സി എസ് ബി, സ്റ്റോക് എക്സ്ചേഞ്ച് നല്‍കിയിരിക്കുന്ന വെബ് ഉപയോഗിച്ചുള്ള ഇലക്ട്രോണിക് ബിഡ്ഡിങ്ങ് സിസ്റ്റത്തില്‍ അപ്ലോഡ് ചെയ്യും. അലോട്ട്മെന്റിനുള്ള അടിസ്ഥാനം ഒരിക്കല്‍ തീര്പ്പാക്കപ്പെട്ടുകഴിഞ്ഞാല്, ഇഷ്യുവിന്റെ റജിസ്ട്രാര്‍ എസ് സി എസ് ബി യ്ക്ക് അക്കൗണ്ടിലെ ബ്ലോക്ക് നീക്കം ചെയ്യുവാനും ആവശ്യമുള്ല തുക ഇഷ്യു ചെയ്യുന്നവരുടെ അക്കൗണ്ടിലേക്ക് മാറ്റുവാനും അപേക്ഷിക്കും. ഇഷ്യു പിന്‍വലിക്കപ്പെടുക / പരാജയപ്പെടുകയാണെങ്കില്‍ പ്രി ഇഷ്യു മര്‍ച്ചന്റ് ബാങ്കില്‍ നിന്നും അതിനുള്ള വിവരം ലഭിച്ചു കഴിഞ്ഞാല്‍ എസ് സി എസ് ബി അക്കൗണ്ടിലെ ബ്ലോക്ക് നീക്കം ചെയ്യും.
റൈറ്റ്സ് ഇഷ്യുവിലെ എ എസ് ബി എ സൗകര്യം കമ്പനിയുടെ അപ്പോള്‍ നിലവിലുള്ള ഷെയര്‍ ഹോള്‍ഡര്‍ക്ക് എ എസ് ബി എ മാര്‍ഗത്തിലൂടെ ഇനിപറയുന്ന എ എസ് ബി എ ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുത്ത് ചെയ്യാം (i) റൈറ്റ്സ് ഇഷ്യു അപേക്ഷയുടെ പാര്‍ട്ട് എ, അല്ലെങ്കില്‍ (ii) എ എസ് ബി എ സൗകര്യം ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു എന്നു കാണിച്ചും കൊണ്ടു വെള്ളക്കടലാസില്‍ ഉള്ള ഒരു അപേക്ഷ, ഇത് എവിടെയാണോ അക്കൗണ്ട് ബ്ലോക്ക് ചെയ്യേണ്ടത് ആ സെല്‍ഫ് സര്‍ട്ടിഫൈഡ് സിന്‍ഡിക്കേറ്റ് ബാങ്ക് (എസ് സി എസ് ബി) യ്ക്ക് നല്‍കേണ്ടതാണ്.
ഡി. ഇഷ്യു നല്കുന്നയാളിനുള്ള ബാധ്യതകള്‍: അലോട്ട്മെന്റിന്റെ അടിസ്ഥാനങ്ങള്‍ക്ക് തീര്‍പ്പാക്കുമ്പോള്‍, മാര്‍ഗനിര്‍ദ്ദേശങ്ങളിലെ പ്രക്രിയകള്‍ അനുസരിച്ച്, എല്ലാ എ എസ് ബി എ അപേക്ഷകളും എ എസ് ബി എ അല്ലാത്ത അപേക്ഷകളെപ്പോലെ തന്നെ പരിഗണിക്കുന്നതിന്നാവശ്യമായ എല്ലാ സൗകര്യങ്ങളും റജിസ്ട്രാര്‍ക്ക് ലഭ്യമാകുന്നുവെന്ന് ഇഷ്യു നടത്തുന്നയാള്‍ ഉറപ്പാക്കും.
ഇ. എഎസ്ബിഎ പ്രക്രിയയുടെ പ്രായോഗികത: ഒരു പെയ്മെന്റ് ഓപ്ഷനിലധികം അനുവദിക്കാത്ത എല്ലാ പബ്ലിക്ക് ഇഷ്യൂകള്ക്കും റൈറ്റ്സ് ഇഷ്യൂകള്ക്കും എഎസ്ബിഎ പ്രക്രിയ പ്രായോഗികമാണ്. റിട്ടെയില്‍ അല്ലാത്ത നിക്ഷേപകര്‍ക്ക് (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്സ്, നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്സ്) പബ്ലിക്ക്/റൈറ്റ്സ് ഇഷ്യൂകള്‍ക്ക് അപേക്ഷിക്കാ൯ എഎസ്ബിഎ സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്; മെയ് 1, 2011 തൊട്ട് ഇത് പ്രാബല്യത്തിലുണ്ട്.
ഇന്റര്‍നെറ്റിലൂടെ ഐ പി ഒ / എഫ് പി ഒയ്ക്ക് അപേക്ഷിക്കുവാന്‍
പല ബ്രോക്കറേജ് സ്ഥാപനങ്ങളുടേയും വെബ് സൈറ്റുകള്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഓണ്‍ ലൈനായി ഐ പി ഒ / എഫ് പി ഒയ്ക്ക് അപേക്ഷിക്കുവാന്‍ സൗകര്യമൊരുക്കുന്നുണ്ട്.
ഐ പി ഒ / എഫ് പി ഒ അവസാനിച്ചു കഴിഞ്ഞതിനു ശേഷം അപേക്ഷ പിന്‍വലിക്കല്‍
അലോട്ട് ചെയ്യുന്ന തിയതിക്കു മുമ്പായി അപേക്ഷ് പിന്‍വലിക്കുവാന്‍ ഇന്ത്യന്‍ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്.
ബിഡ്ഡുകള്‍ എന്റര്‍ ചെയ്യുവാന്‍ ട്രേഡിങ്ങ് മെംബറില് നിന്നും ബിഡ് ചെയ്യുന്നയാള്‍ക്ക് ആവശ്യപ്പെടാവുന്ന തെളിവുകള്‍
സിന്‍ഡിക്കേറ്റ് അംഗം കൗണ്ടര്‍ ഫോയില്‍ അവരുടെ ഒപ്പ്, തിയതി, സ്റ്റാമ്പ് എന്നിവയിട്ട് തിരികെ നല്കുന്നു. നിക്ഷേപകന് ഇത് അവരുടെ ബിഡ് കണക്കിലെടുക്കുന്നുണ്ട് എന്നതിന്റെ തെളിവായി സൂക്ഷിക്കാം.
ബിഡ്ഡില്‍ മാറ്റം വരുത്തല്‍ /ബിഡ്ഡ് പുതുക്കല്‍
അപേക്ഷാ ഫോമിനൊപ്പം തന്നിരിക്കുന്ന ബിഡ്ഡില്‍ മാറ്റങ്ങള്‍ വരുത്തുവാനായുള്ള ഫോം ഉപയോഗിച്ച് നിക്ഷേപകന് ബിഡ്ഡിലെ എണ്ണം, വില എന്നിവയില്‍ മാറ്റം വരുത്താവുന്നതാണ്. എന്നാല്‍ ബിഡ്ഡില്‍ മാറ്റം വരുത്തുക എന്ന പ്രക്രിയ ഇഷ്യു അവസാനിക്കുന്ന തിയതിക്കു മുമ്പേ പൂര്‍ത്തീകരിക്കേണ്ടതാണ്.
ഇപ്പോള്‍ തുറന്നിരിക്കുന്ന അല്ലെങ്കില്‍ ഉടന്‍ തുറക്കുവാന്‍ സാധ്യതയുള്ള ഐ പി ഒ / എഫ് പി ഒ ഏതൊക്കെ എന്നറിയുവാന്‍
എല്ലാ ആഴ്ചയിലും സെബി പൊതുജനത്തിന്റെ അറിവിലേക്കായി, സെബിയില്‍ ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്ന ഓഫര്‍ രേഖകളുടെ വിശദാംശങ്ങളും നല്‍കിയിരിക്കുന്ന നിരീക്ഷണങ്ങളുമായി ഒരു പത്രക്കുറിപ്പ് ഇറക്കുന്നു.
ഒരു ചില്ലറ നിക്ഷേപകന് ഏത് വിലയില്‍ അപേക്ഷിക്കണം?
ഒരു ചില്ലറ നിക്ഷേപകന് ഒരു നിശ്ചിത വിലയില്‍ ബിഡ് ചെയ്യണമെന്നില്ല. ശരിയായ വിലയേതെന്ന് അയാള്‍ക്ക് തീരുമാനിക്കുവാനാകില്ലെന്നതിനാല് അവര്‍ ഒരു കട്ട് ഓഫ് ഓപ്ഷന് ഉപയോഗിക്കണം. ഇത് അയാളുടെ അപേക്ഷ എല്ലാ വിലകളിലും, ഇഷ്യു നല്‍കുന്നവരുടെ അവസാന വിലയുള്‍പ്പെടെ, സാധുതയുള്ളതാണെന്ന് ഉറപ്പാക്കുന്നു. കട്ട് ഓഫ് വിലയില്‍ ബിഡ് ചെയ്യുവാനായി, ഏറ്റവും കൂടിയ തുകയില്‍ പണമടക്കേണ്ടതുണ്ട്. അതിലും കുറഞ്ഞ തുകയിലാണ് അലോട്ട്മെന്റ് എങ്കില്‍ അല്ല്, അപേക്ഷ നിരസിക്കപ്പെടുകയാണെങ്കില്‍, അല്ല അപേക്ഷിച്ചതിലും കുറവ് ഷെയറുകളേ ലഭിച്ചുള്ളുവെങ്കില്, ശേഷിച്ച പണം അവര്‍ക്ക് തിരികെ ലഭിക്കും.
ഐ പി ഒ / എഫ് പി ഒ യില്‍ അലോട്ട്മെന്റ് ലഭിക്കുവാനുള്ള സാധ്യത എങ്ങിനെ വര്‍ദ്ധിപ്പിക്കാം?
മിക്കവാറും ഐ പി ഒ / എഫ് പി ഒ കളില്‍ അപേക്ഷകര്‍ അധികമാകയാല്‍, ഒരു ചില്ലറ നിക്ഷേപകന് ലഭിക്കുന്ന ചെറിയ അലോട്ട്മെനില് അത്യപ്തി തോന്നാം. ഒരു നിക്ഷേപകന് ഒരു ഐ പി ഒ / എഫ് പി ഒ യില്‍ നിക്ഷേപിക്കുവാന്‍ തീരുമാനിച്ചാല്‍ ആ ഐ പി ഒ / എഫ് പി ഒ യ്ക്കയി കഴിയുന്നത്ര പണം അവര്‍ നീക്കിവയ്ക്കണം. ആകാവുന്നത്ര ഷെയറുകള്‍ക്ക് അപേക്ഷിക്കണം, എന്നാല്‍ 1,00,000 രൂപയുടെ പരിധി മനസ്സില്‍ വയ്ക്കുക. വീട്ടിലെ എല്ലാ അംഗങ്ങളുടേയും പേരില്‍ അപേക്ഷിക്കുന്നത് നല്ലതായിരിക്കും, എന്നാല്‍ അപ്പോള്‍ എല്ലാവരും അവരുടെ അക്കൗണ്ടില്‍ നിന്നാണ് അപേക്ഷിക്കുന്നതെന്നും എല്ലാവര്ക്കും സാധുതയുള്ള ഒരു ഡിമാറ്റ് അക്കൗണ്ട് ഉണ്ടെന്നും ഉറപ്പു വരുത്തുക.
ഐ പി ഒ കളിലെ അലോട്ട്മന്റ്ഫേം അലോറ്റ്മന്റ്
പൊതുജനത്തിന്ന് ഇഷ്യു നല്കുന്ന ഒരു കമ്പനിക്ക് "അലോട്ട്മെന്റ് ഓണ്‍ ഫേം ബേസിസ്" എന്ന നിലയില്‍ കുറച്ച് ഷെയറുകള്‍ ചില കാറ്റഗറികള്‍ക്കായി സെബി ഐ സി ഡി ആര് റെഗുലേഷന്‍സ് 2009ല്‍ വ്യക്തമാക്കിയിരിക്കുന്നതു പോലെ നീക്കിവയ്കാവുന്നതാണ്. ഫേം ബേസിസിലെ അലോട്ട്മെന്റ് സൂചിപ്പിക്കുന്നത് നിക്ഷേപകനുള്ള അലോട്ട്മെന്റ് സ്ഥാപനമനുസരിച്ചാണെന്നാണ.് സെബി ഐ സി ഡി ആര് റെഗുലേഷന്‍സ് 2009 ഫേം ബേസിസില്‍ നീക്കിവയ്ക്കാവുന്ന ഷെയറുകളുടെ 25% നിശ്ചയിച്ചിരിക്കുന്നു. "ഫേം അലോട്ട്മെന്റ് വിഭാഗ"ത്തില്‍ വിതരണം ചെയ്യുന്നവ, പൊതുജനത്തിന്ന് നല്കുന്ന വിലയിനേക്കാള് ഉയര്‍ന്ന വിലയാണ് ഫേം അലോട്ട്മെന്റിന്റേത് എന്ന വ്യവസ്ഥയില്‍, സെക്യൂരിട്ടി പൊതുജനത്തിന്ന് നല്കുന്ന വിലയിനേക്കാള് വ്യത്യസ്ഥമായ വിലയ്ക്ക് നല്‍കാവുന്നതാണ്.
കോംപറ്റിറ്റീവ് ബേസിസിലുള്ള സംവരണം
കോംപറ്റിറ്റീവ് അടിസ്ഥാനത്തിലുള്ള സംവരണം എന്നാല്‍, പ്രത്യേകാല്‍ സെക്യൂരിറ്റികള്‍, ഒരു വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന പ്രത്യേകാല്‍ സെക്യൂരിറ്റികളുടെ എണ്ണത്തിനുമേല്‍ ഒരു സംവരണ വിഭാഗത്തിലെ പ്രത്യേകാല്‍ സെക്യൂരിറ്റികളുടെ എണ്ണത്തിനായി അപേക്ഷിച്ചതിന്റെ അനുപാതത്തില്‍ അലോട്മെന്റ് എന്നതാണ്.
ഒരു ഇഷ്യു ബുക്ക് ബില്‍ഡിങ്ങ് പ്രക്രിയയിലൂടെയാണ് നടത്തപ്പെടുന്നതെങ്കില്‍, ഇഷ്യു നല്‍കുന്നയാള്‍ക്ക് കോംപറ്റിറ്റീവ് അടിസ്ഥാനത്തിലുള്ള സംവരണം, പ്രമോട്ടര്‍മാരുടെ സംഭാവനയും പൊതുജനത്തിനുള്ള മൊത്തം ഓഫറും ഒഴിവാക്കി, താഴെപ്പറയുന്ന വിഭാഗം വ്യക്തികള്‍ക്ക് നല്‍കാവുന്നതാണ്:
(എ) ജീവനക്കാര്‍; ഇഷ്യു നല്‍കുന്നത് ഒരു പുതിയയാളാണെങ്കില്, അത്തരം കമ്പനികളുടെ പ്രൊമോട്ടര്‍മാരും പ്രൊമോട്ടര്‍മാരുടെ അടുത്ത ബന്ധുക്കളും ഒഴികെയുള്ള പ്രൊമോട്ടിങ്ങ് കമ്പനിയുടെ മുഴുവന്‍ സമയ സ്ഥിര ജീവനക്കാര്‍
(ബി) ഷെയര്‍ഹോള്‍ഡര്‍മാര്‍ (പ്രൊമോട്ടര്‍മാര്‍ ഒഴികെയുള്ളത്), താഴെപ്പറയുന്ന വിഭാഗങ്ങളുടെ:
(i) ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന പ്രൊമോട്ടിങ്ങ് കമ്പനികളുടെ, ഒരു പുതിയ ഇഷ്യു നല്‍കുന്നയാളാണെങ്കില്‍; കൂടാതെ
(ii) ഇഷ്യു നല്‍കുന്നത് ഇപ്പോള്‍ നിലവിലുള്ള ഇഷ്യുവറാണെങ്കില് ലിസ്റ്റ് ചെയ്യപ്പെട്ട ഗ്രൂപ്പ് കമ്പനികള്‍
എന്നാല്‍, പ്രൊമോട്ടിങ്ങ് കമ്പനികള്‍ സാമ്പത്തിക സ്ഥാപനങ്ങളായി പ്രഖ്യാപിക്കപ്പെട്ടവയോ അല്ലെങ്കില്‍ സംസ്ഥാന, ദേശീയ സാമ്പത്തിക സ്ഥാപനങ്ങളോ ആണെങ്കില്‍, അത്തരം പ്രമോട്ടിങ്ങ് കമ്പനികളുടെ ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് കോംപറ്റിറ്റീവ് അടിസ്ഥാനത്തിലുള്ള സംവരണത്തിന് യോഗ്യതയുണ്ടായിരിക്കുകയില്ല.
(സി) ബോര്‍ഡില്‍ ഡ്രാഫ്റ്റ് ഓഫര്‍ ഫയല്‍ ചെയ്യുന്ന തിയതിയില്‍, ഇഷ്യു നല്‍കുന്നവരുമായി ബന്ധപ്പെട്ടിരിക്കുന്ന, അവരുടെ ഡിപോസിറ്റര്മാര്, ബോണ്ട് കൈവശമുള്ളവര്‍ അല്ലെങ്കില്‍ പബ്ലിക് ഓഫര്‍ നല്കുന്ന ഇഷ്യുവറുടേ സേവനത്തിനായി സബ്സ്ക്രൈബ് ചെയ്തിരിക്കുന്നവര്‍ എന്നിങ്ങനെയുള്ള വ്യക്തികള്‍:
എന്നാല്‍, ഇഷ്യു നല്കുന്നവര്. ഇഷ്യു മാനേജ് ചെയ്യുന്ന ടീം, സിന്‍ഡിക്കേറ്റ് മെംബര്‍മാര്‍, അവരുടെ പ്രമോട്ടര്‍മാര്‍, ഡയരക്ടര്മാര്, ജീവനക്കാര്‍ എന്നിവര്‍ക്കും, മാനേജ്മെന്റ് ടീമിന്റേയും, സിന്‍ഡിക്കേറ്റ് മെംബര്‍മാരുടേയും അവരുടെ പ്രമോട്ടര്‍മാരുടേയും ജീവനക്കാരുടേയും ഗ്രുപ്പ് അല്ലെങ്കില്‍ അസോസിയേറ്റ് കമ്പനികള്‍ക്ക് എന്നിവര്‍ക്കും സംവരണാനുകൂല്യം ചെയ്യപ്പെടുകയില്ല;
ഒരു ഇഷ്യു ബുക്ക് ബില്‍ഡിങ്ങ് പ്രക്രിയയിലൂടെയല്ലാതെയാണ് നടത്തപ്പെടുന്നതെങ്കില്‍, ഇഷ്യു നല്‍കുന്നയാള്‍ക്ക് കോംപറ്റിറ്റീവ് അടിസ്ഥാനത്തിലുള്ള സംവരണം, പ്രമോട്ടര്‍മാരുടെ സംഭാവനയും പൊതുജനത്തിനുള്ള മൊത്തം ഓഫറും ഒഴിവാക്കി, താഴെപ്പറയുന്ന വിഭാഗം വ്യക്തികള്‍ക്ക് നല്‍കാവുന്നതാണ്:
(എ) ജീവനക്കാര്‍; ഇഷ്യു നല്‍കുന്നത് ഒരു പുതിയയാളാണെങ്കില്, അത്തരം കമ്പനികളുടെ പ്രൊമോട്ടര്‍മാരും പ്രൊമോട്ടര്‍മാരുടെ അടുത്ത ബന്ധുക്കളും ഒഴികെയുള്ള പ്രൊമോട്ടിങ്ങ് കമ്പനിയുടെ മുഴുവന്‍ സമയ സ്ഥിര ജീവനക്കാര്‍
(ബി) ഷെയര്‍ഹോള്‍ഡര്‍മാര്‍ (പ്രൊമോട്ടര്‍മാര്‍ ഒഴികെയുള്ളത്), താഴെപ്പറയുന്ന വിഭാഗങ്ങളുടെ:
(i) ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന പ്രൊമോട്ടിങ്ങ് കമ്പനികളുടെ, ഒരു പുതിയ ഇഷ്യു നല്‍കുന്നയാളാണെങ്കില്‍; കൂടാതെ
(ii) ഇഷ്യു നല്‍കുന്നത് ഇപ്പോള്‍ നിലവിലുള്ള ഇഷ്യുവറാണെങ്കില് ലിസ്റ്റ് ചെയ്യപ്പെട്ട ഗ്രൂപ്പ് കമ്പനികള്‍:
എന്നാല്‍, പ്രൊമോട്ടങ്ങ് കമ്പനികള്‍ സാമ്പത്തിക സ്ഥാപനങ്ങളായി പ്രഖ്യാപിക്കപ്പെട്ടവയോ അല്ലെങ്കില്‍ സംസ്ഥാന, ദേശീയ സാമ്പത്തിക സ്ഥാപനങ്ങളോ ആണെങ്കില്‍, അത്തരം പ്രമോട്ടിങ്ങ് കമ്പനികളുടെ ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് കോംപറ്റിറ്റീവ് അടിസ്ഥാനത്തിലുള്ള സംവരണത്തിന് യോഗ്യതയുണ്ടായിരിക്കുകയില്ല.
പിന്നീടുള്ള പബ്ലിക് ഓഫറുകളുടെ കാര്യത്തില്‍ (ഒരു കോംപോസിറ്റ് ഇഷ്യു അല്ലാത്തവയില്‍), ഇഷ്യു നല്‍കുന്നവര്‍ക്ക്, പ്രമോട്ടറുടെ സംഭാവന, പൊതുജനങ്ങള്‍ക്കുള്ള മൊത്തം ഓഫര്‍ എന്നിവ ഒഴിവാക്കിയുള്ള ഇഷ്യു വലിപ്പത്തില്‍ നിന്നും ഇഷ്യു നല്‍കുന്നവരുടെ ചില്ലറ വ്യക്തിഗത ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കായി കോംപറ്റിറ്റീവ് അടിസ്ഥാനത്തിലുള്ള സംവരണം ചെയ്യാവുന്നതാണ്.
റൈറ്റ് ഇഷ്യുകളുടെ കാര്യത്തില്‍, ഏതെങ്കിലും ജീവനക്കാര്‍ക്ക് നല്കുന്ന അലോട്മെന്റിന്റെ മൊത്തം മൂല്യം രണ്ട് ലക്ഷം രൂപയില്‍ കൂടില്ലെന്ന വ്യവസ്ഥയിന്മേല്, ഇഷ്യു നല്‍കുന്നവര്‍ക്ക് ജീവനക്കാര്‍ക്കായി സംവരണം ചെയ്യാവുന്നതാണ്.
കോംപറ്റിറ്റീവ് അടിസ്ഥാനത്തിലുള്ള സംവരണം താഴെപ്പറയുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി ആയിരിക്കും:
(എ) ജീവനക്കാര്‍ക്കായുള്ള സംവരണത്തിന്റെ ആകെത്തുക, ഇഷ്യുവിനു ശേഷം ഇഷ്യുവറുടെ മൊത്തം മൂലധനത്തിന്റെ 5% ത്തില്‍ കൂടുതലാകരുത്.
(ബി) ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കുള്ള സംവരണം ഇഷ്യുവിന്റെ വലിപ്പത്തിന്റെ 5% ത്തില്‍ കൂടുതലാകരുത്.
(സി) ബോര്‍ഡില്‍ ഡ്രാഫ്റ്റ് ഓഫര്‍ ഫയല്‍ ചെയ്യുന്ന തിയതിയില്‍, പബ്ലിക് ഓഫര്‍ നല്കുന്ന ഇഷ്യുവറുമായി വ്യാപാര ബന്ധമുള്ളവര്‍, അവരുടെ ഡിപോസിറ്റര്മാര്, ബോണ്ട് വാങ്ങിയവര്‍, അവരുടെ സേവനങ്ങള്‍ക്ക് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നവര്‍ എന്നിവര്‍ക്കായുള്ള സംവരണം ഇഷ്യുവിന്റെ വലിപ്പത്തിന്റെ 5% ത്തില്‍ കൂടുതലാകരുത്.
(ഡി) കോംപറ്റിറ്റീവ് അടിസ്ഥാനത്തില്‍ സംവരണം നല്കപ്പെട്ടിട്ടുള്ള ഏതൊരുവ്യക്തിയില് നിന്നും (ജീവനക്കാര്‍, ചില്ലറ വ്യക്തിഗത നിക്ഷേപകര്‍ എന്നിവരൊഴികെ) പൊതുജനങ്ങള്‍ക്കായുള്ള വിഭാഗത്തിന്റെ മൊത്തം ഓഫറിലേക്കായുള്ള സബ്സ്ക്രിപ്ഷനായുള്ള അപേക്ഷകള്‍ യാതൊരുവിധത്തിലും പ്രോത്സാഹിപ്പിക്കപ്പെടുന്നതല്ല.
(ഇ) ഏതെങ്കിലും സംവരണ വിഭാഗത്തില്‍, സബ്സ്ക്രൈബ് ചെയ്യപ്പെടാതെ ബാക്കി ഭാഗമുണ്ടെങ്കില്‍ അത് മറ്റ് സംവരണ വിഭാഗങ്ങളിലേക്ക് കൂട്ടിച്ചേര്‍ക്കാവുന്നതാണ്, അങ്ങിനെ സംവരണ വിഭാഗങ്ങള്‍ തമ്മില്‍ തമ്മില്‍ കൂട്ടിച്ചേര്ത്തതിനുശേഷവും നീക്കിയിരിപ്പുണ്ടെങ്കില്‍, അത് പൊതുജനങ്ങള്‍ക്കുള്ള മൊത്തം ഓഫറിന്റെ വിഭാഗത്തിലേക്ക് കൂട്ടിച്ചേര്ക്കേണ്ടതാണ്.
(എഫ്) പൊതുജനങ്ങള്‍ക്കായുള്ള വിഭാഗത്തില്‍ സബ്സ്ക്രിപ്ഷന് തികയാതെ വരുന്ന അവസ്ഥയില്‍, സംവരണ വിഭാഗത്തില്‍ നിന്നും, അങ്ങിനെ പൊതുജനങ്ങള്‍ക്കായുള്ള വിഭാഗത്തില്‍ സബ്സ്ക്രിപ്ഷനു കുറവു വന്ന അത്രയും, കൂട്ടിച്ചേര്‍ക്കല്‍ അനുവദനീയമാണ്.
(ജി) സബ്-റഗുലേഷന് (1) അല്ലെങ്കില്‍ (2), ഏതാണോ അത്, അനുസരിച്ച് സംവരണം ചെയ്യപ്പെട്ടിട്ടുള്ളാ ജീവനക്കാര്‍ക്കായുള്ള അലോട്മെന്റ്, യാതൊരു കാരണവശാലും രണ്ട് ലക്ഷം രൂപയില്‍ കൂടുതലാകുകയില്ല.
സംവരണ വിഭാഗങ്ങളുടെ കാര്യത്തില്‍, സംവരണ വിഭാഗത്തിലെ ഒരൊറ്റ അപേക്ഷകന്, പ്രത്യേകാല്‍ സെക്യൂരിറ്റികളുടെ പല വിഭാഗങ്ങളിലേക്ക്, അത് സംവരണത്തില്‍ കൂടുതലാണെങ്കിലും, അപേക്ഷിക്കാവുന്നതാണ്.
അലോട്ട്മെന്റ് ചെയ്യുമ്പോള്‍ എന്തെങ്കിലും മുന്‍ഗണനകള്‍?
ഇല്ല. അലോട്ട്മെന്റില്‍ ഒരു വിവേചനവും പാടില്ല. 2005 സപ്തംബര്‍ 19ലെ സെബിയുടെ ഡി ഐ പി മാര്‍ഗനിര്‍ദ്ദേശ സര്കുലറിനു മുമ്പ്, ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റൂഷനല്‍ ബയര്ക്കുള്ള (ക്വി ഐ പി) അലോട്ട്മെന്റ് വിവേചനാധികാരമുപയോഗിച്ചാകാമായിരുന്നു. ഇതില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു, ഇപ്പോള്‍ എല്ലാ അലോട്ട്മെന്റുകളും അതിന്റെ വിഭാഗത്തിനുള്ളില്‍ ആനുപാതികമായാണ്.
അലോട്ടെനിന്റെ അടിസ്ഥാനം
ഫിക്സ്ഡ് പ്രൈസ് ഇഷ്യുവില്‍ അപേക്ഷകള്‍ കൂടുതലായാല്‍ അലോട്ട്മെന്റ് ആനുപാതികമായി ചെയ്യും.
ബുക്ക് ബില്‍ഡിങ്ങ് ഇഷ്യുവാണെങ്കില്, അതിന്റെ തിയതി അവസാനിച്ചു കഴിഞ്ഞാല്‍, ലഭിച്ച ബിഡ്ഡുകള്‍ റിസേര്‍വ്ഡ് അലോട്ട്മെന്റുകള്‍, ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റൂഷണല്‍ ബയര്‍ (ക്വി ഐ ബി), നോണ്‍-ഇന്‍സ്റ്റിറ്റൂഷണല്‍ ബയര്‍ (എന്‍ ഐ ഐ), റീട്ടെയില്‍ ഇന്‍ഡിവിഡ്വല്‍ ഇന്‍വസ്റ്റര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ ഒന്നിച്ചു ചേര്‍ക്കപ്പെടും. ഓഫര്‍ രേഖയില്‍ പറഞ്ഞിരിക്കുന്ന ഓരോ വിഭാഗത്തിന്റേയും സംവരണത്തിന്നെതിരെ അധിക സബ്സ്ക്രിപ്ഷന് എത്രയെന്ന് കണക്കുകൂട്ടും. ഈ ഓരോ വിഭാഗത്തിലും, അതില്‍ അപേക്ഷിക്കപ്പെട്ടിട്ടുള്ള ഷെയറുകളുടെ എണ്നത്തിന്നനുസരിച്ച് തരം തിരിക്കപ്പെടും. അതിനു ശേഷം അധിക സബ്സ്ക്രിപ്ഷന് അനുപാതം അപേക്ഷിക്കപ്പെട്ട ഷെയറുകളുടെ എണ്ണത്തിനുമേല്‍ പ്രയോഗിക്കുകയും ഓരോ കൂട്ടത്തിലും ഓരോ അപേക്ഷകനും അപേക്ഷിച്ചതിന്നെതിരെ എത്ര ഷെയര്‍ അലോട്ട് ചെയ്യണമെന്ന് തീരുമനിക്കും. അങ്ങിനെ വിജയകരമായ അലോട്ട്മെന്റ് എത്രയെന്ന് തീരുമാനിക്കും.
ഫിക്സ്ഡ് പ്രൈസ് ഇഷ്യുവില്‍, അപേക്ഷിക്കുവാനുള്ള അവസാന തിയതിക്കു ശേഷം, ലഭിച്ച അപേക്ഷകള്‍ രണ്ടായി തരം തിരിക്കപ്പെടുന്നു. 2,00,000 രൂപയ്ക്ക് കീഴെയുള്ളവയും അതിനു മുകളിലുള്ളവയും. ഓഫര്‍ രേഖയില്‍ പറഞ്ഞിരിക്കുന്ന ഓരോ വിഭാഗത്തിന്റേയും സംവരണത്തിന്നെതിരെ അധിക സബ്സ്ക്രിപ്ഷന് എത്രയെന്ന് കണക്കുകൂട്ടും. ഈ ഓരോ വിഭാഗത്തിലും, അതില്‍ അപേക്ഷിക്കപ്പെട്ടിട്ടുള്ള ഷെയറുകളുടെ എണ്നത്തിന്നനുസരിച്ച് തരം തിരിക്കപ്പെടും. അതിനു ശേഷം അധിക സബ്സ്ക്രിപ്ഷന് അനുപാതം അപേക്ഷിക്കപ്പെട്ട ഷെയറുകളുടെ എണ്ണത്തിനുമേല്‍ പ്രയോഗിക്കുകയും ഓരോ കൂട്ടത്തിലും ഓരോ അപേക്ഷകനും അപേക്ഷിച്ചതിന്നെതിരെ എത്ര ഷെയര്‍ അലോട്ട് ചെയ്യണമെന്ന് തീരുമനിക്കും. അങ്ങിനെ വിജയകരമായ അലോട്ട്മെന്റ് എത്രയെന്ന് തീരുമാനിക്കും.
റീഫണ്ട് ഓര്‍ഡര്‍ /അലോട്ട്മെന്റ് ഉപദേശം ഒരു നിക്ഷേപകന് ലഭിക്കുവാന്‍ വേണ്ട ദിവസങ്ങളുടെ എണ്ണം
ഒരു ഫിക്സ്ഡ് പ്രൈസ് ഇഷ്യു അവസാനിച്ച് 30 ദിവസത്തിനുള്ളിലും, ബുക്ക് ബില്‍ഡിങ്ങ് ഇഷ്യു അവസാനിച്ച് 15 ദിവസത്തിനുള്ളിലും കമ്പനികള്‍ അലോട്ട്മെന്റിന്റെ അടിസ്ഥാനം തീര്പ്പാക്കണ, അല്ലാത്ത പക്ഷം അവര്‍ വര്‍ഷത്തേക്ക് 15% എന്ന നിരക്കില്‍ പലിശ നല്‍കണം. അലോട്ട്മെന്റിനെ അടിസ്ഥാനം തീര്‍പ്പാക്കി, രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ റീഫണ്ട് ഓര്‍ഡര്‍ /അലോട്ട്മെന്റ് ഉപദേശം അയക്കപ്പെടും.
ആങ്കര്‍ നിക്ഷേപകര്‍
ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റൂഷണല്‍ ബയേഴ്സിന്ന് ലഭ്യമായ അലോക്കേഷനില്‍ നിന്നും 30% വരെ ആങ്കര്‍ നിക്ഷേപകര്‍ക്ക് താഴെപ്പറയുന്നതിന്നനുസ്യതമായി അലോട്ട് ചെയ്യാവുന്നതാണ്:
അടിസ്ഥാന അലോട്ട്മെന്റിന് ഏഴു പ്രവ്യത്തി ദിവസത്തിനുള്ളില്‍ ഏതൊക്കെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലാണോ ലിസ്റ്റ് ചെയ്യപ്പെടേണ്ടത് അവിടെയെല്ലാം ട്രേഡിങ്ങ് പ്രവര്‍ത്തനം തുടങ്ങുവാനായി വേണ്ട നടപടികള്‍ എല്ലാം ചെയ്തു തീര്‍ത്തിരിക്കുന്നുവെന്ന് പോസ്റ്റ്-ഇഷ്യു ലീഡ് മാനേജര്‍ ഉറപ്പു വരുത്തുന്നു. മെയ് 1, 2010 മുതല്‍ പബ്ലിക് ഇഷ്യു ക്ലോസ് ചെയ്ത തിയതിമുതല്‍ ലിസ്റ്റ് ചെയ്യപ്പെടാനുള്ള തിയതിവരെയുള്ള കാലാവുധി 22 ദിവസത്തില്‍ നിന്നും 12 ദിവസമാക്കി കുറച്ചിട്ടുണ്ട്.
പ്രധാന മദ്ധ്യവര്‍ത്തികള്‍
മര്‍ച്ചന്റ് ബാങ്കര്‍
സെബി (മര്‍ച്ചന്റ് ബാങ്കേഴ്സ്) റഗുലേഷന്‍സ്, 1992 അനുസരിച്ചുള്ള സെബി റജിസ്ട്രേഷന് ഉള്ള ഒരു മര്‍ച്ചന്റ് ബാങ്കര്‍ക്ക് ഒരു ഇഷ്യുവിന്റെ ബുക്ക് റണ്ണിങ്ങ് ലീഡ് മാനേജരായി പ്രവര്‍ത്തിക്കുവാന്‍ യോഗ്യതയുണ്ടായിരിക്കുന്നതാണ്.
ഇഷ്യുവിനു മുമ്പുള്ള കാര്യക്രമത്തില്‍, ലീഡ് മാനേജര്‍ (എല്‍ എം) കമ്പനി പ്രവര്‍ത്തനങ്ങളുടെ / മാനേജ്മെന്റിന്റെ / വ്യാപാര പദ്ധതികളുടെ / നിയമവശങ്ങളുടെ ഒരു പ്രോത്സാഹം (ഡിലിജന്‍സ്) എന്തെന്ന് മനസ്സിലാക്കുന്നു. എല്‍ എമ്മിന്റെ മറ്റ് ജോലികളില്‍ ഓഫര്‍ രേഖയുടെ രൂപകല്പനയും ഡ്രാഫ്റ്റിങ്ങും, പ്രോസ്പക്ടസ്, നിയമപരമായ പരസ്യങ്ങള്‍, പ്രോസ്പ്കടസില് ഉള്ക്കൊള്ളിച്ചിരിക്കുന്നവയിലെ പ്രധാന അംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മെമോറാന്‍ഡം എന്നിവ ഉള്‍പെടുന്നു. ബി ആര് എല്‍ എം സ്റ്റോക് എക്സ്ചേഞ്ച്, ആര് ഒ സി, സെബി, മുതലായവയുമൊത്ത് വേണ്ടുന്നുള്ള പ്രക്രിയകള്‍ മുഴുവനാക്കുന്നുവെന്ന് ഉറപ്പുവരുത്തും, ഇതില്‍ പ്രോസ്പക്ടസിന്റെ അവസാന രൂപകല്പനയും ആര് ഒ സി യില്‍ അവസാന രേഖകള്‍ സമര്‍പ്പിക്കലും ഉള്‍പ്പെടും. ഇഷ്യുവിനു മുന്‍പുള്ള കാര്യക്രമത്തില്‍ മറ്റ് മദ്ധ്യവര്‍ത്തികളായ റജിസ്ട്രാറുമാര്, അച്ചടിവേലക്കാര്, പരസ്യ ഏജന്‍സികള്‍, ഓഫറിന്റെ ബാങ്കര്‍മാര്‍ എന്നിവയും ഉള്‍പ്പെടുന്നു. ഇഷ്യുവിന്റെ വിവിധ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ മെനയുന്നതും എല്‍ എമാണ്.
ഇഷ്യുവിനു ശേഷമുള്ള കാര്യക്രമങ്ങളില്‍ എസ്ക്രോ അക്കൗണ്ടുകളുടെ കൈകാര്യം, നോണ്‍ ഇന്‍സ്റ്റിറ്റൂഷണല്‍ അലോക്കേഷനു വേണ്ട ഏകോപനങ്ങള്‍, അലോക്കേഷന് സംബന്ധിയായ വിവര്ങ്ങള് അറിയിക്കല്‍, ബിഡ്ഡര്‍മാരുടെ റീഫണ്ടുകള്‍ അയക്കല്‍ എന്നിവ ഉള്‍പ്പെടുകയും, ഇതും എല്‍ എം ചെയ്യുകയും ചെയ്യുന്നു. ഓഫര്‍ നല്‍കിയതിനു ശേഷമുള്ള പ്രവര്‍ത്തികളില്‍ ഫോളൊ അപ് പ്രവര്‍ത്തനങ്ങള്‍ ഒരു അസന്നിഗ്ദ ഭാഗമാണ്, ഇതില്‍ ട്രേഡിങ്ങ് പ്രവര്‍ത്തനങ്ങളുടെ ഫൈനലൈസേഷന്‍, ഇന്‍സ്ട്രുമെന്റുകള്‍ കൈകാര്യം ചെയ്യല്‍, സര്‍ട്ടിഫിക്കറ്റുകള്‍ അയക്കല്‍, ഷെയറുകളുടെ ഡിമാറ്റ് ഡെലിവറി, എന്നിവ ഉള്‍പ്പെടുന്നു. ഇതിനായി ജോലിയുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളായ ഓഫറിന്റെ റജിസ്ട്രാറുമാര്, ബാങ്കര്‍, റീഫന്‍ഡ് കൈകാര്യം ചെയ്യുന്ന ബാങ്കര്‍ എന്നിവരുമായി ഫോളൊ-അപ് ചെയ്യേണ്ടതുണ്ട്. ഈ ഏജന്‍സികള്‍ അവരുടെ ജോലികള്‍ ക്യത്യസമയത്തുനു ചെയ്യുന്നുവെന്നും അതിനുവേണ്ട കരാര്‍ ഈ ഏജന്‍സികളും കമ്പനിയുമായി ഉണ്ടാക്കിയിട്ടുണ്ട് എന്നും ഉറപ്പു വരുത്തുന്നത് മര്‍ച്ചന്റ് ബാങ്കര്‍ ആണ്.
സിന്‍ഡിക്കേറ്റ് മെംബര്‍മാര്‍
ബോര്‍ഡ് റണ്ണര്‍ക്ക് വേണമെങ്കില്‍ ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും "അണ്ടര്‍ റൈറ്റര്‍ (ആധാരമെഴുത്ത്)" പ്രവ്യത്തിയ്ക്ക് അധികാരപ്പെട്ടവരും ആയവരെ സിന്‍ഡിക്കേറ്റ് മെംബര്‍മാരായി നിയമിക്കാവുന്നതാണ്. സിന്‍ഡിക്കേറ്റ് മെംബര്‍മാരുടെ പ്രധാന ജോലി ഒരു ബുക്ക് ബില്‍റ്റ് ഇഷ്യുവില്‍ ബിഡ്ഡ് ഫോമുകള്‍ ശേഖരിക്കുക എന്നതാണ്.
റജിസ്ട്രാറുമാര്
റജിസ്ട്രാറുടെ ചുമതലകളില്‍ അസാധുവായ അപേക്ഷകള്‍ നീക്കം ചെയ്ത് യോഗ്യതയുള്ള അപേക്ഷകരെ കണ്ടെത്തുക, അപേക്ഷകരുടെ ഡിമാറ്റ് അക്കൗണ്ടിലേക്ക് ഷെയറുകള്‍ ക്രെഡിറ്റ് ചെയ്തു എന്ന് ഉറപ്പു വരുത്തുക, അപേക്ഷകരുടെ റീഫന്‍ഡ് അയച്ചു എന്ന് ഉറപ്പു വരുത്തുക എന്നിവ ഉള്‍പ്പെടുന്നു. ലീഡ് മാനേജര്‍ ഇവ ഉറപ്പു വരുത്തുവാനായി റജിസ്ട്രാറുമായി ജോലികള്‍ ഏകോപിപ്പിക്കുന്നു, ഇവയില്‍ അപേക്ഷകളുടെ ഒഴുക്കിന്റെ ഗതിയായ ബാങ്ക് ശാഖകളില്‍ നിന്നും അപേക്ഷകള്‍ ശേഖരിക്കല്‍, അപേക്ഷകളുടെ സംസ്കരണം തുടങ്ങി അലോട്ട്മെന്റ് പൂര്‍ത്തിയാകുക, സെക്യൂരിറ്റി സര്‍ട്ടിഫിക്കറ്റുകളും റീഫന്ഡുകളും അയക്കുക, സെക്യൂരിറ്റ് ലിസ്റ്റ് ചെയ്യുക എന്നന്നതുവരേക്കുമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്നു.
ഇഷ്യുവിന്റെ ബാങ്കര്‍മാര്‍
ഇഷ്യുവിന്റെ ബാങ്കര്‍മാര്‍ എന്ന പേരിന്റെ അര്‍ത്ഥം പോലെ തന്നെ അവര്‍ ഫണ്ടുകള്‍ ശേഖരിച്ച് അവര്‍ എസ്ക്രൊ അക്കൗണ്ടുകളിലേക്ക് മാറ്റപ്പെടുന്നു എന്നതുവരെയുള്ള പ്രവ്യത്തികള്‍ കൈകാര്യം ചെയ്യുകയും ഉറപ്പുവരുത്തുകയും ചെയ്യുന്നു. സെബി ഐ സി ഡി ആര് റഗുലേഷന്‍സ് 2009 ല്‍ പറഞ്ഞിരിക്കുന്നതുപോലെ എല്ലാ നിര്‍ബന്ധ ശേഖരണ കേന്ദ്രങ്ങളിലും ബാങ്കര്‍മാരെ നിയോഗിച്ചിരിക്കുന്നുവെന്നത് ഉറപ്പു വരുത്തുന്നത് ലീഡ് മര്‍ച്ചന്റ് ബാങ്കറാണ്. ശേഖരണത്തിന്റെ പെട്ടെന്നു തന്നെയുള്ള ഒരു ഏകദേശ കണക്കു ലഭിക്കുവാനും, ശരിയായ കണക്കുകള്‍ നല്കി ഇഷ്യു നല്‍കുന്നവര്‍ക്ക് ഇഷ്യു ക്ലോസ് ചെയ്തതറിയിക്കുവാനും എല്‍ എം ഇഷ്യുവിന്റെ ബാങ്കര്മാരോടൊത്ത് ഫോളൊ-അപ് ചെയ്യുന്നു.
ചില ബാങ്കര്‍മാര്‍ പുതിയ എഎസ്ബിഎ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്.
ഇഷ്യുവിനാവശ്യമുള്ള സ്റ്റേഷനറി അച്ചടിക്കുന്നവര്‍
ഇവര്‍ ഓഫര്‍ രേഖകള്‍, പ്രോസ്പക്ടസിന്റെ ചുരുക്കം, അപേക്ഷാ ഫോമുകള്‍ എന്നിവ അച്ചടിക്കുന്നതില്‍ വിദഗ്ദതയുള്ളവരും അവ പിന്നീട് നിശ്ചിത കേന്ദ്രങ്ങളിലേക്ക് അയച്ചുവെന്ന് ഉറപ്പു വരുത്തുന്നവരുമാണിവര്
ഐ പി ഒ ഗ്രേഡ് ചെയ്യുന്ന ഏജന്‍സികള്‍
ഐ പി ഒ യിലൂടെ ഓഫര്‍ ചെയ്യപ്പെടുന്ന ഈക്വിറ്റി ഷെയറുകളെക്കുറിച്ചുള്ള നിക്ഷേപകരുടെ മൂല്യനിര്‍ണ്ണയത്തിനു സഹായകരമാകുവാനായി ചില അധിക വിവരങ്ങള്‍ നിക്ഷേപകര്‍ക്ക് നല്കുന്നതിലേക്കായി ഐ പി ഒ യുടെ ഗ്രേഡിങ്ങ് സെബി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഐ പി ഒ യിടെ ഗ്രേഡുകള്‍ സെബിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു ക്രെഡിറ്റ് റേറ്റിങ്ങ് ഏജന്‍സിയാണ് നല്‍കുന്നത്.
നിക്ഷേപകരുടെ പരാതികള്‍ സമര്‍പ്പിക്കല്‍
പരാതികള്‍ മിക്കവാറും അലോട്ട്മെന്റ് അല്ലെങ്കില്‍ റീഫന്‍ഡ് ലഭിക്കായ്ക, അലോട്ട്മെന്റ് അല്ലെങ്കില്‍ റീഫന്‍ഡ് ലഭിച്ചതിലുള്ള കാലതാമസം, അവയിന്മേലുള്ള പലിശ മുതലായവയായിരിക്കും. ഈ പരാതികള്‍ പോസ്റ്റ് ഇഷ്യു ലീഡ് മാനേജര്‍ക്ക് അയക്കപ്പെടും, അവര്‍ ഇത് പരിഹാരത്തിനായി റജിസ്ട്രാര്‍ക്ക് കൈമാറും. ഒരു ബഹുമാന്യ സമയപരിധിക്കുള്ളില്‍ നിക്ഷേപകന് മറുപടി ഒന്നും ലഭ്യമായില്ലെങ്കില്‍, നിക്ഷേപകണ് സെബിയുടെ ഓഫീസ് ഓഫ് ഇന്‍വസ്റ്റേഴ്സ് അസിസ്റ്റന്‍സ് എന്നിടത്ത് പരാതിപ്പെടാം.
മറ്റ് വശങ്ങള്
ലോക്ക് ഇന്‍
“ലോക്ക് ഇന്‍” എന്നത് ഷെയറുകളുടെ മരവിപ്പിക്കല്‍ കാണിക്കുന്നു. സെബി ഐ സി ഡി ആര് റഗുലേഷന്‍സ് 2009 കമ്പനിയെ നിയന്ത്രിക്കുന്ന പ്രമോട്ടര്‍മാര്‍ അല്ലെങ്കില്‍ പ്രധാന ആളുകള്‍ ഒരു കുറഞ്ഞ നിശ്ചിത ശതമാനം ഷെയറുകളെങ്കിലും പബ്ലിക് ഇഷ്യുവിനു ശേഷം കൈയ്യില്‍ വയ്ക്കുന്നു എന്നത് ഉറപ്പു വരുത്തുവാനായി ഒരു നിശ്ചിത ലോക്ക് ഇന്‍ ആവശ്യമുണ്ടാക്കിയിട്ടുണ്ട്. ഈ ആവശ്യത്തിന്റെ വിശദാംശങ്ങള്‍ സെബി ഐ സി ഡി ആര് റഗുലേഷന്‍സ് 2009 ന്റെ അദ്ധ്യായം III പാര്‍ട്ട് IV ല്‍ ലഭ്യമാണ്.
പ്രമോട്ടര്‍
പ്രമോട്ടര്‍ എന്നതിനെ കമ്പനിയുടെ മൊത്ത നിയന്ത്രണത്തിലുള്ള; എന്തിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് ഇഷ്യു നല്‍കുന്നത് അതിന്റെ ഒരു പ്ലാന്‍ അല്ലെങ്കില്‍ പ്രോഗ്രാമിന് കാരണക്കാരായുള്ളതും പ്രോസ്പക്ടസില്‍ പ്രൊമോട്ടര്‍(മാര്‍) എന്നു കാണിച്ചിട്ടുള്ളതുമായ വ്യക്തി അല്ലെങ്കില്‍ വ്യക്തികള്‍ എന്നാണ് നിര്‍വചിച്ചിരിക്കുന്നത്. ഇഷ്യു നല്കുന്ന കമ്പനിയുടെ അല്ലെങ്കില്‍ വ്യക്തിയുടെ ഒരു ഡയരക്ടര്‍ / ഓഫീസര്‍ അല്ലെങ്കില്‍ അവര്‍ അവരുടെ ഔദ്യോഗിക നിലയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവരെ പ്രമോട്ടര്‍മാരുടെ നിര്‍വചനത്തില്‍ പെടുത്തില്ല എന്നത് ഓര്‍മ്മയില്‍ ഉണ്ടായിരിക്കണം. 'പ്രമോട്ടര്‍ ഗ്രൂപ്' എന്നതില്‍ പ്രമോട്ടറും, പ്രമോട്ടറുടെ അടുത്ത ബന്ധുവും (അതായത് ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മാതാപിതാക്കള്‍, സഹോദരന്, സഹോദരി, അല്ലെങ്കില്‍ അവരുടെ കുഞ്ഞ്) ഉള്‍പ്പെടുന്നു. പ്രമോട്ടര്‍ ഒരു കമ്പനിയാണെങ്കില്‍, ഒരു സബ്സിഡിയറി അല്ലെങ്കില്‍ അതിന്റെ ഒരു ഹോള്‍ഡിങ്ങ് കമ്പനി; പ്രമോട്ടര്‍ക്ക് 10% അല്ലെങ്കില്‍ അതിലധികം ഇക്വിറ്റി കാപിറ്റല്‍ ഉള്ള കമ്പനി, അല്ലെങ്കില്‍ 10% അല്ലെങ്കില്‍ അതിലധികം പ്രമോട്ടറുടെ ഇക്വിറ്റി കാപിറ്റല്‍ ഉള്ളത്; ഒരു കൂട്ടം വ്യക്തികള്‍ അല്ലെങ്കില്‍ കമ്പനികള്‍ അല്ലെങ്കില്‍ ഇവ രണ്ടും കൂടി ആ കമ്പനിയുടെ 20% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഇക്വിറ്റി കാപിറ്റല്‍ കൈവശം വച്ചിരിക്കുന്നുവെങ്കില്‍ അവര്‍ ഇഷ്യു നല്കുന്ന കമ്പനിയുടെ ഇക്വിറ്റി കാപിറ്റലിലും 20% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നു. പ്രമോട്ടര്‍ ഒരു വ്യക്തിയാണെങ്കില്‍, ഒരു കമ്പനിയുടെ 10% അല്ലെങ്കില്‍ അതിലധികം പ്രമോട്ടറുടെ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധുവിന്റെ അല്ലെങ്കില്‍ ഒരു സ്ഥാപനത്തിന്റെ അല്ലെങ്കില്‍ പ്രമോട്ടറോ അയാളുടെ അടുത്ത ബന്ധുവോ ഒരംഗമായിട്ടുള്ള എച് യു എഫിന്റെ കൈവശം വച്ചിട്ടുണ്ടെങ്കില്‍; ഏതെങ്കിലും കമ്പനിയില്‍ മുകളില്‍ (i) ല്‍ പറഞ്ഞിട്ടുള്ള കമ്പനിയില്‍ 10% അല്ലെങ്കില്‍ അതിലധികം ഷെയര്‍ കാപിറ്റല്‍ കൈവശം വയ്ക്കുന്നുവെങ്കില്‍; ഏതെങ്കിലും എച് യു എഫ്, അല്ലെങ്കില്‍ സ്ഥാപനം ഏതില്‍ പ്രമോട്ടറുടേയും അയാളുടെ അടുത്ത ബന്ധുക്കളുടേയും കൂടിയുള്ള ഷെയര്‍ മൊത്തം ഷെയറിന്റെ 10% അല്ലെങ്കില്‍ അതിലധികം ആണെങ്കില്‍, ഈ വ്യക്തികളേയും അവരുടെ ഷെയര്‍ ഹോള്ഡിങ്ങുകളെല്ലാം കൂട്ടമാക്കിയായിരിക്കും പ്രോസ്പക്ടസില്‍ "പ്രമോട്ടര്‍ ഗ്രൂപ്പിന്റെ ഷെയര്‍ ഹോള്‍ഡിങ്ങ്" വെളിപ്പെടുത്തുന്നത്.
വിശദാംശങ്ങള്‍ സെബി ഐ സി ഡി ആര് റെഗുലേഷന്‍സ് 2009 ല്‍ ലഭ്യമാണ്.
പ്രമോട്ടറുടെ സംഭാവനയും ലോക്ക്-ഇനും
ഒരു ഐ പി ഒ / എഫ് പി ഒ യ്ക്കു ശേഷം പ്രമോട്ടര്‍ എന്തായാലും ഇഷ്യുവിനു ശേഷമുള്ള കാപിറ്റലിന്റെ 20% എങ്കിലും ഓഫര്‍ ചെയ്യണം. ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ പബ്ലിക് ഇഷ്യുവില്‍, പ്രമോട്ടര്‍ക്ക് വരുന്ന ഇഷ്യുവിന്റെ 20% വരേയോ, ഇഷ്യുവിനു ശേഷം ഷെയര്‍ കൈവശം 20% ആണെന്ന് ഉറപ്പു വരുത്തുന്ന രീതിയിലോ പ്രമോട്ടര്‍ക്ക് അതില്‍ പങ്കെടുക്കാവുന്നതാണ്.
ലിസ്റ്റ് ചെയ്ത കമ്പനികളുടെ പൊതുജനത്തിന് ഏതെങ്കിലും കാപിറ്റലിന്റെ ഇഷ്യു നല്കുന്ന സമയത്ത്, പ്രമോട്ടര്‍മാരുടെ സംഭാവന ചുരുങ്ങിയത് മൂന്നു വര്‍ഷത്തേയ്ക്ക്, ഐ പി ഒ / എഫ് പി ഒ എന്നിവ രണ്ടിലും ലോക്ക് ചെയ്തിരിക്കും. ഒരു ഐ പി ഒ / എഫ് പി ഒ യില്‍ പ്രമോട്ടറുടെ പ്രസ്തുത ഇഷ്യുവില്‍ സംഭാവന കുറഞ്ഞ ആവശ്യമുള്ളതിനേക്കാള്‍ കൂടുതലാണെങ്കില്‍ ആ കൂടുതലുള്ള സംഭാവനയും ഒരു വര്‍ഷത്തേക്ക് ലോക്ക് ചെയ്തിരിക്കും. അതു കൂടാതെ, ഐ പി ഒ / എഫ് പി ഒ യ്ക്ക് മുമ്പുള്ള പെയ്ഡ് അപ് കാപിറ്റല്‍ അല്ലെങ്കില്‍ ഇഷ്യുവിനു മുമ്പുള്ള ഷെയര്‍ കാപിറ്റല്‍, ഫേം അലോട്ട്മെന്റ് എന്ന രീതിയില്‍ നല്‍കിയിട്ടുള്ള ഷെയറുകള്‍ എന്നിവ പബ്ലിക് ഇഷ്യുവിന്റെ അലോട്ട്മെന്റ് തിയതി മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് ലോക്ക്-ഇന്‍ ചെയ്തിരിക്കും.
ഗ്രീന്‍ ഷു ഓപ്ഷന്
ഗ്രീന്‍ ഷു ഓപ്ഷന് എന്നാല്‍ പബ്ലിക് ഇഷ്യുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതില്‍ നിന്നും അധികമായുള്ള ഷെയറുകള്‍ അലോക്കേറ്റ് ചെയ്യുന്ന ഒരു സംവിധാനമാണ്. ഇത് ഇഷ്യുവിനു ശേഷമുള്ള 30 ദിവസത്തെ വിലയുടെ സ്ഥിരപ്പെടുത്തല്‍ മെക്കാനിസം ഉപയോഗിച്ച് നല്കപ്പെടുന്നു. ഇത് സെബി ഐ സി ഡി ആര് റഗുലേഷന്‍സ് 2009 ലെ അദ്ധ്യായം III പാര്‍ട്ട് V അനുസരിച്ചാണ് ചെയ്യുന്നത്. ഇത് കമ്പനി ഒരു സ്റ്റബിലൈസിങ്ങ് ഏജന്റ് വഴി ചെയ്യേണ്ടുന്നതാണ്. ഈ സംവിധാനത്തില്‍ ഇഷ്യു അതിന്റെ നിശ്ചിത പരിധിയില്‍ നിന്നും 15% അധികം ഷെയറുകള്‍ അലോട്ട് ചെയ്യും. ഒരു നിക്ഷേപകന്റെ വീക്ഷണകോണിലൂടെ നോക്കിയാല്‍ ഗ്രീന്‍ ഷു ഓപ്ഷന് ഉള്ള ഇഷ്യുവില്‍ ഷെയറുകള്‍ അലോട്ട് ചെയ്ത് കിട്ടുവാനുള്ള സാദ്ധ്യത കൂടുതലാണ്, മാത്രമല്ല, ഇഷ്യു വന്നതിനു ശേഷം ലിസ്റ്റ് ചെയ്യപ്പെടുന്ന വിലയില്‍ മാര്‍ക്കറ്റിനെ അപേക്ഷിച്ച് താരതമ്യേന കൂടുതല്‍ സ്ഥിരതയുമുണ്ടാകും.
ഗ്രീന്‍ ഷു കമ്പനിയാണ് ഇത്തരത്തില്‍ ആദ്യമായി ഒരു ഇഷ്യു ഇറക്കിയത് എന്നതില്‍ നിന്നാണ് ഇതിന് ഇങ്ങിനെയൊരു പേരു ലഭിച്ചത്.
സേഫ്റ്റി നെറ്റ്
പബ്ലിക് ഇഷ്യുവില്‍ ഷെയറുകളുടെ ഏതെങ്കിലും സേഫ്റ്റി നെറ്റ് അല്ലെങ്കില്‍ തിരിച്ചു വാങ്ങള്‍ പദ്ധതികള്‍ ഉണ്ടെങ്കില്‍ അത് ഇഷ്യു നല്കുന്ന കമ്പനി ലീഡ് മര്‍ച്ചന്റ് ബാങ്കറുമാഇ ആദ്യമേ തീരുമാനിക്കുകയും ആ വിവരം പ്രോസ്പക്ടസില്‍ കാണിക്കുകയും ചെയ്യും. അത്തരം തിരിച്ചു വാങ്ങള്‍ സൗകര്യങ്ങള്‍ നിലവിലുള്ള വ്യക്തിഗത അലോട്ടികള്‍ക്ക് മാത്രം, ഒരു അലോട്ടിയ്ക്ക് കൂടിയത് 1000 ഷെയര്‍ എന്ന നിലയില്‍ മാത്രം ലഭ്യമാകുകയും ഈ സൗകര്യം സെക്യൂരിറ്റികള്‍ അയച്ചു കഴിഞ്ഞ അവസാന തിയതി മുതല്‍ 6 മാസം വരെ നില നില്ക്കുന്നതുമായിരിക്കും.
അണ്ടര്‍ റൈറ്റിങ്ങ്
അണ്ടര്‍ റൈറ്റിങ്ങ് രണ്ട് തരമുണ്ട്.
ഹാര്‍ഡ് അണ്ടര്‍ റൈറ്റിങ്ങ്
ഹാര്‍ഡ് അണ്ടര്‍ റൈറ്റിങ്ങ് എന്നത് ഉറപ്പു കൊടുക്കുന്നയാള്‍ അയാളുടെ ഉറപ്പ് അതിന്റെ ഏറ്റവും ആദ്യത്തെ അവസ്ഥയില്‍ വാങ്ങുവാന്‍ തയ്യാറുള്ളപ്പോഴാണ്. അണ്ടര്‍ റൈറ്റ് ചെയ്തയാള്‍ ഇഷ്യു നല്‍കുന്നയാള്‍ക്ക് ഇഷ്യുവില്‍ നിന്നും ഒരു നിശ്ചിത തുക വാഗ്ദാനം ചെയ്യുന്നു. ഇഷ്യുവില്‍ അത്രയും നിക്ഷേപകര്‍ നിക്ഷേപിച്ചില്ലെങ്കില്‍, ഇഷ്യും അണ്ടര്‍ റൈറ്ററെ ഏല്പിക്കും, അണ്ടര്‍ റൈറ്റര്‍ ഷെയറുകള്‍ വാങ്ങി അത്രയും തുക സംഭരിക്കണം. ഇത്തരം അണ്ടര്‍ റൈറ്റിങ്ങില്‍ അണ്ടര്‍ റൈറ്ററുടെ റിസ്ക് സോഫ്റ്റ് അണ്ടര്‍ റൈറ്റിങ്ങിനേക്കാള് കൂടുതലാണ്.
സോഫ്റ്റ് അണ്ടര്‍ റൈറ്റിങ്ങ്
സോഫ്റ്റ് അണ്ടര്‍ റൈറ്റിങ്ങ് എന്നത് വില നിശ്ചയിച്ചു കഴിയുന്നതിനുശേഷം അണ്ടര്‍ റൈറ്റര്‍ ഷെയറുകള്‍ വാങ്ങാം എന്ന സമ്മതമാണ്. അയാള്‍ അതിനു ശേഷം ഉടന്‍ ആ ഷെയറുകള്‍ ഇന്‍സ്റ്റിറ്റൂഷണല്‍ ബയര്‍മാര്‍ക്ക് കൈമാറുന്നു. അതുകൊണ്ടു തന്നെ അയാളുടെ റിസ്ക് ചുരുങ്ങിയ കാലത്തേക്കു മാത്രമാകുന്നു. കൂടാതെ, സോഫ്റ്റ് അണ്ടര്‍ റൈറ്റിങ്ങില്‍, അണ്ടര്‍ റൈറ്റര്‍ക്ക്, അണ്ടര്‍ റൈറ്ററുടെ ഷെയറുകള്‍ വാങ്ങിപ്പിക്കുവാനുള്ള കഴിവിനെ ബാധിച്ച അയാളുടെ നിയന്ത്രണത്തിലല്ലാത്ത അവസ്ഥകള്‍ വന്നാല്‍, ഫോഴ്സ് മേഷര് (ദൈവത്തിന്റെ വിധി) എന്ന ക്ലോസ് തുറക്കുവാനുള്ള ഓപ്ഷനുമുണ്ട്.
ഐ പി ഒ ഗ്രേഡിങ്ങിനെക്കുറിച്ച് കൂടെക്കൂടെ ചോദിക്കുന്ന ചോദ്യങ്ങള്‍
ഇവിടെ നല്‍കിയിരിക്കുന്ന ഗ്രേഡിങ്ങ്, അതിനായി സ്വീകരിക്കപ്പെടുന്ന മാര്‍ഗങ്ങള്‍, ഗ്രേഡിങ്ങിന്റെ സാധുത, അതിന്റെ വ്യാപ്തി തുടങ്ങി ഐ പി ഒ ഗ്രേഡിങ്ങിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ക്രെഡിറ്റ് റേറ്റിങ്ങ് ഏജന്‍സി (സി ആര് എ) യില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, (ഇതില്‍ കൂടെക്കൂടെ ചോദിക്കുന്ന ചോദ്യങ്ങളും ഉള്‍പ്പെടുന്നു), ഇവ ഐ പി ഒ ഗ്രേഡിങ്ങ് പ്രവ്യത്തിയെക്കുറിച്ച് പൊതുവായ അറിവ് നല്കുവാനുള്ള ഉദ്ദേശത്തില്‍ മാത്രമുള്ളതാണ്.
ഏതെങ്കിലും ഐ പി ഒ ഗ്രേഡിങ്ങിനെക്കുറിച്ച് പ്രത്യേകമായി അറിവ് വേണമെന്നുണ്ടെങ്കില്‍ അത് അതാത് ക്രെഡിറ്റ് റേറ്റിങ്ങ് ഏജന്‍സിയില്‍ നിനും നേരിട്ട് ചോദിച്ചുവാങ്ങേണ്ടതാണ്.
'ഐ പി ഒ ഗ്രേഡിങ്ങ്' എന്നാല്‍ എന്താണ്’?
സെബിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു ക്രെഡിറ്റ് റേറ്റിങ്ങ് ഏജന്സിൊരു ആദ്യ പബ്ലിക് ഓഫര്‍ / ഫോളൊ ഓണ്‍ പബ്ലിക് ഓഫര്‍ (ഐ പി ഒ) ന്റെ ഇക്വിറ്റി ഷെയറുകളുടേ അല്ലെങ്കില്‍ ഇക്വിറ്റി ഷെയറുകളായി പിന്നീട് മാറ്റാവുന്നതോ മാറിവാങ്ങിക്കാവുന്നതോ ആയ മറ്റേതെങ്കിലും സെക്യൂരിറ്റികള്‍ക്കായി നല്കുന്ന ഗ്രേഡിങ്ങ് ആണ് ഐ പി ഒ ഗ്രേഡിങ്ങ്. ഗ്രേഡ് കാണിക്കുന്നത് ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള മറ്റ് സെക്യൂരിറ്റികളുമായി ഈ സെക്യൂരിറ്റി എങ്ങിനെ താരതമ്യപ്പെടുന്നുവെന്നതാണ്. അത്തരം ഗ്രേഡിങ്ങ് സാധാരണയായി ഒരു അഞ്ച് അക്കങ്ങളുള്ള സ്കേല്‍ ഉപയോഗിച്ചാണ് രേഖപ്പെടുത്താറുള്ളത്, ഇതില്‍ അഞ്ച് എന്ന അക്കം ഏറ്റവും കരുത്തുള്ള അടിത്തറയും അതിനു കുറവുള്ളത് അതിലും കുറഞ്ഞതും എന്ന നിരക്കില്‍ താഴെക്കൊടുത്തിരിക്കുന്നതുപോലെ കാണിക്കുന്നു.
ഐ പി ഒ ഗ്രേഡ് 1: മോശം അടിത്തറ / അടിസ്ഥാനം
ഐ പി ഒ ഗ്രേഡ് 2: ശരാശരിയില്‍ നിന്നും താഴെയുള്ള അടിത്തറ / അടിസ്ഥാനം
ഐ പി ഒ ഗ്രേഡ് 3: ശരാശരി അടിത്തറ / അടിസ്ഥാനം
ഐ പി ഒ ഗ്രേഡ് 4: ശരാശരിയില്‍ നിന്നും മെച്ചപ്പെട്ട അടിത്തറ / അടിസ്ഥാനം
ഐ പി ഒ ഗ്രേഡ് 5: വളരെ ശക്തമായ അടിത്തറ / അടിസ്ഥാനം
ഒരു ഐ പി ഒ യിലൂടെ തരുന്ന ഇക്വിറ്റി ഇഷുകളെക്കുറിച്ച് ഒരു നിക്ഷേപകന് വിലയിരുത്തലുകള്‍ നടത്തുന്നതിനു സഹായിക്കുവാനായി വേണ്ട അധിക വിവരങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐ പി ഒ ഗ്രേഡിങ്ങ് സമ്പ്രദായം തുടങ്ങിവച്ചിരിക്കുന്നത്.
ഒരു ഐ പി ഒ യുടെ ഗ്രേഡിങ്ങ് ഇഷ്യു നല്കുന്നവര് എപ്പോള്‍ ലഭ്യമാക്കണം?
ഒരു ഐ പി ഒ യുടെ ഗ്രേഡിങ്ങ് സെബിയ്ക്കു മുമ്പാകെ ഓഫര്‍ രേഖയുടെ ഡ്രാഫ്റ്റ് സമര്‍പ്പിക്കുന്നതിനു മുമ്പോ അതിനു ശേഷമോ ചെയ്യാവുന്നതാണ്. എന്നാല്‍, പ്രോസ്പക്ടസില്‍ / റെഡ് ഹെറിങ്ങ് പ്രോസ്പക്ടസില്‍, ഏതാണോ അത്, കമ്പനി ഏതൊക്കെ സി ആര് എ യെ സമീപിച്ചിട്ടുണ്ടോ അവരൊക്കെതന്നെ ഈ ഐപിഒ യ്ക്ക് നല്കിയ ഗ്രേഡിങ്ങ് എന്തെന്ന് കാണിച്ചിരിക്കണം. ഗ്രേഡിങ്ങിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ക്രെഡിറ്റ് റേറ്റിങ്ങ് ഏജന്‍സിയില്‍ നിന്നും ലഭ്യമാക്കാവുന്നതാണ്
ഐ പി ഒ ഗ്രേഡിങ്ങിനു വരുന്ന ചിലവുകള്‍ ആരു വഹിക്കും?
ഐ പി ഒ നല്കുവാന് ഉദ്ദേശിക്കുന്ന കമ്പനി ഐ പി ഒ ഗ്രേഡിങ്ങിനുള്ള എല്ലാ ചിലവുകളും വഹിക്കേണ്ടതാണ്.
ഗ്രേഡിങ്ങ് ചെയ്യുന്നത് ഇഷ്ടമുണ്ടെങ്കില്‍ മാത്രം മതിയോ?
അല്ല, ഗ്രേഡങ്ങ് നിര്‍ബന്ധമാണ്. മെയ് 1, 2007 നു ശേഷം സെബിയില്‍ ഐ പി ഒ ഓഫറിനായി അതിന്റെ ഡ്രാഫ്റ്റ് ഓഫര്‍ രേഖ സമര്‍പ്പിച്ചിരിക്കുന്ന ഏതൊരു കമ്പനിയും ചുരുങ്ങിയത് ഒരു സി ആര് എ യില്‍ നിന്നെങ്കിലും ഗ്രേഡിങ്ങ് ചെയ്തിരിക്കണം.
ഇഷ്യു നല്കുന്ന കമ്പനിയ്ക്ക് ലഭിച്ച ഒരു ഗ്രേഡ് നിരസിക്കുവാനാകുമോ?
ഐ പി ഒ / എഫ് പി ഒ ഗ്രേഡുകള്‍ നിരസിക്കുവാനകില്ല. ഇഷ്യു നല്കുന്ന കമ്പനിയ്ക്ക് സ്വീകാര്യമോ അല്ലാതേയോ ആകട്ടെ, സെബി ഐ സി ഡി ആര് റഗുലേഷന്‍സ് 2009 അനുസരിച്ച് ഗ്രേഡുകള്‍ തുറന്നു കാണിക്കേണ്ടതാണ്. എന്നിരുന്നാലും ഇഷ്യു നല്‍കുന്നവര്‍ക്ക് മറ്റൊരു ഏജന്‍സിയെക്കൊണ്ട് കൂടി ഗ്രേഡിങ്ങ് നടത്തിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ലഭിച്ച എല്ലാ ഗ്രേഡുകളും ഓഫര്‍ രേഖക, പരസ്യങ്ങള്‍ മുതലായവയില്‍ കാണിക്കണം.
ഐ പി ഒ ഗ്രേഡങ്ങ് പ്രക്രിയ ഇഷ്യുവിന്റെ കാര്യപരിപാടികളില്‍ താമസം വരുത്തുന്നതിന് കാരണമാക്കുമോ?
ഐ പി ഒ ഗ്രേഡിങ്ങ് കാര്യക്രമം സെബില്‍ ഓഫര്‍ രേഖ സമര്‍പ്പിക്കുകയും അതിന്റെ നിരീക്ഷണങ്ങള്‍ ലഭിക്കുകയും ചെയ്യുന്ന കാര്യക്രമത്തിനോടൊപ്പം ചെയ്യേണ്ടുന്നതാണ്. സെബിയില്‍ നിന്ന് നിരീക്ഷണങ്ങള്‍ ലഭിക്കുന്ന കാര്യക്രമവും ഗ്രേഡിങ്ങും ഒപ്പത്തിനൊപ്പം സ്വതന്ത്രമായി നടക്കുന്നതിനാല്‍ ഐ പി ഒ ഗ്രേഡിങ്ങ് കാര്യക്രമം ഇഷ്യു നടപടിയെ വൈകിപ്പിക്കില്ല.
ഐ പി ഒ ഗ്രേഡില്‍ എത്തിച്ചേരുമ്പോള്‍ അതിനായി ഇഷ്യുവിന്റെ അടിസ്ഥാനങ്ങള്‍ / അടിത്തറകള്‍ എന്നിവയില്‍ എന്തൊക്കെ ഘടകങ്ങള്‍ വിലയിരുത്തപ്പെടുന്നു
ഐ പി ഒ ഗ്രേഡിങ്ങ് സമയത്ത് കമ്പനി പ്രവര്‍ത്തിക്കുന്ന വ്യവസായ മേഖലയുടെ ഭാവി, വ്യവസായത്തില്‍ ഉള്ള അപായങ്ങള്‍ നേരിടുവാനുള്ള കമ്പനിയുടെ കരുത്ത്, അവസരങ്ങള്‍ മുതലാക്കുന്നതിന്ന് കമ്പനിയ്ക്കുള്ള കഴിവുകള്‍, കമ്പനിയുടെ സാമ്പത്തിക ഭദ്രത എന്നിവ കണക്കിലെടുക്കുന്നതാണ്.
ഐ പി ഒ ഗ്രേഡിങ്ങ് ചെയ്യുന്നതിനായി സാധാരണയായി ഗ്രേഡിങ്ങ് ഏജന്‍സികള്‍ ശ്രദ്ധചെലുത്തുന്നത് താഴെപ്പറയുന്ന കാര്യങ്ങളിലാണ്, എന്നാല്‍ വാസ്തവമായ ഒരവസരത്തില്‍ ഇതുമാത്രമോ ഇതുപോലെയുള്ളതോ ആയിരിക്കണം അവര്‍ കണക്കിലെടുക്കുന്നത് എന്നാകണമെന്നില്ല.
ക്രെഡിറ്റ് അനാലിസിസ് ആന്റ് റിസേര്‍ച്ച് ലിമിറ്റഡ്.
നാലാം നില, ഗോദറജ് കോളീഷ്യം
സോമയ്യ ഹോസ്പിറ്റല്‍ റോഡ്
ഓഫ് ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവെ
സയണ്‍ (കിഴക്ക്)
മുംബൈ-400022
http://www.careratings.com
ഐ സി ആര് എ ലിമിറ്റഡ്
1105, കൈലാഷ് ബില്‍ഡിങ്ങ്, പതിനൊന്നാം നില
26, കസ്തൂര്‍ബാ ഗാന്ധി മാര്‍ഗ്
ന്യു ഡല്‍ഹി-110 001
http://www.icra.in
ക്രൈസില്‍ ലിമിറ്റഡ്
ക്രൈസില്‍ ഹൗസ്
121-122 അന്ധേരി കുര്‍ള റോഡ്
അന്ധേരി (കിഴക്ക്)
മുംബൈ–400093
http://www.crisil.com
ഫിച്ച് റേറ്റിങ്ങ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.
അപീജെ ഹൗസ്, ആറാം നില,
3, ദിന്‍ഷ വച്ച റോഡ്
ചര്‍ച്ച് ഗേറ്റ്
മുംബൈ-400020
http://www.fitchindia.com
ബ്രിക്വര്ക് റേറ്റിങ്ങ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
#39/2,സാഗര്‍ കോംപ്ലക്സ്, രണ്ടാം നില
ബന്നെര്‍ഗട്ട റോഡ്
ഡയറി സര്‍ക്കിളിനു സമീപം
ബാംഗളൂര്‍-560029
http://www.brickworkratings.com
കടപ്പാട് :iepf.gov.in
അവസാനം പരിഷ്കരിച്ചത് : 6/10/2020
കൂടുതല്‍ വിവരങ്ങള്‍
ആസൂത്രണം - വിശദ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍