অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കന്നുകാലികൾ

കന്നുകാലികൾ

ഇന്ത്യന്‍ കന്നുകാലിയിനങ്ങള്‍

സാഹിവല്‍

Sahiwal.jpg

  • പഞ്ചാബ്, ഹര്യാന, യു.പി, ഡല്‍ഹി, ബീഹാര്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ പ്രധാനമായും കാണുന്നു.
  • പാല്‍ തരുന്ന ഇനങ്ങള്‍ - ഗ്രാമീണ മേഖലകളില്‍ - 1350 കി. ഗ്രാം.
    – വാണിജ്യാടിസ്ഥാനത്തിലുള്ള ഫാമുകളില്‍ - 2100 കി.ഗ്രാം.
  • ആദ്യ കന്നുകുട്ടിയുടെ ജനനം – 36-36 മാസങ്ങള്‍.
  • കന്നുകുട്ടിയുണ്ടാകാനുള്ള അടുത്ത ഇടവേള – 15 മാസം.

ഗീര്‍

Gir.png

  • ദക്ഷിണ കത്തിയവാറിന്‍റെ ഗീര്‍ വന മേഖലയില്‍ പ്രധാനമായും കാണപ്പെടുന്നു.
  • പാല്‍ തരുന്ന ഇനങ്ങള്‍ - ഗ്രാമീണ മേഖലയില്‍ - 900 കി. ഗ്രാം.
    – വാണാജ്യാടിസ്ഥാനത്തിലുള്ള ഫാമുകളില്‍ - 1600 കി. ഗ്രാം.

തര്‍പ്പര്‍കര്‍

tharparkerbull.jpg

  • ജോധ്പൂര്‍, കച്ച്, ജെയ്സാല്‍മര്‍ എന്നീ മേഖലകളില്‍ പ്രധാനമായും കാണപ്പെടുന്നു.
  • പാല്‍ തരുന്ന ഇനങ്ങള്‍ - ഗ്രാമീണ മേഖലയില്‍ - 1660 കി. ഗ്രാം.
    – വാണാജ്യാടിസ്ഥാനത്തിലുള്ള ഫാമുകളില്‍ - 2500 കി. ഗ്രാം.

ചുവന്ന സിന്ധി

  • പ്രധാനമായും പഞ്ചാബ്, ഹരിയാന, കര്‍ണാടക, തമിഴ്നാട്, കേരളം, ഓറീസ എന്നീ എന്നീ സ്ഥലങ്ങളിള്‍ പ്രധാനമായും കാണപ്പെടുന്നു.
  • പാല്‍ തരുന്ന ഇനങ്ങള്‍ - ഗ്രാമീണ മേഖലകളില്‍ - 1100 കി.ഗ്രാം.
    – ­വാണിജ്യാടിസ്ഥാനത്തില്‍ ഫാമുകളില്‍ - 1900 കി.ഗ്രാം.

കറവയുള്ളതും വണ്ടി വലിക്കുന്നവയുമായ ഇനങ്ങള്‍

ഓംഗോള്‍

  • ആന്ധ്രയിലെ നെല്ലൂര്‍, കൃഷ്ണ, ഗേദാവരി, ഗുണ്ടൂര്‍ ജില്ലകളില്‍ കണ്ടുവരുന്നു.
  • പാലുത്പാദനം – 1500 കി.ഗ്രാം.
  • ഭാരം വലിക്കുന്നതിനും നിലം ഉഴുന്നതിനും കരുത്തുള്ള കാളകളാണ്

ഹരിയാന

haryanabull.jpg

  • ഹരിയാനയിലെ കര്‍‌ണാല്‍, ഹിസാര്‍, ഗുര്‍ഗാവന്‍ ജില്ലകള്‍, ഡെല്‍ഹി, പശ്ചിമ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കണ്ടു വരുന്നു.
  • പാലുത്പാദനം – 1140 -4500 കി. ഗ്രാം.
  • റോഡ് ഗതാഗതത്തിനും അതിവേഗം നിലം ഉഴുന്നതിനും കരുത്തുള്ള കാളകള്‍

കണ്‍‌ക്രേജ്

kankrej.png

  • പ്രധാനമായി ഗുജറാത്തില്‍ കാണപ്പെടുന്നു.
  • പാലുത്പാദനം – ഗ്രാമാന്തരീക്ഷത്തില്‍ - 1300 കി.ഗ്രാം.
    – വ്യാവസായിക ഫാമുകളില്‍ - 3600 കി.ഗ്രാം.
  • ആദ്യപ്രസവ പ്രായം – 36-42 മാസങ്ങള്‍
  • പ്രസവ ഇടവേള - 15-16 മാസങ്ങള്‍
  • കാളകള്‍ വേഗമേറിയതും, കരുത്തേറിയതും, ഊര്‍ജ്ജസ്വലരുമാണ്, നിലമുഴാനും, വണ്ടിക്കാളയാക്കാനും നന്ന്.

ഡിയോനി

deoni.png

  • ആന്ധ്രാപ്രദേശിലെ വടക്ക് പടിഞ്ഞാറ് മേഖലയില്‍ കാണപ്പെടുന
  • പശുക്കള്‍ ധാരാളം പാല്‍ നല്‍കുന്നു കാളകള്‍ പണിയെടുപ്പിക്കാന്‍ നല്ലത്.

ഭാരം വലിക്കുന്ന ഇനങ്ങള്‍

അമൃത്മഹല്‍

amrithmahal.jpg

  • പ്രധാനമായും കര്‍ണാടകയില്‍ കാണപ്പെടുന്നു.
  • കന്നുപൂട്ടലിനും ഗതാഗതത്തിനും നല്ലത്.

ഹല്ലികര്‍

hallikar.jpg

  • കര്‍ണാടകയിലെ തുംകൂര്‍, ഹസന്‍, മൈസൂര്‍ ജില്ലകളില്‍ കണ്ടുവരുന്നു.

ഖില്ലാര്‍

കംഗയം

Kangayam.png

  • തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, ഈറോഡ്, നാമക്കല്‍, കരൂര്‍, ഡിണ്ടികല്‍ ജില്ലകളില്‍ കണ്ടുവരുന്നു.
  • കന്നുപൂട്ടലിനും ഗതാഗതത്തിനും നല്ലത്. കടുത്തസാഹചര്യങ്ങളിലും പണിയെടുക്കും.

പാല്‍ തരുന്ന വിദേശയിനങ്ങള്

ജെഴ്സി

  • ആദ്യപ്രസവ പ്രായം - 26-30 മാസം
  • പ്രസവ ഇടവേള - 13-14 മാസം
  • പാലുത്പാദനം - 5000 – 8000 കി.ഗ്രാം.
  • പ്രതിദിനം 20 ലിറ്റര്‍ പാല്‍ തരും. അതേ സമയം സങ്കരജാതിയില്‍ പെട്ട ജെഴ്സി പശു 8-10 ലിറ്റര്‍ പാല്‍ നല്‍കുന്നു.
  • ഈയിനം ഇന്ത്യന്‍ കാലാവസ്ഥയോടു നന്നായി പൊരുത്തപ്പെട്ടിട്ടുണ്ട്. പ്രത്രേകിച്ച് ചൂടുളള , ഈര്‍പ്പം നിറഞ്ഞ പ്രദേശങ്ങളുമായി.

ഹോള്‍‌സ്റ്റീന്‍ ഫ്രീസിയന്‍‍

holstienfriesian.png

  • ഇത് ഹോളണ്ട് ഇനമാണ്
  • പാലുത്പാദനം – 7200-9000 കി. ഗ്രാം.
  • പാലുത്പാദനത്തില്‍ വിദേശയിനങ്ങളില്‍ മികച്ചതാണിത്. പ്രതിദിനം 25 ലിറ്റര്‍ പാല്‍ തരും അതുപോലെ സങ്കരയിനത്തില്‍പ്പെട്ട H.F പശുവും 10 മുതല്‍ 15 ലിറ്റര്‍ പ്രതിദിനം നല്‍കും.
  • തീരപ്രദേശങ്ങളിലും ഡെല്‍റ്റപ്രദേശങ്ങളിലും നന്നായി വളരുന്നു.

എരുമയിനങ്ങള്‍

 

 

ഇന്ത്യയില്‍ കര്‍ഷകരുടെ മനസ്സില്‍ എരുമയ്ക്ക് നൂറഴകാണ്. ദേശത്ത് ധവളവിപ്ലവം കൊണ്ടുവന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ സ്വന്തമായ എരുമകളാണ്. ലോകത്തിന്റെ പാല്‍ക്കുടമായി ഭാരതം മുന്നേറുമ്പോള്‍ അതിന്റെ പകുതിയിലധികം സംഭാവനചെയ്യുന്നത് എരുമകളാണ്. സങ്കരയിനം പശുക്കള്‍ ക്ഷീരോല്‍പ്പാദനത്തിന്റെ നട്ടെല്ലാകുന്ന കേരളത്തില്‍ എരുമകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. കാരണങ്ങളേറെ നിരത്തിയാലും വിലയേറിയ ഈ ജൈവസമ്പത്ത് കുറയുന്നത് ഉല്‍ക്കണ്ഠ ഉണര്‍ത്തുന്നതാണ്.കണക്കുകള്‍ പറയുന്നത്

ലോകത്ത് ഏറ്റവും കൂടുതല്‍ എരുമകളുള്ള രാജ്യമാണ് ഇന്ത്യ. ഏകദേശം 10 കോടി എരുമകള്‍ ഇന്ത്യയിലുണ്ട്. പശുക്കളുടെ എണ്ണം 19 കോടിയോളം വരുമെങ്കിലും പാലുല്‍പ്പാദനത്തിന്റെ ഏറിയ പങ്കും എരുമകളില്‍നിന്നാണ്. ഇന്ത്യയിലെ മൊത്തം എരുമകളുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്. എന്നാല്‍, കേരളത്തിലെ എരുമകളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള കുറവാണ് കാണുന്നത്. അവസാനം ലഭ്യമായ കണക്കനുസരിച്ച് എരുമകളുടെ എണ്ണം കേവലം അറുപതിനായിരത്തിനടുത്താണ്. സ്ഥിതിവിവരക്കണക്കിന്റെ ഇടവേളയില്‍ 40 ശതമാനത്തോളം എണ്ണത്തില്‍ കുറവുവരികയെന്നത് ഏറെ ആശങ്കാജനകംതന്നെ.

ശാരീരിക സവിശേഷതകള്
എരുമകളുടെ ഏറ്റവും വലിയ ശത്രു ചൂടുകാലാവസ്ഥയാണ്. കറുപ്പു നിറവും കട്ടിയുള്ള തൊലിയും വിയര്‍പ്പുഗ്രന്ഥികളുടെ എണ്ണക്കുറവും ശരീര താപനില നിയന്ത്രിക്കാനുള്ള കഴിവുകുറവിനു കാരണമാകുന്നു. വെള്ളക്കെട്ടുള്ള പാടങ്ങള്‍, ചതുപ്പുനിലങ്ങള്‍, കടലോരങ്ങള്‍ ഇവയൊക്കെ എരുമ വളര്‍ത്താന്‍ യോജിച്ച സ്ഥലങ്ങളാകുന്നത് ഇതിനാലാണ്. വെള്ളത്തോടും ജലാശയങ്ങളോടും സ്വതസിദ്ധമായൊരിടം ഇവയ്ക്കുണ്ട്. ചളിവെള്ളത്തില്‍ ഉരുളുന്നതും, വെള്ളത്തില്‍ നീന്തിത്തുടിക്കുന്നതും ഇവ ഏറെ ഇഷ്ടപ്പെടുന്നു. ശരീരതാപവും ബാഹ്യപരാദങ്ങളെയും നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. ചൂടുകൂടുമ്പോള്‍ വെള്ളവും തണലും തേടി ഇവ നീങ്ങുന്നു.

തീറ്റക്രമം- പ്രത്യേകതകള്
ഗുണം അല്‍പ്പം കുറഞ്ഞ പരുഷാഹാരങ്ങളില്‍ നിലനില്‍ക്കാനും മേന്മയുള്ള പാലും, മാംസവും ഉല്‍പ്പാദിപ്പിക്കാനുമുള്ള കഴിവാണ് എരുമകളുടെ പ്രത്യേകത. നാരുകള്‍ കൂടിയ ആഹാരം ദഹിപ്പിക്കാനുള്ള കഴിവും കൂടുതലുണ്ട്. ഉമിനീരിന്റെ അളവ്, ആമാശയത്തിന്റെ ആദ്യ അറയായ ദമന്റെ വലുപ്പം, സൂക്ഷ്മജീവികളുടെ എണ്ണം എന്നിവയും കൂടുതലാണ്. അതിനാല്‍ പരുഷാഹാരം കൂടുതല്‍ നല്‍കി വിശപ്പടക്കണം. ഓരോ രണ്ടുകിലോ പാലിനും ഒരു കിലോഗ്രാം കാലിത്തീറ്റ നല്‍കണം. ഭക്ഷ്യയോഗ്യമായ കാര്‍ഷിക വ്യവസായ അവശിഷ്ടങ്ങള്‍ തീറ്റയായി നല്‍കാമെന്ന പ്രയോജനവുമുണ്ട്. എരുമകളുടെ പാലില്‍ കൂടുതല്‍ കൊഴുപ്പും, ഖരപദാര്‍ഥങ്ങളും ഉള്ളതിനാല്‍ കൂടുതല്‍ തീറ്റ നല്‍കേണ്ടിവരും. പശുക്കള്‍ക്ക് നല്‍കാന്‍കഴിയാത്ത പരുക്കന്‍ തീറ്റകളും ഇവയ്ക്ക് ഉപയോഗിക്കുന്നു.

പെരുമയുള്ള ഇനങ്ങള്
എരുമകളുടെ ജന്മദേശമായ ഇന്ത്യയില്‍ ഏകദേശം പന്ത്രണ്ടോളം ജനുസ്സുണ്ട്. ഏറ്റവും ഉല്‍പ്പാദനശേഷിയുള്ള ഇനമായ മുറ, ഗുജറാത്തിലെ സുര്‍ത്തി, ജാഫ്രബാഡി, നീലിരവി, ധവളവിപ്ലവത്തിന് വിത്തുകള്‍ പാകിയ മെഹ്സാന തുടങ്ങി മികച്ച ജനുസ്സുകളുടെ ജന്മഭൂമിയാണ് ഇന്ത്യ. കൂടാതെ കൃഷിയിടങ്ങളില്‍ ജോലിചെയ്യാന്‍ ഉപയോഗിക്കുന്ന ഇനങ്ങളുമുണ്ട്. ഇവയൊക്കെ കഠിന പരിതസ്ഥിതികളില്‍ ജോലിചെയ്യാന്‍ യോജിച്ചവയാണ്. സ്വന്തമായി പാല്‍ ജനുസ്സുകളൊന്നും ഇല്ലാത്ത കേരളത്തില്‍ സുര്‍ത്തി പോത്തുകളെയാണ് പ്രജനത്തിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ അവയുടെ പാലുല്‍പ്പാദനശേഷി കുറവാണെന്നതിനാല്‍ ഇപ്പോള്‍ മുറ ഇനങ്ങളുടെ ബീജമാണ് ഉപയോഗിക്കുന്നത്.

മേന്മയേറിയ പാലും മാംസവും
എരുമപ്പാലില്‍ പശുവിന്‍പാലിനെക്കാള്‍ കൊഴുപ്പും, ഖരപദാര്‍ഥങ്ങളും കൂടുതലുണ്ട്. മാംസ്യം, കാത്സ്യം എന്നിവയും അധികമുണ്ട്. അതിനാല്‍ പാലുല്‍പ്പന്ന നിര്‍മാണത്തിന് അനുയോജ്യം. വിറ്റമിന്‍ എ, ഇ എന്നിവയുടെ അളവും കൂടുതലാണ്. കൊളസ്ട്രോളിന്റെ അളവ് കുറവ്. തൈര്, വെണ്ണ, നെയ്യ്, ചീസ്, പനീര്‍, യോഗര്‍ട്ട്, ഖോവ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ എരുമപ്പാല്‍ ഏറെ യോജ്യമാണ.് സംസ്കരണ പ്രക്രിയയില്‍ വിറ്റാമിനുകള്‍ ഏറെ നഷ്ടപ്പെടുന്നുമില്ല. എരുമപ്പാലില്‍നിന്ന് പാല്‍പ്പൊടി ഉണ്ടാക്കാമെന്നു തെളിയിച്ചതാണ്, വര്‍ഗീസ് കുര്യന്‍ അമൂലിനു നല്‍കിയ പ്രധാന സംഭാവനകളിലൊന്ന്. ചായ, കാപ്പി എന്നിവ ഉണ്ടാക്കാന്‍ മികച്ച ഒരു ഡെയ്റി വൈറ്റ്നര്‍കൂടിയാണ് എരുമപ്പാല്‍. രുചികരവും, മൃദുവും, ഉയര്‍ന്ന മാംസ്യതോതുമുള്ള പോത്തിറച്ചിയില്‍ കൊഴുപ്പും, കൊളസ്ട്രോളും മാട്ടിറച്ചിയെക്കാള്‍ കുറവ്. കട്ടിയുള്ള പേശീതന്തുക്കളാണ് ഇവയുടെ പ്രത്യേകത. ലോക മാംസ്യവിപണിക്ക് ഭീഷണിയായ ഭ്രാന്തിപ്പശു രോഗം എരുമയുടെ ഏഴയലത്തുവരില്ല. അതിനാല്‍ വിദേശ വിപണിയിലും സാധ്യതകളുണ്ട്

മുറാഹ്

murrah.png

  • ഹരിയാന, ഡെല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ പ്രധാനമായി കണ്ടുവരുന്നു.
  • പാലുത്പാദനം – 1560 കി.ഗ്രാം
  • പ്രതിദിനം 8-10 ലിറ്റര്‍ പാല്‍ ഗറാഹറി നല്‍കുന്നു. ഇവയുടെ സങ്കരയിനം മുരാഹ് എരുമ 6-8 ലിറ്റര്‍ പ്രതിദിനം നല്‍കുന്നു.

സുര്‍തി

  • ഗുജറാത്ത്
  • 1700-2500കി.ഗ്രാം.

ജാഫറാബാദി

  • ഗുജറാത്തിലെ കത്തിയവാര്‍ ജില്ല
  • 1800-2700 കി.ഗ്രാം.

നാഗ്പുരി

  • മഹാരാഷ്ട്രയിലെ നാഗ്പൂര്‍, വാര്‍ധ, അകോല, അമരാവതി, യോത്മാള്‍
  • പാലുത്പാദനം - 1030-1500 കി. ഗ്രാം

പശുക്കളെ തെരെഞ്ഞെടുക്കുന്ന ക്രമങ്ങള്‍

പശുക്കളെ തെരെഞ്ഞെടുക്കുന്ന രീതി
കന്നുകളുടെ പ്രദര്‍ശനത്തില്‍ നിന്ന് കിടാവ്, കന്നുകാലി പ്രദര്‍ശനത്തില്‍ നിന്ന് നല്ലയിനം പശുക്കള്‍ തെരെഞ്ഞെടുക്കുന്നത് ഒരു കലയാണ്. ഇന്ത്യയില്‍ ഡയറിഫാം നടത്തുന്നവര്‍ അവരുടെ തന്നെ കന്നുകാലിക്കൂട്ടം വളര്‍ത്തിയെടുക്കാറാണ് പതിവ്. താഴെ പറയുന്ന മാര്‍ഗ്ഗനിര്‍ ദ്ദേശങ്ങള്‍ നല്ലയിനം പശുക്കളെ തെരെഞ്ഞെടുക്കാന്‍ സഹായിക്കും.

  • കന്നുകാലി മേളകളിന്‍ നിന്ന് മൃഗങ്ങളെവാങ്ങുമ്പോള്‍, അവയുടെ ഇനം, പ്രത്യേകതകള്‍, പാലുത്പാദനം നോക്കി വാങ്ങണം.
  • സങ്കല്പിത രീതീയില്‍ നന്നായി നടത്തുന്ന ഫാമുകളില്‍ പശുവിന്‍റെ സമ്പൂര്‍ണ്ണചരിത്രം നല്‍കുന്ന രേഖകള്‍ ഉണ്ടായിരിക്കും.
  • ആദ്യ അഞ്ച് പാല്‍ ചുരത്തല്‍ കാലത്താണ് പരമാവധി പാലുത്പാദനം നടക്കുന്നത്. അതിനാല്‍ പശുക്കളെ തെരെഞ്ഞെടുക്കുമ്പോള്‍ ആദ്യത്തെയോ രണ്ടാമത്തെയോ മാസകാലത്തില്‍ വാങ്ങണം അതും പ്രസവിച്ച് ഒരു മാസം ആയ ഉടന്‍.
  • പൂര്‍ണ്ണമായി തുടരെ പാല്‍ ചുരന്നു കഴിഞ്ഞാല്‍ ഒരു പ്രത്യേകയിനം പശു ഏകദേശം എത്ര ലിറ്റര്‍ പാല്‍ ലഭിക്കുമെന്നറിയാം.
  • ആരെയും പാല്‍ കറക്കാന്‍ അനുവദിക്കുന്ന പശുവായിരിക്കണം, സൌമ്യമായിരിക്കണം.
  • ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലാണ് ഇവയെ വാങ്ങാന്‍ അനുയോജ്യം.
  • പ്രസവിച്ച് 90 ദിവസംവരെ പരമാവധി പാലുത്പാദനം ഉണ്ടാകും.

ഉല്പാദനക്ഷമതയുളള ഇനങ്ങളുടെ പ്രത്യേകതകള്‍

  • ആകര്‍ഷകമായ വ്യക്തിത്വം, സ്ത്രീത്വം, കരുത്ത്, ശരീരഭാഗങ്ങളുടെ പൊരുത്തം ഭംഗിയുള്ള നീതീകല്‍ നടപ്പ്.
  • ശരീരത്തിന് ആപ്പ് ആകൃതിയായിരിക്കണ
  • വയറുമായി നന്നായി യോജിച്ചിരിക്കണം അകിട്.
  • അകിടിലെ ത്വക്കില്‍ രക്തധമനികളുടെ പടലം കാണണം.
  • അകിടിലെ ത്വക്കില്‍ രക്തധമനികളുടെ പടലം കാണണം.
  • കാമ്പുകള്‍ യഥാസ്ഥാനത്തും ആയിരിക്കണം.

പശുക്കളുടെ പ്രസവം: അറിയേണ്ട കാര്യങ്ങള്‍

പശുക്കളില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് സാധാരണ പ്രസവം നടക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രസവത്തിന് തയ്യാറെടുക്കുന്നു. ഗര്‍ഭകാലത്തിന്റെ അവസാനത്തോടുകൂടി പ്രസവത്തിന്റെ പ്രക്രിയകള്‍ ആരംഭിക്കും.


അകിട് വീര്‍ത്ത് മുലക്കാമ്പുകളില്‍ പാലിറങ്ങുന്നു. ഈ അവസരത്തില്‍ ഈറ്റം തുടുത്തിരിക്കും. കൂടുതല്‍ പാല്‍തരുന്ന വര്‍ഗത്തിലുള്ള പശുക്കളില്‍ അകിടിലെ വീക്കം മുന്‍പോട്ട് വ്യാപിച്ച് പൊക്കിള്‍ക്കൊടിവരെ എത്തുന്നു. അകിടിലുണ്ടാവുന്ന ദ്രാവകത്തിന് ആദ്യം മഞ്ഞനിറമാണ് ഉണ്ടാവുക. ക്രമേണ ഈ ദ്രാവകത്തിന് കട്ടികൂടുകയും അത് കൊളസ്ട്രം അഥവാ കന്നിപ്പാല്‍ ആയി മാറുകയും ചെയ്യുന്നു. പശുവിന്റെ യോനിയില്‍ക്കൂടി വെളുത്ത കട്ടികൂടിയ ഒരുതരം ദ്രാവകം പുറത്തേക്കുവരുന്നു. ഇതിന്റെ അളവ് ക്രമേണ കൂടുകയും കട്ടി കുറയുകയും ചെയ്യുന്നു. ഈ അവസരത്തില്‍ പശു ഇടയ്ക്കിടെ കിടക്കുകയും എഴുന്നേല്‍ക്കുകയും പിന്‍ഭാഗത്തേക്ക് തിരിഞ്ഞുനോക്കുകയും ചെയ്യുന്നു. പ്രസവം തുടങ്ങുന്നതോടുകൂടി മുക്കല്‍ തുടങ്ങുന്നു. അസ്വസ്ഥതയും വേദനയുടെ ലക്ഷണങ്ങളും കൂടുതലായി കണ്ടുവരുന്നത് ആദ്യത്തെ പ്രസവത്തിലാണ്. ഈ ഘട്ടം ശരാശരി നാലുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്നു.

രണ്ടാമത്തെ ഘട്ടത്തില്‍ ശിശു ഗര്‍ഭാശയത്തില്‍നിന്നും ജനനനാളിയില്‍ക്കൂടി പുറത്തുവരുന്നു. ഈ അവസരത്തില്‍ ഉദരപേശികളുടെ കൃത്യമായ സങ്കോചം കാണാം. കുട്ടി പുറത്തേക്ക് വരുന്നതോടുകൂടി ഈ ഘട്ടം അവസാനിക്കുന്നു. സാധാരണഗതിയില്‍ മുന്‍കാലുകളും തലയുമാണ് ആദ്യമായി പുറത്തേക്കുവരിക. ഈ ഘട്ടം അരമണിക്കൂര്‍ മുതല്‍ നാലുമണിക്കൂര്‍വരെ നീളുന്നു. കുട്ടിയുടെ ജനനസമയത്തുതന്നെ പൊക്കിള്‍ വള്ളി പൊട്ടുകയും കുട്ടി സ്വതന്ത്രമാവുകയും ചെയ്യുന്നു. പൊക്കിള്‍ക്കൊടിയിലെ ധമനികള്‍ ചുരുങ്ങുകയും അകത്തേക്ക് വലിയുകയും ചെയ്യുന്നതുകൊണ്ട് രക്തസ്രാവം കുറയുന്നു. ഏഴുമുതല്‍ 21 ദിവസത്തിനകം പൊക്കിള്‍ക്കൊടി പൂര്‍ണമായും ഉണങ്ങിയിരിക്കും.

മൂന്നാമത്തെ ഘട്ടം മറുപിള്ള പോവുന്ന ഘട്ടമാണ്. പ്രസവത്തോടുകൂടി മറുപിള്ള അഥവാ പ്ലാസന്റയിലെ രക്തക്കുഴലുകള്‍ ചുരുങ്ങുന്നു. കുട്ടിയുടെ ജനനശേഷവും ഗര്‍ഭാശയം ചുരുങ്ങുകയും വികസിക്കുകയും ചെയ്തുകൊണ്ടിരിക്കും. പ്രസവസമയത്ത് പ്ലാസന്റയുടെ ഒരു ഭാഗം ഭഗദ്വാരത്തിലും പുറത്തുമായി കാണാം. ഇതിന്റെ ഭാരം അകത്തുള്ള പ്ലാസന്‍റ വേര്‍പെടുന്നതിന് കാരണമാവുന്നു.

കുട്ടി മുലകുടിക്കുമ്പോള്‍ ഉണ്ടാകുന്ന ഓക്‌സിടോക്‌സിന്‍ എന്ന ഹോര്‍മോണും പ്ലാസന്റ വേര്‍പെടുന്നതിന് സഹായകമാണ്. സാധാരണഗതിയില്‍ പശുക്കളില്‍ പ്ലാസന്റ വേര്‍പെടല്‍ അരമണിക്കൂര്‍ മുതല്‍ എട്ടുമണിക്കൂറിനകം സംഭവിക്കും.
പ്രസവത്തിനുശേഷം ഗര്‍ഭാശയത്തില്‍നിന്ന് ഒരുതരം ദ്രാവകം ഒഴുകിക്കൊണ്ടിരിക്കും. ഇത് ഇളം ചുവപ്പ് നിറമോ ഇളം മഞ്ഞകലര്‍ന്ന തവിട്ട് നിറമോ ആയിരിക്കും. രോഗാണുക്കള്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഇതിന് നിറംമാറ്റം കാണാം. ഇത്രയും കാര്യങ്ങളാണ് ഒരു സാധാരണ പ്രസവത്തില്‍ നടക്കുന്നത്.

വ്യാവസായിക ഡയറി ഫാമിലേക്കുള്ള ഇനങ്ങളെ തെരെഞ്ഞെടുക്കാനുള്ള നിര്‍‌ദ്ദേശങ്ങള്‍

  • ഇന്ത്യന്‍ രീതീയനുസരിച്ച് ഒരു വ്യാവസായിക വാണിജ്യ ഡയറിഫാമില്‍ കുറഞ്ഞത് 20 മൃഗങ്ങള്‍ വേണം (10 പശുക്കള്‍, 10 എരുമകള്‍). ഇത് വേണമെങ്കില്‍ 100 വരെയാകാം.50.50, അഥവാ 40.60 എന്ന അനുപാദത്തില്‍. അതിനു ശേഷം, നിങ്ങളുടെ ശേഷിയും, മാ‌ര്‍ക്കറ്റിന്‍റെ (കന്പോ‌ളം) സാധ്യതയും അനുസരിച്ച വേണം ഫാം വികസനം.
  • ആരോഗ്യബോധമുള്ള ഇടത്തരം ഇന്ത്യന്‍ കുടുംബങ്ങള്‍ കൊഴുപ്പ് കുറഞ്ഞ പാലാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. അതിനാല്‍ ഫാമില്‍ പലതരം ഇനങ്ങള്‍ വളര്‍ത്തുന്നതാണ് നല്ലത്.(സങ്കരയിനം, പശുക്കള്‍, എരുമകള്‍ അങ്ങനെ പ്രത്യേകം നിരകളില്‍ പരിപാലിക്കണം.
  • പാല്‍ കച്ചവടം നടത്താനുദ്ദേശിക്കുന്ന ഇടം, മാര്‍ക്കറ്റ് ഇവ നന്നായി പഠിക്കണം. മാര്‍ക്കറ്റിലെ ആവശ്യമനുസരിച്ച് വിവിധതരം പാല്‍ കലര്‍ത്തി നല്‍കാം. ഹോട്ടലുകള്‍, പൊതു ഉപഭോക്താക്കള്‍ (30%) ശുദ്ധമായ എരുമപ്പാലാണ് താല്പര്യം. ആശുപത്രികള്‍, സാനിറ്റോറിയങ്ങള്‍ എന്നിവ പശുവിന്‍ പാലും.

വ്യവസായ ഫാമുകള്‍ക്കായി പശു / എരുമയിനങ്ങളെ തിരഞ്ഞെടുക്കുന്ന രീതി.

പശുക്കള്‍

  • നല്ലയിനം പശുക്കളെ മാര്‍ക്കറ്റില്‍ ലഭിക്കും. പ്രതിദിനം ഒരു ലിറ്റര്‍ പാല്‍ ലഭിക്കുന്നയിനത്തിന് 1200-1500 രൂപ നല്‍കണം. (10 ലിറ്റര്‍ പാല്‍ പ്രതിദിനം നല്‍കുന്ന പശുക്കള്‍ക്ക് 12000-15000 രൂപ വരെ നല്‍കണം.
  • നല്ല സംരക്ഷണം നല്കിയാല്‍ 13-14 മാസത്തിലൊരിക്കല്‍ ഒരു കിടാവ് എന്ന മുറയ്ക്ക് വംശവര്‍ധനവും ഉണ്ടാകുന്നു.
  • ഇവ നല്ല മെരുക്കമുള്ളതും, പരിപാലിക്കാന്‍ എളുപ്പവുമാണ്. നല്ല പാല്‍ നല്‍കുന്ന സങ്കരയിനം പശുക്കള്‍ (ഹോള്‍സ്റ്റീന്‍ ജെഴ്സിയിനങ്ങള്‍). ഇന്ത്യന്‍ കാലാവസ്ഥയുമായി നന്നായി ഇണങ്ങിയിട്ടുണ്ട്.
  • പശുവിന്‍ പാലിലെ കൊഴുപ്പിന്‍റെ അംശം 3-5% വരെ ലഭിക്കാം ഇവ എരുമപ്പാലിലെ കൊഴുപ്പിനെക്കാള്‍ കുറവാണ്.

എരുമകള്‍

  • വ്യവസായ ഫാമുകള്‍ക്ക് യോജിച്ച നല്ലയിനം എരുമയിനങ്ങള്‍ മുറാഹ്, മെഹ്ഡാന ഇന്ത്യയില്‍ ലഭിക്കും.
  • നെയ്, വെണ്ണ എന്നീ പാലുത്പന്നങ്ങളേക്കാള്‍ എരുമപ്പാലിന് നല്ല ഡാമാന്‍റാണ്, കാരണം പശുവില്‍ പാലിനേക്കാല്‍ കൊഴുപ്പുള്ളതുകൊണ്ട് ഇന്ത്യയില്‍ എല്ലാവീടുകളിലേയും ചായ പൊതുപാനീയമാണ്, അതിനും എരുമപ്പാല്‍പ്രിയങ്കരമാണ്.
  • കൂടുതല്‍ നാരുള്ള ആഹാരം നല്‍കിയാല്‍ എരുമകളെ സംരക്ഷിക്കാം അതിലൂടെ തീറ്റച്ചെലവ് കുറയ്ക്കാം.
  • എരുമകള്‍ പ്രായപൂര്‍ത്തിയാകാന്‍ താമസമെടുക്കും. 16-18 മാസത്തിലൊരിക്കല്‍ കിടാവിനെ നല്‍കും. ആണ്‍കിടാക്കള്‍ക്ക് വലിയ മൂല്യമില്ല.
  • എരുമകള്‍‍‍‍‍‍‍‍‍‍‍‍‍ക്ക് തണുപ്പിക്കാനുള്ള സൗകര്യം നല്‍കണം. ഉദാ :- വെള്ളം കെട്ടി നിര്‍ത്തിയിട്ടുള്ള ടാങ്കുകള്‍, ഫാനുള്ള ഷവറുകള്‍.

സ്രോതസ്: BAIF,ഡെവലപ്പ്‌മെന്‍റ് റിസര്‍ച്ച് ഫൗണ്‍‌ടേഷന്‍, പൂനൈ

അവസാനം പരിഷ്കരിച്ചത് : 2/9/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate