অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ ഇനം

വിവിധ ഇനം

നാടന്‍ / വീട്ടുവളപ്പിലെ ഇനങ്ങള്‍

സെൻട്രൽ  ആവിഅൻ  റിസർച്ച്  ഇൻസ്റ്റിററ്യൂട്ട്  (CARI), ഈശറ്റ്നഗർ നിന്നുള്ള ഇനങ്ങള്‍

വെറും സാമ്പത്തിക മെച്ചത്തിനപ്പുറം കോഴികളുടെ വംശ നിലനില്പ്പിനു  ആധാരമായ ജീവ ശാസ്ത്ര പ്രക്രിയയുടെ ശേഷിപ്പ് നടന കോഴികളെ അമൂല്യമാക്കുന്നു.വീട്ടു മുറ്റത്ത്‌ കോഴികളെ വളർത്തുന്ന സമ്പ്രദായം നിലനിന്നു പോരുന്നത് തന്നെ ആധുനിക വീക്ഷണത്തിൽ ഒട്ടും അഭിലഷണീയം അല്ലാത്ത നാടൻ കോഴികളുടെ പൊരുത് അഥവാ അടയിരിക്കൽ സ്വഭാവം നിമിത്തമാണ് . അടയിരിക്കൽ ശേഷി നഷ്‌ടമായ മുന്തിയ ഇനം കോഴികൾ , താറാവ്,കാട,ഗിനികോഴി,ടർക്കി തുടങ്ങിയ പക്ഷികളെ എല്ലാം തുടർന്ന് വളർത്തുന്നതിനു മിക്ക വീടുകളിലും ആശ്രയിക്കുന്നത് അടയിരിക്കുന്ന നാടൻ കോഴികളെയാണ്. ഇക്കാരണങ്ങളാൽ നാടൻ കോഴികൾ അന്യം നിന്ന് പോകുന്നതിന്റെ ഭവിഷ്യത്തുകൾ ഗുരുതരവും പ്രത്യാഘാതം വളരെ ദൂരവ്യാപകവും ആയിരിക്കും.

ശാരീരിക സവിശേഷതകൾ

നാടൻ കോഴികളുടെ കൂടിയ രോഗ പ്രതിരോധ ശേഷി ആദായകരമായ ഉല്പ്പാദനത്തിനും നിലനില്പ്പിനും വളരെ സഹായകരമാണ് . കൂടിയ വിലക്ക് വാങ്ങിക്കുന്ന മുന്തിയ ഇനം കോഴികൾ പല വിധ രോഗങ്ങൾ ബാധിച്ചു ചത്ത്‌ പോകുന്നത് മൂലം ലഭ്യമാകുന്ന സാമ്പത്തിക നേട്ടം പലപ്പോഴും പ്രതീക്ഷിക്കുന്നതിലും വളരെ കുറവായിരിക്കും . ചില മാരക രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തി വൈപുകൾ പ്രചാരത്തിൽ ഉണ്ടെങ്കിലും കുത്തി വൈപ്പു പരാജയങ്ങളും സർവ സാധാരണമാണ്.ആയതിനാൽ നാടൻ കോഴികളുടെ രോഗ പ്രധിരോധ ശേഷി സുസ്ഥിര വികസനത്തിന്‌ വളരെ പ്രധാനപ്പെട്ട ഒന്നാണ്.

കൂടാതെ പ്രതികൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കൂടിയ കഴിവ്,ശത്രുക്കളിൽ നിന്ന് രക്ഷപെടാൻ സഹായകമായ ശരീര പ്രകൃതവും സ്വഭാവ സവിശേഷതകളും,സ്വന്തമായി ഭക്ഷണം കണ്ടെത്തുവാനുള്ള കഴിവ്,പല വിധ തീറ്റ സാമഗ്രികൾ നന്നായി സ്വീകരിക്കാനും ഫലപ്രദമായി ഉപയോഗിക്കാനുമുള്ള ശാരീരിക പ്രത്യേകതകൾ എന്നിവയെല്ലാം വീട്ടുമുറ്റത്ത്‌ വളർത്താൻ നാടൻ കോഴികളെ മുന്തിയ ഇനങ്ങളെക്കാൾ അനുയോജ്യമാക്കുന്നു

നാടൻ ഇനങ്ങൾക്ക് പ്രോത്സാഹനം

ചിലയിനം നാടൻ കോഴികൾക്ക് പക്ഷി എന്ന നിലക്ക് പ്രചാരം ഏറി വരുന്നുണ്ട് എങ്കിലും,ചെലവു കുറഞ്ഞതും വീട്ടാവശ്യത്തിനു സ്ഥായിയായി ഭക്ഷ്യോല്പാദനം പ്രധാനം ചെയ്യുന്നതുമായ നാടൻ കോഴി വളർത്തൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്ന കാര്യമായ പദ്ധതികളുടെ അഭാവം ഇവയെ വംശ നാശത്തിന്റെ വക്കോളം എത്തിച്ചിരിക്കുന്നു.നാടൻ കോഴികളുടെ വംശ സംരക്ഷണ ത്തിനായുള്ള പ്രത്യേക ഫാമുകൾ,നല്ല ഇനങ്ങളെ തിരിച്ചറിഞ്ഞു ഉത്പാദനശേഷി കൂട്ടാനുള്ള നിർധാരണ പ്രജനന പ്രക്രിയകൾ,നാടൻ ഇനങ്ങൾക്കായി കർഷക കൂട്ടായ്മകൾ എന്നിവ കാലതാമസം കൂടാതെ ആരംഭിക്കേണ്ടത് നാടൻ കോഴി വർഗ്ഗങ്ങളെ നിലനിർത്തുന്നതിന് അത്യന്തപെക്ഷിതമായിരിക്കുന്നു.

വർഗ്ഗ സങ്കരണം നിയന്ത്രിക്കൽ

വീട്ടു മുറ്റത്ത്‌ വളർത്താൻ വിദേശ,സങ്കരന ഇനത്തിൽ പെട്ട കോഴികളെ പ്രചരിപ്പിക്കുന്നത് നാടൻ കോഴികളുടെ വംശ നാശം ത്വരിതപ്പെടുത്തുന്ന ഒന്നാണ് . വിവിധ ഇനങ്ങളെ ഇടകലർത്തി വളര്തുന്നതിലൂടെ  നാടൻ കോഴികൾ മറ്റിനങ്ങളുമായി ഇണ ചേരുന്നത് നാടനുമായുള്ള വിദേശ സങ്കര ഇനങ്ങൾ ഉടലെടുക്കുന്നതിനും അത് വഴി പൊരുതു സ്വഭാവം ക്രമേണ നഷ്ട പെടുന്നതിനും കാരണമാകും.ആയതിനാൽ നാടൻ കോഴികൾക്ക് പ്രാമുഘ്യമുള്ള ചില പ്രദേശങ്ങളിൽ എങ്കിലും വിദേശ സങ്കര ഇനങ്ങളെ മാറ്റിനിർത്തി തനതായ സ്വഭാവ ഗുണങ്ങളോട് കൂടി നാടൻ വർഗ്ഗങ്ങളെ വളർത്താൻ പ്രോത്സാഹിപ്പിക്കേണ്ടത് വംശ നിലനില്പ്പിനു അനിവാര്യമാണ് .

കാരിനീര്‍ഭീക് (അസീല്‍സങ്കരം)

Cari Nirbheek
  • എന്നാല്‍ ശുദ്ധമായതെന്നര്‍ത്ഥ അസീല്‍ ഇവ കലഹപ്രയത, ഉന്നതകരുത്ത്, ഗംഭീര്യമുള്ള നടത്തം, പൊരുതാനുള്ള കഴിവ് എന്നിവ കൊണ്ട് ശ്രദ്ധേയം. പൊരുതാനുള്ള പ്രത്യേക കഴിവുകൊണ്ട് തന്നെ ഈ നാടന്‍ ഇനത്തിന് അസീന്‍ പേര് ലഭിച്ചത്.
  • ഈ പ്രധാന ഇനത്തിന്‍റെ ജന്മനാട് ആന്ധ്രാപ്രദേശാണ്. ഈയിനത്തില്‍‌പ്പെട്ട മികച്ച കോഴികള്‍, അപൂര്‍വ്വമെങ്കിലും കോഴിഭ്രമമുള്ളവര്‍ രാജ്യമെങ്ങുമുള്ള കോഴിപ്പോര് നടത്തുന്നവര്‍ എന്നിവര്‍ കൊണ്ടുപോകും.
  • സീല്, കുറെകൂടി വലുതും, കാഴ്ചയില്‍ സൌമ്യവും ഗാംഭീര്യമുള്ളതുമാണ്.
  • ശരാശരി ഭാരം 3-4 കിലോവരെ പൂവനും, 2 -3 കിലോ പിടക്കോഴികള്‍ക്കും കാണും.
  • പ്രായപൂര്‍ത്തിയെത്തുന്നത് 196 ദിവസത്തില്‍.
  • വാര്‍ഷികമുട്ട, ഉല്പാദനം-92 എണ്ണം
  • 40 ആഴ്ചയില്‍ മുട്ടയുടെ ഭാരം-50 ഗ്രാം

കാരിശ്യാമ (കടകനാഥ് സങ്കരം)

cari shyama
  • ഇതിനെ നാട്ടുകാര്‍ “കാലാമസി” കറുത്ത മാംസമുള്ള കോഴി എന്നു വിളിക്കുന്നു. ജന്‍മനാട് മധ്യപ്രദേശിലെ ജബുവ, ധാര്‍ജില്ലകള്‍. ഏകദേശം 800 ചതുരശ്ര മൈലുകള്‍ ദൈര്‍ഘ്യമുളള തൊട്ടടുത്ത ജില്ലകളായ രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍
  • ഇതിനെ കൂടുതല്‍ വളര്‍ത്തികാണുന്നത്, ഗോത്രവര്‍ഗ്ഗങ്ങള്‍, ആദിവാസികള്‍, ഗ്രാമീണര്‍ എന്നിവരാണ് ഇതിനെ വിശുദ്ധ പക്ഷിയായി കരുതുകയും ദീപാവലിക്കുശേഷം ദേവിക്ക് ബലി നല്കുകയും ചെയ്യുന്നു.
  • ഒരു ദിവസം പ്രായമുള്ള കോഴികുഞ്ഞിന് നീലിച്ച കറുത്ത നിറവും പുറത്ത് കറുത്ത വരകളും കാണും.
  • ഇവയുടെ മാംസം കറുപ്പ് കണ്ടാല്‍ അറപ്പ് തോന്നിക്കുമെങ്കിലും ഇവ സ്വാദിഷ്ടവും, ഔഷധമൂല്യം ഉള്ളതുമാണ്.
  • ഗോത്രവര്‍ക്കാര്‍ കടകഹാത്തിന്‍റെ രക്തം മനുഷ്യരുടെ ചില സങ്കീര്‍ണ്ണരോഗങ്ങള്‍ക്ക് ചികിത്സയായും, മാംസം മരുന്നായും ഉപയോഗിക്കുന്നു.
  • മാംസവും മുട്ടയും പ്രോട്ടീന്‍ (25.47ശതമാനം മാസത്തില്‍) ഇരുന്പിന്‍റെയും കലവറയാണ്.
  • ശരീരഭാരം 20 ആഴ്ചയില്‍ (920 ഗ്രാം)
  • പ്രായപൂര്‍ത്തിയെത്തുന്പോള്‍ 109 ദിവസം പ്രായം.
  • വാര്‍ഷികമുട്ട ഉല്പാദനം –105.
  • മുട്ടയുടെ ഭാരം 40 ആഴ്ചയില്‍ -49 ഗ്രാം.
  • പ്രത്യുല്പാദന ശേഷി – 55 ശതമാനം
  • മുട്ടവിരിയല്‍ – FES – 52 ശതമാനം

ഹിത്കാരി (നഗ്നമായ കഴുത്തുള്ള സങ്കരം)

hitcari

  • നേക്കഡ് നെക്ക് നീണ്ട് ഉരുണ്ട കഴുത്തുള്ള, വലുപ്പമുള്ള ഇനമാണ്. പേരുപോലെതന്നെ. കഴുത്ത് നഗ്നമാണ് അഥവാ കഴുത്തിനു ചുറ്റിനും പിന്നോട്ട് മാത്രം തൂവലുകളുടെ കൂട്ടം, കാണാം.
  • ബാക്കി കാണാവുന്ന നഗ്നമായ കഴുത്ത്, പ്രായപൂര്‍ത്തിയെത്തുന്ന ആണ്‍ കോഴികളില്‍ ചുവന്ന നിറത്തിലായിരിക്കും.
  • നേക്കഡ് നെക്കിന്‍റെ ജന്മസ്ഥലം കേരളത്തിലെ തിരുവനന്തപുരം ജില്ലയാണ്.
  • ശരീരഭാഗം 20 ആഴ്ചയില്‍ - 1005 ഗ്രാം.
  • പ്രായപൂര്‍ത്തിയെത്തുന്ന പ്രായം - 201
  • വാര്‍ഷിക മുട്ട ഉത്പാദനം - 99
  • മുട്ടയുടെ ഭാരം – 40 ആഴ്ചയില്‍ - 54 ഗ്രാം
  • പുഷ്ക്കലത്വം - 60 ശതമാനം
  • പൊരുന്നയിരിപ്പ് - FES – 71%

ഉപ്കാരി (ഫ്രിസില്‍ സങ്കരം)

Frizzle Cross.JPG

  • കാഴ്ചയില്‍ തനിനാടനും, പ്രദേശത്തോട് പൊരുത്തപ്പെടുന്നതും , രോഗപ്രതിരോധതയുള്ള, നല്ല വളര്‍ച്ച, ഉത്പാദനമേന്മ എല്ലാം തികഞ്ഞ പ്രത്യേകയിനത്തിലുള്ള മലിനവസ്തുക്കള്‍ നീക്കം ചെയ്യാന്‍ പ്രാഗത്ഭ്യമുള്ള നാടന്‍ പക്ഷി.
  • കോഴിവളര്‍ത്തലില്‍, വീട്ടുവളപ്പിന്‌ യോജിച്ചത്.
  • വ്യത്യസ്ത കാര്‍ഷിക കാലാവസ്ഥയ്ക്ക് യോജിച്ച നാലുതരം ഉപകാരി ജനങ്ങളുണ്ട്.
    1. കടകനാത് x ഡെഹ്‌ലം റെഡ്
    2. അസീല്‍ x ഡെഹ്‌ലം റെഡ്
    3. നേക്കഡ് നെക്ക് x ഡെഹ്‌ലം റെഡ്
    4. ഫ്രിസില്‍ x ഡെഹ്‌ലം റെഡ്

പ്രകടനം

  • പ്രായപൂര്‍ത്തിയെത്തുന്നത് - 170-180 ദിവസം പ്രായം
  • വാര്‍ഷികമുട്ട ഉതാപാദനം - 165 – 180 എണ്ണം
  • മുട്ട വലിപ്പം - 52-55 ഗ്രാം.
  • മുട്ടയുടെ നിറം - ബ്രൌണ്‍
  • മുട്ടയുടെ ഗുണം - മികച്ച അന്തര്‍ദേശീയ ഗുണമേന്മ
  • ആയൂര്‍ദൈര്‍ഘ്യം - 95 ശതമാനം
  • ഗുണവിശേഷം - സജീവം, ഭക്ഷണം തിരഞ്ഞു കഴിക്കും.

ലേയറുകള്

കാരിപ്രിയലേയര്

കാരിസൊനാലിലേയര്‍ (ഗോള്ഡന്‍ - 92)

  • 17-18 ആഴ്ചയില്‍ മുട്ടയിട്ടു തുടങ്ങും.
  • 150 ദിവസത്തില്‍ 50 ശതമാനം ഉത്പാദനം
  • 26-28 ആഴ്ചയില്‍ ഉത്പാദനപാരമ്യം
  • ഗ്രോവറിന്‍റെ ആയൂര്‍ ദൈര്‍ഘ്യം - 96 ശതമാനം
  • ലേയറിന്‍റെ ആയൂര്‍ ദൈര്‍ഘ്യം - 94 ശതമാനം
  • മുട്ട ഉത്പാദനപാരമ്യം - 92 ശതമാനം
  • 72 ആഴ്ച പൊരുന്നയുള്ള കോഴി 270 ലധികം മുട്ടയിടും
  • മുട്ടയുടെ വലിപ്പം - ശരാശരി
  • 11 ഭാരം - 54 ഗ്രാം

  • 18-19 ആഴ്ചയില്‍ മുട്ടയിട്ട് തുടങ്ങും.
  • 155 ദിവസമാകുന്പോള്‍ 50 ശതമാനം ഉത്പാദനം.
  • 27-29 ആഴ്ചയില്‍ ഉല്പാദനം വര്‍ദ്ധിക്കും.
  • ആയൂര്‍ ദൈര്‍ഘ്യം ഗ്രോവറിന് 96 ശതമാനം, ലേയറിന് 94 ശതമാനം
  • മുട്ട ഉത്പാദനം വര്‍ധിക്കുന്നത്. - 90 ശതമാനം
  • 72 ആഴ്ച പൊരുന്ന - 265 ലധികം മുട്ടകള്‍ നല്കും.
  • മുട്ടയുടെ വലിപ്പം - ശരാശരി
  • മുട്ടയുടെ ഭാരം - 54 ഗ്രാം.

കാരി ദേവേന്ദ്ര

  • ഇടത്തരം വലിപ്പമുള്ള - രണ്ടുതരം ഉപയോഗമുള്ള പക്ഷി
  • മികച്ച തീറ്റയിലേയ്ക്കുള്ള മാറ്റം - തീറ്റച്ചെലവിന് നല്ല മൂല്യം തിരികെ ലഭിക്കും.
  • മറ്റിനങ്ങളേക്കാള്‍ മെച്ചം - കുറഞ്ഞ മരണനിരക്ക്
  • ശരീരഭാഗം എട്ടാം ആഴ്ചയില്‍ - 1700 -1800 ഗ്രാം
  • പ്രായപൂര്‍ത്തിയെത്തുന്ന പ്രായം - 155-160 ദിവസം
  • വാര്‍ഷിക മുട്ട ഉല്പാദനം - 190-200

ബ്രോയ്ലറുകള്

കരിബ്രോവിശാല്‍ (കരിബ്രോ-91)

  • ഒരു ദിവസം പ്രായത്തില്‍‍ ഭാരം - 43 ഗ്രാം
  • ആറ് ആഴ്ച പ്രായത്തില്‍‍ ഭാരം - 1650-1700 ഗ്രാം
  • 7 ആഴ്ചയില്‍ പ്രായത്തില്‍‍ ഭാരം - 2100-2200 ഗ്രാം
  • ഡ്രസ്സിംഗ് ശതമാനം - 75 ശതമാനം
  • ആയൂര്‍ ദൈര്‍ഘ്യ ശതമാനം - 97-98 ശതമാനം
  • ഫീഡ് കണ്‍ വെര്‍ഷന്‍ അനുപാതം. 6 ആഴ്ചയില്‍. - 1.94-2.20.

കാരിറെയ്ന്ബ്രോ (B-77)

  • ദിവസം പ്രായമുള്ളപ്പോള്‍ ഭാരം - 41 ഗ്രാം
  • ഭാരം .6 ആഴ്ചയില്‍ - 1300 ഗ്രാം
  • ഭാരം 7 ആഴ്ചയില്‍ - 1600 ഗ്രാം
  • ഡ്രസിംഗ് ശതമാനം - 73 ശതമാനം
  • ആയൂര്‍ ദൈര്‍ഘ്യ ശതമാനം - 98-99 ശതമാനം
  • തീറ്റയിലേയ്ക്കുള്ള മികച്ച അനുപാതം. 6 ആഴ്ചയില്‍. - 1.94-2.210.

കാരിബ്രോമൃത്യുഞ്ജയ് (കാരി നേക്കഡ് നെക്ക്)

  • ഒരു ദിവസം പ്രായമുള്ളപ്പോള്‍ ഭാരം - 42 ഗ്രാം
  • ഭാരം 6 ആഴ്ചയില്‍ - 1650-1700 ഗ്രാം
  • ഭാരം 7 ആഴ്ചയില്‍ - 2000-2150 ഗ്രാം
  • ഡ്രസിംഗ് ശതമാനം - 77 ശതമാനം
  • ആയൂര്‍ ദൈര്‍ഘ്യ ശതമാനം - 97-98 ശതമാനം
  • തീറ്റയുടെ മാറ്റം 6 ആഴ്ചയില്‍. - 1.9-2.0.

കാട

  • ജാപ്പനീസ് കാടകളുടെ കൃഷി അടുത്തിടെ രാജ്യത്താകമാനം വമ്പിച്ച സ്വാധീനമാണ് കൈവരിച്ചിട്ടുള്ളത്. ഇറച്ചിക്കും മുട്ടയ്ക്കുമായി നിരവധി കാടഫാമുകള്‍ രാജ്യത്തുടനീളം ഉണ്ട്. നല്ലയിനം ഇറച്ചിതേടി ഉപഭോക്താക്കളുടെ ബോധപൂര്‍വ്വസമീപനമാണ് ഇതിന് കാരണം.
  • താഴെ പറയുന്ന കാരണങ്ങള്‍ കാടഫാമിംഗ് ആദായകരവും, സാങ്കേതികമായ പ്രാവര്‍ത്തികവുമാണ്
    • തലമുറകള്‍ തമ്മില്‍ കുറഞ്ഞ ഇടവേള
    • പെട്ടെന്ന് രോഗബാധ ഉണ്ടാവില്ല.
    • കുത്തിവെയ്പ് വേണ്ടതില്ല.
    • കുറച്ചു സ്ഥലം മതി.
    • കൈകാര്യം ചെയ്യാനെളുപ്പം
    • പ്രായപൂര്‍ത്തിയെത്തുന്നത് നേരത്തെ.
    • മുട്ടയിടുന്ന തോത് ഉയര്‍ന്നത്. - 42 ദിവസം പ്രായമുള്ളപ്പോള്‍
    • മുതല്‍
    • പെണ്‍പക്ഷി മുട്ടയിടാന്‍ തുടങ്ങും

കാരി ഉത്തം

  • ആകെ മുട്ടകള്‍ക്ക് വിരിയാനുള്ള ശേഷി - 60-76 ശതമാനം
  • 4 ആഴ്ചയില്‍ ഭാരം - 150 ഗ്രാം
  • 5 ആഴ്ചയില്‍ ഭാരം - 170-190 ഗ്രാം
  • 4 ആഴ്ചയില്‍ എടുക്കുന്ന ഭക്ഷണം - 2.51
  • 5 ആഴ്ചയില്‍ എടുക്കുന്ന ഭക്ഷണം - 2.80
  • പ്രതിദിന ആഹാരം - 25-28 ഗ്രാം

കാരി ഉജ്ജവല്

  • ആകെ മുട്ടകളുടെ വിരിയാനുള്ള ശേഷി - 65 ശതമാനം
  • 4 ആഴ്ചയില്‍ ഭാരം - 140 ഗ്രാം
  • 5 ആഴ്ചയില്‍ ഭാരം - 170-175 ഗ്രാം
  • 5 ആഴ്ചയില്‍ ഭക്ഷണം എടുക്കുന്നത് - 2.93
  • പ്രതിദിന ആഹാരം - 25-28ഗ്രാം

കാരി ശ്വേത

  • ആകെ മുട്ടകളുടെ വിരിയാനുള്ള ശേഷി - 50-60 ശതമാനം
  • 4 ആഴ്ചയില്‍ ഭാരം - 135 ഗ്രാം
  • 5 ആഴ്ചയില്‍ ഭാരം - 155-165 ഗ്രാം
  • 4 ആഴ്ചയില്‍ ഭക്ഷണം എടുക്കുന്നത് - 2.85
  • പ്രതിദിന ആഹാരം - 25 ഗ്രാം

കാരി പേള്

  • ആകെ മുട്ടകളുടെ വിരിയാനുള്ള ശേഷി - 65-70 ശതമാനം
  • 4 ആഴ്ചയില്‍ ഭാരം - 120 ഗ്രാം
  • പ്രതിദിന ആഹാരം - 25 ഗ്രാം
  • 50 ശതമാനം മുട്ട ഉത്പാദിപ്പിക്കുന്ന പ്രായം - 8-10 ആഴ്ച
  • പ്രതിദിന മുട്ടയിടല്‍ - 285-295 ഗ്രാം

ഗിനിക്കോഴി

  • സ്വതന്ത്രമായി വിഹരിക്കുന്ന ഇനമാണിവ.
  • ചെറുകിട കൃഷിക്കാര്‍ക്ക് ഉത്തമം
  • 1.ലഭ്യമായ ഇനങ്ങള്‍, 1.കാദംബരി, ചിദാംബരി, ശേതാംബരി.

പ്രത്യേകതകള്

  • ദൃഢശരീരമുള്ള പക്ഷി
  • ഏതും കാര്‍ഷികാകാലാവസ്ഥയ്ക്കും യോജിച്ചത്
  • കോഴികള്‍ക്കണ്ടാവുന്ന പല രോഗങ്ങള്‍ക്കും പ്രതിരോധശക്തിയുണ്ട്
  • വിശാലമായ, വിലയേറിയകൂടുകളുടെ ആവശ്യമില്ല
  • ഭക്ഷണം തിരഞ്ഞുകഴിക്കുന്നതിന് കഴിവ്
  • കോഴികള്‍ക്കുള്ള ഭക്ഷണം മാത്രമല്ലാതെ ഏതും കഴിക്കും
  • മൈക്കോടോക്സിന്‍, അഫ്ളാറ്റോക്സിന്‍ സഹനം കൂടുതല്‍
  • കട്ടിയുള്ള പുറന്തോട്, മുട്ട പൊട്ടിപോകാതെയും അധികനാള്‍ ഇരിക്കുന്നതിനും പ്രയോജനപ്പെടും
  • മാംസം വിറ്റാമിനുകള്‍ നിറഞ്ഞതും, കൊഴുപ്പ് കുറഞ്ഞതുമാണ്.

ഉത്പാദന പ്രത്യേകതകള്

  • 8 ആഴ്ചയില്‍ ഭാരം - 500-550 ഗ്രാം
  • 12 ആഴ്ചയില്‍ ഭാരം - 900-1000 ഗ്രാം
  • മുട്ടയിടുന്ന പ്രായം - 230-250 ദിവസം
  • മുട്ട ഉത്പാദനം (മാര്‍ച്ച് മുതല്‍
  • സെപ്തംബര്‍ വരെ ഒറ്റത്തവണ) - 100-120 മുട്ടകള്‍
  • പുഷ്ക്കലത - 70-75 ശതമാനം
  • മുട്ടകളുടെ പൊരുന്ന ശേഷി - 70-80 ശതമാനം

ടര്‍ക്കി

കാരിവിരാട്

  • വിരിഞ്ഞ മാറിടമുള്ള വെളുത്തയിനം.
  • 16 ആഴ്ചയുള്ളപ്പോള്‍ ആണിനങ്ങള്‍ 12 കിലോ, പെണ്‍ ഇനങ്ങള്‍ 8 കിലോഗ്രാം ഭാരമുണ്ടാകും, അപ്പോള്‍ അവയെ ബ്രോയ്റുകളായി മാര്‍ക്കറ്റിലെത്തിക്കാം.
  • ചെറുതും, ഫ്രൈയര്‍ റോസ്റ്ററുകള്‍, ഉണ്ടാക്കാന്‍, നേരത്തെതന്നെ ഇവയെ കശാപ്പുചെയ്ത് മാര്‍ക്കറ്റിലെ ആവശ്യാനുസരണം ലഭ്യമാക്കും.

ഇനങ്ങള്ലഭിക്കാന്സമീപിക്കുക:

ഡയറക്ടര്
സെന്ട്രല്ഏവിയന്റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ട്
ഇസ്ത്നഗര്‍, യു.പി.
പിന്‍: 243 122
E-mail:
cari_director@rediffmail.com
Ph: 91-581-2301220; 2301320; 2303223; 2300204
Fax: 91-581-2301321

കര്‍ണ്ണാടക വെറ്റിനറി ആനിമല്‍ ഫിഷറി സയന്‍സ് യൂണിവേഴ്സിറ്റി ബാംഗ്ലൂരില് നിന്നുള്ള ഇനങ്ങള്‍

പൗള്‍ട്രി സയന്‍സ് ഡിപ്പാര്‍ട്ട് മെന്‍റ്, അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് യൂണിവേഴ്സിറ്റി ബാംഗ്ലൂര്‍, ഇപ്പോഴത്തെ കര്‍ണ്ണാക വെറ്റിനറി ആനിമല്‍ ഫിഷറി സയന്‍സ് യൂണിവേഴ്സ്റ്റി, ഹെബ്ബല്‍, ബാംഗ്ലൂര്‍ വികസിപ്പിച്ചത്.

  • ഗിരിരാജ ഇനങ്ങളേക്കാള്‍, വര്‍ഷത്തില്‍ 15-20 മുട്ടകള്‍ കൂടുതല്‍ ഈയിനം നല്കും.
  • ബാംഗ്ലൂരിലെ കര്‍ണാടക വെറ്റിനറി ആനിമല്‍ ഫിഷറി സയന്‍സസ് യൂണിവേഴ്സിറ്റി, 2005-ല്‍ വികസിപ്പിച്ചെടുത്ത ഇനമാണിത്. സ്വര്‍ണ്ണധാരകോഴികള്‍ക്ക് ഉയര്‍ന്ന ഉല്പാദനശേഷിയുണ്ട്, നല്ല വളര്‍ച്ചയുമുണ്ട്, മറ്റ് ഇറച്ചികോഴി / നാടന്‍ ഇനങ്ങളേക്കാള്‍ മെച്ചമാണ്. ഇത് വീട്ടുവളപ്പിലെ കൃഷിവളര്‍ത്തലിനും ഇടകലര്‍ത്തി വളര്‍തതാനും കൊള്ളാം.
  • ഗിരിരാജനെ അപേക്ഷിച്ച്, സ്വര്‍ണ്ണധാരയിനം വലിപ്പത്തില്‍ ചെറുതും, ശരീരഭാഗം കുറവും, അതിനാല്‍ കാട്ടുപൂച്ച, ചെന്നായ് എന്നീ ശത്രുക്കളില്‍ നിന്നും രക്ഷ നേടാന്‍ സഹായമാകുകയും ചെയ്യുന്നു.
  • മുട്ടയ്ക്കും മാംസത്തിനും ഇവയെ വളര്‍ത്താം.
  • വിരിഞ്ഞ് 22-23 ആഴ്ചയില്‍ പ്രായപൂര്‍ത്തിയെത്തുന്നു.
  • പെണ്‍ കോഴിക്ക് 3 കിലോ ഭാരവും, പൂവന്‍കോഴിക്ക് നാലു കിലോ ഭാരവും ഉണ്ടാകും.
  • സ്വര്‍ണ്ണധാര ഇനം വര്‍ഷത്തില‍ 180-190 മുട്ടകള്‍ നല്‍കും.

ഇനങ്ങളുടെ ലഭ്യതയ്ക്ക് ദയവായി ബന്ധപ്പെടുക:
പ്രൊഫസര്‍ ഹെഡ്
ഡിപ്പാര്‍ട്ട് മെന്റ് ഓഫ് ഏവിയന് പ്രൊഡക്ഷന്‍ ആന്റ് മാനേജ്മെന്റ്
കര്‍ണൈടക വെറ്റിനറി ആനിമല്‍ ഫിഷറി സയന്‍സസ് യൂണിവേഴ്സിറ്റി
ഹെബ്ബല്‍, ബാംഗ്ലൂര്‍ - 560024,
ഫോണ്‍ - (080) 23414384 or 23411483 (ext)201.

പ്രോജക്ട് ഡയറക്ടറേറ്റ് ഓണ്‍ പൌള്‍ട്രി (ICAR), ഹൈദരാബാദില്‍ നിന്നുള്ള ഇനങ്ങള്‍

വനരാജ

  • ഗ്രാമീണ, ഗോത്ര പ്രദേശങ്ങളില്‍ വീട്ടുമുറ്റത്തെ ഫാമിംഗിന് പറ്റിയ ഇനം. പ്രോജക്ട് ഡയറക്ടറേറ്റ് ഓണ്‍ പൌള്‍ട്രി (ICAR), ഹൈദരാബാദില്‍ വികസിപ്പിച്ചെടുത്തത്.
  • ആകര്‍ഷകമായ തൂവല്‍ക്കൂട്ടവും, വൈവിധ്യമായ നിറങ്ങളുമുള്ള ഇരട്ട ഉദ്ദേശ്യയിനം.
  • സാധാരണകോഴികള്‍ക്കുണ്ടാകുന്ന രോഗബാധകളിള്‍ നിന്നും നല്ല പ്രതിരോധശേഷി, തുറസായ സ്ഥലത്ത് വിഹരിക്കാന്‍ താല്പര്യം.
  • 8 ആഴ്ച പ്രായമുള്ളപ്പോള്‍ വനരാജ ആണിനം സാധാരാണ ഭക്ഷണംകൊണ്ട് തന്നെ മിതമായ തൂക്കം വയ്ക്കും.
  • ഒരു ചാക്ര കാലത്ത് 160-180 മുട്ടകള്‍ ഇടുന്നു.
  • താരതമ്യേന ലഘുവായ ഭാരവും നീളന്‍ കാലുകളും, പ്രാപ്പിടിയന്മാരില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്നു, വീട്ടുവളപ്പില്‍ വളര്‍ത്തുന്ന പക്ഷികള്‍ നേരിടുന്ന വലിയ ഭീതിയാണ് പ്രാപ്പിടിയന്മാര്‍.

കൃഷിബ്രോ

  • പ്രോജക്ട് ഡയഫക്ടറേറ്റ് ഓണ്‍ പൌള്‍ട്രി (ICAR), ഹൈദരാബാദ് വികസിപ്പിച്ചത്
  • ഒന്നിലധികം നിറമുള്ള വ്യാപാരോദ്ദേശ ബ്രോയ്‌ലര്‍ കോഴികള്‍.
  • 6 ആഴ്ചയില‍ പ്രായമുള്ളപ്പോള്‍, 2.2 ഫീഡ് ക‌ണ്‍വെ‌ര്‍ഷന്‍ അനുപാതത്തിലും താഴെ, നല്ല തൂക്കം വയ്ക്കുന്നു.
  • 6 ആഴ്ച പ്രായംവരെ ഇവയുടെ ആയൂര്‍ദൈര്‍ഘ്യം 97 ശതമാനം
  • ആകര്‍ഷകമായ നിറങ്ങളിലുള്ള തൂവല്‍പ്പൂടയുണ്ട്, കാലാവസ്ഥയോട് ഇണങ്ങുന്ന രീതി.
  • സാധാധരണ കോഴിരോഗങ്ങളില്‍ നിന്ന് – രണിഖേദ്, ബര്‍സന്‍-രക്ഷനേടാന്‍വിധം പ്രതിരോധശേഷിയുണ്ട്.
  • ദൃഡശരീരം, ഇണങ്ങുന്നവ, നല്ല ആയൂര്‍ദൈര്‍ഘ്യം-ഇവയാണ് പ്രത്യേകതകള്‍.

ഇനങ്ങള്‍ക്ക് ദയവായി ബന്ധപ്പെടുക:
ഡയറക്ടര്‍
പ്രോജക്ട് ഡയഫക്ടറേറ്റ് ഓണ്‍ പൌള്‍ട്രി
രാജേന്ദ്രനഗര്‍, ഹൈദരാബാദ് - 500030
ആന്ധ്രാപ്രദേശ്, ഇന്ത്യ.
ഫോണ്‍ : 91-40-24017000/24015651.
ഫാക്സ് : 91-40-24017002
E-mail: pdpoult@ap.nic.in

 

മറ്റിനങ്ങള്‍

ഇനം

ജനനപ്രദേശം

അങ്കാളേശ്വര്‍

ഗുജറാത്ത്

അസീല്‍

ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്

ബസ്റ

ഗുജറാത്ത്, മഹാരാഷ്ട്ര

മിറ്റഗോംജ്

മേഘാലയ, ത്രിപുര

4 ഡാങ്കി

ആന്ധ്രാപ്രദേശ്

ദൌനിഗിര്‍

അസാം

ഘഗസ്

ആന്ധ്രാപ്രദേശ്, കര്‍ണാടക

ഹരിംഗാതബ്ലാക്ക്

വെസ്റ്റ് ബംഗാള്‍

കടക്നാത്

മധ്യപ്രദേശ്

കാളാസ്തി

ആന്ധ്രാപ്രദേശ്

കശ്മീര്‍ ഫവെറോള

ജമ്മുകശ്മീര്‍

മിരി

അസാം

നിക്കോബാരി

ആന്‍ഡമാന്‍ & നിക്കോബാര്‍

പഞ്ചാബ് ബ്രൌണ്‍

പഞ്ചാബ്, ഹരിയാന

തലശ്ശേരി

കേരള

അവസാനം പരിഷ്കരിച്ചത് : 6/30/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate