ബ്രോയ് ലര്‍ ഉത്പാദനം
കോഴിവളര്‍ത്തലില്‍, മാംസത്തിനായി വളര്‍ത്തുന്നവയാണ് ബ്രോയിലെർ. ബ്രോയ് ലര്‍ ഉല്പാദനത്തിന്, കൃഷിക്കാരുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന നിരവധി സ്വകാര്യ കന്പനികളുണ്ട്. അതിനാല്‍ ക്രയവിക്രയം പ്രശ്നമല്ല. എട്ട് ആഴ്ചയില്‍ താഴെ പ്രായമുള്ള ഇളം കോഴികളാണ് ബ്രോയിലറുകള്‍. ഇവയ്ക്ക് 1-5 മുതല്‍ 2 കിലോവരെ ഭാരം, മൃദുവായ മാംസമാണ്.
മികച്ച ക്രമീകരണ രീതികള്
പൗള്‍ട്രി ഹൗസ് താപനില: ആദ്യ ആഴ്ച 95oF സുഖകരമാണ് തുടര്‍ന്ന് ആഴ്ചതോറും 50oF എന്ന കണക്കിന് ചൂട് കുറച്ച് ആറാം ആഴ്ചയില്‍ 70oF എത്തണം.
വെന്റിലേഷന്‍: നന്നായി വായു കടക്കണം, പക്ഷികള്‍ക്ക് ശ്വാസതടസം വരാതിരിക്കാന്‍ ദിവസവും കാഷ്ടം എടുത്തുമാറ്റി വൃത്തിയാക്കണം.
പ്രകാശം: 60 വാട്ട് ബള്‍ബ്, 200 ചതുരശ്രഅടി സ്ഥലത്തിന് എന്ന കണക്കില്‍
സ്ഥലസൌകര്യം: പക്ഷിക്കൊന്നിന് 1 ചതുരശ്രഅടി
ഡി-ബീക്കിംഗ്: 1 ദിവസം പ്രായമുളളപ്പോള്‍ ഡീബീക്ക് ചെയ്യുന്നു.
ബ്രോയ്‌ലറിന്‍റെ ആരോഗ്യ സംരക്ഷണം
രോഗമില്ലാത്ത കോഴികളെ വളര്‍ത്തുക.
മറെക്ക്സ് രോഗത്തിനെതിരെ വളര്‍ത്തുകേന്ദ്രത്തില്‍ കുത്തിവെയ്പ് നല്‍കണം.
4-5 ദിവസത്തില്‍ RDVFI
കോക്സിഡിയോസിസ് തടയാന്‍ ആഹാരത്തില്‍ മരുന്ന് കലര്‍ത്തി നല്‍കുക.
അഫ് ളോടോക്സിന്‍ ഉണ്ടാകാതെ ഭക്ഷണം സൂക്ഷിക്കുക.
ഓരോ തവണയും തറയില്‍ 3 ഇഞ്ച് ഘനത്തില്‍ വൃത്തിയായ വയ്ക്കോല്‍ കിടക്ക വിരിക്കുക
വ്യാപാരം
6-8 ആഴ്ച പ്രായമുള്ളപ്പോള്‍ വില്‍ക്കുക.
പിടിക്കുന്പോള്‍ മുറിവേല്‍ക്കാതിരിക്കാന്‍ ആഹാരം, വെള്ളം എന്നിവ നല്‍കുന്ന പാത്രം മാറ്റി വയ്ക്കുക.
പക്ഷികളെ കടുത്ത കാലാവസ്ഥയില്‍ നിന്നും രക്ഷിക്കുക.
ബ്രോയ് ലര്‍ കച്ചവടത്തില്‍ കോണ്‍ട്രാക്റ്റിലേര്‍പ്പെട്ടിരിക്കുന്ന സ്വകാര്യകമ്പനികള്‍ സുഗുണ, കോയന്പത്തൂര്‍; VHL, പുനെ, പയനിയര്‍, ബ്രോമാര്‍ക്ക് എന്നിവയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
നല്ലയിനങ്ങളുടെ ലഭ്യത.
കോഴിക്കൂട് നിര്‍മ്മാണം, അവശ്യസാധനങ്ങള്‍
കോഴികള്‍ക്ക് ഭക്ഷണം നല്‍കല്‍
ആരോഗ്യമുള്ള പേകളെ ഉത്പാദിപ്പിക്കല്‍
ഇവ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് അടുത്തുള്ള വെറ്റിനറി ക്ലിനിക്കുകള്‍, അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് / വെറ്റിനറി സയന്‍സ് എന്നിവയുമായി ബന്ധപ്പെടുക.
Project Report for a Broiler Poultry Farm
Model Bankable project on Poultry Broiler Farming
അവസാനം പരിഷ്കരിച്ചത് : 6/30/2020
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.