1964 ല്‍ ബോംബയില്‍ നടന്ന അന്തര്‍ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പരിശുദ്ധ പിതാവ് പോള്‍ ആറാമന്‍ മാര്‍പാപ്പ ലോകത്തോട് നടത്തിയ ആഹ്വാനം ഉള്‍ക്കൊണ്ട് എറണാകുളം – അങ്കമാലി അതിരൂപതാങ്ങമായ മോന്സിഞ്ഞോര് അഗസ്റ്റിന് കണ്ടത്തില്‍ 1965ല്‍ ആരംഭം കുറിച്ചതാണ് സേവ് എ ഫാമിലി പ്ലാന്‍ .
കാനഡ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ഉദാരമനസ്കരായ വ്യക്തികള്‍ കുടുംബങ്ങള്‍ പ്രസ്ഥാനങ്ങള്‍ അവരുടെ അനുദിന ചിലവുകള്‍ ചുരുക്കി മിച്ചം വയ്ക്കുന്ന തുക ഇന്ത്യയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെയും വ്യക്തികളുടെയും സമഗ്രവികസനത്തിനായി പങ്കുവയ്കുന്നു .
ഇത് വിവിധ രൂപതകള്‍ കേന്ദ്രികരിച്ചാണ് ഇപ്പോള്‍ നടന്ന് വരുന്നത്. മാനന്തവാടി രൂപതിയിലെ സേവ് എ ഫാമിലി പ്ലാന്‍ പദധിയില് ഇപ്പോള്‍ 335 കുടുംബങ്ങള്‍ ഇ പദ്ധത്യില് പങ്കാളികളാണ് . മാനന്തവാടി രൂപതയുടെ കീഴില്‍ ഇത് വരെ 3000ത്തോളം കുടുംബങ്ങള്‍ ഇ പദ്ധതിയിലൂടെ ജീവിതവിജയം കൈവരിച്ചു കഴിഞ്ഞു.
മാനന്തവാടി രൂപതയില്‍ നിന്ന് സേവ് എ ഫാമിലി പദ്ധതിയിലൂടെ ജീവിത വിജയം കരസ്ഥമാക്കിയ ഒരു കുടുംബത്തിന്റെ കഥ ഇവിടെ വിവരിക്കുന്നു.
റീനയും തോമസും 3 മക്കളും അപ്പനും അമ്മയും അനിയനും അടങ്ങുന്ന ഒരു കുടുംബം. അപ്പനും അമ്മയും സ്ഥിരരോഗികള്‍ , അനിയന് വികലാംഗന്. കൂലി പണി മാത്രം ചെയ്തു കുടുംബ ചിലവുകള്‍ കഷ്ടിച്ച് നടത്തി വന്നിരുന്ന ഒരു കുടുംബം. അതും മരുന്ന് ചിലവുകള്‍ ഏറി വന്നപ്പോള്‍ എന്ത് ചെയ്യുമെന്നരിയാതെ ജീവിതം വഴിമുട്ടി നില്കുന്ന സമയം. അപ്പോഴാണ് പട്ടാണികൂപ്പ് ഇടവകയിലെ സോഷ്യല്‍ വെല്‍ഫേയര്‍ സൊസൈറ്റി വഴിയായി രീനയ്കും കുടുംബത്തിനും സേവ് എ ഫാമിലി പ്ലാനിലേക്ക് സെലക്ഷന് ലഭിക്കുന്നത്. അത് റീനയുടെ കുടുംബത്തില്‍ ഒരു വഴി തിരിവായി.
സേവ് എ ഫാമിലി പ്ലാന്‍ പദ്ധതിയിലൂടെ കൃത്യമായ ഒരു പദ്ധതി തയാറായി. റീന അതനുസരിച്ച് ആദ്യ വര്‍ഷ സഹായം കിട്ടിയപ്പോള്‍ പശു വളര്‍ത്തല്‍ ആരംഭിച്ചു . അതില്‍ നിന്നും കിട്ടിയ വരുമാനത്തില്‍ നിന്നും നിലവിലുണ്ടായിരുന്ന കടം വീടി . വര്‍ഷങ്ങളില്‍ റീന കൂടുതല്‍ പശുക്കളെ വാങ്ങി . റീനയുടെ കുടുംബം സാമ്പത്തികമായി മെച്ചപെട്ട ആവസ്ഥയില്ലേക്ക് എത്തി. വരും വര്‍ഷങ്ങളില്‍ സ്വന്തമായി നെല്‍, ഇഞ്ചി , ചേന എന്നി കൃഷിയും അവര്‍ ആരംഭിച്ചു. റീനയ്ക്കും കുടുംബത്തിനും കൂടുതല്‍ ആത്മവിശ്വാസവും കരുതും നല്കാന് സേവ് എ ഫാമിലി പ്ലാനിലൂടെ ലഭിച്ച ക്ലാസ്സിലൂടെയും, അനിമേറ്റരുടെ നിരന്തരമായ ഇടപെടലിലൂടെയും സാധിച്ചു. ഇപ്പോള്‍ റീനയുടെ കുടുംബം സാമ്പത്തികമായ സ്വയം പര്യാപ്തതയിലേക്ക് എത്തി നില്ക്കുന്നു. ഇതിന് സേവ് എ ഫാമിലി പ്ലനിനോടും, സാമ്പത്തികമായി തന്നെ കാനഡയില്‍ നിന്നും സഹായിക്കുന്ന ആ കുടുംബത്തോടും റീനയും കുടുംബവും ഏറെ കടപെട്ടിരിക്കുന്നു.
അവസാനം പരിഷ്കരിച്ചത് : 6/20/2020
സര്‍ക്കാരേതര സംഘടനകള്‍ക്കുള്ള വിവിധ പദ്ധതികള്‍
കേരളത്തിലെ എന്‍.ജി.ഒ സംഘടനാ ചരിത്രം,സംഘടന,പ്രവർത്ത...
കേരളത്തിലെ വിവിധ തൊഴിലാളി ക്ഷേമപദ്ധതികളെ കുറിച്ചുള...