অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശമ്പളനിര്‍ണ്ണയം

ശമ്പളനിര്‍ണ്ണയം

1. ഒരു ഉദ്യോഗസ്ഥനെ   ഉയര്‍ന്ന ശമ്പളസ്‌കെയിലിലേക്ക് പ്രമോട്ട് ചെയ്താല്‍ അയാളുടെ ശമ്പളം നിര്‍ണ്ണയിക്കുന്നത് കേരള സര്‍വ്വീസ് റൂള്‍ പാര്‍ട്ട് ഒന്നിലെ ചട്ടം 28, 28എ, 37(എ) എന്നീ ചട്ടങ്ങളനുസരിച്ചാണ്. സംസ്ഥാന ജീവനക്കാരില്‍ ഭൂരിഭാഗത്തിനും ബാധകം റൂള്‍ 28 എ ആണ്. സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ള 27 ശമ്പളസ്‌കെയിലുകളില്‍ ആദ്യത്തെ 22 ശമ്പളസ്‌കെയിലുകളും റൂള്‍ 28 എ യുടെ പരിധിയില്‍ വരുന്നതാണ്. ഈ റൂള്‍ അനുസരിച്ച് ശമ്പളം നിര്‍ണ്ണയിക്കുന്നതിന് താഴെ പറയുന്ന വ്യവസ്ഥകള്‍ പാലിക്കണം. (1)ഉദ്യോഗക്കയറ്റം അഥവാ നിയമനം ഉയര്‍ന്ന ശമ്പളസ്‌കെയിലിലേക്കായിരിക്കണം. (2)സ്ഥിരം, താല്‍ക്കാലികം ,ഒഫിഷ്യേറ്റിംഗ് എന്നിവയിലേതെങ്കിലും സ്വഭാവമുള്ള ഒരു തസ്തികയില്‍ സേവനമനുഷ്ഠിച്ച് വന്ന ഉദ്യോഗസ്ഥനെ അവയിലേതെങ്കിലുമൊന്നില്‍ ഉള്‍പ്പെട്ട തസ്തികയിലേക്കായിരിക്കണം നിയമനം. (3) ഉദ്യോഗക്കയറ്റം അഥവാ നിയമനം ലഭിക്കുന്ന തസ്തികയിലെ ശമ്പളസ്‌കെയിലിന്റെ ചുരുങ്ങിയ തുക 36140 രൂപയില്‍ കവിയരുത്. നിലവിലുള്ള വ്യവസ്ഥയനുസരിച്ച് ഉദ്യോഗക്കയറ്റം ലഭിച്ച് ഒരു മാസത്തിനകം റൂള്‍ 28 എ യിലെ ഓപ്ഷന്‍ എ, ബി എന്നിവയില്‍ ഏത് വ്യവസ്ഥയനുസരിച്ചാണ് ശമ്പളം നിര്‍ണ്ണയിക്കേണ്ടതെന്ന് കാണിച്ചുള്ള ഓപ്ഷന്‍ നല്‍കണം. നിശ്ചിത സമയപരിധക്കകം ഓപ്ഷന്‍ നല്‍കാത്തവരുടെ ശമ്പളം അവര്‍ എ ഓപ്റ്റ് ചെയ്തതായി പരിഗണിച്ച് ഉദ്യോഗക്കയറ്റത്തീയതിയില്‍ ശമ്പളം നിര്‍ണ്ണയിക്കും.


ഓപ്ഷന്‍ എ
ഉദ്യോഗക്കയറ്റം പ്രാബല്യത്തില്‍ വന്ന തീയതിയില്‍ താഴത്തെ ശമ്പളസ്‌കെയിലില്‍ വാങ്ങിവന്ന ശമ്പളത്തോടൊപ്പം ആ തസ്തികയിലെ അടുത്ത ഇന്‍ക്രിമെന്റ് സാങ്കല്‍പ്പികമായി കൂട്ടിക്കിട്ടുന്ന തുകയെ ഉദ്യോഗക്കയറ്റം ലഭിച്ച ഉയര്‍ന്ന തസ്തികയിലെ ശമ്പളസ്‌കെയിലിലെ തൊട്ടടുത്ത ഘട്ടമായി ഉയര്‍ത്തുക. ഇപ്രകാരമാണ് ഓപ്ഷന്‍ എ അനുസരിച്ച് അയാള്‍ക്ക് നിര്‍ണ്ണയിക്കാവുന്ന ശമ്പളം . ആ തസ്തികയില്‍ ഇന്‍ക്രിമെന്റിന് യോഗ്യമാകുന്ന ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് ഉയര്‍ന്ന ശമ്പളസ്‌കെയിലിലെ അടുത്ത ഇന്‍ക്രിമെന്റ് യോഗ്യത നേടുന്നു.


ഓപ്ഷന്‍ ബി
ഉദ്യോഗക്കയറ്റം പ്രാബല്യത്തില്‍ വന്ന തീയതിയില്‍ താഴത്തെ ശമ്പളസ്‌കെയിലില്‍ വാങ്ങിവന്ന ശമ്പളത്തെ ഉയര്‍ന്ന ശമ്പളസ്‌കെയിലിലെ അടുത്ത ഘട്ടമായി ഉയര്‍ത്തുക. അതിനുശേഷം താഴത്തെ തസ്തികയില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ അടുത്ത ഇന്‍ക്രിമെന്റിന് അര്‍ഹമാകുമായിരുന്ന തീയതിയില്‍ ആ ഇന്‍ക്രിമെന്റും ചേര്‍ന്ന തുകയോടുകൂടി താഴത്തെ തസ്തികയിലെ ശമ്പളസ്‌കെയിലിലെ അടുത്ത ഇന്‍ക്രിമെന്റ് സാങ്കല്‍പ്പികമായി കൂട്ടിക്കിട്ടുന്ന തുകയെ ഉദ്യോഗക്കയറ്റം ലഭിച്ച തസ്തികയിലെ ശമ്പളസ്‌കെയിലിലെ അടുത്ത ഘട്ടമായി ഉയര്‍ത്തുക.ഈ തുകയാണ് ഓപ്ഷന്‍ തീയതി മുതല്‍ നിര്‍ണ്ണയിക്കാവുന്ന ശമ്പളം. ആ തസ്തികയില്‍ ഇന്‍ക്രിമെന്റിന് യോഗ്യമാകുന്ന ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് ഉയര്‍ന്ന ശമ്പളസ്‌കെയിലിലെ അടുത്ത ഇന്‍ക്രിമെന്റ് യോഗ്യത നേടുന്നു.

 


2.റൂള്‍ 28
ഉദ്യോഗക്കയറ്റം ഉയര്‍ന്ന ശമ്പളസ്‌കെയിലിലേക്കായിരിക്കുകയും സ്ഥിരം സ്വഭാവത്തിലുള്ള തസ്തികയില്‍ നിന്ന് സ്ഥിരം സ്വഭാവത്തിലുള്ള തസ്തികയിലേക്കായിരക്കുകയും ലഭിക്കുന്ന തസ്തികയുടെ ചുരുങ്ങിയ തുക 36140 രൂപയില്‍ കവിഞ്ഞിരിക്കുകയും ചെയ്താല്‍ റൂള്‍ 28 അനുസരിച്ച് ശമ്പളം നിര്‍ണ്ണയിക്കുന്നു. ഈ ചട്ടമനുസരിച്ച് ശമ്പളം നിര്‍ണ്ണയിക്കുമ്പോള്‍ ഉദ്യോഗക്കയറ്റം ലഭിക്കുന്നതിന് മുന്‍പ് താഴത്തെ തസ്തികയില്‍ വാങ്ങിവന്ന ശമ്പളത്തെ ഉദ്യോഗക്കയറ്റം ലഭിച്ച തസ്തികയുടെ ശമ്പളസ്‌കെയിലിലെ അടുത്ത ഘട്ടമായി ശമ്പളം നിര്‍ണ്ണയിക്കുന്നു. പ്രസ്തുത തീയതി മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് ഉയര്‍ന്ന ശമ്പളസ്‌കെയിലിലെ അടുത്ത ഇന്‍ക്രിമെന്റ് അര്‍ഹത നേടുന്നു.

3.റൂള്‍ 37(എ)
ഉദ്യോഗക്കയറ്റം, ഉയര്‍ന്ന ശമ്പളസ്‌കെയിലിലേക്കായിരിക്കുകയും ലഭിക്കുന്ന തസ്തിക ഒഫിഷ്യേറ്റിംഗ് സ്വഭാവത്തിലുള്ളതായിരിക്കുകയും , ലഭിക്കുന്ന തസ്തികയിലെ ശമ്പളസ്‌കെയിലിലെ ചുരുങ്ങിയ തുക 36140 രൂപയില്‍ കവിഞ്ഞിരിക്കുകയും ചെയ്താല്‍ റൂള്‍ 37എ അനുസരിച്ച് ശമ്പളം നിര്‍ണ്ണയിക്കുന്നു. ഈ ചട്ടമനുസരിച്ച് ശമ്പളം നിര്‍ണ്ണയിക്കുമ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ ഉദ്യോഗക്കയറ്റം ലഭിക്കുന്നതിന് മുന്‍പ് താഴത്തെ തസ്തികയില്‍ വാങ്ങിവന്ന ശമ്പളത്തെ ഉദ്യോഗക്കയറ്റം ലഭിച്ച തസ്തികയുടെ ശമ്പളസ്‌കെയിലിലെ തൊട്ടടുത്ത ഘട്ടമായി ശമ്പളം നിര്‍ണ്ണയിക്കുന്നു. ഈ ചട്ടത്തിന് പുനര്‍നിര്‍ണ്ണയാനുകൂല്യവുമുണ്ട്. താഴത്തെ തസ്തികയില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ അടുത്ത ഇന്‍ക്രിമെന്റ് ലഭിക്കുമായിരുന്ന തീയതിയില്‍ അനുവദിച്ചതായി കണക്കാക്കി ആ തുക ഉദ്യോഗക്കയറ്റ തീയതിയില്‍ നിര്‍ണ്ണയിച്ച ശമ്പളത്തിന് തുല്യമോ കൂടുതലോ ആണെങ്കില്‍ ഉയര്‍ന്ന ശമ്പളസ്‌കെയിലിലെ അടുത്ത ഘട്ടമായി ഉയര്‍ത്തുക. അങ്ങനെ ശമ്പളം നിര്‍ണ്ണയിച്ച്  ഇന്‍ക്രിമെന്റിന് യോഗ്യമാകുന്ന ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് ഉയര്‍ന്ന ശമ്പളസ്‌കെയിലിലെ അടുത്ത ഇന്‍ക്രിമെന്റ് അര്‍ഹത നേടുന്നു.

4. ഒരു ഉദ്യോഗസ്ഥനെ ഉയര്‍ന്ന തസ്തികയില്‍ നിന്നും താഴ്ന്ന തസ്തികയിലേക്ക് മാറ്റുമ്പോള്‍ അയാളുടെ ശമ്പളം ചട്ടം 28 ലെ കുറിപ്പ് 1 പ്രകാരമോ 37(ബി) പ്രകാരമോ ആയിരിക്കും നിര്‍ണ്ണയിക്കുക. 11/05/2005 മുതല്‍ സ്‌പെഷല്‍ റൂളിലെ വ്യവസ്ഥകളനുസരിച്ച് ഉയര്‍ന്ന തസ്തികയില്‍ നിന്ന് താഴ്ന്ന തസ്തികയിലേക്ക് ലഭിക്കുന്ന നിയമനങ്ങള്‍ക്കൊഴികെ നിലവിലുള്ള ശമ്പളത്തിന് ലഭിക്കില്ല. മറ്റ് നിയമനങ്ങള്‍ക്ക് താഴത്തെ തസ്തികയിലെ ചുരുങ്ങിയ ശമ്പളമാണ് ലഭിക്കുക.

5. ഒരു തസ്തികയുടെ ശമ്പളസ്‌കെയില്‍ പുതുക്കുമ്പോള്‍ ചട്ടം 30 പ്രകാരമായിരിക്കും ശമ്പളം നിര്‍ണ്ണയിക്കുക.

6. നിലവില്‍ ഉദ്യോഗത്തില്‍ ഇരിക്കുന്ന ഒരാള്‍ക്ക് പി.എസ്.സി. വഴിയോ അല്ലാതെയോ ഉയര്‍ന്ന തസ്തികയിലേക്ക് നിയമനം ലഭിക്കുമ്പോള്‍ ചട്ടം 28 എ പ്രകാരമുള്ള ശമ്പളനിര്‍ണ്ണയത്തിന് അര്‍ഹതയുണ്ട്.

7. സമാനസ്‌കെയിലില്‍ പുതിയ നിയമനം ലഭിക്കുമ്പോള്‍ ശമ്പളസംരക്ഷണത്തിന് അര്‍ഹതയുണ്ട്.

8.കുറഞ്ഞ സ്‌കെയില്‍ ഉള്ള തസ്തികയിലേക്ക് പുതിയ നിയമനം ലഭിക്കുമ്പോള്‍ പുതിയ തസ്തികയുടെ ചുരുങ്ങിയ ശമ്പളത്തില്‍ ശമ്പളം നിര്‍ണ്ണയിക്കേണ്ടതാണ്. എന്നാല്‍ സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള നിയമനങ്ങള്‍ക്ക് ഇത് ബാധകമല്ല.

9. പ്രമോഷന്‍ തസ്തികയുടെ ശമ്പളസ്‌കെയില്‍, നിലവിലുള്ള തസ്തികയുടെ ശമ്പളസ്‌കെയിലിന് തുല്യമാകുന്ന ഘട്ടത്തില്‍ ശമ്പളം നിര്‍ണ്ണയിക്കുമ്പോള്‍ ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്റ് അനുവദിക്കാവുന്നതാണ്.

10. ഉയര്‍ന്ന ശമ്പളസ്‌കെയിലിനു പകരമുള്ള സ്പഷല്‍ പേ, തുടര്‍ച്ചയായി 3 വര്‍ഷത്തലധികം കൈപ്പറ്റി വരുന്ന ഘട്ടത്തില്‍ പ്രമോഷന്‍ ലഭിക്കുമ്പോള്‍ സ്പഷല്‍ പേ ശമ്പളനിര്‍ണ്ണയത്തിന് പരിഗണിക്കേണ്ടതാണ്.

11. സാധാരണഗതിയില്‍ . ഉയര്‍ന്ന തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്ന തിയതി മുതല്‍ക്ക് മാത്രമേ ശമ്പളനിര്‍ണ്ണയത്തിന് അര്‍ഹതയുള്ളൂ. എന്നാല്‍ ജോലി സ്വഭാവത്തിന് മാറ്റമില്ലാത്ത കേസുകളില്‍ ഒഴിവ് നിലവില്‍ വന്ന തിയതി മുതല്‍ പ്രമോഷന്‍ പ്രാബല്യമുണ്ടാവുമെങ്കിലും സാമ്പത്തിക ആനുകൂല്യം ഉത്തരവ് തിയതിക്ക് ഒരു വര്‍ഷം മുന്‍പ് മുതല്‍ മാത്രമേ ലഭിക്കുകയുള്ളൂ.

വിവിധ ശമ്പളസ്കെയിലുകളില്‍ ഹയര്ഗ്രേ ഡ് നല്കുന്ന രീതി

Table I

No

Revised Pay Scale in the entry post

First Time Bound Higher Grade in the entry post

Second Time Bound Higher Grade

Third Time Bound Higher Grade

Fourth Time Bound Higher Grade

1

8500------13210

8730--13540

8960--14260

9940----16580

10480--18300

2

8730--13540

8960--14260

9190----15780

9940----16580

10480--18300

3

8960--14260

9190----15780

9940----16580

10480--18300

11620--20240

4

9190----15780

9940----16580

11620--20240

13900-24040

14260-25280

5

9940----16580

11620--20240

13900-24040

14260-25280

16180--29180

6

10480--18300

11620-20240

13900--20240

14620--25280

NIL

7

11620--20240

13210--22360

13900--20240

16180--29180

NIL

8

13210--22360

13900--20240

16180--29180

16980--31360

NIL

9

13900-20240

14620-25280

16180-29180

16980--31360

NIL

 

Table II

No

Revised Pay Scale in the entry post

First Time Bound Higher Grade for 8 years in the entry post

Second Time Bound Higher Grade for 15 years  of service

1

14620--25280

16180--29180

18740-33680

2

15380-25900

16980-31360

19240-34500

3

16180-29180

18740-33680

20740-36140

4

16980-31360

18740-33680

20740-36140

5

18740-33680

20740-36140

22360-37940

6

19240-34500

20740-36140

22360-37940

7

20740-36140

21240-37080

22360-37940

24040-33840

Table III

No

Revised Pay Scale in the entry post

Time Bound Higher Grade for 8 years in the entry post

1

22360-37940

24040-33840

2

24040-33840

29180-43640

3

29180-43640

36140-49740

 

8730-13540 മുതല്‍ 16980-31360വരെയുള്ള ശമ്പളസ്‌കെയിലുകള്‍ക്ക് കീഴില്‍ വരുന്ന വിഭാഗം തസ്തികകളെ സംബന്ധിച്ച് ഒരു പ്രമോഷന്‍ തസ്തികയുണ്ടായിരിക്കുകയും അതിന്റെ ശമ്പളസ്‌കെയില്‍ മുകളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സമയബന്ധിത ഹയര്‍ഗ്രേഡിനേക്കാള്‍ കൂടുതലുമാണെങ്കില്‍ യോഗ്യതയുള്ള ഉദ്യോഗസ്ഥന് സമയബന്ധിത ഹയര്‍ഗ്രേഡ് എന്ന നിലയില്‍ നേരിട്ടുള്ള പ്രമോഷന്‍ ശ്രേണിയിലെ പ്രമോഷന്‍ തസ്തികയുടെ ശമ്പളസ്‌കെയില്‍ നല്‍കുന്നതാണ്. ഇങ്ങനെ ഹയര്‍ഗ്രേഡ് നല്‍കുമ്പോള്‍ യോഗ്യതയുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ റഗുലര്‍ പ്രമോഷന്‍ തസ്തികയുടെ ശമ്പളസ്‌കെയില്‍ ലഭിക്കുകയുള്ളൂ. യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ശമ്പളസ്‌കെയിലില്‍ ആ സമയത്ത് വഹിക്കുന്ന തസ്തികയുടെ സ്‌കെയിലിന് തൊട്ട് മുകളിലുള്ള ഉയര്‍ന്ന ശമ്പളസ്‌കെയിലില്‍ അനുവദിക്കുന്നതാണ്.


ഒരു പ്രമോഷന്‍ തസ്തികയിലെ ശമ്പളസ്‌കെയില്‍ മുകളിലെ ടേബിളില്‍ നിര്‍ദ്ദേച്ചിട്ടുള്‌ള സമയബന്ധിത ഹയര്‍ഗ്രേഡിനേക്കാള്‍ കുറവാണെങ്കില്‍ താഴ്ന്ന തസ്തികയിലെയും ഉയര്‍ന്ന തസ്തികയിലെയും ആകെ സര്‍വ്വീസ് കണക്കിലെടുത്ത് കൊണ്ട് മേല്‍പ്പറഞ്ഞ സമയബന്ധിത ഹയര്‍ഗ്രേഡിന്റെ ശമ്പളസ്‌കെയില്‍ നല്‍കുന്നതാണ്. ഇത്തരം സംഗതികളില്‍ കേരള സര്‍വ്വീസ് ചട്ടം ഭാഗം റൂള്‍ 30 പ്രകാരമുള്ള ശമ്പള നിര്‍ണ്ണയമാണ് ബാധകം. സമയബന്ധിത ഹയര്‍ഗ്രേഡില്‍ നിന്നും അതേ സ്‌കെയിലിലുള്ള തസ്തികയിലേക്കോ ഉയര്‍ന്ന ടൈം സ്‌കെയിലിലുള്ള തസ്തികയിലേക്കോ ഉള്ള റഗുലര്‍ പ്രമോഷന്റെ എല്ലാ സംഗതികളിലും പ്രമോട്ട് ചെയ്യപ്പെട്ടവരുടെ ശമ്പളം കെ.എസ്.ആര്‍.1ഭാഗം റൂള്‍ 30 ലെ വ്യവസ്ഥകള്‍ അനുവദിച്ച് തീരുമാനിക്കാവുന്നതാണ്.

ശമ്പള പരിഷ്കരണം

കേരളത്തിലെ സിവില്‍ സര്‍വ്വീസിലെ വിവിധ ശമ്പള പരിഷ്കരണങ്ങള്‍

Sl No

Date of appointment

Date of submission of report

Time taken

Date of effect of revised pay scale

No of Pay Scales

Minimum Pay Scale

Maximum Pay Scale

Remarks

1

04.09.1957

26.04.1958

8 Months

01.04.1958

26

25-135

150-300

Monitory benefit  from  01.04.1960

2

27.02.1965

11.10.1965

7 Months

01.01.1966

48

60-100

1300-1700

3

09.07.1968

10.05.1969

10 Months

01.07.1968

35

70-110

1300-1700

4

As recommended by a sub- committee of the council of ministers announced decision in April 1994

01.07.1973

36

196-265

1400-1900

No formal pay revision commission

5

09.09.1977

11.09.1978

12 Months

01.07.1978

32

280-400

2500-2750

6

29.04.1983

30.06.1984

14 Months

01.07.1983

27

550-800

3700-4200

Monitory benefit  from  01.07.1983

7

21.12.1987

31.05.1989

17 Months

01.07.1988

26

750-1025

4435-5285

Monitory benefits from 01.07.89

8

15.01.1992

August 1992

7 Months

01.03.1992

27

775-1065

5900-6700

Monitory benefits from 01.03.92

9

18.02.1997

15.05.1998

15 Months

01.03.1997

27

2610-3680

16300-19900

Monitory benefits from 01.03.97

10

14.03.2005

22.02.2006

11 Months

01.07.2004

24

4510-6230

26600-33750

Monitory benefits from 01.04.2005

11

20.02.2010

31.12.2010

10 months

01.07.09

27

8500--13210

48640-59840

Monitory benefit  from  01.07.09

ശമ്പള പരിഷ്കരണങ്ങള്‍ ഒറ്റ നോട്ടത്തില്‍

ആര്‍.ഡിസ് 1862/57 ഫിന്‍. തിയതി 28.03.1957 പ്രകാരം സിവില്‍ സര്‍വ്വീസിലുണ്ടായിരുന്ന ശമ്പള സ്കെയില്‍.

  1. 25-1-35
  2. 30 -1- 40
  3. 30- 1-40-2-50
  4. 30-2-42-3-60
  5. 35-1-40
  6. 35-3-65-EB*-3-80
  7. 35-3-65-EB*-4-85-5-90
  8. 40-1-50
  9. 40-2-60
  10. 40-2-50-3-80
  11. 40-3-55-4-75-EB*-5-100
  12. 40-3-55-4-75-EB*-5-120
  13. 45-4-65-5-115-EB*-7-150
  14. 50-2-60
  15. 50-4-70-5-95-EB*-5-125
  16. 50-4-70-5-95-EB*-5-120-6-150
  17. 50-4-70-5-90-EB*-8-130-10-180
  18. 55-5-75-7.5-150
  19. 60-3-75
  20. 80-5-120- EB*-6-150
  21. 90-8-130-10-140- EB*-10-180
  22. 100-5-125-7.5-200
  23. 125-7.5-200
  24. 125-10-225
  25. 150-10-250
  26. 150-10-240- EB*-15+300

*  Efficiency Bar

01.05.1958 മുതല്‍ നിലവില്‍ വന്ന ശമ്പള സ്കെയിലുകള്‍ (G.O. (P) No.150/58 Fin. Dated 23.06.1958)

01.11.1956 ന് കേരള സംസ്ഥാനം നിലവില്‍  വന്നശേഷം ആദ്യമായി 01.04.1958 മുതല്‍ പ്രാബല്യത്തോടെ G.O. (P) No.150/58 Fin. Dated 23.06.1958 പ്രകാരം ശമ്പളസ്കെയിലുകള്‍ നിലവില്‍ വന്നു. ഇത് ഒരു ജനറല്‍ പേ റിവിഷനായി പരിഗണിക്കപ്പെടുന്നില്ല.

തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനങ്ങളിലും മദിരാശി സംസ്ഥാനത്തിന്‍റെ ഭാഗമായ മലബാര്‍ പ്രവിശ്യയിലും നിലനിന്ന വിവിധ ശമ്പളസ്കെയിലുകളുടെ ഏകീകരണമാണ് ഇതിനായി നിയോഗിക്കപ്പെട്ട കമ്മീഷന്‍ നിര്‍വഹിച്ചത്. തിരുവിതാംകൂര്‍  ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ആര്‍.ശങ്കരനാരായണ അയ്യരാണ് ഇതിനായി നിയോഗിക്കപ്പെട്ടത്.

ഗസറ്റഡ്

നോണ്‍ ഗസറ്റഡ്

1

900-50-1200

1

150-10-240-15-300

2

850-50-1300

2

150-10-250

3

800-50-1000

3

125-10-225

4

700-50-900

4

80-8-120-10-150-12.5-225

5

600-50-900

5

125-7.5-200

6

500-50-800

6

100-7.5-160-10-200

7

400-25-450-30-300-50-700

7

90-8-130-10-200

8

350-25-450-30-600

8

50-5-60-6-90-8-130-10-200

9

300-25-500

9

80-6-110-7-180

10

250-25-500

10

80-5-120-7.5-165

11

250-20-350-25-400

11

60-5-120-6-150

12

200-20-400

12

50-4-90-5-120-6-150

13

200-15-230-20-350

13

50-5-65-6-125

14

200-10-240-15-300

14

40-4-60-5-120

15

150-10-240-15-300-25-350

15

60-4-80-5-100

16

40-3-55-4-75-5-100

17

65-3-80

18

40-2-50-3-80

19

55-2-65

20

35-1-40-2-60

21

30-2-42-3-60

22

45-2-55

23

40-1-45

24

35-1-45

25

30-1-40

സവിശേഷതകള്‍

  1. ഗസറ്റഡ് ജീവനക്കാര്‍ക്കും നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കും പ്രത്യേകം ശമ്പളസ്കെയിലുകള്‍‍
  2. നിലവിലുള്ള ശമ്പളം മിനിമത്തിനും താഴെയെങ്കില്‍ മിനിമത്തിലും അല്ലെങ്കില്‍ തൊട്ടടുത്ത ഘട്ടത്തിലും ശമ്പളം നിര്‍ണ്ണയിക്കും.
  3. നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ സര്‍വ്വീസിന് 1ഉം, 20 വര്‍ഷം മുതല്‍ 25 വര്‍ഷം വരെ സര്‍വ്വീസിന് 2ഉം, 25 ന്  മുകളില്‍ 3 എന്ന നിരക്കില്‍ അഡ്വാന്‍സ് ഇന്‍ക്രിമെന്റുകള്‍, 10 വര്‍ഷം വരെയുള്ള സര്‍വ്വീസിന് പ്രത്യേക ആനുകൂല്യങ്ങളില്ല.
  4. നോണ്‍ ഗസറ്റഡ് ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ സ്കെയില്‍ 30-1-40 ഉം ഗസറ്റഡ് ജീവനക്കാരുടെ ഏറ്റവും ഉയര്‍ന്ന സ്കെയില്‍  900-50-1200 ഉം ആയിരുന്നു.സിവില്‍ സര്‍വീസിലെ ഏറ്റവും കുറഞ്ഞ ശമ്പളം 30/- രൂപയും ഏറ്റവും ഉയര്‍ന്ന ശമ്പളം 1200/- രൂപയും അനുപാതം 1:40 ആയിരുന്നു.

2009 ലെ ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം ഈ അനുപാതം 1:7 ആണ് എന്നത് ശ്രദ്ധേയമാണ്.കേരളം ആര്‍ജ്ജിച്ച സാമൂഹിക സാമ്പത്തിക തുല്യതയുടെ പശ്ചാത്തലത്തില്‍  ഇക്കാര്യം വിലയിരുത്തപ്പെടേണ്ടതുണ്ട്.

01.01.1966 മുതല്‍ നിലവില്‍ വന്ന ശമ്പളസ്കെയിലുകള്‍ (G.O. (P) No.112/66 Fin. Dated 05.04.1966)

ഗസറ്റഡ്

നോണ്‍ ഗസറ്റഡ്

1

1300-50-1700

1

210-10-250-15-325

2

1100-50-1700

2

225-10-275-15-425

3

1000-50-1300

3

200-10-250-15-400

4

900-50-1200

4

190-10-300

5

800-50-1100

5

175-10-275

6

800-50-1000

6

160-10-270

7

700-50-1000

7

160-10-250

8

600-50-1000

8

150-10-260-15-350

9

600-50-900

9

130-6-160-8-240-10-250

10

550-40-750-50-800

10

130-10-250

11

500-25-650-30-800

11

130-10-250

12

400-25-550-30-700

12

120-6-150-8-230

13

375-25-650-30-800

13

100-5-110-6-200

14

350-25-550-30-700

14

100-4-120-5-140

15

350-25-650

15

95-3-116-4-120

16

300-20-400-25-600

16

95-3-110

17

300-20-400-25-500

17

90-5-100-10-190-15-250

18

250-20-350-25-500

18

90-5-100-6-190

19

250-20-450

19

90-5-100-6-160

20

225-10-275-15-350-25-500

20

85-4-105-5-160

21

80-4-100-5-160

22

75-3-90-4-110-5-135

23

75-2-85-3-115

24

75-2-95

25

65-2-95

26

65-1-75-2-85

27

60-1-70-2-80

സവിശേഷതകള്‍

  1. ഗസറ്റഡ് ജീവനക്കാര്‍ക്ക് 20 ഉം, നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് 28 ഉം ശമ്പളസ്കെയിലുകള്‍‍
  2. ഏറ്റവും കുറഞ്ഞ ശമ്പളം 60/- രൂപയും ഏറ്റവും ഉയര്‍ന്ന ശമ്പളം 1700/- രൂപയും അനുപാതം 1:28 ഉം ആയിരുന്നു.
  3. നിലവിലുള്ള ശമ്പളത്തിന്‍റെ തൊട്ടുമുകളിലുള്ള സ്റ്റേജ് റിവൈസ്ഡ് സ്കെയിലില്‍ എവിടെയാണോ അവിടെ  ശമ്പളം നിര്‍ണ്ണയിക്കും. നിലവിലുള്ള ശമ്പളം പുതുക്കിയ സ്കെയിലിലെ ഒരു ഘട്ടമാണെങ്കിലും  ഈ ആനുകൂല്യം ബാധകമായിരക്കും.
  4. പുതുക്കിയ ശമ്പളം 400/-രൂപയില്‍ താഴെയാണെങ്കില്‍ ഏഴ് മുതല്‍ പതിനെട്ട് വര്‍ഷം വരെ സര്‍വ്വീസ് ഉള്ളവര്‍ക്ക് ഒന്ന്, 18 മുതല്‍ 25 വര്‍ഷം വരെ സര്‍വ്വീസ് ഉള്ളവര്‍ക്ക് രണ്ട്,  25 വര്‍ഷത്തിന് മുകളില്‍  സര്‍വ്വീസ് ഉള്ളവര്‍ക്ക് മൂന്ന് എന്ന നിരക്കില്‍ അഡ്വാന്‍സ് ഇന്‍ക്രിമെന്‍റുകള്‍  അനുവദിക്കും. ഏഴു വര്‍ഷം വരെ സര്‍വ്വീസ് ഉള്ളവര്‍ക്ക് ഈ ആനുകൂല്യം ഇല്ല.
  5. മിനിമം-മാക്സിമം ആനുകൂല്യം സംബന്ധിച്ച് വ്യവസ്ഥയില്ല.

കുറിപ്പ്

കെ.എം.ഉണ്ണിത്താന്‍ (ഐ.സി.എസ് റിട്ട.) കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന ഈ ഉത്തരവിനെതിരേ ജീവനക്കാരില്‍ വ്യാപകമായ അസംതൃപ്തി ഉയര്‍ന്നു വന്നു. എന്‍.ജി.ഒ. യൂണിയന്‍ ഈ കമ്മീഷന്റെ ശുപാര്‍ശകളെയോ മേല്‍ സൂചിപ്പിച്ച ഉത്തരവ് പ്രകാരമുള്ള ശമ്പള പരിഷ്കരണത്തെയോ അംഗീകരിച്ചിരുന്നില്ല. ഇതിന്റെ പശ്ഛാത്തലത്തിലാണ് വി.കെ. വേലായുധന്‍ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 01-07-1968 മുതല്‍ പ്രാബല്യത്തോടെ G.O. (P) No.290/69 Fin. Dated 09.06.1969 പ്രകാരം ശമ്പളപരിഷ്കരണം നടത്തിയത്. സമയ ബന്ധിത ശമ്പള പരിഷ്കരണങ്ങളുടെ ചരിത്രം ഇവിടെ ആരംഭിക്കുന്നു. ഇതിന് മുമ്പായി ഉണ്ണിത്താന്‍ കമ്മീഷനെതിരെ സംഘടനകള്‍ ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ ജോര്‍ജ്ജ്  തോമസ് ഐ.എ.എസ് (റവന്യൂ ബോര്‍ഡിലെ  ഒന്നാം അംഗം) എന്നയാളെ സ്പെഷ്യല്‍ ഓഫീസര്‍ ആയി നിയമിച്ചു എങ്കിലും സ്പെഷ്യല്‍ ഓഫീസറുടെ ശുപാര്‍ശകളും ജീവനക്കാര്‍ അംഗീകരിച്ചില്ല.

SCHEDULE OF PAY SCALES AS ON 1-7-1968

(G.O. (P) No.290/69 Fin. Dated 06.06.1969)

വി.കെ. വേലായുധന്‍ (കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍)കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ G.O. (P) No.290/69 Fin. Dated 06.06.1969പ്രകാരം ശമ്പള പരിഷ്കരണം നിലവില്‍ വന്നു.

Class IV Posts

  1. 70 – 3 – 115

Class III Posts

  1. 75 – 3 – 96 – 4 – 120 – 5 – 130

3.    80 – 3 – 89 – 4 – 109 – 5 – 144 – 6 – 150

4.    85 – 5 – 115 – 6 – 175

5.    90 – 5 – 100 – 6 – 190

6.    95 – 5 – 100 – 6 – 190

7.    100 – 6 – 136 – 7 – 178 – 8 – 210

8.    100 – 10 – 190 – 15 – 280

9.    110 – 6 – 134 – 7 – 162 – 8 – 202 – 9 -220

10.  130 – 7 – 151 – 8 – 175 – 9 – 220 – 10 -270

11.  140 – 8 – 172 – 9 – 208 – 10 – 258 – 12 -270

12.  140 – 10 – 290

13.  170 – 10 – 190 – 15 – 385

14.  175 – 10 – 255 – 12 – 315

15.  190 – 10 – 260 – 12 – 320

16.  220 – 10 – 250 – 15 – 370

17.  225 - 10 - 245 - 15 - 350 - 20 – 450

Class II Posts

18.  250 – 15 – 340 – 20 – 500 – 25 - 525

19.  250 – 20 – 350 – 25 – 600

20.  260 - 15 - 350 - 25 – 600

21.  280 – 15 – 340 – 20 – 500 – 25 - 525

22.  310 – 20 – 350 – 25 – 600

23.  325 – 25 – 500 – 30 – 650 – 35 – 685 -40 - 725

24.  350 – 25 – 600

25.  375 – 25 – 450 – 30 – 600 – 35 – 670 -40 – 750– 50 – 800

26.  400 – 25 – 450 – 30 – 480 – 35 – 550 -40 – 750– 50 – 900

27.  515 – 35 – 550 – 40 – 750 – 50 - 900

28.  550 – 40 – 750 - 50 – 900

29.  600 – 50 – 900

Class I Posts

30.  600 – 50 – 1000

31.  700 – 50 – 1000

32.  800 – 50 – 1000

33.  800 – 50 - 1100

34.  900 – 50 – 1200

35.  1000 – 50 – 1300

36.  1100 – 50 – 1700

37.  1300 – 50 - 1700

സവിശേഷതകള്‍.

  1. ക്ലാസ്സ് I, ക്ലാസ്സ് II, ക്ലാസ്സ് III, ക്ലാസ്സ് IV, എന്നീ വിഭാഗങ്ങളിലായി 37 ശമ്പള സ്കെയിലുകള്‍.
  2. ഏറ്റവും കുറഞ്ഞ ശമ്പളം 70/- രൂപയും ഏറ്റവും ഉയര്‍ന്ന ശമ്പളം 1700/- രൂപയും അനുപാതം 1:24 ഉം ആയിരുന്നു.
  3. ആവശ്യാധിഷ്ടിത മിനിമം വേതനം, പൊതുമേഖലയുമായി ശമ്പള തുല്യത തുടങ്ങിയ സംഘടനകളുടെ ആവശ്യങ്ങള്‍ കമ്മീഷന്‍ നിരാകരിച്ചു.  സര്‍ക്കാര്‍ ജീവനക്കാരുടെ വേതനത്തില്‍ വരുത്തുന്ന വര്‍ദ്ധനവ് ഖജനാവിന് അധികഭാരം വരുത്തുമെന്ന നിലപാട് സ്വീകരിച്ചു.
  4. ശമ്പളം ഏറ്റവും ചുരുങ്ങിയത് 5 വര്‍ഷത്തേക്ക് പരിഷ്കരിക്കുകയില്ല എന്ന് തീരുമാനിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. 1969 മുതല്‍ 1974 വരെയുള്ള കാലയളവില്‍ ഈ ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായുള്ള അധിക ബാധ്യത 17.5 കോടി രൂപയായി കമ്മീഷന്‍ കണക്കാക്കി.
  5. സ്കെയിലിന്റെ പരമാവധിയിലെത്തുന്ന ക്ലാസ്സ് II, III വിഭാഗം ജീവനക്കാര്‍ക്ക് പരമാവതി 5 സ്റ്റാഗ്നേഷന്‍ ഇന്‍ക്രിമെന്റുകള്‍ ( ഇതുള്‍പ്പെടെയുള്ള ശമ്പളം 500 രൂപയില്‍ കവിയരുത് എന്ന നിബന്ധനയോടെ ) അനുവദിച്ചു.
  6. പ്രൊബേഷന്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് സാങ്കല്‍പ്പികമായി ഇന്‍ക്രിമെന്റ് അനുവദിച്ചുകൊണ്ട് ശമ്പളം നിര്‍ണ്ണയിക്കാന്‍ വ്യവസ്ഥ. ( അടുത്ത ഇന്‍ക്രിമെന്റ് പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചതിന് ശേഷം എന്ന വ്യവസ്ഥയോടെ )

 

ശമ്പളം പരിഷ്കരിക്കുന്ന വിധം

G.O. (P) No.290/69 Fin. Dated 06.06.1969 പ്രകാരം ശമ്പളം പരിഷ്കരിക്കുന്ന വിധം

റിവൈസ്ഡ് സ്കെയിലില്‍ ഇപ്പോഴത്തെ ശമ്പളത്തിന്റെ തൊട്ടടുത്ത സ്റ്റേജില്‍‍ ശമ്പളം നിര്‍ണ്ണയിക്കും. അപ്പോള്‍ കിട്ടുന്ന മോണിറ്ററി ബെനഫിറ്റ് ശമ്പളം നിര്‍ണ്ണയിച്ച സ്കെയിലിലെ ഇങ്ക്രിമെന്റിനേക്കാള്‍ കുറവാണെങ്കില്‍ റിവൈസ്ഡ് സ്കെയിലിലെ തൊട്ടടുത്ത സ്റ്റേജിലേക്ക് ശമ്പളം  നിര്‍ണ്ണയിക്കണം. ഏഴ് വര്‍ഷം സര്‍വ്വീസ് പൂര്ത്തിയാക്കിയ ക്ലാസ്സ് 3, 4 വിഭാഗം ജീവനക്കാര്‍ക്ക് മാത്രമേ ഇത് ബാധകമാവുകയുള്ളൂ. ( റൂള് 2(എ) ).

പുതിയ സ്കെയിലിൽ ശമ്പളം  നിര്‍ണ്ണയിക്കുമ്പോള്‍ റിവൈസ്ഡ് സ്കെയിലിലെ ചുരുങ്ങിയ തുകയേക്കാള്‍ കുറവാണെങ്കില്‍ റിവൈസ്ഡ് സ്കെയിലിലെ ചുരുങ്ങിയ തുകയില്‍ ശമ്പളം  നിര്‍ണ്ണയിക്കണം.

ക്ലാസ്സ് IV ലെ 70-115 ക്ലാസ്സ്  III യിലെ 75-130, 80-150, 85-175 സ്കെയിലുകളില്‍ ശമ്പളം  നിര്‍ണ്ണയിക്കുമ്പോള്‍ റിവൈസ്ഡ് സ്കെയിലിലെ സാമ്പത്തിക ലാഭം 5 രൂപയിലും കുറവാണെങ്കിലും, ഇതൊഴികെ മറ്റ് ക്ലാസ്സ് 3 ഓഫീസര്‍‌മാരുടെ ശമ്പളം പുതിയ സ്കെയിലില്‍ നിശ്ചയിക്കുമ്പോള്‍ സാമ്പത്തിക ലാഭം 7 രൂപയിലും കുറവാണെങ്കിലും അത്തരം ജീവനക്കാരുടെ ശമ്പളം അതിന് തൊട്ടടുത്ത സ്റ്റേജില്‍ ശമ്പളം  നിര്‍ണ്ണയിക്കണം.. ഇങ്ങനെ ചെയ്യുമ്പോഴും സാമ്പത്തിക ലാഭം യഥാക്രമം 5, 7 രൂപയിലും കുറവാണെങ്കിലും വീണ്ടും റിവൈസ്ഡ് സ്കെയിലിലെ തൊട്ടടുത്ത സ്റ്റേജില്‍ ശമ്പളം  നിര്‍ണ്ണയിക്കണം. (റൂള്‍ 2(സി) ജി.ഒ(പി)645/1969 ഫിന്‍ . തിയതി 03.12.1969. )

ഒന്നിലധികം സ്കെയിലുകളില്‍‍ ശമ്പളം പരിഷ്കരിക്കേണ്ടി വരുമ്പോള്‍

ശമ്പളം  നിര്‍ണ്ണയിക്കുമ്പോള്‍ ഹയര്‍ സ്കെയിലിനെക്കാള്‍  ഉയര്‍ന്ന തുകയാണ് ലോവര്‍ സ്കെയിലിലെ ഫിക്സേഷനില്‍ ലഭിക്കുന്നത് എങ്കില്‍ ആയത് കെ.എസ്.ആര്‍ പ്രകാരം ഇപ്രകാരം ഉയര്‍ന്ന തുകയില്‍ ശമ്പളം നിര്‍ണ്ണയിക്കാവുന്നതാണ്. ഒരേ തിയതിയില്‍ രണ്ട്  തസ്തികകള്‍ സ്വീകരിക്കേണ്ടി വരുന്ന ജീവനക്കാരനു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

പ്രൊവിഷണല്‍ നിയമനം ലഭിക്കുന്നവര്‍ക്കും ഫിക്സേഷന്‍ ചട്ടങ്ങള്‍ ബാധകമാണ്.

റിവൈസ്ഡ് സ്കെയിലിലെ മാക്സിമത്തെക്കാളും ഉയര്‍ന്ന ശമ്പളം പരിഷ്കരിക്കുന്ന വിധം.

റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയേക്കാളും ഉയര്താ‍ന്ണ്ന ശമ്പളം  നിര്‍ണ്ണയിച്ചു വരുന്ന തുകയെങ്കില്‍ പരമാവധി തുകയില്‍ പരിമിതപ്പെടുത്താതെ ഉയര്‍ന്ന തുകയില്‍ ശമ്പളം  നിര്‍ണ്ണയിക്കാവുന്നതാണ്.  ഈ സമയത്ത് തൊട്ടു പുറകിലത്തെ സ്കെയിലില്‍ ലഭിച്ചുകൊണ്ടിരുന്ന ഇന്‍ക്രിമെന്‍റ് 5 വര്‍ഷം കൂടി ലഭിക്കുന്നതാണ്. ഏറ്റവും കൂടുതല്‍ 500 രൂപ വരെയാണ്  ഇങ്ങനെ ശമ്പളത്തില്‍ അധികമായി ലഭിക്കുന്നത്.

SCHEDULE OF PAY SCALES AS ON 1-7-1973

(G.O. (P) No.91/74 Fin. Dated 05-04-1974)

Class IV Posts

  1. 196 - 3 – 229 – 4 – 245 - 4 /2 – 265

Class III Posts

  1. 200 – 3 – 206 – 4 – 250 – 5 – 260 - 5/2 – 285
  2. 210 – 4 – 218 – 5 – 228 – 6 – 270 – 7 – 305 - 7/2 – 340
  3. 215 – 5 – 225 – 6 – 237 – 7 – 258 – 8 – 330 - 8/2 – 370
  4. 230 – 6 – 236 – 7 – 257 – 8 – 345 - 8/2- 385
  5. 235 – 7 – 256 – 8 – 296 – 9 – 350 - 9/2 - 395
  6. 240 – 9 – 285 – 10 – 395 - 10/2 – 445
  7. 240 – 15 – 465 - 15/2 – 540
  8. 255 – 10 – 405 - 10/2 – 455
  9. 275 – 11 – 330 – 13 – 460 - 13/2 – 525
  10. 285 – 12 – 333 – 13 – 450 – 15 – 465 - 15/2 – 540
  11. 285 – 13 – 389 – 14 – 445 – 15 – 475 - 15/2 – 550
  12. 325 – 15 – 400 – 16 – 480 – 18 – 570 - 18/2 – 660
  13. 330 – 13 – 395 – 15 – 500 - 15/2 – 575
  14. 345 – 13 – 358 – 14 – 400 – 15 – 505 - 15/2 – 580
  15. 405 – 15 – 540 – 20 – 560 - 20/2 – 660
  16. 410 - 15 - 515 - 20 - 655 - 25/2 – 715

Class II Posts

  1. 435 – 15 – 510 – 20 – 650 – 25 – 700 - 25/2 – 775
  2. 435 - 20 - 535 - 25 - 760 - 25/2 – 835
  3. 445 – 20 – 585 – 25 – 760 - 25/2 – 835
  4. 465 – 20 – 625 – 25 – 700 - 25/2 – 775
  5. 495 – 20 – 535 – 25 – 760 - 25/2 – 835
  6. 510 – 25 – 635 – 30 – 695 – 35 – 835 – 40 – 875 - 40/2 – 995
  7. 535 – 25 – 760 - 25/2 – 835
  8. 560 – 25 – 635 – 30 – 785 – 35 – 820 – 40 – 900 – 50 -950 - 50/2 – 1100
  9. 600 – 25 – 650 – 30 – 710 – 40 – 750 – 50 – 1050 - 50/2 – 1200
  10. 700 – 40 – 900 – 50 – 1050 - 50/2 – 1200
  11. 710 – 40 – 750 – 50 – 1050 – 50/ 2 – 1200
  12. 750 – 50 – 1050 - 50/2 – 1200

Class I Posts

  1. 750 – 50 – 1150 - 50/2 – 1250
  2. 850 – 50 – 1350 - 50/2 – 1450
  3. 950 – 50 – 1350 - 50/2 – 1450
  4. 1000-1500
  5. 1050 – 50 – 1450 - 50/2 – 1550
  6. 1150 – 50 – 1550 - 50/2 – 1650
  7. 1400 – 50 - 1800- 50/2 – 1900
  8. 2000-2250

സവിശേഷതകള്‍.

  1. ക്ലാസ്സ് I, ക്ലാസ്സ് II, ക്ലാസ്സ് III, ക്ലാസ്സ് IV, എന്നീ വിഭാഗങ്ങളിലായി 37 ശമ്പള സ്കെയിലുകള്‍.
  2. ഏറ്റവും കുറഞ്ഞ ശമ്പളം 196/- രൂപയും ഏറ്റവും ഉയര്‍ന്ന ശമ്പളം 1900/- രൂപയും അനുപാതം 1:11.48 ഉം ആയിരുന്നു.
  3. കേന്ദ്ര ജീവനക്കാരുടെ മേഖലയില്‍ നടന്ന മൂന്നാം ശമ്പള പരിഷ്കരണത്തെ തുടര്‍ന്ന് നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശകളെ തുടര്‍ന്നാണ്  ശമ്പളസ്കെയില്‍ തീരുമാനിക്കപ്പെട്ടത്.
  4. പൂര്‍ത്തീകരിച്ച ഓരോ 7 വര്‍ഷത്തിനും ഒരു ഇന്‍ക്രിമെന്റ് (പരമാവധി 3 ഇന്‍ക്രിമെന്റ്) എന്ന നിരക്കില്‍ വെയിറ്റേജ്
  5. 15/- രൂപയുടെ മിനിമം ആനുകൂല്യം
  6. ഏറ്റവും കുറഞ്ഞ ശമ്പളത്തിന്റെ കാര്യത്തില്‍ മാത്രം കേന്ദ്രത്തിലെ ശമ്പളവുമായി തുല്യത (196). ആവശ്യാധിഷ്ടിത മിനിമം വേതനമായി ഈ കാലഘട്ടത്തില്‍ കണക്കാക്കിയത് 314/- രൂപയായിരുന്നു.
  7. പരിഷ്കരണത്തിന്റെ ഭാഗമായി വീട്ടു വാടകബത്ത പല വിഭാഗങ്ങള്‍ക്കും നിഷേധിക്കപ്പെട്ടു.
  8. ജീവനക്കാര്‍ക്ക് ദോഷകരമായതിനാല്‍‌ നേരത്തേ ഉപേക്ഷിക്കപ്പെട്ട ദ്വിവല്‍സര ഇന്‍‌ക്രിമെന്റ് വ്യവസ്ഥ പു:നസ്ഥാപിച്ചു.

കുറിപ്പ്: 1973 ജനുവരി 10 മുതല്‍ ആരംഭിച്ച 54 ദിവസം നീണ്ടു നിന്ന് അനിശ്ചിതകാല പണിമുടക്കില്‍ ജീവനക്കാര്‍ പ്രകട്പ്പിച്ച കരുത്താണ് ശമ്പള പരിഷ്കരണത്തില്‍ പുറംതിരിഞ്ഞു നിന്ന സര്‍ക്കാരിനെ പരിഷ്കരണം നടത്താന്‍ നിര്‍ബന്ധിതരാക്കിയത്. എന്നാല്‍ സമഗ്രമായ ഒരുപരിഷ്കരണമായി ഇതിനെ കണക്കാക്കാന്‍ ആവില്ല. എന്നാല്‍ ശമ്പളപരിഷ്കരണത്തിന് 5 വര്ഷ തത്വം ആദ്യമായി നടപ്പാകുന്നത് ഈ പരിഷ്കരണത്തിലൂടെയാണ്.

G.O. (P) No.91/74 Fin. Dated 05-04-1974പ്രകാരം ശമ്പളം ഫിക്സ് ചെയ്യുന്ന വിധം.

വെയിറ്റേജ്.

ശമ്പളം നിര്‍ണ്ണയിക്കുമ്പോള്‍  പൂര്‍ത്തിയാക്കിയ ഓരോ ഏഴു വര്‍ഷത്തിനും  ഒരു ഇന്‍ക്രിമെന്റ് പ്രകാരം പരമാവധി മൂന്ന് ഇൻ‌ക്രിമെന്റ് ലഭിക്കും. 15 രൂപയില്‍ കുറയാത്തതും 50 രൂപയിൽ കൂടാത്തതുമായിരിക്കണം  വെയിറ്റേജ്.

നിലവിലെ ശമ്പളം + പേഴ്സണല്‍ പേ + ഡി.എ + അഡ്ഹോക്ക് ഇന്‍ക്രിമെന്റ് + വെയിറ്റേജ് എന്നിവ  കൂട്ടികിട്ടുന്ന തുക റിവൈസ്ഡ് സ്കെയിലിലെ ഏതെങ്കിലും സ്റ്റേജാണെങ്കിൽ ആ സ്റ്റേജില്‍ ശമ്പളം  നിര്‍ണ്ണയിക്കാവുന്നതാണ്. നിര്‍ണ്ണയിച്ച ശമ്പളം റിവൈസ്ഡ് സ്കെയിലിലെ സ്റ്റേജിനേക്കാള്‍ കുറവാണെങ്കില്‍ അടുത്ത സ്റ്റേജില്‍ ശമ്പളം നിര്‍ണ്ണയിക്കണം.

സര്‍വ്വീസിലെ കാലാവധി പരിഗണിക്കാതെ 15 രൂപ എങ്കിലും കുറഞ്ഞ ആനുകൂല്യം ജീവനക്കാരന്  ലഭിക്കും.

റിവൈസ്ഡ് സ്കെയിലിലെ പരമാവധിയേക്കാള്‍ കൂടുതലാണ് നിശ്ചയിച്ച് കിട്ടുന്ന തുക എങ്കില്‍  റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയില്‍ തന്നെ ശമ്പളം നിശ്ചയിക്കാവുന്നതാണ്. സ്കെയിലിലെ പരമാവധി തുകയും ശമ്പളം നിര്‍ണ്ണയിക്കുമ്പോള്‍  ലഭിച്ച തുകയും തമ്മിലുള്ള അന്തരം പേഴ്സണല്‍ പേ ആയി ലഭിക്കും.

റിവൈസ്ഡ് സ്കെയിലിലെ ചുരുങ്ങിയ തുകയേകക്കാള്‍ കുറവാണ് നിര്‍ണ്ണയിച്ച് കിട്ടുന്ന തുക എങ്കില്‍  റിവൈസ്ഡ് സ്കെയിലിലെ ഏറ്റവും ചുരുങ്ങിയ തുകയില്‍ തന്നെ ശമ്പളം നിശ്ചയിക്കണം.

ഒന്നിലധികം സ്കെയിലുകളില്‍‍ ശമ്പളം പരിഷ്കരിക്കേണ്ടി വരുമ്പോള്‍.

ഹയര്‍ സ്കെയിലിനെക്കാള്‍  ഉയര്‍ന്ന തുകയാണ് ലോവര്‍ സ്കെയിലിലെ ഫിക്സേഷനില്‍ ലഭിക്കുന്നത് എങ്കില്‍ ആയത് കെ.എസ്.ആര്‍ പ്രകാരം അനുവദനീയമാണ്. ഒരേ തിയതിയില്‍ രണ്ട്  തസ്തികകളില്‍ ശമ്പളം ഫിക്സ് ചെയ്യേണ്ടി വരുന്ന ജീവനക്കാരനു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

പ്രൊവിഷണല്‍ നിയമനം ലഭിക്കുന്നവര്ക്കും ഫിക്സേഷന്‍ റൂളുകള്‍ ബാധകമാണ്.

പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്തത് കാരണം ഇന്‍ക്രിമെന്‍റ് തടയപ്പെടുന്നവരുടെ ശമ്പളം പരിഷ്കരിക്കുന്ന വിധം.

തടയപ്പെട്ടിട്ടുള്ള (അര്‍ഹതപ്പെട്ട) ഇന്‍ക്രിമെന്‍റ് സാങ്കല്‍പ്പികമായി പരിഗണിച്ച് പുതിയ സ്കെയിലില്‍ ശമ്പളം നിര്‍ണ്ണയിക്കണം. പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ അടുത്ത ഇന്‍ക്രിമെന്റ് ലഭിക്കുകയുള്ളൂ.  ശമ്പളം ഫിക്സ് ചെയ്ത ശേഷം ഒരു ഇന്‍ക്രിമെന്റ്  ലഭിക്കുവാന്‍ അംഗീകരിക്കപ്പെട്ട സര്‍വ്വീസ് നിര്‍ബന്ധമാണ്.

എക്കൌണ്ട് ടെസ്റ്റ് വിജയിക്കാത്തത് കാരണം ഇന്‍ക്രിമെന്റ് തടയപ്പെട്ടവരുടെ ശമ്പളം പരിഷ്കരിക്കുന്ന വിധം.

സര്‍വ്വീസ്  പൂര്‍ത്തിയായ ഓരോ വര്‍ഷത്തിനും പഴയ സ്കെയിലില്‍  സാങ്കല്‍പ്പികമായി ഇന്‍ക്രിമെന്റ് കണക്കാക്കി ആനുപാതികമായി റിവൈസ്ഡ് സ്കെയിലില്‍ ശമ്പളം നിര്‍ണ്ണയിക്കണം. ടെസ്റ്റ് പാസ്സായ ശേഷം മാത്രമേ പുതിയ സ്കെയിലില്‍ അടുത്ത ഇന്‍ക്രിമെന്‍ ലഭിക്കൂ. ഇത്തരത്തില്‍ ശമ്പളം പരിഷ്കരിക്കുന്നവര്‍ക്ക് റിവൈസ്ഡ് സ്കെയിലില്‍ ഇന്‍ക്രിമെന്റിന് കുടിശ്ശിക ലഭിക്കുകയില്ല.

ഇന്‍ക്രിമെന്റ് നിഷേധിക്കപ്പെട്ടവരുടെ  ശമ്പളം പരിഷ്കരിക്കുന്ന വിധം.

ഓരോ പൂര്‍ത്തിയായ വര്‍ഷത്തിനും പഴയ സ്കെയിലില്‍ സാങ്കല്‍പികമായി ഇന്‍ക്രിമെന്റ് കണക്കാക്കി ആനുപാതികമായി റിവൈസ്ഡ് സ്കെയിലില്‍ ശമ്പളം നിര്‍ണ്ണയിക്കണം. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം മാത്രമേ അടുത്ത ഇന്‍ക്രിമെന്റ് ലഭിക്കൂ.

SCHEDULE OF PAY SCALES AS ON 1-7-1978

(G.O. (P) No.860/78/Fin. dated 16-12-78)

Class IV Posts

  1. 280 - 5- 340 – 6 – 400

Class III Posts

  1. 290 – 5 – 330 – 6 – 390 – 7 – 425
  2. 300 – 6 – 360 – 7 – 402 – 8 – 450
  3. 300 – 6 – 360 – 7 – 402 – 8 – 450
  4. 330 – 8 – 410 – 9 – 455 – 10 – 515
  5. 340 – 8 – 380 – 9 – 425 - 10 – 535
  6. 350 – 10 – 460 – 12 – 580
  7. 370 – 10 – 450 – 12 – 510 – 15 – 600
  8. 390 – 12 – 438 – 13 – 490 – 15 – 685
  9. 420 – 13 – 485 – 15 – 635 – 17 – 720
  10. 350 – 15 – 650 – 16 – 730
  11. 450 – 15 – 525 – 16 – 605 – 18 – 785
  12. 470 – 16 – 550 – 18 – 730 – 20 – 830
  13. 450 – 15 – 525 – 16 – 605 – 18 – 785 – 20 – 885
  14. 520 – 18 – 700 – 20 – 800 – 25 – 900
  15. 535 – 18 – 625 – 20 – 825 – 25 – 950

Class II Posts

  1. 570 – 20 – 670 – 25 – 920 – 30 – 1070
  2. 600 – 20 – 660 – 25 – 860 – 30 – 1100
  3. 650 – 25 – 850 – 30 – 1150
  4. 700 – 25 – 800 - 30- 890 – 35 – 1030 – 40 -1270
  5. 725 – 25 – 800 – 30 – 890 – 35 – 1030 - 40 -1350
  6. 750 – 30 – 990 – 40 – 1150 – 50 – 1450
  7. 800 – 30 – 830 – 40 – 950 – 50 – 1550
  8. 910 – 40 – 950 – 50 – 1550

Class I Posts

  1. 975 – 50 – 1325 – 60 – 1625
  2. 1125 – 60 – 1725
  3. 1200 – 60 – 1800
  4. 1300 – 60 – 1600 – 75 – 1900
  5. 1450 – 75 – 2050
  6. 1650 – 75 – 2175
  7. 1800 – 75 – 2250
  8. 2500 - 125/2 – 2750

റിട്ടയേഡ് ചീഫ് സെക്രട്ടറി ആയിരുന്ന ശ്രീ.എന്‍. ചന്ദ്രഭാനുവിനെ ഏകാംഗ കമ്മീഷനായി 1977 ല്‍ നിയമിച്ചു. ഈ കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ശമ്പള പരിഷ്കരണം നിലവില്‍ വന്നു.

സവിശേഷതകള്‍.

  1. ക്ലാസ്സ് I, ക്ലാസ്സ് II, ക്ലാസ്സ് III, ക്ലാസ്സ് IV, എന്നീ വിഭാഗങ്ങളിലായി 32 ശമ്പള സ്കെയിലുകള്‍.
  2. ഏറ്റവും കുറഞ്ഞ ശമ്പളം 280/- രൂപയും ഏറ്റവും ഉയര്‍ന്ന ശമ്പളം 2750/- രൂപയും അനുപാതം 1:9.82 ഉം ആയിരുന്നു.
  3. പൂര്‍ത്തീകരിച്ച ഓരോ 10 വര്‍ഷത്തിനും ഒന്ന് എന്ന നിരക്കില്‍ അഡ്വാന്‍സ്  ഇന്‍ക്രിമെന്റ്. 25 വര്‍ഷത്തിന് 3 ഇന്‍ക്രിമെന്റ് എന്ന നിരക്കില്‍ വെയിറ്റേജ്.
  4. 50/- രൂപയുടെ മിനിമം ആനുകൂല്യം.
  5. എന്‍.ജി.ഒ മാര്‍ക്ക് പ്രവേശന തസ്തികയില്‍ 13 വര്‍ഷത്തിന് ഹയര്‍ ഗ്രേഡ്.

കുറിപ്പ്

ശമ്പള കമ്മീഷനില്‍ ജീവനക്കാരുടെ പ്രതിനിധികളെ ഉള്‍കൊള്ളിക്കണമെന്നും, ഇടക്കാലാശ്വാസം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 1978 ജനുവരി 11 മുതല്‍ 27 വരെ പണിമുടക്ക് നടന്നു. തുടര്‍ന്ന് പതിനയ്യായിരത്തോളം ജീവനക്കാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഡെയ്സ് നോണ്‍ ബാധകമാക്കി.  സംഘടനകളുമായുള്ള ചര്‍ച്ചക്ക് കമ്മീഷന്‍ തയ്യാറായിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇടപെട്ട് കമ്മീഷന്‍ പ്രവര്‍ത്തനം പെട്ടെന്ന് അവസാനിപ്പിച്ചു. റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ വലിയ കാലതാമസമുണ്ടായി.

G.O. (P) No.860/78/Fin. dated 16-12-78 പ്രകാരം ശമ്പളം പരിഷ്കരിക്കുന്ന വിധം.

റിവൈസ്ഡ് സ്കെയിലില്‍ ശമ്പളം പരിഷ്കരിക്കുന്നതിന് 300 രൂപ വരെയുള്ള അടിസ്ഥാന ശമ്പളത്തോടൊപ്പം ശമ്പളത്തിന്റെ 36% കൂട്ടുക. 300 രൂപ മുതല്‍ 2250 രൂപ വരെയുള്ളവരുടെ ശമ്പളത്തോടൊപ്പം 27%ഡി.എ കൂട്ടുക. ഇങ്ങനെ കൂട്ടികിട്ടുന്നത് 2400 രൂപയില്‍ കൂടരുത്.

വെയിറ്റേജ്.

ശമ്പളം ഫിക്സ് ചെയ്യുമ്പോള്‍ പൂര്‍ത്തീകരിച്ച ഓരോ 10 വര്‍ഷത്തിനും ഒന്ന് എന്ന നിരക്കില്‍ അഡ്വാന്‍സ്  ഇന്‍ക്രിമെന്റ്. 25വര്‍ഷത്തിന് 3 ഇന്‍ക്രിമെന്റ് എന്ന നിരക്കില്‍ വെയിറ്റേജ്.

പരമാവധി സാമ്പത്തിക ആനുകൂല്യം 50 രൂപയും  മിനിമം 25 രൂപയും ( സര്‍വ്വീസ് കാലാവധി പരിഗണിക്കാതെ)  ലഭിക്കും.

ഫിക്സേഷന്‍

നിലവിലെ ശമ്പളം +പേഴ്സണല്‍ പേ +ഡി.എ+അഡ്ഹോക്ക് ഇന്‍ക്രിമെന്റ് + വെയിറ്റേജ് എന്നിവ  കൂട്ടികിട്ടുന്നതുക റിവൈസ്ഡ് സ്കെയിലിലെ ഏറ്റവും ചുരുങ്ങിയ തുകയേക്കാള്‍ കുറവാണെങ്കില്‍, ജീവനക്കാരന്‍ വെയിറ്റേജിന് അര്‍ഹനാണെങ്കില്‍ റിവൈസ്ഡ് സ്കെയിലിലെ ആദ്യത്തെ ഇന്‍‌ക്രിമെന്റ്  നിരക്കില്‍ വെയിറ്റേജ് കണക്കാക്കാം.

ഫിക്സ് ചെയ്ത് കിട്ടുന്ന തുക റിവൈസ്ഡ് സ്കെയിലിനെക്കാള്‍ താഴെയാണെങ്കില്‍ റിവൈസ്ഡ് സ്കെയിലിന്റെ ഏറ്റവും ചുരുങ്ങിയ തുകയില്‍ ശമ്പളം നിര്‍ണ്ണയിക്കാവുന്നതാണ്.

നിശ്ചയിച്ച് കിട്ടുന്ന തുക റിവൈസ്ഡ് സ്കെയിലിന്റെ ഏതെങ്കിലും സ്റ്റേജിലാണെങ്കില്‍ അതേ സ്റ്റേജിലും, ഏതെങ്കിലും സ്റ്റേജിന് താഴെയാണെങ്കില്‍ തൊട്ടു മുകളിലെ സ്റ്റേജിലും ശമ്പളം നിര്‍ണ്ണയിക്കാവുന്നതാണ്.

റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയേക്കാള്‍ കൂടുതലാണ് നിര്‍ണ്ണയിച്ച് കിട്ടുന്ന തുക എങ്കില്‍  റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയില്‍ തന്നെ ശമ്പളം നിര്‍ണ്ണയിക്കണം. സ്കെയിലിലെ പരമാവധി തുകയും ഫിക്സ് ചെയ്തപ്പോള്‍ ലഭിച്ച തുകയും തമ്മിലുള്ള അന്തരം പേഴ്സണല്‍ പേ ആയി ലഭിക്കും.

നിലവിലെ അടിസ്ഥാന ശമ്പളം റിവൈസ്ഡ് സ്കെയിലിലെ മാക്സിമത്തേക്കാള്‍ അധികരിച്ചാല്‍.

നിലവിലെ അടിസ്ഥാന ശമ്പളം റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയേക്കാള്‍ അധികരിച്ചാലും ഫിക്സേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ഫിസ്ക് ചെയ്തു കിട്ടുന്ന തുകയുടെയും റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയും തമ്മിലുള്ള വ്യത്യാസം പേഴ്സണല്‍ പേ ആയി ലഭിക്കും. ശമ്പളം റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയില്‍ നിശ്ചയിക്കണം. ചുരുങ്ങിയത് 25 രൂപയുടെ ആനുകൂല്യം ഉറപ്പുവരുത്തിയാണ് പേഴ്സണല്‍ പേ അനുവദിക്കുന്നത്.

ഒന്നിലധികം സ്കെയിലുകളില്‍‍ ശമ്പളം പരിഷ്കരിക്കുന്ന വിധം.

ഹയര്‍ സ്കെയിലിനെക്കാള്‍  ഉയര്‍ന്ന തുകയാണ് ലോവര്‍ സ്കെയിലിലെ ഫിക്സേഷനില്‍ ലഭിക്കുന്നത് എങ്കില്‍ ആയത് കെ.എസ്.ആര്‍ പ്രകാരം അനുവദനീയമാണ്. ഒരേ തിയതിയില്‍ രണ്ട്  തസ്തികകളില്‍ ശമ്പളം ഫിക്സ് ചെയ്യേണ്ടി വരുന്ന ജീവനക്കാരനു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

പ്രൊവിഷണല്‍ നിയമനം ലഭിക്കുന്നവര്‍ക്കും ഫിക്സേഷന്‍ റൂളുകള്‍ ബാധകമാണ്.

പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്തത് കാരണം ഇന്‍ക്രിമെന്‍റ് തടയപ്പെടുന്നവരുടെ ശമ്പളം പരിഷ്കരിക്കുന്ന വിധം.

തടയപ്പെട്ടിട്ടുള്ള (അര്‍ഹതപ്പെട്ട) ഇന്‍ക്രിമെന്‍റ് സാങ്കല്‍പ്പികമായി പരിഗണിച്ച് പുതിയ സ്കെയിലില്‍ ശമ്പളം ഫിക്സ് ചെയ്യാം. അടുത്ത ഇന്‍ക്രിമെന്റ്  പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ. ശമ്പളം ഫിക്സ് ചെയ്ത ശേഷം ഒരു ഇന്‍ക്രിമെന്റ്  ലഭിക്കുവാന്‍ അംഗീകരിക്കപ്പെട്ട സര്‍വ്വീസ് നിര്‍ബന്ധമാണ്.

അക്കൌണ്ട് ടെസ്റ്റ് വിജയിക്കാത്തത് കാരണം ഇന്‍ക്രിമെന്റ് തടയപ്പെട്ടവരുടെ ശമ്പളം പരിഷ്കരിക്കുന്ന വിധം.

സര്‍വ്വീസ്  പൂര്‍ത്തിയായ ഓരോ വര്‍ഷത്തിനും പഴയ സ്കെയിലില്‍ ഇന്‍ക്രിമെന്റ് സാങ്കല്‍പ്പികമായി കണക്കാക്കി ആനുപാതികമായി റിവൈസ്ഡ് സ്കെയിലില്‍ ശമ്പളം ഫിക്സ് ചെയ്യാം. ടെസ്റ്റ് പാസ്സായ ശേഷം മാത്രമേ പുതിയ സ്കെയിലില്‍ അടുത്ത ഇന്‍ക്രിമെന്‍ ലഭിക്കൂ. റിവൈസ്ഡ് സ്കെയിലില്‍ ഇന്‍ക്രിമെന്റിന് അരിയര്‍ ലഭിക്കുകയില്ല.

ഇന്‍ക്രിമെന്റ് നിഷേധിക്കപ്പെട്ടവരുടെ  ശമ്പളം പരിഷ്കരിക്കുന്ന വിധം.

ഓരോ പൂര്‍ത്തിയായ വര്‍ഷത്തിനും പഴയ സ്കെയിലില്‍ സാങ്കല്‍പികമായി ഇന്‍ക്രിമെന്റ് കണക്കാക്കി ആനുപാതികമായി റിവൈസ്ഡ് സ്കെയിലില്‍ ഫിക്സ് ചെയ്യും. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം മാത്രം അടുത്ത ഇന്‍ക്രിമെന്റ് ലഭിക്കൂ.

SCHEDULE OF PAY SCALES AS ON 1-7-1983

(G.O. (P).No. 515/85/Fin. dated 16-9-85)

29.04.1983 ന്റെ ജി.ഒ.(എം.എസ്.) നം.223/83(493) ഫിന്‍ ഉത്തരവ് പ്രകാരം റിട്ട. ജസ്റ്റിസ് വി.പി ഗോപാലന്‍ നമ്പ്യാര്‍ ചെയര്‍മാനായ കമ്മീഷനെ നിയമിച്ചു. 1984 ജൂണില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തയ്യാറാക്കിയ റിപ്പോര്‍ട്ട് കൈപ്പറ്റാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് കമ്മീഷന്‍ ചെയര്‍മാന് പ്രസ്ഖാവന ഇറക്കേണ്ടി വന്നു.

Class IV Posts

  1. 550 – 10 – 650 – 15 - 800

Class III Posts

  1. 575 – 10 – 645 – 15 – 900
  2. 600 – 10 – 650 – 15 – 830 – 20 – 950
  3. 640 – 15 – 820 – 20 – 1000
  4. 660 – 15 – 810 – 20 – 1050
  5. 675 – 20 – 975 – 25 – 1125
  6. 675 – 25 - 1100 – 30 – 1340
  7. 700 -20 – 940 – 25 – 1140
  8. 740 – 20 – 920 – 25 – 1245
  9. 780 – 20 – 880 – 25 – 1080 – 30 – 1320
  10. 825 – 25 – 1100 – 30 – 1430
  11. 850 – 25 – 1100 – 30 – 1400 – 40 – 1600
  12. 950 – 25 – 1100 – 30 – 1400 – 40 – 1640
  13. 975 – 25 – 1100 – 30 – 1400 – 40 – 1720

Class II Posts

  1. 1050 – 3 0 – 1200 – 40 – 2000
  2. 1100 – 40 – 1500 – 50 – 2100
  3. 1150 – 40 – 1470 – 50 – 2270
  4. 1250 – 50 – 1600 – 60 – 1900 – 75 – 2500
  5. 1300 – 60 – 1600 – 75 – 2650
  6. 1500 – 60 – 1560 – 75 – 2685

Class I Posts

  1. 1600 – 75 – 2200 – 85 – 2710
  2. 1950 – 75 – 2100 – 85 – 2950
  3. 2100 – 85 – 2440 – 100 – 3040
  4. 2250 – 100 – 2850 – 125 – 3350
  5. 2450 – 100 – 2850 – 125 – 3600
  6. 2600 – 100 – 2800 – 125 – 3800
  7. 3700 – 125 – 4200

സവിശേഷതകള്‍

  1. 27 ശമ്പള സ്കെയിലകള്‍ ശുപാര്‍ശ ചെയ്തു.
  2. മിനിമം ശമ്പളം 550 രൂപയും പരമാവധി ശമ്പളം 4200 രുപയും ആയിരുന്നു. കുറഞ്ഞതും കൂടിയതുമായ വേതനം തമ്മിലുള്ള അനുപാതം  1:7.64 ആയിരുന്നു.
  3. 01.07.1983 മുതലുള്ള പ്രാബല്യം സാങ്കല്‍പ്പികമായി മാത്രം. 31.03.1985 വരെയുള്ള 21 മാസത്തെ കുടിശ്ശികക്ക് അര്‍ഹതയില്ല. സാമ്പത്തിക ആനുകൂല്യം 01.04.1985 മുതല്‍ മാത്രം.
  4. പൂര്‍ത്തീകരിച്ച ഓരോ വര്‍ഷത്തിനും ½ % എന്ന നിരക്കില്‍ വെയിറ്റേജ്. ( മിനിമം 5% മാക്സിമം 15%)
  5. കുറഞ്ഞ സാമ്പത്തിക ആനുകൂല്യം 50 രൂപയില്‍ കുറയാനോ 150 രൂപയില്‍ കവിയാനോ പാടില്ല.
  6. ജോലിക്ക് നിശ്ചയിക്കപ്പെട്ട മിനിമം വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ വേതന ഘടനയെ വീക്ഷിക്കുന്ന സമീപനം കമ്മീഷന്‍ സ്വീകരിച്ചു. പ്രൊഫഷണല്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ അവരുടെ വിദ്യാഭ്യാസ പരിശീലന  ദൈര്‍ഘ്യം കണക്കിലെടുത്ത് ശമ്പള സ്കെയിലുകള്‍ ശുപാര്‍ശ ചെയ്തു.

G.O. (P).No. 515/85/Fin. dated 16-9-85 പ്രകാരം ശമ്പളം പരിഷ്കരിക്കുന്ന വിധം.

വെയിറ്റേജ്.

സേവനം പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും  അടിസ്ഥാന ശമ്പളത്തിന്റെ  1/2 % വീതം പരമാവധി 15% വും ചുരുങ്ങിയത് 5%വും വെയിറ്റേജ് ലഭിക്കും. പരമാവധി സാമ്പത്തിക ആനുകൂല്യം 150 രൂപയും ചുരുങ്ങിയത് 50 രൂപയും (സര്‍വ്വീസ് കാലാവധി പരിഗണിക്കാതെ)  വെയിറ്റേജ് ലഭിക്കും.  ഇന്‍ക്രിമെന്റിന് പരിഗണിക്കുന്ന പൂര്‍ത്തിയാകാത്ത വര്‍ഷവും സര്‍വ്വീസായി പരിഗണിക്കുന്നതാണ്.

ഫിക്സേഷന്‍.

നിലവിലെ അടിസ്ഥാന ശമ്പളം + പേഴ്സണല്‍ പേ  + അഡ്ഹോക്ക് ഡി.എ ഉള്‍പെട്ട ഡി.എ + വെയിറ്റേജ് എന്നിവ  കൂട്ടികിട്ടുന്ന തുക റിവൈസ്ഡ് സ്കെയിലിലെ സ്കെയിലിന്റെ ഏതെങ്കിലും സ്റ്റേജിലാണെങ്കില്‍  അതേ സ്റ്റേജിലും, ഏതെങ്കിലും സ്റ്റേജിന് താഴെയാണെങ്കില്‍ തൊട്ടു മുകളിലെ സ്റ്റേജില്‍ ശമ്പളം നിര്ണ്ണയിക്കാവുന്നതാണ്. ശമ്പളം  ഫിക്സ്  ചെയ്തത് റിവൈസ്ഡ്  സ്കെയിലിലെ ചുരുങ്ങിയ തുകയിലും താഴെയാണെങ്കില്‍ റിവൈസ്ഡ്  സ്കെയിലിലെ ചുരുങ്ങിയ തുകയില്‍ ശമ്പളം നിര്ണ്ണയിക്കണം.

ശമ്പളം നിര്ണ്ണയിച്ച് കിട്ടുന്ന തുക റിവൈസ്ഡ് സ്കെയിലിനെക്കാള്‍ താഴെയാണെങ്കില്‍ റിവൈസ്ഡ് സ്കെയിലിന്റെ ചുരുങ്ങിയ തുകയില്‍ ശമ്പളം നിര്‍ണ്ണയിക്കാം.

ശമ്പളം നിര്‍ണ്ണയിച്ച് കിട്ടുന്ന തുക റിവൈസ്ഡ് സ്കെയിലിന്റെ ഏതെങ്കിലും സ്റ്റേജിലാണെങ്കില്‍  അതേ സ്റ്റേജിലും, ഏതെങ്കിലും സ്റ്റേജിന് താഴെയാണെങ്കില്‍ തൊട്ടു മുകളിലെ സ്റ്റേജിലും നിര്ണ്ണയിക്കണം.

റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയേക്കാള്‍ കൂടുതലാണ് ശമ്പളം നിര്‍ണ്ണയിച്ച് കിട്ടുന്ന തുക എങ്കില്‍  റിവൈസ്ഡ് സ്കെയിലിലെ പരമാവധി  തുകയില്‍ തന്നെ ശമ്പളം നിര്‍ണ്ണയിക്കണം.

സ്കെയിലിലെ പരമാവധി തുകയും ശമ്പളം നിര്‍ണ്ണയിച്ചപ്പോള്‍ ലഭിച്ച തുകയും തമ്മിലുള്ള അന്തരം പേഴ്സണല്‍ പേ ആയി ലഭിക്കും.

ഒന്നിലധികം സ്കെയിലുകളില്‍‍ ശമ്പളം പരിഷ്കരിക്കുന്ന വിധം.

ഹയര്‍ സ്കെയിലിനെക്കാള്‍  ഉയര്‍ന്ന തുകയാണ് ലോവര്‍ സ്കെയിലിലെ ഫിക്സേഷനില്‍ ലഭിക്കുന്നത് എങ്കില്‍ ആയത് കെ.എസ്.ആര്‍ പ്രകാരം അനുവദനീയമാണ്. ഒരേ തിയതിയില്‍ രണ്ട്  തസ്തികകളില്‍ ശമ്പളം നിര്‍ണ്ണയിക്കേണ്ടി വരുന്ന ജീവനക്കാരനു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

പ്രൊവിഷണല്‍ നിയമനം ലഭിക്കുന്നവര്ക്കും ഫിക്സേഷന്‍ ചട്ടങ്ങള്‍ ബാധകമാണ്.

പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്തത് കാരണം ഇന്‍ക്രിമെന്‍റ് തടയപ്പെടുന്നവരുടെ ശമ്പളം പരിഷ്കരിക്കുന്ന വിധം.

തടയപ്പെട്ടിട്ടുള്ള (അര്‍ഹതപ്പെട്ട) ഇന്‍ക്രിമെന്‍റ് സാങ്കല്‍പ്പികമായി പരിഗണിച്ച് പുതിയ സ്കെയിലില്‍ ശമ്പളം നിര്ണ്ണയിക്കണം.

. അടുത്ത ഇന്‍ക്രിമെന്റ്  പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ. ശമ്പളം ഫിക്സ് ചെയ്ത ശേഷം ഒരു ഇന്‍ക്രിമെന്റ്  ലഭിക്കുവാന്‍ അംഗീകരിക്കപ്പെട്ട സര്‍വ്വീസ് നിര്‍ബന്ധമാണ്.

അക്കൌണ്ട് ടെസ്റ്റ് വിജയിക്കാത്തത് കാരണം ഇന്‍ക്രിമെന്റ് തടയപ്പെട്ടവരുടെ ശമ്പളം പരിഷ്കരിക്കുന്ന വിധം.

സര്‍വ്വീസ്  പൂര്‍ത്തിയായ ഓരോ വര്‍ഷത്തിനും പഴയ സ്കെയിലില്‍ ഇന്‍ക്രിമെന്റ് സാങ്കല്‍പ്പികമായി കണക്കാക്കി ആനുപാതികമായി റിവൈസ്ഡ് സ്കെയിലില്‍ ശമ്പളം നിര്ണ്ണയിക്കണം.

ടെസ്റ്റ് പാസ്സായ ശേഷം മാത്രമേ പുതിയ സ്കെയിലില്‍ അടുത്ത ഇന്‍ക്രിമെന്‍ ലഭിക്കൂ. റിവൈസ്ഡ് സ്കെയിലില്‍ ഇന്‍ക്രിമെന്റിന് അരിയര്‍ ലഭിക്കുകയില്ല.

ഇന്‍ക്രിമെന്റ് നിഷേധിക്കപ്പെട്ടവരുടെ  ശമ്പളം പരിഷ്കരിക്കുന്ന വിധം.

ഓരോ പൂര്‍ത്തിയായ വര്‍ഷത്തിനും പഴയ സ്കെയിലില്‍ സാങ്കല്‍പികമായി ഇന്‍ക്രിമെന്റ് കണക്കാക്കി ആനുപാതികമായി റിവൈസ്ഡ് സ്കെയിലില്‍ ശമ്പളം നിര്ണ്ണയിക്കണം.

ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം മാത്രം അടുത്ത ഇന്‍ക്രിമെന്റ് ലഭിക്കൂ.

01.07.1983 ന് ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെ / ഉദ്യോഗക്കയറ്റം ലഭിച്ചവരുടെയും  ശമ്പളം പരിഷ്കരിക്കുന്ന വിധം.

01.07.1983 ന് ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെയും / ഉദ്യോഗക്കയറ്റം ലഭിച്ചവരുടെയും ശമ്പളം റിവൈസ്ഡ് സ്കെയിലില്‍ ആവശ്യമെങ്കില്‍ ശമ്പളം നിര്ണ്ണയിക്കാവുന്നതാണ്. 01.07.1983 മുതല്‍ 16.09.1985 കൂടിയ കാലയളവില്‍ പ്രീ റിവൈസ്ഡ് സ്കെയിലിലുള്ള പ്രവേശനത്തിലും / പ്രമോഷനിലും പ്രീ റിവൈസ്ഡ് സ്കെയിലില്‍ വാങ്ങിയ അടിസ്ഥാന ശമ്പളം + ഡി.എ എന്നിവ കൂട്ടികിട്ടിയ തുക റിവൈസ്ഡ് സ്കെയിലിലെ അടിസ്ഥാന ശമ്പളം + ഡി.എ എന്നിവ കൂട്ടികിട്ടിയ തുകയേക്കാള്‍ കൂടുതലാണെങ്കില്‍, കൂടുതലുള്ള തുക പേഴ്സണല്‍ പേ ആയി ലഭിക്കും. ഈ തുക  തുടര്‍ന്നു വരുന്ന ഇന്‍ക്രിമെന്റില്‍  ലയിപ്പിക്കും. ശമ്പള പരിഷ്കരണ ഉത്തരവ് ഇറങ്ങിയ ശേഷമുള്ള പ്രവേശനം / ഉദ്യോഗക്കയറ്റം എന്നിവക്ക് ഇത് ബാധകമല്ല.

SCHEDULE OF PAY SCALES AS ON 1-7-1988

(G.O. (P) No.480/89/Fin. dated 01-11-1989)

1987ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ 1987 ഡിസംബറില്‍ തന്നെ റിട്ട.ജസ്റ്റിസ് ടി. ചന്ദ്രശേഖര മേനോന്‍ അദ്ധ്യക്ഷനായി കമ്മീഷനെ നിയമിച്ചു. യാതൊരു സമരമോ പ്രക്ഷോഭമോ കൂടാതെയാണ് ശമ്പള കമ്മീഷന്‍ നിയമിക്കപ്പെട്ടത്. 1989 മെയ് മാസം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സമഗ്രമായി പരിശോധിച്ച് തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടായി ഇത് പരിഗണിക്കപ്പെട്ടു.

Class IV Posts

  1. 750 – 10 – 760 – 15 – 805 – 20 – 925 – 25 - 1025

Class III Posts

  1. 775 – 15 – 805 – 20 – 925 – 25 – 1100 – 30 – 1160
  2. 805 – 20 – 925 – 25 – 1100 – 30 -1190
  3. 825 – 20 – 925 – 25 – 1100 – 30 – 1250 – 40 – 1290
  4. 845 – 20 – 925 – 25 – 1100 – 30 – 1250 – 40 – 1370
  5. 865 – 20 – 925 – 25 – 1100 – 30 – 1250 – 40 – 1450
  6. 865 – 20 – 925 – 25 – 1100 – 30 – 1250 – 40 – 1450
  7. 905 – 20 – 925 – 25 – 1100 – 30 – 1250 – 40 – 1490
  8. 950 – 25 – 1100 – 30 – 1250 – 40 – 1530 – 60 – 1590
  9. 1000 – 25 – 1100 – 30 – 1250 – 40 – 1530 – 60 – 1710
  10. 1050 – 25 – 1100 – 30 – 1250 – 40 – 1530 – 60 – 1830
  11. 1100 – 30 – 1250 – 40 – 1530 – 60 – 1830 – 80 – 2070
  12. 1220 – 30 – 1250 – 40 – 1530 – 60 – 1830 – 80 – 2150
  13. 1250 – 40 – 1530 – 60 – 1830 – 80 – 2230

Class II Posts

  1. 1330 – 40 – 1530 – 60 – 1830 – 80 – 2470 – 85 -2555
  2. 1370 – 40 – 1530 – 60 – 1830 - 80- 2470 – 85 – 2640
  3. 1450 – 40 – 1530 – 60 – 1830 – 80 – 2470 – 85 -2725 – 100 - 2825
  4. 1590 – 60 – 1830 – 80 – 2470 – 85 – 2725 – 100 -2925 – 125 – 3050
  5. 1650 – 60 – 1830 – 80 – 2470 – 85 – 2725 – 100 -2925 – 125 – 3175
  6. 1830 – 80 – 2470 – 85 – 2725 – 100 – 2925 – 125 -3425

Class I Posts

  1. 2070 – 80 – 2470 – 85 – 2725 – 100 – 2925 – 125 -3550
  2. 2470 – 85 – 2725 – 100 – 2925 – 125 – 3675
  3. 2640 – 85 – 2725 – 100 – 2925 – 125 – 3675 – 140 -3815
  4. 2825 – 100 – 2975 – 125 – 3675 – 140 – 4095
  5. 3050 – 125 – 3675 – 140 – 4095 – 170 – 4435
  6. 3175 – 125 – 3675 – 140 – 4095 – 170 – 4605
  7. 4435 – 170 – 5285

സവിശേഷതകള്‍.

  1. 1983 ല്‍ അട്ടിമറിക്കപ്പെട്ട 5 വര്‍ഷ തത്വം പുനഃസ്ഥാപിച്ചു.  01.07.1988 മുതല്‍ തന്നെ പരിഷ്കരണത്തിന് പ്രാബല്യം നല്‍കി.
  2. 27 ശമ്പള സ്കെയിലുകള്‍.
  3. പ്രമോഷനോ സമയബന്ധിത ഗ്രേഡോ ലഭിക്കുമ്പോള്‍ 2 ഇന്‍ക്രിമെന്റിന്റെ ആനുകൂല്യം ഉറപ്പാക്കുന്ന മാസ്റ്റര്‍ സ്കെയില്‍ ആദ്യമായി അനുവദിച്ചു. 750 രൂപയില്‍ തുടങ്ങി 5285 ല്‍ അവസാനിക്കുന്ന ഈ മാസ്റ്റര്‍ സ്കെയിലിന്റെ ഭാഗമാണ് എല്ലാ ശമ്പള സ്കെയിലുകളും. ഏതു കാറ്റഗറിയില്‍പെട്ട ഉദ്യോഗസ്ഥനായാലും  അടിസ്ഥാന ശമ്പളം ഒന്നാണെങ്കില്‍ ഇന്‍ക്രിമെന്റ് നിരക്കും ഒന്നാകുന്നുവെന്ന സമത്വാധിഷ്ടിത സമീപനം.
  4. കുറഞ്ഞ ശമ്പളവും പരമാവധി ശമ്പളവും തമ്മിലുള്ള അനുപാതം 1:7.04
  5. പൂര്‍ത്തിയായ ഓരോ വര്‍ഷത്തിനും 1/3% എന്ന നിരക്കില്‍ പരമാവധി 10% വെയിറ്റേജ്.

G.O. (P) No.480/89/Fin. dated 01-11-1989പ്രകാരം ശമ്പളം പരിഷ്കരിക്കുന്ന വിധം.

വെയിറ്റേജ്.

സേവനം പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും  അടിസ്ഥാന ശമ്പളത്തിന്റെ 1/3% വീതം പരമാവധി 10% വെയിറ്റേജ് ലഭിക്കും. ഏറ്റവും ചുരുങ്ങിയ  വെയിറ്റേജ് എത്രയാണെന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. പരമാവധി സാമ്പത്തിക ആനുകൂല്യം 250രൂപയും  ഏറ്റവും ചുരുങ്ങിയത് 60 രൂപയും ലഭിക്കും. ഇന്‍ക്രിമെന്റിന് പരിഗണിക്കുന്ന പൂര്‍ത്തിയാകാത്ത വര്‍ഷം  സര്‍വ്വീസായി പരിഗണിക്കുന്നതാണ്.

ഫിക്സേഷന്‍.

നിലവിലെ അടിസ്ഥാന ശമ്പളം +പേഴ്സണല്‍ പേ + ഡി.എ (അഡ്ഹോക്ക് ഡി.എ ഉള്‍പ്പെടെ) + വെയിറ്റേജ്   എന്നിവ  കൂട്ടികിട്ടുന്ന തുക എത്രയാണോ അത് റിവൈസ്ഡ് സ്കെയിലിന്റെ ഏതെങ്കിലും സ്റ്റേജിലാണെങ്കില്‍  അതേ സ്റ്റേജിലും, ഏതെങ്കിലും സ്റ്റേജിന് താഴെയാണെങ്കില്‍ തൊട്ടു മുകളിലെ സ്റ്റേജിലും ശമ്പളം നിര്‍ണ്ണയിക്കണം.  ഫിക്സ്  ചെയ്തതുക റിവൈസ്ഡ്  സ്കെയിലിലെ ചുരുങ്ങിയ തുകയിലും താഴെയാണെങ്കില്‍ റിവൈസ്ഡ്  സ്കെയിലിലെ ചുരുങ്ങിയ തുകയില്‍ ശമ്പളം നിര്‍ണ്ണയിക്കണം.  ഫിക്സ് ചെയ്ത് കിട്ടുന്നതുക റിവൈസ്ഡ് സ്കെയിലിന്റെ ഏതെങ്കിലും സ്റ്റേജിലാണെങ്കില്‍  അതേ സ്റ്റേജിലും, ഏതെങ്കിലും സ്റ്റേജിന് താഴെയാണെങ്കില്‍ തൊട്ടു മുകളിലെ ശമ്പളം നിര്‍ണ്ണയിക്കണം.

റിവൈസ്ഡ് സ്കെയിലിലെ പരമാവധിയേക്കാള്‍ കൂടുതലാണ് ശമ്പളം നിര്‍ണ്ണയിച്ച് കിട്ടുന്നതുക എങ്കില്‍  റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയില്‍ തന്നെ ശമ്പളം നിര്‍ണ്ണയിക്കണം.  സ്കെയിലിലെ പരമാവധി തുകയും ഫിക്സ് ചെയ്തപ്പോള്‍ ലഭിച്ച തുകയും തമ്മിലുള്ള അന്തരം പേഴ്സണല്‍ പേ ആയി ലഭിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന പേഴ്സണല്‍ പേ തുടര്‍ന്നുള്ള ശമ്പള വര്‍ദ്ധനവില്‍ ലയിപ്പിക്കുന്നതല്ല.

01.07.1988 ന് ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെ / ഉദ്യോഗക്കയറ്റം ലഭിച്ചവരുടെയും  ശമ്പളം പരിഷ്കരിക്കുന്ന വിധം.

01.07.1988 ന് ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെ / ഉദ്യോഗക്കയറ്റംലഭിച്ചവരുടെയും  ശമ്പളംആവശ്യമെങ്കില്‍ റിവൈസ്ഡ് സ്കെയിലില്‍ നിര്‍ണ്ണയിക്കാവുന്നതാണ്. 01.07.1988 മുതല്‍ 01.11.1989 കൂടിയ കാലയളവില്‍ പ്രീ റിവൈസ്ഡ് സ്കെയിലിലുള്ള പ്രവേശനത്തിലും/ പ്രമോഷനിലും പ്രീ റിവൈസ്ഡ് സ്കെയിലില്‍ വാങ്ങിയ അടിസ്ഥാന ശമ്പളം + ഡി.എ എന്നിവ കൂട്ടികിട്ടിയ തുക റിവൈസ്ഡ് സ്കെയിലിലെ അടിസ്ഥാന ശമ്പളം + ഡി.എ എന്നിവ കൂട്ടികിട്ടിയ തുകയേക്കാള്‍ കൂടുതലാണെങ്കില്‍, കൂടുതലുള്ള തുക പേഴ്സണല്‍ പേ ആയി ലഭിക്കും. പേഴ്സണല്‍ പേ ഡി.എ, എച്ച്.ആര്‍.എ എന്നിവ കണക്ക് കൂട്ടുന്നതിന് പരിഗണിക്കും. അടുത്ത ശമ്പള പരിഷ്കരണത്തിന് മുമ്പ് ജീവനക്കാരന്‍ പെന്‍ഷന്‍ പറ്റുകയാണെങ്കില്‍ ഈ തുക പെന്‍ഷന്‍ കണക്കാക്കുന്നതിന് പരിഗണിക്കും.  ശമ്പള പരിഷ്കരണ ഉത്തരവ് ഇറങ്ങിയ ശേഷമുള്ള പ്രവേശനം / ഉദ്യോഗക്കയറ്റം എന്നിവക്ക് ഇത് ബാധകമല്ല.

ഒന്നിലധികം സ്കെയിലുകളില്‍‍ ശമ്പളം പരിഷ്കരിക്കുന്ന വിധം.

ഹയര്‍ സ്കെയിലിനെക്കാള്‍  ഉയര്‍ന്ന തുകയാണ് ലോവര്‍ സ്കെയിലിലെ ഫിക്സേഷനില്‍ ലഭിക്കുന്നത് എങ്കില്‍ ആയത് കെ.എസ്.ആര്‍ പ്രകാരം അനുവദനീയമാണ്. ഒരേ തിയതിയില്‍ മൂന്ന്  തസ്തികകളില്‍ ശമ്പളം ഫിക്സ് ചെയ്യേണ്ടി വരുന്ന ജീവനക്കാരനു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

പ്രൊവിഷണല്‍ നിയമനം ലഭിക്കുന്നവര്‍ക്കും ഫിക്സേഷന്‍ റൂളുകള്‍ ബാധകമാണ്. 30.06.1988 ല്‍ സര്‍വ്വീസിലുള്ളതും സര്‍വ്വീസില്‍ തുടരുന്നതുമായ എംപ്ലോയ്മെന്റ് എക്സേഞ്ച് മുഖേനയുള്ള താത്കാലിക ജീവനക്കാര്‍ക്ക് സര്‍വ്വീസിലുള്ള ഓരോ വര്‍ഷത്തിനും 1/3 % വെയിറ്റേജ് കണക്കാക്കി 01.07.1988 മുതല്‍ റിവൈസ്ഡ് സ്കെയിലില്‍ ശമ്പളം ഫിക്സ് ചെയ്യാം.

SCHEDULE OF PAY SCALES AS ON 1-3-1992

(G.O. (P) No.600/93/Fin. dated25-9-93 & G.O.(P) No.930/93(2)/Fin. Dated 08-12-93)

ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിന് ശമ്പള കമ്മീഷനെ നിയോഗക്കുന്നതിന് പകരം സംസ്ഥാനത്തെ വേതന ഘടനയെ കേന്ദ്രത്തില്‍ നിലവിലുള്ള ശമ്പള സ്കെയിലുകളുമായി താരതമ്യപ്പെടുത്തി ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് ഒരു പേ ഈക്വലൈസേഷന്‍ കമ്മറ്റിയെ നിയോഗിക്കാനാണ് 1991 ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. സക്കറിയ മാത്യു ഐ.എ.എസ്, ആര്‍. നാരായണന്‍ ഐ.എ.എസ്, എം.മോഹന്‍കുമാര്‍ ഐ.എ.എസ്, വി. കൃഷ്ണമൂര്‍ത്തി എന്നിവരായിരുന്നു സമിതി അംഗങ്ങള്‍.

Class IV Posts

  1. 775 – 12 – 955 – 14 – 1025 – 20 – 1065

Class III Posts

  1. 800 – 15 – 1010 – 20 – 1150 – 25 - 1300
  2. 825 – 15 – 900 – 20 – 1200 – 25 – 1450
  3. 950 – 20 – 1150 – 25 – 1650
  4. 1050 – 25 – 1150 – 30 – 1660
  5. 1125 – 25 – 1150 – 30 – 1720
  6. 1200 – 30 – 1560 – 40 – 2040
  7. 1350 – 30 – 1440 – 40 – 1800 – 50 – 2200
  8. 1400 – 40 – 1800 – 50 – 2300
  9. 1400 – 40 – 1600 – 50 – 2300 -60 -2600
  10. 1520 – 40 – 1600 – 50 – 2300 – 60 -2660
  11. 1600 – 50 – 2300 – 60 – 2660

Class II Posts

  1. 1640 – 60 – 2600 – 75 – 2900
  2. 1760 – 60 – 2600 – 75 – 3050
  3. 2000 – 60 – 2300 – 75 – 3200
  4. 2060 - 60 – 2300 - 75 – 3200
  5. 2200 – 75 – 2800 – 100 – 3500
  6. 2375 – 75 – 2900 – 100 – 3500
  7. 2500 – 75 – 2800 – 100 – 4000

Class I Posts

  1. 2650 – 75 – 2800 – 100 – 4200
  2. 3000 – 100 – 3500 – 125 – 5000
  3. 3900 – 125 – 4775 – 150 – 5075
  4. 4200 – 125 – 4700 – 150 – 5300
  5. 4500 – 150 – 5700
  6. 5100 – 150 – 5700
  7. 5100 – 150 – 6300
  8. 5900 -150 – 6700

സവിശേഷതകള്‍.

  1. 27 ശമ്പള സ്കെയിലുകള്‍.
  2. കുറഞ്ഞ ശമ്പളം 775 രൂപ –- പരമാവധി 6300 രൂപ.
  3. പ്രാബല്യം 01.03.1992 മുതല്‍
  4. ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കാതെയാണ് ശമ്പളം പരിഷ്കരിച്ചത്.
  5. കുറഞ്ഞ ശമ്പളവും പരമാവധി ശമ്പളവും തമ്മിലുള്ള അനുപാതം 1:8.13
  6. അടിസ്ഥാന ശമ്പളത്തിന്റെ 7% സര്‍വ്വീസ് വെയിറ്റേജ്. (പരമാവധി ആനുകൂല്യം 250 രൂപയും  മിനിമം 75 രൂപയും  ലഭിക്കും )
  7. ഒരു സാമ്പത്തിക വര്‍ഷം പരമാവധി സറണ്ടര്‍ ചെയ്യാവുന്ന ആര്‍ജ്ജിത അവധി 45 ല്‍ നിന്ന് 15 ആക്കി വെട്ടിക്കുറച്ചു. ഈ ആനുകൂല്യ നിഷേധത്തിന് 01.03.1992 മുതല്‍ പ്രാബല്യവും നല്‍കി.
  8. ഇന്‍ക്രിമെന്റ് നിരക്കില്‍ കുറവ് വരുത്തി. (ഉദാഹരണം. 805 രൂപ അടിസ്ഥാന ശമ്പളമുള്ള ആള്‍ക്ക് 1988 ല്‍ അനുവദനീയമായ ഇന്‍ക്രിമെന്റ് 20 രൂപ ആയിരുന്നുവെങ്കില്‍ പരിഷ്കരണത്തെ തുടര്‍ന്ന് ആയത് 15 രൂപയായി കുറഞ്ഞു. 1988 ല്‍ പരമാവധി ഇന്‍ക്രിമെന്റ് 170 ആയിരുന്നു എങ്കില്‍ 1992 ല്‍ അത് 150 ആയി കുറഞ്ഞു. ശമ്പളം പരിഷ്കരിച്ചപ്പോള്‍ ആനുകൂല്യം കുറയുന്ന അനുഭവമാണ് ഉണ്ടായത്.
  9. പെന്‍ഷന്‍ കമ്യൂട്ടേഷന്‍ നിരക്ക് മൂന്നിലൊന്നായി (33.33%) വെട്ടിക്കുറച്ചു.
  10. തസ്തികകള്‍ തമ്മിലുള്ള ബന്ധവും തുല്യതയും നഷ്ടപ്പെട്ടു.
  11. റേഷ്യോ പ്രമോഷന് അടിസ്ഥാനമില്ലെന്ന് കമ്മറ്റി നിരീക്ഷിച്ചു.
  12. ടൈം ബൌണ്ട് ഗ്രേഡ് ആദ്യത്തെ മൂന്ന് സ്കെയിലുകള്‍ക്ക് മാത്രമാക്കി. 10,  20, 25  വര്‍ഷത്തിനുള്ള ഗ്രേഡ് പരിമിതപ്പെടുത്തി. പിന്നീടുള്ള 12 സ്കെയിലുകള്‍ക്ക് 12 വര്‍ഷത്തിന് ഒരു ഗ്രേഡ് എന്നാക്കി.

G.O. (P) No.600/93/Fin. dated25-9-93 & G.O.(P) No.930/93(2)/Fin. Dated 08-12-93എന്നിവ പ്രകാരം ശമ്പളം പരിഷ്കരിക്കുന്ന വിധം.

വെയിറ്റേജ്.

പഴയ സ്കെയിലിലെ അടിസ്ഥാന ശമ്പളത്തിന്റെ 7% സര്‍വ്വീസ് വെയിറ്റേജായി ലഭിക്കും.  പരമാവധി സാമ്പത്തിക ആനുകൂല്യം 250 രൂപയും  മിനിമം 75 രൂപയും  ലഭിക്കും.

ഫിക്സേഷന്‍.

നിലവിലെ എമോളുമെന്റ്സ് (അടിസ്ഥാന ശമ്പളം + പേഴ്സണല്‍ പേ + സ്പെഷ്യല്‍ പേ ) എത്രയാണോ അതിന്റെ തൊട്ടടുത്ത സ്റ്റേജില്‍ റിവൈസ്ഡ് സ്കെയിലില്‍ ഫിക്സ് ചെയ്ത് കിട്ടുന്ന തുക+ വെയിറ്റേജ്. ഇങ്ങനെ കിട്ടുന്ന തുക റിവൈസ്ഡ് സ്കെയിലിലെ ഏതെങ്കിലും സ്റ്റേജിലാണെങ്കില്‍  അതേ സ്റ്റേജിലും, ഏതെങ്കിലും സ്റ്റേജിന് താഴെയാണെങ്കില്‍ തൊട്ടു മുകളിലെ സ്റ്റേജിലും ശമ്പളം നിര്‍ണ്ണയിക്കണം. ശമ്പളം  ഫിക്സ്  ചെയ്തത് റിവൈസ്ഡ്  സ്കെയിലിലെ ചുരുങ്ങിയ തുകക്കും താഴെയാണെങ്കില്‍ റിവൈസ്ഡ്  സ്കെയിലിലെ ചുരുങ്ങിയ തുകക്ക് ശമ്പളം നിര്‍ണ്ണയിക്കണം.റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയേക്കാള്‍ കൂടുതലാണ് ഫിക്സ് ചെയ്ത് കിട്ടുന്ന തുക എങ്കില്‍  റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയില്‍ തന്നെ ശമ്പളം ശമ്പളം നിര്‍ണ്ണയിക്കണം. സ്കെയിലിലെ പരമാവധി തുകയും ഫിക്സ് ചെയ്തപ്പോള്‍ ലഭിച്ച തുകയും തമ്മിലുള്ള അന്തരം പേഴ്സണല്‍ പേ ആയി ലഭിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന പേഴ്സണല്‍ പേ തുടര്‍ന്നുള്ള ശമ്പള വര്‍ദ്ധനവില്‍ ലയിപ്പിക്കുന്നതല്ല.

ബഞ്ചിംഗ്.

സേവന കാലയളവിനനുസരിച്ച് ഗ്രൂപ്പുകളാക്കി തിരിച്ചാണ് ശമ്പളം ഫിക്സ് ചെയ്യുന്നത്.

5 വര്‍ഷത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ശമ്പളം വാങ്ങുന്നവര്‍ക്ക് നിലവിലെ ശമ്പളത്തിന് തുല്യ തുക റിവൈസ്ഡ് സ്കെയിലില്‍ ശമ്പളം നിര്‍ണ്ണയിക്കണം .6 വര്‍ഷം മുതല്‍ 10 വര്‍ഷം സര്‍വ്വീസ് ഉള്ളവര്‍ക്ക് റിവൈസ്ഡ് സ്കെയിലില്‍ ഒരു ഇന്‍ക്രിമെന്റും, 11 വര്‍ഷം മുതല്‍ 15 വര്‍ഷം സര്‍വ്വീസ് ഉള്ളവര്‍ക്ക് റിവൈസ്ഡ് സ്കെയിലില്‍ രണ്ട് ഇന്‍ക്രിമെന്റും, 16 വര്‍ഷം മുതല്‍ 20 വര്‍ഷം സര്‍വ്വീസ് ഉള്ളവര്‍ക്ക് റിവൈസ്ഡ് സ്കെയിലില്‍ മൂന്ന് ഇന്‍ക്രിമെന്റും ലഭിക്കും.

01.03.1992 ന് ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെ / ഉദ്യോഗക്കയറ്റം ലഭിച്ചവരുടെയും  ശമ്പളം പരിഷ്കരിക്കുന്ന വിധം.

  1. പ്രമോഷന് മുന്‍പുള്ള തസ്തികയില്‍ ലഭിക്കുന്ന ശമ്പളം റിവൈസ്ഡ് സ്കെയിലില്‍ 01.031992 തീയ്യതി  വെച്ചോ ഓപ്ഷന്‍ നല്‍കുന്ന തീയ്യതി വെച്ചോ ശമ്പളം നിര്‍ണ്ണയിക്കണം. അതിന് ശേഷം കെ. എസ്.ആര്‍ പ്രകാരം ഉദ്യോഗക്കയറ്റം ലഭിച്ച തസ്തികയില്‍ ശമ്പളം നിര്‍ണ്ണയിക്കാവുന്നതാണ്.
  2. ഉദ്യോഗക്കയറ്റം ലഭിക്കുന്ന തസ്തികയിലെ ശമ്പളസ്കെയില്‍ റിവൈസ്ഡ് സ്കെയിലില്‍ സ്വീകരിക്കാനാണ് ഒരാള്‍ക്ക് താത്പര്യമെങ്കില്‍ അങ്ങിനെ ശമ്പളം നിര്‍ണ്ണയിക്കാവുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു തവണ മാത്രമേ ഓപ്ഷന്‍ നല്കാന്‍ സാധിക്കൂ.

ഇന്‍ക്രിമെന്റ് തിയ്യതി.

പഴയ സ്കെയിലില്‍ തുടരുകയായിരുന്നെങ്കില്‍ ഇന്‍ക്രിമെന്റ് എന്നു ലഭിക്കുമായിരുന്നോ അതേ തിയതിയില്‍ തന്നെ റിവൈസ്ഡ് സ്കെയില്‍ അടുത്ത ഇന്‍ക്രിമെന്റ് ലഭിക്കും.

ജൂനിയര്‍ / സീനിയര്‍ അനോമലി.

ഏതെങ്കിലും കാരണത്താല്‍ ജൂനിയര്‍ ഉദ്യോഗസ്ഥന് ലഭിക്കുന്ന മുന്‍കൂര്‍  ഇന്‍ക്രിമെന്റ് മൂലം ടിയാന് ജൂനിയര്‍ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം മൂലം സീനിയര്‍ ഉദ്യോഗസ്ഥനെക്കാളും ശമ്പളം ലഭിക്കുന്ന പക്ഷം, ജൂനിയര്‍ ഉദ്യാഗസ്ഥന് ശമ്പളം കൂടുതല്‍ ലഭിച്ച തിയതി മുതല്‍ ഒരു അധിക ഇന്‍ക്രിമെന്റ്  സീനിയര്‍ ഉദ്യോഗസ്ഥന്  ലഭിക്കും. ഈ തിയതി മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന മുറക്ക് മാത്രമേ അടുത്ത ഇന്‍ക്രിമന്റ് ലഭിക്കൂ.

അനോമലി പരിഹരിക്കുന്നത് പ്രകാരം അധിക ഇന്‍ക്രിമെന്റ് ലഭിക്കണമെങ്കില്‍

  1. രണ്ട് പേരും ഒരേ തസ്തികയില്‍ ആവണം , സ്ഥാനക്കയറ്റവും ഒരേ തസ്തികയില്‍ ആവണം.
  2. രണ്ട് പേരുടെയും ഉയര്‍ന്നതും താഴ്ന്നതുമായ തസ്തികകളില്‍  പരിഷ്കരണത്തിന് മുമ്പും പരിഷ്കരണത്തിന് ശേഷവും ഉള്ള ശമ്പളം സമാനതയുള്ളതായിരിക്കണം.
  3. പുതിയ സ്കെയിലില്‍ ശമ്പളം നിശ്ചയിക്കുന്നത് മൂലം മാത്രം വരുന്ന ഇത്തരത്തിലുള്ള അപാകതളേ ഇങ്ങനെ പരിഹരിക്കാന്‍ സാധിക്കുകയള്ളൂ.
  4. സീനിയര്‍ ഉദ്യോഗ്സ്ഥനേക്കാള്‍ ശമ്പളം ലഭിക്കുന്നത് ഇത്തരത്തിലുള്ള അപാകതയായി ഉന്നയിക്കാന്‍ കഴിയില്ല

SCHEDULE OF PAY SCALES AS ON 1-3-1997

(G.O. (P) No.3000/98/Fin. Dated 25-11-98)

പി.എം എബ്രഹാം ഐ.എ.എസ് (റിട്ട.) അദ്ധ്യക്ഷനായി നിയോഗിക്കപ്പെട്ട കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ശമ്പള പരിഷ്കരണ ഉത്തരവ് നടപ്പിലാക്കിയത്. സംസ്ഥാന ജീവനക്കാരുടെ വേതന ഘടനയില്‍ ഒരു വലിയ കുതിച്ചു ചാട്ടമായിരുന്നു ഈ ശമ്പള പരിഷ്കരണത്തിന്റെ അന്തരഫലം. കമ്മീഷന്‍ ശുപാര്‍ശകളിന്മേല്‍ സംഘടനകളുമായി ചര്‍ച്ച നടത്തി മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ കൂടുതല്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. 1992 ല്‍  ശമ്പള തുല്യതാ റിപ്പോര്‍ട്ട് നടപ്പിലാക്കിയ നടപടി വേതന ഘടനക്ക് ഏല്‍പ്പിച്ച ആഘാതവും വേതനത്തിലുണ്ടായ കുറവും ഏറെക്കുറെ പരിഹരിക്കുന്നതിന് ഈ പരിഷ്കരണത്തിലൂടെ സാധിച്ചു.

Class IV Posts

  1. 2610 – 60 – 3150 – 65 – 3540 – 70 -3680

Class III Posts

  1. 2650-65-3300-70-4000-75-4150
  2. 2750 – 70 – 3800 – 75 – 4625
  3. 3050 – 75 – 3950 – 80 – 5230
  4. 3350 – 80 – 3830 – 85 – 5275
  5. 3590 – 85 – 4100 – 100 – 5400
  6. 4000 – 90 – 4090 – 100 – 6090
  7. 4500 – 100 – 5000 – 125 – 7000
  8. 4600 – 100 – 5000 – 125 – 7125
  9. 4600 – 100 – 5000 – 125 – 5750 - 150 -8000
  10. 5000 – 125 – 5750 – 150 – 8150
  11. 5250 – 125 – 5750 – 150 – 8150

Class II Posts

  1. 5500 – 150 – 6100 – 175 – 9075
  2. 5800 – 150 – 6100 – 175 – 9425
  3. 6500 – 175 – 7550 – 200 – 10550
  4. 6675 – 175 – 7550 – 200 – 10550
  5. 7200 – 200 – 7800 – 225 – 11400
  6. 7450 – 200 – 7650 – 225 – 11475
  7. 7800 – 225 – 8475 – 250 – 12975

Class I Posts

  1. 8250 - 250 - 9250 - 275 – 13650
  2. 10000 – 300 – 10600 – 325 – 15150
  3. 12000-350 - 12700 - 375 -15325
  4. 12600 – 375 – 15600
  5. 14000 - 400 – 18000
  6. 14300 – 400 – 18300
  7. 16300 - 400 – 18300
  8. 16300 – 450 – 19900

സവിശേഷതകള്‍.

  1. 27 ശമ്പള സ്കെയിലുകള്‍.
  2. കുറഞ്ഞ ശമ്പളം 2610 രൂപ –- പരമാവധി 19900 രൂപ.
  3. പ്രാബല്യം 01.03.1997 മുതല്‍
  4. ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചു.
  5. കുറഞ്ഞ ശമ്പളവും പരമാവധി ശമ്പളവും തമ്മിലുള്ള അനുപാതം 1:7.62

അടിസ്ഥാന ശമ്പളത്തിന്റെ 10% ഫിറ്റ്മെന്റും, പൂര്‍ത്തീകരിച്ച ഓരോ ഓരോ വര്‍ഷത്തിനും അടിസ്ഥാന ശമ്പളത്തിന്റെ 1% എന്ന തോതില്‍ പമാവധി 20 വര്‍ഷത്തിന്  വെയിറ്റേജ്   ലഭിക്കും.

  1. ചുരുങ്ങിയ സാമ്പത്തിക ആനുകൂല്യം 250 രൂപ ലഭിക്കും.
  2. ഒരു സാമ്പത്തിക വര്‍ഷം പരമാവധി സറണ്ടര്‍ ചെയ്യാവുന്ന ആര്‍ജ്ജിത അവധി 15 ല്‍ നിന്ന് 20 ആക്കി വര്‍ദ്ധിപ്പിച്ചു. ടെര്‍മിനല്‍ സറണ്ടറിന്റെ പരമാവധി 240 ല്‍ നിന്ന് 300 ആക്കി ഉയര്‍ത്തി.
  3. സമയബന്ധിത ഹയര്‍ ഗ്രേഡ് കാലാവധി 10, 18, 23  എന്നാക്കി പരിഷ്കരിച്ചു. 30 വര്‍ഷം പൂര്‍ത്തിയാക്കിയ ക്ലാസ്സ് 4 ജീവനക്കാര്‍ക്ക് നാലാമത്തെ ഹയര്‍ഗ്രേഡ് അനുവദിച്ചു.
  4. പ്രസവാവധി 90 ല്‍ നിന്ന് 135 ആക്കി വര്‍ദ്ധിപ്പിച്ചു.
  5. ഡി.സി.ആര്‍.ജി കണക്കാക്കാന്‍ ക്ഷാമബത്ത കൂടി പരിഗണിക്കാന്‍ അനുമതി. പരമാവധി ഡി.സി.ആര്‍.ജി 2.4 ലക്ഷമാക്കി.

G.O. (P) No.3000/98/Fin. Dated 25-11-98എന്നിവ പ്രകാരം ശമ്പളം ശമ്പളം പരിഷ്കരിക്കുന്ന വിധം.

എമോളുമെന്റ്സ്

അടിസ്ഥാന ശമ്പളം(ഇന്‍ക്രിമെന്റും+ സ്റ്റാഗിനേഷന്‍ ഇന്‍ക്രിമെന്റും ഉള്‍പെടെ) + പേഴ്സണല്‍ പേ + പേഷ്സണല്‍ അലവന്‍സ് + സ്പെഷ്യല്‍ പേ + ഡി എ+ ഇടക്കാലാശ്വാസം 2 ഗഡു.

( ഡി.എ - അടിസ്ഥാന ശമ്പളം  3500 രൂപ വരെ  148 %,

അടിസ്ഥാന ശമ്പളം  3500 മുതല്‍ 6000 രൂപ വരെ 111% ചുരുങ്ങിയത് 5180 രൂപ,

അടിസ്ഥാന ശമ്പളം  6000 മുതല്‍ 96 %  ചുരുങ്ങിയത് 6660 രൂപ )

ഫിറ്റ്മെന്റ് ബെനഫിറ്റ്

അടിസ്ഥാന ശമ്പളത്തിന്റെ 10%

വെയിറ്റേജ്.

പൂര്‍ത്തിയായ ഓരോ വര്‍ഷത്തിനും അടിസ്ഥാന ശമ്പളത്തിന്റെ 1% എന്ന തോതില്‍ പമാവധി 20 വര്‍ഷത്തിന്  വെയിറ്റേജ്   ലഭിക്കും. ചുരുങ്ങിയ സാമ്പത്തിക ആനുകൂല്യം : ഫിറ്റ്മെന്റ് ബെനഫിറ്റ് + വെയിറ്റേജ് കൂട്ടി കിട്ടുന്ന തുക 250 രൂപയിലും കുറവായാല്‍ ചുരുങ്ങിയത് 250 രൂപ ലഭിക്കും.

ഇന്‍ക്രിമെന്റിന് പരിഗണിക്കുന്ന പൂര്‍ത്തിയാകാത്ത വര്‍ഷം, ഡൈസ് നോണ്‍, ഏതെങ്കിലും കാരണത്താല്‍ ഇന്‍ക്രിമെന്റ് തടഞ്ഞത് ഇവയൊക്കെ വെയിറ്റേജ് കണക്കാക്കുമ്പോള്‍ സര്‍വ്വീസായി പരിഗണിക്കുന്നതാണ്.

ഫിക്സേഷന്‍.

നിലവിലെ എമോളുമെന്റ്സിന്റെ തൊട്ടടുത്ത സ്റ്റേജില്‍ റിവൈസ്ഡ് സ്കെയിലില്‍ ഫിക്സ് ചെയ്ത് കിട്ടുന്ന തുക + ഫിറ്റ്മെന്റ് ബെനഫിറ്റ് + വെയിറ്റേജ്. ഇങ്ങനെ കിട്ടുന്ന തുക റിവൈസ്ഡ് സ്കെയിലിലെ ഏതെങ്കിലും സ്റ്റേജിലാണെങ്കില്‍  അതേ സ്റ്റേജിലും, ഏതെങ്കിലും സ്റ്റേജിന് താഴെയാണെങ്കില്‍ തൊട്ടു മുകളിലെ സ്റ്റേജിലും ശമ്പളം നിര്‍ണ്ണയിക്കാവുന്നതാണ്. ശമ്പളം  ഫിക്സ്  ചെയ്തത് റിവൈസ്ഡ്  സ്കെയിലിലെ ചുരുങ്ങിയ തുകക്കും താഴെയാണെങ്കില്‍ ചുരുങ്ങിയ തുകക്ക് ശമ്പളം  ഫിക്സ് ചെയ്യണം.റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയേക്കാള്‍ കൂടുതലാണ് ഫിക്സ് ചെയ്ത് കിട്ടുന്ന തുക എങ്കില്‍  റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയില്‍ തന്നെ ശമ്പളം ഫിക്സ് ചെയ്യണം. സ്കെയിലിലെ പരമാവധി തുകയും ഫിക്സ് ചെയ്തപ്പോള്‍ ലഭിച്ച തുകയും തമ്മിലുള്ള അന്തരം പേഴ്സണല്‍ പേ ആയി ലഭിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന പേഴ്സണല്‍ പേ തുടര്‍ന്നുള്ള ശമ്പള വര്‍ദ്ധനവില്‍ ലയിപ്പിക്കും.

ഇന്‍ക്രിമെന്റ് തിയതി.

പഴയ സ്കെയിലില്‍ തുടരുകയായിരുന്നെങ്കില്‍ ഇന്‍ക്രിമെന്റ് എന്നു ലഭിക്കുമായിരുന്നോ അതേ തിയതിയില്‍ തന്നെ റിവൈസ്ഡ് സ്കെയില്‍ അടുത്ത ഇന്‍ക്രിമെന്റ് ലഭിക്കും.

ജൂനിയര്‍ / സീനിയര്‍ അനോമലി.

ജൂനിയര്‍ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം മൂലം സീനിയര്‍ ഉദ്യോഗസ്ഥനെക്കാളും ശമ്പളം ലഭിക്കുന്ന പക്ഷം, ജൂനിയര്‍ ഉദ്യാഗസ്ഥന് ശമ്പളം കൂടുതല്‍ ലഭിച്ച തിയതി മുതല്‍ ഒരു അധിക ഇന്‍ക്രിമെന്റ്  സീനിയര്‍ ഉദ്യോഗസ്ഥന്  ലഭിക്കും. ഈ തിയതി മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന മുറക്ക് മാത്രമേ അടുത്ത ഇന്‍ക്രിമന്റ് ലഭിക്കൂ.

അനോമലി പരിഹരിക്കുന്നത് പ്രകാരം അധിക ഇന്‍ക്രിമെന്റ് ലഭിക്കണമെങ്കില്‍

  1. രണ്ട് പേരും ഒരേ തസ്തികയില്‍ ആവണം , സ്ഥാനക്കയറ്റവും ഒരേ തസ്തികയില്‍ ആവണം.
  2. രണ്ട് പേരുടെയും ഉയര്‍ന്നതും താഴ്ന്നതുമായ തസ്തികകളില്‍  പരിഷ്കരണത്തിന് മുമ്പും പരിഷ്കരണത്തിന് ശേഷവും ഉള്ള ശമ്പളം സമാനതയുള്ളതായിരിക്കണം.
  3. പുതിയ സ്കെയിലില്‍ ശമ്പളം നിശ്ചയിക്കുന്നത് മൂലം മാത്രം വരുന്ന ഇത്തരത്തിലുള്ള അപാകതളേ ഇങ്ങനെ പരിഹരിക്കാന്‍ സാധിക്കുകയള്ളൂ.
  4. ഉദ്യോഗക്കയറ്റ സമയത്ത് സീനിയര്‍ ഉദ്യോഗസ്ഥന് ജൂനിയര്‍ ഉദ്യോഗസ്ഥന്റെ ശമ്പളത്തിന് തുല്യമായോ, കൂടുതലോ ശമ്പളം ഉണ്ടാവണം.
  5. ഏതെങ്കിലും കാരണത്താല്‍ ജൂനിയര്‍ ഉദ്യോഗസ്ഥന് ലഭിക്കുന്ന മുന്‍കൂര്‍  ഇന്‍ക്രിമെന്റ് മൂലം ടിയാന് സീനിയര്‍ ഉദ്യോഗ്സ്ഥനേക്കാള്‍ ശമ്പളം ലഭിക്കുന്നത് ഇത്തരത്തിലുള്ള അപാകതയായി ഉന്നയിക്കാന്‍ കഴിയില്ല

SCHEDULE OF PAY SCALES AS ON 1-7-2004

(G.O. (P) No.145/2006/Fin.dated 25-3-2006& G.O. (P) No.262 /2007/Fin.dated 19-6-2007)

ജി.ഒ(പി)നം.145/2006 ഫിന്‍. തിയതി 25.03.2006 പ്രകാരം ശമ്പളപരിഷ്ക്കരണം നിലവില്‍ വന്നു. ജി.ഒ(പി)നം.262/2007 ഫിന്‍. തിയതി 19.06.2007 പ്രകാരം ഭേദഗതി ചെയ്തു. ആര്‍. നാരായണന്‍ ഐ.എ.എസ്(റിട്ട) ചെയര്‍മാനായും, എ.കെ തോമസ്, സി.എം. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ അംഗങ്ങളായുള്ള കമ്മീഷനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. 1997 ന് ശേഷം സമയബന്ധിത ശമ്പള പരിഷ്കരണതത്വത്തിന്റെ അടിസ്ഥാനത്തില് 01.03.2002 മുതലായിരുന്നു ശമ്പളം പരിഷ്കരിക്കേണ്ടിയിരുന്നത്.  16.01.2002 ലെ ഉത്തരവ് പ്രകാരം നിലവിലുള്ള ആനുകൂല്യങ്ങള്‍ തന്നെ കവര്‍ന്നെടുക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സംഘടന നടത്തിയ നിരന്തരമായ പ്രക്ഷോപങ്ങളുടെ ഫലമായാണ് കമ്മീഷനെ നിയമിക്കാനും 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പിലായി ഉത്തരവ് പുറപ്പെടുവിക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

Class IV Posts

  1. 4510 – 120 – 4990 – 130 – 5510 – 140 – 5930 – 150 - 6230

Class III Posts

  1. 4630 – 120 – 4990 – 130 – 5510 – 140 – 5930 – 150 – 6680 -160 –7000
  2. 4750 – 120 – 4990 – 130 – 5510 – 140 – 5930 – 150 – 6680 – 160 –7480 – 170 – 7820
  3. 5250 – 130 – 5510 – 140 – 5930 – 150 – 6680 – 160 – 7480 -170 –7990 – 200 – 8390
  4. 5650 – 140 – 5930 – 150 – 6680 – 160 – 7480 – 170 – 7990 -200 –8790
  5. 6080 – 150 – 6680 – 160 – 7480 – 170 – 7990 – 200 – 9590 -240 –9830
  6. 6680 – 160 – 7480 – 170 – 7990 – 200 – 9590 – 240 – 10790
  7. 7480 – 170 – 7990 – 200 – 9590 – 240 – 10790 – 280 -11910
  8. 7990 – 200 – 9590 – 240 – 10790 – 280 – 11910 – 340 – 12930
  9. 8390 – 200 – 9590 – 240 – 10790 – 280 – 11910 – 340 -13270
  10. 8790 – 200 – 9590 – 240 – 10790 – 280 – 11910 – 340 -13610

Class II Posts

  1. 9190 – 200 – 9590 – 240 – 10790 – 280 – 11910 – 340 -13610 – 380-15510
  2. 9590 – 240 – 10790 – 280 – 11910 – 340 – 13610 – 380 -16650
  3. 10790 – 280 – 11910 – 340 – 13610 – 380 – 16650 – 450 -18000
  4. 11070 – 280 - 11910-340 – 13610 – 380 – 16650 – 450 – 18450
  5. 11910 – 340 – 13610 – 380 – 16650 – 450 – 19350
  6. 12250 – 340 – 13610 – 380 – 16650 – 450 – 19800
  7. 12930 – 340 – 13610 – 380 – 16650 – 450 – 20250

Class I Posts

  1. 13610 – 380 – 16650 – 450 – 20700
  2. 16650 – 450 – 20700 – 500 – 23200
  3. 20700 – 500 – 23200 – 550 – 25400 – 600 – 26600
  4. 23200 – 550 – 25400 – 600 – 26600 – 650 – 31150
  5. 25400 – 600 – 26600 – 650 – 33100
  6. 26600 – 650 – 33750

Master Scale

4510 – 120 – 4990 – 130 – 5510 – 140 – 5930 – 150 – 6680 -160 – 7480 – 170 – 7990 – 200 – 9590 – 240 -10790 – 280 –

11910 – 340 – 13610 – 380 – 16650 – 450 – 20700 – 500 – 23200 – 550 – 25400 – 600 – 26600 – 650 -33750

സവിശേഷതകള്‍.

  1. 4510 രൂപയില്‍ തുടങ്ങി 33750 രൂപയില്‍ അവസാനിക്കുന്ന മാസ്റ്റര്‍ സ്കെയില്‍ അനുവദിച്ചു. 1992 ല്‍ അട്ടിമറിക്കപ്പെട്ട മാസ്റ്റര്‍ സ്കെയില്‍ പുനസ്ഥാപിക്കപ്പെട്ടു.
  2. 24 ശമ്പള സ്കെയിലുകള്‍
  3. കുറഞ്ഞ ശമ്പളവും കൂടിയ ശമ്പളവും തമ്മിലുള്ള അനുപാതം 1:7.48
  4. അടിസ്ഥാന ശമ്പളത്തിന്റെ 6 % ( ചുരുങ്ങിയത് 350 രൂപ )ഫിറ്റ്മെന്റായി അനുവദിച്ചു.
  5. പൂര്‍ത്തീകരിച്ച ഓരോ നാല് വര്‍ഷത്തിനും ഒരു ഇന്‍ക്രിമെന്റ് വീതം പരമാവധി നാല് ഇന്‍ക്രിമെന്റ് വെയിറ്റേജ്  അനുവദിച്ചു.
  6. ഒരു സാമ്പത്തിക വര്‍ഷം സറണ്ടര്‍ ചെയ്യാവുന്ന ആര്‍ജ്ജിത അവധി 30 എണ്ണമാക്കി.
  7. പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ പരമാവധി 40% വരെയായി വര്‍ദ്ധിപ്പിച്ചു. ( 01.03.2006 ന് ശേഷം വിരമിക്കുന്നവര്‍ക്ക് )
  8. ഡി.സി.ആര്‍.ജി  പരമാവധി 3.30 ലക്ഷമാക്കി ഉയര്‍ത്തി.
  9. ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യം 01.07.2004 മുതല്‍ സാങ്കല്‍പ്പികമായി മാത്രം പ്രാബല്യം. യഥാര്‍ത്ഥത്തില്‍  സാമ്പത്തിക ആനുകൂല്യം 01.04.2005 മുതല്‍ മാത്രം.
  10. രണ്ടാമത്തെ ഹയര്‍ ഗ്രേഡിന് 16 വര്‍ഷം സേവനം പൂര്‍ത്തിയാകണമെന്ന നിബന്ധന കൊണ്ടുവന്നു. ( നേരത്തെ ആദ്യ പ്രമോഷന്‍ തസ്തികയില്‍ 8 വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് രണ്ടാമത്തെ ഹയര്‍ ഗ്രേഡ് ലഭിച്ചിരുന്നു.)
  11. പ്രമോഷന്‍ സമയത്ത് ചട്ടം 28 എ പ്രകാരമുള്ള ശമ്പള നിര്‍ണ്ണയ രീതിയില്‍ കാതലായ മാറ്റം വരുത്തി. ഫിക്സേഷന്‍ ആനുകൂല്യങ്ങളില്‍ കുറവു വരുത്തി.

കുറിപ്പ്. 25.03.2006ലെ ഉത്തരവിന്റെ ഭാഗമായി അനുവദിച്ച ചുരുങ്ങിയ ശമ്പളം 4300 രൂപയായിരുന്നു. താഴെക്കിടയിലുള്ള ജീവനക്കാര്‍ക്ക് ആനുപാതിക വര്‍ദ്ധനവ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരള എന്‍.ജി.ഒ യൂണിയന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യം പുന:പരിശോധിച്ച് ആദ്യത്തെ ആറ് സ്കെയിലുകള്‍ക്ക് 19.06.2007ലെ ഉത്തരവ് പ്രകാരം ഉയര്‍ന്ന സ്കെയിലുകള്‍ അനുവദിക്കുകയും ചെയ്തു.

G.O. (P) No.145/2006/Fin.dated 25-3-2006& G.O. (P) No.262 /2007/Fin. dated 19-6-2007 പ്രകാരം ശമ്പളം പരിഷ്കരിക്കുന്ന വിധം.

എമോളുമെന്റ്സ്

അടിസ്ഥാന ശമ്പളം (ഇന്‍ക്രിമെന്റു് ഉള്‍പെടെ) + പേഴ്സണല്‍ പേ + ഡി എ 59%

ഫിറ്റ്മെന്റ് ബെനഫിറ്റ്

അടിസ്ഥാന ശമ്പളത്തിന്റെ 6% .ചുരുങ്ങിയത് 350/-. പരമാവധി തുക നിശ്ചയിച്ചിട്ടില്ല.

ഫിക്സേഷന്‍.

നിലവിലെ എമോളുമെന്റ്സ് + ഫിറ്റ്മെന്റ് ബെനഫിറ്റ് കൂട്ടി കിട്ടുന്ന തുക റിവൈസ്ഡ് സ്കെയിലിലെ ഏതെങ്കിലും സ്റ്റേജിലാണെങ്കില്‍  അതേ സ്റ്റേജിലും, ഏതെങ്കിലും സ്റ്റേജിന് താഴെയാണെങ്കില്‍ തൊട്ടു മുകളിലെ സ്റ്റേജിലും ശമ്പളം നിര്ണ്ണയിക്കാവുന്നതാണ്. ശമ്പളം  ഫിക്സ്  ചെയ്തത് റിവൈസ്ഡ്  സ്കെയിലിലെ ചുരുങ്ങിയ തുകക്കും താഴെയാണെങ്കില്‍ റിവൈസ്ഡ്  സ്കെയിലിലെ ചുരുങ്ങിയ തുകക്ക് ശമ്പളം  ഫിക്സ് ചെയ്യണം.റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയേക്കാള്‍ കൂടുതലാണ് ഫിക്സ് ചെയ്ത് കിട്ടുന്ന തുക എങ്കില്‍  റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയില്‍ തന്നെ ശമ്പളം ഫിക്സ് ചെയ്യണം.. സ്കെയിലിലെ പരമാവധി തുകയും ഫിക്സ് ചെയ്തപ്പോള്‍ ലഭിച്ച തുകയും തമ്മിലുള്ള അന്തരം പേഴ്സണല്‍ പേ ആയി ലഭിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന പേഴ്സണല്‍ പേ തുടര്‍ന്നുള്ള ശമ്പള വര്‍ദ്ധനവില്‍ ലയിപ്പിക്കുന്നതല്ല. ഈ പേഴ്സണല്‍ പേ സര്‍വ്വീസിലെ എല്ലാ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കും ( അടുത്ത ശമ്പള പരിഷ്കരണം, ലീവ് സറണ്ടര്‍ മുതലായവ )

വെയിറ്റേജ്.

പൂര്‍ത്തിയായ ഓരോ 4 വര്‍ഷത്തിനും റിവൈസ്ഡ് സ്കെയിലില്‍ ഒരു ഇന്‍ക്രിമെന്റ് എന്നതോതില്‍  പമാവധി 4  ഇന്‍ക്രിമെന്റ്  ലഭിക്കും.  ഇന്‍ക്രിമെന്റിന് പരിഗണിക്കുന്ന പൂര്‍ത്തിയാകാത്ത വര്‍ഷം വെയിറ്റേജ് കണക്കാക്കുമ്പോള്‍ സര്‍വ്വീസായി പരിഗണിക്കുന്നതാണ്.

ഇന്‍ക്രിമെന്‍ തിയതി.

റിവൈസ്ഡ് സ്കെയില്‍ ഓപ്ഷന്‍ നല്‍കിയ തിയതി മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന മുറക്ക് അടുത്ത ഇന്‍ക്രിമെന്റ് ലഭിക്കും.

ജൂനിയര്‍ / സീനിയര്‍ അനോമലി.

ജൂനിയര്‍ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം മൂലം സീനിയര്‍ ഉദ്യോഗസ്ഥനെക്കാളും ശമ്പളം ലഭിക്കുന്ന പക്ഷം, ജൂനിയര്‍ ഉദ്യാഗസ്ഥന് ശമ്പളം കൂടുതല്‍ ലഭിച്ച തിയതി മുതല്‍ ഒരു അധിക ഇന്‍ക്രിമെന്റ്  സീനിയര്‍ ഉദ്യോഗസ്ഥന്  ലഭിക്കും. ഈ തിയതി മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന മുറക്ക് മാത്രമേ അടുത്ത ഇന്‍ക്രിമന്റ് ലഭിക്കൂ.

അനോമലി പരിഹരിക്കുന്നത് പ്രകാരം അധിക ഇന്‍ക്രിമെന്റ് ലഭിക്കണമെങ്കില്‍

  1. രണ്ട് പേരും ഒരേ തസ്തികയില്‍ ആവണം , സ്ഥാനക്കയറ്റവും ഒരേ തസ്തികയില്‍ ആവണം.
  2. രണ്ട് പേരുടെയും ഉയര്‍ന്നതും താഴ്ന്നതുമായ തസ്തികകളില്‍  പരിഷ്കരണത്തിന് മുമ്പും പരിഷ്കരണത്തിന് ശേഷവും ഉള്ള ശമ്പളം സമാനതയുള്ളതായിരിക്കണം.
  3. പുതിയ സ്കെയിലില്‍ ശമ്പളം നിശ്ചയിക്കുന്നത് മൂലം മാത്രം വരുന്ന ഇത്തരത്തിലുള്ള അപാകതളേ ഇങ്ങനെ പരിഹരിക്കാന്‍ സാധിക്കുകയള്ളൂ.
  4. ഉദ്യോഗക്കയറ്റ സമയത്ത് സീനിയര്‍ ഉദ്യോഗസ്ഥന് ജൂനിയര്‍ ഉദ്യോഗസ്ഥന്റെ ശമ്പളത്തിന് തുല്യമായോ, കൂടുതലോ ശമ്പളം ഉണ്ടാവണം.
  5. ഏതെങ്കിലും കാരണത്താല്‍ ജൂനിയര്‍ ഉദ്യോഗസ്ഥന് ലഭിക്കുന്ന മുന്‍കൂര്‍  ഇന്‍ക്രിമെന്റ് മൂലം ടിയാന് സീനിയര്‍ ഉദ്യോഗ്സ്ഥനേക്കാള്‍ ശമ്പളം ലഭിക്കുന്നത് ഇത്തരത്തിലുള്ള അപാകതയായി ഉന്നയിക്കാന്‍ കഴിയില്ല.
  6. പരിഷ്കരണത്തിന് മുമ്പ് താഴ്ന്ന തസ്തികയില്‍ ജൂനിയര്‍ ഉദ്യോഗസ്ഥന്‍ സീനിയര്‍ ഉദ്യോഗസ്ഥനേക്കാള്‍ കൂടുതല്‍ ശമ്പളമാണ് വാങ്ങിയിരുന്നതെങ്കില്‍ അത്തരം ഉദ്യോഗസ്ഥന്  ഈ അനോമലി പരിഹാരത്തിന് അര്‍ഹനല്ല.

SCHEDULE OF PAY SCALES AS ON 1-7-2009

(G.O. (P) No.85/2011/Fin. dated 01.07.2009)

ജി.ഒ(പി)നം.85/2011ഫിന്‍. തി. 26.02.2011 പ്രകാരം കമ്മീഷന്‍ നിലവില്‍ വന്നു. റിട്ട.ജസ്റ്റിസ് രാജേന്ദ്രബാബു ചെയര്‍മാനായും, അഡ്വ. പി. വേണുഗോപാലന്‍ നായര്‍, പി. മോഹനന്‍ പിള്ള എന്നിവര്‍ അംഗങ്ങളായും ആണ് കമ്മീഷന്‍ രൂപീകരിക്കപ്പെട്ടത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ ജീവനക്കാരോട് പുലര്‍ത്തിവന്ന അനുഭാവപൂര്‍ണ്ണമായ നിലപാടിന്റെ തുടര്‍ച്ചയായി പ്രക്ഷോഭങ്ങളൊന്നും കൂടാതെ ശമ്പള കമ്മീഷനെ നിയോഗിച്ചു. 1997 ന് ശേഷം 2004 ല്‍ മാത്രം ശമ്പളം പരിഷ്കരിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ച അഞ്ച് വര്‍ഷ തത്വം പുനഃസ്ഥാപിച്ച് തന്നതാണ് ഈ കമ്മീഷന്റെ ചരിത്രപരമായ പ്രാധാന്യം. 01.07.2009 മുതല്‍ പ്രാബല്യത്തോടെതന്നെ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കപ്പെട്ടു.

Class IV Posts

  1. 8500-230-9190-250-9940-270-11020-300-12220-330-13210

Class III Posts

  1. 8730-230-9190-250-9940-270-11020-300-12220-330-13540
  2. 8960-230-9190-250-9940-270-11020-300-12220-330-13540-360-14260
  3. 9190-250-9940-270-11020-300-12220-330-13540-360-14980- 400-15780
  4. 9940-270-11020-300-12220-330-13540-360-14980-400-16580
  5. 10480-270-11020-300-12220-330-13540-360-14980-400-16980-440-18300
  6. 11620-300-12220-330-13540-360-14980-400-16980-440-18740-500-20240
  7. 13210-330-13540-360-14980-400-16980-440-18740-500-21240-560-22360
  8. 13900-360-14980-400-16980-440-18740-500-21240-560-24040
  9. 14620-360-14980-400-16980-440-18740-500-21240-560-24040-620-25280
  10. 15380-400-16980-440-18740-500-21240-560-24040-620-25900

Class II Posts

  1. 16180-400-16980-440-18740-500-21240-560-24040-620-27140-680-29180
  2. 16980-440-18740-500-21240-560-24040-620-27140-680-29860-750-31360
  3. 18740-500-21240-560-24040-620-27140-680-29860-750-32860- 820-33680
  4. 19240-500-21240-560-24040-620-27140-680-29860-750-32860-820-34500
  5. 20740-500-21240-560-24040-620-27140-680-29860-750-32860- 820-36140
  6. 21240-560-24040-620-27140-680-29860-750-32860-820-36140-900-37040
  7. 22360-560-24040-620-27140-680-29860-750-32860-820-36140- 900-37940

Class II Posts

  1. 24040-620-27140-680-29860-750-32860-820-36140-900-38840
  2. 29180-680-29860-750-32860-820-36140-900-40640-1000-43640
  3. 32110-750-32860-820-36140-900-40640-1000-44640
  4. 36140-900-40640-1000-48640-1100-49740
  5. 40640-1000-48640-1100-57440
  6. 42640-1000-48640-1100-57440-1200-58640
  7. 44640-1000-48640-1100-57440-1200-58640
  8. 46640-1000-48640-1100-57440-1200-59840
  9. 48640-1100-57440-1200-59840

Master Scale

8500-230-9190-250-9940-270-11020-300-12220-330-13540-360-14980-400-16980-440-18740-500-

21240-560-24040-620-27140-680-29860-750-32860-820-36140-900-40640-1000-48640-1100-57440-1200-59840

സവിശേഷതകള്‍.

  1. 8500ല്‍ തുടങ്ങി 59840 ല്‍ അവസാനിക്കുന്ന മാസ്റ്റര്‍ സ്കെയിലില്‍ 27 ശമ്പള സ്ഖെയിലുകള്‍.
  2. കുറഞ്ഞ ശമ്പളവും കൂടിയ ശമ്പളവും തമ്മിലുള്ള അനുപാതം 1:7.04
  3. താഴെക്കിടയിലുള്ള ജീവനക്കാര്‍ക്ക് രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട ശമ്പള സ്കെയില്‍ ( 8500- 12220 )
  4. പാര്‍ട് ടൈം ജീവനക്കാര്‍ക്ക് ആദ്യമായി ശമ്പള സ്കെയില്‍ അനുവദിച്ചു.
  5. അടിസ്ഥാന ശമ്പളത്തിന്റെ  10 % (ചുരുങ്ങിയത് 1000 രൂപ) ഫിറ്റ്മെന്റായി അനുവദിച്ചു.
  6. പൂര്‍ത്തീകരിച്ച ഓരോ വര്‍ഷത്തിനും 1/2% വീതം പരമാവധി മുപ്പത് വര്‍ഷത്തിന് വെയിറ്റേജ്  അനുവദിച്ചു.
  7. സമയബന്ധിത ഹയര്‍ ഗ്രേഡിന്റെ കാലാവധി 8, 15, 22 എന്നാക്കി പരിഷ്കരിച്ചു. 9940-16580 സ്കെയിലിലും അതിന് താഴെയുള്ള സ്കെയിലിലും  നിയമിക്കപ്പെടുന്നവര്‍ക്ക് നാലാമത്തെ ഹയര്‍ ഗ്രേഡ് 27 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അനുവധിച്ചു.
  8. കരിയര്‍ അഡ്വാന്‍സ്മെന്റ് പദ്ധതി ഏര്‍പ്പെടുത്തി.
  9. സ്റ്റാഗ്നേഷന്‍ ഇന്‍ക്രിമെന്റുകള്‍ നാല് വാര്‍ഷികവും  ഒരു ദ്വൈ വാര്‍ഷികവും  എന്ന രീതിയില്‍ പരിഷ്കരിച്ചു.
  10. കണ്ണട, ചെരുപ്പ്, യൂണിഫോം തടങ്ങിയ അലവന്‍സുകളില്‍ ന്യായമായ വര്‍ദ്ധന.
  11. ഭിന്നശേഷിയുള്ളവരുടെ പ്രതിമാസ അലവന്‍സ് 300 ല്‍ നിന്നും 600 ആക്കി ഉയര്‍ത്തി.
  12. 10 ദിവസം പിതൃത്വാവധി അനുവദിച്ചു.
  13. കീമോ തറാപ്പി, റേഡിയേഷന്‍, വൃക്ക മാറ്റി വെക്കല്‍ തുടങ്ങിയവക്ക് വിധേയരാകുന്നവര്‍ക്ക് 45 ദിവസത്തെ സ്പെഷ്യല്‍ ക്യാഷ്വല്‍ ലീവ് അനുവദിച്ചു.
  14. ലീവ് ട്രാവല്‍ കണ്‍സഷന്‍ അനുവദിച്ചു.
  15. ഡി.സി.ആര്‍.ജി പരമാവതി 7 ലക്ഷം രൂപയാക്കി ഉയര്‍ത്തി.
  16. മിനിമം പെന്‍ഷനും, കുടുംബ പെന്‍ഷനും 4500 രൂപയാക്കി.

(G.O. (P) No.85/2011/Fin. dated 01.07.2009) പ്രകാരം ശമ്പളം പരിഷ്കരിക്കുന്ന വിധം.

എമോളുമെന്റ്സ്

അടിസ്ഥാന ശമ്പളം (ഇന്‍ക്രിമെന്റു് ഉള്‍പെടെ)  +  പേഴ്സണല്‍ പേ (ഭാവിയില്‍ പരിഗണിക്കുമന്ന് വ്യക്തമാക്കിയിട്ടുള്ളത് മാത്രം) + സ്പെഷ്യല്‍ പേ +ഡി എ 64 %

ഫിറ്റ്മെന്റ് ബെനഫിറ്റ്

അടിസ്ഥാന ശമ്പളത്തിന്റെ  10 %. ചുരുങ്ങിയത് 1000/-. പരമാവധി തുക നിശ്ചയിച്ചിട്ടില്ല.

ഫിക്സേഷന്‍.

നിലവിലെ എമോളുമെന്റ്സ് + ഫിറ്റ്മെന്റ് ബെനഫിറ്റ് കൂട്ടി കിട്ടുന്ന തുക റിവൈസ്ഡ് സ്കെയിലിലെ ഏതെങ്കിലും സ്റ്റേജിലാണെങ്കില്‍  അതേ സ്റ്റേജിലും, ഏതെങ്കിലും സ്റ്റേജിന് താഴെയാണെങ്കില്‍ തൊട്ടു മുകളിലെ സ്റ്റേജിലും ശമ്പളം  ഫിക്സ്  ചെയ്തത് റിവൈസ്ഡ്  സ്കെയിലിലെ ചുരുങ്ങിയ തുകക്കും താഴെയാണെങ്കില്‍ ചുരുങ്ങിയ തുകക്ക് ശമ്പളം  ഫിക്സ് ചെയ്യണം.റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയേക്കാള് കൂടുതലാണ് ഫിക്സ് ചെയ്ത് കിട്ടുന്ന തുക എങ്കില്‍  റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയില്‍ തന്നെ ശമ്പളം ഫിക്സ് ചെയ്യണം... സ്കെയിലിലെ പരമാവധി തുകയും ഫിക്സ് ചെയ്തപ്പോള്‍ ലഭിച്ച തുകയും തമ്മിലുള്ള അന്തരം പേഴ്സണല്‍ പേ ആയി ലഭിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന പേഴ്സണല്‍ പേ തുടര്‍ന്നുള്ള ശമ്പള വര്‍ദ്ധനവില്‍ ലയിപ്പിക്കുന്നതല്ല. ഈ പേഴ്സണല്‍ പേ സര്‍വ്വീസിലെ എല്ലാ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കും ( അടുത്ത ശമ്പള പരിഷ്കരണം, ലീവ് സറണ്ടര്‍ മുതലായവ )

വെയിറ്റേജ്.

പൂര്‍ത്തീകരിച്ച ഓരോ വര്‍ഷത്തിനും 1/2% വീതം പരമാവധി മുപ്പത് വര്‍ഷത്തിന് വെയിറ്റേജ്  അനുവദിച്ചു.

ഇന്‍ക്രിമെന്റിന് പരിഗണിക്കുന്ന പൂര്‍ത്തിയാകാത്ത വര്‍ഷം വെയിറ്റേജ് കണക്കാക്കുമ്പോള്‍ സര്‍വ്വീസായി പരിഗണിക്കുന്നതാണ്.

ഇന്‍ക്രിമെന്‍ തിയതി.

റിവൈസ്ഡ് സ്കെയില്‍ ഓപ്ഷന്‍ നല്‍കിയ തിയതി മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന മുറക്ക് അടുത്ത ഇന്‍ക്രിമെന്റ് ലഭിക്കും.

ജൂനിയര്‍ / സീനിയര്‍ അനോമലി.

ജൂനിയര്‍ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം മൂലം സീനിയര്‍ ഉദ്യോഗസ്ഥനെക്കാളും ശമ്പളം ലഭിക്കുന്ന പക്ഷം, ജൂനിയര്‍ ഉദ്യാഗസ്ഥന് ശമ്പളം കൂടുതല്‍ ലഭിച്ച തിയതി മുതല്‍ ഒരു അധിക ഇന്‍ക്രിമെന്റ്  സീനിയര്‍ ഉദ്യോഗസ്ഥന്  ലഭിക്കും. ഈ തിയതി മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന മുറക്ക് മാത്രമേ അടുത്ത ഇന്‍ക്രിമന്റ് ലഭിക്കൂ.

അനോമലി പരിഹരിക്കുന്നത് പ്രകാരം അധിക ഇന്‍ക്രിമെന്റ് ലഭിക്കണമെങ്കില്‍

  1. രണ്ട് പേരും ഒരേ തസ്തികയില്‍ ആവണം , സ്ഥാനക്കയറ്റവും ഒരേ തസ്തികയില്‍ ആവണം.
  2. രണ്ട് പേരുടെയും ഉയര്‍ന്നതും താഴ്ന്നതുമായ തസ്തികകളില്‍  പരിഷ്കരണത്തിന് മുമ്പും പരിഷ്ക്കരണത്തിന് ശേഷവും ഉള്ള ശമ്പളം സമാനതയുള്ളതായിരിക്കണം.
  3. പുതിയ സ്കെയിലില്‍ ശമ്പളം നിശ്ചയിക്കുന്നത് മൂലം മാത്രം വരുന്ന ഇത്തരത്തിലുള്ള      അപാകതളേ ഇങ്ങനെ പരിഹരിക്കാന്‍ സാധിക്കുകയള്ളൂ.
  4. ഉദ്യോഗക്കയറ്റ സമയത്ത് സീനിയര്‍ ഉദ്യോഗസ്ഥന് ജൂനിയര്‍ ഉദ്യോഗസ്ഥന്റെ ശമ്പളത്തിന് തുല്യമായോ, കൂടുതലോ ശമ്പളം ഉണ്ടാവണം.
  5. ഏതെങ്കിലും കാരണത്താല്‍ ജൂനിയര്‍ ഉദ്യോഗസ്ഥന് ലഭിക്കുന്ന മുന്‍കൂര്‍  ഇന്‍ക്രിമെന്റ് മൂലം ടിയാന് സീനിയര്‍ ഉദ്യോഗ്സ്ഥനേക്കാള്‍ ശമ്പളം ലഭിക്കുന്നത് ഇത്തരത്തിലുള്ള അപാകതയായി ഉന്നയിക്കാന്‍ കഴിയില്ല.
  6. പരിഷ്കരണത്തിന് മുമ്പ് താഴ്ന്ന തസ്തികയില്‍ ജൂനിയര്‍ ഉദ്യോഗസ്ഥന്‍ സീനിയര്‍ ഉദ്യോഗസ്ഥനേക്കാള്‍ കൂടുതല്‍ ശമ്പളമാണ് വാങ്ങിയിരുന്നതെങ്കില്‍ അത്തരം ഉദ്യോഗസ്ഥന്  ഈ അനോമലി പരിഹാരത്തിന് അര്‍ഹനല്ല.

അവസാനം പരിഷ്കരിച്ചത് : 6/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate