অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പത്താം ശമ്പളക്കമ്മീഷനു നല്‍കിയ നിവേദനം

പത്താം ശമ്പളക്കമ്മീഷനു നല്‍കിയ നിവേദനം

ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെചോദ്യാവലിക്കുള്ള മറുപടി

1.1 താഴെപറയുന്ന ഏത്‌ ഘടകത്തിന്റെ അടിസ്ഥാനത്തിലാണ്‌ നിലവിലുള്ള ശമ്പളത്തിന്റെയും മറ്റ്‌ ആനുകൂല്യങ്ങളുടെയും ഘടനയില്‍ മാറ്റങ്ങള്‍ ആവശ്യമായിരിക്കുന്നത്‌?

ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങള്‍ അനുസരിച്ച്‌ ജീവനക്കാരന്‌ മാന്യമായ ജീവിതസാഹചര്യവും സാമൂഹ്യസാംസ്‌കാരിക അവസരങ്ങളും വിശ്രമവും ലഭിക്കുവാന്‍ ആവശ്യമായ കാര്യങ്ങള്‍ നിലവിലുള്ള വേതനഘടന ഉറപ്പാക്കുന്നില്ല. 1957 ലെ ത്രികക്ഷി സമ്മേളനം അംഗീകരിച്ച അവശ്യാധിഷ്‌ഠിത മിനിമം വേതനതത്വം നാളിതുവരെയായിട്ടും നടപ്പിലാക്കിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ കൂടി കക്ഷി ചേര്‍ന്നു അംഗീകരിച്ചിട്ടുള്ള അവശ്യാധിഷ്‌ഠിത മിനിമം വേതന തത്വത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കണം. 2009 ജൂലൈ ഒന്നാം തീയതിയിലെ വിലനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വേതന പരിഷ്‌കരണമാണ്‌ നിലവിലുള്ളത്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ നിത്യോപയോഗസാധനങ്ങളുടെയും ഇതരവസ്‌തുക്കളുടെയും വില ഇരട്ടിയിലധികമായി വര്‍ദ്ധിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്ത്‌ സംസ്ഥാനത്ത്‌ നിലനില്‍ക്കുന്ന അഞ്ചുവര്‍ഷ വേതനപരിഷ്‌കരണ തത്വം സംരക്ഷിച്ച്‌ 2014 ജൂലൈ ഒന്ന്‌ മുതല്‍ വേതനപരിഷ്‌കരണം നടപ്പാക്കണം.

1.2 കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും 10 വര്‍ഷത്തിലൊരിക്കല്‍ പരിഷ്‌കരിക്കുന്നുണ്ട്‌. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 5 വര്‍ഷത്തിലൊരിക്കലാണ്‌ പരിഷ്‌കരിക്കുന്നത്‌. താങ്കളുടെ കാഴ്‌ചപ്പാടില്‍ ഉചിതമായ സമീപനം എന്താണ്‌?

നിലവിലുള്ള സമ്പ്രദായം തുടരുക.
വേതനപരിഷ്‌കരണത്തിന്റെ കാലദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നത്‌ വേതനശോഷണം പരിഹരിക്കുന്നതിനും പൊതുതാല്‍പര്യത്തിനും ഗുണകരമല്ല. പത്തുവര്‍ഷ കാലാവധി കീഴ്‌വഴക്കമായി സ്വീകരിച്ചിട്ടുള്ള കേന്ദ്ര ജീവനക്കാരുടെ വേതനപരിഷ്‌കരണകാല ദൈര്‍ഘ്യം അഞ്ചായി കുറയ്‌ക്കണമെന്നത്‌ സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്‌. സംഘടനകള്‍ ഏകകണ്‌ഠേന ഈ ആവശ്യം മുന്നോട്ട്‌വെക്കുകയാണ്‌.

1.3 നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തിനും മറ്റാനുകൂല്യങ്ങള്‍ക്കുമായി സംസ്ഥാനത്തിന്‌ മൊത്തം വരുമാനത്തിന്റെ 35.76% ചെലവഴിക്കുന്നു. താങ്കളുടെ അഭിപ്രായത്തില്‍?

സംസ്ഥാനത്തിന്റെ മൊത്തവരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളചെലവുകള്‍ നിര്‍ണ്ണയിക്കുന്നത്‌ യുക്തിസഹമല്ല. നികുതി സമാഹരണത്തിലെ പിഴവ്‌, നികുതി ചോര്‍ച്ച തുടങ്ങി നിരവധി ഘടകങ്ങള്‍ മൂലം സംസ്ഥാനത്തിന്റെ വരുമാനത്തില്‍ കുറവ്‌ സംഭവിക്കാം. വരുമാനം കുറയുന്ന ഘട്ടത്തില്‍ ശമ്പളചെലവിന്റെ തോത്‌ ഉയരുകയും വരുമാനം ഉയരുമ്പോള്‍ ശമ്പളചെലവിന്റെ തോത്‌ താഴുകയും ചെയ്യുമെന്നതിനാല്‍, ശമ്പളചെലവിനെ, മൊത്തവരുമാനവുമായി ബന്ധിപ്പിക്കുന്നതില്‍ ന്യായമില്ല. ക്രമസമാധാനം, ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമപ്രവര്‍ത്തനം, വികസനപ്രവര്‍ത്തനം ഇവയെല്ലാം നിര്‍വ്വഹിക്കുന്ന സിവില്‍ സര്‍വീസിന്റെ ചെലവ്‌ അനിവാര്യമാണ്‌. രാഷ്‌ട്ര പുരോഗതിയുമായി ബന്ധപ്പെട്ട്‌ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലും സേവനരംഗങ്ങളിലും ഈ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്നത്‌ സിവില്‍സര്‍വ്വീസ്‌ മുഖേനയാണ്‌. ജനസംഖ്യാവര്‍ദ്ധനവിനും സാമൂഹ്യവളര്‍ച്ചയ്‌ക്കും അനുരോധമായി സിവില്‍സര്‍വ്വീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക്‌ വ്യാപിപ്പിക്കേണ്ടിവരുമ്പോള്‍ സ്വാഭാവികമായും ശമ്പളചെലവിലും വര്‍ദ്ധനവുണ്ടാകും. ഇത്‌ സംസ്ഥാനത്തിന്റെ പൊതുവളര്‍ച്ചയുടെ ഭാഗമാണ്‌. ആയതിനാല്‍ സംസ്ഥാനത്തിന്റെ മൊത്ത വരുമാനവുമായി ബന്ധപ്പെടുത്തി ശമ്പളചെലവുകളെ പരിശോധിക്കുന്നത്‌ തികച്ചും അശാസ്‌ത്രീയമാണ്‌.

1.4 സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളചെലവ്‌ സംസ്ഥാന വരുമാനത്തിന്‌ ആനുപാതികമായി നിലനിര്‍ത്തണമെന്ന്‌ താങ്കള്‍ കരുതുന്നുണ്ടോ. അങ്ങനെയെങ്കില്‍ ഉയര്‍ന്ന നിരക്ക്‌ എത്രയായിരിക്കണം?

നിലവിലുള്ള നിരക്കിനേക്കാള്‍ കൂടുതല്‍.1.3 ല്‍ ചേര്‍ത്തിരിക്കുന്ന മറുപടി ഈ ചോദ്യത്തിനും ബാധകമാണ്‌.

1.5 സംസ്ഥാന സര്‍ക്കാരില്‍ നിലവിലുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും അനുയോജ്യരായ ആളുകളെ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക്‌ ആകര്‍ഷിക്കുവാന്‍ പര്യാപ്‌തമാണോ?

അല്ല.
സേവന വ്യവസ്ഥകളും വേതനഘടനയും ആകര്‍ഷകമാക്കണം. സേവന വിരാമത്തിനുശേഷം ജീവിത സുരക്ഷിതത്വം ഉറപ്പാക്കുന്ന നിര്‍വ്വചിക്കപ്പെട്ട പെന്‍ഷന്‍ വ്യവസ്ഥ എല്ലാവര്‍ക്കും ബാധകമാക്കണം, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കാലാനുസൃതമായി പുതുക്കി നിശ്ചയിക്കണം.

1.6 ഒന്‍പതാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 27 ശമ്പളസ്‌കെയിലുകള്‍ ശുപാര്‍ശ ചെയ്‌തിരുന്നു. ഇത്‌ പര്യാപ്‌തമാണെന്ന്‌ താങ്കള്‍ കരുതുന്നുണ്ടോ?

കൂടുതലാണ്‌.
നിലവിലുള്ള സ്‌കെയിലിന്റെ എണ്ണം 25 ആയി കുറയ്‌ക്കണം. ചുവടെ ചേര്‍ത്തിട്ടുള്ള സ്‌കെയിലുകള്‍ ഏകീകരിച്ച്‌ ഉയര്‍ന്ന കറസ്‌പോണ്ടിംഗ്‌ സ്‌കെയില്‍ നല്‍കേണ്ടതാണ്‌.

8730 - 13540
8960 - 14260
9190 - 15780
9940 - 16580

1.7 ആറാം കേന്ദ്ര ശമ്പളകമ്മീഷന്‍ പേ ബാന്‍ഡും ഗ്രേഡ്‌ പേയും നടപ്പിലാക്കി അത്‌ സംസ്ഥാന ജീവനക്കാര്‍ക്കും നടപ്പിലാക്കുന്നതിനോട്‌ താങ്കള്‍ യോജിക്കുന്നുണ്ടോ?

യോജിക്കുന്നില്ല.
ഗ്രേഡ്‌ പേയും പേ ബാന്‍ഡും ശാസ്‌ത്രീയമല്ല. തസ്‌തികകള്‍ തമ്മില്‍ നിലവിലുള്ള ബന്ധവും തുല്യതയും തകരുന്നതിന്‌ കാരണമാകും. സംസ്ഥാനത്ത്‌ നിലനില്‍ക്കുന്ന മാസ്റ്റര്‍ സ്‌കെയില്‍ തുടരണം.

1.8 നിലവിലുള്ള മാസ്റ്റര്‍ സ്‌കെയില്‍ സംവിധാനം ജീവനക്കാര്‍ക്ക്‌ ഗുണകരമാണോ?

അതെ. അടിസ്ഥാന ശമ്പളം എത്രയായിരുന്നാലും എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ഒരേ ഇന്‍ക്രിമെന്റ്‌ ലഭിക്കുന്നുവെന്നതാണ്‌ മാസ്റ്റര്‍ സ്‌കെയിലിന്റെ ശാസ്‌ത്രീയ അടിസ്ഥാനം.

1.9 1.7.2014 ല്‍ ഒരു സംസ്ഥാന ജീവനക്കാരന്റെ ഏറ്റവും കുറഞ്ഞ മാസവേതനം 14705 രൂപയും (8500+73% ഡി.എ) ഏറ്റവും കൂടിയ മാസ വേതനം 103527 രൂപയാണ്‌. അതേസമയം കേന്ദ്രജീവനക്കാരുടെ ഏറ്റവും കുറഞ്ഞ മാസ വേതനം 14000 രൂപയാണ്‌ (7000+100% ഡി.എ) ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ മാസവേതനത്തിന്റെ അന്തരം സംബന്ധിച്ച്‌ താങ്കളുടെ കാഴ്‌ചപ്പാട്‌ എന്താണ്‌?

ചോദ്യത്തില്‍ 1.7.04 ലെ ക്ഷാമബത്ത 73% എന്ന്‌ ചേര്‍ത്തിരിക്കുന്നത്‌ പിശകുണ്ട്‌. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ 1.7.04 മുതല്‍ 7 ശതമാനം ക്ഷാമബത്ത നിശ്ചയിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ 80 ശതമാനമായി കണക്കാക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ജീവനക്കാരുടെ 1.7.2014 ലെ ഏറ്റവും കുറഞ്ഞ മാസവേതനം 15300 ആണ്‌.
ഉയര്‍ന്ന ശമ്പളസ്‌കെയിലും താഴ്‌ന്ന ശമ്പളസ്‌കെയിലും തമ്മിലുള്ള അന്തരം കുറയ്‌ക്കണം.

1957 ലെ മൂന്നാം ത്രികക്ഷി സമ്മേളനം അംഗീകരിച്ച അവശ്യാധിഷ്‌ഠിത മിനിമം വേതനതത്വമാണ്‌ രാജ്യത്ത്‌ നിലവിലുള്ള അംഗീകൃത കൂലി വ്യവസ്ഥ. ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളിലും മിനിമം വേതനം ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകരിച്ചിട്ടുണ്ട്‌. സാമൂഹ്യവളര്‍ച്ചയുടെയും ജീവിത നിലവാരത്തിലുണ്ടായ മാറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ മാന്യമായി ജീവിക്കാനുള്ള വേതനമാണ്‌ തൊഴിലാളികള്‍ക്ക്‌ നല്‍കേണ്ടത്‌. എന്നാല്‍ അവശ്യാധിഷ്‌ഠിത മിനിമം വേതനതത്വം പോലും പൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. ഒരു തൊഴിലാളിക്ക്‌ ആവശ്യമായ ഭക്ഷ്യപദാര്‍ത്ഥങ്ങളെ സംബന്ധിച്ച്‌ 15-ാം ത്രികക്ഷി സമ്മേളനം വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നു. ഒരാള്‍ക്ക്‌ സാമാന്യനിലയില്‍ ജോലിചെയ്യുന്നതിനാവശ്യമായ ഊര്‍ജ്ജം സംഭരിക്കുന്നതിന്‌ 2700 കലോറി ലഭിക്കുന്നതിനുതകുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കഴിക്കണമെന്ന്‌ ഡോ: അക്രോയിഡ്‌ ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌. പ്രസ്‌തുത ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ രണ്ട്‌ പ്രായപൂര്‍ത്തിയായവരും രണ്ട്‌ കുട്ടികളുമടങ്ങുന്ന മൂന്ന്‌ യൂണിറ്റ്‌ വരുന്ന ഒരു കുടുംബത്തിന്‌ പ്രതിമാസം വരുന്ന ചെലവ്‌ താഴെ ചേര്‍ക്കുന്നു.
ഭക്ഷണ ചെലവ്‌ (വ്യക്തിക്ക്‌/യൂണിറ്റിന്‌)
നമ്പര്‍     ഇനം                    അളവ്‌     വിപണി വില     ചെലവ്‌ (രൂപ)
1         അരി                       397 gm      38 രൂപ            15.08
2        ധാന്യ വര്‍ഗ്ഗങ്ങള്‍        85 gm        80 രൂപ             6.80

3        പഞ്ചസാര                57 gm        35 രൂപ             1.99
4        പാല്‍                      283 ml        36 രൂപ           10.19
5        മുട്ട                          1 No          4 രൂപ             4.00
6        മല്‍സ്യം/മാംസം           85 gm       200 രൂപ           17.00
7        പച്ചക്കറി                   283 gm       200 രൂപ          56.60
8        പഴവര്‍ഗ്ഗങ്ങള്‍             85 gm        50 രൂപ            4.25
9        എണ്ണ/നെയ്യ്‌                57 ml        170 രൂപ           9.69
10       വ്യജ്ഞനങ്ങള്‍              50 gm       100 രൂപ           5.00
ആകെ                                                        130.6
രണ്ട്‌ മുതിര്‍ന്നവരും രണ്ട്‌ കുട്ടികളുമുള്ള കുടുംബത്തെ മൂന്ന്‌ യൂണിറ്റായി കണക്കാക്കിയാല്‍ പ്രതിദിന ഭക്ഷണ ചെലവ്‌ = 130.6 x 3 = 391.80 391.80
പ്രതിമാസ ഭക്ഷണ ചെലവ്‌ = 391.80 x 30 = 11754 11754

മറ്റു ചെലവുകള്‍ 
1 വസ്‌ത്രം(തയ്യല്‍കൂലി ഉള്‍പ്പെടെ) 1600
2 പാചക ഇന്ധനം 420
3 വൈദ്യുതി 500
4 വെള്ളം 200
5 ഇന്ധന ചെലവ്‌ (പെട്രോള്‍-20 ലിറ്റര്‍) 1520
6 വിദ്യാഭ്യാസം 2000
7 തൊഴില്‍ കരം 200
8 വിനോദം,സാംസ്‌കാരിക പ്രവര്‍ത്തനം 600
9 പത്രം, സോപ്പ്‌ മുതലായ ഇതര ചെലവുകള്‍ 450
10 ടെലഫോണ്‍ 300
11 യാത്രാ ചെലവ്‌ 800
ആകെ 8590
ആകെ മൊത്തം 20344
പാചക വാതക സബ്‌സിഡി ഇല്ലാതാക്കിയാല്‍ മുകളില്‍ സൂചിപ്പിച്ച തുകയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകും. ഈ സാഹചര്യത്തില്‍ 1.7.2014 മുതല്‍ ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 20,000 രൂപയായി നിശ്ചയിക്കണം. 2015 ജനുവരി ഒന്ന്‌ മുതലുള്ള ക്ഷാമബത്ത വര്‍ദ്ധനവ്‌ തുടര്‍ന്നും ലഭിക്കണം.
20,000 ത്തില്‍ ആരംഭിച്ച്‌ 1,43,840 ല്‍ അവസാനിക്കുന്ന രീതിയില്‍ നിലവിലുള്ള മാസ്റ്റര്‍ സ്‌കെയില്‍ ഉണ്ടാകണം. അതിനനുസൃതമായി നിലവിലുള്ള 27 ശമ്പളസ്‌കെയില്‍ 25 ആയി പുന:ക്രമീകരിക്കണം.
മാസ്റ്റര്‍ സ്‌കെയില്‍ സംബന്ധിച്ച നിര്‍ദ്ദേശം ചുവടെ ചേര്‍ക്കുന്നു.
20000 - 600 (3) - 21800 -
660 (4) - 24440 - 730 (4) - 27360 - 800 (4 - )30560 - 870 (5 )- 34910 - 950 (5) - 39660 - 1030 (5) - 44810 - 1130 (5) - 50460 - 1230 (5) - 56610 - 1340 (5) - 63310 - 1460 (5) - 70610 - 1570 (5) - 78460 - 1700 (5) - 86960 - 1840 (5) - 96160 - 1990 (5)- 106110 - 2140 (5) - 116810 - 2300 (4)- 126010 - 2470 (4) - 135890 - 2650 (3) - 143840

1.10 നിലവില്‍ ഉയര്‍ന്ന തസ്‌തികയിലെയും താഴ്‌ന്ന തസ്‌തികയിലെയും ശമ്പളത്തിന്റെ അനുപാതം 1:7.04 ആണ്‌ താങ്കളുടെ അഭിപ്രായത്തില്‍ ?

അനുപാതം കുറയ്‌ക്കുന്നതാണ്‌ ശാസ്‌ത്രീയ സമീപനം. എന്നാല്‍ ഇന്‍ക്രിമെന്റ്‌ നിരക്കുകള്‍ സംരക്ഷിക്കപ്പെടണം. ഇവ രണ്ടും കൂടി പരിഗണിച്ചാല്‍ 1:7.19 എന്ന അനുപാതത്തില്‍ പുന:ക്രമീകരിക്കാം.

1.11 സര്‍ക്കാര്‍ സര്‍വ്വീസിലെ മിനിമം ശമ്പളം താഴെപറയുന്ന ഏത്‌ ഘടകവുമായാണ്‌ ബന്ധപ്പെട്ടിരിക്കുന്നത്‌?

മാന്യമായ നിലവാരം ഉറപ്പുവരുത്താനുതകുന്ന വേതനമാണ്‌ (ഫെയര്‍ വേജസ്‌) അര്‍ഹതപ്പെട്ടത്‌. 1957 ലെ ത്രികക്ഷി കരാറില്‍ അംഗീകരിച്ച അവശ്യാധിഷ്‌ഠിത മിനിമം വേതനം പോലും നാളിതുവരെയും അനുവദിക്കാന്‍ തയ്യാറായിട്ടില്ല. സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷ വരുമാനവും, വ്യവസായമേഖലകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ബാങ്ക്‌-ഇന്‍ഷ്വറന്‍സ്‌ മേഖലകളിലെയും വേതനഘടനയും ജീവിതചെലവുകളിലുണ്ടായ ഭാരിച്ച വര്‍ദ്ധനവുമെല്ലാം പരിഗണിച്ച്‌ വേതനം പരിഷ്‌കരിക്കണം. അതിന്‌ മുന്നോടിയായി അവശ്യാധിഷ്‌ഠിത മിനിമം വേതനതത്വം നടപ്പിലാക്കണം.

1.12 ജീവനക്കാരന്റെ ശമ്പളസ്‌കെയില്‍ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട്‌ താഴെപറയുന്ന ഘടകങ്ങളെ മുന്‍ഗണന അനുസരിച്ച്‌ ക്രമീകരിക്കുക.

എ) ആവശ്യമായ യോഗ്യത 3
ബി) ജോലിയുടെ സ്വഭാവവും ഉത്തരവാദിത്വവും 2
സി) പ്രാഗത്ഭ്യം 4
ഡി) നിയമനരീതി 6
ഇ) പ്രമോഷന്‍ സാധ്യത 8
എഫ്‌) പ്രത്യേക മേഖലയിലെ പരിചയം 5
ജി) കേന്ദ്ര/പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളിലെ സമാന തസ്‌തികകളിലെ വേതനം 1
എച്ച്‌) ജോലിയിലെ ആപല്‍ സാധ്യത 7
ഇതര സംസ്ഥാനങ്ങളെക്കാള്‍ ഉയര്‍ന്ന ജീവിത നിലവാരം ആര്‍ജ്ജിച്ചതിലൂടെ കേരളത്തിലെ ജീവിതചെലവ്‌ വര്‍ദ്ധിച്ചു. ഇതിനനുസൃതമായി നാനാ മേഖലയിലും കൂലി വര്‍ദ്ധനവുണ്ടായി. കൂലിവേല ചെയ്യുന്ന തൊഴിലാളികളുടെ ദിവസവേതനം 650/700 നിരക്കിലാണ്‌. ഇത്തരം മേഖലകളിലെ വേതന നിരക്ക്‌ പരിഗണിച്ചാല്‍ ഏറ്റവും കുറഞ്ഞത്‌ 20,000 രൂപക്ക്‌ അര്‍ഹതയുണ്ടെന്ന്‌ കാണാന്‍ കഴിയും.

1.13 ഒരു ശമ്പളസ്‌കെയിലില്‍ വിവിധ നിരക്കിലുള്ള ഇന്‍ക്രിമെന്റാണ്‌ നിലവിലുള്ളത്‌. ഒരു ശമ്പളസ്‌കെയിലിന്റെ ആദ്യാവസാനം ഒരേ നിരക്കില്‍ തന്നെ ഇന്‍ക്രിമെന്റ്‌ അനുവദിക്കുന്ന രീതി ഉചിതമാണോ?

ഉചിതമല്ല.
സര്‍വ്വീസ്‌ ദൈര്‍ഘ്യത്തിനാനുസരണമായി വേതനത്തിലുള്ള അന്തരം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇതിനനുസൃതമായി ഇന്‍ക്രിമെന്റ്‌ നിരക്കിലും വര്‍ദ്ധനവുണ്ടാകണം. എല്ലാ ജീവനക്കാര്‍ക്കും ഇന്‍ക്രിമെന്റ്‌ അനുവദിക്കുന്നത്‌ വര്‍ഷത്തില്‍ രണ്ടു ഘട്ടങ്ങളിലായി - ജനുവരിയിലും ജൂലൈയിലും - ക്രമീകരിക്കണം. ഇന്‍ക്രിമെന്റ്‌ അഡ്വാന്‍സായി നല്‍കണം.

1.14 നിലവില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ അനുവദിക്കുന്ന ഏറ്റവും കുറഞ്ഞ ഇന്‍ക്രിമെന്റ്‌ നിരക്ക്‌ 230 രൂപയും ഏറ്റവും കൂടിയ ഇന്‍ക്രിമെന്റ്‌ നിരക്ക്‌ 1200 രൂപയുമാണ്‌. താങ്കളുടെ അഭിപ്രായത്തില്‍ ഇന്‍ക്രിമെന്റ്‌ നിരക്ക്‌ എത്രയായിരിക്കണം?

എ) ഏറ്റവും കുറഞ്ഞ ഇന്‍ക്രിമെന്റ്‌ നിരക്ക്‌ 600 രൂപ
ബി) ഏറ്റവും കൂടിയ ഇന്‍ക്രിമെന്റ്‌ നിരക്ക്‌ 2650 രൂപ
1.15 നിലവിലുള്ള ശമ്പള ഫിക്‌സേഷന്‍ രീതികള്‍ മാറ്റേണ്ടതുണ്ടോ?

എല്ലാ പ്രമോഷനിലും രണ്ട്‌ ഇന്‍ക്രിമെന്റ്‌ ഉറപ്പാക്കണം.

1.16 താങ്കളുടെ കാഴ്‌ചപ്പാടില്‍ വീട്ടുവാടക ബത്ത?

വീട്ടുവാടക ബത്ത അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം ആയിരിക്കണം. കോര്‍പ്പറേഷന്‍ മേഖലകളില്‍ അടിസ്ഥാനശമ്പളത്തിന്റെ 25 ശതമാനവും ജീല്ലാ കേന്ദ്രങ്ങള്‍/മുനിസിപ്പാലിറ്റി 20 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ 15 ശതമാനവും അനുവദിക്കണം.

1.17 വിവിധ തസ്‌തികകള്‍ക്ക്‌ നിലവില്‍ അനുവദിച്ചിട്ടുള്ള സ്‌പെഷ്യല്‍ പേ ഉചിതവും അഭികാമ്യവുമാണോ?

അല്ല.
സ്‌പെഷ്യല്‍ പേ സമ്പ്രദായം സര്‍വ്വീസില്‍ അനഭിലഷണീയമായ പ്രവണതകള്‍ക്കിടവരുത്തിയതിന്റെ അടിസ്ഥാനത്തിലാണ്‌ 7-ാം ശമ്പളക്കമ്മീഷന്‍ സ്‌പെഷ്യല്‍ പേ സമ്പ്രദായം അവസാനിപ്പിച്ച്‌ സ്‌പെഷ്യല്‍ അലവന്‍സുകള്‍ അനുവദിച്ചത്‌. ആയതിനാല്‍ സ്‌പെഷ്യല്‍ പേ സമ്പ്രദായം പൂര്‍ണ്ണമായി അവസാനിപ്പിച്ച്‌ ജോലിസ്വഭാവം പരിഗണിച്ച്‌ അധിക ഉത്തരവാദിത്വത്തിന്‌ അലവന്‍സുകള്‍ വര്‍ദ്ധിപ്പിച്ച്‌ നല്‍കുന്നതാണ്‌ ഉചിതം.

1.18 നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന കോമ്പന്‍സേറ്ററി അലവന്‍സുകള്‍?

പര്യാപ്‌തമല്ല.
ആവശ്യവുമായി തീരെ പൊരുത്തപ്പെടുന്നില്ല. ജോലിസ്വഭാവത്തിന്‌ അനുസൃതമായി പുതുക്കി നിശ്ചയിക്കണം.

1.19 താങ്കളുടെ അഭിപ്രായത്തില്‍ നിലവിലുള്ള യാത്രാബത്ത, ദിനബത്ത, പി.ടി.എ/പി.സി.എ എന്നിവ?

പര്യാപ്‌തമല്ല.
പെട്രോള്‍ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഉണ്ടാവുന്ന അടിക്കടിയുള്ള വിലവര്‍ദ്ധനവ്‌, യാത്രക്കൂലി വര്‍ദ്ധനവ്‌, ജീവിതചെലവിലുണ്ടാകുന്ന വര്‍ദ്ധന എന്നിവ പരിഗണിച്ച്‌ കാലോചിതമായി പരിഷ്‌ക്കരിക്കണം. സീലിംഗ്‌ ഒഴിവാക്കണം.

1.20 നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌പെഷ്യല്‍ അലവന്‍സ്‌, കോമ്പന്‍സേറ്ററി അലവന്‍സ്‌, റിസ്‌ക്‌ അലവന്‍സ്‌, നോണ്‍ പ്രാക്‌ടീസിംഗ്‌ അലവന്‍സ്‌, യൂണിഫോം അലവന്‍സ്‌, അഡീഷണല്‍ സ്‌പെഷ്യല്‍ അലവന്‍സ്‌ എന്നിവയില്‍ ഏതെങ്കിലും യുക്തിരഹിതവും അപര്യാപ്‌തവുമാണോ? അഭിപ്രായം വിശദമാക്കുക?

നിലവിലുള്ളവ യുക്തിക്ക്‌ നിരക്കുന്നതും അപര്യാപ്‌തവുമാണ്‌. വിശദാംശങ്ങള്‍ പ്രത്യേക പരിഗണനാ വിഷയങ്ങളില്‍ H ആയി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.


പ്രമോഷനും അനുബന്ധ വിഷയങ്ങളും


2.1 സര്‍ക്കാര്‍ സര്‍വ്വീസില്‍ നിലവിലുള്ള പ്രമോഷന്‍ സാധ്യത പര്യാപ്‌തമാണ്‌ എന്ന്‌ തോന്നുന്നുണ്ടോ?

ഇല്ല.
നിശ്ചിത കാലയളവിനുള്ളില്‍ പ്രമോഷന്‍ ലഭിക്കാത്തവര്‍ക്ക്‌ നോണ്‍ കേഡര്‍ പ്രമോഷന്‍, റേഷ്യോ പ്രമോഷന്‍, സമയബന്ധിത ഹയര്‍ഗ്രേഡ്‌ എന്നിവ ഉദാരമാക്കണം. എന്‍ട്രി കേഡറില്‍ 1:1:1 അനുപാതത്തില്‍ റേഷ്യോ പ്രമോഷന്‍ അനുവദിക്കണം. സൂപ്പര്‍വൈസറി തസ്‌തികകളുടെ അനുപാതം മെച്ചപ്പെടുത്തണം. കാറ്റഗറിയും ശമ്പളസ്‌കെയിലും പരിഗണിക്കാതെ സമയബന്ധിത ഹയര്‍ഗ്രേഡ്‌ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അഞ്ചുവര്‍ഷത്തിലൊന്ന്‌ എന്ന ക്രമത്തില്‍ ചുരുങ്ങിയത്‌ അഞ്ച്‌ ഗ്രേഡ്‌ ഉറപ്പാക്കണം.

2.2 പ്രമോഷന്‍ സാധ്യത മെച്ചപ്പെടുത്തുന്നതിന്‌ താഴെപറയുന്നവയില്‍ ഏതിനാണ്‌ താങ്കള്‍ മുന്‍ഗണന നല്‍കുന്നത്‌?

എ) സമയബന്ധിത ഹയര്‍ഗ്രേഡ്‌ പരിഷ്‌കരിക്കുക. 2
ബി) നോണ്‍ കേഡര്‍ ഗ്രേഡ്‌ പ്രമോഷന്‍ നടപ്പിലാക്കുക 3
സി) റേഷ്യോ അടിസ്ഥാനപ്പെടുത്തിയുള്ള ഗ്രേഡ്‌ പ്രമോഷന്‍ മെച്ചപ്പെടുത്തുക 1
ഡി) സമാന തസ്‌തികകളില്‍ വിവിധ വകുപ്പുകള്‍ക്കായി കോമണ്‍ സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഗ്രേഡ്‌ നടപ്പിലാക്കുക. 4

2.3 പ്രൊഫഷണല്‍ വിഭാഗത്തിന്‌ നല്‍കിവരുന്ന കരിയര്‍ അഡ്വാന്‍സ്‌മെന്റ്‌ സ്‌കീം മറ്റു വിഭാഗങ്ങള്‍ക്ക്‌ കൂടി നല്‍കാന്‍ സാധിക്കുമോ?

സാധിക്കും. പ്രമോഷന്‍ പ്രശ്‌നങ്ങള്‍ക്ക്‌ ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയും.

2.4 പ്രമോഷന്‍ നല്‍കുന്നതിന്‌ സീനിയോറിറ്റിയോടൊപ്പം കഴിവും കണക്കിലെടുക്കുന്നത്‌ സര്‍വ്വീസിന്റെ ഗുണമേന്മയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുമോ? എങ്കില്‍ അവ തമ്മിലുള്ള അനുപാതം എങ്ങനെയായിരിക്കും.

ഇല്ല.


പെന്‍ഷന്‍


3.1 സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ അനുവദിനീയമായവര്‍ക്ക്‌ കെ.എസ്‌.ആര്‍. ഭാഗം 3 പ്രകാരം നിലവിലുള്ള സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ വ്യവസ്ഥകളില്‍ എന്തെങ്കിലും മെച്ചപ്പെടുത്തലുകള്‍ നടത്തേണ്ടതുണ്ടോ?

ഉണ്ട്‌.
മുന്‍ കേന്ദ്ര സര്‍ക്കാരിന്റെ കാലത്ത്‌ പി.എഫ്‌.ആര്‍.ഡി.എ ആക്ട്‌ പ്രകാരം നാഷണല്‍ പെന്‍ഷന്‍ സ്‌കീം (National Pension Scheme) പ്രാബല്യത്തിലായി. സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ പെന്‍ഷന്‍ ട്രസ്റ്റി ബോര്‍ഡുമായി 2013 ല്‍ തന്നെ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്‌. ചുരുക്കത്തില്‍ ഭേദഗതി ചെയ്യപ്പെട്ട സ്റ്റാറ്റിയൂട്ടാണ്‌ ഇപ്പോള്‍ നിലനില്‍ക്കുന്നത്‌.

സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ എന്നത്‌ നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ പദ്ധതി (Defined Pension System) യാണോ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി (Contributory Pension System)ആണോ എന്ന്‌ ചോദ്യത്തില്‍ നിന്ന്‌ വ്യക്തമല്ല.

നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ പദ്ധതിയില്‍ മെച്ചപ്പെടുത്തലുകള്‍ ആവശ്യമാണ്‌.

യോഗ്യതാ സേവനകാലം പരിഗണിക്കാതെ അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ പകുതി യില്‍ കൂടുതല്‍ പെന്‍ഷനായി അനുവദിക്കണം. ഗ്രാറ്റുവിറ്റിക്ക്‌ പരമാവധി യോഗ്യതാ സേവനകാലമായി 33 വര്‍ഷം എന്ന ഉയര്‍ന്ന പരിധി ഒഴിവാക്കണം. 1/4/2013 നും ശേഷവും സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാരെയും നിര്‍വ്വചിക്കപ്പെട്ട പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. അവരില്‍നിന്നും നിര്‍ബന്ധപൂര്‍വം പിടിച്ചെടുത്ത തുക തിരികെ നല്‍കണം.

3.2 ഇപ്പോള്‍ 30 വര്‍ഷം സര്‍വ്വീസുള്ള വ്യക്തികള്‍ക്കാണ്‌ ഫുള്‍ പെന്‍ഷന്‍ അനുവദിക്കുന്നത്‌. ഈ കാലയളവില്‍ കുറവ്‌ വരുത്തേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ എത്ര മാത്രം?

കാലപരിധി പരിഗണിക്കാതെ വിരമിക്കുന്ന വേളയില്‍ അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ അറുപത്‌ ശതമാനം പെന്‍ഷനായി നല്‍കണം.

3.3 പെന്‍ഷന്‍ തുകയില്‍ പരിധി നിശ്ചയിക്കേണ്ടതുണ്ടോ?

ഇല്ല.
ഉയര്‍ന്ന വേതനത്തിനു തന്നെ പരിധി നിശ്ചയിച്ചിട്ടുണ്ട്‌. വീണ്ടും പെന്‍ഷന്‌ ഉയര്‍ന്ന പരിധി നിശ്ചയിക്കുന്നത്‌ നീതിരഹിതമാണ്‌.

3.4 പെന്‍ഷന്‍ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം എന്തായിരിക്കണം?

അറുപത്‌ ശതമാനം നല്‍കണം.

3.5 ഒരേ റാങ്കിന്‌ ഒരേ പെന്‍ഷന്‍ സ്‌കീമില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടോ?

അഞ്ചാം കേന്ദ്ര ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 3-ാം വാല്യം പേജ്‌ 1830 പാര 137-14 പ്രകാരമാവണം വണ്‍ റാങ്ക്‌ - വണ്‍ പെന്‍ഷന്‍ നടപ്പിലാക്കേണ്ടത്‌. സ്റ്റേജ്‌ നിര്‍ണ്ണയത്തിലെ പോരായ്‌മകള്‍ പരിഹരിക്കണം.

3.6 നിലവിലുള്ള അനുതാപബത്ത (compassionate allowance) സമ്പ്രദായം തുടരേണ്ടതുണ്ടോ?

ഉണ്ട്‌.

3.7 അനുതാപബത്ത ലഭിക്കുന്ന ജീവനക്കാരുടെ കുടുംബത്തിന്‌ ഫാമിലി പെന്‍ഷന്‍ നല്‍കേണ്ടത്‌ ആവശ്യമാണോ?

അതെ

3.8 വിരമിക്കുന്ന അവസരത്തില്‍ അവശേഷിക്കുന്ന ആര്‍ജിത ആവധി പണമായി മാറ്റി നല്‍കുന്നത്‌ സംബന്ധിച്ച്‌ നിലവിലുള്ള ചട്ടങ്ങളോട്‌ താങ്കള്‍ യോജിക്കുന്നുണ്ടോ?

വിരമിക്കുന്ന വേളയില്‍ ജീവനക്കാരന്റെ കണക്കില്‍ അവശേഷിച്ചിട്ടുള്ള മുഴുവന്‍ ആര്‍ജിതാവധിയും പണമായി മാറ്റുന്നതിന്‌ സാഹചര്യം ഉണ്ടാവണം. 300 എന്ന പരിധി എടുത്തുകളയണം.

3.9 ഡെത്ത്‌ കം റിട്ടയര്‍മെന്റ്‌ ഗ്രാറ്റുവിറ്റി നല്‍കുന്നതിന്‌ നിലവിലുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച്‌ താങ്കള്‍ക്ക്‌ എന്തെങ്കിലും അഭിപ്രായമുണ്ടോ?

ഉണ്ട്‌. പരമാവധി 33 വര്‍ഷം എന്ന പരിധി ഒഴിവാക്കണം. ഫോര്‍മുലകളില്‍ മാറ്റം വരുത്തണം.

3.10 ഡെത്ത്‌ കം റിട്ടയര്‍മെന്റ്‌ ഗ്രാറ്റുവിറ്റിയുടെ ഉയര്‍ന്ന പരിധി എത്രയായിരിക്കണം?

സര്‍വ്വീസിലിരിക്കെ മരണമടയുന്നവരുടെ കുടുംബത്തിന്‌ 12 മാസത്തെ ശമ്പളം മിനിമം ഗ്രാറ്റുവിറ്റിയായി നല്‍കുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ കുറഞ്ഞ സര്‍വ്വീസുള്ളവര്‍ക്കും 12 മാസത്തെ ശമ്പളം എന്ന തോതില്‍ മിനിമം ഗ്രാറ്റുവിറ്റി അനുവദിക്കണം. പരമാവധി 15 ലക്ഷം രൂപയായി ഉയര്‍ത്തണം.

3.11 എക്‌സ്‌ഗ്രേഷ്യാ പെന്‍ഷന്‍ സംബന്ധിച്ച ചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടോ?

ഉണ്ട്‌. മിനിമം പെന്‍ഷന്‍ ബാധകമാക്കണം.

3.12 പെന്‍ഷന്‍ ചട്ടങ്ങള്‍ നടപ്പാക്കുന്നതില്‍ എന്തെങ്കിലും പോരായ്‌മകളോ, അപാകതകളോ താങ്കളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഉദാഹരണസഹിതം വ്യക്തമാക്കുകയും അത്‌ പരിഹരിക്കുന്നതിന്‌ ആവശ്യമായ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക?

പെന്‍ഷന്‍ വകുപ്പും അനുബന്ധ ഓഫീസുകളും അനുവദിക്കണമെന്ന്‌ ഒന്‍പതാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ ചെയ്‌തിരുന്നു. അതിന്മേല്‍ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അടിയന്തിരമായി പെന്‍ഷന്‍ വകുപ്പ്‌ അനുവദിക്കണം.

3.13 കെ.എസ്‌.ആര്‍. ഭാഗം 3 പ്രകാരം നിലവിലുള്ള വോളണ്ടറി റിട്ടയര്‍മെന്റ്‌ സ്‌കീമില്‍ എന്തെങ്കിലും മാറ്റം ആവശ്യമുണ്ടോ?

20 വര്‍ഷം എന്ന കാലാവധി കുറയ്‌ക്കണം. ശാരീരികമായ അവശത കാരണം സ്വയം വിരമിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അതിന്‌ അനുമതി നല്‍കണം.

3.14 1964 ല്‍ ഏര്‍പ്പെടുത്തിയ കാലാകാലങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുള്ളതുമായ ഉദാരകുടുംബ പെന്‍ഷന്‍ പദ്ധതി താങ്കളുടെ അഭിപ്രായത്തില്‍ പര്യാപ്‌തമാണോ?

പര്യാപ്‌തമാണ്‌.

3.15 പെന്‍ഷന്‍ കമ്മ്യൂട്ട്‌ ചെയ്യുന്നതിന്‌ നിലവിലുള്ള ചട്ടങ്ങള്‍, നിരക്ക്‌ എന്നിവ സംബന്ധിച്ചും 12 വര്‍ഷത്തിനുശേഷം കമ്മ്യൂട്ട്‌ ചെയ്‌ത ഭാഗം പുന:സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ്‌ സംബന്ധിച്ചും താങ്കളുടെ അഭിപ്രായം?

കമ്മ്യൂട്ടേഷന്‍ നിരക്ക്‌ വര്‍ദ്ധിപ്പിക്കണം. കമ്മ്യൂട്ട്‌ ചെയ്‌ത ഭാഗം പുന:സ്ഥാപിക്കാനുള്ള കാലാവധി 12 വര്‍ഷം എന്നത്‌ 10 വര്‍ഷമായി ചുരുക്കണം.

3.16 പെന്‍ഷന്‍ കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ അത്‌ പരിഹരിക്കുന്നതിന്‌ താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്‌?

മണി ഓര്‍ഡര്‍ സമ്പ്രദായം പുന:സ്ഥാപിക്കണം. ട്രഷറികളില്‍ ആവശ്യമായ പശ്ചാത്തലസൗകര്യങ്ങള്‍ ഉണ്ടാകണം. പ്രായാധിക്യത്താല്‍ ശാരീരിക അവശതകള്‍ ഉള്ളവരാണ്‌ പെന്‍ഷന്‍കാരില്‍ ഏറിയ പങ്കും. മതിയായ ഇരിപ്പിടങ്ങളും ടോയ്‌ലറ്റ്‌ സൗകര്യങ്ങളും പല ട്രഷറികളിലും ഇല്ല.

3.17 പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ടതുണ്ടെന്ന്‌ താങ്കള്‍ കരുതുന്നുണ്ടോ?

ഉണ്ട്‌.

3.18 പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത്‌ യുവാക്കളുടെ തൊഴിലവസരത്തെ ബാധിക്കുമെന്ന്‌ താങ്കള്‍ കരുതുന്നുണ്ടോ?

താല്‍ക്കാലികമായി ബാധിക്കും.


മുന്‍ ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍


4.1 ചില വിഭാഗം ജീവനക്കാര്‍ക്ക്‌ പ്രത്യേക കാരണങ്ങള്‍ കൂടാതെ ഉയര്‍ന്ന ശമ്പളം നല്‍കാനായി കഴിഞ്ഞ ശമ്പളകമ്മീഷന്‍ ശുപാര്‍ശ ചെയ്‌തിട്ടുള്ളതായി അഭിപ്രായമുണ്ടോ?

ഇല്ല.

4.2 ഇത്തരത്തില്‍ യുക്തിരഹിതമായി വരുത്തിയ ശമ്പളവര്‍ദ്ധന തുടരേണ്ടതുണ്ടോ?

9-ാം ശമ്പളകമ്മീഷന്‍ സംസ്ഥാന സര്‍വ്വീസിലെ ഓരോ കാറ്റഗറികളുടേയും നിലവിലുള്ള വേതനഘടന, ജോലിവ്യവസ്ഥ തുടങ്ങിയ വിഷയങ്ങള്‍ പരിശോധിച്ചും ജീവനക്കാരുടേയും സംഘടനകളുടേയും അഭിപ്രായങ്ങള്‍ തേടിയും സംഘടനകളുമായി ചര്‍ച്ച നടത്തിയുമാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിട്ടുള്ളത്‌. അത്തരമൊരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ വേതനഘടനയെ യുക്തിരഹിതമെന്ന്‌ ചോദ്യാവലിയില്‍ വിശേഷിപ്പിച്ച നടപടി തികച്ചും അനുചിതമാണ്‌. കഴിഞ്ഞ 9 ശമ്പളപരിഷ്‌കരണങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഓരോ വേതനപരിഷ്‌കരണഘട്ടത്തിലും ഓരോരോ കാറ്റഗറികള്‍ക്ക്‌ പരിഗണന ലഭിച്ചിട്ടുള്ളതായി കാണാം. 1983 ല്‍ എല്‍.ഡി. ക്ലാര്‍ക്കിന്റെ ശമ്പളസ്‌കെയില്‍ 640 - 1000 ആയിരുന്നപ്പോള്‍ ഒരു പി.ഡി. ടീച്ചറിന്റെ ശമ്പളസ്‌കെയില്‍ 660 - 1050 ആയിരുന്നു. കേവലം ഒരു ഇന്‍ക്രിമെന്റ്‌ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്‌. സെക്രട്ടറിയേറ്റ്‌ സര്‍വ്വീസ്‌ അസിസ്റ്റന്റ്‌ ഗ്രേഡ്‌ II ന്റെ സ്‌കെയില്‍ 675 - 1125 ആയിരുന്നു. 9-ാം ശമ്പളപരിഷ്‌കരണം എത്തുമ്പോള്‍ എല്‍.ഡി. ക്ലാര്‍ക്കിന്റെ സ്‌കെയില്‍ 9940 - 16500, പി.ഡി. ടീച്ചര്‍ 16180 - 29180, സെക്രട്ടറിയേറ്റ്‌ അസിസ്റ്റന്റ്‌ 13900 - 24040 എന്നീ ക്രമത്തിലാണ്‌ അനുവദിക്കപ്പെട്ടിട്ടുള്ളത്‌. തസ്‌തികകള്‍ തമ്മിലുള്ള ബന്ധവും തുല്യതയും പല ഘട്ടങ്ങളിലായി തകര്‍ക്കപ്പെട്ടിട്ടുണ്ട്‌ എന്നതാണ്‌ വസ്‌തുത. 1992 ലെ പേ ഈക്വലൈസേഷനിലാണ്‌ ഏറ്റവും മോശപ്പെട്ട നിലയിലെത്തിച്ചത്‌. 9-ാം ശമ്പളപരിഷ്‌കരണം നടപ്പിലാക്കിയതിനുശേഷം നിരവധി കാറ്റഗറികള്‍ക്ക്‌ ശമ്പളസ്‌കെയില്‍ ഉയര്‍ത്തികൊടുത്തിരുന്നു. 29/3/2012 ലെ ജി.ഒ.(പി) 193/2012/ഫിന്‍ നമ്പര്‍ ഉത്തരവ്‌ പ്രകാരം സെക്രട്ടറിയേറ്റ്‌ സര്‍വ്വീസിലെ ചില കാറ്റഗറികളുടെ ശമ്പളസ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിച്ച ഉത്തരവില്‍ 9-ാം ശമ്പളപരിഷ്‌കരണത്തില്‍ ചില കാറ്റഗറികള്‍ക്ക്‌ അനര്‍ഹമായ ശമ്പളസ്‌കെയില്‍ അനുവദിച്ചുവെന്നും അടുത്ത ശമ്പളപരിഷ്‌കരണത്തില്‍ അത്‌ പരിഹരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ചില വിഭാഗം കാറ്റഗറികളുടെ ശമ്പളസ്‌കെയില്‍ ഉയര്‍ത്തുന്നതിനുവേണ്ടി പൂര്‍വ്വകാല വേതനഘടനയോ തസ്‌തികകള്‍ തമ്മില്‍ നിലനിന്നിരുന്ന ബന്ധവും തുല്യതയും ഒന്നും തന്നെ പരിശോധിക്കാതെ ഇറക്കിയ ഉത്തരവിലെ വാസ്‌തവ വിരുദ്ധമായ നിരീക്ഷണങ്ങള്‍ നീതിയുക്തമായി പ്രവര്‍ത്തിക്കേണ്ട ശമ്പളകമ്മീഷന്റെ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയതുതന്നെ പ്രതിഷോധാര്‍ഹമാണ്‌. മുന്‍ കാലഘട്ടങ്ങളില്‍ സംസ്ഥാനത്തെ വേതനഘടനയില്‍ നിലനിന്നിരുന്ന ബന്ധവും തുല്യതയും പാരസ്‌പര്യവും പുന:സ്ഥാപിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന്‌ പ്രത്യാശിക്കുന്നു.

 

മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്‌ സ്‌കീം

 

5.1 നിലവിലുള്ള മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ്‌ പദ്ധതി പര്യാപ്‌തമാണോ?

അല്ല. ചികിത്സാ ആനുകൂല്യം ലഭിക്കുന്നതിന്‌ ബഡ്‌ജറ്റ്‌ അലോട്ട്‌മെന്റ്‌ വേണമെന്ന വ്യവസ്ഥ ഒഴിവാക്കണം. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലെ ചികിത്സക്ക്‌ റീ ഇമ്പേഴ്‌സ്‌മെന്റ്‌ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കണം. ആശുപത്രി ചെലവ്‌, മരുന്നുകളുടെ വില എന്നിവയുടെ യഥാര്‍ത്ഥ ചെലവ്‌ അനുവദിക്കണം.

5.2 മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിനു പകരം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്‌ പദ്ധതി ഏര്‍പ്പെടുത്തേണ്ടതുണ്ടോ?

മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിന്‌ പകരമായി മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്‌ പദ്ധതി ഏര്‍പ്പെടുത്തുന്നത്‌ അശാസ്യമല്ല. മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ്‌ പദ്ധതി നിലനിര്‍ത്തി, പുതുതായി മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്‌ പദ്ധതി ഏര്‍പ്പെടുത്താവുന്നതുമാണ്‌. ഒന്‍പതാം ശമ്പളക്കമ്മീഷന്‍ ഇതിനനുസൃതമായി നിര്‍ദ്ദേശിച്ചിരുന്നു.

5.3 പെന്‍ഷന്‍കാര്‍ക്ക്‌ നല്‍കിവരുന്ന മെഡിക്കല്‍ അലവന്‍സ്‌ പര്യാപ്‌തവും ഫലപ്രദവുമാണോ?

അല്ല.
നിലവില്‍ നല്‍കുന്നതിന്റെ രണ്ട്‌ ഇരട്ടിയായി വര്‍ദ്ധിപ്പിക്കണം. അതോടൊപ്പം മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്‌ പദ്ധതി കൂടി ഏര്‍പ്പെടുത്തണം.

5.4 ജീവനക്കാരില്‍ നിന്നും നിശ്ചിത വിഹിതം കൈപ്പറ്റിക്കൊണ്ട്‌ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതി നടപ്പിലാക്കുന്നത്‌ അഭിലഷണീയമാണോ?

ആണ്‌.

5.5 പെന്‍ഷന്‍കാരില്‍ നിന്നും നിശ്ചിത തുക പ്രീമിയമായി സ്വീകരിച്ച്‌ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതി നടപ്പിലാക്കുന്നതിനോട്‌ താങ്കള്‍ യോജിക്കുന്നുണ്ടോ?

ഉണ്ട്‌.

5.6 ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്ര ഗവണ്‍മെന്റിന്റെ CGHS മാതൃകയില്‍ ഒരു പദ്ധതി ഏര്‍പ്പെടുത്തുന്നത്‌ ഉചിതമാണോ?

അതെ.
എന്നാല്‍ അതിലെ പ്രായോഗിക വൈഷമ്യങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം.


VI. സേവനാവകാശനിയമം 2012


6.1 39 വകുപ്പുകളില്‍ നടപ്പിലാക്കിയ സേവനാവകാശ നിയമം താങ്കളുടെ അഭിപ്രായത്തില്‍
ഒരു പരിധിവരെ മെച്ചമാണ്‌. ജീവനക്കാരുടെ മാനദണ്ഡവിരുദ്ധമായ സ്ഥലംമാറ്റങ്ങള്‍, പശ്ചാത്തലസൗകര്യങ്ങളുടെ അഭാവം തുടങ്ങിയവ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന്‌ തടസ്സം സൃഷ്‌ടിച്ചിട്ടു ണ്ട്‌.

6.2 സേവനാവകാശനിയമം എല്ലാ വകുപ്പുകളിലും നടപ്പാക്കേണ്ടതുണ്ടോ?

ഉണ്ട്‌.
പ്രായോഗികത പരിശോധിച്ച്‌ മറ്റുള്ള വകുപ്പുകളില്‍ നടപ്പിലാക്കണം.

6.3 നിലവില്‍ സര്‍ക്കാരിന്റെ റവന്യു ചെലവിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത്‌ വിദ്യാഭ്യാസ മേഖലയില്‍ ആണ്‌. പ്രത്യേകിച്ചും ഗവണ്‍മെന്റ്‌, എയ്‌ഡഡ്‌ മേഖലയിലെ അധ്യാപകരുടെ ശമ്പള ഇനത്തില്‍. പക്ഷെ വിദ്യാഭ്യാസ നിലവാരം കുറഞ്ഞുവരുന്നതായി വ്യാപകമായ പരാതികള്‍ ഉണ്ട്‌. താങ്കളുടെ അഭിപ്രായത്തില്‍ അതിന്റെ പ്രധാന കാരണം?

പൊതുവിദ്യാഭ്യാസമേഖലയില്‍ നിലവാരം കുറഞ്ഞുവരുന്നു എന്ന നിരീക്ഷണം വാസ്‌തവ വിരുദ്ധമാണ്‌. പൊതുവിദ്യാഭ്യാസം നേരിടുന്ന പ്രതിസന്ധികള്‍ക്കടിസ്ഥാനം സര്‍ക്കാര്‍ ഈ രംഗത്ത്‌ കൈക്കൊള്ളുന്ന നടപടികളാണ്‌. പാഠപുസ്‌തകങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുക, അനാദായകരമെന്ന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മുദ്രകുത്തി അദ്ധ്യാപകരെ നിയമിക്കാതിരിക്കുന്ന പ്രവണത ഒഴിവാക്കുക, അദ്ധ്യാപക പരിശീലനം കാര്യക്ഷമമായി സംഘടിപ്പിക്കുക, അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കാലോചിതമായി പുന:ക്രമീകരിക്കുക തുടങ്ങി നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട്‌. ശാസ്‌ത്രീയമായ പരിശോധനകള്‍ കൂടാതെ സങ്കുചിത താല്‍പര്യങ്ങള്‍ക്ക്‌ കീഴ്‌പെട്ട്‌ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്ന നടപടിയും പ്രതിസന്ധിക്ക്‌ കാരണമാണ്‌.


പാര്‍ശ്വസ്ഥ പ്രവേശനവ്യവസ്ഥ (Lateral Entry System)

 

7.1 നിലവിലുള്ള പാര്‍ശ്വസ്ഥ പ്രവേശന രീതി നീതീകരിക്കത്തക്കതാണോ?

അതെ, യോഗ്യതയുടെ അടിസ്ഥാനത്തില്‍ അര്‍ഹതയുള്ളവര്‍ക്ക്‌ പ്രമോഷന്‍ നല്‍കി നിയമിക്കാവുന്നതാണ്‌.

7.2 പാര്‍ശ്വസ്ഥ പ്രവേശന രീതി എല്ലാ വകുപ്പുകളിലെ ജീവനക്കാര്‍ക്കും തുല്യമായ അവസരങ്ങള്‍ നല്‍കുന്നുണ്ടോ?

ഇല്ല.
വിവിധ വകുപ്പുകളില്‍ നിലനില്‍ക്കുന്ന സ്‌പെഷ്യല്‍ റൂളിന്‌ വിധേയമായി മാത്രമേ പാര്‍ശ്വസ്ഥ പ്രവേശനം നടത്താന്‍ സാധിക്കൂ.

7.3 പാര്‍ശ്വസ്ഥ പ്രവേശന വ്യവസ്ഥ

(സി) കാര്യക്ഷമതയെ ബാധിക്കുന്നില്ല.

7.4 പ്രഗത്ഭരെ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക്‌ ആകര്‍ഷിക്കുന്നതില്‍ പാര്‍ശ്വസ്ഥ പ്രവേശനം തടസമാകുന്നുണ്ടോ?

ഇല്ല.

7.5 പാര്‍ശ്വസ്ഥ പ്രവേശനത്തിനായി യോഗ്യതാ പരീക്ഷകള്‍ മാനദണ്ഡമാക്കേണ്ടതുണ്ടോ?

ഇല്ല.


വിവര സാങ്കേതികവിദ്യയുടെ വിന്യാസം


8.1 സംസ്ഥാനത്തിന്റെ പരിമിതമായ വിഭവശേഷിയുടെ പശ്ചാത്തലത്തില്‍ വിവരസാങ്കേതികവിദ്യ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത്‌ പൊതുസേവന ചെലവ്‌ കുറയ്‌ക്കുമെന്ന്‌ താങ്കള്‍ കരുതുന്നുവോ?

ഇല്ല
വിവരസാങ്കേതികവിദ്യ ജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ വേണ്ടിയാണ്‌.

8.2 എല്ലാ സര്‍ക്കാര്‍ രേഖകളും (രഹസ്യ രേഖകള്‍ ഒഴികെ) ഓണ്‍ലൈന്‍ ആക്കുന്നത്‌ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സുതാര്യത വര്‍ദ്ധിപ്പിക്കുമെന്ന്‌ താങ്കള്‍ കരുതുന്നുണ്ടോ?

ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സര്‍ക്കാര്‍ രേഖകള്‍ കൈമാറുന്നത്‌ ആശാസ്യമാണ്‌.

8.3 സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശനം ലഭിക്കുന്നതിന്‌ കമ്പ്യൂട്ടര്‍ സാക്ഷരത നിര്‍ബന്ധമാക്കേണ്ടതുണ്ടെന്ന്‌ താങ്കള്‍ കരുതുന്നുണ്ടോ?

ഇല്ല.
നിശ്ചിത കാലം പരിശീലനം നല്‍കിയാല്‍ ഏതൊരാള്‍ക്കും കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിക്കാന്‍ കഴിയും.


പൊതുവിഷയങ്ങള്‍


9.1 താങ്കളുടെ അഭിപ്രായത്തില്‍ സിവില്‍സര്‍വീസിന്റെ കാര്യക്ഷമത, ഉത്തരവാദിത്വം ജനാഭിമുഖ്യം എന്നിവ?
തൃപ്‌തികരമാണ്‌.
9.2 സര്‍ക്കാര്‍ സര്‍വീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി എന്ത്‌ മാര്‍ഗ്ഗങ്ങളാണ്‌ താങ്കള്‍ നിര്‍ദ്ദേശിക്കുന്നത്‌?
സിവില്‍സര്‍വ്വീസിന്റെ കാര്യക്ഷമതക്കുറവ്‌ സംബന്ധിച്ച്‌ വ്യാപക ആക്ഷേപം ഉന്നയിച്ച്‌ അതിന്റെ മറവില്‍ സേവന പ്രവര്‍ത്തനങ്ങള്‍ സ്വകാര്യമേഖലയിലേക്ക്‌ കൈമാറ്റുന്നതിനുള്ള പ്രവര്‍ത്തനം ശക്തമാണ്‌. പൊതുസമൂഹത്തിന്റെ പരിഛേദം എന്ന നിലയില്‍ ചെറു ന്യൂനപക്ഷം ആക്ഷേപത്തിനിടയാകുന്നതിനെ പര്‍വ്വതീകരിച്ച്‌ സിവില്‍സര്‍വ്വീസ്‌ ആകെ കാര്യക്ഷമതാരാഹിത്യമെന്നതിലേക്ക്‌ എത്തിക്കുന്നത്‌ ആശാസ്യമല്ല. പാര്‍ലമെന്റിലെയോ നിയമസഭയിലെയോ ഒരംഗത്തിന്റെ തെറ്റായനടപടിമൂലം പാര്‍ലമെന്ററി ജനാധിപത്യം മോശമാണെന്ന്‌ പറയാന്‍ കഴിയുമോ?. ജുഡീഷ്യറിയിലെ ഒറ്റപ്പെട്ട വ്യക്തികളുടെ മോശം പരാമര്‍ശമോ, തെറ്റായ നടപടിയുടെയോ പേരില്‍ നീതിന്യായ വ്യവസ്ഥയാകെ കുഴപ്പമാണെന്ന്‌ പറഞ്ഞാല്‍ യോജിക്കാന്‍ കഴിയുമോ? സംസ്ഥാന ജീവനക്കാരുടെ സ്ഥലംമാറ്റ മാനദണ്ഡം പാലിക്കുവാന്‍ തയ്യാറാകാത്തത്‌ കാര്യക്ഷമതാ രാഹിത്യത്തിനിടയാക്കുന്നുണ്ട്‌. സര്‍വ്വീസിന്റെ നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായ മാറ്റത്തിന്‌ വിധേയമാക്കുകയും ഇതിനനുസൃതമായി ജീവനക്കാര്‍ക്ക്‌ പരിശീലനം നല്‍കുകയും വേണം.
9.3 സര്‍ക്കാര്‍ പ്രവൃത്തി ദിനങ്ങള്‍ ആഴ്‌ചയില്‍ 5 ദിവസമായി ചുരുക്കേണ്ടതുണ്ടോ?
ഇല്ല.

സംസ്ഥാനത്ത്‌ നിലനില്‍ക്കുന്ന മെച്ചപ്പെട്ട സംവിധനങ്ങളെയാകെ പൊളിച്ചെഴുതേണ്ട അടിയന്തിര സാഹചര്യങ്ങളൊന്നുമില്ല. 
9.4 പ്രവൃത്തി ദിനങ്ങള്‍ 5 ആയി കുറയ്‌ക്കുകയാണെങ്കില്‍ കാഷ്വല്‍ ലീവുകളുടെയും പൊതു അവധികളുടെയും എണ്ണം കുറയ്‌ക്കല്‍, നിയന്ത്രിത അവധികള്‍ ഏര്‍പ്പെടുത്തല്‍ എന്നീ പരിഷ്‌കാരങ്ങള്‍ അവലംബിക്കാവുന്നതാണോ?
ബാധകമല്ല.
9.5 മാനസികമായും ശാരീരികമായും വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നിലവിലുള്ള സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ്‌ പര്യാപ്‌തമാണ്‌ എന്ന്‌ കരുതുന്നുണ്ടോ?
പര്യാപ്‌തമല്ല. വര്‍ദ്ധിപ്പിക്കണം.
9.6 കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ലഭ്യമായിട്ടുള്ള താഴെപറയുന്ന ആനുകൂല്യങ്ങളില്‍ ഏതൊക്കെയാണ്‌ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ബാധകമാക്കേണ്ടത്‌?
കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സ്‌ പദ്ധതി, ശിശുപരിപാലന അവധി, ട്രാന്‍സ്‌പോര്‍ട്ട്‌ അലവന്‍സ്‌ തുടങ്ങി പരമാവധി എല്ലാ ആനുകൂല്യങ്ങളും ബാധകമാക്കണം.
9.7 വനിതാ ജീവനക്കാര്‍ക്ക്‌ സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭ്യമായ സൗകര്യങ്ങള്‍ പര്യാപ്‌തമാണോ? പര്യാപ്‌തമല്ലെങ്കില്‍ ആയത്‌ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍.
പര്യാപ്‌തമല്ല.

എല്ലാ ആഫീസുകളിലും പ്രാഥമിക സൗകര്യം ഉറപ്പുവരുത്തണം. ആഫീസുകളോട്‌ അനുബന്ധിച്ച്‌ ക്രഷര്‍ ആരംഭിക്കണം. വിശ്രമസൗകര്യങ്ങള്‍ സ്ഥാപനങ്ങളില്‍ ഉണ്ടാകണം.
9.8 കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ പുറപ്പെടുവിക്കുന്ന റാങ്കുലിസ്റ്റുകളില്‍ ഉയര്‍ന്ന റാങ്ക്‌ ലഭിക്കുന്ന ചിലര്‍ക്ക്‌ പ്രമോഷന്‍ സാധ്യത കുറഞ്ഞ വകുപ്പില്‍ നിയമനം ലഭിക്കുന്നതുമൂലം സ്റ്റാഗ്നേഷന്‍ നേരിടുകയും അതേ റാങ്ക്‌ ലിസ്റ്റില്‍ താഴ്‌ന്ന റാങ്ക്‌ ലഭിച്ചയാള്‍ക്ക്‌ ഉയര്‍ന്ന പ്രമോഷന്‍ സാധ്യതയുള്ള വകുപ്പില്‍ നിയമനം ലഭിക്കുന്നതുമൂലം വേഗത്തില്‍ പ്രൊമോഷന്‍ ലഭിക്കുകയും ചെയ്‌തുവരുന്നുണ്ട്‌. ആ അപാകത പരിഹരിക്കുന്നതിന്‌ താങ്കളുടെ നിര്‍ദ്ദേശം?
വളരെ സങ്കീര്‍ണമായ വിഷയം വിശദമായ ചര്‍ച്ചയിലൂടെ പരിശോധിക്കേണ്ടതുണ്ട്‌. സര്‍വ്വീസ്‌ മേഖലയില്‍ അഭിപ്രായ സമന്വയത്തിലൂടെ തീരുമാനമെടുക്കേണ്ട വിഷയമാണ്‌.
9.9 ഓഫീസുകളിലെ പശ്ചാത്തല അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്‌ സര്‍ക്കാര്‍ ജീവനക്കാരന്റെ കാര്യക്ഷമതയെ ബാധിക്കുന്നുണ്ടോ?
ഉണ്ട്‌. സംസ്ഥാനത്തെ നിരവധി ആഫീസുകളില്‍ യഥാസമയം അറ്റകുറ്റപണികള്‍ നടത്തുന്നില്ല. സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. ആധുനിക കാലഘട്ടത്തിനനുസൃതമായി സ്ഥാപനങ്ങളെ വിപുലീകരിക്കണം.
9.10 നിലവിലെ സാമൂഹിക സാഹചര്യത്തില്‍ അഴിമതി തടയുന്നതിനുള്ള നടപടികള്‍ പര്യാപ്‌തമാണോ; അല്ലെങ്കില്‍ ആയതിനുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍
ഇല്ല.
നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണം. അഴിമതി തടയുന്നതിനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ പ്രകടിപ്പിക്കണം.

9.11 സ്റ്റേറ്റ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസ്‌ രൂപവത്‌കരിക്കുന്നത്‌ സംസ്ഥാന സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയും, ഗുണമേന്മയും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അഴിമതി ഗണ്യമായി കുറയ്‌ക്കുന്നതിനും സഹായകരമാകും എന്ന്‌ കരുതുന്നുണ്ടോ?

ഇല്ല.

ജീവനക്കാര്‍ക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്ന പ്രമോഷന്‍ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായി നഷ്ടപ്പെടുന്ന തരത്തില്‍ കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വ്വീസ്‌ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട്‌ യോജിക്കാന്‍ കഴിയില്ല.

9.12 സ്വകാര്യമേഖലയിലേതുപോലെ, മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കുന്ന ജീവനക്കാര്‍ക്ക്‌ സാമ്പത്തിക ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത്‌ സര്‍ക്കാര്‍ സര്‍വ്വീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന്‌ താങ്കള്‍ കരുതുന്നുവോ?
ഇല്ല.
അനഭിലഷണീയമായ പ്രവണതകള്‍ക്ക്‌ സഹായകരമാകും എന്നതിനപ്പുറം കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന്‌ കരുതുന്നില്ല.
9.13 എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ബയോമെട്രിക്‌ പഞ്ചിംങ്‌ സമ്പ്രദായം ഏര്‍പ്പെടുത്തേണ്ടതുണ്ടോ?
ഇല്ല.
9.14 കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകളില്‍ പഞ്ചിംങ്‌ സമ്പ്രദായ പ്രകാരമുള്ള സമയനിഷ്‌ഠ പാലിക്കുക എന്നത്‌ സേവനം വിലയിരുത്തുന്നതിന്‌ ഒരു മാനദണ്ഡമായി ഉള്‍പ്പെടുത്തേണ്ടതുണ്ടോ?
ഇല്ല.
9.15 പൊതുജനങ്ങളോടുള്ള ജീവനക്കാരുടെ പെരുമാറ്റം തൃപ്‌തികരമാണോ; അല്ലെങ്കില്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശം?
തൃപ്‌തികരമാണ്‌. എന്നാല്‍ ജനപക്ഷ സമീപനം സ്വീകരിക്കേണ്ടതുണ്ട്‌.
9.16 ഏതെങ്കിലും ഗവണ്‍മെന്റ്‌ വകുപ്പുകളില്‍ ജീവനക്കാരുടെ എണ്ണം ആവശ്യത്തിലധികമാണെന്ന്‌ താങ്കള്‍ക്ക്‌ അഭിപ്രായമുണ്ടോ? എങ്കില്‍ ഏതൊക്കെ?
ഇല്ല.
9.17 ഏതെങ്കിലും ഗവണ്‍മെന്റ്‌ വകുപ്പുകളില്‍ ജീവനക്കാര്‍ ആവശ്യത്തിനില്ല എന്ന്‌ തോന്നുന്നുണ്ടോ? എങ്കില്‍ ഏതൊക്കെ?
ആരോഗ്യം, ആരോഗ്യവിദ്യാഭ്യാസം, പഞ്ചായത്ത്‌, നീതിന്യായം, റവന്യൂ, ലോട്ടറി, പോലീസ്‌, ഹയര്‍സെക്കണ്ടറി, കൊമേഴ്‌സ്യല്‍ ടാക്‌സസ്‌, ഇന്‍ഷ്വറന്‍സ്‌, എല്‍.എസ്‌.ജി.ഡി. എഞ്ചിനീയറിംഗ്‌, അഡ്വക്കേറ്റ്‌ ജനറല്‍, ഇക്കണോമിക്‌സ്‌ & സ്റ്റാറ്റിസ്റ്റിക്‌സ്‌ മുതലായ വകുപ്പുകള്‍. വിവിധ വകുപ്പുകളിലെ കുക്ക്‌, വാര്‍ഡന്‍, നൈറ്റ്‌ വാച്ചര്‍, സെക്യൂരിറ്റി വിഭാഗങ്ങള്‍.

9.18 ജീവനക്കാരുടെ പുനര്‍വിന്യാസം ആവശ്യമെങ്കില്‍ ഉചിതമായ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുക?
അധികാര വികേന്ദ്രീകരണം ഒരു പരിധിവരെ ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനമാണ്‌ കേരളം. ആയതിനാല്‍ സെക്രട്ടറിയേറ്റ്‌, വകുപ്പ്‌ അധ്യക്ഷന്‍, റിജിയണല്‍ ഓഫീസ്‌, ജില്ലാ ഓഫീസ്‌ എന്നിവിടങ്ങളിലെ നിലവിലുള്ള അധികാര ഘടനയില്‍ ഏറെ മാറ്റങ്ങള്‍ അനിവാര്യമാണ്‌. ഇ.കെ.നായനാര്‍ അധ്യക്ഷനായ മൂന്നാം ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കുന്നത്‌ സംസ്ഥാത്തിനും ഭരണ നിര്‍വഹണത്തിനും ഗുണകരമാണ്‌. സെക്രട്ടറിയേറ്റും ഡയറക്ടറേറ്റും വളരുകയല്ല വേണ്ടത്‌ മറിച്ച്‌ ജില്ലാ, ബ്ലോക്ക്‌, പഞ്ചായത്ത്‌ അടിസ്ഥനത്തിലുള്ള സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുകയാണ്‌ വേണ്ടത്‌. ത്രിതല പഞ്ചായത്ത്‌കളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ എല്ലാ തലങ്ങളില്‍ നിന്നും വ്യക്തമയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ പുനര്‍ വിന്യസിക്കാവുന്നതാണ്‌.

കമ്മീഷന്‍ പ്രത്യേകമായി പരിഗണിക്കേണ്ട വിഷയങ്ങള്‍


A കാഷ്വല്‍ സ്വീപ്പര്‍
സംസ്ഥാന സിവില്‍സര്‍വ്വീസിലെ ഏറ്റവും തുച്ഛമായ കൂലി പറ്റുന്ന കാഷ്വല്‍ സ്വീപ്പര്‍മാരുടെ നിയമനത്തിനും ജോലിസ്ഥിരതയ്‌ക്കും നിയതമായ വ്യവസ്ഥകള്‍ നിലവിലില്ല. 100 സ്‌ക്വയര്‍ മീറ്ററില്‍ താഴെ വിസ്‌തീര്‍ണ്ണമുള്ള സ്ഥാപനങ്ങളിലാണ്‌ തസ്‌തികകള്‍ സൃഷ്‌ടിക്കാതെ കാഷ്വല്‍ ജീവനക്കാരെ നിയമിക്കുന്നത്‌. ഔദ്യോഗിക രേഖകള്‍ പ്രകാരം 2203 കാഷ്വല്‍ സ്വീപ്പര്‍മാരാണ്‌ 50 സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ 100 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള സ്ഥാപനങ്ങളില്‍ നിലവില്‍ ജോലിചെയ്‌തുവരുന്നത്‌. ഇവര്‍ക്ക്‌ പ്രതിമാസം 4000 രൂപയാണ്‌ നല്‍കിവരുന്നത്‌.
ശമ്പളക്കമ്മീഷന്റെ അന്വേഷണ വിഷയങ്ങളില്‍ കാഷ്വല്‍ സ്വീപ്പര്‍മാരുടെ സേവന-വേതനവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ കമ്മീഷന്‍ പുറപ്പെടുവിച്ച ചോദ്യാവലിയില്‍ ഇവരെ സംബന്ധിച്ച പ്രത്യേകമായ പരാമര്‍ശം ഒന്നുമില്ല. കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഈ വിഭാഗം ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ കൂടി പരിഗണിച്ച്‌ നിര്‍ദ്ദേശം നല്‍കണം.

പാര്‍ട്ട് ടൈം സ്വീപ്പര്‍തസ്‌തിക സൃഷ്‌ടിക്കുകയും നിലവിലുള്ള എല്ലാ കാഷ്വല്‍ സ്വീപ്പര്‍മാരെയും പാര്‍ട്ട്‌ ടൈം സ്വീപ്പര്‍മാരാക്കി മാറ്റുകയും വേണം. അവരുടെ നിയമനത്തിനും സേവനങ്ങള്‍ക്കും ആവശ്യമായ ചട്ടങ്ങള്‍ക്ക്‌ രൂപം നല്‍കേണ്ടതാണ്‌. കാഷ്വല്‍ സ്വീപ്പര്‍മാരുടെ ജില്ലാതല സീനിയോറിറ്റി ലിസ്റ്റ്‌ തയ്യാറാക്കി പാര്‍ട്ട്‌ ടൈം തസ്‌തികകളിലേക്ക്‌ പ്രമോഷന്‍ നല്‍കണം. പാര്‍ട്ട്‌ ടൈം ജീവനക്കാരുടെ 50% തസ്‌തികകള്‍ ഇതിനായി മാറ്റിവയ്‌ക്കണം. പാര്‍ട്ട്‌ ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്തി നിയമിക്കുന്നതുവരെയുള്ള കാലയളവില്‍ വേതനം 8000 രൂപയായി ഉയര്‍ത്തി നിശ്ചയിക്കണം.

B പാര്‍ട്ട്‌ ടൈം ജീവനക്കാര്‍
ശമ്പളക്കമ്മീഷന്‌ നല്‍കിയിട്ടുള്ള അന്വേഷണ വിഷയങ്ങളില്‍ പാര്‍ട്ട്‌ടൈം ജീവനക്കാരുടെ സേവന-വേതനവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ കമ്മീഷന്‍ പുറപ്പെടുവിച്ച ചോദ്യാവലിയില്‍ ഇവരെ സംബന്ധിച്ച്‌ യാതൊരുവിധ പരാമര്‍ശവുമില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഈ വിഭാഗം ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ കൂടി പരിഗണിച്ച്‌ നിര്‍ദ്ദേശം നല്‍കണം.

1. ശമ്പളസ്‌കെയില്‍
പാര്‍ട്ട്‌ ടൈം ജീവനക്കാര്‍ക്ക്‌ താഴെപറയുന്ന മാസ്റ്റര്‍ സ്‌കെയില്‍ നിര്‍ദ്ദേശിക്കുന്നു.
10250 - 300 - 10850 - 350 - 12950 - 400 - 14550 - 450 - 16350 - 500 - 18350 - 550 - 20000 - 600 - 22400
(2)              (6)            (4)             (4)            (4)              (3)             (4)
പാര്‍ട്ട്‌ ടൈം ജീവനക്കാരെ മൂന്ന്‌ വിഭാഗമായിട്ടാണ്‌ തരംതിരിച്ചിട്ടുള്ളത്‌. ഓരോ കാറ്റഗറിക്കും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളസ്‌കെയില്‍ കാലോചിതമായി പരിഷ്‌കരിക്കണം. നിര്‍ദ്ദേശം ചുവടെ ചേര്‍ക്കുന്നു
കാറ്റഗറി ഒന്ന്‌ നിലവിലുള്ളത്‌ : 5520 - 120 - 6000 - 140 - 6700 - 160 - 7500 - 180 - 8400
നിര്‍ദ്ദേശിക്കുന്നത്‌: 13350-400-14550-450-16350-500-18350-550-20000-600 - 22400
കാറ്റഗറി രണ്ട്‌ നിലവിലുള്ളത്‌ : 4850 - 110 - 5400 - 120 - 6000 - 140 - 6700 - 160 - 7500

നിര്‍ദ്ദേശിക്കുന്നത്‌: 11900 - 350 - 12990 - 400 - 14550 - 450 - 16350 - 500 - 18350

കാറ്റഗറി മൂന്ന്‌ നിലവിലുള്ളത്‌ : 4250 - 100 - 4850 - 110 - 5400 - 120 - 6000 - 140 - 6700

നിര്‍ദ്ദേശിക്കുന്നത്‌: 10250 - 300 - 10850 - 350 - 12950 - 400 - 14550 - 450 - 16350 
2. വീട്ടുവാടക അലവന്‍സ്‌:- ഗ്രൂപ്പ്‌ ഡി വിഭാഗം ജീവനക്കാര്‍ക്ക്‌ അനുവദിക്കുന്ന വീട്ടുവാടക അലവന്‍സ്‌ അതേ അളവില്‍ പാര്‍ട്ട്‌ടൈം ജീവനക്കാര്‍ക്കും അനുവദിക്കണം.
3. സി.സി.എ:- ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സി.സി.എ. വളരെ പരിമിതമാണ്‌. അത്‌ 300 രൂപയായി വര്‍ദ്ധിപ്പിക്കണം.
4. ഹില്‍ട്രാക്‌ട്‌ അലവന്‍സ്‌:- അടിസ്ഥാന ശമ്പളത്തിന്റെ പത്ത്‌ ശതമാനം അനുവദിക്കണം.
5. വാം ക്ലോത്ത്‌ അലവന്‍സ്‌/യൂണിഫോം അലവന്‍സ്‌:- മറ്റു ജീവനക്കാര്‍ക്ക്‌ നല്‍കുന്ന അതേ നിരക്കില്‍ നല്‍കണം.
6. പാദരക്ഷാ അലവന്‍സ്‌:- വര്‍ഷത്തില്‍ രണ്ട്‌ ജോടി ചെരുപ്പുകള്‍ വാങ്ങുന്നതിനുള്ള തുക അനുവദിക്കണം.
7. സമയബന്ധിത ഗ്രേഡ്‌:- പാര്‍ട്ട്‌ ടൈം ജീവനക്കാര്‍ക്ക്‌ 8,15,22,27 വര്‍ഷങ്ങളിലായി ഒരു അധിക ഇന്‍ക്രിമെന്റ്‌ നല്‍കുന്നുണ്ട്‌. എന്നാല്‍ സാങ്കേതികാര്‍ത്ഥത്തില്‍ ഇത്‌ ഗ്രേഡ്‌ ആനുകൂല്യമാകുന്നില്ല. ഇത്‌ സമയബന്ധിത ഗ്രേഡായി പരിവര്‍ത്തനം ചെയ്യുകയും ഓരോ ഘട്ടത്തിലും രണ്ട്‌ ഇന്‍ക്രിമെന്റ്‌ ഉറപ്പുവരുത്തുകയും ചെയ്യണം. അഞ്ച്‌ വര്‍ഷത്തിന്‌ ഒന്ന്‌ എന്ന ക്രമത്തില്‍ കുറഞ്ഞത്‌ അഞ്ച്‌ ഗ്രേഡുകള്‍ ഉറപ്പാക്കണം.
8. ആര്‍ജിതാവധി:- ഇതര വിഭാഗം ജീവനക്കാര്‍ക്കെന്നപോലെ പാര്‍ട്ട്‌ടൈം ജീവനക്കാര്‍ക്കും ആര്‍ജിത അവധി 1/11 എന്ന രീതിയില്‍ അനുവദിക്കണം. നിലവിലുള്ള ആര്‍ജിതാവധി അക്യുമിലേറ്റ്‌ ചെയ്യുന്നതിനുള്ള പരിധി എടുത്തുകളയണം. ടെര്‍മിനല്‍ സറണ്ടറിനുള്ള പരിധിയും എടുത്തുകളയണം. റിട്ടയര്‍ ചെയ്യുമ്പോള്‍ ക്രഡിറ്റിലുള്ള മുഴുവന്‍ ആര്‍ജിത അവധിയും സറണ്ടര്‍ ചെയ്യാന്‍ അനുവദിക്കണം.
9. ഹാഫ്‌ പേ ലീവ്‌:- വര്‍ഷത്തില്‍ 20 ദിവസം വരെ അനുവദിക്കണം.
10. ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്‌:- ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്‌, സ്റ്റേറ്റ്‌ ഇന്‍ഷ്വറന്‍സ്‌ എന്നിവ ഇവര്‍ക്കും ബാധകമാക്കുക.
11. മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ്‌:- ഇതര വിഭാഗം ജീവനക്കാര്‍ക്ക്‌ ലഭിക്കുന്ന ഈ ആനുകൂല്യം പാര്‍ട്ട്‌ ടൈം ജീവനക്കാര്‍ക്കും അനുവദിക്കണം.
12. ഭവന നിര്‍മ്മാണ വായ്‌പ:- പാര്‍ട്ട്‌ ടൈം ജീവനക്കാര്‍ക്ക്‌ ഭവന നിര്‍മ്മാണ വായ്‌പ അനുവദിക്കണം.

13. പെന്‍ഷന്‍ ആനുകൂല്യം:- മറ്റു ജീവനക്കാര്‍ക്ക്‌ ലഭിക്കുന്ന എല്ലാ പെന്‍ഷന്‍ ആനുകൂല്യവും അതേ തോതിലും നിരക്കിലും ഈ വിഭാഗം ജീവനക്കാര്‍ക്കും അനുവദിക്കണം.
14. പ്രമോഷന്‍:- പാര്‍ട്ട്‌ടൈം ജീവനക്കാര്‍ക്ക്‌ പല വകുപ്പുകളിലും യാതൊരു പ്രമോഷന്‍ സാധ്യതകളില്ല. ഇതിന്‌ പരിഹാരമുണ്ടാക്കണം.
15. പ്രസവാനുകൂല്യങ്ങള്‍:- സര്‍വ്വീസില്‍ സ്‌ത്രീ ജീവനക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും അനുവദിക്കണം. ഹിസ്റ്ററെക്‌ടമിക്ക്‌ പാര്‍ട്ട്‌ ടൈം ജീവനക്കാര്‍ക്കും അവധി ആനുകൂല്യം ബാധകമാക്കണം. പുരുഷവിഭാഗം ജീവനക്കാര്‍ക്ക്‌ പെറ്റേണിറ്റി ലീവ്‌ അനുവദിക്കണം.

16. വിവാഹ വായ്‌പ:- പെണ്‍മക്കളുടെ വിവാഹത്തിന്‌ 50,000 രൂപ പലിശരഹിത വായ്‌പയായി അനുവദിക്കണം.
C ഗ്രൂപ്പ്‌ ഡി ജീവനക്കാര്‍
1. സെക്രട്ടറിയേറ്റ്‌ ഗ്രൂപ്പ്‌ ഡി വിഭാഗം ജീവനക്കാരുടെ യോഗ്യത എസ്‌.എസ്‌.എല്‍.സി ആയി ഉയര്‍ത്തി നിശ്ചയിച്ചു. അതുപോലെ ലൈന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഗ്രൂപ്പ്‌ ഡി ജീവനക്കാരുടേയും യോഗ്യത ഉയര്‍ത്തി നിശ്ചയിക്കണം.
2. ഗ്രൂപ്പ്‌ ഡി വിഭാഗം ജീവനക്കാര്‍ക്ക്‌ 1:1:1 അനുപാതത്തില്‍ റേഷ്യോ പ്രമോഷന്‍ നല്‍കണം.

3. ട്രഷറി ഡ്യൂട്ടി അലവന്‍സ്‌ കാലോചിതമായി പരിഷ്‌കരിക്കണം.
4. സ്ഥിരം നൈറ്റ്‌ ഡ്യൂട്ടിക്ക്‌ നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ക്ക്‌ അലവന്‍സ്‌ വര്‍ദ്ധിപ്പിക്കണം.
5. ഓഫീസ്‌ അറ്റന്റന്റ്‌ വിഭാഗം ജീവനക്കാരെ നൈറ്റ്‌ ഡ്യൂട്ടിക്ക്‌ നിയോഗിക്കുന്ന നടപടി അവസാനിപ്പിക്കണം. നൈറ്റ്‌ വാച്ച്‌മാന്‍ തസ്‌തിക ആവശ്യമായ സ്ഥാപനങ്ങളില്‍ വാച്ച്‌മാന്‍ തസ്‌തിക അനുവദിക്കണം.
6. ഗ്രൂപ്പ്‌ ഡി വിഭാഗം ജീവനക്കാരുടെ പെണ്‍മക്കളുടെ വിവാഹത്തിന്‌ നല്‍കുന്ന വായ്‌പ ഒരു ലക്ഷമാക്കി വര്‍ധിപ്പിക്കണം. അഡ്വാന്‍സ്‌ പൂര്‍ണ്ണമായും പലിശരഹിതമാക്കണം.

7 ഗ്രൂപ്പ്‌ ഡി ജീവനക്കാര്‍ക്ക്‌ അധികയോഗ്യത നിഷ്‌ക്കര്‍ഷിക്കാതെ തസ്‌തിക മാറ്റം വഴി പി.എസ്‌.സി പരീക്ഷയിലൂടെ 10 % നിയമനം ലഭിക്കുന്നുണ്ട്‌. എന്നാല്‍ ക്ലാര്‍ക്ക്‌/ടൈപിസ്റ്റ്‌ തസ്‌തികയില്‍ നിയമിക്കപ്പെടുന്നതിന്‌ യോഗ്യതയുള്ളവര്‍ക്ക്‌ 10% തസ്‌തികയില്‍ സീനിയോറിറ്റി അടിസ്ഥാനത്തില്‍ പ്രമോഷന്‍ നിയമനം നല്‍കുന്നതിന 2014 ജനുവരി 3 ന്‌ ഉത്തരവ്‌ ഇറക്കിയെങ്കിലും ഭൂരിപക്ഷം വകുപ്പുകളിലും നിയമനം ലഭിക്കുന്നില്ല. വിവിധ തസ്‌തികകളിലെ സീനിയോരിറ്റി ലിസ്റ്റ്‌ തയ്യാറാക്കി സംയുക്ത ലിസ്റ്റ്‌ രൂപപ്പെടുത്തുന്നതിന്‌ ലോവര്‍ ഗ്രേഡ്‌ കാറ്റഗറികള്‍ ഏറെയുള്ള വകുപ്പുകളില്‍ പ്രായോഗിക പ്രശ്‌നം സൃഷ്ടിക്കുന്നു. ഇതിന്‌ പരിഹാരം കാണുകയും അര്‍ഹതപ്പെട്ടവര്‍ക്ക്‌ പ്രമോഷന്‍ ലഭിക്കുന്ന സമീപനം സ്വീകരിക്കുകയും വേണം.
D മിനിസ്റ്റീരിയല്‍ വിഭാഗം
(i) ക്ലാര്‍ക്ക്‌
ക്ലാര്‍ക്ക്‌, സീനിയര്‍ ക്ലാര്‍ക്കുമാര്‍ക്ക്‌ 1:1 അനുപാതത്തിലാണ്‌ പ്രമോഷന്‍ നല്‍കുന്നത്‌. പല വകുപ്പുകളിലും സമയബന്ധിത ഹയര്‍ഗ്രേഡ്‌ ലഭിച്ചതിനുശേഷം മാത്രമേ പ്രമോഷന്‍ ലഭിക്കുകയുള്ളൂ എന്ന സ്ഥിതിയും നിലനില്‍ക്കുന്നു. ഓരോ സ്ഥാപനത്തിലെയും ക്ലാര്‍ക്കുമാരുടെ എണ്ണം അനുസരിച്ചുമാത്രമാണ്‌ ഹെഡ്‌ ക്ലാര്‍ക്ക്‌, ജൂനിയര്‍ സൂപ്രണ്ട്‌ തുടങ്ങിയ സൂപ്പര്‍വൈസറി തസ്‌തികകളിലേക്ക്‌ പ്രമോഷന്‍ നല്‍കി വരുന്നത്‌. സീനിയര്‍ സൂപ്രണ്ട്‌, അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌ തസ്‌തികകള്‍ ഭരണപരമായ ആവശ്യം പരിഗണിച്ചു മാത്രമേ അനുവദിക്കാറുള്ളൂ. എന്നാല്‍ ട്രഷറി വകുപ്പില്‍ ജൂനിയര്‍ അക്കൗണ്ടന്റ്‌, സീനിയര്‍ അക്കൗണ്ടന്റ്‌, സെലക്ഷന്‍ ഗ്രേഡ്‌ അക്കൗണ്ടന്റ്‌ തസ്‌തികകള്‍ക്ക്‌ 5:5:1 എന്ന അനുപാതം നിലവിലുണ്ട്‌. ആകെ ക്ലാര്‍ക്ക്‌മാരുടെ എണ്ണം കണക്കിലെടുത്ത്‌ ക്ലാര്‍ക്ക്‌, സീനിയര്‍ ക്ലാര്‍ക്ക്‌, ഹെഡ്‌ ക്ലാര്‍ക്ക്‌ അനുപാതം 1:1:1 എന്ന്‌ പുതുക്കി നിശ്ചയിക്കണം. യോഗ്യത പ്ലസ്‌ ടു അല്ലെങ്കില്‍ തത്യുല്യ യോഗ്യതയും കംപ്യൂട്ടര്‍ പരിജ്ഞാനം എന്ന്‌ ഉയര്‍ത്തി നിശ്ചയിക്കണം.
(ii) സൂപ്പര്‍വൈസറി തസ്‌തികകള്‍ (ഹെഡ്‌ക്ലാര്‍ക്ക്‌/ജൂനിയര്‍ സൂപ്രണ്ട്‌)
നാല്‌ ക്ലാര്‍ക്ക്‌ നിലവിലുള്ള സ്ഥാപനത്തില്‍ ഒരു ജൂനിയര്‍ സൂപ്രണ്ട്‌ തസ്‌തിക സൃഷ്‌ടിക്കണം. ജൂനിയര്‍ സൂപ്രണ്ട്‌ തസ്‌തികയുടെ 1:1 അനുപാതത്തില്‍ ഹയര്‍ഗ്രേഡ്‌ അനുവദിക്കണം. ജൂനിയര്‍ സൂപ്രണ്ട്‌ തസ്‌തിക സൂപ്രണ്ട്‌ തസ്‌തികയായി പുനര്‍നാമകരണം ചെയ്യണം.
(iii) ഇനിഷ്യല്‍ ഗസറ്റഡ്‌ തസ്‌തികകള്‍ (സീനിയര്‍ സൂപ്രണ്ടും തത്തുല്യ തസ്‌തികകളും)
എല്ലാ വകുപ്പിലും ഇനിഷ്യല്‍ ഗസറ്റഡ്‌ തസ്‌തികയില്‍ ഇരുപത്തഞ്ച്‌ ശതമാനം ഹയര്‍ഗ്രേഡ്‌ അനുവദിച്ചിട്ടുണ്ട്‌. അതേസമയം സെക്രട്ടറിയേറ്റിലെ സെക്ഷന്‍ ആഫീസര്‍ തസ്‌തികയില്‍ അമ്പതു ശതമാനം ഹയര്‍ഗ്രേഡ്‌ നിലവിലുണ്ട്‌. ഈ സാഹചര്യത്തില്‍ എല്ലാ വകുപ്പിലേയും ഇനിഷ്യല്‍ ഗസറ്റഡ്‌ തസ്‌തികയില്‍ 50% ഹയര്‍ഗ്രേഡ്‌ അനുവദിക്കുന്നതിന്‌ ശുപാര്‍ശ ചെയ്യണം. സീനിയര്‍ സൂപ്രണ്ട്‌ തസ്‌തികകള്‍ മാനേജര്‍ തസ്‌തികയായി പുനര്‍ നാമകരണം ചെയ്യണം.
(iv) അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌
സെക്രട്ടറിയേറ്റില്‍ അണ്ടര്‍ സെക്രട്ടറിക്ക്‌ 2:1 അനുപാതത്തില്‍ ഹയര്‍ഗ്രേഡ്‌ അനുവദിച്ചിട്ടുണ്ട്‌. സമാനരീതിയില്‍ എല്ലാ വകുപ്പുകളിലെയും അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റുമാര്‍ക്ക്‌ 2:1 അനുപാതത്തില്‍ ഹയര്‍ഗ്രേഡ്‌ അനുവദിക്കണം. ഒന്നിലധികം അഡ്‌മിനിസ്‌ട്രേറ്റിവ്‌ തസ്‌തിക നിലവിലുള്ള വകുപ്പുകളില്‍ സീനിയര്‍ ഗ്രേഡ്‌ അഡ്‌മിനിസ്‌ട്രേറ്റിവ്‌ തസ്‌തിക അനുവദിക്കണം.
(v) അഡ്‌മിനിസ്‌ട്രേറ്റീവ്‌ ആഫീസര്‍
എല്ലാ വകുപ്പിലേയും അഡ്‌മിനിസ്‌ട്രേറ്റീവ്‌ ആഫീസര്‍ തസ്‌തിക അതതു വകുപ്പിലെ ജീവനക്കാരുടെ പ്രമോഷന്‍ തസ്‌തികയായി നിജപ്പെടുത്തണം. സെക്രട്ടറിയേറ്റ്‌ ജീവനക്കാരെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ തസ്‌തികയില്‍ നിയമിക്കുന്നത്‌ ഒഴിവാക്കണം.അഡ്‌മിനിസ്‌ട്രേറ്റീവ്‌ ആഫീസര്‍ ഗ്രേഡ്‌ 1, ഗ്രേഡ്‌ 2 എന്നിങ്ങനെ തരംതിരിച്ച്‌ മേജര്‍ വകുപ്പുകളില്‍ ജോയിന്റ്‌ സെക്രട്ടറിക്ക്‌ തുല്യമായ ഗ്രേഡ്‌ ഒന്നും മറ്റ്‌ വകുപ്പുകളില്‍ ഡെപ്യൂട്ടി സെക്രട്ടറിക്ക്‌ തുല്യമായ ഗ്രേഡ്‌ രണ്ടും തസ്‌തിക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്യണം.
(vi) അക്കൗണ്ട്‌സ്‌ ഓഫീസര്‍
അക്കൗണ്ട്‌സ്‌ ആഫീസര്‍ തസ്‌തിക അതത്‌ വകുപ്പിലെ ജീവനക്കാരുടെ പ്രമോഷന്‍ തസ്‌തികയാക്കി നിശ്ചയിക്കണം. സെക്രട്ടറിയേറ്റില്‍ നിന്നും ജീവനക്കാരെ മാറ്റി നിയമിക്കുന്ന നടപടി അവസാനിപ്പിക്കണം.
(vii) ടൈപ്പിസ്റ്റ്‌
ടൈപ്പിസ്റ്റ്‌, സീനിയര്‍ ടൈപ്പിസ്റ്റുമാര്‍ക്ക്‌ 1:1 അനുപാതത്തിലാണ്‌ പ്രമോഷന്‍ ലഭിക്കുന്നത്‌. പല വകുപ്പുകളിലും സമയബന്ധിത ഹയര്‍ ഗ്രേഡ്‌ ലഭിച്ചതിന്‌ ശേഷമാണ്‌ റേഷ്യോ പ്രമോഷന്‍ ലഭിക്കുന്നത്‌. 1:1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം. ടൈപ്പിസ്റ്റിന്റെ യോഗ്യത +2 / തത്തുല്യ യോഗ്യതയും ഉയര്‍ത്തുന്നതിന്‌ കഴിഞ്ഞ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇതുപ്രകാരം തീരുമാനം എടുത്തുവെങ്കിലും പിന്നീട്‌ ഉപേക്ഷിച്ചു. ആയതിനാല്‍ അടിസ്ഥാന യോഗ്യത +2 / തത്തുല്യ യോഗ്യതയുമായി നിശ്ചയിക്കണം.
(viii) ഫെയര്‍കോപ്പി സൂപ്രണ്ട്‌
ഈ വിഭാഗത്തിന്‌ ഗസറ്റഡ്‌ തസ്‌തികയിലേക്ക്‌ പ്രമോഷന്‍ ലഭിക്കുന്നതിന്‌ നിലവില്‍ തസ്‌തികയില്ല. ആയതിനാല്‍ ഫെയര്‍കോപ്പി സൂപ്രണ്ടിന്റെ 50 ശതമാനം തസ്‌തികകള്‍ ഗസറ്റഡ്‌ തസ്‌തികകളായി ഉയര്‍ത്തി നിശ്ചയിക്കുകയും സീനിയര്‍ സൂപ്രണ്ടിന്റെ/സമാന തസ്‌തികകളുടെ സ്‌കെയില്‍ അനുവദിക്കുകയും വേണം.
(ix) ക്ലറിക്കല്‍ അറ്റന്റര്‍
ക്ലറിക്കല്‍ അറ്റന്റര്‍മാര്‍ ക്ലാര്‍ക്കിന്റെ ജോലിയാണ്‌ നിലവില്‍ ചെയ്യുന്നത്‌. ആയതിനാല്‍ ക്ലറിക്കല്‍ അറ്റന്റര്‍ തസ്‌തിക ക്ലാര്‍ക്ക്‌ തസ്‌തികയാക്കി മാറ്റുകയും നിലവിലുള്ള ക്ലറിക്കല്‍ അറ്റന്റര്‍മാരെ ക്ലാര്‍ക്കായി പ്രമോട്ട്‌ ചെയ്‌ത്‌ നിയമിക്കുകയും വേണം.
(x) സെക്രട്ടറിയേറ്റ്‌, ലോക്കല്‍ഫണ്ട്‌ ഓഡിറ്റ്‌, കെ.പി.എസ്‌.സി, അഡ്വക്കേറ്റ്‌ ജനറല്‍ ഓഫീസിലെ നിയമനം
സെക്രട്ടറിയേറ്റ്‌, ലോക്കല്‍ഫണ്ട്‌ ഓഡിറ്റ്‌,കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍, അഡ്വക്കേറ്റ്‌ ജനറല്‍ ഓഫീസ്‌ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ്‌/ടൈപ്പിസ്റ്റ്‌ തസ്‌തികയിലേക്ക്‌ പി.എസ്‌.സി വഴിയുള്ള നിയമനത്തിന്‌ പൊതു സിവില്‍ സര്‍വീസിലെ യോഗ്യരായ ജീവനക്കാര്‍ക്ക്‌ നിശ്ചിത ക്വോട്ട ഏര്‍പ്പെടുത്തണം. നിയമ ബിരുദമുള്ള ജീവനക്കാര്‍ക്ക്‌ ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ ലീഗല്‍ അസിസ്റ്റന്റായി നിയമനം നല്‍കുന്ന രീതി നിലവിലുണ്ട്‌.
E കോമണ്‍ കാറ്റഗറി
(i) ഡ്രൈവര്‍
ശമ്പളസ്‌കെയില്‍ ക്ലാര്‍ക്കിന്‌ തുല്യമാക്കണം. ഡ്രൈവര്‍മാരുടെ റേഷ്യോ പ്രമോഷന്‍ ഗ്രേഡ്‌ 2, ഗ്രേഡ്‌ 1, സീനിയര്‍ ഗ്രേഡ്‌, സെലക്ഷന്‍ ഗ്രേഡ്‌ എന്നിങ്ങനെ 1:1:1:1:1 എന്ന അനുപാതത്തില്‍ പുതുക്കി നിശ്ചയിക്കണം. ജോലിസമയം പരിഗണിക്കാതെ അനിയന്ത്രിതമായി ജോലിചെയ്യേണ്ടി വരുന്ന വകുപ്പുകളുണ്ട്‌. അമിതമായി ജോലിചെയ്യേണ്ടിവരുന്ന ജീവനക്കാര്‍ക്ക്‌ കോമ്പന്‍സേറ്ററി അവധിയോ, അധിക വേതനമോ നല്‍കണം.
(ii) ബൈന്റര്‍
ഗവണ്‍മെന്റ്‌ പ്രസ്സില്‍ ബൈന്റര്‍ ഗ്രേഡ്‌ ഒന്ന്‌, ഗ്രേഡ്‌ രണ്ട്‌ എന്നീ വിഭാഗങ്ങള്‍ക്ക്‌ ലഭിക്കുന്ന ശമ്പളസ്‌കെയില്‍ മറ്റു വകുപ്പുകളിലെ ബൈന്റര്‍മാര്‍ക്ക്‌ ഇപ്പോള്‍ ലഭിക്കുന്നില്ല. ഈ അപാകത പരിഹരിക്കാന്‍ ഗവണ്‍മെന്റ്‌ പ്രസ്സിലെ ബൈന്റര്‍മാരുടെ ശമ്പളം മറ്റു വകുപ്പുകളിലെ ബൈന്റര്‍മാര്‍ക്കും നല്‍കേണ്ടതാണ്‌. ബൈന്റര്‍മാരുടെ റേഷ്യോ പ്രമോഷന്‍ 2:1 എന്ന അനുപാതത്തില്‍ നിന്നും 1:1:1 ആയി പരിഷ്‌കരിക്കണം. രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിലവിലുള്ള ബൈന്റിംഗ്‌ സൂപ്പര്‍വൈസറുടെ ശമ്പളസ്‌കെയില്‍ ആനുപാതികമായി ഉയര്‍ത്തി നിശ്ചയിക്കണം.
(iii) ലിഫ്‌റ്റ്‌ ഓപ്പറേറ്റര്‍
യാതൊരു പ്രമോഷന്‍ സാധ്യതയോ, തൊഴില്‍പരമായ വ്യത്യാസമോ നിലവിലില്ലാത്തതിനാല്‍ നിലവിലുള്ള റേഷ്യോ പ്രമോഷന്‍ 3:1 എന്നത്‌ 1:1:1 ആയി മാറ്റണം.
(iv) കുക്ക്‌, വാര്‍ഡന്‍ തുടങ്ങിയ തസ്‌തികകളില്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ വിരമിക്കുന്നതുവരെ ഒരേ തൊഴില്‍ തന്നെ ചെയ്യേണ്ടിവരുന്നവരാണ്‌. യാതൊരു പ്രമോഷനുമില്ലാത്ത കാറ്റഗറി എന്ന പരിഗണനയില്‍ 1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം. അതോടൊപ്പം വിശ്രമരഹിതമായി അധിക ജോലിചെയ്യുന്നതിന്‌ കോമ്പന്‍സേറ്ററി അവധിയോ, അധിക വേതനമോ അനുവദിക്കണം.
(a) കുക്ക്‌
പട്ടിക വര്‍ഗ്ഗ വികസനം/പട്ടികജാതി വികസനം/സാമൂഹ്യനീതി/ഉന്നതവിദ്യാഭ്യാസം/സാങ്കേതിക വിദ്യാഭ്യാസം/മെഡിക്കല്‍ വിദ്യാഭ്യാസം/ഗസ്റ്റ്‌ ഹൗസ്‌/റസ്റ്റ്‌ ഹൗസ്‌/ടൂറിസം തുടങ്ങിയ വകുപ്പുകളിലെ ഹോസ്റ്റലുകളില്‍ ജോലി ചെയ്യുന്ന കുക്കുമാരുടെ ജോലിസമയം നിജപ്പെടുത്തിയിട്ടില്ല. പലപ്പോഴും അവധി എടുക്കുവാനും കഴിയാറില്ല. ഇവര്‍ക്ക്‌ 80 രൂപ പ്രത്യേക അലവന്‍സായി കൊടുക്കുന്നുണ്ട്‌. ഈ വിഭാഗത്തിന്‌ ജോലിസമയം നിജപ്പെടുത്തുകയും അധിക ജോലിക്ക്‌ അര്‍ഹമായ അലവന്‍സ്‌ അനുവദിക്കുകയും ചെയ്യണം.
(b) വാര്‍ഡന്‍
പട്ടിക വര്‍ഗ്ഗ വികസനം/പട്ടികജാതി വികസനം/സാമൂഹ്യനീതി/ ഉന്നത വിദ്യാഭ്യാസം/ സാങ്കേതിക വിദ്യാഭ്യാസം/മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങി നിരവധി വകുപ്പുകളില്‍ വാര്‍ഡന്‍ തസ്‌തികയില്‍ ജോലി സമയം നിജപ്പെടുത്തിയിട്ടില്ല. അര്‍ഹതപ്പെട്ട അവധിയും ലഭിക്കുന്നില്ല. ഈ വിഭാഗം ജീവനക്കാര്‍ക്ക്‌ ജോലിസമയം നിജപ്പെടുത്തുകയും അതുവരെ അധിക ജോലിക്ക്‌ അര്‍ഹതപ്പെട്ട അലവന്‍സ്‌ അനുവദിക്കുകയും വേണം.
(v) കോമണ്‍ പൂള്‍ ലൈബ്രേറിയന്‍
പല വകുപ്പുകളിലായി ജോലി ചെയ്യുന്ന ലൈബ്രേറിയന്‍മാരെ കോമണ്‍പൂള്‍ ലൈബ്രേറിയന്‍ എന്നാണ്‌ നാമകരണം ചെയ്‌തിരിക്കുന്നത്‌. ഇവര്‍ക്കായി പ്രത്യേക വകുപ്പ്‌ രൂപീകരിക്കണം.
F അവധി
അര്‍ദ്ധ വേതനാവധി
ഒരു വര്‍ഷം പരമാവധി 20 അവധി സ്വരൂപിക്കുന്നത്‌ നിലനിര്‍ത്തണം. ഓരോ 6 മാസം കൂടുമ്പോള്‍ 10 അവധി അഡ്വാന്‍സായി ക്രഡിറ്റില്‍ വരുന്ന രീതി ആവിഷ്‌ക്കരിക്കണം.
കമ്മ്യൂട്ടഡ്‌ ലീവ്‌
കമ്മ്യൂട്ടഡ്‌ ലീവ്‌ എടുക്കുന്നതിന്‌ മൂന്നുവര്‍ഷത്തെ സര്‍വ്വീസ്‌ വേണമെന്ന വ്യവസ്ഥ എടുത്തുകളയണം.
പൊതുഒഴിവുദിവസങ്ങള്‍
ആഘോഷങ്ങളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട്‌ പ്രാദേശികഅവധി നല്‍കുന്ന സമ്പ്രദായത്തിലും, പൊതുപ്രവര്‍ത്തകരുടെ മരണവുമായി ബന്ധപ്പെട്ട്‌ അവധി കൊടുക്കുന്നതിനും, സാമുദായിക പ്രീണനത്തിന്റെ ഭാഗമായി അവധി നല്‍കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തണം.
G കരാര്‍ ജീവനക്കാര്‍
ദിവസക്കൂലി - കോണ്‍ട്രാക്‌ട്‌ ജീവനക്കാര്‍
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നടത്തുന്നതിന്‌ പി.എസ്‌.സി, എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ എന്നീ രണ്ട്‌ ഏജന്‍സികളാണുള്ളത്‌. ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമായി ദിവസക്കൂലി, കോണ്‍ട്രാക്‌ട്‌, ഗസ്റ്റ്‌, കണ്‍സോളിഡേറ്റഡ്‌ പേ തുടങ്ങിയ പേരുകളില്‍ മുകളില്‍ പറഞ്ഞ രണ്ട്‌ ഏജന്‍സികളേയും മറികടന്ന്‌ ധാരാളം നിയമനം നടക്കുകയാണ്‌. ഭരണഘടനാ വ്യവസ്ഥകളുടേയും തൊഴില്‍ സങ്കല്‍പ്പങ്ങളുടേയും ലംഘനം കൂടിയാണിത്‌. ഈ സമ്പ്രദായം അടിയന്തിരമായും പൂര്‍ണ്ണമായി അവസാനിപ്പിക്കേണ്ടതാണ്‌. നിലവില്‍ ഈ തസ്‌തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ സമാന ജീവനക്കാര്‍ക്ക്‌ ലഭിക്കുന്ന ആനുപാതിക വേതനം ശുപാര്‍ശ ചെയ്യേണ്ടതാണ്‌.
H അലവന്‍സുകള്‍
ഹില്‍ട്രാക്‌ട്‌ അലവന്‍സ്‌
നിലവിലുള്ള നിരക്കിന്റെ ഇരട്ടിയായി വര്‍ദ്ധിപ്പിക്കണം
സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ്‌
നിലവിലുള്ള നിരക്കിന്റെ മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കണം
വാം ക്ലോത്ത്‌ അലവന്‍സ്‌
വാം ക്ലോത്ത്‌ അലവന്‍സ്‌ പുന:സ്ഥാപിക്കണം.
പേഷ്യന്റ്‌ കെയര്‍ അലവന്‍സ്‌
ഡോക്‌ടര്‍മാര്‍ക്ക്‌ അനുവദിച്ചിട്ടുള്ള പേഷ്യന്റ്‌ കെയര്‍ അലവന്‍സ്‌ എല്ലാ പാരാമെഡിക്കല്‍ വിഭാഗം ജീവനക്കാര്‍ക്കും അനുവദിക്കണം. ഇരട്ടിയായി വര്‍ദ്ധിപ്പിക്കണം.
കണ്ണട അലവന്‍സ്‌
നിലവിലുള്ള അലവന്‍സ്‌ 2000 രൂപയായി വര്‍ദ്ധിപ്പിക്കണം. മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിന്റെ ഭാഗമാക്കേണ്ടതില്ല.
ട്രാന്‍സ്‌പോര്‍ട്ട്‌ അലവന്‍സ്‌
ജീവനക്കാര്‍ക്ക്‌ ജോലിസ്ഥലത്തിന്‌ സമീപം താമസസൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന്‌ കഴിയുന്നില്ല. അടിയ്‌ക്കടി ബസ്‌ ചാര്‍ജ്ജും മറ്റും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വന്‍തുക യാത്രക്കുവേണ്ടി ചെലവഴിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാകുന്നു. ഈ കാര്യം പരിഗണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അലവന്‍സ്‌ നല്‍കുന്നുണ്ട്‌. സംസ്ഥാന ജീവനക്കാര്‍ക്ക്‌ താഴെപറയും പ്രകാരം അനുവദിക്കണം.

1) അടിസ്ഥാന ശമ്പളം 9440 രൂപയ്‌ക്ക്‌ താഴെ 750 + ഡിഎ 
2) അടിസ്ഥാന ശമ്പളം 9440 നും 17540 രൂപയ്‌ക്കും ഇടയ്‌ക്ക്‌ 1250 + ഡിഎ 
3) അടിസ്ഥാന ശമ്പളം 13540 നും 16980 രൂപയ്‌ക്കും ഇടയ്‌ക്ക്‌ 2000 + ഡിഎ 
4) അടിസ്ഥാന ശമ്പളം 16980 രൂപയ്‌ക്ക്‌ മുകളില്‍ 2500 + ഡി.എ 
രൂപയ്‌ക്കും മുകളില്‍
വിദ്യാഭ്യാസ അലവന്‍സ്‌
വിദ്യാഭ്യാസ ചെലവ്‌ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്‌. സൗജന്യ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നുമുണ്ട്‌. ഈ സാഹചര്യത്തില്‍ ഒരു കുട്ടിക്ക്‌ 2000 രൂപാ ക്രമത്തില്‍ വിദ്യാഭ്യാസ അലവന്‍സ്‌ അനുവദിക്കണം.
ലീവ്‌ ട്രാവല്‍ കണ്‍സഷന്‍
ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന എല്‍.ടി.സി. ആനുകൂല്യം അപര്യാപ്‌തമാണ്‌. പത്ത്‌ വര്‍ഷത്തില്‍ ഒന്ന്‌ എന്ന ക്രമത്തില്‍ ലീവ്‌ ട്രാവല്‍ കണ്‍സഷന്‍ അനുവദിക്കണം.
വികലാംഗ ജീവനക്കാരുടെ സ്‌പെഷ്യല്‍ അലവന്‍സ്‌
വികലാംഗരായ ജീവനക്കാര്‍ക്ക്‌ നല്‍കുന്ന സ്‌പെഷ്യല്‍ അലവന്‍സ്‌ 2000 രൂപയായി വര്‍ദ്ധിപ്പിക്കണം.

ജീവനക്കാരുടെ ശാരീരിക - മാനസിക വിഷമതകളുള്ള കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സ്‌
ഇപ്പോള്‍ നല്‍കുന്ന വിദ്യാഭ്യാസ അലവന്‍സ്‌ 2000 രൂപയായി വര്‍ദ്ധിപ്പിക്കണം.
പി.സി.എ/പി.റ്റി.എ
തികച്ചും അപര്യാപ്‌തമാണ്‌ ഇന്ന്‌ ലഭിക്കുന്ന തുക. ഇത്‌ മൂന്ന്‌ ഇരട്ടിയായി വര്‍ദ്ധിപ്പിക്കണം.
റിസ്‌ക്‌ അലവന്‍സ്‌
മൂന്ന്‌ ഇരട്ടിയായി വര്‍ദ്ധിപ്പിക്കണം.
കോമ്പന്‍സേറ്ററി അലവന്‍സ്‌
മൂന്ന്‌ ഇരട്ടിയായി വര്‍ദ്ധിപ്പിക്കണം.
സ്‌പെഷ്യല്‍ അലവന്‍സ്‌
ഇരട്ടിയായി വര്‍ദ്ധിപ്പിക്കണം
യൂണിഫോം അലവന്‍സ്‌
പോലീസ്‌ സേനാംഗങ്ങള്‍ക്ക്‌ മാത്രമായി യൂണിഫോം അലവന്‍സ്‌ വര്‍ദ്ധിപ്പിച്ച നടപടി തികഞ്ഞ പക്ഷപാതപരമാണ്‌. യൂണിഫോം അലവന്‍സ്‌ എല്ലാവര്‍ക്കും 6000 രൂപയായി ഉയര്‍ത്തി നിശ്ചയിക്കണം.

വകുപ്പുതല വിഷയങ്ങള്‍


അഡ്വക്കേറ്റ്‌ ജനറല്‍ ആഫീസ്‌

ഭരണഘടനാ സ്ഥാപനമായ അഡ്വക്കേറ്റ്‌ ജനറല്‍ ഓഫീസ്‌ സംസ്ഥാന സര്‍ക്കാരിന്റെ ഹൈക്കോടതിയിലെ വ്യവഹാരങ്ങളുടെ നടത്തിപ്പാണ്‌ പ്രധാനമായും കൈകാര്യം ചെയ്യുന്നത്‌.
സ്‌പെഷ്യല്‍ സെക്രട്ടറി
ഒമ്പതാം ശമ്പളകമ്മീഷന്‍ ശുപാര്‍ശപ്രകാരം ഗവ.സെക്രട്ടറിയേറ്റില്‍ സ്‌പെഷ്യല്‍ സെക്രട്ടറി തസ്‌തിക രൂപീകരിക്കപ്പെട്ടിരുന്നു. നിലവിലുള്ള മൂന്ന്‌ ജോയിന്റ്‌ സെക്രട്ടറി തസ്‌തികയിലൊന്ന്‌ അഡീഷണല്‍ സെക്രട്ടറി തസ്‌തികയാക്കി ഉയര്‍ത്തണം. സെക്രട്ടറി ടു അഡ്വക്കേറ്റ്‌ ജനറല്‍ എന്ന തസ്‌തിക സ്‌പെഷ്യല്‍ സെക്രട്ടറി തസ്‌തികക്കു തുല്യമായി ഉയര്‍ത്തി നിശ്ചയിക്കണം.
പേഴ്‌സണല്‍ അസിസ്റ്റന്റ്‌
സ്റ്റേറ്റ്‌ അറ്റോര്‍ണിക്കും, സെക്രട്ടറി ടു എ.ജി. തസ്‌തികകള്‍ക്കും പി.എ. തസ്‌തിക അനുവദിക്കണം.
ഓഫീസ്‌ സൂപ്രണ്ട്‌

ഓഫീസ്‌ സൂപ്രണ്ടിന്‌ ഗസറ്റഡ്‌ ശമ്പള സ്‌കെയില്‍ അനുവദിച്ചിട്ടുണ്ട്‌. എന്നാല്‍ ഗസറ്റഡ്‌ പദവി നല്‍കിയിട്ടില്ല. ഇത്‌ പരിഹരിച്ച്‌ ഗസറ്റഡ്‌ പദവി അനുവദിക്കുവാന്‍ ശുപാര്‍ശ ചെയ്യണം.
മിനിസ്റ്റീരിയല്‍ വിഭാഗം
മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്ക്‌ ഗവ.സെക്രട്ടറിയേറ്റിലെ സമാനവിഭാഗം ജീവനക്കാര്‍ക്കുള്ള പാരിറ്റി തുടരണം.
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്‌
ലാ ഓഫീസര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുള്ളതിനാല്‍ ആനുപാതികമായി സി.എ.തസ്‌തികകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കണം.
ലൈബ്രേറിയന്‍
ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക്‌ ലൈബ്രറി ഡ്യൂട്ടി അലവന്‍സ്‌ അനുവദിക്കണം.
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്‌

ടൈപ്പിസ്റ്റ്‌ തസ്‌തിക കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്‌ എന്നും അസിസ്റ്റന്റ്‌ (സെലക്‌ഷന്‍ ഗ്രേഡ്‌) അസിസ്റ്റന്റ്‌ സെക്ഷന്‍ ഓഫീസര്‍ എന്നും പുനര്‍നാമകരണം ചെയ്‌തിരുന്നു. സെലക്ഷന്‍ ഗ്രേഡ്‌ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്‌ തസ്‌തിക അസിസ്റ്റന്റ്‌ ഓഫീസ്‌ സൂപ്രണ്ട്‌ എന്ന്‌ പുനര്‍നാമകരണം ചെയ്യണം.

ഓഫീസ്‌ അറ്റന്‍ഡന്റ്‌/വാച്ചര്‍
ഓഫീസ്‌ അറ്റന്‍ഡന്റുമാര്‍ക്ക്‌ അസിസ്റ്റന്റ്‌, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്‌ തസ്‌തികകളിലേക്കുള്ള പ്രമോഷന്‍ ക്വാട്ട നിലവില്‍ വകുപ്പില്‍ രണ്ട്‌ ശതമാനമാണ്‌. സെക്രട്ടറിയേറ്റില്‍ ഇത്‌ നാല്‌ ശതമാനമാണ്‌. ഈ ക്വാട്ട സെക്രട്ടറിയേറ്റിനു തുല്ല്യമാക്കുകയും, വര്‍ദ്ധിപ്പിക്കുകയും ചെയ്യണം. അഡ്വ.ജനറല്‍ ഓഫീസ്‌ സമുച്ചയത്തിലെ നൈറ്റ്‌ വാച്ച്‌മാന്‍ തസ്‌തിക വര്‍ദ്ധിപ്പിക്കണം.
9-ാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്‌ത ക്ലാസ്സ്‌ IV ഗ്രേഡ്‌ I & II വിഭാഗങ്ങളുടെ 1/3 തസ്‌തിക ഹയര്‍ ഗ്രേഡായി പരിഗണിക്കണം.
ഡഫേദര്‍ - പ്യൂണ്‍ അനുപാതം 1:25 ആയി നിജപ്പെടുത്തണം.
സ്‌പെഷ്യല്‍ അലവന്‍സ്‌
എ.ജി. എ.എ.ജി., ഡി.ജി.പി, എ.ഡി.ജി.പി., ലാ ഓഫീസര്‍ എന്നിവരുമായി ബന്ധിപ്പിച്ചിട്ടുള്ള ഓഫീസ്‌ അറ്റന്‍ഡന്റുമാര്‍ക്ക്‌ ജോലിഭാരം പരിഗണിച്ച്‌ സ്‌പെഷ്യല്‍ അലവന്‍സ്‌ അനുവദിക്കണം.
കോസ്‌ ലിസ്റ്റ്‌ ഡ്യൂട്ടി

16.65 ശതമാനം ലഭിച്ചിരുന്നതാണ്‌. ഇപ്പോള്‍ കേവലം 500 രൂപ മാത്രമാണ്‌ ലഭിക്കുന്നത്‌. ഇത്‌ കാലോചിതമായി വര്‍ദ്ധിപ്പിച്ച്‌ അസിസ്റ്റന്റ്‌ തസ്‌തികയുടെ മിനിമം അടിസ്ഥാനശമ്പളത്തിന്റെ 16.65 ശതമാനമായി നിജപ്പെടുത്തി നല്‍കണം.
കൃഷി
ശാസ്‌ത്രീയ കൃഷി വ്യാപകമാക്കി, കേരളത്തിലെ ഭക്ഷ്യവിളകളുടെയും നാണ്യവിളകളുടെയും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന മുഖ്യലക്ഷ്യം വച്ചുകൊണ്ടാണ്‌ കൃഷിവകുപ്പ്‌ പ്രവര്‍ത്തിക്കുന്നത്‌. കര്‍ഷകര്‍ക്ക്‌ മേന്മയുള്ള വിത്ത്‌, വളം, കീടനാശിനി എന്നിവ യഥാസമയം ലഭ്യമാക്കുക, വായ്‌പയും പ്രോത്സാഹന സബ്‌സിഡികളും അനുവദിക്കുക, ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന്‌ മാര്‍ക്കറ്റ്‌ കണ്ടെത്തുക, പ്രകൃതി ദുരന്തം മൂലം നശിക്കുന്ന വിളകള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കുക, കര്‍ഷകര്‍ക്ക്‌ കാര്‍ഷിക വിദ്യാഭ്യാസവും പരിശീലനവും നല്‍കുക തുടങ്ങിയവ ഇതില്‍ പ്രധാനമാണ്‌.

അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ്‌ ഓഫീസര്‍
എ.എഫ്‌.ഒ തസ്‌തികയ്‌ക്ക്‌ കൃഷി ഓഫീസര്‍ക്ക്‌ സമാനമായ ശമ്പളസ്‌കെയില്‍ അനുവദിക്കണം. ബ്ലോക്ക്‌ തലത്തിലും, ഫാമുകളിലും എ.എഫ്‌.ഒ തസ്‌തിക സൃഷ്‌ടിക്കണം. 25 % ഹയര്‍ ഗ്രേഡായി അനുവദിക്കണം.
ജൂനിയര്‍ സൂപ്രണ്ട്‌

പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട്‌ തസ്‌തിക അപ്‌ഗ്രേഡ്‌ ചെയ്യണമെന്ന 9-ാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കണം.
അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ്‌

അഗ്രി.അസിസ്റ്റന്റ്‌ ഗ്രേഡ്‌ 2, ഗ്രേഡ്‌ 1 , സീനിയര്‍ ഗ്രേഡ്‌ നിലവില്‍ റേഷ്യോ പ്രമോഷന്‍ 5:3:2 ആണ്‌. ആയത്‌ 1:1:1 ആയി നിശ്ചയിക്കണം. (ജോലി സ്വഭാവം ഒന്നു തന്നെയാണ്‌) കൃഷി ഓഫീസര്‍ തസ്‌തികയിലേക്കുള്ള കൃഷി അസിസ്റ്റന്റുമാരുടെ പ്രമോഷന്‍ നിലവിലുള്ള 13% ത്തില്‍ നിന്നും 25% ആയി വര്‍ദ്ധിപ്പിക്കണം. ലാബ്‌ അസിസ്റ്റന്റ്‌/ലാബ്‌ അറ്റന്‍ഡര്‍/അറ്റന്‍ഡര്‍ - യോഗ്യതയുള്ളവര്‍ക്ക്‌ അഗ്രി. അസിസ്റ്റന്റായി പ്രൊമോഷന്‍ നല്‍കണം. 
അഗ്രികള്‍ച്ചറല്‍ എഞ്ചിനീയര്‍ വിഭാഗം
കൃഷി വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ പ്രമോഷന്‍ സമാന വകുപ്പുകളിലെപോലെ വര്‍ദ്ധിപ്പിക്കണം. ഹെഡ്‌ ഡ്രാഫ്‌റ്റ്‌സ്‌മാന്‍ തസ്‌തിക വര്‍ദ്ധിപ്പിക്കണം.
സീനിയര്‍ മെക്കാനിക്കിന്‌ ഫോര്‍മാന്‍ ആയി പ്രമോഷന്‍ നല്‍കണം. ഫോര്‍മാന്‍ തസ്‌തികയിലേക്ക്‌ പ്രമോഷന്‍ ലഭിക്കാന്‍ സീനിയര്‍ മെക്കാനിക്കല്‍ തസ്‌തികയില്‍ നിശ്ചിത കാലം സര്‍വ്വീസ്‌ പൂര്‍ത്തിയാക്കണമെന്ന നിബന്ധന ഒഴിവാക്കണം.
സയന്റിഫിക്‌ അസിസ്റ്റന്റ്‌

സയന്റിഫിക്‌ അസിസ്റ്റന്റ്‌ തസ്‌തികയിലേക്ക്‌ 1:1:1 റേഷ്യോ പ്രൊമോഷന്‍ അനുവദിക്കണം. 9-ാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ ചെയ്‌തതനുസരിച്ച്‌ അസിസ്റ്റന്റ്‌ സോയില്‍ കെമിസ്റ്റ്‌ തസ്‌തികയിലേക്ക്‌ 1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
ഓഡിറ്റ്‌

9-ാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച്‌ വകുപ്പിലെ ഇന്റേണല്‍ ഓഡിറ്റ്‌ വിഭാഗം ശക്തിപ്പെടുത്തണം.
പി.സി.എ.

നിലവിലുളള പി.സി.എ. പരിധി വര്‍ദ്ധിപ്പിക്കണം.
റിസ്‌ക്‌ അലവന്‍സ്‌

പാരാസൈറ്റ്‌ ബ്രീഡിംഗ്‌ സ്റ്റേഷനുകളിലെ കൃഷി അസിസ്റ്റന്റുമാര്‍ക്ക്‌ റിസ്‌ക്‌ അലവന്‍സ്‌ അനുവദിക്കണം.
മൃഗസംരക്ഷണം
പാല്‍, മുട്ട, മാംസം തുടങ്ങിയവയ്‌ക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്‌ കേരളത്തിനുള്ളത്‌. ഈ ഉല്‍പ്പന്നങ്ങളുടെ സ്വയംപര്യാപ്‌തത ആര്‍ജ്ജിക്കുന്നതിനായുള്ള മൃഗസംരക്ഷണവകുപ്പിന്റെ പ്രവര്‍ത്തനം വിപുലീകരിക്കേണ്ടതുണ്ട്‌.
ആര്‍.എ.ഐ.സി.

ആര്‍.എ.ഐ.സി.യുടെ പ്രവര്‍ത്തനം ബ്ലോക്ക്‌ അടിസ്ഥാനത്തില്‍ ആരംഭിക്കണം. സ്റ്റാഫ്‌ പാറ്റേണ്‍ ഏകീകരിയ്‌ക്കണം.
ലൈവ്‌ സ്റ്റോക്ക്‌ ഇന്‍സ്‌പെക്‌ടര്‍
ലൈവ്‌ സ്റ്റോക്ക്‌ ഇന്‍സ്‌പെക്‌ടര്‍മാരുടെ റേഷ്യോ പ്രമോഷന്‍ 5:3:2 ല്‍ നിന്നും 1:1:1 എന്നാക്കണം. ലൈവ്‌ സ്റ്റോക്ക്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ക്ക്‌ സ്‌പെഷ്യല്‍ അലവന്‍സ്‌/റിസ്‌ക്‌ അലവന്‍സ്‌ അനുവദിക്കണം. വീക്കിലി ഓഫ്‌ ഇല്ലാത്തതിനു പകരം ഡ്യൂട്ടി അലവന്‍സ്‌ അനുവദിക്കണം. ലൈവ്‌ സ്റ്റോക്ക്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ക്ക്‌ പ്രത്യേക ആരോഗ്യ ഇന്‍ഷൂറന്‍സ്‌ പദ്ധതി ആരംഭിക്കണം.

ഫാര്‍മസിസ്റ്റ്‌
ഡിസ്‌പെന്‍സറികളില്‍ ഫാര്‍മസിസ്റ്റ്‌ തസ്‌തിക അനുവദിക്കണം.
ലാബ്‌ അസിസ്റ്റന്റ്‌/ടെക്‌നിഷ്യന്‍
ലാബ്‌ ടെക്‌നിഷ്യന്മാര്‍ക്ക്‌ 1:1:1 അനുപാതത്തില്‍ ഹയര്‍ഗ്രേഡ്‌ അനുവദിക്കണം. ലാബ്‌ ടെക്‌നിഷ്യന്‍ ഗ്രേഡ്‌ II / ലാബ്‌ അസിസ്റ്റന്റ്‌ ഗ്രേഡ്‌ II തസ്‌തികകളുടെ ശമ്പളസ്‌കെയില്‍ പൊതുജനാരോഗ്യവകുപ്പിലെ സമാന തസ്‌തികകളുടേതിന്‌ തുല്യമാക്കണം. 
ക്ലാര്‍ക്ക്‌ തസ്‌തിക

ആര്‍.എ.ഐ.സി.യുടെ കീഴില്‍ ഉണ്ടായിരുന്ന ഉപകേന്ദ്രങ്ങളുടെ ഭരണപരവും, സാങ്കേതികവുമായ ചുമതല കൈമാറിയതിനെ തുടര്‍ന്ന്‌ മൃഗാശുപത്രി/ഡിസ്‌പെന്‍സറികളില്‍ ജോലിഭാരം വര്‍ദ്ധിച്ചു. (ഭരണപരം, പദ്ധതി നിര്‍വ്വഹണം, ശമ്പള വിതരണം). ഇതിന്റെ ഭാഗമായി മൃഗാശുപത്രി/ഡിസ്‌പെന്‍സറികളില്‍ ക്ലറിക്കല്‍ തസ്‌തികകള്‍ അനുവദിക്കണം. ഫാമുകളില്‍ മിനിസ്റ്റീരിയല്‍ സൂപ്രവൈസറി തസ്‌തികകള്‍ സൃഷ്‌ടിക്കണം.
സ്‌പെഷ്യല്‍ അലവന്‍സ്‌
റൂറല്‍ ഏരിയകളില്‍ ജോലിചെയ്യുന്ന ഡോക്‌ടര്‍മാര്‍ക്ക്‌ അനുവദിച്ച അഡീഷണല്‍ സ്‌പെഷ്യല്‍ അലവന്‍സ്‌ മറ്റു ജീവനക്കാര്‍ക്കും കൂടി അനുവദിക്കണം.
ഫാമുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക്‌ പ്രത്യേക അലവന്‍സ്‌ നല്‍കണം.

പുരാവസ്‌തു

കേരളത്തിന്റെ ചരിത്രപ്രാധാന്യമുള്ളതും സാംസ്‌കാരികവികാസവുമായി ബന്ധപ്പെട്ടതുമായ പുരാവസ്‌തുക്കള്‍ കണ്ടെത്തുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്ന ചുമതലയാണ്‌ പുരാവസ്‌തുവകുപ്പ്‌ നിര്‍വ്വഹിക്കുന്നത്‌. വകുപ്പിന്‌ കീഴില്‍ 14 മ്യൂസിയങ്ങളും 100 - ഓളം ചരിത്രസ്‌മാരകങ്ങളായി പ്രഖ്യാപിക്കപ്പെട്ട സംരക്ഷിത സ്ഥാപനങ്ങളുമുണ്ട്‌.
റിസര്‍ച്ച്‌ ഓഫീസര്‍/എഡ്യൂക്കേഷന്‍/ഡോക്യുമെന്റേഷന്‍ ഓഫീസര്‍
അഞ്ചാം ശമ്പളപരിഷ്‌കരണം വരെ ആര്‍ക്കിയോളജിക്കല്‍ കെമിസ്റ്റ്‌, പബ്ലിക്കേഷന്‍

ഓഫീസര്‍ തസ്‌തികകളും റിസര്‍ച്ച്‌ ഓഫീസര്‍, എഡ്യൂക്കേഷന്‍ ഓഫീസര്‍, ഡോക്യുമെന്റേഷന്‍

ഓഫീസര്‍, ആര്‍ട്ടിസ്റ്റ്‌, സൂപ്രണ്ട്‌ തസ്‌തികകളും സമാന ശമ്പള സ്‌കെയിലില്‍ ആയിരുന്നു. നഷ്‌ടപ്പെട്ട ഈ തുല്യത പരിഹരിച്ച്‌ റിസര്‍ച്ച്‌ ഓഫീസര്‍, എഡ്യൂക്കേഷന്‍ ഓഫീസര്‍, ഡോക്യുമെന്റേഷന്‍ ഓഫീസര്‍ എന്നീ തസ്‌തികകള്‍ക്ക്‌ സമാന സ്‌കെയില്‍ അനുവദിക്കണം.
മ്യൂസിയം ഗൈഡ്‌

മ്യൂസിയം ഗൈഡ്‌ തസ്‌തികയുടെ ചുരുങ്ങിയ യോഗ്യത എസ്‌.എസ്‌.എല്‍.സി.യും മ്യൂസിയം ജോലിയിലുള്ള പരിജ്ഞാനവുമാണ്‌. പ്രൊമോഷന്‍ സാദ്ധ്യത പരിമിതമായ ഈ തസ്‌തികയ്‌ക്ക്‌ 1:1:1 അനുപാതത്തില്‍ റേഷേ്യാ പ്രൊമോഷന്‍ അനുവദിക്കേണ്ടതാണ്‌.
അസിസ്റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ സര്‍വ്വീസ്‌
അസിസ്റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഗ്രേഡ്‌ 2 , ഗ്രേഡ്‌ 1, സീനിയര്‍ അസിസ്റ്റന്റ്‌, പബ്ലിക്‌ പ്രോസിക്യൂട്ടര്‍/ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ്‌ പ്രോസിക്യൂഷന്‍ എന്നിവ ഉള്‍പ്പെടുന്നതാണ്‌ കേരള സംസ്ഥാന അസിസ്റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ സര്‍വ്വീസ്‌. നിയമനാധികാരി സംസ്ഥാന ആഭ്യന്തരവകുപ്പാണ്‌.
മിനിസ്റ്റീരിയല്‍ ജീവനക്കാരെ റവന്യൂവകുപ്പില്‍ നിന്നാണ്‌ സാധാരണയായി നിയമിക്കുന്നത്‌. ജോലിഭാരത്തിന്‌ അനുസൃതമായി തസ്‌തികകള്‍ അനുവദിക്കണം.
ആയൂര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസം
ഭാരതീയ ചികിത്സാരീതിയുടെ ഭാഗമായ വിദ്യാഭ്യാസം നല്‍കുന്ന തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂര്‍ ആയൂര്‍വ്വേദ കോളേജുകളും ഈ കോളേജുകളോട്‌ അനുബന്ധിച്ചുള്ള ആശുപത്രികളുമാണ്‌ വകുപ്പിന്റെ കീഴിലുള്ളത്‌.

നേഴ്‌സിംഗ്‌ സൂപ്രണ്ട്‌

ഭാരതീയ ചികിത്സാ വകുപ്പിലേതുപോലെ നഴ്‌സുമാരുടെ എണ്ണത്തിനാനുപാതികമായി നഴ്‌സിംഗ്‌ സൂപ്രണ്ട്‌ ഗ്രേഡ്‌ I തസ്‌തിക അനുവദിക്കണം. ഗസറ്റഡ്‌ തസ്‌തികയായി ഉയര്‍ത്തണം.
ലൈബ്രേറിയന്‍

ആയൂര്‍വ്വേദ കോളേജ്‌ ലൈബ്രറികളില്‍ നിലവില്‍ ലൈബ്രേറിയന്‍ ഗ്രേഡ്‌ IV തസ്‌തിക മാത്രമാണുള്ളത്‌. 23250 ല്‍ അധികം പുസ്‌തകങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്‌. അതിനാല്‍ ലൈബ്രറികളില്‍ ലൈബ്രേറിയന്‍ ഗ്രേഡ്‌ II തസ്‌തിക അനുവദിക്കണം.
ഇലക്‌ട്രിഷ്യന്‍
ഇലക്‌ട്രിഷ്യന്‍ തസ്‌തികയ്‌ക്ക്‌ ഒന്‍പതാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ ചെയ്‌ത ശമ്പളസ്‌കെയില്‍ അനുവദിക്കണം.
യോഗ ഇന്‍സ്‌ട്രക്‌ടര്‍

വകുപ്പില്‍ യോഗ ഇന്‍സ്‌ട്രക്‌ടര്‍ തസ്‌തിക കണ്ണൂരില്‍ മാത്രമാണുള്ളത്‌. ഇത്‌ മറ്റ്‌ കോളേജുകളിലും അനുവദിക്കണം.
കണ്ണൂര്‍ ഗവ: ആയൂര്‍വ്വേദ കോളേജില്‍ സ്റ്റോര്‍ ഓഫീസര്‍ തസ്‌തിക അനുവദിക്കണം.
വാച്ചര്‍
നൈറ്റ്‌ വാച്ചര്‍മാര്‍ക്ക്‌ ജോലിസമയം 16 മണിക്കൂറാണ്‌. ഈ വിഭാഗത്തിന്‌ ഷിഫ്‌റ്റ്‌ സമ്പ്രദായം ഏര്‍പ്പെടുത്തണം.
റേഷ്യോപ്രമോഷന്‍

നഴ്‌സസ്‌, ഫാര്‍മസിസ്റ്റ്‌ ഗ്രേഡ്‌ I, ഗ്രേഡ്‌ II തസ്‌തികകളിലെ ഗ്രേഡ്‌ പ്രമോഷന്‍ അനുപാതം 1:2 ല്‍ നിന്നും 1:1 ആക്കി ഉയര്‍ത്തണം. നഴ്‌സിംഗ്‌ അസിസ്റ്റന്റ്‌ ഗ്രേഡ്‌ I, ഗ്രേഡ്‌ II, ലാബ്‌ അറ്റന്‍ഡര്‍ തസ്‌തികകളില്‍ റേഷ്യോ പ്രമോഷന്‍ അനുവദിക്കണം. ലാബ്‌ ടെക്‌നീഷ്യന്‍, ആയൂര്‍വ്വേദ തെറാപ്പിസ്റ്റ്‌ വിഭാഗം ജീവനക്കാര്‍ക്ക്‌ 1:1 അനുപാതത്തില്‍ റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
കോമ്പന്‍സേഷന്‍ ഓഫ്‌

അലോപ്പതി വിഭാഗം ജീവനക്കാര്‍ക്ക്‌ നല്‍കുന്ന കോമ്പന്‍സേറ്ററി ഓഫ്‌ ആയൂര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിലെ സമാന വിഭാഗം ജീവനക്കാര്‍ക്കും അനുവദിക്കണം.
ഷിഫ്‌റ്റ്‌ ഡ്യൂട്ടി
ആശുപത്രികളില്‍ നഴ്‌സുമാര്‍ക്കും പാരാമെഡിക്കല്‍ വിഭാഗം ജീവനക്കാര്‍ക്കും മൂന്ന്‌ ഷിഫ്‌റ്റ്‌ ഏര്‍പ്പെടുത്തി ജോലിസമയം ക്രമീകരിക്കണം.
യൂണിഫോം അലവന്‍സ്‌

റേഡിയോ ഗ്രാഫര്‍, എക്‌സ്‌റേ ടെക്‌നീഷ്യന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്‌ എന്നിവര്‍ക്ക്‌ യൂണിഫോം അലവന്‍സ്‌ അനുവദിക്കണം. യൂണിഫോം അലവന്‍സ്‌ കാലോചിതമായി വര്‍ദ്ധിപ്പിക്കണം.
കെമിക്കല്‍ എക്‌സാമിനേഴ്‌സ്‌ ലാബ്‌

ക്രിമിനല്‍ കോടതികളിലെത്തുന്ന തൊണ്ടിസാധനങ്ങളുടെ രാസപരിശോധനയാണ്‌ ഈ വകുപ്പിന്റെ ജോലി.

റിക്കാര്‍ഡ്‌ കീപ്പര്‍
കെമിക്കല്‍ ലാബുകളിലെ റിക്കാര്‍ഡുകള്‍ വളരെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സൂക്ഷിക്കേണ്ടതാണ്‌. എന്നാല്‍ റിക്കാര്‍ഡുകള്‍ കൃത്യതയോടെ സൂക്ഷിക്കുവാന്‍ പര്യാപ്‌തമായ സംവിധാനം നിലവിലില്ല. ആയതിനാല്‍ റിക്കാര്‍ഡ്‌ കീപ്പര്‍ തസ്‌തിക അനുവദിക്കണം.
ലാബ്‌ അസിസ്റ്റന്റ്‌
വിദ്യാഭ്യാസ യോഗ്യത +2 ആണ്‌. നിലവിലുള്ള സ്‌കെയില്‍ 9190 - 15780 ആണ്‌. വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച്‌ സ്‌കെയില്‍ 9940 - 16580 ആയി ഉയര്‍ത്തി നിശ്ചയിച്ച്‌ ആനുപാതിക സ്‌കെയില്‍ അനുവദിക്കണം.
സിവില്‍ സപ്ലൈസ്‌

1966 മുതല്‍ സംസ്ഥാനത്ത്‌ നിലവില്‍ വന്ന പൊതുവിതരണ സംവിധാനത്തിന്റെ നടപ്പിലാക്കലും മേല്‍നോട്ടവുമാണ്‌ ഈ വകുപ്പ്‌ കൈകാര്യം ചെയ്യുന്നത്‌. രാജ്യത്ത്‌ ഏറ്റവും ഫലപ്രദവും കാര്യക്ഷമവുമായ പൊതുവിതരണ സംവിധാനമുള്ളത്‌ കേരളത്തിലാണ്‌. 14500 റേഷന്‍കടകളും 85 ലക്ഷത്തിലേറെ കാര്‍ഡ്‌ ഉടമകളും ഉണ്ട്‌. എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു. സിവില്‍സപ്ലൈസ്‌ കോര്‍പ്പറേഷന്‍/ സിവില്‍സപ്ലൈസ്‌ വകുപ്പ്‌ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞാല്‍ പൊതുകമ്പോളത്തിലെ വിലനിലവാരം നിയന്ത്രിക്കുവാന്‍ കഴിയും. പൊതുവിതരണ മേഖല ശക്തിപ്പെടുത്തുന്നതിനാവശ്യമായ ശുപാര്‍ശകള്‍ കമ്മീഷന്‍ നല്‍കേണ്ടതാണ്‌. സിവില്‍ സപ്ലൈസ്‌ വകുപ്പില്‍ നിന്നും ഡപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ്‌ സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷനിലേക്ക്‌ ജീവനക്കാരെ നിയമിക്കുന്നത്‌.വകുപ്പില്‍ നിന്ന്‌ 1295 ജീവനക്കാര്‍ കോര്‍പ്പറേഷനില്‍ ജോലിചെയ്യുന്നു. ഡപ്യൂട്ടേഷന്‍ വ്യവസ്ഥ നിലനിര്‍ത്തി കോര്‍പ്പറേഷനെ ശക്തിപ്പെടുത്തണം.
ഡെപ്യൂട്ടി കണ്‍ട്രോളര്‍

നാല്‌്‌ ഡെപ്യൂട്ടി കണ്‍ട്രോളര്‍ തസ്‌തിക ഉണ്ടായിരുന്നത്‌ ഇപ്പോള്‍ 2 എണ്ണം മാത്രമാണ്‌ നിലവിലുള്ളത്‌. ഇത്‌ 4 എണ്ണമായി പുന:സ്ഥാപിക്കണം. കണ്‍ട്രോളര്‍ ഓഫ്‌ റേഷനിംഗ്‌ (എന്‍ഫോഴ്‌സ്‌മെന്റ്‌) 2002-ല്‍ നിര്‍ത്തലാക്കിയത്‌ പുന:സ്ഥാപിക്കണം. (9-ാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തിരുന്നു).
എ.റ്റി.എസ്‌.ഒ.
എല്ലാ താലൂക്കുകളിലും എ.റ്റി.എസ്‌.ഒ. തസ്‌തിക അനുവദിക്കണം.
റേഷനിംഗ്‌ ഇന്‍സ്‌പെക്‌ടര്‍
ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആര്‍.ഐ. തസ്‌തികകള്‍ വര്‍ദ്ധിപ്പിക്കണം.

ടൈപ്പിസ്റ്റ്‌/ഫെയര്‍കോപ്പി സൂപ്രണ്ട്‌
വകുപ്പിലും കോര്‍പ്പറേഷനിലുമായി ജോലി ചെയ്യുന്ന ടൈപ്പിസ്റ്റുകള്‍ക്ക്‌ ആകെ ഒരു ഫെയര്‍ കോപ്പി സൂപ്രണ്ട്‌ തസ്‌തിക മാത്രമാണുള്ളത്‌. എല്ലാ ജില്ലാ ഓഫീസുകളിലും ഫെയര്‍ കോപ്പി സൂപ്രണ്ട്‌ തസ്‌തിക സൃഷ്‌ടിക്കണം.
സിസ്റ്റം ഓഫീസര്‍
കമ്പ്യൂട്ടറൈസേഷന്റെ സാഹചര്യത്തില്‍ സപ്ലൈകോയിലുള്ളതുപോലെ സിസ്റ്റം സപ്പോര്‍ട്ടിംഗ്‌ ഓഫീസര്‍മാരുടെ തസ്‌തിക സൃഷ്‌ടിക്കണം.
റിക്കാര്‍ഡ്‌ അറ്റന്‍ഡര്‍
എല്ല സപ്ലൈകോ ഓഫീസിലും റിക്കാര്‍ഡ്‌ അറ്റന്‍ഡര്‍ തസ്‌തിക അനുവദിക്കണം.
റേഷ്യോ പ്രമോഷന്‍
ജൂനിയര്‍ സൂപ്രണ്ട്‌ തസ്‌തികകള്‍ക്ക്‌ 20 % റേഷ്യോ പ്രമോഷന്‍ നിലവിലുണ്ട്‌. ജൂനിയര്‍ സൂപ്രണ്ട്‌ തസ്‌തികക്ക്‌ സമനമായ അസിസ്റ്റന്റ്‌ താലൂക്ക്‌ സപ്ലൈ ഓഫീസര്‍ തസ്‌തികക്കും 20% റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
കണ്‍സ്യൂമര്‍ ഫോറം
എല്ലാ താലൂക്കുകളിലും കണ്‍സ്യൂമര്‍ ഫോറം രൂപീകരിച്ച്‌ ആവശ്യമായ തസ്‌തികകള്‍ അനുവദിക്കണം.
പി.സി.എ/പി.ടി.എ
കാലോചിതമായി പരിഷ്‌ക്കരിക്കണം.

വാണിജ്യനികുതി

സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ ഏറിയ പങ്കും സമാഹരിക്കുന്ന വകുപ്പാണിത്‌. അതിനനുസൃതമായി വകുപ്പിന്റെ പ്രവര്‍ത്തനമേഖല വിപുലീകരിക്കുവാനും ജീവനക്കാരുടെ ആത്മവിശ്വാസവും കാര്യശേഷിയും ഉറപ്പാക്കുവാനും കഴിയേണ്ടതാണ്‌. നികുതി പിരിവിന്റെ ഏറ്റവും പ്രധാനമേഖലയായ ചെക്ക്‌പോസ്റ്റുകളെ നവീകരിച്ച്‌ ആവശ്യമായ പശ്ചാത്തലസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നികുതിപിരിവ്‌ ഊര്‍ജ്ജിതമാക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള തിരിച്ച്‌പോക്ക്‌ സംസ്ഥാന സമ്പദ്‌ഘടനയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുകയാണ്‌.
പുതിയ ഓഫീസുകള്‍

നികുതി പിരിവ്‌ ഊര്‍ജ്ജിതമാക്കാന്‍ താലൂക്ക്‌ തലത്തില്‍ ഓഫീസുകള്‍ വേണം. പുതുതായി രൂപീകരിച്ച താലൂക്ക്‌ കേന്ദ്രീകരിച്ച്‌ വാണിജ്യനികുതി ആഫീസുകള്‍ അനുവദിക്കണം.
ക്ലറിക്കല്‍ അറ്റന്റര്‍
വകുപ്പില്‍ 214 ക്ലറിക്കല്‍ അറ്റന്റര്‍ തസ്‌തിക നിലവിലുണ്ട്‌. ഈ തസ്‌തിക ക്ലാര്‍ക്ക്‌ തസ്‌തികയാക്കി ഉയര്‍ത്തി നിശ്ചയിക്കുന്നതാണ്‌ വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാന്‍ ഗുണകരം
ക്ലറിക്കല്‍ അറ്റന്റര്‍ തസ്‌തിക ക്ലാര്‍ക്കിന്റെ തസ്‌തികയായി ഉയര്‍ത്തുകയും നിലവിലുള്ളവരെ ക്ലാര്‍ക്കായി നിശ്ചയിക്കുകയും വേണം.
ഓഫീസ്‌ അറ്റന്‍ഡന്റ്‌

ഓഫീസ്‌ അറ്റന്‍ഡന്റ്‌ വിഭാഗം ജീവനക്കാരുടെ നോട്ടീസ്‌/സമന്‍സ്‌ സര്‍വ്വീസ്‌ ആനുകൂല്യം വര്‍ദ്ധിപ്പിക്കണം. ഓഫീസ്‌ അറ്റന്റന്റുമാര്‍ക്ക്‌ സമാനമായി പി.എസ്‌.സി ഓഫീസ്‌ അറ്റന്‍ഡന്റ്‌ ലിസ്റ്റില്‍നിന്നും ഓപ്‌ഷന്‍ വാങ്ങി ചെക്ക്‌പോസ്റ്റ്‌ അറ്റന്‍ഡന്റുമാരായി നിയമിക്കണം.

ചെക്ക്‌പോസ്റ്റ്‌
മുഴുവന്‍ ചെക്ക്‌പോസ്റ്റുകളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ജീവനക്കാരെ നിയമിക്കുകയും വേണം. ജോലിസമയം 8 മണിക്കൂറായി നിജപ്പെടുത്തുകയും ജോലിയ്‌ക്ക്‌ ആനുപാതികമായി ഡ്യൂട്ടി ഓഫ്‌ നല്‍കുകയും വേണം.

സ്‌പെഷ്യല്‍ അലവന്‍സ്‌

ഇന്റലിജന്‍സ്‌ വിഭാഗത്തിലും ചെക്ക്‌പോസ്റ്റിലും ജോലിചെയ്യുന്ന ജീവനക്കാരുടെ ജോലി സ്വഭാവം പരിഗണിച്ച്‌ സ്‌പെഷ്യല്‍ അലവന്‍സ്‌ അനുവദിക്കണം.
യാത്രാബത്ത
വാണിജ്യനികുതി വകുപ്പിലെ ഇന്റലിജന്‍സ്‌ സ്‌ക്വാഡിലെ ജീവനക്കാരുടെ യാത്രപ്പടിക്കുള്ള പരിധി ഒഴിവാക്കണം.
അഗ്രിക്കള്‍ച്ചര്‍ ഇന്‍കംടാക്‌സ്‌ & സെയില്‍ടാക്‌സ്‌ അപ്പലേറ്റ്‌ ട്രിബ്യൂണല്‍
വകുപ്പിന്റെ ഭരണപരമായ നിയന്ത്രണം റവന്യൂബോര്‍ഡ്‌ മെമ്പറുടെ നേതൃത്വത്തില്‍ റവന്യൂ ബോര്‍ഡ്‌ (ടാക്‌സ്‌) നാണ്‌. സെയില്‍സ്‌ ടാക്‌സ്‌ വരുമാനം വര്‍ദ്ധിച്ചുവരുന്നുവെങ്കിലും അഗ്രിക്കള്‍ച്ചര്‍ ഇന്‍കംടാക്‌സ്‌ വരുമാനം കുറയുകയാണ്‌ ചെയ്യുന്നത്‌. വ്യാപാരികളുടെ രജിസ്‌ട്രേഷന്‍, നികുതി കണക്കാക്കലും പിരിവും, നികുതി വെട്ടിപ്പ്‌ തടയല്‍, നികുതി പിരിച്ചെടുക്കല്‍, അപ്പീലുകളുടെയും റിവിഷന്‍ പെറ്റീഷനുകളുടെ തീര്‍പ്പാക്കല്‍ തുടങ്ങിയവയാണ്‌ വകുപ്പില്‍ നിക്ഷിപ്‌തമായിട്ടുള്ളത്‌.
വാണിജ്യനികുതി വകുപ്പിലെ ജീവനക്കാരായതിനാല്‍ നിര്‍ദ്ദേശങ്ങള്‍ വാണിജ്യനികുതി വകുപ്പിന്റെ നിവേദനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌.
പരീക്ഷാ എന്‍ട്രന്‍സ്‌ കമ്മീഷണറേറ്റ്‌
1983 ല്‍ പ്രവര്‍ത്തനം ആരംഭിച്ച എന്‍ട്രന്‍സ്‌ പരീക്ഷാ കമ്മീഷണറേറ്റ്‌ ഉന്നതവിദ്യാഭ്യാസ വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇതിനു കീഴില്‍ സബ്‌ ഓഫീസുകളൊന്നുമില്ല. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക്‌ അപേക്ഷകരെ തെരഞ്ഞെടുക്കുന്നതിന്‌ പ്രവേശനപരീക്ഷ നടത്തുന്ന ജോലിയാണ്‌ വകുപ്പ്‌ ചെയ്യുന്നത്‌. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിലെ എല്ലാ ജീവനക്കാരും പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളില്‍ നിന്ന്‌ ഡെപ്യൂട്ടേഷന്‍ മുഖാന്തിരം നിയമനം ലഭിച്ചവരാണ്‌. ഇത്തരത്തില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജീവനക്കാര്‍ ജോലിചെയ്യുന്നത്‌ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.
ഭരണനടപടി
എന്‍ട്രന്‍സ്‌ കമ്മീഷണറേറ്റില്‍ സ്ഥിരം ജീവനക്കാരെ നിയമിക്കണം.
സഹകരണം
സംസ്ഥാനത്ത്‌ വ്യവസായം, കയര്‍, ഫിഷറീസ്‌, ക്ഷീരവികസനം എന്നീ മേഖലകളൊഴികെയുള്ള മുഴുവന്‍ സഹകരണ സ്ഥാപനങ്ങളുടെയും ഭരണപരമായ നിയന്ത്രണം സഹകരണ വകുപ്പിനാണ്‌. ബാങ്കിംഗ്‌, വ്യവസായ വാണിജ്യമേഖലയുള്‍പ്പെടെ സാമ്പത്തികരംഗത്തും വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം എന്നീ മേഖലകളിലും സഹകരണമേഖല നിര്‍ണ്ണായകമായ പങ്കാണ്‌ നിര്‍വ്വഹിക്കുന്നത്‌.
സ്റ്റാഫ്‌ പാറ്റേണ്‍
1981 ലെ സ്റ്റാഫ്‌ പാറ്റേണാണ്‌ ഇപ്പോഴും തുടരുന്നത്‌. സഹകരണ സ്ഥാപനങ്ങളുടെ ഏണ്ണവും പ്രവര്‍ത്തന വ്യാപ്‌തിയും ഇക്കാലയളവില്‍ ഇരട്ടിയിലധികം വര്‍ദ്ധിച്ചിരിക്കുന്നു. ജോലിഭാരത്തിനനുസരിച്ച്‌ സ്റ്റാഫ്‌ പാറ്റേണ്‍ പുതുക്കണം.

സ്‌പെഷ്യല്‍ ഗ്രേഡ്‌ ഇന്‍സ്‌പെക്‌ടര്‍

2004 ലെ ശമ്പള പരിഷ്‌ക്കരണത്തില്‍ നഷ്ടപ്പെട്ട സീനിയര്‍ ഗ്രേഡ്‌ ഇന്‍സ്‌പെക്‌ടര്‍ തസ്‌തികയുടെ 15% സ്‌പെഷ്യല്‍ ഗ്രേഡ്‌ കഴിഞ്ഞ ശമ്പളപരിഷ്‌കരണത്തില്‍ പുനഃസ്ഥാപിച്ചു. എന്നാല്‍ സമയബന്ധിത ഹയര്‍ഗ്രേഡിന്‌ ലഭിക്കുന്ന 18740-33650 ശമ്പള സ്‌കെയില്‍ സ്‌പെഷ്യല്‍ഗ്രേഡ്‌ തസ്‌തികക്ക്‌ അനുവദിച്ചില്ല. ആയതിനാല്‍ സ്‌പെഷ്യല്‍ ഗ്രേഡ്‌ ഇന്‍സ്‌പെക്‌ടര്‍ തസ്‌തിക 20 ശതമാനമായി ഉയര്‍ത്തുകയും 18740-33650 സ്‌കെയില്‍ അനുവദിക്കുകയും വേണം.

ഇലക്ഷന്‍ വിഭാഗം
സഹകരണ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ ജില്ലാതലത്തില്‍ ഓഫീസുകള്‍ സ്ഥാപിക്കണം.

വിജിലന്‍സ്‌
സഹകരണ വിജിലന്‍സ്‌ വിഭാഗം ശക്തിപ്പെടുത്തണം.

സഹകരണ ഓഡിറ്റ്‌
സഹകരണ സ്ഥാപനങ്ങളില്‍ ഓഡിറ്റ്‌ സംവിധാനം കാര്യക്ഷമമാക്കുന്നതിനുവേണ്ടിയാണ്‌ വകുപ്പ്‌ രൂപീകരിച്ചതെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചില്ല.
സഹകരണസ്ഥാപനങ്ങളിലെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ്‌ ഇല്ലാതാക്കാനാണ്‌ കേന്ദ്രഗവണ്‍മെന്റ്‌ നിര്‍ദ്ദേശം. സഹകരണമേഖലയില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്‌ ഓഡിറ്റ്‌ സംവിധാനം ശക്തിപ്പെടുത്തണം.

സീനിയര്‍ ഓഡിറ്റര്‍

2004 ലെ ശമ്പള പരിഷ്‌ക്കരണത്തില്‍ നഷ്ടപ്പെട്ട സീനിയര്‍ ഗ്രേഡ്‌ ഓഡിറ്റര്‍ തസ്‌തികയുടെ 15% സ്‌പെഷ്യല്‍ ഗ്രേഡ്‌ കഴിഞ്ഞ ശമ്പളപരിഷ്‌കരണത്തില്‍ പുനഃസ്ഥാപിച്ചു. എന്നാല്‍ സമയബന്ധിത ഹയര്‍ഗ്രേഡിന്‌ ലഭിക്കുന്ന 18740-33650 ശമ്പള സ്‌കെയില്‍ സ്‌പെഷ്യല്‍ ഗ്രേഡ്‌ തസ്‌തികക്ക്‌ അനുവദിച്ചില്ല. ആയതിനാല്‍ സ്‌പെഷ്യല്‍ ഗ്രേഡ്‌ ഓഡിറ്റര്‍ തസ്‌തിക 20 ശതമാനമായി ഉയര്‍ത്തുകയും 18740-33650 സ്‌കെയില്‍ അനുവദിക്കുകയും വേണം.

കണ്‍കറന്റ്‌ ഓഡിറ്റര്‍

സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മൂലധനത്തിനനുസരിച്ച്‌ കണ്‍കറന്റ്‌ ഓഡിറ്റര്‍ തസ്‌തികകള്‍ പുനര്‍നിര്‍ണ്ണയിക്കണം.
സാംസ്‌കാരികം
1983 ല്‍ സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പായി പ്രവര്‍ത്തനമാരംഭിച്ച്‌ 2005 ല്‍ സാംസ്‌കാരിക വകുപ്പായി മാറി. അവശ കലാകാരന്മാര്‍ക്ക്‌ പെന്‍ഷന്‍ അനുവദിക്കുക, സാംസ്‌കാരിക സംഘടനകള്‍ക്ക്‌ ധനസഹായം അനുവദിക്കുക, സാംസ്‌കാരിക സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക്‌ പെന്‍ഷന്‍ വിതരണം ചെയ്യുക തുടങ്ങിയ ജോലികള്‍ നിര്‍വ്വഹിക്കുന്നത്‌ ഈ വകുപ്പിലൂടെയാണ്‌.
ഡയറക്‌ടറേറ്റ്‌
ഡയറക്‌ടറേറ്റ്‌ കൂടുതല്‍ ശക്തിപ്പെടുത്തണം. പൊതു സിവില്‍സര്‍വ്വീസിന്റെ ഭാഗമായതിനാല്‍ പൊതുസര്‍വ്വീസില്‍ നിന്നും ജീവനക്കാരെ നിയമിക്കണം. ഡയറക്‌ടറേറ്റില്‍ നിലവിലുള്ള ജൂനിയര്‍ സൂപ്രണ്ട്‌, ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്‌തികകള്‍ യഥാക്രമം സീനിയര്‍ സൂപ്രണ്ട്‌, ജൂനിയര്‍ സൂപ്രണ്ട്‌ തസ്‌തികകളായി ഉയര്‍ത്തണമെന്ന 9-ാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കണം.
മേഖല/ജില്ലാ ആഫീസ്‌
മേഖല/ജില്ലാ ആഫീസുകള്‍ ആരംഭിക്കണം.
ക്ഷീരവികസനം
ക്ഷീരവകുപ്പിന്റെ പ്രാധാന്യം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നു. ക്ഷീര സംഘങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ വകുപ്പിന്റെ പ്രവര്‍ത്തനത്തിന്‌ വളരെ പ്രാധാന്യമാണ്‌ ഉള്ളത്‌.
സൂപ്പര്‍വൈസറി തസ്‌തിക
ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങളില്‍ സൂപ്പര്‍വൈസറി തസ്‌തികകള്‍ സൃഷ്‌ടിക്കണം.
റേഷ്യോ പ്രൊമോഷന്‍
സബ്‌ജക്‌ട്‌ മാറ്റര്‍ സ്‌പെഷ്യലിസ്റ്റ്‌ (സഹകരണം), ലാബ്‌ ടെക്‌നീഷ്യന്‍ തസ്‌തികകള്‍ക്ക്‌ റേഷ്യോ പ്രൊമോഷനുകള്‍ അനുവദിക്കണം.
ഡയറി ഫാം ഇന്‍സ്‌പെക്‌ടര്‍
ഡയറി ഫാം ഇന്‍സ്‌പെക്‌ടര്‍ ഹയര്‍ഗ്രേഡ്‌ അനുപാതം നിലവിലുള്ള 1:4 മാറ്റി 1:1 ക്രമത്തില്‍ അനുവദിക്കണം.

ഓഡിറ്റ്‌

ക്ഷീര സംഘങ്ങളുടെ ഓഡിറ്റ്‌ നടത്തുന്നതിന്‌ ആവശ്യമായ തസ്‌തികകള്‍ വകുപ്പില്‍ സൃഷ്‌ടിക്കണം.

ഡ്രഗ്‌സ്‌ കണ്‍ട്രോള്‍

ഔഷധ നിര്‍മ്മാണ, വിതരണ, വിപണന കാര്യങ്ങളും സംസ്ഥാനത്ത്‌ വിപണിയിലിറക്കപ്പെടുന്ന ഔഷധങ്ങളുടെ ഗുണനിലവാര കാര്യങ്ങളും നിയന്ത്രിക്കുന്നതിനുവേണ്ടി 1961 - ല്‍ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ രൂപീകൃതമായി. ലൈസന്‍സ്‌ നല്‍കല്‍, പരിശോധനകളും തുടര്‍നടപടികളും, ഔഷധങ്ങളുടേയും മറ്റും സാമ്പിള്‍ ശേഖരിക്കല്‍, ഔഷധങ്ങളുടെ അപഗ്രഥനം, നിയമലംഘനങ്ങള്‍ക്കെതിരായ നടപടി സ്വീകരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ്‌ വകുപ്പ്‌ കൈകാര്യം ചെയ്യുന്നത്‌.

ടെക്‌നീഷ്യന്‍

ആരോഗ്യവകുപ്പിലെ ലബോറട്ടറി സര്‍വ്വീസസ്‌ (ജനറല്‍) വിഭാഗത്തിലെ ലാബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്‌ II ന്‌ അനുവദിച്ചിട്ടുള്ള ശമ്പള സ്‌കെയില്‍ (11620 - 20240) ആണ്‌. എന്നാല്‍ സമാന വിഭാഗമായ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ വകുപ്പിലെ തസ്‌തികയില്‍ 9940-15380 സ്‌കെയിലാണ്‌ അനുവദിച്ചത്‌. ഇത്‌ പരിശോധിച്ച്‌ വകുപ്പിലെ ടെക്‌നീഷ്യന്‍ തസ്‌തികയ്‌ക്കും 11620-20240 സ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.
സാമ്പിള്‍ വാര്‍ഡന്‍
സാമ്പിള്‍ വാര്‍ഡന്‍ തസ്‌തിക ടെക്‌നിഷ്യന്‍ (എല്‍.ഡി) തസ്‌തികയുടെ പ്രമോഷന്‍ തസ്‌തികയാക്കി മാറ്റാന്‍ ശുപാര്‍ശ നല്‌കണം.
ലാബ്‌ അറ്റന്‍ഡര്‍
ലാബ്‌ അറ്റന്റര്‍ തസ്‌തിക 9-ാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്‌ത ആരോഗ്യവകുപ്പിലെജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റിനു സമാനമായി പുനര്‍നാമകരണം ചെയ്‌ത്‌ ശമ്പള സ്‌കെയില്‍ അനുവദിക്കണം.

റിസ്‌ക്‌ അലവന്‍സ്‌
ലബോറട്ടറി വിഭാഗം ജീവനക്കാര്‍ക്ക്‌ റിസ്‌ക്‌ അലവന്‍സ്‌ കാലോചിതമായി വര്‍ദ്ധിപ്പിക്കണം. ലാബിലെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും സേഫ്‌റ്റി മെഷേഴ്‌സ്‌ നല്‍കണം.
ഇക്കണോമിക്‌സ്‌ ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടിവരുന്ന അടിസ്ഥാന സ്ഥിതിവിവരങ്ങള്‍ നല്‍കുന്ന ഏറ്റവും പ്രധാന പ്രവര്‍ത്തനം നടത്തുന്ന വകുപ്പാണ്‌ ഇക്കണോമിക്‌സ്‌ ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പ്‌. ജീവനക്കാരില്‍ ഭൂരിഭാഗവും അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നേരിട്ട്‌ നടത്തുന്നതിനാല്‍ ഇതരവിഭാഗം ജീവനക്കാരില്‍നിന്നും വ്യത്യസ്‌തങ്ങളായ പ്രശ്‌നങ്ങളാണ്‌ ഉള്ളത്‌.
താലൂക്ക്‌ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്‌
സംസ്ഥാനത്തെ എല്ലാ താലൂക്കിലും സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകള്‍ ആരംഭിക്കണം.
സ്റ്റാറ്റിസ്റ്റിക്കല്‍ സെല്‍
എല്ലാ വകുപ്പുകളിലും മുന്‍സിപ്പാലിറ്റി, പഞ്ചായത്തുകളിലും സ്റ്റാറ്റിസ്റ്റിക്കല്‍ സെല്‍ ആരംഭിക്കണം.

ബ്ലോക്ക്‌ തല ആഫീസ്‌
താലൂക്ക്‌ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ മാതൃകയില്‍ ബ്ലോക്ക്‌ തലത്തില്‍ ഓഫീസ്‌ ആരംഭിക്കണം.

പി.സി.എ/പി.ടി.എ.

ഫീല്‍ഡ്‌ വിഭാഗം ജീവനക്കാര്‍ക്ക്‌ ലഭിക്കുന്ന പി.സി.എ/പി.ടി.എ. വര്‍ദ്ധിപ്പിക്കണം. വിളവെടുപ്പ്‌ പരിശോധനയ്‌ക്ക്‌ ലഭിക്കുന്ന വേതനം വര്‍ദ്ധിപ്പിക്കണം.
കോളേജ്‌ വിദ്യാഭ്യാസം
1957 ല്‍ രൂപീകൃതമായ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ്‌ കോളേജുകളുടെ ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നു. ആര്‍ട്‌സ്‌ & സയന്‍സ്‌ കോളേജുകള്‍, ട്രെയിനിംഗ്‌ കോളേജുകള്‍, മ്യൂസിക്‌ കോളേജുകള്‍, മ്യൂസിക്‌ അക്കാദമി, അറബിക്‌ കോളേജുകള്‍,ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജുകള്‍ എന്നീ സ്ഥാപനങ്ങളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും സര്‍വീസ്‌ സംബന്ധമായ കാര്യങ്ങളും അക്കാഡമിക്‌ ജോലിയും ഈ വകുപ്പിന്റെ പ്രധാന ചുമതലയാണ്‌.

മിനിസ്റ്റീരിയല്‍ വിഭാഗം
കോളേജുകളുടെയും പുതിയ കോഴ്‌സുകളുടെയും എണ്ണത്തിനനുസരിച്ച്‌ മിനിസ്റ്റീരിയല്‍ തസ്‌തികകള്‍ അനുവദിക്കണം. കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ പുതിയ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസുകള്‍ തുടങ്ങണം.
ലൈബ്രേറിയന്‍
പുതിയ ബോധനരീതിയും സെമസ്റ്റര്‍ സമ്പ്രദായവും നിലവില്‍ വന്നതിനാല്‍ ടേണ്‍ ഓവറിന്‌ ആനുപാതികമായി ലൈബ്രേറിയന്‍ തസ്‌തികകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച്‌ ജോലിഭാരം കുറയ്‌ക്കണം. ലൈബ്രേറിയന്‍ ഗ്രേഡ്‌ IV ന്റെ ശമ്പളം11620-18740 സ്‌കെയില്‍ നിന്ന്‌ 13210-20740 ആയി ഉയര്‍ത്തി നിശ്ചയിച്ച്‌ സമാന തസ്‌തികകളുമായുണ്ടായിരുന്ന ബന്ധവും തുല്യതയും സംരക്ഷിക്കണം.
അറ്റന്‍ഡര്‍
എയ്‌ഡഡ്‌ കോളേജ്‌ ലാബ്‌ അറ്റന്റര്‍/ലൈബ്രറി അറ്റന്റര്‍ ശമ്പള സ്‌കെയില്‍ 8960-14260 ആണ്‌. എന്നാല്‍ തുല്യജോലി ചെയ്യുന്ന ഗവണ്‍മെന്റ്‌ കോളേജ്‌ അറ്റന്റര്‍മാര്‍ക്ക്‌ 8730-13540 സ്‌കെയിലാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. ഈ വിവേചനം അവസാനിപ്പിക്കണം. യോഗ്യത നേടി അറ്റന്‍ഡര്‍ പ്രമോഷന്‍ നേടുന്നവരും സീനിയോറിറ്റി അടിസ്ഥാനത്തില്‍ പ്രമോഷന്‍ ലഭിക്കുന്നവരും തമ്മില്‍ പ്രമോഷന്‍ തസ്‌തികയില്‍ ശമ്പളനിര്‍ണ്ണയത്തില്‍ ഉണ്ടാകുന്ന അപാകത പരിഹരിക്കണം. ലാബ്‌ അറ്റന്‍ഡര്‍ക്ക്‌ റിസ്‌ക്‌ അലവന്‍സ്‌ അനുവദിക്കണം.
വാച്ച്‌മാന്‍
വാച്ച്‌മാന്‍മാര്‍ 16 മണിക്കൂര്‍ വരെ ജോലിചെയ്യേണ്ടിവരുന്നു. ജോലിസമയം നിജപ്പെടുത്തുകയും ഷിഫ്‌റ്റ്‌ ഏര്‍പ്പെടുത്തുകയും വേണം.
കുക്ക്‌
കുക്കുമാര്‍ രാവിലെ 5 മണി മുതല്‍ വൈകുന്നേരം 10 മണി വരെ ജോലിചെയ്യുന്നു. ഇവരുടെ പ്രവൃത്തിസമയം നിജപ്പെടുത്തി ഷിഫ്‌റ്റ്‌ ഏര്‍പ്പെടുത്തണം. യാതൊരു പ്രമോഷന്‍ സാധ്യതയും ഇല്ലാത്തതിനാല്‍ 1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
പൊതുവിദ്യാഭ്യാസം
കേരളത്തില്‍ ഏറ്റവും അധികം ജീവനക്കാരുള്ളത്‌ പൊതുവിദ്യാഭ്യാസവകുപ്പിലാണ്‌. പ്രീ-പ്രൈമറി, പ്രൈമറി, സെക്കണ്ടറി സ്‌കൂളുകള്‍, ടീച്ചര്‍ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, ഡയറ്റ്‌ എന്നീ സ്ഥാപനങ്ങള്‍ ഈ വകുപ്പിന്റെ നിയന്ത്രണത്തിലാണ്‌. പൊതുവിദ്യാഭ്യാസ രംഗത്ത്‌ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ പ്രത്യാഘാതം സര്‍വീസിനേയും ബാധിക്കുകയാണ്‌. പൊതു വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സംരക്ഷിക്കുവാന്‍ ആവശ്യമായ ശുപാര്‍ശകള്‍ ഉണ്ടാകണം.
അക്കൗണ്ട്‌സ്‌ ഓഫീസര്‍

തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസുകളിലെ അക്കൗണ്ട്‌സ്‌ ഓഫീസര്‍ തസ്‌തികയില്‍ സെക്രട്ടറിയേറ്റില്‍ നിന്ന്‌ ജീവനക്കാരെ നിയമിക്കുന്നത്‌ അവസാനിപ്പിക്കുകയും വകുപ്പില്‍ നിന്നുള്ള ജീവനക്കാരെ പ്രമോഷന്‍ നല്‍കി നിയമിക്കുകയും വേണം.
അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌

പരീക്ഷാഭവനില്‍ സെക്രട്ടറിയാണ്‌ നിലവില്‍ ഡ്രായിംഗ്‌ & ഡിസ്‌ബേഴ്‌സിംഗ്‌ ഓഫീസര്‍. വിവിധ പരീക്ഷകളുടെ നടത്തിപ്പും ഫലപ്രഖ്യാപനവും അടക്കം ഭാരിച്ച ജോലിയാണ്‌ സെക്രട്ടറിക്ക്‌ നിര്‍വ്വഹിക്കാനുള്ളത്‌. സംസ്ഥാനതല അധികാരപരിധിയുള്ള പ്രസ്‌തുത ഓഫീസിലെ മിനിസ്റ്റീരിയല്‍ മേധാവി ഒരു പേഴ്‌സണല്‍ അസിസ്റ്റന്റാണ്‌. പരീക്ഷാഭവന്‍ സെക്രട്ടറിയുടെ ഭാരിച്ച അക്കാഡമിക്‌ ഉത്തരവാദിത്വം കണക്കിലെടുത്ത്‌ ഡ്രായിംഗ്‌ & ഡിസ്‌ബേഴ്‌സിംഗ്‌ അധികാരത്തോടുകൂടി ഭരണച്ചുമതല അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റിന്‌ നല്‍കാവുന്നതാണ്‌. ഇതിനായി നിലവിലെ പി.എ. തസ്‌തിക അപ്‌ഗ്രേഡ്‌ ചെയ്യണം.
പി.എ. തസ്‌തിക
വകുപ്പില്‍ പി.എ. തസ്‌തിക പുനര്‍നാമകരണം ചെയ്യണം.
നൂണ്‍ ഫീഡിംഗ്‌ തസ്‌തിക
ഡി.ഇ.ഒ. ഓഫീസുകളില്‍ നൂണ്‍ ഫീഡിംഗ്‌ സൂപ്പര്‍വിഷനുവേണ്ടി സീനിയര്‍ സൂപ്രണ്ട്‌ തസ്‌തി കയും എ.ഇ.ഒ. ഓഫീസുകളില്‍ ജൂനിയര്‍ സൂപ്രണ്ട്‌ തസ്‌തികയും സൃഷ്‌ടിക്കണം.
ഫെയര്‍ കോപ്പി സൂപ്രണ്ട്‌

വയനാട്‌, പത്തനംതിട്ട, കാസര്‍ഗോഡ്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസുകളിലെ ടൈപ്പിംഗ്‌ ജോലികളുടെ സൂപ്പര്‍വിഷന്‌ ഇപ്പോള്‍ ഫെയര്‍കോപ്പി സൂപ്രണ്ടുമാരില്ല. ഈ ജില്ലകളില്‍ ഫെയര്‍ കോപ്പി സൂപ്രണ്ടുമാരുടെ തസ്‌തിക സൃഷ്‌ടിച്ച്‌ നിയമനം നടത്തണം. ടൈപ്പിസ്റ്റുമാരുടെ ആകെ എണ്ണം പരിഗണിച്ച്‌ ഫെയര്‍ കോപ്പി സൂപ്പര്‍വൈസര്‍ തസ്‌തിക അനുവദിക്കണം.
മിനിസ്റ്റീരിയല്‍ തസ്‌തിക
സ്‌കൂളുകളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ മിനിസ്റ്റീരിയല്‍ ജോലികള്‍ പൊതുവിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരാണ്‌ ചെയ്യുന്നത്‌. അതിനാല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ആവശ്യമായ മിനിസ്റ്റീരിയല്‍ തസ്‌തിക അനുവദിച്ച്‌ പൊതുവിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരുടെ ജോലി ഭാരം കുറയ്‌ക്കണം.

എല്‍.പി. - യു.പി. സ്‌കൂളുകളില്‍ മിനിസ്റ്റീരിയല്‍ ജോലിചെയ്യുന്നതിന്‌ ക്ലാര്‍ക്ക്‌ തസ്‌തിക ഇല്ല. ക്ലാര്‍ക്കുമാരെ നിയമിക്കണം.

ഫുള്‍ ടൈം മീനിയല്‍

നിലവില്‍ എല്‍.പി. സ്‌കൂളുകളില്‍ എഫ്‌.ടി.എം. ന്റെയും ഓഫീസ്‌ അറ്റന്‍ഡന്റിന്റെയും ജോലികള്‍ നിര്‍വ്വഹിക്കുന്നത്‌ പി.ടി.സി.എം. മാരാണ്‌. പാര്‍ട്ട്‌ ടൈം ജോലിക്കാരായ ഇവര്‍ക്ക്‌ ഭാരിച്ച ഫുള്‍ ടൈം പണിയാണ്‌ ഇപ്പോള്‍ നിര്‍വ്വഹിക്കേണ്ടിവരുന്നത്‌. അതിനാല്‍ എല്ലാ എല്‍.പി. സ്‌കൂളുകളിലും ഒരു ഫുള്‍ ടൈം മീനിയല്‍ പോസ്റ്റ്‌ കൂടി അനുവദിക്കണം.
നൈറ്റ്‌ ഡ്യൂട്ടി അലവന്‍സ്‌

നൈറ്റ്‌ ഡ്യൂട്ടി നിര്‍വ്വഹിക്കേണ്ടിവരുന്ന ജീവനക്കാര്‍ക്ക്‌ നൈറ്റ്‌ ഡ്യൂട്ടി അലവന്‍സ്‌ അനുവദിക്കണം.
ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം
കോളേജുകളില്‍ നിന്ന്‌ പ്രീഡിഗ്രി വിടുതല്‍ ചെയ്‌തതിനെ തുടര്‍ന്ന്‌ 1991 ലാണ്‌ ഹയര്‍സെക്കണ്ടറി വകുപ്പ്‌ രൂപീകൃതമാവുന്നത്‌. എട്ട്‌ ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളും 27,000 ല്‍ പരം അധ്യാപകരും വകുപ്പില്‍ നിലവിലുണ്ട്‌.
ജില്ലാ ഓഫീസുകള്‍

ഹയര്‍സെക്കണ്ടറി മേഖലയുടെ പ്രാധാന്യവും വിപുലീകരണവും കണക്കിലെടുത്ത്‌ ജില്ലാതല ഓഫീസുകള്‍ ആരംഭിക്കണം. ഇതിനായി മേഖല ഓഫീസുകള്‍ ജില്ലാ ഓഫീസുകളാക്കി മാറ്റണം. ഇതര ജില്ലകളില്‍ ജില്ലാ ഓഫീസുകള്‍ ആരംഭിക്കണം. അതിന്‌ അനുസൃതമായി തസ്‌തികകള്‍ അനുവദിക്കണം.
സ്റ്റാഫ്‌ പാറ്റേണ്‍

വകുപ്പില്‍ നിലവിലുള്ള ജോലികള്‍ ചെയ്യാന്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ അപര്യാപ്‌തമായതിനാല്‍ സ്റ്റാഫ്‌ പാറ്റേണ്‍ കാലാനുസൃതമായി പുതുക്കി നിശ്ചയിക്കണം.
ക്ലാര്‍ക്ക്‌/ഓഫീസ്‌ അറ്റ്‌ന്റന്റ്‌/സ്വീപ്പര്‍

ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ക്ലാര്‍ക്ക്‌, ഓഫീസ്‌ അറ്റന്റന്റ്‌, സ്വീപ്പര്‍ തസ്‌തികകള്‍ അനുവദിക്കണം.
ലാബ്‌ അസിസ്റ്റന്റ്‌
വകുപ്പിലെ ലാബ്‌ അസിസ്റ്റന്റ്‌മാരുടെ യോഗ്യത പത്താം തരവും പി.എസ്‌.സി.നടത്തുന്ന ലാബ്‌ അറ്റന്റര്‍ യോഗ്യതാ പരീക്ഷയുമാണ്‌. നിലവിലെ ശമ്പള സ്‌കെയില്‍ 8960-14620 ആണ്‌. സമാന യോഗ്യതയുള്ളവര്‍ക്ക്‌ മറ്റ്‌ വകുപ്പുകളില്‍ നല്‍കുന്ന ശമ്പളസ്‌കെയില്‍ അനുവദിക്കണം.
ബൈ ട്രാന്‍സ്‌ഫര്‍ നിയമനം

വകുപ്പിലെ യോഗ്യരായ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക്‌ അധ്യാപക തസ്‌തികയിലേക്ക്‌ പത്ത്‌ ശതമാനം ബൈ ട്രാന്‍സ്‌ഫര്‍ നിയമനം നല്‍കണം.
സാങ്കേതിക വിദ്യാഭ്യാസം
എഞ്ചിനിയറിംഗ്‌ കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂളുകള്‍, കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ഭരണപരവും അക്കാഡമിക്‌ കാര്യങ്ങളുടെ മേല്‍നോട്ടവും വഹിക്കുന്ന വകുപ്പാണ്‌.
സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌
ഒന്‍പതാം ശമ്പള കമ്മീഷന്‍ ഡയറക്ടറേറ്റിലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌ തസ്‌തിക സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ തസ്‌തികയായി ഉയര്‍ത്തി നിശ്ചയിക്കാന്‍ ശുപാര്‍ശ ചെയ്‌തിരുന്നു. ഈ നിര്‍ദ്ദേശം പരിഗണിക്കണം.

ട്രേഡ്‌ ഇന്‍സ്‌ട്രക്ടര്‍ ഗ്രേഡ്‌ 2
ട്രേഡ്‌ ഇന്‍സ്‌ട്രക്ടര്‍ ഗ്രേഡ്‌ 2 തസ്‌തികക്ക്‌ ഐ.ടി.ഐ യിലെ ജൂനിയര്‍ ഇന്‍സ്‌ട്രക്ടര്‍തസ്‌തികയിലെ ശമ്പളസ്‌കെയിലായ 13900-22360 ആയി പരിഗണിച്ച്‌ പരിഷ്‌ക്കരിക്കണം.
ട്രേഡ്‌ ഇന്‍സ്‌ട്രക്ടര്‍ ഗ്രേഡ്‌ 2, ഗ്രേഡ്‌ 1, സീനിയര്‍ ഗ്രേഡ്‌ തസ്‌തികകളില്‍ റേഷ്യോ പ്രമോഷന്‍ 3:1:1 എന്നത്‌ 1:1:1 എന്നാക്കണം.
വര്‍ക്ക്‌ഷോപ്പ്‌ ഇന്‍സ്‌ട്രക്ടര്‍/ഡ്രാഫ്‌റ്റ്‌സ്‌മാന്‍ ഗ്രേഡ്‌ II/ഡെമോണ്‍സ്‌ട്രേറ്റര്‍
പോളിടെക്‌നിക്കുകളിലെ അസിസ്റ്റന്റ്‌ ലെക്‌ച്ചറര്‍ തസ്‌തിക അപ്‌ഗ്രേഡ്‌ ചെയ്യുകയും മിനിമം യോഗ്യത ബിരുദമാക്കി മാറ്റുകയും ചെയ്‌തതിനെ തുടര്‍ന്ന്‌ വര്‍ക്ക്‌ഷോപ്പ്‌ ഇന്‍സ്‌ട്രക്ടര്‍/ഡ്രാഫ്‌റ്റ്‌സ്‌മാന്‍ ഗ്രേഡ്‌ 2/ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്‌തികകള്‍ക്ക്‌ നിലവിലുണ്ടായിരുന്ന പ്രമോഷന്‍ സാധ്യത നഷ്ടമായി. ഈ സാഹചര്യത്തില്‍ ഈ വിഭാഗം ജീവനക്കാര്‍ക്ക്‌ 1:1:1 അനുപാതത്തില്‍ ഹയര്‍ഗ്രേഡ്‌ അനുവദിക്കണം.

പാര്‍ട്ട്‌-ടൈം അലവന്‍സ്‌
പാര്‍ട്ട്‌-ടൈം കോഴ്‌സുള്ള സ്ഥാപനങ്ങളില്‍ ടീച്ചിംഗ്‌ വിഭാഗത്തിന്‌ ലഭിക്കുന്ന പാര്‍ട്ട്‌-ടൈം അലവന്‍സിന്‌ ആനുപാതികമായി മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കും അലവന്‍സ്‌ അനുവദിക്കണം.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി

വിവിധ സാങ്കേതിക ശഖകളില്‍ വിദഗ്‌ദരെ വാര്‍ത്തെടുക്കാനായി കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച്‌ 1983-84 കാലയളവിലാണ്‌ കേരളത്തില്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ആരംഭിച്ചത്‌.

ഓഫീസ്‌ അറ്റന്റന്റ്‌

വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ഓഫീസ്‌ അറ്റന്റന്റ്‌ തസ്‌തിക നിലവിലില്ല. പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരാണ്‌ ഓഫീസ്‌ അറ്റന്റന്റ്‌ ജോലി ചെയ്യുന്നത്‌. എല്ലാ സ്‌കൂളുകളിലും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വകുപ്പിന്റേതായ ഓഫീസ്‌ അറ്റന്റന്റ്‌ തസ്‌തിക അനുവദിക്കണം.
ലാബ്‌ ടെക്‌നിക്കല്‍ അസിസ്റ്റന്റ്‌
ലാബ്‌ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ക്ക്‌ 1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം. മൂന്നാമത്തെ റേഷ്യോ പ്രമോഷന്‌ ഉയര്‍ന്ന സ്‌കെയില്‍ അനുവദിക്കണം.
ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്‌ടറേറ്റ്‌
1968 ല്‍ നിലവില്‍ വന്ന ഈ വകുപ്പ്‌ വാണിജ്യ വ്യവസായസ്ഥാപനങ്ങളില്‍ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്‌ സംബന്ധിച്ച ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നു. ഊര്‍ജ്ജ സംരക്ഷണവും പരിശോധനയും ഈ വകുപ്പിന്റെ ചുമതലയാണ്‌.
അക്കൗണ്ട്‌സ്‌ ഓഫീസര്‍
അക്കൗണ്ട്‌സ്‌ ഓഫീസര്‍ തസ്‌തിക വകുപ്പിലെ ജീവനക്കാരുടെ പ്രമോഷന്‍ തസ്‌തികയായി നിശ്ചയിക്കണം.
സീനിയര്‍ സൂപ്രണ്ട്‌
എല്ലാ ജില്ലാ ഓഫീസുകളിലും സീനിയര്‍ സൂപ്രണ്ട്‌ തസ്‌തിക സൃഷ്‌ടിക്കണം
ഇലക്‌ട്രിസിറ്റി ഡ്യൂട്ടി ഓഡിറ്റ്‌ വിഭാഗം
മിനിസ്റ്റീരിയല്‍ സൂപ്പര്‍വൈസറി തസ്‌തിക അനുവദിച്ച്‌ ഓഡിറ്റ്‌ വിഭാഗം ശക്തിപ്പെടുത്തണം.
ലബോറട്ടറി
കാര്യവട്ടത്ത്‌ പ്രവര്‍ത്തിക്കുന്ന മാതൃകയില്‍ സ്റ്റാന്‍ഡേര്‍ഡ്‌ ലബോറട്ടറി മലബാര്‍ മേഖലയില്‍ ആരംഭിക്കണം. ലബോറട്ടറി ഓഫീസ്‌ സംവിധാനം കാര്യക്ഷമമാകുന്നതിനായി മിനിസ്റ്റീരിയല്‍ തസ്‌തികകള്‍ വര്‍ദ്ധിപ്പിക്കണം.
എന്‍ക്വയറി കമ്മീഷണര്‍ & സ്‌പെഷ്യല്‍ ജഡ്‌ജ്‌
തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്‌ എന്നീ ജില്ലകളില്‍ അഴിമതിനിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസ്സുകള്‍ തീര്‍പ്പാക്കുന്ന മൂന്ന്‌ എന്‍ക്വയറി കമ്മീഷണര്‍മാരും സ്‌പെഷ്യല്‍ ജഡ്‌ജ്‌മാരുമുണ്ട്‌. ജില്ലാ ജഡ്‌ജ്‌മാരില്‍ നിന്നുമാണ്‌ നിയമനം നടത്തുന്നത്‌.
സംയോജനം
മൂന്ന്‌ കമ്മീഷണര്‍മാരുടെയും കീഴില്‍ ജോലിചെയ്യുന്ന മിനിസ്റ്റീരിയല്‍ തസ്‌തികകള്‍ സംയോജിപ്പിക്കുന്നത്‌ അഭികാമ്യമായിരിക്കും.

എക്‌സൈസ്‌

അബ്‌കാരി നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുക, എക്‌സൈസ്‌ വരുമാനം സമാഹരിക്കുക, വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനവും വില്‍പ്പനയും തടയുക, ലഹരി മരുന്നുകളുടെ ഉല്‍പ്പാദനവും വിതരണവും തടയുക എന്നിവയാണ്‌ വകുപ്പിന്റെ മുഖ്യചുമതലകള്‍.
മിനിസ്റ്റീരിയല്‍
മിനിസ്റ്റീരിയല്‍ വിഭാഗം നിലവിലില്ലാത്ത വകുപ്പാണ്‌. ടൈപ്പിസ്റ്റ്‌ വിഭാഗം മാത്രമാണ്‌ നിലവിലുള്ളത്‌. ഓഫീസ്‌ ജോലികള്‍ നിര്‍വ്വഹിക്കുന്നത്‌ എക്‌സിക്യൂട്ടീവ്‌ വിഭാഗം ജീവനക്കാരാണ്‌. തന്മൂലം ഈ വിഭാഗം ജീവനക്കാരില്‍ അര്‍പ്പിതമായ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിന്‌ കഴിയുന്നില്ല. 9-ാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്‌ത പോലെ വകുപ്പില്‍ മിനിസ്റ്റീരിയല്‍ വിഭാഗം സൃഷ്‌ടിക്കാനാവശ്യമായ ശുപാര്‍ശ നല്‍കണം. പ്രിവന്റീവ്‌ ഓഫീസര്‍, അസിസ്റ്റന്റ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍, എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ തസ്‌തികകളിലേക്ക്‌ വകുപ്പിലെ യോഗ്യരായ ടൈപ്പിസ്റ്റ്‌, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്‌, ഗ്രൂപ്പ്‌ ഡി വിഭാഗം ജീവനക്കാര്‍ക്ക്‌ 10% ക്വാട്ട ഏര്‍പ്പെടുത്തണമെന്ന 9-ാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ പരിഗണിക്കണം.
ഫാക്ടറീസ്‌ & ബോയിലേഴ്‌സ്‌

വ്യവസായ/ഫാക്ടറി തൊഴിലാളികളുടെ സുരക്ഷിതത്വവും ക്ഷേമവും ആരോഗ്യസംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള സര്‍ക്കാരിന്റെ ഏജന്‍സിയാണ്‌ ഫാക്ടറീസ്‌ & ബോയിലേഴ്‌സ്‌.

സീനിയര്‍ സൂപ്രണ്ട്‌

കോഴിക്കോട്‌ റീജിയണല്‍ ഓഫീസില്‍ സീനിയര്‍ സൂപ്രണ്ട്‌ തസ്‌തിക അനുവദിക്കണം.
ഫെയര്‍ കോപ്പി സൂപ്രണ്ട്‌
ഡയറക്ടറേറ്റില്‍ ഫെയര്‍ കോപ്പി സൂപ്രണ്ട്‌ തസ്‌തിക അനുവദിക്കണം.
നേഴ്‌സിംഗ്‌ അസിസ്റ്റന്റ, ലാബ്‌ അസിസ്റ്റന്റ,്‌ ലാബ്‌ അറ്റന്‍ഡന്റ്‌
നേഴ്‌സിംഗ്‌ അസിസ്റ്റന്റ്‌ ഗ്രേഡ്‌-2, ലാബ്‌ അസിസ്റ്റന്റ്‌, ലാബ്‌ അറ്റന്‍ഡന്റ്‌, എന്നീ തസ്‌തികകള്‍ (ഓരോന്നു വീതം) ഇപ്പോള്‍ ആരോഗ്യ വകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വഴിയാണ്‌ നിയമിക്കുന്നത്‌. എന്നാല്‍, 10 വര്‍ഷത്തോളമായി ആരോഗ്യവകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷന്‍ നിയമനം നടക്കുന്നില്ല. വകുപ്പിലെ ക്‌ളാസ്‌ - 4 വിഭാഗം ജീവനക്കാരില്‍ നിന്നും ട്രെയിനിങ്‌ നല്‍കി നഴ്‌സിംഗ്‌ അസിസ്റ്റന്റ്‌, ലാബ്‌ അസിസ്റ്റന്റ, ലാബ്‌ അറ്റന്റന്റ്‌്‌ തസ്‌തികകളിലേക്ക്‌ പ്രമോഷന്‍ നല്‍കണം.
ടൈപ്പിസ്റ്റ്‌

എറണാകുളത്തും കോഴിക്കോടും റീജിയണല്‍ ഓഫീസുകളില്‍ ടൈപ്പിസ്റ്റ്‌ തസ്‌തിക അനുവദിക്കണം.

ഫയര്‍ & റസ്‌ക്യു സര്‍വ്വീസസ്‌
അഗ്നിശമനത്തിനും രക്ഷാപ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കുന്ന സുപ്രധാന വകുപ്പാണ്‌. എന്നാല്‍ ഈ ചുമതല നിര്‍വഹിക്കേണ്ട ഫയര്‍മാന്‍മാരെ ജില്ലാ ആഫീസുകളിലെ ജോലികള്‍ക്കായി നിയമിക്കുകയാണ്‌. രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കുന്ന ജീവനക്കാരെ ഓഫീസ്‌ ജോലികള്‍ക്കായി നിയോഗിക്കുന്നത്‌ ഒഴിവാക്കണം.

അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌

ഇപ്പോള്‍ വിയ്യൂര്‍ ട്രെയിനിംഗ്‌ അക്കാഡമിയില്‍ മാത്രമാണ്‌ മാനേജര്‍ തസ്‌തികയുള്ളത്‌. കമാന്‍ഡന്‍ഡ്‌ ജനറലുടെ ഓഫീസിലും മിനിസ്റ്റീരിയല്‍ ജോലികളുടെ മേല്‍നോട്ടം നിര്‍വ്വഹിക്കുന്നതിന്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌ തസ്‌തിക അനുവദിക്കണം. സംസ്ഥാനത്തെ ഡിവിഷണല്‍ ഓഫീസുകളില്‍ മിനിസ്റ്റീരിയല്‍ ജോലിഭാരം കണക്കിലെടുത്ത്‌ നിലവിലുള്ള സീനിയര്‍ സൂപ്രണ്ട്‌ തസ്‌തിക അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌ തസ്‌തികയായി ഉയര്‍ത്തണമെന്ന്‌ കഴിഞ്ഞ കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തിരുന്നെങ്കിലും നടപ്പിലായിട്ടില്ല. അതിനാല്‍ ഡിവിഷണല്‍ ഓഫീസുകളിലെ സീനിയര്‍ സൂപ്രണ്ട്‌ തസ്‌തിക എ.എ. തസ്‌തികയായി ഉയര്‍ത്തണം.
സീനിയര്‍ സൂപ്രണ്ട്‌

ജില്ലാ ഓഫീസുകളില്‍ ഡ്രായിംഗ്‌ ഓഫീസര്‍മാര്‍ ഇപ്പോള്‍ അസിസ്റ്റന്റ്‌ ഡിവിഷനല്‍ ഓഫീസര്‍മാരാണ്‌. ഇവര്‍ ഫീല്‍ഡ്‌ ഓഫീസര്‍മാരായതിനാല്‍ ഓഫീസ്‌ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം കൃത്യമായി നിര്‍വ്വഹിക്കാന്‍ സാധിക്കാതെ വരുന്നു. അതിനാല്‍ എല്ലാ ജില്ലാ ഓഫീസുകളിലും ഡ്രായിംഗ്‌ & ഡിസ്‌ബേഴ്‌സിംഗ്‌ അധികാരത്തോടുകൂടി സീനിയര്‍ സൂപ്രണ്ട്‌ തസ്‌തിക അനുവദിക്കണം.
മിനിസ്റ്റീരിയല്‍ തസ്‌തിക

പതിനാല്‌ ജില്ലാ ഓഫീസുകളുടെയും മിനിസ്റ്റീരിയല്‍ പ്രവര്‍ത്തനം ഇപ്പോള്‍ നടത്തുന്നത്‌ ഫയര്‍‌സ്റ്റേഷനില്‍ നിന്നും ക്ലാര്‍ക്കുമാരെ പിന്‍വലിച്ച്‌ നിയമിച്ചുകൊണ്ടാണ്‌. ഇവരുടെ ശമ്പളം ഫയര്‍‌സ്റ്റേഷനുകളില്‍ നിന്നാണ്‌ മാറുന്നത്‌. അതിനാല്‍ ജില്ലാ ഓഫീസുകളില്‍ അനുവദിച്ച മിനിസ്റ്റീരിയല്‍ തസ്‌തികകളില്‍ ജീവനക്കാരെ നിയമിക്കുകയും ഫയര്‍‌സ്റ്റേഷനുകളില്‍ നിന്നും ക്ലാര്‍ക്കുമാരെ പിന്‍വലിക്കുന്നത്‌ അവസാനിപ്പിക്കുകയും വേണം.

ഓഫീസ്‌ അറ്റന്‍ഡന്റ്‌

ജില്ലാ ഓഫീസുകളില്‍ ഓഫീസ്‌ അറ്റന്‍ഡന്റ്‌ ജോലികള്‍ ഇപ്പോള്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഹോംഗാഡുകളെ നിയമിച്ചാണ്‌ നിര്‍വ്വഹിക്കുന്നത്‌. ഇതൊഴിവാക്കി ഓഫീസ്‌ അറ്റന്റന്റ്‌ തസ്‌തിക എല്ലാ ജില്ലാ ഓഫീസുകളിലും അനുവദിക്കണം. 
സ്റ്റാഫ്‌ പാറ്റേണ്‍

പൊതുവില്‍ അംഗീകരിച്ചിട്ടുള്ള സ്റ്റാഫ്‌ പാറ്റേണ്‍ അനുസരിച്ച്‌ വകുപ്പില്‍ സീനിയര്‍ ക്ലര്‍ക്ക്‌, ഹെഡ്‌ ക്ലര്‍ക്ക്‌, ജൂനിയര്‍ സൂപ്രണ്ട്‌, സീനിയര്‍ സൂപ്രണ്ട്‌ തസ്‌തികകള്‍ അനുവദിക്കണം. കഴിഞ്ഞ ശമ്പളകമ്മീഷന്‍ ശുപാര്‍ശ ചെയ്‌ത തസ്‌തികകള്‍ അസിസ്റ്റന്റ്‌ ഡിവിഷണല്‍ ആഫീസുകളില്‍ അനുവദിക്കണം.
ഫിഷറീസ്‌
1956 മുതല്‍, സമുദ്ര - ഉള്‍നാടന്‍ മേഖലകളിലെ മത്സ്യബന്ധന വികസന പ്രവര്‍ത്തനങ്ങളില്‍ ഈ വകുപ്പ്‌ അനുപേഷണീയമായ പങ്ക്‌ നിര്‍വ്വഹിച്ചുപോരുന്നു. സംസ്ഥാനത്തെ മത്സ്യോത്‌പാദനം വര്‍ദ്ധിപ്പിക്കുന്നതിലും, മത്സ്യബന്ധനതൊഴില്‍ സമൂഹത്തിന്‌ ആധുനിക മത്സ്യബന്ധന രീതികള്‍ പരിശീലിപ്പിക്കുന്നതിനും, മത്സ്യബന്ധന തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ അവരുടെ സഹകരണ സംഘങ്ങള്‍ വഴി വായ്‌പാ സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്നതിനുമൊക്കെ ആവശ്യമായ വിവിധങ്ങളായ പദ്ധതികള്‍ ഈ വകുപ്പ്‌ ഏറ്റെടുത്തിട്ടുണ്ട്‌. നിരവധി ഗവേഷണ കേന്ദ്രങ്ങളും, ഫിഷറീസ്‌ സ്റ്റേഷനുകളും, ഫിഷറീസ്‌ ടെക്‌നിക്കല്‍ സ്‌കൂളുകളും, ഫിഷിംഗ്‌ പോര്‍ട്ടുകളും ഈ വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
ഡെപ്യൂട്ടി രജിസ്‌ട്രാര്‍
വകുപ്പിലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന ഡെപ്യൂട്ടി രജിസ്‌ട്രാര്‍ ഓഫ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റീസ്‌ (ഫിഷറീസ്‌) തസ്‌തികയ്‌ക്ക്‌, സംസ്ഥാന സഹകരണ വകുപ്പ്‌ ഡി.ആര്‍. തസ്‌തികയുടെ ശമ്പള സ്‌കെയിലിന്‌ തുല്ല്യമായ (24040 - 38840) സ്‌കെയില്‍ അനുവദിക്കണം. ജോലി സ്വഭാവവും വിദ്യാഭ്യാസ യോഗ്യതയും സമാനമാണ്‌.

അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍
ഫിഷറീസ്‌ ഡവലപ്പമെന്റ്‌ ഓഫീസര്‍ തസ്‌തികയുടെയും, സീനിയര്‍ കോ-ഓപ്പറേറ്റീവ്‌ ഇന്‍സ്‌പെക്‌ടര്‍ തസ്‌തികയുടെ 20% അസി.രജിസ്‌ട്രാര്‍ തസ്‌തികയുടെ സ്‌കെയിലിന്‌ തുല്യമായ ഹയര്‍ഗ്രേഡ്‌ സ്‌കെയില്‍ അനുവദിക്കണം.
ഡെപ്യൂട്ടി ഡയറക്‌ടര്‍
കൃഷി വകുപ്പിലെ ഡെപ്യൂട്ടി ഡയറക്‌ടര്‍മാര്‍ക്ക്‌ സമാനമായ ശമ്പള സ്‌കെയില്‍ അനുവദിക്കണം.
സബ്‌ ഇന്‍സ്‌പെക്‌ടര്‍ ഓഫ്‌ ഫിഷറീസ്‌

സബ്‌ ഇന്‍സ്‌പെക്‌ടര്‍ ഓഫ്‌ ഫിഷറീസ്‌ തസ്‌തികയുടെ യോഗ്യതയ്‌ക്കനുസരിച്ച്‌ ഉയര്‍ന്ന ശമ്പളസ്‌കെയില്‍ നല്‍കണം. സെക്രട്ടറിയേറ്റിലെ അസിസ്റ്റന്റ്‌ തസ്‌തികയ്‌ക്ക്‌ തുല്യമാകണം. (13900 - 24040)
റിസര്‍ച്ച്‌ അസിസ്റ്റന്റ്‌

റിസര്‍ച്ച്‌ അസിസ്റ്റന്റ്‌ തസ്‌തികയുടെ ശമ്പളസ്‌കെയില്‍ 8790 - 13610 എന്ന സ്‌കെയിലിന്‌ തുല്യമാക്കണമെന്ന 9-ാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കണം.
നഴ്‌സറി കീപ്പര്‍, എല്‍.ഡി. ഇന്‍വസ്റ്റിഗേറ്റര്‍
നഴ്‌സറി കീപ്പര്‍, എല്‍.ഡി. ഇന്‍വസ്റ്റിഗേറ്റര്‍ എന്നീ തസ്‌കികളിലേക്ക്‌ ലാസ്റ്റ്‌ ഗ്രേഡ്‌ ജീവനക്കാരില്‍ നിന്നും പ്രമോഷന്‍ നല്‍കാന്‍ ശുപാര്‍ശയുണ്ടാകണം.

ബോസന്‍, സ്‌പീഡ്‌ ബോട്ട്‌ ഡ്രൈവര്‍
ബോസന്‍, സ്‌പീഡ്‌ ബോട്ട്‌ ഡ്രൈവര്‍ തസ്‌തികകള്‍ കഴിഞ്ഞ പരിഷ്‌കരണ ശുപാര്‍ശയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. ഈ പരിഷ്‌ക്കരണത്തില്‍ ആ തസ്‌തികളെയും ഉള്‍പ്പെടുത്തണം.

ഈ തസ്‌തികകള്‍ക്കുള്ള റിസ്‌ക്ക്‌ അലവന്‍സ്‌ പോലീസ്‌ വകുപ്പില്‍ നിന്നും ഇവര്‍ക്കൊപ്പം ബോട്ടില്‍ സര്‍വ്വീസിന്‌ വരുന്ന പോലീസുകാര്‍ക്ക്‌ നല്‍കുന്നതിന്‌ തുല്യമാക്കണം.
എസ്‌.എല്‍.ആര്‍.
എസ്‌.എല്‍.ആര്‍. ജീവനക്കാരുടെ വേതന പരിഷ്‌ക്കരണവും ഇതിനൊപ്പം നടത്തണം.
റിസ്‌ക്‌ അലവന്‍സ്‌

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗത്തിലും അനുബന്ധ വിഭാഗത്തിലും ഉള്ള ജീവനക്കാര്‍ക്ക്‌ റിസ്‌ക്‌ അലവന്‍സ്‌ കാലോചിതമായി വര്‍ദ്ധിപ്പിച്ച്‌ നല്‍കണം.
വനം
സംസ്ഥാനത്ത്‌ വനം - വന്യജീവി സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, വന നിയമങ്ങള്‍ നടപ്പാക്കല്‍ തുടങ്ങിയ ചുമതലകളാണ്‌ വകുപ്പ്‌ നിര്‍വ്വഹിക്കുന്നത്‌.
മിനിസ്റ്റീരിയല്‍ സൂപ്പര്‍വൈസര്‍
മിനിസ്റ്റീരിയല്‍ സൂപ്പര്‍വൈസറി തസ്‌തികകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം.
എലിഫന്റ്‌ മെഹട്‌/കവാടീസ്‌
വനം വകുപ്പിലെ എലിഫന്റ്‌ മെഹട്‌/കവാടീസ്‌ തസ്‌തികകള്‍ക്ക്‌ ജോലി സ്വഭാവത്തിന്റെ ഗൗരവം പരിഗണിച്ച്‌ ഉയര്‍ന്ന തോതില്‍ റിസ്‌ക്‌ അലവന്‍സ്‌ വര്‍ദ്ധിപ്പിക്കണം. ഈ വിഭാഗം ജീവനക്കാര്‍ക്ക്‌ ഫോറസ്റ്റ്‌ സ്‌പെഷ്യല്‍ അലവന്‍സ്‌ അനുവദിക്കുകയും പ്രത്യേക ഇന്‍ഷ്വറന്‍സ്‌ കവറേജ്‌ ഏര്‍പ്പെടുത്തുകയും വേണം.
റിസ്‌ക്‌ അലവന്‍സ്‌

റിസര്‍വ്‌ വനപ്രദേശങ്ങളിലും, നാഷണല്‍ പാര്‍ക്കുകളിലും ജോലി ചെയ്യുന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും റിസ്‌ക്‌ അലവന്‍സ്‌ അനുവദിക്കണം.
സ്‌പെഷ്യല്‍ അലവന്‍സ്‌

സംസ്ഥാനത്തെ രണ്ട്‌ ഫോറസ്റ്റ്‌ സ്‌കൂളുകളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍ക്ക്‌ സ്‌പെഷ്യല്‍ അലവന്‍സ്‌ അനുവദിക്കണം.
ഡേ ഓഫ്‌ അലവന്‍സ്‌

ഫോറസ്റ്റ്‌ ഗാര്‍ഡ്‌ വിഭാഗത്തില്‍ അനുവദിച്ചതുപോലെ ഡ്രൈവര്‍മാര്‍ക്കും ഡേ ഓഫ്‌ അലവന്‍സ്‌ അനുവദിക്കണം.
ഗ്രൗണ്ട്‌ വാട്ടര്‍

ഭൂഗര്‍ഭ ജലത്തിന്റെ പര്യവേഷണവും പഠനവും വിതരണവും ഈ വകുപ്പിലൂടെയാണ്‌ നടന്നുവരുന്നത്‌.

ഡ്രില്ലിംഗ്‌ അസിസ്റ്റന്റ്‌
ഡ്രില്ലിംഗ്‌ അസിസ്റ്റന്റിന്റെ യോഗ്യത ഐ.ടി.ഐ. (മെട്രിക്‌) ആണ്‌. വകുപ്പില്‍ ഐ.ടി.ഐ. യോഗ്യതയുള്ള ഇലക്‌ട്രിഷ്യന്‍, ട്രേസര്‍ തസ്‌തികയ്‌ക്ക്‌ സമാനമായ ശമ്പളസ്‌കെയില്‍ ഈ തസ്‌തികയ്‌ക്ക്‌ അനുവദിക്കണം.
മോട്ടോര്‍ മെക്കാനിക്‌/സ്റ്റോര്‍ അസിസ്റ്റന്റ്‌
മോട്ടോര്‍ മെക്കാനിക്‌/സ്റ്റോര്‍ അസിസ്റ്റന്റ്‌ എന്നീ തസ്‌തികകളുടെ ശമ്പളസ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.
കരിയര്‍ അഡ്വാന്‍സ്‌ സ്‌കീം

ജിയോ ഫിസിക്കല്‍- വിഭാഗത്തിന്‌ പ്രൊമോഷന്‍ സാദ്ധ്യത കുറവായതിനാല്‍ കരിയര്‍ അഡ്വാന്‍സ്‌ സ്‌കീം നടപ്പാക്കി ഭൂരിഭാഗം ജിയോ ഫിസിസ്‌റ്റുകളും എന്‍ട്രി കേഡറില്‍ തന്നെ റിട്ടയര്‍ ചെയ്യുന്ന അവസ്ഥയ്‌ക്ക്‌ മാറ്റം വരുത്തണം.

ക്ലറിക്കല്‍ തസ്‌തിക
ജില്ലാ ആഫീസുകളില്‍ ജോലിഭാരത്തിനനുസൃതമായി ക്ലറിക്കല്‍ തസ്‌തികകള്‍ സൃഷ്‌ടിക്കണം.
വാഷിംഗ്‌ അലവന്‍സ്‌

യൂണിഫോം ഉപയോഗിക്കുന്ന സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക്‌ മുന്‍പ്‌ നിലവിലുണ്ടായിരുന്ന പ്രതിമാസ വാഷിംഗ്‌ അലവന്‍സ്‌ പുന:സ്ഥാപിക്കണം.
റിസ്‌ക്‌ അലവന്‍സ്‌
സാങ്കേതിക വിഭാഗം ജീവനക്കാരുടെ റിസ്‌ക്‌ അലവന്‍സ്‌ കാലോചിതമായി പരിഷ്‌കരിക്കണം.
ഹാര്‍ബര്‍ എഞ്ചിനീയറിംഗ്‌

ചീഫ്‌ എഞ്ചിനീയര്‍ ആഫീസും മൂന്ന്‌ മേഖലാ ആഫീസുകളും അഞ്ച്‌ ഡിവിഷണല്‍ ആഫീസുകളും സബ്‌ ഡിവിഷന്‍ ആഫീസുകളും അടങ്ങിയതാണ്‌ വകുപ്പിന്റെ ഘടന.
ടൈപ്പിസ്റ്റ്‌ / ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
സബ്‌ ഡിവിഷണല്‍ ഓഫീസുകളില്‍ ടൈപ്പിസ്റ്റ്‌ പോസ്റ്റ്‌ നിലവിലില്ല. ജോലി ഭാരത്തിനനുസരിച്ച്‌ സബ്ബ്‌ ഡിവിഷനുകളില്‍ ടൈപ്പിസ്റ്റ്‌ / ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്‌തിക സൃഷ്‌ടിക്കണം.

ഡിവിഷണല്‍ അക്കൗണ്ടന്റ്‌
ഡിവിഷണല്‍ അക്കൗണ്ടന്റ്‌ തസ്‌തികകളുടെ 50% പ്രമോഷന്‍ വഴിയാകണമെന്ന 9-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കണം.
ആരോഗ്യം
ആരോഗ്യരംഗത്ത്‌ പ്ലാനിംഗ്‌ കമ്മീഷനും ഇന്ത്യാഗവണ്‍മെന്റും നിശ്ചയിച്ചിട്ടുള്ള ലക്ഷ്യം പതിറ്റാണ്ടുകള്‍ക്കുമുമ്പ്‌ കൈവരിച്ച സംസ്ഥാനമാണ്‌ കേരളം. എന്നാല്‍ ഈ നേട്ടങ്ങള്‍ സംസ്ഥാനത്തിനൊരു ബാധ്യതയായി തീരുന്ന സമീപനമാണ്‌ ധനകാര്യകമ്മീഷനും കേന്ദ്രഗവണ്‍മെന്റും സ്വീകരിച്ചുവരുന്നത്‌. കേന്ദ്രത്തിന്റെ അവഗണനാ മനോഭാവത്തെ മറികടന്ന്‌ പൊതുജനാരോഗ്യരംഗത്ത്‌ കേരളം ആര്‍ജിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുവാന്‍ സഹായകരമായ നിലപാട്‌ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട്‌.
1961 ലെ സ്റ്റാഫ്‌ പാറ്റേണാണ്‌ ഇന്നും നിലനില്‍ക്കുന്നത്‌. ജനസംഖ്യാ വര്‍ദ്ധനവിനനുസൃതമായി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ ഉണ്ടായിട്ടില്ല. ഈ അപര്യപ്‌തത രോഗികള്‍ക്ക്‌ പലപ്പോഴും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിക്കിടയാക്കുന്നു. ഇത്‌ പരിഹരിക്കപ്പെടണം.
I ഫീല്‍ഡ്‌ വിഭാഗം
ഈ വിഭാഗത്തിന്‌ നാലാമത്തെ ഹയര്‍ഗ്രേഡ്‌ അനുവദിക്കണം.ഭക്ഷ്യസുരക്ഷാ ഓഫീസര്‍ തസ്‌തികയുടെ ഫീഡര്‍ കാറ്റഗറിയായി ജെ.എച്ച്‌.ഐ, എച്ച്‌.ഐ., എച്ച്‌.എസ്‌ തസ്‌തികകളെ ഉള്‍പ്പെടുത്തണം. ഫീല്‍ഡില്‍ ജോലി ചെയ്യേണ്ടി വരുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ഇരുചക്ര വാഹനം അനുവദിക്കുകയോ പലിശ രഹിത വായ്‌പ നല്‍കുകയോ ചെയ്യണം. റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി അയക്കുന്നതിന്‌ സബ്‌ സെന്ററുകളില്‍ ഇന്റര്‍നെറ്റ്‌ സൗകര്യത്തോട്‌ കൂടിയ കമ്പ്യൂട്ടര്‍/ലാപ്‌ടോപ്പ്‌ അനുവദിക്കണം.
A പബ്ലിക്ക്‌ ഹെല്‍ത്ത്‌ വിഭാഗം
ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്‌ -2 തസ്‌തികയുടെ ശമ്പളസ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.
ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്‌-2 തസ്‌തികയുടെ ശമ്പളം ആനുപാതികമായി ഉയര്‍ത്തി നിശ്ചയിക്കണം.
ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ തസ്‌തിക ഗസറ്റഡ്‌ തസ്‌തികയാക്കി ഉയര്‍ത്തിനിശ്ചയിക്കണം.
B മെറ്റേണിറ്റി ആന്റ്‌ ചൈല്‍ഡ്‌ ഹെല്‍ത്ത്‌ വിഭാഗം
ജെ.പി.എച്ച്‌.എന്‍ ഗ്രേഡ്‌-2 തസ്‌തികയുടെ ശമ്പളം ഉയര്‍ത്തി നിശ്ചയിക്കണം.

ഗ്രാമപ്രദേശങ്ങളില്‍ 3000 ജനസംഖ്യയ്‌ക്കും നഗര പ്രദേശങ്ങളില്‍ 5000 ജനസംഖ്യയ്‌ക്കും ആനുപാതികമായി ജെ.പി.എച്ച്‌.എന്‍. തസ്‌തിക സൃഷ്‌ടിക്കണം.
ജെ.പി.എച്ച്‌.എന്‍./പി.എച്ച്‌.എന്‍. റേഷ്യോ പ്രമോഷന്‍ 3:1 ആയി നിശ്ചയിക്കണം.
സര്‍ക്കാര്‍ യഥാസമയം ട്രെയിനിംഗും പരീക്ഷയും നടത്താത്തതുമൂലം പി.എച്ച്‌.എന്‍ പ്രൊമോഷന്‍ യഥാസമയം ലഭിക്കുന്നില്ല. ഇതിനാല്‍ 22 വര്‍ഷത്തെ സമയബന്ധിത ഗ്രേഡ്‌ അനുവദിക്കുമ്പോള്‍ പി.എച്ച്‌.എന്‍ തസ്‌തികയുടെ ശമ്പളസ്‌കെയില്‍ നല്‍കണം.
പി.എച്ച്‌.എന്‍ തസ്‌തികയിലേക്ക്‌ പ്രമോഷന്‍ ലഭിക്കുന്നതിനുള്ള യോഗ്യതാപരീക്ഷ ഒഴിവാക്കി ഇന്‍ സര്‍വ്വീസ്‌ ട്രെയിനിംഗ്‌ നടപ്പാക്കണം.

ഡി.പി.എച്ച്‌.എന്‍. തസ്‌തികയിലേക്ക്‌ പ്രമോഷന്‍ ലഭിക്കാന്‍ പി.എച്ച്‌.എന്‍ തസ്‌തികയില്‍ രണ്ട്‌ വര്‍ഷം സര്‍വ്വീസ്‌ നിര്‍ബ്ബന്ധമാക്കണം.
പി.എച്ച്‌.എന്‍/എല്‍.എച്ച്‌.എസ്‌ തസ്‌തിക ഡി.പി.എച്ച്‌.എന്‍ തസ്‌തികയുടെ ഫീഡര്‍ തസ്‌തികയായി നിശ്ചയിക്കുകയും, ഗസറ്റഡ്‌ തസ്‌തികയാക്കുകയും വേണം.
എല്ലാ ജെ.പി.എച്ച്‌.എന്‍ മാര്‍ക്കും ഓവര്‍കോട്ടും നെയിം പ്ലേറ്റും നല്‍കണം
ജെ.പി.എച്ച്‌.എന്‍/ജെ.എച്ച്‌.ഐ മാര്‍ക്ക്‌ റിസ്‌ക്‌ അലവന്‍സ്‌ അനുവദിക്കണം.
II വെക്‌ടര്‍ കണ്‍ട്രോള്‍

ഫില്‍ഡ്‌ വര്‍ക്കര്‍മാര്‍ക്ക്‌ ഫീല്‍ഡ്‌ അസിസ്റ്റന്റ്‌ ആകാന്‍ 10 വര്‍ഷം എന്നത്‌ 5 വര്‍ഷമാക്കി കുറക്കണം. റിസ്‌ക്‌ അലവന്‍സ്‌ അനുവദിക്കണം.
9-ാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ഫീല്‍ഡ്‌ വിഭാഗം ജീവനക്കാര്‍ക്ക്‌ ഫീല്‍ഡ്‌ അസിസ്റ്റന്റ്‌ തസ്‌തികയിലേക്കുള്ള പ്രമോഷന്‍ കാലാവധി 5 വര്‍ഷമായി കുറയ്‌ക്കണമെന്ന ശുപാര്‍ശ നടപ്പിലാക്കണം.
III ട്യൂബര്‍ക്യുലോസിസ്‌ വിഭാഗം
ട്രീറ്റ്‌മെന്റ്‌ ഓര്‍ഗനൈസര്‍
ട്രീറ്റ്‌മെന്റ്‌ ഓര്‍ഗനൈസര്‍ ഗ്രേഡ്‌-2 തസ്‌തികയുടെ യോഗ്യത ജെ.എച്ച്‌.ഐ ഗ്രേഡ്‌-2 വിന്‌ തുല്യമായതിനാല്‍ സമാനസ്‌കെയില്‍ അനുവദിക്കണം.

IV പാരാമെഡിക്കല്‍
പ്ലസ്‌ ടു അടിസ്ഥാന യോഗ്യതയും രണ്ട്‌ വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുമായി സര്‍വീസില്‍ പ്രവേശിക്കുന്ന ഈ വിഭാഗം ജീവനക്കാര്‍ക്ക്‌ ഫലത്തില്‍ യാതൊരു പ്രമോഷനും ലഭിക്കുന്നില്ല. റിട്ടയര്‍ ചെയ്യുന്നതുവരെ ജോലിസ്വഭാവത്തില്‍ യാതൊരു വ്യത്യാസവുമില്ല. ജനസംഖ്യയും രോഗവും വര്‍ദ്ധിച്ചു വരുന്നതിനാല്‍ അധ്വാനഭാരം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. സ്റ്റാഫ്‌ പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുകയും മതിയായ ജീവനക്കാരെ നിയമിക്കുകയും വേണം. പാരാമെഡിക്കല്‍ വിഭാഗം ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി പരിഗണിച്ച്‌ മതിയായ പ്രമോഷന്‍ തസ്‌തികകള്‍ അനുവദിക്കണംപ്രമോഷന്‍ സാധ്യത ഇല്ലാത്തതിനാല്‍ 1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം. എന്‍ട്രി കേഡറിലെ ശമ്പള സ്‌കെയില്‍ യോഗ്യതയും തൊഴില്‍പരമായ ഉത്തരവാദിത്വവും പരിഗണിച്ച്‌ സ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം. കോമ്പന്‍സേറ്ററി ലീവ്‌ അനുവദിക്കുന്നതില്‍ നിലനില്‍ക്കുന്ന വിവേചനം അവസാനിപ്പിക്കണം.
a) ലാബോറട്ടറി ടെക്‌നിഷ്യന്‍
ഗ്രേഡ്‌-2 തസ്‌തികയിലെ ശമ്പളസ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.
ഡിസ്‌ട്രിക്ട്‌ ലാബ്‌ ടെക്‌നീഷ്യന്‍ തസ്‌തിക ഗസറ്റഡ്‌ ആയി ഉയര്‍ത്തണം.
മെഡിക്കല്‍ വിദ്യാഭ്യാസത്തിലേതുപോലെ യൂണിഫോം അലവന്‍സ്‌ അനുവദിക്കണം.
റിസ്‌ക്‌ അലവന്‍സ്‌ അനുവദിക്കണം.
ലബോറട്ടറി ടെക്‌നീഷ്യന്‍ എന്നപേര്‌ ലാബ്‌ ടെക്‌നോളജിസ്റ്റ്‌ എന്നാക്കണം.
ഡി.എല്‍.റ്റി തസ്‌തിക ഡിസ്‌ട്രിക്ട്‌ ലബോറട്ടറി ഓഫീസര്‍ തസ്‌തിക എന്ന്‌ പുനര്‍നാമകരണം ചെയ്യണം.
ചീഫ്‌ ലാബ്‌ ടെക്‌നിഷ്യന്‍ തസ്‌തികയില്ലാത്ത എറണാകുളം, കോഴിക്കോട്‌ പി.എച്ച്‌ ലാബുകളില്‍ ചീഫ്‌ ടെക്‌നീഷ്യന്‍ തസ്‌തികകള്‍ അനുവദിക്കണം.
അഡീഷണല്‍ ഡയറക്‌ടര്‍ ഓഫ്‌ ലബോറട്ടറീസ്‌ തസ്‌തിക അനുവദിക്കുകയും ഡി.എച്ച്‌.എസ്‌ നു കീഴിലുള്ള സമാന തസ്‌തികകളിലേതു പോലെ സ്‌കെയില്‍ അനുവദിക്കണം.
മാസ്‌ക്‌ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ അനുവദിക്കണം.
1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
b) ബ്ലഡ്‌ ബാങ്ക്‌ ടെക്‌നീഷ്യന്‍

ബ്ലഡ്‌ ബാങ്ക്‌ ടെക്‌നീഷ്യന്‍ ഗ്രേഡ്‌ 2 വിന്റെ ശമ്പളസ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.
1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
c) മോര്‍ച്ചറി ടെക്‌നീഷ്യന്‍
മോര്‍ച്ചറി ടെക്‌നീഷ്യന്‍ ഗ്രേഡ്‌ 2 വിന്റെ ശമ്പളസ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.
1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
d) തിയേറ്റര്‍ ടെക്‌നീഷ്യന്‍
തിയേറ്റര്‍ ടെക്‌നീഷ്യന്‍ ഗ്രേഡ്‌ 2 വിന്റെ ശമ്പളസ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.
1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
e) ഫാര്‍മസിസ്റ്റ്‌

ഫാര്‍മസിസ്റ്റ്‌ ഗ്രേഡ്‌-2 തസ്‌തികയുടെ ശമ്പള സ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.
പ്രൊമോഷന്‍ തസ്‌തികകളുടെ ശമ്പളവും ആനുപാതികമായി ഉയര്‍ത്തി നിശ്ചയിക്കണം
ഫാര്‍മസിസ്റ്റ്‌ സ്റ്റോര്‍കീപ്പര്‍ തസ്‌തികയുടെ 1/3 ഹയര്‍ ഗ്രേഡ്‌ നല്‍കണം.
സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ തസ്‌തികയുടെ ശബള സ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.
1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
f) റേഡിയോ ഗ്രാഫര്‍
റേഡിയോഗ്രാഫര്‍ ഗ്രേഡ്‌-2 തസ്‌തികയുടെ ശമ്പള സ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.
രണ്ടാമത്തെ പ്രമോഷന്‍ തസ്‌തികയായ ചീഫ്‌ റേഡിയോ ഗ്രാഫര്‍ തസ്‌തികക്ക്‌ നിശ്ചിത ശതമാനം റേഷ്യോ പ്രൊമോഷന്‍ അനുവദിക്കണം. റിസ്‌ക്‌ അലവന്‍സ്‌ വര്‍ദ്ധിപ്പിക്കണം.
g) ദന്തല്‍ ഹൈജിനിസ്റ്റ്‌

ദന്തല്‍ ഹൈജിനിസ്റ്റ്‌ഗ്രേഡ്‌ -2 തസ്‌തികയുടെ ശമ്പള സ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.
സീനിയര്‍ ഗ്രേഡ്‌ സ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം. 1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം. യൂണിഫോം നിശ്ചയിക്കുകയും അനുവദിക്കുകയും വേണം.
h) ഓപ്‌താല്‍മിക്‌ അസിസ്റ്റന്റ്‌
ഓപ്‌താല്‍മിക്‌ അസിസ്റ്റന്റ്‌ ഗ്രേഡ്‌ -2 തസ്‌തികയുടെ ശമ്പള സ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.
2:2:2:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം
i) ഒപ്‌റ്റോമെട്രി
ഒപ്‌റ്റോമെട്രി തസ്‌തികകള്‍ക്ക്‌ 2:2:2:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
j) ഇ.സി.ജി ടെക്‌നീഷ്യന്‍
ഇ.സി.ജി. ടെക്‌നിഷ്യന്‍/സി.എസ്‌.ആര്‍ തസ്‌തികകളുടെ നിലവിലുള്ള 1:4 റേഷ്യോ പ്രമോഷന്‍ അനുപാതം 1:1 ആയി മാറ്റണം.
V നഴ്‌സസ്‌ വിഭാഗം
a) സ്റ്റാഫ്‌ നഴ്‌സ്‌
അമിത ജോലിഭാരത്തിന്‌ പരിഹാരമുണ്ടാക്കുന്നതിന്‌ ആവശ്യമായ തസ്‌തികകള്‍ അനുവദിക്കണം.
യൂണിഫോം അലവന്‍സ്‌ വര്‍ദ്ധിപ്പിക്കണം. റിസ്‌ക്‌ അലവന്‍സ്‌ എല്ലാവര്‍ക്കും നല്‍കണം.
b) നഴ്‌സിംഗ്‌ സൂപ്രണ്ട്‌ ഗ്രേഡ്‌ 2

കിടക്കകളുടെ എണ്ണം പരിഗണിക്കാതെ കിടത്തി ചികിത്സയുള്ള എല്ലാ ആശുപത്രികളിലും നഴ്‌സിംഗ്‌ സൂപ്രണ്ട്‌ ഗ്രേഡ്‌ 2 തസ്‌തിക അനുവദിക്കണം.
VI ഹോസ്‌പിറ്റല്‍ അറ്റന്റന്റ്‌ വിഭാഗം
a) ഹോസ്‌പിറ്റല്‍ അറ്റന്റന്റ്‌ ഗ്രേഡ്‌ 2/ഗ്രേഡ്‌ 1
സ്റ്റാഫ്‌ പാറ്റേണ്‍ പുതുക്കി നിശ്ചയിക്കണം.
നേഴ്‌സിംഗ്‌ അസിസ്റ്റന്റ്‌, ഹോസ്‌പിറ്റല്‍ അറ്റന്റന്റ്‌ തസ്‌തികകളില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക്‌ സാരിക്കുപുറമെ കോട്ട്‌ അനുവദിക്കണം. ഓരോ ഗ്രേഡിലുള്ള ജീവനക്കാരെയും തിരിച്ചറിയാന്‍ കഴിയുംവിധം യൂണിഫോം പരിഷ്‌കരിക്കണം.
യൂണിഫോം, ചപ്പല്‍ അലവന്‍സുകള്‍ വര്‍ദ്ധിപ്പിക്കണം.
റിസ്‌ക്‌ അലവന്‍സ്‌ അനുവദിക്കണം.
b) നഴ്‌സിംഗ്‌ അസിസ്റ്റന്റ്‌
ഹോസ്‌പിറ്റല്‍ അറ്റന്റന്റ്‌ ഗ്രേഡ്‌ 2 തസ്‌തികയുടെ ശമ്പള സ്‌കെയില്‍ 8500-13210 ആണ്‌. ഗ്രേഡ്‌ 2 പ്രമോഷന്‍ തസ്‌തികയായ ഗ്രേഡ്‌ 1 ന്റെ ശമ്പള സ്‌കെയില്‍ 8730- 13540 ആണ്‌.ഗ്രേഡ്‌ 1 ന്റെ പ്രമോഷന്‍ തസ്‌തികയായ നഴ്‌സിംഗ്‌ അസിസ്റ്റന്റിന്റെ ശമ്പള സ്‌കെയിലും 8730-13540 ആയിട്ടാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. നഴ്‌സിംഗ്‌ അസിസ്റ്റന്റ്‌ തസ്‌തികയിലേക്ക്‌ പ്രമോഷന്‍ ലഭിക്കുമ്പോള്‍ ഫിക്‌സേഷന്‍ ആനുകൂല്യം ലഭിക്കുന്നില്ല.ആയതിനാല്‍ നഴ്‌സിംഗ്‌ അസിസ്റ്റന്റിന്റെ ശമ്പള സ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം. ഇന്‍ സര്‍വീസ്‌ ട്രെയിനിംഗ്‌ നല്‍കുന്നത്‌ നന്നായിരിക്കും.
VII ഇതരവിഭാഗങ്ങള്‍
a) പബ്ലിക്കേഷന്‍ അസിസ്റ്റന്റ്‌

പബ്ലിക്കേഷന്‍ അസിസ്റ്റന്റ്‌ തസ്‌തികയുടെ നിയമനത്തിന്‌ ജെ.എച്ച്‌.ഐ. ഗ്രേഡ്‌ 2 തസ്‌തികയിലുള്ളവരെ പരിഗണിക്കണം.
b) പ്ലംബര്‍ കം ഓപ്പറേറ്റര്‍
പ്ലംബര്‍ കം ഓപ്പറേറ്റര്‍ തസ്‌തികയ്‌ക്ക്‌ 1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
c) സാര്‍ജന്റ്‌
സാര്‍ജന്റിന്റെ പ്രമോഷന്‍ തസ്‌തികയായ സെക്യൂരിറ്റി അസിസ്റ്റന്റ്‌ തസ്‌തിക പുനര്‍നാമകരണം ചെയ്‌ത്‌ സെക്യൂരിറ്റി ഓഫീസര്‍ ഗ്രേഡ്‌ II എന്നും സെക്യൂരിറ്റി ഓഫീസര്‍ തസ്‌തികയെ സെക്യൂരിറ്റി ഓഫീസര്‍ ഗ്രേഡ്‌ I എന്നും മാറ്റണം.
d) ബയിന്റര്‍, കമ്പോസിറ്റര്‍, ഹിലീയാ ഓപ്പറേറ്റര്‍

തുടങ്ങിയ എല്ലാ തസ്‌തികള്‍ക്കും ഗവ. പ്രസ്സിലെ സമാന തസ്‌തികകളുടെ സ്‌കെയില്‍ അനുവദിക്കണം.
e) ഡ്രൈവര്‍
ഹെവിഡ്രൈവിംഗ്‌ ലൈസന്‍സ്‌ ഉള്ളവരെയാണ്‌ നിയമിക്കുന്നത്‌. പ്രത്യേക അലവന്‍സ്‌ അനുവദിക്കണം. സൂപ്പര്‍വൈസറി തസ്‌തിക അനുവദിക്കണം.
f) കുക്ക്‌
കിടത്തി ചികില്‍സാ സംവിധാനമുള്ള മുഴുവന്‍ ആശുപത്രികളിലും കുക്ക്‌ തസ്‌തിക അനുവദിക്കണം.
g) പാര്‍ട്ട്‌ ടൈം സ്വീപ്പര്‍
കോമ്പന്‍സേറ്ററി ഓഫ്‌ അനുവദിക്കണം
VIII മിനിസ്റ്റീരിയല്‍
a) ലേ സെക്രട്ടറി
9-ാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ ചെയ്‌തതനുസരിച്ച്‌ 200 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ അഡീഷണല്‍ ലേ സെക്രട്ടറി തസ്‌തിക സൃഷ്‌ടിക്കണം. ഒരു തസ്‌തിക അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌ കേഡറിലേക്ക്‌ ഉയര്‍ത്തി നിശ്ചയിക്കണം.
b) സീനിയര്‍ സൂപ്രണ്ട്‌്‌
സീനിയര്‍ സൂപ്രണ്ട്‌്‌, ലേ സെക്രട്ടറി, മാനേജര്‍ (ടി.ബി സെന്റര്‍) തുടങ്ങിയ ആദ്യ ഗസറ്റഡ്‌ തസ്‌തികകള്‍ ഒരുമിച്ചു കണക്കിലെടുത്ത്‌ ഹയര്‍ ഗ്രേഡ്‌ അനുവദിക്കണം.
c) ജൂനിയര്‍ സൂപ്രണ്ട്‌
എല്ലാ ജില്ലാ ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും ജൂനിയര്‍ സൂപ്രണ്ട്‌ തസ്‌തിക സൃഷ്‌ടിക്കണം.
d) ഹെഡ്‌ ക്ലാര്‍ക്ക്‌
താലൂക്ക്‌ ആശുപത്രികളിലും കമ്യൂണിറ്റി ഹെല്‍ത്ത്‌സെന്ററുകളിലും ഹെഡ്‌ക്ലര്‍ക്ക്‌ തസ്‌തിക അനുവദിക്കണം.

e) ക്ലാര്‍ക്ക്‌
സി.എച്ച്‌.സി കളില്‍ കൂടുതല്‍ മിനിസ്റ്റീരിയല്‍ തസ്‌തികകള്‍ അനുവദിക്കണം.
IX അലവന്‍സുകള്‍
a) പോസ്റ്റ്‌മോര്‍ട്ടം അലവന്‍സ്‌
ഡോക്‌ടര്‍മാരുടെ പോസ്റ്റ്‌മോര്‍ട്ടം അലവന്‍സ്‌ വര്‍ദ്ധിപ്പിച്ചതിനാനുപാതികമായി ഹോസ്‌പിറ്റല്‍ അറ്റന്‍ഡന്റ്‌മാരുടെ പോസ്റ്റ്‌മോര്‍ട്ടം അലവന്‍സും വര്‍ദ്ധിപ്പിക്കണം.
b) ഹീറ്റ്‌ അലവന്‍സ്‌

പവര്‍ ലോണ്ടറി യില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക്‌ ഹീറ്റ്‌ അലവന്‍സോ, സമാനമായ മറ്റ്‌ അലവന്‍സോ നല്‍കുക.
c) ഗംബൂട്ട്‌
ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രേഡ്‌ 2 ജീവനക്കാര്‍ക്ക്‌ ഗംബൂട്ട്‌ അനുവദിക്കണം.
X അവധി
d) കോമ്പന്‍സേറ്ററി ഓഫ്‌

പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുള്ള കോമ്പന്‍സേറ്ററി ഓഫ്‌ മറ്റുവിഭാഗം ജീവനക്കാര്‍ക്ക്‌ അനുവദിച്ചതുപോലെ 45 ദിവസമായി ഉയര്‍ത്തണം.
ഹിന്ദുമത ധര്‍മ്മസ്ഥാപനങ്ങള്‍ (എച്ച്‌.ആര്‍&സി.ഇ)
പഴയ മലബാര്‍ പ്രദേശത്തെ ഹിന്ദുമത സ്ഥാപനങ്ങളുടെ ഭരണനിയന്ത്രണത്തിന്റെ ചുമതലയാണ്‌ ഈ വകുപ്പിനുള്ളത്‌. എച്ച്‌.ആര്‍ & സി.ഇ. ജീവനക്കാരെ മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ലയിപ്പിച്ചു. തസ്‌തികകള്‍ സൂപ്പര്‍ന്യൂമററി ആയി നിലനിര്‍ത്തി. പെന്‍ഷന്‍ ഉള്‍പ്പെടെ നിലവിലുള്ള എല്ലാ ആനുകൂല്യങ്ങളും പരിരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌.
സേവന വേതനവ്യവസ്ഥകള്‍ സംരക്ഷിക്കപ്പെടണം
ഈ വകുപ്പിനെ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗമാക്കിയപ്പോള്‍ നിലവില്‍ ജോലിചെയ്‌തുകൊണ്ടിരുന്ന ജീവനക്കാരുടെ സേവന വേതനവ്യവസ്ഥകള്‍ പൂര്‍ണ്ണമായും സംരക്ഷിക്കുമെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത്‌ സംബന്ധിച്ച ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ ഏറ്റവും ഉയര്‍ന്ന പ്രമോഷന്‍ തസ്‌തികയായ കമ്മീഷണറായി നിയമിക്കപ്പെടാന്‍ യോഗ്യതയുള്ള ജീവനക്കാര്‍ വകുപ്പില്‍ തന്നെ പ്രമോഷന്‍ പ്രതീക്ഷിച്ച്‌ കഴിയുമ്പോള്‍ സെക്രട്ടറിയേറ്റില്‍ നിന്നും ജീവനക്കാരെ അനര്‍ഹമായി കമ്മീഷണര്‍ തസ്‌തികയിലേക്ക്‌ നിയമിച്ചിരിക്കുന്നു. ഇത്‌ നീതി നിഷേധമാണ്‌. ജീവനക്കാരുടെ പ്രോവിഡന്റ്‌ ഫണ്ട്‌ വായ്‌പ പോലും യഥാസമയം ലഭിക്കുന്നില്ല. ജീവനക്കാരുടെ സര്‍വ്വീസ്‌ ആനുകൂല്യങ്ങള്‍ യഥാസമയം ലഭിക്കുന്നില്ലെന്ന്‌ വ്യാപകമായി പരാതിയുണ്ട്‌. ഇത്‌ പരിഹരിക്കപ്പെടണം.
പി.ടി.എ
ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്‌ അനുവദിച്ചിട്ടുള്ള പി.ടി.എ കാലോചിതമായി പരിഷ്‌ക്കരിക്കണം.
ഹോമിയോപ്പതി
കേരളത്തില്‍ ഹോമിയോ ചികിത്സാ രീതി കൂടുതല്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. ആരോഗ്യ പരിപാലനരംഗത്തുണ്ടായ വളര്‍ച്ചയ്‌ക്കനുസരിച്ച്‌ വകുപ്പിനെ ശക്തിപ്പെടുത്തണം.
ജില്ലാ ഓഫീസുകള്‍
ജില്ലകളില്‍ 50 ല്‍ കൂടുതല്‍ ഡിസ്‌പെന്‍സറികള്‍ നിലവിലുണ്ട്‌. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജീവനക്കാരുടെ സര്‍വ്വീസ്‌ സംബന്ധമായ പ്രശ്‌നങ്ങള്‍ കാലവിളംബം കൂടാതെ തീര്‍പ്പാക്കുന്നതിനുമായി ജില്ലാ ഓഫീസിലെ തസ്‌തികകള്‍ വര്‍ദ്ധിപ്പിക്കണം.
സ്റ്റോര്‍ കീപ്പര്‍
എല്ലാ ജില്ലകളിലും മരുന്ന്‌ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പ്രതേ്യക സംവിധാനം സ്റ്റോര്‍ കീപ്പറുടെ നിയന്ത്രണത്തില്‍ ഏര്‍പ്പെടുത്തണം. ഈ തസ്‌തിക വകുപ്പിലെ ഫാര്‍മസിസ്റ്റ്‌ തസ്‌തികയുടെ പ്രൊമോഷന്‍ തസ്‌തികയാക്കണം.
കോഴ്‌സുകള്‍
ഹോമിയോ നഴ്‌സിംഗ്‌, ഫാര്‍മസി കോഴ്‌സുകള്‍ കാലോചിതമായി പരിഷ്‌കരിക്കണം.
കുക്ക്‌മാര്‍
യാതൊരു പ്രമോഷന്‍ സാധ്യതയുമില്ലാത്ത കുക്ക്‌മാര്‍ക്ക്‌ റേഷ്യോ പ്രൊമോഷന്‍ 1:1 അനുവദിക്കണം.
യൂണിഫോം അലവന്‍സ്‌

യൂണിഫോം അലവന്‍സ്‌ വര്‍ദ്ധിപ്പിക്കുക. വനിതാ ജീവനക്കാരുടെ (അറ്റന്‍ഡര്‍, ഡിസ്‌പെന്‍സര്‍) യൂണിഫോം ഏപ്രണ്‍ ആണ്‌. കാലോചിതമായി പരിഷ്‌കരിക്കണം.
ഹോമിയോപ്പതി മെഡിക്കല്‍ കോളേജ്‌
സംസ്ഥാനത്ത്‌ സര്‍ക്കാര്‍ മേഖലയില്‍ രണ്ടും എയ്‌ഡഡ്‌ മേഖലയില്‍ മൂന്നും ഉള്‍പ്പെടെ അഞ്ച്‌ ഹോമിയോ മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നു. ഹോമിയോപ്പതി മെഡിസിനിലും സര്‍ജറിയിലും ബിരുദ കോഴ്‌സുകളാണ്‌ ഈ കോളേജുകള്‍ നടത്തുന്നത്‌. 
ഹൗസിംഗ്‌ (ടെക്‌നിക്കല്‍) സെല്‍
ഹൗസിംഗ്‌ കമ്മീഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ 1980 ലാണ്‌ സെല്‍ രൂപീകരിച്ചത്‌. സംസ്ഥാനത്തെ വിവിധ ഭവനപദ്ധതികളുടെ ഏകോപനത്തിന്‌ നോഡല്‍ ഏജന്‍സിയായി സെല്‍ പ്രവര്‍ത്തിക്കുന്നു.
ഹൈഡ്രോഗ്രാഫിക്‌ സര്‍വ്വേ
ചെറുകിട തുറമുഖങ്ങള്‍, നദികള്‍, അണക്കെട്ടുകള്‍ തുടങ്ങിയവയുടെ ഹൈഡ്രോഗ്രാഫിക്‌ സര്‍വ്വെ ജോലിയാണ്‌ വകുപ്പ്‌ ചെയ്യുന്നത്‌. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്വകാര്യ ഏജന്‍സികള്‍ക്കും ആവശ്യപ്രകാരം സര്‍വ്വെ നടത്തുന്നു.

സര്‍വ്വേ സ്രാങ്ക്‌ ഗ്രേഡ്‌ 2

മാസ്റ്റര്‍ ഗ്രേഡ്‌ 3 യില്‍ നിശ്ചിതകാലം സര്‍വ്വീസ്‌ പൂര്‍ത്തിയാക്കുന്ന ജീവനക്കാരന്‌ പ്രമോഷന്‍ വഴി സര്‍വ്വേ സ്രാങ്ക്‌ ഗ്രേഡ്‌ 2 തസ്‌തികയില്‍ നിയമിക്കുന്നു. എന്നാല്‍ ഒരേ ശമ്പളസ്‌കെയില്‍ (9190 - 14620) ആണ്‌. സര്‍വ്വേ സ്രാങ്ക്‌ ഗ്രേഡ്‌ 2 ന്‌ ഉയര്‍ന്ന സ്‌കെയില്‍ അനുവദിക്കണം.
എഞ്ചിന്‍ ഡ്രൈവര്‍
എഞ്ചിന്‍ ഡ്രൈവര്‍ ഗ്രേഡ്‌ 2 തസ്‌തികയില്‍ റേഷ്യോ പ്രമോഷന്‍ നല്‍കണം.
മെഷീന്‍ റൂം അറ്റന്‍ഡര്‍

മെഷീന്‍ റൂം അറ്റന്‍ഡര്‍ സീമാന്‍ തസ്‌തികയുടെ പ്രമോഷനാണ്‌. എന്നാല്‍ സ്‌കെയിലില്‍ മാറ്റമില്ല. (8960 - 13200) മെഷീന്‍ റൂം അറ്റന്‍ഡര്‍ തസ്‌തികയുടെ സ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.

ഭാരതീയ ചികിത്സ
ഇന്ത്യയുടെ പാരമ്പര്യ ചികിത്സാരീതിയാണ്‌ ആയൂര്‍വ്വേദം. സംസ്ഥാനത്താകെ 100 ല്‍ പരം ആശുപത്രികളും അറുനൂറിലേറെ ഡിസ്‌പെന്‍സറികളും പ്രവര്‍ത്തിക്കുന്നു.

ജില്ലാ ആഫീസുകളിലെ ജോലിഭാരം കണക്കിലെടുത്ത്‌ കൂടുതല്‍ ക്ലാര്‍ക്കുമാരുടെ തസ്‌തികയും മിനിസ്റ്റീരിയല്‍ സൂപ്പര്‍വൈസറി തസ്‌തികകളും അനുവദിക്കണം.
ആശുപത്രികളുടെ വര്‍ദ്ധനവിനാനുപാതികമായി മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ തസ്‌തിക സൃഷ്‌ടിക്കണം. രോഗികളുടെ എണ്ണത്തിനാനുപാതികമായി ചികിത്സാ വിഭാഗം ജീവനക്കാരുടെ തസ്‌തിക സൃഷ്‌ടിക്കണം.

ലേ സെക്രട്ടറി
ജില്ലാ ആയൂര്‍വ്വേദ ആശുപത്രികളിലെ ലേ സെക്രട്ടറിമാര്‍ക്ക്‌ ഹെല്‍ത്ത്‌ സര്‍വ്വീസിലേതു പോലെ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ്‌ കാര്യങ്ങളുടെ നിര്‍വ്വഹണത്തിനുള്ള പൂര്‍ണ അധികാരം നല്‍കണം. 
സ്റ്റോര്‍ കീപ്പര്‍, ഫാര്‍മസിസ്റ്റ്‌

എല്ലാ ആയൂര്‍വേദ ആശുപത്രികളിലും സ്റ്റോര്‍ കീപ്പര്‍, ഫാര്‍മസിസ്റ്റ്‌ തസ്‌തികകള്‍ അനുവദിക്കണം. ആരോഗ്യവകുപ്പിന്‌ സമാനമായി റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
നഴ്‌സ്‌ ഗ്രേഡ്‌ I, II

നഴ്‌സ്‌ ഗ്രേഡ്‌ I, ഗ്രേഡ്‌ II തസ്‌തികകളുടെ പ്രമോഷന്‍ അനുപാതം 1:1 ആയി ഉയര്‍ത്തണം.
ലബോറട്ടറി ടെക്‌നീഷ്യന്‍

ലബോറട്ടറി സൗകര്യങ്ങള്‍ ഉള്ളതും ടെക്‌നീഷ്യന്മാരില്ലാത്തതുമായ ആശുപത്രികളില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ തസ്‌തിക അനുവദിക്കണം.
തെറാപ്പിസ്റ്റ്‌ തസ്‌തിക
10 കിടക്കകളുള്ള ആശുപത്രികളില്‍ തെറാപ്പിസ്റ്റ്‌ തസ്‌തിക അനുവദിക്കണം.
കുക്ക്‌
കുക്കുമാരുടെ ജോലിസമയം രാവിലെ 6 മുതല്‍ വൈകുന്നേരം 8 മണിവരെയാണ്‌. ഈ വിഭാഗത്തിന്റെ ജോലിസമയം ക്ലിപ്‌തപ്പെടുത്തി ഷിഫ്‌റ്റ്‌ ഏര്‍പ്പെടുത്തണം. ആവശ്യമായ തസ്‌തികകള്‍ അനുവദിക്കണം. 
കോമ്പന്‍സേറ്ററി അവധി

പാരാമെഡിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക്‌ ആരോഗ്യവകുപ്പിലേതുപോലെ കോമ്പന്‍സേറ്ററി അവധിയനുവദിക്കണം.
റിസ്‌ക്‌ അലവന്‍സ്‌

ആയൂര്‍വേദ, മനോരോഗ ചികിത്സാകേന്ദ്രത്തിലെ ജീവനക്കാരുടെ റിസ്‌ക്‌ അലവന്‍സ്‌ അനുവദിക്കണം.
ഇന്‍ഡസ്‌ട്രിയല്‍ ട്രിബ്യൂണല്‍
കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്‌, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ ആസ്ഥാനമായി തൊഴില്‍വകുപ്പിന്റെ കീഴില്‍ 5 ഇന്‍ഡസ്‌ട്രിയല്‍ ട്രിബ്യൂണലുകളുണ്ട്‌. ഹൈക്കോടതി ജഡ്‌ജി നിയമനത്തിന്‌ യോഗ്യത നേടിയവരെയോ ജില്ലാ ജഡ്‌ജിയുടെ റാങ്കില്‍ കുറയാത്ത ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്മാരെയോ ആണ്‌ ഇന്‍ഡസ്‌ട്രിയല്‍ ട്രിബ്യൂണലായി സര്‍ക്കാര്‍ നിയമിക്കുന്നത്‌.
ട്രിബ്യൂണല്‍ ഒഴികെയുള്ള തസ്‌തികകളില്‍ ലേബര്‍ കമ്മീഷണറാണ്‌ നിയമനം നടത്തുന്നത്‌. നിര്‍ദ്ദേശങ്ങള്‍ തൊഴില്‍ വകുപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌.
വ്യവസായ പരിശീലനം
ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴിലുള്ള ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ എംപ്ലോയ്‌മെന്റ്‌ ആന്റ്‌ ട്രെയിനിംഗ്‌ (DGE & T) സ്ഥാപനത്തിന്റെ ഉത്തരവ്‌ പ്രകാരം 01-08-2013 മുതല്‍ സെമസ്റ്റര്‍ സമ്പ്രദായം കേരളത്തിലെ എല്ലാ ഐ.ടി.ഐ. കളിലും ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. പരിഷ്‌കരിച്ച സിലബസ്സില്‍ ഐ.ടി.ഐ. ഇന്‍സ്‌പെക്‌ടര്‍മാരുടെ പ്രവേശന തസ്‌തികയായ ജൂനിയര്‍ ഇന്‍സ്‌ട്രക്‌ടര്‍ തസ്‌തികയുടെ യോഗ്യതയില്‍ മാറ്റവും വരുത്തിയിട്ടുണ്ട്‌.
ജൂനിയര്‍ ഇന്‍സ്‌ട്രക്‌ടര്‍/സീനിയര്‍ ഇന്‍സ്‌ട്രക്‌ടര്‍

ജൂനിയര്‍ ഇന്‍സ്‌ട്രക്‌ടര്‍, സീനിയര്‍ ഇന്‍സ്‌ട്രക്‌ടര്‍ തസ്‌തികകളുടെ പേര്‌ യഥാക്രമം ട്രെയിനിംഗ്‌ ഇന്‍സ്‌ട്രക്‌ടര്‍ (ജൂനിയര്‍), ട്രെയിനിംഗ്‌ ഇന്‍സ്‌ട്രക്‌ടര്‍ (സീനിയര്‍) എന്ന്‌ പുനര്‍നാമകരണം ചെയ്യണം.
ട്രെയിനിംഗ്‌ ഓഫീസര്‍
ഗ്രൂപ്പ്‌ ഇന്‍സ്‌ട്രക്‌ടര്‍ തസ്‌തികയുടെ പേര്‌ ട്രെയിനിംഗ്‌ ഓഫീസര്‍ എന്നാക്കി മാറ്റുകയും ഗസറ്റഡ്‌ തസ്‌തികയാക്കി ഉയര്‍ത്തുകയും വേണം.
ട്രേഡ്‌ ടെസ്റ്റ്‌ ഓഫീസര്‍
സംസ്ഥാനത്തെ എല്ലാ ഐ.ടി.ഐ./ഐ.ടി.സി. കളിലെയും പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ ട്രേഡ്‌ ടെസ്റ്റ്‌ ഓഫീസറുടെ റാങ്ക്‌ ഇന്‍സ്‌പെക്‌ടര്‍ ഓഫ്‌ ട്രെയിനിംഗിന്റെ പദവിക്ക്‌ തുല്യമായി ഉയര്‍ത്തണം.
ഇന്‍സ്‌പെക്‌ടര്‍ ഓഫ്‌ ട്രെയിനിംഗ്‌

പ്രിന്‍സിപ്പല്‍ ക്ലാസ്സ്‌ - 1 ന്റെ പ്രമോഷന്‍ പോസ്റ്റായ ഇന്‍സ്‌പെക്‌ടര്‍ ഓഫ്‌ ട്രെയിനിംഗിന്റെയും പ്രിന്‍സിപ്പല്‍ ക്ലാസ്സ്‌ - 1 ന്റെയും സ്‌കെയിലുകള്‍ സമാനമാണ്‌. ഇന്‍സ്‌പെക്‌ടര്‍ ഓഫ്‌ ട്രെയിനിംഗ്‌ തസ്‌തികയുടെ സ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.
വര്‍ക്ക്‌ഷോപ്പ്‌ അറ്റന്‍ഡര്‍

വര്‍ക്ക്‌ഷോപ്പ്‌ അറ്റന്‍ഡര്‍ എന്നത്‌ പുനര്‍നാമകരണം ചെയ്‌ത്‌ ട്രേഡ്‌ അസിസ്റ്റന്റ്‌

എന്നാക്കണം. ശമ്പളസ്‌കെയില്‍ പോളിടെക്‌നിക്കിലെ സമാനതസ്‌തികയായ ട്രേഡ്‌സ്‌മാന്‍ തസ്‌തികയുടെ പാരിറ്റി നല്‍കണം. നിലവിലുള്ള 9190 - 14620 സ്‌കെയിലിന്‌ പകരം 9940 - 15380 സ്‌കെയില്‍ അനുവദിക്കണം. 
സ്റ്റോര്‍ കീപ്പര്‍
9-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്‌ത 1:1 റേഷ്യോ നടപ്പിലാക്കണം. സ്റ്റോര്‍ സൂപ്രണ്ട്‌ തസ്‌തിക അനുവദിക്കണം.
ആര്‍.ഐ. സെന്റര്‍
ആര്‍.ഐ. സെന്ററുകളില്‍ നിലവിലുള്ള ട്രെയിനിംഗ്‌ ഓഫീസര്‍ തസ്‌തിക ഡിസ്‌ട്രിക്‌ട്‌ അപ്രന്റീസ്‌ഷിപ്പ്‌ അഡൈ്വസര്‍ എന്ന്‌ പുനര്‍നാമകരണം ചെയ്യണം.
വ്യവസായവും വാണിജ്യവും
വ്യവസായവാണിജ്യവകുപ്പ്‌ മൂന്ന്‌ പ്രത്യേക ഡയറക്ടറേറ്റുകളിലായി പ്രവര്‍ത്തിക്കുന്നു. വിവിധ ഇനങ്ങളിലായി വലിയ ധനഇടപാടുകള്‍ നടക്കുന്നു. ഇവയുടെ സുതാര്യത ഉറപ്പാക്കാന്‍ വകുപ്പിലെ ആഡിറ്റ്‌ വിജിലന്‍സ്‌ സംവിധാനം ഫലപ്രദമാക്കാന്‍ ആവശ്യമായ തസ്‌തികകള്‍ അനുവദിക്കണം.
അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍
വകുപ്പിലെ അസിസ്റ്റന്റ്‌ഡിസ്‌ട്രിക്ട്‌ ഇന്‍ഡസ്‌ട്രീസ്‌ ഓഫീസര്‍ തസ്‌തികയും അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ തസ്‌തികയും നിലവില്‍ ഒരേ (19240-32110) ശമ്പള സ്‌കെയിലിലാണ്‌. സ്‌പെഷ്യല്‍ റൂള്‍ പ്രകാരം അസിസ്റ്റന്റ്‌ഡിസ്‌ട്രിക്ട്‌ ഇന്‍ഡസ്‌ട്രീസ്‌ ഓഫീസര്‍ തസ്‌തികയുടെ പ്രമോഷന്‍ പോസ്റ്റാണ്‌ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍. ആയതിനാല്‍ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ തസ്‌തികയുടെ സ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.
ഇന്‍ഡസ്‌ട്രീസ്‌ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍
ഇന്‍ഡസ്‌ട്രീസ്‌ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്‌തികയടെ 25 % ഹയര്‍ ഗ്രേഡ്‌ അനുവദിക്കണം.
പി.സി.എ/പി.റ്റി.എ
വിവിധ തസ്‌തികകള്‍ക്കുള്ള പി.സി.എ/പി.റ്റി.എ കാലോചിതമായി വര്‍ദ്ധിപ്പിക്കണം.
ഇന്‍ഫര്‍മേഷന്‍ & പബ്ലിക്‌ റിലേഷന്‍

സര്‍ക്കാരിന്‌ ജനങ്ങളുമായി സംവദിക്കുന്നതിനുള്ള ഏജന്‍സിയാണ്‌ ഇന്‍ഫര്‍മേഷന്‍ & പബ്ലിക്‌ റിലേഷന്‍ വകുപ്പ്‌. സര്‍ക്കാര്‍ നയങ്ങളും പരിപാടികളും ജനങ്ങളിലെത്തിക്കുകയും ജനങ്ങളുടെ പ്രതികരണങ്ങള്‍ സര്‍ക്കാരിലെത്തിക്കുന്നതും ഇന്‍ഫര്‍മേഷന്‍ & പബ്ലിക്‌ റിലേഷന്‍ വകുപ്പാണ്‌.
ലൈന്‍ ഡിപ്പാര്‍ട്ട്‌മെന്റായി പരിഗണിച്ച്‌ ജീവനക്കാരെ നിയമിക്കണം.
ഓപ്പറേറ്റര്‍
ഓപ്പറേറ്റര്‍മാരുടെ തസ്‌തിക ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്‌ എന്ന്‌ പുനര്‍നാമകരണം ചെയ്യണം.
ഇന്‍ഷ്വറന്‍സ്‌ മെഡിക്കല്‍ സര്‍വീസ്‌

1984ല്‍ ആണ്‌ ഇഎസ്‌ഐ വകുപ്പ്‌ രൂപീകരിക്കുന്നത്‌. ഇതിനുകീഴില്‍ ഇഎസ്‌ഐ ഹോസ്‌പിറ്റലുകളും, ഡിസ്‌പെന്‍സറികളും, ഹോമിയോ - ആയുര്‍വേദ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. ജോലിഭാരത്തിനനുസരിച്ച്‌ തസ്‌തികകള്‍ ഇല്ലാത്തതും, ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകളില്‍ നിയമനം യഥാസമയം നടക്കാത്തതും പ്രധാന പ്രശ്‌നമാണ്‌.
പാരാമെഡിക്കല്‍ വിഭാഗം
ലാബ്‌ ടെക്‌നിഷ്യന്‍ ഗ്രേഡ്‌ 2, ഫാര്‍മസിസ്റ്റ്‌ ഗ്രേഡ്‌ 2, റേഡിയോഗ്രാഫര്‍ ഗ്രേഡ്‌ 2, ഡെന്റല്‍ ഹൈജീനിസ്റ്റ്‌ ഗ്രേഡ്‌ 2, ബ്ലഡ്‌ ബാങ്ക്‌ ടെക്‌നിഷ്യന്‍ ഗ്രേഡ്‌ 2 തസ്‌തികകളുടെ ശമ്പളസ്‌കെയില്‍ ഉയര്‍ത്തണം. ഈ വിഭാഗം ജീവനക്കാര്‍ക്ക്‌ 1:1:1 റേഷ്യോ പ്രമോഷന്‍ ഉറപ്പുവരുത്തണം.
സ്റ്റോര്‍ സൂപ്രണ്ട്‌:- കോഴിക്കോട്‌, എറണാകുളം റീജിയണല്‍ സ്റ്റോറുകളില്‍ സ്റ്റോര്‍ സൂപ്രണ്ട്‌ തസ്‌തിക അനുവദിക്കണം.
സ്റ്റോര്‍ കീപ്പര്‍
ആരോഗ്യ വകുപ്പില്‍ സ്റ്റോര്‍ കീപ്പര്‍ ശമ്പള സ്‌കെയില്‍ 16180 - 27140 ആണ്‌. എന്നാല്‍ ഇഎസ്‌ഐയില്‍ 13900 - 22360 ആണ്‌. അത്‌ പരിഹരിക്കണം.
ഒഫ്‌താല്‍മിക്‌ അസിസ്റ്റന്റ്‌
ഒഫ്‌താല്‍മോളജി വിഭാഗത്തില്‍ നിലവില്‍ ഒരു ഡോക്ടര്‍ ഉണ്ട്‌. അവിടെ ഒഫ്‌താല്‍മിക്‌ അസിസ്റ്റന്റ്‌ തസ്‌തിക അനുവദിക്കണം.
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍/സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റര്‍
ഇ-ഗവേണന്‍സിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്‌തികയും, സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റര്‍ തസ്‌തികയും അനുവദിക്കുകയും ഈ തസ്‌തികയിലേക്ക്‌ ഉചിതമായ വിദ്യാഭ്യാസ യോഗ്യതയുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാരെ നിയമിക്കുകയും വേണം
ഇസിജി ടെക്‌നീഷ്യന്‍:- ഇസിജി ടെക്‌നീഷ്യന്‍ തസ്‌തിക അനുവദിക്കണം.
തിയേറ്റര്‍ മെക്കാനിക്ക്‌ :- തിയേറ്റര്‍ മെക്കാനിക്ക്‌ തസ്‌തിക അനുവദിക്കണം.
എഎന്‍എം:- എഎന്‍എം കാറ്റഗറിയില്‍ 1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
ഡ്രൈവര്‍
ഹോസ്‌പിറ്റല്‍ അറ്റന്‍ഡന്റ്‌ ഗ്രേഡ്‌ 1, ഗ്രേഡ്‌ 2 എന്നീ തസ്‌തികകളില്‍നിന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്‌തികയിലേക്ക്‌ ബൈട്രാന്‍സ്‌ഫര്‍ പ്രമോഷന്‍ അനുവദിക്കണം.
ഹോസ്‌പിറ്റല്‍ അറ്റന്റര്‍ ഗ്രേഡ്‌ 1, 2 / നേഴ്‌സിംഗ്‌ അസിസ്റ്റന്റ്‌
അറ്റന്റര്‍ ഗ്രേഡ്‌ - 1, ഗ്രേഡ്‌ - 2 റേഷ്യോ 1:1 ആക്കണം. നേഴ്‌സിംഗ്‌ അസിസ്റ്റന്റ്‌ തസ്‌തികയിലേക്ക്‌ പ്രമോഷന്‍ ലഭിക്കുമ്പോള്‍ ഉയര്‍ന്ന ശമ്പളസ്‌കെയില്‍ അനുവദിക്കണം.
ബാര്‍ബര്‍:- ബാര്‍ബര്‍ തസ്‌തിക അനുവദിക്കണം.
പാര്‍ട്ട്‌ടൈം തസ്‌തിക
സ്വീപ്പിംഗ്‌ ഏരിയ കണക്കാക്കാതെ മുഴുവന്‍ ഡിസ്‌പെന്‍സറിയിലും പാര്‍ട്ട്‌ടൈം തസ്‌തിക അനുവദിക്കണം.
ഇഎസ്‌ഐ അലവന്‍സ്‌
ഇഎസ്‌ഐ അലവന്‍സ്‌ മുഴുവന്‍ ജീവനക്കാര്‍ക്കും അനുവദിക്കണം. കാലോചിതമായ മാറ്റം വരുത്തണം.
യൂണിഫോം അലവന്‍സ്‌
സമാന സ്‌കെയിലിലുള്ളവരുടെ യൂണിഫോം അലവന്‍സ്‌ ഏകീകരിക്കണം.
റിസ്‌ക്‌ അലവന്‍സ്‌
ആരോഗ്യ വകുപ്പിലെ ചെസ്റ്റ്‌ ഹോസ്‌പിറ്റലില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക്‌ ലഭിക്കുന്നതുപോലെ ഇ.എസ്‌.ഐ. മുളങ്കുന്നത്തുകാവ്‌ ചെസ്റ്റ്‌ ആശുപത്രിയില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്കും റിസ്‌ക്‌ അലവന്‍സ്‌ അനുവദിക്കണം.
കോമ്പന്‍സേറ്ററി ഓഫ്‌ 
ആരോഗ്യ മേഖലയില്‍ അനുവദിച്ച ഹോളിഡേ ഇഎസ്‌ഐയിലെ ഇതര വിഭാഗം ജീവനക്കാരായ എച്ച്‌ എ ഗ്രേഡ്‌ - 2, എച്ച്‌ എ - ഗ്രേഡ്‌ - 1, നഴ്‌സിംഗ്‌ അസിസ്റ്റന്റ്‌, പാരാമെഡിക്കല്‍ സ്റ്റാഫ്‌ , ഫാര്‍മസി വിഭാഗങ്ങള്‍ക്കും അവധി ദിവസം ജോലിചെയ്‌താല്‍ ലഭിക്കുന്ന കോമ്പന്‍സേറ്ററി ഓഫ്‌ അനുവദിക്കണം.
ജലസേചനം
സംസ്ഥാനത്ത്‌ ചെറുകിട-വന്‍കിട ജലസേചനപദ്ധതികളുടെ നിര്‍മ്മാണവും സംരക്ഷണവുമാണ്‌ വകുപ്പിന്റെ ഉത്തരവാദിത്വം. സംസ്ഥാനത്തെ വന്‍ ഡാമുകളുടെ നിര്‍മ്മാണവും പരിരക്ഷയും കടല്‍തീര സംരക്ഷണവും ഈ വകുപ്പിന്റെ ചുമതലയിലാണ്‌.

അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌
9-ാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തതനുസരിച്ച്‌ ചീഫ്‌ എഞ്ചിനീയര്‍ ആഫീസിലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റിന്റെ അപ്‌ഗ്രേഡേഷനും തസ്‌തിക പേരുമാറ്റവും നടപ്പിലാക്കണം.
ഡിവിഷണല്‍ അക്കൗണ്ടന്റ്‌
ജൂനിയര്‍ സൂപ്രണ്ടുമാര്‍ക്ക്‌ 1:1 അനുപാതത്തില്‍ ബൈട്രാന്‍സ്‌ഫര്‍ നിയമനം നല്‍കണമെന്ന 9-ാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കണം.
ക്ലാര്‍ക്ക്‌

സെക്ഷന്‍ ഓഫീസുകളില്‍ ക്ലാര്‍ക്ക്‌ തസ്‌തിക അനുവദിക്കണം.
ഓവര്‍സിയര്‍/ഡ്രാഫ്‌റ്റ്‌സ്‌മാന്‍

ഓവര്‍സിയര്‍/ഡ്രാഫ്‌റ്റ്‌സ്‌മാന്‍ 1:1:1 റേഷ്യോ പ്രൊമോഷന്‍ അനുവദിക്കണം.
അസിസ്റ്റന്റ്‌ പമ്പ്‌ ഓപ്പറേറ്റര്‍

യോഗ്യരായ ഗ്രൂപ്പ്‌ ഡി വിഭാഗം ജീവനക്കാര്‍ക്കും അസിസ്റ്റന്റ്‌ പമ്പ്‌ ഓപ്പറേറ്റര്‍ തസ്‌തികയില്‍ നിയമനം നല്‍കണം.
യൂണിഫോം അലവന്‍സ്‌
ഡാം സൈറ്റില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക്‌ യൂണിഫോം അലവന്‍സ്‌ ബാധകമാക്കണമെന്ന 9-ാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കണം.
നീതിന്യായം
നീതിന്യായവ്യവസ്ഥയുടെ ഭാഗമായി ക്രിമിനല്‍, സിവില്‍ വിഭാഗം കേസ്സുകളാണ്‌ സംസ്ഥാനത്തെ കോടതികള്‍ കൈകാര്യം ചെയ്യുന്നത്‌. ക്രിമിനല്‍ കേസ്സുകള്‍ കൈകാര്യം ചെയ്യുന്നത്‌ മജിസ്‌ട്രേട്ട്‌, ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌, സെഷന്‍സ്‌ കോടതികളാണ്‌. അക്കാരണങ്ങളാല്‍ ക്രിമിനല്‍ വിഭാഗവും സിവില്‍ വിഭാഗവും സംസ്ഥാനത്ത്‌ നിലവില്‍ വന്നു. ക്രിമിനല്‍ വിഭാഗത്തിലെയും സിവില്‍ വിഭാഗത്തിലെയും ജീവനക്കാര്‍ രണ്ട്‌ വ്യത്യസ്‌ത സര്‍വീസുകളിലായതിനാല്‍ പരസ്‌പരം മാറാന്‍ കഴിയുന്നില്ല. ഇതിന്‌ പരിഹാരം ഉണ്ടാകേണ്ടതുണ്ട്‌.

എ. സിവില്‍ നീതിന്യായ വിഭാഗം (സബോര്‍ഡിനേറ്റ്‌ സ്റ്റാഫ്‌)
കുടുംബകോടതി
കുടുംബകോടതികളിലെ സ്റ്റാഫ്‌ പാറ്റേണ്‍ ഏകീകരിക്കണം. കുടുംബ കോടതികളില്‍ ബഞ്ച്‌ ക്ലാര്‍ക്ക്‌ തസ്‌തികകള്‍ക്ക്‌ ജില്ലാ കോടതികളുടേതിന്‌ തുല്യമായ സ്‌കെയില്‍ അനുവദിക്കണം.
മുന്‍സിഫ്‌ കോടതി
വ്യത്യസ്‌ത സ്റ്റാഫ്‌ പാറ്റേണ്‍ നിലനില്‍ക്കുന്നു. സ്റ്റാഫ്‌ പാറ്റേണ്‍ ഏകീകരിക്കണം.
ശിരസ്‌തദാര്‍
ജില്ലാ കോടതികളിലെ ശിരസ്‌തദാര്‍ തസ്‌തികയ്‌ക്ക്‌ 9-ാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്‌ത സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റിന്റെ ശമ്പളസ്‌കെയില്‍ (22360 - 37940) നല്‍കി സീനിയര്‍ ശിരസ്‌തദാര്‍ എന്ന്‌ നാമകരണം ചെയ്യണം.
സീനിയര്‍ ശിരസ്‌ദാര്‍
14 ജില്ലകളിലും പുതുതായി സൃഷ്‌ടിച്ച കോര്‍ട്ട്‌ മാനേജര്‍ തസ്‌തിക ജില്ലാ കോടതികളിലെ ശിരസ്‌ദാരുടെ പ്രമോഷന്‍ തസ്‌തികയാക്കണം.
ഡെപ്യൂട്ടി നാസര്‍
ഡെപ്യൂട്ടി നാസര്‍ തസ്‌തിക ജില്ലാ കോടതികളിലെ ബഞ്ച്‌ക്ലാര്‍ക്ക്‌ തസ്‌തികയ്‌ക്ക്‌ സമാനമായി ഉയര്‍ത്തണം.
ബഞ്ച്‌ ക്ലാര്‍ക്ക്‌ - മുന്‍സിഫ്‌ കോടതി
ബഞ്ച്‌ ക്ലാര്‍ക്ക്‌ ഗ്രേഡ്‌ III തസ്‌തിക (സീനിയര്‍ ക്ലാര്‍ക്ക്‌) അനുവദിക്കണം.
നൈറ്റ്‌ വാച്ചര്‍ - മുന്‍സിഫ്‌ കോടതി
പ്രോസസ്സ്‌ സെര്‍വര്‍ വിഭാഗത്തിലെ ഗണ്യമായ വിഭാഗം വനിതകളാണ്‌. അതുകൊണ്ടുതന്നെ പ്രോസസ്സ്‌ സര്‍വറെ നൈറ്റ്‌ ഡ്യൂട്ടിക്ക്‌ നിയോഗിക്കുമ്പോള്‍ സ്ഥിരമായി ഒന്നോ, രണ്ടോ പേര്‍ക്ക്‌ നൈറ്റ്‌ ഡ്യൂട്ടി ചെയ്യേണ്ടിവരും. ആയതിനാല്‍ മുന്‍സിഫ്‌ കോടതികളില്‍ നൈറ്റ്‌ വാച്ചര്‍ തസ്‌തിക അനുവദിക്കണം.
ബി. ക്രിമിനല്‍ നീതിന്യായ വിഭാഗം (സബോര്‍ഡിനേറ്റ്‌ സ്റ്റാഫ്‌)
കേസ്സുകളുടെ ബാഹുല്യത്താല്‍ ജീവനക്കാര്‍ ശ്വാസംമുട്ടുകയാണ്‌. മതിയായ ജീവനക്കാരെ നിയമിക്കുകയും മജിസ്‌ട്രേട്ട്‌ കോടതികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ചെയ്‌താല്‍ മാത്രമെ പ്രശ്‌നപരിഹാരമാവുകയുള്ളൂ. വേഗത്തില്‍ തീരുമാനമുണ്ടാകുന്നതാണ്‌ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നിലനിര്‍ത്തുന്നതിന്‌ സഹായകരം.
ഹെഡ്‌ ക്ലാര്‍ക്ക്‌ - സി.ജെ.എം. കോടതി
സീനിയര്‍ സൂപ്രണ്ടിന്റെ ശമ്പളസ്‌കെയില്‍ നല്‍കുന്നുണ്ട്‌. ആയതിനാല്‍ പ്രസ്‌തുത തസ്‌തിക സീനിയര്‍ സൂപ്രണ്ടായി പുനര്‍നിശ്ചയിക്കണം.
ബെഞ്ച്‌ ക്ലാര്‍ക്ക്‌ - മജിസ്‌ട്രേട്ട്‌ കോടതി
മജിസ്‌ട്രേട്ട്‌ കോടതികളില്‍ ബെഞ്ച്‌ ക്ലാര്‍ക്ക്‌ ഗ്രേഡ്‌ III (യു.ഡി. ക്ലാര്‍ക്ക്‌) തസ്‌തിക അനുവദിക്കണം.
നൈറ്റ്‌ വാച്ചര്‍ - മജിസ്‌ട്രേട്ട്‌ കോടതി
മജിസ്‌ട്രേട്ട്‌ കോടതികളില്‍ നൈറ്റ്‌ വാച്ചര്‍ തസ്‌തിക അനുവദിക്കണം. 
എം.എ.സി.ടി
എല്ലാ എം.എ.സി.ടി. കളിലും ഏകീകൃതമായ സ്റ്റാഫ്‌ പാറ്റേണ്‍ അനുവദിക്കണം.
സി. ദാസ്യവേല

വകുപ്പില്‍ ഇന്നും ദാസ്യവേല സമ്പ്രദായം നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെയും ഗവണ്‍മെന്റിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നു. ഇതിന്‌ പരിഹാരം കാണണം.
കേരള കോ-ഓപ്പറേറ്റീവ്‌ ട്രിബ്യൂണല്‍
കേരള കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റീസ്‌ ആക്ട്‌ 1969 പ്രകാരം നിയമിക്കപ്പെട്ടിട്ടുള്ള ഏകാംഗ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലാണ്‌ ഇത്‌.
കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണല്‍
ജി.ഒ.എം.എസ്‌. നം. 9/2008 പി & എആര്‍ഡി തീയതി 29/11/2008 പ്രകാരം തിരുവനന്തപുരം ആസ്ഥാനമായി കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണല്‍ രൂപീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വ്വീസ്‌ സംബന്ധമായ കേസ്സുകള്‍ കൈകാര്യം ചെയ്യുന്നത്‌ ട്രിബ്യൂണല്‍ മുഖേനയാണ്‌. എറണാകുളം, കോഴിക്കോട്‌ കേന്ദ്രങ്ങളില്‍ സിറ്റിംഗ്‌ ആരംഭിക്കണമെന്ന ശക്തമായ നിലപാടിനെ തുടര്‍ന്ന്‌ എറണാകുളത്ത്‌ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്‌. അഡ്വക്കേറ്റ്‌ ജനറല്‍ ആഫീസില്‍ നിന്നും മറ്റു വകുപ്പുകളില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ്‌ ട്രിബ്യൂണലില്‍ ജീവനക്കാരെ നിയമിച്ചിട്ടുള്ളത്‌. മതിയായ ജീവനക്കാരുടെ അഭാവം ട്രിബ്യൂണലിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്‌.
കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണല്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന്‌ സ്ഥിരം ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്‌. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകണം.

കിര്‍ത്താഡ്‌സ്‌
പട്ടികജാതി - പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്‍ കീഴില്‍ കോഴിക്കോട്‌ ആസ്ഥാനമായി 1979 ല്‍ കിര്‍ത്താഡ്‌സ്‌ സര്‍ക്കാര്‍ വകുപ്പായി രൂപം കൊണ്ടു. പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ജാതി ആത്യന്തികമായി നിര്‍ണ്ണയിക്കുന്നത്‌ കിര്‍ത്താഡ്‌സ്‌ ആണ്‌.

യഥാസമയം തീരുമാനങ്ങളെടുക്കാന്‍ കഴിയുന്ന തരത്തില്‍ മേഖലാ ആഫീസ്‌ അനുവദിക്കണം.
മ്യൂസിയം അറ്റന്‍ഡര്‍, റിക്കാര്‍ഡ്‌ അറ്റന്‍ഡര്‍
ക്ലാസ്‌ 4 ജീവനക്കാരില്‍ നിന്നും ബൈട്രാന്‍സ്‌ഫര്‍ നിയമനത്തിന്‌ കിര്‍ത്താഡ്‌സിലെ ഏഴാം ക്ലാസ്സുവരെ വിദ്യാഭ്യാസമുള്ളവരെ പരിഗണിക്കണം.
തൊഴില്‍ വകുപ്പ്‌
സംസ്ഥാനത്ത്‌ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക, വ്യവസായ-തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുക തുടങ്ങിയ പ്രധാന ചുമതലകളാണ്‌ തൊഴില്‍ വകുപ്പ്‌ നിര്‍വ്വഹിക്കുന്നത്‌.
വകുപ്പില്‍ പ്രമോഷന്‍ കേഡറില്‍ മിനിസ്റ്റീരിയല്‍ എക്‌സിക്യൂട്ടീവ്‌ വിഭാഗത്തിലേക്ക്‌ ഓപ്‌ഷന്‍ വാങ്ങി രണ്ട്‌ മേഖലകളിലേക്ക്‌ ജീവനക്കാരെ വേര്‍തിരിക്കുകയാണ്‌. ഓപ്‌ഷന്‍ സമ്പ്രദായം അവസാനിപ്പിച്ച്‌ പരസ്‌പരം മാറാവുന്ന തസ്‌തികകളാക്കി മാറ്റണം.

സ്റ്റാഫ്‌ പാറ്റേണ്‍
1980-ലെ സ്റ്റാഫ്‌ പാറ്റേണാണ്‌ നിലവിലുള്ളത്‌. വര്‍ദ്ധിച്ച ജോലി ജോലി
ഭാരത്തിനനുസരിച്ച്‌ സ്റ്റാഫ്‌ പാറ്റേണ്‍ പുതുക്കി നിശ്ചയിക്കണം.
അസിസ്റ്റന്റ്‌ ലേബര്‍ ഓഫീസര്‍ ഗ്രേഡ്‌ I
ജില്ലകളില്‍ രണ്ട്‌ അസി. ലേബര്‍ ഓഫീസര്‍ ഗ്രേഡ്‌ I ന്റെ തസ്‌തിക സൃഷ്‌ടിച്ച്‌ ചുമതല നിശ്ചയിച്ചാല്‍ നിര്‍മ്മാണ മേഖലയില്‍ സെസ്സ്‌ കാര്യക്ഷമമായി പിരിക്കുന്നതിന്‌ കഴിയും.
അസിസ്റ്റന്റ്‌ ലേബര്‍ ഓഫീസര്‍ ഗ്രേഡ്‌ II

മെട്രോ നഗരങ്ങളിലും വലിയ പട്ടണങ്ങളിലും സ്ഥാപനങ്ങളുടെ എണ്ണത്തിനനുസരിച്ച്‌ അഡീഷണല്‍ ലേബര്‍ ഓഫീസുകള്‍ ആരംഭിക്കണം.
അസിസ്റ്റന്റ്‌ ലേബര്‍ ഓഫീസര്‍ ഗ്രേഡ്‌ II വിന്‌ 20% റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
അസിസ്റ്റന്റ്‌ ലേബര്‍ ഓഫീസര്‍ ഗ്രേഡ്‌ II തസ്‌തികയിലേക്ക്‌ 3:1 അനുപാതത്തില്‍ പ്രമോഷന്‍ നല്‍കിയും നേരിട്ടും നിയമിക്കുന്നു. ഈ അനുപാതം 5:1 ആയി വര്‍ദ്ധിപ്പിക്കണം. ഈ തസ്‌തികയിലേക്ക്‌ പി. എസ്‌.സി. നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത ആര്‍ജ്ജിച്ചിട്ടുള്ള വകുപ്പിലെ ക്ലാസ്സ്‌ IV വിഭാഗത്തിലുള്ളവരടക്കമുള്ള ജീവനക്കാര്‍ക്ക്‌ ബൈ ട്രാന്‍സ്‌ഫര്‍ നിയമനം നല്‍കണം. ഇതിനായി നിശ്ചിത ശതമാനം ക്വാട്ട നീക്കിവെക്കണം.

പുതുതായി രൂപീകരിച്ച താലൂക്കുകളില്‍ അസിസ്റ്റന്റ്‌ ലേബര്‍ ഓഫീസുകള്‍ ആരംഭിക്കണം.
മിനിസ്റ്റീരിയല്‍ സൂപ്പര്‍വൈസറി തസ്‌തിക
ജില്ലാ ലേബര്‍/റീജിയണല്‍ ലേബര്‍ കമ്മീഷണര്‍/ലേബര്‍ കോടതി/ഇന്‍ഡസ്‌ട്രിയല്‍ ട്രിബ്യൂണല്‍ ഓഫീസുകളില്‍ കൂടുതല്‍ മിനിസ്റ്റീരിയല്‍ സൂപ്പര്‍വൈസറി തസ്‌തിക സൃഷ്‌ടിക്കണം.
ലേബര്‍ കോടതി
കൊല്ലം, എറണാകുളം, കോഴിക്കോട്‌, കണ്ണൂര്‍ എന്നിവിടങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ കീഴില്‍ 4 ലേബര്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നു. നീതിന്യായ വകുപ്പിലെ ജില്ലാ ജഡ്‌ജിമാരില്‍ നിന്നാണ്‌ ഈ കോടതികളിലെ മേധാവിയെ നിയമിക്കുന്നത്‌.
ജഡ്‌ജിമാരുടേത്‌ ഒഴികെയുള്ള തസ്‌തികകള്‍ തൊഴില്‍ വകുപ്പിന്റേതാണ്‌. നിര്‍ദ്ദേശങ്ങള്‍ തൊഴില്‍ വകുപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌.

ലാന്‍ഡ്‌ ബോര്‍ഡ്‌
റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പാണിത്‌. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട ചുമതലകളാണ്‌ നിര്‍വഹിച്ചുവരുന്നത്‌. ഇതിന്‌ കീഴില്‍ താലൂക്ക്‌ ലാന്‍ഡ്‌ ബോര്‍ഡുകളും ലാന്‍ഡ്‌ ട്രിബ്യൂണലുകളും പ്രവര്‍ത്തിച്ചുവരുന്നു. ഇത്‌ അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളാണ്‌.
മിനിസ്റ്റീരിയല്‍
താലൂക്ക്‌ ലാന്‍ഡ്‌ ബോര്‍ഡുകളില്‍ ഓഫീസ്‌ അറ്റന്‍ഡന്റ്‌, സര്‍വ്വെയര്‍, പാര്‍ട്ട്‌ ടൈം സ്വീപ്പര്‍ തസ്‌തികകള്‍ അനുവദിക്കണം.
യാത്രപ്പടി
സംസ്ഥാനത്താകെ പ്രവര്‍ത്തന പരിധിയിലുള്ള ഈ വകുപ്പിലെ ജീവനക്കാര്‍ ഓഫീസ്‌ ഇന്‍സ്‌പെക്ഷന്‍, പരിശോധന, കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്താകെ യാത്ര ചെയ്യേണ്ടിവരുന്നതിനാല്‍ ലാന്റ്‌ ബോര്‍ഡിലെ ജീവനക്കാരുടെ യാത്രാപ്പടി സീലിംഗ്‌ ഒഴിവാക്കേണ്ടതാണ്‌.
ലാന്‍ഡ്‌ റവന്യൂ

സംസ്ഥാന ഭരണനിര്‍വഹണത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന വകുപ്പാണിത്‌.

പ്രാദേശികതലത്തില്‍ പൊതുഭരണവുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും നിര്‍വഹിക്കുന്നത്‌ റവന്യു വകുപ്പിലെ താഴെതട്ടിലുള്ള ആഫീസുകളാണ്‌. ഈ വകുപ്പിലെ ഏറ്റവും താഴെത്തട്ടിലുള്ള വില്ലേജാഫീസുകള്‍ ജോലിഭാരത്താല്‍ വീര്‍പ്പുമുട്ടുന്നു. സ്ഥിരം രജിസ്റ്ററുകളും കാലിക രജിസ്റ്ററുകളുമായി 26 രജിസ്റ്ററുകളാണ്‌ വില്ലേജ്‌ ഓഫീസ്‌ കൈകാര്യം ചെയ്യുന്നത്‌. 29 ഓളം സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ്‌ ഓഫീസ്‌ മുഖാന്തിരം വിതരണം ചെയ്യുന്നു. കൂടാതെ ഗവണ്‍മെന്റ്‌ നടപ്പിലാക്കുന്ന പുതിയ പദ്ധതികളുടെയും ഏറ്റവും അടിത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്‌ വില്ലേജ്‌ ഓഫീസ്‌ മുഖാന്തിരമാണ്‌. മതിയായ ജീവനക്കാരുടെ അഭാവം യഥാസമയം ജോലി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്കെത്തിക്കുന്നു.
ജില്ലാ റവന്യൂ ഓഫീസര്‍
ജില്ലാ ഭരണമേധാവിയും ജില്ലാ മജിസ്‌ട്രേട്ടുമായ ജില്ലാ കളക്‌ടറുടെ ഭാരിച്ച ചുമതലകള്‍ കണക്കിലെടുത്ത്‌ ജില്ലാ റവന്യൂ ആഫീസര്‍ തസ്‌തിക 9-ാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ ചെയ്‌തിരുന്നു. ഈ തസ്‌തിക അനുവദിക്കാന്‍ നടപടി സ്വീകരിക്കണം.
വില്ലേജ്‌ ഓഫീസര്‍
വില്ലേജ്‌ ഓഫീസറുടെ ഉത്തരവാദിത്വം കണക്കിലെടുത്ത്‌ പ്രസ്‌തുത തസ്‌തിക ഡെപ്യൂട്ടി തഹസില്‍ദാര്‍ തസ്‌തികയായി അപ്‌ഗ്രേഡ്‌ ചെയ്യണം.
സര്‍വേയര്‍
ഭരണസംബന്ധമായ ജോലികള്‍ കൂടുതല്‍ കൃത്യതയോടെ നിര്‍വഹിക്കുവാന്‍ എല്ലാ വില്ലേജുകളിലും സര്‍വെയറുടെ തസ്‌തിക അനുവദിക്കണം.
വില്ലേജ്‌ അസിസ്റ്റന്റ്‌
9-ാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ പരിഗണിക്കണം. എല്ലാ വില്ലേജാഫീസുകളിലും ഒരു വില്ലേജ്‌ അസിസ്റ്റന്റിന്റെ അധിക തസ്‌തിക കൂടി അനുവദിക്കണം.
വില്ലേജ്‌ ഫീല്‍ഡ്‌ അസിസ്റ്റന്റ്‌
വില്ലേജ്‌ ഫീല്‍ഡ്‌ അസിസ്റ്റന്റുമാര്‍ക്ക്‌ (വി.ഇ.എ) രസീതുകള്‍ എഴുതുവാനുള്ള അധികാരം നല്‍കണമെന്ന 9-ാം ശമ്പളപരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ നടപ്പിലാക്കണം. യോഗ്യത ഉയര്‍ത്തി നിശ്ചയിച്ച്‌ ഈ തസ്‌തികകളാകെ വില്ലേജ്‌ അസിസ്റ്റന്റ്‌ തസ്‌തികകളാക്കി ഉയര്‍ത്തി നിശ്ചയിക്കണം.
നൈറ്റ്‌ വാച്ച്‌മാന്‍
എല്ലാ താലൂക്കാഫീസുകളിലും നൈറ്റ്‌ വാച്ച്‌മാന്‍ തസ്‌തിക അനുവദിക്കണം.
ഫ്രണ്ട്‌്‌ ഓഫീസ്‌
വിവിധ തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും ഇന്ന്‌ ഓണ്‍ലൈനായി നല്‍കിവരുന്നു. എല്ലാ വില്ലേജ്‌ ഓഫീസുകളിലും പഞ്ചായത്ത്‌ ഓഫീസ്‌ മാതൃകയില്‍ ഫ്രണ്ട്‌ ഓഫീസ്‌ സംവിധാനമൊരുക്കിയാല്‍ ജനങ്ങള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റിനായി ഒന്നിലധികം സ്ഥാപനങ്ങളില്‍ പോകുന്ന ബുദ്ധിമുട്ടുകളും കാലതാമസവും പണച്ചെലവും ഒഴിവാക്കാനാകും.
ലാന്‍ഡ്‌ യൂസ്‌ ബോര്‍ഡ്‌
1975 ലാണ്‌ ലാന്‍ഡ്‌ യൂസ്‌ ബോര്‍ഡ്‌ രൂപീകരിച്ചത്‌. സര്‍വ്വേ നടത്തുക, ഭൂമിയുടെ സ്രോതസ്സ്‌, ഉപയോഗം എന്നിവയെ സംബന്ധിച്ച്‌ വിവരങ്ങള്‍ ശേഖരിക്കുക, ഭൂമിയുടെ ഉപയോഗത്തെ സംബന്ധിച്ച്‌ സര്‍ക്കാരിനെ സഹായിക്കുന്നതിന്‌ നിയമപരമായ ശുപാര്‍ശകള്‍ നല്‍കുക തുടങ്ങിയവയാണ്‌ ബോര്‍ഡിന്റെ ചുമതലകള്‍.
സെക്കന്റ്‌ഗ്രേഡ്‌ ഡ്രാഫ്‌റ്റ്‌സ്‌മാന്‍
ലാന്റ്‌ യൂസ്‌ ബോര്‍ഡിലെ ഫസ്റ്റ്‌ ഗ്രേഡ്‌ ഡ്രാഫ്‌റ്റ്‌സ്‌മാന്‍ തസ്‌തികയുടെ സ്‌കെയില്‍ പൊതുമരാമത്ത്‌ വകുപ്പിലെ സമാന തസ്‌തിക ശമ്പളസ്‌കെയിലായ 13900 - 24040 അനുവദിച്ചപ്പോള്‍ സെക്കന്റ്‌ഗ്രേഡ്‌ ഡ്രാഫ്‌റ്റ്‌സ്‌മാന്‍ തസ്‌തികയ്‌ക്ക്‌ 10480 - 18300 ശമ്പളസ്‌കെയിലാണ്‌ അനുവദിച്ചത്‌. പൊതുമരാമത്ത്‌ വകുപ്പില്‍ ഈ തസ്‌തികയ്‌ക്ക്‌ 11620 - 20240 സ്‌കെയില്‍ അനുവദിച്ചു. ആയതിനാല്‍ സമാന തസ്‌തികയ്‌ക്ക്‌ അനുവദിച്ച 11620 - 20240 ശമ്പള സ്‌കെയില്‍ സെക്കന്റ്‌ഗ്രേഡ്‌ ഡ്രാഫ്‌റ്റ്‌സ്‌മാന്‍ തസ്‌തികക്ക്‌ അനുവദിക്കണം.
ലോ കോളേജ്‌
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ നാല്‌ ഗവണ്‍മെന്റ്‌ ലോ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ സ്ഥാപനങ്ങളുടെ ഭരണപരമായ നിയന്ത്രണം സെക്രട്ടറിയേറ്റിലെ ഉന്നതവിദ്യാഭ്യാസവകുപ്പിനാണ്‌.
പ്രിന്‍സിപ്പല്‍, ലക്‌ചറര്‍ ഒഴികെയുള്ള തസ്‌തികകള്‍ കോളേജ്‌ വിദ്യാഭ്യാസ വകുപ്പിന്റേതാണ്‌.

കോളേജ്‌ വിദ്യാഭ്യാസവകുപ്പില്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌.
ലീഗല്‍ മെട്രോളജി
അളവുകളുടെയും തൂക്കങ്ങളുടെയും കൃത്യത പരിശോധിക്കലും അതുമായി ബന്ധപ്പെട്ട മറ്റു ജോലികളുമാണ്‌ ഈ വകുപ്പില്‍ ചെയ്യുന്നത്‌. വകുപ്പില്‍ നിക്ഷിപ്‌തമായ ജോലിഭാരം കണക്കിലെടുത്ത്‌ ജില്ലാതാലൂക്ക്‌ ആഫീസുകള്‍ ശക്തിപ്പെടുത്തണം. ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ ഓഫീസുകളിലെ മിനിസ്റ്റീരിയല്‍ വിഭാഗം ശക്തപ്പെടുത്തണം.
അസിസ്റ്റന്റ്‌ കണ്‍ട്രോളര്‍
അസിസ്റ്റന്റ്‌ കണ്‍ട്രോളര്‍ തസ്‌തികയുടെ 1/3 ഭാഗം ഹയര്‍ ഗ്രേഡായി നിശ്ചയിക്കണം.
സീനിയര്‍ ഇന്‍സ്‌പെക്‌ടര്‍
സീനിയര്‍ ഇന്‍സ്‌പെക്‌ടര്‍ തസ്‌തികയില്‍ 25 % ഹയര്‍ ഗ്രേഡ്‌ അനുവദിക്കണം
ഇന്‍സ്‌പെക്‌ടര്‍മാര്‍

ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്‌ടര്‍മാര്‍ക്ക്‌ 1:1 അനുപാതത്തില്‍ പ്രമോഷന്‍ അനുവദിക്കണം.
ക്ലാര്‍ക്ക്‌
എല്ലാ താലൂക്ക്‌ ഓഫീസുകളിലും, ഫ്‌ളയിംഗ്‌ സക്വാഡ്‌ ഓഫീസുകളിലും ക്ലാര്‍ക്ക്‌ തസ്‌തിക അനുവദിക്കണം.
ഇന്‍സ്‌പെക്‌ടിംഗ്‌ അസിസ്റ്റന്റ്‌
ഡി.എ കാലോചിതമായി വര്‍ദ്ധിപ്പിക്കണം. യൂണിഫോം അലവന്‍സ്‌ കാലോചിതമായി പരിഷ്‌കരിക്കണം. പി.സി.എ കാലോചിതമായി വര്‍ദ്ധിപ്പിക്കണം.
താലൂക്ക്‌ ഓഫീസുകള്‍
പുതുതായി അനുവദിച്ച 12 താലൂക്കുകളില്‍ ഓഫീസും ആവശ്യമായ തസ്‌തികയും സൃഷ്‌ടിക്കണം. ഓട്ടോറിക്ഷാ മീറ്റര്‍ പരിശോധനയ്‌ക്കായി താലൂക്ക്‌ ഓഫീസുകളില്‍ ഇന്‍സ്‌പെക്‌ടര്‍, ഇന്‍സ്‌പെക്‌ടിംഗ്‌ അസിസ്റ്റന്റ്‌, ഓഫീസ്‌ അറ്റന്റന്റ്‌ തസ്‌തികകള്‍ അനുവദിക്കണം.

ലോക്കല്‍ ഫണ്ട്‌ ഓഡിറ്റ്‌
പഞ്ചായത്ത്‌, മുനിസിപ്പാലി, കോര്‍പ്പറേഷന്‍, യൂണിവേഴ്‌സിറ്റി, കോടതി, ഭവന നിര്‍മ്മാണ ബോര്‍ഡ്‌, വികസന അതോറിറ്റി, പെന്‍ഷന്‍ ഫണ്ട്‌, അക്കാദമി എന്നിവ ഓഡിറ്റ്‌ ചെയ്യാനുള്ള അധികാരമാണ്‌ വകുപ്പിനുള്ളത്‌. പൂര്‍ണ്ണമായും ഓഡിറ്റ്‌ ജോലികള്‍ നിര്‍വ്വഹിക്കേണ്ടിവരുന്നതിനാല്‍ ഓഡിറ്റുമായി ബന്ധപ്പെട്ട യോഗ്യതകള്‍ നിശ്ചയിക്കണം. വിവിധ വിഭാഗം തസ്‌തികകള്‍ക്ക്‌ സെക്രട്ടറിയേറ്റ്‌ പാരിറ്റി ഉറപ്പുവരുത്തണം.
ഫെയര്‍കോപ്പി സൂപ്രണ്ട്‌
വകുപ്പില്‍ 98 ടൈപ്പിസ്റ്റ്‌ തസ്‌തികയുണ്ട്‌. എന്നാല്‍ രണ്ട്‌ ഫെയര്‍ കോപ്പി സൂപ്രണ്ട്‌ തസ്‌തിക മാത്രമാണ്‌ നിലവിലുള്ളത്‌. സെക്രട്ടറിയേറ്റിലും, പി.എസ്‌.സി. യിലുമുള്ളതുപോലെ ടൈപ്പിസ്റ്റ്‌; ഫെയര്‍ കോപ്പി സൂപ്രണ്ട്‌ അനുപാതം നടപ്പിലാക്കണം.
ടൈപ്പിസ്റ്റ്‌
സെക്രട്ടറിയേറ്റില്‍ നാല്‌ വര്‍ഷം സര്‍വ്വീസ്‌ പൂര്‍ത്തിയാക്കിയ ടൈപ്പിസ്റ്റുമാര്‍ക്ക്‌ അസിസ്റ്റന്റ്‌ ഗ്രേഡ്‌ തസ്‌തികയില്‍ പ്രമോഷന്‍ നല്‍കുന്നതുപോലെ ഈ വകുപ്പിലെ ടൈപ്പിസ്റ്റുമാര്‍ക്കും പ്രമോഷന്‍ നല്‍കണം.
ക്ലറിക്കല്‍ അറ്റന്റര്‍/ക്ലറിക്കല്‍ അസിസ്റ്റന്റ്‌
ക്ലറിക്കല്‍ അറ്റന്റര്‍, ക്ലറിക്കല്‍ അസിസ്റ്റന്റ്‌ തസ്‌തികകള്‍ക്ക്‌ സെക്രട്ടറിയേറ്റ്‌ പാരിറ്റി അനുവദിക്കണം.
എല്‍.എസ്‌.ജി.ഡി. എഞ്ചിനീയറിംഗ്‌ സര്‍വ്വീസ്‌
പഞ്ചായത്ത്‌ രാജ്‌ ആക്ട്‌ പ്രകാരം ത്രിതല പഞ്ചായത്ത്‌ സംവിധാനം നിലവില്‍ വന്നതോടെ പി.ഡബ്ല്യു.ഡി.യിലെയും ജലസേചനവകുപ്പിലെയും നിരവധി പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഏറ്റെടുക്കേണ്ടിവന്നു. അതിന്റെ അടിസ്ഥാനത്തിലാണ്‌ 01.01.2008 മുതല്‍ എല്‍.എസ്‌.ജി.ഡി എഞ്ചിനീയറിംഗ്‌ സര്‍വ്വീസ്‌ രൂപീകരിക്കപ്പെട്ടത്‌. ഇതിന്റെ ഭാഗമായി മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ എഞ്ചിനീയറിംഗ്‌ തസ്‌തികകളും ഗ്രാമപഞ്ചായത്തിലെ എഞ്ചിനീയറിംഗ്‌ തസ്‌തികകളും പൊതുമരാമത്ത്‌ വകുപ്പിലെയും ജലവിഭവ വകുപ്പിലെയും പുനര്‍വിന്യസിക്കപ്പെട്ട എഞ്ചിനീയറിംഗ്‌ തസ്‌തികകളും പ്രസ്‌തുത സര്‍വ്വീസില്‍ സംയോജിക്കപ്പെട്ടു.

നിലവില്‍ ഗ്രാമപഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌, ജില്ലാ പഞ്ചായത്ത്‌ നഗരസഭകള്‍ (മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍) ഉള്‍പ്പെടെയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാങ്കേതിക വിഭാഗം ഉള്‍പ്പെടുന്നതാണ്‌ ഈ വകുപ്പ്‌.
സെക്‌ഷന്‍ ഓഫീസ്‌
എല്ലാ ഗ്രാമപഞ്ചായത്തുകളിലും സെക്ഷന്‍ ഓഫീസുകളില്‍ അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ക്ക്‌ പുറമെ ഓവര്‍സിയര്‍ തസ്‌തികകളും, മിനിസ്‌റ്റീരിയല്‍ ജീവനക്കാരുടെ തസ്‌തികകളും ആവശ്യമാണ്‌. ഒന്നിലധികം ഗ്രാമപഞ്ചായത്തുകള്‍ക്ക്‌ ഒരു സെക്ഷന്‍ എന്ന അവസ്ഥയാണ്‌ നിലവില്‍ ഉള്ളത്‌. ഇത്‌ കടുത്ത ജോലിഭാരം ഉണ്ടാകുന്നു. അതിനാല്‍ ഗ്രാമപഞ്ചായത്ത്‌ തലത്തില്‍ സെക്ഷന്‍ ഓഫീസ്‌ ക്രമീകരിക്കണം. അതിന്‌ അനുസൃതമായി തസ്‌തികകള്‍ സൃഷ്‌ടിക്കണം.
മിനിസ്റ്റീരിയല്‍ കേഡര്‍

വകുപ്പ്‌ രൂപീകരിച്ച്‌ നാളിതുവരെയായിട്ടും വകുപ്പില്‍ മിനിസ്‌റ്റീരിയല്‍ കേഡര്‍ രൂപീകരിച്ചിട്ടില്ല. ആവശ്യമായ സൂപ്പര്‍വൈസറി തസ്‌തികകളോടെ മിനിസ്റ്റീരിയല്‍ കേഡര്‍ രൂപീകരിക്കണം. സാങ്കേതിക മേഖലയിലെ ജീവനക്കാരുടെ ജോലിഭാരത്തിനനുസൃതമായി കേഡറില്‍ മാറ്റം വരുത്തണം.

ഓഡിറ്റ്‌ വിംഗ്‌/വിജിലന്‍സ്‌ വിംഗ്‌
എല്‍.എസ്‌.ജി.ഡി. യില്‍ ഓഡിറ്റ്‌ വിംഗും, വിജിലന്‍സ്‌ വിംഗും രൂപീകരിക്കണം
ലോകായുക്ത
1999 ലെ കേരള ലോകായുക്ത ആക്ട്‌ പ്രകാരമാണ്‌ ഈ സ്ഥാപനം രൂപീകരിച്ചത്‌. നിയമന രീതിയെ സംബന്ധിച്ചും യോഗ്യതയെ സംബന്ധിച്ചും സ്‌പെഷ്യല്‍ റൂളിന്റെയും സര്‍ക്കാര്‍ ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ നിന്നാണ്‌ ജീവനക്കാരെ നിയമിക്കുന്നത്‌.
അഡീഷണല്‍ രജിസ്റ്റാര്‍, ഡെപ്യൂട്ടി രജിസ്റ്റാര്‍, ടൈപ്പിസ്റ്റ്‌, പ്യൂണ്‍, ഡ്യൂപ്ലിക്കേറ്റിംഗ്‌ ഓപ്പറേറ്റര്‍ തസ്‌തികകളില്‍ വകുപ്പിലെ ജീവനക്കാരാണ്‌ ജോലിചെയ്യുന്നത്‌. ബാക്കിയുള്ളവര്‍ ഡെപ്യൂട്ടേഷനിലാണ്‌ ജോലിചെയ്യുന്നത്‌.
മെഡിക്കല്‍ വിദ്യാഭ്യാസം
മെഡിക്കല്‍ കോളേജ്‌, ദന്തല്‍ കോളേജ്‌, നേഴ്‌സിംഗ്‌ പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ്‌ 1983 ല്‍ വകുപ്പ്‌ രൂപീകരിച്ചത്‌. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ 8 മെഡിക്കല്‍ കോളേജുകളാണുള്ളത്‌. 1983 ല്‍ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പും ഡയറക്ടറേറ്റും നിലവില്‍ വന്നു. 2009 ല്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രികളിലെ ജീവനക്കാരുടെ ദ്വിമുഖ നിയന്ത്രണം അവസാനിച്ചു.
A പാരാമെഡിക്കല്‍
പാരാമെഡിക്കല്‍
പ്ലസ്‌ ടു അടിസ്ഥാന യോഗ്യതയും രണ്ട്‌ വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുമായി സര്‍വീസില്‍ പ്രവേശിക്കുന്ന ഈ വിഭാഗം ജീവനക്കാര്‍ക്ക്‌ ഫലത്തില്‍ യാതൊരു പ്രമോഷനും ലഭിക്കുന്നില്ല. റിട്ടയര്‍ ചെയ്യുന്നതുവരെ ജോലിസ്വഭാവത്തില്‍ യാതൊരു വ്യത്യാസവുമില്ല. മെഡിക്കല്‍ കോളേജിലേക്ക്‌ റഫര്‍ ചെയ്യപ്പെടുന്ന കേസ്സുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതിനാല്‍ അധ്വാനഭാരം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. സ്റ്റാഫ്‌ പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുകയും മതിയായ ജീവനക്കാരെ നിയമിക്കുകയും വേണം. പാരാമെഡിക്കല്‍ വിഭാഗം ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി പരിഗണിച്ച്‌ മതിയായ പ്രമോഷന്‍ തസ്‌തികകള്‍ അനുവദിക്കണംപ്രമോഷന്‍ സാധ്യത ഇല്ലാത്തതിനാല്‍ 1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം. എന്‍ട്രി കേഡറിലെ ശമ്പള സ്‌കെയില്‍ യോഗ്യതയും തൊഴില്‍പരമായ ഉത്തരവാദിത്വവും പരിഗണിച്ച്‌ ഉയര്‍ത്തി നിശ്ചയിക്കണം. കോമ്പന്‍സേറ്ററി ലീവ്‌ അനുവദിക്കുന്നതില്‍ നിലനില്‍ക്കുന്ന വിവേചനം അവസാനിപ്പിക്കണം.
1. ലാബ്‌ ടെക്‌നിഷ്യന്‍
നിലവിലുള്ള രണ്ടാമത്തെ പ്രൊമോഷന്‍ തസ്‌തികയായ സീനിയര്‍ ടെക്‌നിഷ്യന്‍ തസ്‌തികക്ക്‌ ഉയര്‍ന്ന സ്‌കെയില്‍ അനുവദിക്കണം.

2. ലാബ്‌ അസിസ്റ്റന്റ്‌/സീനിയര്‍ ലാബ്‌ അസിസ്റ്റന്റ്‌
ലാബ്‌ ടെക്‌നിഷ്യന്‍ ഗ്രേഡ്‌ 1 തസ്‌തികയില്‍ നിന്നും സയന്‍സ്‌ വിഷയത്തില്‍ മിനിമം സെക്കന്റ്‌ ക്ലാസ്‌ ബിരുദമുള്ളവര്‍ക്കാണ്‌ ലാബ്‌ അസിസ്റ്റന്റായി പ്രമോഷന്‍ നല്‍കുന്നത്‌. ലാബ്‌ അസിസ്റ്റന്റില്‍ നിന്നും റിസര്‍ച്ച്‌ അസിസ്റ്റന്റ്‌ ആയി പ്രമോഷന്‍ നല്‍കുമ്പോഴും അടിസ്ഥാന ശമ്പളം 14620 - 25280 ആയി നില്‍ക്കുന്നു. ഇത്‌ അനോമലി ആണ്‌. ശമ്പളക്കമ്മീഷന്‍ നിര്‍ദ്ദേശിച്ച സ്‌കെയില്‍ നല്‍കാതിരുന്നതാണ്‌ ഈ അനോമലി വരാനുള്ള കാരണം. ജൂനിയര്‍ റിസര്‍ച്ച്‌ ഓഫീസര്‍ (JRO) മാര്‍ക്കുള്ള സ്‌കെയില്‍ (18740 - 33680) ജൂനിയര്‍ സയന്റിഫിക്‌ ഓഫീസര്‍ (JSO) സ്‌കെയില്‍ (19240 - 34500) ന്‌ തുല്യമാക്കണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളതില്‍ നിന്ന്‌ പ്രൊമോഷന്‍ നല്‍കുന്ന തസ്‌തികയായ ലാബ്‌ അസിസ്റ്റന്റ്‌ തസ്‌തികയുടെ പേര്‌ റിസര്‍ച്ച്‌ അസിസ്റ്റന്റും തുടര്‍ന്ന്‌ റിസര്‍ച്ച്‌ ഓഫീസറും ആക്കിമാറ്റണം. റിസര്‍ച്ച്‌ അസിസ്റ്റന്റ്‌ (RA)/ജൂനിയര്‍ റിസര്‍ച്ച്‌ ഓഫീസര്‍ (JRO) തസ്‌തികകള്‍ ഏകീകരിക്കാനുള്ള കഴിഞ്ഞ ശബള കമ്മീഷന്‍ ശൂപാര്‍ശ നടപ്പാക്കണം.

അഡീഷണല്‍ ഡയറക്‌ടര്‍ ഓഫ്‌ ലബോറട്ടറീസ്‌ എന്ന പുതിയ പ്രൊമോഷന്‍ തസ്‌തിക ഡി.എം.ഇ യില്‍ അനുവദിക്കണം. റിസ്‌ക്‌ അലവന്‍സ്‌ അനുവദിക്കണം.
3. ജൂനിയര്‍ സയന്റിഫിക്‌ ഓഫീസര്‍

സയന്റിഫിക്‌ അസി. തസ്‌തികയുടെ 1/3 ജൂനിയര്‍ സയന്റിഫിക്‌ ഓഫീസര്‍ തസ്‌തിക അനുവദിക്കുകയും ജൂനിയര്‍ സയന്റിഫിക്‌ ഓഫീസറുടെ 1/3 ന്‌ ഹയര്‍ഗ്രേഡ്‌ നല്‍കുകയും വേണം. 1:1 അനുപാതത്തില്‍ പ്രൊമോഷന്‍ അനുവദിക്കുണം. ജൂനിയര്‍ സയന്റിഫിക്‌ ഓഫീസര്‍ തസ്‌തിക ആരോഗ്യവകുപ്പിലെ സമാന തസ്‌തിക പോലെ ഗസറ്റഡ്‌ ആക്കണം.
4. ബ്ലഡ്‌ബാങ്കിലെ സയന്റിഫിക്‌ അസിസ്റ്റന്റ്‌
സയന്റിഫിക്‌ അസിസ്റ്റന്റിന്റെ സ്‌കെയില്‍ 16180 - 29180 എന്നത്‌ ഉയര്‍ത്തി നിശ്ചയിക്കണം. മൂന്നാമത്തെ പ്രൊമോഷന്‍ തസ്‌തികയുടെ സ്‌കെയിലും ഉയര്‍ത്തി നിശ്ചയിക്കണം.
5. ഫാര്‍മസിസ്റ്റ്‌
ആരോഗ്യവകുപ്പിലെ ഫാര്‍മസിസ്റ്റുകള്‍ക്ക്‌ നിലവിലുള്ളതുപോലെയുള്ള പ്രൊമോഷന്‍ ആനുകൂല്യം ലഭ്യമാക്കണം. ആകെയുള്ള തസ്‌തികകളുടെ എണ്ണം കണക്കാക്കി സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ തസ്‌തിക അനുവദിക്കണം. ബി. ഫാം പാസ്സായി ജോലി ചെയ്യുന്നവരുടെ തസ്‌തികയുടെ പേര്‌ പുനര്‍നാമകരണം ചെയ്യണം.

6. റേഡിയോ ഗ്രാഫര്‍ ദന്തല്‍ ഹൈജിനിസ്റ്റ്‌, ദന്തല്‍ മെക്കാനിക്ക്‌

റേഡിയോ ഗ്രാഫര്‍ ദന്തല്‍ ഹൈജിനിസ്റ്റ്‌, ദന്തല്‍ മെക്കാനിക്ക്‌ എന്നീ തസ്‌തികകള്‍ക്ക്‌ 2:2:1 അനുപാതത്തില്‍ പ്രമോഷന്‍ അനുവദിക്കണം. മൂന്നാമത്തെ പ്രൊമോഷന്‍ തസ്‌തിക ഗസറ്റഡ്‌ തസ്‌തികയാക്കണം.
7. റീഹാബിലിറ്റേഷന്‍ ടെക്‌നിഷ്യന്‍

റീഹാബിലിറ്റേഷന്‍ ടെക്‌നിഷ്യന്റെ 3 -ാമത്തെ പ്രൊമോഷന്‍ 1:1:1 അനുപാതത്തില്‍ അനുവദിച്ച്‌ ഉയര്‍ത്തണം.
8. ഇ.സി.ജി. ടെക്‌നീഷ്യന്‍

ഇ.സി.ജി. ടെക്‌നീഷ്യന്‍ 1:1:1. റേഷ്യോ അനുവദിക്കണം.
9. സോഷ്യല്‍ സയന്റിസ്റ്റ്‌
ഈ തസ്‌തിക എല്ലാ മെഡിക്കല്‍ കോളേജുകളിലും അനുവദിക്കുകയും ശബള സ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കുകയും വേണം.
10 ഒപ്‌റ്റോമെട്രിസ്റ്റ്‌, റിഫ്രഷണിസ്റ്റ്‌, ഓര്‍ത്തോപ്‌റ്റിക്‌സ്‌

ഒപ്‌റ്റോമെട്രിസ്റ്റ്‌, റിഫ്രക്ഷണിസ്റ്റ്‌, ഓര്‍ത്തോപ്‌റ്റിക്‌സ്‌ തസ്‌തികകളുടെ റേഷ്യോ പ്രമോഷന്‍ 2:2:1:1 എന്നാക്കണം.
11. സൈറ്റോ ടെക്‌നിഷ്യന്‍
അര്‍ഹമായ തോതില്‍ 1:1:1 പ്രൊമോഷന്‍ അനുവദിക്കണം.
12 സയന്റിഫിക്‌ അസിസ്റ്റന്റ്‌

സയന്റിഫിക്‌ അസിസ്റ്റന്റ്‌ (സ്‌കില്‍ & വിഡി), സയന്റിഫിക്‌ അസിസ്റ്റന്റ്‌ (മൈക്രോ ബയോളജി), ജെ.ആര്‍.ഒ., അനാട്ടമി, ബയോകെമിസ്‌ട്രി, പതോളജി, ബയോഫിസിക്‌സ്‌, ബയോളജി, ന്യൂറോളജി, ജനിറ്റോ യൂറിനറി സര്‍ജറി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, മൈക്രോ ബയോളജി, എയ്‌ഡ്‌സ്‌ സര്‍വിലന്റ്‌ സെന്റര്‍, ഡര്‍മിറ്റോളജി & വെനറോളജി, സിറോളജി, മെഡിസിന്‍, സെന്‍ട്രല്‍ റിസര്‍ച്ച്‌ ലാബ്‌ എന്നിവിടങ്ങളിലെ സയന്റിഫിക്‌ അസിസ്റ്റന്റുമാരെ സംയോജിപ്പിക്കണം.
9-ാം ശമ്പളപരിഷ്‌കരണത്തില്‍ സീനിയര്‍ സയന്റിഫിക്‌ അസിസ്റ്റന്റിന്‌ അനുവദിച്ച ശമ്പളസ്‌കെയില്‍ വെട്ടിക്കുറച്ച നടപടി പുന:പരിശോധിച്ച സമാന തസ്‌തികകള്‍ക്കെല്ലാം 20740 - 36140 സ്‌കെയില്‍ അനുവദിക്കുകയും വേണം.

സയന്റിഫിക്‌ അസിസ്റ്റന്റ്‌ (ബ്ലഡ്‌ ബാങ്ക്‌) തസ്‌തികയുടെ ശമ്പളസ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.
13. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്‌ 1:1 അനുപാതത്തില്‍ ഹയര്‍ഗ്രേഡ്‌ അനുവദിക്കണമെന്ന 9-ാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കണം.
B നഴ്‌സസ്‌ വിഭാഗം
1. നഴ്‌സ്‌
ആരോഗ്യ വകുപ്പിലേതിനു സമാനമായി അഡി. ഡയറക്‌ടര്‍ ഓഫ്‌ നഴ്‌സിംഗ്‌ തസ്‌തിക അനുവദിക്കണം.
C അറ്റന്‍ഡന്റ്‌ വിഭാഗം
1. ജൂനിയര്‍ ലാബ്‌ അസിസ്റ്റന്റ്‌
ഈ തസ്‌തികയുടെ വിദ്യാഭ്യാസ യോഗ്യത +2 സയന്‍സ്‌ ആണ്‌. നിലവില്‍ ഗ്രൂപ്പ്‌ ഡി ജീവനക്കാരുടെ പ്രമോഷന്‍ സംരക്ഷിക്കപ്പെടണം. യോഗ്യത ഉയര്‍ത്തിയതനുസരിച്ച്‌ സമാനസ്‌കെയിലുള്ള ജീവനക്കാര്‍ക്ക്‌ ശമ്പളം ഉയര്‍ത്തി നിശ്ചയിക്കണം. കൂടാതെ പ്രൊമോഷന്‍ സാദ്ധ്യത തീരെ കുറവായ ഈ വിഭാഗത്തിന്‌ റേഷ്യോ പ്രൊമോഷന്‍ അനുവദിക്കണം.
2. എക്‌സ്‌റേ അറ്റന്റര്‍, ലബോറട്ടറി അറ്റന്റര്‍, മോര്‍ച്ചറി അറ്റന്റര്‍, ബ്ലഡ്‌ ബാങ്ക്‌ അറ്റന്റര്‍
എക്‌സ്‌റേ അറ്റന്റര്‍, ലബോറട്ടറി അറ്റന്റര്‍, മോര്‍ച്ചറി അറ്റന്റര്‍, ബ്ലഡ്‌ ബാങ്ക്‌ അറ്റന്റര്‍ എന്നീ തസ്‌തികകള്‍ക്ക്‌ അര്‍ഹതപ്പെട്ട ഉയര്‍ന്ന ശമ്പളസ്‌കെയില്‍ നല്‍കണം.
3. നഴ്‌സിംഗ്‌ അസിസ്റ്റന്റ്‌
ഹോസ്‌പിറ്റല്‍ അറ്റന്റന്റ്‌ ഗ്രേഡ്‌2തസ്‌തികയുടെ ശമ്പള സ്‌കെയില്‍ 8500-13210 ആണ്‌.ഗ്രേഡ്‌ 2 പ്രമോഷന്‍ തസ്‌തികയായ ഗ്രേഡ്‌ 1 ന്റെ ശമ്പള സ്‌കെയില്‍ 8730- 13540 ആണ്‌.ഗ്രേഡ്‌ 1 ന്റെ പ്രമോഷന്‍ തസ്‌തികയായ നഴ്‌സിംഗ്‌ അസിസ്റ്റന്റിന്റെ ശമ്പള സ്‌കെയിലും 8730-13540 ആയിട്ടാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. നഴ്‌സിംഗ്‌ അസിസ്റ്റന്റ്‌ തസ്‌തികയിലേക്ക്‌ പ്രമോഷന്‍ ലഭിക്കുമ്പോള്‍ ഫിക്‌സേഷന്‍ ആനുകൂല്യം ലഭിക്കുന്നില്ല.ആയതിനാല്‍ നഴ്‌സിംഗ്‌ അസിസ്റ്റന്റിന്റെ ശമ്പള സ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.
4. പി.ടി.എസ്‌
മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ പി.ടി.എസ്‌ മാര്‍ക്ക്‌ യൂണിഫോം, ചപ്പല്‍ അലവന്‍സുകള്‍ അനുവദിക്കണം.
D ഇതര വിഭാഗം
1. മെഡിക്കല്‍ റെക്കോഡ്‌ ലൈബ്രേറിയന്‍ ഗ്രേഡ്‌ II
പ്രവേശന തസ്‌തികയിലെ ശമ്പളം ആരോഗ്യ വകുപ്പിലെ പ്രവേശന തസ്‌തികയായ മെഡിക്കല്‍ റെക്കോഡ്‌ ലൈബ്രേറിയന്‍ തസ്‌തികക്ക്‌ തുല്യമാക്കി നിശ്ചയിക്കണം.

2. ബയിന്റര്‍, പ്രിന്റര്‍, കമ്പോസിറ്റര്‍

ബയിന്റര്‍, പ്രിന്റര്‍, കമ്പോസിറ്റര്‍ തുടങ്ങിയ തസ്‌തികകള്‍ക്ക്‌ ഗവ. പ്രസ്സിലെ തസ്‌തികക്ക്‌ സമാനസ്‌കെയിലുകള്‍ അനുവദിക്കണം.
3. ബാര്‍ബര്‍, തിയറ്റര്‍ അസിസ്റ്റന്റ്‌ മാര്‍ക്കര്‍

ബാര്‍ബര്‍, തിയറ്റര്‍ അസിസ്റ്റന്റ്‌ മാര്‍ക്കര്‍ തുടങ്ങിയ സമാന തസ്‌തികകള്‍ക്കെല്ലാം 1:1:1 റേഷ്യോ പ്രൊമോഷന്‍ അനുവദിക്കണം
4.ലിഫ്‌റ്റ്‌ ഓപ്പറേറ്റര്‍
കോമണ്‍ കാറ്റഗിയിലെ ലിഫ്‌റ്റ്‌ ഓപ്പറേറ്റര്‍ തസ്‌തികയുടെ സ്‌കെയിലായ 9190 - 15780 അനുവദിക്കണം.
5. ലിഫ്‌റ്റ്‌ മെക്കാനിക്‌, ഇലക്‌ട്രിക്കല്‍ മെക്കാനിക്‌,

ഇലട്രിക്കല്‍ കം മെക്കാനിക്‌, ഇന്‍സ്‌ട്രമെന്റ്‌ മെക്കാനിക്‌

ലിഫ്‌റ്റ്‌ മെക്കാനിക്‌, ഇലക്‌ട്രിക്കല്‍ മെക്കാനിക്‌, ഇലട്രിക്കല്‍ കം മെക്കാനിക്‌, ഇന്‍സ്‌ട്രമെന്റ്‌ മെക്കാനിക്‌ എന്നിവയുടെ സ്‌കെയില്‍ 11620 - 20240 ആക്കി ഉയര്‍ത്തി ഏകീകരിക്കണം. ടെക്‌നിക്കല്‍ അസിസ്റ്റന്റ്‌ തസ്‌തികയുടെ ഫീഡര്‍ കാറ്റഗറി ആയ റഫ്രിജറേറ്റര്‍ മെക്കാനിക്ക്‌, മെഷിനിസ്റ്റ്‌ എ.സി. കം റഫ്രിജറേറ്റര്‍ മെക്കാനിക്ക്‌, മെക്കാനിക്‌ തസ്‌തികകള്‍ക്ക്‌ കോമണ്‍ സീനിയോറിറ്റി ലിസ്റ്റ്‌ തയ്യാറാക്കി പ്രൊമോഷന്‍ നല്‍കണം.
6. വര്‍ക്ക്‌ഷോപ്പ്‌
ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്‌ത ഐ.ടി.ഐ യോഗ്യതയുള്ള ഫിറ്റര്‍, പമ്പ്‌ ഓപ്പറേറ്റര്‍, മെഷിനിസ്റ്റ്‌, റഫ്രിജറേറ്റര്‍ മെക്കാനിക്‌, ബോയിലര്‍ അറ്റന്റര്‍ എന്നീ തസ്‌തികകളുടെ ശമ്പള സ്‌കെയിലുകള്‍ ഏകീകരിച്ച്‌ ഉയര്‍ത്തി നിശ്ചയിക്കണം.
7. സര്‍ജന്റ്‌
സര്‍ജന്റ്‌ പ്രമോഷന്‍ തസ്‌തികയായ സെക്യൂരിറ്റി അസിസ്റ്റന്റ്‌ തസ്‌തിക പുനര്‍നാമകരണം ചെയ്‌ത്‌ സെക്യൂരിറ്റി ഓഫീസര്‍ ഗ്രേഡ്‌ II എന്നും സെക്യൂരിറ്റി ഓഫീസര്‍ തസ്‌തികയെ സെക്യൂരിറ്റി ഓഫീസര്‍ ഗ്രേഡ്‌ I എന്നും പുനര്‍നാമകരണം ചെയ്യണം.
8. സെക്യൂരിറ്റി ഓഫീസര്‍

സെക്യൂരിറ്റി അസി. തസ്‌തികയില്‍ നിന്ന്‌ സെക്യൂരിറ്റി ഓഫീസര്‍ തസ്‌തികയിലേക്ക്‌ പ്രമോഷന്‍ ലഭിക്കാനുള്ള കാലദൈര്‍ഘ്യം 5 വര്‍ഷത്തില്‍ നിന്ന്‌ ഒരു വര്‍ഷമായി കുറയ്‌ക്കണം.
E പബ്ലിക്‌ ഹെല്‍ത്ത്‌/എം.സി.എച്ച്‌
എച്ച്‌.എസ്‌. ഗ്രേഡ്‌ I, പി.എച്ച്‌.എന്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ ഗ്രേഡ്‌ I, ഗ്രേഡ്‌ II, ജൂനിയര്‍ പബ്ലിക്‌ ഹെല്‍ത്ത്‌ നഴ്‌സ്‌ ഗ്രേഡ്‌ I, ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ ഗ്രേഡ്‌ I തസ്‌തികകള്‍ക്ക്‌ പൊതു ആരോഗ്യവകുപ്പിന്റെ സമാനതസ്‌തികകള്‍ക്ക്‌ അനുവദിച്ച സ്‌കെയില്‍ അനുവദിക്കണം.
ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍, പി.എച്ച്‌.എന്‍. തസ്‌തികകള്‍ ഗസറ്റഡ്‌ തസ്‌തികയായി ഉയര്‍ത്തണം.
F മിനിസ്റ്റീരിയല്‍
അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍
അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ തസ്‌തിക സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌ തസ്‌തികയായി മാറ്റി നിശ്ചയിക്കുകയും വകുപ്പിലെ മിനിസ്റ്റിരിയല്‍ പ്രമോഷന്‍ തസ്‌തികയാക്കി മാറ്റി നിശ്ചയിക്കുകയും വേണം.
G അലവന്‍സുകള്‍
1. യൂണിഫോം അലവന്‍സ്‌
വ്യത്യസ്‌ത യൂണിഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഉപയോഗ രീതി അനുസരിച്ച്‌ തുക വര്‍ദ്ധിപ്പിച്ചു നല്‍കണം. (ഉദാ. സ്റ്റാഫ്‌ നഴ്‌സ്‌, സാര്‍ജന്റ്‌)
2. റിസ്‌ക്‌ അലവന്‍സ്‌
രോഗീപരിചരണം നടത്തുന്ന നഴ്‌സിംഗ്‌, ആശുപത്രി ജീവനക്കര്‍ക്ക്‌ റിസ്‌ക്‌ അലവന്‍സ്‌ തുക ഏകീകരിച്ച്‌ വര്‍ദ്ധിപ്പിച്ചു നല്‍കണം മുഴുവന്‍ പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും അവരുടെ പ്രൊമോഷന്‍ തസ്‌തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും റിസ്‌ക്‌ അലവന്‍സ്‌ അനുവദിക്കുകയും ഏകീകരിച്ചു നടപ്പിലാക്കുകയും വേണം.
3. പേഷ്യന്റ്‌ കെയര്‍ അലവന്‍സ്‌
രോഗികളുമായി ബന്ധപ്പെടുന്ന എല്ലാ ജീവിനക്കാര്‍ക്കും പുതുതായി പേഷ്യന്റ്‌ കെയര്‍ അലവന്‍സ്‌ അനുവദിക്കണം.
4. റേഡിയേഷന്‍ ലീവ്‌
ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്ന എല്ലാജീവനക്കാര്‍ക്കും റേഡിയേഷന്‍ ലീവ്‌ അനുവദിക്കണം.
പുതുതായി ആരംഭിച്ച മെഡിക്കല്‍ കോളേജുകളില്‍ ആവശ്യമായ തസ്‌തികകള്‍ സൃഷ്‌ടിക്കണം.
5. ഗംബൂട്ട്‌
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ഗംബൂട്ട്‌ അനുവദിക്കണം.

6. കോമ്പന്‍സേറ്ററി ഓഫ്‌
പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക്‌ മറ്റുവിഭാഗം ജീവനക്കാര്‍ക്ക്‌ അനുവദിച്ചതുപോലെ കോമ്പന്‍സേറ്ററി ഓഫ്‌ അനുവദിക്കണം. വിവേചനം അവസാനിപ്പിക്കണണം.
മൈനിംഗ്‌ & ജിയോളജി

പരിസ്ഥിതി സംരക്ഷണത്തിന്‌ കൂടുതല്‍ പ്രാധാന്യവും ഊന്നലും വന്നിരിക്കുന്നതിനാല്‍ ഈ വകുപ്പില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്‌. റിസര്‍ച്ച്‌ & ഡെവലപ്പ്‌മെന്റ്‌ വിഭാഗം ശക്തിപ്പെടുത്തണം. പുതിയ നിയമങ്ങളേയും ചട്ടങ്ങളേയും കുറിച്ച്‌ അവബോധം വര്‍ദ്ധിപ്പിക്കുന്നതിന്‌ പരിശീലനം നല്‍കണം.
മിനറല്‍ റവന്യു ഇന്‍സ്‌പെക്‌ടര്‍
1) വകുപ്പിലെ ക്ലാര്‍ക്കിന്റെ പ്രമോഷന്‍ തസ്‌തികയായ മിനറല്‍ റവന്യു ഇന്‍സ്‌പെക്‌ടര്‍ തസ്‌തിക ജൂനിയര്‍ സൂപ്രണ്ടിന്റെ തസ്‌തികയായി നിശ്ചയിക്കണം.
ഡ്രില്ലര്‍
2) ഡ്രില്ലറുടെ ശമ്പളസ്‌കെയില്‍ 13210 - 22360 ആണ്‌. സമാന ജോലിസ്വഭാവവും വിദ്യാഭ്യാസ യോഗ്യതയുമുള്ള ഗ്രൗണ്ട്‌ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡ്രില്ലറിന്‌ 13900 - 24040 ആയി ഉയര്‍ത്തി നിശ്ചയിക്കണം.
മോട്ടോര്‍ വാഹനം
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ മോട്ടോര്‍വാഹന നിയമം നടപ്പിലാക്കുന്ന സംസ്ഥാനത്തെ മുഖ്യ ഏജന്‍സിയാണ്‌ മോട്ടോര്‍ വാഹനവകുപ്പ്‌.
വാഹനത്തിന്റെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതിനനുസൃതമായി സബ്‌ റീജിയണല്‍ ആഫീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. ഒരു താലൂക്കില്‍ ഒന്ന്‌ എന്ന ക്രമത്തില്‍ ആഫീസുകള്‍ ഉണ്ടാകണം. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ആഫീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം.
സ്റ്റാഫ്‌ പാറ്റേണ്‍
റീജിയണല്‍/സബ്‌ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ആഫീസുകളിലെ സ്റ്റാഫ്‌ പാറ്റേണ്‍ ജോലിഭാരത്തിനനുസൃതമായി പുതുക്കി നിശ്ചയിക്കണം.

പരിശീലനം
നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി പുതുക്കി നിശ്ചയിക്കണം. ജീവനക്കാര്‍ക്ക്‌ ആവശ്യമായ പരിശീലനം നല്‍കണം.
ഫാസ്റ്റ്‌ ട്രാക്ക്‌ കൗണ്ടര്‍
ഫാസ്റ്റ്‌ ട്രാക്ക്‌ കൗണ്ടര്‍ ഫലപ്രദമാക്കണം. ആവശ്യമായ പശ്ചാത്തല സൗകര്യം ഉറപ്പാക്കണം.
ചെക്ക്‌ പോസ്റ്റുകള്‍
ചെക്ക്‌ പോസ്റ്റുകള്‍ സുതാര്യമാക്കുന്നതിന്‌ സി.സി.ടി.വി. ക്യാമറ, ഇലക്‌ട്രോണിക്‌ weigh bridge ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ കൊണ്ടുവരണം.
ജോയിന്റ്‌ ആര്‍.ടി.ഒ.
കേരളത്തിലെ തിരക്കുള്ള ചെക്ക്‌ പോസ്റ്റുകളില്‍ ചുമതലക്കാരായി ജോയിന്റ്‌ ആര്‍.ടി.ഒ. മാരെ നിയമിക്കണം.
എ.എം.വി.ഐ,

ചെക്ക്‌ പോസ്റ്റുകളില്‍ എം.വി.ഐ, എ.എം.വി.ഐ, ഓഫീസ്‌ അറ്റന്‍ഡന്റ്‌ എന്നിവരുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. മൂന്ന്‌ എ.എം.വി.ഐ. ഉള്ള ചെക്ക്‌ പോസ്റ്റുകളില്‍ ആറ്‌ എണ്ണമാക്കണം.
വകുപ്പിലെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സബ്‌ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസുകളിലെ അസിസ്റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ (എ.എം.വി.ഐ) മാരുടെ എണ്ണം എന്‍ഫോഴ്‌സ്‌മെന്റ്‌ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വര്‍ദ്ധിപ്പിക്കണം.
സീനിയര്‍ സൂപ്രണ്ട്‌
സീനിയര്‍ സൂപ്രണ്ടുമാര്‍ക്ക്‌ രജിസ്‌ട്രേഷന്‍ പുതുക്കലും സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിടുന്നതിനുമുള്ള അധികാരം നല്‍കണം.
ഓഫീസുകളുടെ സുഗമമായ നടത്തിപ്പിന്‌ ലൈസന്‍സ്‌, പേരുമാറ്റല്‍, ഫൈനാന്‍സ്‌ രേഖപ്പെടുത്തല്‍/ക്ലോസിംഗ്‌ എന്നിവ ഇഷ്യൂ ചെയ്യുന്നതിന്‌ സീനിയര്‍ സൂപ്രണ്ടിന്‌ അധികാരം നല്‍കേണ്ടതാണ്‌.
എല്ലാ സബ്‌ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസുകളിലും സീനിയര്‍ സൂപ്രണ്ട്‌ തസ്‌തിക അനുവദിക്കണം..
ഐ.ടി. വിംഗ്‌

എന്‍.ഐ.സി. നടത്തുന്ന സ്റ്റാര്‍ട്ട്‌ മൂവ്‌ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുവാനും ഈ വിംഗിന്റെ മേല്‍നോട്ടം വഹിക്കുന്നതിനും വകുപ്പിലെ യോഗ്യരായവരെ ഉള്‍പ്പെടുത്തി ഹെഡ്‌ ആഫീസ്‌ തലത്തില്‍ ഐ.ടി. വിംഗ്‌ രൂപീകരിക്കണം.
സിസ്റ്റം സൂപ്പര്‍വൈസര്‍
ആര്‍.ടി./സബ്‌ റീജിയണല്‍ ആഫീസുകളിലെയും ചെക്ക്‌ പോസ്റ്റുകളുടെയും കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ പരിപാലനത്തിനായി സിസ്റ്റം സൂപ്പര്‍വൈസര്‍ തസ്‌തികകള്‍ അനുവദിക്കണം.
ക്ലറിക്കല്‍ അറ്റന്‍ഡര്‍
ക്ലറിക്കല്‍ അറ്റന്‍ഡര്‍ തസ്‌തിക എല്ലാ സബ്‌ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസുകളിലും അനുവദിക്കണം.
പാര്‍ട്ട്‌ ടൈം സ്വീപ്പര്‍ തസ്‌തിക
പാര്‍ട്ട്‌ ടൈം സ്വീപ്പര്‍മാരില്ലാത്ത മുഴുവന്‍ ഓഫീസുകളിലും പ്രസ്‌തുത തസ്‌തിക ശുപാര്‍ശ ചെയ്യണം.
മ്യൂസിയം & മൃഗശാല
സാംസ്‌കാരിക വകുപ്പിന്റെ ഭരണനിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ്‌ കേന്ദ്രവും ശാസ്‌ത്ര-സാംസ്‌കാരിക സംഘടനയുമാണ്‌ മൃഗശാലയും മ്യൂസിയവും. തിരുവനന്തപുരത്ത്‌ ഡയറക്ടറേറ്റ്‌, തൃശൂര്‍, കോഴിക്കോട്‌ റീജിയണല്‍ ആഫീസുകളും വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്നു. സുവോളജിക്കല്‍ ഗാര്‍ഡന്‍, ബൊട്ടോണിക്കല്‍ ഗാര്‍ഡന്‍, മ്യൂസിയങ്ങള്‍, ആര്‍ട്ട്‌ ഗ്യാലറികള്‍ എന്നിവയാണ്‌ ഈ സ്ഥാപനത്തിന്റെ പ്രധാന ബ്രാഞ്ചുകള്‍.

എ. മ്യൂസിയം
ഗാര്‍ഡനര്‍
ഗാര്‍ഡനര്‍മാര്‍ക്ക്‌ 1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
സെക്യൂരിറ്റി ഗാര്‍ഡ്‌
1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
റേഷ്യോ പ്രമോഷന്‍
ഗ്രൂപ്പ്‌ ഡി തസ്‌തികയ്‌ക്ക്‌ എല്ലാം 1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
യൂണിഫോം അലവന്‍സ്‌
കീപ്പര്‍, ഗ്യാലറി അറ്റന്‍ഡന്റ്‌, ഗാര്‍ഡനര്‍, ഗാര്‍ഡ്‌ എന്നീ വിഭാഗങ്ങള്‍ക്ക്‌ യൂണിഫോം അലവന്‍സ്‌ 6000 രൂപയായി വര്‍ദ്ധിപ്പിക്കണം.
ബി. മൃഗശാല
കീപ്പര്‍
പ്രമോഷന്‍ ഇല്ലാത്ത വിഭാഗമായതിനാല്‍ 1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
ഗ്യാലറി അറ്റന്‍ഡന്റ്‌
1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
റിസ്‌ക്‌ അലവന്‍സ്‌
വന്യമൃഗങ്ങളുമായി നേരിട്ട്‌ ബന്ധപ്പെടുന്ന വിഭാഗമെന്ന നിലയില്‍ തൊഴില്‍പരമായി വലിയ റിസ്‌കുള്ള ജോലിയാണ്‌ കീപ്പര്‍മാരുടേത്‌. അതിനാല്‍ ഈ വിഭാഗം ജീവനക്കാര്‍ക്ക്‌ കഴിഞ്ഞ കമ്മീഷന്‍ ശുപാര്‍ശ ചെയ്‌ത രീതിയില്‍ ഇന്‍ഷ്വര്‍ ചെയ്യണം. റിസ്‌ക്‌ അലവന്‍സ്‌ കാലോചിതമായി പരിഷ്‌കരിക്കണം. പ്രതിമാസ സൗജന്യ വൈദ്യപരിശോധനയ്‌ക്കും സംവിധാനമുണ്ടാകണം.
പൊതു അവധി ദിവസങ്ങളില്‍ പണിയെടുക്കുന്ന ജീവനക്കാര്‍ക്ക്‌ അവധിദിന വേതനമോ, കോമ്പന്‍സേഷന്‍ അവധിയോ അനുവദിക്കണം.
എന്‍.സി.സി.
1948 ല്‍ രൂപീകൃതമായ വകുപ്പിന്റെ തലവന്‍ ഡിഫന്‍സ്‌ സര്‍വീസിലെ ബ്രിഗേഡിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്‌. വകുപ്പിലെ ജീവനക്കാരില്‍
ഭൂരിപക്ഷവും എക്‌സ്‌ സര്‍വീസുകാരാണ്‌.
അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍

ഡയറക്ടറേറ്റ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന്‌ സൃഷ്ടിച്ചിരിക്കുന്ന അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ തസ്‌തിക വകുപ്പിലെ ജീവനക്കാരുടെ പ്രമോഷന്‍ തസ്‌തികയാക്കണം.
സീനിയര്‍ സൂപ്രണ്ട്‌/മാനേജര്‍

വകുപ്പിന്റെ കീഴിലുള്ള ബറ്റാലിയന്‍ ഓഫീസുകളില്‍ സീനിയര്‍ സൂപ്രണ്ട്‌/മാനേജര്‍ തസ്‌തിക അനുവദിക്കണം.

സാഡ്‌ലര്‍

വകുപ്പിലെ സാഡ്‌ലര്‍ തസ്‌തികക്ക്‌ അനുവദിച്ച ശമ്പള സ്‌കെയില്‍ 8500-12220 ആണ്‌. ഇവര്‍ക്ക്‌ പോലീസ്‌ വകുപ്പില്‍ സമാന തസ്‌തികക്ക്‌ നല്‍കുന്ന 9190-14620 സ്‌കെയില്‍ നല്‍കണം.

ക്യാമ്പ്‌ അലവന്‍സ്‌
അവധിക്കാലത്ത്‌ നടക്കുന്ന ക്യാമ്പുകളില്‍ പങ്കെടുക്കുന്ന സിവിലിയന്‍ ജീവനക്കാര്‍ക്ക്‌ ഡിഫന്‍സ്‌ ജീവനക്കാര്‍ക്കനുവദിക്കുന്നതിന്‌ സമാനമായി ക്യാമ്പ്‌ അലവന്‍സ്‌ അനുവദിക്കണം.
നാഷണല്‍ എംപ്ലോയ്‌മെന്റ്‌ സര്‍വീസ്‌

തൊഴില്‍ അന്വേഷകരുടെ രജിസ്‌ട്രേഷന്‍ നിര്‍വ്വഹിക്കുന്നതും റിക്രൂട്ടിംഗ്‌ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നതും ഈ വകുപ്പാണ്‌. ഇതിനു പുറമേ തൊഴിലന്വേഷകര്‍ക്ക്‌ വൊക്കേഷണല്‍ ഗൈഡന്‍സ്‌, സെല്‍ഫ്‌ എംപ്ലോയ്‌മെന്റ്‌ ഗൈഡന്‍സ്‌, പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രെയിനിംഗ്‌ എന്നിവയും ഈ വകുപ്പ്‌ നിര്‍വഹിച്ചുവരുന്നു.
ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസര്‍
ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസറുടെ ശമ്പള സ്‌കെയില്‍ നിലവില്‍ 20740-33680 ആണ്‌. ഇത്‌ ഉയര്‍ത്തി മറ്റ്‌ വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാരുടെ ശമ്പള സ്‌കെയിലിന്‌ സമാനമാക്കണം.
ജൂനിയര്‍ എംപ്ലോയ്‌മെന്റ്‌ ഓഫീസര്‍
ജൂനിയര്‍ എംപ്ലോയ്‌മെന്റ്‌ ഓഫീസര്‍ തസ്‌തികയ്‌ക്ക്‌ പി.എസ്‌.സി. വഴിയുള്ള നേരിട്ടുള്ള നിയമനത്തിന്‌ വകുപ്പിലെ നിശ്ചിത യോഗ്യതയുള്ള ജീവനക്കാര്‍ക്ക്‌ കൂടി ക്വാട്ട അനുവദിക്കണം.
പ്ലേസ്‌മെന്റ്‌ ഓഫീസര്‍
ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസുകളില്‍ നിലവിലുണ്ടായിരുന്ന എംപ്ലോയ്‌മെന്റ്‌ ഓഫീസര്‍ (പ്ലേസ്‌മെന്റ്‌) സംസ്ഥാനത്ത്‌ നാലു ജില്ലകളില്‍ മാത്രമായി പരിമിതപ്പെടുത്തി. എല്ലാ ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസുകളിലും ഈ തസ്‌തിക പുന:സ്ഥാപിക്കണം.
ലൈവ്‌ രജിസ്റ്റര്‍ അസിസ്റ്റന്റ്‌
25,000 ത്തിലധികം ലൈവ്‌ രജിസ്‌ട്രേഷനുള്ള ഓഫീസുകളില്‍ ലൈവ്‌ രജിസ്റ്റര്‍ അസിസ്റ്റന്റ്‌ തസ്‌തിക അനുവദിക്കണം.
നൈറ്റ്‌ വാച്ചര്‍

പാര്‍ട്ട്‌-ടൈം നൈറ്റ്‌വാച്ചര്‍ തസ്‌തിക ഫുള്‍ ടൈം ആക്കണം
നാഷണല്‍ സേവിംഗ്‌സ്‌
പൊതുജനങ്ങളില്‍ നിന്നും പ്രതിവര്‍ഷം 3000 കോടി രൂപ സമാഹരിക്കുന്ന 11000 ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്ന വിപുലമായൊരു സംവിധാനമാണ്‌ നാഷണല്‍ സേവിംഗ്‌സ്‌. പക്ഷെ ഈ വകുപ്പില്‍ ജില്ലാതല ആഫീസര്‍മാരൊഴികെ താഴെതലത്തില്‍ വകുപ്പിന്‌ സ്വന്തം ജീവനക്കാരില്ല.
വകുപ്പില്‍ സെക്രട്ടറിയേറ്റിലെ ജീവനക്കാരെയാണ്‌ നിയമിക്കുന്നത്‌. പൊതു സിവില്‍സര്‍വ്വീസ്‌ വകുപ്പായി പരിഗണിച്ച്‌ ജീവനക്കാരെ നിയമിക്കണം.
പഞ്ചായത്ത്‌

അധികാരവികേന്ദ്രീകരണം നടപ്പാക്കിയതോടെ തദ്ദേശ സ്വയംഭരണവകുപ്പിന്‌ കീഴിലുള്ള പഞ്ചായത്ത്‌ വകുപ്പ്‌ പ്രാദേശിക സര്‍ക്കാരുകളായി മാറി. ജനകീയാസൂത്രണപദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ പദ്ധതിവിഹിതത്തിന്റെ 40% പഞ്ചായത്തുകളാണ്‌ നിര്‍വ്വഹിച്ചുവരുന്നത്‌. പഞ്ചായത്തുകളുടെ ജോലിഭാരം പതിമടങ്ങ്‌ വര്‍ദ്ധിച്ചു.

സെക്രട്ടറി
പ്രൊവിഡന്റ്‌ ഫണ്ട്‌ താല്‍ക്കാലിക അഡ്വാന്‍സ്‌ 75000/- രൂപ വരെ അനുവദിക്കുന്നതിന്‌ സെക്രട്ടറിക്ക്‌ അധികാരം നല്‍കണം. യാത്രപ്പടി പാസ്സാക്കാനുള്ള അധികാരം സെക്രട്ടറിക്ക്‌ നല്‍കണം. നിലവില്‍ പഞ്ചായത്തംഗങ്ങളുടെ യാത്രപ്പടി, സിറ്റിംഗ്‌ ഫീ, ഓണറേറിയം എന്നിവ സെക്രട്ടറിയാണ്‌ പാസ്സാക്കി നല്‍കുന്നത്‌.
ജൂനിയര്‍ സൂപ്രണ്ട്‌/അസിസ്റ്റന്റ്‌ സെക്രട്ടറി
ഗ്രാമപഞ്ചായത്തുകളിലെ ഹെഡ്‌ ക്ലര്‍ക്ക്‌ തസ്‌തിക നിര്‍ത്തലാക്കി പകരം ജൂനിയര്‍ സൂപ്രണ്ട്‌ തസ്‌തിക എല്ലാ ഗ്രാമപഞ്ചായത്തുകളിലും സൃഷ്‌ടിക്കുക.

അസിസ്റ്റന്റ്‌ സെക്രട്ടറിമാര്‍ക്ക്‌ സ്വതന്ത്ര ചുമതല നല്‍കികൊണ്ട്‌ ജോലി വിഭജനം നടത്തണം. എന്‍.എല്‍.സി ആവശ്യപ്പെടുന്ന രീതി ഇതര വകുപ്പുകളിലേതുപോലെ അവസാനത്തെ മൂന്നു വര്‍ഷത്തേക്കായി മാറ്റണം.

ഹെഡ്‌ ക്ലര്‍ക്ക്‌

ഒന്‍പത്‌ ക്ലാര്‍ക്കുമാര്‍ നിലവിലുള്ള പഞ്ചായത്ത്‌ ആഫീസുകളില്‍ ജൂനിയര്‍ സൂപ്രണ്ട്‌ തസ്‌തികയോടൊപ്പം ഹെഡ്‌ ക്ലര്‍ക്ക്‌ തസ്‌തികയും അനുവദിക്കുക.
സീനിയര്‍ ക്ലാര്‍ക്ക്‌/ക്ലാര്‍ക്ക്‌
എല്ലാ ഗ്രാമപഞ്ചായത്തുകളിലും ചുരുങ്ങിയത്‌ നാല്‌ ക്ലാര്‍ക്കുമാരുടെ തസ്‌തിക ഉറപ്പു വരുത്തുക. നാല്‌ വാര്‍ഡുകള്‍ക്ക്‌ ഒരു ക്ലാര്‍ക്കെന്ന തത്വം എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കുക. ആയതിന്‌ അനുസരിച്ചുള്ള ഏറ്റവും ചുരുങ്ങിയത്‌ നാല്‌ സീനിയര്‍ ക്ലര്‍ക്കുമാരുടെ തസ്‌തികകളും എല്ലാ ഗ്രാമപഞ്ചായത്തുകളിലും അനുവദിക്കുക. അധികാര വികേന്ദ്രീകരണത്തിന്റെ
ഭാഗമായി രണ്ട്‌ ഡസനിലധികം വകുപ്പുകളിലെ ജോലികളാണ്‌ ഗ്രാമപഞ്ചായത്തുകള്‍ക്ക്‌ കൈമാറിയത്‌. ആയതനുസരിച്ച്‌ തസ്‌തികകള്‍ പുനര്‍വിന്യസിക്കപ്പെടണം.
വിവരാവകാശം, സേവനാവകാശം, ഇലക്ഷന്‍ എന്നിവയുമായി ബന്ധപ്പെട്ട്‌ ജോലികള്‍ നിര്‍വ്വഹിക്കുന്നതിന്‌ മുഴുവന്‍ ആഫീസിലേക്കും ഒരു ക്ലര്‍ക്ക്‌ തസ്‌തിക അനുവദിക്കേണ്ടതാണ്‌.
ലൈബ്രേറിയന്‍
ലൈബ്രേറിയന്‍ തസ്‌തിക റേഷ്യോ പ്രൊമോഷന്‍ 1:1:1 അനുവദിക്കണം. കോമണ്‍ പൂള്‍ ലൈബ്രേറിയന്‍മാരുടെ സ്‌കെയില്‍ അനുവദിക്കണം.
സ്വീപ്പര്‍
മാലിന്യ നിര്‍മ്മാര്‍ജ്ജനം പഞ്ചായത്തിന്റെ അനിവാര്യ ചുമതലയാണെങ്കിലും സ്വീപ്പിംഗ്‌ നടത്തുന്നതിനാവശ്യമായ ഫുള്‍ ടൈം ജീവനക്കാര്‍ മിക്ക ഗ്രാമ പഞ്ചായത്തുകളിലും ഇതുവരെ അനുവദിച്ചിട്ടില്ല. ശുചിത്വ പരിപാടി മെച്ചപ്പെടുത്തുന്നതിനായി ഗ്രാമപഞ്ചായത്തുകളില്‍ ആവശ്യത്തിനനുസൃതമായി ഫുള്‍ ടൈം സ്വീപ്പര്‍മാരുടെ തസ്‌തിക അനുവദിക്കണം.
ശമ്പളം, അലവന്‍സുകള്‍
പഞ്ചായത്ത്‌ ജീവനക്കാരെ പൂര്‍ണ്ണമായും സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുകയും ശമ്പളവും മറ്റ്‌ അലവന്‍സുകളം ട്രഷറികള്‍ മുഖേന ലഭ്യമാക്കണം.
പി.സി.എ

ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി, അസി.സെക്രട്ടറി, ഫീല്‍ഡ്‌ ജോലിക്ക്‌ നിയോഗിക്കുന്ന ക്ലര്‍ക്കുമാര്‍ എന്നിവര്‍ക്ക്‌ പഞ്ചായത്ത്‌ പരിധിക്കുള്ളില്‍ തന്നെ വളരെ വലിയ രീതിയില്‍ പുറം ജോലികള്‍ക്ക്‌ യാത്രാചെലവും, സമയവും വിനിയോഗിക്കേണ്ടിവരുന്നതിനാല്‍ നിലവില്‍ നല്‍കിവരുന്ന പി.സി.എ മൂന്നിരട്ടി വര്‍ദ്ധിപ്പിക്കണം.
ടെര്‍മിനല്‍ ലീവ്‌ സറണ്ടര്‍
പഞ്ചായത്ത്‌ ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും ട്രഷറി മുഖേന വിതരണം തുടങ്ങുന്നതുവരെ, ടെര്‍മിനല്‍ ലീവ്‌ സറണ്ടര്‍ കണ്‍സോളിഡേറ്റഡ്‌ ഫണ്ടില്‍ നിന്നും നല്‍കുന്നതിന്‌ തീരുമാനമെടുക്കണം. (ഗ്രാമപഞ്ചായത്തിലെ ഫണ്ടിന്റെ അപര്യാപ്‌തത മൂലം റിട്ടയര്‍ ചെയ്യാന്‍ കുറഞ്ഞ കാലയളവ്‌ ശേഷിക്കുന്ന ജീവനക്കാരെ ജോയിന്‍ ചെയ്യിക്കുന്നതിന്‌ ഗ്രാമപഞ്ചായത്ത്‌ സമിതികള്‍ വിസമ്മതിക്കുന്നു.)
പോലീസ്‌

ക്രമസമാധാനപാലനത്തിന്റെ ചുമതല വഹിക്കുന്ന ഈ വകുപ്പില്‍ പോലീസ്‌ സേനാവിഭാഗവും ഭരണപരമായ കാര്യങ്ങള്‍ നോക്കുന്ന മിനിസ്റ്റീരിയല്‍ വിഭാഗവും ക്യാമ്പ്‌ ഫോളോവര്‍മാരുമാണ്‌ ഉള്ളത്‌.

സൂപ്പര്‍ ന്യൂമററി തസ്‌തിക
ആശ്രിത നിയമനപ്രകാരം സൂപ്പര്‍ ന്യൂമററിയായി നിയമിച്ച 365 ക്ലര്‍ക്കുമാരെ പുതിയ തസ്‌തികകള്‍ സൃഷ്‌ടിച്ച്‌ സര്‍വ്വീസ്‌ ചട്ടങ്ങളില്‍ ഇളവ്‌ അനുവദിച്ച്‌ പ്രസ്‌തുത തസ്‌തികകളില്‍ സ്ഥിരമായി നിയമിക്കണം.
അക്കൗണ്ട്‌സ്‌ ഓഫീസര്‍
എല്ലാ ജില്ലാ ഓഫീസുകളിലും അക്കൗണ്ട്‌സ്‌ ഓഫീസര്‍ തസ്‌തിക സൃഷ്‌ടിക്കണം.
സീനിയര്‍ എ.എ./എ.എ.
എല്ലാ ജില്ലാ പോലീസ്‌ ഓഫീസുകളിലും സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌ തസ്‌തികകളും സ്‌പെഷ്യല്‍ യൂണിറ്റ്‌ ഓഫീസുകളില്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌ തസ്‌തികകളും സൃഷ്‌ടിക്കണം.

ജൂനിയര്‍ സൂപ്രണ്ട്‌
1:6 അനുപാതപ്രകാരം വകുപ്പില്‍ 220 ജൂനിയര്‍ സൂപ്രണ്ട്‌ തസ്‌തികകള്‍ ഉണ്ടാകേണ്ടതുണ്ട്‌. നിലവില്‍ 187 പേര്‍ മാത്രമാണുള്ളത്‌. മുപ്പത്തി മൂന്ന്‌ തസ്‌തികകള്‍കൂടി അനുവദിക്കണം.
സ്റ്റോര്‍ അക്കൗണ്ടന്റ്‌

സ്റ്റോര്‍ അക്കൗണ്ടന്റ്‌ പോസ്റ്റില്ലാത്ത ബറ്റാലിയനുകള്‍, പോലീസ്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌,

റൂറല്‍ എസ്‌. പി. ഓഫീസ്‌ (കൊല്ലം) എന്നിവിടങ്ങളില്‍ സൃഷ്‌ടിക്കണം.
ഇന്‍സ്‌പെക്‌ടര്‍ ഓഫ്‌ സ്റ്റോര്‍ അക്കൗണ്ടന്റ്‌

ഇന്‍സ്‌പെക്‌ടര്‍ ഓഫ്‌ സ്റ്റോര്‍ അക്കൗണ്ടന്റ (ISA) തസ്‌തിക ഓരോ പോലീസ്‌ ജില്ലയിലേക്കും അനുവദിക്കണം.

മിനിസ്റ്റീരിയല്‍ തസ്‌തികകള്‍
ഒന്‍പതാം ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ഉള്‍പ്പെട്ടിരുന്നുവെങ്കിലും നടപ്പാക്കിയി
ട്ടില്ല. വകുപ്പില്‍ 52,431 ജീവനക്കാര്‍ ഉള്ളതില്‍ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ 2026 പേര്‍ മാത്രമാണുള്ളത്‌. ഇത്‌ തീരെ അപര്യാപ്‌തമാണ്‌. വകുപ്പില്‍ പുതുതായി നടപ്പാക്കിയിട്ടുള്ള ജനമൈത്രി പോലീസ്‌, സ്റ്റുഡന്റ്‌സ്‌ പോലീസ്‌, വിവരാവകാശ നിയമം, സേവനാവകാശ നിയമം എന്നിവ കൂടാതെ വകുപ്പില്‍ ഉണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങള്‍, നിയമസഭാ/ലോക്‌സഭ/ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകള്‍, വി.വി.ഐ.പി. സന്ദര്‍ശനം, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയ അവസരങ്ങളില്‍ എക്‌സിക്യൂട്ടിവിനൊപ്പം മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കും ജോലി ചെയ്യേണ്ടിവരുന്നതിനാല്‍ ജോലിഭാരം പതിന്മടങ്ങ്‌ വര്‍ദ്ധിച്ചിട്ടുണ്ട്‌. എക്‌സിക്യൂട്ടീവ്‌ വര്‍ദ്ധനവിന്‌ ആനുപാതികമായി മിനിസ്റ്റീരിയല്‍ തസ്‌തിക അനുവദിക്കണം. സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്‌.പി. ഓഫീസ്‌, സര്‍ക്കിള്‍ ഓഫീസ്‌, പോലീസ്‌ സ്റ്റേഷന്‍ ഓഫീസ്‌, എ.ആര്‍.ക്യാമ്പ്‌ ബറ്റാലിയന്‍, വനിതാ സെല്‍ ഓഫീസ്‌/ജില്ലാ വനിതാ സെല്‍ തുടങ്ങിയ ഓഫീസുകളില്‍ നിലവില്‍ ക്ലറിക്കല്‍ തസ്‌തികകള്‍ ഇല്ല. ഇവിടങ്ങളില്‍ മൂന്ന്‌ മുതല്‍ അഞ്ചു വരെ പോലീസുകാര്‍ ക്ലറിക്കല്‍ ജോലി ചെയ്യുന്നവരായുണ്ട്‌. ഇവര്‍ ഏതാണ്ട്‌ 1488 പേര്‍ വരുമെന്നാണ്‌ കണക്ക്‌. ക്രമസമാധാന പാലനത്തിനും കേസ്‌ അനേ്വഷണങ്ങള്‍ക്കുമായി പരിശീലനം ലഭിച്ചിട്ടുള്ള പോലീസുകാരെ ക്ലറിക്കല്‍ ജോലികള്‍ക്കായി നിയോഗിക്കുന്നത്‌ ഒഴിവാക്കാന്‍ കഴിയും. മേല്‍പ്പറഞ്ഞ ഓഫീസുകളില്‍ ക്ലറിക്കല്‍ തസ്‌തികകള്‍ സൃഷ്‌ടിച്ചുകൊണ്ട്‌ സൂപ്പര്‍ ന്യൂമററി തസ്‌തികയില്‍ നിയമിക്കപ്പെട്ടവരെ മാറ്റി നിയമിക്കണം.
ക്യാമ്പ്‌ ഫോളോവര്‍
ഗ്രൂപ്പ്‌ ഡി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം. ദാസ്യവേല സമ്പ്രദായം അവസാനിപ്പിക്കണം. കാന്റീന്‍ സൗകര്യം അനുവദിക്കണം.
പോലീസ്‌ എക്‌സിക്യൂട്ടീവ്‌ എണ്ണത്തിന്‌ ആനുപാതികമായി ക്യാമ്പ്‌ ഫോളോവര്‍ എണ്ണം വര്‍ദ്ധിപ്പിക്കണം.
സബ്‌ ഡിവിഷന്‍, സര്‍ക്കിള്‍ ഓഫീസുകള്‍

ജില്ലാ പോലീസ്‌ ഓഫീസിലാണ്‌ പോലീസ്‌ സേനാംഗങ്ങളുടെ ശമ്പളം, ലീവ്‌, പി.എഫ്‌. വായ്‌പ, സാലറി സര്‍ട്ടിഫിക്കറ്റ്‌, സ്ഥലംമാറ്റം, ശിക്ഷാനടപടികള്‍ എല്ലാം കൈകാര്യം ചെയ്യുന്നത്‌. ഇത്‌ സേനാംഗങ്ങള്‍ക്ക്‌ മാത്രമല്ല ഈ ഓഫീസില്‍ ജോലിചെയ്യുന്ന മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്‌. സ്ഥലംമാറ്റം, ശിക്ഷാ നടപടികള്‍ ഒഴികെയുള്ള ജോലികള്‍ സബ്‌ ഡിവിഷന്‍, സര്‍ക്കിള്‍ ഓഫീസ്‌ തലങ്ങളിലേക്ക്‌ വികേന്ദ്രീകരിച്ച്‌ ആവശ്യത്തിന്‌ മിനിസ്റ്റീരിയല്‍ തസ്‌തിക അനുവദിക്കണം.
കോമ്പന്‍സേറ്ററി അലവന്‍സ്‌

മറ്റ്‌ വകുപ്പുകളില്‍ നിന്നും വ്യത്യസ്‌തമായി പോലീസ്‌ വകുപ്പില്‍ 3 ഡേ റൂളാണ്‌ നിലനില്‍ക്കുന്നത്‌. തന്മൂലം സാധാരണ ഓഫീസ്‌ സമയങ്ങള്‍ അധികരിച്ചും അവധി ദിവസങ്ങളിലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്‌. ഈ സാഹചര്യം പരിഗണിച്ച്‌ കോമ്പന്‍സേറ്ററി അലവന്‍സ്‌ അനുവദിക്കണം.

അലവന്‍സ്‌

ഫെസ്റ്റിവല്‍ സീസണ്‍, തെരഞ്ഞെടുപ്പ്‌ അവസരങ്ങളില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ പോലീസ്‌

വിഭാഗത്തിന്‌ കൊടുക്കുന്ന അലവന്‍സ്‌ മിനിസ്റ്റീരിയല്‍ വിഭാഗത്തിനും അനുവദിക്കണം.
കോമ്പന്‍സേറ്ററി ലീവ്‌

അവധി ദിവസങ്ങളില്‍ ഡേ ഡ്യൂട്ടി ചെയ്യുന്ന ഓഫീസ്‌ അറ്റന്‍ഡന്റ്‌ വിഭാഗം ജീവന
ക്കാര്‍ക്ക്‌ വര്‍ഷത്തില്‍ 15 കോമ്പന്‍സേഷന്‍ ലീവ്‌ മാത്രമാണ്‌ നല്‍കുന്നത്‌. 15 ല്‍ അധികം

ഡേ ഡ്യൂട്ടി ചെയ്യേണ്ടിവരുന്നവര്‍ക്ക്‌ കോമ്പന്‍സേറ്ററി ലീവ്‌ വര്‍ദ്ധിപ്പിക്കണം.
റിസ്‌ക്‌ അലവന്‍സ്‌
കാഷ്യര്‍ക്ക്‌ നിലവിലുള്ള റിസ്‌ക്‌ അലവന്‍സ്‌ ജോലിഭാരത്തിനനുസരിച്ച്‌ വര്‍ദ്ധിപ്പിക്കണം. ഫോറന്‍സിക്‌ ലാബിലെ എല്ലാ ജീവനക്കാര്‍ക്കും റിസ്‌ക്‌ അലവന്‍സ്‌ വര്‍ദ്ധിപ്പിക്കണം.

കാന്റീന്‍ ആനുകൂല്യം
കാന്റീന്‍ സൗകര്യം മിനിസ്റ്റീരിയല്‍ വിഭാഗത്തിനുകൂടി ലഭ്യമാക്കണം.
ക്വാട്ട

പോലീസ്‌ കോണ്‍സ്റ്റബിള്‍ തസ്‌തികയില്‍ യോഗയുള്ളവര്‍ക്ക്‌ ക്വാട്ട അനുവദിക്കണം.
സ്‌പെഷ്യല്‍ ബ്രാഞ്ച്‌
ജീവനക്കാരുടെ നിയമനം സുതാര്യമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും പൊതു സര്‍വ്വീസില്‍ നിലനില്‍ക്കുന്ന നിയമനരീതി അവലംബിക്കണം. നിയമനങ്ങള്‍ പി.എസ്‌.സി. യില്‍ നിന്ന്‌ എടുത്തുമാറ്റിയത്‌ പുന:സ്ഥാപിക്കണം.
തുറമുഖം
ചെറുകിട തുറമുഖങ്ങളുടെ നിയന്ത്രണവും മേല്‍നോട്ടവുമാണ്‌ വകുപ്പില്‍ നിക്ഷിപ്‌തമായിട്ടുള്ള ചുമതല.

യൂണിഫോം അലവന്‍സ്‌

വാര്‍ഫ്‌ സൂപ്പര്‍വൈസര്‍ തസ്‌തികയുടെ യൂണിഫോം അലവന്‍സ്‌ നിലവില്‍ 1200 രൂപയാണ്‌. ഇത്‌ 6000/- ആയി വര്‍ദ്ധിപ്പിക്കണം.

റിസ്‌ക്‌ അലവന്‍സ്‌

അപകട സാദ്ധ്യത കൂടുതലുള്ള ടെക്‌നിക്കല്‍ ജീവനക്കാരുടെ റിസ്‌ക്‌ അലവന്‍സ്‌ വളരെ തുച്ഛമാണ്‌. (60 രൂപ). റിസ്‌ക്‌ അലവന്‍സ്‌ വര്‍ദ്ധിപ്പിക്കണം.
പ്രിന്റിംഗ്‌

സര്‍ക്കാര്‍ തലത്തിലുള്ള അച്ചടി ജോലികള്‍ നിര്‍വ്വഹിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ളതാണ്‌ പ്രിന്റിംഗ്‌ വകുപ്പ്‌. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലേക്കുമുള്ള അച്ചടിക്കപ്പെട്ട പ്രമാണങ്ങള്‍, ഫോമുകള്‍, രജിസ്റ്ററുകള്‍, തുടങ്ങിയ കാര്യങ്ങള്‍ ഈ വകുപ്പാണ്‌ വിതരണം ചെയ്യുന്നത്‌. ഇതിനു പുറമെ, സര്‍ക്കാര്‍ ഗസറ്റുകളുടെ പ്രസിദ്ധീകരണം, നിയമസഭാ നടപടികള്‍ ബജറ്റ്‌ രേഖകള്‍, ബാലറ്റ്‌ പേപ്പറുകള്‍, സര്‍ക്കാര്‍ ഡയറികള്‍ കലണ്ടര്‍ തുടങ്ങിയവയുടെ അച്ചടി എന്നിവയും ഈ വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ പെടുന്നു.
ജില്ലാ ഫോറം ഓഫീസുകള്‍
ജോലിഭാരം ലഘൂകരിക്കുന്നതിനായി ജില്ലാ ഫോറം ഓഫീസുകള്‍ ഇല്ലാത്ത കാസറഗോഡ്‌, ഇടുക്കി ജില്ലകളില്‍ ജില്ലാ ഫോം സ്റ്റോറുകള്‍ ആരംഭിക്കുവാന്‍ ശുപാര്‍ശ ചെയ്യണം.
ഡയറക്‌ടര്‍ ഓഫ്‌ പ്രിന്റിംഗ്‌

ഡയറക്‌ടര്‍ ഓഫ്‌ പ്രിന്റിംഗ്‌ തസ്‌തികയിലേക്ക്‌ സെക്രട്ടറിയേറ്റില്‍ നിന്നുള്ള ജോയിന്റ്‌ സെക്രട്ടറിയെ നിയമിക്കുന്നത്‌ നിര്‍ത്തലാക്കണം.
പ്രസ്‌ സൂപ്രണ്ട്‌
ഗവണ്‍മെന്റ്‌ പ്രസ്‌ സൂപ്രണ്ടിന്റെ തസ്‌തിക കണ്‍ട്രോളര്‍ ഓഫ്‌ സ്റ്റേഷണറി തസ്‌തികയ്‌ക്ക്‌ തുല്യമാക്കി 23200 - 31150 ശമ്പളസ്‌കെയില്‍ അനുവദിച്ച്‌ വകുപ്പ്‌ തലവനായി നിശ്ചയിക്കണമെന്ന 9-ാം ശമ്പളപരിഷ്‌കരണ ശുപാര്‍ശ നടപ്പിലാക്കണം.
മിനിസ്റ്റീരിയല്‍ തസ്‌തികകള്‍
ജില്ലാ ഫോറം ഓഫീസുകളില്‍, ഓഫീസര്‍ക്കു പുറമെ, ഒരു സീനിയര്‍ ക്ലാര്‍ക്കും ഒരു ക്ലാര്‍ക്കും മാത്രമാണുള്ളത്‌. പേരുമാറ്റം, ജാതി തിരുത്തല്‍, മതം മാറ്റം തുടങ്ങിയ കാര്യങ്ങള്‍ക്കു പുറമെ, വകുപ്പുകളിലേക്കുള്ള ഫോറങ്ങളും രജിസ്റ്ററുകളും വിതരണം ചെയ്യുന്നതും ഇവിടെ നിന്നാണ്‌. ജോലി ഭാരം കൂടുതലായതിനാല്‍, കൂടുതല്‍ ക്ലാര്‍ക്ക്‌ തസ്‌തികകള്‍ രൂപീകരിക്കുവാനും ആവശ്യമായ സൂപ്പര്‍വൈസറി തസ്‌തിക സൃഷ്‌ടിക്കുവാനും ശുപാര്‍ശയുണ്ടാകണം.
റിസ്‌ക്‌ അലവന്‍സ്‌

വകുപ്പിന്‌ കീഴിലുള്ള 11 പ്രസ്സുകളിലെ കാഷ്യര്‍മാര്‍ പ്രതിമാസം 75 ലക്ഷം മുതല്‍ 1 കോടിയിലധികം വരെ രൂപ കൈകാര്യം ചെയ്യുന്നുണ്ട്‌. ഇവരുടെ റിസ്‌ക്‌ അലവന്‍സ്‌ കാലോചിതമായി വര്‍ദ്ധിപ്പിച്ചു നല്‍കണം.
ജയില്‍

പ്രിസണ്‍സ്‌ ആക്ട്‌, കേരള ബോര്‍സ്റ്റല്‍ സ്‌കൂള്‍ ആക്ട്‌ എന്നീ നിയമങ്ങളുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളുടെ ഭരണനിയന്ത്രണമാണ്‌ ഈ വകുപ്പിന്റെ ചുമതല.

സ്റ്റോക്ക്‌ വെരിഫയര്‍ തസ്‌തിക
സ്റ്റോക്ക്‌ വെരിഫയര്‍ തസ്‌തികയുടെ ശമ്പളസ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.

സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍

സംസ്ഥാനത്തെ ജയിലുകളില്‍ കണക്കെടുപ്പ്‌ നടത്തേണ്ട സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്‌തിക ഉയര്‍ത്തി നിശ്ചയിക്കണം. 
മിനിസ്റ്റീരിയല്‍ വിഭാഗം
ജോലിഭാരത്തിനനുസരിച്ച്‌ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. എക്‌സിക്യൂട്ടീവ്‌ വിഭാഗത്തെ മിനിസ്റ്റീരിയല്‍ ജോലിയില്‍ നിന്നും ഒഴിവാക്കണം.
ഉത്തരമേഖലാ ജയില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ (കോഴിക്കോട്‌) ഓഫീസില്‍ സൂപ്പര്‍വൈസറി തസ്‌തികകള്‍ ഉള്‍പ്പെടെ മിനിസ്റ്റീരിയല്‍ വിഭാഗം ശക്തിപ്പെടുത്തണം.
ഇന്‍സ്‌ട്രക്‌ടര്‍മാര്‍
ജയിലിലെ നിര്‍മ്മാണകേന്ദ്രങ്ങളിലെ ഇന്‍സ്‌ട്രക്‌ടര്‍മാര്‍ക്ക്‌ പ്രൊമോഷന്‍ തസ്‌തികകള്‍ ഇല്ല. ബ്ലാക്ക്‌ സ്‌മിത്ത്‌ ഇന്‍സ്‌ട്രക്‌ടര്‍, ട്രെയിനിംഗ്‌ ഇന്‍സ്‌ട്രക്‌ടര്‍, ഇന്‍ഡസ്‌ട്രിയല്‍ ഇന്‍സ്‌ട്രക്‌ടര്‍ എന്നീ വിഭാഗങ്ങള്‍ക്ക്‌ 1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
മെഡിക്കല്‍ വിഭാഗം
എല്ലാ ജയിലുകളിലും മെഡിക്കല്‍ വിഭാഗം (അലോപ്പതി) രൂപീകരിക്കണം.
പൊതുമരാമത്ത്‌

സംസ്ഥാനത്തെ റോഡുകള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവും പരിചരണവും ഏറ്റെടുത്ത്‌ നടത്തുന്നത്‌ പൊതുമരാമത്ത്‌ വകുപ്പാണ്‌. സംസ്ഥാനത്തെ റസ്റ്റ്‌ ഹൗസുകളുടെ നിയന്ത്രണവും ഈ വകുപ്പിന്‌ കീഴിലാണ്‌. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ വൈദ്യുതീകരണ ജോലികള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ വകുപ്പിന്‌ കീഴിലെ ഇലക്‌ട്രിക്കല്‍ വിഭാഗമാണ്‌.

സ്റ്റാഫ്‌ പാറ്റേണ്‍
സര്‍ക്കാര്‍ കെട്ടിടങ്ങളുടേയും റോഡുകളുടേയും വര്‍ദ്ധനവിനാനുപാതികമായി വകുപ്പിന്റെ ശേഷി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്‌. നിലവിലുള്ള സെക്ഷന്‍, സബ്‌ ഡിവിഷന്‍, ഡിവിഷന്‍, സര്‍ക്കിള്‍ ഓഫീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. വകുപ്പിനുകീഴില്‍ പുതുതായി രൂപീകരിച്ച ജില്ലാ തല ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകള്‍, ഇലക്‌ടോണിക്‌ വിഭാഗം ഡിവിഷന്‍ തുടങ്ങിയ ആഫീസുകളില്‍ അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ തസ്‌തികകള്‍ മാത്രമാണ്‌ അനുവദിച്ചിട്ടുള്ളത്‌. ഈ ആഫീസുകളില്‍ ആവശ്യമായ മിനിസ്റ്റീരിയല്‍ / ടെക്‌നിക്കല്‍ സ്റ്റാഫിനെ നിയമിക്കണം. സെക്ഷന്‍ ആഫീസുകളില്‍ നിര്‍ത്തലാക്കിയ ക്ലാര്‍ക്ക്‌ തസ്‌തിക പുന:സ്ഥാപിക്കണം.
അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌
ചീഫ്‌ എഞ്ചിനീയര്‍ ആഫീസിലെ രണ്ട്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌ തസ്‌തിക സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌ തസ്‌തികയായി ഉയര്‍ത്താന്‍ 9-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തിരുന്നു. ഇത്‌ നടപ്പിലാക്കണം.
സീനിയര്‍ സൂപ്രണ്ട്‌
ജൂനിയര്‍ സൂപ്രണ്ട്‌ തസ്‌തികയിലുള്ളവര്‍ക്ക്‌ സീനിയര്‍ സൂപ്രണ്ട്‌ തസ്‌തികയിലേക്ക്‌ പ്രമോഷന്‍ ലഭിക്കാനുള്ള അവസരം വകുപ്പില്‍ വിരളമാണ്‌. മുപ്പതും അതില്‍ കൂടുതലും സര്‍വീസുള്ള ജീവനക്കാര്‍ ഒരു ഗസറ്റഡ്‌ തസ്‌തികയിലേക്ക്‌ പോലും പ്രമോഷന്‍ ലഭിക്കാതെ വിരമിക്കേണ്ട സാഹചര്യമാണ്‌. ഡിവിഷന്‍ ആഫീസുകളില്‍ സീനിയര്‍ സൂപ്രണ്ട്‌ തസ്‌തിക സൃഷ്‌ടിക്കണം.
ഡിവിഷണല്‍ അക്കൗണ്ടന്റ്‌
ഡിവിഷണല്‍ അക്കൗണ്ടന്റ്‌ തസ്‌തികകളുടെ 50% പ്രമോഷന്‍ വഴിയാകണമെന്ന 9-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കണം.
അസിസ്റ്റന്റ്‌ എഞ്ചിനീയര്‍
അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ തസ്‌തികയില്‍ 1/3 ഹയര്‍ഗ്രേഡ്‌ അനുവദിക്കണം.
ഫെറിമാന്‍
9-ാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ഫെറിമാന്‍ തസ്‌തികയ്‌ക്ക്‌ 5250 - 8390 സ്‌കെയിലിന്‌ സമാനമായ ശമ്പളസ്‌കെയില്‍ ശുപാര്‍ശ ചെയ്‌തിരുന്നു. എന്നാല്‍ ഇത്‌ പരിഗണിക്കപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ 5250 - 8390 സ്‌കെയിലനുസരിച്ച്‌ പുനര്‍നിര്‍ണ്ണയിക്കേണ്ടതാണ്‌. വള്ളങ്ങളുടെ വാടക കാലോചിതമായി പരിഷ്‌കരിക്കണം. യൂണിഫോം അലവന്‍സ്‌ അനുവദിക്കണം.
റോളര്‍ ഡ്രൈവര്‍
റോളര്‍ ഡ്രൈവര്‍മാര്‍ക്ക്‌ ഇതര ഡ്രൈവര്‍മാര്‍ക്കുള്ളതുപോലെ സീനിയര്‍ ഗ്രേഡ്‌ അനുവദിക്കണം. 1:1:1 റേഷ്യോ പ്രമോഷന്‍ നടപ്പാക്കണം.
ലൈന്‍മാന്‍/ഓവര്‍സിയര്‍
ഇലക്‌ട്രിക്കല്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന ഓവര്‍സിയര്‍, ലൈന്‍മാന്‍മാര്‍ക്ക്‌ റിസ്‌ക്‌ അലവന്‍സ്‌ ഏര്‍പ്പെടുത്തണം. ജോലി ഭാരത്തിനനുസരിച്ച്‌ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണം.
ലൈന്‍മാന്‍ റേഷ്യോ പ്രമോഷന്‍ 1:1:1 അനുപാതത്തില്‍ അനുവദിക്കണം.
മാനേജര്‍ ഗ്രേഡ്‌ II
റസ്റ്റ്‌ ഹൗസുകളിലെ മാനേജര്‍ ഗ്രേഡ്‌ II തസ്‌തികയുടെ ശമ്പളസ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.
ഓവര്‍സിയര്‍/ഡ്രാഫ്‌റ്റ്‌സ്‌മാന്‍
ഓവര്‍സിയര്‍മാരുടെ റേഷ്യോ പ്രമോഷന്‍ 1:1:1 അനുപാതത്തില്‍ അനുവദിക്കണം.
കരിയര്‍ അഡ്വാന്‍സ്‌
ഗ്രാജ്വറ്റ്‌ വിഭാഗം എഞ്ചിനീയര്‍മാര്‍ക്ക്‌ നടപ്പാക്കിയ കരിയര്‍ അഡ്വാന്‍സ്‌ സ്‌കീം, നോണ്‍ ഗ്രാജ്വറ്റ്‌ വിഭാഗം എഞ്ചിനീയര്‍മാര്‍ക്കും അനുവദിക്കണം.
വര്‍ക്കര്‍മാര്‍
വര്‍ക്കര്‍മാരായി റഗുലറൈസ്‌ ചെയ്‌ത എസ്‌.എല്‍.ആര്‍. ജീവനക്കാരുടെ എസ്‌.എല്‍.ആര്‍. സര്‍വീസ്‌ പൂര്‍ണ്ണമായും പെന്‍ഷന്‌ കണക്കാക്കണം.
രജിസ്‌ട്രേഷന്‍
സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ മുഖ്യപങ്ക്‌ വഹിക്കുന്ന വകുപ്പുകളിലൊന്നാണ്‌ രജിസ്‌ട്രേഷന്‍.

സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റര്‍
വകുപ്പില്‍ സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റര്‍ തസ്‌തിക സൃഷ്‌ടിക്കണം.
ചിട്ടി ഇന്‍സ്‌പെക്‌ടര്‍, ചിട്ടി ഓഡിറ്റര്‍
കേന്ദ്രചിട്ടി നിയമം കര്‍ക്കശമാക്കിയതോടെ റജിസ്റ്റര്‍ ചെയ്യപ്പെടുന്ന ചിട്ടികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്നു. ഇതുമൂലമുണ്ടാകുന്ന ജോലിഭാരം ലഘൂകരിക്കാന്‍ വകുപ്പില്‍ കൂടുതല്‍ ചിട്ടി ഇന്‍സ്‌പെക്‌ടര്‍, ചിട്ടി ഓഡിറ്റര്‍ തസ്‌തികകള്‍ സൃഷ്‌ടിക്കണം.
ക്ലാര്‍ക്ക്‌
പൊതുവെ ജോലിഭാരം കൂടുതലുള്ള വകുപ്പില്‍ കേന്ദ്ര ചിട്ടിനിയമം കൂടി വന്നതോടെ വലിയ തോതില്‍ ജോലിഭാരം വര്‍ദ്ധിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ക്ലാര്‍ക്ക്‌, ഓഫീസ്‌ അറ്റന്റന്റ്‌ തസ്‌തികകള്‍ കൂടുതലായി അനുവദിക്കണം.
9-ാം ശമ്പളപരിഷ്‌കരണ ശുപാര്‍ശയനുസരിച്ച്‌ സബ്‌ രജിസ്‌ട്രാര്‍ ഓഫീസുകളില്‍ മിനിമം 2 ഓഫീസ്‌ അറ്റന്‍ഡന്റ്‌ തസ്‌തിക ഉറപ്പാക്കണം.
നൈറ്റ്‌ വാച്ചര്‍
രേഖകളുടെ സൂക്ഷിപ്പ്‌ വളരെ പ്രധാനമായ വകുപ്പില്‍ രാത്രി കാലങ്ങളില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നൈറ്റ്‌ വാച്ച്‌മാന്‍ തസ്‌തിക അനുവദിക്കണം.

ബൈന്‍ഡിങ്ങ്‌ തസ്‌തിക
രേഖകള്‍ സൂക്ഷിപ്പും സുരക്ഷിതത്വവും വളരെ പ്രധാനമായ വകുപ്പില്‍ ഇപ്പോള്‍ ബൈന്‍ഡിങ്ങ്‌ ഗ്രേഡ്‌ 2, ഗ്രേഡ്‌ 1, ബൈന്‍ഡിങ്ങ്‌ സൂപ്പര്‍വൈസര്‍ എന്നീ തസ്‌തികകള്‍ സൂപ്പര്‍ ന്യൂമററിയാണ്‌. ഈ തസ്‌തികകള്‍ സ്ഥിരം തസ്‌തികകളാക്കി മാറ്റണം. ബൈന്‍ഡര്‍മാര്‍ക്കും ഗവ: പ്രസ്സിലെ ബൈന്‍ഡര്‍മാരുടെ വേതനഘടന അനുവദിക്കണം. ബൈന്‍ഡിംഗ്‌ സൂപ്പര്‍വൈസറുടെ സ്‌കെയില്‍ 16180 - 29180 ആയി ഉയര്‍ത്തണം. 1:1:1 റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
ഗ്രാമവികസനം
സമൂഹത്തിലെ അടിസ്ഥാനവിഭാഗങ്ങളുടെ പുരോഗതിയും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വകുപ്പാണിത്‌. 1987 മുതല്‍ പ്രത്യേക വകുപ്പായി പ്രവര്‍ത്തിച്ചുവരുന്നു.
സിലബസ്‌ കാലോചിതമായി പരിഷ്‌കരിച്ച്‌ വകുപ്പില്‍ നിലനില്‍ക്കുന്ന പ്രീ സര്‍വ്വീസ്‌ ട്രെയിനിംഗ്‌ ഇന്‍ സര്‍വ്വീസ്‌ ട്രെയിനിംഗായി മാറ്റണം.
ബി.ഡി.ഒ.
ബി.ഡി.ഒ. തസ്‌തികയിലേക്കുള്ള ബൈട്രാന്‍സ്‌ഫര്‍ നിയമനം അവസാനിപ്പിച്ച്‌ വകുപ്പിലെ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ വിഭാഗം ജീവനക്കാരുടെ പ്രമോഷന്‍ തസ്‌തികയാക്കണം. മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്ക്‌ ബി.ഡി.ഒ. തസ്‌തികയിലേക്കുള്ള പ്രമോഷന്‍ സംരക്ഷിക്കപ്പെടണം.
അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌
ഡി.ആര്‍.ഡി.എ. ആഫീസുകളില്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌ തസ്‌തിക സൃഷ്‌ടിച്ച്‌ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്ക്‌ പ്രമോഷന്‍ അനുവദിക്കണം.
ബി.പി.ഒ.
എല്ലാ ബ്ലോക്ക്‌ പഞ്ചായത്തുകളിലും ബി.പി.ഒ. തസ്‌തിക സൃഷ്‌ടിക്കണം.
പെര്‍ഫോമന്‍സ്‌ ഓഡിറ്റ്‌ വിംഗ്‌
പഞ്ചായത്ത്‌ വകുപ്പിലേതിന്‌ സമാനമായി ജീവനക്കാരെ ഉള്‍പ്പെടുത്തി പെര്‍ഫോമന്‍സ്‌ ഓഡിറ്റ്‌ വിംഗ്‌ രൂപീകരിക്കണം.
സ്‌പെഷ്യല്‍ അലവന്‍സ്‌
നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വില്ലേജ്‌ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ സ്‌പെഷ്യല്‍ അലവന്‍സ്‌ കാലോചിതമായി വര്‍ദ്ധിപ്പിക്കണം.
സൈനിക ക്ഷേമം
ഈ വകുപ്പ്‌ സര്‍വ്വീസിലുള്ളവരും റിട്ടയര്‍ ചെയ്‌തവരുമായ സൈനികരുടെ ക്ഷേമം കൈകാര്യം ചെയ്യുന്നു.
ക്വോട്ട
സംസ്ഥാന സിവില്‍ സര്‍വ്വീസ്‌ നിയമനങ്ങളില്‍ വിമുക്തഭടന്‍മാരുടെ ക്വോട്ട വര്‍ദ്ധിപ്പിക്കണം.
പട്ടികജാതി വികസനം
പട്ടികജാതി ജനവിഭാഗത്തിന്റെ സര്‍വ്വതോന്മുഖമായ ക്ഷേമമാണ്‌ ഈ വകുപ്പിന്റെ ലക്ഷ്യം.
സ്റ്റാഫ്‌ പാറ്റേണ്‍
സ്റ്റാഫ്‌ പാറ്റേണ്‍ കാലോചിതമായി പരിഷ്‌കരിക്കണം.
ക്ലാര്‍ക്ക്‌/ഓഫീസ്‌ അറ്റന്‍ഡന്റ്‌

മുഴുവന്‍ ബ്ലോക്ക്‌തല പട്ടികജാതി വികസന ഓഫീസുകളിലും ക്ലാര്‍ക്ക്‌/ഓഫീസ്‌ അറ്റന്‍ഡന്റ്‌ തസ്‌തികകള്‍ അനുവദിക്കണം.
നഴ്‌സറി ടീച്ചര്‍:- വകുപ്പിലെ അര്‍ഹതയുള്ള ആയമാര്‍ക്ക്‌ നഴ്‌സറി ടീച്ചറായി പ്രമോഷന്‍ നല്‍കണം.
ഹോസ്റ്റല്‍
പ്രീ മെട്രിക്‌ ഹോസ്റ്റലുകളില്‍ വാച്ച്‌മാന്‍മാരെ നിയമിക്കണം. പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ വനിതാ വാച്ച്‌മാന്‍മാരെ നിയമിക്കണം. ഈ വിഭാഗം ജീവനക്കാരുടെ ജോലി സമയം എട്ട്‌ മണിക്കൂറായി നിജപ്പെടുത്തണം.
വാര്‍ഡന്‍മാര്‍
വാര്‍ഡന്മാരുടെ എണ്ണം വര്‍ദ്ധിപ്പിച്ച്‌ ഷിഫ്‌റ്റ്‌ സമ്പ്രദായം നടപ്പിലാക്കണം.
കുക്ക്‌
കുക്കുമാരുടെ എണ്ണം വര്‍ദ്ധിപ്പിച്ച്‌ ജോലിസമയം എട്ട്‌ മണിക്കൂറായി നിജപ്പെടുത്തുകയും കുക്കുമാര്‍ക്ക്‌ ഹീറ്റ്‌ അലവന്‍സ്‌ ഏര്‍പ്പെടുത്തുകയും വേണം. കുക്കുമാരുടെ സര്‍വ്വീസ്‌ റഗുലറൈസേഷനും പ്രമോഷന്‍ തീര്‍പ്പാക്കാനും നടപടിയുണ്ടാകണം.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ അദ്ധ്യാപക തസ്‌തികകളിലേക്ക്‌ വകുപ്പിലെ യോഗ്യരായ ജീവനക്കാരില്‍ നിന്നും ബൈട്രാന്‍സ്‌ഫര്‍ നിയമനം നടത്തണം.
മെസ്‌ റിക്കവറി
ഹോസ്റ്റല്‍ ജീവനക്കാരുടെ മെസ്‌ റിക്കവറി നിര്‍ത്തലാക്കണം.
പട്ടികവര്‍ഗ്ഗ വികസനം
ഹരിജന്‍ വെല്‍ഫെയര്‍ വകുപ്പില്‍ നിന്ന്‌ 1975 ല്‍ വേര്‍പെടുത്തി, പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടെ വികസനത്തിനുവേണ്ടി രൂപീകരിച്ച വകുപ്പാണിത്‌. ഐ.ടി.ഡി.പി. കള്‍ രൂപീകരിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ 1989 ല്‍ വകുപ്പ്‌ പുന:സംഘടിപ്പിച്ചു.
സ്റ്റാഫ്‌ പാറ്റേണ്‍
പുതിയ പദ്ധതികള്‍ ആരംഭിക്കുകയും ഹോസ്റ്റലുകളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ സ്റ്റാഫ്‌ പാറ്റേണ്‍ കാലോചിതമായി പരിഷ്‌കരിക്കണം.
സ്‌പെഷ്യല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍

സ്‌പെഷ്യല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ തസ്‌തിക ഗസറ്റഡ്‌ ആയി ഉയര്‍ത്തണം.
കുക്ക്‌

കുക്കുമാരുടെ ഏണ്ണം വര്‍ദ്ധിപ്പിച്ച്‌ ഷിഫ്‌റ്റ്‌ സമ്പ്രദായം ഏര്‍പ്പെടുത്തുകയും ജോലിസമയം എട്ട്‌ മണിക്കൂറായി നിജപ്പെടുത്തുകയും വേണം.
ട്രെയിനിംഗ്‌ ഇന്‍സ്‌ട്രക്‌ടര്‍
ട്രെയിനിംഗ്‌ ഇന്‍സ്‌ട്രക്‌ടര്‍മാര്‍ക്ക്‌ പട്ടികജാതിവികസന വകുപ്പിലെ ട്രെയിനിംഗ്‌ ഇന്‍സ്‌ട്രക്‌ടര്‍മാരുടെ ശമ്പള സ്‌കെയില്‍ അനുവദിക്കണം. 
നഴ്‌സറി ടീച്ചര്‍
പൊതുവിദ്യാഭ്യാസവകുപ്പിലെ പ്രീ-പ്രൈമറി അദ്ധ്യാപകരുടേയും, വകുപ്പിലെ നഴ്‌സറി ടീച്ചര്‍മാരുടേയും നിയമന രീതി പരിഗണിച്ച്‌ ശമ്പളസ്‌കെയില്‍ പുതുക്കി നിശ്ചയിക്കണം.
മെസ്സ്‌ റിക്കവറി
ജീവനക്കാരുടെ മെസ്സ്‌ റിക്കവറി പൂര്‍ണ്ണമായും നിര്‍ത്തലാക്കണം.
മെസ്‌ ബോയ്‌/മെസ്‌ ഗേള്‍
തസ്‌തികകള്‍ക്ക്‌ മറ്റുവകുപ്പുകളിലേതുപോലെ മെസ്സ്‌ അലവന്‍സ്‌ അനുവദിക്കണം.
ടെയ്‌ലറിംഗ്‌ ക്രാഫ്‌റ്റ്‌

വകുപ്പിലെ ടെയ്‌ലറിംഗ്‌ ക്രാഫ്‌റ്റ്‌, എംബ്രോയിഡറി തുടങ്ങിയ കോഴ്‌സുകള്‍ കാലോചിതമായി പരിഷ്‌ക്കരിച്ച്‌ എന്‍.സി.വി.റ്റി.സര്‍ട്ടിഫിക്കറ്റിന്‌ തുല്ല്യമാക്കണം.
ഫുള്‍ടൈം സ്വീപ്പര്‍
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കൂടുതല്‍ ഫുള്‍ടൈം സ്വീപ്പര്‍ തസ്‌തികകള്‍ അനുവദിക്കണം.
പി.റ്റി.എ

റ്റി.ഇ.ഒ-മാരുടെ പി.റ്റി.എ വര്‍ദ്ധിപ്പിക്കണം.
ഗവര്‍ണ്ണറുടെ വസതി
ഗവര്‍ണ്ണറുടെ വസതിയും ഗവര്‍ണറുടെ സെക്രട്ടറിയേറ്റും ചേരുന്നതാണ്‌ രാജ്‌ഭവന്‍. ഐ.എ.എസ്‌ കേഡറിലുള്ള ഗവര്‍ണ്ണറുടെ സെക്രട്ടറിയാണ്‌ ഇത്‌ രണ്ടും കൈകാര്യം ചെയ്യുന്നത്‌. ഗവര്‍ണ്ണറുടെ സെക്രട്ടറിയേറ്റിലെ ജോലികളുടെ രീതി ഗവണ്‍മെന്റ്‌ സെക്രട്ടറിയേറ്റിനോട്‌ സാമ്യമുള്ളതാണെങ്കിലും ഗവര്‍ണ്ണറുടെ വസതിയിലെ ജോലികളുടെ രീതി വ്യത്യസ്‌തമാണ്‌.
നിയമനരീതി
ഗവര്‍ണ്ണറുടെ വസതിയിലെ നിയമനത്തിന്‌ നിലവില്‍ വ്യവസ്ഥാപിതമായ രീതികളില്ല. പൊതുഖജനാവില്‍ നിന്ന്‌ വേതനം പറ്റുന്ന മറ്റെല്ലാ ജീവനക്കാര്‍ക്കും നിയമനത്തിന്‌ വ്യവസ്ഥാപിതമായ രീതികളുണ്ട്‌. ആയതിനാല്‍ ഗവര്‍ണ്ണറുടെ വസതിയിലെ ജീവനക്കാരുടെ നിയമനത്തിന്‌ വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍, രീതികള്‍ എന്നിവ ശുപാര്‍ശ ചെയ്യണം.
കേരളാഹൗസ്‌
സംസ്ഥാന സര്‍ക്കാരിന്റെ ന്യൂഡല്‍ഹിയിലെ ലെയ്‌സണ്‍ ഓഫീസാണ്‌ കേരള ഹൗസ്‌.

കേരളാഹൗസിന്റെയും ഡല്‍ഹിയിലെ ഇതര കേരള സര്‍ക്കാര്‍ ഓഫീസുകളുടെയും നിയന്ത്രണം റസിഡന്റ്‌ കമ്മീഷണര്‍ക്കാണ്‌. ലെയ്‌സണ്‍ വിഭാഗം, പ്രോട്ടോക്കോള്‍ വിഭാഗം, ഗസ്റ്റ്‌ ഹൗസ്‌ എന്നിങ്ങനെ മൂന്ന്‌ പ്രത്യേക വിഭാഗങ്ങളായിട്ടാണ്‌ കേരളാഹൗസ്‌ പ്രവര്‍ത്തിക്കുന്നത്‌. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കും അതിഥികള്‍ക്കും താമസസൗകര്യങ്ങളും വാഹനസൗകര്യങ്ങളും ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തുന്നത്‌ കേരളാഹൗസാണ്‌. കേന്ദ്ര - സംസ്ഥാന ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‌ കേരളാഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിര്‍ണ്ണായക പങ്കുണ്ട്‌. ഫലപ്രദമായ സ്‌പെഷ്യല്‍ റൂളിന്റെ അഭാവം കേരളാഹൗസിന്റെ പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കുന്നുണ്ട്‌.
നിയമന രീതി
വ്യക്തമായ നിയമനരീതി ആവിഷ്‌കരിച്ച്‌ നടപ്പിലാക്കണം.
നിയന്ത്രണം
മുംബൈ കേരളാഹൗസിന്റെ മാതൃകയില്‍ ന്യൂഡല്‍ഹി കേരളാഹൗസിന്റെ നിയന്ത്രണം ടൂറിസം വകുപ്പിന്റെ കീഴില്‍ കൊണ്ടുവരണമെന്ന 9-ാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ പ്രാവര്‍ത്തികമാക്കണം.
ന്യൂഡല്‍ഹി അലവന്‍സ്‌
ന്യൂഡല്‍ഹി അലവന്‍സ്‌ വര്‍ദ്ധിപ്പിക്കണമെന്ന 9-ാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ

നടപ്പാക്കണം.

അലവന്‍സുകള്‍
വാം ക്ലോത്ത്‌ അലവന്‍സ്‌, ഷൂ അലവന്‍സ്‌, യൂണിഫോം അലവന്‍സ്‌ എന്നിവ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണം.
സാമൂഹ്യനീതി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി ക്ഷേമപദ്ധതികള്‍ ഏറ്റെടുത്ത്‌ നടപ്പിലാക്കുന്ന വകുപ്പാണ്‌. ഗുണഭോക്താക്കള്‍ അധികവും വികലാംഗര്‍, വൃദ്ധര്‍, വനിതകള്‍, അശരണര്‍, അനാഥര്‍ തുടങ്ങിയവരാണ്‌. വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‌ താഴെ പറയുന്ന മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
ക്ഷേമസ്ഥാപന സൂപ്രണ്ട്‌ ഗ്രേഡ്‌ I (18740 33680)
ഒമ്പതാം ശമ്പള കമ്മീഷന്‍ സീനിയര്‍ സൂപ്രണ്ട്‌ തസ്‌തികയിലുള്ള ജീവനക്കാര്‍ക്ക്‌ 25 % ഹയര്‍ ഗ്രേഡ്‌ അനുവദിച്ചിട്ടുണ്ട്‌. ഈ വകുപ്പില്‍ ജൂനിയര്‍ സുപ്രണ്ട്‌ തസ്‌തികയില്‍ നിന്ന്‌ സീനിയര്‍ സൂപ്രണ്ട്‌ തസ്‌തികയിലേയ്‌ക്കും സമാന ശമ്പള സ്‌കെയിലിലുള്ള ക്ഷേമസ്ഥാപന സൂപ്രണ്ട്‌ ഗ്രേഡ്‌ I തസ്‌തികയിലേയ്‌ക്ക്‌ ഉദ്യോഗക്കയറ്റം ലഭിക്കുന്നു. എന്നാല്‍ വിശേഷാല്‍ ചട്ടപ്രകാരം ഓപ്‌ഷനില്ലാതെയാണ്‌ ക്ഷേമസ്ഥാപന സൂപ്രണ്ട്‌ ഗ്രേഡ്‌ I ആയി നിയമിക്കപ്പെടുന്നത്‌. ഈ വിഭാഗം ജീവനക്കാര്‍ക്ക്‌ സീനിയര്‍ സൂപ്രണ്ട്‌ തസ്‌തികയ്‌ക്ക്‌ അനുവദിച്ചപോലെ 25% ഹയര്‍ ഗ്രേഡ്‌ ലഭിക്കുന്നില്ല. ഈ അപാകത പരിഹരിക്കപ്പെടണം.
പ്രൊബോഷന്‍ ഓഫീസര്‍ ഗ്രേഡ്‌ II (16180 29180)
വകുപ്പില്‍ നിലവില്‍ 26 പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ്‌ II -ന്റെ തസ്‌തികയാണുള്ളത്‌. തസ്‌തികയുടെ ഭാരിച്ച ഉത്തരവാദിത്ത്വങ്ങളും ജോലി ഭാരവും കണക്കിലെടുത്ത്‌ സ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.

ക്ഷേമസ്ഥാപന സൂപ്രണ്ട്‌ ഗ്രേഡ്‌ II (15380 25900)

വകുപ്പില്‍ ക്ഷേമസ്ഥാപന സുപ്രണ്ട്‌ വിഭാഗത്തില്‍ 16 തസ്‌തികകള്‍ നിലവിലുണ്ട്‌. ഹെഡ്‌ അക്കൗണ്ടന്റ്‌ / ഹെഡ്‌ക്ലാര്‍ക്ക്‌ തസ്‌തികയില്‍ നിന്ന്‌ ഉദ്യോഗക്കയറ്റം ലഭിച്ച്‌ ജൂനിയര്‍ സുപ്രണ്ട്‌ തസ്‌തികയില്‍ എത്തുന്ന ജീവനക്കാരന്‌ 16180 -29180 ശമ്പള സ്‌കെയിലില്‍ നിയമനം ലഭിക്കുമ്പോള്‍ ഹെഡ്‌ അക്കൗണ്ടന്റ്‌ / ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്‌തികയ്‌ക്ക്‌ സമാന തസ്‌തികയായ ചൈല്‍ഡ്‌ വെല്‍ഫെയര്‍ ഇന്‍സ്‌പെക്‌ടര്‍ / സൂപ്രണ്ട്‌ ഗ്രേഡ്‌ II തസ്‌തികയില്‍ നിന്ന്‌ പ്രൊമോഷന്‍ ലഭിച്ച്‌ ക്ഷേമസ്ഥാപന സൂപ്രണ്ട്‌ ഗ്രേഡ്‌ തസ്‌തികയിലെത്തുന്ന ജീവനക്കാര്‍ക്ക്‌ 15350 -25900 ശമ്പള സ്‌കെയില്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. ഇത്‌ അപാകതയായി തുടരുന്നു. ആയതിനാല്‍ ഈ തസ്‌തികയ്‌ക്ക്‌ 16180 - 29180 ശമ്പള സ്‌കെയിലിന്‌ ആനുപാതികമായ സ്‌കെയില്‍ അനുവദിക്കേണ്ടതാണ്‌.

സൂപ്പര്‍വൈസര്‍ വി.റ്റി.സി /സോഷ്യല്‍ സയന്റിസ്റ്റ്‌ (14620 25280)

വകുപ്പിലെ ചൈല്‍ഡ്‌ വെല്‍ഫെയര്‍ ഇന്‍സ്‌പെക്‌ടര്‍ / സുപ്രണ്ട്‌ ഗ്രേഡ്‌ III തസ്‌തികയില്‍ (14620-25280) നിന്ന്‌ സൂപ്പര്‍വൈസര്‍ വി.റ്റി.സി / സോഷ്യല്‍ സയന്റിസ്റ്റ്‌ തസ്‌തികയിലേക്ക്‌ ഉദ്യോഗക്കയറ്റം ലഭിക്കുന്ന ജീവനക്കാരന്‌ സമാന ശമ്പള സ്‌കെയിലിലാണ്‌ നിലവില്‍ ഉദ്യോഗക്കയറ്റം ലഭിക്കുന്നത്‌. ഇത്‌ പരിഹരിക്കുന്നതിനായി സൂപ്പര്‍വൈസര്‍ വി.റ്റി.സി /സോഷ്യല്‍ സയന്റിസ്റ്റ്‌ തസ്‌തികയുടെ സ്‌കെയില്‍ ഉയര്‍ത്തി നിശ്ചയിക്കണം.

മേട്രണ്‍ ഗ്രേഡ്‌ II
വകുപ്പില്‍ ആയ തസ്‌തികയില്‍ നിന്നും ഉദ്യോഗക്കയറ്റം വഴിയാണ്‌ മേട്രണ്‍ ഗ്രേഡ്‌ II തസ്‌തികയില്‍ നിയമനം നടത്തുന്നത്‌. രണ്ടു തസ്‌തികകളുടെയും ശമ്പള സ്‌കെയിലുകള്‍ 8730 - 13540 തന്നെയാണ്‌. ഇത്‌ പരിഹരിച്ച്‌ മേട്രണ്‍ ഗ്രേഡ്‌ II തസ്‌തികയ്‌ക്ക്‌ ഉയര്‍ന്ന സ്‌കെയില്‍ അനുവദിക്കണം.
വി.റ്റി.സി ഇന്‍സ്‌ട്രക്‌ടര്‍മാര്‍
ജുവൈനല്‍ ഹോം ഇന്‍സ്‌ട്രക്‌ടര്‍മാരുടെ ശമ്പള സ്‌കെയില്‍ വി.റ്റി.സി ഇന്‍സ്‌ട്രക്‌ടര്‍മാര്‍ക്കും അനുവദിക്കണം.
വിമെന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍
വിമെന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ തസ്‌തിക വകുപ്പിലെ ജീവനക്കാരുടെ പ്രമോഷന്‍ തസ്‌തികയാക്കണം.
കുക്ക്‌ (8730- 13540)
ക്ഷേമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഈ വിഭാഗം ജീവനക്കാര്‍ക്ക്‌ യൂണിഫോറം അലവന്‍സ്‌ അനുവദിക്കന്നതോടൊപ്പം ജോലി ഭാരം കണക്കിലെടുത്ത്‌ പ്രത്യേക അലവന്‍സ്‌ അനുവദിക്കേണ്ടതാണ്‌. ഇവരുടെ ജോലി സമയം എട്ട്‌ മണിക്കൂറായി ക്രമീകരിച്ച്‌ അതിനനുസരിച്ച്‌ തസ്‌തികകള്‍ അനുവദിക്കണം. കുക്കുമാര്‍ക്ക്‌ 1;1;1 അനുപാതത്തില്‍ റേഷ്യോ പ്രൊമോഷന്‍ അനുവദിക്കണം.
സ്‌പെഷ്യല്‍ അലവന്‍സ്‌
ആയ /മേട്രന്‍ ഗ്രേഡ്‌ II , ഗ്രേഡ്‌ I തസ്‌തികയില്‍ ജീവനക്കാര്‍ക്ക്‌ ഇരുപത്തിനാല്‌ മണിക്കൂറും ജോലി ചെയ്യേണ്ടിവരുന്നു. ജോലി സമയം ക്രമീകരിക്കുകയും ജോലി ഭാരത്തിനനുസരിച്ച്‌ സ്‌പെഷ്യല്‍ അലവന്‍സ്‌ അനുവദിക്കുകയും വേണം. കെയര്‍ടേക്കര്‍ മാരുടെ ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്തണം. ജോലി ഭാരത്തിനനുസരിച്ച്‌ സ്‌പെഷ്യല്‍ അലവന്‍സ്‌ അനുവദിക്കണം.

പി.സി.എ

പി.സി.എ ശാസ്‌ത്രീയമായി പരിഷ്‌കരിക്കണം.
ക്യാഷ്‌ അലവന്‍സ്‌
ഐ.സി.ഡി.എസ്‌. സൂപ്പര്‍ വൈസര്‍മാര്‍ക്ക്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥ എന്ന നിലയില്‍ വലിയ തോതില്‍ പണം കൈകാര്യം ചെയ്യേണ്ടിവരുന്നതിനാല്‍ ക്യാഷ്‌ അലവന്‍സ്‌ അനുവദിക്കണം.
സ്ഥിരം നിയമനം
ഐ.സി.പി.എസ്‌, നിര്‍ഭയ, സുരക്ഷാ മിഷന്‍, വികലാംഗ കമ്മീഷണറേറ്റ്‌ തുടങ്ങിയവ വകുപ്പിന്റെ സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുന്നു. ഇവിടെ വകുപ്പിലെ ജിവനക്കാരെ നിയമിക്കണം.

സോയില്‍ സര്‍വ്വേ ആന്റ്‌ സോയില്‍ കണ്‍സര്‍വേഷന്‍

മണ്ണ്‌ സംരക്ഷണ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌, മണ്ണ്‌ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളെ സംയോജിപ്പിച്ച്‌ സ്വതന്ത്ര വകുപ്പായി പ്രവര്‍ത്തിപ്പിക്കണമെന്ന മുന്‍ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ നടപ്പിലാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം ഉണ്ടാകണം.

വകുപ്പ്‌ സംയോജനം
മണ്ണ്‌ സംരക്ഷണവും പര്യവേഷണവും ഒരു വകുപ്പാക്കി മാറ്റണം.
ട്രാവലിംഗ്‌ അലവന്‍സ്‌
ഒരു ഓഫീസിന്റെ പ്രവര്‍ത്തന പരിധി മൂന്ന്‌ താലൂക്ക്‌ ഏരിയയാണ്‌. ഒരു മാസത്തില്‍ പതിനഞ്ചിലധികം യാത്രകള്‍ വേണ്ടിവരുന്നതിനാല്‍ പ്രവര്‍ത്തന പരിധി കണക്കിലെടുത്ത്‌ ട്രാവലിംഗ്‌ അലവന്‍സിന്റെ സ്ലാബ്‌ ഉയര്‍ത്തി നിശ്ചയിക്കണം.
സ്‌പോര്‍ട്‌സ്‌ & യൂത്ത്‌ അഫയേഴ്‌സ്‌
1987 ലാണ്‌ വകുപ്പ്‌ രൂപീകരിച്ചത്‌. സ്‌പോര്‍ട്‌സ്‌ അതോറിട്ടി ഓഫ്‌ ഇന്ത്യ, സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍, യൂണിവേഴ്‌സിറ്റികള്‍, വിദ്യാഭ്യാസവകുപ്പ്‌, സംസ്ഥാനത്തെ വിവിധ സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയുടെ കായികവിനോദങ്ങള്‍ നടത്തുകയാണ്‌ ഈ വകുപ്പില്‍ നിക്ഷിപ്‌തമായിട്ടുള്ള ഉത്തരവാദിത്വം. കോഴിക്കോട്‌ സ്‌പോര്‍ട്‌സ്‌ ഹോസ്റ്റല്‍, രാജീവ്‌ ഗാന്ധി സ്‌പോര്‍ട്‌സ്‌ മെഡിസിന്‍ സെന്റര്‍, പൂവ്വാര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ സെന്റര്‍, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളിലുള്ള എസ്‌.പി.ഡി.എ സെന്ററുകള്‍, തലശ്ശേരി ജിംനാസ്റ്റിക്‌ സെന്റര്‍, ആലപ്പുഴ വാട്ടര്‍ സ്‌പോര്‍ട്‌സ്‌ സെന്റര്‍ എന്നീ സ്ഥാപനങ്ങളുടെ ഭരണപരമായ നിയന്ത്രണം ഈ വകുപ്പിനാണ്‌.
ഡയറക്ടറേറ്റ്‌ ശക്തിപ്പെടുത്തണം
കോഴിക്കോട്‌, എറണാകുളം എന്നിവിടങ്ങളില്‍ റീജിയണല്‍ ആഫീസുകള്‍ ആരംഭിക്കണം.


സ്റ്റേറ്റ്‌ ആര്‍ക്കൈവ്‌സ്‌
കേരളത്തിലെ ചരിത്ര പ്രാധാന്യമുള്ളതും പുരാതനവുമായ രേഖകള്‍ കണ്ടെത്തുകയും അവ ശാസ്‌ത്രീയമായി സംരക്ഷിക്കുകയും ചെയ്യുന്ന വകുപ്പാണിത്‌. പുരാലിഖിതങ്ങളും രേഖകളും ആധുനിക ലിപിയിലേയ്‌ക്ക്‌ മാറ്റുന്നതും വ്യാഖ്യാനിക്കുന്നതും ഈ വകുപ്പിന്റെ ജോലിയാണ്‌. 
റീജിയണല്‍ ഓഫീസ്‌ സൂപ്രണ്ട്‌ 
ശമ്പളം, ലീവ്‌, ഇന്‍ക്രിമെന്റ്‌, ഗ്രേഡ്‌ തുടങ്ങിയ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന്‌ നിലവില്‍ ഡയറക്‌ടര്‍ക്ക്‌ മാത്രമാണ്‌ അധികാരമുള്ളത്‌. ഈ അധികാരങ്ങള്‍ റീജിയണല്‍ സൂപ്രണ്ടുമാര്‍ക്ക്‌ വികേന്ദ്രീകരിച്ച്‌ നല്‍കണം.
പ്രിസര്‍വ്വേഷന്‍ സൂപ്പര്‍വൈസര്‍ 
1:3 അനുപാതത്തില്‍ റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
അസിസ്റ്റന്റ്‌ ആര്‍ക്കിവിസ്റ്റ്‌ ഗ്രേഡ്‌ II

യു.ഡി. ക്ലര്‍ക്ക്‌ തസ്‌തികയ്‌ക്ക്‌ തുല്യമായി സ്‌കെയില്‍ അനുവദിക്കണം. 1:3 അനുപാതത്തില്‍ റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
ആര്‍ക്കിവിസ്റ്റ്‌
1:3 അനുപാതത്തില്‍ റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
ബയന്റര്‍ 
കാലപ്പഴക്കം ചെന്ന രേഖകള്‍ ബയിന്റ്‌ ചെയ്‌ത്‌ സംരക്ഷിക്കുകയാണ്‌ ഇവരുടെ ജോലി. ശമ്പളസ്‌കെയില്‍ പ്രിന്റിംഗ്‌ വകുപ്പിലെ ബയന്റര്‍മാരുടെ ശമ്പള സ്‌കെയിലിന്‌ തുല്യമാക്കണം. ബയിന്റര്‍ തസ്‌തികയ്‌ക്ക്‌ 1:1:1 എന്ന അനുപാതത്തില്‍ റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
മെന്‍ഡര്‍ 
മെന്‍ഡര്‍ തസ്‌തിക പ്രിസര്‍വ്വേഷന്‍ അസിസ്റ്റന്റ്‌ എന്ന്‌ പുനര്‍ നാമകരണം ചെയ്യണം. 2:1 അനുപാതത്തില്‍ റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
റെക്കോര്‍ഡ്‌സ്‌ അലവന്‍സ്‌ 
റേക്കോര്‍ഡ്‌ സൂക്ഷിപ്പിന്റെ ചുമതലയുള്ള ബയിന്റര്‍, മെന്‍ഡര്‍ തസ്‌തികകള്‍ക്കുള്ള അലവന്‍സ്‌ വര്‍ദ്ധിപ്പിക്കണം.
സ്റ്റേറ്റ്‌ സെന്‍ട്രല്‍ ലൈബ്രറി
1988 മുതല്‍ സ്റ്റേറ്റ്‌ സെന്‍ട്രല്‍ ലൈബ്രറിയായി ഉയര്‍ത്തപ്പെട്ടതിനെ തുടര്‍ന്ന്‌ പ്രത്യേക വകുപ്പായി പ്രവര്‍ത്തിക്കുന്നു. ഗ്രന്ഥശാല സേവനത്തോടൊപ്പം കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം ക്ലാസ്സുകള്‍ സംഘടിപ്പിക്കുക, സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുക, ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌ നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ വകുപ്പുമുഖേന നടപ്പിലാക്കുന്നു.
അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌

സ്റ്റേറ്റ്‌ സെന്‍ട്രല്‍ ലൈബ്രറിയില്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്ക്‌ സ്‌പെഷ്യല്‍ റൂള്‍ രൂപീകരിക്കുകയും അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌ തസ്‌തികയില്‍ വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ നിന്നും പ്രമോഷന്‍ നല്‍കണം.
ഡെപ്യൂട്ടി സ്റ്റേറ്റ്‌ ലൈബ്രേറിയന്‍
ഡെപ്യൂട്ടി സ്റ്റേറ്റ്‌ ലൈബ്രേറിയന്‍ തസ്‌തികയ്‌ക്ക്‌ 9-ാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്‌ത 29180-40640 സ്‌കെയിലില്‍ അനുവദിക്കണം.
ലൈബ്രേറിയന്‍ ഗ്രേഡ്‌ II

9-ാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്‌ത 19240 - 32110 എന്ന സ്‌കെയിലിന്‌ സമാനമായി സ്‌കെയില്‍ ഉയര്‍ത്തുകയും ഗസറ്റഡ്‌ തസ്‌തികയായി നിശ്ചയിക്കുകയും വേണം.
ബയിന്‍ഡര്‍
ഓരോ വര്‍ഷവും 50,000 ത്തിലധികം പുസ്‌തകങ്ങളും ഗസറ്റുകളും മറ്റു ആനുകാലികങ്ങളും ബയിന്‍ഡ്‌ ചെയ്യുന്ന ഭാരിച്ച ജോലിയാണ്‌ വകുപ്പില്‍ ആകെയുള്ള രണ്ട്‌ ബയിന്‍ഡര്‍മാര്‍ക്കുള്ളത്‌. അതിനാല്‍ പുസ്‌തകങ്ങളുടെയും ആനുകാലികങ്ങളുടെയും എണ്ണത്തിനനുസരിച്ച്‌ കൂടുതല്‍ ബയിന്‍ഡര്‍ തസ്‌തിക അനുവദിക്കുകയും 1:1 അനുപാതത്തില്‍ റേഷ്യോ പ്രമോഷന്‍ അനുവദിക്കുകയും വേണം.
കോമണ്‍പൂള്‍ ലൈബ്രേറിയന്‍സ്‌
സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ആര്‍ട്‌സ്‌ & സയന്‍സ്‌ കോളേജുകള്‍, വിവിധ കമ്മീഷനുകള്‍ എന്നിവയുടെ ലൈബ്രറികളില്‍ ലൈബ്രേറിയന്‍ ഗ്രേഡ്‌ I, II, III, IV തസ്‌തികകളില്‍ കോമണ്‍പൂള്‍ ലൈബ്രേറിയന്മാര്‍ ജോലിചെയ്യുന്നു.

ഇതിനെ ഏകോപിപ്പിച്ച്‌ പ്രത്യേക വകുപ്പ്‌ രൂപീകരിക്കണം.

റേഷ്യോ പ്രമോഷന്‍
ലൈബ്രേറിയന്‍ ഗ്രേഡ്‌ IV, III, II തസ്‌തികകള്‍ 1:1:1 അനുപാതത്തില്‍ റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.

ഗ്രേഡിംഗ്‌

ലൈബ്രറികളുടെ ഗ്രേഡിംഗ്‌ യഥാസമയം നടത്തണം.
സ്റ്റേറ്റ്‌ ഇന്‍ഷ്വറന്‍സ്‌

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഇന്‍ഷ്വറന്‍സും ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സും ഈ വകുപ്പാണ്‌ കൈകാര്യം ചെയ്യുന്നത്‌. മറ്റ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനികളെ അപേക്ഷിച്ച്‌ ഉയര്‍ന്ന ബോണസ്‌ നല്‍കുന്നതിന്‌ വകുപ്പിന്‌ കഴിയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അപകട ഇന്‍ഷ്വറന്‍സ്‌ പദ്ധതി നടപ്പിലാക്കുന്നതും വകുപ്പ്‌ മുഖേനയാണ്‌. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടപ്പിലാക്കുന്ന ഇന്‍ഷ്വറന്‍സ്‌ പദ്ധതികള്‍ പൂര്‍ണ്ണമായും വകുപ്പിന്റെ ഭാഗമാക്കി വകുപ്പിനെ ശക്തിപ്പെടുത്തണം.
ജില്ലാ ഓഫീസുകള്‍
ജില്ലാ ഓഫീസുകളില്‍ ജോലിഭാരത്തിന്‌ അനുസൃതമായി തസ്‌തികകള്‍ അനുവദിക്കണം.
ഇന്‍സെന്റീവ്‌

വകുപ്പിലെ ജീവനക്കാര്‍ക്ക്‌ ബിസിനസിന്‌ ആനുപാതികമായി ഇന്‍സെന്റീവ്‌ അനുവദിക്കണം.
പരിശീലനം
എല്ലാ ജീവനക്കര്‍ക്കും ഇന്‍ഷ്വറന്‍സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ നടത്തുന്ന പരിശീലനം നല്‍കണം.
ഭാഗ്യക്കുറി

1967ല്‍ രൂപീകൃതമായ ഭാഗ്യക്കുറിവകുപ്പ്‌ സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനത്തില്‍ നിര്‍ണ്ണായക പങ്ക്‌ വഹിക്കുന്നു. പുതുതായി ആരംഭിച്ച കാരുണ്യാ ബെനവലന്റ്‌ ഫണ്ട്‌ ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക്‌ ചികിത്സാ സഹായം ലഭ്യമാക്കുന്നുണ്ട്‌. വകുപ്പില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളിലൂടെ ജോലിഭാരം ക്രമാതീതമായി വര്‍ദ്ധിച്ചെങ്കിലും ആനുപാതികമായ വര്‍ദ്ധനവ്‌ സ്റ്റാഫ്‌ പാറ്റേണില്‍ ഉണ്ടായിട്ടില്ല. ഓഫീസുകളുടെ ഭൗതിക സാഹചര്യവും തീര്‍ത്തും അപര്യാപ്‌തവുമാണ്‌.
താലൂക്ക്‌തല ഓഫീസുകള്‍

ഒന്‍പതാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്യുകയും മൂന്ന്‌ ജില്ലകളില്‍ ആരംഭിക്കുകയും

2014-15 ലെ ബജറ്റില്‍ പ്രഖ്യാപിച്ചതുമായ താലൂക്ക്‌തല ഓഫീസുകള്‍ അവശേഷിക്കുന്ന 11 ജില്ലകളിലും ആരംഭിക്കണം.
സ്റ്റാഫ്‌ പാറ്റേണ്‍ പുതുക്കി നിശ്ചയിക്കണം
ജോലിഭാരം ഗണ്യമായി വര്‍ദ്ധിച്ചുവെങ്കിലും വകുപ്പിന്റെ ആരംഭകാലത്തെ സ്റ്റാഫ്‌ പാറ്റേണില്‍ കാര്യമായ വര്‍ദ്ധനവ്‌ ഉണ്ടായിട്ടില്ല. നിലവില്‍ 214 ക്ലറിക്കല്‍ തസ്‌തികകളാണുള്ളത്‌. ഏകദേശം ഇത്രയും താല്‍ക്കാലിക ജീവനക്കാരും വകുപ്പില്‍ ജോലി ചെയ്യുന്നു്‌. പ്രതിമാസം ശരാശരി 30 കോടിയോളം രൂപയുടെ പണമിടപാടുകള്‍ ജില്ലാ ഓഫീസില്‍ നടക്കുന്നു. താല്‍ക്കാലിക ജീവനക്കാര്‍ ഉണ്ടാക്കുന്ന നഷ്‌ടങ്ങള്‍ക്ക്‌്‌ സ്ഥിരം ജീവനക്കാര്‍ ഉത്തരവാദിത്വം ഏല്‍ക്കേണ്ടിവരുന്നു. ആയതിനാല്‍ താല്‍ക്കാലിക തസ്‌തികകള്‍ സ്ഥിരം തസ്‌തികകളാക്കി മാറ്റുകയും ആനുപാതികമായി ജൂനിയര്‍ സൂപ്രണ്ട്‌, സീനിയര്‍ സൂപ്രണ്ട്‌, അസിസ്റ്റന്റ്‌ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ തസ്‌തികകള്‍ അനുവദിക്കുകയും വേണം.
ഇന്റേണല്‍ ഓഡിറ്റ്‌ വിഭാഗം
കോടികളുടെ വിറ്റുവരവ്‌ നടക്കുന്ന വകുപ്പിന്റെ ഇന്റേണല്‍ ഓഡിറ്റ്‌ സംവിധാനം

കാര്യക്ഷമല്ല. ഒരു അക്കൗണ്ട്‌സ്‌ ഓഫീസര്‍ തസ്‌തികയും, രണ്ട്‌ സീനിയര്‍ ഓഡിറ്റര്‍ തസ്‌തികയും അനുവദിച്ച്‌ ഓഡിറ്റ്‌ വിഭാഗം ശക്തിപ്പെടുത്തണം.
കാരുണ്യാചികിത്സാ സഹായ പദ്ധതി
കാരുണ്യാ ബനവലന്റ്‌ ഫണ്ടിന്റെ സംസ്ഥാനതല ഓഫീസില്‍ നോഡല്‍ ഓഫീസറായി ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ്‌ വകുപ്പില്‍ നിന്നും ഉള്ളത്‌. വളരെ ശ്രദ്ധയോടും ഉത്തരവാദിത്വത്തോടും കൂടി നിര്‍വ്വഹിക്കേണ്ട കാരുണ്യാ ഫണ്ടിന്റെ സംസ്ഥാനതല ഓഫീസില്‍ ജോലിയുടെ ഉത്തരവാദിത്വവും വ്യാപ്‌തിയും കണക്കിലെടുത്ത്‌ ആവശ്യമായ തസ്‌തികകള്‍ സൃഷ്‌ടിച്ച്‌ പദ്ധതി നടപ്പിലാക്കണം.
കാഷ്യര്‍
എല്ലാ ലോട്ടറി ഓഫീസിലും കാഷ്യര്‍ തസ്‌തിക അനുവദിക്കണം.

കാഷ്യര്‍ അലവന്‍സ്‌ കാലോചിതമായി വര്‍ദ്ധിപ്പിക്കണം.
നൈറ്റ്‌ വാച്ചര്‍:- എല്ലാ ഓഫീസുകളിലും നൈറ്റ്‌ വാച്ചര്‍ തസ്‌തിക അനുവദിക്കണം.
ലോട്ടറി ഇന്റലിജന്‍സ്‌ :- ലോട്ടറി ഇന്റലിജന്‍സ്‌ വിഭാഗം രൂപീകരിക്കണം.
ഇന്‍സെന്റീവ്‌
വില്‍പ്പനയും, ലാഭവിഹിതവുമായി ബന്ധപ്പെടുത്തി ഇന്‍സെന്റീവില്‍ വര്‍ദ്ധന അനുവദിക്കണം.

കൗണ്ടിംഗ്‌ മെഷീനുകള്‍/ഫേക്ക്‌ നോട്ട്‌ ഡിറ്റക്‌ടര്‍
കള്ളനോട്ട്‌ കണ്ടുപിടിക്കുന്നതിനും നോട്ടുകള്‍ എണ്ണുന്നതിനും ഉള്ള യന്ത്രങ്ങള്‍ എല്ലാ ഭാഗ്യക്കുറി ഓഫീസുകളിലും സ്ഥാപിക്കണം.

സ്റ്റേറ്റ്‌ പ്ലാനിംഗ്‌ ബോര്‍ഡ്‌
പഞ്ചവത്സര പദ്ധതി, വാര്‍ഷിക പദ്ധതി എന്നിവയുടെ രൂപീകരണം, സാമ്പത്തിക

വിഭവങ്ങളുടെ വിലയിരുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുകയും, സാമ്പത്തികനയപരമായ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്‌ ഉപദേശ നിര്‍ദ്ദേശങ്ങള്‍

നല്‌കുകയും ചെയ്യുന്ന സംവിധാനമാണ്‌ സംസ്ഥാന പ്ലാനിംഗ്‌ ബോര്‍ഡ്‌. മുഖ്യമന്ത്രി ചെയര്‍മാനും,

സര്‍ക്കാരിനാല്‍ നിയമിക്കപ്പെടുന്ന കാബിനറ്റ്‌ പദവിയുള്ള ഒരാള്‍ വൈസ്‌ ചെയര്‍മാനുമായ

സംവിധാനമാണിത്‌.
ജലഗതാഗതം
ജലഗതാഗത വകുപ്പില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നീ ഏഴ്‌ ജില്ലകളിലായി സ്റ്റേഷനാഫീസുകളും ചങ്ങനാശ്ശേരി, എറണാകുളം,

തൃക്കരിപ്പൂര്‍ മേഖലാ ആഫീസുകളും ആലപ്പുഴ ആസ്ഥാനമായി ഡയറക്‌ടറാഫീസും പ്രവര്‍ത്തിക്കുന്നു. ചുരുങ്ങിയ ചെലവില്‍ യാത്രാസൗകര്യവും ചരക്ക്‌ ഗതാഗതവും ലഭ്യമാക്കുന്ന വകുപ്പാണിത്‌.
പൊതു നിര്‍ദ്ദേശങ്ങള്‍
്‌ വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട്‌ വകുപ്പിനെ കൂടുതല്‍ കാര്യക്ഷമമാക്കണം. ബോട്ട്‌ മെയിന്റനന്‍സ്‌ വിഭാഗം കാര്യക്ഷമമാക്കണം. ഈ വിഭാഗത്തിലെ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്‌ ആധുനിക സംവിധാനങ്ങളോടുകൂടിയുള്ള യാത്രാബോട്ടുകള്‍ അനുവദിക്കണം.
20 വര്‍ഷം മുമ്പുള്ള ഷെഡ്യൂള്‍ സമ്പ്രദായം നിലനില്‍ക്കുന്നു. ഗ്രാമീണ മേഖലയില്‍ പുതിയ റോഡുകള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ ഷെഡ്യൂളുകള്‍ പുന:ക്രമീകരിക്കണം.
ജെട്ടികളുടെ വര്‍ദ്ധനക്കനുസരിച്ച്‌ ഷെഡ്യൂള്‍ ടൈം പുനക്രമീകരിക്കണം.
ലസ്‌കര്‍
ഏറ്റവും അപകടകരവും, വൃത്തിഹീനവുമായ സാഹചര്യത്തിലും ജോലി ചെയ്യുന്ന ലാസ്‌കര്‍മാര്‍ക്ക്‌ ജോലി സ്വഭാവം കണക്കിലെടുത്ത്‌ പ്രത്യേക പരിഗണന നല്‍കി ഉയര്‍ന്ന സ്‌കെയില്‍ അനുവദിക്കണം. 1:1:1 റേഷ്യോ പ്രൊമോഷന്‍ അനുവദിക്കണം.
റെയിന്‍കോട്ട്‌ അലവന്‍സ്‌ നിലവില്‍ 125/- രൂപ എന്നത്‌ കാലോചിതമായി

വര്‍ദ്ധിപ്പിക്കണം.

അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നതിനാല്‍ ആരോഗ്യവകുപ്പിലെ ജിവനക്കാര്‍ക്ക്‌ അനുവദിച്ചപോലെ 45 ദിവസം കോമ്പന്‍സേഷന്‍ അവധി അനുവദിക്കണം.
സ്രാങ്ക്‌, ബോട്ട്‌ ഡ്രൈവര്‍, ബോട്ട്‌ മാസ്റ്റര്‍
സ്രാങ്ക്‌, ബോട്ട്‌ ഡ്രൈവര്‍, ബോട്ട്‌ മാസ്റ്റര്‍ തസ്‌തികകളില്‍ 1:1 അനുപാതത്തില്‍ റേഷേ്യാപ്രൊമോഷന്‍ അനുവദിക്കണം.
ചാര്‍ജ്‌മാന്‍ കാര്‍പ്പെന്റര്‍
ചാര്‍ജ്ജ്‌മാന്‍, സ്‌മിത്തി ചാര്‍ജ്ജ്‌ മാന്‍, കാര്‍പ്പന്റര്‍ ചാര്‍ജ്ജ്‌മാന്‍ എന്നിവരുടെ യോഗ്യതയും ജോലിയുടെ സ്വഭാവവും സമാനമാണ്‌. എന്നാല്‍ ശമ്പള നിരക്കില്‍ ചാര്‍ജ്ജ്‌മാന്‍, സ്‌മിത്തി ചാര്‍ജ്ജ്‌ മാന്‍ എന്നിവര്‍ക്ക്‌ താഴെയാണ്‌ കാര്‍പ്പന്റര്‍ ചാര്‍ജ്ജ്‌മാന്‌ ശമ്പള സ്‌കെയില്‍ നല്‍കിയിട്ടുള്ളത്‌. റിപ്പയര്‍ മെയിന്റനന്‍സ്‌ വിംഗിലെ ബോട്ട്‌ കണ്‍സ്‌ട്രക്ഷന്‍ വര്‍ക്കുകളുടെ മുഴുവന്‍ ചുമതലയും വഹിക്കുന്ന സൂപ്പര്‍ വൈസറി തസ്‌തികയായ ചാര്‍ജ്ജ്‌മാന്‍ കാര്‍പ്പെന്റര്‍ തസ്‌തികയുടെ ശമ്പളസ്‌കെയില്‍ മറ്റ്‌ രണ്ട്‌ വിഭാഗങ്ങള്‍ക്കുമൊപ്പം ഏകീകരിക്കണം.
സ്റ്റേഷന്‍ മാസ്റ്റര്‍
1:1 അനുപാതത്തില്‍ റേഷ്യാ പ്രൊമോഷന്‍ അനുവദിക്കണം.
ഓപ്പറേറ്റിംഗ്‌ വിഭാഗം
സൈന്‍ ഓണ്‍ മുതല്‍ സൈന്‍ ഓഫ്‌ (24 മണിക്കൂര്‍) വരെ ഡ്യൂട്ടി ടൈം ആയി പരിഗണിച്ച്‌ ഓഫ്‌ അനുവദിക്കണം.
റിപ്പയര്‍ & മെയിന്റനന്‍സ്‌ വിഭാഗം
റിപ്പയര്‍ & മെയിന്റനന്‍സ്‌ വിഭാഗത്തിനും റിസ്‌ക്‌ അലവന്‍സ്‌ അനുവദിക്കണം. ചപ്പല്‍ അലവന്‍സ്‌ എന്നത്‌ സേഫ്‌റ്റി ഷൂ ആയി മാറ്റണം. (ഫാക്‌ടറീസ്‌ & ബോയിലേഴ്‌സ്‌ ആക്‌ട്‌

അനുസരിച്ച്‌)
അലവന്‍സുകള്‍
യൂണിഫോം അലവന്‍സ്‌
യൂണിഫോം അലവന്‍സ്‌ കാലോചിതമായി വര്‍ദ്ധിപ്പിക്കണം.
റിസ്‌ക്‌ അലവന്‍സ്‌

റിസ്‌ക്കലവന്‍സ്‌ നിലവില്‍ 90/- രൂപയാണ്‌. ഇത്‌ അപര്യാപ്‌തമാണ്‌. 9-ാം ശമ്പള പരിഷ്‌ക്കരണത്തില്‍ എല്ലാ റണ്ണിംഗ്‌ സ്റ്റാഫിനും കൂടി ബാധകമാക്കിയിരുന്നെങ്കിലും ചെക്കര്‍മാര്‍ക്ക്‌ അനുവദിച്ചിരുന്നില്ല. ചെക്കര്‍ വിഭാഗത്തിനുകൂടി റിസ്‌ക്‌ അലവന്‍സ്‌ അനുവദിക്കണം.
റണ്ണിംഗ്‌ ബാറ്റ
റണ്ണിംഗ്‌ ബാറ്റ നിലവില്‍ രണ്ടര രൂപയാണ്‌., ഇത്‌ കാലോചിതമായി വര്‍ദ്ധിപ്പിക്കണം.
ടിക്കറ്റ്‌ അലവന്‍സ്‌
ടിക്കറ്റ്‌ അലവന്‍സ്‌ കാലോചിതമായി വര്‍ദ്ധിപ്പിക്കണം.
അടിസ്ഥാന സൗകര്യങ്ങള്‍
രാത്രി സ്റ്റേ ഉള്ള സര്‍വ്വീസുകള്‍ക്ക്‌ ജീവനക്കാര്‍ക്ക്‌ വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനും സൗകര്യം ഉണ്ടാക്കണം.
സ്റ്റേഷനറി

സംസ്ഥാനത്തെ എല്ലാ ഓഫീസുകള്‍ക്കും ആവശ്യമായ സ്റ്റേഷനറി സാധനങ്ങളും ഓഫീസ്‌ ഉപകരണങ്ങളും സംഭരിച്ച്‌ വിതരണം ചെയ്യുന്ന ജോലിയാണ്‌ സ്റ്റേഷനറി വകുപ്പ്‌ നിര്‍വ്വഹിക്കുന്നത്‌. വകുപ്പുകളുടെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായുള്ള കമ്പ്യൂട്ടറുകള്‍ക്ക്‌ ആവശ്യമായ സ്‌പെയര്‍ പാര്‍ട്‌സുകളും അനുബന്ധ സാധനങ്ങളും വിതരണം ചെയ്യുന്നതും വകുപ്പ്‌ മുഖേനയാണ്‌.
സ്‌പെഷല്‍ അലവന്‍സ്‌

സ്റ്റോര്‍ അസിസ്റ്റന്റിന്റെ സ്‌പെഷല്‍ അലവന്‍സ്‌ കാലോചിതമായി വര്‍ദ്ധിപ്പിക്കണം.
സര്‍വ്വേ ആന്റ്‌ ലാന്റ്‌ റെക്കോര്‍ഡ്‌സ്‌
സംസ്ഥാനത്തെ ഭൂസര്‍വ്വേ റെക്കോര്‍ഡുകള്‍ തയ്യാറാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സാങ്കേതിക സ്വഭാവമുള്ള ജോലികളാണ്‌ സര്‍വ്വേ & ലാന്റ്‌ റെക്കോര്‍ഡ്‌സ്‌ വകുപ്പില്‍ ചെയ്യുന്നത്‌. സര്‍വ്വേ ജോലികള്‍ ചെയ്യുന്നതിന്‌ ആധുനിക ഉപകരണങ്ങളും പരിശീലനവും നല്‍കണം. സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ ഔട്ട്‌സോഴ്‌സ്‌ ചെയ്യുന്ന സര്‍ക്കാര്‍ നയം വകുപ്പിന്റെ ഭാവിയെ അപകടത്തിലാക്കുന്നതാണ്‌. റീ സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ആവശ്യമായ തസ്‌തികകള്‍ വകുപ്പില്‍ സൃഷ്‌ടിക്കണം.
സര്‍വ്വേയര്‍-ഡ്രാഫ്‌റ്റ്‌മാന്‍
സര്‍വ്വേയര്‍-ഡ്രാഫ്‌റ്റ്‌മാന്‍ സംയോജനം നടപ്പില്‍ വരുത്തണം.
സര്‍വ്വെയര്‍മാര്‍
സര്‍വ്വെയര്‍മാര്‍ക്ക്‌ യാത്രാബത്ത അനുവദിക്കണം.

ബൈന്‍ഡര്‍
യോഗ്യതയും ജോലി സ്വഭാവവും തുല്യമായ ഇതര വകുപ്പുകളിലെ ബൈന്‍ഡര്‍മാരുടെ ശമ്പള സ്‌കെയിലുമായി വകുപ്പിലെ ബൈന്‍ഡര്‍മാരുടെ ശമ്പള സ്‌കെയില്‍ ഏകീകരിക്കണം.

അലവന്‍സ്‌
സര്‍വ്വേ അസി.ചെയിന്‍മാന്‍മാര്‍ക്ക്‌ ലഭിക്കുന്ന മെഷര്‍മെന്റ്‌ അലവന്‍സും ഡീമാര്‍ക്കേഷന്‍ അലവന്‍സും പരിഷ്‌കരിക്കണം.
പി.സി.എ, പി.ടി.എ:- പി.സി.എ, പി.ടി.എ, മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കണം.

ചെയിന്‍മാന്‍ വേജസ്‌:- ചെയിന്‍മാന്‍ വേജസ്‌ കാലോചിതമായി വര്‍ദ്ധിപ്പിക്കണം.
പരിശീലനം
എല്ലാ ജീവനക്കാര്‍ക്കും ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ജോലി ചെയ്യുന്നതിന്‌ പരിശീലനം നല്‍കണം.
വിനോദ സഞ്ചാരം
കേരളത്തിലെ വിനോദ സഞ്ചാരമേഖല വികസിപ്പിക്കുക, വിനോദ സഞ്ചാരികള്‍ക്ക്‌ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, കേരളത്തിന്റെ പാരമ്പര്യകലകളും ആഘോഷങ്ങളും പരിപോഷിപ്പിക്കുക തുടങ്ങിയ ചുമതലകള്‍ വകുപ്പ്‌ നിര്‍വ്വഹിക്കുന്നു. കൂടാതെ മന്ത്രിമാരടക്കമുള്ള പ്രമുഖ വ്യക്തികളുടെയും സര്‍ക്കാര്‍ അതിഥികളുടെയും യാത്രകളും താമസസൗകര്യങ്ങളും ഒരുക്കുന്നത്‌ വിനോദസഞ്ചാരവകുപ്പാണ്‌. 29 അതിഥി മന്ദിരങ്ങളടക്കമുള്ള ഒട്ടേറെ സ്ഥാപനങ്ങള്‍ വകുപ്പിന്‍ കീഴിലുണ്ട്‌.

ഹോസ്‌പിറ്റാലിറ്റി അസിസ്റ്റന്റ്‌, കുക്ക്‌
ഹോസ്‌പിറ്റാലിറ്റി അസിസ്റ്റന്റ്‌, കുക്ക്‌, എന്നീ തസ്‌തികകളുടെ ശമ്പളസ്‌കെയിലുകള്‍ കെയര്‍ ടേക്കര്‍ തസ്‌തികയ്‌ക്ക്‌ സമാനമായി ഉയര്‍ത്തണം.

കുക്ക്‌
1:1:1 അനുപാതത്തില്‍ റേഷ്യോ പ്രമോഷന്‍ അനുവദിക്കണം.
ബട്‌ലര്‍/കെയര്‍ ടേക്കര്‍
ബട്‌ലര്‍/കെയര്‍ ടേക്കര്‍ തസ്‌തികകള്‍ക്ക്‌ ഷോഫര്‍ ഗ്രേഡ്‌ II തസ്‌തികകയ്‌ക്ക്‌ സമാനമായി 1:1 അനുപാതത്തില്‍ റേഷ്യോ പ്രൊമോഷന്‍ അനുവദിക്കണം.
വെഹിക്കിള്‍ സൂപ്പര്‍വൈസര്‍
വകുപ്പിന്റെ കീഴിലുള്ള വാഹനങ്ങള്‍ സൂക്ഷിക്കുന്ന തിരുവനന്തപുരത്തെ വാഹന ഗാരേജില്‍ ഒരു വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ തസ്‌തിക അനുവദിക്കണം.
നഗരവികസനം (ടൗണ്‍ & കണ്‍ട്രി പ്ലാനിംഗ്‌)
ടൗണ്‍ പ്ലാനിംഗ്‌ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളേക്കാള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്‌. ഗ്രാമപ്രദേശങ്ങള്‍ പോലും നഗരവല്‍ക്കരിക്കപ്പെടുന്ന കേരളത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശാസ്‌ത്രീയമായി നിയന്ത്രിക്കേണ്ടതുണ്ട്‌. ഇപ്പോള്‍ തന്നെ 3500 ചതുരശ്ര അടിയില്‍ കൂടുതലുള്ള എല്ലാ നിര്‍മ്മാണങ്ങള്‍ക്കും ടൗണ്‍ പ്ലാനിംഗ്‌ വകുപ്പിന്റെ അനുമതി ആവശ്യമുണ്ട്‌.
തല്‍ഫലമായി വന്‍തോതില്‍ ഫീല്‍ഡ്‌ തല അനേ്വഷണം അനിവാര്യമാകുന്നു. ഇതിനനുസൃതമായി വകുപ്പിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുകയും ആവശ്യമായ തസ്‌തികകള്‍ അനുവദിക്കുകയും വേണം.
റീജിയണല്‍ ഓഫീസുകള്‍
റീജിയണല്‍ ഓഫീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. തൃശൂര്‍, കൊല്ലം ജില്ലാ ഓഫീസുകള്‍ റീജിയണല്‍ ഓഫിസുകളായി ഉയര്‍ത്തണം.
ട്രേസര്‍
ട്രേസര്‍ തസ്‌തിക പൂര്‍ണ്ണമായും വകുപ്പിലെ താഴെതട്ടിലെ ജീവനക്കാരുടെ

പ്രൊമോഷന്‍ തസ്‌തികയായി നിശ്ചയിക്കണം. 1:1 അനുപാതത്തില്‍ റേഷ്യോ പ്രൊമോഷന്‍ അനുവദിക്കണം.
ബ്ലൂ പ്രിന്റര്‍
പ്രൊമോഷന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ 1:1 അനുപാതത്തില്‍ റേഷ്യോ പ്രൊമോഷന്‍ അനുവദിക്കണം.
ട്രഷറി

ട്രഷറി ഡയറക്ടറേറ്റ്‌, 3 റിജിയണല്‍ ഓഫീസുകള്‍, 23 ജില്ലാ ട്രഷറികള്‍, 186 സബ്‌ ട്രഷറികള്‍, 12 സ്റ്റാമ്പ്‌ ഡിപ്പോകള്‍ എന്നിവ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ട്രഷറികള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വല്‍ക്കരിച്ചവയാണ്‌. ഇ-ഗവേണ്‍സ്‌ നടപ്പാക്കിയിട്ടുള്ള ട്രഷറികളില്‍ എല്ലാ ഇടപാടുകളും കമ്പ്യൂട്ടര്‍ വഴിയാണ്‌. പൗരാവകാശരേഖയും സോഷ്യല്‍ ഓഡിറ്റും നടപ്പാക്കിയതോടെ സേവനരംഗത്ത്‌ വലിയ മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. എന്നാല്‍ ഈ വകുപ്പിനെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ സ്വീകരിച്ചതിലൂടെ സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയില്‍ വലിയ പ്രതിസന്ധിയിലേക്ക്‌ എത്തുകയാണ്‌. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനുമെല്ലാം ട്രഷറി സേവിംഗ്‌സ്‌ അക്കൗണ്ട്‌ വഴിയാക്കുന്നതിനുള്ള നടപടികള്‍ ഉപേക്ഷിച്ച്‌ ബാങ്കിംഗ്‌ മേഖലയ്‌ക്ക്‌ കൈമാറി. ഈ നടപടിയുടെ പുന:പരിശോധന അനിവാര്യമാണ്‌.
ജില്ലാ ട്രഷറി ഓഫീസര്‍
ജില്ലാ ട്രഷറി ഓഫീസറുടെ ശമ്പളസ്‌കെയില്‍ 24040-38840 സ്‌കെയിലായി ഉയര്‍ത്തി നിശ്ചയിക്കണം.
സ്റ്റാമ്പ്‌ ഡിപ്പോ ഓഫീസര്‍

സ്റ്റാമ്പ്‌ ഡിപ്പോ ഓഫീസര്‍ തസ്‌തികയ്‌ക്ക്‌ 9-ാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ ചെയ്‌ത 21240-34500 സ്‌കെയില്‍ അനുവദിക്കണം.
ജൂനിയര്‍ സൂപ്രണ്ട്‌:- എല്ലാ സബ്‌ ട്രഷറികളിലും ജൂനിയര്‍ സൂപ്രണ്ട്‌ തസ്‌തിക അനുവദിക്കണം.
സെലക്ഷന്‍ ഗ്രേഡ്‌

സെലക്ഷന്‍ ഗ്രേഡ്‌ അക്കൗണ്ടന്റ്‌ തസ്‌തിക സൂപ്പര്‍വൈസറി തസ്‌തികയാക്കണം.
ട്രഷറി സേവിംഗ്‌സ്‌
ട്രഷറി സേവിംഗ്‌സ്‌ ബാങ്ക്‌ ആകര്‍ഷകമാക്കി എ.ടി.എം സംവിധാനം നടപ്പാക്കണം. നവീകരണം വകുപ്പില്‍ പൂര്‍ത്തിയാക്കണം.
ഇന്‍സെന്റീവ്‌

നിക്ഷേപങ്ങള്‍ കാന്‍വാസ്‌ ചെയ്യുന്ന ജീവനക്കാര്‍ക്ക്‌ ലഭിച്ചിരുന്ന 1% ഇന്‍സെന്റീവ്‌ പുന:സ്ഥാപിക്കണം. മാര്‍ച്ച്‌ മാസത്തിലും ഓണക്കാലത്തും അധിക ജോലിഭാരത്തിന്‌ പ്രത്യേക പ്രതിഫലം അനുവദിക്കണം.
റിസ്‌ക്‌ അലവന്‍സ്‌

ചെക്ക്‌ പോസ്റ്റുകളിലെ ട്രഷറര്‍മാര്‍ക്ക്‌ റിസ്‌ക്‌ അലവന്‍സ്‌ അനുവദിക്കണം.
ട്രഷറര്‍ അലവന്‍സ്‌

ട്രഷറര്‍ അലവന്‍സ്‌ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണം.
യൂണിവേഴ്‌സിറ്റി അപ്പലേറ്റ്‌ ട്രിബ്യൂണല്‍
1971 ല്‍ ട്രിബ്യൂണല്‍ രൂപീകരിച്ചു. യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ്‌ ചെയ്‌ത പ്രൈവറ്റ്‌ കോളേജുകളിലെ നിയമനം, ഉദ്യോഗക്കയറ്റം, സ്ഥലംമാറ്റം, അച്ചടക്കനടപടി എന്നിവയില്‍മേലുള്ള തര്‍ക്കം തീര്‍പ്പ്‌ കല്‍പ്പിക്കുന്നത്‌ യൂണിവേഴ്‌സിറ്റി അപ്പലേറ്റ്‌ ട്രിബ്യൂണലാണ്‌.
നഗരകാര്യം
1962ല്‍ വകുപ്പ്‌ രൂപീകരിക്കുമ്പോള്‍ 28 മുനിസിപ്പാലിറ്റികളും 3 കോര്‍പ്പറേഷനുകളും ഉണ്ടായിരുന്നത്‌, 2014 ല്‍ 60 മുനിസിപ്പാലിറ്റികളും 5 കോര്‍പ്പറേഷനുകളും ആയി വര്‍ദ്ധിച്ചു. തന്‍മൂലം വകുപ്പിന്റെ ജോലിഭാരം പതിന്‍മടങ്ങ്‌ വര്‍ദ്ധിച്ചു. അതുകൊണ്ട്‌ ജോലിഭാരത്തിനനുസരിച്ച്‌ പുതിയ തസ്‌തികകള്‍ സൃഷ്ടിക്കണം.
അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌/ പി.എഫ്‌ ഓഫീസര്‍/പെന്‍ഷന്‍ ഓഫീസര്‍
അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌/ പി.എഫ്‌ ഓഫീസര്‍/പെന്‍ഷന്‍ ഓഫീസര്‍ എന്നീ മൂന്ന്‌ തസ്‌തികകളില്‍ ഒരു തസ്‌തിക പി.എഫ്‌. അക്കൗണ്ട്‌സ്‌ ഓഫീസറായി പുനര്‍നാമകരണം ചെയ്‌ത്‌ 22360 - 37940 സ്‌കെയില്‍ അനുവദിക്കണമെന്ന 9-ാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ അനുവദിക്കണം.

മേഖലാ ഓഫീസ്‌

തൃശ്ശൂര്‍ ആസ്ഥാനമാക്കി പുതിയ മേഖലാ ഓഫീസ്‌ ആരംഭിക്കണം.
വിജിലന്‍സ്‌ ആന്റ്‌ ആന്റികറപ്‌ഷന്‍ ബ്യൂറോ
അഴിമതി നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്‌ വകുപ്പ്‌ കൈകാര്യം ചെയ്യുന്നത്‌.
പി.എ. തസ്‌തിക
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമാര്‍ക്ക്‌ മറ്റ്‌ വകുപ്പുകളില്‍ അനുവദിച്ചിട്ടുള്ള പി.എ. തസ്‌തിക വിജിലന്‍സ്‌ വകുപ്പിലും സി.എ. മാരുടെ എണ്ണത്തിന്‌ ആനുപാതികമായി അനുവദിക്കണം.
ഫെയര്‍കോപ്പി സൂപ്രണ്ട്‌
ടൈപ്പിസ്റ്റുമാരുടെ എണ്ണത്തിന്‌ ആനുപാതികമായി ഫെയര്‍കോപ്പി സൂപ്രണ്ട്‌ തസ്‌തിക അനുവദിക്കണം.
വിജിലന്‍സ്‌ ഡ്യൂട്ടി അലവന്‍സ്‌

എക്‌സിക്യൂട്ടീവ്‌ സ്റ്റാഫിന്‌ നല്‍കുന്ന വിജിലന്‍സ്‌ ഡ്യൂട്ടി അലവന്‍സ്‌ അവരോടൊപ്പം

ജോലി ചെയ്യുന്ന മിനിസ്റ്റീരിയല്‍ വിഭാഗത്തിനും നല്‍കണം.
വിജിലന്‍സ്‌ ട്രിബ്യൂണല്‍
1960 ലാണ്‌ ട്രിബ്യൂണല്‍ രൂപീകരിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ എന്നിവരുടെ പേരിലുള്ള മേജര്‍ അച്ചടക്ക നടപടികളില്‍മേല്‍ അന്വേഷണം നടത്തുന്നത്‌ ട്രിബ്യൂണലാണ്‌. 1960 ലെ കേരള എന്‍ക്വയറി & സമ്മണ്‍സ്‌ ആക്ടിലെ 9 (2) വകുപ്പ്‌ പ്രകാരമുള്ള കാര്യങ്ങളില്‍ സിവില്‍ കോടതികളുടെ അധികാരം ട്രിബ്യൂണലിനുണ്ട്‌.

വാട്ടര്‍ അപ്പലേറ്റ്‌ അതോറിറ്റി
1979 ലാണ്‌ അര്‍ദ്ധ നീതിന്യായ സ്ഥാപനമായ വാട്ടര്‍ അപ്പലേറ്റ്‌ അതോറിറ്റി രൂപീകരിച്ചത്‌. സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്‌ ജലമലിനീകരണ നിയന്ത്രണത്തിന്‌ പാസ്സാക്കിയ നിയമങ്ങള്‍ക്കെതിരെ വ്യക്തികളും കമ്പനികളും സ്ഥാപനങ്ങളും നല്‍കുന്ന പരാതികള്‍ കേള്‍ക്കുകയും തീര്‍പ്പ്‌ കല്‍പ്പിക്കുകയുമാണ്‌ അതോറിറ്റിയില്‍ നിക്ഷിപ്‌തമായ മുഖ്യചുകാര്യങ്ങള്‍ച്ച്

ചര്‍ച്ചയില്‍ കമ്മീഷനു മുന്നില്‍ ഉന്നയിച്ച കാര്യങ്ങള്‍

വേതന നിര്‍ണ്ണയം
ഫിറ്റ്‌മെന്റ്‌ ബെനിഫിറ്റ്‌
1997 ജൂലായ്‌ 1 മുതല്‍ നടപ്പാക്കിയ ശമ്പളപരിഷ്‌കരണത്തില്‍ നിലവിലുള്ള അടിസ്ഥാനശമ്പളത്തിന്റെ 10% ഫിറ്റ്‌മെന്റ്‌ ബെനിഫിറ്റ്‌ അനുവദിച്ചു.
2004 ജൂലൈ ഒന്നുമുതല്‍ നടപ്പാക്കിയ ശമ്പളപരിഷ്‌കരണത്തില്‍ നിലവിലുള്ള അടിസ്ഥാന ശമ്പളത്തിന്റെ 6% (മിനിമം 350 രൂപ) അനുവദിച്ചു.
2009 ജൂലൈ ഒന്നുമുതല്‍ നടപ്പാക്കിയ ശമ്പളപരിഷ്‌കരണത്തില്‍ നിലവിലുള്ള അടിസ്ഥാനശമ്പളത്തിന്റെ 10% മിനിമം 1000 രൂപ (ഏകദേശം മൂന്നിരട്ടി വര്‍ദ്ധനവ്‌) അനുവദിച്ചു.
2013 ഏപ്രില്‍ ഒന്നിനുശേഷം സര്‍വ്വീസില്‍ വന്നവരുടെ മൊത്ത ശമ്പളത്തിന്റെ (അടിസ്ഥാനശമ്പളം + ക്ഷാമബത്ത) പത്തുശതമാനം പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നിര്‍ബ്ബന്ധപൂര്‍വ്വം പിടിച്ചെടുക്കുന്നു. ഈ വിഭാഗം ജീവനക്കാര്‍ക്ക്‌ കടുത്ത നഷ്‌ടമുണ്ടാകുന്നുവെന്നതാണ്‌ യാഥാര്‍ത്ഥ്യം. രൂപയുടെ മൂല്യശോഷണത്തിന്റെ ഭാഗമായി വിലനിലവാര സൂചികകള്‍ കുത്തനെ ഉയരുകയാണ്‌.
ഇതെല്ലാം പരിഗണിച്ച്‌ അടിസ്ഥാന ശമ്പളത്തിന്റെ 25% (മിനിമം 2500 രൂപ) ഫിറ്റ്‌മെന്റ്‌ ബെനിഫിറ്റ്‌ അനുവദിക്കണം.
വെയ്‌റ്റേജ്‌
സേവനകാല ദൈര്‍ഘ്യത്തിന്‌ ആനുപാതികമായി വേതനപരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയെന്നത്‌ പൊതുതത്വമാണ്‌. 1997 ലെ ശമ്പളപരിഷ്‌കരണത്തില്‍ ഓരോവര്‍ഷ സര്‍വ്വീസിനും ഒരു ശതമാനം വെയ്‌റ്റേജ്‌ (പരമാവധി 20%) അനുവദിച്ചു. 1983, 1988, 2009 വര്‍ഷങ്ങളില്‍ മുപ്പത്‌ വര്‍ഷ സര്‍വ്വീസില്‍ പരമാവധി വെയ്‌റ്റേജ്‌ അനുവദിച്ചിരുന്നു. ഡി.സി.ആര്‍.ജി. ആനുകൂല്യങ്ങള്‍ക്ക്‌ 33 വര്‍ഷ സര്‍വ്വീസ്‌ വരെ പരിഗണിക്കുന്നുണ്ട്‌. പരിധി നിശ്ചയിക്കാതെ മുഴുവന്‍ സര്‍വ്വീസ്‌ ദൈര്‍ഘ്യവും വെയ്‌റ്റേജിന്‌ പരിഗണിക്കണം. ഓരോ വര്‍ഷ സര്‍വ്വീസിനും ഒരു ശതമാനം നിരക്കില്‍ വെയ്‌റ്റേജിന്റെ തോത്‌ നിശ്ചയിക്കണം. കൂടുതല്‍ സര്‍വ്വീസുള്ള ജീവനക്കാരും പുതിയതായി സര്‍വ്വീസില്‍ പ്രവേശിച്ചവര്‍ക്കും ആനുപാതിക വര്‍ദ്ധന ലഭിക്കാന്‍ ഇത്‌ സഹായിക്കും.
ക്ഷാമബത്താ ലയനം
1.7.2009 ലെ വേതനപരിഷ്‌കരണത്തില്‍ പ്രാബല്യതീയതിയായ 2009 ജൂലൈ 1 വരെയുള്ള ക്ഷാമബത്ത - 64% - പൂര്‍ണ്ണമായും ലയിപ്പിച്ചുകൊണ്ടാണ്‌ പുതിയ ശമ്പളസ്‌കെയിലുകള്‍ക്ക്‌ രൂപം നല്‍കിയത്‌. ജീവനക്കാര്‍ക്ക്‌ കൂടുതല്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനാണ്‌ ഈ തീരുമാനമെന്ന്‌ കഴിഞ്ഞ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്‌. ( പേജ്‌ 83). 2014 ജൂലൈ ഒന്ന്‌വരെ അര്‍ഹതപ്പെട്ട 80% ക്ഷാമബത്ത ലയിപ്പിച്ചുകൊണ്ടുതന്നെ പുതിയ ശമ്പളസ്‌കെയിലുകള്‍ക്ക്‌ രൂപം നല്‍കണം. തുടര്‍ന്നുള്ള ക്ഷാമബത്തയും ലഭിക്കണം.

ഇന്‍ക്രിമെന്റ്‌
കഴിഞ്ഞ ശമ്പളപരിഷ്‌കരണത്തില്‍ 64% ക്ഷാമബത്ത ലയിപ്പിച്ച്‌ ശമ്പളസ്‌കെയിലുകള്‍ക്ക്‌ രൂപം നല്‍കിയപ്പോള്‍ ഇന്‍ക്രിമെന്റ്‌ നിരക്കില്‍ 100% വരെ വര്‍ദ്ധനവ്‌ വരുത്തി. കേന്ദ്ര ഗവണ്‍മെന്റ്‌ ജീവനക്കാര്‍ക്ക്‌ ഇപ്പോള്‍ അടിസ്ഥാനശമ്പളത്തിന്റെ മൂന്ന്‌ ശതമാനം മുതല്‍ നാല്‌ ശതമാനം വരെയാണ്‌ ഇന്‍ക്രിമെന്റ്‌ നിരക്ക്‌. സംസ്ഥാന ജീവനക്കാര്‍ക്ക്‌ അടിസ്ഥാന ശമ്പളത്തിന്റെ മൂന്ന്‌ ശതമാനം ഇന്‍ക്രിമെന്റ്‌ അനുവദിക്കണം.
കേന്ദ്ര ഗവണ്‍മെന്റ്‌ സര്‍വ്വീസില്‍ എല്ലാ ജീവനക്കാര്‍ക്കും ഒരു പ്രത്യേക മാസമാണ്‌ ഇന്‍ക്രിമെന്റ്‌ നല്‍കുന്നത്‌. ഇത്‌ തുല്യനീതി ഉറപ്പാക്കുന്നില്ല. സംസ്ഥാന സര്‍വ്വീസില്‍ എല്ലാ ജീവനക്കാരുടെയും ഇന്‍ക്രിമെന്റ്‌ വര്‍ഷത്തില്‍ രണ്ടുമാസമായി - ജനുവരി മുതല്‍ ജൂണ്‍ വരെ ജനുവരിയിലും, ജൂലൈ മുതല്‍ നിന്നവരെ ജൂലൈയിലും - നിജപ്പെടുത്തണം. ഇന്‍ക്രിമെന്റുകള്‍ അഡ്വാന്‍സായി നല്‍കിയാല്‍ പരാതികള്‍ പരിഹരിക്കപ്പെടും. ഇത്‌ ശമ്പളനിര്‍ണ്ണയ നടപടികള്‍ ലഘൂകരിക്കുന്നതിന്‌ സഹായകരമാവും.
വേതനപരിഷ്‌കരണ പ്രാബല്യതീയതി
� 1968 മുതല്‍ സംസ്ഥാന ജീവനക്കാര്‍ക്ക്‌ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വേതനം പരിഷ്‌കരിക്കുക എന്ന കീഴ്‌വഴക്കം നിലവിലുണ്ട്‌.
� അഞ്ചുവര്‍ഷതത്വം ചോദ്യംചെയ്യപ്പെട്ട 1983 ലും 2002 ലും ജീവനക്കാര്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിയിരുന്നു.
� 1983 ല്‍ 21 മാസത്തെ ആനുകൂല്യങ്ങള്‍ നിഷേധിച്ചു. പ്രക്ഷോഭത്തെ തുടര്‍ന്ന്‌ വേതനപരിഷ്‌കരണത്തിന്‌ 01.07.83 മുതല്‍ പ്രാബല്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു.
എന്നാല്‍ 01.03.2002 ല്‍ ലഭിക്കേണ്ട 8-ാം വേതനപരിഷ്‌കരണം 37 മാസത്തെ കുടിശ്ശിക കവര്‍ന്നെടുത്ത്‌ 01.04.2005 മുതലാണ്‌ സാമ്പത്തിക ആനുകൂല്യം നല്‍കിയത്‌. 27 മാസത്തെ കാലാവധി നഷ്‌ടപ്പെടുത്തി 01.07.2004 മുതലാണ്‌ പ്രാബല്യം നല്‍കിയത്‌.
� 01.03.1997 മുതല്‍ നടപ്പിലാക്കിയ വേതനപരിഷ്‌കരണത്തിന്റെ തുടര്‍ച്ചയായി 01.03.2002 മുതല്‍ അടുത്ത വേതനപരിഷ്‌കരണത്തിനുള്ള അര്‍ഹത സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നതാണ്‌. അതാണ്‌ 2002 ല്‍ അട്ടിമറിച്ചത്‌.
� 01.07.2004 ന്റെ തുടര്‍ച്ചയായി അഞ്ചുവര്‍ഷ തത്വം പുന:സ്ഥാപിച്ച്‌ 2009 ല്‍ വേതനം പരിഷ്‌കരിച്ച ഘട്ടത്തില്‍ ശമ്പളപരിഷ്‌കരണ പരിഗണനാവിഷയത്തില്‍ 01.07.2009 മുതല്‍ വേതനം പരിഷ്‌കരിക്കുമെന്ന്‌ വ്യക്തമാക്കിയിരുന്നു. ഇത്‌ ജീവനക്കാര്‍ക്ക്‌ വേതനപരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കിയിരുന്നു.
� പത്താം ശമ്പളപരിഷ്‌കരണം 01.07.2014 മുതല്‍ ജീവനക്കാര്‍ക്ക്‌ അര്‍ഹതപ്പെട്ടതാണ്‌. എന്നാല്‍ സര്‍ക്കാര്‍ പ്രാബല്യ തീയതിയെ പറ്റി പരാമര്‍ശിച്ചിട്ടില്ല. കമ്മീഷന്റെ പരിഗണനാവിഷയത്തിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്‌ ജീവനക്കാരില്‍ വലിയ ആശങ്കയ്‌ക്കിടയാക്കുന്നതാണ്‌.
� ആയതിനാല്‍ പത്താം ശമ്പളപരിഷ്‌കരണം 2014 ജൂലൈ 1 മുതല്‍ പ്രാബല്യത്തോടെ എല്ലാ ആനുകൂല്യങ്ങളും ഉറപ്പുവരുത്തണം എന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.
പെന്‍ഷന്‍
� സംസ്ഥാന സര്‍വ്വീസില്‍ 01.04.2013 നുശേഷം സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക്‌ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബാധകമാക്കി. ഇപ്പോള്‍ രണ്ടുംതരം പെന്‍ഷന്‍ വ്യവസ്ഥയാണ്‌ നിലവിലുള്ളത്‌. പുതുതായി സര്‍വ്വീസില്‍ പ്രവേശിച്ചവര്‍ക്കും നിര്‍വ്വചിക്കപ്പെട്ട പെന്‍ഷന്‍ ഉറപ്പാക്കണം.
� സിവില്‍ സര്‍വ്വീസിനെ ഏറ്റവും വലിയ ആകര്‍ഷണീയത നിലവിലുണ്ടായിരുന്ന പെന്‍ഷന്‍ വ്യവസ്ഥയായിരുന്നു. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പിലാക്കിയതോടെ സര്‍വ്വീസ്‌ അനാകര്‍ഷകമായി. കഴിവുള്ളവര്‍ ഇതരമേഖലയില്‍ തൊഴില്‍ തേടുന്നു.
� ജീവനക്കാരന്റെ സര്‍വ്വീസ്‌ കാലദൈര്‍ഘ്യവുമായി പെന്‍ഷനെ ബന്ധപ്പെടുത്തേണ്ടതില്ല.
അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 60% പെന്‍ഷനായി നല്‍കണം.
ഇപ്പോള്‍ 29 വര്‍ഷവും ഒരു ദിവസവും സര്‍വ്വീസുള്ളവര്‍ക്കേ ഫുള്‍ പെന്‍ഷന്‌ അര്‍ഹതയുള്ളൂ.
സംസ്ഥാനത്ത്‌ റിക്രൂട്ട്‌മെന്റ്‌ പ്രായം 36 വരെയാണ്‌. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്‌ പ്രായപരിധി 41 വയസ്സാണ്‌.
വിരമിക്കല്‍ പ്രായം 56 ആയതിനാല്‍ മിക്കവര്‍ക്കും വളരെ കുറഞ്ഞ സര്‍വ്വീസ്‌ മാത്രമേ ലഭിക്കുകയുള്ളൂ. അതുകൊണ്ട്‌ നിശ്ചിതസര്‍വ്വീസ്‌ കാലാവധി കണക്കാക്കി പെന്‍ഷന്‍ നിശ്ചയിക്കുന്നത്‌ പെന്‍ഷനില്‍ കുറവ്‌ വരുത്തുന്നതിന്‌ ഇടയാക്കും.
ഈ സാഹചര്യങ്ങളാകെ പരിശോധിച്ച്‌ പുതിയതായി സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാരേയും നിര്‍വ്വചിക്കപ്പെട്ട പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും എല്ലാ ജീവനക്കാര്‍ക്കും സര്‍വ്വീസ്‌ കാലദൈര്‍ഘ്യം നിശ്ചയിക്കാതെ അവസാനം വാങ്ങിയ ശമ്പളത്തിന്റെ 60% പെന്‍ഷനായി നല്‍കുവാനും നടപടിയുണ്ടാകണം.
പെന്‍ഷന്‍ പ്രായം
� കേരളത്തില്‍ സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56,58,60,62,70 ക്രമത്തില്‍ അഞ്ച്‌ തരത്തിലണ്‌.
� സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യത്തില്‍ വിരമിക്കാന്‍ പ്രായം 55 ആയി തുടരുകയായിരുന്നു. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്‌തമേഖലകളില്‍ പെന്‍ഷന്‍ പ്രായം വിവിധ തരത്തിലാണ്‌. പെന്‍ഷന്‍ പ്രായ വര്‍ദ്ധനവിനെക്കുറിച്ച്‌ നിരവധി ചര്‍ച്ചകള്‍ പല ഘട്ടത്തിലും ഉയര്‍ന്നുവന്നിരുന്നു. കേന്ദ്ര സര്‍വ്വീസില്‍ പെന്‍ഷന്‍പ്രായം 58 ല്‍ നിന്നും 60 ആയി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഏതാണ്ട്‌ എല്ലാ സംസ്ഥാനത്തും പെന്‍ഷന്‍പ്രായം 60 ആയി വര്‍ദ്ധിപ്പിച്ചു. ബാങ്കിംഗ്‌, ഇന്‍ഷ്വറന്‍സ്‌ തുടങ്ങിയ പൊതുമേഖല സെക്‌ടറുകളിലും വിരമിക്കല്‍ പ്രായം 58 ഉം 60 മാണ്‌.
� കഴിഞ്ഞ സര്‍ക്കാര്‍ ഭരണപരമായ സൗകര്യത്തിനുവേണ്ടി വിരമിക്കല്‍ പ്രായം എല്ലാ വര്‍ഷവും മാര്‍ച്ച്‌ 31 ആയി ഏകീകരിച്ചിരുന്നു. 2012 ല്‍ സര്‍ക്കാര്‍ ഏകീകരണം പിന്‍വലിച്ച്‌ പെന്‍ഷന്‍ പ്രായം 56 ആയി വര്‍ദ്ധിപ്പിച്ചു.
� കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടയില്‍ നിരവധി വിഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വെവ്വേറെ വര്‍ദ്ധിപ്പിച്ചു. മെഡിക്കല്‍ കോളേജ്‌ അധ്യാപകര്‍, ആരോഗ്യവകുപ്പ്‌ ഡോക്‌ടര്‍മാര്‍, നേഴ്‌സിംഗ്‌ ട്യൂട്ടര്‍, എംപ്ലോയീസ്‌ സ്റ്റേറ്റ്‌ ഇന്‍ഷ്വറന്‍സ്‌ വകുപ്പിലെ ഡോക്‌ടര്‍മാര്‍, ആയുര്‍വേദ വിദ്യാഭ്യാസവകുപ്പ്‌ ഡോക്‌ടര്‍മാര്‍ തുടങ്ങിയവരുടെ പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം 1.4.2013 നു ശേഷം സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്തി നിശ്ചയിച്ചു. സ്റ്റേറ്റ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വ്വീസിലെ പെന്‍ഷന്‍ പ്രായം 58 വയസ്സായി നിശ്ചയിച്ചിട്ടുണ്ട്‌. ഇത്തരത്തില്‍ പല തരത്തിലുള്ള പെന്‍ഷന്‍ പ്രായം ഒട്ടും ആശ്വാസകരമല്ല. നീതീകരിക്കാന്‍ കഴിയുന്നതുമല്ല. മുകളില്‍ പറഞ്ഞ വിഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചത്‌ യുവജന സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടല്ലെന്നതും കാണേണ്ടതുണ്ട്‌. ആയതിനാല്‍ അഭ്യസ്‌തവിദ്യരായ യുവജനങ്ങളെ കൂടി വിശ്വാസത്തിലെടുത്ത്‌ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന്‌ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്‌.
സര്‍ക്കാര്‍ വകുപ്പുകള്‍ ബോര്‍ഡ്‌/കോര്‍പ്പറേഷന്‍ ആക്കി മാറ്റുന്നത്‌
� സിവില്‍സര്‍വ്വീസ്‌ മേഖലയില്‍ നിന്ന്‌ പലപ്പോഴും വിവിധ വകുപ്പുകളെ ബോര്‍ഡ്‌/കോര്‍പ്പറേഷന്‍ ആയി മാറ്റുന്ന രീതി ഉണ്ടാകുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ സേവന വേതനവ്യവസ്ഥകള്‍ സംരക്ഷിക്കപ്പെടുന്നതിന്‌ നിര്‍ദ്ദേശമുണ്ടാകണം.
� കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായി ഇപ്പോള്‍ സംസ്ഥാന തുറമുഖവകുപ്പിനെ ഉള്‍പ്പെടുത്തി മാരിടൈം ബോര്‍ഡ്‌ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ജീവനക്കാരുടെ കാര്യത്തില്‍ യാതൊരു സര്‍വ്വീസ്‌ സംരക്ഷണവും ഉറപ്പ്‌ നല്‍കുന്നില്ല.
� ഹിന്ദുമതധര്‍മ്മ സ്ഥാപനവകുപ്പ്‌ (എച്ച്‌.ആര്‍.& സി.ഇ) മലബാര്‍ ദേവസ്വം ബോര്‍ഡായി മാറിയപ്പോള്‍ വകുപ്പിലെ ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ പൂര്‍ണ്ണമായും സംരക്ഷിച്ചാണ്‌ തീരുമാനമെടുത്തത്‌. ഇതിലൂടെ ജീവനക്കാരുടെ പ്രമോഷന്‍ ഉള്‍പ്പെടെ സംരക്ഷിച്ചിരുന്നു.
� 1984 ല്‍ പി.എച്ച്‌.ഇ.ഡി. വാട്ടര്‍ അതോറിറ്റിയായി മാറിയപ്പോഴും ജീവനക്കാരുടെ സര്‍വ്വീസ്‌ സംരക്ഷണം ഉറപ്പാക്കിയാണ്‌ അതോറിറ്റി രൂപീകരിച്ചത്‌.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെയും സംസ്ഥാനത്തിന്റെ പൊതുവളര്‍ച്ചയ്‌ക്ക്‌ സഹായമായി സംസ്ഥാന സര്‍വ്വീസിലെ വകുപ്പുകള്‍ ഇത്തരത്തില്‍ സ്വതന്ത്രമാക്കേണ്ടിവരുന്നുണ്ട്‌. ഇങ്ങനെ വകുപ്പുകളില്‍ മാറ്റം വരുത്തേണ്ടിവരുമ്പോള്‍ ജീവനക്കാരുടെ സേവന വേതനവ്യവസ്ഥകളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്‌. എച്ച്‌.ആര്‍. & സി.ഇ. യില്‍ ചെയ്‌തതുപോലെ നടപടി സ്വീകരിക്കുന്നത്‌ പൊതുവെ ഗുണകരമാകും. ആയതിനാല്‍ ഈ കാര്യത്തില്‍ വളരെ വ്യക്തമായ നിലപാട്‌ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട്‌.
ഇടക്കാലാശ്വാസം
� സംസ്ഥാനത്ത്‌ വേതനപരിഷ്‌കരണം അനിശ്ചിതമായി നീണ്ടുപോയ സാഹചര്യത്തിലും അതിരൂക്ഷമായ വിലക്കയറ്റത്തിന്റെ ഭാഗമായി വേതനത്തില്‍ കുറവുവന്ന സാഹചര്യത്തിലും ഇടക്കാലാശ്വാസമെന്ന ആവശ്യം സജീവമായി ഉയര്‍ന്നുവന്നിരുന്നു.
� 1983 ല്‍ ശമ്പളക്കമ്മീഷന്റെ പ്രവര്‍ത്തനം അനന്തമായി നീണ്ടുപോയ സാഹചര്യത്തില്‍ ഇടക്കാലാശ്വാസം ഉന്നയിച്ചു. 1984 ഫെബ്രുവരി 22 ന്‌ 15 രൂപ മുതല്‍ 45 രൂപ വരെ ഇടക്കാലാശ്വാസം അനുവദിച്ചു.
� 1992 ല്‍ പേ ഇക്വലൈസേഷന്‍ ജീവനക്കാരുടെ വേതനഘടനയിലുണ്ടാക്കിയ നഷ്‌ടത്തിന്റെ സാഹചര്യത്തില്‍ 1995 നവമ്പര്‍ 16 ന്‌ 100 രൂപ ഇടക്കാലാശ്വാസം അനുവദിച്ചു.
1997 ഫെബ്രുവരി 8 ന്‌ ശമ്പളകമ്മീഷന്‍ നിയമനത്തോടൊപ്പം അടിസ്ഥാന ശമ്പളത്തിന്റെ 10% ചുരുങ്ങിയത്‌ 100 രൂപ രണ്ടാം ഗഡു ഇടക്കാലാശ്വാസം വീണ്ടും അനുവദിച്ചിരുന്നു.
� 01.03.2002 ലെ വേതനപരിഷ്‌കരണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി നിഷേധിക്കുന്ന സാഹചര്യത്തില്‍ വേതനപരിഷ്‌കരണം നടപ്പിലാക്കുവാന്‍ പ്രക്ഷോഭം ആരംഭിക്കുകയും തുടര്‍ന്ന്‌ 2005 ആഗസ്റ്റ്‌ 16 ന്‌ എല്ലാജീവനക്കാര്‍ക്കും 300 രൂപ ഇടക്കാലാശ്വാസം അനുവദിച്ചു.
� സംസ്ഥാനത്ത്‌ പത്താം വേതനപരിഷ്‌കരണം നിലവില്‍വന്ന്‌ ഒരുവര്‍ഷം പിന്നിട്ടു. വേതന പരിഷ്‌ക്കരണ നടപടിക്രമങ്ങള്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക്‌ 20% ഇടക്കാലാശ്വാസം അനുവദിക്കണം. ഈ സാഹചര്യത്തില്‍ ഈ മാസംതന്നെ ഇടക്കാലാശ്വാസം ജീവനക്കാര്‍ക്ക്‌ ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
പുറംകരാര്‍ നിയമനം
� സിവില്‍സര്‍വ്വീസ്‌ മേഖലയിലെ ജോലികള്‍ പുറം കരാര്‍ നല്‍കുന്ന നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുകയാണ്‌.
� ഈ നടപടികള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുകയും സേവനമേഖലകളില്‍ നിന്നും സാധാരണ ജനങ്ങളെ അകറ്റി നിര്‍ത്തുന്നതിലേക്ക്‌ എത്തിക്കും.
� സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി സൗജന്യമായി ലഭിക്കേണ്ട സേവനങ്ങള്‍ക്ക്‌ ജനങ്ങള്‍ പണം ഒടുക്കേണ്ട സ്ഥിതിയിലേക്ക്‌ എത്തുകയാണ്‌.
� സേവനമേഖലകള്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലാവുന്നതിന്റെ ഭാഗമായാണ്‌ പാസ്‌പോര്‍ട്ട്‌, വിസ, നികുതിപിരിവ്‌ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായി വന്നത്‌.
� സംസ്ഥാനത്ത്‌ ഈ നിലപാടുകള്‍ക്ക്‌ ഊന്നല്‍ നല്‍കുന്ന നടപടികളാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌.
ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികമേഖല, ജലവിതരണം, വൈദ്യുതി തുടങ്ങിയ മേഖലകളെല്ലാം ഇത്തരം ഏജന്‍സികളുടെ നിയന്ത്രണത്തിലാവുകയാണ്‌.
� ആരോഗ്യമേഖലയില്‍ ചഞഒങ, ഒഉഇ, സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായ ജോലികള്‍ വ്യാപകമായി ഏറ്റെടുക്കുന്ന അക്ഷയകേന്ദ്രങ്ങള്‍ തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ച്‌ ജോലികള്‍ കൈമാറുകയാണ്‌.
സിവില്‍ സര്‍വീസ്‌ മേഖലയിലെ ജോലികള്‍ വിവിധ ഏജന്‍സികളെയും സംവിധാനങ്ങളെയും ഏര്‍പ്പിക്കുന്ന പ്രവണത സര്‍വ്വീസിന്റെ ഭാവി അപകടത്തിലാക്കുന്നതിന്‌ ഇടയാക്കും. ഇതിലൂടെ സര്‍വ്വീസിന്റെ വലിപ്പം കുറയ്‌ക്കുന്നതിനും തസ്‌തികകളുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിനും ഇടയാക്കും. ഈ കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണം.
കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസ്‌
� കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസ്‌ നിലവിലുള്ള തസ്‌തികകള്‍ക്ക്‌ അധിക തസ്‌തികകള്‍ സൃഷ്‌ടിച്ച്‌ രൂപീകരിക്കണം.
� എല്ലാ വകുപ്പിലെയും അര്‍ഹരായ ജീവനക്കാര്‍ക്ക്‌ നിയമനം ലഭിക്കാവുന്ന വിധത്തില്‍ സുതാര്യമായ സെലക്ഷന്‍ സമ്പ്രദായത്തിലൂടെ സ്റ്റേറ്റ്‌ സിവില്‍സര്‍വ്വീസ്‌ രൂപീകരിക്കണം. മൂന്നാം ഭരണപരിഷ്‌കാര കമ്മിറ്റിയുടെ ഒന്‍പതാമത്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആകണം രൂപീകരണം.
� കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക്‌ ഇന്ത്യന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസിലേക്ക്‌ നിയമനം ലഭിച്ചില്ലെങ്കിലും അര്‍ഹതപ്പെട്ട പ്രമോഷനുകള്‍ യഥാസമയം ഉറപ്പാക്കണം.
� സെക്രട്ടറിയേറ്റ്‌ ഉള്‍പ്പെടെ എല്ലാ വകുപ്പുകളെയും ഉള്‍ക്കൊള്ളുന്നതാകണം കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസ്‌.
� പ്രൊഫഷണല്‍ യോഗ്യതയുമായി ഗസറ്റഡ്‌ തസ്‌തികയുടെ എന്‍ട്രി കേഡറില്‍ പ്രവേശിക്കുന്നവരുടെയും വര്‍ഷങ്ങള്‍ കാത്തിരുന്ന്‌ ഗസറ്റഡ്‌ പ്രമോഷന്‍ ലഭിക്കുന്നവരുടെയും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നടപടി ഒഴിവാക്കണം.
� സിവില്‍സര്‍വ്വീസില്‍ ജോലിചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും കഴിവ്‌ തെളിയിക്കുന്നതിനും മെച്ചപ്പെട്ട പ്രമോഷനുകള്‍ ഉറപ്പാക്കാനും കഴിയണം. വിവിധ വകുപ്പുകളിലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ തസ്‌തികകളും ഇതിന്റെ ഭാഗമാക്കണം.
� വിവിധ വകുപ്പുകളിലെ രണ്ടാമത്തെ ഗസറ്റഡ്‌ തസ്‌തിക മുതല്‍ മുകളിലേക്കുള്ള തസ്‌തികകള്‍ കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസിലെ തസ്‌തികകള്‍ക്ക്‌ തുല്യമായി നിശ്ചയിക്കാവുന്നതാണ്‌.
� അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസ്‌ ജീവനക്കാര്‍ക്ക്‌ സ്‌തുത്യര്‍ഹമായ കൃത്യനിര്‍വ്വഹണത്തിനുള്ള പ്രോത്സാഹനമായി മാറണം.
� സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള വകുപ്പുകളിലെ തസ്‌തികകളും തുല്യ തസ്‌തികകളായി ഉള്‍പ്പെടുത്തണം.
� സെക്രട്ടറിയേറ്റടക്കം എല്ലാ വകുപ്പുകളെയും ഉള്‍ക്കൊള്ളുന്നതാകണം കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസ്‌. സെക്രട്ടറിയേറ്റിന്റെ ഭാഗമായ പൊതുഭരണം, വനം, നിയമവിഭാഗങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയത്‌ ഔചിത്യപൂര്‍ണ്ണമായ നടപടിയല്ല. അധിക തസ്‌തികകള്‍ നിശ്ചയിക്കുന്നതോടെ പ്രമോഷനെ തീരെ ബാധിക്കുന്നില്ല. എന്നാല്‍ സെക്രട്ടേറിയറ്റ്‌ സര്‍വ്വീസില്‍ ജോലിക്ക്‌ പ്രവേശിച്ചവര്‍ക്കും മികവ്‌ തെളിയിക്കുന്നതിന്‌ അവസരം ലഭിക്കുന്നതോടൊപ്പം സിവില്‍സര്‍വീസിലെ ഉയര്‍ന്ന തസ്‌തികയില്‍ നിയമനം ലഭ്യമാക്കാന്‍ അവസരം ലഭിക്കും.
� കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക്‌ അര്‍ഹതപ്പെട്ട പ്രമോഷനുകള്‍ ഉറപ്പാക്കണം. സെക്രട്ടറിയേറ്റ്‌ സര്‍വ്വീസിലെ അണ്ടര്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ്‌ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി തസ്‌തികയ്‌ക്ക്‌ തുല്യമായി റേഷ്യോ പ്രമോഷന്‍ നിശ്ചയിക്കണം.
� കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസിലെ എന്‍ട്രി കേഡര്‍ അണ്ടര്‍ സെക്രട്ടറിക്കും, ഹയര്‍ഗ്രേഡ്‌ ഡെപ്യൂട്ടി സെക്രട്ടറിക്കും, സീനിയര്‍ ഗ്രേഡ്‌ ജോയിന്റ്‌ സെക്രട്ടറിക്കും, സെലക്ഷന്‍ ഗ്രേഡ്‌ അഡീഷണല്‍ സെക്രട്ടറിക്കും, സ്‌പെഷ്യല്‍ ഗ്രേഡ്‌ സ്‌പെഷ്യല്‍ സെക3ട്ടറിക്കും തുല്യമാക്കണം. ഈ തസ്‌തികകളില്‍ റേഷ്യോ പ്രമോഷന്‍ ഉറപ്പാക്കണം.
� യോഗ്യത ബിരുദമായി നിശ്ചയിക്കാവുന്നതാണ്‌. പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്റെ നിലവിലുള്ള സംവരണതത്വങ്ങളും നിയമനത്തിലുള്ള പ്രായ പരിധികളും ഇതിന്‌ ബാധകമാക്കേണ്ടതാണ്‌.
� നേരിട്ടുള്ള നിയമനങ്ങളും തസ്‌തികമാറ്റം വഴി നിയമനവും എല്ലാം പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ മത്സര പരിക്ഷയിലൂടെ നിശ്ചയിക്കുന്നതാണ്‌ ഉചിതം. ഓരോ വര്‍ഷം/രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഒഴിവുകള്‍ കണക്കാക്കി നിയമനം നല്‍കുന്ന രീതി ഉറപ്പാക്കണം. ബൈട്രാന്‍സ്‌ഫര്‍
നിയമനത്തിന്റെ പ്രായപരിധി ഒഴിവാക്കണം.
� മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി കേരളത്തിലെ സിവില്‍സര്‍വ്വീസിന്റെ സവിശേഷതകളും സാമൂഹ്യ സാഹചര്യങ്ങളും യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊള്ളുന്നതാകണം പുതിയ സര്‍വീസ്‌. സിവില്‍സര്‍വ്വീസിന്റെ ഘടനയിലും ഗ്രേഡ്‌/ബന്ധങ്ങളിലും കാതലായ മാറ്റങ്ങള്‍ സൃഷ്‌ടിക്കുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസിന്റെ രൂപീകരണം, വിശാലമായ ചര്‍ച്ചകള്‍, പഠനങ്ങള്‍ എന്നിവയ്‌ക്ക്‌ വിധേയമാക്കണം.
കാര്യക്ഷമത
കേരളത്തിലെ സിവില്‍സര്‍വ്വീസ്‌ കാര്യക്ഷമമാക്കുന്നതിനും ജനോപകാരപ്രദമാക്കുന്നതിനും പ്രാധാന്യം നല്‍കേണ്ടതുണ്ട്‌.
� സിവില്‍സര്‍വ്വീസ്‌ അഴിമതി രഹിതമാക്കേണ്ടതുണ്ട്‌.
� ഹാജര്‍ സംബന്ധിച്ച്‌ നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും കര്‍ശനമായി നടപ്പാക്കണം.
� മേലുദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും ഇന്‍ - സര്‍വീസ്‌ ട്രെയിനിംഗ്‌ നല്‍കേണ്ടതുണ്ട്‌.
� ജോലിയെ സംബന്ധിച്ച്‌ പരിശോധനയും വിലയിരുത്തലും യഥാസമയം നടത്തേണ്ടതും മാസാന്ത്യത്തില്‍ അവലോകനവും ഫയല്‍ തീര്‍പ്പാക്കല്‍ വര്‍ക്ക്‌ഷോപ്പും കൃത്യതയും നടപ്പിലാക്കണം.
� ജീവനക്കാരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക്‌ ഓഫീസ്‌ സമയങ്ങളില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിച്ച്‌ കൂട്ടത്തോടെ പോകുന്ന പ്രവണത നിരുത്സാഹപ്പെടുത്തണം.
� ധന സമ്പാദനത്തിനുവേണ്ടിയുള്ള ജീവനക്കാരുടെ സ്വകാര്യ പ്രവണതകള്‍ കര്‍ശനമായും തടയണം.
� ഭരണഭാഷ മലയാളത്തില്‍ ആക്കുക. മലയാളത്തില്‍ എഴുതുന്നത്‌ പ്രോത്സാഹിപ്പിക്കുക.
� ചട്ടങ്ങളും നിയമങ്ങളും നടപടിക്രമങ്ങളും ലളിതവല്‍ക്കരിക്കുകയും കാലോചിതമായി പരിഷ്‌കരിക്കുകയും ചെയ്യുക.
� ജീവനക്കാരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മാതൃകാപരമായും ഇത്‌ ജീവനക്കാരെ ..............തരത്തില്‍ പരിശീലനവും തുടര്‍ പരിശീലനവും നല്‍കണം. ജീവനക്കാര്‍ക്ക്‌ ചെസ്റ്റ്‌ ബാഡ്‌ജ്‌ നിര്‍ബ്ബന്ധമാക്കണം.
� ഓഫീസിലെ...................യഥാസമയം പരിഹാരം കാണുന്നതിനുള്ള ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ എല്ലാ സ്ഥാപനങ്ങളിലും സ്ഥാപിക്കുക. പൊതുജന ഹര്‍ജികള്‍ക്ക്‌ കൈപ്പറ്റ്‌ രസീതുകള്‍ നല്‍കണം.
� സ്ഥാപനങ്ങളില്‍ പൗരാവകാശരേഖ പ്രസിദ്ധീകരിക്കണം.
� സ്ഥാപനങ്ങളിലെ അഴിമതി തടയാന്‍ കൂട്ടായ പരിശ്രമം നടത്താന്‍ ജീവനക്കാരെ പരിശീലിപ്പിക്കണം.
� ജീവനക്കാരെ ഉപയോഗിച്ച്‌ വിവിധ സര്‍ക്കാര്‍ പരിപാടികള്‍ക്ക്‌ ബഹുജനങ്ങളില്‍ നിന്നും ഫണ്ട്‌ പിരിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം.
� ..... ജീവനക്കാരെ ഉപയോഗപ്പെടുത്തി പൊതുജനങ്ങളില്‍ നിന്നും ഫണ്ട്‌ പിരിക്കുന്ന പ്രവര്‍ത്തനം കര്‍ശനമായി നിരോധിക്കണം.
� ഒരു സ്ഥാപനത്തില്‍ തന്നെ അനാവശ്യമായി പല നാളുകളില്‍ പരിശോധിക്കപ്പെട്ടതിനുശേഷം മാത്രം ഫയലുകളില്‍ അന്തിമതീര്‍പ്പ്‌ കല്‍പ്പിക്കുന്ന നിലവിലുള്ള സമ്പ്രദായം കാര്യക്ഷമരാഹിത്യത്തിനും കാലവിളമ്പത്തിനും ഇടയാക്കുന്നു. ഇത്‌ അവസാനിപ്പിക്കുക. ഓഫീസ്‌ മാന്വലില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തുക.
� വില്ലേജ്‌ തലത്തിലോ, പഞ്ചായത്ത്‌ ലത്തിലോ തീരുമാനമെടുക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളില്‍ പോലും വകുപ്പ്‌ തലവന്മാരുടെ ആഫീസുകളിലും സെക്രട്ടറിയേറ്റിലും ഫയലുകള്‍ രൂപം കൊള്ളുന്ന രീതിയും അവസാനിപ്പിക്കണം.
� ജീവനക്കാരുടെ സര്‍വീസ്‌ സംബന്ധമായ വിഷയങ്ങള്‍ ജില്ലാതല ഓഫീസുകളിലോ, വകുപ്പുതലവന്മാരുടെ ഓഫീസുകളിലോ തന്നെ തീര്‍പ്പാക്കണം.
� എല്ലാ വകുപ്പുകളിലും സോഷ്യല്‍ ഓഡിറ്റും പെര്‍ഫോമന്‍സ്‌ ഓഡിറ്റും ഏര്‍പ്പെടുത്തണം.
� നിലവിലുള്ള സേവനവ്യവസ്ഥകള്‍ സംരക്ഷിച്ചുകൊണ്ട്‌ ജോലിയില്ലാത്ത സ്ഥലത്തുനിന്നും ജോലിഭാരം കൂടുതലുള്ള ഓഫീസുകളിലേക്ക്‌ ജീവനക്കാരെ പുനര്‍വിന്യസിക്കണം.
� ഓഫീസ്‌ പരിസരങ്ങള്‍ സദാസമയവും ശുചിയായും മാലിന്യമുക്തമായും നിലനിര്‍ത്തണം.
� ഉദ്യോഗസ്ഥരുടെ അവിഹിത സമ്പാദ്യം കണ്ടുകെട്ടി അധികാരികള്‍ക്ക്‌ മുതല്‍ കൂട്ടണം.
� അഴിമതി തടയുന്നതിന്‌ എല്ലാ വകുപ്പുകളിലും വിജിലന്‍സ്‌ സംവിധാനം ശക്തിപ്പെടുത്തണം.
� ജീവനക്കാരുടെ സ്ഥലംമാറ്റത്തിന്‌ പൊതുമാനദണ്ഡം കര്‍ശനമായി പാലിക്കണം. സ്ഥലംമാറ്റ മാനദണ്ഡത്തിന്‌ നിയമപരിരക്ഷ നല്‍കണം.
� തുടര്‍ച്ചയായി മൂന്ന്‌ വര്‍ഷത്തിലധികം ഒരേ സീറ്റില്‍ ജോലിചെയ്യുന്നതിന്‌ ഒരു ജീവനക്കാരെയും അനുവദിക്കരുത്‌.
� ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകളുടെ വിതരണത്തിലും പൊതുമാനദണ്ഡം കര്‍ശനമായി പാലിക്കണം.
� സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന വാണിജ്യ - വ്യാപാരങ്ങള്‍ നിരോധിക്കണം.
� ബ്രിട്ടീഷ്‌ കൊളോണിയല്‍ കാലഘട്ടത്തില്‍ രൂപപ്പെടുത്തിയ ജീവനക്കാരുടെ കോണ്ടക്‌റ്റ്‌ റൂള്‍സില്‍ കാലോചിത മാറ്റങ്ങള്‍ വരുത്തണം.
� പണിമുടക്ക്‌ അവകാശം ഉള്‍പ്പെടെയുള്ള എല്ലാ ജനാധിപത്യ ട്രേഡ്‌ യൂണിയന്‍ അവകാശങ്ങളും ജീവനക്കാര്‍ക്ക്‌ അനുവദിക്കണം.
പുനര്‍വിന്യാസം
കേരളത്തിന്റെ സമഗ്രവികസനത്തിനും, ജനോപകാരപ്രദമായ നടപടികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനും ജീവനക്കാരുടെ പുനര്‍വിന്യാസം അത്യന്താപേക്ഷിതമാണ്‌.
ഭരണഘടനാ ഭേദഗതി, പ്രാബല്യത്തില്‍ വന്നതിനുശേഷവും പഞ്ചായത്ത്‌ രാജ്‌ ആക്‌ട്‌ നടപ്പിലാക്കിയതോടും കൂടി കേരളത്തില്‍ അധികാരവികേന്ദ്രീകരണം സാധ്യമായി. അധികാരം താഴെതട്ടില്‍ നല്‍കുന്നതോടൊപ്പം സമ്പത്തും താഴെതട്ടില്‍ എത്തിച്ചു. വരുമാനത്തിന്റെ 40% തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വഴി ജനങ്ങളുടെ വികസനത്തിന്‌ പ്രാപ്‌തമാക്കുന്ന രീതി കേരളത്തില്‍ കൈവരിച്ചു. അധികാരം, ഫണ്ട്‌ എന്നിവ താഴെതട്ടില്‍ നില്‍ക്കുന്നതോടെ സേവനരംഗം ഫലപ്രദമാക്കാന്‍ ജീവനക്കാരുടെ പുനര്‍വിന്യാസം തത്വത്തില്‍ അംഗീകരിച്ചു.
� ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ട്‌ പുനര്‍വിന്യാസം നടപ്പിലാക്കിയത്‌ ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു.
� ഓപ്‌ഷന്‍ വാങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ മാറിയവര്‍ക്ക്‌ സംരക്ഷണം ലഭിക്കുന്നില്ല.
� പുനര്‍വിന്യാസത്തിന്‌ ഉത്തരവായ മുഴുവന്‍ ജീവനക്കാരെയും ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 564 ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ ഉത്തരവായി. എന്നാല്‍ മറ്റു ജീവനക്കാരെ ഡിപ്പാര്‍ട്ടുമെന്റില്‍ സര്‍ക്കാര്‍ നിലനിര്‍ത്തി. സ്വാധീനമുള്ളവരെ വകുപ്പില്‍ നിലനിര്‍ത്തുകയും മറ്റുള്ളവരെ പുനര്‍വിന്യസിപ്പിക്കുന്നത്‌ പുനര്‍വിന്യാസത്തിന്റെ അന്തസത്തയ്‌ക്ക്‌ കോട്ടം സംഭവിക്കും.
� ജീവനക്കാരുടെ പുനര്‍വിന്യാസം വ്യക്തമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ആക്കണം.
� വിന്യസിക്കപ്പെടുന്ന ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ സംരക്ഷിക്കാന്‍ പാകത്തില്‍ മിനിസ്റ്റീരിയല്‍ സൂപ്പര്‍വൈസറി തസ്‌തികകള്‍ സൃഷ്‌ടിക്കണം.
� വ്യക്തമായ മാനദണഅധത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരെ എല്‍.എസ്‌.ജി.ഡി. യിലേക്ക്‌ താല്‍ക്കാലിക പുനര്‍വിന്യാസം നടത്തിയവരെ കാലാവധി കഴിഞ്ഞിട്ടും മാതൃവകുപ്പിലേക്ക്‌ തിരികെ നിയമനം നല്‍കേണ്ടതുണ്ട്‌.
� പഞ്ചായത്ത്‌, നഗരവികസനം, നഗരാസൂത്രണം, ഗ്രാമവികസനം, ലോക്കല്‍ ഫണ്ട്‌ എന്നീ വകുപ്പുകള്‍ സംയോജിപ്പിച്ച്‌ തദ്ദേശ സ്വയംഭരണവകുപ്പ്‌ രൂപീകരിക്കാനുള്ള തീരുമാനം റദ്ദാക്കിയത്‌ വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരേണ്ടതുണ്ട്‌.
� കേരളത്തിലെ സമഗ്രവികസനം സാധ്യമാക്കുന്നതിനും അധികാരം താഴെതട്ടില്‍ എത്തിക്കുന്നതിനും ജനങ്ങള്‍ക്ക്‌ സേവനം ലഭ്യമാക്കുന്നതിനും പുനര്‍വിന്യാസം പൂര്‍ത്തീകരിക്കുന്നതിന്‌ തദ്ദേശ സ്വയംഭരണ സര്‍വീസ്‌ നിലവില്‍ വരണം.
റീ ഓപ്‌ഷന്‍
കഴിഞ്ഞ ശമ്പളപരിഷ്‌കരണത്തിനുശേഷം ഓപ്‌ഷന്‍ നല്‍കിയതിലെ പിശകുമൂലം ഫിക്‌സേഷനില്‍ നഷ്‌ടം നേരിട്ട നിരവധി ജീവനക്കാരുണ്ട്‌. സര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവര്‍ പ്രത്യേക ഉത്തരവ്‌ സമ്പാദിച്ച്‌ റീ ഓപ്‌ഷന്‍ നല്‍കി ശമ്പളനഷ്‌ടം പരിഹരിച്ചു. ആയതിനാല്‍ ശമ്പളപരിഷ്‌കരണത്തിലെ ഓപ്‌ഷന്‍ നല്‍കിയതുമൂലം ശമ്പളനഷ്‌ടം നേരിട്ട ജീവനക്കാര്‍ക്ക്‌ പരാതി പരിഹരിക്കുന്നതിന്‌ ഒരവസരം കൂടി നല്‍കുന്നതിന്‌ ശുപാര്‍ശ ചെയ്യണം.

ഡെപ്യൂട്ടേഷന്‍ മാനദണ്ഡം
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിവിധ കോര്‍പ്പറേഷനുകളിലേക്കും ഇതര ബോര്‍ഡുകളിലേക്കും അതോറിറ്റികളിലേക്കും ഡെപ്യൂട്ടേഷന്‍ വഴി ജീവനക്കാരെ നിയമിച്ച്‌ വരുന്നുണ്ട്‌. എന്നാല്‍ ഇത്‌ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലല്ല നടന്ന്‌ വരുന്നത്‌. ഡെപ്യൂട്ടേഷന്‍ വഴിയുള്ള നിയമനങ്ങള്‍ ഘട്ടം ഘട്ടമായി കുറച്ച്‌ കൊണ്ട്‌ വരേണ്ടതും ആവശ്യമായ തസ്‌തികകള്‍ അതാതിടത്ത്‌ അനുവദിക്കേണ്ടതുമാണ്‌. ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ നടത്തുന്നതും കുറക്കുന്നതും പൊതുസര്‍വീസിനെ പ്രതികൂലമായി ബാധിക്കാത്ത തരത്തിലാവണം. ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുത്തിന്‌ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്‌. ഡപ്യൂട്ടേഷന്‍ നല്‍കുന്നതിന്‌ അപേക്ഷ ക്ഷണിച്ച്‌ അര്‍ഹരായവര്‍ക്കാണ്‌ നല്‍കേണ്ടത്‌.

1) കാഡയിലേക്ക്‌ (CADA) ഡെപ്യൂട്ടേഷന്‍ നല്‍കുമ്പോള്‍ ജലസേചന വകുപ്പിലെ ജീവനക്കാരെയാണ്‌ പരിഗണിക്കേണ്ടത്‌.
2) അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണല്‍ തുടങ്ങിയ അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളിലേക്കുള്ള ഡെപ്യൂട്ടേഷന്‌ ഹൈക്കോടതി, അഡ്വക്കറ്റ്‌ ജനറല്‍ ഓഫീസ്‌, ഇതര കോടതികള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെ പരിഗണിക്കുന്നതിന്‌ പകരം സെക്രട്ടറിയേറ്റിലെ ജീവനക്കാരെ പരിഗണിക്കുന്നത്‌ അംഗീകരിക്കത്തക്ക നടപടിയല്ല.
3) ക്ലാര്‍ക്ക്‌, ടൈപിസ്റ്റ്‌ തുടങ്ങിയ തസ്‌തികകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുമ്പോള്‍ സെക്രട്ടറിയേറ്റിലെ ജീവനക്കാരെ പരിഗണിക്കുന്നത്‌ ശരിയല്ല.

സ്ഥലംമാറ്റ മാനദണ്ഡം
സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയും പ്രതിബദ്ധതയും വര്‍ദ്ധിപ്പിക്കുന്നതിനും സിവില്‍സര്‍വീസിനെ സംതൃപ്‌തമാക്കാനും ഉതകുന്ന തരത്തിലാവണം ജീവനക്കാരുടെ പൊതു സ്ഥംമാറ്റം നടപ്പാക്കേണ്ടത്‌.
സംസ്ഥാന ജീവനക്കാരുടെ സ്ഥംമാറ്റത്തിന്‌ വ്യക്‌തമായ മാനദണ്ഡങ്ങള്‍ നിലവിലുണ്ട്‌. സ്ഥലംമാറ്റത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത്‌ സിവില്‍സര്‍വീസില്‍ പലപ്പോഴും അനഭിലഷണീയമായ പ്രവണതകള്‍ വളര്‍ത്തുന്നതിനുംസിവില്‍സര്‍വീസിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്‌.
ആയതിനാല്‍ മഹാരാഷ്ട്ര സംസ്ഥാനത്ത്‌ നടപ്പിലാക്കിയ സ്ഥലംമാറ്റ മാനദണ്ഡങ്ങളുടെ മാതൃകയില്‍ നിയമപരിരക്ഷയോടെ സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ കേരളത്തിലും ഉണ്ടാവണം. (MAHARASHTRA ACT NO. XXI of 2006 - Chapter II)
ഇങ്ങിനെയുണ്ടാക്കുന്ന സ്ഥലംമാറ്റ മാനദണ്ഡങ്ങളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കുന്നത്‌ ഉചിതമായിരിക്കും.
1) പൊതുസ്ഥലംമാറ്റത്തിന്‌ സംസ്ഥാനത്ത്‌ നിലവിലുള്ള മാനദണ്ഡം കര്‍ശനമായി പാലിക്കപ്പെടണം.
2) വൈരനിരാതന ബുദ്ധിയോടെയുള്ള സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിക്കണം.

ആശ്രിത നിയമന വ്യവസ്ഥ
സര്‍ക്കാര്‍ സര്‍വീസിലിരിക്കുന്ന ജീവനക്കാരന്‍/ജീവനക്കാരി മരണമടയുമ്പോള്‍ കുടുംബത്തിന്റെ സംരക്ഷണം മുന്‍ നിര്‍ത്തിയാണ്‌ ആശ്രിതനിയമന വ്യവസ്ഥയിലൂടെ ആശ്രിതന്‌ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുന്നത്‌. ആശ്രിത നിയമന വ്യവസ്ഥയനുസരിച്ച്‌ നിശ്ചിത ശതമാനം ജീവനക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നുണ്ട്‌. ആശ്രിത നിയമന വ്യവസ്ഥയില്‍ ജോലിനല്‍കുമ്പോള്‍ പാലിക്കേണ്ടകാര്യങ്ങള്‍ സുപ്രീം കോടതി വിവക്ഷിച്ചിട്ടുണ്ട്‌. ഇതനുസരിച്ച്‌ ഗ്രൂപ്പ്‌ ഡി, ക്ലാസ്‌ III വിഭാഗത്തിലാണ്‌ ആശ്രിത നിയമനം നടത്തേണ്ടത്‌. നിയമനത്തിലെ കാല തമസം ഒഴിവാക്കണമെന്നും വരുമാന പരിധി ഏര്‍പ്പെടുത്തണമെന്നും സുപ്രീം കോടതി മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ആശ്രിത നിയന വ്യവസ്ഥയില്‍ ജോലിനല്‍കുമ്പോള്‍ താഴെ പറയുന്ന കാര്യ്‌ങ്ങള്‍ കൂടെ പരിഗണിക്കാവുന്നതാണ്‌.
1) സുപ്രീം കോടതി നിര്‍ദ്ദേശിച്ചപോലെ നിയമനം ഗ്രൂപ്പ്‌ ഡി, ക്ലാസ്‌ III തസ്‌തികകളില്‍ പരിമിതപ്പെടുത്തണം.
2) ആശ്രിത നിയമനവ്യവസ്ഥ വഴി സര്‍വീസില്‍ പ്രവേശിച്ചവരുടെ സര്‍വീസ്‌ പ്രശ്‌നങ്ങള്‍ സമയ ബന്ധിതമായി പരിഹരിക്കാനാവണം.
3) സൂപ്പര്‍ ന്യൂമററി തസ്‌തികകളില്‍ നിയമനം ലഭിച്ചതിനു ശേഷം വര്‍ഷങ്ങളോളം അത്തരത്തില്‍ തുടരേണ്ടിവരുന്നത്‌ ഒട്ടും നീതീകരിക്കാന്‍ കഴിയുന്നതല്ല. സംസ്ഥാനത്ത്‌ പോലീസ്‌ വകുപ്പില്‍ ക്ലാര്‍ക്ക്‌ തസ്‌തികയില്‍ നിയമനം ലഭിച്ച 351 ജീവനക്കാരുടെ സര്‍വീസ്‌ റഗുലറൈസ്‌ ചെയ്യാതെ നീട്ടിക്കൊണ്ട്‌പോകുകയാണ്‌. ഒരിക്കലും നീതീകരിക്കാന്‍ കഴിയാത്ത നടപടിയാണിത്‌.ീഇ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ കഴിയേണ്ടതുണ്ട്‌.

സേവനാവകാശ നിയമം

ജനാധിപത്യം ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസംവിധാനമാണ് ഏകാധിപത്യത്തില്‍ നിന്നും രാജവാഴ്ചയില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള പ്രയാണം പൌരനെ അവകാശങ്ങളുടെ വാഗ്ദത്ത ഭൂമിയിലെത്തിക്കുന്നു. എന്നാല്‍ അഴിമതിയും ചുവപ്പു നാടയും സ്വജപക്ഷപാതവും ജനാധിപത്യത്തിന്റെ മരണമണി മുഴക്കി തുടങ്ങി. തകര്‍ന്ന് നമ്മള്‍ ജനാധിപത്യസംരക്ഷണത്തിനും ജനാധിപത്യത്തിന്റെ സുതാര്യമായ നടത്തിപ്പിനുമായുള്ള നിയമങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി.

അറിയാനുള്ള അവകാശം സംരക്ഷിക്കാനാണ് ഇന്‍ഡ്യന്‍ പാര്‍ലമെന്റ് 2005 ല്‍ വിവരാവകാശ നിയമം പാസ്സാക്കുകയുണ്ടായി. വളരെയധികം ദൂരവ്യാപക മാറ്റങ്ങളുണ്ടാക്കിയ നിയമമാണത്. പോലീസ് സ്റേഷന്‍, വില്ലേജാഫീസ്, സ്ക്കൂള്‍,ആശൂപത്രി തുടങ്ങി ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍ നിന്നും വിവരങ്ങള്‍ അറിയാന്‍ ഈ നിയമം സഹായിക്കുന്നു. ഇപ്പോഴത്തെ ഈ പുതിയ അവകാശവും നിയമവും വിവരാവകാശത്തിന്റെ തുടര്‍ച്ചയായി കണക്കാക്കാവുന്നതാണ്.

ഡ്രൈവിംഗ് ടെസ്റ് പാസ്സായതിന്റെ അടുത്തദിവസം തന്നെ ഡ്രൈവിംഗ് ലൈസന്‍സ്. കുട്ടിയുടെ ജനനം രജിസ്റര്‍ ചെയ്തതിന്റെ അടുത്ത ആഴ്ച തന്നെ ജനന സര്‍ട്ടിഫിക്കേറ്റ് ഇത്തരമൊരു സംവിധാനം അവിശ്വസനീയം അല്ലേ? ഇതാണ് പുതിയ അവകാശത്തിന്റെ നിയമത്തിന്റെ പ്രസക്തി.കേരളസര്‍ക്കാര്‍ പാസ്സാക്കിയ സേവനാവകാശ നിയമം പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഔദാര്യമല്ല അവകാശമാണെന്ന വാദത്തിന് ഊന്നല്‍ നല്‍കുന്നു. ഈ നിയമമനുസരിച്ച് അര്‍ഹരായ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ സമയപരിധിക്കുള്ളില്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നു. ഇതില്‍ വീഴ്ചവരുത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയതിന് നിയമപരമായി ഉത്തരവാദികളായിരിക്കും.

 

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നു. ജനനമരണ താമസ സര്‍ട്ടിഫിക്കേറ്റുകള്‍, വൈദ്യുതി, ടെലിഫോണ്‍ കണക്ഷന്‍, റേഷന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, റവന്യൂ രേഖകള്‍ ഇവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 13 സര്‍ക്കാര്‍ അനുബന്ധ സര്‍വ്വീസുകളും 9 പോലീസുമായി ബന്ധപ്പെട്ട സര്‍വ്വീസുകളും ഈ നിയമപ്രകാരമുള്ള സമയബന്ധിതസേവനം ഉറപ്പു നല്‍കുന്നു. ഡ്രൈവിംഗ് ലൈസന്‍സ്, വസ്തു രജിസ്ട്രേഷന്‍ മേഖലകളില്‍ നടക്കുന്ന വ്യവസ്ഥാപിത അഴിമതിയും സുതാര്യമില്ലായ്മയും ഗൌരവമായ പ്രശ്നങ്ങളാണ്.

ഇന്‍ഡ്യയില്‍ 2010 ഒക്ടോബര്‍ 18-ാം തീയതി മധ്യപ്രദേശാണ് ഈ നിയമം ആദ്യമായി നിലവില്‍ കൊണ്ടുവന്നത്. കേരളം 2012 ജൂലൈ 12 ന് സേവനാവകാശ നിയമം പാസ്സാക്കി. കൂടാതെ ഡല്‍ഹി, പഞ്ചാബ്, ഗിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജന്മുകാശ്മീര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഖണ്ഡ്, കര്‍ണ്ണാടക സംസ്ഥാനങ്ങളും സേവനാവകാശ നിയമം നടപ്പാക്കുന്നു.

ബീഹാറില്‍ കഴിഞ്ഞഒരു വര്‍ഷത്തിനുള്ളില്‍ ഈ നിയമത്തിന്റെ പരിധിയില്‍ 1.83 കോടി അപേക്ഷകള്‍ ഫയല്‍ ചെയ്യപ്പെട്ടു. ഇതില്‍ കൂടുതലും ജാതി, താമസം, വരുമാന സര്‍ട്ടിഫിക്കേറ്റുകള്‍ ലഭിക്കാനാണ്. അതുപോലെ തന്നെ ബീഹാറില്‍ 50 സര്‍വ്വീസുകള്‍ എന്നത് കര്‍ണ്ണാടകയിലെത്തുമ്പോള്‍ 151 സര്‍വ്വീസുകളായി വര്‍ദ്ധിക്കുന്നു.

കേരള സേവന അവകാശനിയമമനുസരിച്ച് ഒരു പൌരന്‍ സേവനത്തിനായി അപേക്ഷ നല്‍കിയശേഷം സമയബന്ധിതമായി സേവനം ലഭ്യമായില്ലെങ്കില്‍ ഒന്നാം അപ്പലേറ്റ് ഫോറം മുമ്പാകെ അപ്പീല്‍ ബോധിപ്പിക്കാനാവുന്നതാണ്. ഇരുകക്ഷികളെയും കേട്ടശേഷം ഫോറം ഉത്തരവ് പാസ്സാക്കേണ്ടതാണ്. അതിനെതിരെ രണ്ടാം അപ്പലേറ്റ് ഫോറം മുമ്പാകെ അപ്പീല്‍ ബോധിപ്പിക്കാവുന്നതും അപ്പീല്‍ ഫോറം സേവനം നല്‍കുന്നതില്‍ മതിയായ കാരണങ്ങളില്ലാതെ വീഴ്ചവരുത്തി എന്നു കണ്ടെത്തിയാല്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനില്‍ നിന്നും 500 മുതല്‍ 5000 രൂപവരെ പിഴ ഈടാക്കാവുന്നതും കൂടാതെ മറ്റ് ശിക്ഷാ നടപടികള്‍ സ്വീകരിക്കാവുന്നതുമാണ്. അപ്പലേറ്റ് ഫോറത്തിന് സിവില്‍ കോടതിയുടെ അധികാരങ്ങള്‍ ഉള്ളതാണ്.

ഈ നിയമത്തെക്കുറിച്ച് ഈ പുതിയ അവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്നതാണ് പ്രധാന പ്രശ്നം. ജനങ്ങളില്‍ സേവനാവകാശത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ച് മാത്രമേ ഈ നിയമം ജനങ്ങളിലെത്തിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയുകയുള്ളു. ഇന്‍ഡ്യയിലെങ്ങും ഈ നിയമം മാറ്റത്തിന്റെ കാറ്റുവീശുമെന്ന് പ്രത്യാശിക്കാം

അവസാനം പരിഷ്കരിച്ചത് : 5/2/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate