অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സുസ്ഥിരത

ആമുഖം.

ഏതൊരു പദ്ധതിയും ഓരോ മനുഷ്യന്റേയും ജീവിതത്തില് വരുത്തുന്ന വികസനത്തിന്റേയും മാറ്റങ്ങളുടേയും കുറിപ്പുകളാണ്. നിരവധി പദ്ധതികള് കേരളത്തില് അങ്ങോളമിങ്ങോളം ഉള്ള വിവിധ പ്രദേശങ്ങളിലെ ആളുകളില് വൈവിധ്യമാര്ന്ന മാറ്റങ്ങള് സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തില് എറണാകുളം സോഷ്യല് സര്വ്വീസ് സൊസൈറ്റിയും സേവ് എ ഫാമിലി പ്ലാന് ഇന്ത്യയും സംയുക്തമായി നടപ്പിലാക്കി വരുന്ന കര്മ്മ പരിപാടിയായ സ്പെഡ്III  പദ്ധതി മൂന്നു വര്ഷം പൂര്ത്തീകരിച്ചിരിക്കുന്നു. ഇ.എസ്സ്.എസ്സ്.എസ്സ്. സ്പെഡ്III പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത് സാധാരണ ജനങ്ങള് നേരിടുന്ന ഉദാത്തമായ പ്രശ്നങ്ങളും വെല്ലുവിളികളും ജനങ്ങളുടെ പങ്കാളിത്തം വഴി ഉയര്ത്തി കാണിക്കുകയും അത്തരം കാര്യങ്ങള് ഭരണകൂടത്തിന്റേയും ജനങ്ങളുടേയും ശ്രദ്ധയില് വരുത്തുകയും പരിഹാരമാര്ഗ്ഗങ്ങള് പ്രാദേശീക സാധ്യതകളും ജനങ്ങളുടെ കഴി വുകളും വളര്ത്തി സുസ്ഥിരമായ കണ്ടെത്തുകയും ചെയ്യുക എന്നതാണ്. സ്പെഡ്III പദ്ധതിയുടെ കര്മ്മ പരിപാടികള്ക്കായി തെരഞ്ഞെടുത്തത് മുളവുകാട്, ചേരാനെല്ലൂര്, കടമകുടി എന്നീ പഞ്ചായത്തുകളാണ്.

പദ്ധതി ലക്ഷ്യങ്ങള്

  • സ്ത്രീകളുടേയും പുരുഷന്മാരുടേയും സാന്പത്തീക വളര്ച്ച
  • ഭക്ഷ്യ വിളകളുടെ കൃഷിയും, ഉല്പാദനം, ജലസേചന സാഹചര്യങ്ങള്, മാതൃകാകൃഷിത്തോട്ടങ്ങള് വാര്ത്തെടുക്കുക
  • നിലവിലുള്ള വിദ്യഭ്യാസ പദ്ധതികളും യുവാക്കള്ക്കായുള്ള തൊഴില് പരിശീലനങ്ങളും പ്രോത്സാഹിപ്പിക്കുക.
  • ജനങ്ങള്ക്കിടയിലെ ആരോഗ്യവും ശുചിത്വവും വളര്ത്തിയെടുക്കുക.
  • സമൂഹത്തിലെ ലിംഗസമത്വം ഉറപ്പാക്കുക.
  • പരിസ്ഥിതി സംരക്ഷണം, ആഗോളതാപനം, പാരിസ്ഥിതിക ആഘാത പഠനം തുടങ്ങിയ വിഷയങ്ങളില് ബോധവല്ക്കരണം നല്കുക.
  • കാര്യശേഷി രൂപീകരണവും സത്ഭരണവും.

പദ്ധതി ആവിഷ്കാരത്തിന്റെ മൂന്നു വര്ഷള്

ഗ്രാമതലപ്രവര്ത്തനസമിതി(വാറ്റ്ടീം)

സ്പെഡ്III പദ്ധതിയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രാമതല പ്രവര്ത്തന സമിതിയില് അതതു വാര്ഡുകളില് നിന്നും തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളാണ് അംഗങ്ങളായി പ്രവര്ത്തിക്കുന്നത്. VAT  മീറ്റിംഗുകളില് അതതു വാര്ഡുകളിലെ ജനങ്ങള് നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ചര്ച്ച ചെയ്യുകയും അതോടനുബന്ധിച്ച് കര്മ്മ പരിപാടികള് ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. നിലവില് സ്പെഡ് പദ്ധതിയുടെ കീഴില് ഇതുവരെ 20 വാറ്റ് ഗ്രൂപ്പുകള് പ്രവര്ത്തിച്ചു വരുന്നു.

വില്ലേജ് പ്ലാനിംഗ് വര്ക്ക് ഷോപ്പ്

പദ്ധതിയുടെ നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട മൂന്നു പഞ്ചായത്തുകളില് ഗ്രാമതല ആസൂത്രണ സെമിനാര് നടത്തുകയും അതില് അതതു പ്രദേശത്തിന്റെ വികസന സൂചകങ്ങള് ചര്ച്ച ചെയ്യുകയും ചെയ്യുന്നു. ഈ പ്രക്രിയയില് പഞ്ചായത്തു പ്രസിഡന്റുമാര്, വാര്ഡുമെന്പര്മാര്, വാറ്റ് അംഗങ്ങള്, എ.ഡിഎസ്സ്, സി.ഡി.എസ്സ് അംഗങ്ങള് തുടങ്ങയവരുടെ സഹകരണത്തോടെ ഗ്രാമത്തിന്റെ ആവശ്യങ്ങള് മുന്ഗണനാക്രമത്തില് തിരിച്ച് ആസൂത്രണം നടത്തുന്നു.

കര്മ്മ പരിപാടികളിലൂടെ സ്പെഡ്III പദ്ധതി (2011-14)

ലിംഗ സമത്വം

സ്പെഡ്III പദ്ധതിയുടെ  ലക്ഷ്യങ്ങളില് പ്രധാനമേഘലാതല പ്രവര്ത്തനമാണ് ലിംഗസമത്വ പരിപാടികള്. ഇതിലൂടെ പഞ്ചായത്ത് സംവിധാനത്തില് തെരഞ്ഞെടുക്കപ്പെടുന്ന വനിതാ പ്രതിനിധികളുടെ എണ്ണം വര്ദ്ധിപ്പിക്കുകയും പെണ്ക്കുട്ടികള്ക്കും സ്ത്രീകള്ക്കും വേണ്ടിയുളള സര്ക്കാര് പദ്ധതികള് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാനും സഹായിക്കുന്നു. സ്പെഡ്III പദ്ധതി ഇ.എസ്സ്.എസ്സ്.എസ്സ് നിരവധി പരിശീലന പരിപാടികള് കൊടുത്തുകഴിഞ്ഞു.

കുട്ടികളുടെ വളര്ച്ച സ്പെഡിലൂടെ

സ്പെഡ്III പദ്ധതി മറ്റൊരു മേഘലയില് ലക്ഷ്യം വയ്ക്കുന്നത്കുട്ടികളുടെ വിദ്യഭ്യാസപരവും മാനസീകവും ശാരീരികവും സാമൂഹ്യപരവുമായ വളര്ച്ചയാണ്. ഇതിലൂടെ നിലവിലുള്ള സര്ക്കാര് വിദ്യാലയങ്ങളില് ശരിയായ വിദ്യഭ്യാസം ഉറപ്പുവരുത്തുകയും വിദിയഭ്യാസ സംബന്ധിയായ പദ്ധതികള് നേടിയെടുക്കാന് പ്രോത്സാഹിപ്പിക്കുകയും കൂടാതെ കുട്ടികള്ക്കായുള്ള പ്രത്യേക തൊഴില് പരിശീലനം ഉറപ്പുവരുത്തുവാനും സഹായിക്കുന്നു.

സുസ്ഥിരമായ മാലിന്യ സംസ്കരണം

ഇ.എസ്സ്.എസ്സും സ്പെഡ്III പദ്ധതിയും വിഭാവനം ചെയ്ത പ്രവര്ത്തനങ്ങളില് ഏറ്റവും മഹത്തായ കകര്മ്മ പരിപാടിയായിരുന്നു പരിസ്ഥിതി സംരക്ഷണം. ഇതില് പരിസ്ഥിതി സംരക്ഷണം, പരിസ്ഥി ആഘാത പഠനം തുടങ്ങിയ വിയങ്ങളില് ബോധവല്ക്കരണം നടത്തുകയും, പ്ലാസ്റ്റിക്ക് വിമുക്ത മാതൃകാഗ്രാമങ്ങള് സ്ഥാപിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് ശേഖരണ പ്രവര്ത്തനം, 210 പൈപ്പ് കന്പോസ്റ്റ്, 200 ബയോബിന് ബയോഗ്യാസ് എന്നിവയുടെ വിതരണം, ഗാര്ഹികമാലിന്യം സംസ്കരിക്കാന് എല്ലാ വീടുകളിലും പച്ചക്കറിത്തോട്ടങ്ങളുടെ നിര്മ്മാണം എന്നിവയായിരുന്നു പ്രധാന പ്രവര്ത്തനങ്ങള്.

കാര്ഷിക വായ്പ്പയിലൂടെ കര്ഷകരകുടെ വളര്ച്ച

സ്പെഡ്III പദ്ധതിയിലെ വാറ്റംഗങ്ങള് പദ്ധതിപ്രദേശത്ത് ബാങ്കുകളുടെ ബന്ധവും, വായ്പ്പാസാധ്യതകളുടെ കുറവും ഒരു വലിയ പ്രശ്നമായി കണ്ടെത്തിയതിനാല് സ്പെഡ്III പദ്ധതിയിലൂടെ താഴേക്കിടയിലുള്ള ആളുകള്ക്കായി ഒരു ലോണ് മേള സംഘടിപ്പിച്ചു. ഈ പ്രവര്ത്തനം നടപ്പിലാക്കിയത് കോര്പ്പറേഷന് ബാങ്കിന്റെ സഹകരണത്തോടുകൂടിയായിരുന്നു.

ആരോഗ്യ, ശുചിത്വ പ്രവര്ത്തനങ്ങള്

സ്പെഡ്III പദ്ധതിയിലൂടെ ഇ.എസ്സ്. എസ്സ്. ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മറ്റൊരു കാര്യപരിപാടിയാണ് ആരോഗ്യ ശുചിത്വ പ്രവര്ത്തനങ്ങല്. ശുചിത്വ പ്രവര്ത്തനങ്ങളില് ഒന്നായിരുന്നു ടോയ്ലറ്റ് ഫില്റ്ററിംഗ സംവിധാനം. ഈ പ്രവര്ത്തനത്തിലൂടെ 215 കുടുംബങ്ങള്ക്കിടയില് നിലനിന്നിരുന്ന മാലിന്യ പ്രശ്നത്തിന് ഒരു പരിധിവരെ അറുതി വരുത്തുവാന് സാധിച്ചു.

സിത്രീകള്ക്കിടയിലെ സാന്പത്തീക വളര്ച്ച.

സ്ത്രീകള്ക്കിടയിലെ തൊഴിലില്ലായ്മയും, സാന്പത്തിക തളര്ച്ചയും പരിഹരിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകളുടെ യൊഴില്കൂട്ടായ്മയ്ക്ക് കാറ്ററിംഗ് പരിശീലനവും തയ്യല് പരിശീലനവും കൊടുത്തു. ഈ പ്രവര്ത്തനത്തിലൂടെ 15 കാറ്ററംഗ് യൂണിറ്റും 18 തയ്യല് യൂണിറ്റും തുടങ്ങാന് സാധിച്ചു.

കഴിഞ്ഞ മൂന്നുവര്ഷങ്ങളായി വിവിധ വികസനാധിഷ്ടിത പ്രസ്താനങ്ങളുമായി യോജിച്ചുള്ള പ്രവര്ത്തനങ്ങളിലൂടെ വികസന സംരംഭങ്ങളെ സുഗമമാക്കുന്നതിനും സന്നദ്ധ സംഘടനകളുടെ കര്മ്മശേഷി മെച്ചപ്പെടുത്തുകയും പരിസ്ഥിതി പരിസരസംബന്ധമായ പ്രവര്ത്തനങ്ങള്ക്ക് മുന്തൂക്കം നല്കുകയും പച്ചക്കറിത്തോട്ടങ്ങളുടെ നിര്മ്മാണം വഴി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും ആരോഗ്യ ശുചിത്തപ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിക്കുകയും സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയും വിദ്യഭ്യാസവും മെച്ചപ്പെടുത്തുന്ന പ്രവര്ത്തനങ്ങളും ലിംഗസമത്വം ഉറപ്പുവരുത്തുന്ന പ്രവര്ത്തനങ്ങളും അതിലുപരി ഭരണകൂട സംവിധാനത്തിന്റെ സദ്ഭരണം ഉറപ്പുവരുത്തുന്ന പ്രവര്ത്തനങ്ങളും സ്പെഡിIII പദ്ധതിയിലൂചെ ഇ.എസ്സ്.എസ്സ്.എസ്സ് നടപ്പിലാക്കി കഴിഞ്ഞിരിക്കുന്നു.

നാലാം വര്ത്തിലേക്ക് സ്പെഡ് പദ്ധത് (2014-15)

സ്പെഡ്III പദ്ധതിയുടെ നാലാം വാര്ഷിക മുന്തൂക്കം കൌമാമരകാലഘട്ടത്തിലെ കുട്ടികളുടെ മാനസീകവും ശാരീരികവുമായ പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുക എന്നതാണ്. ഈ വിഷയത്തിലൂടെ പദ്ധതി കൂടുതല് കൈകാര്യം ചെയ്യുന്നത് കൌമാര കാലഘട്ടത്തിലെ കുട്ടികള്ക്കിടയിലെ മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ശാരീരിക അതിപ്രസരവും മാനസീക പീഡനങ്ങളുമാണ്.

  • പദ്ധതി നടത്തിപ്പിനായി വാര്ഡുകളില് 30 കുട്ടിക്കൂട്ടം ഗ്രൂപ്പുകള് രൂപീകരിച്ചു.
  • കുട്ടിക്കൂട്ടം ഗ്രൂപ്പും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് 13 ജീവിത നൈപുണ്യ പരിശീലന ക്ലാസ്സുകള് നടത്തി.
  • എല്ലാമാസവും നടത്തുന്ന വാറ്റ് മീറ്റിംഗില് കുട്ടികളുടെ പ്രശ്നങ്ങള് ചര്ച്ച ചെയ്യുകയും പരിഹാര മാര്ഗ്ഗങ്ങള് നിര്ദ്ദേശിക്കുകയും ചെയ്തു.
  • കുട്ടികള്ക്കിടയില് ബോധവല്ക്കരണം നല്കുന്നതിനായി തെരുവ് നാടക സംഘം രൂപീകരിച്ചു.
  • പദ്ധതിയുടെ ഭാഗമായി മാതാപിതാക്കശ്ക്കുള്ള നാല് പരിശീലന പരിപാടികള് ചെയ്തു.
  • പദ്ധതിപ്രദേശത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട 50  കൌമാര കുട്ടികള്ക്ക് കംപ്യൂട്ടര് പരിജ്ഞാനം നല്കി.
  • പദ്ധതിപ്രദേശത്തെ അഞ്ച് സ്ക്കൂളുകള് കേന്ദ്രീകരിച്ച് കുട്ടികള്ക്കിടയില് അവബോധം നല്കുവാന് സ്ക്കൂള് തലത്തില് മത്സര പരിപാടികള് നടത്തി.
  • എക്സൈസ് വകുപ്പുമായി സംയോജിച്ച് ലഹരിമുക്ത വിദ്യാലയം എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാറുകള് നാല് വിദ്യാലയത്തില് സംഘടിപ്പിച്ചു.
  • പദ്ധതിപ്രദേശങ്ങളില് വാര്ഡികള് കേന്ദ്രീകരിച്ച് വിഷയാധിഷ്ടിത ചര്ച്ച നടത്തി.
  • ഇ.എസ്സ്.എസ്സ്.എസ്സ് കുട്ടിക്കൂട്ടം ഡിപ്പാര്ട്ടുമെന്റുമായി സംയോജിച്ച് ലഹരിവിരുദിധ നാട് എന്ന വിഷയം ഉള്ക്കൊള്ളിച്ച് എല്ലാ വാര്ഡുകളിലും ലഹരിയുടെ ഉപയോഗവും ഉപഭോഗവും നിര്ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുട്ടികള് നിവേദനം നല്കി.

ബില്ഡ് എ ഹൌസ് പ്ലാന്

അതിരൂപതയിലെ പാവപ്പെട്ട ഭവനരഹിതരെ  ജാതിമത ചിന്തകള്ക്കതീതമായി സഹായിക്കുന്നതിനുവേണ്ടി നടപ്പില് വരുത്തിയ ബില്ഡ് എ ഹൌസ് പ്ലാന് ഇ.എസ്സ്. എസ്സില് പുനരാരംഭിക്കുകയാണ്. എറണാകുളം സോഷ്യല് സര്വ്വീസ്സ് സൊസ്സൈറ്റിയുടെ കീഴില് പ്രവര്ത്തിക്കുന്ന സ്വയം സഹായ സംഘാംഗങ്ങളുടേയും മൈത്രി ക്രെഡിറ്റ് യൂണിയന് അംഗങ്ങളുടേയും സേവനസന്നദ്ധതയാല് ഓരോ മാസവും മാറ്റി വയ്ക്കുന്ന 10 രൂപയും സന്മസ്സുള്ളവരുടെ സംഭാവനയും കോര്ത്തിണക്കി നിര്ദ്ദനരായവര്ക്ക് വീടു നിര്മ്മിച്ചു നല്കുന്ന പദ്ധതിയാണിത്. ഇ.എസ്സ്. എസ്സിന്റെ ഫെഡറേഷനുകളും മൈത്രീകമ്മിറ്റികളും ഇടചവക വികാരിമാര് മുഖേന നിര്ദ്ദേശിക്കുന്ന കുടുംബങ്ങളില് നിന്ന് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില് തെരഞ്ഞെടുക്കപ്പെടുന്നവര്ക്കാണ് പദ്ധതി വഴിയായി സഹായം ലഭ്യമാക്കുന്നത്. എല്ലാവരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങള് പ്രതീക്ഷിക്കുന്നു.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate