2003 ല്‍ രൂപീകരിച്ച കേരള സ്റ്റേറ്റ് ബാംബൂ മിഷന്‍ (KSBM), ഭാരത സര്‍ക്കാരിന്റെ കാര്‍ഷിക സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ബാംബൂ മിഷന്റെ (NBM) വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ബാംബൂ വികസന ഏജന്‍സി (BDA) ആയി നിയോഗിക്കപ്പെട്ടിരിക്കുന്നു. സ്റ്റേറ്റ് ബാംബൂ മിഷന് കീഴില്‍ മുളയുടെ പ്രചാരണം, സാങ്കേതിക വിദ്യ ഉപയോഗിക്കല്‍, ഗവേഷണവും വികസനവും, വിപണനവും ജീവിത മാര്‍ഗ്ഗവും, ഡിസൈനും പരിശീലനവും എന്നിവയ്ക്കായി 4 സബ് കമ്മിറ്റികളുണ്ട്. പദ്ധതിയുടെ ഫലപ്രദമായ നി്ർവഹണവും നിരീക്ഷണവും ഉറപ്പാക്കുന്നതിന് ഫോറസ്റ്റ് & വൈല്‍ഡ് ലൈഫ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനുമായുള്ള സംസ്ഥാന ബാംബൂ സ്റ്റീയറിംഗ് കമ്മിറ്റി (SBSC) രൂപീകരിച്ചിട്ടുണ്ട്.
മുള, കൃഷി, ഉചിതമായ നൈപുണ്യ വികസനത്തോടൊപ്പം കരകൗശല മേഖലയില്‍ നൂതന ഉത്പന്നങ്ങള്‍ക്ക് പുതിയ ഡിസൈനുകള്‍ സൃഷ്ടിക്കല്‍, അനുരൂപ സാങ്കേതിക വിദ്യാ വികസനത്തിലൂടെ മുള അധിഷ്ഠിത ആധുനിക വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ബാംബൂ മിഷന്‍ രൂപീകരണത്തിന് ശേഷം നടത്തിയ മുഖ്യ പ്രവര്‍ത്തനങ്ങള്‍. ഇത് വിവിധ തലത്തില്‍, പ്രത്യേകിച്ച് സ്ത്രീകളുടെ ഇടയില്‍ പുതിയ ബിസിനസ്സ് അവസരങ്ങള്‍ കൊണ്ടു വരുമെന്നും അങ്ങനെ ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചുപ്പെടുത്തി മൊത്തം മേഖലയുടെ വളര്‍ച്ചയ്ക്ക് ആധാരമാകുമെന്നും പ്രതീക്ഷിക്കുന്നു.
അവസാനം പരിഷ്കരിച്ചത് : 2/16/2020