കേരള സഹകരണ സംഘം നിയമം അനുസരിച്ച് 1961 ല്‍ ഹാന്റെക്സ് രജിസ്റ്റര്‍ ചെയ്തു. അസംസ്കൃത വസ്ത്തുക്കളുടെ സംഭരണം, പ്രോസ്സസ്സിംഗ്, വിപണനം, ഗുണനിലവാരമുള്ള നൂലുകളുടെ പ്രോസ്സസ്സിംഗ്, കയറ്റുമതിയിലൂടെ കൈത്തറി ഉല്പന്നങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള ബിസിനസ്സ് എന്നിങ്ങനെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാവശ്യമായ കാര്യങ്ങള്‍ നടപ്പാക്കുന്ന അപെക്സ് സ്ഥാപനമാണ് ഹാന്റെക്സ്. നിലവില്‍ ഹാന്റെക്സില്‍ 520 പ്രാഥമിക സഹകരണ സംഘങ്ങള്‍ അംഗങ്ങളായുണ്ട്. ഇവയില്‍ 350 എണ്ണം ആധുനിക സാങ്കേതിക വിദ്യയും പശ്ചാത്തല സൌകര്യങ്ങളും ഉപയോഗിച്ചുള്ള കരകൌശല തുണിത്തരങ്ങള്‍, അലങ്കാര വസ്ത്തുക്കള്‍, സാരികള്‍, പരമ്പരാഗത വസ്ത്രങ്ങള്‍ എന്നിവ രാജ്യത്തിനകത്തും പുറത്തുമുള്ള കയറ്റുമതി വിപണി ലക്ഷ്യമാക്കി പരിസ്ഥിതി സൌഹൃദ രീതിയില്‍ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. നിലവില്‍ ഹാന്റെക്സിന് 98 വില്പനശാലകള്‍ കേരളത്തിലുണ്ട്. 2015-16 വര്‍ഷം ഹാന്റെക്സിനുണ്ടായ നഷ്ടം 1998.48 ലക്ഷം രൂപയാണ്.
അവസാനം പരിഷ്കരിച്ചത് : 2/16/2020