অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കരകൗശല വ്യവസായത്തിന്റെ പ്രാധാന്യം

കരകൗശല വ്യവസായത്തിന്റെ പ്രാധാന്യം

കേരള സംസ്ഥാന കരകൗശല അപ്പെക്സ് സഹകരണ സംഘം (സുരഭി), കരകൗശല വികസന കോര്‍പ്പറേഷന്‍, കേരള ആര്‍ട്ടിസാന്റ്സ് വികസന കോര്‍പ്പറേഷന്‍ (കാഡ്കോ) എന്നിവയാണ് കേരളത്തിലെ കരകൗശല വ്യവസായത്തിന്റെ പ്രധാന പ്രോത്സാഹന ഏജന്‍സികള്‍. പ്രാഥമിക സഹകരണ സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വിപണനം നടത്തി സംസ്ഥാനത്തെ കരകൗശല തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുക, കേന്ദ്രസംസ്ഥാന സര്‍ക്കാരുടെ സഹായത്തോടെ വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്ഥാപിക്കപ്പെട്ടതാണ് കേരള സംസ്ഥാന കരകൗശല അപ്പെക്സ് സഹകരണസംഘം(സുരഭി), 2015-16 വര്‍ഷത്തില്‍ ഈ സഹകരണസംഘത്തിന്റെ വിറ്റുവരവ് 280.84 ലക്ഷം രൂപയായിരുന്നു. ഇത് മുന്‍ വര്‍ഷത്തെ വിറ്റുവരവായ 337.33 ലക്ഷം രൂപയേക്കാള്‍ കുറവാണ്. കരകൗശല മേഖല അപ്പെക്സ് സ്ഥാപനങ്ങള്‍ക്ക് സഹായം എന്ന പദ്ധതിയില്‍ നിന്ന് ഈ അപെക്സ് സഹകരണ സംഘത്തിന് 170.62 ലക്ഷം രുപ ലഭിച്ചിരുന്നു. ഇത് പ്രഥമമായും കരകൗശല വസ്തുക്കളുടെ പ്രദര്‍ശനത്തിനും ഷോറൂമുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുമാണ് ഉപയോഗിച്ചത്. 48 സൊസൈറ്റികളുള്ള സുരഭി 2015-16 വര്‍ഷത്തില്‍ 13 എക്സിബിഷനുകളില്‍ നിന്നായി 2.36 ലക്ഷം രൂപ ലാഭമുണ്ടാക്കിയിട്ടുണ്ട്. ഇക്കാലയളവില്‍ 30000 തൊഴിലുകള്‍ സൃഷ്ടിച്ചു.

മറൈന്‍ ഡ്രൈവിലേയും തൃശ്ശൂരിലേയും ഷോറൂമുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. 2016-17 ല്‍ ഒക്ടേോബര്‍ 12-ാം തീയതിവരെ സംഘം 2 എക്സിബിഷന്‍ സംഘടിപ്പിക്കുകയും കേരളത്തിനകത്തും പുറത്തുമായി ഏകദേശംപന്ത്രണ്ടോളം എക്സിബിഷനുകള്‍ സംഘടിപ്പിക്കുന്നതിനുള്ളബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

കേരള ഹാന്റീക്രാഫ്റ്റ്സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ഭാരതത്തിലുള്ള കൈരളി എംപോറിയങ്ങളീലൂടെയും ശ്രീ മൂലം ഷഷ്ഠ്യബ്ദി പൂര്‍ത്തി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെയും (SMSMI) കരകൗശല മേഖലയിലെ തൊഴിലാളികള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക്ന്യായവില നല്‍കിക്കൊണ്ട് ഇവയുടെ സംഭരണവും വിപണനവും നടത്തിവരുന്നു. നിലവില്‍ 19 വിപണന എംപോറിയങ്ങളുടെ ഒരു ശൃംഖല ഈ സ്ഥാപനത്തിനുണ്ട്. കേന്ദ്രഗവൺമെന്റിന്റെസഹായത്തോടെ കരകൗശല തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷ്യറന്‍സ്, പ്രധാന/ടൂറിസം കേന്ദ്രങ്ങളില്‍ എക്സിബിഷന്‍/ക്രാഫ്റ്റ് ഫെയര്‍ ഇവ സംഘടിപ്പിക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് വിവിധ കരകൗശല ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിനുവേണ്ടി സൗകര്യങ്ങൾ നല്കുന്ന ഒരു പൊതു സൗകര്യ സേവന കേന്ദ്രം (CFSC) കോര്‍പ്പറേഷന് തിരുവനന്തപുരത്തുണ്ട്. അസിസ്റ്റന്‍സ് ടു അപെക്സ് ഓർഗനൈസേഷൻ, കോമണ്‍ ഫെസിലിറ്റ് സ്വീ ർവസ് സെന്റര്‍ എന്നീ രണ്ട് സ്കീമുകളാണ് 2016-17 ല്‍ എച്ച്.ഡി.സി.കെ. വഴി നടപ്പാക്കിവരുന്നത്.കേരള ഹാന്റീക്രാഫ്റ്റ്സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന് 2015-16 വര്‍ഷത്തില്‍ ‘കരകൗശല മേഖല അപെക്സ് സ്ഥാപനങ്ങള്‍ക്ക് സഹായം എന്ന പദ്ധതി വഴി 29.37 ലക്ഷം രൂപ ലഭിച്ചു. ഈ തുക മുഖ്യമായും ഉത്പന്നങ്ങളുടെ വിപണനത്തിനും പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുമാണ് വിനിയോഗിച്ചത്. ഇതു വഴി 2500 ല്‍ പരം കരകൗശല തൊഴിലാളികള്‍ക്ക് നേരിട്ടും അല്ലാതെയും പ്രയോജനം ലഭിച്ചു, 2015-16 വര്‍ഷത്തില്‍ 49 എക്സിബിഷനുകളിലൂടെയും ഫെയറുകളിലൂടെയും 45 ലക്ഷം രൂപയുടെ നഷ്ടം കോര്‍പ്പറേഷന്‍ ഉണ്ടാക്കിയിട്ടുണ്ട്. ആകെ വിറ്റുവരവ് 1518 ലക്ഷം രൂപയാണ്.കരകൗശല വിപണന തൊഴിലാളികള്‍ക്ക് ഉത്പാദന യൂണിറ്റ് ആരംഭിക്കുന്നതിനും കച്ചവട കേന്ദ്രങ്ങളിലൂടെയും ട്രേഡ് ഫെയറുകളിലൂടെയും ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന സംസ്ഥാന ഏജന്‍സികളിലൊന്നാണ് കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കാഡ്കോ).


അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate