ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നു വരുന്ന ഒരു സമ്പദ്ഘടനയായി ഇന്ത്യ ഉയര്‍ന്നു വന്നിട്ടുണ്ട് എന്ന് സി.എസ്.ഒ (സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍) നും ഐ.എ.എഫും (അന്താരാഷ്ട നാണയനിധി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ വ്യാവസായ വികസനത്തിന് അനുയോജ്യമായ ഒരു പരിസ്ഥിതി സൃഷ്ടിക്കുന്നതിനായി ഇന്ത്യഗവണ്‍മെന്റ് നടപ്പിലാക്കുന്ന ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പോലുളള പദ്ധതികള്‍ വളരെയധികം സഹായിക്കുന്നുണ്ട്. 2016 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുളള കാലയളവില്‍ ഇന്‍ഡക്സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ (ഐ.ഐ.പി), ഖനനം, ഉല്പന്ന നിര്‍മ്മാണം, ഇലക്ട്രിസിറ്റി എന്നീ മേഖലകളില്‍ യഥാക്രമം -2%, -1%, 4.6% വീതം വളര്‍ച്ച രേഖപ്പെടുത്തി.
സംസ്ഥാനത്തിന്റെ കാര്യത്തില്‍ വ്യവസായമേഖല എന്നുളളത് ഇടത്തരവും വലുതുമായ വ്യവസായങ്ങള്‍, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ), പാരമ്പര്യ വ്യവസായങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എസ്.ഐ.ഡി.സി), കേരള സ്റ്റേറ്റ് ഇന്‍സ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (കിന്‍ഫ്ര), പബ്ലിക് സെക്ടര്‍ റീസ്ട്രക്ച്ചറിംഗ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്), ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് (ബി.പി.ഇ), സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് (സി.എം.ഡി) എന്നീ വകുപ്പുകള്‍/ ഏജന്‍സികളാണ് ഇടത്തരവും വലുതുമായ വ്യവസായങ്ങളുടെ കീഴില്‍ വരുന്നത്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടേയും പരമ്പരാഗത വ്യവസായങ്ങളുടെയും കീഴില്‍ വരുന്ന ഏജന്‍സികളാണ് ഡിപാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ്, ഡയറക്ടറേറ്റ് ഓഫ് ഹാന്‍ഡ് ലൂം ആന്‍ഡ് ടെക്സ്റ്റയില്‍സ്, ഡയറക്ടറേറ്റ് ഓഫ് കയര്‍ ഡവലപ്മെന്റ്, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, കാഷ്യൂ വര്‍ക്കേഴ്സ് അപെക്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാപ്പെക്സ്) മൈനിംഗ് ആന്‍ഡ് ജിയോളജി എന്നിവ. 2014-15, 2015-16, 2016-17 എന്നീ വര്‍ഷങ്ങളിലെ വകുപ്പ് തിരിച്ച് ലഭിച്ച പദ്ധതി വിഹിതവും, ചെലവും സംബന്ധിച്ച വിവരങ്ങള്‍ പട്ടിക 3.1 ല്‍ നല്‍കിയിരിക്കുന്നു. 2016-17 വര്‍ഷത്തില്‍ വ്യവസായിക മേഖലയ്ക്ക് 658.93 കോടി രൂപ നല്‍കിയിരിക്കുന്നു. ഇത് മുൻവർഷത്തേയ്ക്കാള്‍ 11.22 ശതമാനം കൂടുതലാണ്.സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം 2015-16 ല്‍ മൊത്തം കൂട്ടിച്ചേര്‍ത്ത മൂല്യത്തിലേക്ക് ഉല്പന്നനിര്‍മ്മാണ മേഖലയുടെ സംഭാവന സ്ഥിരവിലയില്‍ 17.81 ശതമാനമാണ്.
അവസാനം പരിഷ്കരിച്ചത് : 2/16/2020