অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഉത്തരവാദിത്വ ടൂറിസം വിനോദ സഞ്ചാരത്തിന്റെ ജനകീയ വഴി

ഉത്തരവാദിത്വ ടൂറിസം വിനോദ സഞ്ചാരത്തിന്റെ ജനകീയ വഴി

ഉത്തരവാദിത്വ ടൂറിസം എന്നത് ടൂറിസം മേഖലയിലെ ഒരു ബദൽ പ്രവർത്തനമാണ്. ഒരു നാടിന്റെ ആകർഷണങ്ങളെയും പ്രകൃതി മനോഹാരിതയെയും കലാcപവർത്തനങ്ങളെയും ആസൂത്രിത വിപണന തന്ത്രങ്ങളിലൂടെ വിനോദ സഞ്ചാര വ്യവസായമായി പരിവർത്തനം ചെയ്യുമ്പോൾ തദ്ദേശമൂഹത്തിനെന്തു ഗുണം ലഭിക്കുമെന്ന അബേഷണവും ടൂറിസം വികസനത്തിന്റെ അശാസ്ത്രീയ സമാപനങ്ങൾക്കെതിരായി ഉയർന്നു വന്ന ജനകീയ പ്രതിഷേധങ്ങളുമാണ് ഉത്തരവാദിത്വ ടൂറിസം എന്ന ആശയത്തിന്റെ പരീക്ഷണ പ്രയോഗശാലായായി കേരളത്തെ മാറ്റാൻ 2008-ൽ അന്നത്തെ സർക്കാരിനെ പ്രേരിപ്പിച്ചത്. ടൂറിസം മേഖലയുടെ ഗുണഫലങ്ങൾ തദ്ദേശവാസികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഉത്തരവാദിത്ത ടൂറിസം പദ്ധതി 2008 ൽ കുമരകം, കോവള, തേക്കടി, വൈത്തിരി (വയനാട്) എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു.ഈ പ്രദേശങ്ങളിൽ തദ്ദേശവാസികളെ ഉൾപ്പെടുത്തി ഹോട്ടൽ വ്യവസായത്തിനും വിനോദ സഞ്ചാരികൾക്കും ആവശ്യമായ സാധനസാമഗ്രികളുടെ ഉത്പാദനത്തിനും വിതരണത്തിനും സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും തുല്യ പ്രധാന്യം നൽകുന്നു. ഉത്തരവാദിത്വ ടൂറിസം മിഷൻ പ്രവർത്തനമാരംഭിക്കുന്നതോടെ പദ്ധതിക്ക് പുതിയ മാനം കൈവരും.പ്രവർത്തനങ്ങൾ മിഷൽ രിതിയിലേക്ക് മാറുകയും ഏഴ് ജില്ലകളിൽ നിന്ന് 14 ജില്ലകളും മിഷനു കീഴിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനത്തിന്റെ ഭാഗമായി മാറുകയും ചെയ്യും. ഈ ലക്ഷ്യം മുൻനിർത്തി തിരുനന്തപുരം, കോട്ടയം, കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഉത്തരവാദിത്വ ടൂറിസം അവബോധ ശിൽപശാലകൾ നടത്തി. ജനപ്രതിനിധികൾ, സൂക്ഷ്മ സംരംഭകർ, ടൂറിസം സംരംഭകർ, പരമ്പരാഗത തൊഴിലാളികൾ, കർഷകർ, കുടുംബശ്രീ പ്രവർത്തകർ, കലാകാരൻമാർ എന്നിങ്ങനെ നൂറുകണക്കിന് പേർ പങ്കെടുത്തു. അവശേഷിക്കുന്ന ജില്ലകളിൽ സെപ്തംബറോടെ പൂർത്തിയാക്കും.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഉത്തരവാദിത്വ ടൂറിസത്തിലൂടെ കൈത്തറി തോർത്തുകളെ ടൂറിസം സംരംഭങ്ങളുമായി ബന്ധിപ്പിച്ചത് വഴി 16 ലക്ഷം രൂപയുടെ തോർത്തുകൾ വിൽപ്പന നടത്തി .ആലപ്പുഴ, കുമരകം, പള്ളാത്തുരുത്തി തുടങ്ങിയ മേഖലകളിലെ കായൽ ടൂറിസത്തിന്റെ ഭാഗമായുള്ള രൂക്ഷമായ കായൽ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് ടൂറിസം സംരംഭകർ, ഹൗസ ബോട്ടുടമകൾ, തൊഴിലാളികൾ തുടങ്ങിയ വക്ത വിളിച്ച് ചേർത്ത് ജനകീയ പ്രവർത്തനങ്ങളിലൂടെ ജനകീയ സാമ്പത്തിക സംഭരണം നടത്തി വേമ്പനാട് ക്ലീൻ ഇനിഷ്യേറ്റീവ് എന്ന പേരിൽ കായൽ ശുചീകരണം വിജയകരമായി നടത്തി.ഹൗസ് ബോട്ട് മാലിന്യങ്ങൾ കായലിൽ തള്ളുന്ന തൊഴിവാക്കാൻ മാലിന്യ സംഭരണത്തിന് ജനകീയ സംവിധാനം ഏർപ്പെടുത്തി .പരീക്ഷണാടിസ്ഥാനത്തിൽ ആലപ്പുഴ ഫിനിഷിങ് പോയിന്റിലാണ് ഇതിന്റെ പ്രവർത്തനം.ഇതിന് പുറമേ കുമരകത്ത് ഒരു കോടി, കോവളത്ത് 18 ലക്ഷം, തേക്കടിയിൽ 1.15 കോടി, വയനാട്ടിൽ 2.71 കോടി രൂപയുടെ വരുമാനം ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെ തദ്ദേശവാസികൾക്ക് നേടിക്കൊടുക്കാനുമായി.
ഉത്തരവാദിത്വ ടൂറിസം മിഷമി മിഷനിലൂടെ 1,50,000 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കുറഞ്ഞത് 50,000 പേർക്ക് മിഷനിലൂടെ തൊഴിൽ പരിശീലനം നൽകും .ഈ വർഷം 20 വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജുകൾ പുതുതായി ആരംഭിക്കും. കയറും കൈത്തറിയും മൺപാത്ര നിർമാണവും കള്ള് ചെത്തലുമെല്ലാം പ്രമേയമാവുന്ന ഇത്തരം ഗ്രാമീണ ടൂറിസം പാക്കേജുകൾ ടൂറിസ്റ്റുകളെ വൻതോതിൽ ആകർഷിക്കുന്നതായി ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. അഞ്ച് വർഷം കൊണ്ട് 100 ഗ്രാമീണ ടൂറിസം അനുഭവവേദ്യമാക്കും. പരമ്പരാഗത തൊഴിലുകളെയും കരകൗശല പ്രവർത്തനങ്ങളെയും അനുഷ്ഠാന - ശാസ്ത്രീയ കലകളെയും ടൂറിസത്തിന്റെ ഭാഗമാക്കുക വഴി തദ്ദേശീയർക്ക് കൂടുതൽ വരുമാനം ഉറപ്പ് നൽകാനുള്ള പ്രവർത്തനവും ഉത്തരവാദിത്ത ടൂറിസം മിഷൻ ഏറ്റെടുക്കും.ഇതിന്റെ ഭാഗമായി അഞ്ച് വർഷം കൊണ്ട് 1,50,000 പേർക്ക് കൃഷി, ഉത്പാദനം, വിപണനം, പരമ്പരാഗത ഉത്പന്നങ്ങൾ കരകൗശല വസ്തുക്കൾ സുവനീർ എന്നിവയുടെ ഉൽപാദനവും - വിപണനവും, ആക്സസസബിൾ ടൂറിസം പാക്കേജുകളുടെ രൂപീകരണം - വിപണനം ,സാംസ്കാരിക പാക്കേജുകൾ ,മാലിന്യ നിയന്ത്രണത്തിന്നായി ടൂറിസം കേന്ദ്രങ്ങളിലെ വേസ്റ്റ് മാനേജ്മെൻറ് സംവിധാനങ്ങളുടെ നിർമാണവും ഇതര സംവിധാനങ്ങളുടെ മേൽനോട്ടവും ,ഉത്പന്ന വിപണന സംവിധാനത്തിനായി ഉത്തരവാദിത്ത ടൂറിസം നെറ്റ്ർക്ക്, കൾച്ചറൽ ഫോറം, ടൂറിസം മേഖലകളിലെ തൊഴിൽ ലഭ്യമാക്കുന്നതിന് ഹ്യൂമൻ റിസോഴ്സസ് ഡയറക്ടറി, ഇതിനായുള്ള മൊബൈൽ ആപ്പുകൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഉത്തരവാദിത്വ ടൂറിസം മിഷൻ പ്രവർത്തനങ്ങൾക്ക് ടൂറിസം വകുപ്പും സർക്കാരും രൂപം നൽകിയിട്ടുള്ളത്. ജനപങ്കാളിത്ത ടൂറിസം വികസനമെന്ന ഉദാത്ത സങ്കൽപ്പം സാക്ഷാത്കരിക്കുന്നതിനുള്ള ശക്തമായ ചുവടുവെപ്പാണ് ഉത്തരവാദിത്വ ടൂറിസം മിഷൻ രൂപീകരണം.
അഹല്യ ഉണ്ണിപ്രവൻ

അവസാനം പരിഷ്കരിച്ചത് : 6/5/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate