"ഇൻറ്റഗ്രേറ്റഡ് ഗുഡ് ആൻഡ് സർവീസ് ടാക്സ്" (IGST) എന്നാൽ IGST ആക്ടിന്റെന്റെ കീഴിൽ അന്തർസംസ്ഥാന വ്യാപാര വാണിജ്യങ്ങളിൽ ചരക്കുകളുടെയോ സേവനങ്ങളുടെയോ 'സപ്ലൈയുടെ മേൽ ചുമത്തപ്പെടുന്ന ടാക്സ് ആണ്.
അന്തർ സംസ്ഥാന വ്യാപാര വാണിജ്യങ്ങളിൽ, ചരക്കുകളുടെയോ സേവനങ്ങളുടെയോ 'സപ്ലൈ ' എന്നാൽ, സപ്ലൈ നല്കുന്നയാളിൻറ്റെ സ്ഥലവും സപ്ലൈ ലഭിക്കുന്ന സ്ഥലവും രണ്ടു വ്യത്യസ്തസംസ്ഥാനങ്ങളിൽ ആകുമ്പോളാണ്. (IGST നിയമം വകുപ്പ്- 7)
അന്തർസംസ്ഥാന സപ്ലൈ യുടെ കാര്യത്തിൽ IGST ചുമത്തു ന്നതും പിരിച്ചെടുക്കുന്നതും കേന്ദ്ര ഗവൺമെൻറ്റ് ആണ്. IGST പൊതുവായി CGST-യും SGST-യും ചേർന്നതും നികുതി ബാധ്യതയുള്ള സാധനങ്ങളുടെയോ സേവനങ്ങളുടെയോ എല്ലാ അന്തർസംസ്ഥാന സപ്തകൾക്കും ചുമത്തപ്പെടു ന്നതുമാണ്. അന്തർസംസ്ഥാന സപ്ലൈ യർ തൻറ്റെ പർച്ചേസിന്മേൽ ലഭിക്കു ന്ന IGST, CGST കൂടാതെ SGST ക്രെഡിറ്റുകൾ അഡ്മസ്റ്റ് ചെയ്തശേഷം വർധിപ്പിച്ച മൂല്യത്തിന്മേൽ IGST അടയ്ക്കും. കയറ്റി അയക്കുന്ന സംസ്ഥാനം IGST പേയ്മെന്ടിനുപയോഗിച്ച SGST ക്രെഡിറ്റ് കേന്ദ്രത്തിനു ട്രാൻസ്ഫർ ചെയ്യും. ഇറക്കുമതി ചെയ്യുന്ന ഡീലർ സംസ്ഥാനത്തു തൻറ്റെ നികുതി പേമെന്റിനുവേണ്ടി IGST ക്രെഡിറ്റ് എടുക്കുകയും ചെയ്യും. കേന്ദ്രം ഇറക്കുമതി ചെയ്യുന്ന സംസ്ഥാന ത്തിന് SGST നികുതി അടക്കാൻ ഉപയോഗിച്ച് IGST ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്തു നൽകും. ബന്ധപ്പെട്ട വിവരങ്ങൾ ഒരുക്ലിയറിങ് ഹൗസ് (Clearing House) ആയി പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസിക്കു സമർപ്പിക്കുകയും അർഹതപ്പെട്ട തുക എത്രയാണെന്ന് പരിശോധിക്കുകയും തുക കൈമാറ്റം ചെയ്യാനായി അതാത് സംസ്ഥാനത്തിൻറ്റെ ഗവൺമെൻറ്റുകളെ അറിയിക്കുകയും ചെയ്യും.
9 അധ്യായങ്ങളിയായി 25 വകുപ്പുകളാണ് IGST നിയമത്തിലുള്ളത്. മറ്റു കാര്യങ്ങളോടൊപ്പം സപ്ലൈയുടെ സ്ഥലം ഏതെന്നു നിർണയിക്കാനുള്ള നിയമങ്ങളും ഇതിൽ ഉണ്ട്. ചരക്കുകളുടെ നീക്കം സപ്ലൈയിൽ ഉൾപെട്ടിട്ടു ണ്ടെകിൽ, സ്വീകർത്താവിനു കൈമാറാനായി ചരക്കിൻറ്റെ നീക്കം നിലക്കു ന്ന സമയത്ത്, ചരക്ക്സ്ഥിതിചെയ്യുന്ന സ്ഥലമാണ് സപ്ലൈ നടന്ന സ്ഥലമായി കണക്കാക്കുന്നത്. ചരക്കുകളുടെ നീക്കം ഉൾപ്പെടാത്ത സപ്തയുടെ കാര്യ ത്തിൽ സപ്തയുടെ സ്വീകർത്താവിനു ചരക്കു കൈമാറുന്ന സ്ഥലമാണ് സപ്ലൈ നടക്കുന്ന സ്ഥലം. ഏതെങ്കിലും സ്ഥലത്തു സ്ഥാപിച്ചോ കൂട്ടി യോജിപ്പിച്ചോ സപ്ലൈ ചെയ്യുന്ന സാധനങ്ങളെ സംബന്ധിച്ച് സ്ഥാപിക്കുന്ന അല്ലെങ്കിൽ കൂട്ടി യോജിപ്പിക്കൽ നടക്കുന്ന സ്ഥലമാണ് സപ്ലൈ നടക്കുന്ന സ്ഥലം. ചലിക്കുന്ന ഏതെങ്കിലും വാഹനത്തിൽ ഉപയോഗിക്കാൻ നൽകുന്ന സാധനങ്ങളെ സംബന്ധിച്ച്, എവിടെ വെച്ചാണോ സാധനങ്ങൾ വാഹനത്തിൽ കയറ്റിയത്, ആ സ്ഥലമാണ് സപ്ലൈ നടക്കുന്ന സ്ഥലം.
IGST-യുടെ പ്രധാന പ്രയോജനങ്ങൾ താഴെ പറയുന്നവയാണ്.
a. അന്തർസംസ്ഥാന ഇടപാടുകളിൽ തടസ്സം കൂടാതെയുള്ള ഇൻപുട്ട്ടാക്സ് ക്രെഡിറ്റിൻറ്റെ ശംഖല;
b. അന്തർ സംസ്ഥാന വില്പന നടത്തുന്നയാളിനും, വാങ്ങുന്നയാളിനും മുൻകൂട്ടി മൊത്തം തുക അടക്കേണ്ടാത്തതിനാൽ അവരുടെ പണം തടസ്സപ്പെടുന്നില്ല;
c. ഇൻപുട് ടാക്സ് ക്രെഡിറ്റ് അവകാശപ്പെടാം എന്നുള്ളത് കൊണ്ട് കയറ്റുമതി ചെയ്യുന്ന സംസ്ഥാനത്ത് റീഫണ്ട് ചോദിക്കേണ്ട ആവശ്യമില്ല;
d. സ്വയം പരിശോധനാ സംവിധാനമുള്ള മാതൃക;
e. നികുതി പിരിക്കൽ ലളിതമാക്കുന്നതോടൊപ്പം, ടാക്സ് ന്യൂട്രാലിറ്റിയും ഉറപ്പുവരുത്തുന്നു;
f. കൂടുതലായി ഒരു വിധ നികുതി നടപടി പാലിക്കലുകളുമില്ലാതെ ലളിതമായ കണക്കു സൂക്ഷിക്കൽ അക്കൗണ്ടിംഗ്);
g. ബിസിനസ് ടു ബിസിനസ് ഇടപാടുകളും ബിസിനസ് ടു കസ്റ്റമർ ഇടപാടുകളും കൈകാര്യം ചെയ്യാൻ സാധിക്കുന്നു. ഉയർന്ന നില വാരത്തിലുള്ള നികുതി നടപടി ക്രമപാലനവും കാര്യക്ഷമമായനികുതിപിരിക്കലും എളുപ്പമാക്കുന്നു.
GST (IGST) ചുമത്തുന്ന കാര്യത്തിൽ എല്ലാ ഇറക്കുമതിയും കയറ്റുമതിയും അന്തർസംസ്ഥാന സപ്ലൈകളായിട്ടാണ് കണക്കാക്കുന്നത്. നികുതിയടവ് ലക്ഷ്യസ്ഥാന തത്വത്തിൻറ്റെ അടിസ്ഥാനത്തിലുള്ളതും, SGST വരുമാനം ഇറക്കുമതി ചെയ്ത സാധനങ്ങളോ സേവനങ്ങളോ ഉപഭോഗം നടക്കുന്ന സം സ്ഥാനത്തിനു ലഭിക്കുകയും ചെയ്യുന്നു. ഇറക്കുമതി നടപ്പാക്കുമ്പോൾ അടി യ്ക്കുന്ന IGST-ക്കു പൂർണമായി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നു (IGST നിയമം വകുപ്പ് 5)
ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഉപയോഗിച്ചോ അല്ലെങ്കിൽ പണമായോ IGST അടയ്ക്കാം. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് IGST അടയ്ക്കാൻ ഉപയോഗിക്കുന്നത് താഴെ പറയുന്ന ക്രമത്തിലും മുൻഗണനയിലും വേണം:
a. ആദ്യം IGST ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്, IGST അടയ്ക്കാൻ ഉപയോഗിക്കാം;
b. IGST-യുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഉപയോഗിച്ചു തീർന്നാൽ CGSTയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് GST അടയ്ക്കാൻ ഉപയോഗിക്കാം;
c. IGST-യുടെയും CGST-യുടെയും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഉപയോഗിച്ചു തീർന്നാൽ മാത്രമേ, SGST-യുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് IGST അട യ്ക്കാൻ ഉപയോഗിക്കാവൂ. പിന്നീട് IGST നികുതി ബാധ്യത ബാക്കി ഉണ്ടെങ്കിൽ അത് പണമായി അടയ്ക്കണം. IGST അടക്കു ന്നതിനുള്ള ഈ മുൻഗണനാക്രമം GST സിസ്റ്റം വഴി ഉറപ്പാക്കും.
എങ്ങനെയാണു കേന്ദ്രവും, കയറ്റുമതി ചെയ്യുന്ന സംസ്ഥാനവും, ഇറക്കുമതി ചെയ്യുന്ന സംസ്ഥാനവും തമ്മിലുള്ള സെറ്റിൽമെന്റ്റ് നടക്കുന്നത്?
താഴെ പറയുന്ന രണ്ടു രീതികളിൽ കണക്കുകളുടെ സെറ്റിൽമെന്റാണ് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നടക്കുന്നതാണ്:
*കേന്ദ്രവും കയറ്റുമതി സംസ്ഥാനവും തമ്മിൽ: കയറ്റുമതി ചെയ്യുന്ന സംസ്ഥാനം അവിടെയുള്ള സപ്ലൈയർ, SGST-യുടെ ഇൻപുട്ട് ടാക്സ് ഉപയോഗിച്ച് തിനു തുല്യമായ തുക കേന്ദ്രത്തിനു കൊടുക്കണം.
*കേന്ദ്രവും ഇറക്കുമതി സംസ്ഥാനവും തമ്മിൽ: IGST-യുടെ ഇൻപുട്ട് ടാക്സ് കഡിറ്റ് ഉപയോഗിച്ച്, സംസ്ഥാനത്തിനുള്ളിലെ ഇടപാടുകൾക്ക് അടക്കേണ്ട SGST അടക്കാൻ ഉപയോഗിച്ചതിനു തുല്യമായ തുക കേന്ദ്രം നൽകണം.
സെറ്റിൽമെന്റ് കാലയളവിൽ എല്ലാ ഡീലർമാരും നൽകുന്ന വിവരങ്ങൾ കണക്കിലെടുത്തു മൊത്തമായിട്ടാണ് ഓരോ സംസ്ഥാനത്തിനും സൈറ്റിൽ മെൻറ്റ് നടത്തുന്നത്. CGST-യുടെയും IGST-യുടെയും സെറ്റിൽമെൻറ്റും സമാന മായ രീതിയിൽ നടത്തുന്നു.
പ്രത്യേക സാമ്പത്തിക മേഖലയിലുള്ള യൂണിറ്റുകൾക്കും സാമ്പത്തിക മേഖലാ നിർമ്മാതാവിനും കൊടുക്കുന്ന സപ്ലൈകളെ കയറ്റുമതി ചെയ്യുന്ന ചരക്കുകളെപോലെ തന്നെ നികുതിരഹിതമായാണ് കണക്കാക്കുന്നത്. സപ്ലൈ യർക്ക് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് നികുതി രഹിത സപ്ലൈ നടത്തുന്നതിനൊപ്പം അതിനുള്ള ഇൻപുട്ട് ടാക്സ് റീഫണ്ടിന് അവകാശവും ഉണ്ടായിരിക്കും. (IGST നിയമം വകുപ്പ്-16)
രജിസ്ട്രേഷൻ, റിട്ടേൺ സമർപ്പിയ്ക്കൽ, നികുതി അടയ്ക്കൽ മുതലായവയ്ക്കുള്ള നടപടിക്രമങ്ങൾ രണ്ടു നിയമത്തിലും ഒന്നുതന്നെയാണ്. IGST നിയമത്തിൽ അസ്സസ്സ്മെൻറ്, ഓഡിറ്റ്, മൂല്യനിർണ്ണയം, സപ്ലൈ ചെയ്യപ്പെടുന്ന സമയം, ഇൻവോയ്സ്, കണക്കുകൾ, രേഖകൾ, അഡൂഡിക്കേഷൻ, അപ്പീൽ മുതലായവയ്ക്കുള്ള വ്യവസ്ഥകൾ CGST നിയമത്തിൽ നിന്നും കടമെടുത്തിട്ടുള്ളതാണ്. (IGST നിയമം വകുപ്പ്-20).
അവസാനം പരിഷ്കരിച്ചത് : 7/5/2020