കോമ്പോസിഷൻ സ്കീമിൽ നികുതി അടക്കുവാൻ തീരുമാനിച്ചിട്ടുള്ള വ്യക്തികൾ ഒഴികെയുള്ള, രജിസ്ട്രേഷനുള്ള നികുതി വിധേയ വ്യക്തി കൾക്ക്, സെക്ഷനിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി, പറഞ്ഞിരിക്കുന്ന ദിവസത്തിന് മുൻപുള്ള അവസാന റിട്ടേണിൽ ബാക്കി യുള്ള സെൻവാറ്റ് അല്ലെങ്കിൽ വാറ്റ് ക്രെഡിറ്റ്) തന്റെറ്റെ ഇലക്ട്രോണിക്ക് ക്രെഡിറ്റ് ലഡജറില്‍ വരവുവയ്ക്കപ്പെടുവാൻ അർഹതയുണ്ട്. - CGST/SGST ആക്ട് സെക്ഷൻ 140 (1).
വ്യവസ്ഥകൾ താഴെ പറയുന്നവ ആണ്.
(i) ക്രെഡിറ്റ് ഈ ആക്ടിൽ ഇന്പുട് ടാക്സ് ക്രെഡിറ്റ് ആയി ലഭ്യമായതായിരിക്കണം
(ii) നിശ്ചയിച്ചിരിക്കുന്ന ദിവസത്തിന് മുൻപുള്ള ആറ് മാസത്തെ, ഇപ്പോളത്തെ നിയമം അനുസരിച്ചിട്ടുള്ള അതായത് സെൻട്രൽ എക്സൈസും, വാറ്റും) റിട്ടേണുകൾ റജിസ്ട്രേഷനുള്ള വ്യക്തി ഫയൽ ചെയ്തിട്ടുണ്ടാകണം.
(iii) ആപറഞ്ഞ ക്രഡിറ്റ് എമൗണ്ട് നോട്ടിഫിക്കേഷൻ പ്രകാരം വിറ്റതോ, വാറ്റ് അടച്ചത് റീഫണ്ട് ചോദിക്കാത്തതോ ആയിരിക്കണം.
GST നിയമത്തിനു കീഴിൽ താഴെപ്പറയുന്ന ഒരു നിബന്ധന കൂടി ഉണ്ട്.
സെൻട്രൽ സെയിൽസ് ടാക്സ് ആക്ട്, 1956 സെക്ഷൻ 3, സെക്ഷൻ 5-ന്റ്റെ സബ് സെക്ഷൻ (3), സെക്ഷൻ 6, സെക്ഷൻ 6A അല്ലെങ്കിൽ സെക്ഷൻ 8-ന്റെറ്റെ സബ് സെക്ഷൻ (8) എന്നിവയുമായി ബന്ധപ്പെട്ടിട്ടുള്ള ഏതെങ്കിലും ക്ലെയിമുകളിൽ ഉൾപ്പെട്ടിട്ടുള്ള, സെൻട്രൽ സെയിൽസ് ടാക്സ് (രെജിസ്ട്രേഷൻ ആൻഡ് ടേണോവർ) റൂൾ, 1957 റൂൾ 12-ൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ളതും, കാലാവ ധിക്ക് ഉള്ളിലുള്ളതും ആയി കാണിക്കുവാൻ സാധിക്കാത്ത അത്രയും ക്രെഡിറ്റിനു ഇലക്ട്രോണിക്ക് ലഡജറില്‍ വരവുവയ്ക്കപ്പെടുവാൻ അര്ഹതയുണ്ടായിരിക്കയില്ല.
അങ്ങനെയെങ്കിലും, സെൻട്രൽ സെയിൽസ് ടാക്സ് (രെജിസ്ട്രേഷൻ ആൻഡ് ടേണോവർ) റൂൾ, 1957 റൂൾ 12-ൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ളതും, കാലാവധിക്ക് ഉള്ളിലുള്ളതും ആയി കാണിക്കുവാൻ സാധിക്കുന്ന അത്രയും ക്രെഡിറ്റ് നിലവിലെ നിയമപ്രകാരം റീഫണ്ട് ചെയ്യപ്പെടുന്നതാണ്.
ലഭിക്കും. അത്തരം വ്യക്തിക്ക് 2017-18-ൽ സെൻവാറ്റ് ക്രെഡിറ്റിന് അർഹതയുണ്ട്. എന്നാൽ ആ ക്രഡിറ്റ് ഇപ്പോളുള്ള നിയമത്തിൽ സെൻവാറ്റ് ക്രെഡിറ്റ് ആയി ലഭ്യമായതും, CGST ആക്ട് CGST-സെക്ഷൻ 140 (2) പ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള ക്രെഡിറ്റും ആയിരിക്കണം.
അത്തരം ഇൻപുട് ടാക്സ് ക്രെഡിറ്റ് മുൻ നിയമത്തിലും ചരക്കു സേവന നിയമത്തിലും ഒരുപോലെ ലഭ്യമാണെങ്കിൽ മാത്രമേ അദ്ദേഹത്തിന് അവകാശപ്പെടാൻ സാധിക്കൂ. ഈ രണ്ടിനത്തിനും മുൻ നിയമത്തിൽ ക്രെഡിറ്റ് ലഭ്യമല്ലാതിരുന്നതിനാൽ ആ വ്യക്തിക്ക് അവ ചരക്കു സേവന നിയമത്തിൽ അവകാശപ്പെടാനാവില്ല - SGST ആക്ട് സെക്ഷൻ 140(2) ന്റ്റെ പ്രൊവിസൊ പ്രകാരം.
തെറ്റായി എടുത്ത ഇന്പുട് ടാക്സ് ക്രെഡിറ്റിന്റെ റിക്കവറി, നിലവിലെ നിയമത്തിൽ റിക്കവറി ചെയ്തിട്ടില്ലെങ്കിൽ, GST നിയമത്തിൻ കീഴി ലുള്ള ടാക്സ് അരിയേഴ്സായി റിക്കവറി ചെയ്യും .
1) മുൻ നിയമത്തിൽ 60 ലക്ഷം വിറ്റു വരവ് ഉള്ള ഒരു ഉല്പാദകന് SSI ഒഴിവ് ലഭ്യമായിരുന്നു. എന്നാൽ ചരക്കു സേവന നിയമത്തിലെ മൊത്തം വിറ്റുവരവിന്റെ ഇളവ് പരിധി ആയ 20 ലക്ഷത്തിലും കൂടുതൽ വിറ്റുവരവ് (turnover) ഉള്ളതിനാൽ ഈ ഉത്പാദകന് രജിസ്ട്രേഷൻ ആവശ്യമാണ് - സെക്ഷൻ 22.
2) ഇ-കൊമേഴ്സ് ഓപ്പറേറ്റർ വഴി വിൽപ്പന നടത്തുന്ന വ്യാപാരിക്ക്, വിറ്റുവരവ് VAT അടിസ്ഥാനഒഴിവിന് താഴെയാണെങ്കിലും ചരക്കുസേവന നികുതി പ്രകാരമുള്ള രജിസ്ട്രേഷൻ ആവശ്യമാണ്. ഇപ്രകാരമുള്ള വ്യക്തിക്ക് അടിസ്ഥാന ഒഴിവ് ലഭ്യമല്ല - സെക്ഷൻ 24.
അതെ. സെക്ഷൻ 140 (3)-ന്റെ പ്രൊവിഷൻസ് പ്രകാരം ഒരു സേവന ദാതാവിന് കൈവശം സ്റ്റോക്കിലുള്ള VAT അടച്ച ചരക്കിൻറ്റെ ഇൻപുട് ടാക്സ് ക്രെഡിറ്റ് അവകാശമുണ്ടായിരിക്കും .
ഒരു റജിസ്ട്രേഷനുള്ള വ്യക്തി കോംപോസിഷൻ പദ്ധതിയിലേക്ക് മാറിയാൽ മേൽ, വാറ്റ്-ലെ അധിക ഇൻപുട് ടാക്സ് ക്രെഡിറ്റ് GST-യിൽ ക്രെഡിറ്റായി എടുക്കുവാൻ പറ്റുന്നതല്ല. - സെക്ഷൻ 140(1).
നിലവിലെ നിയമത്തിന് കീഴിൽ (ഇവിടെ CST), നിശ്ചയിച്ചിരിക്കുന്ന ദിവസത്തിന് ആറു മാസത്തിന് മുമ്പല്ലാതെ, വിൽപ്പന നടന്ന സമയത്ത് ടാക്സ് അടച്ചിരിക്കുകയും കൂടാതെ വാങ്ങിയ ആൾ ആ ചരക്കു നിശ്ചിത ദിവസം കഴിഞ്ഞു തിരിച്ചയക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, -
(1) ചരക്ക് GST നിയമത്തിൽ നികുതി വിധേയവും, കൂടാതെ -
(2) വാങ്ങിയ ആൾ GST നിയമത്തിൽ രജിസ്റ്റർ ചെയ്തിട്ടും ഉണ്ടെങ്കിൽ
തിരിച്ചയച്ച സാധനങ്ങൾ മേൽപ്പറഞ്ഞ വാങ്ങിയ ആളുടെ GST-യിലുള്ള സപ്ലേ ആയി കണക്കാക്കുകയും ടാക്സ് അടക്കേണ്ടതുമാണ്.
എന്നാൽ, ചരക്കു വാങ്ങിയ ആൾ GST-യിൽ രജിസ്റ്റർ ചെയ്യാത്ത ആളാണ ങ്കിൽ, ചരക്ക് തിരിച്ചയച്ചത് നിയുക്ത ദിവസത്തിൽ നിന്ന് 6 മാസത്തിനുള്ളി ലാകുകയും അല്ലെങ്കിൽ നീട്ടി നൽകിയ 2 മാസസമയത്തിനുള്ളിൽ), ചരക്ക് തിരിച്ചറിയാൻ സാധിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ വില്പന നടത്തിയ ആൾ ആ അടച്ച ടാക്സിനു (ഇവിടെ CST) റീഫണ്ട്-നു അര്ഹതപ്പെട്ടിരിക്കുന്നു. - സെക്ഷൻ 142(1).
ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ഉല്പാദകനോ പുറംകരാർ ജോലി ക്കാരനോ യാതൊരു നികുതിയും അടയ്ക്കേണ്ടതില്ല:
(i) ഇൻപുട്ട് അഥവാ ഭാഗികമായി പൂർത്തിയായ ചരക്കുകൾ നിയുക്ത ദിവസത്തിനു മുൻപ് മുൻ-നിയമപ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ച് പുറം കരാർ ജോലിക്കായി അയച്ചിട്ടുണ്ടെങ്കിൽ
(ii) പുറം കരാർ ജോലിക്കാരൻ നിയുക്ത ദിവസത്തിന് ശേഷം ആറു മാസത്തിനകം അവ തിരിച്ചയക്കുകയാണെങ്കിൽ അല്ലെങ്കിൽ നീട്ടിക്കിട്ടിയ 2 മാസകാലയളവിനുള്ളിൽ)
(iii) - ഉല്പാദകനും പുറം കരാർ ജോലിക്കാരനും നിയുക്ത ദിവസം പുറം
കരാർ ജോലിക്കാരൻറ്റെ കൈവശമുള്ള ഇന്പുട്ടിന്റെ വിശദാംശങ്ങൾ നിർദിഷ്ടഫോമിൽ പ്രസ്താവിക്കുകയാണെങ്കിൽ.
- സെക്ഷൻസ് 141(1), 141 (2) & 141 (4)
പക്ഷെ, മേല്പറഞ്ഞ ഇൻപുട്ട് അഥവാ ഭാഗികമായി പൂർത്തിയായ ചരക്കുകൾ ആറു മാസത്തിനകം അവ തിരിച്ചയച്ചില്ലെങ്കിൽ അല്ലെങ്കിൽ നീട്ടിക്കിട്ടിയ 2 മാസകാലയളവിനുള്ളിൽ), ഇന്പുട് ടാക്സ് ക്രെഡിറ്റ് എടുത്തത് റിക്കവറി ചെയ്യപ്പെടുന്നതാണ്.
ചരക്കു ആറു മാസത്തിനകം (അല്ലെങ്കിൽ നീട്ടിക്കിട്ടിയ 2 മാസ കാലയളവിനുള്ളിൽ) ഉത്പാദകൻറെ സ്ഥലത്തേക്ക് തിരിച്ചയച്ചില്ലെങ്കിൽ പുറംകരാർ ജോലിക്കാരൻ ആ ചരക്കിനു നികുതി അടക്കേണ്ടതാണ്. സെക്ഷൻസ് - 141(1), 141 (2).
സാധിക്കും. ഒരു ഉല്പാദകന് നിർമ്മാണം പൂർത്തിയാക്കി പരീക്ഷ ണാവശ്യങ്ങൾക്കായി അയച്ച ചരക്ക് നിയുക്ത ദിവസത്തിന് ശേഷം ആറു മാസത്തിനുള്ളിലോ (നീട്ടിക്കിട്ടിയ 2 മാസസമയ പരിധിക്കുള്ളിലോ) റജിട്രേഷനുള്ള മറ്റൊരു നികുതി വിധേയ വ്യക്തിക്ക് ഇന്ത്യയിൽ നികുതി യടച്ചും എക്സ്പോർട്ടിനാണെങ്കിൽ നികുതിയില്ലാതെയും അയക്കാവുന്ന താണ് - സെക്ഷൻ 141(3)
നിയുക്ത ദിവസത്തിന് മുൻപ് ഉല്പാദനമല്ലാത്ത പ്രക്രിയകൾക്കായി അയച്ച ചരക്കുകൾ ടെസ്റ്റിംഗോ മറ്റേതെങ്കിലും പ്രോസസ്സുകളോ കഴിഞ്ഞു നിയുക്ത ദിവസത്തിന് ആറു മാസത്തിനകം തിരിച്ചയക്കുകയാണ്ങ്കിൽ (അല്ലെങ്കിൽ നീട്ടിക്കിട്ടിയ 2 മാസകാലയളവിനുള്ളിൽ) ഉല്പാദകനോ പുറം കരാർ ജോലിക്കാരനോ യാതൊരു നികുതിയും അടയ്ക്കേണ്ടതില്ല. - സെക്ഷൻ 141(3).
നിയുക്ത ദിവസത്തിന് മുൻപ് ടെസ്റ്റിംഗ് നടത്തുന്നതിനോ വേറെ ഉല്പാദനപ്രക്രിയ അല്ലാത്തെ എന്തെങ്കിലും പ്രോസസ്സിനോ മുൻ നിയമ പ്രകാരം പുറം കരാർ ജോലിക്കയച്ച ഉല്പാദിപ്പിച്ച ചരക്കുകൾ നിയുക്ത ദിവസത്തിന് ആറ് മാസത്തിനുള്ളിൽ (അല്ലെങ്കിൽ നീട്ടിക്കിട്ടിയ 2 മാസ സമയ പരിധിക്കുള്ളിലോ) ഉത്പാദകനു തിരിച്ചു നൽകിയില്ലെങ്കിൽ അത്തരം ചരക്കുകൾ ചരക്കു സേവന നിയമത്തിൽ നികുതി വിധേയമായിരിക്കും. കൂടാതെ, നിയുക്ത ദിവസത്തിന് ആറ് മാസത്തിനുള്ളിൽ ചരക്കുകൾ തിരിച്ചു വന്നില്ലെങ്കിൽ ഉത്പാദകന്റെ പക്കൽ നിന്നും ഇന്പുട് ടാക്സ് ക്രെഡിറ്റ് റിക്കവറി ചെയ്യപ്പെടുന്നതുമാണ്. - സെക്ഷൻ 141(3).
അല്ല. അത് സ്വയമേയുള്ളതല്ല. മതിയായ കാരണം കാണിച്ചാൽ ബന്ധപ്പെട്ട് കമ്മിഷണർ അത് നീട്ടി നൽകും.
നികുതി വിധേയ വ്യക്തിക്ക് വില പുതുക്കി 30 ദിവസത്തിനുള്ളിൽ ഡെബിറ്റ്/ക്രെഡിറ്റ് നോട്ട്സ് അഥവാ സപ്ലിമെന്ററി ഇൻവോയ്ക്ക് നൽകുവാൻ സാധിക്കും. വില കുറക്കുകയാണ് ചെയ്യുന്നതെങ്കിൽ ഇൻവോയ്ക്ക് അഥവാ ക്രെഡിറ്റ് നോട്ട് ലഭിക്കുന്ന വ്യക്തി തൻറെ ഇൻപുട് ടാക്സ് ക്രെഡിറ്റ് (ITC) അങ്ങനെ കുറഞ്ഞ നികുതി ബാധ്യതക്കനുസരിച്ച് കുറച്ചെങ്കിൽ മാത്രമേ നികുതി വിധേയ വ്യക്തിക്ക് തൻറ്റെ നികുതി ബാധ്യത കുറക്കുവാൻ സാധിക്കൂ. - സെക്ഷൻ 142(3)
തീർപ്പാക്കാത്ത റീഫണ്ട് ക്ലെയിമുകൾ മുൻനിയമത്തിലെ വകുപ്പുകൾക്ക് അനുസൃതമായി തീർപ്പാക്കും - സെക്ഷൻ 142(3).
സെൻവാറ്റ്/ഇന്പുട് ടാക്സ് ക്രെഡിറ്റ് അല്ലെങ്കിൽ ഔട്ട്പുട്ട് ടാക്സ് ബാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ അപ്പീൽ, റിവിഷൻ, റിവ്യൂ അല്ലെങ്കിൽ റഫറൻസുകളും അത് നിയുക്തദിവസത്തിന് മുൻപോ, നിയുക്ത ദിവസത്തിലോ, അതിനു പിൻപോ ആയാലും അത് മുൻ നിയമത്തിലെ വകുപ്പുകൾക്ക് അനുസൃതമായി തീർപ്പാക്കുകയും റീഫണ്ടിനു അർഹമായ ഏതെങ്കിലും സെൻവാറ്റ്/ഇന്പുട് ടാക്സ് ക്രെഡിറ്റ് അല്ലെങ്കിൽ ഔട്ട്പുട്ട് ടാക്സ് ക്രെഡിറ്റ് കണ്ടെത്തിയാൽ അത് മുൻ നിയമപ്രകാരം റീഫണ്ട് ചെയ്യപ്പെടുന്നതുമാണ്. എന്നാൽ, ഏതെങ്കിലും തുക റിക്കവറി ചെയേണ്ടതായിട്ടുണ്ടെങ്കിൽ അത് GST നിയമപ്രകാരമുള്ള കുടിശ്ശിക ആയി റിക്കവറി ചെയ്യപ്പെടുന്നതുമാണ് - സെക്ഷൻ 142(6/14207).
റീഫണ്ട് മുൻ നിയമത്തിലെ വകുപ്പുകൾക്ക് അനുസൃതമായി തീർപ്പാക്കും. ഏതെങ്കിലും റിക്കവറി നടത്തേണ്ടതായിട്ടുണ്ടെങ്കിൽ, അത് നിലവിലെ നിയമ പ്രകാരം റിക്കവറി നടത്തിയിട്ടില്ലെങ്കിൽ, അത് ചരക്കു സേവനനികുതിക്കു കീഴിലെ കുടിശ്ശിക ആയി കണക്കാക്കും. - സെക്ഷൻ 142(6) & 142(7).
മുൻ നിയമപ്രകാരം സമർപ്പിച്ച റിട്ടേണുകൾ നിയുക്ത ദിവസത്തിന് ശേഷം പുതുക്കിയത് മൂലമുണ്ടാകുന്ന റീഫണ്ട് ചെയ്യപ്പെടേണ്ട തുകകൾ മുൻനിയമത്തിലെ വകുപ്പുകൾക്ക് അനുസൃതമായി പണമായി നൽകും - സെക്ഷൻ 142(9)(b).
അത്തരം വിതരണത്തിന് ചരക്കു സേവന നികുതി ബാധകം-സെക്ഷൻ 142(10).
മുൻ നിയമപ്രകാരം നികുതി അടക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ GST-യിലുള്ള അത്തരം സേവനത്തിൻറ്റെ/ചരക്കിൻറ്റെ 'സപ്ലൈ'-യിൻമേൽ യാതൊരു നികുതിയും അടക്കേണ്ടതില്ല. - സെക്ഷൻ 142(11).
അങ്ങനെ ഉള്ള തുകകൾ മുൻ നിയമത്തിൽ പണമായി റീഫണ്ട് ചെയ്യപ്പെടില്ല - CGST ആക്ട് - സെക്ഷൻ 142(8)(b).
സാധിക്കും. അത്തരം സേവനങ്ങളുടെ ഇൻവോസ്സ് നിയുക്ത ദിവസമോ അതിനു ശേഷമോ ആണോ ലഭിച്ചത് എന്ന് പരിഗണിക്കാതെ തന്നെ ലഭിക്കും - സെക്ഷൻ 140(7) ഓഫ് ദി CGST ആക്ട്.
ഇല്ല. ഇത്തരം കേസുകളിൽ, ഉത്ഭവസ്ഥാനത്തു നികുതി പിടി ക്കാൻ GST നിയമത്തിന്റെറ്റെ കീഴിൽ പറ്റില്ല.
ഉണ്ട്. ഇത്തരം ചരക്കിന് ചരക്കു സേവന നികുതി ബാധ്യതയുണ്ടാകുകയും ചരക്ക് നിരസിക്കുന്ന അഥവാ അംഗീകരിക്കാത്ത വ്യക്തി അത് നിയുക്ത ദിവസത്തിന് 6 മാസത്തിനു ശേഷം (2 മാസം നീട്ടിക്കൊടുക്കാവുന്നത്) തിരിച്ചയക്കുകയും ചെയ്താൽ ആ ചരക്കിന് ചരക്കു സേവന നികുതി ബാധ്യതയുണ്ടാകും. ഇങ്ങനെയുള്ള കേസുകളിൽ അംഗീകാരപ്രകാരം ചരക്കുകൾ അയച്ചുകൊടുത്ത വ്യക്തിയും ടാക്സ് അടക്കാൻ ബാധ്യസ്ഥനായിരിക്കും - സെക്ഷൻ 142(12).
അവസാനം പരിഷ്കരിച്ചത് : 6/17/2020