ചരക്കു സേവന നിയമപ്രകാരം രജിസ്റ്റര് ചെയ്ത ഓരോരുത്തരും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊന്നിൽ റിട്ടേൺ സമർപ്പിയ്ക്കേണ്ടതുണ്ട്. രജിസ്റ്റർ ചെയ്ത ആൾ ഒന്നുകിൽ ഓരോ മാസവും (സാധാരണ സപ്ലയർ) അല്ലെ ങ്കിൽ ത്രൈമാസമായോ (കോമ്പസിഷൻ സ്കീം തിരഞ്ഞെടുത്ത ആൾ) റിട്ടേൺ സമർപ്പിയ്ക്കണം. ഒരു ISD, അയാൾ വിതരണം ചെയ്ത ക്രെഡിറ്റിന്റെ വിവര ങ്ങൾ അടങ്ങിയ റിട്ടേൺ ഓരോ മാസവും സമർപ്പിയ്ക്കണം. ഉറവിടത്തിൽ നികുതി (TDS) പിടിക്കാൻ ബാദ്ധ്യസ്ഥരായവരും ഉറവിടത്തിൽ നികുതി (TCS) പിരിക്കാൻ ബാദ്ധ്യസ്ഥരായവരും ഓരോ മാസവും പിടിച്ചു/പിരിച്ച നികുതിയുടെ വിവരങ്ങളും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മറ്റെല്ലാ വിവരങ്ങളും കാണി ക്കുന്ന റിട്ടേൺ സമർപ്പിയ്ക്കണം. നികുതി ബാധ്യതയുള്ള നോൺ റസിഡൻറ്റ് ആയ വ്യക്തിയും അയാൾ ഇടപാടിലേർപ്പെട്ട കാലത്തേക്കുള്ള റിട്ടേൺ സമർപ്പിക്കണം.
രജിസ്ട്രേഷനുള്ള ഒരു സാധാരണ നികുതിദായകൻ GSTR-1-ൽ, ഒരു മാസത്തിൽ നടത്തിയ വിവധത്തരം സപ്ലൈകളുമായി ബന്ധപ്പെട്ട വിവര ങ്ങൾ അതായത്, രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കുള്ള സപ്ലൈ, രജിസ്റ്റർ ചെയ്യാ ത്തവർക്കുള്ള (consumers) സപ്ലൈ, ക്രെഡിറ്റ്/സെബിറ്റ് നോട്ടുകൾ, സീറോ റേറ്റഡ്, ഒഴിവാക്കപ്പെട്ടതും ചരക്കുസേവന നികുതിയിലപ്പെടാത്തതുമായ സപ്ലൈകൾ, കയറ്റുമതി, വരുംകാല സപ്ലൈയമായി ബന്ധപ്പെട്ടു ലഭിച്ച മുന്കൂർ തുക, തുടങ്ങിയ വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്.
ഉത്തരം: ഇൻവോയ്സുകളുടെ സ്കാൻ ചെയ്ത, പകർപ്പുകൾ അപ്ലോഡ ചെയ്യേണ്ടത്തില്ല. അവയിലുള്ള ചില നിർദ്ദിഷ്ട വിവരങ്ങളുടെ ഫീൽഡുകൾ മാത്രമേ അപ്ലോഡ് ചെയ്യേണ്ടത്തുള്ളൂ.
ഉത്തരം: ഇല്ല. അത് പുറത്തേക്കുള്ള സപ്ലൈ വ്യാപാരികൾ തമ്മിലുള്ളതോ (B2B), അല്ലെങ്കില് വ്യാപാരിയും ഉപഭോക്താക്കളുമായുള്ളതോ (B2C) ഒരേ സംസ്ഥാനത്തിനുള്ളിലുള്ളതോ അന്തർ സംസ്ഥാനമാണോ എന്നൊക്കെ യുള്ളത്തിനെ ആശ്രയിച്ചിരിക്കുന്നു.
വ്യാപാരികൾ തമ്മിലുള്ള ഇടപാടുകളിൽ (B2B) എല്ലാത്തരത്തിലുള്ള ഇൻവോ യസുകളും, സംസ്ഥാനത്തിനുള്ളിലുള്ളതോ അന്തർ സംസ്ഥാനമാണോ, സമർപ്പിക്കേണ്ടതാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാല്, സ്വീകർത്താ ക്കൾ ഇന്പുട്ട് ടാക്സസ് ക്രെഡിറ്റ് (ITC) എടുക്കുന്നതുകൊണ്ട് ഇൻവോയ്സുകൾ ഒത്തുനോക്കേണ്ടതായി വരുന്നു.
വ്യാപാരികള ഉപഭോക്താവിനു (B2C) കൊടുക്കുന്നവയിൽ സ്വീകർത്താവ ക്രെഡിറ്റ് എടുക്കാത്തതുകൊണ്ട് പൊതുവേ അത്തരം ഇൻവോയ്സുകൾ അപ്ലോഡ്ചെയ്യേണ്ടതില്ല. എങ്കിലും, ലക്ഷ്യാധിഷ്ഠിത നികുതി (Destination based tax) തത്വങ്ങള് നടപ്പിലാക്കുന്നതിനു വേണ്ടി ഇത്തരത്തിലുള്ള അന്തർ സംസ്ഥാന B2C സപ്ലൈയില് രണ്ടരലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഇൻവോയ്സുകൾ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. രണ്ടരലക്ഷത്തില് താഴെ മൂല്യമുള്ള അന്തർ സംസ്ഥാന ഇൻവോയ്സുകളിലും ഒരേ സംസ്ഥാനത്തിനു ള്ളിലുള്ള എല്ലാ ഇൻവോയ്സുകളിലും ഓരോ സംസ്ഥാനത്തിനും വേർതിരിച്ചുള്ള സംഗ്രഹം പര്യാപ്തതമാണ്.
ഇല്ല. വിവരണം സമർപ്പിക്കേണ്ടതില്ല. ചരക്കുകളുടെ 'HSN കോഡുകളും' സേവനങ്ങളുടെ അക്കൗണ്ടിംങ് കോഡുകളും ഫീഡ് ചെയ്യണം. സമർപ്പിക്കുന്നയാൾ അപ്ലോഡ് ചെയ്യേണ്ട കോഡുകളുടെ ഏറ്റവും കുറഞ അക്കങ്ങളുടെ എണ്ണം അയാളുടെ മുൻവർഷത്തെ ടേണോവറിനെ ആശ്രയിച്ചിരിക്കുന്നു.
വേണം. മൂല്യം മാത്രമല്ല, നികുതി ബാധ്യതയുള്ള മൂല്യവും കാണിക്കേണ്ടതുണ്ട്. ചില സാഹചര്യങ്ങളിൽ രണ്ടും വ്യത്യസ്തമാകാം. പ്രതിഫലമില്ലാതെ, ഷെഡ്യൂൾ ഒന്നിൽ പറയുന്ന സപ്ലൈയാണെങ്കിലും അതിൻറ്റെ നികുതി ബാധ്യതയുള്ള മൂല്യം (Taxable value) നിർദ്ദിഷ്ട രീതിയിൽ കണക്കാക്കി അപ്ലോഡ് ചെയ്യേണ്ടതുണ്ട്.
ഉത്തരം: കാണിക്കാം. സപ്ലയർ വിട്ടുപോയ വിവരങ്ങൾ സ്വീകർത്താവിന് സ്വന്തമായി ചേര്ക്കാം. അങ്ങനെയുള്ള ഇൻവോയ്സുകളിൽ താത്കാലിക മായി ക്രെഡിറ്റും നല്കും, എന്നാൽ അത് ഒത്തുന്നോട്ടത്തിനു വിധേയമായിരി ക്കും. ഒത്തുനോക്കുമ്പോൾ ആ ഇൻവോയ്സ് സപ്ലയർ അപ്ലോഡ് ചെയ് തിട്ടില്ലെങ്കിൽ രണ്ടുപേരേയും വിവരം അറിയിക്കും. പൊരുത്തക്കേടു പരിഹരിക്കപ്പെട്ടാല് ക്രെഡിറ്റ് സ്ഥിരപ്പെടുത്തും. എന്നാൽ അറിയിച്ചശേഷ വും പൊരുത്തക്കേട് തുടർന്നാൽ ആ തുക സ്വീകർത്താവിൻറ്റെ, പൊരുത്തക്കേട് അറിയിച്ചത്തിൻറ്റെ തൊട്ടടുത്ത മാസത്തെ, ഔട്ട് പുട്ട നികുതി ബാധ്യതയുടെ കൂടെ കൂട്ടുന്നതാണ്.
വലിയ ഒരു ഭാഗം വിവരങ്ങൾ GSTR-2-ൽ തനിയെ വന്നുകൊള്ളുമെങ്കിലും ഇറക്കുമതി, രജിസ്റ്റർ ചെയ്യാത്തതോ കോമ്പോസിഷൻ രീതി സ്വീക രിച്ചതോ ആയ സപ്ലയർ/സീറോ റേറ്റഡ്/ചരക്കു സേവന നികുതിയിതര/ നികുതി രഹിത സപ്ലയർ തുടങ്ങിയവരിൽ നിന്നും സ്വീകരിച്ച സപ്ലൈകൾ ഇവയുടെ വിശദാംശങ്ങൾ സ്വീകർത്താവിനേ, പുരിപ്പിക്കാനാവു,
GSTR-2-ലുള്ള ഇൻവോയ്സുകൾ സേയറുടെ GSTR-1-മായി പൊരുത്തപ്പെട്ടിട്ടില്ലെങ്കിൽ ആ വിവരം സപ്ലയന്റെ അറിയിക്കും. രണ്ടു കൂട്ട രേയും വിവരമറിയിച്ചിട്ടും പൊരുത്തക്കേടു പരിഹരിക്കപ്പെടാത്തെ തുടരുന്ന പക്ഷം, പൊരുത്തക്കേട് രണ്ടു കാരണങ്ങൾ കൊണ്ടുണ്ടാകാം. ഒന്നാമതായി സ്വീകർത്താവിൻറ്റെ ഭാഗത്തു നിന്നുണ്ടായ തെറ്റ്. ഇതില്, കൂടുതലായി ഒരു നടപടിയും ആവശ്യമാകുന്നില്ല. രണ്ടാമതായി, ആ ഇൻവോയ്സ് സപ്ലയർ നൽകിയിരിക്കാം. പക്ഷേ, അയാള് അത് അപ്ലോഡു ചെയ്യുകയോ നികുതി യടക്കുകയോ ചെയ്തിരിക്കില്ല. ഇത്തരം സാഹചര്യങ്ങളില് ഇൻപുട്ട് ടാക്സ ക്രെഡിറ്റ് എടുത്ത തുക സ്വീകർത്താവിൻറ്റെ ഔട്ട് പുട്ട് നികുതി ബാധ്യത യുടെ കൂടെ കൂട്ടുന്നതാണ്. ചുരുക്കത്തിൽ, എല്ലാ പൊരുത്തക്കേടുകളും, സപ്ലയർ സപ്ലൈ നടത്തിയിട്ടും നികുതി അടയ്ക്കാത്തതായി കണക്കാക്കി തുടർ നടപടികളിലേക്കു നയിക്കും.
അടുത്ത സാമ്പത്തിക വർഷത്തിലെ സെപ്തംബറിനു മുമ്പായി ഏതു സമയത്തും സപ്ലയർക്ക് വിട്ടുപോയ ഇൻവോയ്സുകൾ അപ്ലോഡ് ചെയ്യാവുന്നതും, അവയുടെ മേലുള്ള നികുതിയും പലിശയും അയാള ഇൻവോയ്സ് അപ്ലോഡ് ചെയ്യാൻ മുൻപ് വിട്ടുപോയ മാസത്തെ GSTR-3-ൽ ചേർക്കാവുന്നതും അടക്കാവുന്നതുമാണ്. സ്വീകർത്താവിന് അപ്പോൾ സപ്ലയർ പൊരുത്തക്കേട് പരിഹരിച്ച അത്രത്തോളം തുക, തൻറ്റെ ഔട്ട് പുട്ട നികുതി ബാധ്യതയിൽ നിന്നും കുറവ് ചെയ്യാവുന്നതാണ്. സ്വീകർത്താവ റിവേഴ്സ് ചെയ്തപ്പോൾ അടച്ച പലിശ, അയാളുടെ ഇലക്ട്രോണിക്സ് ക്യാഷ് ലഡ്മറിൽ ബന്ധപ്പെട്ട ഹെഡ്ഡിൽ ക്രെഡിറ്റായി റീഫണ്ട് ലഭിക്കുകയും ചെയ്യും.
സ്വീകർത്താവിനു നല്കിയ ചരക്കിൻറ്റെ/സേവനത്തിൻറ്റെ വിശദാംശങ്ങൾ, ബന്ധപ്പെട്ട സപ്ലയർ GSTR-1-ൽ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വീകർത്താവിന്റെ GSTR-2-വിലേക്ക് സിസ്റ്റം വഴി തനിയെ വന്നു കൊള്ളുമെന്നതാണ് അതിൻറ്റെ സവിശേഷത.
ഇല്ല. കോമ്പോസിഷൻ സ്കീമിലുള്ള നികുതിദായകർ കൊടു ക്കുന്നതിൻറ്റെയോ വാങ്ങുന്നതിൻറ്റെയോ റിട്ടേണുകൾ നല്കേണ്ടതില്ല. അവര് GSTR-4-ലുള്ള ക്രൈത്രമാസ റിട്ടേണുകൾ ഓരോ ത്രൈമാസത്തിനും ശേഷമുള്ള മാസത്തിൻറ്റെ 18-)ം തീയതിയ്ക്കകം സമർപ്പിക്കേണ്ടതുണ്ട്. അവർ ഇൻപുട്ട ടാക്സ് ക്രെഡിറ്റിന് അർഹരല്ലാത്തതുകൊണ്ട്. GSTR-2-നോ, കോമ്പോസിഷന് സ്കീമിൽ അടച്ച നികുതിക്ക് ക്രെഡിറ്റിന് അർഹതയില്ലാ ത്തതുകൊണ്ട് GSTR-1-നോ പ്രസക്തിയില്ല. അവരുടെ റിട്ടേണിൽ തങ്ങൾ പുറത്തേക്ക് സപ്ലൈ ചെയ്തത്തിൻറ്റെ സംക്ഷിപ്ത്തവിവരണവും നികുതിയടച്ച തിൻറ്റെ വിശദാംശവും നല്കേണ്ടതുണ്ട്. അവർ വാങ്ങിയ വസ്തുക്കളുടെ വിശദാംശങ്ങളും അവരുടെ ക്രൈത്രമാസ റിട്ടേണിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇവയിൽ പലതും സിസ്റ്റം വഴി തനിയെ വന്നുകൊള്ളും.
ഇല്ല; അവർ സേവനദാതാക്കളിൽ നിന്നു കിട്ടിയ ക്രെഡിറ്റും തങ്ങ ളുടെ യൂണിറ്റുകൾക്ക് വിതരണം ചെയ്ത ക്രെഡിറ്റിൻറ്റെ വിവരങ്ങളും അടങ്ങുന്ന GSTR-6 എന്ന റിട്ടേൺ മാത്രം സമർപ്പിച്ചാൽ മതിയാകും. അവരുടെ റിട്ടേണിൽ ഇത്തരം വിവരങ്ങൾ ഉള്ളതുകൊണ്ട് ഔട്ട് വേഡ്/ഇൻ വേഡ് സപ്ലൈകളുടെ വെവ്വേറെ സ്റ്റേറ്റ്മെൻറ്റ് സമർപ്പിക്കേണ്ടത്തില്ല.
ചരക്കു സേവനനികുതിയിൽ ഉറവിടത്തിൽ നികുതി പിരിക്കുന്നവർ ആരിൽ നിന്നൊക്കെയാണ് നികുതി പിരിച്ചതെന്നുള്ളത്തിൻറ്റെ വ്യക്തി ഗത വിവരങ്ങൾ പിരിച്ച മാസത്തിനുശേഷമുള്ള മാസം 10-)ം തീയതിക്കു മുമ്പേ GSTR-7 റിട്ടേണിൽ സമർപ്പിക്കുന്നുണ്ട്. നികുതി പിരിച്ചയാൾ ഇങ്ങനെ സമർപ്പിക്കുന്ന വിവരങ്ങൾ, ആർക്കുവേണ്ടിയാണോ പിരിച്ചത് അവരുടെ GSTR-2-ൽ സിസ്റ്റം വഴി തനിയെ വന്നുകൊള്ളും. ഉറവിടത്തിൽ പിരിച്ച നികുതിയുടെ ക്രെഡിറ്റ് ലഭിക്കുന്നതിന് നികുതിദായകൻ അയാളുടെ GSTR2-ൽ ഈ വിവരങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ട്. ക്രെഡിറ്റെടുക്കുന്നതിന് അയാൾ പേപ്പർ ഫോമിലോ ഇലക്ട്രോണിക്സ് ഫോമിലോ ഉള്ള ഒരു സാക്ഷ്യ പത്രവും ഹാജരാക്കേണ്ടതില്ല. കോമൺ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന സാക്ഷ്യപത്രം നികുതിദായകന് പ്രമാണമായി സൂക്ഷിക്കുന്ന തിനു വേണ്ടിയുള്ളതാണ്.
താത്കാലിക/നോൺ റസിഡൻറ്റ് നികുതിദായകരും, കോമ്പോസിഷൻ സ്കീമിലുള്ള നികുതിദായകരും ഉറവിടത്തിൽ നികുതി പിരിക്കുന്ന വരും പിടിക്കുന്നവരും ഇൻപുട്ട സർവീസ് വിതരണക്കാരും (ISD) ഒഴികെ യുള്ള GSTR-1 മുതൽ GSTR-3 വരെയുള്ള റിട്ടേണുകൾ സമർപ്പിക്കുന്ന നികുതിദായകരെല്ലാവരും വാർഷിക റിട്ടേണുകൾ സമർപ്പിക്കേണ്ടതുണ്ട്. താത്കാലിക/നോൺ റസിഡൻറ്റ് നികുതിദായകരും, കോമ്പോസിഷൻ സ്കീമിലുള്ള നികുതിദായകരും ഉറവിടത്തിൽ നികുതി പിരിക്കുന്നവരും പിടിക്കുന്നവരും ഇൻപുട്ട് സർവീസ് വിതരണക്കാരും (ISD) വാർഷിക റിട്ടേൺ സമർപ്പിക്കേണ്ടതില്ല.
അല്ല, സാധാരണ നികുതിദായകരായി രജിസ്റ്റർ ചെയ്തിട്ടുള്ളവരെ ല്ലാം വാർഷിക റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. രജിസ്ട്രേഷൻ റദ്ദാക്കാൻ അപേക്ഷിച്ചിട്ടുള്ള നികുതിദായകർ മാത്രമേ ഫൈനൽ റിട്ടേൺ സമർപ്പിക്കേ ണ്ടതുള്ളൂ. ഇത് റദ്ദാക്കുന്ന തീയതിക്കോ റദ്ദാക്കൽ ഉത്തരവിൻറ്റെ തീയതി ക്കോ മുന്നുമാസത്തിനകം സമർപ്പിക്കേണ്ടതുണ്ട്.
ചരക്കുസേവന നികുതിയിൽ ഓരോ ഇടപാടിൻറ്റെയും വിശദാം ശങ്ങളിൽ നിന്ന് റിട്ടേൺ ഉണ്ടാക്കുന്നതുകൊണ്ട് അത് പുതുക്കേണ്ട ആവശ്യ മില്ല. ഒരു കൂട്ടം ഇൻവോയ്സുകളോ, ഡെബിറ്റ്/ക്രഡിറ്റ് നോട്ടുകളോ മാറ്റേണ്ടതു കൊണ്ടാകാം ഒരു റിട്ടേൺ പുതുക്കേണ്ടതായി വരുന്നത്. സമർപ്പിച്ച കഴിഞ്ഞ റിട്ടേൺ പുതുക്കുന്നതിനുപകരം വ്യത്തിയാനങ്ങൾ വരുത്തേണ്ട ഇടപാടുകളിൽ (ഇൻവോയ്സുകൾ, ക്രഡിറ്റ്/സെബിറ്റ് നോട്ടുകള) മാറ്റം വരു ത്താൻ സിസ്റ്റം വഴി കഴിയും. ഇത്തരം വ്യത്തിയാനങ്ങൾ പിന്നീടുള്ള GSTR-l അല്ലെങ്കിൽ GSTR-2-ൽ (നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള വിശദാംശങ്ങളിൽ വ്യതിയാനങ്ങൾ വരുത്താനായി നല്കിയിട്ടുള്ള പട്ടികകളിൽ) വരുത്താവുന്നതാണ്.
നികുതിദായകർക്ക് റിട്ടേണുകളും സ്റ്റേറ്റ്മെൻറ്റകളും സമർപ്പിക്കാൻ പല മാർഗ്ഗങ്ങളുണ്ട്. ഇലക്ട്രോണിക്സ് മാധ്യമത്തിലൂടെ (Online) റിട്ടേണും സ്റ്റേറ്റ്മെൻറ്റകളും നേരിട്ട സമർപ്പിക്കാം. പക്ഷേയിത്ത് വളരെയേറെ ഇൻവോയിസുകളുള്ള നികുതിദായകർക്ക് സ്കേശകരവും ഏറെ സമയമെടു ക്കുന്നതുമായിരിക്കും. അങ്ങനെയുള്ള നികുതിദായകർക്ക് സിസ്റ്റം വഴി തനിയെ വന്നിട്ടുള്ള വിശദാംശങ്ങൾ നൈസറ്റിൽ നിന്നും ഡൗണ്ലോഡ് ചെയ തശേഷം ബാക്കി വിശദാംശങ്ങൾ ഉൾപ്പെടുത്തി കോമൺ പോർട്ടലിൽ അപ്ത ലോഡ് ചെയ്യാവുന്ന ഓഫ്ലൈൻ യുട്ടിലിട്ടി ലഭ്യമാക്കുന്നതാണ്. പൊതു പോർട്ടലുമായി സമന്വയിക്കുന്ന GST സുവിധാ പ്രൊവൈഡേർസ് (GSP)-ന്റെ ഒരു സമൂഹം GSTN വികസിപ്പിച്ചിട്ടുണ്ട്.
സപ്ലൈളുടെ വിശദാംശങ്ങൾ GSTR-1 ഫോറത്തിൽ തൊട്ടടുത്ത മാസം പത്താം തീയതിയോടെ അപ്ലോഡ് ചെയ്യുകയെന്നുള്ളത് ചരക്ക് സേവനനികുതിയിൽ പരമപ്രാധാന്യമുള്ള സംഗതികളിൽ ഒന്നാണ്. ഇത എത്രത്തോളം ഉറപ്പിക്കാമെന്നുള്ളത് നികുതിദാതാവ് ബിസിനസുകാർക്ക് (B2B) നൽകുന്ന ഇൻവോയ്സുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. ഈ എണ്ണം കുറവാണെങ്കിൽ നികുതിദായകന് ഒറ്റയടിക്കു തന്നെ വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ പറ്റും. എന്നാൽ ഇൻവോയ്സുകളുടെയെണ്ണം അധികമാ ണെങ്കിൽ ഇൻവോയ്സ് (അഥവാ ഡെബിറ്റ്/ക്രഡിറ്റ് നോട്ടുകള) കൃത്യമായ ഇടവേളയിൽ അപ്ലോഡ് ചെയ്യണം. GSTN ഇൻവോയ്സുകളുടെ അതാത സമയത്തുള്ള അപ്ലോഡിംഗ് പോലും അനുവദിക്കുന്നുണ്ട്. സ്നേറ്റ്മെൻറ്റ്കൾ സമർപ്പിക്കുന്നതുവരെ നികുതിദായകന് അപ്ലോഡ് ചെയ്ത ഇൻവോയ സുകളിൽ വ്യത്തിയാനങ്ങൾ വരുത്താൻ സാധിക്കും. അതുകൊണ്ട കൃത്യനി ഷ്ഠയോടെ ഇൻവോയ്സുകൾ അപ്ലോഡ് ചെയ്യുന്നത് നികുതിദായകർക്ക് എപ്പോഴും ഗുണകരമാണ്. അവസാന നിമിഷത്തെ തിരക്ക് അപ്ലോഡിംഗ് ദുഷ്കരമാക്കുകയും ശ്രമം വിഫലമാകാനും തെറ്റുകൾ വരുവാനുള്ള സാധ്യ ത വർദ്ധിപ്പിക്കുകയും ചെയ്യും.
രണ്ടാമത്തെക്കാര്യം, സപ്ലയർമാർ നല്കിയ ഇൻവോയ്സുകൾ അവർ അപ്ത ലോഡ് ചെയ്യുന്നുവെന്നത് നികുതിദായകൻ ഉറപ്പുവരുത്തണം. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്, തടസ്സവും താമസവുമില്ലാതെ കിട്ടുമെന്നുറപ്പാക്കാൻ ഇത് സഹായി ക്കും. സ്വീകർത്താക്കൾക്ക് സപ്ലയർമാരെ അവരുടെ ഇൻവോയ്സുകൾ അവസാനനിമിഷം ആവാതെ സമയാസമയം അപ്ലോഡ് ചെയ്യാൻ പ്രേരിപ്പിക്കാൻ കഴിയും, തങ്ങൾക്കുള്ള ഇൻവോയ്സുകൾ സപ്ലയർ അപ്ലോഡ് ചെയതിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സ്വീകർത്താക്കൾക്ക് GSTN-ൽ സാധിക്കും. ഒരു നികുതിദായകൻറ്റെ നികുതി വിധേയത്വം ഉൾപ്പെടെയുള്ള പ്രവർത്തന രീതികൾ പ്രത്യേകിച്ചും സമയത്തിന് സപ്ലൈ ഇൻവോയ്സ് അപ്ലോഡ്ചെ യ്യുന്നതും മുന്പ് ആ സപ്ലയറുടെ ഇൻവോയ്സിൻറ്റെ ഓട്ടോ റിവേഴ്സൽ (auto-reversal) ഉൾപ്പെടെയുള്ള വിവരങ്ങൾ GSTN-ൽ ലഭ്യമാണ്. GST-യുടെ കോമൺ പോർട്ടലിൽ ഇന്ത്യയൊട്ടുക്കുള്ള വിവരങ്ങൾ ലഭ്യമാകുന്നത് നികുതിദായകർക്ക് വളരെ സഹായകരമാണ്. ഇൻവോയ്സുകൾ ക്രമമായി അപ്ലോഡ് ചെയ്യുന്നത് എത്രയും എളുപ്പമാക്കുവാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. അതിനു സഹായകമായ പരിസ്ഥിതി വികസിപ്പിച്ചെ ടുക്കുവാൻ ശ്രമിയ്ക്കുന്നുണ്ട്. നികുതിദായകർ ഈ പരിസ്ഥിതിയെ എളുപ്പമു ള്ളതും സുഗമവുമായ നികുതിവിധേയത്വത്തിന് ഉപയോഗപ്പെടുത്തേണ്ട താണ്.
അല്ല. കേന്ദ്ര/സംസ്ഥാന നികുതി വകുപ്പുകൾ അംഗീകരിച്ചിട്ടുള്ള ഒരു ടാക്സസ് റിട്ടേൺ പ്രിപ്പയറർ (TRP) മുഖേനയും ഒരു രജിസ്റ്റേർഡ് നികുതിദായകൻ റിട്ടേണുകൾ സമർപ്പിക്കാം.
നിശ്ചിത സമയത്തിനുശേഷം റിട്ടേണുകൾ സമർപ്പിക്കുന്ന നികു തിദായകൻ ഓരോ ദിവസത്തേയും കാലതാമസത്തിന് നുറു രൂപാ വീതം, (പരമാവധി അയ്യായിരം രൂപ) ലേറ്റ് ഫീ അടക്കേണ്ടതായി വരും.
വാർഷിക റിട്ടേൺ നിശ്ചിത തീയതിക്കുള്ളിൽ ഫയൽ ചെയ്തില്ലെങ്കിൽ വീഴ്ച തുടരുന്ന ഓരോ ദിവസത്തിനും നുറു രൂപാ വീതം, (പരമാവധി ആ സ്റ്റേറ്റിലെ ടേണോവറിൻറ്റെ കാൽ ശതമാനം (0.25%) ലേറ്റ് ഫീ ചുമത്തപ്പെടും.
ഒരു രേഖയുടെ അടിസ്ഥാനത്തിൽ ഒന്നിലധികം പ്രാവശ്യം ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുത്തതായി സിസ്റ്റം കണ്ടെത്തിയാൽ (ക്ലെയിമിൻറ്റെ ഇരട്ടിപ്പ്) അത്തരം ക്രെഡിറ്റിൻറ്റെ തുക സ്വീകർത്താവിൻറ്റെ റിട്ടേണിൽ ഔട്ട് പുട്ട് ടാക്സ് ബാധ്യതയുടെ കൂടെ കൂട്ടുന്നതാണ് (വകുപ്പ് 42(6)
അവകാശപ്പെടാം, തെറ്റ് കണ്ടുപിടിച്ച മാസത്തെ അല്ലെങ്കിൽ ക്രൈത്രമാസത്തെ സാധുവായ റിട്ടേണിൽ ഇൻവോയ്സുകളുടെയോ ഡെബിറ്റ /ക്രെഡിറ്റ് നോട്ടുകളുടേയോ ശരിയായ വിവരങ്ങൾ ചേർത്തു പൊരുത്തക്കേട് പരിഹരിച്ചിട്ടുണ്ടെങ്കിൽ, തൊട്ടടുത്ത ടാക്സ് പീരിയഡിൻറ്റെ ഔട്ട് പുട്ട് ടാക്സ ബാധ്യതയിൽ നിന്ന് പ്രസ്തുത തുക കുറവു ചെയ്യുകൊണ്ട് അത് അവകാശ പ്പെടാം. {വകുപ്പ് 42(7) നിയമത്തിൻറ്റെ വകുപ്പ് 43-ൽ സപ്ലയർ നൽകുന്ന ക്രെഡിറ്റ് നോട്ടിൻറ്റെ കാര്യത്തിലും ഇതുപോലെയുള്ള വ്യവസ്ഥയുണ്ട്.
സപ്ലയർ Reversal-നു ശേഷം അടുത്ത സെപ്തംബറിനു മുമ്പായി ഇന്വോയ്സ് അപ്ലോഡ്ചെയ്യുകയാണെങ്കിൽ റിവേഴ്സ് ചെയ്യപ്പെട്ട ക്രെഡിറ്റ് പുനഃസ്ഥാപിക്കപ്പെടുന്നതിനൊപ്പം റിവേഴ്സ് ചെയ്തപ്പോഴടച്ച പലിശ തിരി കെ നല്കുകയും ചെയ്യും.
കടപ്പാട് : Central Board of Excise and Customs
അവസാനം പരിഷ്കരിച്ചത് : 9/26/2019