നികുതി ബാധക ചരക്കുകളുടെയും സേവനത്തിൻറ്റെയും സപ്ലൈയുടെ മൂല്യം എന്നാൽ, സാധാരണയായി ഇടപാടുകാർ ബന്ധമുക്കൾ അല്ലാതിരിക്കുകയും വിലമാത്രം ആധാരമാകുകയും ചെയ്യുന്ന ഇടപാടിൽ, നൽകിയ തുക അഥവാ നൽകാനുള്ള തുക എന്ന 'ഇടപാട് മൂല്യം' (Transaction value) ആണ്. ഇടപാട് മൂല്യത്തിൻറ്റെ പരിധിയിൽ നിന്നുള്ള വിവിധ ഉൾ കൊള്ളലുകളും ഒഴിവാക്കലുകളും ജി.എസ്.ടി. നിയമത്തിൻറ്റെ സെക്ഷൻ 15-ൽ പ്രതിപാദിച്ചിരിക്കുന്നു. ഉദാഹരണത്തിന്, തിരിച്ചുനൽകേണ്ട നിക്ഷേ പം, സപ്ലൈ യുടെ സമയത്തോ മുൻപോ ചില നിബന്ധനകൾക്ക് വിധേയമായി നൽകുന്ന കിഴിവുകൾ എന്നിവ ഇടപാട് മൂല്യത്തിൽ ഉൾപ്പെടുന്നില്ല.
സപ്ലയറും സ്വീകർത്താവും ബന്ധമുക്കൾ അല്ലാതിരിക്കുകയും വില മാത്രം ഏക മാനദണ്ഡം ആകുകയും ചെയ്യുന്ന ചരക്കുകളുടെയും സേവനത്തിൻറ്റെയും സപ്ലൈയിൽ യഥാർത്ഥത്തിൽ നൽകിയ പണം അഥ വാ നൽകേണ്ട പണമാണ് 'ഇടപാട് മൂല്യം' (Transaction value). ഇതിൽ സപ്ലയർ വഹിക്കേണ്ട ഏതെങ്കിലും തുക സ്വീകർത്താവ് വഹിക്കുകയാണെങ്കിൽ അതും ഉൾപ്പെടും.
ഇല്ല. സെക്ഷൻ 15 എല്ലാ മുന്ന നികുതികൾക്കും പൊതുവായതാണ്. കൂടാതെ അത് ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യനിർണ്ണയ ത്തിനും പൊതുവായതാണ്.
ഉടമ്പടി വില കൂടുതൽ കൃത്യമായി ട്രാൻസാക്ഷൻ വാല്യവായി പരാമർശിച്ചിരിക്കുന്നു. ഈ വിലയാണ് നികുതി കണക്കാക്കുന്നതിൻറ്റെ അടിസ്ഥാനം. എന്നാൽ ഇടപാടുകാർ തമ്മിലുള്ള ബന്ധം പോലെയുള്ള കാര്യങ്ങൾ വിലയെ സ്വാധീനിക്കുകയോ ചില ഇടപാടുകൾ മൂല്യമില്ലെങ്കിലും ഒരു സപ്ലൈയായി കണക്കാക്കപ്പെടേണ്ടതാണെങ്കിലോ (Deemed supply) മൂല്യനിർണ്ണയം ജി.എസ്.ടി. മൂല്യനിർണ്ണയനിയമപ്രകാരം (GST Valuation Rules) നടത്തേണ്ടതാണ്.
ഇല്ല. സെക്ഷൻ 15 സബ്-സെക്ഷൻ (1) പ്രകാരം മൂല്യം നിർണ്ണയിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ മാത്രം ജി.എസ്.ടി. മുല്യനിർണ്ണയ നിയമം പരിഗണിച്ചാൽ മതിയാവുന്നതാണ്.
അംഗീകരിക്കാം. അത്തരം മൂല്യത്തിൽ സെക്ഷൻ 15(2) പ്രകാരമുള്ള ഉൾപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചശേഷം അത അംഗീകരിക്കാം. കൂടാതെ സപ്ലയറും സ്വീകർത്താവും ബന്ധക്കളാണെ ങ്കിലും ആ ബന്ധം വിതരണത്തിൻറ്റെ വിലയെ ബാധിച്ചിട്ടില്ലെങ്കിൽ ഇടപാടു മുല്യത്തെ അംഗീകരിക്കും.
ഉണ്ട്. സപ്ലൈയുടെ ശേഷം ഉള്ള കിഴിവുകൾ സപ്ലൈയുടെ സമയത്തൊ സപ്ലൈയുടെ മുൻപൊ അറിയാവുന്ന ഒരു കരാർപ്രകാരം സ്ഥാ പിക്കപ്പെടുകയും അത്തരം ഡിസ്കൌണ്ട് ബന്ധപ്പെട്ട ഇൻവോയ്സുമായി കൃത്യമായി ബന്ധിക്കുകയും ചെയ്തിട്ടുണ്ടാവുകയും, കൂടാതെ സ്വീകർത്താവ് അത്തരം ഡിസ്കൌണ്ടിനു ചുമത്താവുന്ന ഇന്പുട്ട് ടാക്സ് ക്രൈഡിറ്റ് തിരിച്ച ടക്കുയും ചെയ്തിട്ടുണ്ടെങ്കിൽ , ആ ഡിസ്കൌണ്ട് മാതൃകാ ജി.എസ്.ടി. നിയമം സെക്ഷൻ 15 പ്രകാരം കിഴിവായി അനുവദനീയമാണ്.
കിഴിവ് അനുവദിച്ചിരിക്കുന്നത് സ്വാഭാവികമായ വില്ലന്നരീതി പ്രകാരം ആകുകയും അത് ഇൻവോയ്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടും ഉണ്ടെങ്കിൽ ഇടപാട് വിലയിൽ ചേർക്കേണ്ട ആവശ്യമില്ല.
മൂല്യനിർണയനിയമത്തിലെ വ്യവസ്ഥകൾ ബാധകമാകുന്നത് സാഹചര്യങ്ങൾ ചുവടെ ചേർക്കുന്നു.
(i) പ്രതിഫലം പൂർണമായോ ഭാഗീകമായോ പണമായി മാത്രമല്ലെങ്കിൽ;
(ii) ഇടപാടുകാർ ബന്ധമുക്കൾ ആകുമ്പോൾ അല്ലെങ്കിൽ, ഏതെങ്കിലും നിർദ്ദേശ്ശിക്കപ്പെടുന്ന വിഭാഗം സപ്ലയർമാർ സപ്ലൈ നടത്തുമ്പോൾ;
(iii) പ്രഖ്യാപിച്ച ഇടപാടുമൂല്യം വിശ്വസനീയമല്ല എന്ന് ബോധ്യ പ്പെടുമ്പോൾ,
സെക്ഷൻ 15(2) പ്രകാരം ഇടപാട് മൂല്യത്തിൽ കൂട്ടേണ്ടതായി പ്രതിപാദിച്ചിരിക്കുന്ന തുകകൾ താഴെപ്പറയുന്നവ ആണ്
a)എസ്.ജി.എസ്.ടി./സി.ജി.എസ്.ടി. നിയമം ഗുഡ്ഡ് ആൻഡ് സർവീസ് ടാക്സ് (കോമ്പൻസേഷൻ ടു ദി സ്റ്റേറ്റ്സ് ഫോർ ലോസ്സ് ഓഫ് റെവന്യൂ) ആക്ട്, 2016 എന്നിവ പ്രകാരമല്ലാത്തെ സപ്ലൈ യർ പ്രത്യേകമായി സ്വീകർത്താവിൽ നിന്നും ഈടാക്കുന്ന മറ്റേതെങ്കിലും നിയമപ്രകാരമുള്ള നികുതി, സെസ്സ്, ഡ്യൂട്ടി, ഫീസ്, എന്നിവ.
b)ചരക്കുകളുടെയോ സേവങ്ങളുടെയോ ഒരു സപ്ലൈയിൽ നൽകിയതോ നൽകേണ്ടതോ ആയ തുകയിൽ ഉൾപ്പെടുത്താത്തതും സപ്ലയർ നൽകുവാൻ ബാധ്യസ്ഥനായിട്ടുള്ളതും എന്നാൽ സ്വീകർത്താവ് നൽകിയതുമായ തുക;
c)സപ്ലയർ സ്വീകർത്താവിൽ നിന്നും ഈടാക്കിയ കമ്മീഷൻ പാക്കിംഗ് പോലുള്ള ചിലവുകൾ. ചരക്കുകളുടെയോ സേവനങ്ങളുടെയോ സപ്ലൈ യുമായി ബന്ധപ്പെട്ട സപ്ലൈയുടെ സമയ ത്തോ അതിനു മുൻപോ സപ്ലയർ ചെയ്ത എന്തിനെങ്കിലും ഈടാക്കുന്ന തുകയും അതിലുൾപ്പെടും.
d)ഏതെങ്കിലും സപ്ലൈയുടെ പ്രതിഫലം നൽകാൻ താമസിച്ച തിനു ഈടാക്കുന്ന പലിശ, ലേറ്റ് ഫീ, പിഴ എന്നിവ.
e)കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നല്‍കുന്നതൊഴികെയുള്ള, വിലയുമായി നേരിട്ട് ബന്ധപ്പെട്ട സബ്സിഡികൾ.
കടപ്പാട്: Central Board of Excise and Customs
അവസാനം പരിഷ്കരിച്ചത് : 8/30/2019