CGST/SGST നിയമത്തിൻറ്റെ പതിനാറാം അദ്ധ്യായത്തിലാണ് കുറ്റങ്ങളെയും പിഴകളെയും പറ്റി പ്രതിപാദിക്കുന്നത്. നികുതി ബാധ്യതയുള്ള ആൾ, അനർഹമായ കോംപൗണ്ടിങ് വ്യവസ്ഥ പിൻപറ്റിയത്തിന് വകുപ്പ 10-ൽ നിശ്ചയിച്ച പിഴകൾക്ക് പുറമേ, പ്രസ്തുതനിയമത്തിന്റെ വകുപ്പ് 122 പ്രകാരം 21 കുറ്റങ്ങളെപറ്റി പറഞ്ഞിരിക്കുന്നു. അവ താഴെ പറയും പ്രകാരമാണ്
പെനാൽറ്റി എന്ന പദത്തെ CGST/SGST നിയമത്തിൽ നിർവചിച്ചിട്ടില്ല. എന്നാൽ ന്യായ തീരപ്പുകളുടെയും നിയമശാസ്ത്രത്തതത്വങ്ങളുടെയും അടിസ്ഥാനത്തിൽ പിഴയുടെ സ്വഭാവം താഴെ പറയുംവിധമാണ്
ഉത്തരം: നിയമശാസ്ത്രത്തിൻറ്റെയും സ്വാഭാവികനീതിയുടെയും അന്താ രാഷ്ട്ര വാണിജ്യത്തെയും, സമ്മതപത്രങ്ങളെയും, നയിക്കുന്ന തത്വങ്ങളു ടെയും, അടിസ്ഥാനത്തിലുള്ള ശിക്ഷണ വ്യവസ്ഥകൾക്കും വിധേയമായാണ് പിഴ ചുമത്തന്നത് വകുപ്പ് 126-ൽ ഉൾക്കൊള്ളുന്ന അത്തരം വ്യവസ്ഥകൾ പ്രകാരം:
വകുപ്പ് 126 പ്രകാരം ഗണ്യമായ പിഴ താഴെ പറയുന്ന സാഹചര്യങ്ങളിൽ ചുമത്താൻ പാടുള്ളതല്ല;
കൂടാതെ, CGST/SGST നിയമപ്രകാരം എവിടെയെല്ലാം പിഴ നിശ്ചിത തുകയാ യോ നിശ്ചിത ശതമാനമായോ നിശ്ചയിച്ചിരിക്കുന്നുവോ അത്തരം കേസുക ളിലും മേല്പറഞ്ഞത് ബാധകമാവും.
വകുപ്പ് 122 പ്രകാരം നികുതി അടയ്ക്കാൻ ബാധ്യസ്ഥനായ ഏതൊരാളും വകുപ്പ് 122-ൽ പറഞ്ഞ കുറ്റങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ താഴെ പറയുന്നതിൽ കൂടിയ തുക പിഴയായി ചുമത്തി ശിക്ഷിക്കപ്പെടുന്നതാണ്.
കൂടാതെ വകുപ്പ് 122(2) പ്രകാരം ഏതെങ്കിലും രജിസ്റ്റർ ചെയ്ത്, ആൾ ആവർ ത്തിച്ച നികുതി അടയ്ക്കാതിരിക്കുകയോ അടയ്ക്കേണ്ടുന്ന തുകയിൽ കുറവ് വരുത്തുകയോ ആണെങ്കിൽ അയാൾ താഴെ പറയുന്നതിൽ കൂടിയ തുകയുടെ പിഴക്ക് ബാധ്യസ്ഥനായിരിക്കും.
ഉണ്ട്. വകുപ്പ് 122(3) പ്രകാരം 25,000/- രൂപ വരെയുള്ള പിഴ താഴെ പറയുന്ന കുറ്റങ്ങൾ ചെയ്യുന്ന ഏതൊരു വ്യക്തിക്കെതിരെയും ചുമത്താവുന്നതാണ്.
നിയമത്തിന് വിരുദ്ധമായി സേവനങ്ങൾ 'സപ്ലൈ ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യുന്ന ആൾ,
സമൻസ് നല്ലിയ അധികാരിയുടെ മുന്നിൽ ഹാജരാകാതിരിക്കുന്ന ആൾ,
നിയമപ്രകാരം സപ്ലൈയുമായി ബന്ധപ്പെട്ട ഇൻവോയ്സ് ഇറക്കാതിരിക്കുകയോ, അല്ലെങ്കിൽ ഇൻവോയ്സിൻറ്റെ വിവരങ്ങൾ കണക്കുകളിൽ രേഖപ്പെടുത്താതിരിക്കുകയോ ചെയ്യുന്ന ആൾ.
ഉത്തരം: CGST/SGST നിയമത്തിൻറ്റെ വകുപ്പ് 125 പ്രകാരം ഏതെങ്കിലും ആൾ നിയമത്തിലേയോ അതിനു കീഴിലുള്ള ചട്ടങ്ങളുടെയോ അല്ലങ്കിൽ വകുപ്പുകളുടെയോ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അതിന് പ്രത്യേക പിഴ നിശ്ചയിച്ചിട്ടില്ലെങ്കിലും, 25,000/- രൂപ വരെയുള്ള പിഴ ശിക്ഷയായി നൽകാവുന്നതാണ്.
നിയമത്തിൽ നിശ്ചയിക്കപ്പെട്ട രേഖകൾ ഇല്ലാതെ, (അതായത് ഇൻവോയ്സ/ഡിക്ലറേഷൻ) ആരെങ്കിലും, ചരക്കുകൾ സഞ്ചാരമാർഗത്തിൽ കടത്തുകയോ സംഭരിക്കുകയോ, അല്ലെങ്കിൽ കണക്കു പുസ്തകത്തിൽ രേഖപ്പെടുത്താത്ത ചരക്കുകൾ ആരെങ്കിലും സംഭരിക്കുകയോ 'സപ്ലൈ' ചെയ്യുകയോ ചെയ്താൽ ആ ചരക്കുകൾ കടത്താൻ ഉപയോഗിച്ച വാഹനത്തോടെ തടഞ്ഞുവെക്കലിന് അധീനമാവും.
ഉടമസ്ഥൻ മുൻപോട്ടു വരുന്ന സാഹചര്യത്തിൽ; അത്തരം സാധനങ്ങൾ, ബാധകമായ നികുതിയും നികുതിയുടെ 100% പെനാൽറ്റിയും അടച്ചോ തുല്യ മായ തുകയ്ക്കുള്ള ഈടിന്മേലൊ വിട്ടുകൊടുക്കാവുന്നതാണ്. നികുതി ഒഴിവുള്ള സാധനങ്ങളുടെ കാര്യത്തിൽ പെനാൽറ്റി സാധനവിലയുടെ 2% അഥവാ 25,000/- രൂപ ഇതിൽ ഏതാണോ കുറവ്, അത്
ഉടമസ്ഥൻ മുൻപോട്ടു വരാത്ത സാഹചര്യത്തിൽ; അത്തരം സാധനങ്ങൾ, ബാധകമായ നികുതിയും നികുതിയുടെ 50% പെനാൽറ്റിയും അടച്ചോ തത്തു ല്യമായ തുകയ്ക്കുള്ള ഈടിന്മേലൊ വിട്ടുകൊടുക്കാവുന്നതാണ്. നികുതി ഒഴിവുള്ള സാധനങ്ങളുടെ കാര്യത്തിൽ പെനാൽറ്റി സാധനവിലയുടെ 5% അഥവാ 25,000/- രൂപ ഇതിൽ ഏതാണോ കുറവ്, അത്.
കോമ്പോസിഷൻ സ്കീം ഉപയോഗപ്പെടുത്തിയ ഒരാൾക്ക് അതിന് അർഹതയില്ലെന്ന് കണ്ടാൽ വകുപ്പ് 10(5) പ്രകാരം ശരിക്കും നികുതി അട ക്കാൻബാധ്യസ്ഥനായ ഒരാൾ എത്ര നികുതി അടക്കേണമോ അതിന് തുല്യമാ യ പിഴഒടുക്കാൻ ബാധ്യസ്ഥനാണ്. ഈ പിഴ അയാൾ അടയ്ക്കേണ്ട നികുതിക്ക് പുറമേയാണ്.
കണ്ടുകെട്ടലിനെ നിയമത്തിൽ ഒരിടത്തും നിർവചിച്ചിട്ടില്ല. ഈ ആശയം ഉരുത്തിരിഞ്ഞ് വന്ന റോമൻ നിയമത്തിൽ പിടിച്ചെടുക്കുക, ചക്ര വർത്തിയുടെ കൈകളിലേക്ക് എടുക്കുക, ചക്രവർത്തിയുടേതായി മാറ്റുക എന്നീ അർത്ഥങ്ങളാണ് ഉള്ളത്. അയ്യരുടെ നിയമ നിഘണ്ടു പ്രകാരം കണ്ടു കെട്ടൽ എന്ന പദത്തിന് സ്വകാര്യവസ്തുവഹകൾ രാഷ്ട്രടത്തിനപിഴയായി കൊടുത്ത് വിനിയോഗിക്കുക എന്ന അർത്ഥമാണുള്ളത്. ചുരുക്കത്തിൽ ഇതിനർത്ഥം സാധനത്തിൻറ്റെ ഉടമസ്ഥത സർക്കാരിലേയ്ക്ക് മാറ്റുക എന്നതാണ്.
CGST/SGST നിയമത്തിൻറ്റെ വകുപ്പ് 70 പ്രകാരം താഴെ പറയുന്ന ഏതെങ്കിലും കാര്യങ്ങൾ ചെയ്യുമ്പോഴാണ് ചരക്കുകൾ കണ്ടുകെട്ടലിന് അധീനമാവുന്നത്.
ഉത്തരം: കണ്ടുകെട്ടപ്പെടുന്നതോടെ ആ സാധനങ്ങളുടെ ഉടമസ്ഥാവ കാശം സർക്കാരിൽ നിക്ഷിപ്തമാവുകയും പ്രോപ്പർ ഓഫീസർ ആവശ്യ പെടുന്ന ഏതൊരു പോലീസ് ഓഫീസറും ആ സാധനങ്ങൾ കൈവശപ്പെടുത്തവാൻ സഹായിക്കുകയും ചെയ്യുന്നു.
ഉണ്ട്. വകുപ്പ് 130(2) പ്രകാരം കണ്ടുകെട്ടലിന് വിധേയമാകുന്ന ചരക്കുകളുടെ ഉത്തരവാദിത്തം ഉള്ള വ്യക്തിക്കോ ഉടമക്കോ കണ്ടുകെട്ടുന്ന തിന് പകരം പിഴ കൊടുക്കാനുള്ള അവസരം കൊടുക്കേണ്ടതാണ്. (ഈ പിഴകണ്ടുകെട്ടുന്ന ചരക്കുകളുടെ മാർക്കറ്റ് വിലയേക്കാൾ കൂടുതലാകരുത്ത്). ഈപിഴ അടക്കേണ്ട നികുതിയ്ക്കും മറ്റ് ചാർജുകൾക്കുംപുറമേയാണ്.
അതെ, വകുപ്പ് 130 പ്രകാരം, നിയമത്തിൽ നിശ്ചയിച്ച ഡിക്ലറേഷനോ മറ്റ് രേഖകളോ ഇല്ലാത്തെ ചരക്കുകൾ കൊണ്ടുപോകുന്ന ഏത്തവാഹനവും കണ്ടുകെട്ടലിന് വിധേയമാണ്. എന്നാൽ വാഹനത്തിൻറ്റെ ഉടമ, അയാളുടെ അറിവില്ലാതെയോ അയാൾ കൂട്ടനിലക്കാതെയോ അയാളുടെ പ്രതിനിധി അറിയാതെയോ കൂട്ടുനിലക്കാതെയോ ആണ് ചരക്കുകൾ ആവശ്യമായ രേഖകളോ ഡിക്ലറേഷനോ ഇല്ലാതെ വാഹനത്തിൽ കടത്തിയതെന്ന് തെളിയി ച്ചാൽ, വാഹനം കണ്ടുകെട്ടലിന് വിധേയമാവില്ല
കുറ്റം ചെയ്ത ആൾക്കെതിരെ കുറ്റം ചെയ്തതു എന്ന് കാണിക്കുന്ന നിയമനടപടി ക്രമത്തിൻറ്റെ തുടക്കവും തുടർന്നുള്ള നടപടികളുമാണ് പ്രോസിക്യഷൻ. ക്രിമിനൽ നടപടിക്രമത്തിൻറ്റെ (ക്രിമിനൽ പ്രോസിഡിയർ കോഡ്) വകുപ്പ് 198 പ്രകാരം ഒരാൾക്കെതിരെയുള്ള നിയമനടപടിക്രമം തുടങ്ങുന്നതും തുടർന്നു കൊണ്ടുപോകുന്നതുമാണ് പ്രോസിക്യഷൻ.
CGST/SGST നിയമത്തിൻറ്റെ വകുപ്പ് 73-ലാണ് ക്രിമിനൽ പ്രോസി ഡിങ്സും പ്രോസിക്യൂഷനും ആവശ്യമാകുന്ന ഗുരുതരകുറ്റങ്ങൾ ക്രോഡീകരിച്ചിരിക്കുന്നത്. അത്തരം 13 കുറ്റങ്ങൾ താഴെകൊടുക്കുന്നു.
a) ഇൻവോയ്സ് (Invoice) ഇല്ലാതെയോ, തെറ്റായതോ ശരിയല്ലാത്തതോ ആയ ഇൻവോയ്സ് ഉപയോഗിച്ചോ സപ്ലൈയിൽ (Supply) ഏർപ്പെടുക
b) സപ്ലൈ നടത്താതെ ഇൻവോയ്സ് ഇറക്കുക;
c) വസൂലാക്കിയ നികുതി 3 മാസം കഴിഞ്ഞിട്ടും അടയ്ക്കാതിരിക്കുക
d) ചരക്കുകളോ സേവനങ്ങളോ ലഭിക്കാതെ ഇൻപുട്ട് ടാക്സ് ക്രൈഡിറ്റ് (Input tax credit) എടുക്കുകയോ ഉപയോഗിക്കുകയോ ചെയുക,
e) വ്യാജമായി റീഫണ്ട് നേടുക,
f) a മുതൽ e വരെ പറഞ്ഞിട്ടില്ലാത്ത ഒരു നിയമലംഘനം വഴി നികുതി വെട്ടിയ്ക്കുക, വ്യാജമായി ഇൻപുട്ട് ടാക്സ് ക്രൈഡിറ്റ് എടുക്കുക അഥവാ റീഫണ്ട് നേടുക
g) നികുതി അടയ്ക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറാൻ വേണ്ടി തെറ്റായ വിവരങ്ങൾ നൽകുകയോ, സാമ്പത്തിക കണക്കു പുസ്തകത്തിൽ തെറ്റായി രേഖപ്പെടുത്തുകയോ അല്ലെങ്കിൽ തെറ്റായ കണക്കുകളോ രേഖകളോ നൽകുകയോ ചെയ്യുക;
h) ഏതെങ്കിലും ഉദ്യോഗസ്ഥനെ ഉത്തരവാദിത്തം നിറവേറ്റുന്നതിന് വിഘ്നം വരുത്തുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുക
i) കണ്ടുകെട്ടലിന് വിധേയമാകേണ്ട ഏതെങ്കിലും ചരക്കുകൾ സ്വീകരിക്കുന്നത്തിലോ, സംഭരിക്കുന്നത്തിലോ, കടത്തുന്നതിലോ, സപ്ലൈ ചെയ്യുന്നതിലോ ഏർപ്പെടുക
j) നിയമത്തിന് വിരുദ്ധമായി, സേവനങ്ങൾ സപ്ലൈ ചെയ്യുകയോ സ്വീകരിക്കുകയോ, ഏർപെടുകയോ ചെയ്യുക;
k) തെളിവുകൾ നശിപ്പിക്കുകയോ അതിനായി റിക്കാർഡിൽ തിരുത്തലുകൾ വരുത്തുകയോ ചെയ്യുക
l) നിയമത്തിന്റെയും ചട്ടത്തിൻറ്റെയും അടിസ്ഥാനത്തിൽ ആവശ്യമായ വിവരങ്ങൾ നല്ലാതിരിക്കുക, അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ നല്ലുക
m) മുകളിൽ പറഞ്ഞ a മുതൽ 1 വരെ ഉള്ള പ്രന്തണ്ട കുറ്റങ്ങൾ ചെയ്യുകയോ ചെയ്യുന്നതിന് സഹായം നല്ലുകയോ ചെയ്യുക.
വകുപ്പ് 132(1) അനുസരിച് ലഭിക്കാവുന്ന ശിക്ഷ താഴെ പറയുന്ന പ്രകാരമാണ്
CGST/SGST നിയമത്തിൻറ്റെ വകുപ്പ് 132(4), 132(5) പ്രകാരം:
അതെ; ഉത്തരവാദപ്പെട്ട അധികാരിയുടെ, മുന്നനുവാദമില്ലാത്തെ ഒരു കുറ്റത്തിനും ആരെയും പ്രോസിക്യൂട്ട് ചെയ്യാൻ പാടില്ല.
കുറ്റകാരണമായ മാനസിക നിലയും (culpable mental State), കുറ്റം ചെയ്യാനുള്ള ഉദ്ദേശവും (mens-rea) കുറ്റം ചെയ്യാൻ ആവശ്യമാണെന്നും അത്ത രം കുറ്റങ്ങൾ അത്തരം മാനസികനില ഇല്ലാതെ ചെയ്യാൻ പറ്റില്ലെന്നും വകുപ്പ 135-ൽ സങ്കല്പിതമാണ്.
ഒരു പ്രവൃത്തി ചെയ്യുമ്പോൾ കുറ്റകാരണമായ മാനസിക നിലയിലാണെന്ന് പറഞ്ഞാൽ അത്തരം മനസ്സ് പ്രകാരം
നടത്താം. CGST/SGST നിയമത്തിൻറ്റെ വകുപ്പ് 137 പ്രകാരം, ഒരു കമ്പനിയുടെ നടത്തിപ്പിൽ നിയന്ത്രണാധികാരവും ഉത്തരവാദിത്തവുമുള്ള ഏതൊരാൾക്കും എതിരെ, കമ്പനിക്കൊപ്പം, അയാളുടെ ഉത്തരവാദിത്തത്തിലുള്ള കാലഘട്ടത്തിൽ ചെയ്ത കുറ്റത്തിന്, നടപടികൾ എടുക്കുകയും ശിക്ഷിക്കുകയും ചെയ്യാവുന്നതാണ്. ഒരു കമ്പനി ചെയ്ത ഏതെങ്കിലും കുറ്റം ഏതെങ്കിലും ഉദ്യോഗസ്ഥൻറ്റെ
ആ ഉദ്യോഗസ്ഥൻ കുറ്റം ചെയ്തതായി കണക്കാക്കി നടപടിയെടുത്ത് ശിക്ഷിക്കാവുന്നതാണ്.
CGST/SGST നിയമത്തിൻറ്റെ വകുപ്പ് 138 പ്രകാരം, താഴെ പറയുന്ന തൊഴികെയുള്ള ഏത് കുറ്റവും നിശ്ചയിച്ച ഒത്തുതീർപ്പ് തുക അടയ്ക്കുകയാണെങ്കിൽ അത് പരിഗണിച്ച് ഒത്തുതീർപ്പാകുന്നതാണ്. അത്തരം ഒത്തുതീർപ്പാക്കൽ പ്രോസിക്യഷൻ നടപടികൾ ആരംഭിക്കുന്നതിനു മുമ്പോ പിമ്പോ അനുവദനീയമാണ്.
ഒത്തുതീർപ്പാക്കൽ അനുവദിക്കുന്നത് നികുതിയും പലിശയും പിഴയും അടച്ചത്തിന് ശേഷം മാത്രമാണ്. മറ്റേതെങ്കിലും നിയമത്തിന് കീഴിൽ തുടങ്ങിക്കഴിഞ ഒരു നടപടിക്രമത്തെയും ഒത്തുതീർപ്പാക്കൽ ബാധിക്കുന്നില്ല.
ഒത്തുതീർപ്പാക്കലിൻറ്റെ താഴ്ന്ന പരിധി താഴെ പറയുന്ന തുകകളിൽ ഏതാണോ വലുത് അതായിരിക്കും.
ഒത്തു തീർപ്പാക്കലിൻറ്റെ ഉയർന്ന പരിധി താഴെ പറയുന്ന തുകകളിൽ ഏതാണോ വലുത് അതായിരിക്കും.
വകുപ്പ് 138 പ്രകാരം ഒത്തുതീർപ്പു തുക അടയ്ക്കുകയാണെങ്കിൽ തുടർനടപടികൾ ഈ നിയപ്രകാരം തുടങ്ങാവുന്നതല്ല. കൂടാതെ മുമ്പേ തുടക്കം കുറിച്ച ക്രിമിനൽ നടപടികൾ അസാധുവാകുകയും ചെയ്യും.
കടപ്പാട് : Central Board of Excise and Customs
അവസാനം പരിഷ്കരിച്ചത് : 4/29/2020