অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രങ്ങള്‍

പദ്ധതി വിവരങ്ങള്‍

തൊഴിൽ രഹിതരായ യുവതീ-യുവാക്കൾക്ക് തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിൽ തൊഴിലധിഷ്ഠിത പരിശീലനം സൗജന്യമായി ലഭിക്കുന്നതിനുള്ള ഒരു സുവർണ്ണാവസരം എല്ലാ ജില്ലകളിലും കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. RSETI ക്കാണ് ഈ പരിശീലന കേന്ദ്രത്തിന്‍റെ ചുമതല നൽകിയിട്ടുള്ളത്. ഈ പരിശീലന കേന്ദ്രത്തിൽ വൈവിധ്യമാർന്ന വരുമാന ദായക പ്രവർത്തനങ്ങളിൽ ഒരാഴ്ച മുതൽ ആറ് ആഴ്ചവരെ നീണ്ടു നിൽക്കുന്ന തൊഴിലധിഷ്ഠിത പരിശീലനം നൽകപ്പെടും. യുവാക്കളേയും യുവതികളേയും സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ പ്രാപ്തരാക്കുക എന്നതാണ് പരമമായ ലക്ഷ്യം.

പ്രത്യേകതകള്‍

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും.

പരിശീലനം പൂർണ്ണമായും സൗജന്യമാണ്.

പരിശീലനം ഫുള്‍ടൈമായിരിക്കും.

ശനി, ഞായർ ദിവസങ്ങളിൽ പരിശീലനം ഉണ്ടായിരിക്കുന്നതല്ല. പരിശീലനം കഴിഞ്ഞവർക്ക് സംരംഭം ആരംഭിക്കുന്നതിന് വായ്പ അപേക്ഷ സമർപ്പിക്കാൻ RSETI സഹായിക്കുന്നതായിരിക്കും.

RSETI നിന്നും പരിശീലനം നേടിയവരുടെ വായ്പ അപേക്ഷകൾക്ക് മുൻഗണന നൽകണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി (SLBC) എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇക്കാര്യത്തിൽ പരിശീലനം നേടിയവരെ സഹായിക്കാന്‍ വായ്പ ഉപദേശക കേന്ദ്രവും RSETIയോടൊപ്പം പ്രവർത്തിക്കുന്നു.

പരിശീലനത്തിനുശേഷം രണ്ടു വർഷക്കാലം RSETIയുടെ സേവനവും സഹായവും ലഭ്യമാണ്.

 

ജില്ലകളിലെ RSET പരിശീലന കേന്ദ്രങ്ങൾ

 

Thiruvananthapuram:

IOB RSETI, TC 14/1609 (FORA-A-17),

Forest Office Lane, Vazhuthacaud, Trivandrum-14,

Ph: 04712322430

E-mail: iobrsetitvm@gmail.com

Kollam:

SYNDRSETI, B 2 Kallada Irrigation Project Campus,

Near Mannam Memorial College, Kottiyam-691571

Ph:0474 2537141

E-mail: Syndrset+kollam@gmail.com

Alappuzha:

SBT RSETI, Aryad Block Panchayath Building,

Alappey-Cherthala Route, Kalavur P.O,

Kalavur Block Junction, Alappuzha-688522,

Ph: 0477 2292427, 2292428

E-mail: rsetialpy@.sbt.co.in

Pathanamthitta:

SBT RSETI, Kidarathil Chris Tower,

Stadium Junction, College Road, Pathanamthitta,

0468 2270244, 984751429

E-mail: rsetipta@sbt.co.in

Kottayam:

RSETI, Jawahar Balabhavan & Childrens Library Hall,

Temple Road, Kottayam-686001

0481 2303306

E-mail: rsetikm@sbt.co.in

Idukki:

Union RSETI, Block Panchayath Building,

Nedumkandam-685553

04868-234567 2303306

Ernakulam:

Union Bank RSETI, Grameena Swayam Thozhil Pariseelana Kendram,

1st Floor, Union Bank Bhavan,

A.M. Roadm, Perumbavoor – 683542

0484 2529344

Thrissur:

Canara Bank RSETI Block Parambu,

Near SJ Colony, Villadam, Ramavarmapuram Post,

Thrissur, Kerala 680631,

Phone: 09447196324.,0487 2370212

Palakkad:

Canara Bank RSETI, VIlinezhi Panchayath,

Kulakkad, Palakkad-689645

04662 285554

E-mail: cbrsetpk@gmail.com

Kozhikkode:

Canara Bank RSETI, Kozhikkode Block Office Compound,

Mathara, Calicut - 673014

0495 2432470

Wayanad:

SBT RSETI, Puthoor Vayal,

Kalpetta, Wayanad- 673121

04936207132

Malappuram:

RSETI, Subba Rao Pai Self Employment Institute,

Swashraya Bhavan, Wandoor-Manjeri Road, Malappuram 671071

04931 247001

Kannur:

RUDSETI, PPV116/A Near RTA Ground,

Kanhiramgad PO, Kannur- 670142

0460 226573/0227869

E-mail: rudset kerala@gmail.com

Kasargod:

Andhra Bank RSETI,

Ballikoth Institute of Rural Enterprenureship Development (BIRED) Anandasram,

Kanhangand PO, Kasargod- 671531

0467 2268240

E-mail: Bired2003@gmail.com

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : http://nird.org.in/rseti/index.aspx

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate