1. കൈത്തറി സംഘങ്ങളുടെ ആധുനികവത്ക്കരണവും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനവും
ډ സഹകരണ സംഘങ്ങളുടെ ആധുനികവത്ക്കരണവും കൈത്തറി മേഖലയിലെ അധിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനവുമാണ് ഈ പദ്ധതിയുടെ ഉദ്ദേശങ്ങള്‍. വൈദ്യുതീകരണമുള്‍പ്പെടെ ഫാക്ടറി കെട്ടിടങ്ങളും ഷെഡുകളും നവീകരിക്കുന്നതിനുള്ള ഗ്രാന്‍റ് നൂതന ഉല്‍പ്പന്നങ്ങളുടെയും രൂപകല്‍പ്പനയുടെയും വികസനത്തിന് മുന്‍വര്‍ഷത്തെ ഉത്പ്പാദന മൂല്യത്തിന്‍റെ 2% വരെ ഗ്രാന്‍റ്, പ്രവര്‍ത്തന മൂലധനത്തിന്‍റെ 25% മാര്‍ജിന്‍മണി ലോണ്‍, ഡൈയിംഗ്, വാര്‍പ്പിംഗ്, സൈസിംഗ് എന്നിവയ്ക്ക് വേണ്ട പ്രീ ലൂം പ്രോസസിംഗ് സൗകര്യങ്ങള്‍ ഉണ്ടാക്കുക എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ډ ഫാക്ടറി മാതൃകാ സംഘങ്ങള്‍ക്കും കുടില്‍ മാതൃകാ സംഘങ്ങള്‍ക്കും ഈ സഹായം ലഭ്യമാണ്. മൂല്യവര്‍ദ്ധിത-അധിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നതിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനും ധനസഹായം.
ډ ഹാന്‍റക്സ് ഹാന്‍വീവ് ഇവയുടെ ഷോറൂം നവീകരിക്കുന്നതിനായി യൂണിറ്റ് ഒന്നിന് 20 ലക്ഷം രൂപ നിരക്കിലുള്ള ധനസഹായവും പ്രീ ലൂം, പോസ്റ്റ് ലൂം സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പ്പന്നങ്ങളുടെ ഗുണമേډ വര്‍ദ്ധിപ്പിക്കുന്നതിനും വിപണന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഷോറൂമുകളില്‍ ജോലി ചെയ്യുന്നവരുടെ വിപണനമികവ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ പദ്ധതിയില്‍ ഗ്രാന്‍റ് അനുവദിച്ചിരിക്കുന്നു.
ډ വാര്‍പ്പിംഗ്, സൈസിംഗ്, വൈന്‍ഡിംഗ് തുടങ്ങി പ്രീ ലൂം പ്രോസസിംഗിലെ ഭാഗിക യന്ത്രവല്‍ക്കരണത്തിനും സ്പൂള്‍ വാര്‍പ്പിംഗ് മെഷീന്‍ വാങ്ങി സ്ഥാപിക്കുന്നതിനും 100 % ഗ്രാന്‍റ് നല്‍കുന്നു.
2. കൈത്തറി നെയ്ത്തുകാരുടെ/തൊഴിലാളികളുടെ സാങ്കേതിക മികവ് വര്‍ദ്ധിപ്പിക്കലും പുതിയ സാങ്കേതികവിദ്യയുടെ കൈമാറ്റവും
ډ കൈത്തറി ഉല്‍പ്പന്നങ്ങളുടെ ഗുണമേډയും ഉത്പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യയുടെ നിലവാരം അഭിവൃദ്ധിപ്പെടുത്തേണ്ടത് ആവശ്യമാണ്. തറികള്‍ മെച്ചപ്പെടുത്തല്‍, ഡൈയിംഗ്, സൈസിംഗ്, പ്രോസസിംഗ്, പ്രിന്‍റിംഗ് എന്നിവയില്‍ സാങ്കേതികവിദ്യയുടെ നിലവാരം ഉയര്‍ത്തല്‍ വാര്‍പ്പിംഗിനും യാണ്‍സൈനസിംഗിനുമായ സൗകര്യങ്ങള്‍ നവീകരിക്കല്‍, വിപണനത്തില്‍ വിവര സാങ്കേതികവിദ്യയുടെ പ്രയോഗം, ഗുണമേډാ വികസനം മെച്ചപ്പെട്ട ഉത്പ്പന്നങ്ങള്‍ക്ക് ബ്രാന്‍ഡ് സൃഷ്ടിക്കല്‍, മൂല്യവര്‍ധനവിന് ആവശ്യമായ സാങ്കേതികവിദ്യയുടെ രൂപീകരണം എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ദേശീയ അന്തര്‍ദേശീയ സാങ്കേതികവിദ്യകള്‍ ശേഖരിച്ച് വേണ്ട വിധത്തില്‍ പ്രാധാന്യം കൊടുത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ്.
3. കൈത്തറി നെയ്ത്ത് തൊഴിലാളികളുടെ പരിശീലനവും വൈദഗ്ദ്ധ്യ വികസന പരിപാടിയും
ډ പ്രാഥമിക കൈത്തറി നെയ്ത്ത് സഹകരണസംഘങ്ങളിലെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും ഉല്‍പ്പാദന വൈദഗ്ദ്ധ്യത്തില്‍ പരിശീലനം നല്‍കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ സേലം, വെങ്കിടഗിരി, ഗഡക എന്നിവിടങ്ങളിലെ നെയ്ത്ത് സാങ്കേതിക വിദ്യാസ്ഥാപനത്തിലെ (ഐ.ഐഎച്ച്.റ്റി) ഭാരത സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന 3 വര്‍ഷ ടെക്സ്റ്റൈല്‍ ടെക്നോളജി കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്കും കണ്ണൂരില്‍ കൈത്തറി നെയ്ത്ത് സാങ്കേതിക ജില്ലാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റൈപന്‍റ് നല്‍കുന്നതിന്.
4. അംശദാന സമ്പാദ്യ പദ്ധതി
ډ ഈ പദ്ധതിയിലെ വരിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ചികിത്സാ ചെലവുകള്‍ വിവാഹത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമുള്ള ചെലവുകള്‍ സംഘത്തിലെ ഓഹരിയെടുക്കുന്നതിനുള്ള ചെലവ്, വീട് വയ്ക്കാന്‍ സ്ഥലം വാങ്ങല്‍, വീടുകളുടെ നിര്‍മ്മാണം/ വാങ്ങല്‍/മാറ്റം/ അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കുള്ള ചെലവ് മുതലായവ വഹിക്കുന്നതിനാണ് ഈ പദ്ധതി അനുസരിച്ച് സഹായം നല്‍കുന്നത്.
5. വിദഗ്ധ നെയ്ത്തുകാര്‍ക്ക് ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് പ്രോത്സാഹനം ( ഫ്ളാഗ് ഷിപ്പ് പരിപാടി )
ډ ബാങ്ക് വായ്പാ സഹായത്തോടെ 25 വിദഗ്ധ നെയ്ത്തുകാര്‍ക്ക് കുറഞ്ഞത് 10 തറികള്‍ ഉള്‍പ്പെടുന്ന ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് സഹായിക്കുന്നതാണ്.
6. കൈത്തറി മേഖലയിലെ സ്വയംതൊഴില്‍ പദ്ധതി
ډ പുതിയ തലമുറയിലെ സംരംഭകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പരമ്പരാഗത മേഖലയുടെ പഴമ നിലനിര്‍ത്തുന്നതിന് വ്യക്തിഗത യൂണിറ്റുകള്‍ ആരംഭിക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
7. കൈത്തറി ഗ്രാമവും സമഗ്ര കൈത്തറി ഗ്രാമവും സ്ഥാപിക്കല്‍
ډ കൈത്തറി പഴമയുടെയും പാരമ്പര്യത്തിന്‍റെയും സമ്പന്നമായ പ്രഭവകേന്ദ്രങ്ങളില്‍ തന്നെ ഈ കലാവൈഭവം സംരക്ഷിക്കുകയും അങ്ങനെ കൈത്തറി വ്യവസായത്തിന്‍റെ പ്രചാരണത്തിനും ഉന്നമനത്തിനും ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതിയാണിത്. കൈത്തറി ഗ്രാമത്തിനും സമഗ്ര കൈത്തറി ഗ്രാമത്തിനും പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സഹായം ലഭ്യമാക്കുന്നു.
8. കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കു ന്നതിനുള്ള പ്രചാരണം, പരിശീലനം, പഠനം എന്നിവ
ډ നിലവിലുള്ള ഹാന്‍റ്ലൂം മാര്‍ക്ക് പ്രചരണ സഹായ - കൈത്തറി ഗുണനിലവാര പദ്ധതി പ്രചാരണം, പരിശീലനം, പഠനം എന്ന ഈ പദ്ധതിയുമായി സംയോജിപ്പിച്ചിരിക്കുന്നു. സംസ്ഥാനത്തിനും രാജ്യത്തിനും അകത്തും പുറത്തും ഉള്ള ബഹുജനങ്ങളില്‍ കൈത്തറി വസ്ത്രങ്ങളുടെ ഉപയോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പ്രചാരണം നടത്തുന്നതിനുമാണ് ഈ പദ്ധതി മുഖ്യമായും ലക്ഷ്യമിടുന്നത്.
പദ്ധതികളും സേവനങ്ങളും
1. നാളികേര തൊണ്ട് സംഭരണ പദ്ധതി
കയര്‍ വ്യവസായം നേരിടുന്ന പ്രധാന പ്രശ്നമായ ചകിരി ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി സംസ്ഥാന കയര്‍ വികസന വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് തൊണ്ട് സംഭരണ പദ്ധതി.
ധനസഹായത്തിന് അര്‍ഹതയുള്ള സ്ഥാപനങ്ങള്‍
ډ ഡീഫൈബറിംഗ് മില്ലുകള്‍
ډ തൊണ്ട് സംഭരണവുമായി ബന്ധപ്പെട്ട സംഘങ്ങള്‍
ډ സ്വകാര്യ മേഖല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍
ډ തൊണ്ട് സംഭരണ കണ്‍സോഷ്യങ്ങള്‍
ډ മിനി ഡീഫൈബറിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുള്ള കയര്‍ പിരി സംഘങ്ങള്‍
ധനസഹായം
ډ തൊണ്ടുശേഖരണത്തിനായി പരമാവധി ഗ്രാന്‍റ് കണ്‍സോര്‍ഷ്യത്തിന് 5 ലക്ഷം രൂപയും കയര്‍ സഹകരണ സംഘങ്ങള്‍ക്ക് 1,00,000 രൂപയും. കണ്‍സോര്‍ഷ്യത്തിലെ സൂപ്പര്‍വൈസര്‍ക്കും ശിപായിക്കും മാനദണ്ഡങ്ങള്‍ക്കു വിധേയമായി ഹോണറേറിയം. തൊണ്ട് ശേഖരിക്കുന്ന ആക്ടിവിറ്റി ഗ്രൂപ്പിലെ വ്യക്തിക്ക് തൊണ്ടിനുള്ള ഇന്‍സെന്‍റീവ് കൂടാതെ പ്രതിദിനം പരമാവധി 150 രൂപ ഹോണറേറിയം. സംഭരിക്കുന്ന പച്ച തൊണ്ടിന് 15 പൈസ നിരക്കിലും ഉണക്ക തൊണ്ടിന് 10 പൈസ നിരക്കിലും ഇന്‍സെന്‍റീവ്.
ډ പുതിയ ഡീഫൈബറിംഗ് മില്‍ സ്ഥാപിക്കല്‍ നിലവിലുള്ളവയുടെ വിപുലീകരണം/നവീകരണം/പുനരുദ്ധരിക്കല്‍, കയര്‍പിത്തില്‍ നിന്നും ജൈവവളം നിര്‍മ്മിക്കല്‍.
അര്‍ഹതയുള്ള സ്ഥാപനങ്ങള്‍
ډ കയര്‍ സഹകരണ സംഘങ്ങള്‍
ډ കുടുംബശ്രീ സി ഡി എസ് സമാന ഏജന്‍സികള്‍
ډ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
ډ സ്വകാര്യ സംരംഭങ്ങള്‍
ധനസഹായം
പുതിയ ഡീഫൈബറിംഗ് മില്‍
ډ കയര്‍ സഹകരണ സംഘങ്ങള്‍ക്ക് - പദ്ധതി ചെലവിന്‍റെ 75 ശതമാനം പരമാവധി 25 ലക്ഷം
ډ സ്വകാര്യ സംരംഭകര്‍ക്ക് - പദ്ധതി ചെലവിന്‍റെ 50 ശതമാനം പരമാവധി 10 ലക്ഷം
നിലവിലുള്ള ഡീഫൈബറിംഗ് മില്ലിന്‍റെ വിപുലീകരണം/നവീകരണം/പുനരുദ്ധാരണം
ډ സംഘങ്ങള്‍ക്ക് - പദ്ധതി ചെലവിന്‍റെ 75 ശതമാനം പരമാവധി 15 ലക്ഷം
ډ സ്വകാര്യ സംരംഭകര്‍ക്ക് - പദ്ധതി ചെലവിന്‍റെ 75 ശതമാനം പരമാവധി 10 ലക്ഷം
ډ കയര്‍ പിത്തില്‍ നിന്നും ജൈവവളം നിര്‍മ്മിക്കുന്ന സംഘത്തിന് പദ്ധതി ചെലവിന്‍റെ 75 ശതമാനം പരമാവധി 15 ലക്ഷം
2. NCRMI വികസിപ്പിച്ചെടുത്ത മിനി ഡീഫൈബറിംഗ് മെഷീന്‍
ډ കയര്‍ മേഖലയിലെ സഹകരണ സംഘങ്ങള്‍ക്ക് സൗജന്യം
ډ സ്വകാര്യ സംരംഭകര്‍ക്ക് 50 ശതമാനം സബ്സിഡി നിരക്കില്‍
ډ സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് 60 ശതമാനം സബ്സിഡി നിരക്കില്‍
3. കയര്‍ തൊഴിലാളികള്‍ക്ക് വരുമാന താങ്ങല്‍ പദ്ധതി
കയര്‍ തൊഴിലാളികള്‍ക്ക് ദിവസ വേതന വര്‍ദ്ധനവിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാന തൊഴില്‍ വകുപ്പിന്‍റെയും കയര്‍ വികസന വകുപ്പിന്‍റെയും കര്‍മ്മപരിപാടി.
കയര്‍പ്പിരി തൊഴിലാളികളുടെ കുറഞ്ഞ ദിവസ വേതനം 210 രൂപയായി വര്‍ദ്ധിപ്പിച്ചു. പകുതിയിലധികം തുക സര്‍ക്കാര്‍ ധനസഹായം നേരിട്ട് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു.
അംഗീകരിച്ച പ്രൊഡക്ടിവിറ്റിയില്‍ കൂടുതല്‍ ഉത്പ്പാദനത്തിന് ദിവസ വേതന വരുമാനത്തില്‍ ആനുപാതികമായ വര്‍ദ്ധനവ്.
സഹകരണ മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അര്‍ഹത.
4. കയറും കയറുല്‍പ്പന്നങ്ങളുടെയും വില്‍പ്പനയ്ക്കുള്ള വിപണി വിക സന സഹായം.
ഭരണ സര്‍ക്കാര്‍ നല്‍കി വരുന്ന റിബേറ്റിനു പകരം കയറിന്‍റെയും കയറുല്‍പ്പന്നങ്ങളുടെയും വാര്‍ഷിക വില്‍പ്പനയുടെയും ( മൂന്നു വര്‍ഷത്തെ ) വില്‍പ്പനയുടെ ശരാശരി 10 ശതമാനം തുക വിപണന വികസന സഹായമായി നല്‍കുന്നു.
5. കയര്‍ ഭൂവസ്ത്ര വികസന പരിപാടി
കയര്‍ ഭൂവസ്ത്രം ഒരു സ്റ്റാന്‍ഡേര്‍ഡ് എഞ്ചിനീയറിംഗ് മെറ്റീരിയലായി ഉള്‍പ്പെടുത്തിക്കൊണ്ട് ഗവേഷണ വികസനം ശക്തിപ്പെടുത്തുന്നതിനും വിപണി വികസന സഹായ പാക്കേജിലെ പ്രത്യേക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണന ഉദ്യമത്തിനും ഒരു പൈലറ്റ് പദ്ധതി നടപ്പിലാക്കുക എന്ന ലക്ഷ്യമാണ് കയര്‍ ഭൂവസ്ത്ര വികസന പരിപാടിയില്‍ ഉദ്ദേശിക്കുന്നത്. കയര്‍ഫെഡ്, കേരള സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ ഫോമില്‍, അഇഇഉട, ചഇഞങക, ജണഉ, ഗടഋആ, ജലസേചന വകുപ്പ് മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കയര്‍ ഭൂവസ്ത്ര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇതര ഏജന്‍സികള്‍ക്കും ഈ പദ്ധതി പ്രകാരം വിവിധ ഭൂവസ്ത്ര പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ധനസഹായം നല്‍കുന്നതാണ്.
6. മാര്‍ജിന്‍ മണി വായ്പ
ډ നിലവിലുള്ള വ്യവസായ യൂണിറ്റുകളുടെ ആധുനികവത്ക്കരണം, വിപുലീകരണം/വൈവിദ്ധ്യവത്ക്കരണം പുതിയ വ്യവസായ യൂണിറ്റുകള്‍ സ്ഥാപിക്കല്‍ എന്നിവയ്ക്കായി കയര്‍ മേഖലയിലെ ചെറുകിട ഉത്പാദകര്‍ ബാങ്കുകള്‍/ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കുന്നതിന് വ്യവസ്ഥകള്‍ പ്രകാരം 50 ശതമാനം പരമാവധി 5 ലക്ഷം രൂപ വരെ മാര്‍ജിന്‍ മണി അനുവദിക്കുന്നു.
7. സംഘങ്ങള്‍ക്ക് ഗവണ്‍മെന്‍റ് ഓഹരി പങ്കാളിത്തം
സംഘങ്ങള്‍ക്ക് അടഞ്ഞുതീര്‍ന്ന ഓഹരി മൂലധനത്തിന്‍റെ 4,6 ഇരട്ടി ഓഹരി മൂലധനമായി അനുവദിക്കുന്നു.
8. അടിസ്ഥാന വികസന പദ്ധതി
പ്രാഥമിക കയര്‍ സംഘങ്ങള്‍ക്ക് പുതിയ വര്‍ക്ക്ഷോപ്പ്, കോമണ്‍ ഫെസിലിറ്റി സെന്‍റര്‍ അനുബന്ധ യന്ത്രങ്ങളുടെ സ്ഥാപിക്കല്‍ എന്നിവയ്ക്കുള്ള ധനസഹായം നല്‍കുന്നു.
.9. ഉല്‍പ്പാദക വിപണന ധനസഹായം
പ്രാഥമിക കയര്‍ സഹകരണ സംഘങ്ങളിലെ ഒരു വര്‍ഷത്തെ ഉത്പ്പാദനം കയര്‍ഫെഡ് വഴി വില്‍പ്പന നടത്തിയാല്‍ മൊത്തം വില്‍പ്പനയുടെ 10 ശതമാനം ഗ്രാന്‍റായി ലഭിക്കുന്നു. പുറമെ വില്‍ക്കുന്ന കയറിന് സബ്സിഡി നല്‍കുന്നതല്ല.
10. റിവൈവല്‍ സ്കീം
സംഘങ്ങളുടെ ഉന്നമനത്തിനു വേണ്ടി കയര്‍ വികസന വകുപ്പ് 7.5 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനമായും 2.50 ലക്ഷം രൂപ സ്ഥിര മൂലധനമായും സംഘങ്ങള്‍ക്ക് അനുവദിക്കുന്നു.
11. ജീവനക്കാര്‍ക്കുള്ള ക്ഷേമപദ്ധതി
ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനുള്ള പദ്ധതി നടപ്പിലാക്കി വരുന്നു.
12. അവാര്‍ഡുകള്‍
സംഘങ്ങള്‍ക്ക്, തൊഴിലാളികള്‍ക്ക്, ജീവനക്കാര്‍ക്ക് പ്രോത്സാഹനമായി വിവിധ അവാര്‍ഡുകള്‍ നല്‍കി വരുന്നു.
വ്യവസായ സഹകരണ സംഘങ്ങള്‍ക്കുള്ള വിവിധ സാമ്പത്തിക സഹായ പദ്ധതികള്‍
കയര്‍, കൈത്തറി ഒഴികെയുള്ള വ്യവസായ സഹകരണ സംഘങ്ങള്‍ വ്യവസായ വാണിജ്യ വകുപ്പുകള്‍ വഴി നല്‍കി വരുന്നു.
1. മാനേജീരിയല്‍ ഗ്രാന്‍റ്
സംഘത്തിന്‍റെ പെയ്ഡ് സെക്രട്ടറി, അല്ലെങ്കില്‍ മാനേജിംഗ് ഡയറക്ടര്‍/ടെക്നിക്കല്‍ ഓഫീസറുടെ സ്ഥാപിത ചെലവ് 4 വര്‍ഷം 100 ശതമാനം, 75 ശതമാനം, 50 ശതമാനം, 25 ശതമാനം നിരക്കില്‍ റീ - ഇംപേഴ്സ്മെന്‍റ് ഗ്രാന്‍റായി അനുവദിക്കുന്നു. എന്നാല്‍ മിനി ഇന്‍ഡസ്ട്രിയല്‍ സഹകരണ സംഘത്തിലെ സെക്രട്ടറിക്ക് 5 വര്‍ഷത്തെ ചെലവും ഗ്രാന്‍റായി ലഭിക്കുന്നു. ആദ്യത്തെ 3 വര്‍ഷം 100 ശതമാനം, നാലാം വര്‍ഷം 50 ശതമാനം അഞ്ചാം വര്‍ഷം 25 ശതമാനം
2. വര്‍ക്ക്ഷെഡ് ഗ്രാന്‍റ്
സഹകരണ സംഘത്തിന്‍റെ വര്‍ക്ക്ഷെഡ്, വര്‍ക്ക്ഷോപ്പ് എന്നിവയുടെ നിര്‍മ്മാണത്തിന് അപ്രൂവ്ഡ് എസ്റ്റിമേറ്റിന്‍റെ 50 ശതമാനം ഗ്രാന്‍റായി അനുവദിക്കുന്നു. പരമാവധി 50000 രൂപ. ഇത്തരത്തിലുള്ള ഷെഡുകള്‍ക്ക് പി.ഡബ്ല്യൂ.ഡി അസിസ്റ്റന്‍റ് എഞ്ചിനീയറുടെ മുന്‍കൂര്‍ അനുമതി ഉണ്ടായിരിക്കണം. സംഘത്തിന്‍റെ പേരില്‍ സ്വന്തമായി ഭൂമിയുള്ള സംഘങ്ങള്‍ക്ക് മാത്രമാണ് പ്രസ്തുത ഗ്രാന്‍റിന് അര്‍ഹതയുള്ളത്.
3. വാടക റീ - ഇംപേഴ്സ്മെന്‍റ്
ആദ്യ 2 വര്‍ഷം വാടകയുടെ 50 ശതമാനം പരമാവധി 250 രൂപ വീതം ഗ്രാന്‍റായി അനുവദിക്കുന്നു.
4. പരിശീലനം
വേസ്റ്റ് മെറ്റീരിയലുകള്‍ മാനേജ് ചെയ്യുന്നതിന് പരിശീലിപ്പിക്കുന്നതിന് ദിവസം 50 രൂപ വീതം സംഘത്തിന് 1000 രൂപ പരമാവധി 2500 രൂപയുടെ സ്റ്റൈപ്പന്‍റ് ലഭിക്കുന്നു.
5. ഫര്‍ണിച്ചര്‍ ഗ്രാന്‍റ്
സംഘത്തിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് ഫര്‍ണിച്ചറിന്‍റെ 50 ശതമാനം പരമാവധി 2000 രൂപ വീതം ഗ്രാന്‍റായി ലഭിക്കുന്നു.
6. റിവൈവല്‍ സ്കീം
ആറോ അതിലധികമോ വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായ യൂണിറ്റുകള്‍ പുനരുദ്ധീകരിക്കുന്നതിന് സംഘത്തിന്‍റെ അടഞ്ഞുതീര്‍ന്ന ഓഹരി മൂലധനത്തിന്‍റെ രണ്ടിരട്ടി വരെ ഗ്രാന്‍റായി അനുവദിക്കുന്നു.
7. മറ്റു ഗ്രാന്‍റുകള്‍
ഗ്രാന്‍റ് ചട്ടങ്ങളില്‍ പറയുന്ന പ്രകാരമുള്ള ഗ്രാന്‍റുകള്‍ ഒന്നും ലഭിക്കാത്ത സംഘങ്ങള്‍ക്ക് വര്‍ഷം 10000 രൂപ പരമാവധി 25000 രൂപ ഗ്രാന്‍റായി ലഭിക്കുന്നു.
വിദഗ്ദ്ധ കരകൗശല തൊഴിലാളികള്‍ക്കുള്ള വാര്‍ദ്ധക്യകാല പെന്‍ഷന്‍
60 വയസ്സ് തികഞ്ഞ കരകൗശല തൊഴിലാളികള്‍ക്ക് മാസം 500 രൂപ വീതം വര്‍ 6000 രൂപ സംസ്ഥാന ഗവണ്‍മെന്‍റ് വാര്‍ദ്ധക്യകാല പെന്‍ഷന്‍ നല്‍കി വരുന്നു. സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളോ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കരകൗശല ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നവര്‍ക്കും പ്രസ്തുത ആനുകൂല്യം ലഭിക്കുന്നതാണ്. പദ്ധതി നടപ്പിലാക്കുന്നത് വ്യവസായ വാണിജ്യ വകുപ്പ് വഴിയാണെങ്കിലും തുക വിതരണം ചെയ്യുന്നത് അതാത് ജില്ലാ പഞ്ചായത്ത് വഴിയാണ്. നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ്, തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, ഫോട്ടോ, കരകൗശല തൊഴിലാളിയാണെന്ന് തെളിയിക്കുന്ന രേഖ, കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടിട്ടില്ലായെന്ന് തെളിയിക്കുന്ന പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് തുടങ്ങിയ രേഖകള്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. പെന്‍ഷന്‍ മരണം വരെ ലഭിക്കുന്നതാണ്. വര്‍ഷം തോറും അപേക്ഷകള്‍ പുതുക്കിയാല്‍ മതിയാകുന്നതാണ്.
ഗ്രാമ - നഗരസഭകളില്‍ നിന്ന് വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വിവിധ അനുമതികളും ഡി ആന്‍റ് ഒ ലൈസന്‍സും
1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 232 മുതല്‍ 236 വരെയുള്ള വകുപ്പുകളും 1996 ലെ ഭേദഗതി കേരള പഞ്ചായത്ത് രാജിലെ 1 മുതല്‍ 26 വരെയുള്ള ചട്ടത്തിലും പ്രതിപാദിക്കുന്നത് യാതൊരാളും ഗ്രാമപഞ്ചായത്തിന്‍റെ അനുമതി കൂടാതെയും ആ അനുമതിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഉപാധികള്‍ക്ക് അനുസൃതമല്ലാതെയും യൂണിറ്റുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയോ ആരംബിക്കുകയോ ചെയ്യുവാന്‍ പാടില്ലാത്തതാകുന്നു.
അപ്രകാരം ഒരു വ്യവസായ സ്ഥാപനം കെട്ടിട നിര്‍മ്മാണത്തോടുകൂടി ആരംഭിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235, കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ 2011 പ്രകാരമുള്ള ചട്ടം 7 മുതല്‍ 15 വരെയുള്ള ബില്‍ഡിംഗ് പെര്‍മിറ്റും ചട്ടം 25 പ്രകാരമുള്ള പൂര്‍ത്തീകരണം, വിനിയോഗം, കെട്ടിടം നമ്പറിടല്‍ ആക്ട് പ്രകാരമുള്ള യന്ത്രസാമഗ്രികളുടെ ഇന്‍സ്റ്റലേഷന്‍ പെര്‍മിറ്റും ഡി ആന്‍റ് ഒ ( അപകടകരവും അസഹ്യതയും ) ലൈസന്‍സ് എന്നിവ നേടേണ്ടതായുണ്ട്.
ഒരു കെട്ടിടം നിര്‍മ്മിക്കുവാനോ പുനര്‍നിര്‍മ്മിക്കുവാനോ അല്ലെങ്കില്‍ ഒരു കെട്ടിടത്തിന്‍റെ പണിയില്‍ മാറ്റം വരുത്തുവാനോ അതില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തുവാനോ അതിന് വിപുലീകരണം നടത്തുവാനോ ഉദ്ദേശിക്കുന്ന ഏതൊരാളും പ്ലാനുകളുടേയും എസ്റ്റിമേറ്റുകളുടേയും മൂന്നു പ്രതികളും ബന്ധപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളും സഹിതം മതിയായ ഫീസ് ഒടുക്കി ലിഖിത അപേക്ഷ നല്‍കേണ്ടതാണ്.
1. എന്നാല്‍ വ്യവസായ ഒക്യുപെന്‍സിയുടെ കീഴില്‍, ഒരു ഹെക്ടര്‍ വരെ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്‍റെ ലേ-ഔട്ടിനുള്ള അംഗീകാരം ജില്ലാ ടൗണ്‍ പ്ലാനറില്‍ നിന്ന് നേടേണ്ടതും ഒരു ഹെക്ടര്‍ വിസ്തീര്‍ണ്ണം കവിയുന്ന പ്ലോട്ടിന്‍റെ ഉപയോഗത്തിനും 1000 ച. മീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്‍റെ ലേ-ഔട്ടിനുള്ള അംഗീകാരം ചീഫ് ടൗണ്‍ പ്ലാനറില്‍ നിന്നും നേടേണ്ടതുമാണ്.
2. മൊത്തം തറ വിസ്തീര്‍ണ്ണം 50 ച. മീറ്റര്‍ വരെയുള്ള ചെറുകിട വ്യവസായം, കയര്‍, നെയ്ത്ത്, കൊല്ലപ്പണി, ആല, മരപ്പണിശാല മുതലായവയ്ക്ക് വേണ്ടിയുള്ള കെട്ടിടങ്ങള്‍ക്ക് ലേ-ഔട്ട് അംഗീകാരം ആവശ്യമില്ലാത്തതാണ്.
3. നിലം നിരപ്പില്‍ നിന്ന് 10 മീറ്റര്‍ വരെയുള്ള ഉയരമുള്ളതും 500 ച.മീ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ളതും അല്ലെങ്കില്‍ 30 HP യില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നതും അല്ലെങ്കില്‍ 20 ല്‍ കൂടുതല്‍ തൊഴിലാളികളുള്ളതുമായ എല്ലാ വ്യവസായ കെട്ടിടങ്ങള്‍ക്കും താഴെ പറയുന്നവയില്‍ കുറയാത്ത തുറന്ന സ്ഥലം ഉണ്ടായിരിക്കേണ്ടതാണ്.
തുറന്ന സ്ഥലം ഗ്രൂപ്പ് 1 ഗ്രൂപ്പ് 2
മുന്‍വശം തുറന്ന സ്ഥലം 7.5 മീറ്റര്‍ 3.0 മീറ്റര്‍
രണ്ട് വശങ്ങളിലേയും അങ്കണം 3.0 മീറ്റര്‍ 3.0 മീറ്റര്‍
പിന്നാമ്പുറം 7.5 മീറ്റര്‍ 3.0 മീറ്റര്‍
കുറിപ്പ്
ഇപ്പോള്‍ നിലവിലുള്ളതും ഇതിനുശേഷം നിര്‍ദ്ദിഷ്ടമായിട്ടുള്ളതോ ആയ എല്ലാ കെട്ടിടങ്ങളും അവയുടെ ഉപയോഗത്തിന്‍റെ അല്ലെങ്കില്‍ അവയുടെ വിനിയോഗത്തിന്‍റെ ( ഒക്യുപെന്‍സിയുടെ ) സ്വഭാവമനുസരിച്ച് വ്യവസായങ്ങളെ ഗ്രൂപ്പ് 1, ഗ്രൂപ്പ് 2 ഒക്യുപെന്‍സികളായി തരംതിരിച്ചിരിക്കുന്നു. ഏ1 വ്യവസായങ്ങള്‍ ഏ2 ചെറുകിട വ്യവസായങ്ങള്‍
4. ഏ1 ഏ2 ഒക്യുപെന്‍സികള്‍ക്ക് ( വിനിയോഗങ്ങള്‍ക്ക് ) വേണ്ടതായ പ്രവേശനമാര്‍ഗ്ഗം
ക്രമനമ്പര്‍ മൊത്തം തറവിസ്തീര്‍ണ്ണം പ്രവേശനമാര്‍ഗ്ഗത്തിന്‍റെ വീതി
1 300 ച.മീ. വരെ 3.00 മീ.
2 300 ന് മുകളില്‍ 700 വരെ 3.6 മീ
3 700 മീറ്ററിന് മുകളില്‍ 6.00 മീ
5. വ്യവസായ ഒക്യുപെന്‍സിക്ക് കീഴിലുള്ള കെട്ടിടങ്ങളിലെ പ്രവര്‍ത്തി മുറികളില്‍ യന്ത്രസാമഗ്രികള്‍ കൈയ്യടക്കിയിട്ടുള്ള കാര്‍പ്പെറ്റ് വിസ്തീര്‍ണ്ണവും ഒരു തൊഴിലാളിക്ക് ഘനമീറ്റര്‍ ശ്വാസാന്തരീക്ഷവും ഒഴികെ, ജോലി ചെയ്യുന്ന ഒരാളിന് 3.4 ച.മീ കുറയാത്ത തോതില്‍ കണക്കാക്കി പ്രസ്തുത മുറികള്‍ക്ക് കാര്‍പ്പെറ്റ് വിസ്തീര്‍ണ്ണം ഉണ്ടായിരിക്കേണ്ടതാണ്. എന്നാല്‍ പ്രവര്‍ത്തികളുടെയും വിസ്തീര്‍ണ്ണം 9.5 ച.മീ. കുറയുവാന്‍ പാടില്ലാത്തതാണ്.
6. ഒരു ഫാക്ടറിയുടെ ഉള്ളിലെ ഡ്രെയ്നേജ് സംവിധാനം പൊതു ഡ്രെയ്നേജ് സംവിധാനവുമായി ബന്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍റെയും വാട്ടര്‍ അതോറിറ്റിയുടെയും വ്യാവസായിക ബഹിര്‍സ്രവങ്ങള്‍ നദികളും തോടുകളും കായലുകളും കടലും സമീപ ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ മുന്‍കൂര്‍ അനുമതി നേടേണ്ടതാണ്.
7. വ്യവസായ കെട്ടിടങ്ങള്‍ക്ക് അഗ്നി ബാധയില്‍ നിന്ന് സംരക്ഷണം ഉറപ്പിക്കുന്നതിന് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് നല്‍കുന്നതിന് മുമ്പ് അഗ്നിശമന സേനാ വിഭാഗത്തില്‍ നിന്ന് അനുമതി നേടേണ്ടതാണ്.
സെക്രട്ടറി, സൈറ്റ് നേരിട്ട് പരിശോധിക്കുകയും സൈറ്റ് പ്ലാനും പ്രമാണങ്ങളും സത്യമാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്ത ശേഷം സൈറ്റിന്‍റെ ഉടമസ്ഥാവകാശത്തിന്‍റെ നിജസ്ഥിതിയും സൈറ്റ് പ്ലാനും ഡ്രോയിംഗുകളും പണിയുടെ വിവരണങ്ങളും സൈറ്റിനും സൈറ്റ് പ്ലാനിനും അനുരൂപമാണെന്നും അവ ഈ ചട്ടങ്ങള്‍ക്കും ഈ ആക്ടിന്‍ കീഴിലോ മറ്റേതെങ്കിലും നിയമത്തിന്‍ കീഴിലോ ഉണ്ടാക്കിയിട്ടുള്ള ബൈലോകള്‍ക്കും അനുസൃതമാണോ എന്നും പരിശോധിച്ച് പ്ലാന്‍ അംഗീകരിക്കുകയും ജോലി നിര്‍വ്വഹിക്കുന്നതിനും പെര്‍മിറ്റ് നല്‍കുകയും ചെയ്യേണ്ടതാണ്. (ചട്ടം 11)
2,6 കെട്ടിടനിര്‍മ്മാണ പെര്‍മിറ്റുകള്‍
കെട്ടിടനിര്‍മ്മാണ പെര്‍മിറ്റുകള്‍ (പുതിയവയും ഉപയോഗമാറ്റത്തിനും)
1. പെര്‍മിറ്റ് ആവശ്യമുള്ളവ |
കാറ്റഗറി 1 പഞ്ചായത്തുകളിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും കാറ്റഗറി 2 ല്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളിലും പെര്‍മിറ്റ് ആവശ്യമില്ലാത്തവ ഒഴികെയുള്ള എല്ലാ കെട്ടിടങ്ങളും |
2. സമയപരിധി |
30 ദിവസം |
3. ഉദ്യോഗസ്ഥന്‍ |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി
|
4. ഹാജരാക്കേണ്ട രേഖകള്‍ |
1. കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടം അനുബന്ധത്തിലുള്ള അപേക്ഷ ( 5 രൂപ കോര്‍ട്ട് ഫീ ഒട്ടിച്ച് ) 2. ആധാരം അല്ലെങ്കില്‍ പട്ടയത്തിന്‍റെ (അസല്‍ പരിശോധന ഹാജരാക്കും) 3. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് (ഭൂമിയുടെ തരം രേഖപ്പെടുത്തിയിരിക്കണം) 4. സ്ഥലമുടമസ്ഥന്‍റെ പേരില്‍ ഭൂനികുതിയടച്ച രശീതിയുടെ പകര്‍പ്പ് 5. ബില്‍ഡിംഗ് പ്ലാന്‍, സൈറ്റ് പ്ലാന്‍, സെക്ഷന്‍ എലിവേഷന്‍ ടെറസ് പ്ലാന്‍/സ്പെസിഫിക്കേഷന്‍ സര്‍വ്വീസ് പ്ലാന്‍ 6. പാര്‍ക്കിംഗ് പ്ലാന്‍ ( ആവശ്യമെങ്കില്‍ ) 7. മഴവെള്ള സംഭരണി പ്ലാന്‍ ( കുറിപ്പ് കാണുക ) 8. ബില്‍ഡിംഗ് ലൈസന്‍സിയുടെ ലൈസന്‍സിന്‍റെ പകര്‍പ്പ്
|
5. അടക്കേണ്ട ഫീസ് |
കെ.പി.ബി.ആര്‍. പട്ടിക 1,2 പ്രകാരം
|
6. അന്വേഷണ ഉദ്യോഗസ്ഥന്‍ |
എല്‍.എസ്.ജി.ഡി. ഓവര്‍സിയര്‍/അസി.എഞ്ചിനീയര്‍/സെക്രട്ടറി നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍
|
7. അപ്പീല്‍ അധികാരി |
( കെ.പി.ആര്‍.ആക്ട് പ്രകാരം ) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ട്രൈബ്യൂണല്‍ |
കുറിപ്പ്
1. അപേക്ഷയിന്‍മേല്‍ സെക്രട്ടറി 30 ദിവസത്തിനകം തീര്‍പ്പ് കല്‍പ്പിച്ചി ല്ലെങ്കില്‍ ഭരണസമിക്ക് ആക്ഷേപം നല്‍കാവുന്നതാണ്.
2. ക്ഷമതയുള്ള സൂപ്പര്‍വൈസര്‍/എഞ്ചിനീയര്‍/ആര്‍ക്കിടെക്ട് പ്ലാന്‍ തയ്യാറാക്കേണ്ടതാണ്.
3. CRZ വ്യവസ്ഥകള്‍ പാലിച്ചിരിക്കും
4. മറ്റുവകുപ്പുകളുടെ നിരാക്ഷേപ സാക്ഷ്യപത്രം ആവശ്യമായ സംഗതികളില്‍ പ്ലാനുകളുടെ അധികങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്
5. ഭരണസമിതിയുടെ അനുവാദം ആവശ്യമായ സംഗതികളില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് നല്‍കുന്നതിനു മുമ്പ് ആവശ്യമായ അനുമതി ഉറപ്പാക്കണം.
6. റെഗുലറൈസേഷന്‍ അനുവദനീയമായ സംഗതിയില്‍ പെര്‍മിറ്റ് ഫീസിന്‍റെ ഇരട്ടി വാങ്ങിയാല്‍ മതി.
കോര്‍ട്ട് ഫീ
5 രൂപ
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ആവശ്യമില്ലാത്ത കെട്ടിട നിര്‍മ്മാണത്തിന് എന്‍.ഒ.സി. ലഭിക്കുന്നതിനുള്ള അപേക്ഷ
-----------------------------------------------------------------------------------------ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ
സര്‍,
----------------ഗ്രാമപഞ്ചായത്ത് -----------വാര്‍ഡില്‍------------സ്ഥലത്തെ---------വില്ലേജ്---------------സര്‍വ്വെ നമ്പറിലുള്ള എന്‍റെ സ്വന്തം സ്ഥലത്ത് നിലവിലുള്ളവയടക്കം 300 ാ2 ല്‍ കവിയാത്ത തറ വിസ്തീര്‍ണ്ണമുള്ള --------------ആവശ്യത്തിനുള്ള ഒരു കെട്ടിടം പണിയാന്‍/കൂട്ടിച്ചേര്‍ക്കാന്‍/പുതുക്കിപ്പണിയാന്‍ ഉദ്ദേശിക്കുന്നു. ആയതിന് ആവശ്യമായ രേഖകള്‍ ഇതോടൊപ്പം സമര്‍പ്പിക്കുന്നു.
സ്ഥലം : അപേക്ഷകന്‍റെ ഒപ്പ് :
തീയതി: പേര് :
മേല്‍വിലാസം :
കെട്ടിടത്തിന് പുതുതായി നമ്പര്‍ ലഭിക്കുന്നതിനുള്ള അപേക്ഷ
----------------ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ
സര്‍,
ഞാന്‍ ---------------- ഗ്രാമപഞ്ചായത്തിലെ ------------- വാര്‍ഡില്‍ ----------- വില്ലേജ് ---------- സര്‍വ്വെ നമ്പറില്‍പെട്ട സ്ഥലത്ത് ഒരു വീട് പണിതിട്ടുണ്ട്.
1. ഈ വീട് പണിയുന്നതിന് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് എടുക്കുകയും പണി കഴിഞ്ഞ് ഒക്യുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. പകര്‍പ്പ് ഹാജരാക്കുന്നു.
അല്ലെങ്കില്‍
ഈ വീടിന് പെര്‍മിറ്റ് ആവശ്യമുണ്ടങ്കിലും ആയത് എടുത്തിട്ടില്ല. ഈ നിര്‍മ്മാണത്തിന്‍റെ റെഗുലറൈസേഷന്‍ ഉത്തരവ് പകര്‍പ്പ് ഹാജരാക്കുന്നു.
അല്ലെങ്കില്‍
ഈ കെട്ടിടത്തിന് നിര്‍മ്മാണ പെര്‍മിറ്റ് ആവശ്യമില്ല ------------- തീയതിയില്‍ എ 2 ഫോറത്തില്‍ അിറയിപ്പ് നല്‍കിയിട്ടുണ്ട്.
അല്ലെങ്കില്‍
എ 2 ഫോറം ഫയല്‍ ചെയ്തിട്ടില്ല. ആയതിനാല്‍ താഴെപ്പറയുന്ന രേഖകള്‍ ഹാജരാക്കുന്നു.
എ. കെട്ടിട നിര്‍മ്മാണം സംബന്ധിച്ച സ്റ്റേറ്റ്മെന്‍റ് ( അനുബന്ധം 28 )
ബി. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖകള്‍ - ആധാരം, പട്ടയം, കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്, നികുതി രശീതി
2. വസ്തു നികുതി ചട്ടം ഫോറം 2 എ യിലുള്ള റിട്ടേണ്‍
ടി കെട്ടിടത്തിന് പുതിയ കെട്ടിട നമ്പര്‍ അനുവദിച്ച് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കേറ്റ് തരുവാന്‍ അപേക്ഷിക്കുന്നു.
സ്ഥലം : അപേക്ഷകന്‍റെ ഒപ്പ് :
തീയതി: പേര് :
മേല്‍വിലാസം :
കോര്‍ട്ട് ഫീ
5 രൂപ
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് കൈമാറ്റം ചെയ്യുന്നതിനുള്ള അപേക്ഷ
-----------------ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ
സര്‍,
ഞാന്‍ ---------------- ഗ്രാമപഞ്ചായത്തിലെ ------------- വാര്‍ഡില്‍ ----------- വില്ലേജ് ---------- സര്‍വ്വെ നമ്പറില്‍പെട്ട ----------- സെന്‍റ് സ്ഥലം ----------- രജിസ്ട്രാര്‍ ഓഫീസിലെ -----------തീയതി ----------നമ്പര്‍ ആധാരം പ്രകാരം ------------ആവശ്യത്തിന് വേണ്ടി ഒരു കെട്ടിടം പണിയുന്നതിന് പഞ്ചായത്തില്‍ നിന്ന് -----------തീയതിയിലെ-----------------നമ്പറായി കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അനുവധിച്ച് കൊടുത്തിട്ടുള്ളതാണ്. ടി കെട്ടിട നിര്‍മ്മാണം തുടരുവാന്‍ ഉദ്ദേശിക്കുന്നു. ആയതിനാല്‍ ടി കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് എന്‍റെ പേരിലേക്ക് മാറ്റിതരുവാന്‍ അപേക്ഷിക്കുന്നു.
ഒപ്പ് :
വാങ്ങിയ ആളുടെ പേര് :
തീയതി :
സ്ഥലം :
മേല്‍വിലാസം :
ഹാജരാക്കിയ രേഖകള്‍ :
1. കൈമാറ്റ ആധാരത്തിന്‍റെ പകര്‍പ്പ്
2. പെര്‍മിറ്റ് ( അസല്‍ )
പൂര്‍ത്തീകരിക്കാത്ത സര്‍ട്ടിഫിക്കറ്റുകളും ഡവലപ്പ്മെന്‍റ് സര്‍ട്ടിഫിക്കറ്റുകളും ഒക്യുപ്പെന്‍സി ( വിനിയോഗ ) സര്‍ട്ടിഫിക്കറ്റുകളും
ഓരോ ഉടമസ്ഥനും തനിക്ക് ലഭിച്ചിട്ടുള്ള പെര്‍മിറ്റ് പ്രകാരം കെട്ടിട നിര്‍മ്മാണമോ പുനര്‍നിര്‍മ്മാണമോ കൂട്ടി ചേര്‍ക്കലോ പണിയിലെ മാറ്റം വരുത്തലോ പൂര്‍ത്തിയാക്കിയതിന്‍മേല്‍ നിശ്ചിത ഫോറത്തില്‍ അയാള്‍ സാക്ഷ്യപ്പെടുത്തുകയും ഒപ്പ് വയ്ക്കുകയും ചെയ്ത ഒരു പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതാണ്. അപ്രകാരം സെക്രട്ടറി ചട്ടങ്ങള്‍ക്ക് വിധേയമാണെന്ന് കണ്ടെത്തിയാല്‍ വികസന സാക്ഷ്യപത്രം 15 ദിവസത്തിനുളളില്‍ നല്‍കേണ്ടതാണ്. എന്നാല്‍ 15 ദിവസത്തിനകം അങ്ങനെയുള്ള വികസന സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പക്ഷം ഉടമസ്ഥന് അങ്ങനെയുള്ള ഒരു വികസന സര്‍ട്ടിഫിക്കറ്റ് യഥാവിധി ലഭിച്ചാലെന്ന പോലെ മുന്നോട്ട് പോകാവുന്നതാണ്.
പൂര്‍ത്തീകരണം നിയമാനുസൃതമാണെന്ന് ബോധ്യപ്പെട്ടതിനുശേഷം സെക്രട്ടറി 15 ദിവസത്തിനകം ഒക്യുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതാണ്. അപ്രകാരം ലഭ്യമാകാത്തപക്ഷം ഉടമസ്ഥന് അങ്ങനെയുള്ള ഒക്യുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ് യഥാവിധി നല്‍കിയിട്ടുണ്ടന്ന പോലെ മുന്നോട്ട് പോകാവുന്നതാണ്.
കെട്ടിടത്തിന് നമ്പര്‍ നല്‍കാന്‍
പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 ( എ ) പ്രകാരമുള്ള പണികഴിപ്പിച്ച കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് സെക്രട്ടറിക്ക് ഉടമസ്ഥന്‍ അപേക്ഷ നല്‍കേണ്ടതാണ്.
മെഷിനറി ഇന്‍സ്റ്റലേഷന്‍ അനുമതി
പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 233 - ല്‍ പറയുന്ന പ്രകാരം മെഷിനറി ഇന്‍സ്റ്റലേഷന്‍ സി. ഒ. ലൈസന്‍സിനും അപേക്ഷ നല്‍കേണ്ടതാണ്.
കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റുകള്‍
2,6,5 ഒക്യുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ്
1. ഉദ്യോഗസ്ഥന്‍ |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി
|
2. സമയപരിധി |
15 ദിവസം |
3. ഹാജരാക്കേണ്ട രേഖകള്‍ |
1. രണ്ട് യൂണിറ്റ് വരെയുള്ള വാസഗൃഹങ്ങള്‍ക്ക് ഫോറം- ഇ യില്‍ ഉള്ള കംപ്ലീഷന്‍ സര്‍ട്ടിഫിക്കേറ്റ് 2. വാസഗൃഹങ്ങള്‍ അല്ലാത്തവയ്ക്കും രണ്ട് യൂണിറ്റില്‍ കൂടുതലുള്ള വാസഗൃഹങ്ങള്‍ക്കും ഫോറം- ഇ യില്‍ ഉള്ള കംപ്ലീഷന്‍ സര്‍ട്ടിഫിക്കേറ്റ്
|
4. അടക്കേണ്ട ഫീസ് |
ഇല്ല
|
5. അന്വേഷണ ഉദ്യോഗസ്ഥന്‍ |
ഓവര്‍സിയര്‍/എഞ്ചിനീയര്‍/സെക്രട്ടറി നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍
|
6. അപ്പീല്‍ അധികാരി |
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണല്‍
|
കുറിപ്പ്
ډ അംഗീകരിച്ച പ്ലാനില്‍ നിന്നും (ചട്ടം 10 ല്‍ പറഞ്ഞിട്ടുള്ള മാറ്റങ്ങള്‍ ഒഴിച്ചുള്ളവ ) ഭേദഗതികള്‍ ഉണ്ടെങ്കില്‍ പുതുക്കിയ പ്ലാന്‍ കൂടി നല്‍കി അംഗീകാരം വാങ്ങണം.
ډ അംഗീകരിച്ച പ്ലാനില്‍ നിന്നും തുറസ്സായ സ്ഥലങ്ങളുടെ കാര്യത്തില്‍ പരമാവധി 20 സെ.മീ എന്ന വ്യവസ്ഥയ്ക്ക് വിധേയമായി 5 ശതമാനം വരെ കുറവ് സെക്രട്ടറിക്ക് അനുവദിക്കാവുന്നതാണ്
ډ 15 ദിവസത്തിനകം ഉപയോഗ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് തീരുമാനം എടുത്തില്ലെങ്കില്‍ യഥാവിധി സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി കണക്കാക്കാം.
ډ പെര്‍മിറ്റ് ആവശ്യമില്ലാത്ത കെട്ടിടങ്ങള്‍ക്ക് ഉപയോഗ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല.
കെട്ടിടത്തിന് നമ്പര്‍ നല്‍കല്‍
1. ഉദ്യോഗസ്ഥന്‍ |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
2. സമയപരിധി |
പൗരാവകാശ രേഖ പ്രകാരം 15 ദിവസം
|
3. ഹാജരാക്കേണ്ട രേഖകള്‍ |
പെര്‍മിറ്റ് പ്രകാരം പണിത കെട്ടിടത്തെ സംബന്ധിച്ച് 1. വെള്ള കടലാസില്‍ 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ-അനുബന്ധം 27 2. ഒക്യുപ്പെന്‍സി സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് 3. വസ്തു നികുതി ചട്ടം ഫോറം 2 ലുള്ള റിട്ടേണ്‍ പെര്‍മിറ്റ് ആവശ്യമില്ലാത്ത കെട്ടിടത്തെ സംബന്ധിച്ച് എ 2 ഫോറവും അനുബന്ധ രേഖകളും നല്‍കിയിട്ടില്ല എങ്കില്‍ താഴെപ്പറയുന്ന രേഖകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. - കെട്ടിടത്തിന്‍റെ വിവരങ്ങളടങ്ങുന്ന സ്റ്റേറ്റ്മെന്‍റ് ( അനുബന്ധം 28 കാണുക ) - കെട്ടിടത്തിന്‍റെ അതിരുകള്‍ വ്യക്തമാക്കുന്ന റഫ്സ്കെച്ച് - ആധാരത്തിന്‍റെ പകര്‍പ്പ് - പൊസഷന്‍ സര്‍ട്ടിഫിക്കറ്റ് - ഭൂനികുതി അടച്ച രശീതിയുടെ പകര്‍പ്പ്
|
4. അടക്കേണ്ട ഫീസ് |
ആവശ്യമില്ല
|
5. അന്വേഷണ ഉദ്യോഗസ്ഥന്‍ |
സെക്രട്ടറി ചുമതലപ്പെടുന്ന ഉദ്യോഗസ്ഥന്‍ |
6. അപ്പീല്‍ അധികാരി |
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണല്‍
|
കുറിപ്പ്
ډ പെര്‍മിറ്റ് ആവശ്യമായ സംഗതികളില്‍ പെര്‍മിറ്റ് കൂടാതെ പണിതതാണെങ്കില്‍ റഗുലറൈസേഷന്‍ ഉത്തരവിന്‍റെ പകര്‍പ്പ് ഹാജരാക്കണം
ډ കെ. പി. ആര്‍ സെക്ഷന്‍ 207 അനുസരിച്ച് നികുതി ഒഴിവാക്കിയിട്ടുള്ള കെട്ടിടങ്ങളുടെ കാര്യത്തില്‍ ഫോറം 2 എ യിലുള്ള റിട്ടേണ്‍ കൂടി അപേക്ഷകന്‍ സമര്‍പ്പിക്കണം.
ډ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും നിയമങ്ങളും ലംഘിക്കപ്പെടുന്നു ( നിലം നികത്തലുള്‍പ്പെടെ )
100 ച.മീ വരെയുള്ള വാസഗൃഹങ്ങള്‍ക്ക് വസ്തു നികുതി ചട്ടം ഫോറം 10 ല്‍ ചേര്‍ത്ത് യു.എ നമ്പര്‍ വൈദ്യുതി കണക്ഷന്‍, കുടിവെള്ള കണക്ഷന്‍, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ക്ക് താത്ക്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതാണ്.
ഉടമസ്ഥാവകാശം/താമസ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കല്‍
1. ഉദ്യോഗസ്ഥന്‍ |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി
|
2. സമയപരിധി |
താമസ സര്‍ട്ടിഫിക്കറ്റിന് 7 പ്രവര്‍ത്തി ദിവസം, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് 3 പ്രവര്‍ത്തി ദിവസം |
3. ഹാജരാക്കേണ്ട രേഖകള്‍ |
1. വെള്ള കടലാസില്‍ 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ-അനുബന്ധം 34 2. അപേക്ഷകന്‍ കെട്ടിട ഉടമ അല്ലെങ്കില്‍ ഉടമയുടെ സമ്മതപത്രം അല്ലെങ്കില്‍ രണ്ടുപേരും കൂടി ഒപ്പുവെച്ച വാടകകരാര്‍
|
4. അടക്കേണ്ട ഫീസ് |
ഇല്ല
|
5. അന്വേഷണ ഉദ്യോഗസ്ഥന്‍ |
സെക്രട്ടറി ചുമതലപ്പെടുന്ന ഉദ്യോഗസ്ഥന്‍ |
6. അപ്പീല്‍ അധികാരി |
പഞ്ചായത്ത് ഭരണ സമിതി |
കുറിപ്പ്
ډ കൈവശം/താമസം സംബന്ധിച്ച സെക്രട്ടറിയോ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കണം.
ډ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് 8.7.2011 ലെ 1557/ഇ.എം, 1/2010/ത.സ്വ.ഭ.വ. സര്‍ക്കുലറിലെ നിബന്ധനകള്‍ പാലിക്കണം. സര്‍ട്ടിഫിക്കറ്റ് അതില്‍ പറഞ്ഞ മാതൃകയില്‍ ആയിരിക്കണം
പഞ്ചായത്ത് രാജ് ആക്ട് 1984 വകുപ്പ് 232 ആപത്ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും (ഡി ആന്‍റ് ഒ) എന്ന പേരിലുള്ള ലൈസന്‍സ് ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനും യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള അനുവാദം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/നഗരസഭകളില്‍ നിന്ന് നേടേണ്ടതായിട്ടുണ്ട്. അപ്രകാരം അപേക്ഷ സെക്രട്ടറിക്ക് നല്‍കേണ്ടതും സെക്രട്ടറി അപേക്ഷ കിട്ടിയാല്‍ കഴിയുന്നതും വേഗം, അനുവാദത്തിനായി അപേക്ഷിച്ചിരിക്കുന്ന ഫാക്ടറിയുടെയോ വര്‍ക്ക്ഷോപ്പിന്‍റെയോ ജോലിസ്ഥലത്തിന്‍റെയോ, യന്ത്രസാമഗ്രികളുടെയോ മാനുഫാക്ചറിംഗ് പ്ലാന്‍റിന്‍റെയോ, സ്ഥാപിക്കലോ പരിസരത്തെ ജനസാന്ദ്രത മൂലമോ ശല്യമോ മലിനീകരണമോ ഉണ്ടാകാനിടയുണ്ടെന്ന കാരണത്താലോ ആക്ഷേപമുണ്ടെങ്കില്‍ വിവരം ഗ്രാമപഞ്ചായത്തിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതും ഗ്രാമപഞ്ചായത്ത് അപേക്ഷയും സെക്രട്ടറിയുടെയും മറ്റ് അധികാരികളുടെയും റിപ്പോര്‍ട്ടുകളും പരിഗണിച്ചതിനു ശേഷം കഴിയുന്നതും വേഗം എങ്ങിനെയായിരുന്നാലും അപേക്ഷ കിട്ടിയ തിയതി മുതല്‍ 60 ദിവസത്തിനകം അപേക്ഷിച്ചിട്ടുള്ളത് അനുവാദം പൂര്‍ണ്ണമായോ അതിനു യുക്തമെന്ന് തോന്നുന്ന മറ്റു വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കാവുന്നതും അല്ലെങ്കില്‍ നിരസിക്കാവുന്നതുമാണ്.
വകുപ്പ് 233 ബി (ഐ) പ്രകാരം സര്‍ക്കാരോ സര്‍ക്കാര്‍ നിയന്ത്രിത ഏജന്‍സിയോ അപ്രകാരം പ്രഖ്യാപിച്ചിട്ടുള്ള ഒരു വ്യവസായ എസ്റ്റേറ്റിലെയോ വ്യവസായ വികസന പ്രദേശത്തെയോ വ്യവസായ വികസന സ്ഥലത്തെയോ കയറ്റുമതി സംസ്ക്കരണ മേഖലയിലെയോ അല്ലെങ്കില്‍ വ്യവസായ വികസന വളര്‍ച്ചാ കേന്ദ്രത്തിലെയോ അല്ലെങ്കില്‍ വ്യവസായ പാര്‍ക്കിലെയോ വ്യവസായ യൂണിറ്റുകള്‍ക്ക് ഗ്രാമപഞ്ചായത്തിന്‍റെ അനുമതി ആവശ്യമുള്ളതല്ല. എന്നാല്‍ യൂണിറ്റുകളുടെ ഉടമസ്ഥന്‍ നിര്‍ണ്ണയിക്കപ്പെട്ട പ്രകാരമുള്ള ഫീസടച്ച് പ്രസ്തുത യൂണിറ്റ് ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
സെക്രട്ടറി മുമ്പാകെ 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടും തല്‍സംബന്ധമായ ചട്ടങ്ങളും ബൈലോയും അനുസരിച്ച് ബോധിപ്പിക്കുന്ന ഡി ആന്‍റ് ഒ ലൈസന്‍സിനുള്ള അപേക്ഷ കെട്ടിടത്തിന് പുതുതായി നമ്പര്‍ ലഭിക്കുന്നതിനുള്ള അപേക്ഷ
1. അപേക്ഷകന്‍റെ പൂര്‍ണ്ണമായ പേരും മേല്‍വിലാസവും
2. അപേക്ഷകന്‍റെ പൂര്‍ത്തിയായ വയസ്സ്
3. അപേക്ഷകന്‍ പുരുഷനോ സ്ത്രീയോ എന്ന്
4. ലൈസന്‍സ് ഏതാവശ്യത്തിനാണെന്ന്
ډ നിര്‍മ്മിക്കുന്നതോ സ്റ്റോക്ക് ചെയ്യുന്നതോ വില്‍പ്പന നടത്തുന്നതോ പ്രദര്‍ശിപ്പിക്കുന്നതോ ആയ സാധനങ്ങളുടെ പേരും വിവരങ്ങളും
ډ യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന സംഗതിയില്‍ വൈദ്യുതി ഉപയോഗിച്ചാണോ അല്ലയോ
ډ യന്ത്രത്തിന്‍റെ കുതിരശക്തി എത്ര
5. ലൈസന്‍സ് ആവശ്യമായ കെട്ടിടത്തിന്‍റെ സ്ഥലത്തിന്‍റെ ഉടമ യുടെ പേരും മേല്‍വിലാസവും
6. കെട്ടിടം അല്ലെങ്കില്‍ ഭൂമി സ്വന്തമല്ലെങ്കില്‍ സ്ഥലം ഉപയോഗിക്കാനുള്ള നിയമാനുസൃത കൈവശ രേഖ ഹാജരാക്കിയിട്ടുണ്ടോ എന്ന്. ഉണ്ടെങ്കില്‍ ആയതിന്‍റെ വിവരങ്ങളും, വില്ലേജ്, വാര്‍ഡ് നമ്പര്‍, സര്‍വ്വെ നമ്പര്‍, കെട്ടിട നമ്പര്‍.
7. ലൈസന്‍സ് ഏത് വര്‍ഷത്തേക്കെന്ന്
8. മേല്‍ക്കൂരയുടെ തരം - കോണ്‍ക്രീറ്റ്/ഓട്/ഷീറ്റ്/ഓല
9. ലൈസന്‍സ് പുതുക്കാനാണെങ്കില്‍ മുന്‍വര്‍ഷത്തെ ലൈസന്‍സ് നമ്പറും തീയതിയും ലൈസന്‍സ് ആവശ്യമായ സ്ഥലത്തിന്‍റെ ഏറ്റവും അടുത്തുള്ള തെരുവ് അല്ലെങ്കില്‍ റോഡ്.
10. നടത്താനുദ്ദേശിക്കുന്ന സ്ഥാപനത്തിന് വല്ല പ്രത്യേക പേരുണ്ടെങ്കില്‍
ഡി ആന്‍റ് ഒ ലൈസന്‍സ് ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍ മുതലായവയുടെ ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പ് വാങ്ങേണ്ട അനുമതി
1. ഉദ്യോഗസ്ഥന്‍ |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
2. സമയപരിധി |
സ്ഥാപനങ്ങളില്‍ നിന്ന് നിരാക്ഷേപ സാക്ഷ്യപത്രം ആവശ്യമില്ലാത്ത സംഗതികളിലും അപേക്ഷകന്‍ മറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള ആവശ്യമായ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന സംഗതികളിലും - 30 ദിവസം മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് നിരാക്ഷേപ സാക്ഷ്യപത്രം വാങ്ങേണ്ട സംഗതികളില്‍ അപേക്ഷ ലഭിച്ച തീയതി മുതല്‍ - 60 ദിവസം ( കെ.പി.ആര്‍ വകുപ്പ് 233 )
|
3. ഹാജരാക്കേണ്ട രേഖകള്‍ |
1. നിശ്ചിത ഫോറത്തിലെ അപേക്ഷ. 2. സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പ് 3. അപേക്ഷകന്‍ സ്ഥലമുടമയല്ലെങ്കില്‍ അപേക്ഷകന് നിശ്ചിത സ്ഥലത്ത് നിര്‍മ്മാണത്തിനും ഉപയോഗത്തിനും അനുവദിച്ചു കൊണ്ടുള്ള സ്ഥലമുടമയുമായുള്ള കരാറിന്‍റെ പകര്‍പ്പ് 4. 1948 ഫാക്ടറീസ് ആക്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഫാക്ടറി ഇന്‍സ്പെക്ടറുടെയോ അല്ലെങ്കില്‍ ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെയോ പദവിയില്‍ താഴെയല്ലാത്ത വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥനില്‍ നിന്നുള്ള റിപ്പോര്‍ട്ട്. 5. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ( മലിനീകരണത്തിന് സാധ്യതയുള്ള പട്ടിക 5 പ്രകാരമുള്ള സംഗതികളിലും 25 കുതിരശക്തിയില്‍ കൂടുതല്‍ കണക്ടഡ് ലോഡ് വരുന്ന എല്ലാ സംഗതികളിലും ) എന്നാല്‍ ഏതൊരു കാര്യത്തിലും മലിനീകരണം ഉണ്ടാകുന്നതല്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡോ അല്ലെങ്കില്‍ അധികാരപ്പെടുത്തിയ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥനോ നല്‍കുന്ന റിപ്പോര്‍ട്ട് ഹാജരാക്കുന്ന/ലഭിക്കുന്ന സംഗതികളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ആവശ്യമില്ലാത്തതാണ്. 6. തീപിടിക്കുവാനോ പൊട്ടിത്തെറിക്കുവാനോ സാധ്യതയുള്ള സംഗതികളില്‍ ഫയര്‍ ഡിവിഷണല്‍ ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് 7. കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരമുള്ള അപേക്ഷ. 8. 100 മീറ്റര്‍ ചുറ്റളവിലുള്ള സൈറ്റ് പ്ലാന്‍ ( 100 മീറ്റര്‍ റേഡിയസിലുള്ള ആരാധനാലയങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താമസസ്ഥലങ്ങള്‍ എന്നിവ അടയാളപ്പെടുത്തിയിരിക്കണം. എന്നാല്‍ ഇവരില്‍ നിന്ന് എന്. ഒ.സി ആവശ്യമില്ല ) 9. എക്സ്പ്ലോസിവ് വിഭാഗത്തില്‍പ്പെട്ടവക്ക് ജില്ലാ കളക്ടറുടെ / ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസിവിന്‍റെ അനുവാദപത്രം.
|
4. അടക്കേണ്ട ഫീസ് |
ഡി ആന്‍റ് ഒ ചട്ടത്തിലെ പട്ടിക 3,4 പ്രകാരം |
5.അന്വേഷണ ഉദ്യോഗസ്ഥന്‍ |
ഭരണസമിതി |
6. അപ്പീല്‍ അധികാരി |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ട്രൈബ്യൂണല്‍ |
ഡി ആന്‍റ് ഒ ലൈസന്‍സ്
വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സ്
1. ഉദ്യോഗസ്ഥന്‍ |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
2. സമയപരിധി |
30 ദിവസം ( പഴയ ലൈസന്‍സ് പുതുക്കാന്‍ 7 ദിവസം) |
3. ഹാജരാക്കേണ്ട രേഖകള്‍ |
1. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 2. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖയുടെ പകര്‍പ്പും അല്ലെങ്കില്‍ അപേക്ഷകന്‍ സ്ഥലമുടമയല്ലെങ്കില്‍ കൈവശം അനുവദിച്ചു കൊണ്ടുള്ള സ്ഥലമുടമയുടെ പക്കല്‍ നിന്നുള്ള രേഖ. 3. കെട്ടിടത്തിന്‍റെ ഒക്യുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ് ( എന്നാല്‍ കാറ്റഗറി 2 ല്‍ പെട്ട പഞ്ചായത്തുകളില്‍ കേരള പഞ്ചായത്ത് രാജ് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ 10 (14) ല്‍ വരുന്ന വിഭാഗങ്ങള്‍ക്ക് 150 ചതുരശ്ര മീറ്റര്‍ വരെ ഒക്യുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. സ്ഥലത്തിന്‍റെ അനുയോജ്യത മാത്രം ഉറപ്പാക്കിയാല്‍ മതി.
|
4. അടക്കേണ്ട ഫീസ് |
പട്ടിക 1 ലെ വ്യാപാരങ്ങള്‍ക്ക് പട്ടിക 2 പ്രകാരവും യന്ത്രസാമഗ്രികള്‍ക്ക് പട്ടിക 3,4 പ്രകാരവും |
5.അന്വേഷണ ഉദ്യോഗസ്ഥന്‍ |
ഭരണസമിതി |
6. അപ്പീല്‍ അധികാരി |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ട്രൈബ്യൂണല്‍
|
കുറിപ്പ്
ډ പുതുതായി വ്യാപാരം തുടങ്ങുന്നതിനോ നിലവിലുള്ളവ പുതുക്കുന്നതിനോ 30 ദിവസത്തിനു മുമ്പും 90 ദിവസത്തിലധികരിക്കാതെയും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ډ വൈകി കിട്ടുന്ന അപേക്ഷകളില്‍ യന്ത്ര സാമഗ്രികളുടെ ലൈസന്‍സ് പുതുക്കുന്നതിന് 25% അധിക ഫീസ് വാങ്ങേണ്ടതാണ്. ഷെഡ്യൂള്‍ ഒന്ന് പ്രകാരമുള്ള ഇനങ്ങള്‍ക്ക് അധിക ഫീസ് ഈടാക്കേണ്ടതില്ല. എന്നാല്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 255, ഡി & ഒ റൂള്‍സ് ചട്ടം 26 പ്രകാരം പിഴ ഈടാക്കാവുന്നതാണ്.
ډ 50 മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക്കുകളും നിരോധന പ്ലാസ്റ്റിക്കുകളും ഉപയോഗിക്കുകയോ വില്‍പ്പന നടത്തുകയോ പ്രദര്‍ശനം നടത്തുകയോ സ്റ്റോക്ക് ചെയ്യുകയോ ചെയ്യുന്നതല്ലെന്നുള്ള സത്യവാങ്മൂലം അപേക്ഷകള്‍ സമര്‍പ്പിക്കണം.
ډ ഇന്‍സ്റ്റലേഷന്‍ അനുമതി നല്‍കിയിട്ടുള്ള സംഗതികളില്‍ അത് പ്രകാരമുള്ള വ്യവസ്ഥകളെല്ലാം പാലിച്ചിട്ടുള്ളതായി അന്വേഷിച്ച് ഉറപ്പാക്കണം.
ډ മത്സ്യ-മാംസ വ്യാപാര സ്ഥാപനങ്ങള്‍, ചായക്കട, ഹോട്ടല്‍, ബേക്കറി, എന്നിവക്ക് ആരോഗ്യ വകുപ്പ് അധികാരികളില്‍ നിന്നുള്ള സാനിറ്ററി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സെക്രട്ടറി ഉറപ്പാക്കണം.
ډ ക്രഷറുകളുടെ കാര്യത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതി ആവശ്യമാണ്.
ډ സ്ഥലനാമം രേഖപ്പെടുത്തിക്കൊണ്ടുള്ള നിബന്ധന ഉറപ്പാക്കണം.
ഡി & ഒ ലൈസന്‍സ്
ക്വാറികള്‍ക്കുള്ള ലൈസന്‍സുകള്‍
1. ഉദ്യോഗസ്ഥന്‍ |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
2. സമയപരിധി |
30 ദിവസം |
3. ഹാജരാക്കേണ്ട രേഖകള്‍ |
1. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 2.മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് 3. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖകള്‍ 4. സ്വകാര്യ ഭൂമി ആണെങ്കില്‍ റവന്യൂ വകുപ്പില്‍ നിന്നുള്ള പൊസഷന്‍ സര്‍ട്ടിഫിക്കറ്റ് റവന്യൂ ഭൂമിയാണെങ്കില്‍ റവന്യൂ വകുപ്പിന്‍റെ കെ.എല്‍.സി ആക്ട് പ്രകാരമുള്ള അനുമതി. 5. റവന്യൂ വകുപ്പില്‍ നിന്നോ/ചീഫ് കണ്‍ട്രോളര്‍ എക്സ്പ്ലോസിവ്സ് പക്കല്‍ നിന്ന് ലഭിച്ച അനുമതി. 6. പാറപൊട്ടിക്കുന്ന ആളുടെ വൈദഗ്ധ്യം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് 7. മൈനിംഗ് ആന്‍റ് ജിയോളജി ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നുള്ള അനുമതി 8. ക്വാറി നടത്താനുദ്ദേശിക്കുന്ന സ്ഥലത്തിന്‍റെ സര്‍ട്ടിഫൈഡ് സര്‍വ്വെ സ്കെച്ചും ലൊക്കേഷന്‍ മാപ്പും 9. കെ.പി.ബി.ആര്‍ അനുസരിച്ചുള്ള അപേക്ഷ
|
4. അടക്കേണ്ട ഫീസ് |
പട്ടിക 2 പ്രകാരം
|
5. അപ്പീല്‍ അധികാരി |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ട്രൈബ്യൂണല്‍ |
കുറിപ്പ്
15.03.2010 ലെ നമ്പര്‍ 78327/ആര്‍.സി. 3/09 ത.സ്വ.ഭ.വ. സര്‍ക്കുലര്‍ അനുസരിച്ച് ലൈസന്‍സ് നല്‍കുന്നതിനു മുമ്പ് പഞ്ചായത്തിന്‍റെ അനുമതി വാങ്ങിയിരിക്കണം.
ഡി & ഒ ലൈസന്‍സിന്‍റെ കാലാവധിയും ഫീസും ( ചട്ടം 7,8 ) 1996 ലെ കേരള പഞ്ചായത്ത് രാജ്)
പഞ്ചായത്ത് നല്‍കുന്ന ഏതൊരു ലൈസന്‍സിന്‍റെ കാലാവധി പ്രസിഡന്‍റ് ഒരു മുന്‍ തീയതിയില്‍ അതിന്‍റെ കാലാവധി അവസാനിപ്പിക്കണമെന്ന് പ്രത്യേക കാരണങ്ങളാല്‍ കരുതുകയാണെങ്കില്‍ അതില്‍ പ്രത്യേകം പറയാവുന്ന മുന്‍ തീയതികളില്‍ അവസാനിക്കുന്നതും, അല്ലാത്ത പക്ഷം വര്‍ഷത്തില്‍ ഒടുവില്‍ അവസാനിക്കുന്നതും ആകുന്നു. എന്നാല്‍ ഫാക്ടറി, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള ലൈസന്‍സുകളെ സംബന്ധിച്ചിടത്തോളം ലൈസന്‍സിന്‍റെ കാലാവധി അഞ്ചുവര്‍ഷമായി നിജപ്പെടുത്തേണ്ടതും അങ്ങനെയുള്ള സംഗതികളില്‍ പഞ്ചായത്ത് പ്രതിവര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുള്ള ലൈസന്‍സ് ഫീസിന്‍റെ അഞ്ച് ഇരട്ടി മുന്‍കൂറായി ഈടാക്കാവുന്നതാണ്.
ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ ഏതൊരു വര്‍ഷവും അവസാനിക്കുന്നതിന് 50 ദിവസത്തിന് മുമ്പായും പുതുതായി ഇറക്കേണ്ട സ്ഥലങ്ങള്‍ക്കുള്ള ലൈസന്‍സിനുള്ള അപേക്ഷ അവ ഇറക്കുന്നതിനു 30 ദിവസത്തിന് മുമ്പായും സമര്‍പ്പിക്കേണ്ടതാകുന്നു.
വൈദ്യുതി കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രസാമഗ്രികളോ നിര്‍മ്മാണ യന്ത്രമോ ഉപയോഗിക്കുന്ന സ്ഥലത്തിനു പരമാവധി വകുപ്പ് 232 പ്രകാരം ഒരു കൊല്ലത്തേക്ക് ലൈസന്‍സ് നല്‍കുകയോ പുതുക്കുകയോ ചെയ്യുന്നതിന് ഫീസ് ചുമത്താവുന്നതാണ്.
ലൈസന്‍സ് ഫീസ് ഇനത്തില്‍ നിശ്ചയിക്കാവുന്ന ഉയര്‍ന്ന ഫീസ്
ക്രമ നമ്പര്‍ |
ദിവസേനയുള്ള ശരാശരി വിറ്റുവരവ് |
പ്രതിവര്‍ഷം ഈടാക്കാവുന്ന ലൈസന്‍സ് ഫീസ് |
1 2 3 4 5 6 7 8 9 10 11 |
500 രൂപ വരെ 500 - 1000 1000 - 1500 1500 - 250 2500 - 5000 5000 - 10000 10000 – 1000 15000 – 25000 25000 - 50000 50000 - 100000 100000 ന് മുകളില്‍
|
10 20 30 50 100 200 3000 500 1000 2000 4000 |
ഈ ചട്ടങ്ങളില്‍ ദിവസ വിറ്റ്വരവ് കണക്കാക്കുവാന്‍ ബുദ്ധിമുട്ടുള്ള സംഗതിയില്‍, പ്രവര്‍ത്തന മൂലധനം ഏകീകൃതതലത്തില്‍ കണക്കാക്കുന്നതിന് ബുദ്ധിമുട്ടുള്ളതിനാലും സ്ഥാപനങ്ങള്‍ അതു കുറച്ചു കാണിക്കുവാന്‍ സാദ്ധ്യതയുള്ളതിനാലും സ്ഥിരനിക്ഷേപത്തിന്‍റെ ( യന്ത്രസാമഗ്രികള്‍ മാത്രം ) ( 5% ) ഫീസ് ചുമത്താവുന്നതാണ്.
യന്ത്രത്തിന്‍റെ കുതിരശക്തിയിന്മേലുള്ള ഫീസ്
ക്രമ നമ്പര്‍ |
കുതിരശക്തി (HP) |
ചുമത്താവുന്ന പരമാവധി ഫീസ് ( രൂപ ) |
1 |
1 (HP) |
10 |
2 |
1 മുതല്‍ 5 വരെ |
50 |
3 |
5 മുതല്‍ 10 വരെ |
100 |
4 |
10 മുതല്‍ 20 വരെ |
2000 |
5 |
20 മുതല്‍ 30 വരെ |
200 |
6 |
30 മുതല്‍ 40 വരെ |
400 |
7 |
40 മുതല്‍ 50 വരെ |
500 |
8 |
50 മുതല്‍ 100 വരെ |
1000 |
9 |
100 മുതല്‍ 200 വരെ |
2000 |
10 |
തുടര്‍ന്നുള്ള ഓരോ കുതിരശക്തിക്കും 10 രൂപ വീതം |
|
1994 ലെ കേരള മുന്‍സിപ്പാലിറ്റി ആക്ട് പ്രകാരം ലൈസന്‍സിനുള്ള അപേക്ഷ
കല്‍പ്പറ്റ മുന്‍സിപ്പല്‍ സെക്രട്ടറി അവര്‍കള്‍ സമക്ഷത്തിലേക്ക്
ഫോറം - 1
( 5-)൦ ചട്ടം(1) ഉപചട്ടം കാണുക )
1994 ലെ കേരള മുന്‍സിപ്പാലിറ്റി ആക്ട് 447-ാം വകുപ്പ് പ്രകാരം മുന്‍സിപ്പാലിറ്റിയുടെ ലൈസന്‍സ് ആവശ്യമായുള്ള വ്യാപാരം/പ്രവര്‍ത്തനം നടത്തുന്നതിന് ലൈസന്‍സിനുള്ള അപേക്ഷ
1. അപേക്ഷകന്‍റെ പേരും വിലാസവും :
2. അപേക്ഷകന്‍റെ പിതാവിന്‍റെ/
മാതാവിന്‍റെ/രക്ഷിതാവിന്‍റെ പേര് :
3. അപേക്ഷകന്‍ ആരംഭിക്കുവാനുദ്ദേശിക്കുന്ന
സ്ഥാപനത്തിന്‍റെ പേരും വിലാസവും :
4. വ്യാപാരം/പ്രവര്‍ത്തനം നടത്തുവാന്‍ ഉദ്ദേശിക്കുന്ന
കെട്ടിടത്തിന്‍റെ നമ്പറും സ്ഥലത്തിന്‍റെ സര്‍വ്വെ നമ്പറും :
5. ടി കെട്ടിടം റെസിഡന്‍ഷ്യലോ കൊമേഴ്സ്യലോ എന്ന് :
6. നടത്തുവാനുദ്ദേശിക്കുന്ന വ്യാപാരത്തിന്‍റെ/
പ്രവര്‍ത്തനത്തിന്‍റെ വിശദാംശങ്ങള്‍ :
( സാധനങ്ങളുടെ പേര് ഉള്‍പ്പെടെ )
7. യന്ത്ര സാമഗ്രികള്‍ ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുവെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍
(അതിനുള്ള അനുമതിക്ക് പ്രത്യേകം അപേക്ഷിക്കണം/
അനുമതി ഉള്ള പക്ഷം ആയത് രേഖപ്പെടുത്തുക) :
8. സ്ഥലം/കെട്ടിടം അപേക്ഷകന്‍റെ ഉടമസ്ഥതയിലല്ലെങ്കില്‍
ഉടമയുടെ പേരും വിലാസവും ( ഉടമയുടെ സമ്മതപത്രം
മുദ്രപത്രത്തില്‍ ഹാജരാക്കണം. പുതിയതായി
തുടങ്ങുന്ന സ്ഥാപനത്തിന് മാത്രം തന്‍ വര്‍ഷത്തെ
നികുതി തീര്‍ത്ത് രസീത് പകര്‍പ്പ് ഹാജരാക്കണം ) :
9. ലൈസന്‍സ് എന്നു മുതല്‍ എത്രകാലത്തേക്ക്
വേണമെന്ന് :
സ്ഥലം :
തീയതി : അപേക്ഷകന്‍റെ ഒപ്പ് :
ഓഫീസ് ആവശ്യത്തിന്
ലൈസന്‍സ് ഫീസ് തുക :
ഫീസടച്ച വസ്തു നമ്പരും തീയതിയും :
ഓഫീസ് ആവശ്യത്തിന്
അപേക്ഷ നമ്പരും തീയതിയും :
അന്വേഷണ റിപ്പോര്‍ട്ട്
റിപ്പോര്‍ട്ട് ചെയ്യുന്ന ഉദ്യോഗസ്ഥന്‍റെ അധികാരപ്പെടുത്തുന്ന ആളുടെ
പേരും, ഒപ്പും, തീയതിയും പേരും, ഒപ്പും, തീയതിയും
ലൈസന്‍സ് താഴെപ്പറയുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിച്ചു/അപേക്ഷ താഴെ പറയുന്ന കാരണങ്ങളാല്‍ നിരസിച്ചു. ( കൗണ്‍സില്‍ തീരുമാന പ്രകാരമാണെങ്കില്‍ തീരുമാനത്തിന്‍റെ നമ്പറും തീയതിയും രേഖപ്പെടുത്തണം )
സെക്രട്ടറിയുടെ ഒപ്പും, തീയതിയും/
അധികാരപ്പെടുത്തുന്ന മേധാവിയുടെ
പേരും ഒപ്പും, തീയതിയും
ലൈസന്‍സ് അനുവദിച്ചുവെങ്കില്‍ അതിന്‍റെ നമ്പറും തീയതിയും
ലൈസന്‍സ് ഫീസ് അടച്ചതിന്‍റെ രസീത് നമ്പറും, തീയതിയും തുകയും
സെക്രട്ടറിയുടെ ഒപ്പ്
സാക്ഷ്യപത്രം
----------- സെക്രട്ടറി മുമ്പാകെ ------------------------------------------- ( പേരും വിലാസവും ) എന്നയാള്‍ സമര്‍പ്പിക്കുന്ന സാക്ഷ്യപത്രം.
ഞാന്‍ ---------------വാര്‍ഡില്‍ ----------------നമ്പര്‍ കെട്ടിടത്തില്‍ ആരംഭിക്കുവാന്‍ പോകുന്ന / നടത്തി വരുന്ന ----------------എന്ന സ്ഥാപനത്തില്‍ നഗരസഭാ കൗണ്‍സില്‍ നിരോധിച്ച പുകയില ഉത്പ്പന്നങ്ങളോ സര്‍ക്കാര്‍ നിരോധിച്ച 41 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളോ, ഉല്‍പ്പന്നങ്ങളോ നിര്‍മ്മിക്കുകയോ സൂക്ഷിക്കുകയോ വില്‍ക്കുകയോ ഉപയോഗത്തിന് ആര്‍ക്കും നല്‍കുകയോ ചെയ്യുന്നില്ലെന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു. ഞാന്‍ ലൈസന്‍സിനായുള്ള വ്യാപാര സ്ഥാപനത്തില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നതും ഉണ്ടാകുന്നതുമായ എല്ലാ മാലിന്യങ്ങളും എന്‍റെ സ്വന്തം ഉത്തരവാദിത്വത്തില്‍ സംസ്ക്കരിക്കുന്നതാണെന്നും പൊതു സ്ഥലങ്ങള്‍ മലിനപ്പെടുത്തുന്ന വിധത്തിലോ പൊതു ഓടകളിലെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന വിധത്തിലോ പരിസരമലിനീകരണമുണ്ടാക്കുന്ന വിധത്തിലോ യാതൊരുവിധമാലിന്യങ്ങളും എന്‍റെ സ്ഥാപനത്തില്‍ നിന്നും നിക്ഷേപിക്കുകയോ, വലിച്ചെറിയുകയോ ചെയ്യുന്നില്ലെന്നും ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിന് വിരുദ്ധമായി നഗരസഭാ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കാണുന്ന പക്ഷം പിഴ അടയ്ക്കുന്നത് ഉള്‍പ്പെടെ സ്വീകരിക്കുന്ന ഏതു നിയമ നടപടികള്‍ക്കും എനിക്ക് യാതൊരു പരാതിയുമില്ലെന്ന് ഇതിനാല്‍ അിറയിച്ചു കൊള്ളുന്നു. കൂടാതെ എന്‍റെ കടയുടെ / സ്ഥാപനത്തിന്‍റെ പേരെഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡില്‍ സ്ഥലനാമം എഴുതി ചേര്‍ത്തിട്ടുള്ളതാണെന്നും സാക്ഷ്യപ്പെടുത്തുന്നു.
ഒപ്പ്
വയനാട് സ്ഥാപനത്തിന്‍റെ പേര്/കടയുടെ പേര്:
തീയതി : ലൈസന്‍സിയുടെ പേര് :
ഫോണ്‍ :
അവസാനം പരിഷ്കരിച്ചത് : 3/13/2020
കൂടുതല്‍ വിവരങ്ങള്‍