കേരള മുന്‍സിപ്പാലിറ്റി / പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്കു വിധേയമായി വ്യവസായ കെട്ടിടങ്ങളുടെ നിര്‍മ്മാണം, പുനര്‍നിര്‍മ്മാണം, കൂട്ടിച്ചേര്‍ക്കല്‍, ഉപയോഗമാറ്റം മുതലായവ സംബന്ധിച്ച് ടൗണ്‍ പ്ലാനിംഗ് വകുപ്പില്‍ നിന്നും ലേ ഔട്ട് അംഗീകാരം / പ്ലോട്ടിന്‍റെ ഉപയോഗം എന്നിവക്കുള്ള മുന്‍കൂര്‍ അനുമതിയും, നഗരാസൂത്രണ പദ്ധതികളുടെ മേഖലാ നിയന്ത്രണ ചട്ട പ്രകാരം കണ്‍കറന്‍സ് എന്നിവ ലഭിക്കുന്നതിനും വേണ്ടിയുള്ള അപേക്ഷകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:-
KPBR 2011 : Rs 5(10) KMBR 99.R.5(8)7(8) എന്നീ നിയമ പ്രകാരം സെക്രട്ടറിയുടെ അപേക്ഷയില്‍ താഴെ പറയുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തണം.
ډ നിര്‍ദ്ദിഷ്ട നിര്‍മ്മാണം ഉദ്ദേശിക്കുന്ന അപേക്ഷകന്‍റെ ഉടമസ്ഥതയിലുള്ള പ്ലോട്ടിന്‍റെ റവന്യൂ ഡീറ്റയില്‍സ്.
ډ അപേക്ഷകന്‍റെ പൂര്‍ണ്ണമായ മേല്‍വിലാസം
ډ കെട്ടിടത്തിന്‍റെ ഉപയോഗം, മറ്റു വിശദവിവരങ്ങള്‍.
ډ പ്ലോട്ടില്‍ നിലവിലുള്ള കെട്ടിടങ്ങളുടെ വിശദവിവരങ്ങള്‍, മുമ്പ് അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കില്‍ ആയതിന്‍റെ വിവരങ്ങള്‍.
ډ സ്ഥലപരിശോധനയുടെ അടിസ്ഥാനത്തില്‍ സ്ഥലത്ത് നിര്‍മ്മാണം നടത്തിയിട്ടുണ്ടെങ്കില്‍ ആയതിന്‍റെ വിവരങ്ങള്‍, ചട്ടം അനുശാസിക്കുന്ന ചുരുങ്ങിയ വീതിയുള്ള വഴി പ്ലോട്ടിലേക്കും, തുടര്‍ന്ന് കെട്ടിടത്തിലേക്കും യഥാര്‍ത്ഥത്തില്‍ ലഭ്യമാണോ എന്ന വിവരം. ( സ്ഥല പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ )
ډ പ്രദേശത്തെ നഗരാസൂത്രണ പദ്ധതി, സി.ആര്‍.എസ് ഹെറിറ്റേജ് നിയന്ത്രണം, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം എന്നിവയിലെ നിയമങ്ങള്‍ക്ക് അനുസൃതമാണോ?
ډ അപേക്ഷയെ സംബന്ധിച്ച് വ്യക്തമായ ശുപാര്‍ശ/അഭിപ്രായം രേഖപ്പെടുത്തേണ്ടതാണ്.
കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്കനുസരിച്ച് പൊതുവെ വ്യാവസായിക ഉപയോഗങ്ങളെ 4 വിഭാഗങ്ങളായി തിരിക്കാം
1. ഗ്രൂപ്പ് G1 - വന്‍കിട വ്യവസായങ്ങള്‍
2. ഗ്രൂപ്പ് G2 - ചെറുകിട വ്യവസായ യൂണിറ്റ്
3. ഗ്രൂപ്പ് I 1 - അപായ സാധ്യതാ കൈവശഗണം
ഉദാ: ലഘു സ്വഭാവമുള്ള വായു, ശബ്ദ മലിനീകരണ യൂണിറ്റുകള്‍, ഓട്ടോമൊബൈല്‍ സര്‍വ്വീസ് സ്റ്റേഷന്‍, വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പ് മുതലായ ചെറുകിട വ്യാവസായിക കെട്ടിടങ്ങള്‍
4. ഗ്രൂപ്പ് I 2 - കൂടുതല്‍ അപായ സാധ്യതയുള്ള കൈവശഗണം
കെട്ടിടത്തിന്‍റെ ഉപയോഗം/വിസ്തൃതി/സ്ഥലവിസ്തൃതി/എന്നിവയ്ക്കനു,രിച്ച് ടൗണ്‍പ്ലാനര്‍/ചീഫ് ടൗണ്‍പ്ലാനര്‍ എന്നിവരുടെ അനുമതി സംബന്ധിച്ച്.
മെഡിക്കല്‍ ഓഫീസറുടെ അനുമതിപത്രം
മെഡിക്കല്‍ ഉപകരണങ്ങള്‍, ആരോഗ്യ ട്രീറ്റ്മെന്‍റ് കേന്ദ്രങ്ങള്‍, 25 കുതിരശക്തിയില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന യൂണിറ്റുകള്‍, പരിസ്ഥിതി മലിനീകരണം ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ള യൂണിറ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിരാക്ഷേപ പത്രം നേടേണ്ടതാണ്. ആയതിലേക്ക് താഴെ പറയുന്ന രേഖകള്‍ മെഡിക്കല്‍ ഓഫീസര്‍ക്ക് സമീപിക്കേണ്ടതാണ്.
ډ 10 രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ.
ډ പഞ്ചായത്ത്/നഗരസഭ സെക്രട്ടറിയുടെ കത്ത്.
ډ പഞ്ചായത്ത്/നഗരസഭ സെക്രട്ടറി ഒപ്പ് വെച്ച് സൈറ്റ് പ്ലാനിന്‍റെ 2 പകര്‍പ്പ്
ډ ഉടമസ്ഥാവകാശ രേഖ, വാടക കരാര്‍ പകര്‍പ്പ്
ډ 100 മീറ്റര്‍ ചുറ്റളവിലുള്ള സമീപ ഭൂവുടമയുടെ സമ്മതപത്രം
ډ ബില്‍ഡിംഗ് പ്ലാന്‍ 2 കോപ്പി പഞ്ചായത്ത്/നഗരസഭ സെക്രട്ടറി ഒപ്പ് വെച്ചത്
ډ ലൊക്കേഷന്‍ സ്കെച്ച് (100 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥാപനങ്ങള്‍, വീട്, ജലാശയം എന്നിവ അടയാളപ്പെടുത്തിയത്) ഈ രേഖകള്‍ എല്ലാം ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അറ്റസ്റ്റ് ചെയ്തതായിരിക്കണം.
ډ ഫീസ് 100 രൂപ
വൈദ്യുതി കണക്ഷന്‍
എല്ലാ വ്യവസായ സ്ഥാപനങ്ങളിലും വൈദ്യുതി ആവശ്യമായ രേഖകള്‍ താഴെ സൂചിപ്പിക്കുന്നു.
ډ ഫോറം നമ്പര്‍ 1
ډ msme മെമ്മോറാണ്ടത്തിന്‍റെ പകര്‍പ്പ്
ډ ഉടമസ്ഥാവകാശ രേഖകള്‍/വാടക കരാര്‍/ലീസ് എഗ്രിമെന്‍റ്
ډ വാടക കെട്ടിടമാണെങ്കില്‍ ഉടമസ്ഥന്‍റെ സമ്മതപത്രം. സമ്മതപത്രം ലഭ്യമല്ലെങ്കില്‍ അപേക്ഷകന്‍/വാടകക്കാരന്‍ 100 രൂപയുടെ മുദ്രപത്രത്തില്‍ indemnity ( നഷ്ടോത്തരവാദിത്വ കരാര്‍ ) ബോണ്ട് സമര്‍പ്പിക്കേണ്ടതാണ്.
ډ അയല്‍ക്കാരുടെ സമ്മതപത്രം ആവശ്യമെങ്കില്‍
ډ ഇതര ഡിപ്പാര്‍ട്ട്മെന്‍റ് നല്‍കുന്ന എന്‍.ഒ.സി. യുടെ പകര്‍പ്പ്.
ډ 100 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍
ډ വയര്‍മാന്‍ നല്‍കുന്ന ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്.
ډ പഞ്ചായത്ത്/നഗരസഭ ലൈസന്‍സിന്‍റെ പകര്‍പ്പ്
ډ കെ.എസ്.ഇ.ബി. നിര്‍ദ്ദേശിക്കുന്ന ഫീസ് ഒടുക്കേണ്ടതാണ്.
ډ ഹെല്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിക്കേണ്ടതാണ്.
50 താഴെയുള്ള LT വൈദ്യുതി കണക്ഷന് cost of service line and terminal arrangement at the premises നുള്ള ചെലവും അടയ്ക്കേണ്ടതായിട്ടില്ല. എന്നാല്‍ cash deposit ഉം OYEC അടക്കേണ്ടതാണ്. 50 kva കൂടുതല്‍ വൈദ്യുതി കണക്ഷന്‍ ആവശ്യമുള്ള സ്ഥാപനങ്ങള്‍ പ്രത്യേകം ട്രാന്സ്ഫോമര്‍ സ്ഥാപിക്കേണ്ടതും ആയതിന്‍റെ ചെലവും ഇലക്ട്രിക്ക് ലൈന്‍ വലിക്കുന്നതിന്‍റെ ചെലവും മറ്റ് ചെലവുകളും ഒടുക്കേണ്ടതായിട്ടുണ്ട്.
ഫാക്ടറീസ് & ബോയിലേഴ്സ് ഇന്‍സ്പെക്ടര്‍ നല്‍കുന്ന നിരാക്ഷേപപത്രം തുടര്‍ന്ന് അനുവദിക്കുന്ന ഫാക്ടറി ലൈസന്‍സ് 10 പേരില്‍ താഴെ മാത്രം ആളുകള്‍ ജോലി ചെയ്യുവാന്‍ ഇടയുള്ള ( വൈദ്യുതി ഉപയോഗിക്കുന്നവ ) സ്ഥാപനങ്ങള്‍ക്കും അതുപോലെ 20 പേരില്‍ താഴെ ആളുകള്‍ ഉള്ള ജോലി ചെയ്യുന്ന ( വൈദ്യുതി ഉപഭോഗം ഇല്ലാത്തവ ) സ്ഥാപനങ്ങള്‍ക്കും നിരാക്ഷേപപത്രം ആവശ്യമില്ല. എന്നാല്‍ അവര്‍ കേരള ഫാക്ടറീസ് ആക്ട് സെക്ഷന്‍ (2) പ്രകാരം ലൈസന്‍സ് എടുക്കേണ്ടതാണ്. കൂടാതെ 3 ല്‍ കൂടുതല്‍ ജോലിക്കാര്‍ ഉള്ളതും ഹസാര്‍ഡസ് വ്യവസായങ്ങള്‍ ആക്ട് 85 പ്രകാരമുള്ള ലൈസന്‍സും, അനുമതിയും നേടേണ്ടതാണ്. ലൈസന്‍സിനും, അനുമതിക്കുമായി താഴെ പറയുന്ന അനുബന്ധ രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതാണ്.
ډ അപേക്ഷ ഫോറം
ډ ഫീസ് ചെലാന്‍ മുഖാന്തിരം അടക്കേണ്ടതാണ്
ډ സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റ്
ډ ഉടമസ്ഥാവകാശം തെളിയിക്കുന്ന സാക്ഷ്യപത്രം
ډ പഞ്ചായത്ത് ലൈസന്‍സ്
ډ ലീസ് ഡീഡ്/വാടക കരാര്‍
ډ ഫോട്ടോ
ډ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പ്
ډ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നിരാക്ഷേപപത്രം
ډ ഫാക്ടറിയുടെ പ്ലാന്‍
പൊതുജന ആരോഗ്യരംഗത്ത് മനുഷ്യന്‍റെയും ജീവജാലങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന അളവുതൂക്ക ഉപകരണങ്ങളിലും വ്യവസായ വ്യാപാര വാണിജ്യ രംഗത്ത് ഉപയോഗിക്കുന്ന അളവുതൂക്ക ഉപകരണങ്ങളിലും നിയമപരമായ കൃത്യത ഉറപ്പുവരുത്തുക, പായ്ക്ക് ചെയ്ത് വില്‍പ്പനക്ക് എത്തുന്ന ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണം, അളവ്, തൂക്കം, വില എന്നിവ നിയന്ത്രിക്കുക, ഊഹക്കച്ചവടത്തിന് കടിഞ്ഞാണിടുക, കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുക തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള നിയമ സംവിധാനമാണ് ലീഗല്‍ മെട്രോളജി ( അളവുതൂക്ക വകുപ്പ് ).
സ്ഥാപനങ്ങള്‍ അറിയേണ്ടവ
ډ വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന എല്ലാവിധ അളവുതൂക്ക ഉപകരണങ്ങളും യഥാസമയം പരിശോധന നടത്തി മുദ്ര പതിപ്പിച്ച് സ്ഥാപനത്തില്‍ സൂക്ഷിക്കേണ്ടതാണ്.
ډ മുദ്ര ചെയ്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് വ്യക്തമായി കാണത്തക്ക വിധം വ്യാപാര സ്ഥാപനങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
ډ നിയമാനുസൃതമല്ലാത്ത അളവുതൂക്ക ഉപകരണങ്ങള്‍ വ്യാപാരാവശ്യത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധവും കുറ്റകരവും, ശിക്ഷാര്‍ഹവുമാണ്.
ډ പായ്ക്കറ്റിലാക്കി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വില ഈടാക്കുന്നതും അളവില്‍ കുറവ് വരുത്തുന്നതും നിയമാനുസൃതം കുറ്റകരവും, ശിക്ഷാര്‍ഹവുമാണ്.
ډ നിര്‍മ്മാതാവ്, പായ്ക്കര്‍, ഇംപോര്‍ട്ടര്‍ എന്നിവര്‍ നിര്‍ബന്ധമായും പായ്ക്കര്‍ രജിസ്ട്രേഷന്‍ ലീഗല്‍ മെട്രോളജി വകുപ്പില്‍ നിന്നും എടുക്കേണ്ടതാണ്.
ډ പെട്രോള്‍ ഡീസല്‍ എന്നിവയുടെ വിതരണത്തിലെ കൃത്യത ഉറപ്പുവരുത്തുക.
ډ വാറ്റ് (VAT) ടേണ്‍ ഓവര്‍ ടാക്സിന്‍റെ പരിധിയില്‍ വരുന്നതും ഉല്‍പ്പന്നങ്ങള്‍ പായ്ക്ക് ചെയ്ത് അളവിലോ തൂക്കത്തിലോ വില്‍പ്പന നടത്തുന്നതുമായ വ്യാപാരികള്‍ 1 ഗ്രാം കൃത്യതയുള്ളതും തൂക്കം, വില മുതലായ വിവരങ്ങള്‍ പ്രിന്‍റ് ചെയ്യാന്‍ സാധിക്കുന്നതുമായ ക്ലാസ്സ് 3 വിഭാഗത്തില്‍പ്പെട്ട ഒരു ഇലക്ട്രോണിക് വെയിംഗ് മെഷീന്‍ വ്യാപാര സ്ഥലത്ത് സൂക്ഷിക്കേണ്ടതും ഉപഭോക്താക്കള്‍ക്ക് സൗജന്യമായും പ്രസ്തുത ഉപകരണം ഉപയോഗിക്കുവാനുള്ള സൗകര്യം സജ്ജീകരിക്കേണ്ടതുമാണ്.
ډ സ്വര്‍ണ്ണത്തിന്‍റെ കാരറ്റ് ബില്ലില്‍ രേഖപ്പെടുത്തി അതിനുള്ള വിലമാത്രം ഈടാക്കുക.
പായ്ക്കറ്റിലാക്കി കൃത്യമായ അളവിലും തൂക്കത്തിലും ലേബല്‍ ഒട്ടിച്ച് വിപണനം നടത്തുന്ന ഭക്ഷ്യ വസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഇവയ്ക്കെല്ലാം ലീഗല്‍ മെട്രോളജി പായ്ക്കര്‍ രജിസ്ട്രേഷന്‍ എടുക്കേണ്ടതാണ്.
? അപേക്ഷയോടൊപ്പം ഫീസായ 750 രൂപ കൂടി ഒടുക്കുവരുത്തേണ്ടതാണ്. ( അപേക്ഷാ ഫോറം എല്ലാ ജില്ലാ ലീഗല്‍ മെട്രോളജി ഓഫീസിലും, പ്രവര്‍ത്തിക്കുന്ന ഫ്ളയിംഗ്സ്ക്വാഡ് അസിസ്റ്റന്‍റ് കണ്‍ട്രോളര്‍ ഓഫീസില്‍ നിന്നും ലഭ്യമാക്കേണ്ടതാണ്.
? പഞ്ചായത്ത് ലൈസന്‍സ്, ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം 90 ദിവസത്തിനകം അപേക്ഷിക്കുകയാണെങ്കില്‍ ഫീസ് മാത്രം ( രൂപ 750 ) ഒടുക്കുവരുത്തിയാല്‍ മതിയാകും.
? ഭക്ഷ്യ സംസ്ക്കരണ സംരംഭമാണെങ്കില്‍ ആയതിന് ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്‍റ് നല്‍കുന്ന ലൈസന്‍സ്/രജിസ്ട്രേഷന്‍റെ പകര്‍പ്പ്.
? കെട്ടിട നികുതി ഒടുക്കിയതിന്‍റെ രസീത് പകര്‍പ്പ്
? സ്വന്തം കെട്ടിടമാണെങ്കില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്.
? റെന്‍റ് ഡീഡ്/ലീസ് ഡീഡിന്‍റെ പകര്‍പ്പ്.
? പാക്കിംഗ് തുടങ്ങിയിട്ടില്ലാത്തവരും, തുടങ്ങി 90 ദിവസത്തിനുള്ളിലോ ആയവര്‍ നോട്ടറി പബ്ലിക്കിന്‍റെ (പാക്കിംഗ് തുടങ്ങിയിട്ടില്ല എന്ന് തെളിയിക്കുന്ന ) സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ്/പഞ്ചായത്ത് ലൈസന്‍സ് ലഭിച്ച് 90 ദിവസത്തിനകം ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ അനുമതി നേടിയിരിക്കണം. പാക്കിംഗ് തുടങ്ങി 90 ദിവസങ്ങള്‍ കഴിഞ്ഞാല്‍ പിഴ ഇനത്തില്‍ 5000 രൂപ കൂടി ഒടുക്കു വരുത്തേണ്ടതാണ്.
അഗ്നിശമന സേനാ വിഭാഗം
അഗ്നിശമന സേനാ വകുപ്പില്‍ നിന്നും ക്ലിയറന്‍സ് ആവശ്യമായിട്ടുള്ള വ്യവസായങ്ങള്‍ താഴെ സൂചിപ്പിക്കുന്നു.
ډ സ്ഫോടക വസ്തുക്കള്‍
ډ കരിമരുന്നുകള്‍
ډ വെടിവെയ്പ്പ്
ډ സ്പിരിറ്റ് അടങ്ങിയ ഉല്‍പ്പന്നങ്ങള്‍
ډ ഗന്ധകം
ډ ഓട് ഫാക്ടറികള്‍
ډ എല്‍.പി.ജി. ഉപയോഗിക്കുന്ന വ്യവസായങ്ങള്‍
ډ ഓല മേഞ്ഞ ഷെഡ്ഡുകളോടു കൂടിയ ഫാക്ടറി കെട്ടിടങ്ങള്‍
ډ തീപ്പെട്ടി
ډ അമ്ലങ്ങളുടെ നിര്‍മ്മാണം
ډ സിമന്‍റ് ഉല്‍പ്പന്നങ്ങള്‍
ډ കരിങ്കല്‍ ക്വാറി
ഇത്തരത്തിലുള്ള വ്യവസായങ്ങള്‍ക്ക് പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍ അനുസരിച്ചുള്ള രേഖകള്‍ സഹിതം തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേന അഗ്നിശമന സേനയുടെ അനുമതി വാങ്ങേണ്ടതാണ്. അതാതു സ്റ്റേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
സ്റ്റേഷന്‍ ഓഫീസര്‍ നിര്‍ദ്ദേശിക്കുന്ന ഫീസ് മിനിമം 100 രൂപ 0070-60-109-99 എന്ന ശീര്‍ഷകത്തില്‍ fee for NOC from fire and rescue as per D&O Rule എന്ന് രേഖപ്പെടുത്തി സ്റ്റേഷന്‍ ഓഫീസര്‍ മേലൊപ്പ് വെച്ച് ഫീസ് ഒടുക്കിയ ചലാന്‍ സഹിതം അപേക്ഷിക്കേണ്ടതാണ്.
അനുബന്ധ രേഖകള്‍ :
ډ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ (പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി) സെക്രട്ടറി മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ډ വ്യവസായ സ്ഥാപനത്തിന്‍റെ നാലു ഭാഗത്തുകൂടിയും ഫയര്‍ എഞ്ചിന്‍ പ്രവേശിക്കാനുള്ള വീതിക്ക് നിര്‍മ്മിത അളവില്‍ സ്ഥലം വിടേണ്ടതാണ്. (സൈറ്റ് പ്ലാന്‍)
ډ പുറത്തേക്ക് തള്ളി നില്‍ക്കുന്ന പാരപ്പറ്റിന്‍റെ അഗ്രഭാഗവും സ്ഥാപനത്തിന്‍റെ മതില്‍കെട്ടും തമ്മില്‍ 3.6 മീറ്റര്‍ (12 അടി) ഉയരം ഉണ്ടായിരിക്കണം. (ലേ-ഔട്ട് പ്ലാന്‍)
ډ പ്രത്യേകമായി തയ്യാറാക്കിയ സൈറ്റ് പ്ലാന്‍ നിര്‍ബന്ധം
ډ ഫയര്‍ഫോഴ്സ് നിശ്ചയിച്ചു നല്‍കിയിട്ടുള്ള അഗ്നിശമന ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതായി ബോധ്യപ്പെടണം.
ډ സ്ഥാപനത്തിന്‍റെ ഉടമസ്ഥാവകാശ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ډ സ്ഥാപനത്തിന്‍റെ സ്ഥാപിക്കുവാനുദ്ദേശിച്ചിട്ടുള്ള മെഷിനറികളുടെ വിശദീകരണം, ഇലക്ട്രിസിറ്റി കണക്ഷന്‍ ഡയഗ്രം ഇവ പ്രത്യേകം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം
ډ MSME മെമ്മോറാണ്ടത്തിന്‍റെ പകര്‍പ്പ്
ډ പി.സി.ബി യില്‍ നിന്നുള്ള എന്‍.ഒ.സി. കേരള പഞ്ചായത്ത് രാജ് ആക്ട്/മുന്‍സിപ്പല്‍ ആക്ട് കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ 2011, സ്ഫോടക വസ്തു നിര്‍മ്മാണ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് അഗ്നി ശമന സേനാ വിഭാഗം സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നത്.
ډ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി ആവശ്യപ്പെടുന്ന മറ്റു രേഖകള്‍
ഫയര്‍ ലൈസന്‍സിന്‍റെ കാലാവധി 1 വര്‍ഷമാണ്. കാലാവധി തീരുന്ന മുറയ്ക്ക് പുതിയ ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കേണ്ടതുമാണ്. ബില്‍ഡിംഗ് ലൈസന്‍സ് എടുക്കേണ്ടതും ഓരോ വര്‍ഷവും നിശ്ചയിച്ചിരിക്കുന്ന ഫീസ് അടച്ച് പുതുക്കേണ്ടതുമാണ്.
The food safety and standards Regulation 2011 പ്രകാരം ഏതുതരത്തിലുള്ള ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണം, പാക്കിംഗ് ആന്‍റ് ലേബലിംഗ്, വിതരണം, വില്‍പ്പന നടത്തിപ്പിന് നിയമാനുസൃതമായ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്ട്രേഷന്‍ നേടേണ്ടതാണ്. 12 ലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ള ചെറുകിട സംരംഭകര്‍ രജിസ്ട്രേഷനും 12 ലക്ഷത്തിന് മുകളിലുള്ള സംരംഭങ്ങള്‍ക്ക് ലൈസന്‍സും തരപ്പെടുത്തേണ്ടതാണ്. അതില്‍ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളില്‍ വില്‍പ്പന നടത്തുന്നവരും കയറ്റുമതി/ഇറക്കുമതി നടത്തുന്ന സംരംഭങ്ങളും പ്രതിദിനം 2 ടണില്‍ കൂടുതല്‍ ഉല്‍പ്പാദനമുള്ള ഭക്ഷ്യ യൂണിറ്റുകള്‍ തുടങ്ങിയവര്‍ 7500 രൂപ ഫീസടച്ച് സെന്‍ട്രല്‍ ലൈസന്‍സ് കരസ്ഥമാക്കേണ്ടതാണ്. ഫീസ് 0210-04-800-97-01 എന്ന ശീര്‍ഷകത്തില്‍ അടയ്ക്കാവുന്നതും ഫോറം നമ്പര്‍ ബിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതുമാണ്.
മേല്‍പ്പറഞ്ഞവയില്‍പ്പെടാത്ത 12 ലക്ഷത്തിനു മുകളിലുള്ള കച്ചവടക്കാര്‍ പരമാവധി 5000 രൂപ ഫീസടച്ച് സ്റ്റേറ്റിന്‍റെ ലൈസന്‍സ് ലഭ്യമാക്കേണ്ടതാണ്. മറ്റു ചെറുകിട സംരംഭങ്ങള്‍/പെറ്റി കച്ചവടക്കാര്‍ ( 12 ലക്ഷത്തിനു താഴെ ) 100 രൂപ അപേക്ഷാഫീസ് ഒടുക്കി ഫോറം എ ഷെഡ്യൂള്‍ഡ് 2 പ്രകാരം രജിസ്ട്രേഷനുള്ള അപേക്ഷ നല്‍കേണ്ടതും 0210-040-800-97-02 എന്ന ശീര്‍ഷകത്തില്‍ ഫീസ് അടക്കേണ്ടതുമാണ്. അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്.
ډ ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷ ഫോറം പൂരിപ്പിക്കുക.
ډ സംരംഭകന്‍റെ 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍
ډ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പ്
ډ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റിയില്‍ നിന്നും സ്ഥാപനത്തിന് നല്‍കിയിട്ടുള്ള ലൈസന്‍സിന്‍റെ പകര്‍പ്പ്
ډ ടി സ്ഥാപനം ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ പേരുവിവരം അവരുടെ പൂര്‍ണ്ണമായ മേല്‍വിലാസം അടങ്ങുന്ന പട്ടിക.
ډ ഓരോ തൊഴിലാളിയും കൈകാര്യം ചെയ്യുന്ന തൊഴില്‍ വിഭാഗം
ډ ജോലിക്കാര്‍ അടുത്ത കാലത്ത് നടത്തിയിട്ടുള്ള മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ്.
ډ വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് (വെള്ളം ഉപയോഗിക്കുന്നവയുമായി ബന്ധപ്പെട്ടവയ്ക്ക്)
കേരള സര്‍ക്കാരിന്‍റെ GO(P) No.51/2012/F&WLD Dtd 19/4/12 ഉത്തരവ് പ്രകാരം മരാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരം അതാത് ടെറിറ്റോറിയല്‍ ഡി.എഫ്.ഒ മാര്‍ക്കായി നല്‍കിയിട്ടുണ്ട്.
30.10.12 നു ശേഷം ആരംഭിക്കുന്ന യൂണിറ്റുകള്‍ സര്‍ക്കാരിന് One time payment ആയി ഫീസ് The Principal Chief Conservator for Forest and Chairman of the State Level Empowered committee ക്ക് തുക അടക്കാവുന്നതാണ്.
പുതിയ യൂണിറ്റ് ആരംഭിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ നിരാക്ഷേപ പത്രം/ലൈസന്‍സിനു വേണ്ടി ഓതറൈസ്ഡ് ഓഫീസ് ആയ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കേണ്ടതും അനുമതി ലഭ്യമാകുന്ന പക്ഷം വനംവകുപ്പ് ആയത് ലൈസന്‍സ് നല്‍കുന്നതുമാണ്. അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതാണ്.
ډ അപേക്ഷ പൂരിപ്പിക്കുക.
ډ MSME രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
ډ സംരംഭകന്‍റെ പ്രായം തെളിയിക്കുന്ന രേഖ
ډ സംരംഭകന്‍റെ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പ്
ډ സ്വന്തം സ്ഥലത്താണ് സംരംഭം ആരംഭിക്കുന്നതെങ്കില്‍ ടി സ്ഥലത്തിന്‍റെ കരം ഒടുക്കിയതിന്‍റെ രശീതി.
ډ വാടക കരാര്‍/ലീസ് എഗ്രിമെന്‍റ്
ډ ഫാക്ടറി ഷെഡ് നിര്‍മ്മിക്കുവാനുദ്ദേശിക്കുന്ന സ്ഥലത്തിന്‍റെ സൈറ്റ് പ്ലാന്‍
ډ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്.
ډ പഞ്ചായത്ത് ലൈസന്‍സ് ഉണ്ടെങ്കില്‍ ആധാരത്തിന്‍റെ പകര്‍പ്പ്
ډ മെഷിനറികളുടെ വിശദവിവരം/പവര്‍ലോഡ് വ്യക്തമാക്കിയിരിക്കണം.
ഖനനം, പാറപൊടിക്കല്‍ തുടങ്ങിയ സംരംഭങ്ങള്‍ മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ അനുമതി നേടേണ്ടതായിട്ടുണ്ട്. KMMC Act പ്രകാരം താഴെ പറയുന്ന രേഖകളുമായി ജില്ലാ മൈനിംഗ് ആന്‍റ് ജിയോളജി ഓഫീസര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്.
ډ പൂരിപ്പിച്ച അപേക്ഷാ ഫോറം
ډ 1000 രൂപ ഒടുക്കിയതിന്‍റെ ട്രഷറി ചെലാന്‍
ډ ഫോറം സി യിലുള്ള ഇന്‍കം ടാക്സ് ക്ലിയറന്‍സ് അല്ലെങ്കില്‍ 100 രൂപ മുദ്രപത്രത്തില്‍ നോട്ടറി പബ്ലിക് അറ്റസ്റ്റ് ചെയ്ത ഒരു സത്യവാങ്/അഫിഡവിറ്റ്
ډ 50 രൂപ മുദ്രപത്രത്തില്‍ തയ്യാറാക്കി സത്യവാങ്-മലിന വസ്തുക്കള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നു എന്ന് സൂചിപ്പിക്കുന്നത്.
ډ പരിസ്ഥിതി സംരംഭിപ്പിച്ചു കൊള്ളാമെന്നുള്ള 50 രൂപ മുദ്രപത്രത്തില്‍ തയ്യാറാക്കി സത്യവാങ്/അഫിഡവിറ്റ്
ډ സൈറ്റ് പ്ലാന്‍, ഭൂമിയേക്കുറിച്ചുള്ള വിശദീകരണം തുടങ്ങിയവയും സമര്‍പ്പിക്കേണ്ടതാണ്.
ډ സംരംഭകനെ സംബന്ധിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പ്
ഒരു വര്‍ഷത്തേക്ക് അനുമതി ലഭ്യമാകുന്നത്.
വ്യാവസായികാവശ്യങ്ങള്‍ക്ക് ജലം ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
അമിത ഭൂജല ചൂഷണ മേഖലകളായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളില്‍കുടിവെള്ളത്തിനും വീട്ടാവശ്യങ്ങള്‍ക്കും, മറ്റ് സ്ഥലങ്ങളില്‍ വ്യവസായിക-അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും ജലം ഉപയോഗിക്കുന്നതിന് കേന്ദ്ര ഭൂജല ബോര്‍ഡിന്‍റെ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്.
അമിത ഭൂജല ചൂഷണ മേഖലയില്‍ ദിവസേന 25,000 ലിറ്റര്‍ വരെയും ക്രിട്ടിക്കല്‍ മേഖലയില്‍ നിന്നും 50,000 ലിറ്റര്‍ വരെയും സെമിക്രിട്ടിക്കല്‍ മേഖലകളില്‍ നിന്നും 1,00,000 ലിറ്റര്‍ വരെയും വ്യാവസായികാവശ്യങ്ങള്‍ക്ക് ജലം ഉപയോഗിക്കുന്നതിന് ഭൂജല അതോറിറ്റിയില്‍ നിന്നും മുന്‍കൂറായി അനുമതി വാങ്ങേണ്ടതില്ല. എന്നാല്‍ മേല്‍പ്പറഞ്ഞ ഒഴിവ് വെള്ളം അസംസ്കൃതവസ്തുവായി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്ക് ബാധകമല്ല.
അതായത് സോഡാഫാക്ടറി, ഐസ്ഫാക്ടറി, കുപ്പിവെള്ളക്കമ്പനി തുടങ്ങിയ വ്യവസായങ്ങള്‍ക്ക് ജലം ഉപയോഗിക്കുന്നതിനും മേല്‍സൂചിപ്പിച്ച അളവിനേക്കാള്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കേണ്ട സ്ഥാപനങ്ങള്‍ക്കും ഭൂജല അതോറിറ്റിയില്‍ നിന്നും മുന്‍കൂറായി അനുമതി വാങ്ങേണ്ടതുണ്ട്.
ഇതിന് ആദ്യമായി, ഉപയോഗിക്കാനുദ്ദേശിക്കുന്ന ജല സ്രോതസ്സില്‍ നിന്നും, അടുത്തുള്ള ജലസ്രോതസ്സുകളെ ബാധിക്കാത്ത വിധം, ഒരു മണിക്കൂറില്‍ എത്ര ജലം ഊറ്റിയെടുക്കാമെന്നും ഇപ്രകാരം ദിവസത്തില്‍ എത്ര മണിക്കൂര്‍ ഊറ്റിയെടുക്കാമെന്നും ശാസ്ത്രീയമായി പഠിച്ച് വിലയിരുത്തേണ്ടതാണ്. ( പ്രസ്തുത പഠനത്തിനുള്ള സംവിധാനം ഭൂജല വകുപ്പില്‍ ലഭ്യമാണ്. നിശ്ചിത നിരക്കില്‍ പണമടക്കണമെന്ന് മാത്രം. കുഴല്‍ കിണറുകളിലെ ജലലഭ്യത വര്‍ഷത്തിലെ മിക്കവാറും സമയങ്ങളില്‍ പരിശോധിക്കാമെങ്കിലും തുറന്ന കിണര്‍ ( കുളം ഉള്‍പ്പെടെയുള്ളവ ) ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളിലെ ഭൂജല ലഭ്യത പഠിക്കുന്നതിന് ഏപ്രില്‍, മെയ് മാസങ്ങളില്‍ മാത്രമേ സാധിക്കുകയുള്ളൂ)
ഇപ്രകാരം സ്രോതസ്സിന്‍റെ ജലലഭ്യത പഠിച്ചതിനു ശേഷം കേന്ദ്ര ഭൂജല ബോര്‍ഡ് നിഷ്കര്‍ഷിച്ചിട്ടുള്ള മാതൃകയിലുള്ള അപേക്ഷാഫോറത്തില്‍ ഭൂജല വകുപ്പില്‍ അപേക്ഷിക്കുകയും ( പ്രോജക്ട് റിപ്പോര്‍ട്ടിന്‍റെ 8 പകര്‍പ്പ് സഹിതം ) വേണം. പ്രസ്തുത അപേക്ഷകള്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാ തല അവലോകന സമിതിയില്‍ ചര്‍ച്ച ചെയ്യുകയും ആയതിന്‍റെ മിനുട്സ് സഹിതം ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ കേരള ഭൂജല അതോറിറ്റിക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.
ജില്ലാ തല അവലോകന സമിതിയില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ കണ്‍വീനറും, കേന്ദ്ര ഭൂജല അതോറിറ്റിയിലെ ഹൈഡ്രോജിയോളജിസ്റ്റ്, ജില്ലാ വ്യവസായ കേന്ദ്രം പ്രതിനിധി, വ്യവസായ രംഗത്തെ പ്രതിനിധികള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ പ്രതിനിധി തുടങ്ങിയവര്‍ അംഗങ്ങളാണ്.
( ഭൂജല അതോറിറ്റി എന്നത് ഭൂജല വകുപ്പല്ല എങ്കിലും ഭൂജല വകുപ്പിലെ എല്ലാ ഓഫീസര്‍മാരും ഭൂജല അതോറിറ്റിയുടെ ഉദ്യോഗസ്ഥډാരാണ്. ഭൂജല അതോറിറ്റിക്ക് ജില്ലാ തലത്തില്‍ ഓഫീസുകളില്ല. ഭൂജല അതോറിറ്റിയുടെ യോഗം സാധാരണ ഗതിയില്‍ രണ്ട് മാസത്തിലൊരിക്കലാണ് കൂടാറുള്ളത് )
ജില്ലകളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ ഭൂജല അതോറിറ്റിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ ഭൂജല വകുപ്പ് ഡയറക്ടറുടെ ( ഭൂജല അതോറിറ്റിയുടെ സെക്രട്ടറി ) ഉത്തരവായി എത്തിയതിനു ശേഷം മാത്രമെ പഞ്ചായത്ത് ലൈസന്‍സ്, മറ്റ് നടപടികള്‍ എന്നിവയിലേക്ക് കടക്കേണ്ടതുള്ളൂ.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ആക്ട്
ഗുണമേന്മയുള്ള സാധനസാമഗ്രികളും സേവനങ്ങളും ഉപയോഗക്രമങ്ങളും ഉപഭോക്താവിന്‍റെ തൃപ്തിക്കനുസരിച്ച് നല്‍കുവാന്‍ സുനിയന്ത്രിതവുമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന് 1986 ല്‍ നിലവില്‍ വന്ന സുപ്രധാന നിയമ നിര്‍മ്മാണമാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ആക്ട്. ആക്ടിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ പ്രമുഖമായത് ഉപഭോക്താവിന്‍റെ ഉന്നമനത്തിനും താല്‍പ്പര്യ സംരക്ഷണത്തിനും ഉതകുന്ന രീതിയില്‍ ബി.ഐ.എസിനെ മറ്റൊരു സര്‍ക്കാര്‍ തല ഉപകരണമാക്കി മാറ്റുക എന്നതായിരുന്നു.
ബി.ഐ.എസിന്‍റെ പ്രധാന പ്രവര്‍ത്തന മേഖല
ദേശീയ മാനക ( സ്റ്റാന്‍ഡേര്‍ഡ് ) സ്ഥാപനം എന്ന നിലയില്‍ ബി.ഐ.എസ് ഉപഭോക്താക്കളുടെ താല്‍പ്പര്യ സംരക്ഷണം നിര്‍വ്വഹിക്കുന്നത് പ്രധാനമായും രണ്ടു വിധത്തിലാണ്. ഒന്ന് മാനകങ്ങള്‍ അഥവാ സ്റ്റാന്‍ഡേര്‍ഡുകളുടെ സാങ്കേതിക സൃഷ്ടി രണ്ട് സാക്ഷ്യപത്ര പദ്ധതി.
സ്റ്റാന്‍ഡേര്‍ഡുകളുടെ സാങ്കേതിക സൃഷ്ടി
സമ്പദ്ഘടനയുടെ എല്ലാ തലത്തിലും വേണ്ടി വരുന്ന സ്റ്റാന്‍ഡേര്‍ഡുകളുടെ നിര്‍മ്മാണവും അതിന്‍റെ പ്രോത്സാഹനവും ബി.ഐ.എസ്സില്‍ നിക്ഷിപ്തമാണ്. ഉല്‍പ്പന്നങ്ങളുടെ ഉത്തമ ഗുണനിലവാരവും, സുരക്ഷയും പ്രവര്‍ത്തനക്ഷമതയും പ്രതിപാദിക്കപ്പെടുന്ന സ്റ്റാന്‍ഡേര്‍ഡുകള്‍ നിര്‍ദ്ദിഷ്ട ഉല്‍പ്പന്നങ്ങളുടെ പ്രായോഗിക രീതികളും വെളിവാക്കപ്പെടുന്നവയാണ്.
സാക്ഷിപത്ര പദ്ധതി
1986 ലെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം പ്രസ്തുത പദ്ധതി നടപ്പിലാക്കുന്ന ഉല്‍പ്പാദനം സ്വമനസ്സാലെ വ്യവസ്ഥാപിതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവലംബിച്ചുകൊണ്ട് ദേശീയ മാനകങ്ങള്‍ക്ക് അനുസരണമായി ഉല്‍പ്പന്നങ്ങളുടെ ഗുണമേډ ഉറപ്പുവരുത്തുവാന്‍ കഴിയുന്നു. അത്തരം ഉല്‍പ്പന്നങ്ങളില്‍ കാണുന്ന കടക മുദ്ര ഒരു സാധാരണ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം മൂന്നാമതൊരു ഏജന്‍സിയായ ആകട നല്‍കുന്ന ഗുണമേډയുടെ പ്രതീകമാണ്.
പ്രൊഡക്ട് സര്‍ട്ടിഫിക്കറ്റ്
ഉല്‍പ്പാദന യൂണിറ്റുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന ലൈസന്‍സ് കടക മാര്‍ക്ക് ക്വാളിറ്റി പ്രൊഡക്ട് സര്‍ട്ടിഫിക്കറ്റ് എന്നറിയപ്പെടുന്നു. വെള്ളം ഉല്‍പ്പന്നമാക്കുന്നതിന് കടക മാര്‍ക്ക് നിര്‍ബന്ധമാണ്.
1974 ലെ ജല മലിനീകരണ നിയന്ത്രണ നിയമം നടപ്പാക്കാനായി രൂപീകരിച്ച കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിന്നീട് 1981 ലെ വായു മലിനീകരണ നിയന്ത്രണ നിയമവും 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്‍ കീഴിലുള്ള ചട്ടങ്ങളും നടപ്പിലാക്കി വരുന്നു. വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ടി നിയമങ്ങള്‍ക്ക് വിധേയമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതി പത്രം നേടിയിരിക്കേണ്ടതാണ്.
1. ഏതെല്ലാം രീതിയിലുള്ള അനുമതി പത്രം നേടണം?
മലിനീകരണ നിയന്ത്രണ ബോര്‍ഡ് രണ്ട് തരത്തിലുള്ള അനുമതിപത്രം നല്‍കിവരുന്നു.
എ) സ്ഥാപനാനുമതി
വ്യവസായ സ്ഥാപനം തുടങ്ങുന്നതിനു മുമ്പായി സ്ഥലത്തിന്‍റെ അനുയോജ്യത പരിശോധിച്ച് ബോര്‍ഡ് സ്ഥാപനാനുമതി നല്‍കുന്നു. ഇതിനായി ഫോം നമ്പര്‍ കഢ/ക എ പ്രകാരമുള്ള അപേക്ഷ അതില്‍ പറഞ്ഞിരിക്കുന്ന അനുബന്ധങ്ങളും ഫീസും സഹിതം ബോര്‍ഡിന്‍റെ അതാത് ജില്ലാ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഇത് സാധാരണയായി മൂന്ന് വര്‍ഷത്തെ കാലാവധിക്കാണ് നല്‍കി വരുന്നത്. ഈ കാലയളവിനുള്ളില്‍ സ്ഥാപനം പ്രവര്‍ത്തന സജ്ജമാകാത്ത പക്ഷം അനുമതി പത്രം പുതുക്കി വാങ്ങേണ്ടതാണ്.
ബി) പ്രവര്‍ത്തനാനുമതി
ബോര്‍ഡില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കുന്ന സ്ഥാപനാനുമതി അനുസരിച്ച് സ്ഥാപിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പായി ഫോം നമ്പര്‍ കഢ/ക എ പ്രകാരമുള്ള അപേക്ഷ അതില്‍ പറഞ്ഞിരിക്കുന്ന അനുബന്ധങ്ങളും ഫീസും സഹിതം ജില്ലാ ഓഫീസുകളില്‍ സമര്‍പ്പിക്കണം. ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥാപനം പരിശോധിച്ച് മൂന്ന് വര്‍ഷക്കാലാവധിക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നു. കാലാവധി തീരുന്നതിന് മൂന്ന് മാസം മുമ്പായി വീണ്ടും വീണ്ടും ബോര്‍ഡില്‍ അപേക്ഷിച്ച് അനുമതി പത്രം പുതുക്കി വാങ്ങേണ്ടതും അല്ലാത്ത പക്ഷം പിഴ ഈടാക്കുന്നതുമാണ്.
2. അനുമതി പത്രത്തിന് അപേക്ഷിക്കേണ്ടതെങ്ങനെ?
ഫോം നമ്പര്‍ 4/1 എ യിലാണ് അനുമതി പത്രത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോം ബോര്‍ഡിന്‍റെ തിരുവനന്തപുരത്തുള്ള കേന്ദ്ര ഓഫീസില്‍ നിന്നോ, ജില്ലാ ഓഫീസുകളില്‍ നിന്നോ സൗജന്യമായി ലഭിക്കും. ബോര്‍ഡിന്‍റെ വെബ്സൈറ്റില്‍ (www.keralapcb.org) നിന്നും ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാഫോമും ഇതിനായി ഉപയോഗിക്കാവുന്നതാണ്.
സ്ഥാപന ഉടമയുടെ പേരും വിലാസവും ഉള്‍പ്പെടെ സ്ഥാപനത്തെ സംബന്ധിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും അപേക്ഷ ഫോമില്‍ പൂരിപ്പിക്കേണ്ടതാണ്. ടി സ്ഥാപനവുമായി ബന്ധപ്പെടാത്ത കാര്യങ്ങള്‍ ബാധകമല്ല എന്ന് രേഖപ്പെടുത്തേണ്ടതാണ്.
3. അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ട രേഖകള്‍
എ) സൈറ്റ് പ്ലാന്‍ 100 മീറ്റര്‍ ചുറ്റളവിലുള്ള ( ക്രഷറാണെങ്കില്‍ 200 മീറ്റര്‍ ) വീടുകള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവയുടെ സ്ഥാനം രേഖപ്പെടുത്തിയിരിക്കണം. കൂടാതെ ജലസ്രോതസ്സുകളും റോഡുകളും പ്ലാനില്‍ കാണിച്ചിരിക്കണം.
ബി) ഉല്‍പ്പാദന പ്രക്രിയ വിശദീകരിക്കുന്ന ചാര്‍ട്ട് അസംസ്കൃത പദാര്‍ത്ഥങ്ങള്‍ മുതല്‍ ഉല്‍പ്പന്നങ്ങള്‍ വരെയുള്ള ഉല്‍പ്പാദനത്തിലെ വിവിധ ഘട്ടങ്ങള്‍ കാണിക്കുന്ന രേഖാചിത്രം.
സി) പാഴ്ജല ശുദ്ധീകരണ സംവിധാനത്തിലെ വിവിധ പ്രവര്‍ത്തന പ്രക്രിയകളുടെ രേഖാചിത്രം സഹിതം വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട്. ഖരമാലിന്യങ്ങള്‍ (സ്ലഡ്ജ്) കൈകാര്യം ചെയ്യാനുള്ള സംവിധാനത്തിന്‍റെ വിശദാംശങ്ങളും ഉള്‍പ്പെടുത്തണം.
ഡി) ആകെ സ്ഥിരമുതല്‍മുടക്ക് സാക്ഷ്യപ്പെടുത്തുന്നതിന് 50/- രൂപ മുദ്രപ്പത്രത്തിലെഴുതിയ സത്യവാങ്മൂലം അല്ലെങ്കില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റിന്‍റെ സാക്ഷ്യപത്രം. (ഭൂമി,കെട്ടിടം, പ്ലാന്‍റ് യന്ത്ര സാമഗ്രികള്‍ എന്നിവയുടെ മൂല്യശോഷണം ഉള്‍പ്പെടുത്താത്ത വിലയാണ് ആകെ സ്ഥിര മുതല്‍മുടക്കായി കണക്കാക്കേണ്ടത്. ഭൂമി, കെട്ടിടം പാട്ടത്തിനെടുത്തതാണെങ്കില്‍ വാര്‍ഷിക പാട്ടത്തുകയുടെ 20 മടങ്ങ് ഭൂമി കെട്ടിട വിലയായി നിശ്ചയിക്കേണ്ടതാണ്.
വ്യവസായ സ്ഥാപനങ്ങളെ മുതല്‍മുടക്കിന്‍റെ അടിസ്ഥാനത്തില്‍ ചെറുകിട, ഇടത്തരം, വന്‍കിട സ്ഥാപനങ്ങള്‍ എന്നും വ്യവസായ സ്ഥാപനങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മലിനീകരണത്തിന്‍റെ കാഠിന്യമനുസരിച്ച് ചുവപ്പ്, ഓറഞ്ച്, പച്ച എന്നും തരംതിരിച്ചിട്ടുണ്ട്. പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെടാത്ത വ്യവസായങ്ങള്‍ ബോര്‍ഡ് പ്രത്യേകം നിഷ്കര്‍ഷിച്ചാല്‍ മാത്രമേ അനുമതി നേടേണ്ടതുള്ളൂ. ഇപ്രകാരം വ്യവസായങ്ങളെ തരംതിരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അനുമതി പത്രത്തിനുള്ള ഫീസും വ്യവസായ സ്ഥാപനങ്ങള്‍ അടുത്തുള്ള വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും നിന്ന് പാലിക്കേണ്ടതായ ദൂരപരിധിയും നിശ്ചയിച്ചിരിക്കുന്നു. ദൂരപരിധി സംബന്ധിച്ച പട്ടിക ചുവടെ ചേര്‍ക്കുന്നു.
പട്ടിക 1 : ദൂരപരിധി
ക്രമ നമ്പര്‍ |
വ്യവസായം |
കുറഞ്ഞ ദൂരപരിധി മീറ്ററില്‍ |
||
|
തരം |
വിഭാഗം |
വീടുകളില്‍ നിന്നും |
മറ്റ് സ്ഥാപനങ്ങളില്‍ നിന്നും |
1 |
ചെറുകിട |
ചുവപ്പ് ഓറഞ്ച് പച്ച |
25 10 3 |
50 15 5 |
2 |
ഇടത്തരം |
ചുവപ്പ് ഓറഞ്ച് പച്ച |
50 15 6 |
100 25 10 |
3 |
വന്‍കിട |
ചുവപ്പ് ഓറഞ്ച് പച്ച |
100 40 15 |
100 60 30 |
വായുമലിനീകരണം ഉള്‍പ്പെടെ മുഖ്യമായുള്ള സ്ഥാപനമാണെങ്കില്‍ കൂടുതല്‍ മലിനീകരണത്തിന് ഇടയാക്കുന്ന ഉപകരണം സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തില്‍ നിന്നുള്ള ദൂരവും ജലമലിനീകരണ സാധ്യത മുഖ്യമായുള്ള സ്ഥാപനമാണെങ്കില്‍ പാഴ്ജല നിര്‍ഗമസ്ഥാനത്തില്‍ നിന്നുള്ള ദൂരവും, ഇത് രണ്ടും പ്രധാനമായുള്ള സ്ഥാപനമാണെങ്കില്‍ മേല്‍പ്പറഞ്ഞതില്‍ കുറഞ്ഞ ദൂരമായിരിക്കും ദൂരപരിധിയായി പരിഗണിക്കുക.
കരിങ്കല്ല് പൊട്ടിക്കുന്ന ക്രഷര്‍ യൂണിറ്റുകള്‍ക്ക് മേല്‍പ്പറഞ്ഞ ദൂരപരിധി ബാധകമല്ല. അവ സ്ഥാപിക്കുന്നതിന് വീടുകള്‍, ആരാധനാലയങ്ങള്‍, മറ്റു കെട്ടിടങ്ങള്‍, റോഡുകള്‍ എന്നിവയില്‍ നിന്നുള്ള കുറഞ്ഞ അകലം 200 മീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. മലിനീകരണം കുറയ്ക്കത്തക്ക രീതിയില്‍ ഭൂപ്രകൃതി അനുയോജ്യമാവുകയോ ആധുനിക സംവിധാനങ്ങള്‍ സ്ഥാപിക്കുകയോ ചെയ്യുകയാണെങ്കില്‍ പുതിയ ക്രഷറുകള്‍ സ്ഥാപിക്കുന്നതിന് മേല്‍പ്പറഞ്ഞ ദൂരപരിധി കുറഞ്ഞത് 150 മീറ്റര്‍ ആകുന്നു.
വിവിധ നിയമങ്ങള്‍ പ്രകാരം ബോര്‍ഡ് വ്യവസായങ്ങള്‍ക്ക് നല്‍കുന്ന അനുമതികളെല്ലാം സംയോജിപ്പിച്ചിട്ടുള്ളതിനാല്‍ അപേക്ഷ ഒന്ന് മതി. പ്രതിവര്‍ഷം നല്‍കേണ്ട ഫീസാണ് പട്ടിക 2 ല്‍ കാണിച്ചിട്ടുള്ളത്. 3 വര്‍ഷത്തേക്ക് ഒന്നിച്ച് അനുമതി നല്‍കുന്നതിനാല്‍ പ്രതിവര്‍ഷ ഫീസിന്‍റെ മൂന്നിരട്ടിയാണ് അടക്കേണ്ടത്. ഓറഞ്ച് വിഭാഗത്തിലുള്ളവയ്ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ 6 വര്‍ഷത്തേക്കും ഗ്രീന്‍ വിഭാഗത്തിലുള്ളവയ്ക്ക് 9 വര്‍ഷത്തേക്കും ഒന്നിച്ച് അനുമതി നേടാനുള്ള അവസരമുണ്ട്.
പട്ടിക 2 : ഫീസ് ഘടന
ക്രമ നമ്പര്‍ |
മുതല്‍ മുടക്ക് (രൂപയില്‍) |
വാര്‍ഷിക ഫീസ് (രൂപയില്‍)
|
||
വിഭാഗം
|
||||
ചുവപ്പ് |
ഓറഞ്ച് |
പച്ച |
||
1 |
1 ലക്ഷം വരെ |
540 |
490 |
440 |
2 |
1 മുതല്‍ 2 ലക്ഷത്തിന് താഴെ |
640 |
590 |
540
|
3 |
2 മുതല്‍ 3 ലക്ഷത്തിന് താഴെ |
740 |
690 |
640 |
4 |
3 മുതല്‍ 4 ലക്ഷത്തിന് താഴെ |
840 |
790 |
790
|
5 |
4 മുതല്‍ 5 ലക്ഷത്തിന് താഴെ |
940 |
890 |
840 |
6 |
5 ലക്ഷം |
1140 |
1040 |
940
|
7 |
5 മുതല്‍ 6 ലക്ഷത്തിന് താഴെ |
1470 |
|
1270 |
8 |
6 മുതല്‍ 7 ലക്ഷത്തിന് താഴെ |
1570 |
1470 |
1370 |
9 |
7 മുതല്‍ 8 ലക്ഷത്തിന് താഴെ |
1670 |
1570 |
1470 |
10 |
8 മുതല്‍ 9 ലക്ഷത്തിന് താഴെ |
1770 |
1670 |
1570 |
11 |
9 മുതല്‍ 10 ലക്ഷത്തിന് താഴെ |
1870 |
1770 |
1670 |
12 |
10 ലക്ഷം |
2370 |
3120 |
1920 |
13 |
10 മുതല്‍ 15 ലക്ഷത്തിന് താഴെ |
3370 |
3120 |
2920 |
14 |
15 മുതല്‍ 20 ലക്ഷത്തിന് താഴെ |
3670 |
3420 |
3170 |
15 |
20 മുതല്‍ 25 ലക്ഷത്തിന് താഴെ |
3970 |
3670 |
3420 |
16 |
25 മുതല്‍ 30 ലക്ഷത്തിന് താഴെ |
4420 |
4020 |
3670 |
17 |
30 മുതല്‍ 35 ലക്ഷത്തിന് താഴെ |
5440 |
4640 |
3670 |
18 |
35 മുതല്‍ 40 ലക്ഷത്തിന് താഴെ |
5440 |
4640 |
4170 |
19 |
40 മുതല്‍ 50 ലക്ഷത്തിന് താഴെ |
6560 |
5600 |
4800 |
20 |
50 മുതല്‍ 75 ലക്ഷത്തിന് താഴെ |
12000 |
10000 |
8000 |
21 |
75 മുതല്‍ 100 ലക്ഷത്തിന് താഴെ |
15000 |
12000 |
10000 |
22 |
1 മുതല്‍ 5 കോടിയ്ക്ക് താഴെ |
20000 |
17000 |
14000 |
23 |
5 മുതല്‍ 10 കോടിയ്ക്ക് താഴെ |
35000 |
25000 |
20000 |
24 |
10 മുതല്‍ 25 കോടിയ്ക്ക് താഴെ |
70000 |
60000 |
50000 |
25 |
25 മുതല്‍ 50 കോടിയ്ക്ക് താഴെ |
100000 |
80000 |
70000 |
26 |
50 മുതല്‍ 100 കോടിയ്ക്ക് താഴെ |
120000 |
100000 |
80000 |
27 |
100 മുതല്‍ 150 കോടിയ്ക്ക് താഴെ |
140000 |
110000 |
90000 |
28 |
150 മുതല്‍ 200 കോടിയ്ക്ക് താഴെ |
200000 |
160000 |
120000 |
29 |
200 മുതല്‍ 250 കോടിയ്ക്ക് താഴെ |
250000 |
200000 |
180000 |
30 |
250 മുതല്‍ 300 കോടിയ്ക്ക് താഴെ |
300000 |
240000 |
180000 |
31 |
300 മുതല്‍ 400 കോടിയ്ക്ക് താഴെ |
400000 |
320000 |
240000 |
32 |
400 മുതല്‍ 500 കോടിയ്ക്ക് താഴെ |
500000 |
400000 |
300000 |
33 |
500 മുതല്‍ 600 കോടിയ്ക്ക് താഴെ |
600000 |
480000 |
360000 |
34 |
600 മുതല്‍ 700 കോടിയ്ക്ക് താഴെ |
700000 |
560000 |
420000 |
35 |
700 മുതല്‍ 800 കോടിയ്ക്ക് താഴെ |
800000 |
640000 |
480000 |
36 |
800 മുതല്‍ 900 കോടിയ്ക്ക് താഴെ |
900000 |
720000 |
540000 |
37 |
900 മുതല്‍ 1000 കോടിയ്ക്ക് താഴെ |
1000000 |
800000 |
600000 |
38 |
1000 കോടിയ്ക്കും അതിനു മുകളിലും |
മൂലധനത്തിന്‍റെ 0.01% |
മൂലധനത്തിന്‍റെ 0.008% |
മൂലധനത്തിന്‍റെ 0.006% |
ബോര്‍ഡിന്‍റെ ജില്ലാ ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥാപനം/സ്ഥലം സന്ദര്‍ശിക്കുകയും നിബന്ധനാ വിധേയമായ അനുമതി വസ്തുക്കള്‍ എന്നിവയുടെ അളവ് ഗുണനിലവാരം ശുദ്ധീകരണ സംവിധാനങ്ങള്‍ നല്‍കുന്ന പ്രവര്‍ത്തന അനുമതി പത്രം നിര്‍മ്മാണ ഘട്ടത്തിലെ മലിനീകരണ സാധ്യത കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്ഥാപനാനുമതി പത്രത്തില്‍ ബോര്‍ഡിന്‍റെ ഓഫീസുകളില്‍ സമര്‍പ്പിച്ചാല്‍ അവയുടെ പര്യാപ്തത സംബന്ധിച്ച് സൗജന്യമായി ഉപദേശം നല്‍കുന്നതാണ്.
വിവിധ വിഭാഗങ്ങളില്‍ പെടുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് ബോര്‍ഡിന്‍റെ ജില്ല മേഖല കേന്ദ്ര ഓഫീസുകളെ താഴെ പറയുന്ന പ്രകാരം ചുമതലപ്പെടുത്തിയിരിക്കുന്നു.
വിഭാഗം |
മുതല്‍മുടക്ക് (രൂപയില്‍) |
ചുമതല
|
പച്ച |
എല്ലാം |
ജില്ലാ ഓഫീസ് |
10 കോടി |
ജില്ലാ ഓഫീസ് |
|
ഓറഞ്ച് |
10-50 കോടി |
മേഖലാ ഓഫീസ് |
50 കോടി |
കേന്ദ്ര ഓഫീസ് |
|
1 കോടി |
ജില്ലാ ഓഫീസ് |
|
ചുവപ്പ് |
1-10 കോടി |
മേഖലാ ഓഫീസ് |
10 കോടി |
കേന്ദ്ര ഓഫീസ് |
അവസാനം പരിഷ്കരിച്ചത് : 3/13/2020