ജീവനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമായി 10 ദേശീയ അവാര്‍ഡുകള്‍ നല്‍കിവരുന്നു. കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, അസ്ഥി സംബന്ധമായ വൈകല്യം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, അന്ധത, മെല്‍ല്‍ ഇല്‍നസ്, ഓട്ടിസം, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി, ലപ്രസി ക്യൂവേര്‍ഡ് എന്നീ വൈകല്യമുള്ള സര്‍ക്കാര്‍/സ്വകാര്യ/പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്തുന്നവര്‍ക്കുമായിട്ടാണ് ഈ അവാര്‍ഡ് നല്‍കുന്നത്.
വൈകല്യമുള്ളവര്‍ക്ക് ജോലിനല്‍കുന്ന സ്ഥാപനങ്ങള്‍ക്കും, പ്ലേസ്‌മെന്‍റ് ഓഫീസേഴ്‌സ്/ഏജന്‍സി വികലാംഗര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മികച്ച വ്യക്തികള്‍ക്കും, മികച്ച ക്ഷേമ സ്ഥാപനങ്ങള്‍ക്കും, വികലാംഗരായ വ്യക്തികളുടെ പുരോഗമനത്തിനായുള്ള റിസര്‍ച്ചിനും വികലാംഗരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മികച്ച ജില്ലകള്‍ക്കും, മികച്ച ലോക്കല്‍ ലെവല്‍ കമ്മിറ്റികള്‍ക്കും മികച്ച ചാനലൈസിംഗ് ഏജന്‍സിക്കും, വ്യക്തിപരമായ നേട്ടങ്ങള്‍ കൈവരിച്ച വികലാംഗ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവാര്‍ഡുകള്‍ നല്‍കുന്നു.
കേന്ദ്രഗവണ്‍മെന്‍റ് വകുപ്പായ മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റീസ് & എംപവര്‍മെന്‍റ് ഓരോ വര്‍ഷവും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നു ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് അതാത് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. ജീവനക്കാരുടെ അവാര്‍ഡിന് അവരുടെ ജോലിചെയ്യുന്നതിനുള്ള കാര്യക്ഷമത, കൃത്യനിഷ്ഠ, സഹപ്രവര്‍ത്തകരോടും മേലധികാരികളോടുമുള്ള പെരുമാറ്റം എന്നിവ കണക്കാക്കിയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.
ഇതിനായി മേലധികാരികളുടെ ശുപാര്‍ശകത്തും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. സ്ഥാപനങ്ങള്‍ പ്ലേസ്‌മെന്‍റ് ഓഫീസേഴ്‌സ് എന്നിവര്‍ക്കുള്ള അവാര്‍ഡിന് വികലാംഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചതിന്‍റെ വിവരങ്ങള്‍ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം. 10 വര്‍ഷത്തില്‍ കൂടുതല്‍ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയാണ് ഇതിനായി പരിഗണിക്കുന്നത്. പ്ലേസ്‌മെന്റ് ഓഫീസര്‍മാര്‍ കഴിഞ്ഞ 5 വര്‌ഷത്തില്‍ എത്ര വികലാംഗരെ (പ്രത്യേകിച്ച് വികലാംഗ വനിതകളെ) നിയമിച്ചു എന്ന് പരിശോധിച്ച് അവാര്‍ഡിന് പരിഗണിക്കുന്നു.
അവസാനം പരിഷ്കരിച്ചത് : 2/15/2020