അംഗവൈകല്യമുള്ള കുട്ടികളെ പ്രചോതിതരാക്കുകയെന്ന ഉദ്ദേശത്തോടെ ഓരോ ജില്ലയിലും എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകളില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുവാങ്ങുന്ന നാലു വിഭാഗത്തിലെയും കുട്ടികള്‍ക്ക് 5000/ രൂപവീതവും ജില്ലാ തലത്തില്‍ 2500/ രൂപ വീതവും കാഷ് അവാര്‍ഡു നല്‍കുന്നു. ഇതിനായി കൈ കാലുകള്‍ക്ക് വൈകല്യമുള്ളവരെയും കാഴ്ച വൈകല്യമുള്ളവരെയും കേള്‍വിക്കും സംസാരത്തിനും തകരാറുള്ളവരെയും ബുദ്ധി വൈകല്യമുള്ളവരെയും പരിഗണിക്കുന്നതാണ്. വിദ്യാഭ്യാസ വകുപ്പ് മുഖേനയും കോര്‍പ്പറേഷന്‍ നേരിട്ടും അപേക്ഷകള്‍ ക്ഷണിക്കുന്നതാണ്. ഇതിലേയ്ക്കായി സ്‌കൂള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്‍റെ അറ്റസ്റ്റഡ് കോപ്പി, മെഡിക്കല്‍ ബോര്‍ഡിന്‍റെ 40 ശതമാനത്തില്‍ കുറയാത്ത അംഗവൈകല്യം തെളിയിക്കുന്ന മെഡിക്കല്‍സര്‍ട്ടിഫിക്കറ്റിന്‍റെ അറ്റസ്റ്റഡ് കോപ്പിയും വെള്ള പേപ്പറില്‍ അപേക്ഷയോടൊപ്പം കോര്‍പ്പറേഷനില്‍ സമര്‍പ്പിക്കേണ്ടതാണ്.
അവസാനം പരിഷ്കരിച്ചത് : 2/15/2020