ഭിന്നലിഗക്കാര്‍ എന്നുവച്ചാല്‍ ജനിക്കുമ്പോള്‍ ഉള്ള ലിംഗത്തിന് വ്യത്യാസമായ ലിംഗ ഗണങ്ങളോട് ജീവിക്കുന്നവര്‍ .ഇവരില്‍ സ്വവര്‍ഗ്ഗ അനുരാഗത്തില്‍ ഏര്‍പെടുന്നവരും ഉണ്ട്. ഇതില്‍ ചിലര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും വിധേയരായിട്ടുണ്ട്.എന്തുകൊണ്ടാണ് ഭിന്നലിംഗക്കാര്‍ ആയത് എന്നതിനു പൊതുവില്‍ അംഗീകരിക്കപ്പെട്ട വിശദീകരണം ഇല്ല.പല വിദഗ്ദരും വിശ്വസിക്കുന്നത് ജനിറ്റിക്കല്‍ ഇന്‍ഫ്ലുവന്‍സ്,ജനനത്തിനു മുന്‍പ് ഉണ്ടാകുന്ന ഹോര്‍മോണിന്‍റെ അസന്തുലിതാവസ്ഥ ,ചെറുപ്പക്കാലത്ത് കുടുംബത്തില്‍ നിന്നുണ്ടാകുന്ന അനുഭവങ്ങള്‍ കൂടാതെ ,സമൂഹത്തില്‍ നിന്നുള്ല സ്വാധീനം ഇവയെല്ലാം തന്നെ ഭിന്നലിംഗക്കാരുടെ സ്വഭാവവും വ്യക്തിത്വവും വളരാന്‍ കാരണമാകുന്നു.
ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ അത് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് ഡോക്ടര്‍ പറയുന്നത് ക്രോമസോം,അനാട്ടമി ഹോര്‍മോണ്‍ എന്നിവ നിര്‍ണ്ണയിച്ചാണ്.പക്ഷേ ഒരാളുടെ ലിംഗം നിര്‍ണ്ണയിക്കപെടേണ്ടത് അവന്‍ അവരുടെ ഉള്ളില്ആരാണോ എന്നതിനെ അടിസ്ഥാനപെടുത്തിയാണ്.അല്ലാതെ അവരുടെ ലിംഗം നിര്‍ണ്ണയിച്ചിട്ടല്ല.
പണ്ട് കാലം മുതല്‍ തന്നെ ഇന്ത്യന്‍ സമൂഹത്തില്‍ ഭിന്നലിംഗക്കാര്‍ കാണപ്പെട്ടിരുന്നു.ഇന്ത്യയുടെ മതപരവും സാംസ്കാരികപരവുമായ പശ്ചാത്തലത്തില്‍ ഭിന്നലിംഗക്കാരെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്..മാത്രമല്ല അവരെ പകുതി ദൈവങ്ങള്‍ ആയിട്ടാണ് കണക്കാക്കിയിരുന്നത്.ഹിന്ദുമത വിശ്വാസത്തില് ഭഗവാന്‍ ശിവന്‍റെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം ഇതിനുദാഹരണമാണ്.രാമായണം ,മഹാഭാരതം പോലുള്ള ഇതിഹാസങ്ങളിലും ഭിന്നലിംഗക്കാരെകുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.കുടിയേറ്റ കാലത്തിനു മുന്‍പേ ഭിന്നലിംഗക്കാര്‍ക്ക് സമൂഹത്തില്‍ അന്തസ്സുള്ള ഒരു സ്ഥാനമാണ് ഉണ്ടായിരുന്നത്. മുഗള്‍ രാജഭരണകാലത്ത് ഭിന്ന ലിംഗക്കാരെയാണ് ഏറ്റവും വിശ്വസ്തരായ പരിചാരകരായി കണക്കാക്കിയിരുന്നത്.പഴയ ഹൈദരാബാദ് സംസ്ഥാനത്തില്‍ അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനു വേണ്ടിയും ഒരു പ്രത്യേക ഇന്‍സ്പെക്ടറെ നിയമിച്ചിരുന്നു.ആകാല ഘട്ടത്തില്‍ അവര്‍ക്ക് ഭരണാധികാരികളില്‍ നിന്നും സ്ഥലവും പണവും ക്ഷേമനിധിയായി കിട്ടികൊണ്ടിരുന്നു.അതിനോടൊപ്പം അവര്‍ക്ക് ഭിക്ഷാടനത്തിനുള്ല പ്രത്യേക അവകാശവും നല്‍കിയിരുന്നു.
എന്നാല്‍ ഇവരുടെ സ്ഥിതി പരിതാപതരമാകാന്‍ ഉതകുന്ന പല നിയമങ്ങളും പിന്‍കാലത്ത് പ്രാബല്യത്തില്‍ വന്നിരുന്നു.ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം വന്നതിനു ശേഷം ഭിന്നലിംഗക്കാരുടെ അവസ്ഥ വളരെ പരിതാപകരമായി മാറി കാരണം അവരുടെ കാഴ്ചപ്പാടില്‍ രണ്ട് ലിംഗം മാത്രമേ ഉള്ളൂ.കോളനി ഭരണകാലത്ത് ഭിന്നലിംഗക്കാരെ ഒരു ക്രിമിനല്‍ സമുദായമായിട്ടാണ് കണക്കാക്കിയിരുന്നത്.ക്രിമിനല്‍ ട്രൈബ്സ് ആക്റ്റ് 27 പ്രകാരം രാജഭരണകാലത്തും മുഗള്‍ ഭരണകാലത്തും ഇവര്‍ക്ക് നല്‍കിയുരുന്ന സ്ഥലം ബ്രിട്ടീഷ് ഭരണം തിരിച്ചെടുത്തു.ബ്രിട്ടീഷ് ഭരണക്കാലം മുഴുവനും ഭിന്നലിംഗക്കാര്‍ ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്.ഇവര്‍ പ്രധാനമായിട്ടും ഗ്രാമാതിര്‍ത്തികളിലാണ് ജീവിച്ചിരുന്നത്.മാത്രമല്ല ഇവര്‍ പുറലോകമായി അധികം ബന്ധപ്പെട്ടിരുന്നില്ല.
ഭിന്നലിംഗസമൂഹം ഇന്ത്യയില്‍ മുഴുവന്‍ വ്യാപിച്ചുകിടക്കുകയാണ്. ,എങ്കിലും അവരില്‍ ഭൂരിഭാഗവും വടക്ക് –പടിഞ്ഞാറന്‍ മേഖലകളില്‍ ആണ്.ഇതിന്‍റെ പ്രധാനകാരണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് ആവശ്യത്തിനുള്ള ജീവിത മാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ്. ഇവര്‍ക്ക് കുടുംബത്തില്‍ നിന്നും നേരിട്ട അവഗണനയില്‍ നിന്നും രക്ഷ നേടാനും അവരുടേതായ ഒരു സ്വത്വം നേടി എടുക്കുന്നതിനും വേണ്ടി ഇവര്‍ ചെറുപട്ടണങ്ങളില്‍ നിന്നും വന്‍ നഗരങ്ങളിലേക്ക് ചേക്കേറി.ഒരു ദേശീയ നയം ഇല്ലാത്തതു കാരണം ഇവര്‍ക്ക് പൌരാവകാശങ്ങളും മൌലികാവകാശങ്ങളും അവഗണിക്കപ്പെടുകയാണ്.
അവസാനം പരിഷ്കരിച്ചത് : 6/20/2020