অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇ-ഗ്രാന്റ്സ്

വിദ്യാഭ്യാസആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങള്‍

1.പട്ടികജാതി , പട്ടിക വര്‍ഗ്ഗം ( Schedules Caste , Scheduled Tribe)

2.മറ്റര്‍ഹ വിഭാഗം ( OEC)

3.മറ്റു പിന്നോക്ക വിഭാഗം (OBC)

4.മറ്റിതര വിഭാഗം

യൂണിവേഴ്സിറ്റി അംഗീകാരമുള്ള എല്ലാ പോസ്റ്റ്മെട്രിക് കോഴ്സുകള്‍ക്കും വിദ്യാഭ്യാസആനുകൂല്യം അനുവദിക്കുന്നതാണ്.·

  • പട്ടികജാതി , പട്ടിക വര്‍ഗ്ഗം ( Schedules Caste , Scheduled Tribe) , മറ്റര്‍ഹ വിഭാഗം ( OEC) വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്​സംഗ്രാന്റ് ,പ്രതിമാസ സ്റ്റൈപ്പന്റ് ( ഡേയ്സ് സ്കോളേഴ്സ് ), മെസ് ചാര്‍ജ് ( ഹോസ്റ്റലൈറ്റ്സ്), അതോടൊപ്പം എല്ലാവിധ ഫീസുകളും
  • ·മറ്റു പിന്നോക്ക വിഭാഗം (OBC) പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്റ് അതോടൊപ്പം എല്ലാവിധ ഫീസുകളും  വരുമാനത്തിന്റെ അടിസ്ഥനത്തി​ല്‍ മാത്രം·
  • മറ്റു പിന്നോക്ക വിഭാഗം (OBC)  ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ ഫീസുകളും  വരുമാനത്തിന്റെ അടിസ്ഥനത്തി​ല്‍ മാത്രം·
  • മറ്റു പിന്നോക്ക വിഭാഗം (OBC)  പി.ജി./ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്​സംഗ്രാന്റ്  ,പ്രതിമാസ സ്റ്റൈപ്പന്റ് അതോടൊപ്പം എല്ലാവിധ ഫീസുകളും  വരുമാനത്തിന്റെ അടിസ്ഥനത്തി​ല്‍ മാത്രം·മറ്റിതര വിഭാഗം പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ ഫീസുകളും  വരുമാനത്തിന്റെ അടിസ്ഥനത്തി​ല്‍ മാത്രം·
  • മറ്റിതര വിഭാഗം  ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ ഫീസുകളും  വരുമാനത്തിന്റെ അടിസ്ഥനത്തി​ല്‍ മാത്രം·
  • മറ്റിതര വിഭാഗം  പി.ജി./ പ്രൊഫഷണല്‍  വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്​സംഗ്രാന്റ് ,പ്രതിമാസ സ്റ്റൈപ്പന്റ് അതോടൊപ്പം എല്ലാവിധ ഫീസുകളും വരുമാനത്തിന്റെ അടിസ്ഥനത്തി​ല്‍ മാത്രം

വരുമാനപരിധി


പട്ടികജാതി , പട്ടിക വര്‍ഗ്ഗം, മറ്റര്‍ഹ വിഭാഗം   -  ബാധകമല്ല

മറ്റു പിന്നോക്ക വിഭാഗം (OBC) പ്ളസ് വണ്‍, പ്ളസ് ടു – 44500

മറ്റിതര വിഭാഗം പ്ളസ് വണ്‍, പ്ളസ് ടു    -- 20000

മറ്റു പിന്നോക്ക വിഭാഗം / മറ്റിതര വിഭാഗം ഡിഗ്രി – 25000

മറ്റു പിന്നോക്ക വിഭാഗം / മറ്റിതര വിഭാഗം --  പി.ജി./ പ്രൊഫഷണല്‍  -- 42000
പട്ടികജാതി , പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് വരുമാനത്തിന്റെ അടിസ്ഥനത്തി​ലല്ല വിദ്യാഭ്യാസആനുകൂല്യം  അനുവദിക്കുന്നത് എങ്കിലും കേന്ദ്ര സര്‍ക്കാ​ര്‍ സ്കോളര്‍ഷിപ്പ് കണക്കാക്കുന്നതിലേക്കായി  വരുമാനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അപേക്ഷഫാറത്തിലെ നിര്‍ദ്ദിഷ്ട കോളം പൂരിപ്പിച്ചിരിക്കേണ്ടതാണ്.
മറ്റു പിന്നോക്ക വിഭാഗം / മറ്റിതര വിഭാഗം വിദ്യാര്‍ത്ഥിക​ള്‍ നിര്‍ബന്ധമായും വരുമാനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍

ജാതി സര്‍ട്ടിഫിക്കറ്റ്

വരുമാന സര്‍ട്ടിഫിക്കറ്റ്

വയസ്സ്, ജനനതിയ്യതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്

മാര്‍ക്കലിസ്റ്റിന്റെ പകര്‍പ്പ്

പരിശോധിക്കേണ്ടരേഖകള്‍


പട്ടികജാതി , പട്ടിക വര്‍ഗ്ഗം - - തഹസീല്‍ദാ​ര്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ്

മറ്റര്‍ഹ വിഭാഗം   വില്ലേജ് ആഫീസ​ര്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ്മ

മറ്റു പിന്നോക്ക വിഭാഗം / മറ്റിതര വിഭാഗം വില്ലേജ് ആഫീസ​ര്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ്,

വരുമാന സര്‍ട്ടിഫിക്കറ്റ്

മുന്‍വര്‍ഷങ്ങളി​ല്‍ ഇഗ്രാന്റ്സ് – വിദ്യാഭ്യാസആനുകൂല്യം SBTഅക്കൗണ്ട് വഴി ലഭിച്ച വിദ്യാര്‍ത്ഥിക​ള്‍ പുതിയ  കോഴ്സിന് ചേര്‍ന്ന് ഇഗ്രാന്റ്സിനപേക്ഷിക്കുമ്പോ​ള്‍ , Update Existing Entry യിലൂടെ SBTഅക്കൗണ്ട് നമ്പ​ര്‍ കൊടുത്ത് നിലവിലുള്ള ഡാറ്റയി​ല്‍ ചേര്‍ന്ന കോഴ്സിന്റെ വിവരങ്ങ​ള്‍ ചേര്‍ത്തുകൊടുക്കുക.

അവസാനം പരിഷ്കരിച്ചത് : 7/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate