മറ്റു പിന്നോക്ക വിഭാഗക്കാരുടെ ക്ഷേമത്തിനു വേണ്ടിയുള്ള സന്നദ്ധ സംഘടനകള്‍ക്കുള്ള സഹായ പദ്ധതി
പിന്നോക്ക വിഭാഗ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കുള്ള ധനസഹായ പദ്ധതി ഭാരത സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ഒന്‍പതാം പഞ്ചവത്സരപദ്ധതി സമയത്താണ്. മറ്റു പിന്നോക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കുക വഴി അവരുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ഈ വിഭാഗക്കാരുടെ വിദ്യാഭ്യാസ നിലവാരവും സാമൂഹിക സാമ്പത്തിക നിലവാരവും മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.
സന്നദ്ധ സംഘടനകളെ ഉള്‍പ്പെടുത്തിക്കൊണ്ട്, ഈ പദ്ധതി ലക്‌ഷ്യം വയ്ക്കുന്ന വിഭാഗക്കാരായ മറ്റു പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുകയും, നൈപുണ്യ നിലവാരം ഉയര്‍ത്തുക വഴി വരുമാനം ലഭിക്കുന്ന പ്രവൃത്തികളില്‍ സ്വയം ഏര്‍പ്പെടാന്‍ പ്രാപ്തരാക്കുകയും സാമ്പത്തിക ലാഭം നേടിക്കൊടുക്കുന്ന ജോലി നേടാന്‍ പ്രേരിപ്പിക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യം. സന്നദ്ധ സംഘടനകളെ സഹായിക്കുക മാത്രമല്ല ബോധപൂര്‍വ്വം അവയെ കെട്ടിപ്പടുക്കുക കൂടി ചെയ്യണം എന്ന പ്രമാണം ആണ് ഈ പദ്ധതി രൂപീകരിക്കുന്നതിനു നിദാനമായ ആശയം.
മറ്റു പിന്നോക്ക വിഭാഗക്കാരില്‍ താഴെ പറയുന്നവരെ മാത്രം എന്‍ജിഒകള്‍ തിരഞ്ഞെടുക്കുന്നു
1) ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ പിന്നോക്ക വിഭാഗക്കാരുടെ കേന്ദ്ര പട്ടികയില്‍ പേരുള്‍പ്പെടുത്തിയിട്ടുള്ള മറ്റു പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരായിരിക്കണം.
2) ഈ പദ്ധതിയുടെ ഗുണഭോക്താക്കളുടെയും അവരുടെ മാതാപിതാക്കള്‍ അല്ലെങ്കില്‍ രക്ഷിതാക്കള്‍ എന്നിവരുടെയും എല്ലാ സ്രോതസ്സുകളില്‍ നിന്നുമുള്ള മൊത്തമായ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയുന്നില്ല എങ്കില്‍, അവര്‍ ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ അര്‍ഹരാണ്.
താഴെ പറഞ്ഞിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ മാത്രമേ ഈ പദ്ധതിപ്രകാരമുള്ള സഹായത്തിനു അര്‍ഹരാവുകയുള്ളു.
ഈ പദ്ധതി പ്രകാരമുള്ള സഹായത്തിനു അര്‍ഹത നേടണമെങ്കില്‍ സംഘടനക്ക് ഇനി പറയുന്ന സ്വഭാവ വിശേഷങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്.
1) ഈ സംഘടന ഒരു ഉചിതമായ നിയമത്തിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ആയതിനാല്‍ സംഘടനയ്ക്ക് ഒരു സംഘടിത പദവിയും നിയമപരമായ വ്യക്തിത്വവും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട ഉത്തരവാദിത്വവും ഉണ്ടായിരിക്കേണ്ടതാണ്.
2) സംഘനയ്ക്ക് ഉചിതമായ ഒരു ഭരണഘടനയും ഉചിതമായി രൂപവത്ക്കരിച്ച ഭരണസമിതിയും നിര്‍വ്വാഹകസമിതിയും ഉണ്ടായിരിക്കണം.
3) ഈ സംഘടനയുടെ ലക്ഷ്യങ്ങളും, ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള പ്രവൃത്തികളും വ്യക്തമായിരിക്കണം
4) ഈ സംഘടനയുടെ പ്രാരംഭവും ഭരണവും പുറത്തു നിന്നും നിയന്ത്രണം ഇല്ലാതെ സംഘടനയുടെ അംഗങ്ങള്‍ തന്നെ ജനാധിപത്യപരമായി നിര്‍വ്വഹിക്കേണ്ടതാണ്.
5) ഈ സംഘടന ഒരു വ്യക്തിയുടെയോ അല്ലെങ്കില്‍ വ്യക്തികളുടെയോ ലാഭത്തിനായി പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല.
മന്ത്രാലയം, പേരെടുത്തതും സ്ഥാപിക്കപ്പെട്ടിട്ടുള്ളതുമായ എന്‍.ജി.ഒകളെ തിരിച്ചറിയുകയും, ഒന്നുകില്‍ അവര്‍ മാത്രമായോ അല്ലെങ്കില്‍ മറ്റുള്ളവയുമായി ചേര്‍ന്നോ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിവിധ തരത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമാകാത്ത, ഗ്രാമ പ്രദേശങ്ങളിലോ, മറ്റു അപ്രാപ്യമായ മേഖലകളിലോ അങ്ങനെയുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.
അനുബന്ധം രണ്ടില്‍ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള വ്യവസ്ഥകളും, ധാരണകളും പാലിക്കുകയും ധനസഹായത്തിനു വേണ്ടിയുള്ള അപേക്ഷകള്‍ നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ള നിശ്ചിത മാതൃകയിലുള്ളതുമാണെങ്കില്‍ മാത്രമേ ഈ പദ്ധതി പ്രകാരമുള്ള സഹായധനം ലഭിക്കുകയുള്ളൂ.
മറ്റു പിന്നോക്ക വിഭാഗങ്ങളെ അവരുടെ കഴിവുകള്‍ വികസിപ്പിച്ചു സ്വയം തൊഴില്‍ കണ്ടെത്തുകയോ അല്ലെങ്കില്‍ നിശ്ചിത വരുമാനം ലഭിക്കുന്ന ജോലി തേടുകയോ വഴി വരുമാനം ലഭിക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സജ്ജമാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനും, കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും വേണ്ടി ഈ പദ്ധതി പ്രകാരമുള്ള സഹായം പ്രയോജനപ്പെടുത്താവുന്നതാണ്. ഏതെല്ലാം പദ്ധതികള്‍ക്ക് ആണ് സഹായധനം ലഭ്യമാകുക എന്നുള്ളത് അനുബന്ധം മൂന്നില്‍ ഉദാഹരണസഹിതം വ്യക്തമാക്കിയിരിക്കുന്നു.
ഓരോരുത്തരുടെ കാര്യത്തിലും സഹായത്തിന്‍റെ വ്യാപ്തി തീരുമാനിക്കപ്പെടുന്നത് കഴിവിന്‍റെ അടിസ്ഥാനത്തിലാണ്. വ്യവസ്ഥകളുടെയും, ധാരണകളുടെയും ആറാം ഖണ്ഡികയില്‍(അനുബന്ധം രണ്ട്) വിവരിച്ചിരിക്കുന്ന എല്ലാ ഇനങ്ങള്‍ക്കും ഉണ്ടാകുന്ന ചിലവുകളില്‍ 90%വും ഭാരത സര്‍ക്കാര്‍ വഹിച്ചേക്കാം. അവശേഷിക്കുന്ന ചിലവുകള്‍ക്കുള്ള തുക സന്നദ്ധ സംഘടനകള്‍ അവയുടെ തന്നെ സ്രോതസ്സുകളില്‍ നിന്നും കണ്ടെത്തേണ്ടതാണ്.
സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം (Ministry of Social justice & Empowerment)ഈ പദ്ധതിയുടെ ഏതെങ്കിലും ഒരു ഘടകം ,അതായതു പദ്ധതിയുടെ രൂപീകരണത്തിനും, നിരീക്ഷണത്തിനും, വിലയിരുത്തലിനും വേണ്ടി വിദഗ്ധരെ ഏര്‍പ്പെടുത്തുക കൂടാതെ എന്‍.ജി.ഒ ഉദ്യോഗസ്ഥരുടെ പരിശീലനത്തിന് വേണ്ടി തുക ചിലവാക്കുക തുടങ്ങിയവ നടപ്പാക്കുന്ന സാഹചര്യങ്ങളില്‍, ചിലവാകുന്ന മുഴുവന്‍ തുകയും പദ്ധതിക്ക് വേണ്ടി അനുവദിക്കപ്പെട്ടിട്ടുള്ള ബജറ്റില്‍ നിന്നും വ വഹിക്കേണ്ടതാണ്.
മറ്റു പിന്നോക്ക വിഭാഗക്കാരുടെ ക്ഷേമത്തിനു വേണ്ടിയുള്ള സന്നദ്ധ സംഘടനകള്‍ക്കുള്ള ധന സഹായ പദ്ധതിയുടെ ധാരണകളും വ്യവസ്ഥകളും
ഈ പദ്ധതി മറ്റു പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരെ ഉദ്ദേശിച്ചുള്ളതാണ്. കൂടാതെ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളുടെ പരിസരങ്ങളിലെ ജോലി സാധ്യതയ്ക്കും നിലനില്‍ക്കുന്ന ആന്തരിക ഘടനയ്ക്കും അനുസരിച്ച് വിവിധയിനം തൊഴിലുകളില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നതാണ്. തൊഴില്‍ പരിശീലനം നേടിയ മറ്റു പിന്നോക്ക വിഭാഗക്കാരുടെ ആവശ്യകതയും, സാധ്യതയും വ്യക്തമായി തെളിയിക്കപ്പെട്ടതിനു ശേഷമേ പദ്ധതി അംഗീകരിക്കപ്പെടുകയുള്ളു.
എ) പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി എടുത്തിരിക്കുന്ന കെട്ടിടത്തിന്‍റെ വാടക.
ബി) ഗൃഹോപകരണങ്ങള്‍ വാങ്ങല്‍.
സി) ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങല്‍.
ഡി) ജീവനക്കാര്‍ക്ക് ശമ്പളം ഇല്ലാതെയുള്ള സേവനത്തിനു നല്‍കുന്ന പ്രതിഫലം.
ഇ) വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം തേടുന്നവര്‍ക്കും വേണ്ട സ്റ്റൈപെന്‍ട്
എഫ്) സര്‍ഗാത്മക അവബോധവും, നൈപുണ്യവും പഠിക്കുന്നതിനാവശ്യമായ സാമഗ്രികള്‍.
ജി) പേന, കടലാസ് തുടങ്ങിയ സാധന സാമഗ്രികള്‍.
എച്ച്) യാദൃശ്ചികമായി ഉണ്ടാവാനിടയുള്ള യാത്രാബത്ത, ക്ഷാമ ബത്ത അതുപോലെയുള്ള മറ്റു ചിലവുകള്‍ തുടങ്ങിയവ.
അവസാനം പരിഷ്കരിച്ചത് : 1/28/2020