অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കര്‍ഷക തൊഴിലാളി പെൻഷൻ

കര്‍ഷക തൊഴിലാളി പെൻഷൻ

കര്‍ഷക തൊഴിലാളി പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

  • 60 വയസോ അതിനു മുകളിലോ ആയിരിക്കണം
  • 10 വര്‍ഷമായി കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം
  • ഭൂവുടമയുടെ കീഴില് 10 വര്‍ഷമോ അതില് കൂടുതലോ കര്‍ഷകത്തൊഴിലാളിയായി ജോലി ചെയ്തിരിക്കണം
  • കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരിക്കണം
  • കുടുംബ വാര്‍ഷിക വരുമാനം 100000 രൂപയില്‍ കൂടാന്‍ പാടില്ല
  • അപേക്ഷകന്‍ തോട്ടം തൊഴിലാളി ആയിരിക്കരുത്
  • അപേക്ഷകന്‍ അഗതിയായിരിക്കണം
  • മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല
  • മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല
  • അപേക്ഷകര് യാചകരായിരിക്കരുത്
  • അപേക്ഷകന്‍ അഗതിമന്ദിരത്തിലെ അന്തേവാസിയാകാന്‍ പാടില്ല
  • അപേക്ഷകന്‍ സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്

സ്പെഷ്യല്‍ തുക
i. ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (80 വയസ്സ് മുകളില്‍ ) - Rs 1500
ii. ശാരീരികമായി / മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍ (Disability 80% മുകളില്‍ ) - Rs 1100

അവസാനം പരിഷ്കരിച്ചത് : 9/30/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate