ജാതി അടിസ്ഥാനത്തിലുള്ള സംവരണം നൽകുന്നത് എന്തിനാണെന്നത് സംബന്ധിച്ച് പലർക്കും വേണ്ടത്ര അറിവ് ഉള്ളതായി കാണുന്നില്ല.അറിയില്ല എന്ന് നടിയ്ക്കുന്നവരും കുറവല്ല. ഹിന്ദു മതത്തിലെ ചാതുർവർണ്യ സ്ഥാപനത്തിന്റെ അനന്തരഫലമാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമായി തീരുന്നത്.ഈ വ്യവസ്ഥ യനുസരിച്ച് ഓരോ ജാതിക്കാരും ചില പ്രത്യേക ജോലികൾ മാത്രമേ പാടുള്ളൂ എന്ന അവസ്ഥ വന്നു. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ വർണ്ണത്തിൽപ്പെട്ട ജാതിക്കാർ സമൂഹത്തിലെ മുഖ്യകാര്യക്കാരും ശൂദേവർണ്ണത്തിൽപ്പെട്ട ജാതിക്കാർ മേൽ പറഞ്ഞ വിഭാഗക്കാരുടെ സേവകരായും ജോലി ചെയ്തു.പഞ്ചമർ അല്ലെങ്കിൽ നിഷാദർ എന്നറിയപ്പെടുന്ന അഞ്ചാമത്തെ വിഭാഗം സമൂഹത്തിൽ നിന്ന് ബഹിഷ്കരിയ്ക്കപ്പെട്ടു. ആയിരക്കണക്കിന് വർഷങ്ങൾ സമൂഹത്തിൽ നിലനിന്ന വ്യവസ്ഥയാണ് ചാതുർവർണ്യം. ചരിത്രത്തിന്റെ ഒരു സുപ്രധാന ഘട്ടത്തിൽ ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിന്റെ പ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായി അംബേദ്ക്കർ നിയമിക്കപ്പെട്ടു.ഇദേഹത്തിന്റെ കൂടി ശ്രമഫലമായി അടിച്ചമർത്തപ്പെട്ട ദളിതുകൾക്കും മറ്റ് പിന്നോക്ക ജാതിക്കാർക്കും ഒരു കൈത്താങ്ങെന്നനിയിലാണ് ഉന്നത വിദ്യാഭ്യാസത്തിനും സർക്കാർ മേഖലയിലെ ജോലികൾക്കുമായി സംവരണം ഏർപ്പെടുത്തി. സമൂഹത്തിൽ സമത്വം അല്ലെങ്കിൽ ദളിത് പിന്നോക്കക്കാർക്ക് അഭിവൃദ്ധി ഉണ്ടാകുന്നതുവരെ സംവരണം തുടരും എന്നും ധാരണയായി.
ചില വിഭാഗങ്ങൾക്ക് പ്രത്യേക സൗജന്യങ്ങൾ നൽകുന്നതിനോ ദാരിദ്ര്യ നിർമാർജ്ജനതിനു വേണ്ടിയോ രൂപീകരിക്കപ്പെട്ട ഒരു സംവിധാനമല്ല സംവരണം. ആ പഴയ ചാതുർവർണ്യ സമ്പ്രദായത്തിന്റെ സ്വഭാവം പിടികൂടിയ ജനത ചില വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒഴിവാക്കുന്നത് തടയുക എന്നുള്ള ഒരു ലക്ഷ്യം കൂടി ജാതി സംവരണത്തിനു പിന്നിലുണ്ട്. നൂറ്റാണ്ടുകളോളം വിജ്ഞാന മേഖലയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന വിഭാഗങ്ങൾക്ക് വേണ്ടത്ര അധികാരവകാശങ്ങളും സമ്പത്തും സമ്പത്തും സാമൂഹിക അംഗീകാരങ്ങളും എല്ലാം പാരമ്പര്യമായി ലഭിച്ച ജനവിഭാങ്ങളോട് മത്സരിച്ച് വിജയം നേടുക എന്നുള്ളത് തീർത്തും ദുഷ്കരമായ കാര്യമാണ്. ഈ മത്സരത്തിൽ പിന്തള്ളപ്പെട്ടു പോകാതിരിയ്ക്കാൻ ഭരണകൂടം അഥവാ സമൂഹം നൽകുന്ന ഒരു കൈ സഹായമാണ് സംവരണം.
ഒരു ഉദാഹരണ സഹിതം വ്യക്തമാക്കാം. സർക്കാർ മേഖലയിൽ ക്ലറിക്കൽ തസ്തികൾക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസോ തത്തുല്യമായ മറ്റ് യോഗ്യതയോ ആണ്. ദളിതർ ഉൾപ്പെടെ എല്ലാവർക്കും ഇത് ബാധകമാണ്.കേരളത്തിൽ പത്താം ക്ലാസ് വിജയം നേടിയ നിശ്ചിത പ്രായപരിധിയുള്ള എല്ലാവരും സർക്കാർ മേഖലയിലെ ക്ലറിക്കൽ ജോലിയ്ക്ക് യോഗ്യരാണ്. പരിമിതമായ ഒഴിവുകൾ മാത്രം ഉള്ളതിനാൽ എല്ലാവർക്കും ജോലി നൽകാൻ കഴിയില്ല. ഒരു പരിക്ഷയിലൂടെ തെരഞ്ഞെടുപ്പ് നടത്തി നിയമനം നടത്തേണ്ടി വരുന്നു.പരീക്ഷ നടത്തുന്നത് നിയമനം നടത്തുന്നതിനുള്ള ഒരു ഉപാധി മാത്രമാണ്. ഇങ്ങനെ നിയമനം നടത്തുമ്പോൾ മേൽപ്പറഞ്ഞ കാരണങ്ങളാൽ ചില വിഭാഗങ്ങൾ ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ട്.ഇ തൊഴിവാക്കുന്നതിനു വേണ്ടിയാണ്.
നിയമനങ്ങളിൽ അവശ ജനവിഭാഗങ്ങൾക്ക് നിശ്ചിത ശതമാനം ക്വാട്ട ഏർപ്പെടുത്തിയിരിക്കുന്നത്.സമൂഹത്തിന്റെ ഒരു പരിശ്ചേതം സർക്കാർ ഉദ്യോഗസ്ഥ തലത്തിലും ഉണ്ടാകേണ്ടതുണ്ട്.അതാണ് സാമൂഹിക നീതി .ഉന്നത വിദ്യാഭ്യാസ രംഗത്തും ഇത്തരത്തിൽ തന്നെയാണ് നടക്കുന്നത്.സംവരണം ഏർപ്പെടുന്നതിനൊപ്പം മത-ജാതി ചിന്തകൾ അവസാനിപ്പിക്കുന്നതിനുള്ള പരിപാടികളും നയങ്ങളും ഇവിടെ ഭരണകൂടം നടത്തേണ്ടതുണ്ട്. അത് ചെയ്യുന്നില്ല എന്നു മാത്രമല്ല മതസമുദായിക സംഘടനകൾ തഴച്ചു വളരുന്നതിന്നുള്ള എല്ലാ വിധ സഹായങ്ങളും സർക്കാർ ചെയ്യുന്നത് ഇവരുടെ വളർച്ചയ്ക്കു വേണ്ടിയാണ്.
നിയമനങ്ങളിൽ അവൾ ജനവിഭാഗങ്ങൾക്ക് നിശ്ചിത ശതമാനം ക്വാട്ട ഏർപ്പെടുത്തിയിരിയ്ക്കുന്നത് സമൂഹത്തിന്റെ ഒരപരിശോതം സർക്കാർ ഉദ്യേഗസ്ഥ തലത്തിലും ഉണ്ടാകേണ്ടതുണ്ട്. അതാണ് സാമൂഹിക നീതി .ഉന്നത വിദ്യാഭ്യാസ രംഗത്തും ഇത്തരത്തിൽ തന്നെയാണ് നടക്കുന്നത്.സംവരണം ഏർപ്പെടുത്തുന്നതിനൊപ്പം മത-ജാതി ചിന്തകൾ അവസാനിപ്പിക്കുന്നതിനുള്ള പരിപാടികളും നയങ്ങളും ഇവിടെ ഭരണകൂടം നടത്തേണ്ടതുണ്ട് .അത് ചെയ്യുന്നില്ല എന്നു മാത്രമല്ല മത സാമുദായിക സംഘടനകൾ തഴച്ചുവളരുന്നതിനുള്ള എല്ലാ വിധ സഹായങ്ങളും സർക്കാർ ചെയ്യ്തു കൊടുക്കുന്നു. ദളിത് സംഘടനകളും സ്വത്വബോധ സംരക്ഷണത്തിനായി തയ്യാറായി കഴിഞ്ഞിരിക്കുന്നു .സാമൂഹക സമത്വം എന്ന ആശയം ഒരു വിദൂര സ്വപ്നമായി ഇപ്പോഴും നിലനിൽക്കുന്നതിനുള്ള മുഖ്യകാരണങ്ങളിൽ ഒന്ന് ഇതു തന്നെയാണ്.
അവശ ജനവിഭാങ്ങൾ മുന്നേറ്റം ഉണ്ടാക്കുന്നത് വരെ അല്ലെങ്കിൽ സമൂഹത്തിൽ ഉച്ചനീചത്തം അവസാനിക്കുന്നവരെ സംവരണം തുടരേണ്ടി വരും.
ഇന്ത്യയിലെ സാമൂഹ്യഘടനയുടെ വ്യത്യസ്ത പാളികളെ സൂചിപ്പിക്കുന്നതാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥ അഥവാ ഇന്ത്യയിലെ ജാതിസമ്പ്രദായം. ഈ സമ്പ്രദായത്തിന്റെ തുടക്കം ആധുനികകാലത്തിനു വളരെ മുൻപാണ്. ഇന്നു വിദ്യാഭ്യാസരംഗത്തും ജോലിയിലും സംവരണത്തിന്റെ അടിസ്ഥാനവുമായ ജാതിസമ്പ്രദായം, അതിന്റെ പഴയ അവസ്ഥയിൽനിന്നും ബ്രിട്ടീഷ് ഭരണകാലത്ത് മാറ്റത്തിനു വിധേയമായിരുന്നു. ഈ സമ്പ്രദായത്തിനു രണ്ടു വ്യത്യസ്ത സങ്കല്പനങ്ങൾ ഉണ്ട് - വർണ്ണവും ജാതിയും. ഈ സമ്പ്രദായത്തെ രണ്ട് വ്യത്യസ്ത നിലയിൽ അപഗ്രഥിക്കുവാൻ ഈ വാക്കുകൾ ഉപയോഗിച്ചുവരുന്നു.
വർണ്ണത്തെ ഒരു വർഗ്ഗം എന്ന നിലയിൽ കരുതുന്നു. വേദകാലത്ത് വർണ്ണത്തെ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ നാലായി തരംതിരിച്ചിരുന്നു. ഇന്നു ദളിതർ എന്നറിയപ്പെടുന്ന സമൂഹം ചരിത്രപരമായിത്തന്നെ ഈ വർണ്ണവ്യവസ്ഥയിൽനിന്നും പുറത്താക്കിയിരിക്കുന്നു. ഇന്നും ഇവരെ അയിത്തജാതിക്കാർ ആയി അകറ്റിനിർത്തിയിരിക്കുന്നു.
ജാതി ജനനം കൊണ്ടാണുണ്ടാകുന്നത് എന്നു കരുതപ്പെടുന്നു. ജാതിനാമങ്ങൾ മിക്കപ്പോഴും ൊഴിൽനാമങ്ങളിൽനിന്നുമുണ്ടായതായാണ് കാണുന്നത്. ജാതി പാരമ്പര്യമായി സിദ്ധിക്കുന്നതാണെന്നും അതിനാൽ സ്വജാതിവിവാഹങ്ങളേ പാടുള്ളു എന്ന് കരുതപ്പെടുന്നു. എന്നാൽ ഇതു ശരിയായ നിലപാടാണെന്നു പറയാൻകഴിയില്ല. ജാതികൾ വേദകാലഘട്ടത്തിനുശേഷമുണ്ടായ ജന്മിത്വവ്യവസ്ഥിതിയിൽ ഒരേ തൊഴിലിൽ ഏർപ്പെട്ടവരുടെ കൂട്ടത്തിൽനിന്നും രൂപപ്പെട്ടതാണെന്നു കരുതാം. ജാതികൾ നാലു വർണ്ണങ്ങളിലൊന്നിനോട് ബന്ധപ്പെട്ടതാണെന്നു കരുതിയിരുന്നു.
ജാതികളുടെയും വർണ്ണങ്ങളുടെയും ഉദ്ഭവം ആധുനികകാലത്തിനു മുൻപാണ്. വേദകാലത്തിനുമുമ്പുമുതൽതന്നെ സമൂഹത്തിൽ ഇത്തരം ചില വേർതിരിവുകൾ നിലനിന്നിരുന്നുകാണണം. 2200 ബി സി ഇയ്ക്കും 100 സി ഇയ്ക്കും ഇടയിൽ ഇന്ത്യയിലെ ഉത്തര ദക്ഷിണഭാഗത്തു ജീവിച്ചിരുന്ന ജനതതികൾതമ്മിൽ മിശ്രണം സംഭവിച്ചിരുന്നു. അതിനുശേഷം സ്വജാതിവിവാഹസമ്പ്രദായത്തിലേയ്ക്കു സമൂഹം പതുക്കെ മാറിയിരിക്കാം. ഈ മാറ്റം ഉയർന്നുവരുന്ന ശക്തമായ രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതിയിലൂടെ ചില സാമൂഹ്യമൂല്യങ്ങളുടെയും നിയമവ്യവസ്ഥിതിയുടെയും സ്ഥാപനവുമായി ഈ മാറ്റത്തെ വിവരിക്കാൻ കഴിയും.
ഇന്ന് നിലനിൽക്കുന്ന ഇന്ത്യയിലെ ജാതിസമ്പ്രദായം മുഗളവംശത്തിന്റെ തകർച്ചയെത്തുടർന്ന് ബ്രിട്ടിഷുകോളോണിയൽ ഭരണം ഇന്ത്യയിൽ ശക്തമായ സമയത്തുണ്ടായ പ്രതിഭാസമായി ചിന്തിക്കാവുന്നതാണ്.
മുഗൾ കാലഘട്ടത്തിന്റെ അന്ത്യം ഈ സമൂഹത്തിലെ ചില ജാതികളിലെ ശക്തരായ വ്യക്തികൾ, രാജാക്കന്മാരും പുരോഹിതരും സന്യാസിമാരും ആയി സ്വയം അവരോധിക്കപ്പെട്ടു. അതുവരെ ജാതിയില്ലാതിരുന്ന ചില സമുദായങ്ങൾക്ക് പുതിയ ജാതികളായി മാറേണ്ടിയും വന്നു. ബ്രിട്ടിഷ് ഭരണം ഈ മാറ്റം കൂടുതൽ വിശാലമാക്കി, ഭരണസമ്പ്രദായത്തിന്റെ ഭാഗമാക്കി ഈ ശക്തമായി നിലനിൽക്കുന്ന ചില ജാതികളെ നിലനിർത്തി.
1860നും 1920നും ഇടയിൽ, ബ്രിട്ടിഷുകാർ ഇന്ത്യക്കാരെ ജാതികളായി തരംതിരിച്ച്, സ്പഷ്ടമായി അംഗീകാരം നൽകി ചില ഉയർന്ന ജാതിക്കാർക്കുമാത്രം ഭരണപരവും ഉയർന്ന ഉദ്യോഗനിയമനങ്ങളും ഉയർന്ന ജാതികൾ എന്നു കരുതുന്നവർക്കു മാത്രമായി നൽകി. എന്നാൽ 1920കളിലെ സാമൂഹ്യമായ സംഘർഷം, ഈ പോളിസിയിൽ മാറ്റം വരുത്താൻ ബ്രിട്ടിഷുകാരെ പ്രേരിപ്പിച്ചു. അന്നുതൊട്ട്, കൊളോണിയൽ ഭരണാധികാരികൾ ധനവിവേചനം എന്നറിയപ്പെടുന്ന ഒരു പോളിസി നടപ്പിലാക്കി. ഇതുപ്രകാരം, താഴ്ന്ന ജാതികളെന്നു കരുതപ്പെടുന്നവർക്ക് സർക്കാർ ജോലിയിൽ ഒരു നിശ്ചിത ശതമാനം സംവരണം ചെയ്തു.
ജാതിഅടിസ്ഥാനത്തിലുള്ള വിഭജനം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ള മറ്റു ഭാഗങ്ങളിലും മതവിഭാഗങ്ങളിലും കണ്ടുവരുന്നുണ്ട്. നേപ്പാളിലെ ബുദ്ധമതം, ക്രിസ്തുമതം, ഇസ്ലാംമതം, ജൂതമതം, സിക്കുമതംഎന്നീ മതങ്ങളിലും ഈ സമ്പ്രദായം തുടർന്നുവരുന്നുണ്ട്. എന്നാൽ ഈ മതങ്ങളിലെ മതപരിഷ്കർത്തൃസംഘടനകൾ ഇന്ന് ജാതിസമ്പ്രദായത്തെ എതിർത്തുവരുന്നുമുണ്ട്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം, ദളിതുകളെ പട്ടികജാതി എന്നും ആദിവാസികളെ പട്ടികവർഗ്ഗം എന്നും ജാതി അടിസ്ഥാനത്തിൽ ജോലിസംവരണം രൂപപ്പെടുത്തിയപ്പോൾ, ഇതുമായി ബന്ധപ്പെട്ട് അനേകം പുതിയ സംഭവവികാസങ്ങളുണ്ടായിട്ടുണ്ട്. 1950മുതൽ, താഴ്ത്തപ്പെട്ട ജനതയെ സംരക്ഷിക്കാനും അവരുടെ സാമൂഹ്യ സാമ്പത്തികനില മെച്ചപ്പെടുത്താനും നമ്മുടെ രാജ്യം, അനേകം നിയമങ്ങൾ നിർമ്മിക്കുകയും നടപ്പിൽ വരുത്തുവാൻ ശ്രമിക്കുകയും ചെയ്തു. ഇങ്ങനെ, കോളിജ് പ്രവേശനത്തിനും ജോലിസംവരണത്തിനും മറ്റു ശക്തമായ തുടക്കങ്ങൾക്കും പാരമ്പര്യമായി അടിസ്ഥാനമുള്ളതാണെന്നു സുപ്രീം കോടതി പറയുന്നു. ആയതിനാൽ ഇതിനെ എതിർക്കാൻ ആർക്കും കഴിയുന്നതല്ല. താഴ്ത്തപ്പെട്ട ജാതികൾക്കെതിരിലുള്ള വിവേചനം ഇന്ത്യൻ ഭരണഘടന അനുശ്ചേദം 15 അനുസരിച്ച് നിയമവിരുദ്ധമാണ്. ദളിതർക്കെതിരായ അക്രമം ഇന്ത്യയിൽ എല്ലായിടത്തും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടുവരുന്നുണ്ട്.
നോക്കിയാൽ, വർണ്ണം എന്നാൽ നിറം എന്നർത്ഥം. വേദകാലത്തെ ഭാരതീയ സമൂഹം ജനങ്ങളെ വിഭാഗങ്ങളായി തിരിക്കാനുള്ള അടിസ്ഥാനമായി വർണ്ണം എന്ന പേരിനെ കണക്കാക്കി. പ്രാചീന ഇന്ത്യൻ ഗ്രന്ഥങ്ങളിൽ ഇതു പലപ്രാവശ്യം പരാമർശിച്ചിരിക്കുന്നു.ബ്രാഹ്മണന്മാർ (പുരോഹിതവർഗ്ഗം), ക്ഷത്രിയന്മാർ (ഭരണകർത്താക്കൾ അല്ലെങ്കിൽ യോദ്ധാക്കൾ), വൈശ്യന്മാർ (വിശ്വകർമ്മാക്കൾ, കച്ചവടക്കാർ, വ്യാപാരികൾ തുടങ്ങിയവർ), ശൂദ്രന്മാർ (തൊഴിലെടുക്കുന്നവർ). ഈ വർണ്ണവ്യവസ്ഥയ്ക്ക് പരോക്ഷമായ ഒരു വിഭാഗവുമുണ്ട്. ഈ വ്യവസ്ഥയിൽനിന്ന് അതിന്റെ ലക്ഷ്യത്തിനു പുറത്തുള്ള ആളുകൾ. ആദിവാസികൾ, അസ്പൃശ്യർ എന്നിവരാണവർ.
ജാതി
ജാതിയെന്നാൽ ജനനം എന്നർത്ഥം. പ്രാചീന ഗ്രന്ഥങ്ങളിൽ ജാതി വളരെ അപൂർവ്വമായേ സൂചിപ്പിക്കുന്നുള്ളു. ജാതി വർണ്ണത്തിൽനിന്നും വ്യക്തമായി വ്യത്യാസപ്പെട്ടിരിക്കുന്നു. നാലു വർണ്ണം മാത്രമേയുള്ളു, പക്ഷെ, ആയിരത്തിൽക്കൂടുതൽ ജാതികളുണ്ട്. ജാതികൾ സങ്കീർണ്ണമായ സാമൂഹ്യ വിഭാഗമാണ്. ജാതിക്ക് പൊതുവായി അംഗീകരിക്കപ്പെട്ട ഒരു മാനദണ്ഡമോ നിർവ്വചനമോ ഘടനയൊ ഇല്ല. മുമ്പ് വിചാരിച്ചതിലും വഴങ്ങുന്നതും വൈവിധ്യമുള്ളതുമായ ഘടനയാണതിനുള്ളത്.
ചില പണ്ഡിതന്മാർ വിചാരിക്കുന്നത്, ജാതിക്ക് മതത്തിൽ അതിൻറെ അടിസ്ഥാനമുണ്ട് എന്നാണ്. ഇന്ത്യയിൽ ജീവിതത്തിൻറെ വിശുദ്ധഭാവങ്ങൾ മതേതരത്വത്തെ മറയ്ക്കുന്നു. ഉദാഹരണത്തിന്, ആന്ത്രപ്പോളജിസ്റ്റ് ആയ ലൂയിസ് ഡ്യൂമോണ്ട് മതപരമായ വിശുദ്ധി, മലിനീകരണം എന്നിവയുടെ സങ്കൽപ്പത്തിൽ അധിഷ്ഠിതമാണ് ജാതി സംവിധാനത്തിൽ നിലനിൽക്കുന്ന അനുഷ്ഠാനക്രമം. ഈ വീക്ഷണകോണിനെ മറ്റു ചില പണ്ഡിതർ അംഗീകരിക്കുന്നില്ല. ജാതി സംവിധാനത്തിൽ നിലനിൽക്കുന്ന അനുഷ്ഠാനക്രമം, ഭൂമിശാസ്ത്രത്തിൻറേയും രാഷ്ട്രീയത്തിൻറേയും സാമ്പത്തികത്തിൻറേയും ആവശ്യകതകൾ മതേതര സാമൂഹ്യ പ്രതിഭാസത്തെ നിയന്ത്രിക്കുന്നു എന്നവർ പറയുന്നു. ചിലർ ജാതി ഒരു തൊഴിൽസംബന്ധമായ വിഭജനമാണെന്നു കരുതുന്നുവെങ്കിലും യഥാർത്ഥത്തിൽ, ജാതി അതിൻറെ അംഗത്തെ അയാൾ ജനിച്ച ജാതിത്തൊഴിലിൽനിന്നും മാറി മറ്റൊരു തൊഴിൽ ചെയ്യുന്നതിൽനിന്നും വിലക്കുന്നില്ല എന്ന് ജീനീൻ ഫൊവ്ലർ നിരീക്ഷിക്കുന്നു. സൂസൻ ബേലീയുടെ വാക്കുകളിൽ, ജാതിയുടെ ഒരു പ്രധാനസ്വഭാവം, അതിലെ അംഗങ്ങളുടെ ഇടയിലെ സ്വജാതിവിവാഹമാണ്. "ഒരു പ്രത്യേക ജാതിയിൽ ജനിച്ച ഭൂതകാലത്തിലെ മിക്ക ആളുകളും ആധുനിക കാലത്തെ ചിലരെങ്കിലും സ്വാഭാവികമായി അവരുടെ ജനിച്ച ജാതിയിൽനിന്നു തന്റെ പങ്കാളിയെ പ്രതീക്ഷിക്കുന്നു. മദ്ധ്യകാല ഇന്ത്യയിൽ, വൈവാഹികനിയന്ത്രണങ്ങൾ നിർബന്ധമായും പാലിക്കണമായിരുന്നു.
ഇന്ത്യയിലെ ഹിന്ദുക്കളിലും മുസ്ലിങ്ങളിലും ക്രിസ്ത്യാനികളിലും ആദിവാസികളിലും ജാതി നിലനിൽക്കുന്നുണ്ട്.
അഹല്യ ഉണ്ണിപ്രവൻ
അവസാനം പരിഷ്കരിച്ചത് : 5/19/2020