സ്ത്രീകളെ മോശമായി ചിത്രീകരിക്കുക എന്നതു കൊണ്ട് പൊതുവായ സദാചാരത്തെയോ സ്ത്രീത്വത്തെയോ സ്ത്രീ രൂപങ്ങളോ ആകൃതിയോ, ശരീരമോ മാന്യമല്ലാത്ത രീതിയില്‍ വര്‍ണ്ണിക്കുക എന്നതാണ് അര്‍ഥമാക്കുന്നത്.
മാന്യമല്ലാത്ത രീതിയില്‍ സ്ത്രീകളെ ചിത്രീകരിക്കുയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഏതെങ്കിലും പരസ്യമോ പ്രസിദ്ധീകരണങ്ങളോ നിയമം നിരോധിക്കുന്നു. മാന്യമല്ലാത്ത രീതിയില്‍ സ്ത്രീകളെ ചിത്രീകരിക്കുന്ന ഏത് വസ്തുക്കളുടെയും ഉല്പാദനം, വില്പന മുതലായവയും നിയമം നിരോധിക്കുന്നുണ്ട്.
കുറ്റവാളികള്‍ക്ക് ആദ്യ വിധിന്യായത്തില്‍, 2 വര്‍ഷം വരെ തടവും 2000 രൂപ പിഴയും തുടര്‍ന്നുള്ള വിധിന്യായങ്ങളില്‍ 6 മാസത്തിനും 5 വര്‍ഷത്തിനും ഇടയ്ക്ക് തടവും 10000 ത്തില്‍ കുറയാതെ കൂടിയത് ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.
പൊതു നന്മയ്ക്കായുള്ള പ്രസിദ്ധീകരണങ്ങള്‍ അഥവാ മതപരമായ ഉദ്ദേശങ്ങള്ക്കുവേണ്ടിയുള്ളവ; ശില്പം, മുദ്രണം, ചിത്രണം തുടങ്ങിയ രൂപങ്ങളിലുള്ള പ്രതിപാദനങ്ങള്‍, അഥവാ, പുരാതന സ്മാരകത്തിലോ ക്ഷേത്രത്തിലോ വിഗ്രഹങ്ങളിലോ ഉള്ള പ്രതിപാദനങ്ങള്‍ അഥവാ സിനിമാട്ടോഗ്രഫിയില്‍ നിയമം പ്രയോഗത്തില്‍ വരുന്നു.
വകുപ്പ് 3: സ്ത്രീകളെ മാന്യമല്ലാത്ത രീതിയില്‍ ചിത്രീകരിക്കുന്ന പരസ്യങ്ങളുടെ പ്രദര്‍ശനം, പ്രസിദ്ധീകരണം എന്നിവയുടെ നിരോധനം.
വകുപ്പ് 4: സ്ത്രീകളെ മാന്യമല്ലാത്ത രീതിയില്‍ ചിത്രീകരിക്കുന്ന ഏതെങ്കിലും പുസ്തകമോ ലഘുലേഖ, പേപ്പര്‍, എഴുത്തുകള്‍, വരകള്‍, പെയിന്റിംഗുകള്‍, ഫോട്ടോകള്‍ തുടങ്ങിയവയുടെ ഉല്പാദനം, വില്പന, വിതരണം എന്നിവയുടെ നിരോധനം.
വകുപ്പ് 6: പിഴ
എവിടെ പരാതി നല്‍കാം?
സംസ്ഥാനം അംഗീകരിച്ച ഗസറ്റഡ് ഓഫീസറുടെ പക്കല്‍ പരാതി നല്‍കാം.
കേസ് എങ്ങനെയാണ് ഫയല്‍ ചെയ്യുന്നത്?
ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഗസറ്റഡ് ഓഫീസര്‍ക്ക് ഏത് സ്ഥലത്തും പ്രവേശിക്കുകയും പരിശോധന നടത്തുകയും ഏത് പരസ്യമോ പുസ്തകമോ വസ്തുക്കളോ പിടിച്ചെടുക്കുകയും ചെയ്യാം.
ഒരു വാസഗൃഹത്തില്‍ പ്രവേശനം നേടുന്നതിന് അദ്ദേഹത്തിന് മജിസ്ട്രേറ്റിന്റെ പക്കല്‍ നിന്ന് വാറന്റ് സന്പാദിക്കാം.
ഒരു കേസ് മജിസ്ട്രേറ്റ് മുമ്പാകെ ഫയല്‍ ചെയ്യുകയും തുടര്‍ നടപടികള്‍ കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യര്‍ അനുസരിച്ച് നടത്തുകയും ചെയ്യാം.
ഈ നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ കണ്ടു മനസ്സിലാക്കുവാന്‍ സാധിക്കാത്തവയും ജാമ്യം ലഭിക്കുന്നവയുമാണ്.
എന്താണ് അടുത്തത്?
അധികാരശ്രേണിയില്‍ തൊട്ടടുത്ത ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാം.
ഇതര പരിഹാരങ്ങള്‍
പ്രതിക്ക് ഒത്തു തീര്‍പ്പിന് ശ്രമിക്കാവുന്നതാണ്.
അവസാനം പരിഷ്കരിച്ചത് : 9/16/2019
കേരളത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ ...
ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് 1860 - ലെ ഇ...
ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജിയാണ് അന്നാ ചാണ്ടി.കേ...
കേരള വനിതാ കമ്മീഷൻ നിലവിൽ വന്നത് 14.6.1996ൽ ആണു.