ആരോഗ്യവും പൂര്‍ണവളര്‍ച്ചയുമുള്ള കുഞ്ഞുങ്ങളാണ് ഒരു കുടുംബത്തിന്റെ പൂര്‍ണത. അതുകൊണ്ട് ആരോഗ്യപൂര്‍ണമായ കുഞ്ഞുങ്ങളുടെ ജനനത്തിനും അമ്മയുടെ സുരക്ഷയ്ക്കും മുപ്പത്തിയഞ്ച് വയസിനുള്ളില്‍ കുടുംബം പൂര്‍ണതയിലെത്താന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതാണ് ഉചിതം.
സ്ത്രീയുടെ ജന്മം പൂര്‍ണതയിലെത്തുക അവള്‍ അമ്മയാകുമ്പോഴാണ്. കാലങ്ങള്‍ എത്ര കടന്നു പോയാലും തലമുറകള്‍ പലത് കടന്നു വന്നാലും ഗര്‍ഭധാരണവും കുഞ്ഞുങ്ങളുടെ പരിപാലനവും സ്ത്രീകളുടെ അവകാശങ്ങളില്‍പ്പെടുന്നതാണ്.
അതുകൊണ്ട് തന്നെയാണ് വിവാഹത്തിനു ശേഷം ഗര്‍ഭധാരണം വൈകരുതെന്നു പഴമക്കാര്‍ പറയുന്നതും. ഗര്‍ഭധാരണത്തിനു ഏറ്റവും അനുയോജ്യമായ പ്രായം 22 മുതല്‍ 35 വയസ്സ് വരെയാണ്.
ഇരുപത് വയസിനു മുന്‍പുള്ള ഗര്‍ഭധാരണം പ്രായക്കുറവ് കൊണ്ടുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്കും, മുപ്പത്തിയഞ്ച് വയസിനു ശേഷമുള്ള ഗര്‍ഭധാരണം പ്രായക്കൂടുതല്‍ കൊണ്ടുള്ള ശാരീരീക മാനസിക പ്രശ്‌നങ്ങള്‍ക്കും ഗര്‍ഭസ്ഥശിശുവിന്റെ ജനിതക വൈകല്യങ്ങള്‍ക്കും കാരണമാകാം.
ആരോഗ്യവും പൂര്‍ണവളര്‍ച്ചയുമുള്ള കുഞ്ഞുങ്ങളാണ് ഒരു കുടുംബത്തിന്റെ പൂര്‍ണത. അതുകൊണ്ട് ആരോഗ്യപൂര്‍ണമായ കുഞ്ഞുങ്ങളുടെ ജനനത്തിനും അമ്മയുടെ സുരക്ഷയ്ക്കും മുപ്പത്തിയഞ്ച് വയസിനുള്ളില്‍ കുടുംബം പൂര്‍ണതയിലെത്താന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതാണ് ഉചിതം.
വിവിധ ജീവിത സാഹചര്യങ്ങള്‍കൊണ്ട് രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ പ്രായക്കുറവുള്ള സ്ത്രീകളെ അപേക്ഷിച്ച് മുപ്പത്തിയഞ്ച് വയസുള്ള സ്ത്രീകളില്‍ കൂടുതലായിരിക്കും. ഇത്തരത്തിലുള്ള ഒന്നിലധികം പ്രശ്‌നങ്ങള്‍ താമസിച്ചുള്ള ഗര്‍ഭധാരണത്തില്‍ ഉണ്ടാകാം.
ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും ഉദ്യോഗസ്ഥിരത കൈവരിക്കുന്നതു വരെ ഗര്‍ഭധാരണത്തിനു തയ്യാറാകില്ലെന്ന നിലപാടുകളും ഏറെക്കുറെ താമസിച്ചുള്ള ഗര്‍ഭധാരണത്തിനു കാരണമാകുന്നുണ്ട്. അനുയോജ്യമായ സമയത്തെ ഗര്‍ഭധാരണത്തിലൂടെ അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകാന്‍ ഇടയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാനാകും.
ഗര്‍ഭധാരണം വൈകിയാല്‍
താമസിച്ചുള്ള ഗര്‍ഭധാരണം കുഞ്ഞിന്റെ വളര്‍ച്ചയെ ദോഷമായി ബാധിക്കാം. അതായത് കുഞ്ഞിനു ജനിതകപരമായ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത താമസിച്ചുള്ള ഗര്‍ഭധാരണത്തിലുണ്ട്.
വളരെ സൂക്ഷ്മമായി സൃഷ്ടിച്ചിരിക്കുന്ന ഒരു ജനിതകഘടനയാണ് ഗര്‍ഭസ്ഥശിശുവിന്റേത്. അതായത് ഇരുപത്തിമൂന്ന് ജോഡി ക്രോമസോം അമ്മയില്‍ നിന്നും ഇരുപത്തിമൂന്ന് ജോഡി ക്രോമസോം അച്ഛനില്‍ നിന്നും സംയോജിച്ചാണ് നാല്‍പ്പത്തിയാറ് ജോഡി ക്രോമസോം രൂപപ്പെടുന്നത്.
ഈ ജനിതകഘടനയില്‍ പാകപ്പിഴകള്‍ ഉണ്ടാകുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. ക്രോമസോം നമ്പറുകള്‍ക്ക് എന്തെങ്കിലും തരത്തില്‍ കുറവുകള്‍ സംഭവിച്ചാലും അത് കുഞ്ഞിന്റെ ജനിതകപരമായ വൈകല്യങ്ങളിലേക്കായിരിക്കും എത്തിച്ചേരുക.
ക്രോമസോം നമ്പറുകള്‍ കുറയുകയോ കൂടുകയോ ചെയ്യുന്നതുകൊണ്ട് കുഞ്ഞിനുണ്ടാകുന്ന വൈകല്യമാണ് ക്രോമസോമല്‍ അബ്‌നോര്‍മാലിറ്റി. ഡൗണ്‍സിന്‍ഡ്രം ക്രോമസോമല്‍ അബ്‌നോര്‍മാലിറ്റിക്ക് ഉദാഹരണമാണ്.
ഘടനാപരമായി ഉണ്ടാകുന്ന വ്യത്യാസങ്ങളാണ് മറ്റൊരു കാരണം. ക്രോമസോമിനു ഒരു ഘടനയുണ്ട്, അതിനു വ്യത്യാസമുണ്ടായാല്‍ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചയെ ദോഷമായി ബാധിക്കും.
താമസിച്ചുള്ള ഗര്‍ഭധാരണം കൊണ്ടുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഇവയൊക്കെയാണെങ്കിലും മുപ്പത്തിയഞ്ച് വയസിനു ശേഷം ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ മാനസിക പിന്തുണ വൈദ്യശാസ്ത്രം നല്‍കുന്നുണ്ട്.
എന്നാല്‍ അതോടൊപ്പം ചില ടെസ്റ്റുകള്‍ക്ക് കൂടി ഇവര്‍ വിധേയമാകേണ്ടതുണ്ട്. കാരണം ഇരുപത്തഞ്ച് വയസ് പ്രായമുള്ള സ്ത്രീയുടെ ആരോഗ്യസ്ഥിതിയായിരിക്കില്ല മുപ്പത്തിയഞ്ച് വയസ്സുള്ള സ്ത്രീക്കുള്ളത്. അതുകൊണ്ട് താമസിച്ച് ഗര്‍ഭം ധരിക്കുന്നവര്‍ കൂടുതല്‍ ടെസ്റ്റുകള്‍ക്ക്് വിധേയമാകണം.
ജനിതക വൈകല്യങ്ങള്‍ മാത്രമോ കാരണം
അമ്മയുടെ ആരോഗ്യം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ഏറെ സ്വാധീനിക്കും. അമ്മയുടെ ആരോഗ്യസ്ഥിതി അനുസരിച്ചുള്ള ചില മാറ്റങ്ങള്‍ കുഞ്ഞിലും പ്രകടമാകാം. ജനിതക വൈകല്യങ്ങള്‍ കൊണ്ടു മാത്രമല്ല, ശരിയായ പ്രായത്തിലുള്ള ഗര്‍ഭധാരണത്തില്‍ അമ്മയില്‍ നിന്നുമുണ്ടാകുന്ന അണുബാധകള്‍ അമ്മയ്ക്കും കുഞ്ഞിനും ദോഷമാകാനിടയുണ്ട്.
ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്നു മാസങ്ങളില്‍ ഉണ്ടാകുന്ന അണുബാധകളാണ് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കുക. റൂബെല്ല പോലുള്ള വൈറല്‍ പനി അമ്മയ്ക്ക് ആദ്യത്തെ മൂന്നു മാസങ്ങളിലാണ് ഉണ്ടാകുന്നതെങ്കില്‍ ഗര്‍ഭസ്ഥശിശുവിനു വൈകല്യങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അവയൊരിക്കലും ജനിതകപരമായ വൈകല്യങ്ങളായിരിക്കില്ല.
ഗര്‍ഭാവസ്ഥയില്‍ പല സ്ത്രീകളുടെയും സംശയമാണ് അമ്മ കഴിക്കുന്ന മരുന്നുകള്‍ ഗര്‍ഭസ്ഥശിശുവിന് ഏതെങ്കിലും തരത്തില്‍ ദോഷമാകുമോയെന്നത്. ഗര്‍ഭാവസ്ഥയിലുള്ള മരുന്നുകളുടെ ഉപയോഗത്തില്‍ ഇപ്പോഴും പല സ്ത്രീകളിലും ആശങ്കകളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. അമ്മ കഴിക്കുന്ന ചില മരുന്നുകള്‍ കുഞ്ഞിനെ ബാധിച്ചേക്കാം.
എന്നാല്‍ എല്ലാ മരുന്നുകളും ഈ ഗണത്തില്‍പ്പെടുന്നില്ല. മരുന്നുകളെ പ്രധാനമായും എ,ബി,സി,ഡി എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുണ്ട്. എ,ബി എന്നീ വിഭാഗത്തിലുള്ള മരുന്നുകള്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്്ക്ക് ദോഷമാകുന്നില്ല. എന്നാല്‍ 'സി' മുതലുള്ള മരുന്നുകള്‍ ഗര്‍ഭാവസ്ഥയില്‍ കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ആന്റിബയോട്ടികുകളുടെ ഉപയോഗം പോലും ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുമെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ ചില ആന്റിബയോട്ടികുകളുടെ ഉപയോഗം ഗര്‍ഭസ്ഥശിശുവിനു ദോഷമാകുന്നില്ല. ഗര്‍ഭാവസ്ഥയില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത് നന്നായിരിക്കും.
കാന്‍സര്‍ രോഗങ്ങള്‍ക്കു നല്‍കുന്ന മരുന്നുകള്‍, അപസ്്മാരം, സൈക്യാട്രിക് മരുന്നുകള്‍ തുടങ്ങിയ ചുരുക്കം ചില മരുന്നുകള്‍ ഗര്‍ഭാവസ്ഥയില്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം തിരിച്ചറിയാം
ഗര്‍ഭാവസ്ഥയില്‍ ആദ്യത്തെ മൂന്നുമാസം വളരെ പ്രധാനപ്പെട്ടതായതിനാല്‍ ജനിതക വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ സമയം ആദ്യമൂന്നു മാസമാണ്. അതായത് ഒന്നാം ട്രെമസ്റ്റര്‍. ജനിതകപരമായ വൈകല്യങ്ങള്‍ ആദ്യ ട്രൈമസ്റ്ററില്‍ (11- 12 ആഴ്ച) കണ്ടെത്തുന്നതാണ് ഉചിതം.
മൂന്നു മാസത്തിനുശേഷം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ ആദ്യമൂന്നു മാസങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ആദ്യമൂന്നുമാസങ്ങളില്‍ നടത്തുന്ന ടെസ്റ്റുകളിലൂടെ അമ്മയ്ക്കും കുഞ്ഞിനും ദോഷമാകാത്ത രീതിയില്‍ ഗര്‍ഭസ്ഥശിശുവിന്റെ ജനിതക വൈകല്യങ്ങള്‍ കണ്ടെത്താന്‍ കഴിയണം.
ആദ്യ ട്രെമസ്റ്റര്‍ സ്‌ക്രീനിങില്‍ 11- 12 ആഴ്ചയില്‍ നടത്തുന്ന സ്‌കാനിങ് വളരെ പ്രധാനപ്പെട്ടതാണ്. ഗര്‍ഭസ്ഥശിശുവിന്റെ കഴുത്തിന്റെ എല്ല് മുതല്‍ ത്വക്ക് വരെയുള്ള ഭാഗം നൂക്കല്‍ ട്രാന്‍സുസെന്‍സി (എന്‍ റ്റി സ്‌കാന്‍) സ്‌കാനിങിലൂടെ കുഞ്ഞിനു ജനിതകപരമായ വൈകല്യമുണ്ടോയെന്നു കണ്ടെത്തുന്നതിനു സഹായിക്കുന്നു.
ഡൗണ്‍സിന്‍ഡ്രം ഉള്‍പ്പെടെയുള്ള വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനു 11-12 ആഴ്ചയില്‍ സ്‌കാനിങ് നടത്തുന്നതാണ് ഏറ്റവും നല്ലത്. ഇതിനു ചില മെഷര്‍മെന്റുകള്‍ ഉണ്ട്.
അതിന്റെ അടിസ്ഥാനത്തിലായിരിക്കും കുഞ്ഞിന്റെ ജനിതക വൈകല്യങ്ങള്‍ കണ്ടെത്തുന്നത്. വളരെ വൈകി ഗര്‍ഭം ധരിക്കുന്ന സ്ത്രീകളില്‍ സ്‌കാനിങ്ങിനൊപ്പം ഡബിള്‍ മാര്‍ക്കര്‍ എന്ന രക്ത പരിശോധന കൂടി നിര്‍ദേശിക്കാറുണ്ട്.
അമ്മയുടെ ശരീരത്തില്‍നിന്നുള്ള് രണ്ടുഘടകങ്ങളാണ് ഡബിള്‍ മാര്‍ക്കര്‍ രക്ത പരിശോധനയിലൂടെ നിര്‍ണയിക്കുക. ഡബിള്‍ മാര്‍ക്കറിന്റെ അളവ് കൂടുതലാണോ കുറവാണോ എന്നതിനൊപ്പം എന്‍ റ്റി സ്‌കാനിന്റെ അളവ് കൂടി കണക്കാക്കിയാണ് ഗര്‍ഭസ്ഥശിശുവിനു ജനിതക വൈകല്യങ്ങള്‍ ഉണ്ടോയെന്നു കണ്ടെത്തുക. ഈ രണ്ടു ടെസ്റ്റുകളുടെ പിന്‍ബലത്തില്‍ എണ്‍പത്തിയഞ്ചു ശതമാനവും കുഞ്ഞിനു വൈകല്യമുണ്ടെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.
ആദ്യ മൂന്നു മാസത്തെ ടെസ്റ്റുകളില്‍ കണ്ടെത്താന്‍ കഴിയാത്ത ജനിതക പ്രശ്‌നങ്ങള്‍ രണ്ടാം ട്രെമസ്റ്ററില്‍ കണ്ടെത്താനാകും. അതായത് അമ്മയുടെ ശരീരത്തിലെ രക്തത്തില്‍ നിന്ന് മൂന്നു ഘടകങ്ങള്‍ പരിശോധിക്കും. ട്രിപ്പിള്‍ മാര്‍ക്കര്‍ എന്നറിയപ്പെടുന്ന ഈ പരിശോധനയില്‍ പ്രധാനമായും ജനിതകപരമായ ഘടകങ്ങളായിരിക്കും പരിശോധിക്കുക.
ഗര്‍ഭസ്ഥശിശുവിന്റെ കൈകളുടെയും കാലുകളുടെയും നീളം, മൂക്കിന്റെ പാലം, നെറ്റിത്തടത്തിന്റെ ആകൃതി, വൃക്കയുടെ വലിപ്പം തുടങ്ങി പത്തോളം ജനിതക ഘടകങ്ങള്‍ അമ്‌നിയോസിന്തസിസ് പരിശോധനയിലൂടെ കണ്ടെത്തുന്നു.
ട്രിപ്പിള്‍ മാര്‍ക്കറിനു പകരമായി നാലു ഘടകങ്ങളിലൂടെ ജനിതകവൈകല്യം കണ്ടെത്താവുന്ന കോണ്‍ട്രിപ്പിള്‍ മാര്‍ക്കര്‍ പരിശോധനയുമുണ്ട്. ഈ ടെസ്റ്റുകളിലൂടെയാണ് മുപ്പത്തിയഞ്ച് വയസിനു ശേഷമുള്ള സങ്കീര്‍ണത തോന്നുന്ന ഗര്‍ഭാവസ്ഥയിലുള്ള ഒരു സ്ത്രീ കടന്നു പോകുക.
ഗര്‍ഭാവസ്ഥയുടെ ആദ്യഘട്ടത്തില്‍ എപ്പോഴെങ്കിലും അമ്മയ്‌ക്കോ ഗര്‍ഭസ്ഥശിശുവിനോ അപകടകരമായ സാഹചര്യമുണ്ടായാല്‍ ഗര്‍ഭഛിദ്രത്തിനുള്ള അവകാശമുണ്ട്.
എന്നാല്‍ ഈ തീരുമാനത്തിലേക്ക് എത്തിച്ചേരേണ്ടത് ഭാര്യയും ഭര്‍ത്താവും തന്നെയായിരിക്കണം. മറ്റുള്ളവരുടെ നിര്‍ബന്ധങ്ങള്‍ക്കോ ഒരാളുടെ മാത്രം നിര്‍ബന്ധത്തിനോ വഴങ്ങി തീരുമാനത്തിലെത്തുന്നതുമാകരുത്. പരിശോധനകളുടെ ആധിക്യത്തില്‍ ഒരു ജീവന്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ജനിതക വൈകല്യങ്ങളോ ബുദ്ധിമാന്ദ്യമോ ഉള്ള കുട്ടികള്‍ക്കും ജീവിക്കാന്‍ പൂര്‍ണ അവകാശമുണ്ട്.
സാഹചര്യങ്ങളെ പൂര്‍ണമനസ്സോടെ അംഗീകരിച്ച് മുന്നോട്ട് പോകാനുള്ള ധൈര്യമുണ്ടായാല്‍ ഏതൊരവസ്ഥയിലുള്ള കുഞ്ഞിനും ജീവിക്കാനുള്ള അവസരം നല്‍കാന്‍ മാതാപിതാക്കള്‍ക്ക് കഴിയും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കാലതാമസമില്ലാതെ അനുയോജ്യമായ സമയത്തുള്ള ഗര്‍ഭധാരണത്തിനു തയ്യാറാകുകയെന്നതാണ് പ്രധാനം.
ഡോ. ഷെറിന്‍ വര്‍ഗീസ്ക ണ്‍സള്‍ട്ടന്റെ് ഗൈനക്കോളജിസ്റ്റ്ഭാ രത് ഹോസ്പിറ്റല്‍ കോട്ടയം
മുലപ്പാലിന്റെ ശക്തിയും വിശുദ്ധിയും ഓര്‍മ്മിപ്പിക്കുന്നതാണ് ഓരോ ലോക മുലയൂട്ടല്‍ വാരവും. കുപ്പിപ്പാല്‍ സൗകര്യപ്രദമാണെങ്കിലും മാതൃസ്‌നേഹത്തിന്റെ ഊഷ്മളത പകരാന്‍ മുലയൂട്ടല്‍പോലെ മറ്റൊന്നിനുമാവില്ല .
യുവ എഴുത്തുകാരി ഇന്ദുമേനോന്‍ തന്റെ പുതിയ പുസ്തകത്തില്‍ ഇങ്ങനെ എഴുതി, 'മുലകുടിപ്പരിശം (മുലകുടിബന്ധം) ചോരപ്പരിശത്തേക്കാ ളും (രക്തബന്ധം) പരിശുദ്ധമാര്‍ന്ന് വളരുന്നത് ഞാന്‍ നോക്കി നിന്നു. ചോരപ്പരിശം പോലെ ഗാഢമായ മറ്റൊരാത്മബന്ധമാണത്. സ്ത്രീയ്ക്കും ശിശുവിനുമിടയില്‍ മാത്രം ഉണ്ടാകുന്ന നിഗൂഢമായ രക്തബന്ധം.'
നൂറുശതമാനം പരമാര്‍ഥമായ ഇക്കാര്യം നമ്മളെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കാനാണ് എല്ലാവര്‍ഷവും ഓഗസ്റ്റ് ഒന്നുമുതല്‍ ഏഴുവരെ മുലയൂ ട്ടല്‍ വാരമായി ആചരിക്കുന്നത്. 'ബ്രസ്റ്റ് ഫീഡിംഗ് - എ കീ ടു സസ്‌റ്റെയ്‌നബിള്‍ ഡവലപ്‌മെന്റ്' എന്നതാണ് ഈ വര്‍ഷത്തെ ലോക മുലയൂട്ടല്‍ വാരത്തിന്റെ മുദ്രാവാക്യം.
മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുമ്പോഴൊക്കെ കൂട്ടത്തില്‍ ഊന്നിപ്പറയുന്ന ഒന്നാണ് കുപ്പിപ്പാല്‍ കൊടുക്കാതിരിക്കുക എന്നത്. ഇവി ടെ ശക്തിയുക്തം എതിര്‍ക്കുന്നത് പാല്‍ കുപ്പിയിലാക്കി കൊടുക്കുന്നതിനെയാണ്.
മുലപ്പാലിന്റെ ഗുണഗണങ്ങളും ടിന്നില്‍ വരുന്ന പാല്‍പ്പൊടികളും നമ്മില്‍ ഒരു താരതമ്യം ഇല്ലെന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ മുലയൂട്ടലിന് തടസം നില്‍ക്കുന്ന ചില ഘട്ടങ്ങള്‍ വരുമ്പോള്‍ ചിലപ്പോഴൊക്കെ നമുക്ക് ടിന്‍ പാലിനെ ആശ്രയിക്കേണ്ടതായി വന്നേക്കാം.
ജന്മനാലുള്ള വൈകല്യങ്ങളായ മുറിച്ചുണ്ട്, മുറിയണ്ണാക്ക്, ഉള്ളിലേക്ക് തള്ളിയ കീഴ്ത്താടിയെല്ല് എന്നിവ മൂലമുള്ള കുട്ടികള്‍ക്കും തീരെ മൂപ്പെ ത്താതെ ജനിച്ചകുട്ടികള്‍ക്കും മുലകുടി ബുദ്ധിമുട്ടാണ്.
അമ്മമാരുടെ പരിമിതികള്‍
അമ്മമാരുടെ കാര്യത്തിലാണെങ്കില്‍ മാനസിക രോഗമുള്ളവര്‍, പ്രസവാനന്തരമുള്ള മാനസിക തകരാറുകള്‍ ഉള്ളവര്‍, എച്ച്.ഐ.വി ബാധിതര്‍, ക്ഷയരോഗികളും അതിന് മരുന്ന് കഴിക്കുന്നവരും, മുലക്കണ്ണ് വിണ്ടു കീറിയവര്‍, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞവര്‍, മുലപ്പാലിലൂടെ കുഞ്ഞിന്റെ ശരീരത്തില്‍ എത്തിയാല്‍ അപകടമുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവര്‍ക്ക് മുലയൂട്ടല്‍ അസാധ്യമാണ്.
പ്രസവത്തോടു കൂടി മരിച്ചു പോകുന്ന അമ്മമാരുടെ കാര്യം പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. മേല്‍പ്പറഞ്ഞ ഘട്ടങ്ങളില്‍ കൈകൊണ്ടോ ബ്രസ്റ്റ് പമ്പ് ഉപയോഗിച്ചോ മുലപ്പാല്‍ പിഴിഞ്ഞ് കൊടുക്കാന്‍ പറ്റുന്ന കേസുകളില്‍ അങ്ങനെ ചെയ്യുന്നതാണ് നല്ലത്.
ഇതിനു സാധിക്കാത്ത സാഹചര്യങ്ങളില്‍ പശുവിന്‍ പാലോ ടിന്നില്‍ വരുന്ന പാല്‍പ്പൊടിയോ ഉപയോഗിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ മിക്കവരും ആശ്രയിക്കുന്നത് മുലക്കുപ്പിയെയാണ്. പശുവിന്‍ പാലും പാല്‍പ്പൊടിയും ഉപയോഗിക്കുന്നതു മൂലം പലതരത്തിലുള്ള ആരോഗ്യപ്ര ശ്‌നങ്ങള്‍ കുഞ്ഞുങ്ങളിലുണ്ടാകാം.
1. ദഹനേന്ദ്രിയ വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളും വയറിളക്കവും വരാനുള്ള സാധ്യത കൂടുതലാണ്. മുലക്കുപ്പി എത്ര നന്നായി കഴുകി യാലും അടപ്പിന്റെയും നിപ്പിളിന്റെയും ചാലുകള്‍ക്കുള്ളില്‍ അഴുക്കുപിടിച്ച് രോഗാണുക്കള്‍ പെരുകുന്നതാണ് കാരണം. മിക്കപ്പോഴും ശരിയായ രീതിയില്‍ സ്‌റ്റെറിലൈസേഷന്‍ നടത്താതെ വെറുതെ ചൂടുവെള്ളത്തില്‍ കഴുകിയാണ് പലരും പാല്‍ക്കുപ്പിയില്‍ പാല്‍ നിറയ്ക്കുന്നത്. അഥവാ തിളപ്പിച്ച് അണുവിമുക്തമാക്കിയാല്‍ത്തന്നെ കൈകൊണ്ട് നിപ്പിളും അടപ്പുമൊക്കെ വീണ്ടും സ്പര്‍ശിക്കുന്നതോടെ രോഗാണു സംക്രണത്തി നുള്ള സാധ്യത ഏറുന്നു. യാത്രാവേളകളിലും മറ്റും കുപ്പി വേണ്ടരീതിയില്‍ അണുവിമുക്തമാക്കാന്‍ ബുദ്ധിമുട്ടാണ്. ആശുപത്രി, ബസ്റ്റാന്‍ഡ്, റെയില്‍വേസ്‌റ്റേഷന്‍, ട്രെയിന്‍, ബസ് എന്നിവയിലെ യാത്രാവേളകള്‍ ഇവയൊക്കെ പൊടിപടലങ്ങള്‍, ഈച്ച മുതലായവ ധാരാളമുള്ള ഇടങ്ങ ളായതിനാല്‍ കൂടുതല്‍ അപകടകരമാണ്.
മുലകുടിപ്പരിശവും പാല്‍ക്കുപ്പിയും
2.മുലക്കുപ്പി വഴി പാല്‍ കൊടുക്കുമ്പോള്‍ കൂടുതല്‍ അളവില്‍ വായു വയറ്റിലെത്താനുള്ള സാധ്യത ഏറുന്നു. ഇത് പെട്ടെന്ന് വയറു നിറഞ്ഞ പ്ര തീതി ഉണ്ടാക്കുകയും തല്‍ഫലമായി വേണ്ടത്ര പാല്‍ കുട്ടി കുടിക്കാതിരിക്കുകയും ചെയ്യുന്നു. പോഷകക്കുറവായിരിക്കും അനന്തരഫലം. മാത്ര മല്ല, എക്കില്‍ ഉണ്ടാകാനും ഇത് കാരണമാകുന്നു.
3.മുലക്കുപ്പിയിലെ റബര്‍ നിപ്പിള്‍ വഴി പാല്‍ കുടിക്കാന്‍ കുട്ടിക്ക് കൂടുതല്‍ ഊര്‍ജം ചെലവഴിക്കേണ്ടിവരുന്നു. അമ്മയുടെ മുല കുടിക്കുമ്പോള്‍ കുട്ടി വലിച്ചു കുടിക്കുന്നതിനനുസരിച്ച് അമ്മ പാല്‍ ചുരത്തി കുഞ്ഞിന്റെ വായിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്. ഈ ചുരത്തല്‍ പ്രക്രിയ കു പ്പിയിലില്ല. കുപ്പി പെട്ടെന്ന് ക്ഷീണിക്കുന്നതിനാല്‍ പാല്‍കുടി പെട്ടെന്ന് നിര്‍ത്തുന്നു.
4.കുപ്പിപ്പാല്‍ കൊടുക്കുന്ന കുട്ടികളില്‍ ചെവിക്കുള്ളിലെ അണുബാധയും ചെവിപഴുപ്പും വരാനുള്ള സാധ്യത കൂടുലാണെന്ന് പഠനങ്ങള്‍ പറ യുന്നു. പാല്‍ കുടിക്കുമ്പോള്‍ അവലംബിക്കുന്ന പൊസിഷന്‍ ആണിതിന്റെ കാരണം.
5.മുലപ്പാലിലെ പോഷക മൂല്യങ്ങള്‍ അതേപടി ടിന്‍ പാലില്‍ ലഭ്യമല്ലാത്തതിനാല്‍ പോഷകക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രോഗ പ്രതിരോധ ശക്തിക്ക് വേണ്ട ഇമ്മ്യൂണോഗ്ലോബിനും മുലപ്പാലിലാണുള്ളത്. അതേസമയം പാല്‍പ്പൊടിയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാ യിരിക്കും. രുചിക്കുവേണ്ടി ചിലപ്പോള്‍ ചേര്‍ക്കുന്ന പഞ്ചസാര ഇതിനും പുറമേയാണ്. ഫലം പൊണ്ണത്തടി പ്രമേഹ സാധ്യതകള്‍ എന്നിവ കുപ്പി പ്പാല്‍ കുടിക്കുന്ന കുട്ടികളില്‍ കൂടുതലായിരിക്കും.
6.ആസ്ത്മ, അലര്‍ജി, ശ്വാസകോശത്തിലെ അണുബാധകള്‍ എന്നിവയ്ക്കുള്ള സാധ്യത കൂടുതല്‍.
7.കുപ്പിപ്പാല്‍ കുടിക്കുന്ന കുട്ടികളില്‍ ബോട്ടില്‍ അഡിക്ഷനുള്ള സാധ്യത ഏറെയാണ്. കുട്ടി കരയാതിരിക്കാനും അടങ്ങിയിരിക്കാനും ഉറങ്ങാ നുമൊക്കെ വേണ്ടി പാല്‍ നിറച്ചോ ചിലപ്പോള്‍ മറ്റെന്തെങ്കിലും ജ്യൂസ് നിറച്ചോ മുലക്കുപ്പി കുട്ടിയുടെ കയ്യില്‍ കൊടുക്കുന്ന ധാരാളം രക്ഷിതാക്ക ളെ കാണാം. സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലുമൊക്കെ പോകുമ്പോള്‍ കുപ്പിയും കയ്യില്‍ പിടിച്ചു വെറുതേ ചപ്പിക്കൊണ്ടു നട ക്കുന്ന കുട്ടികള്‍ക്ക് ബോട്ടില്‍ അഡിക്ക്ഷന്‍ തന്നെ.
8. സ്ഥിരമായി കുപ്പിപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളില്‍ പല്ലുകള്‍ ശരിയായ രീതിയില്‍ ചേര്‍ത്തടയ്ക്കാന്‍ പറ്റാതെവരും. പല്ലുകള്‍ പൊങ്ങാനുള്ള സാധ്യതയും ഉണ്ട്. ഇതിനൊക്കെ പുറമേ പല്ലിനടിയില്‍ പഞ്ചസാര കൂടുതലടങ്ങിയ പാലിന്റെ അംശം എല്ലായ്‌പ്പോഴും തങ്ങി നില്‍ക്കുന്നതിനാല്‍ പുഴുപ്പല്ല് വരാവുന്നതാണ്. 'ബോട്ടില്‍ കേരിസ്' എന്നാണ് ഇതിന്റെ പേര്.
9.പാല്‍ തയാറാക്കുമ്പോള്‍ പെട്ടെന്ന് കുഞ്ഞ് വളരട്ടെ എന്നു കരുതി കൂടുതല്‍ പൊടിയിട്ട് കട്ടിയില്‍ തയാറാക്കുമ്പോള്‍ ദഹനക്കേടും വിലകൂടിയ പാല്‍പ്പൊടി കൂടുതല്‍ നാള്‍ ഇരിക്കാന്‍ വേണ്ടി കൂടുതല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുമ്പോള്‍ പോഷണക്കുറവും ഉണ്ടാകും.
10. കുട്ടി ആവശ്യപ്പെടുന്ന അല്ലെങ്കില്‍ കരയുന്ന ഉടനെ മുലക്കണ്ണ് വായില്‍ വച്ചു കൊടുക്കുന്നതുപോലെ മുലക്കുപ്പിയില്‍ പാല്‍ കൊടുക്കാനാ വില്ല. തയാറാക്കാന്‍ കൂടുതല്‍ സമയം വേണം. മാത്രമല്ല തിളപ്പിച്ച വെള്ളം ശരിയായ ഊഷ്മാവിലേക്ക് തണുപ്പിക്കാതെ കൊടുത്താല്‍ കുഞ്ഞിന്റെ വയ് പൊള്ളും.
പരിഹാര മാര്‍ഗങ്ങള്‍
1. മുലക്കുപ്പി പാടെ ഉപേക്ഷിക്കുക. പകരം ചെറിയ ഒരു ബൗള്‍ അഥവാ കട്ടോരിയും മൂര്‍ച്ചയില്ലാത്ത വക്കോടുകൂടിയ ഒരു കുഞ്ഞു സ്പൂണും ഉ പയോഗിച്ച് പതിയെ ശിരസില്‍ കയറാത്ത രീതിയില്‍ (കപ്പ് ആന്‍ഡ് സ്പൂണ്‍ ഫീഡിംഗ്) ക്ഷമാപൂര്‍വം കോരിക്കൊടുക്കുക. 'പാലട' എന്ന ചെ റിയ വാലോടു കൂടിയ പാത്രം ഉപയോഗിച്ച് കുഞ്ഞിന്റെ വായില്‍ പാല്‍ ഇറ്റിച്ചു കൊടുക്കുന്നതും എളുപ്പമാണ്.
2. ഇങ്ങനെ ചെയ്യുമ്പോള്‍ മുലപ്പാല്‍ പിഴിഞ്ഞ് കൊടുക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യുക. നിവര്‍ത്തിയില്ലാതെ വന്നാല്‍ മാത്രം പാല്‍
പ്പൊടിപ്പാല്‍ ഉപയോഗിക്കുക.
3. പാല്‍പ്പൊടി ഉപയോഗിക്കുമ്പോള്‍ ടിന്നില്‍ പറഞ്ഞ അളവില്‍ പൊടിയും വെള്ളവും ഉപയോഗിക്കണം. സാധാരണ ഒരു ഔണ്‍സ് വെള്ളത്തിന്
ഒരു സ്പൂണ്‍ എന്നതാണ് കണക്ക്.
4. മുറിയണ്ണാക്ക് ഉള്ള കുട്ടികളില്‍ ശസ്ത്രക്രിയ ചെയ്യുന്നതുവരെ അഥവാ നിപ്പിളും കുപ്പിയും ഉപയോഗിക്കേണ്ടി വന്നാല്‍ നീണ്ടതും വലിയ ദ്വാ
രത്തോടു കൂടിയതുമായ സ്‌പെഷല്‍ നിപ്പിള്‍ നന്നായി തിളപ്പിച്ച് അണുവിമുക്തമാക്കിയതിനു ശേഷം ഉപയോഗിക്കുക. പാലിന്റെ സ്ഥാനത്ത് മു
ലപ്പാല്‍ തന്നെ ഉപയോഗിക്കുക. 'മുലകുടിപ്പരിശം' - അതിനു പകരം മറ്റൊന്നില്ല എന്നോര്‍ക്കുക.
പ്രൊഫ. സുനില്‍ മൂത്തേടത്ത്ഡി പ്പാര്‍ട്ട്‌മെന്റ് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് നഴ്‌സിംഗ്അ മൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്കൊ ച്ചി
കൊഴുപ്പ് കുറഞ്ഞ ആഹാരം, സ്തനങ്ങളിലുണ്ടാകുന്ന കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങളില്‍ നിന്നും അറിയുന്നത്. അതുകൊണ്ട് സ്ത്രീകള്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നത് നല്ലതാണ്.
സ്ത്രീകളെ ദുരിതത്തിലാക്കുന്ന കാന്‍സറുകളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് സ്തനാര്‍ബുദം. അറുപത്തിയഞ്ച് വയസുവരെ ജീവിക്കുന്ന സ്ത്രീകളില്‍ നാലു ശതമാനം പേരിലെങ്കിലും സ്തനാര്‍ബുദം ഉണ്ടാകുന്നു എന്നാണറിയുന്നത്.
നാല്‍പത് മുതല്‍ അറുപത് വയസു വരെ പ്രായമുള്ള സ്ത്രീകളില്‍ മരണത്തിനു കാരണമാകുന്ന രോഗങ്ങളില്‍ സ്തനങ്ങളിലെ കാന്‍സര്‍ ഒരു മുഖ്യഘടകമാണ്.
കൊഴുപ്പ് കുറഞ്ഞ ആഹാരം, സ്തനങ്ങളിലുണ്ടാകുന്ന കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങളില്‍ നിന്നും അറിയുന്നത്. അതുകൊണ്ട് സ്ത്രീകള്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നത് നല്ലതാണ്.
കൊഴുപ്പ് കുറയ്ക്കാം പഴങ്ങള്‍ കഴിക്കാം
ആഹാരത്തില്‍ കൊഴുപ്പിന്റെ അംശം തീരെ കുറയ്ക്കുകയും പഴങ്ങള്‍ കൂടുതല്‍ കഴിക്കുകയും വളരെ നല്ല ഫലങ്ങളാണ് കാണാന്‍ കഴിഞ്ഞതെന്നാണ്
ഗവേഷകര്‍ പറയുന്നത്. അങ്ങനെയുള്ളവരില്‍ സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത തീരെ കുറഞ്ഞ നിലയിലായിരുന്നു എന്നും മനസിലായിട്ടുണ്ട്.
കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതില്‍ ആഹാരത്തിനുള്ള പങ്ക് വളരെ വലുതാണെന്നു കണ്ടെത്തിയിട്ടുണ്ട്. സ്തനാര്‍ബുദം ഉണ്ടാവുകയും ശരിയായ രീതിയിലുള്ള ചികിത്സ സ്വീകരിക്കുകയും ചെയ്തവരില്‍ കൊഴുപ്പ് തീരെ കുറഞ്ഞ ആഹാരരീതി ശീലമാക്കിയപ്പോള്‍ വളരെ നല്ല ഫലങ്ങളാണ് കാണുന്നത്.
ആര്‍ത്തവം നിലച്ച ശേഷം
ആര്‍ത്തവവിരാമശേഷം, സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും കൊഴുപ്പ് തീരെ കുറഞ്ഞ ആഹാരശീലം സഹായിക്കുന്നതാണ്. കൊഴുപ്പു കൂടിയ ആഹാരശീലം ആര്‍ത്തവവിരാമശേഷം അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാക്കുന്നതുമാണ്.
കൊഴുപ്പു കൂടിയ ആഹാരം കൂടുതല്‍ കഴിക്കുന്നവരില്‍ ശരീരത്തിലെ കൊഴുപ്പിന്റെ ശേഖരം കൂടുന്നതാണ്. ഈ കൂടിയ നിലയിലുള്ള കൊഴുപ്പിന്റെ ഫലമായി ശരീരത്തില്‍ നീര്‍ക്കെട്ടും ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ നിലയും ഉയരുന്നതാണ്. ഇവ രണ്ടും കാന്‍സറിനു കാരണമാകാന്‍ സാധ്യതയുള്ളവയാണ്.
മുലയൂട്ടാന്‍ മടിക്കേണ്ട
പ്രസവിച്ചിട്ടില്ലാത്ത സ്ത്രീകളില്‍, പ്രസവിച്ച സ്ത്രീകളെ അപേക്ഷിച്ച് സ്താനുര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. പ്രസവിക്കുകയും കുഞ്ഞുങ്ങളെ മുലയൂട്ടി വളര്‍ത്തുകയും ചെയ്യുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞിരിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ തവണ പ്രസവിക്കുന്നതും കൂടുതല്‍ കാലം മുലയൂട്ടുന്നതും സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത വീണ്ടും കുറയ്ക്കുന്നതാണ്.
ഭക്ഷണരീതി ശ്രദ്ധിക്കണം
കാന്‍സറില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിനു സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു ആഹാരരീതി ശീലിക്കുകയാണ് കാന്‍സറില്‍നിന്നും രക്ഷനേടാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത്.
ഇങ്ങനെയുള്ള ഘടകങ്ങള്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ഇലക്കറികള്‍, ഉള്ളി, വെളുത്തുള്ളി, കടല്‍മത്സ്യങ്ങള്‍ എന്നിവയിലെല്ലാം അടങ്ങിയിട്ടുണ്ട്. പതിവായി മൂന്നു ഗ്രാം മീനെണ്ണ കഴിക്കുകയാണെങ്കില്‍ മറ്റ് എല്ലാ കൊഴുപ്പുകളും എണ്ണകളും ഒഴിവാക്കാവുന്നതാണ്. ഗ്രീന്‍ ടീ നല്ലതാണ്.
മദ്യപാനശീലമുള്ളവര്‍ അത് ഒഴിവാക്കുക. ആര്‍ത്തവവിരാമം സംഭവിച്ച, പതിവായി മദ്യം കഴിക്കുന്ന ശീലമുള്ളവരില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത, അങ്ങനെയല്ലാത്തവരെ അപേക്ഷിച്ചു മുപ്പത് ശതമാനം കൂടുതലായിരിക്കും എന്നാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്.
മാത്രമല്ല, അങ്ങനെയുള്ളവരില്‍ സ്തനാര്‍ബുദത്തിന്റെ ഫലമായി മരണം സംഭവിക്കാനുള്ള സാധ്യതയും കൂടുതലായിരിക്കും.
വെയില്‍ കൊള്ളുന്നത് അര്‍ബുദം തടയും
രാവിലെ അരമണിക്കൂര്‍ സമയം വെയില്‍ കൊള്ളുന്നത് സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത തീരെ കുറയ്ക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. കടുത്ത മാനസിക സംഘര്‍ഷം നീണ്ടകാലമായി അനുഭവിക്കുന്നവരില്‍ സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും.
സ്തനാര്‍ബുദം ബാധിക്കുന്നവരില്‍ കൂടുതല്‍ പേരും വിഷാദം നിറഞ്ഞ മാനസികാവസ്ഥയുള്ളവരായിരിക്കും, എന്നാണ് പുതിയ പഠനങ്ങളില്‍ നിന്നറിയുന്നത്. ഇങ്ങനെയുള്ളവരില്‍ കൂടുതല്‍ പേരിലും ചികിത്സ പൂര്‍ണമായി ഫലപ്രദമാകുകയില്ല.
ചികിത്സ ഫലപ്രദമാകുന്നവരില്‍ രോഗം തീവ്രമായി തിരിച്ചുവരാനുള്ള സാധ്യത കൂടുതലായിരിക്കുകയും ചെയ്യും, മരണം സംഭവിക്കുന്നതിനും.
ഉയര്‍ന്ന നിലയിലുള്ള മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ ഒരു ഡോക്ടറെ കാണുന്നതും മാനസികസംഘര്‍ഷം കൈകാര്യം ചെയ്യാന്‍ വേണ്ട കാര്യങ്ങള്‍ പഠിക്കുന്നതും അതൊക്കെ പരിശീലിക്കുന്നതും നല്ലതാണ്.
കൂടുതല്‍ സമയം നല്ല ചിന്തകള്‍ ഉള്ളവരുടെ കൂടെ കഴിയുന്നതും ഒരുപാട് തമാശകള്‍ പറയുകയും കേള്‍ക്കുകയും ചെയ്യുന്നതും നല്ലതാണ്.
ഡോ. എം. പി മണി ഷൊര്‍ണൂര്‍
സാധാരണയായി ഗര്‍ഭിണികളില്‍ ഗര്‍ഭം ധരിച്ച് അഞ്ചാം മാസം മുതലാണ് രക്തസമ്മര്‍ദം കണ്ടുതുടങ്ങുന്നത്. ഇത് സാധാര
ണയായി എല്ലാ ഗര്‍ഭിണികളിലും ഉണ്ടാകുന്നതാണ്.
എന്നാല്‍ രക്തസമ്മര്‍ദം സാധാരണയിലും കൂടുതലാണെങ്കില്‍ വൃക്ക രോഗങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കുന്ന പരിശോധനകള്‍ക്ക് വിധേയമാക്കണം.
മനുഷ്യശരീരത്തിലെ ഓരോ അവയവവും പോലെ പ്രധാനപ്പെട്ടതാണ് വൃക്കയുടെ പ്രവര്‍ത്തനവും. വൃക്കയുടെ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍ സംഭവിച്ചാല്‍ അത് ബാധിക്കുന്നതു ശരീരത്തിന്റെ സുഖമമായ മുഴുവന്‍ പ്രക്രിയയെയും ആയിരിക്കും.
വൃക്കരോഗങ്ങള്‍ പല തരത്തിലുണ്ട്. അക്യൂട്ട് കിഡ്‌നി ഡിസോര്‍ഡര്‍, ക്രോണിക് കിഡ്‌നി ഡിസോര്‍ഡര്‍ തുടങ്ങിയവയാണ് നിലവിലുള്ള വൃക്ക രോഗങ്ങളില്‍ ചിലത്. അക്യൂട്ട് പെട്ടെന്നുണ്ടാകുന്ന വൃക്ക രോഗമാണ്. രക്തസ്രാവത്തിലൂടെയോ മറ്റ് അണുബാധയിലൂടെയോ ഉണ്ടാകുന്ന വൃക്കത്തകരാറാണ് അക്യൂട്ട്. എന്നാല്‍ ക്രോണിക് വൃക്കരോഗങ്ങളില്‍ ഒരു വിഭാഗം മാത്രമാണ് പോളിസിസ്റ്റിക്ക്.
ജന്മനാ ഒരാളില്‍ ഉണ്ടാകുന്ന വൃക്കത്തകരാറാണിത്. അതായത് ജനിതകപരമായി വൃക്ക രോഗമുള്ളവര്‍ക്കാണ് പോളിസിസ്റ്റിക്ക് വിഭാഗത്തിലുള്ള വൃക്കരോഗങ്ങള്‍ സാധാരണയായി ഉണ്ടാകുക. വൃക്ക രോഗങ്ങളില്‍ ഏറ്റവും പ്രധാനം ക്രോണിക് കിഡ്‌നി ഡിസോര്‍ഡറാണ്. രക്ത സമ്മര്‍ദവും പ്രമേഹവും ക്രമാതീതമായി വര്‍ധിച്ച് അവ വൃക്കയെ ബാധിക്കുന്ന സാഹചര്യങ്ങളിലാണ് ക്രോണിക് ഡിസോര്‍ഡര്‍ ഉണ്ടാകുന്നത്.
ക്രോണിക് ഡിസോര്‍ഡര്‍ ഉള്ളവരില്‍ രക്തസമ്മര്‍ദത്തിന്റെ തോത് വര്‍ധിക്കുന്നത് പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകാം. ക്രോണിക് ഡിസോര്‍ഡര്‍ ഉള്ളവരില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യതയും പ്രസവസമയത്തുണ്ടാകുന്ന സമ്മര്‍ദവും കൂടുതലായിരിക്കും. വൃക്കത്തകരാര്‍ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചു തുടങ്ങുന്ന അവസ്ഥയുണ്ടാകുന്നത് ക്രോണിക് ഡിസോര്‍ഡറുണ്ടാകുമ്പോഴാണ്.
ഗര്‍ഭധാരണവും വൃക്കത്തകരാറും
വൃക്കത്തകരാറുകള്‍ വിവിധതരത്തിലുണ്ടെങ്കിലും ഗര്‍ഭധാരണ സമയത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ക്രോണിക്ക് വിഭാഗത്തില്‍പ്പെടുന്ന വൃക്ക രോഗങ്ങളാണ്.
മറ്റു വൃക്ക രോഗങ്ങള്‍ പോലെയല്ല ക്രോണിക് കിഡ്‌നി ഡിസോര്‍ഡര്‍. മറ്റു വൃക്കരോഗങ്ങള്‍ ഗര്‍ഭധാരണ അവസ്ഥയില്‍ കൂടുതല്‍ സമ്മര്‍ദങ്ങള്‍ സൃഷ്ടിക്കുന്നില്ല.അതുപോലെതന്നെ ജനിതകപരമായി വൃക്കത്തകരാറുള്ളവരില്‍ അതിനുള്ള ചികിത്സകള്‍ തുടക്കം മുതല്‍ നല്‍കാന്‍ കഴിയുന്നുമുണ്ട്.
എന്നാല്‍ ക്രോണിക് വൃക്കരോഗങ്ങള്‍ നിര്‍ണയിക്കപ്പെടുന്നതു രക്തത്തിലെ സെറം ക്രിയാറ്റിന്റെ തോത് അനുസരിച്ചായിരിക്കും. രക്തത്തില്‍ സെറം ക്രിയാറ്റിന്‍ എത്രമാത്രം അടങ്ങിയിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഗര്‍ഭാവസ്ഥയില്‍ എന്തൊക്കെ സമ്മര്‍ദങ്ങള്‍ ഉണ്ടാകുമെന്നു നിശ്ചയിക്കുക.
രക്തത്തില്‍ സെറം ക്രിയാറ്റിന്റെ അളവ് വളരെ കൂടുതലാണെങ്കില്‍ വൃക്ക രോഗങ്ങള്‍ ഉണ്ടോയെന്നു നിര്‍ണയിക്കുന്നതിനുള്ള ടെസ്റ്റുകള്‍ നടത്തുന്നത് നന്നായിരിക്കും.
സാധാരണയായി ഗര്‍ഭിണികളില്‍ ഗര്‍ഭം ധരിച്ച് അഞ്ചാം മാസം മുതലാണ് രക്തസമ്മര്‍ദം കണ്ടുതുടങ്ങുന്നത്. ഇത് സാധാരണയായി എല്ലാ ഗര്‍ഭിണികളിലും ഉണ്ടാകുന്നതാണ്. എന്നാല്‍ രക്തസമ്മര്‍ദം സാധാരണയിലും കൂടുതലാണെങ്കില്‍ വൃക്ക രോഗങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കുന്ന പരിശോധനകള്‍ക്ക് വിധേയമാക്കണം.
ക്രോണിക് വൃക്ക രോഗങ്ങള്‍ക്കു വിവിധ ഘട്ടങ്ങളുണ്ട്. സെറം ക്രിയാറ്റിന്റെ തോതനുസരിച്ചായിരിക്കും ഓരോ ഘട്ടവും നിര്‍ണയിക്കുന്നത്. പ്രധാനമായും വൃക്കരോഗമുള്ളവര്‍ ഗര്‍ഭം ധരിക്കുമ്പോള്‍ രക്തസമ്മര്‍ദം വര്‍ധിക്കുകയും അത് പ്രസവസമയത്ത് കൂടുതല്‍ സമ്മര്‍ദങ്ങള്‍ക്കു കാരണവുമാകാം.
ലക്ഷണങ്ങള്‍
1. രക്തസമ്മര്‍ദം കൂടുതലായിരിക്കും.
2. കാലിലും ശരീരത്തിലും മുഖത്തും നീര് കൂടുതലായി കാണപ്പെടുക.
3. മൂത്രം പോകാത്ത അവസ്ഥ.
4. മൂത്രത്തില്‍ പ്രോട്ടിന്റെ അളവ് കൂടുതലായിരിക്കും.
5. രക്തത്തിന്റെ അളവ് കുറയുക.
6. വിളര്‍ച്ച അനുഭവപ്പെടുക.
അമ്മയെയും കുഞ്ഞിനെയും ബാധിക്കുന്നതെങ്ങനെ
വൃക്കരോഗങ്ങള്‍ ഉള്ളവര്‍ ഗര്‍ഭം ധരിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിക്കണം. ഏതുതരം വൃക്കരോഗമാണെങ്കിലും ഗര്‍ഭാവസ്ഥയുടെ പ്രാരംഭഘട്ടം മുതല്‍ പരിശോധനകള്‍ കൃത്യമായി നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. വൃക്കരോഗങ്ങള്‍ക്കു മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ഗര്‍ഭധാരണ സമയത്ത് ഡോക്ടറെ കാണുന്നതു നന്നായിരിക്കും.
ഗര്‍ഭാവസ്ഥയുടെ ആരംഭത്തില്‍ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഗര്‍ഭസ്ഥശിശുവിനെ ദോഷമായി ബാധിക്കാതിരിക്കാന്‍ പ്രത്യേകം മുന്‍കരുതലുകള്‍ ഉണ്ടാകുന്നതു നല്ലതാണ്.
ജനിതകപരമായി വൃക്കരോഗമുള്ളവരുടെ കുഞ്ഞിനും വൃക്കത്തകരാറിനുള്ള സാധ്യത ള്ളിക്കളയാനാകില്ല.അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതായിരിക്കും.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാകും. കാലങ്ങളായി വൃക്കരോഗം ഉള്ളവരുണ്ടാകാം. അവരെ സംബന്ധിച്ച് ഗര്‍ഭാവസ്ഥയിലുണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെക്കുറിച്ചു ഏറെക്കുറെ അറിഞ്ഞിട്ടുണ്ടാകും.
അവരെ കാര്യങ്ങള്‍ കൂടുതല്‍ ബോധ്യപ്പെടുത്തേണ്ട ആവശ്യം വരുന്നില്ല. എന്നാല്‍ ചില കേസുകളില്‍ ഗര്‍ഭാവസ്ഥയിലായിരിക്കും വൃക്കരോഗങ്ങള്‍ തിരിച്ചറിയുക. അത്തരം അവസരങ്ങളില്‍ വൃക്കരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് കുഞ്ഞിനെ ദോഷമായി ബാധിക്കാം.
പ്രസവസമയത്ത് രക്തസമ്മര്‍ദം കൂടുന്നതും അപകടമാണ്. ക്രോണിക് ഡിസോര്‍ഡര്‍ ഉള്ളവരില്‍ ഗര്‍ഭാവസ്ഥയില്‍ വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകാന്‍ സാധ്യതയുണ്ട്. പ്രോട്ടീന്‍ കുറയുന്നതാണ് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്.ഇത് അമ്മയെയും കുഞ്ഞിനെയും ദോഷമായി ബാധിച്ചേക്കാം.
മുന്‍കരുതലുകള്‍
വൃക്കരോഗമുള്ളവര്‍ ഗര്‍ഭം ധരിക്കുന്നതിനു മുന്‍പ് തന്നെ ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും. വൃക്കത്തകരാര്‍ കാര്യമായി ആരോഗ്യത്തെ ബാധിച്ചു തുടങ്ങുന്നതിനു മുന്‍പു തന്നെ ഗര്‍ഭധാരണത്തിനായി തയാറാകണം.
പരിശോധനയ്്ക്കുശേഷം ഗര്‍ഭധാരണത്തിനുള്ള സമയം ഡോക്ടറുടെ നിര്‍ദേശപ്രകാരം തിരഞ്ഞെടുക്കാവുന്നതാണ്്. വൃക്കതകരാറിനുള്ള മരുന്നുകളുടെ ഉപയോഗം ഗര്‍ഭാവസ്ഥയ്ക്കു ദോഷമാകാം. അതുകൊണ്ട് അത്തരം മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശത്തോടെ ഒഴിവാക്കാവുന്നതാണ്.
അതിനു പകരം ഗര്‍ഭാവസ്ഥയെ ബാധിക്കാത്ത, ഡോക്ടര്‍ നിര്‍ദേശിക്കുന്ന മറ്റു മരുന്നുകള്‍ ഉപയോഗിക്കാം. വൃക്കയുടെ പ്രവര്‍ത്തനം കൂടുതല്‍ മോശമാകുന്ന അവസ്ഥയില്‍ എത്തുന്നതിനു മുന്‍പ് ഉള്ള ഗര്‍ഭധാരണമാണ് ഏറ്റവും നല്ലത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍ രണ്ടു വര്‍ഷത്തിനുശേഷം ഗര്‍ഭം ധരിക്കുന്നതാണ് ഉചിതം.
ഇതിലൊക്കെ ഉപരിയായി ഇവര്‍ക്കുവേണ്ട മാനസിക പിന്തുണ കൂടി നല്‍കേണ്ടതുണ്ട്. പങ്കാളിയുടെ പൂര്‍ണ പിന്തുണ ഈ സമയങ്ങളില്‍ ഗുണം ചെയ്യും. കൂടാതെ സാഹചര്യങ്ങളും ഗര്‍ഭാവസ്ഥയിലും പ്രസവസമയത്തും ഉണ്ടാകാവുന്ന സമ്മര്‍ദങ്ങളും ഇരുവരും മനസിലാക്കുന്നതുപോലെ മറ്റു ബന്ധുക്കളും മനസിലാക്കി അവര്‍ക്ക് ധൈര്യം നല്‍കാന്‍ ശ്രമിക്കണം. ഗര്‍ഭാവസ്ഥയുടെ ആദ്യഘട്ടം മുതല്‍ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും പരിശോധനയിലൂടെ മനസിലാക്കാന്‍ ശ്രമിക്കണം.
ക്രോണിക് ഡിസോര്‍ഡര്‍ ഉള്ളവരില്‍ ഗര്‍ഭാവസ്ഥയില്‍ രക്തത്തിന്റെ അളവ് കുറയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പ്രസവസമയത്തു കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനായി മരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങുന്നതു നന്നായിരിക്കും. ഈ സമയം പ്രമേഹം വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്.
അതുപോലെ രക്തം കട്ടപിടിക്കാനും സാധ്യതയുണ്ട്. അതിനാല്‍ രക്തം കട്ട പിടിക്കാതെ നിലനിര്‍ത്തുന്നതിനായി മരുന്നുകള്‍ ഉപയോഗിക്കണം.
മരുന്നുകളുടെ ഉപയോഗവും ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയും
ഗര്‍ഭകാലത്തെ മരുന്നുകളുടെ ഉപയോഗം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ചിലപ്പോള്‍ ബാധിച്ചേക്കാം. ഗര്‍ഭാവസ്ഥയിലാണെന്നു അറിയാതെ ആദ്യമാസങ്ങളില്‍ മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥശിശുവിനെ ബാധിക്കും.
അതുകൊണ്ടു വൃക്കരോഗത്തിനുള്ള മരുന്നുകളില്‍ ഗര്‍ഭാവസ്്ഥയെ ബാധിക്കാത്ത മരുന്നുകള്‍ നല്‍കുന്ന രീതിയുണ്ട്. അതു ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്ക് ദോഷമാകില്ല. എങ്കിലും വൃക്കരോഗമുള്ളതിനാല്‍ അത് ചില രീതിയില്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാന്‍ സാധ്യതയുണ്ട്.
വൃക്കത്തകരാറുള്ളതിനാല്‍ പ്ലാസന്റ വഴിയുള്ള ഓക്‌സിനേഷനു തടസമുണ്ടാകാം. ചിലപ്പോള്‍ മാസം തികയാതെയുള്ള കുട്ടികള്‍ ഉണ്ടാകാനും സാധ്യതയേറെയാണ്. ഇത്തരത്തിലുള്ള ജനനം കുഞ്ഞുങ്ങള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാകാനും കാരണമാകാം.
ജനിതകപരമായി വൃക്കത്തകരാറുള്ളവരുടെ കുഞ്ഞുങ്ങള്‍ക്കും പാരമ്പര്യമായി രോഗമുണ്ടാകാം. ചില സന്ദര്‍ഭങ്ങളില്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവനു അപകടമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ ഡയാലിസിസിനു വിധേയമാക്കാറുണ്ട്.
വൃക്കയുടെ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍ കണ്ടുതുടങ്ങുന്ന സാഹചര്യത്തിലാണ് ഡയാലിസിസിനു വിധേയമാക്കുക. വൃക്കരോഗങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് വേണ്ട മുന്‍കരുതലുകള്‍ പാലിച്ചാല്‍ ഗര്‍ഭധാരണാവസ്ഥയിലുള്ള ബുദ്ധിമുട്ടുകള്‍ ഏറെക്കുറെ പരിഹരിക്കാം.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. സൂസന്‍ ജോസഫ്ഗൈ നക്കോളജിസ്റ്റ് മെഡിക്കല്‍ സെന്റര്‍ കോട്ടയം
രോഗലക്ഷണങ്ങളുടെ തുടക്കത്തില്‍ തന്നെ ശ്രദ്ധ നല്‍കിയാല്‍ മറ്റേതൊരു രോഗവും പോലെ അണ്ഡാശയ കാന്‍സര്‍ കണ്ടെത്താം.
എന്നാല്‍ ശരീരത്തിന്റെ ഏതുഭാഗത്തുണ്ടാകുന്ന അര്‍ബുദത്തെയും പരിഹരിക്കാനാകാത്ത രോഗമായി കണക്കാക്കുന്ന രീതിയില്‍ മാറ്റമുണ്ടായാല്‍ രോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് വിരാമമാകും.
സ് ത്രീകള്‍ക്കുണ്ടാകുന്ന മറ്റു കാന്‍സറുകള്‍ പോലെ അണ്ഡാശയ കാന്‍സറും ശ്രദ്ധ നല്‍കേണ്ട ഒന്നാണ്. തിരിച്ചറിയപ്പെടാവുന്ന രോഗലക്ഷണങ്ങള്‍ കാര്യമായി പ്രകടമാകാത്തതു മൂലമാണ് പലപ്പോഴും രോഗം തുടക്കത്തില്‍ കണ്ടുപിടിക്കാന്‍ കഴിയാതെ പോകുന്നത്.
രോഗലക്ഷണങ്ങളുടെ തുടക്കത്തില്‍ തന്നെ ശ്രദ്ധ നല്‍കിയാല്‍ മറ്റേതൊരു രോഗവും പോലെ അണ്ഡാശയ കാന്‍സര്‍ കണ്ടെത്താം.
എന്നാല്‍ ശരീരത്തിന്റെ ഏതുഭാഗത്തുണ്ടാകുന്ന അര്‍ബുദത്തെയും പരിഹരിക്കാനാകാത്ത രോഗമായി കണക്കാക്കുന്ന രീതിയില്‍ മാറ്റമുണ്ടായാല്‍ രോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് വിരാമമാകും.
അതോടൊപ്പം രോഗമെന്താണെന്നും ഫലപ്രദമായ ചികിത്സകള്‍ എന്തൊക്കെയെന്നും ഡോക്ടറോട് വ്യക്തമായി ചോദിച്ചു മനസ്സിലാക്കാവുന്നതുമാണ്.
അണ്ഡാശയ കാന്‍സര്‍ തിരിച്ചറിയാം
സ്ത്രീ ശരീരത്തില്‍ രണ്ട് അണ്ഡാശയങ്ങളുണ്ട്. അണ്ഡാശയത്തിനുണ്ടാകുന്ന കാന്‍സറാണ് അണ്ഡാശയ കാന്‍സര്‍. മറ്റു കാന്‍സറുകളെ അപേക്ഷിച്ച് തുടക്കത്തില്‍ രോഗിക്ക് കാര്യമായ രോഗലക്ഷണങ്ങളൊന്നും അണ്ഡാശയ കാന്‍സറിന്റെ കാര്യത്തില്‍ കാണാറില്ല.
അടിവയറ്റില്‍ വേദന, മൂത്രമൊഴിക്കുമ്പോള്‍ അസ്വസ്ഥത, വയറ്റില്‍നിന്നും പോകാന്‍ ചെറിയ തടസം ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങളാണ് പൊതുവേ കാണുന്നത്.
ഇത്തരം രോഗലക്ഷണങ്ങള്‍ കൂടുതലായി അനുഭവപ്പെടുന്ന സാഹചര്യത്തില്‍ സ്‌കാനിങിനു വിധേയമാക്കിയാല്‍ മാത്രമേ അണ്ഡാശയ കാന്‍സര്‍ തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിയൂ.
വയറിനുള്ളില്‍ ട്യൂമര്‍ വളരുന്ന അവസ്ഥയായതിനാല്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകാന്‍ പൊതുവേ കാലതാമസമെടുക്കാറുണ്ട്. ട്യൂമര്‍ ഒരു പരിധിയില്‍ കൂടുതല്‍ വളര്‍ന്നാല്‍ മാത്രമേ രോഗിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാറുള്ളൂ.
ട്യൂമര്‍ വളരുന്നതിനനുസരിച്ച് അണ്ഡാശയത്തില്‍ നിന്ന് കാന്‍സര്‍ വയറിനുള്ളിലേക്ക് പടരാനുള്ള സാധ്യത കൂടുതലായിരിക്കും. ഈ സാഹചര്യത്തില്‍ രോഗികള്‍ക്ക് വിശപ്പില്ലായ്മ, കുറച്ച് ഭക്ഷണം കഴിച്ചാലുടന്‍ വയറ് നിറഞ്ഞെന്നും ഭക്ഷണം മതിയായിയെന്ന തോന്നലും ഉണ്ടാകുക, വയറ് വീര്‍ക്കുന്ന അവസ്ഥ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു.
ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ രോഗിയെ പരിശോധനകള്‍ക്ക് വിധേയമാക്കാം. ഈ സമയം കാന്‍സര്‍ അണ്ഡാശയത്തില്‍ നിന്ന് വയറിനുള്ളിലേക്ക് വ്യാപിച്ചിട്ടുണ്ടാകും.
അണ്ഡാശയ കാന്‍സറിന് കാരണം
മറ്റു കാന്‍സര്‍ രോഗങ്ങള്‍ പോലെ അണ്ഡാശയ കാന്‍സറിനു പ്രത്യേകിച്ച് കാരണങ്ങള്‍ എടുത്തു പറയാന്‍ കഴിയില്ല. പൊതുവേ സ്ത്രീകളില്‍ ഗര്‍ഭധാരണം കുറയുന്നത്അണ്ഡാശയ കാന്‍സറിനുള്ള കാരണമായി പറയാം.
പല സ്ത്രീകളും ഒരു കുട്ടി മതിയെന്ന തീരുമാനത്തിലേക്ക് എത്തുന്നത് അണ്ഡാശയ കാന്‍സറിനു കാരണമാകുന്നു. കുട്ടികളുടെ എണ്ണം കുറയുന്നത് രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
കുട്ടികള്‍ ഉണ്ടാകാത്ത അവസ്ഥയും സ്ത്രീകളില്‍ അണ്ഡാശയ കാന്‍സര്‍ ഉണ്ടാക്കുന്നു. വന്ധ്യത ചികിത്സയ്ക്ക് കൂടുതലായി വിധേയമാകുന്നതും അണ്ഡാശയ കാന്‍സര്‍ ഉണ്ടാകാനുള്ള കാരണങ്ങളിലൊന്നാണ്.
പാരമ്പര്യമായി രോഗം വരാനുള്ള സാധ്യതയും കാരണവും അഞ്ചു ശതമാനത്തില്‍ താഴെയാണ്. ഒരു കുടുംബത്തിലെ ഒന്നിലധികം സഹേദരിമാരില്‍ രോഗമുണ്ടാകുകയാണെങ്കില്‍ പാരമ്പര്യമായി കണക്കാക്കാം.
പ്രത്യേകിച്ച് സ്താനാര്‍ബുദവും അണ്ഡാശയ കാന്‍സറും ഒരു കുടുംബത്തിലെ സഹോദരിമാരില്‍ ഉണ്ടാകുകയാണെങ്കില്‍ പാരമ്പര്യമായി ഉണ്ടാകുന്നതാണ്. എങ്കിലും പാരമ്പര്യമായി രോഗം വരാനുള്ള സാധ്യത എല്ലാവരിലും ഉണ്ടാകണമെന്നില്ല.
രോഗ സ്ഥിരീകരണം
രോഗലക്ഷണങ്ങളുമായി വരുന്ന രോഗികള്‍ക്ക് പ്രാഥമിക പരിശോധനയ്ക്ക് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കുകയുള്ളൂ. അള്‍ട്രാ സൗണ്ട് സ്‌കാനിങിലൂടെ അണ്ഡാശയത്തില്‍ മുഴ കണ്ടാല്‍ വിദഗ്ധ പരിശോധനയ്ക്കായി സി.ടി സ്‌കാനും എം.ആര്‍.ഐ സ്‌കാനിങും ചെയ്യും.
സ്‌കാനിങിനു വിധേയമാകുമ്പോള്‍ തന്നെ കാന്‍സര്‍ ഏത് ഘട്ടത്തിലെത്തിയെന്നു തിരിച്ചറിയാനാകും. അണ്ഡാശയത്തില്‍ മാത്രം ട്യൂമര്‍ കാണപ്പെടുകയും മറ്റു ഭാഗങ്ങളിലേക്ക് കാന്‍സര്‍ വ്യാപിക്കാത്ത സാഹചര്യവുമാണെങ്കില്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കാതെ ട്യൂമര്‍ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നു.
C-A125 എന്ന പരിശോധനയാണിത്. അണ്ഡാശയത്തില്‍ മുഴ കാണുകയും C-A125 ഉയര്‍ന്ന തോതില്‍ ഉണ്ടാവുകയും ചെയ്താല്‍ കാന്‍സറാണെന്ന് ഉറപ്പിക്കാം.
എന്നാല്‍ വളരെ തുടക്കത്തിലുള്ള രോഗമാണെങ്കില്‍ C-A125 പൊതുവേ സാധാരണ നിലവാരത്തിലായിരിക്കും. സ്‌കാനിങിനൊപ്പം രക്തപരിശോധനയും അണ്ഡാശയ കാന്‍സറിനായി നടത്തുന്നു. ഏകദേശം ഇരുപത് ശതമാനം രോഗികളെ മാത്രമേ തുടക്കത്തില്‍ കണ്ടെത്താന്‍ കഴിയാറുള്ളൂ.
ചികിത്സയുണ്ട്
അണ്ഡാശയ കാന്‍സര്‍ ആണെന്നു സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ചികിത്സ നടപടികള്‍ ഉടന്‍ ആരംഭിക്കണം. അണ്ഡാശയ കാന്‍സറിന്റെ പ്രാരംഭഘട്ടത്തിലാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ ഭേദമാക്കാം.
അതായത് രോഗം മറ്റു ഭാഗങ്ങളിലേക്ക് കാര്യമായി വ്യാപിച്ചിട്ടില്ലാത്ത അവസ്ഥയിലാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്യാം. എന്നാല്‍ രോഗം വയറിനുള്ളിലേക്ക് വ്യാപിച്ചിട്ടുണ്ടെങ്കില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കീമോ തെറാപ്പി നല്‍കുന്നു.
ചിലരില്‍ അണ്ഡാശയ കാന്‍സര്‍ കണ്ടെത്തുമ്പോള്‍ രോഗം വളരെയധികം കൂടുതലായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ചികിത്സ തുടങ്ങുന്നതിനു മുന്‍പ് കീമോ തെറാപ്പി നല്‍കി, ട്യൂമര്‍ ചുരുക്കിയതിനു ശേഷം ശസ്ത്രക്രിയ നല്‍കുന്ന ചികിത്സ രീതിയാണ് പൊതുവേ അവലംബിക്കുന്നത്.
ട്യൂമര്‍ ചുരുക്കുന്നത്‌കൊണ്ട് വയറിനകത്ത് വ്യാപിച്ച ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ വളരെ എളുപ്പമാകും. കാരണം മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച ട്യൂമര്‍ ആദ്യം തന്നെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ക്ക് കാരണമാകും.
അണ്ഡാശയ കാന്‍സറിന്റെ ചികിത്സ രീതികളില്‍ ഏറ്റവും പ്രധാനം ശസ്ത്രക്രിയയാണ്. അണ്ഡാശയ കാന്‍സറിന്റെ ശസ്ത്രക്രിയ ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യുന്ന രീതി മാത്രമല്ല.
പലപ്പോഴും അങ്ങനെയൊരു തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. ഇത് വളരെയധികം ശാസ്ത്രീയമായി സമയമെടുത്ത് ചെയ്യേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ കൃത്യമായ പരിശീലനം ലഭിച്ചവര്‍ മാത്രം ചെയ്യേണ്ടതാണിത്.
ശസ്ത്രക്രിയ എത്രമാത്രം കൃത്യതയോടെ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും രോഗം പിന്നീട് വരാതിരിക്കാനുള്ള സാധ്യതയും. അതുകൊണ്ട് അണ്ഡാശയ കാന്‍സര്‍ ആണെന്നു കണ്ടെത്തിയാല്‍ ഗൈനക് ഓങ്കോളജിയില്‍ പരിശീലനം നേടിയിട്ടുള്ള ഡോക്ടര്‍മാരുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തുന്നത് നന്നായിരിക്കും.
ശസ്ത്രക്രിയയ്ക്കു ശേഷം
ശസ്ത്രക്രിയയ്ക്ക് ശേഷം കീമോ നല്‍കുന്നതോടെ ഈ ചികിത്സ കഴിയുന്നു. വളരെ തുടക്കത്തിലുള്ള അസുഖമല്ലാത്ത കേസുകളിലെല്ലാം കീമോ നല്‍കാറുണ്ട്.
എന്നാല്‍ രോഗം വീണ്ടും വരാനുള്ള സാധ്യത അണ്ഡാശയ കാന്‍സറിനുണ്ട്. ഇത് രോഗം ഏതുഘട്ടത്തിലാണെന്നതിനെ ആശ്രയിച്ചിരിക്കും.
അതായത് രോഗത്തിന്റെ ഒന്നാം ഘട്ടത്തില്‍ രോഗം പൂര്‍ണമായിട്ടും മാറാനുള്ള സാധ്യത തൊണ്ണൂറ് ശതമാനമാണ്.
എന്നാല്‍ രോഗത്തിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഘട്ടത്തിലാണെങ്കില്‍ രോഗം പൂര്‍ണമായിട്ടും മാറാനുള്ള സാധ്യത ഇരുപത് ശതമാനം മാത്രമാണ്.
മറ്റു ഘട്ടങ്ങളിലുള്ള രോഗികള്‍ക്ക് അണ്ഡാശയ കാന്‍സര്‍ വീണ്ടും വരാനുള്ള സാധ്യത എണ്‍പത് ശതമാനത്തോളമാണ്. ഇത്തരത്തില്‍ രോഗം വീണ്ടുമുണ്ടാകുമ്പോള്‍ തടയാന്‍ കഴിഞ്ഞെന്നു വരില്ല.
വീണ്ടും വരാനുള്ള സാധ്യത
അണ്ഡാശയ കാന്‍സര്‍ വീണ്ടും വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം രോഗം എപ്പോള്‍ തിരികെ വരുന്നു എന്നതാണ്.
അതായത് ആദ്യത്തെ പ്രാവശ്യം രോഗത്തിനു ചികിത്സ നേടിയതിനു ശേഷം രണ്ടാമത് രോഗം പ്രകടമാകുന്ന കാലയളവ് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
ചികിത്സയ്ക്ക് ശേഷം ആറ് മാസത്തിനകം രോഗം തിരികെ വരുന്ന കേസുകളുണ്ട്. ആറ് മാസത്തിനും പന്ത്രണ്ട് മാസത്തിനും ഇടയില്‍ രോഗം വീണ്ടും വരാം. കൂടാതെ പന്ത്രണ്ട് മാസത്തിനു ശേഷം രോഗം വീണ്ടും വരാനുള്ള സാധ്യതയുമുണ്ട്.
ഇങ്ങനെ മൂന്ന് ഘട്ടങ്ങളായി തരം തിരിച്ചിരിക്കുന്നു. ചികിത്സ പൂര്‍ത്തിയാക്കിയതിനു ശേഷം ആറ് മാസത്തിനുള്ളില്‍ അണ്ഡാശയ കാന്‍സര്‍ തിരികെ വരുന്നവരില്‍ ചികിത്സ വളരെ ബുദ്ധിമുട്ടായിരിക്കും. രണ്ടാം ഘട്ടത്തില്‍ നല്‍കുന്ന മരുന്നുകളോട് പ്രതികരിക്കണമെന്നില്ല.
അണ്ഡാശയ കാന്‍സര്‍ വീണ്ടും വന്നാല്‍ വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലേ രണ്ടാമത് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാറുള്ളൂ. കൂടുതലും മരുന്നുകള്‍ കൊണ്ടുള്ള ചികിത്സ രീതികളാണ്.
എന്നാല്‍ ആറ് മാസത്തിനും പന്ത്രണ്ട് മാസത്തിനും ഇടയില്‍ രോഗം തിരികെ വരുന്ന സാഹചര്യമാണെങ്കില്‍ ഇത്തരക്കാരില്‍ രണ്ടാം ഘട്ടത്തില്‍ നല്‍കുന്ന മരുന്നുകളോട് പ്രതികരിച്ചേക്കാം.
എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം രോഗം തിരികെ വരുന്ന കേസുകളില്‍ ചികിത്സയ്ക്കായി മരുന്നുകള്‍ നല്‍കുമ്പോള്‍ നന്നായി പ്രതികരിക്കുന്നതായി കാണാം.
ഈ ഘട്ടത്തിലുള്ള രോഗികളെ വര്‍ഷങ്ങളോളം മരുന്നുകള്‍ക്കൊണ്ട് മാത്രം അണ്ഡാശയ കാന്‍സര്‍ ചികിത്സിക്കാന്‍ കഴിയും. രണ്ടാമത് രോഗം വരുമ്പോള്‍ ചികിത്സ രീതികളോട് എത്രമാത്രം പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും രോഗിയുടെ മുന്നോട്ടുള്ള ജീവിതം.
ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം
കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ്
രാജഗിരി ഹോസ്പിറ്റല്‍, ആലുവ
സ്ത്രീകളുടെ ആരോഗ്യവും സൗന്ദര്യവും കൂട്ടാന്‍ യോജിച്ച ഫിറ്റ്‌നസ് വഴികളുണ്ട്. അവ പലപ്പോഴും തെറ്റിദ്ധാരണ മൂലം സ്ത്രീകള്‍ തന്നെ ഒഴിവാക്കുന്നതാണ്...
മസില്‍മാനെന്നു കേള്‍ക്കുമ്പോഴേ ആരാധികമാര്‍ക്ക് ആവേശം കൂടും. എന്നാല്‍ മസില്‍വിമണ്‍ എന്നു കേട്ടാല്‍ പലരും നെറ്റിചുളിക്കാറാണ് പതിവ്. ഈ കാരണം കൊണ്ട് തന്നെയാണ് വ്യായാമം ചെയ്യാന്‍ തയ്യാറാകുന്ന സ്ത്രീകളില്‍ പലരും പിന്നോട്ടു പോകുന്നത്.
വ്യായാമം ചെയ്താല്‍ സ്ത്രീകളുടെ ശരീരം പുരുഷന്റേതുപോലെ മസില്‍ കട്ടപിടിച്ച് ബോറാകുമെന്ന് ഒരു തെറ്റുധാരണയുണ്ട്. എന്നാലിതില്‍ വാസ്തവമില്ല. മസിലിന്റെ കരുത്തും വികസനവും പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.
സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന് ഇതില്‍ പങ്കൊന്നുമില്ല. അതുകൊണ്ട് എത്ര തീവ്രമായി വ്യായാമം ചെയ്താലും സ്ത്രീശരീരത്തില്‍ പുരുഷന്റേതുപോലെ മസില്‍ കട്ടപിടിക്കില്ല, വികസിക്കില്ല. അതേസമയം സ്ത്രീകള്‍ക്ക് വ്യായാമത്തിലൂടെ ശരീരഘടനയിലും കരുത്തിലും പേശികളുടെ ക്ഷമതയിലും സൗന്ദര്യത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കാനാകും.
വ്യായാമം അറിഞ്ഞു ചെയ്യണം
വ്യായാമം രണ്ടുതരമാണ്, ശ്വസന സഹായ വ്യായാമങ്ങളും (എയറോബിക് വ്യായാമങ്ങള്‍) ശ്വസന നിയന്ത്രണ വ്യായാമങ്ങളും (അനയറോബിക് വ്യായാമങ്ങള്‍). നടത്തം, ജോഗിങ്, സൈക്ലിങ്, നീന്തല്‍, നൃത്തം തുടങ്ങിയവയൊക്കെ എയറോബിക് വ്യായാമങ്ങളാണ്. ഇവ ശ്വാസകോശങ്ങളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തും. കൊഴുപ്പ് കുറയ്ക്കും.
ഭാരം ഉയര്‍ത്തല്‍, വെയിറ്റ് ട്രെയിനിങ്, പുഷ് അപ്, പുള്‍ അപ് തുടങ്ങിയവയൊക്കെയാണ് അനയറോബിക് വ്യായാമങ്ങള്‍. പേശികളുടെ വലിപ്പവും ക്ഷമതയും ദൃഢതയുമൊക്കെ കൂട്ടാനും ശരീരം വടിവുറ്റതാക്കാനും കൊഴുപ്പ് കുറയാനുമൊക്കെ ഇവ സഹായിക്കും.
എയറോബിക്,അനയറോബിക് വ്യായാമങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു എക്‌സര്‍സൈസ് പാക്കേജാക്കി ചെയ്യുകയാണ് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ആവശ്യം. പ്രത്യേക രോഗങ്ങള്‍ ഒന്നുമില്ലാത്തവര്‍ ആഴ്ചയില്‍ മൂന്ന് ദിവസം എയറോബിക് വ്യായാമവും മൂന്ന് ദിവസം അനയറോബിക് വ്യായാമവും ചെയ്താല്‍ മതി.
മികച്ച എയറോബിക് വ്യായാമമായ നടത്തമോ ജോഗിങ്ങോ മൂന്ന് ദിവസവും താഴെപ്പറയുന്ന ബാക്കി വര്‍ക്കൗട്ടുകള്‍ ബാക്കി ദിവസങ്ങളിലും ചെയ്താല്‍ ആരും കൊതിക്കുന്ന അഴകും ആരോഗ്യവും സ്വന്തമാക്കാനാവും. അതിന് ജിമ്മില്‍ പോകണമെന്നൊന്നുമില്ല. വീട്ടിലിരുന്ന് ചെയ്യാവുന്ന വ്യായാമങ്ങളാണ് ഈ പാക്കേജിലുള്ളത്.
ഫിറ്റ്‌നസ് എങ്ങനെ?
വ്യായാമത്തിന് ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തുന്ന മുന്നൊരുക്കമാണ് വാം അപ്. നടക്കുകയോ ഒാടുകയോ ചെയ്യുന്നവര്‍ വളരെ പതുക്കയെ അത് തുടങ്ങാവൂ. 5-10 മിനുട്ട്.
അതിനുശേഷമേ ശരിയായ വേഗത്തിലെത്താവൂ. ശരീരത്തിലെ മസിലുകളെ ചൂടാക്കി വ്യായാമ മൂഡിലേക്ക് കൊണ്ടുവരണം. ലഘുവായ വാമിങ് അപ് വ്യായാമങ്ങിലൂടെ ഇത് സാധ്യമാവും. ആകെ സമയത്തിന്റെ 10-20 ശതമാനം വാം അപിന് ചെലവഴിക്കണം. ജോഗിങ്, നടത്തം, സൈക്‌ളിങ്, സ്‌ട്രെച്ചിങ് വ്യായാമങ്ങള്‍ തുടങ്ങിയവ മികച്ച വാം അപ് നല്‍കും.
കൈ വീശി നടക്കാം
എയറോബിക് വ്യായാമങ്ങളില്‍ മികച്ചത് നടത്തം തന്നെ. ഹൃദയശ്വാസകോശ പ്രവര്‍ത്തനം മെച്ചപ്പെടുക, രക്തപ്രവാഹം സുഗമമാവുക, ബിപി കുറയുക, ബാലന്‍സ് വര്‍ധിക്കുക, ടെന്‍ഷന്‍ കുറയുക തുടങ്ങി ഒത്തിരി നേട്ടങ്ങള്‍ നടത്തത്തിനുണ്ട്. ആഴ്ചയില്‍ ഒന്നിടവിട്ട മൂന്ന് ദിവസം നടക്കാം.
ബാക്കി ദിവസങ്ങള്‍ ഇതോടൊപ്പമുള്ള വര്‍ക്കൗട്ടുകളും ചെയ്യാം. നടക്കുമ്പോള്‍ 45-60 മിനുട്ട് നടക്കണം. സാമാന്യം വേഗത്തില്‍ കൈവീശി വേണം നടക്കാന്‍. ഹൃദയമിടുപ്പ് ഒരു നിശ്ചിത നിരക്കില്‍ കൂടിയാലേ നടത്തത്തിന്റെ പ്രയോജനം ലഭിക്കൂ.
വീട്ടില്‍ ട്രെഡ്മില്‍ ഉള്ളവര്‍ക്ക് അതില്‍ നടക്കാം. നടത്തത്തിന്റെ വേഗം, ഹൃദയമിടുപ്പ് തുടങ്ങിയ കാര്യങ്ങള്‍ ട്രെഡ്മില്ലില്‍ അറിയാനാകും. പാട്ട് കേട്ടുകൊണ്ടോ ടി വി കണ്ടുകൊണ്ടോ ട്രെഡ്മില്ലില്‍ നടന്നാല്‍ ബോറടിയും മാറും.
വര്‍ക്കൗട്ട് മറക്കരുത്
ആഴ്ചയിലെ മറ്റ് മൂന്ന് ദിവസങ്ങള്‍ക്കുള്ള വ്യായാമങ്ങളാണ് ഇനി പറയുന്നത്. ദിവസവും 30-45 മിനുട്ട് ചെയ്താല്‍ മതി. വീട്ടില്‍ ചെയ്യുന്നവര്‍ക്ക് ഡംബല്‍ പോലുള്ള ചെറു വ്യായാമോപകരണങ്ങള്‍ വാങ്ങാം. തുടക്കത്തില്‍ ഒരു ട്രെയിനറില്‍ നിന്ന് പരിശീലനം നേടുന്നത് നല്ലതാണ്.
വയര്‍, നിതംബം തുടങ്ങിയ ഭാഗങ്ങളിലെ കൊഴുപ്പടിയല്‍ മാറിടത്തിന്‍െ്‌റ ആകൃതി നഷ്ടമാകല്‍ തുടങ്ങി സ്ത്രീകളെ പൊതുവേ അലട്ടുന്ന പ്രശ്‌നങ്ങള്‍ ഈ വര്‍ക്കൗട്ടുകള്‍ പരിഹരിക്കും.
ബെഞ്ച് സ്വ്കാട്ട്
ഭംഗിയാര്‍ന്ന നിതംബം സ്വപ്നം കാണുന്നവര്‍ക്ക് ബെഞ്ച് സ്‌ക്വാട്ട് ഏറെ പ്രയോജനം ചെയ്യും. അരക്കെട്ടും തുടകളും ആകര്‍ഷകമാക്കാനും ഇത് സഹായിക്കും. ഒപ്പം ഉദരപേശികള്‍ക്കും നടുവിനു താഴെയുള്ള പേശികള്‍ക്കും ആയാസം ലഭിക്കും.
പൊണ്ണത്തടിയും കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവര്‍ ഇത്തരം കീഴുടല്‍ വര്‍ക്ക് ഔട്ടുകള്‍ക്ക് പ്രാധാന്യം കൊടുക്കണം. നടുവളയ്ക്കാതെ കാല്‍മുട്ട് മാത്രം വളച്ച് സാങ്കല്‍പ്പിക കസേരയില്‍ ഇരുന്ന് എഴുന്നേല്‍ക്കുന്നത് പോലുള്ള വ്യായാമമാണ് സ്‌ക്വാട്ട്....
ചെയ്യേണ്ട വിധം
ഉയരം കുറഞ്ഞ ഒരു ബഞ്ചിന്റെയോ സ്റ്റൂളിന്റെയോ മുമ്പില്‍ നേരെ നില്‍ക്കുക. തോളിന്റെ അകലത്തില്‍ കാല്‍പാദങ്ങള്‍ അകത്തിവെച്ച് വേണം നില്‍ക്കാന്‍ കൈകള്‍ രണ്ടും നിവര്‍ത്തി മുന്നോട്ട് നീട്ടിപ്പിടിക്കുക.
തല നേരേ പിടിക്കുക ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് കാല്‍ മുട്ട് വളച്ച് ഇരിക്കാന്‍ ശ്രമിക്കുന്നതുപോലെ താഴെക്ക് വരുക ബെഞ്ചില്‍ നിതംബം സ്പര്‍ശിക്കുവോളം താഴണം. പക്ഷേ ബഞ്ചില്‍ ഇരിക്കരുത്. തുടര്‍ന്ന് ശ്വാസം വിട്ടുകൊണ്ട് പഴയ പൊസിഷനിലേക്ക് ഉയരുക.
ഇത് 15-18 തവണ ആവര്‍ത്തിക്കുന്ന 2-3 സെറ്റ് ചെയ്യണം. പ്രായവും ശരീരഭാരവുമനുസരിച്ച് തവണകള്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ഇരുന്ന് എഴുന്നേല്‍ക്കുമ്പോള്‍ കാല്‍മുട്ട് അധികം മുന്നോട്ട് പോകരുത്. മുട്ട് പൂര്‍ണമായി മടങ്ങി ലോക്ക് ആവാതിരിക്കാനും ശ്രദ്ധിക്കണം. ക്രമേണ ബഞ്ച് ഇല്ലാതെ സാങ്കല്‍പ്പിക കസേരയില്‍ ഇരുന്നും എഴുന്നേറ്റും ചെയ്യാവുന്നതാണ്.
ലാറ്ററല്‍ റെയ്‌സ്
തോളിലെ ഡെല്‍റ്റോയിഡ് പേശികള്‍ക്ക് കരുത്തേകുന്ന വ്യായാമമാണ് ആള്‍ട്ടര്‍നേറ്റിവ് സീറ്റഡ് ലാറ്റല്‍ റെയ്‌സ്. ആകര്‍ഷകമായ ചുമലുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകമായ വര്‍ക്ക് ഔട്ടാണിത്. തോള്‍ പേശികള്‍ വികസിക്കുമ്പോള്‍ അരക്കെട്ട് ഒതുങ്ങുന്നതായി കാണുകയും ചെയ്യും.
ചെയ്യേണ്ട വിധം
വ്യായാമത്തിനുള്ള ബെഞ്ചിന്റെ ഒരു അറ്റത്തോ ചെറിയ കസേരയിലേക്കോ ഇരിക്കുക, കാല്‍പാദങ്ങള്‍ തറയില്‍ പതിച്ച് വെക്കണം. ഇരു കൈകളിലും ആവശ്യത്തിന് ഡംബലുകള്‍ എടുത്ത് ശരീരത്തിന്റെ വശങ്ങളില്‍ വെയ്ക്കുക.
ഡംബലുകള്‍ ഇല്ലാത്തവര്‍ ഒരു ലിറ്റര്‍ വെള്ളം നിറച്ച രണ്ട് ബോട്ടിലോ മറ്റെന്തെങ്കിലും ഭാരമുള്ള വസ്തുക്കളോ ഇരു കൈകളിലും എടുക്കുക. ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് ശരീരം ഇളകാതെ കൈമുട്ട് അല്‍പം വളച്ച് ഡംബലെടുത്ത കൈ വശത്തേക്ക് ഉയര്‍ത്തുക.
കൈകള്‍ തറയ്ക്ക് നേരെ വരുന്നത് വരെ ഒരു സെക്കന്റ് മുകളില്‍ നിറുത്തിയ ശേഷം ശ്വാസം ഉള്ളിലേയ്ക്ക് എടുത്തുകൊണ്ട് കൈകള്‍ താഴ്ത്തി ആദ്യ നിലയിലേക്ക് കൊണ്ടുവരിക. ഒന്നിടവിട്ട് ഇരുകൈകളിലും ഇത് മാറിമാറി ചെയ്യണം. 15-18 തവണകളുള്ള 2-3 സെറ്റ് ചെയ്യുക.
കൂള്‍ഡൗണ്‍
വ്യായാമം അവസാനിപ്പിക്കുന്നതിനും ചില ചിട്ടകളുണ്ട്. സാവധാനത്തിലായിരിക്കണം അത്. മെല്ലെ നടന്നോ ചെറു വ്യായാമങ്ങളിലൂടെയോ ആണ് കൂള്‍ഡൗണിലേക്ക് വരുന്നത്്. ഇത് 5-8 മിനുട്ടെങ്കിലും ചെയ്യണം. വ്യായാമം പെട്ടെന്ന് നിര്‍ത്തുന്നത് ശരീരത്തിന് നല്ലതല്ല.
വാള്‍ പുഷ്അപ്
ഒരു ഉപകരണവും ആവശ്യമില്ലാത്ത, ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന വികച്ച വ്യായാമമാണ് വാള്‍ പുഷ്അപ്. തികച്ചും സ്വകാര്യമായും ലളിതമായും ചെയ്യാം. പ്രധാനമായും നെഞ്ച്, കൈകള്‍, തോള്‍ എന്നിവിടങ്ങളിലെ പേശികള്‍ക്കാണ് വാള്‍ പുഷ്അപ് ആയാസമേകുന്നത്. ആരോഗ്യകരമായ ശരീരനില പ്രദാനം ചെയ്യുന്നതിനാല്‍ സ്തന സൗന്ദര്യം മെച്ചപ്പെടുത്താനും ഈ വ്യായാമം സഹായിക്കും.
ചെയ്യേണ്ട വിധം
ഉറപ്പുള്ള ഭിത്തിയോട് ചേര്‍ന്ന് രണ്ടടി പിന്നിലേക്ക് മാറി കാലുകള്‍ തോളകലത്തില്‍ വെച്ച് നിവര്‍ന്ന് നില്‍ക്കുക. ഭിത്തി തള്ളി നീക്കാന്‍ ശ്രമിക്കുന്നത് പോലെ കൈപ്പത്തികള്‍ ഭിത്തിയില്‍ പരത്തി വെക്കുക.
ശരീരഭാരം മുഴുവന്‍ കൈകളിലേക്ക് വരും വിധം ഉടലിനെ ഭിത്തിയിലേക്ക് അടുപ്പിക്കുക അതുപോലെ തന്നെ സാവധാനം ഭിത്തിയില്‍ നിന്ന് അകറ്റുക ക്രമേണ കാലുകള്‍ കുറച്ചുകൂടി അകറ്റി വ്യായാമം കൂടുതല്‍ തീവ്രമാക്കുക ഇത് 15-18 തവണകളുള്ള 2-3 സെറ്റുകള്‍ ചെയ്യാം.
കവിത ജോസഫ്
ഗര്‍ഭിണിയാകുമ്പോള്‍ മുതല്‍ സ്ത്രീകളുടെ മനസ്സിനെ അലട്ടുന്ന വലിയ ഒരു പ്രശ്‌നമാണ് പ്രസവവേദന. സഹിക്കാനാവില്ലെങ്കിലും സിസേറിയനേക്കാള്‍ ഉചിതം സാധാരണ പ്രസവം തന്നെയാണോ ?
നമ്മള്‍ കരയുന്നത് കണ്ട് അമ്മ ചിരിക്കുന്ന നമ്മുടെ ജീവിതത്തിലെ ഒരേയൊരു ദിവസം..ജന്മദിനത്തെക്കുറിച്ച് ഡോ. എ.പി.ജെ അബ്ദുള്‍ കലാം എഴുതിയ ഈ വാക്കുകളുടെ അര്‍ത്ഥം വിലമതിക്കാനാവാത്തതാണ്.
പത്തുമാസം ഗര്‍ഭപാത്രത്തില്‍ ചുമന്ന് വേദനകളും കഷ്ടപ്പാടുകളും സഹിച്ച് ഒരു കുഞ്ഞിനു ജന്മം നല്‍കുന്ന നിമിഷമാണ് ഒരു സ്ത്രീയുടെ ജന്മം പൂര്‍ണ്ണമാകുന്നത്.
അമ്മ പ്രസവവേദന സഹിക്കുന്നതും കുഞ്ഞിനു വേണ്ടിയാണ്. ആ വേദന ഇല്ലാതാക്കുന്ന സിസേറിയന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത് ചില അടിയന്തര സാഹചര്യങ്ങളില്‍ മാത്രം.
ചില സ്ത്രീകള്‍ക്ക് പ്രസവവേദന സഹിക്കാനാവാത്തതുകൊണ്ട് സിസേറിയനു വാശി പിടിക്കാറുണ്ട്. ഇന്ത്യയില്‍ നടക്കുന്നതില്‍ നാല്‍പ്പതു ശതമാനവും സിസേറിയനാണ്. പക്ഷേ അല്‍പ്പനേരത്തെ പ്രസവവേദന പകരം ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ പല കാര്യങ്ങളും സഹിക്കേണ്ടതായി വരും.
ജോലികളുടെ കാഠിന്യം
പ്രസവവേദന കുഞ്ഞിന്റെ ജനനത്തോടെ ഇല്ലാതാകും. പക്ഷേ സിസേറിയനാണെങ്കില്‍ കഠിന ജോലികള്‍ പിന്നീട് ഒഴിവാക്കിയേ മതിയാവൂ.
പ്രയാസമേറിയ വ്യായാമങ്ങളും വീടു വൃത്തിയാക്കലും ഭാരം ചുമക്കലുമൊക്കെ ഒഴിവാക്കണം. നല്ല ശ്രദ്ധിയില്ലെങ്കില്‍ ശരീരം വേഗത്തില്‍ ക്ഷീണിക്കും. കഠിനമായ ജോലികള്‍ അല്‍പ്പകാലത്തേക്കെങ്കിലും ഒഴിവാക്കണം.
ശാരീരികബന്ധങ്ങള്‍ക്ക് വിട
എന്നേന്നേക്കുമല്ലെങ്കിലും സിസേറിയനു ശേഷമുള്ള കുറച്ച് ആഴ്ചകളില്‍ സ്ത്രീകള്‍ ശാരീരിക ബന്ധങ്ങളില്‍ ഏര്‍പ്പെടരുത്. സ്റ്റിച്ച് പൊട്ടിപ്പോകാനും മറ്റ് ഗുരുതര പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും.
ഭാരമുള്ളവയും പടികളും നോ
സിസേറിയനാണെങ്കില്‍ ശരീര ശ്രദ്ധ ആവശ്യമാണ്. പടികള്‍ കയറിയിറങ്ങുന്നതും ഭാരമുള്ള വസ്തുക്കള്‍ എടുക്കുന്നതും ഒഴിവാക്കണം. സ്വന്തം കുഞ്ഞിനെക്കാള്‍ ഭാരമുള്ള ഒരു വസ്തുവും എടുത്തു പൊക്കരുത്. സര്‍ജറിക്കു ശേഷമിട്ട സ്റ്റിച്ചുകളും മുറിവുകളും പൊട്ടാനും, ബ്ലീഡിംഗ് ഉണ്ടാകാനും വരെ ഇത് കാരണമാകും. ശരീരത്തിന്റെ നില വഷളാവുകയും ചെയ്യും.
ചുമയും തുമ്മലും ദോഷം
സിസേറിയന്‍ കഴിഞ്ഞുള്ള ആദ്യ മാസങ്ങളില്‍ അസുഖം വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. ഐസ്‌ക്രീം, ഷെയ്ക്കുകള്‍, തണുത്ത ഭക്ഷണം എന്നിവ ഒഴിവാക്കണം. ചുമയും, തൊണ്ട വേദനയും, പനിയുമൊക്കെ വരാന്‍ ഇത് കാരണമാകും.
ശക്തമായി ചുമയ്ക്കുന്നതും തുമ്മുന്നതും സ്റ്റിച്ച് പൊട്ടാനുള്ള സാധ്യത കൂട്ടും. ഏതു തരത്തിലുള്ള അസുഖം വന്നാലും സര്‍ജറി കഴിഞ്ഞ ഭാഗത്ത് ഇന്‍ഫെക്ഷന്‍ ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്.
ജലാംശം നിലനിര്‍ത്തണം
സിസേറിയന്‍ കഴിഞ്ഞ് ശരീരാരോഗ്യത്തില്‍ അതീവ ശ്രദ്ധ കൊടുക്കണം. ആഹാരത്തില്‍ മാത്രമല്ല, ജലാംശം നിലനിര്‍ത്തുന്നതിലും കരുതല്‍ വേണം.
ക്ഷീണം അകറ്റാനും ഉന്മേഷത്തിനും ഇത് സഹായിക്കും. വിവിധതരം ജ്യൂസുകളും വെള്ളവുമൊക്കെ കഴിച്ച് ജലാംശം നിലനിര്‍ത്തണം. ദഹനത്തിനും ശോധനപരമായ തടസ്സങ്ങള്‍ മാറാനും ഇത് സഹായിക്കും.
ആഹാരത്തിലും ശ്രദ്ധ
ആഹാരത്തില്‍ വളരെയേറെ ശ്രദ്ധ കൊടുക്കണം. ആരോഗ്യത്തിന് ദോഷമാകുന്ന എല്ലാ ഭക്ഷണവും ഒഴിവാക്കുക. എരിവു കൂടുതലുള്ള, എണ്ണമയം അധികമുള്ള ഭക്ഷണം നിയന്ത്രിക്കുക.
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇതൊരു കാരണമാകും. സാധാരണ ആരോഗ്യനിലയിലേക്ക് എത്താനുള്ള സ്ത്രീകളുടെ ശരീരത്തിന്റെ ചയാപചയ പ്രക്രിയകളെ ഇത് ദോഷകരമായി ബാധിക്കും.
എല്‍.ബി
രണ്ടുതരത്തിലുള്ള അമിത രോമവളര്‍ച്ചയാണക്ക സക്കത്രീകളെ സാധാരണയായി അലോസരപ്പെടുത്തുന്നതക്ക. ഒന്നക്ക ശരീരത്തിലെല്ലായിടത്തും അതായതക്ക കൈകാലുകള്‍, നെഞ്ചക്ക, ഉദരം, പുറംഭാഗം ഇവിടെയെല്ലാം പൊതുവായി രോമം കട്ടിയായി കാണപ്പെടാം.
സ്ത്രീകളെ വളരെ അലട്ടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശക്കനമാണക്ക ശരീരത്തിലെ അമിത രോമവളര്‍ച്ച. പുരുഷന്മാരെപ്പോലെ മുഖത്തക്ക മീശയും താടിയും കൃതാവും മുളയക്കക്കുന്നതക്ക സക്കത്രീകളില്‍ വിഷാദത്തിനുവരെ കാരണമായിത്തീരാം.
ഇതക്ക അവരുടെ വ്യകക്കതിത്വത്തിനക്ക പോറലേല്‍പിക്കുകയും അപകര്‍ഷതാബോധത്തിലാഴക്കത്തുകയും ചെയ്യുന്നു. പലപ്പോഴും ജോലിയെയും കുടുംബബനക്കധങ്ങളെയും പ്രതികൂലമായി ബാധിക്കുകയും സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയതായി അവര്‍ക്കക്ക തോന്നുകയും ചെയ്യുന്നു.
സക്കത്രീകള്‍ക്കക്ക പുരുഷന്മാരുടേതുപോലെയുള്ള രോമവളര്‍ച്ച ഉണ്ടാകുന്നതിനുള്ള കാരണവും പരിഹാരമാര്‍ഗങ്ങളും എന്തൊക്കെയാണക്ക എന്നക്ക താഴെ പ്രതിപാദിക്കുന്നു.
ചില അടിസക്കഥാന വസക്കതുതകള്‍
രണ്ടുതരത്തിലുള്ള അമിത രോമവളര്‍ച്ചയാണക്ക സക്കത്രീകളെ സാധാരണയായി അലോസരപ്പെടുത്തുന്നതക്ക. ഒന്നക്ക ശരീരത്തിലെല്ലായിടത്തും അതായതക്ക കൈകാലുകള്‍, നെഞ്ചക്ക, ഉദരം, പുറംഭാഗം ഇവിടെയെല്ലാം പൊതുവായി രോമം കട്ടിയായി കാണപ്പെടാം.
ഇതക്ക ചിലപ്പോള്‍ ജന്മനാല്‍തന്നെ ഉള്ളതായിരിക്കാം. മാത്രമല്ല ഇങ്ങനെയുള്ളവര്‍ക്കക്ക പലപ്പോഴും അചക്കഛനോ അമ്മയക്കക്കോ കുടുംബത്തിലെ മറ്റു അംഗങ്ങള്‍ക്കോ ഇതേ രീതിയില്‍ അമിതരോമം കാണപ്പെടാറുണ്ടക്ക. പുരുഷന്മാര്‍ക്കക്ക സ്വാഭാവികമായി ചില ശരീരഭാഗങ്ങളില്‍ സക്കത്രീകളെക്കാള്‍ കൂടുതല്‍ രോമങ്ങള്‍ കാണപ്പെടുന്നു.
മുഖത്തക്ക മീശ, കൃതാവക്ക, താടി എന്നീ ഭാഗങ്ങള്‍, നെഞ്ചക്ക, സക്കതനങ്ങള്‍, ഉദരം, പുറകുവശത്തക്ക കൈപ്പലകയുടെ മധ്യഭാഗം, അതേപോലെ അരക്കെട്ടിനക്ക തൊട്ടക്ക മേല്‍ഭാഗം, കൈകളില്‍ മുട്ടിനു മുകളിലുള്ള ഭാഗം, തുടയുടെ ഉള്‍ഭാഗം ഇവിടെയെല്ലാമാണക്ക ഈ അവസക്കഥയില്‍ അധിക രോമവളര്‍ച്ച ഉണ്ടാകുന്നതക്ക.
പുരുഷ ഹോര്‍മോണുകളുടെ അളവക്ക അല്ലെങ്കില്‍ പ്രവര്‍ത്തനം സക്കത്രീകളില്‍ കൂടുതലായി ഉണ്ടാകുമ്പോഴാണക്ക ഇതക്ക സംഭവിക്കുന്നതക്ക. പലപ്പോഴും പുരുഷന്മാരുടേതുപോലെയുള്ള തലമുടിപൊഴിച്ചിലും കണ്ടെന്നുവരാം.
ഇതോടൊപ്പംതന്നെ ശബക്കദത്തിനക്ക ഘനംവയക്കക്കുക, സക്കതനങ്ങള്‍ക്കക്ക വലിപ്പം കുറയുക, മാസമുറ ക്രമംതെറ്റുക തുടങ്ങിയ എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടതാണക്ക. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ Hirsutism ത്തിന്റെ അടിസക്കഥാന കാരണമായതുകൊണ്ടക്ക ആദ്യം അതിന് ചികിത്സ ചെയക്കതാലേ രോമവളര്‍ച്ചയക്കക്കക്ക ശാശ്വത പരിഹാരമുണ്ടാകൂ.
പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം
പ്രമേഹം,രകക്കതാതിസമ്മര്‍ദ്ദം, അമിത കൊളസക്കട്രോള്‍, പൊണ്ണത്തടി, ഹൃദ്രോഗം എന്നീ ആധുനിക ജീവിതശൈലീ രോഗങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു രോഗമാണക്ക പി.സി.ഓ.എസ്.
75 ശതമാനത്തോളം സക്കത്രീകള്‍ക്കക്ക പുരുഷന്മാരുടേതുപോലുള്ള രോമവളര്‍ച്ച വരുന്നതക്ക പി.സി.ഓ.എസ്. കൊണ്ടാണക്ക.
രകക്കതത്തിലെ പഞ്ചസാരയുടേയും ശരീരത്തിലെ കൊഴുപ്പിന്‍േറയും അളവക്ക നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനക്ഷമതയില്ലായക്കമയാണക്ക ഈ രോഗങ്ങളെയെല്ലാം ഒരേ ചരടില്‍ കോര്‍ത്തിണക്കുന്ന അടിസക്കഥാന ഹേതു.
സാധാരണഗതിയില്‍ അമിത രോമവളര്‍ച്ചയും അതോടൊപ്പംതന്നെ ക്രമംതെറ്റിയുള്ള മാസമുറയും കാണപ്പെടുന്നു. ദുര്‍മേദസും മറ്റക്ക ജീവിതശൈലീ രോഗങ്ങളും വരാനുള്ള സാധ്യത വളരെ കൂടുതലാണക്ക.
അണക്കഡാശയത്തില്‍നിന്നും അണക്കഡവിസര്‍ജനം ശരിയായി നടക്കാത്തതിനാല്‍ വനക്കധ്യതയക്കക്കും സാധ്യതയുണ്ടക്ക.
പ്രമേഹ ചികിതക്കസയക്കക്കുപയോഗിക്കുന്ന മെറ്റക്കഫോമിന്‍ എന്ന ഗുളിക ഈ അസുഖത്തിനക്ക പൊതുവേ ഫലപ്രദമാണക്ക. ഇതുകൂടാതെ ആര്‍ത്തവ ക്രമീകരണത്തിനുള്ള ചികിതക്കസ, വനക്കധ്യത, ജീവിതശൈലീ രോഗങ്ങള്‍ ഇവയുണ്ടെങ്കില്‍ അവയക്കക്കുള്ള ചികിതക്കസയും ഈ രോഗത്തിന്റെ ചികിത്സയുടെ ഭാഗമാണക്ക.
ഇതുകൂടാതെ സക്കതനത്തിലും ഗര്‍ഭാശയത്തിലുമുള്ള അര്‍ബുദരോഗത്തിനക്ക സാധ്യത കൂടുതലായതിനാല്‍ ഈ അസുഖങ്ങള്‍ വരുമ്പോഴേ അറിയാനുള്ള പരിശോധനകളും യഥാസമയം ചെയ്യേണ്ടതാണക്ക.
അഡ്രിനല്‍ ഗ്രന്ഥിയുടെ തകരാറുകള്‍
വൃക്കകളുടെ മുകളിലായി സക്കഥിതി ചെയ്യുന്ന ചെറിയ ഗ്രനക്കഥിയാണക്ക അഡ്രിനല്‍. സക്കത്രീ ശരീരത്തില്‍ പുരുഷ ഹോര്‍മോണുകള്‍ നേരിയ തോതില്‍ സാധാരണഗതിയില്‍ ഉതക്കപാദിപ്പിക്കപ്പെടുന്നുണ്ടക്ക.
ഇതക്ക അണക്കഡാശയത്തില്‍നിന്നും അഡ്രിനല്‍ ഗ്രനക്കഥിയില്‍നിന്നുമാണക്ക. ഈ ഗ്രനക്കഥികളുടെ അമിത പ്രവര്‍ത്തനം പുരുഷ ഹോര്‍മോണുകള്‍ കൂടാനിടയാക്കുന്നു. അഡ്രിനല്‍ ഗ്രനക്കഥിയില്‍നിന്നും ഉതക്കപാദിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഹോര്‍മോണ്‍ കോര്‍ട്ടിസോള്‍ എന്ന സക്കറ്റിറോയിഡാണക്ക.
അതിനാല്‍ ഈ ഗ്രനക്കഥിയുടെ പ്രവര്‍ത്തനക്കൂടുതലുള്ളവര്‍ക്കക്ക കോര്‍ട്ടിസോള്‍ ആധിക്യത്തിന്റെ ലക്ഷണങ്ങളായ അമിതവണ്ണം, പേശികളുടെ ബലക്ഷയം, എല്ലുകളുടെ തേയക്കമാനം, രോഗപ്രതിരോധ ശകക്കതിക്കുറവുമൂലമുള്ള അണുബാധകള്‍, ശരീരത്തില്‍ ചുവന്നു തിണര്‍ത്ത പാടുകള്‍ ഇവയെല്ലാം കാണപ്പെടാം.
ശരീരത്തില്‍ ജന്മനാ കോര്‍ട്ടിസോളിന്റെ അപര്യാപക്കത, കോര്‍ട്ടിസോള്‍ ഉതക്കപാദിപ്പിക്കുന്ന രാസാഗക്കനി യുടെ ജന്മനായുള്ള അപാകതകള്‍ ഇതെല്ലാം അഡ്രിനല്‍ ഗ്രനക്കഥിയുടെ പ്രവര്‍ത്തനം കൂട്ടുകയും അങ്ങനെ പുരുഷ ഹോര്‍മോണുകളുടെ അളവക്ക കൂടാനിടയാക്കുകയും ചെയ്യുന്നു.
അണക്കഡാശയ രോഗങ്ങള്‍
അണക്കഡാശയത്തിലെ ചില മുഴകള്‍ പുരുഷ ഹോര്‍മോണ്‍ കൂടുതലായി ഉതക്കപാദിപ്പിക്കുകയും അതുവഴി അമിത രോമവളര്‍ച്ച ഉണ്ടാകുകയും ചെയ്യുന്നു.
മറ്റക്ക ഹോര്‍മോണ്‍ തകരാറുകള്‍
മസക്കതിഷക്കകത്തിനടിയില്‍ സക്കഥിതി ചെയ്യുന്ന പിറ്റിയൂറ്ററി ഗ്രനക്കഥിയില്‍ ഉതക്കപാദിപ്പിക്കപ്പെടുന്ന ഗ്രോത്തക്ക ഹോര്‍മോണ്‍, പ്രോലാകക്കടിന്‍ എന്നീ ഹോര്‍മോണുകളുടെ ആധിക്യം, തൈറോയക്കഡക്ക ഗ്രനക്കഥിയുടെ പ്രവര്‍ത്തനക്കുറവക്ക, അമിതവണ്ണം ഇതെല്ലാം അമിത രോമവളര്‍ച്ചയക്കക്കക്ക കാരണമാകുന്നു.
പുരുഷ ഹോര്‍മോണുകളുടെ പ്രവര്‍ത്തനക്കൂടുതല്‍
പുരുഷ ഹോര്‍മോണുകള്‍, ത്വക്കിലെ രോമകൂപങ്ങളിലെ ചില റെസപ്‌റ്റേഴ്‌സ്‌വഴിയാണ്ക്ക രോമവളര്‍ച്ച നിയന്ത്രിക്കുന്നതക്ക. ഹോര്‍മോണിന്റെ അളവക്ക കൂടുതലല്ലെങ്കില്‍പോലും ഈ റെസപ്‌റ്റേഴ്‌സിന്റെ പ്രവര്‍ത്തനശേഷി കൂടുതലാണെങ്കില്‍ പുരുഷന്മാരുടേതുപോലുള്ള രോമവളര്‍ച്ച സക്കത്രീകളില്‍ കാണാറുണ്ടക്ക.
ഗര്‍ഭാവസക്കഥ
അപൂര്‍വമായി സക്കത്രീകള്‍ക്കക്ക ഗര്‍ഭകാലത്തക്ക പുരുഷന്മാരുടേതുപോലുള്ള രോമവളര്‍ച്ച ഉണ്ടാകാറുണ്ടക്ക. ഇങ്ങനെയുണ്ടായാല്‍ ഗര്‍ഭകാലത്തക്ക അണക്കഡാശയത്തില്‍ ഉണ്ടാകാവുന്ന ചില മുഴകള്‍, അല്ലെങ്കില്‍ കുഞ്ഞിനക്ക എന്തെങ്കിലും രാസാഗക്കനിയുടെ കുറവക്ക ഉണ്ടോയെന്നും പരിശോധിക്കേണ്ടതക്ക അത്യാവശ്യമാണക്ക.
ആര്‍ത്തവവിരാമം
ഈ സമയത്തക്ക സക്കത്രീ ഹോര്‍മോണുകളുടെ അളവക്ക ശരീരത്തില്‍ കുറയുകയും സക്കത്രീ-പുരുഷ ഹോര്‍മോണുകളുടെ സന്തുലിതാവസക്കഥ നഷക്കടപ്പെടുകയും ചെയ്യുന്നതിനാല്‍ അമിത രോമവളര്‍ച്ച ഉണ്ടാകാം.
മരുന്നുകള്‍
ചില മരുന്നുകളുടെ പാര്‍ശ്വഫലമായും അമിത രോമവളര്‍ച്ച ഉണ്ടാകാം.
അകാരണമായ അമിത രോമവളര്‍ച
ഏകദേശം 10 ശതമാനം സക്കത്രീകള്‍ക്കക്ക പുരുഷന്മാരുടേതുപോലുള്ള രോമവളര്‍ച്ചയക്കക്കക്ക പ്രത്യേകിച്ചു കാരണമൊന്നും കണ്ടില്ലെന്നു വരാം. എന്നാല്‍ രോമകൂപങ്ങളിലെ പുരുഷ ഹോര്‍മോണുകളുടെ പ്രവര്‍ത്തനശേഷി കുറയക്കക്കുന്ന ചില മരുന്നുകള്‍ ഇവര്‍ക്കും ഫലപ്രദമായേക്കാം.
ചികിതക്കസാ രീതികള്‍
അമിത രോമവളര്‍ച്ചയുടെ കാരണം എന്താണെന്നു കണ്ടുപിടിക്കുകയാണക്ക ആദ്യം ചെയ്യേണ്ടതക്ക. ഹോര്‍മോണ്‍ തകരാറുകള്‍ എന്തെങ്കിലും ആണെങ്കില്‍ കണ്ടെത്തി സക്കഥിരീകരിച്ചശേഷം അതിനുവേണ്ട ചികിതക്കസാ രീതി തെരഞ്ഞെടുക്കാം.
ഒരു രോമത്തിന്റെ ആയുസക്ക സാധാരണഗതിയില്‍ മൂന്നുമാസമാണക്ക. നിലവിലുള്ള രോമങ്ങളെ ഹോര്‍മോണ്‍ തകരാറുകളുടെ ചികിതക്കസയക്കക്കുപയോഗിക്കുന്ന മരുന്നുകള്‍ ബാധിക്കുന്നില്ല.
എന്നാല്‍ മൂന്നുമാസം കഴിയുമ്പോഴേക്കും പുതിയ രോമങ്ങള്‍ മുളച്ചുവരുന്നതക്ക ഗണ്യമായി കുറയുന്നു. ഈ സമയത്താണക്ക രോമങ്ങള്‍ ശാശ്വതമായി നീക്കം ചെയ്യാനുള്ള ചികിതക്കസകള്‍ (ലേസര്‍, ഇലകക്കട്രോലൈസിസക്ക) ചെയ്യേണ്ടതക്ക.
പിഴുതെടുക്കുന്ന രോമങ്ങള്‍ പുര്‍വാധികം ശകക്കതിയോടെ മുളച്ചുവരും എന്നതിനാല്‍ പ്ലക്കക്ക ചെയ്യുക എന്നതു മുഖത്തും മറ്റുമുള്ള രോമങ്ങള്‍ക്കക്ക ശാശ്വത പരിഹാരമല്ല.
രോമം അലിയിച്ചുകളയാനും ബ്ലീച്ചു ചെയ്യാനുമുളള (നിറ വിത്യാസം വരുത്തുക) ക്രീമുകള്‍ വിപണിയില്‍ സുലഭമാണക്ക. ഇവ കൈത്തണ്ടയില്‍ പുരട്ടി അലര്‍ജിയുണ്ടോ എന്നക്ക പരിശോധിച്ചതിനുശേഷമേ മുഖത്തു പുരട്ടാവൂ.
ലേസര്‍ ചികിതക്കസയില്‍ ലേസര്‍ രശക്കമികള്‍ ഉപയോഗിച്ചക്ക രോമകൂപങ്ങളെ കരിയിച്ചു കളയുകയാണക്ക ചെയ്യുന്നതക്ക. ഇലകക്കട്രോലൈസിസില്‍ വൈദ്യുതി ഉപയോഗിച്ചും.
രോമങ്ങളുടെ കട്ടിക്കനുസരിച്ചക്ക പലതവണ ചെയ്യേണ്ടി വന്നേക്കാം. ചിലപ്പോള്‍ ചികിതക്കസയക്കക്കുശേഷം പാടുകള്‍ മുഖത്തക്ക കാണപ്പെടാറുണ്ടക്ക.
കടപ്പാട്:
ഡോ. മിനി ജി. പിള്ള
എന്‍ഡക്രെനോളജിസ്റ്റ്, എറണാകുളം
അറിയാതെയുളള മൂത്രംപോക്കിന് പല കാരണങ്ങളുണ്ട്. ഈ അവസ്ഥ ഗുരുതരമല്ലെങ്കിലും നിത്യ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം.
അന്‍പതു വയസു പിന്നിട്ട സ്ത്രീകളില്‍ കണ്ടുവരുന്ന ഒരാരോഗ്യപ്രശ്‌നമാണ് അറിയാതെയുള്ള മൂത്രംപോക്ക്. ഇതിനുള്ള കാരണങ്ങള്‍ പലതാണ്. തുടര്‍ച്ചയായി ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുവന്നാല്‍ എത്രയും വേഗം വിദഗ്ധ ചികിത്സ തേടേണ്ടതുണ്ട്.
കാരണങ്ങള്‍ പലത്
അറിയാതെയുളള മൂത്രംപോക്കിന് പല കാരണങ്ങളുണ്ട്. ഈ അവസ്ഥ ഗുരുതരമല്ലെങ്കിലും നിത്യ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം. ലക്ഷണങ്ങളിലൂടെ മൂത്രംപോക്കിനുള്ള കാരണം കണ്ടെത്താന്‍ കഴിയുന്നതാണ്. പുരുഷന്മാരില്‍ സാധാരണയായി അനിയന്ത്രിത മൂത്രപോക്ക് ഒരു പ്രശ്‌നമായി കണ്ടുവരുന്നില്ല.
സ്ത്രീകളില്‍ പ്രധാനമായും മൂന്ന് കാരണങ്ങള്‍കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മൂത്രസഞ്ചിയുടെ വാല്‍വിന്റെ ബലക്ഷയം, മൂത്രസഞ്ചി താഴേക്ക് ഇടിയുക, മൂത്രനാളിയുടെ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ അനിയന്ത്രിത മൂത്രം പോക്കിന് കാരണമാകാം.
ഗര്‍ഭകാലത്ത് ഗര്‍ഭപാത്രത്തിന്റെ വലിപ്പം വര്‍ധിക്കുന്നതിനാല്‍ ചിലരില്‍ നാലാംമാസം മുതല്‍ ഈ പ്രശ്‌നം പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ പ്രസവശേഷം ഇത് മാറുന്നതാണ്.
വാല്‍വിന്റെ ബലക്ഷയം
സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന അവസ്ഥയാണിത്. പ്രായമാകുന്നതിന്റെ പ്രശ്‌നമായി ഇതിനെ തള്ളിക്കളയുകയാണ് പതിവ്. ചുമക്കുകയോ തുമ്മുകയോ വ്യായാമം ചെയ്യുകയോ ഒക്കെ ചെയ്യുമ്പോള്‍ ചെറിയ അളവില്‍ മൂത്രം പോകുന്ന അവസ്ഥയാണിത്.
45 വയസു കഴിഞ്ഞ പ്രസവിച്ച സ്ത്രീകളിലാണ് മൂത്രസഞ്ചിയുടെ വാല്‍വിന്റെ ബലക്ഷയം അഥവാ സ്ട്രസ് യൂറിനറി ഇന്‍കോണ്ടിനെന്‍സ് കണ്ടുവരുന്നത്.
ആര്‍ത്തവവിരാമം സംഭവിക്കുന്നതോടെ മൂത്രസഞ്ചിയുടെ വാല്‍വിന് സംഭവിക്കുന്ന അയവാണ് ഇതിനു കാരണം. അഥവാ യൂറിത്രയില്‍ വരുന്ന ബലക്ഷയം.
അതിനാല്‍ അടിവയറിന് സമ്മര്‍ദമേല്‍ക്കുമ്പോള്‍ മൂത്രം പിടിച്ചു നിര്‍ത്താനുള്ള ശേഷി ഇവര്‍ക്ക് നഷ്ടപ്പെടുന്നു. സാധാരണയായി ഈ വാല്‍വ് മൂത്രം ഒഴിക്കാന്‍ തോന്നുമ്പോള്‍ മാത്രം തുറക്കുകയും അതിനുശേഷം ഇറുകി അടയുകയും ചെയ്യുന്നു.
മൂത്രസഞ്ചി തള്ളിവരിക
ഗര്‍ഭപാത്രം പുറത്തേക്ക് തള്ളുന്നതാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു അവസ്ഥയാണിത്. എന്നാല്‍ മൂത്രസഞ്ചി ഒരു ബലൂണ്‍പോലെ യോനിയിലൂടെ താഴേക്ക് തള്ളുന്നതാണിത്. സ്ത്രീശരീരത്തില്‍ മൂത്രസഞ്ചി, ഗര്‍ഭപാത്രം, മലാശയം ഇവ യോനിക്കു മുന്‍മ്പില്‍, മുകളില്‍, പിറകില്‍ എന്നിങ്ങനെയാണ് സ്ഥിതി ചെയ്യുന്നത്.
ആര്‍ത്തവവിരാമത്തോടെ ഈസ്ട്രജന്റെ കുറവുമൂലം യോനിക്കു ചുറ്റുമുളള പേശികള്‍ക്കും ബലക്ഷയം സംഭവിക്കുന്നു. ഇതുമൂലം മൂത്രസഞ്ചി താഴേക്ക് ഇടിയുന്നു. മൂത്രസഞ്ചിയുടെ ബലക്ഷയം പരിഹരിക്കുന്നതിലൂടെ ഈ പ്രശ്‌നവും ഇല്ലാതാകുന്നതാണ്.
ചെറുപ്പക്കാരേയും അലട്ടുന്ന പ്രശ്‌നമാണിത്. ജന്മനാല്‍തന്നെ പേശികള്‍ക്കുണ്ടാകുന്ന ബലക്ഷയമാണ് ഇവരില്‍ മൂത്രസഞ്ചിയുടെ തള്ളലിന് കാരണമാവുന്നത്.
ശസ്ത്രക്രിയ
ചെറിയതോതിലുള്ള തള്ളലിന് ശസ്ത്രക്രിയ ആവശ്യമായി വരാറില്ല. ഗുളിക കഴിക്കുകയും പെരിണിയല്‍ വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെയും ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.
എന്നാല്‍ പുറത്തേക്ക് അധികതള്ളലും അനിയന്ത്രിതമായ മൂത്രംപോക്കും ഉണ്ടെങ്കില്‍ ശസ്ത്രക്രിയ ആവശ്യമായിവരാം. യോനിയിലൂടെയോ മേല്‍വയറിലൂടെയോ ശസ്ത്രക്രിയ നടത്തി മൂത്രസഞ്ചി യഥാസ്ഥാനത്ത് വയ്ക്കുകയാണ് ചെയ്യുന്നത്.
എര്‍ജ് ഇന്‍കോണ്ടിനെന്‍സ്
മൂത്രം ഒഴിക്കാന്‍ തോന്നിയ ഉടന്‍ ബാത്ത്‌റൂമില്‍ എത്തുന്നതിനുമുമ്പേ നിയന്ത്രിക്കാന്‍ കഴിയാതെ മൂത്രം പോകുന്ന അവസ്ഥയാണിത്. മൂത്രസഞ്ചിക്ക് മൂത്രം ശേഖരിച്ചു വയ്ക്കാനുളള കഴിവ് നഷ്ടപ്പെടുന്നതാണ് കാരണം.
തെരുതെരെ മൂത്രം ഒഴിക്കണമെന്ന തോന്നല്‍ ഇത്തരക്കാരില്‍ ശക്തമായിരിക്കും. ആര്‍ത്തവവിരാമ ഘട്ടത്തിലാണ് കൂടുതലായും ഉണ്ടാകുന്നത്. ഇതും ഗര്‍ഭകാലത്ത് സാധാരണമാണ്. പ്രസവശേഷം ഇതിന് മാറ്റംവരുന്നു.
മൂത്രസഞ്ചിയിലെ ആവരണമായ മ്യൂക്കോസയുടെ ശക്തി കുറയുന്നതാണ് എര്‍ജ് ഇന്‍കോണ്ടിനെന്‍സിനു കാരണം. സാധാരണ ഒരാള്‍ക്ക് 600 മില്ലി ലിറ്റര്‍ മൂത്രം ശേഖരിച്ചു വയ്ക്കാന്‍ കഴിയുമെങ്കില്‍, എര്‍ജ് ഇന്‍കോണ്ടിനെന്‍സുള്ളവര്‍ക്ക് 100, 200 ആകുമ്പോഴേക്കും മൂത്രം പോകണമെന്ന തോന്നല്‍ ശക്തമാകും.
അതിനാല്‍ മൂത്രം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയാതെവരുന്നു. മരുന്നുകള്‍ കഴിക്കുന്നതിലൂടെയും ആവശ്യമെങ്കില്‍ ഈസ്ട്രജന്‍ റീ പ്ലയ്‌സ്‌മെന്റ് തെറാപ്പി ചെയ്യുന്നതിലൂടെയും ഇത് ശമനം ലഭിക്കുന്നതാണ്. എന്നാല്‍ ശസ്ത്രക്രിയ ഇതിനുളള പ്രതിവിധിയല്ല.
മിക്‌സഡ് ഇന്‍കോണ്ടിനെന്‍സ്
ചിലരില്‍ സ്ട്രസ് യൂറിനറി ഇന്‍കോണ്ടിനെന്‍സും എര്‍ജ് ഇന്‍കോണ്ടിനെന്‍സും ഒന്നിച്ചുവരാം. ആദ്യപ്രസവത്തിനുശേഷം യോനിയിലെ മസിലുകള്‍ക്ക് മുറുക്കം കിട്ടാന്‍ സഹായിക്കുന്ന പെരിണിയല്‍ വ്യായാമം ചെയ്യുന്നതിലൂടെയും,ആര്‍ത്തവവിരാമം സംഭവിച്ചവര്‍ക്ക് ഈസ്ട്രജന്‍ ക്രീം പുരട്ടുന്നതിലൂടെയും മൂത്രസഞ്ചിയുടെ താഴേക്കുളള തള്ളല്‍ നിയന്ത്രിക്കാവുന്നതാണ്.
പ്രസവസമയത്ത് സംഭവിക്കുന്ന മുറിവുകള്‍
പ്രസവസമയത്തോ, ശസ്ത്രക്രിയ സമയത്തോ മൂത്രസഞ്ചിയിലോ മൂത്രനാളിയിലോ വീഴുന്ന ദ്വാരങ്ങളിലൂടെ മൂത്രം തുടര്‍ച്ചയായി പോകാന്‍ കാരണമാകാം.
ഗൈനക്കോളജിക്കല്‍ ഇന്‍കോണ്ടിനെന്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ചെറിയ ദ്വാരമാണെങ്കില്‍ ശസ്ത്രക്രിയ കൂടാതെതന്നെ ഇത് പരിഹരിക്കാവുന്നതാണ്. ചിലര്‍ക്ക് ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.
പ്രത്യേക ശ്രദ്ധയ്ക്ക്
അറിയാതെയുളള മൂത്രം പോയാല്‍ ഉടന്‍ ചികിത്സ തേടേണ്ട ആവശ്യമില്ല. അത് നിത്യജീവിതത്തിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ ചികിത്സ വൈകരുത്. അനിയന്ത്രിത മൂത്രം പോക്കുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
കടപ്പാട്:
ഡോ.സിസ്റ്റര്‍ മേരി മാര്‍സെലസ്
മെഡിക്കല്‍ സൂപ്രണ്ട്
ചീഫ് ഒബ്‌സ്ട്രീഷന്‍ ആന്റ് ഗൈനക്കോളജിസ്റ്റ്
ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ഹോസ്പിറ്റല്‍, കിടങ്ങൂര്‍
വീട്ടിലെ പൊടിയുടെ കേന്ദ്രം എവിടെയാണെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. ദിവസവും നമ്മള്‍ ഉപയോഗിക്കുന്ന കട്ടില്‍.
മെത്തയ്ക്കടിയില്‍ അടിഞ്ഞു കൂടുന്ന പൊടിയില്‍ ചില സൂക്ഷ്മാണുക്കള്‍ വളരുന്നുണ്ട്. ഡര്‍മെറ്റോഫഗോയ്ഡ്‌സ് എന്നറിയപ്പെടുന്ന ഇവ ചില പ്രോട്ടീനുളുടെ ശക്തിയേറിയ അലര്‍ജനുകളാണ്.
എത്ര വൃത്തിയായി സൂക്ഷിച്ചാലും പലപ്പോഴും വീട് പൊടിയില്‍നിന്ന് മുക്തമാകാറില്ല. പ്രത്യേകിച്ചും പഴയ തടികൊണ്ടുള്ള വീടുകളും റോഡിനരുകിലുള്ളവയും. പൊടി പല രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്.
വീടിനുള്ളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന സ്ത്രീകളുടെ കാര്യം പറയേണ്ടതില്ലല്ലോ. മാത്രമല്ല, അവരാണല്ലോ മിക്കപ്പോഴും പൊടി നീക്കി വീടു വൃത്തിയാക്കാന്‍ തുനിയുന്നതും.
പൊടികൊണ്ടുള്ള രോഗങ്ങള്‍ കൂടുതലായി ബാധിക്കുന്നത് ശ്വാസകോശങ്ങളെയാണ്. കാരണം ശ്വാസത്തോടൊപ്പം പൊടി നേരിട്ട് ശ്വാസകോശങ്ങളിലെത്തുന്നു.
പൊടിമൂലമുള്ള രോഗങ്ങളില്‍ പ്രധാനം അലര്‍ജിയാണ്. അലര്‍ജിയുണ്ടാക്കുന്ന പ്രോട്ടീനുകളെ അലര്‍ജനുകള്‍ എന്നു പറയുന്നു. വീടിനുള്ളിലെ പൊടിയില്‍ ഇത്തരം അലര്‍ജനുകള്‍ ധാരാളമുണ്ട്.
വിവിധ അലര്‍ജനുകള്‍
വീട്ടിലെ പൊടിയുടെ കേന്ദ്രം എവിടെയാണെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. ദിവസവും നമ്മള്‍ ഉപയോഗിക്കുന്ന കട്ടില്‍.
മെത്തയ്ക്കടിയില്‍ അടിഞ്ഞു കൂടുന്ന പൊടിയില്‍ ചില സൂക്ഷ്മാണുക്കള്‍ വളരുന്നുണ്ട്. ഡര്‍മെറ്റോഫഗോയ്ഡ്‌സ് എന്നറിയപ്പെടുന്ന ഇവ ചില പ്രോട്ടീനുളുടെ ശക്തിയേറിയ അലര്‍ജനുകളാണ്.
പഞ്ഞിമെത്ത, തലയിണ, പുതപ്പ്, കമ്പളി മുതലായവയും അലര്‍ജിയുണ്ടാക്കും. അതുകൊണ്ടാണ് പല ആസ്ത്മ രോഗികള്‍ക്കും രാത്രികാലങ്ങളില്‍ രോഗം കൂടുന്നത്. അലമാരയില്‍ അടുക്കിവച്ചിട്ടുള്ള വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, പഴയ പത്രക്കടലാസുകള്‍ എന്നിവയും അലര്‍ജിക്കു കാരണമാകുന്നു.
സ്‌റ്റോര്‍ മുറി പൊടിയുടെയും സ്‌റ്റോറാണ്. സ്ത്രീകള്‍ ഈ മുറിയിലേക്ക് കയറിയാല്‍ തന്നെ തുമ്മാന്‍ തുടങ്ങും.
ഇവിടെ സൂക്ഷിക്കുന്ന ധാന്യങ്ങള്‍, ധാന്യപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മസാലകള്‍ തുടങ്ങിയവയ്‌ക്കൊപ്പം ചാക്കുകള്‍, കടലാസു പൊതികള്‍ എന്നിവയും പൊടി ശല്യം വര്‍ധിപ്പിക്കുന്നു. സ്‌റ്റോര്‍ മുറിയില്‍ കാണപ്പെടുന്ന പാറ്റയാണ് അലര്‍ജിയുടെ മറ്റൊരു സ്രോതസ്.
അടുക്കള മുന്നില്‍
സ്ത്രീകളുടെ വിഹാരരംഗമായ അടുക്കള പൊടിയുടെ കാര്യത്തില്‍ മാത്രമല്ല പുകയുടെ കാര്യത്തിലും മുന്നിലാണ്. തീ കത്തിക്കാന്‍ ഉപയോഗിക്കുന്ന വിറക്, അറക്കപ്പൊടി, ഉണങ്ങിയ ചാണകം തുടങ്ങിയവ കത്തുമ്പോള്‍ പുകയുണ്ടാകുന്നു.
ഗ്യാസ് അടുപ്പ് ഉപയോഗിക്കുമ്പോള്‍ ഇത് കുറയുമെങ്കിലും വറക്കുമ്പോഴും പൊരിക്കുമ്പോഴും കടുക് പൊട്ടിക്കുമ്പോഴും നല്ലരീതിയില്‍ പുകയുണ്ടാകുന്നുണ്ട്.
ഭര്‍ത്താവിന്റെ പുകവലി
നമ്മുടെ നാട്ടിലെ സ്ത്രീകള്‍ സാധാരണ പുകവലിക്കാറില്ല. എന്നാല്‍ ഭര്‍ത്താവിന്റെ പുകവലി മൂലം അവര്‍ ദുരിതം അനുഭവിക്കുന്നു. പുകവലിക്കുന്നവര്‍ അന്തരീക്ഷത്തിലേക്ക് പുകച്ചു തള്ളുന്ന പുക, വായുവില്‍ കലര്‍ന്ന് മറ്റൊരാളുടെ ശ്വാസകോശത്തിലെത്തുന്നതാണ് പാസീവ് സ്‌മോക്കിംഗ്.
അന്തരീക്ഷമലിനീകരണമാണ് പൊടിയുടെ മറ്റൊരു ഉറവിടം. വീടിനുള്ളില്‍ എങ്ങനെയാണ് അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നതെന്നല്ലേ? അന്തീരക്ഷ മലിനീകരണം അഥവാ ഇന്‍ഡോര്‍ പൊല്യൂഷന്‍ താരതമ്യേന കുറഞ്ഞ തോതിലേയുള്ളൂ. എന്നാല്‍ സ്ത്രീകള്‍ വീടിനുള്ളില്‍ കൂടുതല്‍ സമയം കഴിയുന്നതിനാല്‍ പ്രധാന്യമേറുന്നു.
അടുക്കളയിലെ പുക, ചന്ദനത്തിരി, കൊതുകുത്തിരി മുതലായവ കത്തുമ്പോഴുള്ള പുക, പാസീവ് സ്‌മോക്കിംഗ് മൂലമുള്ള പുക, പെര്‍ഫ്യൂമുകള്‍, പാചകത്തിനായി എരിക്കുന്ന വിറകില്‍ നിന്നും മറ്റ് ഇന്ധനങ്ങളില്‍ നിന്നുമുള്ള പുക, പെയിന്റിന്റെ അംശം ഇവ ഉള്‍പ്പെടുന്നു.
വീടിനുള്ളിലെ മറ്റ് അലര്‍ജികള്‍
അലര്‍ജിക് റൈനൈറ്റിസ്
അലര്‍ജിയുള്ളവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് അലര്‍ജിക് റൈനൈറ്റിസ്. തുടര്‍ച്ചയായ തുമ്മല്‍, മൂക്കടപ്പ്, ജലദോഷം, മൂക്ക് ചൊറിച്ചില്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന തുമ്മലും ജലദോഷവും കാലക്രമേണ ആസ്ത്മയായി മാറാനുള്ള സാധ്യത അധികമാണ്. ആന്റിഹിസ്റ്റമിനുകള്‍, സ്റ്റിറോയ്ഡുകള്‍ എന്നീ ഔഷധങ്ങള്‍ അടങ്ങിയ മൂക്കിലടിക്കുന്ന സ്‌പ്രേയാണ് അലര്‍ജിക് റൈനൈറ്റിസിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.
ആസ്ത്മ
ശ്വാസതടസം, വിട്ടുമാറാത്ത ചുമ (പ്രത്യേകിച്ചും രാത്രികാലങ്ങളില്‍), കഫക്കെട്ട്, കുറുങ്ങല്‍ എന്നിവയാണ് ആസ്ത്മയുടെ ലക്ഷണങ്ങള്‍. ഇന്‍ഹേലറുകള്‍ ഉപയോഗിച്ച് രോഗം നിയന്ത്രണവിധേയമാക്കാവുന്നതാണ്. രോഗിക്ക് സാധാരണ ജീവിതം നയിക്കുവാനുമാകും.
ക്രോണിക് ബ്രോങ്കൈറ്റിസ്
പുകവലിമൂലം പുരുഷന്മാരില്‍ സാധരണയായി കണ്ടുവരുന്ന രോഗമാണിത്. എന്നാല്‍ സ്ത്രീകള്‍ക്കിടയിലും അപൂര്‍വമായി കണ്ടുവരുന്നു. ഇതിനു കാരണം അടുക്കളയിലെ പുകയും ഭര്‍ത്താവിന്റെ പുകവലി ശീലവുമാണ്.
മധ്യവയസ് പിന്നിടുന്നവരിലാണ് അധികവും കണ്ടുവരുന്നത്. അലോസരപ്പെടുത്തുന്ന ചുമയാണ് തുടക്കത്തിലെ ലക്ഷണം. ചുമയ്ക്കുമ്പോള്‍ ധാരാളം
കഫം തുപ്പുന്നതും ഈ രോഗത്തിന്റെ പ്രത്യേകതയാണ്. പിന്നീട് വിട്ടുമാറാത്ത ചുമയും തുടര്‍ന്ന് ശ്വാസംമുട്ടലും അസഹനീയമായേക്കാം.
ശ്വാസകോശങ്ങള്‍ പൂര്‍ണമായി നശിക്കുന്നതോടെ ശക്തമായ ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നു. ഇതുമൂലം രോഗി കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും അശക്തനായിത്തീരും. തുടര്‍ന്ന് ഹൃദയത്തെ ബാധിക്കുന്നതോടെ രോഗം മാരകമായിത്തീരുന്നു. കാലില്‍ നീരുകെട്ടുന്നതാണ് ഇതിന്റെ ലക്ഷണം.
നെഞ്ചിന്റെ എക്‌സ്‌റേയും ടി.എഫ്.ടിയും രോഗനിര്‍ണയത്തിന് സഹായകരമാണ്. ആരംഭത്തിലേയുള്ള ചികിത്സയും നേരത്തേ പുകവലി നിര്‍ത്തുന്നതും രോഗം മൂര്‍ച്ഛിക്കുന്നത് തടയും.
ഇന്‍ഹേയ്‌ലര്‍ ചികിത്സയാണ് ഉത്തമം. കടുത്ത രോഗമുള്ളവര്‍ക്ക് ഓക്‌സിജനും കൃത്രിമ ശ്വാസചികിത്സയും വേണ്ടിവന്നേക്കാം. ആസ്ത്മാരോഗത്തോട് സാമ്യമുണ്ടെങ്കിലും ആസ്ത്മ പോലെ പൂര്‍ണമായി നിയന്ത്രവിധേയമാക്കാന്‍ കഴിയുന്നതല്ല
റിയാറ്റീവ് എയര്‍വേ സിന്‍ഡ്രോം
അമിത അളവില്‍ പൊടിയും പുകയും ശ്വാസകോശങ്ങളിലെത്തുമ്പോള്‍ പെട്ടെന്ന് ഉണ്ടാകുന്ന രോഗമാണിത്. കെട്ടിടം പൊളിക്കുക, വീടു പണിയുക മുതലായ അവസരങ്ങളിലാണ് പലപ്പോഴും ഇതു സംഭവിക്കുക. ശ്വാസതടസം, വിട്ടുമാറാത്ത ചുമ എന്നിവയാണ് ലക്ഷണങ്ങള്‍.
മൃഗങ്ങളെ വളര്‍ത്തുമ്പോള്‍
വളര്‍ത്തു മൃഗങ്ങള്‍, പക്ഷികള്‍ പന്നി എന്നിവയോടുള്ള അലര്‍ജി വലിയൊരു പ്രശ്‌നമാണ്. നായ, പൂച്ച, പശു, ആട്, കോഴി, ലൗ ബേര്‍ഡ്‌സ്, മുയല്‍ മുതലായവയെല്ലാം അലര്‍ജിയുണ്ടാക്കാം. മൃഗങ്ങളുടെ രോമം, ഉമിനീര്‍, പക്ഷികളുടെ തൂവല്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള അലര്‍ജനുകളാണ് വില്ലന്‍.
വളര്‍ത്തുമൃഗങ്ങളെ കുളിപ്പിക്കുന്നതും പശുവിനെ കറക്കുന്നതും മിക്കപ്പോഴും സ്ത്രീകളായിരിക്കുമല്ലോ. അതിനാല്‍ സ്ത്രീകളില്‍ അലര്‍ജി പ്രശ്‌നമായി മാറുന്നു. പശുവിന്റെ രോമം മാത്രമല്ല കാലിത്തീറ്റ, പുല്ല്, കച്ചി എന്നിവയും അലര്‍ജിക്ക് കാരണമാവാം.
പൂന്തോട്ടം വീടിന്റെ ഭംഗി കൂട്ടുകയും മാനസികോല്ലാസം നല്‍കുകയും ചെയ്യും. എന്നാല്‍ വീട്ടുടമ ആസ്ത്മ രോഗിയാണെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയും. കാരണം വിവിധ പൂമ്പൊടികള്‍ അലര്‍ജിയുണ്ടാക്കുന്നതില്‍ മുന്‍പന്തിയിലാണ്. ചെടികള്‍ക്ക് അടിക്കുന്ന കീടനാശിനികളും പ്രശ്‌നക്കാരാകും.
രോഗപ്രതിരോധം
രോഗകാരിയായ അലര്‍ജനുകള്‍ അകറ്റിനിര്‍ത്താന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.കടപ്പാട്:
ഡോ. പി. വേണുഗോപാല്‍ അലര്‍ജി സ്‌പെഷലിസ്റ്റ്
ജീവിത സാഹചര്യങ്ങള്‍, ഭക്ഷണരീതി, ജീവിതശൈലി, പുകവലി, മദ്യപാനം, പുകയിലയുടെ ഉപയോഗം എന്നിവയൊക്കെ കാന്‍സറിനു കാരണമാകാം
അര്‍ബുദം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഭയമാണ്.
മാരകമായ ഒരു രോഗമെന്ന നിലയില്‍ കാന്‍സറിനെ പേടിക്കാത്തവരില്ല. പക്ഷേ, മുന്‍കാലങ്ങളില്‍ ഭയപ്പെട്ടതുപോലെ കാന്‍സര്‍ ഭയാനകമല്ലിന്ന്. ശാസ്ത്രപുരോഗതിക്കനുസരിച്ച് രോഗനിര്‍ണയത്തിനുള്ള പുതിയ ഉപകരണങ്ങളും ചികിത്സ സൗകര്യങ്ങളുമുണ്ട്.
എങ്കിലും കാന്‍സറിനെക്കുറിച്ചും കാന്‍സര്‍ വരാതെ തടയുന്നതിനെക്കുറിച്ചും കാന്‍സര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകളെക്കുറിച്ചുംഅറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍.
ശ്വാസകോശം, വായ, തൊണ്ട, ആമാശയം, അന്നനാളം, കുടല്‍, പിത്തസഞ്ചി, കരള്‍, പാന്‍ക്രിയാസ്, തലച്ചോറ്, തൈറോയിഡ് ഗ്രന്ഥി എന്നിങ്ങനെ അവയവങ്ങളിലുണ്ടാകുന്ന കാന്‍സര്‍ പുരുഷന്മാരിലെത്തുന്നതുപോലെ സ്ത്രീകള്‍ക്കുമുണ്ടാകാം.
അതുപോലെ രക്താര്‍ബുദം, ത്വക്കിലെ അര്‍ബുദം, എല്ലിനെ ബാധിക്കുന്ന അര്‍ബുദം എന്നിങ്ങനെയുള്ള കാന്‍സറുകള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
എന്നാല്‍ സ്ത്രീകളില്‍ മാത്രം കാണപ്പെടുന്ന അര്‍ബുദമാണ് സ്തനാര്‍ബുദവും സ്ത്രീജനനേന്ദ്രിയ വ്യവസ്ഥയിലെ വിവിധ അവയവങ്ങളിലുണ്ടാകുന്ന അര്‍ബുദം എന്നിവ.സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍ തുടങ്ങിയവയാണ് സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്നത്.
കാരണങ്ങള്‍
ശരീരത്തിലെ കോശങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന അസാധാരണവും അനിയന്ത്രിതവുമായ വളര്‍ച്ചയാണ് ട്യൂമറുകള്‍ക്കും കാന്‍സറുകള്‍ക്കുമിടയാക്കുന്നത്. ജീവിത സാഹചര്യങ്ങള്‍, ഭക്ഷണരീതി, ജീവിതശൈലി, പുകവലി, മദ്യപാനം, പുകയിലയുടെ ഉപയോഗം എന്നിവയൊക്കെ കാന്‍സറിനു കാരണമാകാം.
ശുചിത്വമില്ലായ്മ, പൊണ്ണത്തടി, വ്യായാമരഹിതമായ ജീവിതം, പരിസരമലിനീകരണം, കീടനാശിനികള്‍, റേഡിയേഷന്‍, ചിലതരം വൈറസുകള്‍, മലിനജലം, എണ്ണ, അന്നജം, കൊഴുപ്പ് തുടങ്ങിയവയുടെ അമിത ഉപയോഗം, കൃത്രിമാഹാരങ്ങള്‍, ഉപ്പ് കൂടുതലായി ചേര്‍ത്ത് ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍, മാംസാഹാരം, ആഹാരത്തിലെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ്, പ്രതിരോധശക്തിയുടെ കുറവ് എന്നിങ്ങനെ കാന്‍സര്‍ ഉണ്ടാക്കുന്ന കാരണങ്ങള്‍ അനവധിയാണ്.
ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കുക
ഭക്ഷണത്തില്‍ ഒഴിവാക്കേണ്ടത്
ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കാന്‍സറിന്റെ ലക്ഷണങ്ങള്‍, കാന്‍സര്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ എന്നീ കാര്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിലൂടെ ഒരു പരിധി വരെയെങ്കിലും നമുക്ക് കാന്‍സര്‍ എന്ന മാരകരോഗം നിയന്ത്രിക്കാനാകും.
ഡോ. (മേജര്‍) നളിനി ജനാര്‍ദ്ധനന്‍
ഫാമിലി മെഡിസിന്‍ സ്‌പെഷലിസ്റ്റ്്പൂനെ
അവസാനം പരിഷ്കരിച്ചത് : 3/12/2020