অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഗർഭകാല ആരോഗ്യ വിവരങ്ങൾ

ഗർഭകാല ആരോഗ്യ വിവരങ്ങൾ

ഗര്‍ഭധാരണം എങ്ങനെ?

മാതൃത്വം ഒരു പ്രതിഭാസമാണ്. സ്ത്രീജന്മം ധന്യമാകുന്നത് അവര്‍ ഒരു അമ്മയാകുന്നതോടെയാണ്. ഇതു സാധ്യമാ കുന്നതു സ്ത്രീ പുരുഷ ബന്ധവും ഇരുവരുടെയും പ്രത്യുല്‍പാദന ശേഷിയും ശാരീരികവും മാനസികവുമായ ആരോ ഗ്യവും അനുകൂല സാഹചര്യങ്ങളും അതിലുപരി ഈശ്വരാനുഗഹവും ആവശ്യമാണ്. സ്ത്രീയുടെ പ്രത്യുല്‍പാദന ശേഷി നിര്‍ണയിക്കപ്പെടുന്നതു ഗര്‍ഭപാത്രം, അണ്ഡവാഹിനിക്കുഴല്‍, അണ്ഡാശയം എന്നീ അവയവങ്ങളുടെ കൃത്യ മായ പ്രവര്‍ത്തനത്തിലൂടെയാണ്. അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം നടക്കുന്നതാകട്ടെ തലച്ചോറില്‍ നിന്നുള്ള വിവി ധതരം ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായാണ്. വിവിധ ഹോര്‍മോണുകള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തി ക്കുമ്പോള്‍ അണ്ഡാശയത്തിനുള്ളില്‍ അണ്ഡവളര്‍ച്ച ഉണ്ടാകുന്നു.
ഗര്‍ഭം എങ്ങനെ?
സ്ത്രീയുടെ അണ്ഡാശയത്തില്‍ രൂപം കൊള്ളുന്ന അണ്ഡവും പുരുഷശുക്ളത്തിലുള്ള ബീജവും ചേരുമ്പോള്‍ ഭ്രൂണം രൂപം കൊള്ളുന്നു. ക്രമമായ ആര്‍ത്തവമുള്ള സ്ത്രീകള്‍ക്കു (28 ദിവസം കൂടുമ്പോള്‍ ഒരു തവണ) ഒരു അണ്ഡമാണ് ഒരു ആര്‍ത്തവചക്രത്തില്‍ പൂര്‍ണവളര്‍ച്ച എത്തുന്നത്. അണ്ഡവിസര്‍ജനം(ഓവുലേഷന്‍) നടക്കുന്നത് ആര്‍ത്തവ ചക്രത്തിന്റെ 14 -ാം ദിവസമാണ്. കൃത്യമായി പറഞ്ഞാല്‍ ആര്‍ത്തവം തുടങ്ങുന്നതിനു 14 ദിവസം മുമ്പ്. ഇത് ഒരു ദിവസം മുമ്പോ ഒരു ദിവസം പിന്‍പോ ആകാനും സാധ്യതയുണ്ട്.
ആ നാലു ദിവസങ്ങള്‍
അണ്ഡോല്‍പാദനം നടന്നു കഴിഞ്ഞാല്‍ അണ്ഡം ഏതാണ്ട് 18 മണിക്കൂറോളം ബീജസങ്കലനത്തിനു ശേഷിയുള്ളതാ യിരിക്കും. എന്നാല്‍ ബീജാണുവിന് 72 മണിക്കൂര്‍ വരെ ആയുസുണ്ട്. ഇതുകൊണ്ടു തന്നെ അണ്ഡവിസര്‍ജനം നടക്കുന്ന ദിവസവും അതിനു മുമ്പുള്ള ഒന്നുരണ്ടു ദിവസവും ശേഷമുള്ള ഒരു ദിവസവും നടക്കുന്ന സംയോഗമാണു ഗര്‍ഭധാരണത്തിന് വഴിയൊരുക്കുന്നത്. യോനിയില്‍ നിക്ഷേപിക്കപ്പെടുന്ന ബീജാണു ഗര്‍ഭാശയമുഖം കടന്ന് അണ്ഡവാഹിനിക്കുഴലില്‍ എത്തിച്ചേരും. അണ്ഡാശയത്തില്‍ രൂപംകൊണ്ട അണ്ഡം ഈ സമയത്ത് അണ്ഡവാഹിനി ക്കുഴലില്‍ എത്തിയിട്ടുണ്ടെങ്കില്‍ ബീജസങ്കലനം നടക്കും. തുടര്‍ന്നു മൂന്നു മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഈ ഭ്രൂണം ഗര്‍ഭാശയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ഗര്‍ഭാശയത്തിന്റെ അകത്തെ ആവരണത്തില്‍ ഭ്രൂണം ഉറയ്ക്കുമ്പോ ള്‍ ഗര്‍ഭധാരണം നടക്കുന്നു.
ഗര്‍ഭത്തിന്റെ ലക്ഷണങ്ങള്‍
മാസമുറ മുടങ്ങുന്നതാണു ഗര്‍ഭധാരണത്തിന്റെ ആദ്യലക്ഷണമായി കണക്കാക്കുന്നത്. പക്ഷേ, ഈ ലക്ഷണത്തെ മാത്രം കണക്കിലെടുത്ത് ഗര്‍ഭം ഉറപ്പാക്കാന്‍ എപ്പോഴും കഴിഞ്ഞെന്നു വരില്ല. ചിലരില്‍ മാസമുറ ഏതാനും ദിവസങ്ങള്‍ വൈകാറുമുണ്ട്. അപൂര്‍വം ചിലരില്‍ ഗര്‍ഭധാരണത്തിനു ശേഷവും നേരിയ തോതില്‍ രക്തസ്രാവം കണ്ടുവെന്നും വരാം. മാനസികമായ കാരണം കൊണ്ടുപോലും ആര്‍ത്തവം മുടങ്ങാറുണ്ട്. എന്നാല്‍ മാസമുറ മുടങ്ങിയതിനൊപ്പം വിശപ്പില്ലായ്മ, ക്ഷീണം, ഛര്‍ദില്‍, ആഹാരത്തിനോടു വെറുപ്പ് തുടങ്ങിയവയില്‍ ചിലതൊക്കെ അനുഭവപ്പെട്ടാല്‍ ഗര്‍ഭധാരണം നടന്നുവെന്ന് ഏതാണ്ട് ഉറപ്പിക്കാം. അടിവയറ്റില്‍ ചെറിയ കഴപ്പ്, നടുകഴപ്പ്, കൂടുതല്‍ പ്രാവശ്യം മൂത്രമൊഴിക്കാന്‍ തോന്നുക, മാറിടത്തില്‍ കഴപ്പ്, വേദന തുടങ്ങിയ ലക്ഷണങ്ങളും കാണാം.
പരിശോധിച്ചറിയാം
മൂത്രപരിശോധനയാണ്(Urine pregnancy test) ഗര്‍ഭിണി ആണോ എന്നറിയുന്നതിന് ഏറ്റവും നല്ല മാര്‍ഗ. മാസമുറ ആകാതിരിക്കുമ്പോഴാണ് ഇതു ചെയ്യുന്നത്. ഇന്നു വീട്ടില്‍വച്ചും പരിശോധിച്ചറിയാന്‍ മാര്‍ഗങ്ങളു ണ്ട്. ഭ്രൂണം ഗര്‍ഭാശയത്തിനുള്ളില്‍ ഉറച്ചു കഴിഞ്ഞാല്‍ ഭ്രൂണത്തിന്റെ ആവരണത്തില്‍ നിന്നുമുണ്ടാകുന്ന ങ്ങണ്ണങ്കട്ട എന്ന ഹോര്‍മോണാണ് ഇതില്‍ കണ്ടുപിടിക്കുന്നത്. കാര്‍ഡ് ടെസ്റ്റിലൂടെ ഇത് വീട്ടില്‍ ചെയ്യാവുന്നതാണ്. വീട്ടില്‍ പരിശോധിപ്പിച്ചുറപ്പിച്ചാലും ആശുപത്രിയില്‍ ചെന്ന് ഒരു ഗനക്കോളജിസ്റ്റിനെ കണ്ട് ഗര്‍ഭം സ്ഥിരീകരിക്കേണ്ട താണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്നുറപ്പാക്കാനും ഗര്‍ഭരക്ഷാനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനും അത് ഉപകരിക്കും.

ഗര്‍ഭരക്ഷ എങ്ങനെ?

എല്ലാ ഗര്‍ഭിണികള്‍ക്കും പ്രത്യേക ആരോഗ്യപരിരക്ഷകള്‍ ആവശ്യമാണ്. പോഷകക്കുറവുണ്ടെങ്കില്‍ അവയ്ക്കു പരിഹാരം, കുഞ്ഞു വളരുന്നതിനനുസരിച്ചുള്ള അമ്മയുടെ ആരോഗ്യ മെച്ചപ്പെടുത്തല്‍, അമ്മയ്ക്കു രോഗങ്ങള്‍ വരാതെ നോക്കാനും വന്നാല്‍ കുഞ്ഞിനെ ബാധിക്കാത്ത തരത്തില്‍ ചികിത്സിക്കാനുമൊക്കെ പ്രത്യേകം ശ്രദ്ധ വയ്ക്കേണ്ടതുണ്ട്.
പരിശോധനകള്‍ എപ്പോഴെല്ലാം
ഡോക്ടറുമായുള്ള ആദ്യകൂടിക്കാഴ്ചയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തിക്കഴിഞ്ഞാല്‍, മറ്റ് ബുദ്ധിമുട്ടു കളൊന്നുമുണ്ടാവുന്നില്ലെങ്കില്‍ മാസത്തിലൊരിക്കല്‍ ഡോക്ടറെ സന്ദര്‍ശിച്ചാല്‍ മതിയാകും. ഏഴുമാസം കഴിഞ്ഞാല്‍ ഡോക്ടറെ കാണുന്നത് മാസത്തില്‍ രണ്ടു തവണയാക്കാം. അവസാനത്തെ നാലാഴ്ച എല്ലാ ആഴ്ചയിലും പരിശോ ധനകള്‍ക്കു വിധേയയാകണം. ഗര്‍ഭിണിയുടെ ഭാരം, രക്തസമര്‍ദം, ഗര്‍ഭാശയത്തിന്റെ വളര്‍ച്ച, കുഞ്ഞിന്റെ വളര്‍ച്ച എന്നിവയെല്ലാം ഡോക്ടര്‍ ഉറപ്പുവരുത്തും.
സ്കാനിങിനു പ്രാധാന്യമേറെ
ഗര്‍ഭസ്ഥ ശിശുവിന്റെയും ഗര്‍ഭിണിയുടയും സുരക്ഷ ഉറപ്പാക്കാന്‍ സ്കാനിങ് സഹായിക്കും. ഗര്‍ഭകാലത്തു മൂന്നു തവണയാണു സ്കാനിങ് നിര്‍ദേശിക്കാറുള്ളത്.ഒന്നാമത്തേത് : ഗര്‍ഭത്തിന്റെ ആദ്യത്തെ 12 ആഴ്ചകളില്‍ ഭ്രൂണം ഗര്‍ഭപാത്ര ഭിത്തിയില്‍ ചേര്‍ന്നു വലുതാകാന്‍ തുടങ്ങുന്നു. എന്നാല്‍ അപൂര്‍വമായി ഭ്രൂണം ഗര്‍ഭപാത്രത്തിനു പുറത്ത്, അതായത് അണ്ഡവാഹിനിക്കുഴലിലോ വയറിലോ പറ്റിപ്പിടിച്ച് വളരാന്‍ ശ്രമിക്കാറുണ്ട്. അമ്മയ്ക്ക് ജീവഹാ നി തന്നെ വരുത്താവുന്ന ഈ അവസ്ഥ നേരത്തേതന്നെ തിരിച്ചറിയേണ്ടതുണ്ട്.
ആറ് എട്ട് ആഴ്ചയാകുമ്പോള്‍ കുഞ്ഞിന്റെ ഹൃദയസ്പന്ദനവും മനസിലാക്കാം. ആദ്യത്തെ ആഴ്ചകളില്‍ സ്കാന്‍ ചെയ്യുക വഴി ഗര്‍ഭം ഗര്‍ഭപാത്രത്തില്‍ ശരിയായ സ്ഥാനത്താണെന്നും ഉറപ്പു വരുത്താം. ഒന്നില്‍ കൂടുതല്‍ ഭ്രൂണം രൂപം പ്രാപിക്കുന്നോ എന്നറിയാം. മുന്തിരിക്കുലമാതിരിയുള്ള ഗര്‍ഭം പോലുള്ള പ്രശ്നങ്ങളും നേരത്തേ കണ്ടുപിടി ക്കാനും സാധിക്കുന്നു.
ഗര്‍ഭപാത്രഘടന ശരിയാണോ എന്നും മുഴകളുണ്ടോ എന്നും അണ്ഡാശയത്തില്‍ അപാകത കളും ഈ സ്കാനിങി ലൂടെ അറിയാന്‍ സാധിക്കുന്നു. മറ്റു പ്രശ്നങ്ങളൊന്നും ഇല്ലാത്തവര്‍ക്കു ചുരുങ്ങിയതു മൂന്നാം മാസത്തില്‍ (12 -14 ആഴ്ചകളില്‍) ആദ്യ സ്കാനിങ് നടത്തിയിരിക്കണം.
രണ്ടാമത്തേത് : അഞ്ചാം മാസത്തിലാണ് (18 - 20 ആഴ്ചയില്‍) രണ്ടാമത്തെ സ്കാന്‍. കുഞ്ഞിന്റെ വളര്‍ച്ച കൃത്യമായി നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഇതിനെ അനോമലി സ്കാന്‍ എന്നാണു പറയുന്നത്. കുഞ്ഞിന്റെ തല മുതല്‍ കാല്‍ വിരലുകള്‍ വരെയുള്ള എല്ലാ ഭാഗങ്ങളും പരിശോധിച്ചുള്ള സ്കാനിംങ് ആണ്്. വളര്‍ച്ചയും തൂക്കവും
പിറക്കാനുള്ള തീയതിയും തിട്ടപ്പെടുത്തുന്നു. മറുപിള്ളയുടെ സ്ഥാനവും ഏകദേശം അറിയാന്‍ കഴിയും.
മൂന്നാമത്തേത് : കുഞ്ഞിന്റെ കിടപ്പും മറുപിള്ളയുടെ സ്ഥാനവും മിക്കവാറും കൃത്യമായി 32 - 34 ആഴ്ചയില്‍ അറിയാന്‍ സാധിക്കുന്നു. ഈ സമയത്ത് മൂന്നാമത്തെ സ്കാനിങ് നടത്താം. കുഞ്ഞിന്റെ വളര്‍ച്ച, തൂക്കം, ഹൃദയ മിടിപ്പ്, ശ്വാസോച്ഛാസം, കൈകാല്‍ ചലനങ്ങള്‍, പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റിയിട്ടുണ്ടോ എന്നെല്ലാം അറിയാന്‍ കഴിയുന്നു. മറുപിള്ള താഴെയാണെങ്കില്‍ അപ്രതീക്ഷിതമായി രക്തസ്രാവം ഉണ്ടാകാനിടയുണ്ട്.
സാധാരണ പ്രസവം നടക്കുകയുമില്ല. നേരത്തേ തന്നെ സിസേറിയനു തയാറെടുക്കാവുന്നതാണ്. കുട്ടിയുടെ കിടപ്പും ഒരു പ്രധാന കാര്യം തന്നെ. ഒന്നില്‍ കൂടുതലുണ്ടെങ്കില്‍ പ്രത്യേകിച്ചും. ഇവയെല്ലാം സ്കാനിങ് വഴി മനസി ലാക്കി തയാറെടുക്കാവുന്നതാണ്. ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള ഈ സ്കാനിങ് അമ്മയ്ക്കോ കുഞ്ഞി നോപ്രത്യേക കുഴപ്പങ്ങളൊന്നും ഉണ്ടാക്കുന്നില്ല.

ഗര്‍ഭധാരണം എങ്ങനെ?മാതൃത്വം ഒരു പ്രതിഭാസമാണ്. സ്ത്രീജന്മം ധന്യമാകുന്നത് അവര്‍ ഒരു അമ്മയാകുന്നതോടെയാണ്. ഇതു സാധ്യമാ കുന്നതു സ്ത്രീ പുരുഷ ബന്ധവും ഇരുവരുടെയും പ്രത്യുല്‍പാദന ശേഷിയും ശാരീരികവും മാനസികവുമായ ആരോ ഗ്യവും അനുകൂല സാഹചര്യങ്ങളും അതിലുപരി ഈശ്വരാനുഗഹവും ആവശ്യമാണ്. സ്ത്രീയുടെ പ്രത്യുല്‍പാദന ശേഷി നിര്‍ണയിക്കപ്പെടുന്നതു ഗര്‍ഭപാത്രം, അണ്ഡവാഹിനിക്കുഴല്‍, അണ്ഡാശയം എന്നീ അവയവങ്ങളുടെ കൃത്യ മായ പ്രവര്‍ത്തനത്തിലൂടെയാണ്. അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം നടക്കുന്നതാകട്ടെ തലച്ചോറില്‍ നിന്നുള്ള വിവി ധതരം ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായാണ്. വിവിധ ഹോര്‍മോണുകള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തി ക്കുമ്പോള്‍ അണ്ഡാശയത്തിനുള്ളില്‍ അണ്ഡവളര്‍ച്ച ഉണ്ടാകുന്നു. 
ഗര്‍ഭം എങ്ങനെ?സ്ത്രീയുടെ അണ്ഡാശയത്തില്‍ രൂപം കൊള്ളുന്ന അണ്ഡവും പുരുഷശുക്ളത്തിലുള്ള ബീജവും ചേരുമ്പോള്‍ ഭ്രൂണം രൂപം കൊള്ളുന്നു. ക്രമമായ ആര്‍ത്തവമുള്ള സ്ത്രീകള്‍ക്കു (28 ദിവസം കൂടുമ്പോള്‍ ഒരു തവണ) ഒരു അണ്ഡമാണ് ഒരു ആര്‍ത്തവചക്രത്തില്‍ പൂര്‍ണവളര്‍ച്ച എത്തുന്നത്. അണ്ഡവിസര്‍ജനം(ഓവുലേഷന്‍) നടക്കുന്നത് ആര്‍ത്തവ ചക്രത്തിന്റെ 14 -ാം ദിവസമാണ്. കൃത്യമായി പറഞ്ഞാല്‍ ആര്‍ത്തവം തുടങ്ങുന്നതിനു 14 ദിവസം മുമ്പ്. ഇത് ഒരു ദിവസം മുമ്പോ ഒരു ദിവസം പിന്‍പോ ആകാനും സാധ്യതയുണ്ട്.
ആ നാലു ദിവസങ്ങള്‍അണ്ഡോല്‍പാദനം നടന്നു കഴിഞ്ഞാല്‍ അണ്ഡം ഏതാണ്ട് 18 മണിക്കൂറോളം ബീജസങ്കലനത്തിനു ശേഷിയുള്ളതാ യിരിക്കും. എന്നാല്‍ ബീജാണുവിന് 72 മണിക്കൂര്‍ വരെ ആയുസുണ്ട്. ഇതുകൊണ്ടു തന്നെ അണ്ഡവിസര്‍ജനം നടക്കുന്ന ദിവസവും അതിനു മുമ്പുള്ള ഒന്നുരണ്ടു ദിവസവും ശേഷമുള്ള ഒരു ദിവസവും നടക്കുന്ന സംയോഗമാണു ഗര്‍ഭധാരണത്തിന് വഴിയൊരുക്കുന്നത്. യോനിയില്‍ നിക്ഷേപിക്കപ്പെടുന്ന ബീജാണു ഗര്‍ഭാശയമുഖം കടന്ന് അണ്ഡവാഹിനിക്കുഴലില്‍ എത്തിച്ചേരും. അണ്ഡാശയത്തില്‍ രൂപംകൊണ്ട അണ്ഡം ഈ സമയത്ത് അണ്ഡവാഹിനി ക്കുഴലില്‍ എത്തിയിട്ടുണ്ടെങ്കില്‍ ബീജസങ്കലനം നടക്കും. തുടര്‍ന്നു മൂന്നു മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഈ ഭ്രൂണം ഗര്‍ഭാശയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ഗര്‍ഭാശയത്തിന്റെ അകത്തെ ആവരണത്തില്‍ ഭ്രൂണം ഉറയ്ക്കുമ്പോ ള്‍ ഗര്‍ഭധാരണം നടക്കുന്നു.
ഗര്‍ഭത്തിന്റെ ലക്ഷണങ്ങള്‍മാസമുറ മുടങ്ങുന്നതാണു ഗര്‍ഭധാരണത്തിന്റെ ആദ്യലക്ഷണമായി കണക്കാക്കുന്നത്. പക്ഷേ, ഈ ലക്ഷണത്തെ മാത്രം കണക്കിലെടുത്ത് ഗര്‍ഭം ഉറപ്പാക്കാന്‍ എപ്പോഴും കഴിഞ്ഞെന്നു വരില്ല. ചിലരില്‍ മാസമുറ ഏതാനും ദിവസങ്ങള്‍ വൈകാറുമുണ്ട്. അപൂര്‍വം ചിലരില്‍ ഗര്‍ഭധാരണത്തിനു ശേഷവും നേരിയ തോതില്‍ രക്തസ്രാവം കണ്ടുവെന്നും വരാം. മാനസികമായ കാരണം കൊണ്ടുപോലും ആര്‍ത്തവം മുടങ്ങാറുണ്ട്. എന്നാല്‍ മാസമുറ മുടങ്ങിയതിനൊപ്പം വിശപ്പില്ലായ്മ, ക്ഷീണം, ഛര്‍ദില്‍, ആഹാരത്തിനോടു വെറുപ്പ് തുടങ്ങിയവയില്‍ ചിലതൊക്കെ അനുഭവപ്പെട്ടാല്‍ ഗര്‍ഭധാരണം നടന്നുവെന്ന് ഏതാണ്ട് ഉറപ്പിക്കാം. അടിവയറ്റില്‍ ചെറിയ കഴപ്പ്, നടുകഴപ്പ്, കൂടുതല്‍ പ്രാവശ്യം മൂത്രമൊഴിക്കാന്‍ തോന്നുക, മാറിടത്തില്‍ കഴപ്പ്, വേദന തുടങ്ങിയ ലക്ഷണങ്ങളും കാണാം. 
പരിശോധിച്ചറിയാംമൂത്രപരിശോധനയാണ്(ള്ളത്സദ്ധnനPadma_chandrakkala ണ്മത്സനPadma_chandrakkalaദ്ദnന്റn്യത്ന ന്ധനPadma_chandrakkalaന്ഥന്ധ) ഗര്‍ഭിണി ആണോ എന്നറിയുന്നതിന് ഏറ്റവും നല്ല മാര്‍ഗ. മാസമുറ ആകാതിരിക്കുമ്പോഴാണ് ഇതു ചെയ്യുന്നത്. ഇന്നു വീട്ടില്‍വച്ചും പരിശോധിച്ചറിയാന്‍ മാര്‍ഗങ്ങളു ണ്ട്. ഭ്രൂണം ഗര്‍ഭാശയത്തിനുള്ളില്‍ ഉറച്ചു കഴിഞ്ഞാല്‍ ഭ്രൂണത്തിന്റെ ആവരണത്തില്‍ നിന്നുമുണ്ടാകുന്ന ങ്ങണ്ണങ്കട്ട എന്ന ഹോര്‍മോണാണ് ഇതില്‍ കണ്ടുപിടിക്കുന്നത്. കാര്‍ഡ് ടെസ്റ്റിലൂടെ ഇത് വീട്ടില്‍ ചെയ്യാവുന്നതാണ്. വീട്ടില്‍ പരിശോധിപ്പിച്ചുറപ്പിച്ചാലും ആശുപത്രിയില്‍ ചെന്ന് ഒരു ഗനക്കോളജിസ്റ്റിനെ കണ്ട് ഗര്‍ഭം സ്ഥിരീകരിക്കേണ്ട താണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്നുറപ്പാക്കാനും ഗര്‍ഭരക്ഷാനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനും അത് ഉപകരിക്കും. ഗര്‍ഭരക്ഷ എങ്ങനെ?എല്ലാ ഗര്‍ഭിണികള്‍ക്കും പ്രത്യേക ആരോഗ്യപരിരക്ഷകള്‍ ആവശ്യമാണ്. പോഷകക്കുറവുണ്ടെങ്കില്‍ അവയ്ക്കു പരിഹാരം, കുഞ്ഞു വളരുന്നതിനനുസരിച്ചുള്ള അമ്മയുടെ ആരോഗ്യ മെച്ചപ്പെടുത്തല്‍, അമ്മയ്ക്കു രോഗങ്ങള്‍ വരാതെ നോക്കാനും വന്നാല്‍ കുഞ്ഞിനെ ബാധിക്കാത്ത തരത്തില്‍ ചികിത്സിക്കാനുമൊക്കെ പ്രത്യേകം ശ്രദ്ധ വയ്ക്കേണ്ടതുണ്ട്.
പരിശോധനകള്‍ എപ്പോഴെല്ലാംഡോക്ടറുമായുള്ള ആദ്യകൂടിക്കാഴ്ചയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തിക്കഴിഞ്ഞാല്‍, മറ്റ് ബുദ്ധിമുട്ടു കളൊന്നുമുണ്ടാവുന്നില്ലെങ്കില്‍ മാസത്തിലൊരിക്കല്‍ ഡോക്ടറെ സന്ദര്‍ശിച്ചാല്‍ മതിയാകും. ഏഴുമാസം കഴിഞ്ഞാല്‍ ഡോക്ടറെ കാണുന്നത് മാസത്തില്‍ രണ്ടു തവണയാക്കാം. അവസാനത്തെ നാലാഴ്ച എല്ലാ ആഴ്ചയിലും പരിശോ ധനകള്‍ക്കു വിധേയയാകണം. ഗര്‍ഭിണിയുടെ ഭാരം, രക്തസമര്‍ദം, ഗര്‍ഭാശയത്തിന്റെ വളര്‍ച്ച, കുഞ്ഞിന്റെ വളര്‍ച്ച എന്നിവയെല്ലാം ഡോക്ടര്‍ ഉറപ്പുവരുത്തും. 
സ്കാനിങിനു പ്രാധാന്യമേറെഗര്‍ഭസ്ഥ ശിശുവിന്റെയും ഗര്‍ഭിണിയുടയും സുരക്ഷ ഉറപ്പാക്കാന്‍ സ്കാനിങ് സഹായിക്കും. ഗര്‍ഭകാലത്തു മൂന്നു തവണയാണു സ്കാനിങ് നിര്‍ദേശിക്കാറുള്ളത്.ഒന്നാമത്തേത് : ഗര്‍ഭത്തിന്റെ ആദ്യത്തെ 12 ആഴ്ചകളില്‍ ഭ്രൂണം ഗര്‍ഭപാത്ര ഭിത്തിയില്‍ ചേര്‍ന്നു വലുതാകാന്‍ തുടങ്ങുന്നു. എന്നാല്‍ അപൂര്‍വമായി ഭ്രൂണം ഗര്‍ഭപാത്രത്തിനു പുറത്ത്, അതായത് അണ്ഡവാഹിനിക്കുഴലിലോ വയറിലോ പറ്റിപ്പിടിച്ച് വളരാന്‍ ശ്രമിക്കാറുണ്ട്. അമ്മയ്ക്ക് ജീവഹാ നി തന്നെ വരുത്താവുന്ന ഈ അവസ്ഥ നേരത്തേതന്നെ തിരിച്ചറിയേണ്ടതുണ്ട്.
ആറ് എട്ട് ആഴ്ചയാകുമ്പോള്‍ കുഞ്ഞിന്റെ ഹൃദയസ്പന്ദനവും മനസിലാക്കാം. ആദ്യത്തെ ആഴ്ചകളില്‍ സ്കാന്‍ ചെയ്യുക വഴി ഗര്‍ഭം ഗര്‍ഭപാത്രത്തില്‍ ശരിയായ സ്ഥാനത്താണെന്നും ഉറപ്പു വരുത്താം. ഒന്നില്‍ കൂടുതല്‍ ഭ്രൂണം രൂപം പ്രാപിക്കുന്നോ എന്നറിയാം. മുന്തിരിക്കുലമാതിരിയുള്ള ഗര്‍ഭം പോലുള്ള പ്രശ്നങ്ങളും നേരത്തേ കണ്ടുപിടി ക്കാനും സാധിക്കുന്നു.
ഗര്‍ഭപാത്രഘടന ശരിയാണോ എന്നും മുഴകളുണ്ടോ എന്നും അണ്ഡാശയത്തില്‍ അപാകത കളും ഈ സ്കാനിങി ലൂടെ അറിയാന്‍ സാധിക്കുന്നു. മറ്റു പ്രശ്നങ്ങളൊന്നും ഇല്ലാത്തവര്‍ക്കു ചുരുങ്ങിയതു മൂന്നാം മാസത്തില്‍ (12 -14 ആഴ്ചകളില്‍) ആദ്യ സ്കാനിങ് നടത്തിയിരിക്കണം.
രണ്ടാമത്തേത് : അഞ്ചാം മാസത്തിലാണ് (18 - 20 ആഴ്ചയില്‍) രണ്ടാമത്തെ സ്കാന്‍. കുഞ്ഞിന്റെ വളര്‍ച്ച കൃത്യമായി നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഇതിനെ അനോമലി സ്കാന്‍ എന്നാണു പറയുന്നത്. കുഞ്ഞിന്റെ തല മുതല്‍ കാല്‍ വിരലുകള്‍ വരെയുള്ള എല്ലാ ഭാഗങ്ങളും പരിശോധിച്ചുള്ള സ്കാനിംങ് ആണ്്. വളര്‍ച്ചയും തൂക്കവും പിറക്കാനുള്ള തീയതിയും തിട്ടപ്പെടുത്തുന്നു. മറുപിള്ളയുടെ സ്ഥാനവും ഏകദേശം അറിയാന്‍ കഴിയും.
മൂന്നാമത്തേത് : കുഞ്ഞിന്റെ കിടപ്പും മറുപിള്ളയുടെ സ്ഥാനവും മിക്കവാറും കൃത്യമായി 32 - 34 ആഴ്ചയില്‍ അറിയാന്‍ സാധിക്കുന്നു. ഈ സമയത്ത് മൂന്നാമത്തെ സ്കാനിങ് നടത്താം. കുഞ്ഞിന്റെ വളര്‍ച്ച, തൂക്കം, ഹൃദയ മിടിപ്പ്, ശ്വാസോച്ഛാസം, കൈകാല്‍ ചലനങ്ങള്‍, പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റിയിട്ടുണ്ടോ എന്നെല്ലാം അറിയാന്‍ കഴിയുന്നു. മറുപിള്ള താഴെയാണെങ്കില്‍ അപ്രതീക്ഷിതമായി രക്തസ്രാവം ഉണ്ടാകാനിടയുണ്ട്. 
സാധാരണ പ്രസവം നടക്കുകയുമില്ല. നേരത്തേ തന്നെ സിസേറിയനു തയാറെടുക്കാവുന്നതാണ്. കുട്ടിയുടെ കിടപ്പും ഒരു പ്രധാന കാര്യം തന്നെ. ഒന്നില്‍ കൂടുതലുണ്ടെങ്കില്‍ പ്രത്യേകിച്ചും. ഇവയെല്ലാം സ്കാനിങ് വഴി മനസി ലാക്കി തയാറെടുക്കാവുന്നതാണ്. ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള ഈ സ്കാനിങ് അമ്മയ്ക്കോ കുഞ്ഞി നോപ്രത്യേക കുഴപ്പങ്ങളൊന്നും ഉണ്ടാക്കുന്നില്ല.

ആര്‍ത്തവചക്രം മനസിലാക്കാം

ഗര്‍ഭധാരണത്തിന് ഒരുങ്ങുന്നവര്‍ ആര്‍ത്തവചക്രം മനസിലാക്കുന്നതു പ്രയോജനകരമാണ്. 28 ദിവസങ്ങളുള്ള ആര്‍ത്തവചക്രത്തില്‍ 14-ാം ദിവസമാണ് അണ്ഡവിസര്‍ജനം(ഓവുലേഷന്‍). ആ ദിവസത്തെ സംയോഗമാണ് ഗര്‍ഭധാരണത്തിനുള്ള ഏറ്റവും ഉയര്‍ന്ന സാധ്യത നല്‍കുന്നത്. അണ്ഡവിസര്‍ജനത്തിനു തൊട്ടുമുമ്പുള്ള രണ്ടു ദിവസവും ശേഷമുള്ള ഒരു ദിവസവും നടക്കുന്ന സംയോഗത്തിലും ഗര്‍ഭധാരണത്തിന് ഉയര്‍ന്ന സാധ്യതയുണ്ട്. എന്നാല്‍ എല്ലാവരിലും 28 ദിവസമെന്ന ആര്‍ത്തവചക്രം വളരെ കൃത്യമായി സംഭവിക്കാറില്ല. രണ്ടോ മൂന്നോ ദിവസം മുന്നോട്ടോ പിന്നോട്ടോ ആര്‍ത്തവം മാറിയെന്നു വരാം. അണ്ഡവിസര്‍ജനം നടന്ന് 14-ാം നാള്‍ ആയിരിക്കും സാധാര ണ നിലയില്‍ ആര്‍ത്തവാരംഭം. ആര്‍ത്തവചക്രദൈര്‍ഘ്യത്തില്‍ മാറ്റം വരുന്നവര്‍ ഏതാനും മാസത്തെ കലണ്ടറില്‍ ആര്‍ത്തവദിനാരംഭം കുറിച്ചുവെച്ച് അണ്ഡവിസര്‍ജനത്തിനു സാധ്യതയുള്ള ദിവസങ്ങള്‍ ഏറെക്കുറെ മനസിലാക്കാവു ന്നതാണ്.

 

മാസമുറ തുടങ്ങുന്നതിനു മുമ്പുള്ള ഏതാണ്ട് 10 ദിവസവും ആര്‍ത്തവ ദിനങ്ങളും തുടര്‍ന്നുള്ള മുന്നുനാലു ദിവസ ങ്ങളും ഗര്‍ഭസാധ്യത കുറവാണ്. ഈ കാലം സുരക്ഷിത കാലം എന്നു വിളിക്കപ്പെടുന്നു. ഇനി ഡോക്ടറെ കാണാം. ഗര്‍ഭമുണ്ടോയെന്ന സംശയത്തോടെയും പരിശോധന നടത്തി ഗര്‍ഭം ഉറപ്പാക്കിയുമാണു ഭൂരിപക്ഷം പേരും ഡോക്ടറു മായുള്ള ആദ്യകൂടിക്കാഴ്ചയ്ക്കെത്തുന്നത്. ഡോക്ടര്‍ മൂത്രപരിശോധനയിലൂടെ ഗര്‍ഭം ഉറപ്പാക്കിയ ശേഷമാണ് ആദ്യ കൂടിക്കാഴ്ചയിലെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നത്. ഗര്‍ഭധാരണം ഉറപ്പുവരുത്തിയാലുടനെ പ്രതീക്ഷിക്കു ന്ന പ്രസവദിവസം പറയാന്‍ ഡോക്ടര്‍ക്കു കഴിയും. ഇതിന് അവസാന മാസമുറ എന്ന ദിവസത്തോ ടൊപ്പം 9 മാസ വും 7 ദിവസവും കൂട്ടിയാല്‍ മതി.

 

ആദ്യഘട്ടത്തില്‍ ഛര്‍ദി മൂലം പലപ്പോഴും വേണ്ടയളവില്‍ എല്ലാ ആഹാരങ്ങളും കഴിക്കാന്‍ കഴിഞ്ഞു എന്നു വരില്ല. രണ്ടു ഗാസ് പാല്‍ എങ്കിലും ഇവര്‍ കുടിക്കണമെങ്കിലും പാലിനോടുള്ള വിരക്തി ചിലരില്‍ കാണാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ തൈര് നല്ലൊരു ഉപാധിയാണ്. മിക്ക ഛര്‍ദിയും ആദ്യഘട്ടം കഴിയുന്നതോടെ മാറുമെങ്കിലും ചിലരില്‍ ഇതു തുടരാറുണ്ട്. കഠിനമായ ഛര്‍ദിമൂലം ആഹാരം ഒട്ടും കഴിക്കാന്‍ വയ്യാത്ത അവസ്ഥയുണ്ടായാല്‍ മരുന്നു നല്‍കി ഛര്‍ദി കുറയ്ക്കേണ്ടി വരും. അല്ലെങ്കില്‍ ഡ്രിപ് കൊടുക്കേണ്ട സാഹചര്യവും വരാം.

പക്ഷേ, ഇതു ഭയക്കേണ്ട അവസ്ഥയല്ല

ആദ്യ പരിശോധനയില്‍

ആദ്യ ചെക്കപ്പിനു പോകുമ്പോള്‍ തന്നെ കുടുംബാരോഗ്യചരിത്രം ഡോക്ടര്‍ ചോദിച്ചറിയും. ബി പി പ്രമേഹം, അലര്‍ ജി എന്നിവ ഉണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ പ്രമേഹ പശ്ചത്തലമുണ്ടെങ്കില്‍ അഞ്ചുമാസം കഴി യുമ്പോള്‍ ഗൂക്കോസ് ചലഞ്ച് ടെസ്റ്റു നടത്തി കണ്ടുപിടിക്കണം. കാരണം, ഗര്‍ഭകാലത്തു ചിലര്‍ക്കു രോഗ വരാനു ള്ള സാധ്യതയുണ്ട്. ചിലരില്‍ രക്താതിമര്‍ദ്ദവും കാണാറുണ്ട്. നേരത്തെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത പല രോഗങ്ങളും ഗര്‍ഭാരംഭ പരിശോധനകളിലാണു തിരിച്ചറിയുന്നത്. അത്തരത്തില്‍ ഏതെങ്കിലും രോഗ ശ്രദ്ധയില്‍ പെട്ടാല്‍ അതു ഗര്‍ഭത്തെ ബാധിക്കാതിരിക്കാനുള്ള കരുതല്‍ നടപടികളും ചികിത്സയും ഡോക്ടറുടെ നിര്‍ദേശാനു സരണം സ്വീകരിക്കണം.

ഗര്‍ഭം അലസിയാല്‍

ഒന്നില്‍ക്കൂടുതല്‍ തവണ ഗര്‍ഭമലസിപ്പോയവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. മുമ്പ് എപ്പോഴാണോ ഗര്‍ഭമലസിയത് ആ കാലം കഴിയുന്നതു വരെ വിശ്രമിച്ചു മരുന്നു കഴിക്കേണ്ടതാണ്. ചിലരില്‍ ഗര്‍ഭിണിയായി മാസമുറ നില്ക്കുമ്പോള്‍ ത്തന്നെ ശക്തമായ വയറുവേദന ഉണ്ടാകാറുണ്ട്. ഒപ്പം ചിലരില്‍ തലചുറ്റലും ബോധക്ഷയവും സംഭവിക്കാം. ഗര്‍ഭാശ യത്തിനു പുറത്തു ബീജവാഹിനി കുഴലില്‍ ഗര്‍ഭം ധരിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഇത്. ലക്ഷണങ്ങള്‍ കണ്ടാല്‍ വിദങ്ധ ചികിത്സയ്ക്കു വിധേയമാകണം. മറ്റു പല കാരണങ്ങള്‍കൊണ്ടും വയറുവേദനയുണ്ടാകും. പക്ഷേ, സ്കാന്‍ ചെയ്ത് അതു ട്യൂബല്‍ പ്രഗ്നന്‍സി അല്ലെന്നു ഉറപ്പുവരുത്തണം.

ഗര്‍ഭിണികളുടെ ഭക്ഷണം

. പഥ്യവും പോഷകയുക്തവുമായ ആഹാരം കഴിക്കണം.

. ഗര്‍ഭകാലം മുഴുവന്‍ നല്ല ശുചിത്വം പാലിക്കണം.

. ആദ്യത്തെ മൂന്നു മാസവും അവസാനത്തെ ആറ് ആഴ്ചയും കൂടുതല്‍ വിശ്രമിക്കണം.

. മറ്റു കാലങ്ങളില്‍ സാധാരണ ജോലി ചെയ്യാം.

. രക്തവര്‍ധകങ്ങളായ മണ്ഡൂരവടകമോ പുനര്‍ന്നവാ മണ്ഡൂരമോ ഗര്‍ഭകാലം മുഴുവന്‍ കഴിക്കാം.

. കഠിനാധ്വാനം, അധികം ദൂരയാത്ര, അധികം തണുത്തതോ അധികം ചൂടുള്ളതോ ആയ വെള്ളത്തിലെ കുളി എന്നി വ ഒഴിവാക്കണം.

. പഴകിയതും അപഥ്യവുമായ ആഹാരം ഒഴിവാക്കണം.

. പുളി, ഉപ്പ്, കയ്പ്, എരിവ് എന്നിവ ആഹാരത്തില്‍ കുറയ്ക്കണം.

. പപ്പായ, പൈനാപ്പിള്‍ എന്നിവ ഒഴിവാക്കണം.

. ഒൌഷധോപയോഗ കഴിവതും കുറയ്ക്കണം, ഒഴിവാക്കണം.

. മാനസിക സംഘര്‍ഷം, ഭയം, കോപം, അസൂയ, ഉത്കണ്ഠ എന്നിവ ഒഴിവാക്കണം.

. വസ്ത്രങ്ങള്‍ അധികം മുറുക്കി ഉടുക്കരുത്.

. പകല്‍ ഉച്ചയൂണു കഴിഞ്ഞു രണ്ടു മണിക്കൂറും രാത്രി എട്ടു മണിക്കൂറും സ്വസ്ഥമായുറങ്ങണം.

. ഒാടുക, ചാടുക, ഭാരമെടുക്കുക, അധികം തണുപ്പേല്‍ക്കുക എന്നിവ ഒഴിവാക്കണം.

. പാല്‍, പഴവര്‍ഗങ്ങള്‍, ഇലക്കറികള്‍, മുട്ട, മല്‍സ്യം, മാംസം എന്നിവ മിതമായി ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടു ത്തണം.

. ഒന്നര ലിറ്റര്‍ വെള്ളം ദിവസവും കുടിക്കണം.

. ഗര്‍ഭകാലത്തു വ്രതമെടുത്ത് ആഹാരം കഴിക്കാതിരിക്കരുത്.

. മദ്യപാനം, പുകവലി ഇവ പാടില്ല.

ഗര്‍ഭം ഒരു രോഗമല്ല. ആയതിനാലതിനു ചികില്‍സ ആവശ്യമില്ല. ശരിയായ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ പരിചരണമാണാവശ്യം. ഗര്‍ഭകാലം, പ്രസവം ഇവയെപ്പറ്റി അമിതമായ ഉത്കണ്ഠ ആവശ്യമില്ല. അത് ഒരു പ്രകൃതി ധര്‍മമാണ്.

ഗര്‍ഭകാലത്തുണ്ടാകുന്ന സാമാന്യ അസ്വാസ്ഥ്യങ്ങള്‍ - പരിഹാര മാര്‍ഗങ്ങള്‍

ഒാക്കാനം: ഏലക്കായ്, കൂവളത്തില, മാവിലയുടെ തളിര് ഏതെങ്കിലും വായിലിട്ടു ചവയ്ക്കുക.

ഛര്‍ദി: ചായ, കാപ്പി ഇവ കുറയ്ക്കണം. ദ്രവപദാര്‍ഥങ്ങള്‍ അല്‍പ്പാല്‍പ്പമായി ഇടവിട്ടു കുടിക്കുക. മലര്‍പ്പൊടി പഞ്ചസാര ചേര്‍ത്ത് നല്‍കുക. പഴുത്ത കൂവളക്കായുടെ മജ്ജ നല്‍കുക. അരി വറുത്തു പൊടിച്ച ആഹാരം, മല്ലിയിട്ടു തിളപ്പിച്ച വെള്ളം, കരിക്കിന്‍വെള്ളം ഇവ കഴിക്കാം. വില്വാദി ലേഹ്യം നാക്കില്‍ പുരട്ടുന്നതും നന്ന്.

മാംസപേശി ഉരുണ്ടുകയറുക: പാല്‍ ആഹാരത്തില്‍ കൂടുതല്‍ കഴിക്കുക. തണുപ്പേല്‍ക്കാതെ നോക്കുക. ഉപ്പുചേര്‍ത്ത എണ്ണ ചൂടാക്കി കാല്‍വെണ്ണയില്‍ തടവുക.

മലബന്ധം: ഇലക്കറികള്‍, വെള്ളം ഇവ ആഹാരത്തിലധികമുപയോഗിക്കുക. എരിവു കുറയ്ക്കുക. കോഴിമുട്ട, കോഴിയിറച്ചി, അച്ചാര്‍ ഇവ ഒഴിവാക്കുക. ത്രിഫലയിട്ടു തിളപ്പിച്ച വെള്ളം

രാത്രി കുടിക്കാന്‍ നല്‍കുക.

നടുവേദന: കുറുന്തോട്ടി പാല്‍ക്കഷായം നല്‍കാം. തൈലം പുരട്ടി തടവുക.

കാലില്‍ നീര്: കാല്‍ പൊക്കിവച്ച് വിശ്രമിക്കുക. അധികസമയം നില്‍ക്കുക, നടക്കുക ഇവ ഒഴിവാക്കുക. പുനര്‍ന്നവാമണ്ഡൂരം നല്‍കാം. ചെറൂള വേരോ തമിഴാമയോ ഞെരിഞ്ഞിലോ ഇട്ടു തിളപ്പിച്ച വെള്ളമോ, മുരിങ്ങത്തൊലി ഇട്ടു തിളപ്പിച്ച വെള്ളമോ നല്‍കാം. ബാര്‍ലി വെള്ളവും നന്ന്. ഇതുകൊണ്ടൊന്നും നീരു മാറുന്നില്ലെങ്കില്‍ വിദങ്ധ പരിശോധനയ്ക്കു വിധേയമാക്കണം.

അമ്മയ്ക്കും കുഞ്ഞിനും വേണ്ട ഭക്ഷണം

ഗര്‍ഭിണിയാകുന്നതിനു മുമ്പു പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യമെന്ത്? ഗര്‍ഭിണിയായ ശേഷം ഭക്ഷണം എങ്ങനെ വേണം? ഗര്‍ഭധാരണത്തിന് മുമ്പും ശേഷവും പോഷകാഹാരങ്ങള്‍ കിട്ടിയില്ലെങ്കില്‍, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ ബാധിക്കാം. കൂടാതെ അമ്മയ്ക്ക് പ്രസവശേഷം വിളര്‍ച്ചയും ക്ഷീണവും എല്ലുകള്‍ക്ക് ബലക്കുറവും ആവശ്യത്തിനു മുലപ്പാല്‍ ഇല്ലാതിരിക്കുകയും ചെയ്യാം.

അതിനാല്‍ ഗര്‍ഭധാരണത്തിനു മുമ്പു തന്നെ തനിക്കും ശിശുവിനും വേണ്ട ഇരുമ്പ്, കാല്‍സിയം, പ്രോട്ടീനുകള്‍ മുതലായവ അമ്മ ശരീരത്തില്‍ സംഭരിച്ചിരിക്കണം. ഗര്‍ഭിണിയാകാന്‍ ഒരുങ്ങുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ വേണ്ടത്ര അളവില്‍ പ്രോട്ടീന്‍ (മാംസം, മത്സ്യം, കോഴിയിറച്ചി,മുട്ട, ബീന്‍സ്)കാത്സ്യം (പാല്‍, പുളിക്കാത്ത തൈര്) വിറ്റാമിനുകള്‍, നാരുകള്‍(പഴങ്ങളും പച്ചക്കറികളും) കാര്‍ബോഹൈഡ്രേറ്റ് (ബ്രഡ്, ഉരുളക്കിഴങ്ങ്, സെറിയലുകള്‍) കുറഞ്ഞയളവില്‍ പഞ്ചസാര കൊഴുപ്പ്, ഉപ്പ് തുടങ്ങിയവ അടങ്ങിയിരിക്കണം.ചെറിയ മത്സ്യങ്ങള്‍ കഴിച്ചാല്‍ പ്രോട്ടീനുകള്‍, കാത്സ്യം മുതലായവ ലഭിക്കും.ധാരാളം വെള്ളം കുടിക്കണം. കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കാം. ഫോളിക് ആസിഡ്, ബി വിറ്റാമിനുകള്‍, ഒമേഗ 3, ഫാറ്റി ആസിഡ് മുതലായവ ഗര്‍ഭധാരണം നടക്കുന്നതിനു മുമ്പു തന്നെ തുടങ്ങുന്നതാണ് ഉത്തമം.

ഗര്‍ഭിണിയാകാന്‍ ഒരുങ്ങുമ്പോള്‍ ചില ഭക്ഷണം ഒഴിവാക്കുന്നതാണു നല്ലതെന്നു ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഉദാഹരണത്തിനു മൃഗങ്ങളുടെ കരള്‍ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കാം. അതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എയുടെ രൂപമായ റെറ്റിനോള്‍ ഗര്‍ഭസ്ഥശിശുവിന് ദോഷമാണത്രേ. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ ഭക്ഷണ ത്തില്‍ വേണ്ടത്ര വൈവിധ്യം പുലര്‍ത്തണം. പയറുവര്‍ഗങ്ങള്‍ കൂടുതലായി കഴിച്ചാല്‍ മാംസാഹാരത്തിന്റെ കുറവു നികത്താം. ചില സമ്പൂര്‍ണ സസ്യാഹാരികള്‍ക്കു ഡോക്ടറുടെ നിര്‍ദേശപ്രകാരം കാത്സ്യം, വിറ്റമിന്‍ ഡി, ബി 12 •ുളികകളും കഴിക്കേണ്ടി വരാം.ഗര്‍ഭകാലത്തു ഭക്ഷണം വലിയ അളവില്‍ മൂന്നുനേരം കഴിക്കുന്നതിലും നല്ലത് ആറു തവണയായി കഴിക്കുന്നതാണ്. ഭക്ഷണത്തില്‍ ആവശ്യമുള്ള എല്ലാ പോക്ഷകങ്ങളും ഉള്‍പ്പെടുത്തണം. മൂന്നു തവണയുള്ള പ്രധാന ആഹാരത്തിന്റെ ഇടവേളകളില്‍ സ്നാക്സുകള്‍ കഴിക്കാം. സ്നാസുകള്‍ ഒരുപാട് എണ്ണ കലര്‍ന്നതാവരുത്. എണ്ണപലഹാരം വല്ലപ്പോഴും മതി. ഫാസ്റ്റ് ഫുഡും ചൈനീസ് ഫുഡും ഒഴിവാക്കണം. ഗര്‍ഭകാല ത്തു കൊഴുപ്പിന്റെ അളവുകുറയ്ക്കു ന്നതാണു നല്ലത്. മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്‍ കൊഴുപ്പ് അല്പം കൂടുതല്‍ കഴിച്ചാലും കുഴപ്പമില്ല. ഉപ്പ് സാധാരണയളവില്‍ കഴിക്കാം. പക്ഷേ, ക്രമാതീതമായി ഭാരമുള്ളവരും കാലിലും മറ്റും നീരുള്ളവരും ഉപ്പ് അധികമടങ്ങിയ അച്ചാര്‍ പോലുള്ളവ കുറയ്ക്കണം.

ഗര്‍ഭകാലവും ഫോളിക് ആസിഡും

ഗര്‍ഭകാലം പലര്‍ക്കും ഛര്‍ദിയുടെ കാലമാണ്. ആദ്യ മൂന്നു മാസങ്ങളില്‍ പ്രത്യേകിച്ചും. ഛര്‍ ദിക്കുമെന്നു ഭയന്നു ഭക്ഷണം കഴിക്കാതിരി ക്കുന്നതു പോഷണക്കുറവുണ്ടാകും. അതു കുഞ്ഞിന്റെ ബുദ്ധിയും വളര്‍ച്ചയും മുരടിപ്പിക്കും. വൈറ്റമിന്‍ ബി കോംപ്ളക്സ് •ൂപ്പില്‍പ്പെട്ട പോഷകമാണു ഫോളിക് ആസിഡ് രവൈറ്റമിന്‍ ബി9 അഥവാ ഫോളേറ്റ്). അമ്മയുടെ ഭക്ഷണത്തിലൂടെ ആവശ്യത്തിനു ഫോളിക് ആസിഡ് ശിശുവിനു ലഭിച്ചാല്‍ മാത്രമേ കോശങ്ങളുടെ വളര്‍ച്ച ശരിയായി നടക്കൂ.ഓറഞ്ച്, സ്ട്രോബെറി തുടങ്ങിയ പഴങ്ങള്‍, തവിടോടുകൂടിയ ധാന്യങ്ങള്‍, പരിപ്പ് പയറു വര്‍ഗങ്ങള്‍, പാലക് ചീര, ബ്രോക്കോളി എന്നിവയില്‍ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിലൂടെ മാത്രം ആവശ്യത്തിനു ഫോളിക് ആസിഡ് ലഭിക്കണമെന്നില്ല. പ്രത്യേകിച്ച് ഛര്‍ദിയുള്ളവര്‍ക്ക്. അതുകൊണ്ട് ആദ്യ മൂന്നു മാസങ്ങളില്‍ ഫോളിക് ആസിഡ് അടങ്ങിയ •ുളികകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കണം. ഗര്‍ഭധാര ണത്തിനു മുന്‍പേ ഡോക്ടറുടെ ഉപദേശപ്രകാരം ഫോളിക് ആസിഡ് കഴിക്കുന്നതാണ് ഉത്തമം.

കരുതലോടെ ഓരോ ഘട്ടവും

നാല്പതു ആഴ്ച അഥവാ 280 ദിവസമാണു സമ്പൂര്‍ണ ഗര്‍ഭകാലം. കുഞ്ഞിന്റെ വളര്‍ച്ചയും ഗര്‍ഭത്തിന്റെ നിര്‍ണായക സമയങ്ങളെയും വേര്‍തിരിച്ചു ഗര്‍ഭകാലത്തെ മൂന്നുഘട്ടങ്ങളായി (ട്രൈമെസ്റ്റര്‍) തിരിക്കാറുണ്ട്.ഇതില്‍ ആദ്യത്തെ 12 ആഴ്ച (മൂന്നുമാസം)യാണ് ഒന്നാം ഘട്ടം. 13 മുതല്‍ 25 ആഴ്ച വരെ (നാലു മുതല്‍ ആറ് മാസം വരെ) രണ്ടാം ഘട്ടവും 26 മുതല്‍ 40 ആഴ്ച വരെ (ഏഴാം മാസം മുതല്‍ പ്രസവം വരെ) മൂന്നാം ഘട്ടവുമായാണു തിരിച്ചിരിക്കുന്നത്.ഇതില്‍ ഒന്നാമത്തെ ഘട്ടത്തിലാണു കൂടുതല്‍ ജാഗത പുലര്‍ത്തേണ്ടത്. ഭ്രൂണം ശിശുവായി പരിണമിക്കുന്നത് ഈഘട്ടത്തി ലാണ്. ഗര്‍ഭിണിയായി മാറിയതു മൂലമുണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍, പ്രത്യേകിച്ചും ഓക്കാനം, ഛര്‍ദി, ക്ഷീണം എന്നിവ ഈ സമയത്തു സാധാരണമാണ്. ഗര്‍ഭസ്ഥശിശു രൂപം കൊണ്ട് അവയവങ്ങളുടെ വളര്‍ച്ച ആരംഭിക്കുന്ന സമയമാണ് ആദ്യ മൂന്നുമാസം.
ആദ്യനാളുകളിലെ കരുതല്‍
ഗര്‍ഭമായി ആദ്യത്തെ 30 ദിവസം പ്രത്യേകിച്ചു ശ്രദ്ധിക്കേണ്ടതില്ല. എന്നാല്‍ 31-ാം ദിവസം മുതലുള്ള 60 ദിവസമാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. കുഞ്ഞിനു എല്ലാ അവയവങ്ങളും ഉണ്ടാകുന്ന സമയമാണിത്. ഹൃദയം, തലച്ചോറ് തുടങ്ങിയ ഓരോ അവയവങ്ങളും ഉടലെടുക്കുന്ന ആ സമയത്തു ഗര്‍ഭിണി ഉപയോഗിക്കുന്ന മരുന്നുകള്‍, ഭക്ഷണം, ഗര്‍ഭിണിയു ടെ ശ്വാസത്തിലൂടെ പോലും എത്തുന്ന കാര്യങ്ങള്‍ എന്നിവ കുട്ടിയെ ബാധിക്കും.കുട്ടികളില്‍ വൈകല്യം സൃഷ്ടിക്ക പ്പെടാനുള്ള സാധ്യത ഈ സമയത്താണു കൂടുതല്‍. ഗര്‍ഭമലസലും ഈ ഘട്ടത്തില്‍ കൂടുതലായി കാണാറുണ്ട്. ശരീരത്തിനു ആയാസമുണ്ടാക്കുന്ന വിധത്തിലുള്ള ഇരുചക്രവാഹനങ്ങളിലെയും ഓട്ടോറിക്ഷയിലേ യും യാത്ര ഈ അവസരത്തില്‍ ഒഴിവാക്കുകയാണ് അഭികാമ്യം. ആദ്യമാസങ്ങളില്‍ വിശപ്പില്ലായ്മയും ക്ഷീണവും ഛര്‍ദിയും
സാധാരണമാണ്.
ഹോര്‍മോണ്‍ മാറ്റങ്ങള്‍ അറിയാം
ഹോര്‍മോണ്‍ വ്യതിയാനം മൂലം ഈ സമയത്തു ഗര്‍ഭിണിയില്‍ ഉത്കണ്ഠയും കൂടുതലാണ്. വേണ്ടത്ര വിശ്രമം അനിവാര്യമാണ്. ഭക്ഷണക്രമത്തിലും വ്യത്യാസം വരുത്തുന്നതു നന്നായിരിക്കും. ഈ മാസങ്ങളില്‍ കുറേശ്ശെ കഴിക്കു ക. അടുപ്പിച്ചു കഴിക്കുന്നതും നല്ലതാണ്. വെള്ളവും പഴവര്‍ഗങ്ങളും കഴിക്കുന്നതും •ുണകരം തന്നെ.രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഭക്ഷണം കഴിക്കരുത്. ഒന്നു നടന്ന ശേഷം കഴിക്കുന്നതാണു നല്ലത്. അതുപോലെ രാത്രികിട ക്കുന്നതിനു രണ്ടുമണിക്കൂര്‍ മുമ്പു ഭക്ഷണം കഴിച്ച ശേഷം അല്‍പ ദൂരം നടന്ന ശേഷം ഉറങ്ങാന്‍ കിടക്കുന്നതാവും നല്ലത്. പല അസ്വസ്ഥതകളും ഇതിലൂടെ അകറ്റാനാകും.
അണുബാധ സൂക്ഷിക്കാം
മൂത്രമൊഴിക്കണമെന്നു തോന്നിയാല്‍ വൈകിപ്പിക്കരുത്. മൂത്രം കെട്ടിക്കിടന്നാല്‍ അണുബാധയ്ക്കു സാധ്യതയുണ്ട്. ദ്രാവക രൂപത്തിലുള്ള ഭക്ഷണം ഇടയ്ക്കു കഴിക്കാം. സാധാരണ ജോലികളൊക്കെ ഈ സമയത്തു ചെയ്യാം. ലൈംഗി കബന്ധമോ ചെറിയ യാത്രകളോ അപകടകരമല്ല. ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ഫോളിക് ആസിഡ് •ുളികകള്‍ ഒഴികെ മറ്റു മരുന്നുകള്‍ സാധാരണ നിലയില്‍ വേണ്ടി വരാറില്ല.
രണ്ടാം ഘട്ടത്തിലെ മാറ്റങ്ങള്‍
രണ്ടാം ഘട്ടത്തിന്റെ തുടക്കം മുതലാണു ഗര്‍ഭിണിയില്‍ ശാരീരിക മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുക. സ്തനങ്ങള്‍ വലുതാ യി തുടങ്ങും. 14-ാംമത്തെ ആഴ്ചയോടെ കുഞ്ഞിന്റെ വളര്‍ച്ച വേഗത്തിലാകും. ഒപ്പം ഗര്‍ഭിണിയുടെ അടിവയര്‍ വീര്‍ത്ത് ഗര്‍ഭം പ്രകടമാകും. ഏതാണ്ട് 20 ആഴ്ച ആകുമ്പോഴേക്കുമാണു ഗര്‍ഭസ്ഥ ശിശുവിനു എല്ലാ അവയവങ്ങളും രൂപപ്പെട്ടു പൂര്‍ണശിശുവായി വളരാന്‍ തുടങ്ങുന്നത്.
ഗര്‍ഭിണിയുടെ ശാരീരിക പ്രവര്‍ത്തനങ്ങളിലും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകും. ഹൃദയം, ശ്വാസകോശം തുടങ്ങി വിവിധ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാകും. രക്തത്തിന്റെ അളവു കൂടും. ഇതിന്റെയൊക്കെ ഫലമായി പോഷകങ്ങളും കൂടുതലായി വേണ്ടിവരും. അതുപരിഹരിക്കാന്‍ കൂടുതല്‍ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കണം. കാത്സ്യവും ഇരുമ്പു സത്തും വേണ്ട അളവില്‍ ലഭ്യമാകാന്‍ അയണ്‍ •ുളികയും കാത്സ്യം •ുളികയും ഡോക്ടറിന്റെ നിര്‍ദേശാനുസരണം കഴിക്കണം. ആയാസരഹിതവും മിതവുമായ
വ്യായാമം ഈ ഘട്ടത്തില്‍ ഗര്‍ഭിണികള്‍ ശീലിക്കണം. സാധാരണ വീട്ടു ജോലികള്‍ക്കു പുറമേ നടത്തം നല്ലൊരു വ്യായാമമായിരിക്കും.
മലബന്ധമകറ്റാന്‍ വഴികള്‍
ഗര്‍ഭിണികളില്‍ ചിലര്‍ക്ക് ഈ ഘട്ടത്തില്‍ മലബന്ധം കാണാറുണ്ട്. ഇതൊഴിവാക്കാന്‍ നാരുകള്‍ ധാരാളമായി അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും ധാരാളമായി വെള്ളം കുടിക്കുന്നതും നല്ലതാണ്. ചില അയണ്‍ •ുളികകള്‍ മലബന്ധം വര്‍ധിപ്പിക്കാറുണ്ട്. അതു ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറോടു വിവരം പറഞ്ഞു •ുളിക മാറ്റി വാങ്ങണം.
പ്രമേഹ പരിശോധന നടത്താം
രണ്ടാം ഘട്ടത്തില്‍ ലൈംഗിക ജീവിതം പൊതുവെ സുരക്ഷിതമാണ്. ഗര്‍ഭാരംഭത്തിലെ പേടി മാറി ഗര്‍ഭിണി കൂടുതല്‍ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും കഴിയുന്ന സമയമാണ് ഇത്. ഈ അവസരത്തില്‍ പ്രമേഹ പരിശോധനയും നടത്തണം. കുഞ്ഞിനെ ഏതെങ്കിലും തരത്തിലുള്ള വൈകല്യം ബാധിച്ചിട്ടുണ്ടെങ്കില്‍ സ്കാനിങിലൂടെ തിരിച്ചറിയാനും ഈ ഘട്ടത്തില്‍ കഴിയുന്നു.
അവസാന ഘട്ടത്തില്‍ ശ്രദ്ധിക്കാന്‍
26 മുതല്‍ പ്രസവം വരെയുള്ള (40-ാം ആഴ്ച) അവസാന ഘട്ടമാണിത്. ഏഴുമാസം (30 ആഴ്ച മുതല്‍) കഴിയുന്നതോടെ കുഞ്ഞിന്റെ ചലനങ്ങള്‍ പുറത്തു പ്രകടമായി തുടങ്ങും. പ്രസവത്തിനു തൊട്ടു മുമ്പുള്ള ആഴ്ചകളില്‍ ഇതു നന്നായി തിരിച്ചറിയാം. ഗര്‍ഭത്തിന്റെ അവസാനത്തേയും മൂന്നാമത്തേതുമായ ഈ ഘട്ടത്തിലും ഗര്‍ഭിണികള്‍ക്കു ലഘു വ്യായാമം നല്ലതാണ്. വീട്ടുമുറ്റത്തിലൂടെ സാവധാനത്തിലുള്ള നടപ്പു തന്നെയാണ് ഇവിടെ നല്ലത്.പ്രസവത്തോടടുക്കുമ്പോള്‍ മിക്കവരിലും പ്രത്യേകിച്ച് ആദ്യപ്രസവമാണെങ്കില്‍ ഭയവും ആശങ്കകളും കൂടി വരും. കഴിയുന്നതും സന്തോഷത്തോടെ ഇരിക്കുവാന്‍ ശ്രമിക്കണം. അനാവശ്യ ആകുലതകള്‍ പുലര്‍ത്തുന്നവരില്‍ സ്വാഭാവിക പ്രസവത്തിനുള്ള സാധ്യത കുറവായിരിക്കും എന്നോര്‍ക്കുക. ഈ സമയത്തു ഭര്‍ത്താവിന്റെയും വീട്ടിലുള്ള മറ്റു അംഗങ്ങളുടെയും പിന്തുണ ഗര്‍ഭിണികളിലെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ പ്രയോജനപ്പെടും.
38 ആഴ്ച പിന്നിടുന്നതോടെ കുഞ്ഞു പുറത്തുവരാന്‍ വേണ്ട പൂര്‍ണ വളര്‍ച്ച എത്തിയിരിക്കും. ശ്വാസകോശവും കരളും വൃക്കകളും മറ്റു അവയവങ്ങളുമൊക്കെ അമ്മയില്‍ നിന്നും വേറിട്ടു ജീവിക്കാനുള്ള ശേഷിയും വളര്‍ച്ചയും ഈ സമയത്തു നേടിയിരിക്കും.
യാത്രകള്‍ ഒഴിവാക്കാം
അവസാന മാസങ്ങളില്‍ നീണ്ടതും ആയാസകരവുമായ യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. ലൈംഗികതയ്ക്കും ഈ സമയത്ത് അവധി നല്‍കണം. തലവേദന, നീര്‍വീക്കം, അമിത രക്തസമ്മര്‍ദം മുതലായ പ്രശ്നങ്ങളും ഇക്കാലത്തു ഗര്‍ഭിണികള്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്.ഇത്തരത്തില്‍ അസ്വസ്ഥത തോന്നുന്നവര്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഡോക്ടറെ കാണണം. ഒമ്പതു മാസമായാല്‍ എല്ലാ ആഴ്ചയും ഡോക്ടറെ കണ്ടു പരിശോധന നടത്തണം. അവസാന ആഴ്ചകളില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി വേദനതോന്നിയാല്‍ ഉടന്‍ ആശുപത്രിയിലെ ത്തണം.

ആരോഗ്യമുള്ള കുഞ്ഞുവാവയ്ക്ക്

വൈകല്യങ്ങളില്ലാത്ത കുഞ്ഞു ജനിക്കാന്‍ ഗര്‍ഭിണിയാകും മുമ്പേ കരുതലെടുക്കണമെന്ന് ഇന്ന് സ്ത്രീകള്‍ക്കറിയാം. കുഞ്ഞു ജനിച്ചു കഴിഞ്ഞ് ഉത്കണ്ഠ പ്പെടുന്നതിലും എത്രയോ നല്ലതാണ് മുമ്പേ കരുതലെടുക്കുന്നത്. വിവാഹ ത്തിനു മുമ്പ് ചെയ്യാവുന്ന തയാറെടുപ്പുകളും ധാരാളം.
പ്രായം പ്രധാനം
ആരോഗ്യമുള്ള കുഞ്ഞ് ജനിക്കണമെങ്കില്‍ അമ്മയുടെ പ്രായം പ്രധാനമാണ്. 20 വയസിനും 27 വയസിനുമിടയ്ക്ക് ആദ്യഗര്‍ഭം നടക്കുന്നതാണ് ഉചിതം. രണ്ടാംഗര്‍ഭം മുപ്പതു കടന്നാലും വലിയ പ്രശ്നമില്ല. 20-27 വയസില്‍ സ്ത്രീ യുടെ ഇടുപ്പെല്ലുകള്‍ കൂടുതല്‍ വഴക്കമുള്ളവയായതി നാല്‍ പ്രസവം താരതമ്യേന എളുപ്പവും സുഖകരവുമായിരി ക്കും. പ്രായം 30നു മുകളിലായായല്‍ ഗര്‍ഭധാരണ സാധ്യത തന്നെ വിഷമസന്ധിയി ലാകാം. മാത്രമല്ല ഇടുപ്പെല്ലുകളു ടെ വഴക്കവും അയവും കുറയാനും സാധ്യത യുണ്ട്. മുപ്പതാം വയസില്‍  വിവാഹിതരായി മുപ്പത്തഞ്ചാം വയസില്‍ ഗര്‍ഭം ധരിക്കുന്ന പ്രവണത ഇപ്പോള്‍ ധാരാളം കണ്ടുവരുന്നുണ്ട്. ഇവരുടെ കുഞ്ഞു ങ്ങള്‍ക്ക് നേരത്തേ വിവാഹിതരാ കുന്നവരുടെ കുഞ്ഞുങ്ങളുമായി താരതമ്യപ്പെ ടുത്തുമ്പോള്‍ ക്രോമസോം വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുത ലാണെന്നു കണ്ടെത്തിയിട്ടുണ്ട്.
ബന്ധുവിനെ വിവാഹം കഴിക്കേണ്ട
അടുത്ത ബന്ധുക്കള്‍ തമ്മില്‍ വിവാഹിതരാകുന്ന പ്രവണത ചില സമുദായങ്ങളിലെങ്കിലുമുണ്ട്. ഇത്തരം ബന്ധങ്ങളി ലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കു ജനിതക വൈകല്യങ്ങള്‍ വരാന്‍ കൂടുതല്‍ സാധ്യതയുണ്ട്. അതായത് പാരമ്പ ര്യ രോഗങ്ങള്‍ എന്തെങ്കിലുമുള്ള കുടുംബമായിരിക്കും ഇവരുടേത്. രക്തബന്ധമുള്ളവര്‍ വിവാഹിതരാകുമ്പോള്‍ ഇവ രുടെ ക്രോമസോമുകള്‍ തമ്മില്‍ യോജിക്കുകയും രോ•ാവസ്ഥയ്ക്കു കാരണമാകുന്ന, പ്രകട •ുണമുള്ള ജീനുകളു ടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുകയും ചെയ്യുന്നു.ഇതു കുഞ്ഞുങ്ങള്‍ക്ക് ജനിതക വൈകല്യങ്ങളുണ്ടാകാന്‍ കാര ണമാകുന്നു. എന്നാല്‍, എല്ലാവര്‍ക്കും ജനിതക വൈകല്യമുണ്ടാകുമെന്നും തീര്‍ത്തും പറയാനാകില്ല. മറ്റൊരു കുടുംബത്തില്‍ നിന്നാണ് വിവാഹം കഴിക്കുന്നതെങ്കില്‍ ഈ പ്രശ്നം കുറയും. അടുത്ത ബന്ധുക്കള്‍ തമ്മില്‍ വിവാഹബന്ധങ്ങള്‍ പ്രോത്സാഹിപ്പി ക്കാതിരിക്കുക.
പ്രീ നേറ്റല്‍ പരിശോധനകള്‍
ഗര്‍ഭിണിയാകും മുമ്പ് യുവതികള്‍ നിര്‍ബന്ധമായും ചില പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ഇത് ആരോഗ്യമുള്ള കുഞ്ഞിന്റെ ജനനത്തിnല്‍ അടിസ്ഥാനപര മായ മുന്നൊരുക്കമാണ്.
. പ്രീ പ്രെഗ്നന്‍സി ടെസ്റ്റ് : ഗര്‍ഭിണിയാകുന്നതിനു മൂന്നു മാസം മുമ്പായി പ്രീ പ്രെഗ്നന്‍സി ടെസ്റ്റ് നടത്തണം. യോനീ ഭാഗത്ത് അണുബാധ ഉണ്ടെ ങ്കില്‍ അതിനു ചികിത്സ ചെയ്യണം. ഗര്‍ഭപാത്രവും അണ്ഡാശയങ്ങളും സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. ഇതിന് അള്‍ട്രാസൌ ണ്ട് സ്കാന്‍ സഹായിക്കും. പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ഉള്ള യുവതികളില്‍ അണ്ഡവിസര്‍ജനം കൃത്യമായി നടക്കുന്നുണ്ടാകില്ല. ഈ രോ•ാവസ്ഥ നേരത്തേ കണ്ടെത്തിയാല്‍ ചികിത്സിക്കാനും ഗര്‍ഭം ധരിക്കാനുമാകും.
. തൈറോയ്ഡ് ഫങ്ഷന്‍ ടെസ്റ്റ് : രക്ത പരിശോധനയില്‍ തൈറോയ്ഡ് പ്രവര്‍ത്തനത്തില്‍ വ്യതിയാനമുണ്ടെന്നു കണ്ടാല്‍ ചികിത്സിച്ചു ഭേദമാക്കിയിട്ടു ഗര്‍ഭം ധരിക്കുന്നതാണുത്തമം. അല്ലെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറി ന്റെ വളര്‍ച്ചയെയും കുഞ്ഞിന്റെ പൊതുവായ ആരോങ്യാവസ്ഥയെയും ഇതു പ്രതികൂലമായി ബാധിക്കാം.
. പ്രമേഹം : പ്രമേഹം നിയന്ത്രണവിധേയമാക്കാതെ ഗര്‍ഭിണിയായാല്‍ അബോര്‍ഷന്‍ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മാസം തിക യാതെ കുഞ്ഞു ജനിക്കാനുമിടയുണ്ട്. വലിപ്പം കൂടിയ ശിശുക്കള്‍ ജനിക്കാ നുമിടയുണ്ട്.
അനീമിയ എന്ന വിളര്‍ച്ച : രക്തപരിശോധനയില്‍ അനീമിയ കണ്ടെത്തി യാല്‍ കൃത്യമായി മരുന്നു കഴിക്കണം. വിളര്‍ച്ച പൂര്‍ണമായും മാറും. ശേഷം ഗര്‍ഭവതിയാകാം.അനീമിയ ഉള്ള യുവതികളില്‍ അബോര്‍ഷന്‍ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അനീമിയ രോഗികളില്‍ പ്രസവസമയത്ത് അല്‍പം രക്തം നഷ്ടപ്പെട്ടാല്‍ കൂടുതല്‍ സങ്കീര്‍ണ പ്രശ്നങ്ങളുണ്ടാകാം. വിളര്‍ച്ചയുള്ള അമ്മ യ്ക്കു തൂക്കം കുറഞ്ഞ കുഞ്ഞു ജനിക്കാം. മാത്രമല്ല മാസം തികയാതെ പ്രസ വിക്കാനും കാരണമാകും. വിളര്‍ച്ച ഒഴിവാക്കാന്‍ ഗര്‍ഭം
ധരിക്കും മുമ്പേ പോഷക സമൃദ്ധമായ, ഇരുമ്പടങ്ങിയ ആഹാരം കഴിക്കണം.
. മൈട്രല്‍ വാല്‍വ് സ്റ്റെനോസിസ് :  ഹൃദയവാല്‍വ് ചുരുങ്ങുന്ന അവസ്ഥ യാണ് മൈട്രല്‍ സ്റ്റെനോസിസ്. ഈ രോ•ാവസ്ഥയില്‍ ഗര്‍ഭിണിക്കു സങ്കീര്‍ ണതകളുണ്ടായാല്‍ അബോര്‍ഷന്‍ ചെയ്യേണ്ടി വരാം. ഗര്‍ഭാവസ്ഥയില്‍ ഹൃ ദ്രോഗ വഷളാകാനും അതിന്റെ സങ്കീര്‍ണതകള്‍ കുഞ്ഞിനെ ബാധിക്കാനു മിടയാകും. വാല്‍വോട്ടമി എന്ന ശസ്ത്രക്രിയ ചെയ്ത് വാല്‍വിന്റെ വ്യാസം ശരിയാക്കിയിട്ട് ഗര്‍ഭം ധരിക്കുക.
. ക്ഷയം : ക്ഷയം ചികിത്സിക്കാതെ ഗര്‍ഭം ധരിച്ചാല്‍ പിന്നീട് മുലയൂട്ടുമ്പോള്‍ കുഞ്ഞിലേക്കു രോഗ പകരാനിടയു ണ്ട്. മാത്രമല്ല കടുത്ത ചുമയും മറ്റ് അ സ്വാസ്ഥ്യങ്ങളുമുള്ളതിനാല്‍ സുഖകരമായി മാസം തികഞ്ഞുള്ള പ്രസവം പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്കു സാധിക്കുകയുമില്ല. രോഗമുള്ളവര്‍ കഴിക്കുന്ന മരുന്നുകളുടെ കാലാവധി പൂര്‍ത്തിയാ ക്കി,  ഡോക്ടറുടെ അഭിപ്രായം കൂടി തിരക്കിയ ശേഷമേ ഗര്‍ഭം ധരിക്കാവൂ.
. എപ്പിലപ്സി : അപസ്മാര രോഗികളായ സ്ത്രീകള്‍ ദീര്‍ഘകാലം തുടരെ മരുന്നു കഴിക്കേണ്ടി വരും. ഇവര്‍ക്കു ഗര്‍ഭം ധരിക്കുന്നതിനു തടസ്സമില്ല. അതി നു മുമ്പ് ഡോക്ടറെ കണ്ട് മരുന്നുകളുടെ ഡോസ് കുറയ്ക്കുകയും മരുന്നുകള്‍ സുരക്ഷിതമായി ക്രമീകരിക്കുകയും വേണം.
. റുബല്ല കുത്തിവയ്പ് : കൌമാര പ്രായത്തില്‍ തന്നെ പെണ്‍കുട്ടികള്‍ റുബല്ല കുത്തിവയ്പ് എടുക്കണം. ഇത് ഭാവിയില്‍ ജര്‍മന്‍മീസില്‍സ് വരുന്നതിനെ പ്രതിരോധിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ ജര്‍മന്‍മീസില്‍സ് വന്നാല്‍ കുഞ്ഞിന് •ുരുതര വൈകല്യങ്ങള്‍ വരാം.
പുകവലിയും മദ്യവും
ഭാര്യ ഗര്‍ഭിണിയാകും മുമ്പ് തന്നെ പുരുഷന്‍മാര്‍ പുകവലിയും മദ്യപാനവും ഒഴിവാക്കണം. ഗര്‍ഭിണിയാകാന്‍ ഭാര്യ തയാറെടുക്കുന്നുവെങ്കില്‍  മൂന്നു മാസം മുമ്പു തന്നെ ഈ ദുശ്ശീലങ്ങള്‍ നിര്‍ത്തണം.പുകവലിക്കാരനായ ഭര്‍ത്താവിന്റെ സാനിധ്യം ഗര്‍ഭസ്ഥ ശിശുവിനെ ദോഷക രമായി ബാധിക്കാം. ഇത് കുഞ്ഞിന് •ാത്ത് റിട്ടാര്‍ഡേഷന്‍ വരാന്‍ കാരണമാ കും. അതായത് ആരോഗ്യവും തൂക്കവും കുറഞ്ഞ കുഞ്ഞ് ജനിക്കാനിടയാകും.
. ഫോളിക് ആസിഡ് : ഗര്‍ഭത്തിനൊരുങ്ങുകയാണെങ്കില്‍ അതിനു മൂന്നു മാസം മുമ്പേ ഫോളിക് ആസിഡ് കഴിച്ചു തുടങ്ങാം. ഫോളിക് ആസിഡ് കുഞ്ഞിനു രോഗപ്രതിരോധശേഷി നല്‍കും. കുഞ്ഞിനുണ്ടാകുന്ന അംഗവൈകല്യങ്ങ ളെ തടയാനും ഇതിനു കഴിവുണ്ട്. കുഞ്ഞിനു തലച്ചോറിനും നട്ടെല്ലിനുമുണ്ടാകാനിടയുള്ള വൈകല്യത്തെ തടയാന്‍ ഫോളിക് ആസിഡിനു കഴിയും. അതായത് നട്ടെല്ലിനുണ്ടാകുന്ന മുഴ, സുഷുമ്നാനാഡി സംബന്ധമായുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ. അതുപോലെ ഗര്‍ഭമലസലിന്റെ സാധ്യതയെ കുറയ്ക്കാനുമാകും.
ആര്‍ എച്ച് ഘടകം മുന്‍കരുതലെടുക്കാം
ആര്‍ എച്ച് നെഗറ്റീവ് രക്തമുള്ള യുവതി ആര്‍ എച്ച് നെഗറ്റീവ് രക്തമുള്ള യുവാവിനെ വിവാഹം കഴിക്കുന്നതാണ് അഭികാമ്യം. കുഞ്ഞിന്റെ രക്ത•ൂപ്പ് ആര്‍ എച്ച് പോസിറ്റീവാണെങ്കില്‍ അമ്മ ആന്റി ഡി എന്ന കുത്തിവയ്പ് എടുക്കണം. ആദ്യത്തെ കുഞ്ഞിന്റെ ജനനശേഷം അമ്മ ആന്റി ഡി എന്ന കുത്തിവ യ്പ് എടുത്താല്‍ രണ്ടാമത്തെ കുഞ്ഞ് സുരക്ഷിതനായിരിക്കും. ഈ അവസ്ഥ യെ തുടര്‍ന്ന് ആദ്യഗര്‍ഭം അലസിപ്പോയാലും നിര്‍ബന്ധമായും ആന്റി ഡി കുത്തിവയ്പ് എടുക്കണം.
മുന്‍കരുതലുകള്‍
. തീരെ മെലിഞ്ഞ്, ശാരീരികാരോഗ്യ കുറഞ്ഞവര്‍ ആരോഗ്യ മെച്ചപ്പെടുത്തിയ ശേഷം ഗര്‍ഭം ധരിക്കുന്നതാണു കുഞ്ഞിനും അമ്മയ്ക്കും സുരക്ഷിതം. അതിനു വേണ്ടി നെയ്യും കൊഴുപ്പും ധാരാളമടങ്ങിയ ആഹാരം മുമ്പേ കഴിക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്.
. 40 കിലോ•ാമില്‍ തൂക്കം കുറഞ്ഞ യുവതികള്‍ ഗര്‍ഭം ധരിക്കുന്നതിനു മുമ്പ് ഡോക്ടറുടെ നിര്‍ദേശ പ്രകാരം തൂക്കം വര്‍ധിപ്പിക്കണം. 70 കിലോ•ാമില്‍ തൂക്കം കൂടിയവരാണെങ്കില്‍ തൂക്കം കുറയ്ക്കണം. തൂക്കം കൂടിയാലും കുറഞ്ഞാലും കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
. പ്രഗ്നന്‍സി ഇന്‍ഡ്യൂസ്ഡ് ഹൈപ്പര്‍ ടെന്‍ഷന്‍ അവസ്ഥയ്ക്കു വേണ്ട പരിഹാരം കണ്ടില്ലെങ്കില്‍ അതു ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച കുറയാനിടയാക്കും.
. ഗര്‍ഭിണികള്‍ മൃഗങ്ങളുമായുള്ള സമ്പര്‍ക്കം പാടില്ല. പ്രത്യേകിച്ചും പൂച്ചയുമായി അടുത്തിടപഴകരുത്. അത് ടോക്സോപ്ളാസ്മോസിസ് എന്ന രോ•ാവസ്ഥയുണ്ടാക്കും. ഈ രോഗ ഗര്‍ഭസ്ഥ ശിശുവിനെ •ുരുതരമായി ബാധി ക്കും. ഇത് ഗര്‍ഭമലസാനിടയാക്കുക മാത്രമല്ല കുഞ്ഞിന് അംഗവൈകല്യവും വരാം. കണ്ണിന്റെ റെറ്റിനയെ ബാധിച്ച് കുഞ്ഞിന് കാഴ്ചത്തകരാറുകള്‍ ഉണ്ടാകാം.
. ഗര്‍ഭകാലത്ത് മൂത്രത്തില്‍ അണുബാധ ഉണ്ടായാല്‍ ഗര്‍ഭമലസാം. ഗര്‍ഭപാ ത്രത്തില്‍ കുഞ്ഞിന്റെ വളര്‍ച്ച കുറയാം.
മുമ്പേ ക്രോമസോം പരിശോധന
1.പാരമ്പര്യ രോഗങ്ങള്‍ ഉദാ: ഹീമോഫീലിയ,ഡൌണ്‍സിന്‍ഡ്രോം, ഓട്ടിസം എന്നിവ കുടുംബത്തിലുണ്ടായിട്ടുണ്ടെ ങ്കില്‍ ഗര്‍ഭം ധരിക്കുന്നതിനു മുമ്പ് ഡോ ക്ടറുടെ നിര്‍ദേശപ്രകാരം ജനിറ്റിക് കൌണ്‍സലിങ്ങും ക്രോമസോം പരിശോ ധ നയും ചെയ്യാം. 35 വയസിനു ശേഷമാണ് ഗര്‍ഭം ധരിക്കുന്നതെങ്കില്‍ ക്രോമ സോം വൈകല്യങ്ങള്‍, അബോര്‍ഷന്‍, ജനിക്കുമ്പോള്‍ കുറഞ്ഞ തൂക്കം, മാസം തികയാതെ കുഞ്ഞിന്റെ ജനനം എന്നിവ ഉണ്ടാകാം. അമ്മയ്ക്ക് ബി.പി, പ്രമേ ഹം എന്നിവ ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കുഞ്ഞിനെ  ബാധിക്കാം. 20 ആഴ്ചയ്ക്കു മുമ്പേ വൈകല്യമുണ്ടെന്നു കണ്ടെത്തിയാല്‍ ആ കുഞ്ഞിനെ അബോര്‍ട്ടു ചെയ്യാം. ആദ്യത്തെ കുഞ്ഞിനു വൈകല്യമുണ്ടാ യെന്നിരിക്കട്ടെ, അടുത്ത കുഞ്ഞിന്റെ കാര്യത്തില്‍ പ്രശ്നം ഒഴിവാക്കാന്‍ നേര ത്തേ ക്രോമസോം പരിശോധനകള്‍ ചെയ്യാനാകും.
പച്ചക്കറിത്തോട്ടം ഒരുക്കാം
ഗര്‍ഭിണിയാകുന്നതിനു മുമ്പേ വീട്ടിലൊരു പച്ചക്കറിത്തോട്ടമുണ്ടാക്കാന്‍ ശ്രദ്ധി ക്കുന്നതു വളരെ നല്ലതാണ്. ഗര്‍ഭത്തി നു മുമ്പും ഗര്‍ഭിണിയായ ശേഷവും ഒരു വിഷാംശവും കലരാത്ത പച്ചക്കറി വിളകള്‍ കഴിക്കാനാകും. പിറക്കാനിരിക്കു ന്ന കുഞ്ഞിന് ഇത് ഏറെ പ്രയോജനകരവുമാണ്. അതുപോലെ പുറത്തു നിന്നു വാങ്ങുന്ന ഭക്ഷ്യവിളകള്‍ പാകം ചെയ്തു മാത്രം കഴിക്കാനും ശ്രദ്ധിക്കണം. മാര്‍ക്കറ്റില്‍ നിന്നുള്ള പഴങ്ങള്‍ ആദ്യ മൂന്നു മാസങ്ങളില്‍ കഴിവതും ഒഴിവാ ക്കുക. പ്രകൃതിദത്തമായ, നമ്മുടെ ചുറ്റുപാടുമുള്ള പഴങ്ങള്‍ തിരഞ്ഞെടുക്കാം. പുറത്തു നിന്നു പഴങ്ങള്‍ വാങ്ങിയാല്‍ നാലഞ്ചു മണിക്കൂറെങ്കിലും ഉപ്പുവെള്ള ത്തിലോ പൊട്ടാസ്യംപെര്‍മാംഗനെറ്റ് ലായനിയിലോ ഇട്ട് ശുദ്ധമാക്കണം. ഒന്ന് തിളച്ചയുടന്‍ സ്റ്റൌ ഓഫ് ചെയ്ത് പാല്‍ കുടിക്കുന്ന രീതി ഗര്‍ഭിണികള്‍ ക്കു നല്ലതല്ല. പാല്‍ തിളച്ചു കഴിഞ്ഞും കുറച്ചു നേരം കൂടി വേവിക്കാന്‍ ശ്രദ്ധി ക്കണം.
ഡോ. ആര്‍ പി മൈത്രേയി   , കണ്‍സല്‍ട്ടന്റ് ഗനക്കോളജിസ്റ്റ്, അര്‍ച്ചനാ ഹോസ്പിറ്റല്‍, തൊടുപുഴ
ഡോ.സി കെ അജയകുമാര്‍   , കണ്‍സല്‍ട്ടന്റ് ഗനക്കോളജിസ്റ്റ് ആന്‍ഡ് ഇന്‍ഫെര്‍ട്ടിലിറ്റി സ്പെഷലിസ്റ്റ്, അര്‍ച്ചനാ ഹോസ്പിറ്റല്‍, തൊടുപുഴ

മാസംതോറുമുള്ള സംരക്ഷണം

മാസം1: വിശ്രമം, ശീലിക്കേണ്ടവ, കട്ടികുറഞ്ഞതും ദഹിക്കാനെളുപ്പമുള്ളതുമായ ആഹാരം, പാല്‍, മധുരമുള്ള ആഹാരം.
മാസം 2: മധുരരസ പ്രധാനമായ ആഹാരം ഇടയ്ക്കിടെ കഴിക്കുക. മലര്‍പ്പൊടി ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഛര്‍ദി കുറയ്ക്കും. ശതാവരിക്കിഴങ്ങ്, തിരുതാളിവേര് ഇവയിലേതെങ്കിലും ചേര്‍ത്തുണ്ടാക്കുന്ന പാല്‍ക്കഷായം നല്‍കാം. ഛര്‍ദി അധികമെങ്കില്‍ ചായ, കാപ്പി ഇവയുടെ ഉപയോഗ കുറയ്ക്കണം.
മാസം 3: പാല്‍, വെണ്ണ, നെയ്യ് ഇവ അല്‍പാല്പ്പം നല്‍കാം. രണ്ടാംമാസത്തിലെ ഒൌഷധങ്ങളുപയോഗിക്കാം. അച്ചാറു കള്‍ ഒഴിവാക്കണം.
മാസം 4: ഗര്‍ഭസ്ഥശിശുവിന്റെ മാംസപേശികളും മറ്റും വളര്‍ച്ചപ്രാപിക്കുന്നതിനാല്‍ മാംസ്യാംശം അധികമടങ്ങിയ പയറുവര്‍ഗങ്ങളോ, മല്‍സ്യം, ഇറച്ചി ഇവയോ ആഹാരത്തില്‍ അധികം ഉള്‍പ്പെടുത്തണം. പച്ചക്കറികള്‍, പഴവര്‍ഗങ്ങ ള്‍, പാല്‍, വെണ്ണ, നെയ്യ് ഇവയും നല്‍കാം. ഒാരിലവേര് പാല്‍ക്കഷായമായി നല്‍കാം.
മാസം 5: കുട്ടിയുടെ ചലനം ഗര്‍ഭിണിക്ക് അനുഭവസ്ഥമാകും. മേല്‍പ്പറഞ്ഞവ കൂടാതെ ശതാവരിക്കിഴങ്ങ് പാല്‍ക്കഷാ യമായി നല്‍കാം. അഞ്ചാംമാസം മുതല്‍ മലര്‍ന്നു കിടന്നുറങ്ങരുത്. കാരണം അത് രക്തചംക്രമണത്തെ തടസ്സപ്പെടു ത്തും. കൂടാതെ പൊക്കിള്‍ക്കൊടി ശിശുവിന്റെ കഴുത്തിനുചുറ്റും കുരുങ്ങാനും പ്രസവസമയത്ത് തടസ്സവും ശിശു മരണം തന്നെയുണ്ടാകാനും കാരണമാകും.
മാസം 6: പോഷകമൂല്യമുള്ള ആഹാരം കഴിക്കണം. തഴുതാമയോ ഞെരിഞ്ഞിലോ ഇട്ടു തിളപ്പിച്ച വെള്ളമോ പാലോ ഇക്കാലത്തുണ്ടാകാനിടയുള്ള നീരില്ലാതാക്കും.
മാസം 7: യവം ചേര്‍ത്തുണ്ടാക്കുന്ന പാല്‍ക്കഞ്ഞി, പച്ചക്കറികള്‍, കുറുന്തോട്ടിവേര് ചേര്‍ത്തുണ്ടാക്കുന്ന പാല്‍ക്കഷാ യം ഇവ നല്‍കാം. 45 •ാം കുറുന്തോട്ടി വേര് നാലു ങ്ലാസ് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് അര ങ്ലാസ് ആക്കി അരിച്ച് അര ങ്ലാസ് തിളപ്പിച്ച പാല്‍ ചേര്‍ത്ത് വൈകിട്ട് അഞ്ചുമണിക്ക് കുടിക്കാം. ഇത് ഏഴാംമാസം മുതല്‍ തുടര്‍ച്ചയായി പ്രസവം വരെ കഴിക്കാം. ചന്ദനവും രാമച്ചവും അരച്ച് വെണ്ണചേര്‍ത്ത് പുരട്ടുന്നത്, കുഴമ്പുപുരട്ടുന്നത്, വയറില്‍ ചൊറിച്ചില്‍, വിള്ളല്‍, വരകള്‍ ഇവയുണ്ടാകുന്നത് തടയും. ദേഹം മുഴുവന്‍ കുഴമ്പുപുരട്ടി മെല്ലെ തടവിയശേഷം കരിനൊച്ചിയില, പുളിയില, ആവണക്കില ഇവയിലേതെങ്കിലുമിട്ടു തിളപ്പിച്ച് തണുപ്പിച്ച ചെറുചൂടുവെള്ളംകൊണ്ടു കുളിക്കണം. ഇതു നടുവേദന, കാല്‍വണ്ണ ഉരുണ്ടുകയറുക, കാല്‍കഴപ്പ് എന്നിവ ഇല്ലാതാക്കും. ഇതു പ്രസവംവരെ ശീലിക്കുന്നത് സുഖപ്രസവത്തിനുതകും.
മാസം 8: ആഹാരത്തില്‍ കുറേശ്ശെ നെയ്യ് ചേര്‍ത്തു നല്‍കാം. കഷായവസ്തി മലബന്ധം അകറ്റാനും വായുകോപ മില്ലാതാക്കാനും സഹായിക്കും. തൈലവസ്തി നല്‍കുന്നത് നടുവേദനയും മറ്റും ഇല്ലാതാക്കും.
മാസം 9: ചൂടോടെ പാല്‍ക്കഞ്ഞി അല്‍പം നെയ്യ് ചേര്‍ത്തു രാവിലെ കുടിക്കാം. പിച്ചുധാരണം അഥവാ (ധാന്വന്തരം) തൈലത്തില്‍ തുണിമുക്കി അടിവയറിലും യോനിപ്രദേശത്തും അല്‍പസമയമിടുക. ചെറിയ ചൂടുവെള്ളത്തില്‍ കുളിക്കാം.ഗര്‍ഭിണി ആദ്യമാസംമുതല്‍ ഏഴുമാസംവരെ എല്ലാ മാസവും, ഏഴുമുതല്‍ 9-ാം മാസം വരെ രണ്ടാഴ്ച കൂടുമ്പോഴും പിന്നീടു പ്രസവംവരെ ആഴ്ചതോറും പരിശോധനാവിധേയയാകണം. ഒാരോ പ്രാവശ്യവും ഭാരം, രക്തസമ്മര്‍ദം, ഗര്‍ഭാശയ വളര്‍ച്ച, ശിശുവിന്റെ ഹൃദയസ്പന്ദന നിരക്ക്, രക്തത്തിലെ പഞ്ചസായുടെ അളവ് എന്നിവ പരിശോധിക്കണം.

സൂക്ഷിക്കാം ഈ രോഗങ്ങളെ

പലരും ഗര്‍ഭത്തിന്റെ ആദ്യലക്ഷണം ഛര്‍ദ്ദിയിലൂടെയാണു തിരിച്ചറിയുക. ഈ ഛര്‍ദി (മോണിങ് സിക്നസ്) മിക്ക വാറും ഒന്നാം ഘട്ടത്തോടെ (12 ആഴ്ച) മാറുമെങ്കിലും ചില സ്ത്രീകളില്‍ അത് 24 ആഴ്ചവരെയും മറ്റു ചിലര്‍ക്കു പ്രസവം വരെയും നീണ്ടു നില്‍ക്കാറുണ്ട്. ഒന്നാമത്തെ പ്രസവത്തിലാണു ഛര്‍ദ്ദിയുള്‍പ്പെടെയുള്ള പ്രഭാത അസ്വസ്ഥ തകള്‍ കൂടുതല്‍ കാണാറ്. ആഹാരം തീരെ കഴിക്കാനാവാത്ത വിധം പ്രശ്നമുള്ളവര്‍ ഡോക്ടറുടെ സേവനം തേടണം.
ഭയം, ഗര്‍ഭഛിദ്രത്തെ
ഗര്‍ഭിണിയാണെന്നറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഗഭഛിദ്രമുണ്ടാകുമോ എന്ന ഭയത്തിലാണ് മിക്ക സ്ത്രീകളും. ഗര്‍ഭ ഛിദ്രം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഒന്നും രണ്ടും ഘട്ടങ്ങളിലാണ്. അതുകഴിഞ്ഞാല്‍ ഗര്‍ഭമലസാനുള്ള സാധ്യത വളരെ വിരളമാണ്. 12 ആഴ്ചയ്ക്കകം ഗര്‍ഭഛിദ്രമുണ്ടാകുന്നതിന്റെ പ്രധാന കാരണം പാരമ്പര്യ ഘടകങ്ങളാ ണ്.
രണ്ടാം ഘട്ടത്തില്‍ പാരമ്പര്യകാരണങ്ങള്‍ കൊണ്ടോ, ഗര്‍ഭപാത്രത്തിന്റെ അസ്വാഭാവികത്വം കൊണ്ടോ ഗര്‍ഭമലസാം. ഗര്‍ഭപാത്രം ശരിയായനിലയിലല്ലെങ്കിലും മൂന്നുനാലു മാസം വരെ ഗര്‍ഭസ്ഥശിശു വളരുമെങ്കിലും പിന്നീടു വളരുവാന്‍ ഗര്‍ഭപാത്രം അനുവദിക്കാത്തതിനാല്‍ ഗര്‍ഭമലസല്‍ നടക്കും. കൂടാതെ, വൈറല്‍ പനികള്‍, യൂറിനറി ഇന്‍ഫെക്ഷന്‍ എന്നിവ മൂലവും ഗര്‍ഭഛിദ്രം നടക്കാം. ഇതില്‍ യൂറിനറി ഇന്‍ഫക്ഷന്‍ തന്നെയാണു വലിയ വില്ലന്‍.
മൂത്രത്തില്‍ അണുബാധ ഉണ്ടായാല്‍
വന്ധ്യത, ഗര്‍ഭഛിദ്രം, കുഞ്ഞിന്റെ വളര്‍ച്ച കുറയല്‍, കുട്ടിക്ക് വളര്‍ച്ചയെത്തും മുമ്പുള്ള പ്രസവം തുടങ്ങി വിവിധ പ്രശ്നങ്ങള്‍ക്കു യൂറിനറി ഇന്‍ഫക്ഷന്‍ കാരണമാകുന്നു. മൂത്രസഞ്ചിയും വൃക്കകളും ഉള്‍പ്പെടെ മൂത്രനാളിയുമായി ബന്ധപ്പെട്ട ഏതുഭാഗത്തുണ്ടാകുന്ന അണുബാധയും •ൌരവമര്‍ഹിക്കുന്നു.
അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നല്‍, മൂത്രമൊഴിക്കുമ്പോള്‍ എരിച്ചില്‍, അടിവയറ്റില്‍ നേരിയ വേദന, എന്നിവയില്‍ തുടങ്ങി മൂത്രത്തില്‍ രക്തം കാണുക, പനി മുതലായവ വരെയുള്ള ലക്ഷണങ്ങള്‍ മൂത്രത്തിലെ അണുബാധമൂലം ഉണ്ടാകാം. എന്നാല്‍ മിക്കവരിലും അണുബാധ രൂക്ഷമായ ശേഷമായിരിക്കും ലക്ഷണങ്ങള്‍ പ്രകടമാവുക. ഗര്‍ഭിണി യെ സംബന്ധിച്ച് അപകടകരമായ അവസ്ഥയാണിത്. അതിനാല്‍ തുടര്‍ച്ചയായ മൂത്രപരിശോധന (മാസത്തിലൊരി ക്കല്‍) നടത്തുകയും ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നു കഴിക്കേണ്ടത് അനിവാര്യമാണ്.ധാരാളം വെള്ളം കുടിക്കുന്നതും മൂത്രം കെട്ടിനിര്‍ത്താതെ അടിക്കടി മൂത്രമൊഴിക്കുന്നതും അണുബാധകുറയാന്‍ സഹായിക്കും. ലൈംഗികബന്ധത്തിലേര്‍പ്പെട്ടശേഷം മൂത്രമൊഴിക്കുന്നത് ഇതുമൂലമുണ്ടാകാനിടയുള്ള അണുബാധ ഒഴിവാക്കാന്‍ സഹായിക്കും.
മഞ്ഞപ്പിത്തം സൂക്ഷിക്കാം
മഞ്ഞപ്പിത്തം പലതരമുണ്ട്. ഇതില്‍ വെള്ളത്തിലൂടെയും മറ്റും പകരുന്ന എ വിഭാഗത്തിലുള്ള മഞ്ഞപ്പിത്തമാണു ഗര്‍ഭിണികളില്‍ കൂടുതലായി കാണാറുള്ളത്. നല്ല ചികിത്സയും വിശ്രമവും നല്‍കാമെങ്കില്‍ രോഗത്തെ അതിജീവി ക്കാനാകും. ഭയപ്പെടേണ്ട ആവശ്യവുമില്ല. താഴ്ന്ന ജീവിത സാഹചര്യമുള്ളവരില്‍ ശുചിത്വക്കുറവുമൂലവും മറ്റും പലപ്പോഴും ചികിത്സ വേണ്ടത്ര ഫലപ്രദമാകാറില്ല. ആ സാഹചര്യത്തില്‍ രോഗ അപകടകാരിയാകും. ഗര്‍ഭസ്ഥ ശിശു മരണപ്പെടാന്‍ വരെ സാധ്യതയുണ്ട്.
അഞ്ചാം പനി അപകടം
അപകടകരമായ അവസ്ഥയാണ് അഞ്ചാം പനി അഥവാ മീസില്‍സ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ചും ജര്‍മന്‍ മീസില്‍സ്. കുഞ്ഞിന് അംഗവൈകല്യങ്ങളോ ബുദ്ധിമാന്ദ്യമോ ജീവഹാനിയോ വരെ സംഭവിക്കാം. എന്നാല്‍ ഈ രോഗ വരാതിരിക്കാന്‍ എം എം ആര്‍ വാക്സിന്‍ (മീസില്‍സ്, മംസ്, റൂബല്ല വാക്സിനേഷന്‍) എടുത്താല്‍ മതി. പെണ്‍കുട്ടികള്‍ക്കു തീര്‍ച്ചയായും ഇത് എടുത്തിരിക്കണം.
അതുപോലെ വാക്സിനിലൂടെ തടയാവുന്ന രോഗമാണു ചിക്കന്‍ പോക്സ്. ഗര്‍ഭകാലത്തു ചിക്കന്‍ പോക്സിനൊപ്പം ന്യൂമോണിയ കൂടി വരാറുണ്ട്. ഈ ഘട്ടത്തില്‍ കൂടുതല്‍ ശ്രദ്ധയോടെയുള്ള ചികിത്സ വേണ്ടിവരും. ഗര്‍ഭകാലത്തു മലേറിയ, ടൈഫോയിഡ് എന്നിവ വരാതെ സൂക്ഷിക്കണം. ഇതു പലപ്പോഴും ഗര്‍ഭഛിദ്രത്തിനു കാരണമാകാറുണ്ട്.
ബി പിയും എക്ളാംസിയയും
ഗര്‍ഭകാലത്തെ മറ്റൊരു വില്ലനാണു ബ്ളഡ് പ്രഷര്‍. ബി പി കൂടി, കാലിലും സന്ധികളിലും നീരും മൂത്രത്തിന്റെ അളവു കുറയുന്നതും ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. മൂത്രത്തില്‍ പ്രോട്ടീന്‍ വര്‍ദ്ധിക്കുക, തലവേദന മുതലായ പ്രശ്നങ്ങളും ഒരുമിച്ചു വരാം. ഗര്‍ഭകാലത്തു മാത്രം കാണുന്ന പ്രശ്നങ്ങളെ പ്രീ എക്ളാംസിയ എന്നാണ് പറയുന്നത്. ഇതു ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കും. ഗര്‍ഭപാത്രത്തില്‍ വച്ചു കുഞ്ഞു മരിക്കാനോ, സമയത്തിനു മുമ്പു പ്രസവിക്കാനോ ഇതു കാരണമാവാം. അതിനാല്‍ ബി പി യോ പ്രീ എക്ളാംസിയയുടെ ലക്ഷണങ്ങളോ കണ്ടാല്‍ ചികിത്സിക്കാന്‍ മടിക്കേണ്ട. ബി പി ഉള്ള പക്ഷം 15 ദിവസത്തിലൊരിക്കല്‍ ടെസ്റ്റു ചെയ്യുകയും ഉപ്പിന്റെ ആധിക്യ മുള്ള ഭക്ഷണങ്ങള്‍ (അച്ചാര്‍, പപ്പടം തുടങ്ങിയവ) ഒഴിവാക്കുകയും ആവശ്യമെങ്കില്‍ മരുന്നു കഴിക്കുകയും വേണം.
ഉയര്‍ന്ന ബിപി പരിധി കവിഞ്ഞാല്‍ അമ്മയുടെ തലയിലുള്ള ചെറിയ രക്തക്കുഴലുകള്‍ പൊട്ടുന്നതിനും തന്‍മൂലം രക്തസ്രാവം മൂലം ഫിറ്റ്സ് വന്നു കുഞ്ഞു വയറ്റില്‍വച്ചു മരിക്കുന്നതിനും കാരണമാകും. ഈ അവസ്ഥയ്ക്ക് എക്ളാംസിയ (ഞ്ഞ്യlന്റണ്ഡണ്മന്ഥദ്ധന്റ) എന്നു പറയുന്നു. അതിനാല്‍ ഇത്തരമൊരു അപകടാവസ്ഥ ഉണ്ടായാല്‍ ഉടന്‍ മരുന്നിലൂടെ പ്രസവിപ്പിച്ചു കുട്ടിയെ പുറത്തെടുത്ത് അമ്മയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കും.
പ്രമേഹം വന്നാല്‍
13 ശതമാനത്തോളം ഗര്‍ഭിണികളും പ്രമേഹ രോഗികളാണത്രേ. പ്രമേഹം മൂലം ഒന്നാം ഘട്ടത്തിലോ രണ്ടാം ഘട്ടത്തി ലോ ഗര്‍ഭഛിദ്രമുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രമേഹമില്ലെങ്കിലും 28-ാം ആഴ്ചയില്‍ ഗൂക്കോസ് ചലഞ്ച് ടെസ്റ്റ് (ട്ടങ്കസ്സ) നടത്തി പ്രമേഹത്തിന്റെ സാധ്യത അറിയാന്‍ കഴിയും. അച്ഛനും അമ്മയ്ക്കും പ്രമേഹമുള്ളവരാണെങ്കില്‍ ഈ ടെസ്റ്റ് നേരത്തെ തന്നെ നടത്തണം. 28 ആഴ്ചയ്ക്കുശേഷം പ്രമേഹമുണ്ടായാല്‍ ഗര്‍ഭസ്ഥശിശു വേഗത്തില്‍ വളര്‍ന്നു വലുതായി സമയത്തിനു മുമ്പു പ്രസവിക്കാനും പ്രസവത്തില്‍ പ്രശ്നങ്ങളുണ്ടാകാനും ചിലപ്പോള്‍ കുഞ്ഞിന്റെ ജീവഹാനിക്കു തന്നെ കാരണമായേക്കാം.
വേരിക്കോസും പൈല്‍സും
ഗര്‍ഭസ്ഥശിശു വളരും തോറും ഇടുപ്പിലെ രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദവും കൂടും. ഇതുമൂലം കാലുകളില്‍ നിന്നുള്ള അശുദ്ധരക്തം അവിടെ തങ്ങിനില്‍ക്കുന്നതാണു വെരിക്കോസ് വെയിന് കാരണമാകുന്നത്. പൈല്‍സിന്റെ അസുഖമുള്ള സ്ത്രീകള്‍ ഗര്‍ഭിണിയാകുന്നതോടെ ആ രോഗത്തിന്റെ തീവ്രത വര്‍ധിക്കുന്നതായി കാണാറുണ്ട്.
ബെഡ് റെസ്റ്റ് എപ്പോള്‍?
ചിലരില്‍ കണ്ടുവരുന്ന ഒരവസ്ഥയാണു ഗര്‍ഭപാത്രം താഴേക്കു തള്ളിവരല്‍. ആദ്യ മൂന്നുമാസം കാലുകള്‍ ഉയര്‍ത്തി വച്ചു ബഡ്റെസ്റ്റ് എടുക്കുന്നതു നല്ലതാണ്. ഗര്‍ഭപാത്രം പിന്നീടു വലുതാകുമ്പോള്‍ ഇതു താനെ മാറിക്കോളും. അതുപോലെ 2-3 പ്രാവശ്യം അബോര്‍ഷനായിപ്പോയ ശേഷം വീണ്ടും ഗര്‍ഭിണിയായവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. പൂര്‍ണ വിശ്രമം നല്‍കുന്നതായിരിക്കും ഉത്തമം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ രക്തത്തുള്ളികള്‍ പോകുന്നതു കണ്ടാല്‍ വിശ്രമിക്കാന്‍ മടിക്കരുത്. ബെഡ്റെസ്റ്റ് തന്നെയാണ് ഇവിടെയും അഭികാമ്യം. കുഞ്ഞിനു വളര്‍ച്ച കുറവാ ണെങ്കിലും വിശ്രമത്തിലൂടെ അതു നികത്താന്‍ കഴിയും.

ഗര്‍ഭിണികള്‍ കിടക്കുമ്പോള്‍

ഗര്‍ഭകാലത്ത് മലര്‍ന്നുകിടക്കുന്നതും വയര്‍ അമര്‍ത്തി കമിഴ്ന്നു കിടക്കുന്നതും പൂര്‍ണമായും ഒഴിവാക്കണം. വയറിന്റെ വലുപ്പക്കൂടുതല്‍, നടുവേദന, നെഞ്ചെരിച്ചില്‍, ശ്വാസതടസ്സം തുടങ്ങിയ പ്രശ്നങ്ങള്‍ മൂലം രാത്രി ഉറക്കം കിട്ടാന്‍ ഗര്‍ഭിണികള്‍ ബുദ്ധിമുട്ടാറുണ്ട്. ഗര്‍ഭകാലത്ത് സുഖകരമായ ഉറക്കം കിട്ടാനും ആരോഗ്യകരമായ ശരീരനില സൂക്ഷിക്കുന്നതിനും ഒരുവശം ചരിഞ്ഞു കിടക്കുന്നതാണ് ഉചിതം. ഇതില്‍തന്നെ ഇടതുവശം ചരിഞ്ഞു കിടക്കുക യാണ് ഏറ്റവും ആരോഗ്യകരം. ഇതുവഴി പ്ളാസന്റയിലേക്കുള്ള രക്തപ്രവാഹം സുഗമമാകുമെന്നതുതന്നെ കാരണം. ഇടതുവശം ചരിഞ്ഞ് കാലുകള്‍ മടക്കി ആവശ്യമെങ്കില്‍ കാലുകള്‍ക്കിടയില്‍ തലയിണ വച്ചു കിടക്കാം. പതിവായി കിടക്കുന്ന രീതിയില്‍നിന്നു വ്യത്യാസപ്പെടുമ്പോള്‍ അസ്വസ്ഥത തോന്നുക സ്വാഭാവികം മാത്രം.  മലര്‍ന്നു കിടന്നു ശീലിച്ചാല്‍ നടുവേദന, ദഹനത്തിനു ബുദ്ധിമുട്ട്, കുറഞ്ഞ രക്തസമ്മര്‍ദം, പ്ളാസന്റയിലേക്കുള്ള രക്തപ്രവാഹത്തിനു തടസ്സം, ശ്വാസമെടുക്കുന്നതിനു ബുദ്ധിമുട്ട് എന്നീ പ്രശ്നങ്ങളുണ്ടാകാം.
ഉറക്കം ചരിഞ്ഞു കിടന്നു വേണം
മലര്‍ന്നു കിടക്കുമ്പോള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഗര്‍ഭപാത്രം മാതാവിലെ രക്തധമനികളില്‍ സമ്മര്‍ദം ചെലുത്തും. അതുവഴി കുഞ്ഞിനു കിട്ടേണ്ട രക്തത്തിന്റെ അളവും പ്രാണവായുവും കുറയാനിടയുണ്ട്. അതു കാരണം മലര്‍ന്നു കിടക്കുന്നതു നല്ലതല്ല. സ്വതവെ ഗര്‍ഭപാത്രത്തിനു വലത്തോട്ടു ചെറിയ ചരിവുള്ളതിനാല്‍ ഇടതുവശം ചരിഞ്ഞു കിടക്കാനാണ് ഉപദേശിക്കുന്നത്. വശങ്ങളിലേക്കു ചരിഞ്ഞുകിടക്കുന്നതാണു നല്ലത്. വളരെ പ്രയാസമുള്ളവര്‍ തലയണവശത്തു വച്ചു നടുവു ഉയര്‍ത്തി കിടക്കാന്‍ ശ്രമിക്കുന്നു. രണ്ടു തലയിണ വച്ചു വലതുകാല്‍ ഉയര്‍ത്തിക്കിട ക്കുന്നതും സുഖകരമായ രീതിയാണ്.ഗര്‍ഭിണി രാത്രിയില്‍ ആറുമുതല്‍ എട്ടു മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങണം. ഇതു കൂടാതെ ഉച്ചയ്ക്ക് ഒരു മണിക്കൂറോളം വിശ്രമിക്കണം. രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ തകരാറുകള്‍ എന്നിവയുള്ള ഗര്‍ഭിണികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കൂടുതല്‍ ഉറങ്ങണം.
കുഞ്ഞാവ വയറ്റില്‍ എന്തെടുക്കുകയാ..
ഗര്‍ഭകാലത്തിന്റെ 28ാം ആഴ്ചയിലെത്തുമ്പോള്‍ കുഞ്ഞിന്റെ ഓരോ ചലനവും അമ്മയ്ക്കു തിരിച്ചറിയാനാകും. ഈ ചലനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതുവഴി ഗര്‍ഭസ്ഥശിശുവിന് മറ്റു പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാം.
1.ഓരോ ദിവസവും kകൃത്യസമയത്തു വേണം ഗര്‍ഭസ്ഥശിശുവിന്റെ ചലനങ്ങള്‍ നിരീക്ഷിക്കേണ്ടത്.
2. ഭക്ഷണം കഴിച്ചതിനുശേഷമുള്ള സമയത്ത് ചലനങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പലപ്പോഴും ഈ സമയത്ത് കുഞ്ഞ് സജീവമായിക്കും.
3 ഇരിക്കുകയോ ഒരു വശം ചരിഞ്ഞു കിടക്കുകയോ ചെയ്യുമ്പോള്‍ വയറിനു മീതെ കൈ വച്ച് കുഞ്ഞിന്റെ ചലനം തൊട്ടറിയാം.
4. കുഞ്ഞ് 10 തവണ അനങ്ങുന്നതുവരെ ശ്രദ്ധിക്കുക. ഇതു പേപ്പറില്‍ രേഖപ്പെടുത്തി വയ്ക്കാം.
5. ഒരു മണിക്കൂറിനുള്ളില്‍ 10 ചലനങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ അതേ ദിവസം മറ്റൊരു സമയത്ത് വീണ്ടും നിരീക്ഷിക്കണം.കുഞ്ഞിന്റെ ചലനം പതിവിനു വ്യത്യസ്തമാണെങ്കില്‍ ഡോക്ടറെ സമീപിക്കണം.

കണ്‍മണി വരുന്നു

സന്ധ്യ ഗസ്
ഗര്‍ഭകാലത്തെ ആകാംക്ഷയുടെ മുള്‍മുന യാണു പ്രസവകാലം. വേദന തുടങ്ങി ആശുപത്രിയിലേക്കു പോകുന്നതു മുതല്‍ അമ്മയും കുഞ്ഞുമായി വീട്ടിലെത്തുംവരെ എന്തൊക്കെ പ്രശ്നങ്ങള്‍...!ജീവിതത്തിന്റെ വസന്തംപോലെയാണു തങ്കക്കുടം പിറന്നു വീഴുന്നത്. മുത്തശ്ശിയുടെ വഴക്കു പേടിച്ച് കുഞ്ഞുടുപ്പു നേരത്തേ തുന്നിവയ്ക്കില്ല. പക്ഷേ, ആളും അര്‍ഥവും വണ്ടിയും വള്ള വുമൊക്കെ പറഞ്ഞുവച്ചാലും ആകാംക്ഷ ബാക്കിനില്‍ക്കും. വേദന തുടങ്ങി ആശുപത്രിയി ലേക്കു പോകുന്നതുമുതല്‍ അമ്മയും കുഞ്ഞുമായി വീട്ടിലെത്തുംവരെ ഒരു കുടുംബത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ എന്തൊക്കെ പ്രശ്നങ്ങള്‍!
പ്രസവത്തീയതി കണക്കാക്കാം
പ്രസവത്തീയതി കൃത്യമായി കണക്കുകൂട്ടുകയാണ് ആദ്യം വേണ്ടത്. അതു മുന്‍പോട്ടോ പിന്നോട്ടോ മാറാം. അവസാ നം മാസമുറയായ ദിവസത്തോടൊപ്പം ഒന്‍പതു മാസവും ഏഴു ദിവസവും കൂട്ടിയാല്‍ പ്രസവത്തീയതിയായി. ഉദാഹര ണത്തിന്, ജനുവരി ഒന്നിന് അവസാന പീരിയഡ് തുടങ്ങിയെങ്കില്‍ ഒക്ടോബര്‍ എട്ടാണു പ്രസവത്തീയതി.
കരുതിയിരിക്കുക
സാധാരണ 40 ആഴ്ചകള്‍കൊണ്ടാണു കുഞ്ഞ് അമ്മയുടെ ഉദരത്തില്‍നിന്നു പുറത്തേക്കു വരുന്നത്. എന്നാല്‍, 38 ആഴ്ച എത്തുമ്പോഴേക്കും കുഞ്ഞിനു പൂര്‍ണവളര്‍ച്ച എത്തിയിരിക്കും. അതുകൊണ്ടു ഗര്‍ഭകാലത്തിന്റെ എട്ടാം മാസംമുതല്‍ പ്രസവത്തിനായി തയാറെടുത്തിരിക്കണം.പീരിയഡ് വളരെ കൃത്യമായിരിക്കുന്നവരുടെ കാര്യത്തിലാണ് ഇൌ കണക്കു ശരിയാവുന്നത്. പീരിയഡ് കൃത്യമല്ലാതെയിരിക്കുകയോ വിവാഹശേഷം ഒരുതവണ മാത്രം പീരിയഡ് ആവുകയോ ചെയ്യുന്നവരില്‍ ഇൌ കണക്കു തെറ്റും. ഗര്‍ഭാരംഭത്തില്‍ത്തന്നെ നടത്തുന്ന അള്‍ട്രാ സൌണ്ട് സ്കാനിങ്ങി ലൂടെ പ്രസവത്തീയതി കണ്ടുപിടിക്കാം.
അനക്കം ശ്രദ്ധിക്കുക
അനക്കത്തിലൂടെയാണു കുഞ്ഞ് ആരോഗ്യസ്ഥിതി അറിയിക്കുന്നത്. വളര്‍ച്ചക്കുറവോ പോഷണക്കുറവോ ജന്മനാ അംഗവൈകല്യമോ ഉള്ള കുഞ്ഞുങ്ങള്‍ക്ക് അനക്കം കുറയും. ഒാക്സിജന്‍ വേണ്ടത്ര ലഭിക്കുന്നില്ലെങ്കിലും കുഞ്ഞിന്റെ അനക്കം കുറയും.കുഞ്ഞിന്റെ ജനനശേഷം പുറത്തേക്കു വരേണ്ട പ്ളസന്റ (മറുപിള്ള) ഗര്‍ഭാശയത്തില്‍നിന്നു വിട്ടു പോരുക, പ്ളസന്റ താണു വരിക, രക്തസമ്മര്‍ദം കുറയുക തുടങ്ങിയവയൊക്കെ അപകടകരമായ അവസ്ഥകളാണ്. വീഴ്ചയോ വയറിന് ഏല്‍ക്കുന്ന ആഘാതമോമൂലം പ്ളസന്റ വിട്ടുപോരാം. വയറുവേദനയും രക്തസ്രാവവുമാണ് ഇതിന്റെ ലക്ഷണങ്ങള്‍.12 മണിക്കൂറില്‍ 10 അനക്കമെങ്കിലും വേണമെന്നാണു കണക്ക്. മണിക്കൂറില്‍ മൂന്ന് അനക്കം വീതമെങ്കിലും വേണം. വൈകുന്നേരങ്ങളിലും ഭക്ഷണം കഴിച്ചശേഷവും കുഞ്ഞ് കൂടുതല്‍ അനങ്ങുന്നതായി കാണാം. അനക്കം കുറഞ്ഞതായി തോന്നിയാല്‍ ഇടതുവശം ചെരിഞ്ഞുകിടന്ന് മൂന്ന് അനക്കം കിട്ടുന്നതുവരെ ശ്രദ്ധിക്കണം.
പ്രസവവേദന
പ്രസവം അടുക്കാറായി എന്നു സൂചിപ്പിക്കുന്നതു വേദനയാണ്. അടിവയറ്റില്‍ തുടങ്ങി നട്ടെല്ലിലേക്കു വ്യാപിക്കുന്ന വേദന. വേദന ഒരുമിനിറ്റോളം നീണ്ടുനില്‍ക്കും, പിന്നെ നില്‍ക്കും. ചിലപ്പോള്‍ അരമണിക്കൂറിനു ശേഷമായിരിക്കും അടുത്ത വേദന തുടങ്ങുന്നത്. പക്ഷേ, വേദനയുടെ തീവ്രത കൂടിയിരിക്കും. ഇങ്ങനെ ഇടവേള കുറഞ്ഞും തീവ്രത കൂടിയും വേദന അതിന്റെ തീവ്രതയില്‍ എത്തിക്കൊണ്ടിരിക്കും. ചിലര്‍ക്ക് ഒപ്പം ഗര്‍ഭാശയദ്രവം (അമ്നിയോട്ടിക് ഫ്ലൂയിഡ്) പുറത്തേക്കു വരും. രക്തമയം കലര്‍ന്ന ഡിസ്ചാര്‍ജും ഉണ്ടാവും. മലബന്ധംമൂലമോ ദഹനപ്രശ്നങ്ങള്‍ കൊണ്ടോ ഗര്‍ഭിണിക്കു വയറുവേദന വരാം. എന്നാല്‍, ആ വേദന ഇടവിട്ട് തീവ്രത കൂടുന്നതായിരിക്കുകയില്ല. എനിമ കൊടുത്താല്‍ ആ വേദന കുറയും. പ്രസവവേദനയാണെങ്കില്‍ കൂടും.
തൊട്ടുമുന്‍പ് ഭക്ഷണം?
പ്രസവവേദന തുടങ്ങി ആശുപത്രിയിലേക്കു വരുമ്പോള്‍ വയറുനിറയെ ആഹാരം കൊടുത്തു വരുന്നതു ശരിയല്ല. സിസേറിയന്‍ വേണ്ടിവരികയാണെങ്കില്‍ നേരത്തേ ആഹാരം നല്‍കുന്നത് അനസ്തീസിയ നല്‍കുന്നതിനു ബുദ്ധിമുട്ടുണ്ടാക്കും. വേദന തുടങ്ങിയാല്‍ ഏറ്റവും സൌകര്യപ്രദമായ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കണം. കുലുക്കം കൂടുതലുള്ളതുകൊണ്ട് ഒാട്ടോറിക്ഷയും ടൂവീലറും ഒഴിവാക്കുക. വീട്ടിലും ആശുപത്രിയിലേക്കു പോകുംവഴിയും പുറവും കാലും തടവിക്കൊടുന്നതും ചൂടുവയ്ക്കുന്നതും ആശ്വാസം നല്‍കും.
അമ്മയ്ക്കും കുഞ്ഞിനും കിറ്റ്
ഡോക്ടറുടെ നിര്‍ദേശമനുസരിച്ചാണു ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിക്കേണ്ടത്. രക്താതിസമ്മര്‍ദം, പ്രമേഹം, ഗര്‍ഭാരംഭത്തില്‍ രക്തസ്രാവം, അമ്നിയോട്ടിക് ഫ്ലൂയിഡ് കൂടുതല്‍ പോവുക തുടങ്ങി എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നേരത്തേ അഡ്മിറ്റ് ചെയ്യേണ്ടിവരും.
ഗര്‍ഭം ധരിച്ചിരിക്കുന്നത് ഇരട്ടക്കുട്ടികളെയാണെന്നു കണ്ടെത്തിയാലും നേരത്തേ അഡ്മിറ്റാവണം. കുഞ്ഞിനും അമ്മയ്ക്കുമുള്ള കോട്ടണ്‍ തുണികള്‍ നേരത്തേ കരുതിവയ്ക്കണം. സോപ്പ്, അണുനാശിനി, അമ്മയ്ക്കു വേണ്ട വസ്ത്രങ്ങള്‍ എന്നിവയും കരുതണം.
പ്ളസന്റയ്ക്കു തകരാര്‍, കുഞ്ഞിനു ഭാരക്കൂടുതല്‍, ഫ്ലൂയിഡ് കൂടുതല്‍ ഉണ്ടായിരിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ രക്തം ആവശ്യമായി വന്നേക്കാം. അതുകൊണ്ട് യോജിച്ച രക്ത•ൂപ്പിലുള്ള ആളിനെ പ്രസവത്തിനു മുന്‍പേ കണ്ടെത്തിവയ്ക്കണം. ചിലരുടെ കാര്യത്തില്‍ രക്ത•ൂപ്പിന്റെ ക്രോസ് മാച്ചിങ് നടത്തേണ്ടിവരും.
പ്രസവത്തിനു മൂന്നു ഘട്ടങ്ങള്‍
ഗര്‍ഭസ്ഥശിശു തലകീഴായി മൂര്‍ധാവ് ഏറ്റവും ചുവട്ടില്‍ വരത്തക്കവിധമാണു കിടക്കേണ്ടത്. പ്രസവവേദന തുടങ്ങി 24 മണിക്കൂറിനുള്ളില്‍ ഉപകരണങ്ങളുടെ സഹായമില്ലാതെ ആയാസരഹിതമായി പ്രസവിക്കണം.പ്രസവവേദന തുടങ്ങിയശേഷം ഗര്‍ഭാശയമുഖം 10 സെന്റിമീറ്റര്‍ വികസിക്കുന്നതുവരെയുള്ള സമയമാണ് ആദ്യഘട്ടം.
ഗര്‍ഭാശ യമുഖം പൂര്‍ണമായും വികസിച്ചുകഴിഞ്ഞാല്‍ കുഞ്ഞു പുറത്തുവരുന്നു. കുഞ്ഞ് പുറത്തേക്കു വരാനെടുക്കുന്ന സമയമാണു രണ്ടാം ഘട്ടം. മൂന്നാംഘട്ടത്തില്‍ മറുപിള്ള പുറത്തേക്കു വരികയും രക്തസ്രാവം നിയന്ത്രണത്തിലാ വുകയും വേണം. ഇതില്‍ ഏതു ഘട്ടത്തില്‍ വേണമെങ്കിലും സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടാവാം.
അമിത രക്തസ്രാവം
പ്ളസന്റയ്ക്കു തകരാര്‍ സംഭവിക്കുകയോ പ്ളസന്റയെ കുഞ്ഞുമായി ബന്ധിപ്പിക്കുന്ന രക്തക്കുഴല്‍ പൊട്ടുകയോ ചെയ്താല്‍ അമിത രക്തസ്രാവമുണ്ടാകും. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തില്ലെങ്കില്‍ അമ്മയ്ക്കും കുഞ്ഞിനും അപകടകരമായ അവസ്ഥയുണ്ടാകും. കുഞ്ഞ് ഇറങ്ങിവരുമ്പോള്‍ ഗര്‍ഭാശയഭിത്തിയില്‍ ഉണ്ടാകുന്ന ക്ഷതംകൊണ്ടും രക്തസ്രാവം ഉണ്ടാകാം. കുഞ്ഞിന്റെ ജനനശേഷം ഗര്‍ഭാശയം ചുരുങ്ങണം. അങ്ങനെ സംഭവിച്ചില്ലെങ്കിലും രക്തസ്രാവം നിലയ്ക്കാതിരിക്കും.
രക്തം കട്ടപിടിക്കാതിരിക്കുക
ഗര്‍ഭാശയത്തിനുള്ളില്‍ കുഞ്ഞ് മരിച്ചുകിടന്നാല്‍ പ്ളസന്റയില്‍നിന്നുണ്ടാകുന്ന ഒരുതരം ത്രോംബോപ്ളാസ്റ്റ് രക്തം കട്ടപിടിക്കുന്നതിനെ തടസ്സപ്പെടുത്തും. ഇത് അമ്മയുടെ ജീവനും അപകടത്തിലാക്കും. കുഞ്ഞിന്റെ അനക്കം ശ്രദ്ധിക്കണമെന്നു പറയുന്നതിന്റെ കാരണമിതാണ്.
പൊക്കിള്‍ക്കൊടി ഞെരിയുക
പ്രസവം നടക്കുന്ന സമയത്ത് പൊക്കിള്‍ക്കൊടിക്കു സ്ഥാനചലനം സംഭവിച്ച് അതു മുന്‍പോട്ടോ കീഴ്പോട്ടോ തള്ളിവരാനിടയാകുന്നു. താഴേക്കു വന്നുകൊണ്ടിരിക്കുന്ന കുഞ്ഞിന്റെ ശരീരത്തിനും അമ്മയുടെ അസ്ഥികള്‍ക്കുമിട യില്‍പ്പെട്ട് പൊക്കിള്‍ക്കൊടി ഞെരിഞ്ഞമരുന്നു. ഇതോടെ കുഞ്ഞിന് ഒാക്സിജനും മറ്റും പൊക്കിള്‍ക്കൊടിയിലൂടെ ലഭിക്കാതെ വരുന്നു. അധികസമയം ഇൌ നില തുടര്‍ന്നാല്‍ കുഞ്ഞിന് അപകടം വരെ സംഭവിക്കാം.
പ്ളസന്റ വേര്‍പെടാതിരിക്കുക
സാധാരണ കുഞ്ഞ് ജനിച്ച് 15 മിനിറ്റിനുള്ളില്‍ പ്ളസന്റ വേര്‍പെട്ടുവരും. ചിലപ്പോള്‍ ഇതു ഗര്‍ഭാശയത്തില്‍ കുടുങ്ങി ക്കിടക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍ കൈകൊണ്ട് മറുപിള്ള വേര്‍പെടുത്തിയെടുക്കണം. ചിലപ്പോള്‍ മറുപിള്ളയുടെ പാതിഭാഗ പുറത്തേക്കു വന്നു ബാക്കി ഗര്‍ഭാശയത്തില്‍ കിടക്കും. ഇത് അമ്മയ്ക്ക് അപകടകരമായ അവസ്ഥയാണ്.
അമ്നിയോട്ടിക് ദ്രവത്തിന്റെ ചോര്‍ച്ച
അമ്നിയോട്ടിക് ദ്രവം 12 മണിക്കൂറില്‍ കൂടുതല്‍ ചോരുന്നത് അപകടകരമാണ്. കുഞ്ഞിന് അണുബാധയ്ക്കു കാരണമാകും.
കുഞ്ഞിന് വലിപ്പം കൂടുക
നാലു കിലോ വരെ തൂക്കമുള്ള കുഞ്ഞുങ്ങള്‍ സുഖപ്രസവത്തിലൂടെ ജനിക്കാറുണ്ട്. എന്നാല്‍ കുഞ്ഞിന്റെ തല മാത്രം വലുതായാല്‍ പ്രസവം സങ്കീര്‍ണമാകും. കുഞ്ഞ് തലയുടെ പിന്നിലായി കൈ ചിലപ്പോള്‍ പിണച്ചു വച്ചിരിക്കും. ചിലപ്പോള്‍ തലയ്ക്കു പകരം കാല്‍ പുറത്തുവരും. പ്രസവം തുടങ്ങിയാലും ഇത്തരം സന്ദര്‍ഭങ്ങളില്‍ കുഞ്ഞിനെ ശസ്ത്രക്രിയ ചെയ്തു പുറത്തെടുക്കേണ്ടി വരും. കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ കുറകെ കിടക്കുന്നതും നോര്‍മല്‍ പ്രസവം അസാധ്യമാക്കും. ഇരട്ടക്കുട്ടികളുടെ കാര്യത്തില്‍ ഒരാള്‍ ജനിച്ച ശേഷം മറ്റേ കുഞ്ഞിന്റെ കിടപ്പിലെ അപാകതമൂലം ശസ്ത്രക്രിയ നടത്തേണ്ടതായി വരും. കുഞ്ഞിന്റെ തലയും അമ്മയുടെ ഗര്‍ഭാശയമുഖവും തമ്മില്‍ ചേരാതെ വരുന്നതും സാധാരണ പ്രസവം അസാധ്യമാക്കും.
കുഞ്ഞ് കരയാതിരിക്കുക
പ്രസവ സമയത്ത് കുഞ്ഞ് കരയാതിരിക്കുന്ന അവസ്ഥയാണ് അസ്ഫിക്സിയ. രക്തസഞ്ചാരക്കുറവും ശ്വാസമെടുക്കാനുള്ള കഴിവു കുറയുന്നതുമാണ് ഇതിനു കാരണം. പൊക്കിള്‍ക്കൊടി കുഞ്ഞിന്റെ കഴുത്തില്‍ ചുറ്റിക്കിടന്നാലും കുഞ്ഞ് കരയാതിരിക്കും.
കടപ്പാട്: ഡോ. കുഞ്ഞമ്മ റോയ് (അസോഷ്യേറ്റ് പ്രഫസര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗനക്കോളജി, മെഡിക്കല്‍ കോളജ്, കോട്ടയം).ഡോ. കെ.പി. ജയപ്രകാശ് (ആര്‍എംഒ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്, മെഡിക്കല്‍ കോളജ്, കോട്ടയം).

സംശയം അകറ്റി സുഖപ്രസവം

ഗര്‍ഭകാലം തീരാത്ത സംശയങ്ങളുടെ വേളയാണ്. വെള്ളം കുടിയും ഉറക്കവും മുതല്‍ സിസേറിയന്‍ വരെ അറിയേണ്ട കാര്യങ്ങള്‍.
ഗര്‍ഭകാലം ശരിക്കും ചിട്ടകളുടെ കാലമാണ്. ഭക്ഷണത്തിലും വ്യായാമത്തിലും ഉറക്കത്തിലുമെല്ലാം ചിട്ടകള്‍ പാലി ക്കേണ്ട കാലം. ഗര്‍ഭിണിയാണെന്നറിയുന്ന നിമിഷം മുതല്‍ കുഞ്ഞുവാവയെ ഏറ്റു വാങ്ങുന്നതു വരെയുള്ള കാലത്തു ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന പൊതുവായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും അറിയാം.
. ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തില്‍ ഓക്കാനവും ഛര്‍ദിയും കടുത്ത രീതിയിലായാല്‍ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ടോ?
ചിലരില്‍ 12 ആഴ്ച വരെയുള്ള കാലഘട്ടം അല്‍പം ദുര്‍ഘടം നിറഞ്ഞതായി കാണാം. ഓക്കാനവും ഛര്‍ദിയും സാധാരണമാണ്. ക്രമേണ അതു കുറഞ്ഞു കൊള്ളും. ബിസ്ക്കറ്റുപോലുള്ള ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതു ഛര്‍ദ്ദി കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണവും പാനീയങ്ങളും കുറഞ്ഞ അളവില്‍ കൂടുതല്‍ തവണയാക്കി കഴിക്കുന്ന
താണു നല്ലത്. അധികരിച്ച ഓക്കാനവും ഛര്‍ദിയും ചിലപ്പോള്‍ മരുന്നു കൊണ്ടും പാനീയ ചികിത്സകൊണ്ടും മാറാതെ വരുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ ചികിത്സ തേടണം. കരളിനെയും വൃക്കകളെയും പ്രവര്‍ത്തന രഹിതമാക്കുന്ന സ്ഥിതിവരെ വരാം. തീവ്രപരിചരണം വേണ്ടി വരാറുണ്ട്. ഇരട്ടഗര്‍ഭം ധരിക്കുന്നവര്‍ക്കും മോളാര്‍ പ്രഗ്നന്‍സി ഉള്ളവര്‍ക്കും അധികരിച്ച ഛര്‍ദ്ദി കാണാറുണ്ട്.
. ഗര്‍ഭകാലത്തു ധാരാളം വെള്ളം കുടിക്കണമെന്നു പറയുന്നതെന്തുകൊണ്ട്?
ദിവസം എല്ലാത്തരം പാനീയങ്ങളുമുള്‍പ്പെടെ രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ചായയും കാപ്പിയും അധികം വേണ്ട. പഴച്ചാറുകള്‍ നല്ലതാണ്. ഇവ തയാറാക്കുമ്പോള്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളത്തില്‍ പഴങ്ങ ള്‍ പതിനഞ്ചുമിനിട്ടു ഇട്ടു വച്ചതിനുശേഷം മാത്രം തയാറാക്കുന്നതാണു നല്ലത്. കീടനാശിനികളുടെ സാന്നിധ്യം ഒഴിവാക്കാന്‍ അതു സഹായിക്കും. ഗര്‍ഭകാലത്തു മിക്കവരിലും കാണുന്ന യൂറിനറി ട്രാക്ട് ഇന്‍ഫക്ഷന്‍ കുറയ്ക്കു ന്നതിനും കൂടുതല്‍ വെള്ളം കുടിക്കണം. ഗര്‍ഭകാലത്തു വിയര്‍പ്പും കൂടുതലായിരിക്കും.
. ഗര്‍ഭിണി പൈനാപ്പിള്‍, പപ്പായ തുടങ്ങിയവ കഴിക്കുന്നതുകൊണ്ടു ദോഷമുണ്ടോ?
ഇഷ്ടമുള്ള ഏതാഹാരവും കഴിക്കാം. പൈനാപ്പിള്‍, പപ്പായ തുടങ്ങിയവ കഴിക്കുന്നതില്‍ തെറ്റില്ല. ഗര്‍ഭകാലത്തു സ്വാദിഷ്ഠമായ ആഹാരം കഴിക്കാന്‍ താല്‍പര്യം തോന്നാം. ചിലതു വേണ്ടെന്നും തോന്നാം. അധികം വറുത്തതും കൊഴുപ്പു കൂടിയതുമായ ഭക്ഷണം ഒഴിവാക്കുന്നതു നന്ന്. ചോറില്‍ ഉപ്പിട്ടു കഴിക്കുന്നതും ഉപ്പിലിട്ടതും ഉണക്കമീനും ഉപ്പേരിയും പപ്പടവും ഒഴിവാക്കുന്നതും നന്നായിരിക്കും.
. ഗര്‍ഭകാലത്ത് എത്ര തൂക്കം കൂടണം?
ഗര്‍ഭകാലത്ത് ആകെ 10-12 കി •ാം തൂക്കം വരെ കൂടാം. കുഞ്ഞിന്റെയും മറുപിള്ളയുടെയും ഫ്ളൂയിഡിന്റെയും അമ്മയുടെയും എല്ലാം ഉള്‍പ്പെടെയാണിത്. ആദ്യത്തെ മൂന്നു മാസം തൂക്കം കൂടില്ല. ചിലപ്പോള്‍ കുറഞ്ഞുവെന്നും വരാം. പിന്നീട് ആഴ്ചയില്‍ അര- ഒന്ന് കി •ാം അനുസരിച്ചു കൂടുകയും ചെയ്യുന്നു. വളരെ അപൂര്‍വമായി തൂക്കം കുറഞ്ഞും വരാറുണ്ട്. കുഞ്ഞിന്റെ വളര്‍ച്ചക്കുറവും ആഗിരണം ചെയ്തിരിക്കുന്ന ലായനിയുടെ കുറവും ഇതിനു കാരണമാകാം. ചിലപ്പോള്‍ തൂക്കം അധികമാകാറുണ്ട്. രക്തസമ്മര്‍ദം കൂടുന്നതിന്റെ മുന്‍പായുള്ള നീരുകൊണ്ടും വെള്ളം കെട്ടുന്നതുകൊണ്ടും വലിയ കുട്ടി ആകുന്നതും ഇതിനു കാരണമാകാം. ഇത്തരം അവസ്ഥകളില്‍ പ്രത്യേകം ശ്രദ്ധ വേണം
ഗര്‍ഭകാലത്തെ അമിതവണ്ണം അപകടമാണോ?
ഗര്‍ഭകാലത്തുണ്ടാകുന്ന അമിതവണ്ണം പ്രസവശേഷം കുറയ്ക്കുന്നത് ഏറെ ശ്രമകരമാണ്. ചിലര്‍ക്കു ഗര്‍ഭകാലത്തെ അമിതവണ്ണം മൂലം പില്‍ക്കാലത്തു അസുഖങ്ങളുണ്ടാകാം. ആവശ്യത്തിനുള്ള ഭക്ഷണം മാത്രം കഴിക്കുകയും വേണ്ടത്ര വ്യായാമം ചെയ്യുകയുമാണ് അമിതവണ്ണം തടയാനുള്ള മാര്‍ഗ. വണ്ണം വയ്ക്കുമെന്നു കരുതി ഡയറ്റിങ് നടത്തുന്നതു ഗര്‍ഭകാലത്ത് അപകടമാണ്. അമിതവണ്ണമുള്ളവരില്‍ പ്രസവത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം.
. ഗര്‍ഭകാല വ്യായാമം എങ്ങനെവേണം? ജോലികള്‍ ചെയ്യാമോ? ഏതുതരം വ്യായാമങ്ങളാണ് അനുയോജ്യം?
ഏതു തരത്തിലുള്ള ജോലി നേരത്തെചെയ്തിരുന്നോ അതൊക്കെ തുടര്‍ന്നും ചെയ്യാം. ഉദ്യോഗസ്ഥകള്‍ ഒരേ ഇരിപ്പില്‍ ഇരിക്കാതെ ഇടയ്ക്കു എഴുന്നേറ്റു നടക്കാന്‍ ശ്രമിക്കണം. കാല്‍ പൊക്കിവയ്ക്കാനുള്ള സംവിധാനവും നല്ലതുതന്നെ. ഒരുപാടുനേരം നിന്നു ജോലി ചെയ്യുന്നതു നന്നല്ല.
എല്ലാ ദിവസവും ശുദ്ധ വായു കിട്ടുന്ന അന്തരീക്ഷത്തില്‍ അരമണിക്കൂര്‍ നടക്കുന്നതു നüല്ലത്. ഇടുപ്പെല്ലുകള്‍ക്ക് അയവു വരുത്താനുതകുന്ന വ്യായാമമുറകളും യോഗയും ചെയ്യാം. വ്യായാമം തുടങ്ങും മുമ്പു സങ്കീര്‍ണമല്ലാത്ത ഗര്‍ഭമാണെന്ന് ഉറപ്പു വരുത്തിയിരിക്കണം. ഏതെങ്കിലും തരത്തിലുള്ള സങ്കീര്‍ണതകളുണ്ടെങ്കില്‍ വ്യായാമങ്ങള്‍ ഒഴിവാക്കുക. ഏതായാലും ഗര്‍ഭിണിക്കു കഠിന വ്യായാമം വേണ്ട.
. എന്താണ് ട്യൂബല്‍ പ്രഗ്നന്‍സി? ഇത് എത്രത്തോളം അപകടകരമാണ്?
അപൂര്‍വമായി ഭ്രൂണം ഗര്‍ഭപാത്രത്തിനു പുറത്ത്, അതായത് അണ്ഡവാഹിനിക്കുഴലിലോ, അണ്ഡാശയത്തിലോ വയറിലോ പറ്റിപ്പിടിച്ചു വളരാന്‍ ശ്രമിക്കാറുണ്ട്. അതുമൂലം ഭ്രൂണത്തിന് വളര്‍ച്ച പ്രാപിക്കാന്‍ കഴിയാതെ പൊട്ടുകയും പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗത്തുനിന്നും അമിതമായി രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. പലപ്പോഴും അപകടം തിരിച്ചറിയുന്നതിനു മുമ്പുതന്നെ അമ്മയ്ക്കു ജീവഹാനി സംഭവിച്ചെന്നും വരാം. ഇത് ഒഴിവാക്കാന്‍ ആദ്യഘട്ട സ്കാനിങ് സഹായിക്കും.ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തില്‍ അമിതമായി വയറുവേദന, പ്രത്യേകിച്ച് ഒരു വശത്തുള്ള വേദന, നടുവുകഴപ്പ്, രക്തംപോക്ക് ഇവ കണ്ടാല്‍ ഉടന്‍തന്നെ പരിശോധന നടത്തേണ്ടതാണ്. ആദ്യഘട്ടത്തില്‍ ഗര്‍ഭം അലസുന്നതിന്റെ ലക്ഷണങ്ങളും ഏറെക്കുറെ സമാനമാണ്.
. ഗര്‍ഭകാലത്തു സൌന്ദര്യ പ്രശ്നങ്ങള്‍ കൂടുമോ? മുഖത്തും കഴുത്തിലുമുള്ള കറുത്ത പാടുകള്‍, സ്ട്രെച്ച് മാര്‍ക്ക് എന്നിവ മാറ്റാനാവുമോ?
ഗര്‍ഭകാലത്തു ചിലര്‍ക്കു കഴുത്തിലും മാറിടത്തിലും വയറ്റിലും കറുത്ത പാടുകള്‍ കൂടുതലായി ഉണ്ടാകാറുണ്ട്. നീരുവരുന്നതുകൊണ്ടും മുഖം വികൃതമാകാനിടയുണ്ട്. വയറില്‍ സ്ട്രെച്ച് മാര്‍ക്ക് ഉണ്ടാകും. ഇവ കുറയ്ക്കാനായി പലതരം ക്രീമുകളും ജല്ലികളും ഇന്നു സുലഭമാണ്. പ്രസവാനന്തരമുള്ള തേച്ചുകുളിയോടു കൂടി കറുത്തപാടുക ളൊക്കെ സാധാരണ മാറാറുണ്ട്.സ്ട്രെച്ച് മാര്‍ക്ക് കുറെയൊക്കെ വെളുത്ത പാടായി കിടക്കാറുണ്ട്. പ്രത്യേകിച്ചും ഒന്നില്‍ കൂടുതല്‍ ഗര്‍ഭം ധരിച്ചവര്‍ക്കും വലിയ കുട്ടിയെ ഗര്‍ഭം ധരിച്ചവര്‍ക്കും വയറു ചാടാനും സ്ട്രെച്ച് മാര്‍ക്ക് കൂടുതലായി കാണാനും ഇടയുണ്ട്.
. ഗര്‍ഭിണി ഏതുതരം വസ്ത്രം ധരിക്കുന്നതാണു സുഖകരം?
അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. ഇറുക്കമുള്ള വസ്ത്രങ്ങള്‍ വയറിനു അസ്വസ്ഥതയുണ്ടാ ക്കും. ഗര്‍ഭകാലത്തു മുന്‍ഭാഗ തുറക്കുന്ന തരം വസ്ത്രങ്ങള്‍ തിരഞ്ഞെടുത്താല്‍ കുട്ടി ഉണ്ടായിക്കഴിഞ്ഞും ഉപയോ ഗിക്കാന്‍ എളുപ്പമാണ്. വൃത്തിയുള്ള കോട്ടണ്‍ പാന്റീസ് ധരിക്കണം. വൃത്തിയില്ലാത്ത പാന്റീസ് ധരിച്ചാല്‍ യോനീ ഭാഗത്ത് അണുബാധയുണ്ടാകും. ഇതു ഗര്‍ഭപാത്രത്തില്‍ അണുബാധയുണ്ടാകാനും ഇടയാക്കും. ഗര്‍ഭകാലത്തു സ്തനങ്ങളുടെ വലിപ്പം കൂടുന്നതുകൊണ്ടു പുതിയ അളവിലുള്ള ബ്രാ തിരഞ്ഞെടുക്കണം. ഇല്ലെങ്കില്‍ സ്തനങ്ങള്‍ അയഞ്ഞു തൂങ്ങാനിടയാകും.
ഗര്‍ഭകാലത്ത് മടമ്പുയര്‍ന്ന ചെരിപ്പു ധരിക്കുന്നതു അപകടമാണോ?
ഗര്‍ഭകാലത്ത് അധികം ഹീല്‍സ് ഉള്ള ചെരിപ്പ് ഇടാതിരിക്കുന്നതാണു നല്ലത്. പുറം വേദനയും നടുവേദനയും കൂടാന്‍ ഇടയുണ്ട്.
. ഗര്‍ഭിണിയുടെ കാര്യത്തില്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതെന്തൊക്കെ?
ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വൃതിയാനങ്ങള്‍ മൂലം ശാരീരികവും മാനസികവുമായ മാറ്റം സ്വാഭാവികമാ യും ഉണ്ടാകാറുണ്ട്. ഗര്‍ഭകാലത്തു മാനസികസംഘര്‍ഷം കഴിവതും ഒഴിവാക്കാന്‍ ഭര്‍ത്താവും ബന്ധുക്കളും ശ്രദ്ധി ക്കേണ്ടതാണ്. ഭര്‍ത്താവിന്റെ സാമീപ്യം ഉദരത്തില്‍ വളരുന്ന ശിശു തിരിച്ചറിയുമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഗര്‍ഭസ്ഥ ശിശുവിന് അമ്മയുടെ മാനസികനില മനസിലാക്കാന്‍ കഴിവുണ്ടാകുമെന്നതുകൊണ്ട് അമ്മ എപ്പോഴും സന്തോഷവതിയായിരിക്കണം.
. സിസേറിയന്‍ മുന്‍കൂട്ടി പ്രവചിക്കാനാവുമോ? സാധാരണ പ്രസവമാണോ സിസേറിയനാണോ നല്ലത്?
ഗര്‍ഭപരിചരണകാലത്തു തന്നെ പ്രസവം സാധാരണ നിലയിലോ ഓപ്പറേഷനോ എന്നു ഏറെക്കുറെ പറയാന്‍ സാധി ക്കും. ചില കാരണങ്ങള്‍ കൊണ്ടു സിസേറിയന്‍ വേണമെന്നു നേരത്തെ തീരുമാനിക്കാവുന്നതാണ്. അതില്‍ ഏറ്റവും പ്രധാനം കുഞ്ഞിന്റെ തലയും അമ്മയുടെ ഇടുപ്പ് അസ്ഥികളും തമ്മിലുള്ള താരതമ്യമാണ്. കുഞ്ഞിന്റെ തല ചെറുതാ ണെങ്കിലും വലുതാണെങ്കിലും സുഖപ്രസവത്തിനു സാധ്യത കുറയും.കൂടാതെ കുഞ്ഞിന്റെ കിടപ്പിന്റെ വ്യത്യാസം, മറുപിള്ള സ്ഥാനം താഴെയായിട്ടുള്ളത്, അധികരിച്ച രക്തസമ്മര്‍ദം തുടങ്ങിയവ മൂലവും ഗര്‍ഭപാത്രമുഴകള്‍ കുഞ്ഞി ന്റെ താഴോട്ടുള്ള വഴി തടസപ്പെടുത്തുന്ന രീതിയില്‍ വന്നാലും സിസേറിയന്‍ തന്നെ വേണം.സുഖപ്രസവമാണോ സിസേറിയനാണോ മെച്ചമെന്നു പറയാന്‍ പറ്റില്ല. രണ്ടിനും അതിന്റേതായ മെച്ചവും തകരാറുകളും ഉണ്ട്. സിസേറിയ ന്‍ ചെയ്യുമ്പോഴുള്ള അനസ്തീഷ്യയുടെ റിസ്ക് ഇന്ന് വളരെ അധികം കുറഞ്ഞിട്ടുണ്ട്. ചെയ്യുന്ന രീതിയിലും തയ്ക്കാ നുപയോഗിക്കുന്ന നൂലുകളിലും വന്നിട്ടുള്ള പുരോഗതികൊണ്ടു നേരത്തെ ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ക്കും കുറവു വന്നിട്ടുണ്ട്. ഗര്‍ഭധാരണം അസുഖമല്ല. സാധാരണ വരുന്ന ഒരു പ്രക്രിയയായി കണക്കാക്കി സുഖപ്രസവം നടത്തുന്ന താണ് ഉത്തമം.
. സുഖപ്രസവസാധ്യത കുറയുന്നതെങ്ങനെ?
സാധാരണ പ്രസവം എന്നു തീരുമാനത്തില്‍ എത്തിയാല്‍ സ്വതവേയുള്ള വേദന തുടങ്ങി, വേദനസംഹാരികള്‍ ആവശ്യാനുസരണം നല്‍കി വേണ്ട പരിരക്ഷ നടത്തി പ്രസവിക്കാവുന്നതാണ്. വിചാരിച്ചിരുന്ന തീയതി കടന്നു പോകുക, വളര്‍ച്ച മുരടിക്കുക, രക്തസമ്മര്‍ദം കൂടുക, രക്തസ്രാവം ഉണ്ടാവുക. ഗര്‍ഭപാത്ര മുഖം ക്രമാനുസൃതമായി വികസിക്കാതിരിക്കുക തുടങ്ങിയ സങ്കീര്‍ണതകള്‍ ഉണ്ടായാല്‍ ഉടനെതന്നെ പ്രസവം ത്വരിതപ്പെടുത്തുകയോ ഓപ്പറേഷന്‍ ചെയ്യുകയോ വേണം.
. ഒരിക്കല്‍ സിസേറിയന്‍ കഴിഞ്ഞാല്‍ വീണ്ടും സിസേറിയന്‍ വേണ്ടി വരുമോ?
ഒരിക്കല്‍ സിസേറിയന്‍ കഴിഞ്ഞാല്‍ വീണ്ടും സിസേറിയന്‍ വേണമൊ എന്നുള്ളതു നേരത്തെ ചെയ്തതിന്റെ കാരണ വും രണ്ടാമത്തെ ഗര്‍ഭകാലത്തെ നിരീക്ഷണങ്ങളും അനുസരിച്ചായിരിക്കും തീരുമാനിക്കുന്നത്. വീണ്ടും സിസേറിയ ന്‍ തന്നെ വേണമെന്നു നിര്‍ബന്ധമില്ല. രണ്ടോ മൂന്നോ സിസേറിയന്‍ ആകുമ്പോള്‍ പ്രസവം നിറുത്തുന്ന ശസ്ത്രക്രി യ കൂടി ചിലപ്പോള്‍ ചെയ്യാറുണ്ട്. എത്ര പ്രാവശ്യം വേണമെങ്കിലും സിസേറിയന്‍ നടത്താവുന്നതാണ്. 14 വരെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ഇരട്ടഗര്‍ഭത്തില്‍ എന്തൊക്കെ കാര്യങ്ങളാണു ശ്രദ്ധിക്കേണ്ടത്?
ഒന്നിലധികം ഗര്‍ഭധാരണം ഇപ്പോള്‍ കുറച്ചുകൂടി കൂടിയിട്ടുണ്ട്. വന്ധ്യതാ ചികിത്സ കൊണ്ടും ഒന്നിലധികം ഗര്‍ഭം ധരിക്കാനിടയുണ്ട്. സ്കാനിങ് വഴി ഏതു തരമാണെന്നു കണ്ടുപിടിക്കാനും കുട്ടിയുടെ കിടപ്പു നിരീക്ഷിക്കാനും പറ്റും. ഗര്‍ഭകാലത്തുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചിലപ്പോള്‍ അധികരിച്ചുണ്ടാകാം. ഛര്‍ദി, വിളര്‍ച്ച, രക്തസമ്മര്‍ദം, രക്തസ്രാ വം,  ക്ഷീണം തുടങ്ങിയവ ഉണ്ടാകാം. സിസേറിയന്‍ മിക്കപ്പോഴും വേണ്ടിവരാറുണ്ട്.
. കാലിലെ നീര് അപകടകരമാണോ?
നീര് അപകടകരമല്ല. അതു വിശ്രമിച്ചാല്‍ കുറയും. എന്നാല്‍ കൈകളിലും മുഖത്തും നീരു കാണുന്നുവെങ്കില്‍ അതു നിസാരമാക്കരുത്. ചികിത്സ തേടണം.

കുഞ്ഞുശബ്ദം കേട്ടാലും കുഞ്ഞ് ഞെട്ടും

ജനിച്ചു കഴിഞ്ഞ ശേഷം കുഞ്ഞിന്റെ കാര്യങ്ങ നോക്കിനടത്തിയാല്‍ പോര. വയറ്റില്‍ രൂപപ്പെടുമ്പോതന്നെ കുഞ്ഞിനെ വളര്‍ത്താന്‍ തുടങ്ങണം.സീരിയല്‍ നായികമാരുടെ ദുഃഖങ്ങളില്‍ പങ്കുചേര്‍ന്നു കണ്ണീരൊഴുക്കുന്ന വീട്ടമ്മമാരില്‍ ഗര്‍ഭിണികളുടെ ശ്രദ്ധയ്ക്ക്: സ്ഥിരമായുള്ള നിങ്ങളുടെ ഇൌ സങ്കടം വയറ്റിനുള്ളിലെ കുട്ടിയെയും സങ്കടപ്പെടുത്തും. ഒപ്പം, കുട്ടിയുടെ ഭാവിയും അവതാളത്തിലാക്കുന്നു. ജനിച്ചു കഴിഞ്ഞതിനുശേഷം കുട്ടിയെ നല്ലതുപോലെ വളര്‍ത്താം എന്നു കരുതി കുഞ്ഞുടുപ്പു തയ്ക്കുന്നവരാണ് മാതാപിതാക്കളിലധികവും. അതില്‍ ചിലപ്പോ നിങ്ങള്‍ ദുഃഖിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ആധുനിക വൈദ്യശാസ്ത്രം നല്‍കുന്നത്. കുഞ്ഞ് വയറ്റില്‍ രൂപപ്പെടുമ്പോ തന്നെ വളര്‍ത്താന്‍ തുടങ്ങണം എന്നാണ് വൈദ്യശാസ്ത്രം ചൂണ്ടിക്കാട്ടുന്നത്.
അമ്മയുടെ ഹൃദയമിടിപ്പുപോലും ഒരു തട്ടുപൊളിപ്പന്‍ റോക്ക് സംഗീതം പോലെയാണ് ഗര്‍ഭസ്ഥശിശുവിന് അനുഭവ പ്പെടുക. വയറ്റിനുള്ളില്‍ വളരെ സുരക്ഷിതമായി കിടക്കുന്ന കുഞ്ഞിനെ ഞെട്ടിക്കാന്‍ പോരുന്ന ശബ്ദത്തിന്റെ അളവ് അപ്പോ ഉൌഹിക്കാവുന്നതല്ലേയുള്ളൂ. ക്ഷേത്രങ്ങളിലും മറ്റുമുള്ള വെടിവഴിപാടു ശബ്ദവും ഇടിമുഴക്കവും മാത്രമല്ല കുട്ടികക്കു ദോഷകരമാകുന്നത്. ഹോം തിയറ്ററില്‍നിന്നും സമ്മേളന സ്ഥലങ്ങളില്‍നിന്നു മൊക്കെ ഉയരുന്ന വലിയ ശബ്ദവും എന്തിനേറെ ടിവി വലിയ ശബ്ദത്തില്‍ വച്ചാല്‍ പോലും ഗര്‍ഭസ്ഥശിശുവിനെ ദോഷകരമായി ബാധിക്കും. വീട്ടില്‍ ആരെങ്കിലും വഴക്കുണ്ടാക്കി കതക് വലിച്ചടച്ചാലും മതി കുഞ്ഞ് ഞെട്ടും.
വലിയ ശബ്ദങ്ങള്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെയും ശ്രവണകോശങ്ങളുടെ വളര്‍ച്ചയെയും ബാധിക്കും. ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. കോശവിഭജനവും അവയവരൂപീകരണവും നടക്കുന്ന സമയമാണത്. അമ്മ ലളിതമായ സംഗീതം കേക്കുന്നതു നല്ലതാണ്. സംഗീതം മാത്രമായാല്‍ അത്രയും നന്ന്. ഇത് അമ്മയുടെ മാനസികാരോഗ്യ വര്‍ധിപ്പിക്കുമെന്നു മാത്രമല്ല ജനിക്കുന്ന കുട്ടിയെ അല്‍പം സംഗീത പ്രേമിയാക്കുമെന്നും പഠനങ്ങ പറയുന്നു. ശാന്തമായ പ്രാര്‍ഥനകളിലും അമ്മ പങ്കെടുക്കുന്നതു ഗര്‍ഭസ്ഥശിശുവിനു •ുണം ചെയ്യും.
സങ്കടപ്പെട്ടാല്‍, അനാവശ്യഹോര്‍മോണ്‍
പതിവായി അമ്മയ്ക്കു ദുഃഖമുണ്ടാകുന്നത് അവരില്‍ അനാവശ്യ ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനിടവരുത്തും. നോര്‍ എപ്പിനെഫ്രിന്‍, പ്രോസ്റ്റ ഗാന്റിന്‍സ്, അഡ്രിനാലിന്‍ എന്നിവയൊക്കെയാണ് ആ ഹോര്‍മോണുക. ഇത് ശരീരത്തിലെ രക്തയോട്ടം കുറയ്ക്കും. ഇത് പതിവായാല്‍ കുട്ടിയുടെ വളര്‍ച്ചയെ ബാധിക്കും. പതിവായി അമ്മയ്ക്കുണ്ടാകുന്ന എല്ലാ സമ്മര്‍ദങ്ങളും ഇതിനിടവരുത്തും. അമിതമായ ശാരീരിക അധ്വാനവും തൊഴില്‍പരമായ സമ്മര്‍ദങ്ങളുമൊക്കെ ഇൌ അനാവശ്യ ഹോര്‍മോണുകക്കു വഴിയൊരുക്കും. ഇതിന്റെ ഉല്‍പാദനവും ഇതുവഴി കുട്ടിക്കുണ്ടാകുന്ന വളര്‍ച്ചാപ്രശ്നവും പരിശോധനയില്‍ തിരിച്ചറിയാനാകില്ല.
മദ്യപാനവും പുകവലിയും
ഗര്‍ഭിണി ഇതു രണ്ടും ചെയ്താല്‍ കുട്ടിയെ നേരിട്ടു തന്നെ ബാധിക്കുമെന്നുറപ്പ്. അതല്ലാതെയുമുണ്ട് പ്രശ്നങ്ങ. ഗര്‍ഭിണിയുടെ അടുത്തുനിന്ന് ആരെങ്കിലും പുക വലിച്ചാലും പൊല്ലാപ്പ് കുഞ്ഞിനുതന്നെ. അമ്മ ഇത് ശ്വസിക്കുകവഴി ശരീരത്തിലെത്തുന്ന കാര്‍ബണ്‍ മോണോക്സൈഡ് രക്തക്കുഴലുകളെ ചുരുക്കുന്നു. ഇതു പതിവായാല്‍ കുട്ടിയുടെ വളര്‍ച്ച മുരടിക്കും. വീട്ടില്‍ പുകവലിക്കാരുണ്ടെങ്കില്‍ ഗര്‍ഭിണി ആ ഭാഗത്തേക്കു പോകാത്തതാണ് നല്ലത്.
കടപ്പാട്: ഡോ. കെ.യു. കുഞ്ഞുമൊയ്തീന്‍,ഐവിഎഫ് മേധാവി, മൌലാനാ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ.

ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍

വെരിക്കോസ് വെയിന്‍സ്- വലുതായിക്കൊണ്ടിരി ക്കുന്ന ഗര്‍ഭപാത്രം ഹൃദയത്തിലേക്കുള്ള രക്ത സഞ്ചാരം തടസ്സ പ്പെടുത്തു ന്നതുകൊണ്ട് വെരി ക്കോസ് വെയിന്‍സിനു സാധ്യതയുണ്ട്. ഞരമ്പുകളില്‍ രക്തം കെട്ടിക്കിടക്കാ തിരിക്കു വാനായി കൂടെക്കൂടെ കാലുകള്‍ ഉയര്‍ത്തി വയ്ക്കു ന്നതും കട്ടിയുള്ള വലിയുന്ന സ്റ്റോക്കി ങ്ങുകള്‍ ധരിക്കുന്നതും നന്നായിരിക്കും. കാലില്‍ നീരു വരിക - സാധാരണയായി ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായി ശരീര ത്തില്‍ കാലില്‍ നീരുണ്ടാകാറുണ്ട്. ഭക്ഷണത്തില്‍ ഉപ്പു കുറയ്ക്കുന്നത് ഇത്തരത്തി ലുള്ള നീരു കുറയുവാന്‍ സഹായകര മായിരിക്കും. ശരീരം മുഴുവനായി നീരു കാണുകയാ ണെങ്കില്‍ അത് ടോക്സീമിയ എന്ന രോഗത്തിന്റെ ലക്ഷണമാ ണ്.
കാലില്‍ ഉരുണ്ടുകയറ്റം
കാല്‍സ്യം കുറയുകയും ഫോസ്ഫറസ് കൂടുകയും ചെയ്താല്‍ കാലില്‍ ഉരുണ്ടുകയറ്റമുണ്ടാകും. കാല്‍സ്യം കൂടുതലുള്ളതും ഫോസ്ഫ റസ് ഇല്ലാത്തതുമായ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവുമധികം •ുണപ്രദം.
പുറം വേദന, സന്ധികളുടെ വേദന
ഗര്‍ഭകാലത്ത് കാണുന്ന ഒരു പ്രത്യേകത മുന്‍പ് ഒട്ടും തന്നെ ഇളക്കമി ല്ലാതിരുന്ന അരക്കൂട്ടിലെ സന്ധികള്‍ കുറച്ചൊ ക്കെ അയഞ്ഞ് ഇളകു വാന്‍ തുടങ്ങുന്നതാണ്. അതോടുകൂടി ചെറിയ തോതില്‍ ഇളക്കത്തിനു വിധേയമാകുന്ന അര ക്കെട്ടിലെ സന്ധികള്‍ വേദനയ്ക്കു കാരണ മാകുന്നു. വയറിനു താങ്ങു കൊടുക്കുവാന്‍ പറ്റിയ സംവിധാനമെന്തെങ്കി ലും ഉപയോഗിക്കുന്നതു വളരെയേറെ സഹായകരമായിരിക്കും.
മനംപിരട്ടല്‍
ഗര്‍ഭത്തിന്റെ ആരംഭകാലത്ത് കാണുന്ന ഒരു പ്രശ്നമാണ് മനംപിരട്ടലും ഛര്‍ദ്ദിയും. ഉറക്കമെഴുന്നേറ്റാലുടനെ ഒരു കഷണം ചോക്കലേറ്റോ ബിസ്ക്കറ്റോ കഴിച്ചാല്‍ പിന്നീട് മനംപിരട്ടലും ഛര്‍ദ്ദിയും വരില്ല. ആഹാരം ചെറിയ അളവു കളായി പലതവണ കഴിക്കുന്നതും നന്നായിരിക്കും.
നെഞ്ചെരിച്ചിലും മലബന്ധവും
അന്നനാളത്തിന്റെ താഴത്തെ ദ്വാരത്തില്‍ക്കൂടി ആമാശയത്തിലെ വസ്തുക്കള്‍ മുകളിലേക്കു കയറുന്നതുകൊണ്ടാണ് വയറെരിച്ചില്‍ ഉണ്ടാകുന്നത്. ഗര്‍ഭിണികളില്‍ ഇത് സാധാരണയാണ്. മലബന്ധവും ഉണ്ടാവാം. ധാരാളം വെള്ളം കുടിക്കുക. നാരുകള്‍ അടങ്ങിയ ഭക്ഷണം പതിവാക്കുക.
മൂലക്കുരു
ഗര്‍ഭകാലത്ത് കാണുന്ന ഒന്നാണ് മൂലക്കുരു. മലദ്വാരത്തിന്റെ ഭാഗത്തു തടിപ്പ്, വേദന, രക്തപ്രവാഹം ഇവയൊക്കെ കാണപ്പെടുന്നു. ഇങ്ങനെ കണ്ടാല്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ഇട്ട വെള്ളത്തില്‍ ഇരിക്കുക. മലം അയഞ്ഞുപോകു വാന്‍ തക്ക മരുന്നുകള്‍ കഴിക്കുക ഉത്തമമായിരിക്കും. ഭക്ഷണത്തില്‍ കോഴിയിറച്ചി, കോഴിമുട്ട എന്നിവ ഒഴിവാക്കിന്ന തും നന്നായിരിക്കും.
വെള്ളപോക്ക്
കൂടുതല്‍ വലിപ്പം വയ്ക്കുന്ന ഗര്‍ഭപാത്രത്തിന്റെ സെര്‍വിക്സ് ഭാഗ കൂടുതലായി സ്രവങ്ങള്‍ ഉത്പാദിപ്പിക്കുന്നതു കൊണ്ട് വെള്ളപോക്ക് കൂടുതലായി കാണപ്പെടുന്നു. ഇതിനെത്തുടര്‍ന്ന് അണുബാധയുണ്ടാവാനും സാധ്യതയുണ്ട്. അതിനാല്‍ ഏറെ ശുചിത്വം പാലിക്കണം.
അമിതമായ മൂത്രശങ്ക
ഇടയ്ക്കിടയ്ക്ക് മൂത്രം പോകുന്നത് ഗര്‍ഭകാലത്തുള്ള ഒരു സാധാരണ പരാതിയാണ്. അണുബാധ മൂലം ഈ അസു ഖം ചിലപ്പോള്‍ •ൌരവമായിത്തീരാറുണ്ട്. അതിനു ശരിയായ ചികിത്സ ചെയ്യണം.
പൈക്കാ
ശരീരത്തിന് യാതൊരുപയോഗവുമില്ലാത്ത മണ്ണ്, കല്ലുകള്‍ തുടങ്ങിയ സാധനങ്ങള്‍ കഴിക്കണമെന്ന അമിതമായ ആഗഹം ചിലരില്‍ ഉണ്ടാവും. ഇത്തരം സാധനങ്ങള്‍ കഴിച്ച് വയറു നിറയുകയും ഒടുവില്‍ ശരിയായ ആഹാരം കഴിക്കാന്‍ പറ്റാതാവും.

ഗര്‍ഭകാലത്തും ഈസി ഡ്രൈവിങ്

സ്വന്തം വാഹനത്തില്‍ സ്വയം ഡ്രൈവ് ചെയ്ത് ജോലിക്കുപോയിരുന്നതൊക്കെ പഴങ്കഥ. ഗര്‍ഭിണിയാണെന്നറി ഞ്ഞാല്‍ ഡ്രൈവിങ്ങിനാണ് ആദ്യം വിലക്ക് വീഴുക.തനിയെ ഡ്രൈവ് ചെയ്യാനോ? ഒരു തലകറക്കം വന്നാല്‍, ഒന്നു കിടക്കണമെന്നു തോന്നിയാല്‍ ഡ്രൈവിങ്ങിനിടയ്ക്ക് എന്തുചെയ്യാനാവും? ചുറ്റുമുള്ളവരുടെ ചോദ്യം കേട്ടാല്‍ ഗര്‍ഭിണിക്കും തോന്നാം അതു ശരിയാണല്ലോയെന്ന്. എങ്കില്‍ യാത്ര ബസിലാക്കാമെന്നു കരുതിയാല്‍ അയ്യോ, കുലുക്കം എന്നു നിലവിളിക്കുന്നവരാണ് ചുറ്റിലും.
ഓട്ടോറിക്ഷ എന്നു പറഞ്ഞുപോയാല്‍ അടിപോലും കിട്ടുമെന്ന അവസ്ഥ.ഗര്‍ഭിണിയായാല്‍ അനങ്ങാതെ, ഇളകാതെ അടങ്ങി ഒതുങ്ങി കിടക്കണമെന്നു പറയുന്നത് അനാവശ്യമായ ഭീതികൊണ്ടു മാത്രമാണ്. ആരോഗ്യമുള്ള ഒരു ഗര്‍ഭിണിക്ക് സ്വയം ഡ്രൈവ് ചെയ്യുക മാത്രമല്ല വിമാനത്തിലോ ട്രെയിനിലോ ബസിലോ യാത്ര ചെയ്തതുകൊണ്ട് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമുണ്ടാവില്ലെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഛര്‍ദി ഇല്ലെങ്കില്‍
ആദ്യത്തെ സ്കാനിങ്ങിനുശേഷം ഡോക്ടറുടെ അനുവാദത്തോടെ ഗര്‍ഭിണിക്ക് സ്വയം ഡ്രൈവ് ചെയ്ത് ജോലിക്കു പോകാം. എന്നാല്‍ ദീര്‍ഘദൂര ഡ്രൈവിങ് ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് മോര്‍ണിങ് സിക്നെസ് കൂടുതലുള്ളവര്‍. ഇന്ധനത്തിന്റെ ഗന്ധം ചിലപ്പോള്‍ ഛര്‍ദിക്കാനുള്ള തോന്നല്‍ ഉണ്ടാക്കാം. ഗര്‍ഭാവസ്ഥയുമായി ശരീരം പൊരുത്തപ്പെട്ടു വരുന്ന സമയമാണിത്. തലപെരുക്കം, തലചുറ്റല്‍, നടുവേദന ഇവ തോന്നാനും സാധ്യതയുണ്ട്.
വേഗത കുറച്ചു പതിയെ ഓടിച്ചു മാത്രം പോകണമെന്നു പറയുന്നതിലും കാര്യമില്ല. സാധാരണ വേഗത്തില്‍ തന്നെ ഗര്‍ഭിണിക്കു വണ്ടി ഓടിക്കാം. എന്നാല്‍, അമിത വേഗ എടുക്കുന്നതു അനാവശ്യമായി മറ്റു വാഹനങ്ങളെ ഓവര്‍ ടേക്ക് ചെയ്യുന്നതും ഒഴിവാക്കണം.ഗര്‍ഭിണികള്‍ ഇരുചക്രവാഹനം ഓടിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്. റോഡിലെ കുഴികളും, തിരക്കുള്ള റോഡില്‍ ആവശ്യമായി വരുന്ന പെട്ടെന്നുള്ള ബ്രേയ്ക്ക് ഇടലും പൊട്ടിയ ഓടുകളുമെല്ലാം കേരളത്തില്‍ ഇരുചക്ര വാഹന യാത്രയുടെ അപകടസാധ്യത കൂട്ടുന്നുണ്ട്.
ഡ്രൈവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
ഡ്രൈവ് ചെയ്യുന്ന ഗര്‍ഭിണികള്‍ വെള്ളം നന്നായി കുടിക്കുകയും ക്ഷീണം തോന്നിയാല്‍ വണ്ടി നിറുത്തി അല്‍പ സമയം വിശ്രമിക്കുകയും വേണം. ഡ്രൈവ് ചെയ്യുമ്പോള്‍ ഡീ ഹൈഡ്രേഷന്‍ മൂലം ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ ക്ഷീണം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വണ്ടിക്കുള്ളില്‍ ആവശ്യത്തിനു വെള്ളം എപ്പോഴും കരുതണം. ദാഹമില്ലെങ്കിലും നിര്‍ബന്ധമായും ഡ്രൈവിങ്ങിനിടയില്‍ ധാരാളം വെള്ളം കുടിക്കുകയും വേണം .ദീര്‍ഘദൂര യാത്രയാണെങ്കില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് കാര്‍ നിറുത്തി പുറത്തിറങ്ങി രണ്ടുചാല്‍ നടക്കാം. അല്‍പസമയം കാല്‍ നീട്ടിവച്ചിരുന്നു വിശ്രമിക്കാന്‍ കഴിഞ്ഞാല്‍ നല്ലത്. എന്നാല്‍, ഗര്‍ഭം ഏഴുമാസം പിന്നിട്ടാല്‍ സ്വയം ഡ്രൈവ് ചെയ്ത് ദീര്‍ഘദൂര യാത്രചെയ്യുന്നത് പൂര്‍ണമായും ഒഴിവാക്കണം.
കുഞ്ഞിനു ഭാരം കൂടുംതോറും അമ്മയുടെ ശരീരത്തില്‍ നിന്ന് കൂടുതല്‍ രക്തം ഗര്‍ഭപാത്രത്തിലെത്തേണ്ടതുണ്ട്. ഇതുമൂലം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും കുറേ സമയം ഒരേ പൊസിഷനില്‍ ഇരിക്കുന്നതു മൂലം തലകറക്കം അനുഭവപ്പെടുകയും ചെയ്യാം. ഈ കാരണം കൊണ്ടാണ് ഏഴുമാസത്തിനു ശേഷം സ്വയം ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കണമെന്നു പറയുന്നത്. ഗര്‍ഭിണി സ്വയം വാഹനം ഓടിക്കുമ്പോള്‍ സമ്മര്‍ദങ്ങള്‍ ഒഴിവാക്കി ഡ്രൈവ് ചെയ്യണം.
ഇടുങ്ങിയ കുറുക്കുവഴികളും മറ്റു വാഹനങ്ങളിലുള്ളവരോട് അനാവശ്യമായ ബഹളവും ഒഴിവാക്കാം. ഡ്രൈവിങ്ങിനിടയില്‍ അസ്വസ്ഥത തോന്നിയാല്‍ എത്രയും വേഗ വണ്ടി നിറുത്തി വിശ്രമിക്കണം. ആവശ്യമെങ്കില്‍ ബന്ധപ്പെട്ടവരെ വിവരമറിയിക്കാം. ആരുടെയെങ്കിലും സഹായത്തോടെ എത്രയും വേഗ ആശുപത്രിയിലെത്തുക. വീണ്ടും സ്വയം ഡ്രൈവ് ചെയ്തു പോകാന്‍ ശ്രമിക്കുന്നത് അപകടമാണ്.

യാത്രചെയ്താല്‍ ഗര്‍ഭമലസുമോ?

ഗര്‍ഭത്തിന്റെ ആദ്യ പന്ത്രണ്ട് ആഴ്ചകളിലാണ് ഏറ്റവുമധികം അബോര്‍ഷന്‍ സംഭവിക്കുന്നത്. ഇവയില്‍ 70 മുതല്‍ 80 വരെ ശതമാനം അബോര്‍ഷനുകള്‍ ആരോഗ്യകരമല്ലാത്ത ഭ്രൂണമായതുകൊണ്ടു സംഭവിക്കുന്നതും മരുന്നുകൊണ്ടോ കരുതല്‍ കൊണ്ടോ തടയാന്‍ കഴിയാത്തതുമാണ്. അതുകൊണ്ട് യാത്ര ചെയ്തതുകൊണ്ട് ആരോഗ്യമുള്ള ഒരു ഗര്‍ഭവതിക്ക് അബോര്‍ഷന്‍ സംഭവിക്കില്ല.അല്‍പം രക്തസ്രാവമുണ്ടായാല്‍ ഉടന്‍ കട്ടിലില്‍ കയറിക്കിടന്നു സ്വയം ബെഡ്റെസ്റ്റ് എടുക്കേണ്ട ആവശ്യവുമില്ല.
രക്ത സ്രാവം കാണുന്നവരില്‍തന്നെ 24 ശതമാനം പേര്‍ക്ക് യാത്ര ചെയ്യുന്നത് പ്രശ്നമുണ്ടാക്കണമെന്നില്ല. തുടര്‍ച്ച യായി. അബോര്‍ഷന്‍ സംഭവിച്ചിട്ടുള്ളവര്‍ക്കേ ഗര്‍ഭധാരണത്തിനു ശേഷം പരിപൂര്‍ണ വിശ്രമം ആവശ്യമായി വരുന്ന ുള്ളൂ. അപകടകരമായ പ്രശ്നങ്ങളുള്ള ഗര്‍ഭിണികള്‍ക്കും യാത്ര പൂര്‍ണമായും ഒഴിവാക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദം, ഡയബറ്റിസ്, ഫ്ളൂയിഡിന്റെ അളവു കൂടുതല്‍, ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍, കൂടുതല്‍ രക്തസ്രാവം, മുമ്പ് മാസം തികയാതെ പ്രസവിച്ചിട്ടുള്ളവര്‍ ഇവര്‍ നിവൃത്തിയുണ്ടെങ്കില്‍ യാത്ര ഒഴിവാക്കണം.
നീരു കണ്ടാലും പേടി വേണ്ട
യാത്ര ചെയ്യുമ്പോള്‍ ഛര്‍ദിയുള്ളവരില്‍ ഗര്‍ഭകാലത്ത് അതു കൂടാന്‍ ഇടയുണ്ട്. ഇത്തരക്കാര്‍ ഗര്‍ഭധാരണത്തിന്റെ ആദ്യമാസങ്ങളില്‍ യാത്ര തീരെ ഒഴിവാക്കണം. ദീര്‍ഘയാത്രകളില്‍ ഗര്‍ഭിണി ആവശ്യത്തിനു വെള്ളം കുടിക്കുന്നു ണ്ടെന്ന് ഉറപ്പാക്കണം. മൂത്രത്തില്‍ പഴുപ്പ് ഒഴിവാക്കാനാണിത്.ശരിയായ ഇടവേളകളില്‍ “ഭക്ഷണം കഴിച്ചില്ലെങ്കില്‍ യാത്രയ്ക്കിടയില്‍ ദഹനപ്രശ്നങ്ങളും നെഞ്ചെരിച്ചിലും അനുഭവപ്പെടാം.
ഗര്‍ഭത്തിന്റെ രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ഗര്‍ഭിണികളുടെ കാലില്‍ നീരു കാണാം. പലരും ഇതു വളരെ ഭയത്തോടെ കാണുന്നു. രക്തസമ്മര്‍ദം ഉയര്‍ന്നതുകൊണ്ടാണ് ഇങ്ങനെ കാലില്‍ നീരുണ്ടാവുന്നതെന്ന് തെറ്റിധരി ക്കുന്നു. കാല്‍ താഴ്ത്തിയിട്ടിരുന്ന് ദീര്‍ഘദൂരം യാത്രചെയ്യുമ്പോള്‍ കാലിലെ രക്തയോട്ടം കുറയുന്നതു മൂലമാവാം കാലില്‍ നീരുണ്ടാവുന്നത്. കുറച്ചു വിശ്രമിച്ചാല്‍ ഇതു മാറും. മാറ്റമൊന്നുമുണ്ടാവുന്നില്ലെങ്കില്‍ മാത്രം ഡോക്ടറെ കാണാം.
ബൈക്ക് യാത്ര ഒഴിവാക്കാം
റോഡിലെ കുണ്ടും കുഴിയും മൂലം മാത്രമല്ല ബൈക്ക് യാത്ര ഒഴിവാക്കണമെന്നു പറയുന്നത്. വയറു വലുതാവും തോറും ബൈക്കിനു പിന്നിലുള്ള ഇരിപ്പ് ദുഷ്കരമാവും. വലിയ വയറു മൂലം ഇരുവശവും കാലുകള്‍ ഇട്ട് ഇരിക്കാന്‍ കഴിയില്ല. ചരിഞ്ഞുള്ള ഇരിപ്പു മാത്രമേ സാധ്യമാവൂ. ഇങ്ങനെ ഇരുന്നു യാത്ര ചെയ്യുമ്പോള്‍ വയറിന്റെ ഭാരം മൂലം ബാലന്‍സ് തെറ്റി തെന്നി വീഴാനുള്ള സാധ്യത കൂടുതലാവുന്നു.
ഓട്ടോറിക്ഷയെ പേടിക്കണോ?
ഓട്ടോറിക്ഷയില്‍ കയറിയാല്‍ ഉടനെ ഗര്‍ഭമലസുമെന്ന ഭീതി വേണ്ട ആരോഗ്യമുള്ള ഗര്‍ഭമാണെങ്കില്‍ ഓട്ടോറിക്ഷ പ്രശ്നമുണ്ടാക്കില്ല. എന്നാല്‍, ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂലം സന്ധികള്‍ക്ക് അയവുണ്ടാവുന്നുണ്ട്. ഇതോടൊപ്പം ഓട്ടോറിക്ഷയിലിരുന്നുള്ള കുലുക്കം കൂടിയാവുമ്പോള്‍ ദേഹമെല്ലാ ഇളകി ഗര്‍ഭിണിക്ക് ശരീരവേദന ഉണ്ടാകാനുള്ള സാധ്യത കൂടുന്നു.
ട്രെയിന്‍ യാത്ര സുരക്ഷിതം
ഗര്‍ഭകാലത്ത് ഏറ്റവും സുര”ക്ഷിതമായി യത്ര ചെയ്യാനാവുന്നത് ട്രെയിനിലാണ്. തിക്കും തിരക്കും ഒഴിവാക്കാന്‍ കഴിവ തും സീറ്റ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നതാണ് ഉചിതം. തിക്കും തിരക്കും താരതമ്യേന കുറയുന്നതുകൊണ്ട് സാംക്രമിക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറയും. കുലുക്കം മൂലം അസ്വസ്ഥതകളുണ്ടാവുമോ എന്ന ഭയം തിരേ വേണ്ട. ആവശ്യമെങ്കില്‍ കാല്‍ ഉയര്‍ത്തി വച്ച് വിശ്രമിക്കാം. ഭക്ഷണവും വെള്ളവുമെല്ലാം കിട്ടാനും എളുപ്പമാ ണ്.ബസില്‍ യാത്രചെയ്യുമ്പോള്‍ മുന്നിലെയും പിന്നിലെയും സീറ്റുകള്‍ ഒഴിവാക്കി നടുഭാഗത്തുള്ള സീറ്റുകള്‍ തിരഞ്ഞെടുക്കണം. ശരീരത്തിന്റെ ആയാസം കുറയ്ക്കാനാണിത്. ഗര്‍ഭകാലത്ത് ശരീരത്തിനു ബാലന്‍സ് കുറയും. അതുകൊണ്ട് ബസില്‍ നിന്നുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണം.
ട്രെയിന്‍ യാത്ര സുരക്ഷിതം
ഗര്‍ഭകാലത്ത് ഏറ്റവും സുര”ക്ഷിതമായി യത്ര ചെയ്യാനാവുന്നത് ട്രെയിനിലാണ്. തിക്കും തിരക്കും ഒഴിവാക്കാന്‍ കഴിവതും സീറ്റ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നതാണ് ഉചിതം. തിക്കും തിരക്കും താരതമ്യേന കുറയുന്നതുകൊണ്ട് സാംക്രമിക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറയും. കുലുക്കം മൂലം അസ്വസ്ഥതകളുണ്ടാവുമോ എന്ന ഭയം തിരേ വേണ്ട. ആവശ്യമെങ്കില്‍ കാല്‍ ഉയര്‍ത്തി വച്ച് വിശ്രമിക്കാം. ഭക്ഷണവും വെള്ളവുമെല്ലാം കിട്ടാനും എളുപ്പമാണ്.ബസില്‍ യാത്രചെയ്യുമ്പോള്‍ മുന്നിലെയും പിന്നിലെയും സീറ്റുകള്‍ ഒഴിവാക്കി നടുഭാഗത്തുള്ള സീറ്റുകള്‍ തിരഞ്ഞെടുക്കണം. ശരീരത്തിന്റെ ആയാസം കുറയ്ക്കാനാണിത്. ഗര്‍ഭകാലത്ത് ശരീരത്തിനു ബാലന്‍സ് കുറയും. അതുകൊണ്ട് ബസില്‍ നിന്നുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണം.
കരുതല്‍ വേണം
ഒരു ദീര്‍ഘയാത്രയ്ക്കു പുറപ്പെടുമ്പോള്‍ ഗര്‍ഭിണിയുടെ സ്കാനിങ്ങിന്റെ കോപ്പിയും മെഡിക്കല്‍ റിക്കോഡ്സിന്റെ കോപ്പിയും കൂടെയുള്ളത് നല്ലതാണ്. രക്തസമ്മര്‍ദമുണ്ടെങ്കില്‍ അതിനു കഴിക്കുന്ന മരുന്ന്, ഇന്‍സുലിന്‍ എടുക്കുന്നുണ്ടെങ്കില്‍ അതിന്റെ ഡോസേജ്, ഇത്തരം കാര്യങ്ങളുടെ രേഖകള്‍ ഉണ്ടായിരിക്കണം. അടിയന്തര സാഹചര്യത്തില്‍ മറ്റൊരു ഡോക്ടര്‍ക്ക് മെച്ചപ്പെട്ട സേവനം തരാന്‍ ഈ രേഖകള്‍ സഹായിക്കും.
ഗര്‍ഭത്തിന്റെ അവസാന മാസങ്ങളില്‍ ദീര്‍ഘദൂര യാത്ര ചെയ്യേണ്ടി വന്നാല്‍ പ്രസവവേദനയുടെ ലക്ഷണങ്ങള്‍ നേരത്തെതന്നെ ഗനക്കോളജിസ്റ്റിനോടു ചോദിച്ചു മനസിലാക്കി വയ്ക്കണം. ഫ്ളൂയിഡ് പോവുകയോ അടിയുടുപ്പില്‍ രക്തക്കറകള്‍ കാണുകയോ ചെയ്താല്‍ പെട്ടെന്നുതന്നെ വൈദ്യ സഹായം തേടണം. സ്വന്തം ഡോക്ടറെ മാത്രമേ കാണൂ എന്ന വാശിയില്‍ അതിനു ശ്രമിക്കുന്നത് അടിയന്തര സാഹചര്യത്തില്‍ അപകട സാധ്യത കൂട്ടുകയേയുള്ളൂ.
സീറ്റ് ബെല്‍റ്റ് എങ്ങനെ ഇടണം?
ഗര്‍ഭിണിയാകുന്നതോടെ സീറ്റ്ബെല്‍റ്റ് വേണ്ട എന്ന ചിന്ത തെറ്റാണ്. ഗര്‍ഭിണികള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചുതന്നെ ഡ്രൈവ് ചെയ്യണം.
തോളിനു മുകളില്‍ക്കൂടി നെഞ്ചിനു നടുവിലൂടെ കടന്നുപോകുന്ന രീതിയില്‍ വേണം സീറ്റ് ബെല്‍റ്റ് ഇടാന്‍.
താഴത്തെ ബെല്‍റ്റ് അടിവയറിനു താഴെക്കൂടി കടന്നുപോകണം. ബെല്‍റ്റ് ഒരിക്കലും വയറിനു മുകളില്‍ക്കൂടി ധരിക്കരുത്. അത് അപകടം ക്ഷണിച്ചുവരുത്തും.
വിമാനയാത്ര ചെയ്യേണ്ടിവന്നാല്‍
കാത്തിരുന്ന വിദേശയാത്രാവസരം വന്നുകയറുന്നത് ഗര്‍ഭകാലത്താവാം. ഗര്‍ഭിണിയാണല്ലോയെന്നു കരുതി വിദേശത്തേയ്ക്കു പറക്കല്‍ ഉപേക്ഷിക്കേണ്ടതില്ല. മിക്ക എയര്‍ലൈന്‍സും എട്ടുമാസം വരെ വിമാനയാത്ര അനുവദിക്കാറുണ്ട്. ഡോക്ടറുടെ അനുമതിയോടെ ഒമ്പതാം മാസവും വിമാനത്തില്‍ യാത്ര ചെയ്യാം.വിമാനത്തിലെ ഇടുങ്ങിയ പാതയും ഇടുങ്ങിയ ബാത്റൂമും ഗര്‍ഭിണിക്ക് ബുദ്ധിമുട്ടുണ്ടാക്കാം.
ബാത്റൂമിനടുത്ത് സീറ്റ് തിരഞ്ഞെടുക്കുകയും അവിടേക്ക് നീങ്ങുമ്പോള്‍ ശ്രദ്ധയോടെ പോവുകയും വേണം.വായുകോപം ഉണ്ടാക്കുന്ന ഭക്ഷണം വിമാനയാത്രയില്‍ ഒഴിവാക്കണം. വിമാനത്തിനുള്ളിലെ കുറഞ്ഞ വായുമര്‍ദം വയറിനുള്ളില്‍ അസ്വസ്ഥതയുണ്ടാക്കാം.വിമാനയാത്രയില്‍ മുഴുവന്‍ സമയവും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നതാണ് നല്ലത്.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ഷെറിന്‍ വര്‍ഗീസ്, കണ്‍സള്‍ട്ടന്‍റ് ഗനക്കോളജിസ്റ്റ്, ഭാരത് ഹോസ്പിറ്റല്‍, കോട്ടയം,പ്രിയങ്ക ഇടിക്കുള, ബര്‍ത്ത് വില്ലേജ്, പനമ്പിള്ളി നഗര്‍, കൊച്ചി.
കടപ്പാട്:മലയാള മനോരമ

അവസാനം പരിഷ്കരിച്ചത് : 9/25/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate