കുട്ടികളെയും കൗമാരപ്രായക്കാരെയും ബാധിക്കുന്ന ഒരു ചർമ്മ പ്രശ്നമാണ് പിറ്റിറിയാസിസ് ആൽബ. പിറ്റിറിയാസിസ് എന്നാൽ പൊറ്റപിടിക്കൽ എന്നും ആൽബ എന്നാൽ മങ്ങിയ നിറം എന്നുമാണ് അർത്ഥം. പിറ്റിറിയാസിസ് ആൽബ എടോപിക് ഡെർമാറ്റൈറ്റിസിന്റെ (എക്സിമയുടെ ഒരു തരം) രൂക്ഷത കുറഞ്ഞ തരമാണ്. ഇത് കുട്ടികളിലാണ് കൂടുതൽ കാണപ്പെടുന്നത്. ലോകമെമ്പാടുമുള്ള കുട്ടികളിൽ അഞ്ച് ശതമാനത്തിന് ഈ ചർമ്മ പ്രശ്നം ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്.
യഥാർത്ഥ കാരണം എന്തെന്ന് വ്യക്തമല്ല. അലർജി, എക്സിമ തുടങ്ങിയ അവസ്ഥകളുമായി മിക്കപ്പോഴും ഇതിന് ബന്ധമുണ്ടായിരിക്കും. ഇരുണ്ട ചർമ്മമുള്ള കുട്ടികളിലും കൗമാരക്കാരിലുമായിരിക്കും ഇത് കൂടുതൽ വ്യക്തമായി കാണപ്പെടുക.
പിറ്റിറിയാസിസ് ആൽബയ്ക്ക് ഇനി പറയുന്നവയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നുവെങ്കിലും അതിനു വ്യക്തമായ തെളിവുകൾ ലഭ്യമല്ല:
മിക്കപ്പോഴും ചർമ്മം കാണുന്നതിലൂടെ ഡോക്ടർക്ക് രോഗനിർണയം നടത്താൻ സാധിക്കും
ഹൈപ്പോ പിഗ്മെന്റേഷന് (ചർമ്മത്തിന്റെ നിറം മങ്ങുക) മറ്റു കാരണങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന് മനസ്സിലാക്കുന്നതിന് ചില പരിശോധനകൾ നിർദേശിക്കാം;
ഇത്തരം പാടുകൾ സ്വയമേ ഭേദപ്പെടുമെന്നതിനാൽ പ്രത്യേക ചികിത്സയൊന്നും ആവശ്യമില്ല.
നിങ്ങളുടെ ഡോക്ടർക്ക് ഇനി പറയുന്ന കാര്യങ്ങൾ ശുപാർശചെയ്യാൻ സാധിക്കും:
ചികിത്സയിലൂടെ പാടുകൾ ഭേദമാകുമെങ്കിലും അവ വീണ്ടും പ്രത്യക്ഷപ്പെട്ടേക്കാം.
വെയിൽ ഏൽക്കുന്നത്, പ്രത്യേകിച്ച് വേനൽക്കാലത്ത്, ഒഴിവാക്കുന്നത് പിറ്റിറിയാസിസ് ആൽബയുടെ വികാസത്തെയും രൂക്ഷതയെയും കുറയ്ക്കാൻ സഹായിക്കും.
പാടുകളിൽ സൂര്യാഘാതമേൽക്കാൻ സാധ്യതയുണ്ട്. അതിനാൽ, സൺസ്ക്രീനും സൂര്യനിൽ നിന്നുള്ള സംരക്ഷണത്തിനുള്ള മറ്റ് ഉപാധികളും സ്വീകരിക്കുക.
നിങ്ങളുടെ കുട്ടിയുടെ ചർമ്മത്തിൽ പിങ്ക് നിറമുള്ള പാടുകൾ ഉണ്ടാവുകയും അത് ചുറ്റുമുള്ള ചർമ്മഭാഗങ്ങളെ അപേക്ഷിച്ച് മങ്ങിയ നിറത്തിലുള്ളതാവുകയും ചെയ്താൽ ഡോക്ടറുടെ സഹായം തേടുക
കടപ്പാട്: Modasta
അവസാനം പരിഷ്കരിച്ചത് : 6/9/2020