অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുഞ്ഞുങ്ങൾ - കൂടുതൽ അറിവുകൾ

കുഞ്ഞുങ്ങൾ - കൂടുതൽ അറിവുകൾ

പ്രതിരോധ കുത്തിവയ്പ്പ്

കുട്ടിക്കു നല്ല പനിയുള്ളപ്പോള്‍ പ്രതിരോധ കുത്തിവയ്പു നല്‍കാമോ?ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ മറന്നു പോയാല്‍. പ്രതിരോധ കുത്തി വയ്പിനെപ്പറ്റി അറിയേണ്ട 25 കാര്യങ്ങള്‍....ആരോഗ്യ രംഗത്തെ ഒരു പ്രധാന വഴിത്തിരിവായിരുന്നു വാക്സിനുകളുടെ കണ്ടുപിടുത്തം. ലോകമൊട്ടാകെയുള്ള മരണനിരക്ക് കുറച്ചുകൊണ്ടുവരുന്നതില്‍ ഇവ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വസൂരി രോഗ ഭൂമുഖത്തു നിന്നു തന്നെ തുടച്ചു നീക്കി. അഞ്ചാംപനിയും പോളിയോയും നിയന്ത്രിക്കാനും കഴിഞ്ഞിട്ടുണ്ട്. ദേശീയ ആരോഗ്യ പരിപാടി പ്രകാരം ക്ഷയം, ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, അഞ്ചാംപനി, പോളിയോ എന്നിവയ്ക്കെതിരേയാണ് ഇപ്പോള്‍ പ്രധാനമായും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.ഇതിനു പുറമേ ഹെപ്പറ്റൈറ്റിസ് ബി, ടൈഫോയിഡ് ഇന്‍ഫ്ളുവന്‍സ, ചിക്കന്‍പോക്സ്, റുബെല്ല, ഗര്‍ഭാശയ കാന്‍സറിനു കാരണമായ ഹ്യൂമന്‍ പോപിലോമ വൈറസ് എന്നിവയ്ക്കെതിരേയും വാക്സിനുകള്‍ ഇന്നു ലഭിക്കും. ആദ്യത്തെ ആറുമാസം അമ്മയില്‍ നിന്നു കിട്ടിയ പ്രതിരോധശക്തി കുട്ടിയിലുണ്ടാവും. പിന്നീടുള്ള പ്രതിരോധത്തെ നിലനിറുത്താനാണ് പ്രതിരോധകുത്തിവയ്പുകള്‍ നല്‍കുന്നത്. ജനനസമയത്തോ രണ്ടു ദിവസത്തിനുള്ളിലോക്ഷയരോഗ ത്തിന്റെ പ്രതിരോധമെന്ന നിലയ്ക്കുള്ള ബി. സി. ജിയും പോളിയോ തുള്ളിമരുന്നും നല്‍കും.
വാക്സിനുകള്‍ ശൈശവത്തില്‍
1. ഒരു വയസിനുള്ളില്‍ ബി. സി. ജി., പോളിയോ തുള്ളിമരുന്ന്, ഡി. പി. ടി. ഹെപ്പറ്റൈറ്റിസ് ബി, മീസല്‍സ്, വൈറ്റമിന്‍ എ എന്നിവ കൊടുക്കുന്നു.
2. ഡി. പി. ടി. അഥവാ ട്രിപ്പിളും പോളിയോ തുള്ളി മരുന്നിന്റെ അടുത്ത ഡോസും ആറാഴ്ച കഴിഞ്ഞു നല്‍കണം. ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ് എന്നീ മൂന്നു രോഗ ങ്ങളെ പ്രതിരോധിക്കാനാണ് ട്രിപ്പിള്‍ നല്‍കുന്നത്.
3. ഹെപ്പറ്റൈറ്റിസ് ബി അഥവാ മഞ്ഞപ്പിത്തത്തെ തടയാനുള്ള വാക്സിനും ഈ കാലയളവില്‍ നല്‍കണം. ഭക്ഷണ ത്തിലൂടെയും വെള്ളത്തിലൂടെയുമൊക്കെ പകരുന്ന ഹെപ്പറ്റൈറ്റിസ് ബി, മരണത്തിനു വരെ കാരണമാകാം.
4. എം. എം. ആര്‍. ഒന്നര വയസിനു രണ്ടു വയസിനും ഇടയ്ക്ക് നല്‍കാം. മുണ്ടിനീര്, അഞ്ചാംപനി, റുബെല്ല എന്നിവയ്ക്കെതിരെയുള്ള വാക്സിനാണിത്. ഹെപ്പറ്റൈറ്റിസ് ബിയും എം. എം. ആര്‍. വാക്സിനുമൊക്കെ ഗവണ്‍മെന്റിന്റെ സാര്‍വത്രിക പ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ പുറമേ നിന്നു പണം കൊടുത്തു വാങ്ങണം.
5. നിശാന്ധതയ്ക്ക് എതിരേയുള്ള വിറ്റമിന്‍ എ യുടെ ആദ്യഡോസും അഞ്ചാംപനി അഥവാ മീസില്‍സിന് എതിരേ യുള്ള കുത്തിവയ്പും ഒമ്പതാം മാസം തികയുമ്പോള്‍ നല്‍കണം വിറ്റമിന്‍ എ നല്‍കുന്നതു കുട്ടിയുടെ ശ്വാസകോശ ങ്ങളുടെ ബലം വര്‍ദ്ധിപ്പിക്കും.
6. ഒന്‍പതാം മാസത്തിലോ പന്ത്രണ്ടാം മാസത്തിലോ മീസില്‍സിനെതിരെയുള്ള വാക്സിന്‍ നല്‍കാം. ഡി.ടിയുടെ ഒരു ബൂസ്റ്റര്‍ ഡോസ് നാലാം വയസില്‍ നല്‍കേണ്ടതുണ്ട്. ഇതില്‍ വില്ലന്‍ ചുമയ്ക്കെതിരെയുള്ള പെര്‍ട്യൂടിക് വാക്സിന്‍ ആവശ്യമില്ല. മൂന്നു വയസിനു ശേഷം വില്ലന്‍ ചുമയ്ക്കെതിരെയുള്ള ഈ വാക്സിന്‍ നല്‍കില്ല. പരാലിസിസോ തലച്ചോറില്‍ പ്രശ്നങ്ങളോ ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതുകൊണ്ടാണ് വില്ലന്‍ ചുമയ്ക്കെതിരേയുള്ള ബൂസ്റ്റര്‍ ഈ കാലയളവില്‍ നല്‍കാത്തത്.
7. ടെറ്റനസിനെതിരേയുള്ള വാക്സിന്‍ പത്താം വയസിലും പതിനഞ്ചാം വയസിലും എടുക്കണം. ഡി. പി. ടി. കുത്തിവയ്പില്‍ ടെറ്റനസിനെ തടയാനുള്ള ഘടകങ്ങള്‍ ഉണ്ടെങ്കിലും ഈ ടി. ടി. കുത്തിവയ്പില്‍ കൂടിയേ കുട്ടി പൂര്‍ണമായും പ്രതിരോധശേഷി നേടുകയുള്ളു.
കുട്ടികളിലെ അസ്വസ്ഥതകള്‍
8. പ്രതിരോധ കുത്തിവയ്പ് എടുത്തു കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ചിലപ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. ചെറിയ പനിയും കുത്തിവയ്പ്പ് എടുത്ത സ്ഥലത്തെ ചൊറിച്ചിലുമൊക്കെ കുട്ടിക്ക് ഉറക്കമില്ലായ്മയും കരച്ചിലുമൊക്കെ ഉണ്ടാക്കുന്നു.
9. ഭക്ഷണവും കുത്തിവയ്പുമായി ബന്ധം ഇല്ല. മുമ്പ്, വാക്സിനേഷന്‍ കഴിഞ്ഞ് അരമണിക്കൂറിനു ശേഷമേ “ഭക്ഷണം നല്‍കാവൂ എന്നു പറഞ്ഞിരുന്നെങ്കിലും പിന്നീടുള്ള പഠനങ്ങളില്‍ ഇതു തെറ്റാണെന്നു തെളിഞ്ഞു. പോളിയോ ഉള്‍പ്പടെയുള്ള പ്രതിരോധമരുന്നു നല്‍കി കഴിഞ്ഞശേഷം അപ്പോള്‍ തന്നെ ഭക്ഷണം നല്‍കാം.
10. കുത്തിവയ്പിന്റെ വേദന 24 മണിക്കൂറിലധികം നീണ്ടാല്‍ പാര്‍ശ്വഫലമാണെന്നു സംശയിക്കണം.
11. അതുപോലെ തന്നെ ബി. സി. ജി എടുത്തശേഷം കക്ഷത്തില്‍ മുഴ പോലെ വരികയോ മസില്‍ കയറുകയോ ചെയ്തിട്ടുണ്ടെങ്കില്‍ •ൌരവമായ അലര്‍ജിയായിരിക്കാന്‍ സാദ്ധ്യതയുണ്ട്.
12. എന്നാല്‍ •ൌരവമായ അലര്‍ജികള്‍ വളരെ ചുരുക്കമേ ഉണ്ടാവുകയുള്ളൂ. പത്തു ലക്ഷം പേര്‍ക്കു പോളിയോ തുള്ളി മരുന്നു കൊടുക്കുന്നതില്‍ നാലോ അഞ്ചോ പേര്‍ക്കേ അലര്‍ജി സാധ്യതയുള്ളൂ. അതുപോലെ തന്നെ അഞ്ചാം പനിക്കെതിരേയുള്ള കുത്തിവയ്പെടുത്ത ഒരു ലക്ഷം പേരില്‍ ഒരാള്‍ക്കേ അലര്‍ജിക്ക് സാദ്ധ്യതയുള്ളൂ.
13. അരമണിക്കൂറോളം ഡോക്ടറുടെ നിരീക്ഷണത്തില്‍ ഇരിക്കണം. കുത്തിവയ്പു കഴിഞ്ഞ ഉടന്‍ ഉണ്ടാകാവുന്ന ബി. പി. കുറയല്‍, അതു മൂലമുണ്ടാവുന്ന തലചുറ്റല്‍ എന്നിവ അരമണിക്കൂറില്‍ തന്നെ പ്രത്യക്ഷപ്പെടും.
14. ഏതു പാര്‍ശ്വഫലവും അരമണിക്കൂറിനുള്ളില്‍ പ്രത്യക്ഷപ്പെടും ഡോക്ടറുടെ നിരീക്ഷണത്തില്‍ ആണെങ്കില്‍ അലര്‍ജിക്കെതിരേയുള്ള പ്രതിവിധികള്‍ ചെയ്യാന്‍ ഇതു സഹായിക്കും.
15. പേശികള്‍ക്കുള്ളില്‍ നല്‍കുന്ന കുത്തിവയ്പുകള്‍ക്കാണ് അലര്‍ജിയുണ്ടാവാന്‍ സാധ്യത കൂടുതലുള്ളത്. പോളിയൊ തുള്ളി മരുന്നിനും മറ്റും പാര്‍ശ്വഫലങ്ങള്‍ ചുരുക്കമേ കാണാറുള്ളൂ.
വാക്സിനേഷന്‍ മുതിര്‍ന്നവര്‍ക്ക്
16. ടെറ്റനസ് ഹെപ്പറ്റൈറ്റിസ് ബി എന്നിവയ്ക്കെതിരേയുള്ള കുത്തിവയ്പുകള്‍ മുതിര്‍ന്നവര്‍ക്കും നല്‍കി വരുന്നു. കരളിനുണ്ടാവുന്ന അസുഖങ്ങള്‍ക്കെതിരേയാണ് ഹെപ്പറ്റൈറ്റിസ് എയും ബിയും വാക്സിനുകള്‍ നല്‍കുന്നത്.
17. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് രോഗ ചെറുക്കാന്‍ ഈ വാക്സിനു കഴിയുന്നു. കേരളത്തിനു പുറമേ പോയി പഠിക്കുന്ന കുട്ടികളില്‍ പലരും സുരക്ഷയ്ക്കു വേണ്ടി വാക്സിന്‍ എടുക്കാറുണ്ട്.
18. ഇതിനു പുറമേ ചിക്കന്‍ പോക്സ്, ടൈഫോയിഡ് എന്നീ രോഗ ങ്ങളെ പ്രതിരോധിക്കാനുള്ള കുത്തിവയ്പുകളും എടുക്കാം. കുട്ടിക്കാലത്തു ചിക്കന്‍ പോക്സ് വരാത്തവര്‍ ഈ വാക്സിനെടുക്കുന്നതു നല്ലതാണ്. നാല്‍പതു വയസു കഴിഞ്ഞാല്‍ ഈ രോഗത്തിന്റെ തീക്ഷ്ണത കൂടുമെന്നാണ് പറയപ്പെടുന്നത്. പന്ത്രണ്ടു വയസു കഴിഞ്ഞ് ചിക്കന്‍ പോക്സിന്റെ വാക്സിന്‍ നല്‍കുന്നതാണു നല്ലത്.

കുഞ്ഞിന്റെ ശുചിത്വ കാര്യങ്ങള്‍

കുഞ്ഞിന്റെ ശുചിത്വ കാര്യത്തില്‍ അമ്മമാര്‍ക്കെപ്പോഴും ആധിയാണ്. ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ ഇക്കാര്യത്തില്‍ തെല്ലും പേടി വേണ്ട.പിറന്നു വീഴുമ്പോള്‍ മുതല്‍ കുഞ്ഞിന്റെ ശുചിത്വത്തിന്റെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണം. ജനനസമയത്ത് കുഞ്ഞിന്റെ ശരീരത്തില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുള്ള അമ്നിയോട്ടിക് ദ്രവം പറ്റിപ്പിടിച്ചിട്ടുണ്ടാവും. 24 മണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞിനെ കുളിപ്പിച്ച് ഈ ദ്രവത്തിന്റെ അംശങ്ങളെല്ലാം നീക്കം ചെയ്യണം. അല്ലെങ്കില്‍ ചര്‍മത്തിന്റെ മടക്കുകളില്‍ ഈ ദ്രവത്തിന്റെ അംശങ്ങളിരുന്ന് അവിടെ ബാക്ടീരിയ വളര്‍ന്ന് അണുബാധയുണ്ടാകും. സാധാരണ ആശുപത്രികളില്‍ കുഞ്ഞിനെ കുളിപ്പിച്ചിട്ടാണു വീട്ടുകാരുടെ കയ്യില്‍ കൊടുക്കുക. എന്നാല്‍, ചിലയിടങ്ങളില്‍ ദേഹം തുടയ്ക്കുക മാത്രമേ ചെയ്യാറുള്ളൂ.അങ്ങനെയാണെങ്കില്‍ കുഞ്ഞിനെ വൈകാതെ തന്നെ കുളിപ്പിച്ചു വൃത്തിയാക്കണം.
കുഞ്ഞിനെ നിത്യവും കുളിപ്പിക്കുന്നതാണു നല്ലത്. കുളിപ്പിക്കാന്‍ ബേബി സോപ്പ് ഉപയോഗിക്കാം. നവജാത ശിശുവിനെ കുളിപ്പിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോ•ിക്കുന്നതാണു സുരക്ഷിതം. പെട്ടെന്നു കുളിപ്പിച്ചു തുവര്‍ത്തിയെടുക്കണം. ഒരുപാടു നേരം ദേഹത്തിനു തണുപ്പടിക്കരുത്. മുഖം, പിന്‍ഭാഗ , നാപ്പി കെട്ടുന്ന ഭാഗ , കഴുത്ത്, ചര്‍മത്തിന്റെ മടക്കുകള്‍ ഈ ഭാഗങ്ങളിലാണ് അഴുക്കുണ്ടാകുന്നത്. കുളിപ്പിച്ച് തുവര്‍ത്തിയെടുത്തശേഷം, ബേബി മോയ്സ്ചറൈസര്‍ ,ബേബി ലോഷന്‍, ബേബി ഓയില്‍ ഇവയിലേതെങ്കിലുമൊന്നു ദേഹത്തു പുരട്ടുക.
പെണ്‍കുഞ്ഞുങ്ങളില്‍ മൂത്രമൊഴിക്കുന്ന ഭാഗത്തുനിന്നു പുറകിലേക്കു വേണം വൃത്തിയാക്കാന്‍. അല്ലെങ്കില്‍ വിസര്‍ജ്യത്തിന്റെ അംശങ്ങളും അവയിലെ അണുക്കളും മൂത്രനാളിയിലേക്കു കടന്ന് അണുബാധയുണ്ടാകാനിടയുണ്ട്. ആണ്‍കുഞ്ഞുങ്ങള്‍ മൂത്രമൊഴിക്കുന്ന ഭാഗത്തെ ചര്‍മം പുറകോട്ടാക്കി കുളിപ്പിക്കുന്ന സമയത്തു വൃത്തിയാക്കണം.
തലമുടി, മൂക്ക്, ചെവി
കുളിപ്പിക്കുന്നതിനടെ കുഞ്ഞിന്റെ തലമുടി വൃത്തിയായി കഴുകണം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും തലമുടി കഴുകാന്‍ ബേബി ഷാംപൂ ഉപയോഗിക്കുക. ഷാംപൂ തേച്ച് 15 സെക്കന്‍ഡ് കഴിഞ്ഞ് കഴുകിക്കളയണം. ഷാംപൂവിന്റെ അംശം മുഴുവനും പോകണം. കണ്ണിലേക്കു ഷാംപൂ തെറിക്കാതെ ഒരു ടവ്വല്‍ നെറ്റിയില്‍ മടക്കി വയ്ക്കാം. കുഞ്ഞിന്റെ ചീപ്പ്, ടവ്വലുകള്‍ തുടങ്ങിയവ മറ്റാരും ഉപയോഗിക്കരുത്.
ഒരു ചെറിയ പഞ്ഞിക്കഷണം നനച്ച് കൊച്ചുകുഞ്ഞിന്റെ ചെവിയുടെ മടക്കുകളും കണ്‍പോളകളും തുടയ്ക്കുക. കണ്ണിന്റെ ഭാഗങ്ങള്‍ വൃത്തിയാ ക്കുമ്പോള്‍ ഓരോ കണ്ണിനും പ്രത്യേകം പഞ്ഞി ഉപയോഗിക്കണം. ഒരു കണ്ണില്‍ എന്തെങ്കിലും ആണുബാധയുണ്ടായാല്‍ മറ്റേ കണ്ണിലേക്കു പടരാതിരിക്കാനാണിത്. മൂക്കിന്റെയും ചെവിയുടെയും പുറം മാത്രം വൃത്തി യാക്കിയാല്‍ മതി. അകത്തേയ്ക്ക് തുണിയോ ബഡ്സോ കടത്തി വൃത്തിയാക്കേണ്ടതില്ല. കാരണം, സ്വയം വൃത്തിയാക്കുന്ന അവ യവങ്ങളാണിവ.
കുഞ്ഞിന്റെ ചെവിയില്‍ വാക്സ് കണ്ടാല്‍ അതു പുറത്തെടുക്കാന്‍ ശ്രമിക്കേണ്ട. ബാഹ്യകര്‍ണത്തിന്റെ കനാലില്‍ സ്വാഭാവികമായി ഉല്‍ പാദിപ്പിക്കപ്പെടുന്നതാണ് വാക്സ്. ഇതു കര്‍ണപുടത്തിനെ അഴുക്കില്‍ നിന്നു സംരക്ഷിക്കുന്നു. വാക്സ് നീക്കം ചെയ്താല്‍ കൂടുതല്‍ ഉല്‍പാ ദിപ്പിക്കപ്പെടാനാണു സാധ്യത. ചെവിയില്‍ വാക്സ് അടിഞ്ഞ് കുഞ്ഞിന് എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയാല്‍ സ്വയം നീക്കം ചെയ്യാന്‍ ശ്രമിക്കാതെ ഡോക്ടറെ കാണിക്കുക.
പൊക്കിള്‍ക്കൊടി
ജനിച്ചു രണ്ടാഴ്ചയ്ക്കുള്ളില്‍ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടിയുടെ ഭാഗ ഉണങ്ങി പൊഴിഞ്ഞുപോകുകയാണു പതിവ്. കുളിപ്പിച്ചു കഴിഞ്ഞ് ഈ ഭാഗ ത്തെ നനവ് പൂര്‍ണമായും തുടച്ചുണക്കണം. ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ മാത്രം ആന്റിയോട്ടിക് പൌഡര്‍ ഇട്ടാല്‍ മതി. എപ്പോഴും വായു സമ്പര്‍ക്കമുണ്ടാകും വിധം തുറന്നു വയ്ക്കുന്നതാണ് പൊക്കിള്‍ക്കൊടിയുടെ ഭാഗ എത്രയും പെട്ടെന്നു കരിഞ്ഞു കൊഴിഞ്ഞു പോകാന്‍ നല്ലത്.
നാപ്പി റാഷ് വരാതെ
നാപ്പി രണ്ടുതരത്തിലുണ്ട്. ഡിസ്പോസബിള്‍ നാപ്പിയും ക്ളോത്ത്ഡ് നാപ്പിയും. വീട്ടില്‍ ക്ളോത്ത്ഡ് നാപ്പിയാണു നല്ലത്. ദൂരയാത്രകളില്‍ ഡിസ്പോസബിള്‍ നാപ്പിയും. ഡിസ്പോസബിള്‍ നാപ്പി കെട്ടിയാല്‍ നനഞ്ഞാലും ഉടന്‍ അറിയാനാവില്ല. അതുകൊണ്ട് യാത്രയ്ക്കിടെ മണി ക്കൂറുകളോളം നാപ്പി തുടര്‍ച്ചയായി ഉപയോഗിക്കാതെ 3- 4 മണിക്കൂര്‍ കഴിയുമ്പോള്‍ മാറ്റണം. മൂത്രത്തിന്റെയും വിസര്‍ജ്യത്തിന്റെയും അംശ വുമായി ഏറെ നേരം ചര്‍മത്തിനു സമ്പര്‍ക്കം വന്നാല്‍ നാപ്പി റാഷ് വരാം.നനവു തട്ടിയാലുടനെ നാപ്പി മാറ്റുക. വീണ്ടും ഉപയോഗിക്കുന്ന കോട്ടണ്‍ നാപ്പി കഴുകി സൂര്യപ്രകാശത്തിലുണക്കി അയണ്‍ ചെയ്തെടുക്കു ക. മൃദൃുവായ കോട്ടണ്‍ തുണി ബേബി ലോഷനില്‍ മുക്കി, നാപ്പി കെട്ടു ന്ന ഭാഗ തുടച്ചു വൃത്തിയാക്കുക. ടവ്വല്‍ കൊണ്ടു തുടച്ച് ഈര്‍പ്പം മാറ്റുക. നഖങ്ങള്‍ ആഴ്ചയിലൊരിക്കല്‍ വൃത്തിയായി വെട്ടണം. എല്ലാ ഞായറാഴ്ചയും നഖം വെട്ടുന്നതു ശീലമാക്കിയാല്‍ ഇക്കാര്യം മറക്കാതെയിരിക്കും.കുളി കഴിഞ്ഞ ഉടനെ നഖം വെട്ടുന്നതാണു നന്ന്. ഈ സമയത്ത് നഖങ്ങള്‍ മൃദുവായിരിക്കും.
ഭക്ഷണക്കാര്യത്തില്‍
കുഞ്ഞിന്റെ ഭക്ഷണക്കാര്യത്തിലെ ശുചിത്വം പ്രത്യേകം ശ്രദ്ധിക്കുക. മുലയൂട്ടുന്ന അമ്മമാര്‍ രാവിലെയും വൈകിട്ടും കുളിക്കണം. പാലൂട്ടിക്കഴിഞ്ഞ് സ്തനങ്ങള്‍ വൃത്തിയുള്ള കോട്ടണ്‍ തുണി നനച്ചതുകൊണ്ടു തുടച്ചു വൃത്തിയാക്കുക. സ്തനങ്ങളില്‍ പാലിന്റെ അംശമിരുന്നാല്‍ അവിടെ ബാക്ടീരിയ വളരും. പിന്നീട് കുഞ്ഞു പാല്‍ കുടിക്കുമ്പോള്‍ ബാക്ടീരിയ ഉള്ളില്‍ ചെന്ന് അണുബാധയുണ്ടാകാം.കുപ്പിപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പാല്‍ക്കുപ്പി അതീവവൃത്തിയോടെ ഉപയോഗിക്കുക. ദിവസവും പാല്‍ക്കുപ്പിയും അതിന്റെ എല്ലാ ഭാഗ ങ്ങളും സോപ്പും ബോട്ടില്‍ ബ്രഷും ഉപയോഗിച്ചു വൃത്തിയായി കഴുകണം. അല്‍പം ഉപ്പിട്ട് ഇവ കഴുകുന്നത് അണുക്കള്‍ നശിക്കാന്‍ നല്ലതാണ്. ബോട്ടില്‍ ബ്രഷ് ദിവസവും അല്‍പനേരം സോപ്പുവെള്ളത്തില്‍ മുക്കി വയ്ക്കുക.
കഴുകി വൃത്തിയാക്കിയ കുപ്പി 5- 10 മിനിറ്റ് വെള്ളത്തിലിട്ടു തിളപ്പിക്ക ണം. ഒരു പ്രാവശ്യം എടുത്തിട്ട് കുഞ്ഞ് കുടിച്ചതിന്റെ ബാക്കി പാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ പിന്നെ കൊടുക്കരുത്. കുഞ്ഞിന്റെ കുറുക്കുകള്‍, മറ്റ് ആഹാരങ്ങള്‍ എന്നിവ തയാറാക്കുന്ന പാത്രങ്ങളും എപ്പോഴും വൃത്തിയോടെ സൂക്ഷിക്കുക. ആഹാരം കൊടുത്തു കഴിഞ്ഞാല്‍ കുഞ്ഞിന്റെ മുഖം തുടച്ചു വൃത്തിയാക്കണം. ആഹാരാവശിഷ്ടങ്ങളുണ്ടെങ്കില്‍ ഈച്ച വന്നിരിക്കാം. കുഞ്ഞ് പാല്‍ കുടിക്കുമ്പോള്‍ കഴുത്തിലൂടെ ഒലിച്ചിറങ്ങാറുണ്ട്. കുഞ്ഞിന്റെ കഴുത്ത് മുകളിലേക്കുയര്‍ത്തി കഴുത്തിലെ ചര്‍മത്തിന്റെ മടക്കുകളെല്ലാം വൃത്തിയാക്കണം. കുഞ്ഞിന്റെ ചര്‍മത്തിലെവിടെയെങ്കിലും എന്തെങ്കിലും കുരുക്കള്‍ കണ്ടാല്‍ ഡോക്ടറെ കാണിക്കണം.
കുഞ്ഞ് വളരുമ്പോള്‍
കുഞ്ഞ് വളരുമ്പോള്‍ ശുചിത്വശീലങ്ങള്‍ അവരെ പഠിപ്പിച്ചെടുക്കണം. പല കുഞ്ഞുങ്ങളും അച്ഛനോ അമ്മയോ പറഞ്ഞാല്‍ അത്ര കൂട്ടാക്കാറില്ല. ഇക്കൂട്ടരെ അനുസരിപ്പിക്കാനൊരു എളുപ്പവഴിയുണ്ട്. 'ഡോക്ടര്‍ പറഞ്ഞു എന്നു പറഞ്ഞാല്‍ മതി. മിക്ക കുട്ടികളും •ൌരവത്തോടെയെടുക്കും.കുട്ടികളോടു മണ്ണില്‍ കളിക്കാനേ പാടില്ല മുറ്റത്തേയ് ക്കിറങ്ങേണ്ട എന്നൊന്നും പറയുന്നതില്‍ കാര്യമില്ല. കുട്ടികളായാല്‍ തീര്‍ച്ചയായും മണ്ണുവാരിക്കളിക്കും. പക്ഷേ, മണ്ണിലും മണലിലും കളിച്ചു കഴിഞ്ഞ് ശരീരം വൃത്തിയാക്കാന്‍ അവരെ ശീലിപ്പിക്കണം. ദിവസം രണ്ടുനേരം കുളിപ്പി ക്കുന്നതാണ് നന്ന്. കളിച്ചു വന്നാല്‍ ഉടനെ കൈകള്‍ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകിക്കണം. പ്രത്യേക മെഡിസിന്‍ സോപ്പൊന്നും ഇതിനാവശ്യമില്ല. സാധാരണ സോപ്പു മതി. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം 'ഡിവേം ചെയ്യാനുള്ള (വിരശല്യം അകറ്റാന്‍) മരുന്നുകള്‍ കുഞ്ഞിന് കൃത്യമായ തവണകളില്‍ നല്‍കണം.

പ്രതിരോധ കുത്തിവയ്പ്പ് കുട്ടിക്കു നല്ല പനിയു ള്ളപ്പോള്‍ പ്രതിരോധ കുത്തിവയ്പു നല്‍കാമോ?ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ മറന്നു പോയാല്‍. പ്രതിരോധ കുത്തി വയ്പിനെപ്പറ്റി അറിയേണ്ട 25 കാര്യങ്ങള്‍....ആരോഗ്യ രംഗ ത്തെ ഒരു പ്രധാന വഴിത്തിരിവായിരുന്നു വാക്സിനുകളുടെ കണ്ടുപിടുത്തം. ലോകമൊട്ടാകെയുള്ള മരണനിരക്ക് കുറച്ചുകൊണ്ടുവരുന്നതില്‍ ഇവ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വസൂരി രോഗ ഭൂമുഖത്തു നിന്നു തന്നെ തുടച്ചു നീക്കി. അഞ്ചാംപനിയും പോളി യോയും നിയന്ത്രിക്കാനും കഴിഞ്ഞിട്ടുണ്ട്. ദേശീയ ആരോഗ്യ പരിപാടി പ്രകാരം ക്ഷയം, ഡിഫ് തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, അഞ്ചാംപനി, പോളിയോ എന്നിവയ്ക്കെതിരേയാണ് ഇപ്പോള്‍ പ്രധാനമായും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.ഇതിനു പുറമേ ഹെപ്പറ്റൈറ്റിസ് ബി, ടൈഫോയിഡ് ഇന്‍ഫ്ളുവന്‍സ, ചിക്കന്‍പോക്സ്, റുബെല്ല, ഗ ര്‍ഭാശയ കാന്‍സറിനു കാരണമായ ഹ്യൂമന്‍ പോപിലോമ വൈറസ് എന്നിവയ്ക്കെതിരേയും വാക്സിനുകള്‍ ഇന്നു ലഭിക്കും. ആദ്യത്തെ ആറുമാസം അമ്മയില്‍ നിന്നു കിട്ടിയ പ്രതിരോധശക്തി കുട്ടിയിലുണ്ടാവും. പിന്നീടുള്ള പ്രതി രോധത്തെ നിലനിറുത്താനാണ് പ്രതിരോധകുത്തിവയ്പുകള്‍ നല്‍കുന്നത്. ജനനസമയത്തോ രണ്ടു ദിവസത്തിനു ള്ളിലോക്ഷയരോഗ ത്തിന്റെ പ്രതിരോധമെന്ന നിലയ്ക്കുള്ള ബി. സി. ജിയും പോളിയോ തുള്ളിമരുന്നും നല്‍കും.
വാക്സിനുകള്‍ ശൈശവത്തില്‍1. ഒരു വയസിനുള്ളില്‍ ബി. സി. ജി., പോളിയോ തുള്ളിമരുന്ന്, ഡി. പി. ടി. ഹെപ്പറ്റൈറ്റിസ് ബി, മീസല്‍സ്, വൈറ്റമിന്‍ എ എന്നിവ കൊടുക്കുന്നു.
2. ഡി. പി. ടി. അഥവാ ട്രിപ്പിളും പോളിയോ തുള്ളി മരുന്നിന്റെ അടുത്ത ഡോസും ആറാഴ്ച കഴിഞ്ഞു നല്‍കണം. ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ് എന്നീ മൂന്നു രോഗ ങ്ങളെ പ്രതിരോധിക്കാനാണ് ട്രിപ്പിള്‍ നല്‍കുന്നത്.
3. ഹെപ്പറ്റൈറ്റിസ് ബി അഥവാ മഞ്ഞപ്പിത്തത്തെ തടയാനുള്ള വാക്സിനും ഈ കാലയളവില്‍ നല്‍കണം. ഭക്ഷണ ത്തിലൂടെയും വെള്ളത്തിലൂടെയുമൊക്കെ പകരുന്ന ഹെപ്പറ്റൈറ്റിസ് ബി, മരണത്തിനു വരെ കാരണമാകാം.
4. എം. എം. ആര്‍. ഒന്നര വയസിനു രണ്ടു വയസിനും ഇടയ്ക്ക് നല്‍കാം. മുണ്ടിനീര്, അഞ്ചാംപനി, റുബെല്ല എന്നിവ യ്ക്കെതിരെയുള്ള വാക്സിനാണിത്. ഹെപ്പറ്റൈറ്റിസ് ബിയും എം. എം. ആര്‍. വാക്സിനുമൊക്കെ ഗ വണ്‍മെന്റിന്റെ സാര്‍വത്രിക പ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ പുറമേ നിന്നു പണം കൊടുത്തു വാങ്ങണം.
5. നിശാന്ധതയ്ക്ക് എതിരേയുള്ള വിറ്റമിന്‍ എ യുടെ ആദ്യഡോസും അഞ്ചാംപനി അഥവാ മീസില്‍സിന് എതിരേ യുള്ള കുത്തിവയ്പും ഒമ്പതാം മാസം തികയുമ്പോള്‍ നല്‍കണം വിറ്റമിന്‍ എ നല്‍കുന്നതു കുട്ടിയുടെ ശ്വാസകോശ ങ്ങളുടെ ബലം വര്‍ദ്ധിപ്പിക്കും.
6. ഒന്‍പതാം മാസത്തിലോ പന്ത്രണ്ടാം മാസത്തിലോ മീസില്‍സിനെതിരെയുള്ള വാക്സിന്‍ നല്‍കാം. ഡി.ടിയുടെ ഒരു ബൂസ്റ്റര്‍ ഡോസ് നാലാം വയസില്‍ നല്‍കേണ്ടതുണ്ട്. ഇതില്‍ വില്ലന്‍ ചുമയ്ക്കെതിരെയുള്ള പെര്‍ട്യൂടിക് വാക്സിന്‍ ആവശ്യമില്ല. മൂന്നു വയസിനു ശേഷം വില്ലന്‍ ചുമയ്ക്കെതിരെയുള്ള ഈ വാക്സിന്‍ നല്‍കില്ല. പരാലിസിസോ തലച്ചോറില്‍ പ്രശ്നങ്ങളോ ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതുകൊണ്ടാണ് വില്ലന്‍ ചുമയ്ക്കെതിരേയുള്ള ബൂസ്റ്റര്‍ ഈ കാലയളവില്‍ നല്‍കാത്തത്. 
7. ടെറ്റനസിനെതിരേയുള്ള വാക്സിന്‍ പത്താം വയസിലും പതിനഞ്ചാം വയസിലും എടുക്കണം. ഡി. പി. ടി. കുത്തിവയ്പില്‍ ടെറ്റനസിനെ തടയാനുള്ള ഘടകങ്ങള്‍ ഉണ്ടെങ്കിലും ഈ ടി. ടി. കുത്തിവയ്പില്‍ കൂടിയേ കുട്ടി പൂര്‍ണമായും പ്രതിരോധശേഷി നേടുകയുള്ളു.കുട്ടികളിലെ അസ്വസ്ഥതകള്‍8. പ്രതിരോധ കുത്തിവയ്പ് എടുത്തു കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ചിലപ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. ചെറിയ പനിയും കുത്തിവയ്പ്പ് എടുത്ത സ്ഥലത്തെ ചൊറിച്ചിലുമൊക്കെ കുട്ടിക്ക് ഉറക്കമില്ലായ്മയും കരച്ചിലുമൊക്കെ ഉണ്ടാക്കുന്നു.
9. ഭക്ഷണവും കുത്തിവയ്പുമായി ബന്ധം ഇല്ല. മുമ്പ്, വാക്സിനേഷന്‍ കഴിഞ്ഞ് അരമണിക്കൂറിനു ശേഷമേ “ഭക്ഷ ണം നല്‍കാവൂ എന്നു പറഞ്ഞിരുന്നെങ്കിലും പിന്നീടുള്ള പഠനങ്ങളില്‍ ഇതു തെറ്റാണെന്നു തെളിഞ്ഞു. പോളിയോ ഉള്‍പ്പടെയുള്ള പ്രതിരോധമരുന്നു നല്‍കി കഴിഞ്ഞശേഷം അപ്പോള്‍ തന്നെ ഭക്ഷണം നല്‍കാം.
10. കുത്തിവയ്പിന്റെ വേദന 24 മണിക്കൂറിലധികം നീണ്ടാല്‍ പാര്‍ശ്വഫലമാണെന്നു സംശയിക്കണം.
11. അതുപോലെ തന്നെ ബി. സി. ജി എടുത്തശേഷം കക്ഷത്തില്‍ മുഴ പോലെ വരികയോ മസില്‍ കയറുകയോ ചെയ്തിട്ടുണ്ടെങ്കില്‍ •ൌരവമായ അലര്‍ജിയായിരിക്കാന്‍ സാദ്ധ്യതയുണ്ട്.
12. എന്നാല്‍ •ൌരവമായ അലര്‍ജികള്‍ വളരെ ചുരുക്കമേ ഉണ്ടാവുകയുള്ളൂ. പത്തു ലക്ഷം പേര്‍ക്കു പോളിയോ തുള്ളി മരുന്നു കൊടുക്കുന്നതില്‍ നാലോ അഞ്ചോ പേര്‍ക്കേ അലര്‍ജി സാധ്യതയുള്ളൂ. അതുപോലെ തന്നെ അഞ്ചാം പനിക്കെതിരേയുള്ള കുത്തിവയ്പെടുത്ത ഒരു ലക്ഷം പേരില്‍ ഒരാള്‍ക്കേ അലര്‍ജിക്ക് സാദ്ധ്യതയുള്ളൂ.
13. അരമണിക്കൂറോളം ഡോക്ടറുടെ നിരീക്ഷണത്തില്‍ ഇരിക്കണം. കുത്തിവയ്പു കഴിഞ്ഞ ഉടന്‍ ഉണ്ടാകാവുന്ന ബി. പി. കുറയല്‍, അതു മൂലമുണ്ടാവുന്ന തലചുറ്റല്‍ എന്നിവ അരമണിക്കൂറില്‍ തന്നെ പ്രത്യക്ഷപ്പെടും.
14. ഏതു പാര്‍ശ്വഫലവും അരമണിക്കൂറിനുള്ളില്‍ പ്രത്യക്ഷപ്പെടും ഡോക്ടറുടെ നിരീക്ഷണത്തില്‍ ആണെങ്കില്‍ അലര്‍ജിക്കെതിരേയുള്ള പ്രതിവിധികള്‍ ചെയ്യാന്‍ ഇതു സഹായിക്കും.
15. പേശികള്‍ക്കുള്ളില്‍ നല്‍കുന്ന കുത്തിവയ്പുകള്‍ക്കാണ് അലര്‍ജിയുണ്ടാവാന്‍ സാധ്യത കൂടുതലുള്ളത്. പോളിയൊ തുള്ളി മരുന്നിനും മറ്റും പാര്‍ശ്വഫലങ്ങള്‍ ചുരുക്കമേ കാണാറുള്ളൂ.
വാക്സിനേഷന്‍ മുതിര്‍ന്നവര്‍ക്ക് 16. ടെറ്റനസ് ഹെപ്പറ്റൈറ്റിസ് ബി എന്നിവയ്ക്കെതിരേയുള്ള കുത്തിവയ്പുകള്‍ മുതിര്‍ന്നവര്‍ക്കും നല്‍കി വരുന്നു. കരളിനുണ്ടാവുന്ന അസുഖങ്ങള്‍ക്കെതിരേയാണ് ഹെപ്പറ്റൈറ്റിസ് എയും ബിയും വാക്സിനുകള്‍ നല്‍കുന്നത്.
17. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് രോഗ ചെറുക്കാന്‍ ഈ വാക്സിനു കഴിയു ന്നു. കേരളത്തിനു പുറമേ പോയി പഠിക്കുന്ന കുട്ടികളില്‍ പലരും സുരക്ഷയ്ക്കു വേണ്ടി വാക്സിന്‍ എടുക്കാറുണ്ട്.
18. ഇതിനു പുറമേ ചിക്കന്‍ പോക്സ്, ടൈഫോയിഡ് എന്നീ രോഗ ങ്ങളെ പ്രതിരോധിക്കാനുള്ള കുത്തിവയ്പുകളും എടുക്കാം. കുട്ടിക്കാലത്തു ചിക്കന്‍ പോക്സ് വരാത്തവര്‍ ഈ വാക്സിനെടുക്കുന്നതു നല്ലതാണ്. നാല്‍പതു വയസു കഴിഞ്ഞാല്‍ ഈ രോഗ ത്തിന്റെ തീക്ഷ്ണത കൂടുമെന്നാണ് പറയപ്പെടുന്നത്. പന്ത്രണ്ടു വയസു കഴിഞ്ഞ് ചിക്കന്‍ പോക്സിന്റെ വാക്സിന്‍ നല്‍കുന്നതാണു നല്ലത്.കുഞ്ഞിന്റെ ശുചിത്വ കാര്യങ്ങള്‍കുഞ്ഞിന്റെ ശുചിത്വ കാര്യത്തില്‍ അമ്മമാര്‍ക്കെപ്പോഴും ആധിയാണ്. ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ ഇക്കാര്യത്തില്‍ തെല്ലും പേടി വേണ്ട.പിറന്നു വീഴുമ്പോള്‍ മുതല്‍ കുഞ്ഞിന്റെ ശുചിത്വത്തിന്റെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണം. ജനനസമയത്ത് കുഞ്ഞിന്റെ ശരീരത്തില്‍ അമ്മയുടെ ഗ ര്‍ഭപാത്രത്തില്‍ നിന്നുള്ള അമ്നിയോട്ടിക് ദ്രവം പറ്റിപ്പിടിച്ചിട്ടുണ്ടാവും. 24 മണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞിനെ കുളിപ്പിച്ച് ഈ ദ്രവത്തിന്റെ അംശങ്ങളെല്ലാം നീക്കം ചെയ്യണം. അല്ലെങ്കില്‍ ചര്‍മത്തിന്റെ മടക്കുകളില്‍ ഈ ദ്രവത്തിന്റെ അംശങ്ങളിരുന്ന് അവിടെ ബാക്ടീരിയ വളര്‍ന്ന് അണുബാധയുണ്ടാകും. സാധാരണ ആശുപത്രികളില്‍ കുഞ്ഞിനെ കുളിപ്പിച്ചിട്ടാണു വീട്ടുകാരുടെ കയ്യില്‍ കൊടുക്കുക. എന്നാല്‍, ചിലയിടങ്ങളില്‍ ദേഹം തുടയ്ക്കുക മാത്രമേ ചെയ്യാറുള്ളൂ.അങ്ങനെയാണെങ്കില്‍ കുഞ്ഞിനെ വൈകാതെ തന്നെ കുളിപ്പിച്ചു വൃത്തിയാക്കണം. 
കുഞ്ഞിനെ നിത്യവും കുളിപ്പിക്കുന്നതാണു നല്ലത്. കുളിപ്പിക്കാന്‍ ബേബി സോപ്പ് ഉപയോ•ിക്കാം. നവജാത ശിശുവിനെ കുളിപ്പിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോ•ിക്കുന്നതാണു സുരക്ഷിതം. പെട്ടെന്നു കുളിപ്പിച്ചു തുവര്‍ത്തിയെടുക്കണം. ഒരുപാടു നേരം ദേഹത്തിനു തണുപ്പടിക്കരുത്. മുഖം, പിന്‍ഭാഗ , നാപ്പി കെട്ടുന്ന ഭാഗ , കഴുത്ത്, ചര്‍മത്തിന്റെ മടക്കുകള്‍ ഈ ഭാഗ ങ്ങളിലാണ് അഴുക്കുണ്ടാകുന്നത്. കുളിപ്പിച്ച് തുവര്‍ത്തിയെടുത്തശേഷം, ബേബി മോയ്സ്ചറൈസര്‍ , ബേബി ലോഷന്‍, ബേബി ഓയില്‍ ഇവയിലേതെങ്കിലുമൊന്നു ദേഹത്തു പുരട്ടുക.
പെണ്‍കുഞ്ഞുങ്ങളില്‍ മൂത്രമൊഴിക്കുന്ന ഭാഗ ത്തുനിന്നു പുറകിലേയ ് ക്കു വേണം വൃത്തിയാക്കാന്‍. അല്ലെങ്കില്‍ വിസര്‍ജ്യത്തിന്റെ അംശങ്ങളും അവയിലെ അണുക്കളും മൂത്രനാളിയിലേക്കു കടന്ന് അണുബാധയുണ്ടാകാനിട യുണ്ട്. ആണ്‍കുഞ്ഞുങ്ങള്‍ മൂത്രമൊഴിക്കുന്ന ഭാഗ ത്തെ ചര്‍മം പുറകോട്ടാക്കി കുളിപ്പിക്കുന്ന സമയത്തു വൃത്തിയാക്കണം. 
തലമുടി, മൂക്ക്, ചെവി കുളിപ്പിക്കുന്നതിനടെ കുഞ്ഞിന്റെ തലമുടി വൃത്തിയായി കഴുകണം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും തലമുടി കഴുകാന്‍ ബേബി ഷാംപൂ ഉപയോ•ിക്കുക. ഷാംപൂ തേച്ച് 15 സെക്കന്‍ഡ് കഴിഞ്ഞ് കഴുകിക്കളയ ണം. ഷാംപൂവിന്റെ അംശം മുഴുവനും പോകണം. കണ്ണിലേക്കു ഷാംപൂ തെറിക്കാതെ ഒരു ടവ്വല്‍ നെറ്റിയില്‍ മടക്കി വയ്ക്കാം. കുഞ്ഞിന്റെ ചീപ്പ്, ടവ്വലുകള്‍ തുടങ്ങിയവ മറ്റാരും ഉപയോ•ിക്കരുത്.
ഒരു ചെറിയ പഞ്ഞിക്കഷണം നനച്ച് കൊച്ചുകുഞ്ഞിന്റെ ചെവിയുടെ മടക്കുകളും കണ്‍പോളകളും തുടയ്ക്കുക. കണ്ണിന്റെ ഭാഗ ങ്ങള്‍ വൃത്തിയാ ക്കുമ്പോള്‍ ഓരോ കണ്ണിനും പ്രത്യേകം പഞ്ഞി ഉപയോ•ിക്കണം. ഒരു കണ്ണില്‍ എന്തെങ്കിലും ആണുബാധയുണ്ടായാല്‍ മറ്റേ കണ്ണിലേക്കു പടരാതിരിക്കാനാണിത്. മൂക്കിന്റെയും ചെവിയുടെയും പുറം മാത്രം വൃത്തി യാക്കിയാല്‍ മതി. അകത്തേയ്ക്ക് തുണിയോ ബഡ്സോ കടത്തി വൃത്തിയാക്കേണ്ടതില്ല. കാരണം, സ്വയം വൃത്തിയാക്കുന്ന അവ യവങ്ങളാണിവ.
കുഞ്ഞിന്റെ ചെവിയില്‍ വാക്സ് കണ്ടാല്‍ അതു പുറത്തെടുക്കാന്‍ ശ്രമിക്കേണ്ട. ബാഹ്യകര്‍ണത്തിന്റെ കനാലില്‍ സ്വാഭാവികമായി ഉല്‍ പാദിപ്പിക്കപ്പെടുന്നതാണ് വാക്സ്. ഇതു കര്‍ണപുടത്തിനെ അഴുക്കില്‍ നിന്നു സംരക്ഷിക്കുന്നു. വാക്സ് നീക്കം ചെയ്താല്‍ കൂടുതല്‍ ഉല്‍പാ ദിപ്പിക്കപ്പെടാനാണു സാധ്യത. ചെവിയില്‍ വാക്സ് അടിഞ്ഞ് കുഞ്ഞിന് എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയാല്‍ സ്വയം നീക്കം ചെയ്യാന്‍ ശ്രമിക്കാതെ ഡോക്ടറെ കാണിക്കുക.
പൊക്കിള്‍ക്കൊടി ജനിച്ചു രണ്ടാഴ്ചയ്ക്കുള്ളില്‍ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടിയുടെ ഭാഗ ഉണങ്ങി പൊഴിഞ്ഞുപോകുകയാണു പതിവ്. കുളിപ്പിച്ചു കഴിഞ്ഞ് ഈ ഭാഗ ത്തെ നനവ് പൂര്‍ണമായും തുടച്ചുണക്കണം. ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ മാത്രം ആന്റിയോട്ടിക് പൌഡര്‍ ഇട്ടാല്‍ മതി. എപ്പോഴും വായു സമ്പര്‍ക്കമുണ്ടാകും വിധം തുറന്നു വയ്ക്കുന്നതാണ് പൊക്കിള്‍ക്കൊടിയുടെ ഭാഗ എത്രയും പെട്ടെന്നു കരിഞ്ഞു കൊഴിഞ്ഞു പോകാന്‍ നല്ലത്. നാപ്പി റാഷ് വരാതെ നാപ്പി രണ്ടുതരത്തിലുണ്ട്. ഡിസ്പോസബിള്‍ നാപ്പിയും ക്ളോത്ത്ഡ് നാപ്പിയും. വീട്ടില്‍ ക്ളോത്ത്ഡ് നാപ്പിയാണു നല്ലത്. ദൂരയാത്രകളില്‍ ഡിസ്പോസബിള്‍ നാപ്പിയും. ഡിസ്പോസബിള്‍ നാപ്പി കെട്ടിയാല്‍ നനഞ്ഞാലും ഉടന്‍ അറിയാനാവില്ല. അതുകൊണ്ട് യാത്രയ്ക്കിടെ മണി ക്കൂറുകളോളം നാപ്പി തുടര്‍ച്ചയായി ഉപയോ•ിക്കാതെ 3- 4 മണിക്കൂര്‍ കഴിയുമ്പോള്‍ മാറ്റണം. മൂത്രത്തിന്റെയും വിസര്‍ജ്യത്തിന്റെയും അംശ വുമായി ഏറെ നേരം ചര്‍മത്തിനു സമ്പര്‍ക്കം വന്നാല്‍ നാപ്പി റാഷ് വരാം.നനവു തട്ടിയാലുടനെ നാപ്പി മാറ്റുക. വീണ്ടും ഉപയോ•ിക്കുന്ന കോട്ടണ്‍ നാപ്പി കഴുകി സൂര്യപ്രകാശത്തിലുണക്കി അയണ്‍ ചെയ്തെടുക്കു ക. മൃദൃുവായ കോട്ടണ്‍ തുണി ബേബി ലോഷനില്‍ മുക്കി, നാപ്പി കെട്ടു ന്ന ഭാഗ തുടച്ചു വൃത്തിയാക്കുക. ടവ്വല്‍ കൊണ്ടു തുടച്ച് ഈര്‍പ്പം മാറ്റുക. നഖങ്ങള്‍ ആഴ്ച യിലൊരിക്കല്‍ വൃത്തിയായി വെട്ടണം. എല്ലാ ഞായറാഴ്ചയും നഖം വെട്ടുന്നതു ശീലമാക്കിയാല്‍ ഇക്കാര്യം മറക്കാതെയിരിക്കും.കുളി കഴിഞ്ഞ ഉടനെ നഖം വെട്ടുന്നതാണു നന്ന്. ഈ സമയത്ത് നഖങ്ങള്‍ മൃദുവായിരിക്കും. 
ഭക്ഷണക്കാര്യത്തില്‍ കുഞ്ഞിന്റെ ഭക്ഷണക്കാര്യത്തിലെ ശുചിത്വം പ്രത്യേകം ശ്രദ്ധിക്കുക. മുലയൂട്ടുന്ന അമ്മമാര്‍ രാവിലെയും വൈകിട്ടും കുളിക്കണം. പാലൂട്ടിക്കഴിഞ്ഞ് സ്തനങ്ങള്‍ വൃത്തിയുള്ള കോട്ടണ്‍ തുണി നനച്ചതുകൊണ്ടു തുടച്ചു വൃത്തിയാക്കുക. സ്തനങ്ങളില്‍ പാലിന്റെ അംശമിരുന്നാല്‍ അവിടെ ബാക്ടീരിയ വളരും. പിന്നീട് കുഞ്ഞു പാല്‍ കുടിക്കുമ്പോള്‍ ബാക്ടീരിയ ഉള്ളില്‍ ചെന്ന് അണുബാധയുണ്ടാകാം.കുപ്പിപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പാല്‍ക്കുപ്പി അതീവവൃത്തിയോടെ ഉപയോ•ിക്കുക. ദിവസവും പാല്‍ക്കുപ്പിയും അതിന്റെ എല്ലാ ഭാഗ ങ്ങളും സോപ്പും ബോട്ടില്‍ ബ്രഷും ഉപയോ•ിച്ചു വൃത്തിയായി കഴുകണം. അല്‍പം ഉപ്പിട്ട് ഇവ കഴുകുന്ന ത് അണുക്കള്‍ നശിക്കാന്‍ നല്ലതാണ്. ബോട്ടില്‍ ബ്രഷ് ദിവസവും അല്‍പനേരം സോപ്പുവെള്ളത്തില്‍ മുക്കി വയ്ക്കുക.
കഴുകി വൃത്തിയാക്കിയ കുപ്പി 5- 10 മിനിറ്റ് വെള്ളത്തിലിട്ടു തിളപ്പിക്ക ണം. ഒരു പ്രാവശ്യം എടുത്തിട്ട് കുഞ്ഞ് കുടിച്ചതിന്റെ ബാക്കി പാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ പിന്നെ കൊടുക്കരുത്. കുഞ്ഞിന്റെ കുറുക്കുക ള്‍, മറ്റ് ആഹാരങ്ങള്‍ എന്നിവ തയാറാക്കുന്ന പാത്രങ്ങളും എപ്പോഴും വൃത്തിയോടെ സൂക്ഷിക്കുക. ആഹാരം കൊടുത്തു കഴിഞ്ഞാല്‍ കുഞ്ഞിന്റെ മുഖം തുടച്ചു വൃത്തിയാക്കണം. ആഹാരാവശിഷ്ടങ്ങളുണ്ടെങ്കില്‍ ഈച്ച വന്നിരിക്കാം. കുഞ്ഞ് പാല്‍ കുടിക്കുമ്പോള്‍ കഴുത്തിലൂടെ ഒലിച്ചിറങ്ങാറുണ്ട്. കുഞ്ഞിന്റെ കഴുത്ത് മുകളിലേക്കുയര്‍ത്തി കഴുത്തിലെ ചര്‍മത്തിന്റെ മടക്കുകളെല്ലാം വൃത്തിയാക്കണം. കുഞ്ഞിന്റെ ചര്‍മത്തിലെവിടെയെങ്കിലും എന്തെങ്കിലും കുരുക്കള്‍ കണ്ടാല്‍ ഡോക്ടറെ കാണിക്കണം.
കുഞ്ഞ് വളരുമ്പോള്‍ കുഞ്ഞ് വളരുമ്പോള്‍ ശുചിത്വശീലങ്ങള്‍ അവരെ പഠിപ്പിച്ചെടുക്കണം. പല കുഞ്ഞുങ്ങളും അച്ഛനോ അമ്മയോ പറഞ്ഞാല്‍ അത്ര കൂട്ടാക്കാ റില്ല. ഇക്കൂട്ടരെ അനുസരിപ്പിക്കാനൊരു എളുപ്പവഴിയുണ്ട്. 'ഡോക്ടര്‍ പറഞ്ഞു എന്നു പറഞ്ഞാല്‍ മതി. മിക്ക കുട്ടികളും •ൌരവത്തോടെയെടുക്കും.കുട്ടികളോടു മണ്ണില്‍ കളിക്കാനേ പാടില്ല മുറ്റത്തേയ് ക്കിറങ്ങേണ്ട എന്നൊന്നും പറയുന്നതില്‍ കാര്യമില്ല. കുട്ടികളായാല്‍ തീര്‍ച്ചയായും മണ്ണുവാരിക്കളിക്കും. പക്ഷേ, മണ്ണിലും മണലിലും കളിച്ചു കഴിഞ്ഞ് ശരീരം വൃത്തിയാക്കാന്‍ അവരെ ശീലിപ്പിക്കണം. ദിവസം രണ്ടുനേരം കുളിപ്പി ക്കുന്നതാണ് നന്ന്. കളിച്ചു വന്നാല്‍ ഉടനെ കൈകള്‍ സോപ്പുപയോ•ിച്ചു വൃത്തിയായി കഴുകിക്കണം. പ്രത്യേക മെഡിസിന്‍ സോപ്പൊന്നും ഇതിനാവശ്യമില്ല. സാധാരണ സോപ്പു മതി. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം 'ഡിവേം ചെയ്യാനുള്ള (വിരശല്യം അകറ്റാന്‍) മരുന്നുകള്‍ കുഞ്ഞിന് കൃത്യമായ തവണകളില്‍ നല്‍കണം.

പല്ലുകളുടെ ശുചിത്വം

ഏഴെട്ടു മാസമാകുമ്പോഴാണു പല്ലുകള്‍ മുളച്ചുതുടങ്ങുക. പല്ലുകള്‍ മുളയ്ക്കുന്ന പ്രായം തൊട്ട് ഒന്നരവയസാകും വരെ അമ്മ തന്നെ കുഞ്ഞിന്റ പല്ല് വിരലുകള്‍ കൊണ്ട് വൃത്തിയാക്കിയാല്‍ മതി. ഒന്നര വയസാകുമ്പോള്‍ തൊട്ട് ബ്രഷ് പിടിക്കാന്‍ ശീലിപ്പിക്കാം. മൃദുവായ ബ്രസിലുകള്‍ ഉള്ള 'ബേബി ബ്രഷ് കുഞ്ഞിനുവേണ്ടി വാങ്ങണം. കുപ്പി പ്പാല്‍ കുടിക്കുന്ന കുട്ടിയെ വായില്‍ പാലക്കുപ്പി വച്ച് ഉറങ്ങാന്‍ അനുവദിക്കരുത്. ഇതു കുട്ടിക്കു ശീലമായിട്ടുണ്ടെ ങ്കില്‍ അതിനു പകരം വെള്ളം നിറച്ച കുപ്പി കൊടുത്തു ശീലിപ്പിക്കുക.രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു പേസ്റ്റില്ലാതെ വെള്ളം നനച്ച ബ്രഷ് കൊണ്ടു പല്ലു തേച്ചാല്‍ മതിയാകും. രണ്ടു വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് ഒരു പയര്‍മണിയുടെയത്ര വലിപ്പത്തില്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. 7 - 8 വയസാകുമ്പോഴേ കുട്ടിക്ക് തനിയെ പല്ലുകള്‍ ശരിയായി വൃത്തിയാക്കാനുള്ള പ്രാപ്തിയുണ്ടാകൂ.അത്രയും പ്രായം വരെ കുട്ടി പല്ലുതേയ്ക്കുമ്പോള്‍ മുതുര്‍ന്നവരുടെ മേല്‍നോട്ടം വേണം.രാവിലെയും രാത്രി കിടക്കും മുമ്പും കുട്ടിയുടെ പല്ലുകള്‍ വൃത്തിയാക്കണം. ഓരോ തവണയും ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകളും വായും വൃത്തിയായി കഴുകുക.

അമിതശ്രദ്ധ വേണ്ട

കുഞ്ഞുങ്ങളുടെ ശുചിത്വത്തിന്റെ കാര്യത്തില്‍ അമിത ഉത്ക്കണ്ഠ വേണ്ട. നിലത്തു വീണ എന്തെങ്കിലുമൊന്നെടുത്ത് കുഞ്ഞു വായില്‍ വെയ്ക്കുമ്പോഴേയ്ക്കും ആധി പിടിക്കേണ്ട. പനിയുള്ള കൂട്ടുകാരനൊപ്പം ഒന്നു കളിച്ചെന്നു വച്ച് പേടിക്കേണ്ട.

കുഞ്ഞിന്റെ പ്രതിരോധശക്തി ഉണരാനും ശരീരം ആന്റി ബോഡികളെ ഉല്‍പാദിപ്പിക്കുവാനുള്ള കഴിവു നേടാനും അവന്‍ - അവള്‍ മണ്ണില്‍ കളിക്കുകയും അസുഖമുള്ള കൂട്ടു കാര്‍ക്കൊപ്പം നടക്കുകയുമൊക്കെ വേണം. നല്ല സൂര്യപ്രകാശവും വായു സഞ്ചാരവുമുള്ള വീടാണു വൃത്തിയുടെ ഏറ്റവും നല്ല ഉറവിടം. അതുകൊണ്ട് കുഞ്ഞിന്റെ ശുചിത്വത്തിന് വീടും പരിസരങ്ങളും എപ്പോഴും നല്ല വൃത്തിയായി കാത്തുസൂക്ഷിക്കുക.

വിവരങ്ങള്‍ക്കു കടപ്പാട് :

ഡോ, ആലീസ് ചെറിയാന്‍, കണ്‍സല്‍ട്ടന്റ് പീഡിയാട്രീഷന്‍, ലേക്ഷോര്‍ ഹോസ്പിറ്റല്‍, കൊച്ചി. ഡോ. സിജു. കെ. ഈപ്പന്‍, ചൈല്‍ഡ് ഡവലപ്മെന്റ് സെന്റര്‍, മെഡിക്കല്‍ കോളേജ് , തിരുവനന്തപുരം.

കുഞ്ഞിനു പനി വന്നാല്‍?

കുഞ്ഞുങ്ങളുടെ പനിയെ നിസാരമായി കാണരുത്. പനി അപകടകരമാണോ എന്നു ജാഗത വേണം.37 ഡിഗി  സെല്‍ഷ്യസ് (98.6 ഡി•ി ഫാരന്‍ഹീറ്റ്) ആണു സാധാരണ ശരീര താപനില. അര ഡി•ി ഫാരന്‍ഹീറ്റ് വ്യതിയാനം കൂടുതലോ കുറവോ വരുന്നതു സാധാരണം. 99 ഡി•ി ഫാരന്‍ഹീറ്റില്‍ കൂടുതലായാല്‍ പനിയുള്ള അവസ്ഥയാണ്. 104 ആയാല്‍ കൂടിയ പനിയാണ്. ഡോക്ട റെ കാണിച്ച് എന്താണ് കാരണം എന്നു കണ്ടുപിടിക്കണം. പക്ഷേ, പനിയുടെ കാഠി ന്യവും രോഗ ത്തിന്റെ •ൌരവവും തമ്മില്‍ ബന്ധമുണ്ടായിരിക്കണമെന്നു നിര്‍ബന്ധ മില്ല. കടുത്ത പനി ചിലപ്പോള്‍ സാധാരണ വൈറല്‍ പനിയുടെ ലക്ഷണമാകാം. ചെറിയ പനി •ൌരവമേറിയ രോഗ ങ്ങളുടെ ലക്ഷണമായും വരാം.

പനി കൂടിയാല്‍

പനി വളരെ കൂടിക്കഴിഞ്ഞാല്‍ അപകടം പലതാണ്. ശരീരത്തില്‍ നിന്നും വെള്ളവും ലവണങ്ങളും നഷ്ടപ്പെടും. ബലക്ഷയം വരും. സന്നി വരാം.കുട്ടികള്‍ക്കു സാധാരണയായി പനി വരുന്നത് അണുബാധയുടെ ഫലമായിട്ടാണ്. ജലദോഷം, ബ്രോങ്കൈറ്റിസ് തുടങ്ങിയവയും കുട്ടികളില്‍ പനിവരുത്തുന്നതിനു കാരണമാണ്.വൈറസ് അണുബാധ മൂലവും ചിലപ്പോള്‍ ബാക്ടീരിയ അണുബാധ കൊണ്ടും പനി വരാം.ബാക്ടീരിയ അണുബാധയാണു കൂടുതല്‍ സൂക്ഷിക്കേണ്ടത്. ഇത് ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, സെപ്റ്റീസീമിയ തുടങ്ങിയ രോഗങ്ങളായി വികസിക്കാം. ബാക്ടീരിയ അണുബാധയാലുള്ള പനിയാണെ ങ്കില്‍ കുട്ടി വല്ലാതെ തളര്‍ന്നു കിടക്കും. കളിച്ചു നടക്കില്ല. രക്തപരിശോധന നടത്തി പനിയുടെ കാരണം ബാക്ടീരിയയാണോ വൈറസ് ആണോ എന്നു എളുപ്പം തിരിച്ചറിയാന്‍ സാധി ക്കും.കുഞ്ഞുങ്ങളുടെ പനിയെ, പനിയുടെ ലക്ഷണം കൊണ്ടു തന്നെ ഏതു തരം പനിയെന്നു തിരിച്ചറിയാനാകും.

1 വൈറല്‍ പനി

തുടക്കത്തില്‍ നല്ല പനി. ഓരോ ദിവസവും കഴിയുന്തോറും കുറഞ്ഞു വരും. മരുന്നുകൊടുത്തു കുറച്ചു കഴിയുമ്പോള്‍ പനി കുറഞ്ഞ് വീണ്ടും വരും.

2 ബാക്ടീരിയല്‍ പനി

തുടക്കത്തില്‍ ചെറിയ പനി. ഓരോ ദിവസവും കഴിയുന്തോറും പനിക്കു കടുപ്പം കൂടി വരും.

3 മലേറിയ

ഇടയ്ക്കു പനി വിട്ടുവിട്ടു വരിക. വരുമ്പോള്‍ ശക്തിയായി പനി.

4 ടൈഫോയ്ഡ്

സ്റ്റെപ് ലാഡര്‍ പോലെ ഓരോ ഘട്ടത്തിലും കൂടിക്കൂടി വരുന്ന പനി.

വിദഗധ പരിശോധന വേണം

സാധാരണ ജലദോഷപ്പനി വന്നാല്‍ പാരസിറ്റമോള്‍ തുള്ളികള്‍ കൊടുത്ത് പനി നിയന്ത്രിച്ചു നിര്‍ത്തണം. 4 മണിക്കൂര്‍ ഇടവിട്ടാണ് മരുന്നുകൊടുക്കേണ്ടത്. പിന്നെ കുട്ടിയെ നന്നായി വിശ്രമിക്കാന്‍ അനുവദിക്കുക. തോര്‍ത്തു നനച്ചു പിഴിഞ്ഞ് ദേഹം ഇടയ്ക്കിടെ തുടച്ചു കൊടുക്കുക.ഒരുദിവസം കഴിഞ്ഞും പനി വിട്ടുമാറുന്നില്ലെങ്കില്‍ ഡോക്ടറെ കാണിക്കുന്നതാണു നല്ലത്.പാരസിറ്റമോളിന്റെ ഡോസ് വളരെ പ്രധാനമാണ്. കുട്ടിയുടെ ശരീരഭാരവും പ്രായവും അനുസരിച്ചാണു ഡോസ്. അത് കുട്ടിയെ കാണിക്കുന്ന ഡോക്ടറോടു ചോദിച്ച് കൃത്യമായി വേണം കൊടുക്കാന്‍. ഡോസ് കൂടിയാല്‍ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരാം.

കുട്ടികള്‍ ഉള്ള വീട്ടില്‍ പാരസിറ്റമോള്‍ തുള്ളിമരുന്ന് കരുതണം. പാതിരാത്രിയില്‍ ആണു പനി വരുന്നതെങ്കില്‍ നേരം പുലരും വരെ മരുന്നുകൊടുക്കാതിരിക്കുന്നത്. അപകടമാണ്. കുട്ടിക്ക് പനി വരുമ്പോള്‍ ആസ്പിരിന്‍ കൊടുക്കരുത്.

പനിയുണ്ടെങ്കിലും കുട്ടിക്കു ക്ഷീണമില്ലെങ്കില്‍, കുട്ടി കളിച്ചു നടക്കുന്നുണ്ടെങ്കില്‍ തലനനച്ചു കുളിപ്പിക്കുന്നതു കൊണ്ടു കുഴപ്പമില്ല. പെട്ടെന്നു കുളിപ്പിച്ചു തോര്‍ത്തിയെടുക്കണം. പക്ഷേ, ക്ഷീണമാണെങ്കില്‍ അസുഖം മാറിയ ശേഷം കുളിപ്പിച്ചാല്‍ മതി. തല നനയ്ക്കാതെ ദേഹം തുടച്ച് വൃത്തിയാക്കണം.കുട്ടിയെ ഉടുപ്പുകള്‍ കഴിയുന്നതും ഇടുവിക്കേണ്ട. നല്ല വായുസഞ്ചാരമുള്ള മുറിയില്‍ കിടത്തുക.കുട്ടിക്കു കഞ്ഞിവെള്ളം ഉപ്പിട്ടുകൊടുക്കുക. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ, മുമ്പ് പനി വന്നപ്പോള്‍ കൊടുത്ത ആന്റിബയോട്ടിക്കുകള്‍ കൊടുക്കരുത്.മിക്ക വൈറല്‍ അണുബാധകളും വായുവില്‍ക്കൂടിയാണു പകരുന്നത്. അതിനാല്‍ പനിയുള്ളപ്പോള്‍ കുട്ടിയെ സ്കൂളില്‍ വിടരുത്.

പനി മാറ്റാന്‍ സ്പഞ്ചിങ്

കുഞ്ഞിന്റെ പനി മരുന്നില്ലാതെ മാറ്റാന്‍ കഴിയുമോ? കഴിയുമെന്നു ഡോക്ടര്‍മാര്‍ പറയുന്നത്. വെള്ളത്തില്‍ മുക്കി തുണി കൊണ്ടു ശരീരം തുടച്ച് കുഞ്ഞിന്റെ പനി മാറ്റാം. ഇതിനെ സ്പഞ്ചിങ് എന്നാണു പറയുന്നത്.

പനിയുടെ തുടക്കത്തിലും മരുന്നു നല്‍കുന്ന ഇടവേളയിലും സ്പഞ്ചു ചെയ്താല്‍ പനി പെട്ടെന്നു മാറും. ആറു മണിക്കൂര്‍ ഇടവിട്ട് കുട്ടിക്കു മരുന്നു കൊടുക്കുമ്പോള്‍ നാലു മണിക്കൂര്‍ കഴിയുമ്പോള്‍ പനിക്കാന്‍ തുടങ്ങിയാല്‍ കുഞ്ഞിനു സ്പഞ്ചിങ് നല്‍കാം.

ഒരു പാത്രത്തില്‍ തണുപ്പു മാറ്റിയ വെള്ളം എടുക്കുക. വെള്ളം ചൂടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

തുണി വെള്ളത്തില്‍ മുക്കി നനവോടെ തന്നെ കുട്ടിയുടെ ദേഹം മുഴുവനും നന്നായി തുടയ്ക്കുക. ചൂടു കുറയും വരെ ഓരോ ഭാഗ വും പല തവണ തുടയ്ക്കണം. കക്ഷവും മടക്കുകളും ഉള്ളം കാലും പല തവണ തുടയ്ക്കണം.

പെട്ടെന്നു പനി കുറയട്ടേയെന്നു കരുതി തണുത്ത വെള്ളത്തില്‍ കുട്ടിയെ തുടയ്ക്കുന്നവരുമുണ്ട്. ഇളംചൂടുള്ള വെള്ളമോ തണുപ്പു മാറ്റിയ വെള്ളമോ ഉപയോഗിത്തുന്നതാണ് നന്ന്. തുണി മുക്കി തുടയ്ക്കുമ്പോള്‍ ശരീരത്തിന്റെ ചൂടു കൊണ്ടു വേണം ആ വെള്ളം ബാഷ്പീകരിക്കാന്‍. എങ്കിലേ ശരീരത്തിന്റെ ചൂടു കുറയൂ. വെള്ളത്തിനു തണുപ്പു കുറവുള്ളപ്പോഴാണ് അതു പെട്ടെന്നു ബാഷ്പമായി മാറുന്നത്.

കൂടാതെ ഇളംചൂടുവെള്ളം രക്തധമനികളെ വികസിപ്പിക്കും. അപ്പോള്‍ രക്തചംക്രമണം കൂടും. ചൂടു കൂടുതലുള്ള രക്തം ചര്‍മത്തിലേക്കു വരും. തുണി മുക്കി തുടയ്ക്കുമ്പോള്‍ ശരീരോഷ്മാവ് പെട്ടെന്നു താഴും.

ഐസ് വെള്ളം ഉപയോഗിച്ചാല്‍ രക്തധമനികള്‍ ചുരുങ്ങും. അതുകൊണ്ടു ചൂടുള്ള രക്തത്തിന്റെ സംക്രമണം കുറയും. ശരീരോഷ്മാവ് അപ്പോള്‍ ശരിക്കും കുറയുകയല്ല കുറച്ചു നേരത്തേക്കു ശരീരത്തിനു തണുപ്പു തോന്നുമെന്നേയുള്ളൂ.

ചിലര്‍ നെറ്റിയിലും നെഞ്ചത്തും കക്ഷത്തിലും മാത്രം തുണി നനച്ചു തുടയ്ക്കാറുണ്ട്. അങ്ങനെ ചെയ്താല്‍ ആ ഭാഗങ്ങള്‍ തണുക്കുമെന്നേയുള്ളൂ. പനി മാറില്ല. സ്പഞ്ചിങ്ങിലൂടെ വേഗ താപനില കുറയ്ക്കാം.

കുഞ്ഞുങ്ങള്‍ക്ക് അസുഖം വന്നാല്‍

കുഞ്ഞുങ്ങള്‍ക്കെന്തെങ്കിലും അസുഖം വന്നാല്‍ കുഞ്ഞിന് അതായിരിക്കും, ഇതായിരിക്കും.. ആ മരുന്നു കൊടുക്ക്, അങ്ങനെ ചെയ്യ്... എന്നൊക്കെ ആയിരം അഭിപ്രായങ്ങള്‍ വരും. കുഞ്ഞുങ്ങള്‍ക്കു പ്രഥമ ശുശ്രൂഷയാകാം, പക്ഷേ അതു സ്വയം ചികില്‍സയായി മാറുന്നില്ലെന്ന് ഉറപ്പു വരുത്തണം. ഇവ തമ്മിലുള്ള അതിര്‍വരമ്പു കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വളരെ പ്രധാനമാണ്.

കുഞ്ഞുങ്ങളില്‍ ഛര്‍ദി മിക്കപ്പോഴും വയറിളക്കമായി മാറാന്‍ ഇടയുണ്ട്. സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ കുറവു കൊണ്ടു വയറിളക്കം സംഭവിക്കാം. ഒആര്‍എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവ കൊടുക്കാം. ഛര്‍ദിക്കു മാത്രമുള്ള മരുന്നു കൊടുക്കുന്നതു സുരക്ഷിത മായിരിക്കില്ല. കാരണമറിയാതെ ചികില്‍സ

കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അപകടമാണ്. വൈദ്യസഹായം തേടുകയാണു വേണ്ടത്.

കുഞ്ഞുങ്ങള്‍ക്കു ചെവിവേദന ഇടയ്ക്കിടെ വരാറുണ്ട്. പകല്‍ ജലദോഷ മായിരിക്കും. രാത്രി നിര്‍ത്താതെ കരഞ്ഞു കൊണ്ടിരിക്കും. ചെവിവേദന കാരണമായിരിക്കാം. കുഞ്ഞുങ്ങളുടെ ചെവിയില്‍ എണ്ണ ചൂടാക്കി ഒഴിക്കാന്‍ പാടില്ലെന്നു പ്രത്യേകം ഒാര്‍ക്കണം. ചെവിയില്‍ ദ്വാരമുണ്ടെങ്കില്‍ എണ്ണ അതിലേക്കിറങ്ങി അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ട്.

ഗ്യാസ്ട്രബിളാണു കുട്ടികളുടെ മറ്റൊരു പ്രശ്നം. ഗ്യാസ് തട്ടിക്കൊടു ത്തില്ലെങ്കില്‍ കുഞ്ഞു വയറു വേദനിച്ചു കരയും. പാല്‍ കുടിപ്പിച്ച ശേഷം കുഞ്ഞുങ്ങളെ തോളില്‍ കിടത്തി ഗ്യാസ് തട്ടിക്കളയാന്‍ ശ്രദ്ധിക്കണം.

കുട്ടികള്‍ വയറു വേദന വന്നു കരഞ്ഞാലോ മലത്തോടൊപ്പം രക്തം കണ്ടാലോ വയറുകടിയാണെന്നു കരുതി വീട്ടുചികില്‍സ ചെയ്യരുത്. കുടല്‍ കുരുങ്ങുന്ന അവസ്ഥയായിരിക്കാം ഇത്. ഉടന്‍തന്നെ ഡോക്ടറെ സമീപിക്കുകയാണു വേണ്ടത്.

ഒരു മണിക്കൂറില്‍ മൂന്നു തവണയില്‍ കൂടുതല്‍ ഛര്‍ദിക്കുക, തുടര്‍ച്ചയായി വയറിളകുക, മൂത്രത്തിന്റെ അളവു കുറയുക എന്നീ പ്രശ്നങ്ങള്‍ കണ്ടാല്‍ ഊഹിച്ചു ചികില്‍സിക്കാതെ ഡോക്ടറെ സമീപിക്കണം.

പനിയുടെ മരുന്ന്, ഒആര്‍എസ് ലായനി, ഗ്യാസിനുള്ള മരുന്ന്, നേസല്‍ ഡോപ്സ് എന്നിവ കുഞ്ഞുങ്ങളുള്ള വീടുകളില്‍ സൂക്ഷിക്കുന്നതു നല്ലതാണ്. നന്നായി മുലപ്പാല്‍ കുടിച്ചു വളരുന്ന കുഞ്ഞുങ്ങള്‍ക്കു വൈറ്റമിന്‍ സപ്ളിമെന്റുകളുടെ ആവശ്യമില്ല. എന്നാല്‍ തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍ക്കു ഡോക്ടറുടെ നിര്‍ദേശമനുസരിച്ചു വൈറ്റമിന്‍ ഗുളികകള്‍ നല്‍കാം.

കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍...

കുട്ടികളിലുണ്ടാകുന്ന 70-80 ശതമാനം രോഗങ്ങളും തനിയെ മാറുന്നവ യാണ്. അനാവശ്യമായി അവര്‍ക്കു മരുന്ന് നല്‍കരുത്. മരുന്നുകള്‍ കൊണ്ട് പ്രയോജനങ്ങള്‍ പലതുണ്ട്. രോഗ മാറ്റാനും അത് നിയന്ത്രിക്കാനും രോഗ ല ക്ഷണങ്ങള്‍ക്ക് കുറവു വരുത്താനും രോഗത്തിന്റെ കഠിനമായ പ്രയാസങ്ങളില്‍ സാന്ത്വനമേകാനും മരുന്നുകള്‍ വേണം. നമ്മുടെ നാട്ടില്‍ കുഞ്ഞുങ്ങളിലെ മരണനിരക്ക്, പിടിപെടുന്ന രോഗങ്ങള്‍, രോഗങ്ങള്‍ മൂലമുള്ള സങ്കീര്‍ണ പ്രശ്നങ്ങള്‍ എന്നിവ കുറയ്ക്കാനും മരുന്നുകള്‍ കൊണ്ട് കഴി ഞ്ഞിട്ടുണ്ട്. എന്നാല്‍, ആവശ്യ ത്തിലധികം മരുന്നുകള്‍ കുഞ്ഞുങ്ങളില്‍ പ്രയോഗിക്കുന്ന സാഹചര്യങ്ങളും ഉണ്ട്. ആശുപത്രിയധികൃതരുടെ സമ്മര്‍ദം മൂലം കൂടുതല്‍ മരുന്ന് എഴുതിക്കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്ന

ഡോക്ടര്‍മാരും കുറവല്ല.

ഏതൊരസുഖത്തിനും മരുന്ന് കിട്ടിയാലേ പല രക്ഷിതാക്കളും തൃപ്തരാകാറുള്ളൂ. എല്ലാ രോഗങ്ങള്‍ക്കും ഒരു മരുന്നുണ്ട്  എന്നു കുരുതു ന്നവരാണ് ഏറെയും. മരുന്ന് ആവശ്യമില്ലെന്നു പറഞ്ഞു വിട്ടാല്‍, മറ്റു ഡോക്ടര്‍മാരുടെ അടുത്തു പോയി ഇക്കൂട്ടര്‍ മരുന്ന് വാങ്ങിക്കും. ഏറ്റവും അനുയോജ്യമായ മരുന്ന്, ആവശ്യമുള്ള രോഗിക്ക്, ആവശ്യമുള്ള അളവില്‍, അനുയോജ്യമായ സമയത്ത് നല്‍കേണ്ടതാണ്. മറിച്ച് സ്വന്തം ഇഷ്ടപ്രകാരം വാങ്ങിക്കഴിക്കാവുന്നതല്ല. കുട്ടികള്‍ക്ക് അനാവശ്യമായി മരുന്ന് കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം, കുഞ്ഞുങ്ങളില്‍ മരുന്നിന്റെ ദോഷഫലങ്ങള്‍ കൂടുതല്‍ ആയിരിക്കും. വളരുന്ന കലകളെ ദോഷകരമായി ബാധിക്കാം. അതുകൊണ്ട് കുട്ടികളില്‍ രക്ഷിതാക്കള്‍ സ്വയം ചികിത്സ നടത്തരുത്.

തനിയെ മാറും

കുട്ടികളില്‍ ഉണ്ടാകുന്ന 70-80% രോഗ ങ്ങളും തനിയെ മാറുന്നവയാണ്. പ്രകൃതിയുടെ സംരക്ഷണം കുഞ്ഞുങ്ങള്‍ക്കുണ്ട്. മുറിവ് തനിയെ കരിയുന്നതുപോലെ, ജലദോഷം മാറുന്നതുപോലെ രോഗങ്ങളും തനിയെ മാറുന്നു. രക്ഷിതാക്കളും ചില ഡോക്ടര്‍മാരും അതിനുള്ള ക്ഷമ കാണിക്കാറില്ല എന്നതാണു വാസ്തവം. മരുന്നു കൊടുത്താല്‍ തന്നെ 50 ശതമാനം രോഗങ്ങള്‍ക്കും ഒരു മരുന്ന് മതിയാകും. നവജാതശിശുക്കള്‍ക്ക് മുതിര്‍ന്ന കുട്ടികള്‍ക്ക് കൊടുക്കുന്ന എല്ലാ മരുന്നുകളും കൊടുക്കാന്‍ പാടില്ല. ഗര്‍ഭിണികളും പാലൂട്ടുന്നവരും മരുന്നു കഴിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശം തേടേണ്ടതാണ്. കുഞ്ഞിന്റെ ശരീരത്തില്‍ ചൂട് കൂടുമ്പോഴേ പാരസെറ്റമോള്‍ നല്‍കുന്ന രക്ഷിതാക്കളുണ്ട്. യഥാര്‍ഥത്തില്‍ ജലദോഷവും വൈറല്‍ഫീവറും ഉള്ളപ്പോള്‍ മരുന്ന് നല്‍കേണ്ടതില്ല. അത് തനിയെ മാറുന്നവയാണ്. മരുന്ന് കൊടുത്തതുകൊണ്ട് വൈറല്‍ ഫീവര്‍ ഒരു ദിവസം മുമ്പ് കുറയുകയോ അതിന്റെ സങ്കീര്‍ണതകള്‍ ഇല്ലാതാകുകയോ ചെയ്യുന്നില്ല.

ന്യുമോണിയ, മെനിഞ്ചൈറ്റിസ്, ആബ്സിസ് (പരു), ചിലതരം ആര്‍ത്രൈറ്റിസ് തുടങ്ങിയവ മരുന്ന് വേണ്ട രോഗങ്ങളില്‍ പെടുന്നു. ആന്റിബയോട്ടിക്കുകള്‍ കുട്ടികള്‍ക്ക് ദോഷം ചെയ്യാം. മരുന്നുകൊണ്ടുള്ള ദോഷവും അസുഖം കൊണ്ടുള്ള ദോഷവും താരതമ്യപ്പെടുത്തുമ്പോള്‍, മരുന്നുകൊണ്ടുള്ള ദോഷം നിസാരമായ സന്ദര്‍ഭങ്ങളില്‍ ആന്റിബയോട്ടിക് കൊടുക്കുന്നു. സാധാരണയായി ന്യുമോണിയ, ചെവിവേദന, ചര്‍മത്തിലെ അണുബാധകള്‍, മെനിഞ്ചൈറ്റിസ് പോലുള്ള മാരകമായ രോഗങ്ങള്‍ തുടങ്ങിയവ പിടിപെടുമ്പോള്‍ കുട്ടികള്‍ക്ക് ആന്റിബയോട്ടിക് കൊടുക്കാറുണ്ട്. വൈറല്‍ പനിക്കും വയറിളക്കത്തിനും ആന്റിബയോട്ടിക് ആവശ്യമില്ലെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ വേണ്ടി വരാറുണ്ട്. വില കൂടിയ മരുന്നുകള്‍ക്കെല്ലാം ഗുണവും കൂടുതലുണ്ട് എന്ന തെറ്റിദ്ധാരണയും വേണ്ട. വില കുറഞ്ഞതും പണ്ടുമുതല്‍ക്കേ ഉള്ളതുമായ പല മരുന്നുകളും ആന്റിബയോട്ടിക്കുകളും ഗുണപ്രദം തന്നെയാണ്.

പനി

രക്ഷിതാക്കള്‍ കുട്ടികളില്‍ ഏറ്റവും അധികം സ്വയം ചികിത്സ നടത്താറുള്ളത് പനിക്കാണ്. വാസ്തവത്തില്‍ 102 ഡി•ിയിലധികം പനിയുള്ളപ്പോഴേ മരുന്ന് നല്‍കേണ്ടതുള്ളു. ചൂടുണ്ടെന്നു മനസിലാകുമ്പോഴേ മരുന്നു കൊടുക്കുന്നതിനു പകരം, പനിയുടെ കാരണം കണ്ടെത്തി ചികിത്സിക്കുന്നതാണ് ശാസ്ത്രീയം. മരുന്ന് കൊടുത്ത് കുഞ്ഞിന്റെ പനികുറച്ച് സംതൃപ്തിയടയാതെ, പനി കുറയുന്നില്ലെന്നു കണ്ടാല്‍ ഡോക്ടറെ കാണിക്കുക. എല്ലാ പനികളും മരുന്നു കൊടുത്ത് കുറയ്ക്കേണ്ടതില്ല. കാരണം, ശരീരത്തില്‍ വൈറസുകളോ ബാക്ടീരിയകളോ ആക്രമിക്കുമ്പോള്‍, അതിനെതിരേയുള്ള ശരീരത്തിന്റെ തന്നെ ഒരു പ്രതിരോധസംവിധാനമാണ് പനി. ആ പനി നമ്മള്‍ മരുന്നു കൊടുത്തു കുറയ്ക്കുമ്പോള്‍, അണുക്കള്‍ നശിക്കാന്‍ കാലതാമസമെടുക്കുന്നു. പനി അല്‍പം കൂടിയതുകൊണ്ട് കുഞ്ഞ് മരിക്കുകയോ തലച്ചോറിന് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുകയില്ലെന്ന് മനസിലാക്കണം.

102 ഡി•ിയില്‍ താഴെയുള്ള പനിക്ക് വിശ്രമമാണ് ആവശ്യം. സാധാരണയായി 3-7 ദിവസത്തിനുള്ളില്‍ പനി മാറും. കുട്ടികള്‍ക്കുണ്ടാകുന്ന പനികളില്‍ 80%വും വൈറല്‍പ്പനികളാണ്. അതിന് ആന്റിബയോട്ടിക്കുകളുടെ ആവശ്യമില്ല. പനിമരുന്നുകളില്‍ ഏറ്റവും സുരക്ഷിതം പാരസെറ്റമോള്‍ തന്നെ. പനിയുള്ളപ്പോള്‍ ദിവസത്തില്‍ നാലും അഞ്ചും തവണ മരുന്ന് കൊടുക്കേണ്ടതില്ല. ഒന്നോ രണ്ടോ തവണ കൊടുത്താല്‍ മതി. പനി കുറയ്ക്കാനായി, മുറിയില്‍ ഫാനിട്ട് കുട്ടിയെ പുതപ്പ് പുതപ്പിക്കാതെ കിടത്തണം. വെള്ളത്തില്‍ മുക്കിയ തുണികൊണ്ട് തുടയ്ക്കേണ്ടതില്ല. പനി കൂടിയാല്‍ സന്നി വരുമെന്നു പേടിച്ചും പനി കുറയ്ക്കേണ്ട കാര്യമില്ല. കാരണം, സന്നി വരാനാണെങ്കില്‍ പനി ഉണ്ടായ ആദ്യമണിക്കൂറില്‍ത്തന്നെ വന്നിരിക്കും.

വിര

ആറുമാസത്തില്‍ ഒരിക്കല്‍, വിരയുടെ മരുന്ന് വാങ്ങികുട്ടികള്‍ക്ക് കൊടുക്കുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കുക. ഇന്നത്തേതിലും വൃത്തി കുറഞ്ഞ സാഹചര്യങ്ങളില്‍ വളര്‍ന്ന പണ്ടത്തെ കുട്ടികള്‍ക്ക് ഈ ചികിത്സ ആവശ്യമായിരുന്നു. ഇന്നത്തെ ബഹുഭൂരി പക്ഷം കുട്ടികള്‍ക്കും ഇങ്ങനെ മരുന്നു നല്‍കേണ്ടതില്ല. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളിലും കായല്‍പ്രദേശങ്ങളിലും കക്കൂസുകള്‍ കവിഞ്ഞൊഴുകുന്ന ഇടങ്ങളിലും വളരുന്ന കുട്ടികളിലേ സാധാരണ വിരശല്യം കാണാറുള്ളു. ഇത്തരക്കാര്‍ക്കും വിരയുടേതായ ലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ക്കും മതി വിരയുടെ മരുന്ന്.

ആസ്ത്മ
ആസ്ത്മയുള്ള കുട്ടികള്‍ക്ക് ആന്റിബയോട്ടിക് കഴിച്ചതുകൊണ്ട് വലിയ പ്രയോജനം കിട്ടുന്നില്ല എന്നു മനസിലാക്കുക. ഇന്‍ഹേലര്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് കൂടുതല്‍ നല്ലത്. ആസ്ത്മ അലര്‍ജി മൂലമുണ്ടാകുന്ന ഒരസുഖ മാണ്. ഇടയ്ക്കിടെ മാത്രം ഈ അസുഖം വരുന്ന കുട്ടികള്‍ സ്ഥിരമായി മരുന്നു കഴിക്കേണ്ടതില്ല. ഇവര്‍ അസുഖത്തിന്റെ സമയത്ത് മാത്രം മരുന്ന് കഴിച്ചാല്‍ മതി.
ചുമ
കഫ് സിറപ്പുകള്‍ കാര്യമായി ഗുണം ചെയ്യുന്നില്ല. രാത്രിയില്‍ ഉറങ്ങാന്‍ കഴിയാത്ത വിധം ചുമയുള്ള കുട്ടികളെ, ഡോക്ടറെ കാണിച്ച് പരിശോധിപ്പിച്ച്, ചുമയുടെ കാരണത്തിന് മരുന്ന് കഴിപ്പിക്കണം. ന്യൂമോണിയയോ ആസ്ത്മയോ ഉണ്ടോ എന്ന് മനസിലാക്കേണ്ടതാണ്. കുട്ടിയെ ആവി കൊള്ളിപ്പിക്കുകയും ധാരാളം വെള്ളം കുടിപ്പിക്കുകയും ചെയ്യുന്നത് കഫം ഇളകിപ്പോകാനും ചുമ കുറയാനും സഹായിക്കും. തിളപ്പിക്കുന്ന വെള്ളത്തില്‍ വേണമെങ്കില്‍ തുളസിയില ഇടാം.
ജലദോഷം
ജലദോഷത്തിന് പാരസെറ്റമോളോ ആന്റിബയോട്ടിക്കുകളോ മൂക്കിലൊ ഴിക്കുന്ന തുള്ളിമരുന്നുകളോ പ്രയോജനകരമല്ല. തുള്ളിമരുന്നുകളുടെ ഫലം നാലു മണിക്കൂര്‍ നേരം മാത്രമാണ്. അത്രയും നേരം മൂക്കൊലിപ്പ് ഉണ്ടാകില്ലെന്നു മാത്രം. അതു കഴിയുമ്പോള്‍ ആദ്യത്തേതിലും അധിക മായി ജലദോഷം കടുക്കും.
വയറിളക്കം
ഇടയ്ക്കിടെ ഒ. ആര്‍. എസ്. ലായനി കുടിപ്പിക്കുന്നതാണ് വയറിളക്കത്തിന് ഏറ്റവും നല്ല ചികിത്സ. വൈറസ് മൂലമുണ്ടാകുന്ന രോഗമാണിത്. ഉപ്പും ഒരു നുള്ള് പഞ്ചസാരയും ചേര്‍ത്ത കഞ്ഞിവെള്ളമോ, കരിക്കിന്‍വെള്ളമോ കൊടുക്കാം. വയറിളകുമ്പോള്‍ കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന ധാതുലവണങ്ങള്‍ തിരികെ നല്‍കാനാണ് ഒ. ആര്‍ എസ്. ലായനി കുടിപ്പിക്കുന്നത്. നഷ്ടപ്പെടുന്ന ജലാംശത്തിന്റെ അളവ് ക്രമീകരിക്കാനും, അതുവഴി ഡീഹൈഡ്രേഷന്‍ ഉണ്ടാകാനുള്ള സാധ്യത തടയാനും സാധിക്കുന്നു. എന്നാല്‍ മലത്തില്‍ രക്തവും കഫവും കണ്ടാല്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കണം.
നവജാതശിശുക്കളില്‍
നവജാത ശിശുക്കളില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ക്ക് ഒരു ചികിത്സയും ആവശ്യമില്ല. മൂക്കടപ്പ്, കുറുകുറുപ്പ്, ശരീരത്തിലുണ്ടാകു ന്ന ചുവന്ന തടിപ്പുകള്‍, കൂടെക്കൂടെ മഞ്ഞനിറത്തില്‍ മലം പോകുന്നത്. രണ്ടാഴ്ച കഴിഞ്ഞ കുഞ്ഞുങ്ങളില്‍ 2-3 ദിവസം മലം പോകാതിരിക്കുന്നത് എന്നിവയൊക്കെ ഇക്കൂട്ടത്തില്‍ പെടുന്ന അസുഖങ്ങളാണ്. കൊച്ചു കുഞ്ഞുങ്ങളില്‍ ശ്വാസകോശം തീരെ ഇടുങ്ങിയതായതിനാല്‍ ആദ്യമാസങ്ങളില്‍ കുറുകുറുപ്പ് കേള്‍ക്കാം. അതിനു മരുന്നു വേണ്ട. അതുപോലെ നവജാതശിശുവിന് പനി വന്നാല്‍ ഡോക്ടറെ കാണിക്കാതെ പാരസെറ്റമോള്‍ കൊടുക്കരുത്.
രോഗ കുറയ്ക്കാന്‍
മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്കാണ് കുപ്പിപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളേക്കാള്‍ രോഗ പ്രതിരോധശേഷി കൂടുതല്‍. കുപ്പിപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അസുഖം വരാന്‍ സാധ്യത കൂടുതലാണ്. രണ്ടു വയസു വരെ, കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കണം. ഇക്കാലത്ത് മറ്റു പാലുകള്‍ കൊടുക്കാതിരിക്കുന്നതാണ് നല്ലത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കുഞ്ഞുങ്ങളെ രാവിലെയും വൈകുന്നേരവും കുളിപ്പിക്കണം.
ഡോ. കുര്യന്‍ തോമസ്, ഡയറക്ടര്‍ ആന്റ് പ്രൊഫസര്‍ ഓഫ് പീഡിയാട്രിക്സ്, വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, പുഷ്പ•ിരി മെഡിക്കല്‍ കോളജ്, തിരുവല്ല

വയറുവേദന കുട്ടികളില്‍...

കുഞ്ഞിനു വയറുവേദനയാണോ? ഇക്കാര്യത്തില്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. കുഞ്ഞുങ്ങളെ ഏറ്റവും കൂടുതല്‍ അലട്ടുന്ന ആരോഗ്യപ്രശ് നങ്ങളിലൊന്നാണു വയറു വേദന. നവജാതശിശുക്കളില്‍ മുതല്‍ മുതിര്‍ന്ന കുട്ടികളില്‍ വരെ വയറുവേദന വളരെ സാധാരണമാണ്. പലപ്പോഴും ഇതിനു കാരണമെന്താണ്, എന്തു ചെയ്യും എന്നറിയാതെ അമ്മമാര്‍ വിഷമത്തിലാവും. കുട്ടികളുടെ വയറുവേദനയെക്കുറിച്ച് അമ്മമാരുടെ സംശയങ്ങള്‍ ആദ്യം പരിഹരിച്ചാല്‍ 'ഈ വില്ലനെ കൈകാര്യം ചെയ്യാന്‍ എളുപ്പമായി.
. നവജാതശിശുക്കളില്‍ വയറുവേദന ഏറെ സാധാരണമാണല്ലോ. എന്താണിതിനു കാരണം?
നവജാതശിശുക്കളിലെ വയറുവേദന 'ഇന്‍ഫന്റൈല്‍ കോളിക് എന്നറിയപ്പെടുന്നു. ജനിക്കുമ്പോള്‍ മുതല്‍ നാലു മാസം വരെ പ്രായമുള്ള കുട്ടികളിലാണ് ഈ വയറുവേദന കാണാറുള്ളത്. കുടലിന്റെ ചലനശേ ഷിയുടെ കുഴപ്പം കൊണ്ടാണിതുണ്ടാകുന്നത്. 20% കുട്ടികള്‍ക്ക് ഈ പ്രശ്നമുണ്ട്. ചിലര്‍ക്കു നേരിയ തോതിലായിരിക്കും. ചില കുഞ്ഞുങ്ങളില്‍ വളരെ കഠിനമാകാറുമുണ്ട്. സാധാരണ 4- 5 മാസം പ്രായമാകുമ്പോഴേക്കും ഈ വേദന തനിയെ ശമിക്കും.
. കൊച്ചുകുഞ്ഞുങ്ങളില്‍ കരച്ചിലിന്റെ രീതികൊണ്ടു വയറുവേദനയുടെ •ൌരവം തിരിച്ചറിയാന്‍ പറ്റുമോ?
കൊച്ചുകുഞ്ഞുങ്ങളില്‍ കരച്ചിലിന്റെ രീതികൊണ്ടു വേദനയുടെ •ൌരവം കുറെയൊക്കെ മനസിലാക്കാന്‍ സാധിക്കും. 'ഇന്‍ഫന്റൈല്‍ കോളിക് ഉള്ള കുട്ടികളില്‍ സാധരണയില്‍ കൂടുതല്‍ കരച്ചില്‍ കാണാം. അവരെ ആശ്വസിപ്പിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. മിക്കവാറും രാത്രിയും പകലും അമ്മ കുഞ്ഞിനെ എടുത്തുകൊണ്ടു നടക്കേണ്ടി വരും. അമ്മയുടെ കയ്യിലിരുന്നു മാത്രമേ ഉറങ്ങൂ. കിടത്തിയാലുടനെ കരഞ്ഞുണരും. കാലു രണ്ടും മടക്കി വയറിലേക്ക് അടുപ്പിച്ചു ശക്തിയായി കരഞ്ഞെന്നിരിക്കും. ചില കുട്ടികള്‍ ഈ വയറുവേദനയ്ക്കുള്ള തുള്ളി മരുന്ന് കൊടുക്കാതെ കരച്ചില്‍ നിര്‍ത്തിയില്ലെന്നും വരാം. ഇങ്ങനെ വന്നാല്‍ കുഞ്ഞിനെ ശിശുരോഗ വിദ•്ധനെ കാണിച്ചു മറ്റു രോഗമൊന്നുമില്ലെന്ന് ഉറപ്പു വരുത്തണം.
. ഇന്‍ഫന്റൈല്‍ കോളിക് ഉള്ള നവജാതശിശുവിനെ എങ്ങനെ പരിചരിക്കണം?
ഇതുള്ള കുട്ടികള്‍ക്ക് ആദ്യത്തെ 5- 6 മാസത്തേയ്ക്കു മുലപ്പാല്‍ മാത്രം കൊടുക്കുന്നതാണുത്തമം. പാലു കുടിക്കുമ്പോള്‍ ആമാശയത്തില്‍ കയറിക്കൂടുന്ന •്യാസ് പുറത്തുപോയില്ലെങ്കില്‍ വയറുവേദന കൂടുതലാകും. പാലു കൊടുക്കുന്നതിനിടയ്ക്കും പാല്‍ കൊടുത്തുകഴിഞ്ഞു തോളത്തിട്ടും കുഞ്ഞിന്റെ പുറത്തു തട്ടി •്യാസ് കളയണം. കുഞ്ഞിനെ പാലൂട്ടിക്കഴിഞ്ഞ് അമ്മ തോളത്തിട്ട്, കുഞ്ഞിന്റെ വയറ് അമ്മയുടെ നെഞ്ചോടു ചേര്‍ന്നമരും വിധം കിടത്തി ഉറക്കുക. ഉറങ്ങിക്കഴിയുമ്പോള്‍ ചരിച്ചു കിടത്തുക. കുഞ്ഞിന്റെ കരച്ചില്‍ അതീവ •ൌരവമുള്ളതാണെങ്കില്‍ ഡോക്ടറെ കാണിച്ചു മരുന്നു കൊടുക്കണം.
. എന്താണ് ഇന്റസ്റ്റൈനല്‍ കോളിക്?
കുടലിന്റെ ചലനശേഷിയില്‍ വ്യതിയാനം വരുന്നതുകൊണ്ടുള്ള വേദനയാണ് ഇന്റസ്റ്റൈനല്‍ കോളിക്. പല കാരണ ങ്ങള്‍ കൊണ്ട് ഈ അവസ്ഥ ഉണ്ടാകാം. കാരണമെന്താണെന്നു തിരിച്ചറിയണമെങ്കില്‍ ഡോക്ടറോടു കാര്യവിവര ങ്ങള്‍ വിശദമായി പറഞ്ഞു പരിശോധിപ്പിക്കണം.
. നവജാതപ്രായം കഴിഞ്ഞു കുട്ടികളില്‍ സാധാരണ ഉണ്ടാകുന്ന വയറുവേദന ഏതു തരത്തിലാണ്? ഇതൊഴിവാക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?
നവജാതപ്രായം കഴിഞ്ഞ് അല്‍പം കൂടി പ്രായമുള്ള കുട്ടികളില്‍ (2- 10 വയസ്) ചിലപ്പോള്‍ ഇടയ്ക്കിടെ വയറുവേദന ഉണ്ടാകാറുണ്ട്. 'റീകറ ന്റ് അബ്ഡോമിനല്‍ പെയ്ന്‍ ഓഫ് ചൈല്‍ഡ് ഹുഡ് എന്നാണിതറിയ പ്പെടുന്നത്. ഇതും ചെറുകുടലിന്റെ ചലനശേഷിയുടെ ഒരുതരം വൈക ല്യമാണ്. നാരുള്ള ഭക്ഷണം കഴിക്കുന്ന രീതി കുറവുള്ള കുട്ടി കളിലാ ണ് ഈ വയറുവേദന കൂടുതലായി കാണുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ക്കുള്ള ചികിത്സയില്‍ നാരു ഭക്ഷണം പ്രധാനമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം കൊടുക്കുക. വയറുവേദന പതിവായി വരുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണിച്ചു •ുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെ ന്നുറപ്പു വരുത്തണം. വേദന കഠിനമാണെങ്കില്‍ പാരസിറ്റ മോള്‍ തുള്ളി മരുന്ന് കൊടുക്കാം. ധാരാളം വെള്ളം കുടിക്കാന്‍ കൊടുക്കണം. കുഞ്ഞി നെ മലര്‍ത്തിക്കിടത്തി വയറു തിരുമ്മിക്കൊടുക്കുന്നത് ആശ്വാസം പകരും. അല്ലെങ്കില്‍ കമിഴ്ത്തിക്കിടത്തുക.
കുഞ്ഞിന്റേതു •ൌരവുള്ള വയറുവേദനയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം?
വയറുവേദനയുടെ കൂടെ മറ്റു ലക്ഷണങ്ങള്‍ - വയറിളക്കം, മലത്തില്‍ രക്തമയം, പനി, നിര്‍ത്താതെയുള്ള കരച്ചില്‍ തുടങ്ങിയവ - ഉണ്ടെങ്കി ല്‍ ഇതു വെറും ഇന്‍ഫന്റൈല്‍ കോളിക് ആയിരിക്കുകയില്ല. ഉടനെ തന്നെ ഡോക്ടറെ കണ്ടു ടെസ്റ്റുകള്‍ നടത്തണം. ദഹനക്കേട്, •്യാസ് ഇവ മൂലമാണെങ്കില്‍ വയറുവേദന മാത്രമേ ലക്ഷണമായി കാണൂ. ചെറിയ വേദനയായിരിക്കും ഇത്. ഇതല്ലാതെ വയറുവേദന മറ്റു പല കാരണങ്ങള്‍ കൊണ്ടും വരാം.
അണുബാധ ഒരു പ്രധാനകാരണമാണ്. വേദനയുടെ കൂടെ ഛര്‍ദ്ദിയോ വയറിളക്കമോ പനിയോ കണ്ടെന്നിരി ക്കും. കുടലില്‍ പെട്ടെന്നു തടസമുണ്ടാകുന്ന അവസ്ഥ കുട്ടികളില്‍ കാണാറുണ്ട്. കുടല്‍ പിരിഞ്ഞു കെട്ടുകയോ ഒരു ഭാഗ ഒരു ഭാഗ ത്തിനകത്തേയ്ക്കു കയറിപ്പോകുക യോ ആണ് ഇതിനു കാരണങ്ങള്‍. ഇടവിട്ടിടവിട്ട് വേദന വന്നു കുട്ടികള്‍ മണിക്കൂറുകളോളം നിര്‍ത്താതെ കരയുകയും തളര്‍ച്ച ഉണ്ടാകുകയും ചെയ്യും. ചിലപ്പോള്‍ ഛര്‍ദ്ദിയും വയറിളക്കവും കാണും. ഈ അവസ്ഥ •ുരുതരമാണ്. ഉടനെ വിദ•്ധ ചികിത്സ തേടണം.
. വയറുവേദനയ്ക്കൊപ്പം മലബന്ധമുള്ള കുട്ടികളുടെ ആഹാര രീതിയില്‍ എങ്ങനെ ശ്രദ്ധിക്കണം?
ചില കുട്ടികള്‍ക്കു വയറുവേദനയുടെ കാരണം മലബന്ധമായിരിക്കും. നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം കൊടുക്കുകയാണു പ്രതിവിധി. പഴങ്ങള്‍, പച്ചക്കറികള്‍, ഓട്സ് ഇവയിലൊക്കെ ധാരാളം നാരുകളുണ്ട്. കടുത്ത മലബന്ധമുണ്ടെങ്കില്‍ ഡോക്ടറെ കാണിച്ചു മരുന്നു കൊടുക്കണം. ധാരാളം വെള്ളം കുടിക്കാന്‍ കൊടുക്കണം. പഴങ്ങള്‍ ജ്യൂസാക്കാതെ കൊടുക്കുക. ജ്യൂസടിച്ചാല്‍ അരിക്കാതെ കൊടുക്കണം. ബേക്കറി പലഹാരങ്ങള്‍ ഒഴിവാക്കുക.
. സാധാരണ വയറുവേദന മാറാന്‍ വീട്ടില്‍ തന്നെ മരുന്നു കൊടുക്കുന്നത് (കാര്‍മിസൈഡ് പോലുള്ളവ) ദോഷകരമാ ണോ?
വയറുവേദനയ്ക്കു കാര്‍മിസൈഡ് പോലുള്ള മരുന്നു പരീക്ഷിക്കുന്നതില്‍ തെറ്റില്ല. •്യാസ് പുറത്തു പോകാന്‍ ഇതു സഹായിക്കും. കരച്ചില്‍ നിര്‍ത്തി ഉറങ്ങട്ടേയെന്നു കരുതി ഉറക്കവും മയക്കവും ഉണ്ടാകുന്ന മരുന്നുകള്‍ (സെഡേറ്റീ വുകള്‍) വയറുവേദനയുള്ള കുട്ടികള്‍ക്കു കൊടുക്കുന്നത് നന്നല്ല.
. പാല്‍ കുടിക്കുമ്പോള്‍ ചില കുട്ടികള്‍ക്കു വയറുവേദന വരുന്നു. എന്താണു കാരണം? കുട്ടികള്‍ക്കു പാല്‍ തീരെ കൊടുക്കാ തിരിക്കണോ?
40% ഏഷ്യന്‍ ജനതയ്ക്കു പാല്‍ ദഹിക്കാനുള്ള ശക്തി കുറവുണ്ട്. (ലാക്ടോസ് ഇന്‍ടോളറന്‍സ്). പാല്‍ ദഹിപ്പിക്കാ നുള്ള ശക്തി 60-80% മാത്രമേ ഇവരില്‍ കാണുകയുള്ളൂ. പാലിലും പാല്‍ ഉല്‍പ്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന ഒരു അന്നജമാണ് ലാക്ടോസ്. 20% ആളുകളില്‍ കൂടിയ അളവില്‍ ലാക്ടോസ് ഇന്‍ടോളറന്‍സ് കാണുന്നു. ഇതുള്ള കുട്ടി കള്‍ക്കു പാല്‍ കുടിച്ചാലും പാല്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചാലും വയറുവേദനയോ വയറിളക്കമോ വരാറുണ്ട്. എപ്പോഴും അങ്ങനെ വരുന്നുണ്ടെങ്കില്‍ ലാക്ടോസ് അടങ്ങിയ ഭക്ഷണം (പാലും പാലുല്‍ പന്നങ്ങളും ) ഒഴിവാക്കുകയാണു പ്രതിവിധി.
. ഏതൊക്കെ ആഹാരങ്ങളാണു വയറുവേദന വരാതിരിക്കാന്‍ ഒഴിവാക്കേണ്ടത്?
സാധാരണ ഭക്ഷണം മിതമായ അളവില്‍ കഴിച്ചാല്‍ വയറുവേദന ഉണ്ടാകേണ്ട കാര്യമില്ല. ചീത്തയായ ഭക്ഷണം, അണുബാധ ഉള്ള ഭക്ഷണം, അമിതമായ അളവില്‍ ഒരു ഭക്ഷണം തന്നെ കഴിക്കുക ഇതൊക്കെ വയറുവേദനയ്ക്കു കാരണമാകാം.
. വിരശല്യം മൂലം കുഞ്ഞുങ്ങള്‍ക്കു വയറുവേദന വരുമോ?
വിരശല്യം ഒരു പ്രത്യേകതരം അണുബാധയാണ്. ഏതു തരം വിരയാണു കുട്ടിക്കു ബാധിച്ചിരിക്കുന്നത് എന്നനുസരിച്ചായിരിക്കും രോഗ ലക്ഷണങ്ങള്‍. റൌണ്ട്വേം, ടേപ്പ്വേം തുടങ്ങിയ വലിയ വിരകള്‍ ബാധിച്ച കുട്ടികള്‍ക്കു വയറു വേദന ഉണ്ടാകാറുണ്ട്. സാധാരണ കൃമിശല്യം മാത്രമാണെങ്കില്‍ വയറുവേദന ഉണ്ടാകാറില്ല. വിരശല്യം അകറ്റാനുള്ള മരുന്നു മൂന്നു മാസം കൂടുമ്പോള്‍ കുട്ടികള്‍ക്കു കൊടുക്കണം.
. കുട്ടികളില്‍ അപ്പന്‍ഡിസൈറ്റിസിന്റെ ലക്ഷണമായ വയറു വേദന എങ്ങനെ തിരിച്ചറിയാം? ആഹാരരീതിക്ക് ഈ രോഗവുമായി ബന്ധമുണ്ടോ?
കുട്ടികളില്‍ അപ്പന്‍ഡിസൈറ്റിസ് മൂലമുണ്ടാകുന്ന വയറുവേദന സാധാരണയായി വയറിന്റെ വലതുഭാഗത്തു താഴെയായി ആയിരിക്കും. അസുഖം കൂടുതലായാല്‍ വയറു മുഴുവന്‍ വേദന കാണും. ഇതു സാധാരണയായി അണുബാധയുടെ ഫലമായാണു വരുന്നത്. ആഹാരരീതിയുമായി നേരിട്ടു ബന്ധമില്ല.
വിവരങ്ങള്‍ക്കു കടപ്പാട്:
ഡോ. ആലീസ് ചെറിയാന്‍, പീഡിയാട്രീഷ്യന്‍, ലേക്ഷോര്‍ ആശുപത്രി, കൊച്ചി.

കുഞ്ഞിന്‍െറ ചര്‍മ്മം സൂക്ഷിക്കാം...

ചിലപ്പോള്‍ ഒരു ചെറിയ നിറവവ്യത്യാസമേ ഉണ്ടാവൂ കുഞ്ഞിന്‍െറ ചര്‍മ്മത്തില്‍. അല്ലെങ്കില്‍ കുറച്ചു കുരുക്കളോ കുമിളകളോ. ഇത്ര യല്ലേയുള്ളു എന്നു കരുതി അമ്മ അതവഗണിക്കുകയും ചെയ്യും. അതോടെയാണു പ്രശ്നങ്ങള്‍ തുടങ്ങുക..വളരെ വേഗത്തില്‍ ചര്‍മരോഗ കുഞ്ഞുശരീരം മുഴുവന്‍ പടര്‍ന്നുകയറും. കൂടുതലായാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കാലതാമസം നേരിടും. ഇതൊഴിവാക്കാന്‍ ചര്‍മ്മരോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോഴേ ചികിത്സ തുടങ്ങുകയാണ് വേണ്ടത്. പൂര്‍ണമായും ഭേദമാകുന്നതുവരെ പ്രത്യേക ശ്രദ്ധ നല്‍കുകയും വേണം വേനലില്‍ പ്രത്യേകിച്ചും.
ചൂടുകുരു
ചൂടുകാലത്താണു വിയര്‍പ്പുകുരുക്കള്‍ വരുന്നതെങ്കിലും കുട്ടികളില്‍ ഏതു കാലാവസ്ഥയിലും ഇതു കാണാറുണ്ട്. ശരീരത്തിലെ എണ്ണമയം മുഴുവനായും മാറാതെ പ്ളാസ്റ്റിക്, റബര്‍ ഷീറ്റുകളില്‍ കിടത്തുന്നതാണു കാരണം.
ചെയ്യേണ്ട കാര്യങ്ങള്‍
പ്ളാസ്റ്റിക്, റബര്‍ ഷീറ്റുകളില്‍ കുഞ്ഞുങ്ങളെകിടത്തുമ്പോള്‍ ഒരു തുണി വിരിച്ച ശേഷം മാത്രം കിടത്തുക. കുട്ടികള്‍ക്കുള്ള ചൂടുകുരു പൌഡറുകള്‍ വാങ്ങി ഉപയോഗിക്കാംവൈറ്റമിന്‍ സി ധാരാളമടങ്ങിയ പഴങ്ങളോ പഴച്ചാറോ കുഞ്ഞിനു നല്‍കുന്നതു പ്രതിരോധശക്തി കൂട്ടും.
വരണ്ട ചര്‍മ്മം
ചില കുട്ടികള്‍ക്കു ജന്മനാതന്നെ വരണ്ട ചര്‍മമാവും ഉണ്ടാകുക. കൈകാലുകളില്‍ മൊരിപോലെ കാണപ്പെടുക, ചര്‍മ്മം വിണ്ടുകീറുക,ഇതെല്ലാം വരണ്ട ചര്‍മ്മത്തിന്‍െറ ലക്ഷണമാണ്. വരണ്ട ചര്‍മ്മമുള്ള കുട്ടികളില്‍ ചര്‍മത്തിലെ അണുബാധയ് ക്കു മറ്റുള്ളവരെക്കാള്‍ സാധ്യത കൂടും. വിണ്ടുകീറിയ തൊലിയിലൂടെ രോ•ാണുക്കള്‍ പെട്ടെന്ന് ഉള്ളിലേക്കു കയറുന്നതു മൂലമാണ് ഇത്.
ചെയ്യേണ്ട കാര്യങ്ങള്‍
കുഞ്ഞിനു വരണ്ട ചര്‍മമാണെങ്കില്‍ കുളിപ്പിച്ചശേഷം ദിവസവും മൊയ്സ്ച്റൈ സര്‍ പുരട്ടാം.സോപ്പിന്‍െറ ഉപയോഗ ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ അതു•ുണം ചെയ്യും.
അലര്‍ജി
കുഞ്ഞിന്‍െറ കവിളുകള്‍ ചുവക്കുന്നതു കണ്ടാല്‍ സൌന്ദര്യം കൂടുകയാണെല്ലോ എന്നു കരുതി വെറുതെയിരിക്കേണ്ട.ചിലപ്പോള്‍ അലര്‍ജിയാവാം ഇതിനു കാരണം. മുഖത്തും കവിളുകളിലുമായിരിക്കും അലര്‍ജി ലക്ഷണം ആദ്യം കാണുക.പാരമ്പര്യമായി അലര്‍ജിരോഗ ഉണ്ടാവാം. ചില പ്രത്യേക ഭക്ഷണപദാര്‍ത്ഥങ്ങള്‍,വീട്ടിനുള്ളിലെ പൊടി ഇവയെല്ലാം അലര്‍ജിക്കു കാരണമാകാം.കമഴ്ന്നു വീണു തുടങ്ങുന്ന കുഞ്ഞുങ്ങളില്‍ കൈമുട്ട്,കാല്‍മുട്ട്, ഇവ സ്പര്‍ ശിക്കുന്നിടത്ത് അലര്‍ജിയുണ്ടാവാറുണ്ട്. പ്ളാസ്റ്റിക് അലര്‍ജിയുള്ള കുട്ടികളില്‍ പ്ളാസ്റ്റിക് പോട്ടിയിലിരിക്കുമ്പോള്‍ പോട്ടി സ്പര്‍ശിക്കുന്ന ഭാഗത്തു നിറമാറ്റവും ചൊറിച്ചിലും ഉണ്ടാവാം.
ചെയ്യേണ്ട കാര്യങ്ങള്‍
അലര്‍ജിയുടെ ശരിയായകാരണം കണ്ടുപിടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അമ്മയ്ക്കു നിരീക്ഷണത്തിലൂടെ ഇതു കണ്ടുപിടിക്കാന്‍ കഴിയും. അഞ്ചാം മാസത്തില്‍ അല്ലെങ്കില്‍ കുഞ്ഞിനു കട്ടിയാഹാരം കൊടുക്കാന്‍ തുടങ്ങുമ്പോഴാണ് അലര്‍ജി പ്രത്യക്ഷപ്പെടുന്നതെങ്കില്‍ ഏതു ഭക്ഷണമാണു കാരണമെന്നു കണ്ടുപിടിച്ച് ഒഴിവാക്കാം.പാല്‍,മുട്ട,ചില പഴങ്ങള്‍ ഇവയെല്ലാം ചിലകുട്ടികളില്‍ അലര്‍ജിക്കു കാരണമായി മാറാറുണ്ട്.കാര്‍പെറ്റുകള്‍,വീട്ടിനുള്ളിലെ പൊടി പടലങ്ങള്‍,ചില ഉടുപ്പുകള്‍,റെഡിമെയ്ഡ് നാപ്കിനുകള്‍ ഇവയെല്ലാം അലര്‍ജിക്കുകാരണമായി മാറാറുണ്ട്. ശരീരത്തിലെ ചൊറിച്ചിലും തടിപ്പും കൂടുതലായി കാണുന്നെങ്കില്‍ ഒരു ചര്‍മരോഗ വിദ•്ധനെ കാണിച്ച് ആന്‍റി അലര്‍ജിക് മരുന്നുകള്‍ നല്‍കാം.
കരപ്പന്‍
ബാക്ടീരിയല്‍ അണുബാധയും ഫംഗല്‍ അണുബാധയും.വൈറല്‍ അണുബാധയും കുഞ്ഞുങ്ങളുടെ ചര്‍മത്തെ ബാധിക്കാറുണ്ട്. ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയില്‍ പ്രധാനം കരപ്പന്‍ ആണ്.ചുണ്ടിന്‍െറയും മൂക്കിന്‍െറയും വായുടെയും അഗഭാഗങ്ങളില്‍ ചുവന്നു തൊലിഅടര്‍ന്നുപോകുന്നതാണു തുടക്കം. പിന്നീട് ശരീരത്തിന്‍െറ മറ്റു ഭാഗ ങ്ങളിലേക്കും വ്യാപിക്കും. ചുവപ്പു നിറമുള്ള തടിപ്പുകളോ കുമിളകളോ ഉണ്ടാകും അസഹ്യമായ ചൊറിച്ചിലും അനുഭപ്പെടാം.ശരിയായ ചികിത്സ തേടിയില്ലെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ചര്‍മത്തിനടിയിലൂടെ ബാക്ടീരിയ പെരുകി ശരീരം മുഴുവന്‍ വ്യാപിക്കും.സമയത്തു ചികിത്സ തേടിയില്ലെങ്കില്‍ ഈ രോഗ കൂടുതല്‍ •ുരുതരാവസ്ഥയിലേ ക്കു നീങ്ങാം അണുക്കള്‍ പുറംതള്ളുന്ന വിഷാംശങ്ങള്‍ അടിഞ്ഞുകൂടി ശരീരത്തിലെ ചര്‍മം മുഴുവന്‍ പൊളിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാവാം. രോ•ാണുക്കള്‍ പുറംതള്ളുന്ന വിഷാംശങ്ങള്‍മൂലം കുഞ്ഞിന്‍െറ വൃക്കകള്‍ക്കു തകരാറു സംഭവിക്കുകയും ചിലപ്പോള്‍ വൃക്കയുടെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്യാം.
ചെയ്യേണ്ട കാര്യങ്ങള്‍
ചുണ്ട്.മൂക്ക് ഇവയുടെ അഗ ഭാഗങ്ങളില്‍ ചെറിയപൊട്ടലും നിറമാറ്റവും കണ്ടാലുടനെ ഡോക്ടറെ കാണുക. രോഗത്തിന്‍െറ തുടക്കത്തില്‍ തന്നെ ആന്‍റിബയോട്ടിക്കുകള്‍ കൊണ്ട് ഇതു തടഞ്ഞുനിര്‍ത്താന്‍ കഴിയും.
കാന്‍ഡിഡിയോസിസ്
നാപ്പിയുമായി സ്പര്‍ശനമുണ്ടാക്കുന്ന ശരീരഭാഗ ങ്ങളിലാണ് ഇതു കൂടുതലായി കാണപ്പെടുന്നത്. ഏറെനേരം മൂത്രത്തില്‍ നനഞ്ഞു ശരീരത്തോടു ചേര്‍ന്നിരിക്കുന്നതു കൊണ്ടു രോ•ാണുക്കള്‍ വേഗ പകരുന്നു. ഇങ്ങനെയുണ്ടാകുന്ന അണുബാധയെ നാപ്പിറാഷ് എന്നാണു പറയുക.ശരിയായി വൃത്തിയാക്കാത്തതു മൂലം പാലും കുറുക്കും മറ്റും കഴുത്തില്‍ കെട്ടിനിന്നു ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവാറുണ്ട്. വിയര്‍പ്പും അഴുക്കും കെട്ടിനില്‍ക്കാന്‍ ഇടയുള്ള ഏതു ശരീരഭാഗ ത്തും ഫംഗല്‍ ഇന്‍ഫെക്ഷന്‍ പ്രത്യക്ഷപ്പെടാം.
ചെയ്യേണ്ട കാര്യങ്ങള്‍
നാപ്പി നനയുമ്പോള്‍തന്നെ മാറ്റി കുഞ്ഞിന്‍െറ ശരീരം തുടച്ചതിനുശേഷം പുതിയത് കെട്ടണം.സിന്തെറ്റിക് നാപ്കിനുകളേക്കാള്‍ നല്ലതു കോട്ടന്‍ തുണികൊണ്ടുള്ള നാപ്കിനുകളാണ്.ഫംഗല്‍ രോഗങ്ങള്‍ ചികിത്സിച്ചു സുഖമാക്കിയ ശേഷവും അണുബാധയുണ്ടാകുന്ന ശരീരഭാഗങ്ങളില്‍ ഒരു ആന്‍റിഫംഗല്‍ പൌഡര്‍ ദീര്‍ഘനാള്‍ ഉപയോഗിക്കുക.
വൈറല്‍ രോഗങ്ങള്‍
വൈറല്‍ രോഗങ്ങളില്‍ പ്രധാനമാണു ചിക്കന്‍ പോക്സ് എങ്കിലും സാധാരണയായി മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞു ങ്ങള്‍ക്കു ചിക്കന്‍പോക്സ് അപൂര്‍വമായേ കാണാറുള്ളു. മുലപ്പാലിലൂടെ പ്രതിരോധശേഷി കിട്ടുന്നതാണു കാരണം. ശിശുക്കള്‍ക്കു ചിക്കന്‍ പോക്സ് ഉണ്ടായാല്‍ തന്നെ മരുന്നു കൊടുക്കാറില്ല മുലപ്പാലിന്‍െറ ഔഷധ•ുണം മൂലം രോഗ തനിയെ മാറിക്കൊള്ളും.അരിമ്പാറ,പാലുണ്ണി തുടങ്ങിയവയാണു വൈറസ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ലെങ്കിലും ഇതു ശരീരം മുഴുവന്‍ പടര്‍ന്നാല്‍ അഭംഗിയാകും.
ചെയ്യേണ്ട കാര്യങ്ങള്‍
അരിമ്പാറയോ,പാലുണ്ണിയോ കണ്ടാല്‍ അത് ശരീരമാകമാനം പടരുംമുമ്പേ ഒരു ചര്‍മ രോഗ വിദഗധന്‍െറ സഹായം തേടുക. രാസവസ്തുക്കള്‍ പുരട്ടി വളര്‍ച്ച തടയുകയോ കരിച്ചുകളയുകയോ ആണു സാധാരണയായി ചെയ്യുക. ചിക്കന്‍പോക്സ് പിടിപ്പെട്ടാല്‍ കുരുക്കള്‍പൊട്ടി അതിലൂടെ അണുബാധയുണ്ടാവാതിരിക്കാന്‍ ശ്രദ്ധ നല്‍കണം.
തല മൊട്ടയടിച്ചാല്‍
ഒരുവയസാകുമ്പോള്‍ കുഞ്ഞുങ്ങളുടെ തലമൊട്ടയടിച്ചാല്‍ മുടി തഴച്ചുവളരുമെന്നു വിശ്വാസമുണ്ട്. ഈ വിശ്വാസത്തില്‍ കഴമ്പൊന്നുമില്ല.ജനിക്കുമ്പോള്‍ കുഞ്ഞിന്‍െറ തലയിലുള്ള മുടി ഒരുവയസാകുമ്പോള്‍ മുഴുവനായും പൊഴിഞ്ഞു പോകാറുണ്ട്. തീര്‍ത്തും പുതിയമുടിയാകും പിന്നീട് കിളിര്‍ക്കുക. ഈ പ്രതിഭാസംമൂലമാവാം ഒരു വയസിലെ തലമുണ്ഡനം ആചാരമായി മാറിയത്.എന്നാല്‍ തലമുണ്ഡനം ചെയ്തില്ലെങ്കിലും പ്രത്യേകിച്ചു പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. മുണ്ഡനം ചെയ്തതുകൊണ്ടുമാത്രം നല്ല മുടി ഉണ്ടാവുകയുമില്ല.
എണ്ണയോ ക്രീമോ നല്ലത്?
ദേഹം തണുക്കെ എണ്ണവയ്ക്കുന്നതോ കുളികഴിഞ്ഞ് ക്രീം പുരട്ടുന്നതാണോ കുഞ്ഞിന്‍െറ ചര്‍മ്മത്തിനു നല്ലത് എന്ന സംശയം അമ്മമാര്‍ക്കുണ്ട്. ചൂടുകാലത്ത് എണ്ണവച്ചാലും ക്രീം തേച്ചാലും നന്നായി കഴുകികളയാനാണു ശ്രദ്ധിക്കേണ്ടത്. എണ്ണമയമുള്ള ഏതു വസ്തുവും രോമകൂപങ്ങളെ അടച്ചു ചൂടുകുരുവിന് കാരണമാവാം.ചൂടുകാലത്തു പൌഡറിന്‍െറ ഉപയോഗ ചൂടുകുരു വരാതിരിക്കാന്‍ സഹായിക്കും. ഇത് വിയര്‍പ്പിനെ വലിച്ചെടുക്കുക മാത്രമല്ല വിയര്‍ത്തൊഴുകുമ്പോള്‍ മുഴുവനായും ഒഴുകിപോകുന്നതു മൂലം ചര്‍മത്തില്‍ കെട്ടിനിന്നു രോമകൂപങ്ങള്‍ അടഞ്ഞുപോവുകയുമില്ല.

ഡയപ്പര്‍ അപകടമോ?

ദൈവമേ എന്തൊരു കടുംകൈ ആണ് ഈ പിഞ്ചുകുഞ്ഞിനോടു ചെയ്യുന്നത്. തലയില്‍ കൈവച്ചു ചോദിച്ചു കൊണ്ട് കുഞ്ഞിന്റെ അമ്മയെ പകയോടെ നോക്കും ചിലര്‍. കുഞ്ഞിനെ റെഡിമെയ്ഡ് ഡയപ്പര്‍ അണിയിക്കുന്ന അമ്മമാരാണു പലപ്പോഴും ഇത്തരം അപ്രതീക്ഷിത ആക്രമണങ്ങള്‍ക്കു വിധേയരാവുക. ആണ്‍കുട്ടികളെ റെഡിമെയ്ഡ് ഡയപ്പര്‍ ധരിപ്പിച്ചാല്‍ അവരുടെ ലൈംഗിക ശേഷി പോലും നഷ്ടപ്പെട്ടു പോകുമെന്ന് വിശ്വസിക്കുന്നവരുണ്ട്. പക്ഷേ ശരിയായ വിധത്തില്‍ ഉപയോഗിച്ചാല്‍ ഡയപ്പര്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല. ചുരുക്കത്തില്‍ ഡയപ്പര്‍ അല്ല, അതുപയോഗിക്കുന്നതിലുള്ള അശ്രദ്ധയാണ് കുഴപ്പങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്.
ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണു ശ്രദ്ധിക്കേണ്ടത്?
നിലവാരമുള്ള റെഡിമെയ്ഡ് ഡയപ്പറുകള്‍ വേണം തിരഞ്ഞെടുക്കാന്‍. രാവിലെ കുഞ്ഞിനെ ഡയപ്പര്‍ കെട്ടിച്ചാല്‍ വൈകുന്നേരം വരെ അതു മാറ്റാതെ കൊണ്ടുനടക്കുന്ന അമ്മമാരുണ്ട് 3-4 മണിക്കൂര്‍ കൂടുമ്പോള്‍ ഡയപ്പര്‍ നിര്‍ബന്ധമായും മാറ്റണം. മലവും മൂത്രവും ഡയപ്പറിനുള്ളില്‍ ഏറെ സമയം കെട്ടിനിന്നാല്‍ അതിലെ അണുക്കള്‍ മൂലം കുഞ്ഞിന് ഡയപ്പര്‍ റാഷ് ഉണ്ടാവും. പെണ്‍കുഞ്ഞുങ്ങളില്‍ മൂത്രത്തില്‍ പഴുപ്പിനു കാരണമാകാം. മലദ്വാരവും മൂത്രനാളിയും അടുത്തടുത്തായതു മൂലം മലത്തിലെ അണുക്കള്‍ക്ക് മൂത്രനാളിയിലൂടെ പ്രവേശനം എളുപ്പമായി മാറുകയും പെട്ടെന്ന് അണുബാധ ഉണ്ടാവുകയും ചെയ്യാം.
എന്താണ് ഡയപ്പര്‍ റാഷ്?
ഡയപ്പര്‍ ഉപയോഗിക്കുന്ന ശരീരഭാഗത്ത് ഉണ്ടാവുന്ന ചുവന്നതടിപ്പുകളാണ് ഡയപ്പര്‍ റാഷ്. ആദ്യം ചുവന്ന കുരുക്കളാവും പ്രത്യക്ഷപ്പെടുക. പിന്നീട് അതു പൊട്ടി നീരൊലിക്കാം. കുഞ്ഞിനു നീറ്റലും അസ്വസ്ഥതയും ഉണ്ടാവും.
ഡയപ്പര്‍ റാഷിനു കാരണങ്ങള്‍ എന്തൊക്കെ?
കുഞ്ഞിന്റെ കാലുകള്‍ക്കിടയില്‍ മാത്രമാണ് ഡയപ്പര്‍ റാഷ് കാണുന്നതെങ്കില്‍ അത് ഡയപ്പര്‍ കൂടുതല്‍ ഇറുക്കി കെട്ടുന്നതു മൂലം അവിടെ വിയര്‍പ്പ് അടിയുന്നതുകൊണ്ടാവാം. കാലിന്റെ വശങ്ങളില്‍ ഡയപ്പര്‍ ഉരയുന്നതു മൂലവും ഡയപ്പര്‍ റാഷ് ഉണ്ടാവാം. റാഷ് ഉള്ള ഭാഗങ്ങളില്‍ കലാമിന്‍ ലോഷന്‍ പുരട്ടുകയും ഡയപ്പര്‍ ധരിക്കാതിരിക്കുകയും ചെയ്താല്‍ രണ്ടോ മൂന്നോ ദിവസംകൊണ്ട് അതു മാറും.
സോപ്പിനോടുള്ള അലര്‍ജി മൂലവും ഡയപ്പര്‍ റാഷ് ഉണ്ടാവാം. വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കുന്നതും സിങ്ക് ഓക്സൈഡ് അടങ്ങിയ ഡയപ്പര്‍ ക്രീമുകള്‍ ഉപയോഗിക്കുന്നതും ഇതു തടയും. അപൂര്‍വമായി ഫംഗ ല്‍ അനുബാധ മൂലവും ഡയപ്പര്‍ റാഷ് ഉണ്ടാവാം. ചര്‍മരോഗ വിദ•്ദ്ധന്റെ സഹായത്തോടെ ഈ പ്രശ്നത്തിനു പരിഹാരം തേടാം.
രാത്രിമുഴുവന്‍ ഡയപ്പര്‍ ഉപയോഗിക്കുന്നതുകൊണ്ടു കുഴപ്പമുണ്ടോ?
രാത്രിയില്‍ കുഞ്ഞിനെ ഡയപ്പര്‍ കെട്ടിച്ചു കിടത്തുന്നതുകൊണ്ട് ഒരു ദോഷവുമില്ല. ഈര്‍പ്പം ഡയപ്പര്‍ വലിച്ചെടുക്കുന്നതു മൂലം മൂത്രമൊഴിച്ചാലും കുഞ്ഞിന് അസ്വസ്ഥതയുണ്ടാവുന്നില്ല. കുഞ്ഞിനും അമ്മയ്ക്കും കൂടുതല്‍ ഉറക്കം കിട്ടുകയും ചെയ്യും. എന്നാല്‍ രാത്രി മുഴുവന്‍ ഒരേ ഡയപ്പര്‍ ഉപയോഗിക്കുന്നതു നന്നല്ല. 3-4 മണിക്കൂര്‍ കൂടുമ്പോള്‍ ഡയപ്പര്‍ മാറ്റി പുതിയത് ഉടുപ്പിക്കണം.
പാകമല്ലാത്ത ഡയപ്പര്‍ പ്രശ്നമുണ്ടാക്കുമോ?
ഇറുക്കമുള്ള ഡയപ്പര്‍ റാഷ് ഉണ്ടാക്കും. അതുപോലെതന്നെ കൂടുതല്‍ അയവുള്ളതു കെട്ടിച്ചാല്‍ മൂത്രം അതിനിടയലൂടെ പുറത്തേയ്ക്കൊഴുകുന്നതുമൂലം പ്രയോജനം കിട്ടുകയില്ല. കൃത്യമായ അളവിലുള്ള ഡയപ്പര്‍ തിരഞ്ഞെടുക്കു ന്നതാണു നല്ലത്.
ഡയപ്പര്‍ കെട്ടും മുമ്പ് ബേബി പൌഡറോ ക്രീമോ ഇടേണ്ട ആവശ്യമുണ്ടോ?
ഓരോ തവണ ഡയപ്പര്‍ കെട്ടും മുമ്പ് കുഞ്ഞിനെ കഴുകി വൃത്തിയാക്കണം. വെള്ളം നന്നായി തുടച്ചുണക്കിയ ശേഷം വേണം ഡയപ്പര്‍ കെട്ടാന്‍. പൌഡര്‍ പൊതുവേ അലര്‍ജിയുണ്ടാക്കാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് ഒഴിവാക്കുന്നതാണ് നല്ലത്. ഡയപ്പര്‍ കെട്ടും മുമ്പ് ക്രീം ഉപയോഗിക്കേണ്ടാവശ്യമില്ല.
കുഞ്ഞിനു പനിയോ വയറിളക്കമോ ഉള്ളപ്പോള്‍ ഡയപ്പര്‍ കെട്ടുമോ?
പനിയുള്ളപ്പോള്‍ കുഞ്ഞിനെ ഉടുപ്പൊന്നും ഇടുവിക്കാതെ കിടത്തുന്നതാണു നല്ലത്. ശരീരം ഇടയ്ക്കിടെ നനഞ്ഞ തുണികൊണ്ടു സ്പഞ്ച് ചെയ്തു കൊടുക്കുകയും വേണം. വയറിളക്കമുള്ളപ്പോള്‍ തുണികൊണ്ടുള്ള ഡയപ്പര്‍ ആണു നല്ലത്. കുഞ്ഞിന്റെ ശരീരത്തില്‍ നിന്നു നഷ്ടപ്പെടുന്ന ജലാംശത്തിന്റെ അളവ് അറിയാന്‍ കഴിയും. കുഞ്ഞിനു നിര്‍ജ്ജലീകരണം സംഭവിക്കുന്നതു തടയാന്‍ ഇത് ആവശ്യമാണ്.
ഡയപ്പര്‍ കെട്ടിച്ചു ഡേ കെയറില്‍ വിടുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?
കുഞ്ഞിന്റെ പാകത്തിലുള്ള ഡയപ്പര്‍ അമ്മ തന്നെ കൊടുത്തു വിടണം. 3-4 മണിക്കൂര്‍ കൂടുമ്പോള്‍ ഡയപ്പര്‍ മാറ്റണമെന്ന് ആവശ്യപ്പെടാം. പല കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുന്ന ആയമാര്‍ ഓരോ പ്രാവശ്യവും കൈകള്‍ വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
ഡയപ്പര്‍ ആണ്‍കുട്ടികള്‍ക്ക് വന്ധ്യത ഉണ്ടാകാന്‍ കാരണമാവുമോ?
പണ്ടുകാലത്തു പ്ളാസ്റ്റിക് കൊണ്ടുള്ള ഡയപ്പറുകളാണ് ഉപയോഗിച്ചിരുന്നത്. ഇവ ഏറെ സമയം ഉപയോഗിക്കു മ്പോള്‍ കുഞ്ഞിന്റെ ശരീരം ചൂടാകാന്‍ സാദ്ധ്യതകൂടുതലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഡയപ്പറു കള്‍ മൂത്രവും വിയര്‍പ്പുമെല്ലാം വലിച്ചെടുത്ത് ഡ്രൈ ആയി നിലനിര്‍ത്തുന്നവയാണ്. കുട്ടിയുടെ ശരീരത്തില്‍ അമിതമായി ചൂടോ നനവോ അനുഭവപ്പെടുകയില്ല. ഇവ വന്ധ്യതയുണ്ടാകാന്‍ കാരണമാകില്ല.

കുഞ്ഞിനു വിരശല്യമോ?

കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന പ്രശ്നമാണു വിരശല്യം. ശുചിത്വശീലങ്ങളിലുള്ള അശ്രദ്ധയാണ് ഇതിന്റെ പ്രധാന കാരണം.കുഞ്ഞ് ചെരിപ്പിടാതെ മുറ്റത്തും പറമ്പിലും ഒാടി നടക്കാറുണ്ടോ? മണ്ണില്‍ കുത്തിയിരുന്നു മണ്ണപ്പം കളിക്കാറുണ്ടാേേ?എങ്കില്‍ സൂക്ഷിക്കുക കുഞ്ഞിനു വിരശല്യം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ശുചിത്വമില്ലായ്മ കുട്ടികളില്‍ വിരശല്യം വരാനുള്ള പ്രധാന കാരണം, ശുദ്ധമല്ലാത്ത സാഹചര്യങ്ങളില്‍ ഇടപഴകുമ്പോള്‍ കുട്ടികളുടെ നഖങ്ങള്‍ക്കിടയില്‍ വിരമുട്ടകള്‍ കയറാന്‍ സാധ്യതയേറെയാണ്. ശരിയായ രീതിയില്‍ കൈകാലുകള്‍ കഴുകാതെ കുട്ടികള്‍ ഭക്ഷണം കഴിക്കുകയും മറ്റും ചെയ്യുമ്പോള്‍ ഈ വിരമുട്ടകള്‍ അവരുടെ ഉള്ളില്‍ ചെല്ലുന്നു. പിന്നീട് അവ വിരിഞ്ഞു വിരകളാകുന്നു. ഇവയുടെ ശല്യം അന്നനാളം, ആമാശയം, ചെറുകുടല്‍ മലാശയം തുടങ്ങിയ ശരീര ഭാഗങ്ങളിലുണ്ടാകാം.
ഫൈലം മെറ്റാസോവ എന്ന •ൂപ്പില്‍ പെട്ട ജീവികാളാണു വിരകള്‍. ശുചിത്വം പാലിക്കാത്തിടത്താണു വിരശല്യം കൂടുതലായി കാണുന്നത്. തുറസായ സ്ഥലത്ത് വിസര്‍ജനം, ചുറ്റുപാടുകള്‍ വൃത്തിയാക്കാതിരിക്കുക, ഈച്ച പെറ്റു പെരുകുന്ന സാഹചര്യം ഇവ വിരശല്യത്തിനു കാരണമാകും.
ഉരുണ്ടവിര(റൌണ്ട് വേം), നാടവിര(ടേപ്പ് വേം)കൊക്കപ്പുഴു(ഹുക്ക് വേം) കൃമി(പിന്‍ വേം, ത്രെഡ് വേം) റിപ്പ് വിര(റിപ്പ് വേം ) എന്നിവയാണ് സാധാരണ കണ്ടുവരുന്ന വിരകള്‍. ഇവ ഓരോന്നും ബാധിക്കുമ്പോള്‍ പ്രത്യേക ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.
ഉരുണ്ട വിര
മലിനമായ ഭക്ഷണസാധനങ്ങളിലൂടെയാണു വിരമുട്ട ശരീരത്തില്‍ പ്രവേശിക്കുന്നത്. ചിലയിനം ഉരുണ്ട വിരകള്‍ പട്ടിയിലും പൂച്ചയിലും കാണുന്നു. ഇവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന കുട്ടികളില്‍ വിരശല്യമുണ്ടാകാം. ഉരുളന്‍ വിരയുടെ മുട്ടകള്‍ ചെറുകുടലില്‍ വച്ചു വിരിഞ്ഞു ലാര്‍വകളാകും. ഇവ രക്ത പ്രവാഹത്തിലൂടെ ശ്വാസകോശ ത്തില്‍ എത്തിച്ചേരുമ്പോള്‍ ഇസ്നോഫീലിയ, പനി, ചുമ ഇവയുണ്ടാ കാം. ചെറുകുടലില്‍ വച്ചാണു ലാര്‍വകള്‍ വളരുന്നത്. ഇവ ചിലരില്‍ പ്രകടമായ ലക്ഷണം ഉണ്ടാക്കാറില്ല. എന്നാല്‍ ചിലരില്‍ വയറുവേദന ഛര്‍ദി, മനംപുരട്ടല്‍, പേശിവലിവ്, ശ്വാസതടസം, കുടലിനു തടസം എന്നീ ലക്ഷണങ്ങള്‍ കാണപ്പെടും. അപൂര്‍വം ചിലര്‍ക്കു പിത്തസഞ്ചിയിലേക്കു ള്ള നാളിയില്‍ തടസമുണ്ടാക്കുന്നതിനേ തുടര്‍ന്നു മഞ്ഞപ്പിത്തം ഉണ്ടാകാം.
കൊക്കപ്പുഴു
കൊക്കപ്പുഴുവിന്റെ മുട്ടകള്‍ വിസര്‍ജ്യത്തിലൂടെയാണു മണ്ണിലെത്തുന്നത്. ചെരിപ്പിടാതെ മണ്ണിലൂടെ നടക്കുന്ന കുട്ടികളില്‍ ഇവയുടെ ലാര്‍വകള്‍ കാലിലൂടെ കയറുന്നു. കൊക്കപ്പുഴുവിന്റെ അണുബാധയുണ്ടാകുന്ന തൊലിപ്പുറത്ത് ഒരു തരം തടിപ്പ് (•ൌണ്ട് ഇച്ച്) കാണാറുണ്ട്. രക്ത പ്രവാഹത്തിലൂടെ ശ്വാസകോശത്തിലെത്തുന്ന കൊക്കപ്പുഴു ചുമ, ശ്വാസതടസം, ചെറിയതോതിലുള്ള പനി ഇവയ്ക്കു കാരണമാകുന്നു. ഇവ ചെറുകുടലില്‍ പറ്റിപ്പിടിച്ചാണു പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നത്. കൊക്കപ്പുഴു വിശപ്പില്ലായ്, അതിസാരം എന്നിവയ്ക്കു കാരണമാകുന്നു, വിളര്‍ച്ച, മലത്തില്‍കൂടി രക്തം നഷ്ടപ്പെടല്‍ എന്നീ പ്രശ്നങ്ങള്‍ ക്കു കരണമാകാം. കുട്ടികളിലെ കൊക്കപ്പുഴു ശല്യം ശാരീരിക വളര്‍ച്ചയെ മാത്രമല്ല അവരുടെ മാനസിക വളര്‍ച്ചയെ പോലും മുരടിപ്പിക്കുമെ ന്നാണു ഡോക്ടറര്‍മാരുടെ അഭിപ്രായം.
കൃമി
ഏകദേശം എട്ടുമുതല്‍ പത്തു മില്ലീമീറ്റര്‍ നീളമുള്ള വെളുത്ത ചെറിയ വിരകളാണു കൃമികള്‍. കൃമിമുട്ടകള്‍ ആഹാരത്തിലൂടെയോ, ജലത്തി ലൂടെയോ ആണു വയറിലെത്തുന്നത്. ഈ മുട്ടകള്‍ ചെറു കുടലില്‍ വച്ചു വിരിയുകയും ലാര്‍വകള്‍ കുടലിന്റെ താഴെയും മലദ്വാരത്തിനടുത്തും വളരുകയും ചെയ്യുന്നു. ചില സമയത്തു കുട്ടികളില്‍ ഇതു വയറു വേദനയ്ക്കു കാരണമാകാറുണ്ട്. കൃമിശല്യത്തിന്റെ പ്രധാനലക്ഷണം മലദ്വാരത്തിനു ചുറ്റുമുള്ള ചൊറിച്ചിലാണ്. പെണ്‍കുട്ടികളില്‍ യോനീ ഭാഗ ത്ത് ചൊറിച്ചിലുണ്ടാകുകയും ചെയ്യും. ഉറക്കമില്ലായ്മ,വയറു വേദ ന,അസ്വസ്ഥത, വിശപ്പില്ലായ്മ, രാത്രിയില്‍ കിടന്നു മൂത്രമൊഴിക്കല്‍ ഇവയാണു മറ്റു ലക്ഷണങ്ങള്‍. കുട്ടികള്‍ മലദ്വാരത്തിനു ചുറ്റും ചൊറിയുമ്പോള്‍ വിരമുട്ടകള്‍ നഖങ്ങള്‍ക്കിടയില്‍ കയറുന്നു. കൈകള്‍ വൃത്തിയാക്കാതെ ഭക്ഷണം കഴിക്കുമ്പോഴും വിരല്‍ കുടിക്കുമ്പോഴും ഈ മുട്ടകള്‍ ഉള്ളിലാകുന്നു. വിരശല്യമുള്ള കുട്ടി കിടന്ന ഷീറ്റ് കുടഞ്ഞു വിരിക്കുമ്പോഴും അവരുടെ വസ്ത്രങ്ങള്‍ തട്ടിക്കുടയുമ്പോഴും അവയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മുട്ടകള്‍ കാറ്റിലൂടെ വ്യാപിക്കാം.
നാടവിര
ടീനിയ സജിനേറ്റ,ടീനിയ സോളിയം ഇങ്ങനെ രണ്ടുതരം നാടവിരകളുണ്ട്. നന്നായി പാകം ചെയ്യാത്ത ബീഫും പോര്‍ക്കും കഴിക്കുന്നതാണ് ഈ വിരയുടെ ലാര്‍വകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ കാരണം. ഇവ തലവേദന, അപസ്മാരം,ഛര്‍ദ്ദി, തുടങ്ങി തലച്ചോറില്‍ മുഴകള്‍ വരെ ഉണ്ടാക്കി മരണം പോലും സംഭവിക്കാന്‍ ഇടയാക്കും. ഡോ•് ടേപ്പ് വേം എന്ന മറ്റൊരിനം നാടവിരകളുണ്ട്. നായയുടെ മലദ്വാരത്തിലാണ് ഇവയുടെ മുട്ടകള്‍ കാണുന്നത്. രക്തത്തിലൂടെ കടന്ന് ഏത് അവയവത്തെയും ബാധിക്കാം.
റിപ്പ് വിര
വന്‍കുടലിലാണു റിപ്പ് വിരകള്‍ വസിക്കുന്നത്. ഇവ രക്തം വലിച്ചെടുക്കുന്നതുകൊണ്ട് വിളര്‍ച്ചയുണ്ടാകാം. രക്തം കലര്‍ന്ന മലം പോകുക,മലദ്വാരം തള്ളിവരുക എന്നീ പ്രശ്നങ്ങളും വരാം.
വിരശല്യം കണ്ടുപിടിക്കാം
കൃമികള്‍ രാത്രികാലങ്ങളില്‍ മലദ്വാരത്തിനു സമീപം മുട്ടയിടാനായി എത്തും ഈ സമയത്താണു മലദ്വാരത്തിനു ചുറ്റും കഠിനമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നത്. രാവിലെ കുഞ്ഞുങ്ങള്‍ ടോയ്ലെറ്റില്‍ പോകുന്നതിനു മുന്‍പു മലദ്വാരത്തിനു ചുറ്റുമുള്ള ഭാഗ വൃത്തിയായി തുണികൊണ്ട് അമര്‍ത്തി തുടയ്ക്കുക തുടര്‍ന്നു തുണി പരിശോധിച്ചാല്‍ വിരകളുടെ മുട്ടകള്‍ ഉണ്ടായെന്നു മനസിലാക്കാം. മലപരിശോധനയിലൂടെ ഉരുണ്ട വിരയുടെയും കൊക്കപ്പുഴു വിന്റെയും മുട്ടകള്‍ കണ്ടെത്താവുന്നതാണ്.
ചികിത്സ
കുട്ടികളിലെ വിരശല്യത്തിനു ശരിയായ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ അവരുടെ ശാരീരിക വളര്‍ച്ച മുരടിക്കും. കൂടാതെ കുടല്‍ കുരുങ്ങല്‍, രക്തക്കുറവ്, ക്ഷീണം എന്നിവയ്ക്കു കാരണമാകും. അപൂര്‍വമായി വിരകള്‍ കെട്ടുപിണഞ്ഞ് കുടലില്‍ തടസം ഉണ്ടാക്കാം. വേഗ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടേണ്ടതാണ്. വിരശല്യ ത്തിനെതിരെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കുട്ടികള്‍ക്കു നല്‍കണം. സ്വയം ചികിത്സ അപകടമാണ്. രണ്ടുവയസില്‍ കൂടുതലുള്ള കുട്ടികള്‍ക്ക് ആറുമാസം കൂടുമ്പോഴും വിരശല്യം അധികമെങ്കില്‍ മൂന്നുമാസം കൂടുമ്പോഴും മരുന്നു നല്‍കാം. രണ്ടുവയസിനു താഴെയുള്ള കുട്ടികള്‍ക്കു പ്രത്യേകയിനം സിറപ്പാണു നല്‍കാറ്. കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വിരശല്യത്തിന് അവര്‍ മാത്രമല്ല കുടുംബാംഗങ്ങളും ചികിത്സയ്ക്ക് വിധേയമാകേണം. തുടര്‍ച്ചയായ ചികിത്സ ചിലയവസരങ്ങളില്‍ ആവശ്യമായി വരും. മരുന്നുകള്‍ വിരകളെ മാത്രമേ നശിപ്പിക്കുകയുള്ളൂ. മരുന്നു കഴിച്ച ശേഷം വീണ്ടും വിരകളുടെ മുട്ടകള്‍ ഉള്ളില്‍ പോകാതെ മുന്‍കരുതലുകള്‍ എടുക്കേണ്ടതും ശുചിത്വം പാലിക്കേണ്ടതും ആവശ്യമാണ്.
എടുക്കാവുന്ന മുന്‍കരുതലുകള്‍
ടോയ്ലെറ്റില്‍ പോയ ശേഷം കൈകാലുകള്‍ സോപ്പുപയോഗിച്ചു നന്നായി ശുചിയാക്കണം.
കുഞ്ഞുങ്ങളുടെ നഖം വളരാന്‍ അനുവദിക്കരുത്. അമ്മമാരും നഖങ്ങള്‍ വെട്ടിവൃത്തിയാക്കണം.
പുറത്തുപോകുമ്പോള്‍ കുട്ടികളെ നിര്‍ബന്ധമായും പാദരക്ഷകള്‍ ധരിപ്പിക്കണം കാരണം മണ്ണിലെ കൊക്കപ്പുഴു ലാര്‍വകള്‍ പാദം തുളച്ചാണ് ഉള്ളില്‍ കയറുന്നത്.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
കിടക്കവിരികള്‍, തോര്‍ത്ത്, അടിവസ്ത്രങ്ങള്‍ ഇവ ചൂടുവെള്ളത്തില്‍ അലക്കി ഉപയോഗിക്കുക.
ബീഫ്, പോര്‍ക്ക് തുടങ്ങിയ ഇച്ചികള്‍ നന്നായി വേവിച്ചു മാത്രം കഴിക്കുക.
കുഞ്ഞുങ്ങളല്ലേ എന്നു കരുതി തുറസായ സ്ഥലത്തു മലമൂത്ര വിസര്‍ജനത്തിന് അനുവദിക്കരുത്.
ഡോ. രാജ്മോഹന്‍

കുട്ടികളിലെ അലര്‍ജി

അലര്‍ജിയുടെ വിഷമതകള്‍ കൊണ്ട് വലയേണ്ടിവരുന്നത് കുട്ടികളെയും മാതാപിതാക്കളെയും സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടും പ്രതിസന്ധിയും ഉണ്ടാക്കുന്നു. കുട്ടികളിലെ അലര്‍ജിക്ക് വേണ്ടത്ര ശ്രദ്ധ നല്‍കണം. അച്ഛനോ, അമ്മയോ അലര്‍ജി യുള്ളവരാണോ? എങ്കില്‍ കുട്ടികള്‍ക്ക് അലര്‍ജിയു ണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അലര്‍ജിക്കു കാരണമാകുന്ന ജീന്‍ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നതാണിതിന്റെ കാരണം.
കുട്ടികളില്‍ ഏറെപ്പേരിലും പൊതുവേ കണ്ടുവരുന്നത് പൊടി കൊണ്ടുള്ള അലര്‍ജിയാണ്. മണ്ണിലും പൊടി നിറഞ്ഞ സാഹചര്യങ്ങളിലും കളിക്കുന്ന കുട്ടികള്‍ പലപ്പോഴും ഇതേക്കുറിച്ച് ചിന്തിക്കാറില്ല. എന്നാല്‍ മാതാപിതാക്കള്‍ അലര്‍ ജിയുള്ള കുട്ടികളെ കഴിവതും പൊടിയടിക്കുന്ന സാഹചര്യങ്ങളുമായി ഇടപഴകാന്‍ അനുവദിക്കരുത്. അതേസമയം വീടും കുട്ടിയുടെ പഠനമുറിയും പൊടിയില്ലാതെ സൂക്ഷിക്കുകയും വേണം.
കുട്ടിയുടെ ബെഡ്, തലയണ എന്നിവയ്ക്ക് പൊടി കടക്കാത്ത വിധത്തിലുള്ള കവറുകള്‍ തയ്പിച്ചിടുക. ഈ കവറുകള്‍ രണ്ടാഴ്ചയിലൊന്നെങ്കിലും കഴുകി വൃത്തിയാക്കണം. രണ്ടാഴ്ചയില്‍ ഒരു തവണ വീതം കുട്ടിയുടെ പുതപ്പ്, ബെഡ്ഷീറ്റ് എന്നിവ ചൂടുവെള്ളത്തില്‍ അലക്കുക. ഭിത്തിയില്‍ കലണ്ടര്‍, പെയ്ന്റിങ്ങുകള്‍ എന്നിവ തൂക്കിയിടുന്നത് ഒഴിവാക്കുക. വസ്ത്രങ്ങള്‍ അഴയില്‍ തൂക്കിയിടരുത്. അവ മടക്കി അലമാരയില്‍ തന്നെ വയ്ക്കുക.
മുഷിഞ്ഞ തുണികളും മടക്കിത്തന്നെ വയ്ക്കണം. പഠനമുറിയില്‍ അത്യാവശ്യത്തിനുള്ള പുസ്തകങ്ങളും ബുക്കുകളും മാത്രം സൂക്ഷിക്കുക. അലര്‍ജി പ്രശ്നമുള്ള കുട്ടികളുണ്ടെങ്കില്‍ മുറിയില്‍ കാര്‍പറ്റ് ഒഴിവാക്കണം. വാതിലുകള്‍ക്കും ജനലുകള്‍ക്കും കട്ടി കൂടുതലുള്ള കര്‍ട്ടന്‍ ഇടരുത്. അവയിലടിഞ്ഞു കൂടുന്ന പൊടി തട്ടിക്കളയാന്‍ ബുദ്ധിമുട്ടാണ്. അതേസമയം കനം കുറഞ്ഞ കര്‍ട്ടന്‍ ഉപയോഗിച്ചാല്‍ പൊടി നീക്കം ചെയ്യുന്നതിന് എളുപ്പമാണ്.
നായ്, പൂച്ച, വളര്‍ത്തുപക്ഷികള്‍... കുട്ടികള്‍ക്ക് എത്രയെത്ര ഓമനകളാണ്. അതുകൊണ്ടുതന്നെ മുതിര്‍ന്നവരേക്കാള്‍ കൂടുതലായി വളര്‍ത്തുമൃഗങ്ങള്‍ മൂലം അലര്‍ജിയുണ്ടാകുന്നത് കുട്ടികളിലാണ്. കുട്ടികള്‍ ഇവയെ ധാരാളം സമയം ഓമനിക്കുകയും അടുത്തിടപഴകുകയും ചെയ്യുന്നത് അലര്‍ജിയെ ക്ഷണിച്ചു വരുത്തുന്നു. പശുക്കള്‍, എരുമ എന്നീ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ അവയും അലര്‍ജിക്കു കാരണമാകാം.തുമ്മല്‍, ശരീരമാകെ ചൊറിഞ്ഞുപൊന്തല്‍, ശരീരമാകെ ചുവന്നുതടിക്കല്‍ എന്നിവയാണ് പെറ്റ് അലര്‍ജിയുടെ പൊതുവായ ലക്ഷണങ്ങള്‍. ഇവ ആസ്ത്മയായി മാറാം. ഇതോടൊപ്പം ജലദോഷം, കഫക്കെട്ട്, ശ്വാസംമുട്ടല്‍ എന്നിവയും വരാവുന്നതാണ്.
വളര്‍ത്തുപക്ഷികളുടെയും മറ്റും തൂവലുകളാണ് കുട്ടികളില്‍ അലര്‍ജിയുണ്ടാക്കുന്നത്. ഇതില്‍ കോഴിയും ഉള്‍പ്പെടുന്നുണ്ട്. പൂച്ചയുടെ ഉമിനീരില്‍ അടങ്ങിയിട്ടുള്ള ഒരു പദാര്‍ത്ഥമാണ് അലര്‍ജിയുണ്ടാക്കുന്നതെന്ന് വിദ•്ധര്‍ പറയുന്നു. ഇത് ഒരു തരം ആസ്ത്മയുണ്ടാക്കുമത്രേ. നായയുടെ രോമങ്ങളിലും ഉമിനീരിലുമാണ് പ്രധാന അലര്‍ജന്‍ അടങ്ങിയിട്ടുള്ളത്. നായയുമായി അടുത്തിടപഴകുന്ന കുട്ടികളില്‍ നേസല്‍ അലര്‍ജി, വലിവ്, കണ്ണുകള്‍ക്കു ചൊറിച്ചില്‍, നായ യുടെ ഉമിനീര്‍ പറ്റിയ ഭാഗ ചൊറിഞ്ഞു തിണര്‍ക്കുക എന്നീ അസുഖങ്ങള്‍ ഉണ്ടാകാം.
പശുവിന്റെ രോമങ്ങളും മൂത്രവുമാണ് പൊതുവേ അലര്‍ജിയുണ്ടാക്കുന്നത്. കൈകളിലെ തിണര്‍പ്പാണ് ലക്ഷണം. ആസ്ത്മ, അലര്‍ജിരോഗങ്ങള്‍ എന്നിവ ബാധിച്ചിട്ടുള്ള കുട്ടികള്‍ പൂച്ചയുമായി സമ്പര്‍ക്കം നിര്‍ബന്ധമായും കുറയ്ക്ക ണം. വളര്‍ത്തുമൃഗങ്ങളുമായി കുട്ടികളെ കഴിയുന്നത്ര അകറ്റി നിര്‍ത്തുക. അലര്‍ജി ലക്ഷണങ്ങള്‍ കുറഞ്ഞുകൊള്ളും. വളര്‍ത്തുമൃഗങ്ങളെ കഴിയുന്നതും വീട്ടിനുള്ളില്‍ കയറ്റരുത്. അവയെ ദിവസവും കുളിപ്പിച്ച് വൃത്തിയാക്ക ണം. നിര്‍ബന്ധമായി ആഴ്ചയിലൊന്നു വീതമെങ്കിലും കുളിപ്പിക്കണം. അവയെ കുളിപ്പിച്ചു കഴിഞ്ഞാല്‍, ആ സമയത്ത് നമ്മള്‍ ധരിച്ചിരുന്ന വസ്ത്രം മാറണം.

കുട്ടികളിലെ വയറിളക്കം

വീട്ടുചികിത്സ കൊണ്ടു മാത്രം പ്രതിരോധിക്കാവുന്ന ഒന്നല്ല വയറിളക്കം.എത്ര ആരോഗ്യമുള്ള കുഞ്ഞും തളര്‍ന്നു പോകും വയറിളക്കം വന്നാല്‍. വീട്ടില്‍ത്തന്നെ പരിചരിച്ചു മാറ്റാവുന്നതും എന്നാല്‍, •ുരുതരമായാല്‍ കുഞ്ഞുങ്ങളുടെ ജീവനു തന്നെ ഭീഷണിയാകുന്നതുമായ അസുഖമാണ് ഇത്. മലിനജലം, മലിനാഹാരം, വൈറസ് ബാധ ഇവയിലൂ ടെ വയറിളക്കം ഉണ്ടാകാം. അണുവാഹകരമായ ഈച്ച പോലുള്ള പ്രാണികള്‍ തുറന്നിരിക്കുന്ന ഭക്ഷണസാധനങ്ങളിലും മറ്റും വന്നിരിക്കുന്നതു വയറിളക്കം പടരാന്‍ കാരണമാണ്. പാലിനോടുള്ള അലര്‍ജിയും കൊഞ്ച്, കക്ക തുടങ്ങിയ ചില കടല്‍വിഭവങ്ങളും കുട്ടികളില്‍ വയറിളക്കം ഉണ്ടാക്കാറുണ്ട്. ചില രോഗങ്ങളുടെ ലക്ഷണമായും വയറിളക്കം വരാം.
വീട്ടില്‍ പരിചരിക്കാം ശ്രദ്ധയോടെ
ചെറിയ വയറിളക്കമാണെങ്കില്‍ വീട്ടിലെ പരിചരണം കൊണ്ടു തന്നെ മാറ്റിയെടുക്കാവുന്നതാണ്. മ്പ"S ലായനിയോ ഉപ്പിട്ട കഞ്ഞിവെള്ളമോ ഇടയ്ക്കിടെ കൊടുക്കണം. കരിക്കന്‍ വെള്ളവും നല്ലതാണ്. അരിയാഹാരം പെട്ടെന്നു ദഹിക്കുന്നതിനാല്‍ ദോശയും ഇഡ്ഡലിയും നല്‍കാം.•ാതമ്പ്, പൊടിയരിക്കഞ്ഞി, സൂപ്പ് ഇവയും കൊടുക്കാം തിളപ്പിച്ചാറിയ വെള്ളം കൊടുക്കുന്നതും നല്ലതാണ്. വലിയ വയറിളക്കമില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമുള്ള സാധനങ്ങള്‍ കഴിക്കാന്‍ നല്‍കാം. തീരെ ചെറിയ കുഞ്ഞുങ്ങള്‍ക്കു മുലപ്പാല്‍ മാത്രം കൊടുക്കുക. പക്ഷേ, ഛര്‍ദിയുണ്ടെങ്കില്‍ തിളപ്പിച്ചാറ്റിയ വെള്ളം നല്‍കാം. ജ്യൂസുകള്‍ കൊടുക്കുന്നത് ഒഴിവാക്കുക.
ക്ഷീണം മാറാന്‍
വയറിളക്കത്തെ തുടര്‍ന്ന് കുട്ടികള്‍ക്കു ക്ഷീണം അനുഭവപ്പെടാറുണ്ട്. ഒപ്പം ഛര്‍ദ്ദി കൂടെയുണ്ടെങ്കില്‍ ക്ഷീണം കൂടും. " ലായനി നല്‍കുന്നതു ക്ഷീണം അകറ്റാന്‍ സഹായിക്കും. നീണ്ടു നില്‍ക്കുന്ന വയറിളക്കം കുട്ടികളില്‍ ഭാരക്കുറവു ണ്ടാക്കാറുണ്ട്. അസുഖം മാറിയ ശേഷം കുട്ടികള്‍ക്ക് വിശപ്പു കൂടുതലായി വരും. ഭക്ഷണം അതിനനുസരിച്ചു കൊടു ത്താല്‍ ഭാരവും ക്ഷീണക്കുറവും മാറും. ഉപ്പും പഞ്ചസാരയുമിട്ട് ""S ലായനി തയാറാക്കാമെങ്കിലും പാക്കറ്റില്‍ കിട്ടുന്ന വ വാങ്ങുന്നതാണ് നല്ലത്. ഒരു പാക്കറ്റ് പൊട്ടിച്ചുകഴിഞ്ഞാല്‍ ഇരുപത്തിനാലുമണിക്കൂറിനകം ഉപയോഗിച്ചു കഴിഞ്ഞിരിക്കണം. കുഞ്ഞുങ്ങള്‍ക്ക് ഒരു ഗാസ് ലായനി ഒരുമിച്ചു കൊടുക്കാതെ ഇടവിട്ട് മൂന്നോ നാലോ തവണയായി അല്‍പാല്‍പം കൊടുക്കുന്നതാണു നല്ലത്. എന്നാല്‍, വീട്ടുചികിത്സ കൊണ്ടു മാത്രം പ്രതരോധിക്കാവുന്ന ഒന്നല്ല വയറിളക്കം. താഴെപ്പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ രോഗത്തെ •ൌരവമായി കാണണം. ഉടന്‍ തന്നെ വൈദ്യസഹായം തേടണം.
. കുഞ്ഞ് അസ്വസ്ഥതകള്‍ കാട്ടുക.
. കുഞ്ഞിന്റെ വായ വരണ്ടുണങ്ങിയിരിക്കുക.
. മൂത്രമൊഴിക്കുന്ന തവണകള്‍ കുറയുക.
. ത്വക്കിന്റെ ഇലാസ്തികത കുറഞ്ഞിരിക്കുക.
. നിര്‍ത്താതെയുള്ള കരച്ചില്‍ കരഞ്ഞാലും കണ്ണീര്‍ വരാതെ ഇരിക്കുക.
. മലത്തില്‍ രക്തത്തിന്റെ അംശവും ചളിയും.
. വയറിളക്കത്തിനൊപ്പം കടുത്ത പനി വരിക.
. വയര്‍ അസാധാരണമായി വീര്‍ത്തു വരിക.
. ഒരുപാടു തവണ മലം പോകുക.
. ഉച്ചിയുറയ്ക്കാത്ത കുഞ്ഞുങ്ങളില്‍ ഉച്ചിയുടെ ഭാഗ താഴ്ന്നു പോകുക.
. ചെറിയ വയറിളക്കമാണെങ്കിലും ഏഴു ദിവസത്തിലധികം നീണ്ടു നില്‍ക്കുക.
എടുക്കാം 10 മുന്‍കരുതലുകള്‍
1. തീരെ ചെറിയ കുഞ്ഞുങ്ങളാണെങ്കില്‍ കഴിവതും മുലപ്പാല്‍ തന്നെ നല്‍കുക.
2. പാല്‍പ്പൊടിയും മറ്റും കലക്കി കൊടുക്കുമ്പോള്‍ വെള്ളം നന്നായി തിളപ്പിക്കണം.
3. കുപ്പിപ്പാല്‍ പകുതി കുടിപ്പിച്ചിട്ടു ബാക്കി പിന്നത്തേയ്ക്കു മാറ്റി വയ്ക്കരുത്.
4. കുറുക്കും മറ്റും കൊടുക്കുന്ന പാത്രം വെള്ളത്തിലിട്ടു തിളപ്പിച്ചു വൃത്തിയായി സൂക്ഷിക്കുക.
5. കുഞ്ഞിനു ഭക്ഷണം കോരിക്കൊടുക്കുന്നതിനു മുന്‍പായി അമ്മമാര്‍ കൈകള്‍ വൃത്തിയായി കഴുകുക.
6. കുഞ്ഞിന്റെ നാപ്കിനുകളും മറ്റും കൃത്യമായി നശിപ്പിച്ചു കളയുക.
7. കുഞ്ഞിനു തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ കൊടുക്കുക.
8. സ്കൂളില്‍ പോകുമ്പോള്‍ പുറത്തു നിന്നുള്ള ഭക്ഷണവും ജ്യൂസും കഴിക്കരുതെന്നു കുട്ടികളോടു കര്‍ശനമായി പറയുക.
9. ഫ്രഷായ ഭക്ഷണ സാധനങ്ങള്‍ മാത്രം കുഞ്ഞിനു കൊടുക്കുക.
10. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കൈ കഴുകി വൃത്തിയാക്കാന്‍ കുഞ്ഞിനെ ശീലിപ്പിക്കുക.
ഡോ. പ്രീത ലൂക്കോസ്

കുഞ്ഞു വീണാല്‍...

കുഞ്ഞ് വീഴുമ്പോള്‍ പരുക്കു •ുരുതരമാണോ എന്ന് മനസിലാക്കാനുള്ള ലക്ഷണങ്ങള്‍ അറിയുക.കണ്ണൊന്നു തെറ്റിയാല്‍ മതി, അപ്പോഴേക്കും എന്തെങ്കിലും ഒപ്പിച്ചു കുഞ്ഞൊരു വീഴ്ച പാസാക്കും. പല അമ്മമാരും കുഞ്ഞുങ്ങളെക്കുറിച്ചു പറയാറുള്ള പരാതിയാണിത്.കുഞ്ഞ് നിലത്തു വീണാലും ഭൂമിദേവി താങ്ങായി നിന്നോളുമെന്നു പഴമക്കാര്‍ പറയാറുണ്ട്. അക്കാലത്തു വീടിന്റെ തറ ചാണകം മെഴുകിയതായിരുന്നു. അതുകൊണ്ടു കുഞ്ഞിനു കാര്യമായി പരിക്കും പറ്റില്ല. കാലം മാറിയപ്പോള്‍ മണ്ണിനും ചാണകത്തിനും പകരം മാര്‍ബിളും •ാനൈറ്റും വന്നു. കടുപ്പമുള്ള പ്രതലത്തിലെ വീഴ്ചയില്‍ കുഞ്ഞിനു പരുക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.
അപകട സാധ്യത
ഒരു വയസു വരെയുള്ള പ്രായത്തില്‍ കുട്ടിയുടെ തലയ്ക്കായിരിക്കും ഭാരക്കൂടുതല്‍. അതുകൊണ്ടു വീഴ്ചയില്‍ കുട്ടിയുടെ തലയിടിക്കാന്‍ സാധ്യത ഏറെയാണ്. തന്മൂലം ഒടിവു ചതവുകളേക്കാള്‍ തലയ്ക്കും മുറിവു പറ്റാനുള്ള സാധ്യത ഈ പ്രായത്തില്‍ ഏറിയിരിക്കും.തലയിടിക്കുമ്പോള്‍ കുഞ്ഞിന് മന്ദത പോലെ അനുഭവപ്പെടാം. തലയ്ക്കു കൂടുതല്‍ ക്ഷതമേറ്റാല്‍ തലച്ചോറിനുള്ളില്‍ രക്തസ്രാവം ഉണ്ടാകും.
അപകടകരമായ ലക്ഷണങ്ങള്‍
കുട്ടി വീണ ഉടനെ അപകടകരമായ ലക്ഷണങ്ങള്‍ എപ്പോഴും പ്രകടമാകണമെന്നില്ല. എന്നാല്‍, അതീവ •ുരുതരാവസ്ഥയാണെങ്കില്‍ ലക്ഷണങ്ങള്‍ ഉടന്‍ കാണപ്പെടും. താഴെപ്പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം.
. തലവേദന
. നിര്‍ത്താതെയുള്ള കരച്ചില്‍
. ഛര്‍ദ്ദി
. മയക്കം
. ശരീരത്തിന് ബലക്ഷയം/തളര്‍ച്ച
ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടിയെ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം. സാധാരണ രീതിയില്‍ 24 മണിക്കൂര്‍ കഴിഞ്ഞേ •ുരുതരമായ ലക്ഷണങ്ങള്‍ പ്രകടമാകൂ. അതുകൊണ്ടു കുട്ടിയെ 24 മുതല്‍ 48 മണിക്കൂര്‍ വരെ നിരീക്ഷണത്തില്‍ വയ്ക്കും. പരിക്കുകള്‍ •ുരുതരമാണോ എന്നു സിടി സ്കാനിങ്ങിലൂടെ കണ്ടെത്താം. ആന്തരികമായ മുറിവു കളും സ്കാനിങ്ങില്‍ മനസിലാകും.ബാഹ്യമായ മുറിവുകളേക്കാള്‍ ആന്തരികമായ മുറിവുകളാണു പലപ്പോഴും •ുരുതരമാകുക. പുറമേ കുഴപ്പമൊന്നും കാണാത്തതിനാല്‍ പലരും ഇവ ശ്രദ്ധിക്കുകയുമില്ല.•ുരുതരമായ വീഴ്ച യാണെങ്കില്‍ തലച്ചോറിലെ അറകളില്‍ രക്ത സ്രാവം ഉണ്ടാകാം. തലച്ചോറിനെ പൊതിഞ്ഞു ഡ്യൂറ എന്നൊരു പാളിയുണ്ട്. ഡ്യൂറയുടെ അടിയില്‍ രക്തസ്രാവം വന്നാല്‍ രക്തം മാറ്റുകയാണു പരിഹാരം. എന്നാല്‍, തലച്ചോറിനു ള്ളില്‍ രക്തപ്രവാഹം ഉണ്ടായാല്‍ പ്രശ്നം കൂടുതല്‍ •ുരുതരമാകും.തലയ്ക്കുള്ളില്‍ കെട്ടിക്കിടന്ന രക്തം മാസങ്ങള്‍ക്കു ശേഷം വെള്ളം പോലെ വരാം. തലയുടെ ഇടതുവശത്താണ് രക്തക്കെട്ട് ഉണ്ടായതെങ്കില്‍ ശരീരത്തിന്റെ വലതു വശത്തു ബലക്ഷയം വരാം. തളര്‍ച്ച, ബോധം നഷ്ടപ്പെടല്‍ എന്നീ അവസ്ഥകള്‍ ഉണ്ടായാല്‍ രക്തം ശസ്ത്രക്രിയയിലൂടെ എടുത്തുകളയണം.
വീണ കുഞ്ഞിനെ എടുക്കുമ്പോള്‍
കുട്ടി വീഴുമ്പോള്‍ പലരും കൈയില്‍ തൂക്കിയെടുക്കാറുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുത്. കുട്ടിയുടെ കൈയില്‍ പിടിച്ചെടുക്കുമ്പോള്‍ കൈയിലെ അസ്ഥികള്‍ തമ്മില്‍ ചേരുന്ന ഭാഗത്തു പ്രശ്നം വരാം. കുട്ടിക്കു കൈ അനക്കാന്‍ സാധിക്കാതെ വരും. കുട്ടിയെ എടുക്കുമ്പോള്‍ എപ്പോഴും കക്ഷത്തിനോടു ചേര്‍ത്തു പിടിച്ച് ഉയര്‍ത്തിയെടുക്കാന്‍ ശ്രദ്ധിക്കണം.
വീണ കുട്ടിയെ ചിലര്‍ എഴുന്നേല്‍പ്പിച്ചു കുടയുകയും കുലുക്കുകയും ചെയ്യും. ഒരു കാരണവശാലും ഇങ്ങനെ ചെയ്യരുത്. തലച്ചോറിനകത്തെ നേര്‍ത്ത സ്തരത്തിനു പൊട്ടലുണ്ടാകാന്‍ ഇതു കാരണമാകാം. എന്നാല്‍, കുഞ്ഞിനെ തൊട്ടിലില്‍ കിടത്തു ആട്ടുന്നതു കൊണ്ടു പ്രശ്നമില
മുതിര്‍ന്ന കുട്ടികള്‍ വീഴുമ്പോള്‍
ഒരു വയസു കഴിഞ്ഞ കുഞ്ഞുങ്ങങ്ങള്‍ക്ക് വീഴ്ചയില്‍ ചതവും പൊട്ടലു മാണു കൂടുതലും ഉണ്ടാകുന്നത്. എന്നാല്‍ കുഞ്ഞുങ്ങള്‍ വീഴുന്ന രീതി യനുസരിച്ച് അപകടത്തിന്റെ തീവ്രതയും വ്യത്യാസപ്പെടും.മുഖമടിച്ചു കമിഴ്ന്നു വീഴുന്നുവെങ്കില്‍ മൂക്കില്‍ക്കൂടി രക്തം വരാം. മൂക്കിനുള്ളിലെ തൊലി പൊട്ടിയാകാം രക്തം വരുന്നത്. വീഴ്ചയുടെ ശക്തിയില്‍ മൂക്കിന്റെ പാലം ഒടിയുന്നതു മറ്റൊരു അപകടാവ്സഥയാ ണ്. വീഴ്ചയില്‍ തലയോട്ടിയുടെ അടിവശത്തിനു പൊട്ടല്‍ സംഭവിച്ചാല്‍ ചെവിയിലൂടെയും രക്തം വരാം. റോഡപകടത്തിലും മറ്റും തെറിച്ചു വീഴുമ്പോഴാണു സാധാര ണ ഇതു സംഭവിക്കുന്നത്. വീഴ്ചയില്‍ തലച്ചോറിനുള്ളില്‍ മര്‍ദം കൂടി, കണ്ണിനക ത്തു മര്‍ദം അനുഭവപ്പെട്ടു ചില ര്‍ക്കു ഡബിള്‍ വിഷനും ഉണ്ടാകാറുണ്ട്.
കായികമത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കു വീഴ്ചകള്‍ സംഭവി ക്കാനും അതുവഴി തലയ്ക്കു പൊട്ടലുണ്ടാകാനും സാധ്യത ഏറെയാണ്. വീഴ്ചയില്‍ പേശികള്‍ക്കു ക്ഷതവും സംഭവിക്കാം.വീഴ്ചയെത്തുടര്‍ന്നു കുട്ടിക്ക് തലവേദന, ഛര്‍ദി, മയക്കം എന്നിവ ക്രമത്തിലുണ്ടായാല്‍, പരിക്ക് •ുരുതരമാണെന്നു മനസിലാക്കാം. ഉടന്‍ ചികിത്സ ആവശ്യമാണ് എന്ന സൂചനയാണ് ഇതു നല്‍കുന്നത്.
വീഴ്ച മൂലമുള്ള പ്രശ്നങ്ങള്‍ കുറേക്കാലത്തിനു ശേഷവും തലച്ചോറില്‍ അവശേഷിക്കാം. ഭാവിയില്‍ ഇതു അപസ്മാരത്തിനു കാരണമാകും. രക്തം കട്ട പിടിക്കുന്നതു വിളര്‍ച്ചയുമുണ്ടാക്കും. തലച്ചോറില്‍ •ുരുതരമായ പരിക്കുണ്ടെങ്കില്‍ ശരീരത്തിനു ബലക്ഷയം സംഭവിക്കാം. തലച്ചോറിലെ കോശങ്ങള്‍ക്കു കേടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ബുദ്ധിമാന്ദ്യത്തിനും വഴി തെളിക്കും. തലയില്‍ രക്തം കട്ട പിടിക്കുന്നതു കാരണം ചിലരില്‍ സ്ഥിരമായി തലവേദനയുണ്ടാകാറുണ്ട്.രക്തം കട്ടപിടിക്കുന്നതു ചെറിയ രീതിയിലാണെങ്കില്‍ അതു തനിയെ മാറിയേക്കാം. നീര്‍വീക്കം കുറയ്ക്കാനുള്ള മരുന്നുകള്‍ ഇത്തരം അവ സ്ഥയില്‍ നല്‍കും.
വീട്ടില്‍ ചെയ്യാവുന്നത്
ചെറിയ രീതിയിലുള്ള വീഴ്ചയില്‍ കുട്ടിയുടെ തലയോ നെറ്റിയോ മുഴച്ചു വന്നാല്‍ അവിടെ ഐസ്പായ്ക്ക് വയ്ക്കുന്നത് നല്ലതാണ്. രക്ത ക്കുഴലുകള്‍ പൊട്ടി രക്തം വരുന്നതു കൊണ്ടു തൊലിപ്പുറമേ നീല നിറത്തില്‍ ചതവുണ്ടാകാം. തണുത്ത വെള്ളത്തില്‍ മുക്കിയ പഞ്ഞി വയ്ക്കുന്നതും ഐസ്പാക്ക് വയ്ക്കുന്നതും ഇത്തരം ചതവുകള്‍ക്കു ഫലപ്രദമാണ്.
4 മുന്‍കരുതലുകള്‍
. കുഞ്ഞുങ്ങളെ ഒരിക്കലും കട്ടില്‍, മേശപ്പുറം തുടങ്ങി ഉയര്‍ന്ന സ്ഥലങ്ങളില്‍ തനിയെ ഇരുത്തരുത്.
. ബാല്‍ക്കണിയിലേക്കും ടെറസിലേക്കുമുള്ള വാതിലുകള്‍ അടച്ചിടുക.
. കുട്ടികള്‍ ജനലിലും മറ്റും കയറാന്‍ സാധ്യയുള്ളതിനാല്‍ ജനലിനടുത്ത് കസേരകളോ മേശയോ ഇടരുത്.
. സ്റ്റെയര്‍കെയ്സിനു മുകളിലും താഴെയും കുഞ്ഞിനു കയറാനാവാത്ത വിധം സേഫ്റ്റിഗറ്റ് പിടിപ്പിക്കുക.

പാല്‍പ്പല്ലുകളുടെ ആരോഗ്യ

കുഞ്ഞിരിപ്പല്ലുകള്‍ കാട്ടി ചിരിക്കുകയാണു പൊന്നോമന. ആ പാല്‍ച്ചിരിയില്‍ ആരാണ് മയങ്ങിപ്പോകാത്തത്! അമ്മയുടെ ഉള്ളിലും സന്തോഷത്തിന്റെ ചിരിനിലാവ്. ഈ 'കുഞ്ഞിച്ചിരിയുടെ സൌന്ദര്യം കാക്കാന്‍, പാല്‍പ്പല്ലുകളുടെ ആരോഗ്യ സംരക്ഷിക്കാ ന്‍, അമ്മ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
പല്ലുകള്‍ മുളയ്ക്കുന്നതിനു മുമ്പു തന്നെ ദന്തസംരക്ഷണത്തില്‍ ശ്രദ്ധിച്ചു തുടങ്ങണം. കുഞ്ഞുങ്ങളുടെ മോണ വൃത്തിയാക്കി സൂക്ഷിക്കണം. മുലയൂട്ടിയതിനു ശേഷം ശിശുക്കളുടെ മോണ, നാക്ക്, അണ്ണാക്ക്, കവിളിന്റെയുള്‍വശം തുടങ്ങിയവ വൃത്തിയുള്ള നനഞ്ഞ തുണിയോ, •ാസ്പാഡോ ഉപയോ•ിച്ചു തുടയ്ക്കണം. ഇങ്ങനെ ചെയ്യുന്നതു വായിലുണ്ടാകുന്ന പ്ളാക്ക് അഥവാ അണുക്കളുടെ നേരിയ പടലം നീക്കം ചെയ്യാന്‍ സഹായിക്കും.
നവജാതശിശുവിന്റെ ആദ്യത്തെ പാല്‍പ്പല്ലുകള്‍ സാധാരണയായി അഞ്ചാം മാസ ത്തിനും ആറാം മാസത്തിനും ഇടയ് ക്കു മുളയ്ക്കാം. ആദ്യ പല്ലുകള്‍ മുളയ്ക്കുന്നതിനു കൃത്യമായ സമയമൊന്നുമില്ല. ആദ്യ പല്ലുകള്‍ മുളയ്ക്കുന്നതിനു മുന്നോടിയായി ശിശുക്കളില്‍ ചില്ലറ അസ്വസ്ഥതകളൊക്കെ കാണാറുണ്ട്.
ശാഠ്യക്കൂടുതല്‍, കരച്ചില്‍, ആഹാരം കഴിക്കുന്നതിനും ഉറങ്ങുന്നതിനും ഉള്ള ചിട്ട വ്യത്യാസങ്ങള്‍, വയറൊഴിച്ചില്‍, പനി ഇങ്ങനെ പലതും. പനി എല്ലാ അവസരങ്ങളിലും പല്ലുകള്‍ മുളയ്ക്കുന്നതിനു മുമ്പുള്ള അവസ്ഥയായി മാത്രം കരുതരുത്. ഒരുപക്ഷേ, മറ്റേതെങ്കി ലും അസുഖം മൂലമായിരിക്കാം. ഡോക്ടറുടെ അഭിപ്രായം ഇങ്ങനെയുള്ള അവസരങ്ങളില്‍ തേടേണ്ടതാണ്.
പല്ലുകള്‍ മുളയ്ക്കുമ്പോള്‍ മോണകളില്‍ ചില്ലറ വേദനയും വീക്കവും ഉണ്ടാകാറുണ്ട്. ഈ അസ്വസ്ഥത ഒഴിവാക്കാന്‍ മരവിപ്പിക്കുന്ന ചില ഓയിന്‍മെന്റുകള്‍ ഉപയോ•ിക്കാം. വൃത്തിയുള്ള വിരലുകള്‍ കൊണ്ടു മോണ ഉഴിയുന്നതും നല്ലതാണ്. പല്ലുകള്‍ മുളച്ചു കഴിഞ്ഞാലുടന്‍ തന്നെ അവയെ വൃത്തിയായി സൂക്ഷിക്കണം.
ആഹാരത്തിനു ശേഷം നനഞ്ഞ വൃത്തിയുള്ള തുണികൊണ്ടു പല്ലുകള്‍ വൃത്തിയാക്കണം. പല്ലുകള്‍ മുളച്ചു കഴിഞ്ഞാല്‍ അവ കേടുവരാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് ദിവസവും കുറഞ്ഞതു രണ്ടു നേരമെങ്കിലും ബ്രഷ് ചെയ്യണം. രാവിലെയും രാത്രിയും. രണ്ടു വയസു വരെ ടൂത്ത് പേസ്റ്റ് ഉപയോ•ിക്കണമെന്നില്ല.
പല്ലുകളുടെ ശുചിത്വം
ഏഴെട്ടു മാസമാകുമ്പോഴാണു പല്ലുകള്‍ മുളച്ചുതുടങ്ങുക. പല്ലുകള്‍ മുളയ്ക്കുന്ന പ്രായം തൊട്ട് ഒന്നരവയസാകും വരെ അമ്മ തന്നെ കുഞ്ഞിന്റ പല്ല് വിരലുകള്‍ കൊണ്ട് വൃത്തിയാക്കിയാല്‍ മതി. ഒന്നര വയസാകുമ്പോള്‍ തൊട്ട് ബ്രഷ് പിടിക്കാന്‍ ശീലിപ്പിക്കാം. മൃദുവായ ബ്രസിലുകള്‍ ഉള്ള 'ബേബി ബ്രഷ് കുഞ്ഞിനുവേണ്ടി വാങ്ങണം .കുപ്പി പ്പാല്‍ കുടിക്കുന്ന കുട്ടിയെ വായില്‍ പാലക്കുപ്പി വച്ച് ഉറങ്ങാന്‍ അനുവദിക്കരുത്. ഇതു കുട്ടിക്കു ശീലമായിട്ടുണ്ടെ ങ്കില്‍ അതിനു പകരം വെള്ളം നിറച്ച കുപ്പി കൊടുത്തു ശീലിപ്പിക്കുക.
രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു പേസ്റ്റില്ലാതെ വെള്ളം നനച്ച ബ്രഷ് കൊണ്ടു പല്ലു തേച്ചാല്‍ മതിയാകും. രണ്ടു വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് ഒരു പയര്‍മണിയുടെയത്ര വലിപ്പത്തില്‍ ടൂത്ത് പേസ്റ്റ് ഉപയോ•ിക്കാം. 7 - 8 വയസാകുമ്പോഴേ കുട്ടിക്ക് തനിയെ പല്ലുകള്‍ ശരിയായി വൃത്തിയാക്കാനുള്ള പ്രാപ്തിയുണ്ടാകൂ.
അത്രയും പ്രായം വരെ കുട്ടി പല്ലുതേയ്ക്കുമ്പോള്‍ മുതുര്‍ന്നവരുടെ മേല്‍നോട്ടം വേണം.രാവിലെയും രാത്രി കിടക്കും മുമ്പും കുട്ടിയുടെ പല്ലുകള്‍ വൃത്തിയാക്കണം. ഓരോ തവണയും ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകളും വായും വൃത്തിയായി കഴുകുക.

കുഞ്ഞിനുണ്ടോ സംസാര വൈകല്യം

കൂയിങ്, ലാഫിങ്, ബാബ്ളിങ്. ഒന്നും മനസിലായില്ല അല്ലേ. കുഞ്ഞുങ്ങള്‍ സംസാരത്തിന്റെ ലോകത്തു പിച്ചവയ്ക്കുന്നത് ഇങ്ങനെ മൂന്നു ഘട്ടങ്ങളിലൂടെയാണ്.കുഞ്ഞിന് ഏതാണ്ട് ഒരു മാസം പ്രായമാകുമ്പോഴാ ണു ശബ്ദത്തോടു പ്രതികരിച്ചു തുടങ്ങു ന്നത്. മൂന്നു മാസം പ്രായമാകുമ്പോള്‍ കുഞ്ഞ് •്,ങ് എന്നീ ശബ്ദങ്ങള്‍ ഉണ്ടാക്കും. ഇതിനെയാ ണു മെഡിക്കല്‍ ഭാഷയില്‍ കൂയിങ് എന്നു പറയുന്നത്. നാലാം മാസം ഉറക്കെ ചിരിക്കും (ലാഫിങ്). ആറു മാസമാകുമ്പോള്‍ സ്വരവും വ്യഞ്ജനവും ഇടകലര്‍ ത്തി അര്‍ഥരഹിതമായ ശബ്ദം ഉണ്ടാക്കും. ഇതു ബാബ്ളിങ്. ഒന്‍പതു മാസമാകുമ്പോഴേക്കു കുഞ്ഞ് രണ്ടക്ഷരം ചേര്‍ത്തു കാക്ക, മാമ തുടങ്ങിയ വാക്കുകള്‍ പറഞ്ഞു തുടങ്ങിയിരിക്കും.
ചില കുട്ടികള്‍ സാവധാനമേ സംസാരിച്ചു തുടങ്ങൂ. എങ്കിലും കുഞ്ഞു സംസാരിക്കാന്‍ ഏറെ വൈകുന്നുവെങ്കില്‍ കേഴ്വിശക്തി, ബുദ്ധിവളര്‍ച്ച എന്നിവ തീര്‍ച്ചയായും പരിശോധിക്കണം.കുഞ്ഞിന്റെ ബുദ്ധി, കേഴ്വിശക്തി, വളരുന്ന സാഹചര്യം, ശാരീരിക വൈകല്യങ്ങള്‍ ഇവയും സംസാരശേഷിയും തമ്മില്‍ ബന്ധമുണ്ട്. സംസാരത്തില്‍ സ്ഫുടത യില്ലായ്മ, വിക്ക്, സംസാരം വൈകുന്നത്, സംസാരിക്കാത്ത അവസ്ഥ ഇങ്ങനെ ഭാഷാവൈകല്യങ്ങള്‍ പലതരത്തി ലുണ്ട്.
ഒരു വയസാകുമ്പോഴാണ് അര്‍ഥമുള്ള ഒന്നോ രണ്ടോ വാക്കുകള്‍ കുഞ്ഞു പറയുന്നത്. ഒന്നര വയസാകുമ്പോഴേക്കും കുഞ്ഞ് അര്‍ഥമുള്ള ഏകദേശം പത്തു മുതല്‍ പതിനഞ്ചു വാക്കുകള്‍ പറയും. രണ്ടാം വയസില്‍ രണ്ടു വാക്കു ചേര്‍ത്തുള്ള വാചകങ്ങള്‍, ഞാന്‍, നീ ഇവ പറയും. രണ്ടര വയസാകുമ്പോള്‍ മൂന്നു വാക്കുള്ള വാക്യങ്ങള്‍ പറഞ്ഞു തുടങ്ങും. ഒപ്പം സ്വന്തം പേരു പറയാനും ചോദ്യങ്ങള്‍ക്കുത്തരം നല്‍കാനും പഠിക്കും. മൂന്നാം വയസില്‍ നഴ്സറിപ്പാട്ടുകള്‍ പാടും. കഥകള്‍ പറഞ്ഞുതുടങ്ങുന്നതു നാലു വയസ് ആകുമ്പോഴാണ്. അഞ്ചാം വയസില്‍ കുഞ്ഞ് സംശയ ങ്ങള്‍ ചോദിക്കും. ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാ കുട്ടികളിലും ഒരുപോലെ ആകണമെന്നില്ല. ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ഐന്‍സ്റ്റീന്‍ നാലാമത്തെ വയസിലാണു സംസാരിച്ചു തുടങ്ങിയത്. ആണ്‍കുട്ടികളെ അപേക്ഷിച്ചു പെണ്‍കുട്ടികള്‍ നേരത്തെ തന്നെ സംസാരിക്കുന്നതായി കണ്ടുവരാറുണ്ട്.അമ്മയുടെ ലാളനയും കുഞ്ഞിന്റെ സംസാരശേഷിയും തമ്മില്‍ നല്ല ബന്ധമുണ്ട്. അമ്മയുടെ ലാളന കിട്ടാത്ത കുഞ്ഞുങ്ങളില്‍ സംസാരശേഷി വികസിക്കുവാന്‍ വൈകുമെന്നു പഠനങ്ങള്‍ കാണിക്കുന്നു. മുതിര്‍ന്നവരും കുട്ടികളുമായി ഇടപഴകാനുള്ള അവസരങ്ങളും കുഞ്ഞിന്റെ സംസാരശേഷി വികസിപ്പിക്കും.
ഭാഷാവൈകല്യം കണ്ടുപിടിക്കാം
. ഒരു വയസായിട്ടും കുഞ്ഞ് അക്ഷരം പറയാതിരിക്കുക, ഒന്നര വയസായ കുട്ടി ഒരു വാക്കു പോലും പറയുന്നില്ല, രണ്ടു വയസായിട്ടും വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു പറയുന്നില്ല, മൂന്നു വയസായിട്ടും കുഞ്ഞു പറയുന്നതു തിരിയുന്നില്ല, വാചകങ്ങള്‍ പറഞ്ഞു തുടങ്ങുന്നില്ല ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുഞ്ഞിന്റെ കേഴ്വിപരിശോധന നടത്തണം.
. മൂന്നു വയസുള്ള കുട്ടി ക, പ എന്നീ അക്ഷരങ്ങള്‍ ഉച്ചരിക്കുന്നില്ല.
. കുട്ടി ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നതിനു പകരം ചോദ്യം തിരിച്ചു ചോദിക്കുക, (ഓട്ടിസമുള്ള കുട്ടികളില്‍ കാണുന്ന ഈ അവസ്ഥയ്ക്ക് എക്കോലാലിയ എന്നു പറയുന്നു), തനിയെ ഇരുന്നു സംസാരിക്കുക.
. തലച്ചോറിലെ തകരാറുകളുടെ ലക്ഷണങ്ങളായി കുട്ടി പറഞ്ഞ വാക്കുകള്‍ പിന്നീടു പറയാതിരിക്കുക, നന്നായി സംസാരിച്ചു തുടങ്ങിയ കുട്ടി സംസാരം നിര്‍ത്തുക.
. ആംഗ്യങ്ങളിലൂടെ ആശയം പ്രകടിപ്പിക്കുകയും ഒപ്പം സംസാരിക്കാതിരിക്കുകയും ചെയ്യുക.
പരിഹാരങ്ങള്‍
കുഞ്ഞിനു സംസാരവൈകല്യമുണ്ടെന്നു കണ്ടാല്‍ വൈകാതെ സ്പീച്ച് ആന്‍ഡ് ലാം•്വജ് തെറപ്പി നല്‍കണം. എത്രയും നേരത്തെ ഇതു നല്‍കുന്നോ അത്രയും ഫലപ്രദമാണെന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കുഞ്ഞിന്റെ ബുദ്ധിയുടെ വളര്‍ച്ച, പ്രായം, തകരാറ് ഇവ അനുസരിച്ചാണു സ്പീച്ച് തെറപ്പി നല്‍കേണ്ടത്. ഡൌണ്‍സ് സിന്‍ഡ്രോം ഉള്ള കുട്ടികള്‍ക്കും സ്പീച്ച് തെറപ്പി പ്രയോജനം ചെയ്യുന്നു.ചുണ്ടുകളുടെ ചലനം നോക്കി പറയിക്കുക, പടം കാണി ച്ചു വാക്കു പറയിക്കുക ഇവ നല്ലതാണ്. സമപ്രായക്കാരുമായി കളിക്കാന്‍ വിടുന്നതു കുഞ്ഞിന്റെ ഭാഷ വികസിക്കാന്‍ സഹായിക്കും. സംസാരവൈകല്യങ്ങള്‍ക്ക് അഞ്ചു വയസിനു മുന്‍പു തന്നെ ചികിത്സതുടങ്ങണം.

കുഞ്ഞിന് കേള്‍വി പരിശോധന...

വിദ•്ധ ഡോക്ടര്‍മാരുടെ പ്രധാന നിര്‍ദേശം ശ്രദ്ധിക്കൂ - നവജാത ശിശുവിന് ഉറപ്പായും കേള്‍വി പരിശോധന നടത്തുക . സാങ്കേതി കത എത്ര വികസിച്ചാലും അതുകൊണ്ടു പ്രയോജനം ഉണ്ടാകുന്ന സമയത്തു കിട്ടിയി ട്ടല്ലേ കാര്യമുള്ളൂ. നവജാതശിശുക്കള്‍ക്ക് ഉടന്‍ കേള്‍വി പരിശോധന നടത്തണം. ഡോക ്ടര്‍മാര്‍ തന്നെ ഇക്കാര്യത്തി ല്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണം. ആദ്യത്തെ മൂന്നു മാസത്തിനകം തന്നെ ശ്രവണ വൈകല്യം തിരിച്ചറിഞ്ഞു ശ്രവണ സഹായം നല്‍കണം.
തലച്ചോറിലെ കേള്‍വിതലം രൂപപ്പെടുന്നതു ശരിയായ രീതിയില്‍ ആകാനാണിത്. എങ്കിലേ തുടര്‍ന്നു നടത്തുന്ന ചികില്‍സകള്‍ക്ക് അര്‍ത്ഥമുള്ളൂ. 100% ഫലപ്രാപ്തി ഉണ്ടാകൂ. ഗ ര്‍ഭകാലം തുടങ്ങുമ്പോള്‍ നമ്മള്‍ ഒട്ടേറെ പരിശോധ നകള്‍ നടത്തുന്നു ണ്ടല്ലോ. അതുപോലെ സുപ്രധാനമായി കണ്ടു നടത്തുക നവജാത ശിശുവിന് കേള്‍വി പരിശോ ധന. ജനിച്ചു മൂന്നു മാസത്തിനുള്ളില്‍ എന്തായാലും ഇതുറപ്പാക്കുക.
ശ്രവണ വൈകല്യം കണ്ടെത്താം
ഒാട്ടോ അക്കൌസ്റ്റിക ് എമിഷന്‍ ടെസ്റ്റാണു മികച്ച മാര്‍ഗ . ജനിച്ചയുടന്‍ ഈ ടെസ്റ്റിലൂടെ കുഞ്ഞുങ്ങളുടെ കേള്‍ വിശക്തി പരിശോധിക്കാം. വൈകല്യമുണ്ടെന്ന് അറിഞ്ഞാല്‍ ബെറാ, എഎസ് എസ്ആര്‍, ടിംപാനോമെട്രി തുടങ്ങിയ ടെസ്റ്റുകളിലൂടെ വിശദ പരിശോധന നടത്തി ചികില്‍സ നിര്‍ണയിക്കാം. കുട്ടികളെ ഉറക്കിയതിനു ശേഷമാണ് ഈ ടെസ്റ്റുകള്‍ നടത്തുക . മുതിര്‍ന്ന കുട്ടികളുടെ ശ്രവണ വൈകല്യം അവരുടെ സഹകരണത്തോടെയുള്ള ഒാഡിയോ മെട്രി എന്ന പരിശോധനയിലൂടെ കണ്ടെത്താം
കാക്കയും പൂച്ചയും പറയാന്‍ കാത്തിരിക്കേണ്ട
കുഞ്ഞ് വര്‍ത്തമാനം പറഞ്ഞു തുടങ്ങിയിട്ടു ശ്രവണ വൈകല്യം പരിശോധിക്കാന്‍ കാത്തിരിക്കരുത്. ഒന്ന് ഒന്നര വയസ്സെത്തി, കുഞ്ഞ് കൊഞ്ചിത്തുടങ്ങുമ്പോഴേക്കും അവന്റെ തലച്ചോറില്‍ കേള്‍വി തലത്തിന്റെ രൂപീകരണം ഏതാണ്ടു മുക്കാല്‍ ഭാഗത്തോളമായി കഴിഞ്ഞിട്ടുണ്ടാകും. എത്ര ചെറിയ കുഞ്ഞിന്റെയും കേള്‍വിശക്തി പരിശോധിച്ചറിയാന്‍ കഴിയുമെന്നു വിദ•്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ചില കുട്ടികള്‍ക്കു ലോ ഫ്രീക്വന്‍സി ശബ്ദം കേള്‍ക്കുന്ന തിനു കുഴപ്പമുണ്ടാകില്ല. എന്നാല്‍ ഹൈ ഫ്രീക്വന്‍സി കേള്‍ക്കാനും മനസ്സിലാക്കാനുംകഴിയില്ല. ഭാഷയ്ക്കു സൌന്ദര്യം പകരുന്നത് ഹൈ ഫ്രീക്വന്‍സി ശബ്ദങ്ങളാണ്.
കേള്‍വിക്കുറവു വെറും കുറവല്ല
കേള്‍വിക്കുറവ്, അല്ലെങ്കില്‍ പൂര്‍ണ ബധിരത എന്നതിനെ വൈകല്യം എന്നതിനപ്പുറത്തേക്കു കാണണം. ശബ്ദങ്ങ ളുടെ ലോകമാണ് അവര്‍ക്ക് അന്യമാകുന്നത്.ഒന്നിനെയും ആസ്വദിക്കാന്‍ കഴിയാതെ അവര്‍ സഹതാപലോകത്ത് ഒതുങ്ങിക്കൂടേണ്ടി വരും. കേള്‍ക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ സംസാരശീലം വളരില്ല. വിദ്യാഭ്യാസത്തെയും അതു ബാധിക്കും.കുട്ടികളുടെ ആത്മ വിശ്വാസം തകരും.
അവനെ സാധാരണ കുട്ടിയാക്കാം
കേള്‍വിക്കുറവുള്ള കുട്ടിയെ ബധിരസ്കൂളിലയച്ചു പഠിപ്പിച്ചു ജോലി വാങ്ങുന്നതിനുമപ്പുറത്ത് അവനെ സാധാരണ കുട്ടിയാക്കാനുള്ള ശ്രമങ്ങളാണു നടത്തേണ്ടത്. കേള്‍വിക്കുറവിനു ചികില്‍സ നല്‍കുന്നതിനൊപ്പം അവന്റെ മറ്റു കഴിവുകളും വളര്‍ത്തിയെടുക്കണം. ചെറുപ്പത്തിലേ കണ്ടുപിടിച്ചു ചികില്‍സിച്ചാല്‍ അവനെയും സാധാരണ കുട്ടിയാക്കി വളര്‍ത്തിയെടുക്കാം.
വേണ്ടത് ടീം വര്‍ക്ക്
ഒാഡിയോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഇഎന്‍ടി വിദ•്ധന്‍ എന്നിവരുടെ ടീം വര്‍ക്കിലൂടെയേ സമ്പൂര്‍ണ ചികില്‍സ യാഥാര്‍ഥ്യമാകൂ. ശ്രവണത്തോത് അളക്കാനും വ്യത്യാസങ്ങള്‍ രേഖപ്പെടുത്താനും ഒാഡിയോളജിസ്റ്റും ക്ഷമ യോടെ ഒപ്പം നിന്നു സംസാരശേഷി വളര്‍ത്തിയെടുക്കാനും രക്ഷിതാക്കള്‍ക്കു നിര്‍ദേശം നല്‍കാനും തെറാപ്പിസ്റ്റും ക ൃത്യമായ ചികില്‍സ നല്‍കാനും ചികില്‍സാ പുരോഗ തി വിലയിരുത്താനും ഇഎന്‍ടി വിദ•്ധനും ഒരുമിച്ചു പ്രവര്‍ത്തിക്കണം.
(കടപ്പാട്: ഡോ. എം.പി. മനോജ്, എംഡി ആന്‍ഡ് കണ്‍സല്‍ട്ടന്റ് ഇഎന്‍ടി സര്‍ജന്‍, ഡോ. മനോജ്സ് ഇഎന്‍ടി സൂപ്പര്‍ സ്പെഷല്‍റ്റി ഇന്‍സ്റ്റിറ്റ്യൂട്ട്

ഹാര്‍ട്ട് മര്‍മര്‍ അറിയേണ്ടത്

പാല്‍ച്ചിരിയോട് ഉറങ്ങുന്ന കുഞ്ഞ് പതിയെ കുഞ്ഞിന്‍െറ ഹൃദയത്തോടു ചെവി ചേര്‍ത്തുവച്ചാല്‍ അതു മിടിക്കുന്നത് അമ്മേ അമ്മേ യെന്നല്ലേയെന്നു തോന്നും. പക്ഷേ ഇടയ്ക്കെപ്പോഴോ ഒരു മൂന്നാം ശബ്ദം ആ ഹൃദയമിടിപ്പിനെ അലോസരപ്പെടുത്തുന്നുവെന്നു തോന്നിയാല്‍ എങ്ങനെ പേടിക്കാതി രിക്കും?ഫാന്‍ കറങ്ങുംപോലെ ഒരു കിരു കിരുപ്പ്, അല്ലെങ്കില്‍ ഹോസിലൂടെ വെളളമൊഴുകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദംപോലെ ഹാര്‍ട്ട് മര്‍മര്‍ എന്നു വിളിക്കുന്ന ഈ ശബ്ദം ചിലപ്പോള്‍ കുഞ്ഞുങ്ങളിലെ •ുരുതരമായ ഹൃദയത്തിന്‍െറ ലക്ഷണമാവാം. എന്നാല്‍ ഹാര്‍ട്ട് മര്‍മര്‍ എല്ലാവരിലും രോഗ ലക്ഷണമാവാം. എന്നാല്‍ ഹാര്‍ട്ട് മര്‍മര്‍ എല്ലാവരിലും രോഗ ലക്ഷണമായിരിക്കുകയുമില്ല.
1. എന്താണ് ഹാര്‍ട്ട് മര്‍മര്‍?
ഹൃദയത്തിന് നാലറകളാണുള്ളത്. ചെറിയ രണ്ടു മേലറകളും വലിയ രണ്ടു കീഴറകളും വലതു വശത്തുള്ള അറകളിലൂടെ ശുദ്ധരക്തം ഒഴുകുന്നു. രണ്ടറകളെയും പരസ്പരം വേര്‍തിരിക്കുന്നത് മാംസഭിത്തികളാണ്. മുകളിലും താഴെയുമുള്ള അറകളെ പരസ്പരം ബന്ധിപ്പിക്കുന്നതു ഹൃദയ വാല്‍വുകളും. ഈ അറകളിലേയ്ക്കു പ്രവേശിക്കുന്ന രക്തത്തിന്‍െറ അളവു നിയന്ത്രിക്കുന്നതു വാല്‍വുകള്‍ തന്നെ.രക്തം ഒരേ ദിശയിലേ യ്ക്കുമാത്രം കടത്തിവിടുകയാണു വാല്‍വുകളുടെ ദൌത്യം. ഓരോ പ്രാവശ്യവും രക്തം കടത്തിവിട്ടശേഷം ഹൃദയവാല്‍വ് അടയുന്ന ലബ് ടബ് എന്ന രണ്ടു ശബ്ദങ്ങളെയാണു നമ്മള്‍ ഹൃദയമിടിപ്പ് എന്നു വിളിക്കുന്നത്. ഹൃദയത്തിന് തകരാറുണ്ടാകുമ്പോള്‍ ഈ പ്രവര്‍ത്തനം ശരിയായി നടക്കാതാവുന്നു. ഇങ്ങനെ വരുമ്പോള്‍ രക്തം പമ്പുചെയ്യാന്‍ ഹൃദയത്തിന് ഏറെ പണിപ്പെടേണ്ടി വരികയും ലബ് ടബ് എന്ന ശബ്ദത്തിനു പുറമെ വിസില്‍ പോലെ ഒരു മൂന്നാം ശബ്ദം ഉണ്ടാവുകയും ചെയ്യുന്നു.
2. ഹര്‍ട്ട് മര്‍മര്‍ ഉണ്ടാവാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്?
പ്രധാനമായും നാലു കാരണങ്ങള്‍കൊ ണ്ടാണു ഹാര്‍ട്ട് മര്‍മര്‍ ഉണ്ടാകുന്നത്.
1. ഹൃദയത്തിനു ദ്വാരം
2. ഹൃദയ വാല്‍വിനുണ്ടാകുന്ന ദ്വാരം
3. ഹൃദയവാല്‍വ് ചുരുങ്ങുക
4. മറ്റു ഹൃദ്രോഗ ങ്ങള്‍
3. ഹാര്‍ട്ട് മര്‍മര്‍ കണ്ടുപിടിക്കാം?
ഹാര്‍ട്ട് മര്‍മര്‍ പലതരമുണ്ട്. ശക്തിയേറിയതാണെങ്കില്‍ കുഞ്ഞിന്‍െറ നെഞ്ചിലേയ്ക്കു നോക്കമ്പോള്‍ തന്നെ തിരിച്ചറിയാം. •ുരുതരമായ ഹൃദ്രോഗ ലക്ഷണമാവാം അത്.ഒരു സം•ീതോപകരണത്തില്‍ നിന്നെന്നപോലെ താളാത്മകമായ ശബ്ദമാണു കേള്‍ക്കുന്നതെങ്കില്‍ മിക്കവാറും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്നതാവും.വളരെ മൃദുവായി നേര്‍ക്കാഴ്ചയില്‍ ഒട്ടും തന്നെ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ള മൂന്നാമത്തെ വിഭാഗ ത്തിലെ മര്‍മര്‍ മിക്കവാറും അപകടകാരിയാവില്ല.ഡോക്ടര്‍ക്ക് സ്റ്റെതസ്കോപ്പിലൂടെ പരിശോധിക്കുമ്പോള്‍ ഹാര്‍ട്ട് മര്‍മര്‍ ഏതു വിഭാഗ ത്തുനിന്നാണു ശബ്ദം കേള്‍ക്കുന്നതെന്നും ശബ്ദത്തിന്‍െറ സ്വഭാവമേതെന്നും കണക്കാക്കി ഡോക്ടര്‍ക്ക് പ്രശ്നത്തിന്‍െറ സ്വഭാവം വിലയിരുത്താനും കഴിയും.
4. എല്ലാ ഹാര്‍ട്ട് മര്‍മറും അപകടകാരികളാണോ?
എല്ലാ ഹാര്‍ട്ട്മര്‍മറും അപകടകാരിയല്ല. അപകടകാരിയല്ലാത്ത ഹാര്‍ട്ട് മര്‍മറിനെ ഇന്നസെന്‍റ് ഹാര്‍ട്ട് മര്‍മര്‍ എന്നാണു പറയുന്നത്. ചിലരില്‍ വിളര്‍ച്ചമൂലവും സ്ത്രീകളില്‍ ഗര്‍ഭാവസ്ഥയിലുമെല്ലാം ഇതു പ്രത്യക്ഷമാകാറുണ്ട്. ചെറിയകുട്ടികളിലാണെങ്കില്‍ രണ്ടുമുതല്‍ നാലുവയസുവരെ പ്രായമാകുന്നതോടെ ചികിത്സയൊന്നും കൂടാതെ തന്നെ ഇത് അപ്രത്യക്ഷമാകും.
ഹൃദയതകരാറുള്ള കുഞ്ഞുങ്ങളില്‍ ഹാര്‍ട്ട് മര്‍മറിനൊപ്പം കാണുന്ന മറ്റു ലക്ഷണങ്ങള്‍ എന്തൊക്കെ?
.കുഞ്ഞിനുണ്ടാകുന്ന നീല നിറം: ആരോഗ്യമുള്ള കുഞ്ഞിനെ കുളിപ്പിച്ചു കഴിഞ്ഞാലുടന്‍ അവരുടെ മുഖവും ശരീരവും ചുവന്നു തുടുത്തിരിക്കും അല്ലെങ്കില്‍ മുഖവും നഖങ്ങളും നീലനിറമാവും.
.കുട്ടി കരയുന്നു കൈകാലിട്ടിളക്കി കളിക്കുക,മലംപോവുക തുടങ്ങിയവ ചെയ്യുമ്പോള്‍ ശ്വാസോച്ഛ്വാസം ദ്രുതഗതിലായി കിതപ്പുണ്ടകുന്നു.
.ഇടയ്ക്കിടെ ഹൃദയമിടിപ്പുകൂടുകയും പെട്ടെന്ന് കുറയുകയും ചെയ്യുന്നു.
.അകാരണമായി വിയര്‍ക്കുക. കൈകാലുകള്‍ തണുത്തിരിക്കുക
.മുലുപ്പാല്‍ കുടിക്കാന്‍ ശ്രമിക്കുമ്പോള്‍ പെട്ടെന്നു ക്ഷീണിച്ചു വിയര്‍ക്കുക.
.ഇടവിട്ടിടവിട്ടു ശ്വാസകോശത്തില്‍ അണുബാധ ഉണ്ടാവുക.
.വേണ്ട അളവില്‍ പാല്‍ കിട്ടാത്തതുകൊണ്ട് എപ്പോഴും വിശന്നു കരയും. ആവശ്യത്തിനു തൂക്കം വയ്ക്കുകയുമില്ല.
6. മൂന്നോ നാലോ വയസിനുശേഷം ഹാര്‍ട്ട് മര്‍മര്‍ പ്രത്യക്ഷപ്പെടുമോ?
ഹൃദയത്തിനുണ്ടുവുന്ന ഏതു രോഗത്തിന്‍െറയും ലക്ഷണമായി മര്‍മര്‍ പ്രത്യക്ഷപ്പെടാം. ശൈശവത്തില്‍ കണ്ടുപിടിക്കാന്‍ കഴിയാതിരുന്ന ഹൃദയത്തകരാറുകള്‍ ചിലപ്പോള്‍ മൂന്നോ നാലോ വയസാകുമ്പോള്‍ തിരിച്ചറിയാന്‍ കഴിയും. വിട്ടുമാറാത്ത ന്യുമോണിയയാവും പ്രധാന ലക്ഷണം. ഓടികളിക്കുമ്പോള്‍ തലചുറ്റിവീഴുക, എപ്പോഴും ഉറക്കംതൂങ്ങി യിരിക്കുക, ക്ഷീണിച്ചശരീരം നെഞ്ചുവേദന ഇതെല്ലാം ഹൃദയത്തകരാറുകളുടെ ലക്ഷണമാകാം.
7. കുഞ്ഞിനു ഹാര്‍ട്ട് മര്‍മര്‍ ഉണ്ടെന്നു സംശയം തോന്നിയാല്‍ എന്തുചെയ്യണം?
ഹൃദയത്തകരാറുണ്ടെന്ന സംശയം തോന്നിയാല്‍ ശിശുരോഗ വിദ്ഗ ദ്ധര്‍ ഒരു ഹൃദ്രോഗ വിദ•്ദ്ധനു റഫര്‍ ചെയ്യും. എക്സറേ,ഇസിജി,എക്കോസ്കാന്‍ ഇവ വഴി ഒരു ഹൃദ്രോഗ വിദ•്ദ്ധനു രോഗ നിര്‍ണയം സാധിക്കും. ഹൃദയത്തിന്‍െറ വിവിധ അറകളുടെ പ്രവര്‍ത്തനം കാണുന്നതിനും ഏതു ദിശകളിലേയ്ക്കാണു രക്തം പമ്പു ചെയ്യപ്പെടുന്നതെന്നറി യാനും എക്കോകാര്‍ഡിയോ•ാം വഴി സാധിക്കും. ചില ഹൃദയത്തകരാറുകള്‍ ശസ്ത്രക്രിയ വഴി ഉടന്‍ പരിഹരിക്കാം. ചിലപ്പോള്‍ കുഞ്ഞുനു പത്തോ പതിനഞ്ചോ വയസു പ്രായമായ ശേഷമേ ശസ്ത്രക്രിയ നടത്താനാവൂ. അത്രയും കാലം മരുന്നുകള്‍ കൊണ്ടു രോഗ നിയന്ത്രിച്ചു നിറുത്തേണ്ടി വരും.
ജന്മനാ ഹൃദയവൈകല്യം ഉണ്ടാവുന്നത്
ജനിതക കാരണങ്ങള്‍ക്കൊണ്ടും പരിസ്ഥിതിപരമായ കാരണങ്ങള്‍ കൊണ്ടും ജന്മനാ ഹൃദ്രോഗ മുണ്ടാകാം. ഗ ര്‍ഭധാ രണത്തിന്‍െറ ആദ്യഎട്ടു മുതല്‍ 12 ആഴ്ചകള്‍ക്കുള്ളില്‍ ഭ്രൂണത്തിന്‍െറ ഹൃദയം രൂപപ്പെടും. ഈ സമയത്തു ഗ ര്‍ഭ പാത്രത്തിലുണ്ടാവുന്ന റൂബെല്ല പോലുള്ള അണുബാധകള്‍ ഹൃദയവൈകല്യമുണ്ടാക്കും. ഗ ര്‍ഭകാല ത്തുണ്ടാകുന്ന അസുഖങ്ങള്‍ നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം ഗ ര്‍ഭധാരണത്തിന്‍െറ ആദ്യ 12 ആഴ്ചകളില്‍ കഴിക്കുന്ന ചില മരുന്നുകള്‍ എന്നിവ പ്രശ്നക്കാരാകാം. ഡൌണ്‍സ് സിനഡ്രോം,ടര്‍ണേഴ്സ് സിന്‍ഡ്രോം എന്നീ ജനിതകപ്രശ്നങ്ങളി ല്‍ ബുദ്ധിമാന്ദ്യ ത്തോടൊപ്പം ഹൃദയവൈകല്യങ്ങളും കാണാം. ക്രോമസോമുകളുടെ ഘടനയിലുള്ള വ്യത്യാസം മൂലമാണു വൈകല്യങ്ങളുണ്ടാവുന്നത്.

കുഞ്ഞിക്കണ്ണുകളും ഉറക്കവും

നവജാതശിശുവിന്റെ കണ്ണുകള്‍ക്ക് ചിലപ്പോള്‍ ചെറിയകോട്ടം (കോങ്കണ്ണ്) കാണാറുണ്ട്. സാധാരണയായി ഇത് മൂന്നുമാസം കൊണ്ട് നേരെയാകും. കൂടുതല്‍ കാലം ഇത് തുടരുന്നുവെങ്കില്‍ ഡോക്ടറെ കാണിക്കണം. ശിശുവിന്റെ കണ്ണില്‍നിന്നും മഞ്ഞ കലര്‍ന്ന ദ്രാവകം വരുന്നത് സാധാരണമാണ്. ഇത് അണുബാധ മൂലമാണോ എന്ന് പരിശോധി ക്കണം. കുഞ്ഞിന്റെ കണ്ണ് പഞ്ഞിയോ, മൃദുവായ വൃത്തിയുള്ള തുണിയോ കൊണ്ട് ശുചിയാക്കണം. ഒരു കണ്ണ് വൃത്തിയാക്കിയ പഞ്ഞിയോ തുണിയോ മറ്റേ കണ്ണിലും ഉപയോ•ിക്കരുത്. കണ്ണ് പഴുക്കുന്നത് മാറുന്നില്ലെങ്കിലും, കണ്ണുകള്‍ക്ക് ചുവപ്പുനിറം കണ്ടാലും ഡോക്ടറെ കാണിക്കണം.
ശിശു ജനിച്ച് 24 മണിക്കൂറിനകം മൂത്രവിസര്‍ജ്നം നടത്താറുണ്ട്. ണ്‍കുഞ്ഞാണെങ്കില്‍ മൂത്രം ആര്‍ച്ച് ആകൃതിയില്‍ തെറിച്ചു വീഴുകയാണ് പതിവ്. തുള്ളിയായി മുറിഞ്ഞാണ് മൂത്രം പോകുന്നതെങ്കില്‍ മൂത്രനാളിയില്‍ തടസ്സം ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. ഇത് യഥാസമയം ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തണം.
ശിശുവിന്റെ മലം കട്ടികുറഞ്ഞ് കടുത്ത പച്ചയോ കറുപ്പോ നിറത്തിലായിരിക്കും. ഇതിന് ദുര്‍ഗന്ധം ഉണ്ടാകാറില്ല. ക്രമേണ ഇത് ഇരുണ്ട മഞ്ഞനിറത്തിലേക്ക് മാറും. കുപ്പിപ്പാല്‍ കുടിക്കുന്ന കുഞ്ഞിന്റെ മലം ഇരുണ്ട നിറത്തില്‍ ദുര്‍ഗന്ധത്തോടെയിരിക്കും.
ഉറക്കം
നവജാത ശിശുക്കള്‍ ദിവസം 18 മണിക്കൂര്‍ വരെ ഉറങ്ങാറുണ്ട്. രാത്രിയോ പകലോ അവര്‍ക്ക് തിരിച്ചറിയാനാകില്ല. കുട്ടിയുടെ ഉറക്കത്തിന്റെ സമയം അച്ഛനമ്മമാരുടെ സൌകര്യത്തിനായി മാറ്റിയെടുക്കുക ബുദ്ധിമുട്ടാണ്. രാത്രിയില്‍ കുഞ്ഞിനെ മിതമായി ചൂടുള്ള മുറിയില്‍ വേണം ഉറക്കാന്‍. തണുപ്പ് കാലത്ത് കുഞ്ഞിനെ കമ്പിളിപ്പുതപ്പുകൊണ്ട് പുതച്ചു കിടത്തണം. കുഞ്ഞിനെ തലയിണയില്‍ കിടത്തരുത്.
ആദ്യത്തെ പത്തുമാസത്തോളം കുഞ്ഞ് ആവശ്യമുള്ളപ്പോഴൊക്കെ ഉറങ്ങും. ഈ പ്രായം കഴിഞ്ഞാല്‍ ഉറക്കം കുറഞ്ഞെന്നു വരാം. ഉറങ്ങുന്നതില്‍ സമയനിഷ്ഠ ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം. രാത്രിയില്‍ സ്ഥിരമായി ഒരേ സമയത്ത് തന്നെ കുഞ്ഞിനെ ഉറക്കാന്‍ കിടത്തണം.
കുഞ്ഞിനു വൈകല്യങ്ങള്‍ ഉണ്ടോ?
. നവജാതശിശുവിന്റെ രക്തം പരിശോധിച്ചാല്‍ ബുദ്ധിപരമായ വൈകല്യങ്ങള്‍ നേരത്തെ തിരിച്ചറിയാം.
. രണ്ടു മാസം പ്രായമാകുമ്പോള്‍ കുഞ്ഞിന്റെ ദൃഷ്ടിയുറയ്ക്കും. കാഴ്ച പരിശോധിക്കാന്‍ കടുംനിറമുള്ള കളിപ്പാട്ടങ്ങള്‍ കുഞ്ഞിനെ കാണിക്കുക. പിന്നീട് ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക. കാഴ്ചയ്ക്കു പ്രശ്നമില്ലെങ്കില്‍ കുഞ്ഞ് കളിപ്പാട്ടത്തിനൊപ്പം ദൃഷ്ടിയും ചലിപ്പിക്കും. പാലൂട്ടുമ്പോഴും സംസാരിക്കുമ്പോഴും കുഞ്ഞ് അമ്മയുടെ മുഖത്തേക്കു നോക്കുന്നുണ്ടോന്നു ശ്രദ്ധിക്കുക.
. കുഞ്ഞിന്റെ കേഴ്വിശക്തിക്കു തകരാറുണ്ടോയെന്നും ഈ സമയത്തു നോക്കാം. ഫോണ്‍ ബെല്ലടിക്കുമ്പോള്‍ കുഞ്ഞ് കണ്ണു ചിമ്മുകയോ ഭാവവ്യത്യാസം കാണിക്കുകയോ ചെയ്യുന്നുണ്ടോ, വാതിലുകള്‍ ശബ്ദത്തില്‍
അടയുമ്പോള്‍ കുഞ്ഞ് ഞെട്ടുന്നുണ്ടോ എന്നും മറ്റും ശ്രദ്ധിക്കണം.
. കുഞ്ഞിനെ തറയില്‍ കിടത്തിയിട്ട് ഒരടി അകലത്തില്‍ നിന്നു കൈ കൊട്ടുക. കുഞ്ഞ് പ്രതികരിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. ആറുമാസം കഴിഞ്ഞും കുഞ്ഞ് അവ്യക്തമായ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കിലോ ഒന്നര വയസായിട്ടും സംസാരിക്കുന്നില്ലെങ്കിലോ കുഞ്ഞിനു കേള്‍വിത്തകരാറുണ്ടോ എന്നു നോക്കണം

കുഞ്ഞിന്റെ ബുദ്ധിശേഷി കൂട്ടാം

കുഞ്ഞിന്റെ ബുദ്ധിപരമായ ശേഷി വികസി പ്പിക്കാനുള്ള ശ്രമങ്ങള്‍ എത്രയും നേരത്തെ തുടങ്ങുന്നുവോ അത് അവരുടെ ജീവിതത്തോടുള്ള ബുദ്ധിപരമായ കാഴ്ചപ്പാടിനെ കൂടുതല്‍ വിശാലമാക്കും. വായനയിലൂടെ കുഞ്ഞിനെ അറിവിന്റെ ലോകത്തേയ്ക്കു കടക്കാന്‍ സഹായിക്കുക. കുഞ്ഞിനെക്കൊണ്ടു സംസാരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായ ശ്രവണശേഷി അവരെ ക്കൊണ്ട് ഉപയോഗിപ്പിക്കുകയാണു ചെയ്യുന്നത്. ഇതിനു മറുപടിയായി കുട്ടി താന്‍ കേള്‍ക്കുന്നതിനു സംഭാഷണരൂപം നല്‍കുന്നു.
കൂടുതല്‍ കാര്യങ്ങള്‍ കുഞ്ഞിനു പറഞ്ഞു കൊടുത്ത് അറിവിന്റെ ലോകം വിശാലമാക്കുക. കുഞ്ഞിനെ സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, വാക്കുകള്‍ മനസിലാക്കിക്കുന്നതിലൂടെ പഠിക്കാനുള്ള താല്‍പര്യം കുഞ്ഞില്‍ നിറയ്ക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയും.
ധാരാളം ചിത്രങ്ങളും നിറങ്ങളുമുള്ള പുസ്തകങ്ങള്‍ കുഞ്ഞിനു നല്‍കുക. പുസ്തകങ്ങളിലെ കഥകളും പാട്ടുകളും ദിവസവും അല്‍പനേരം ഉറക്കെ വായിക്കുക. കിടക്കാന്‍ പോകുന്ന സമയത്തും കുഞ്ഞിന് കഥ പറഞ്ഞു കൊടുക്കാം. പുതിയ കഥകള്‍ വേണം പറഞ്ഞു കൊടുക്കാന്‍.
കുഞ്ഞിനെ ഇടയ്ക്കിടെ പുറത്തേയ്ക്കു കൊണ്ടുപോകാം. പുതിയ കാഴ്ചകള്‍ കുഞ്ഞിന്റെ അനുഭവസമ്പത്തു വളര്‍ത്തുന്നു. വീട്ടിലെത്തിയ ശേഷം പോയ സ്ഥലങ്ങളുമായി ബന്ധപ്പെട്ട കുഞ്ഞിന്റെ അനുഭവങ്ങള്‍ പറയിക്കുക. കുഞ്ഞിന് എന്തൊക്കെ ഇഷ്ടപ്പെട്ടെന്നും ഇഷ്ടമാകാത്തത് എന്താണെന്നും ചോദിക്കാം.
കുഞ്ഞിനെ മറ്റു കുട്ടികളുമായി കളിക്കാന്‍ അനുവദിക്കുക. മാതാപിതാക്കളും കുട്ടികളോടൊപ്പം കളിക്കുകയും ഇടയ്ക്കിടെ തോറ്റു കൊടുക്കുകയും വേണം. കളിയില്‍ തോല്‍ക്കുന്നതു സ്വാഭാവികമാണെന്നു കുഞ്ഞു മസിലാക്കട്ടെ. നല്ല സൌഹൃദങ്ങള്‍ ഉണ്ടാക്കാന്‍ പ്രോത്സാഹിപ്പിക്കാം. ഇതു സാമൂഹികപരമായ കഴിവുകള്‍ കുഞ്ഞില്‍ വളര്‍ത്താന്‍ സഹായിക്കും.
കുഞ്ഞുങ്ങളുടെ ശരീരപുഷ്ടിക്ക്
ഇടയ്ക്കിടെ വിശന്നു വിതുമ്പുന്ന കുഞ്ഞിനു വയര്‍നിറയാന്‍ നേരാനേരം എന്താണ് ഏറ്റവും ഉത്തമം? ആറുമാസമായെങ്കില്‍ കുഞ്ഞുവാവയ്ക്ക് കുറുക്ക് കൊടുത്തുതുടങ്ങാം. ഉമിനീര്‍ഗന്ഥികള്‍ പ്രവര്‍ത്തിച്ചുതുടങ്ങാന്‍ ഇത്രയുംനാള്‍ വേണമെന്നതിനാല്‍ ദഹനം എളുപ്പത്തില്‍ നടക്കും.അമ്മയ്ക്കു മുലപ്പാല്‍ കുറവെങ്കില്‍ മൂന്നു മാസമാകുമ്പോഴേക്കും കുറുക്കുകള്‍ തുടങ്ങുന്നതുകൊണ്ട് ദോഷമില്ല. ഒരു വയസ്സാകുമ്പോഴേക്കും കുഞ്ഞുങ്ങള്‍ക്ക് മുതിര്‍ന്നവര്‍ കഴിക്കുന്ന മിക്കവാറും ആഹാരങ്ങള്‍ കൊടുത്തു തുടങ്ങാമെന്നതിനാല്‍ കുറുക്ക് അതുവരെ മതിയാകും. എല്ലാ ആഹാരങ്ങളോടും പ്രിയം കാണിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് മൂന്നു വയസ്സുവരെ  കുറുക്കുകൊടുക്കാം.
പഞ്ഞപ്പുല്ല് (മുത്താറി, റാ•ി), കൂവരക്
ഏത്തയ്ക്കാപ്പൊടി, കൂവപ്പൊടി എന്നിവയാണ് കുറുക്കുണ്ടാക്കാന്‍ പറ്റിയത്. കാല്‍സ്യത്തിന്റെയും ഇരുമ്പിന്റെയും ഉത്തമ സ്രോതസുകളാണ് കുറുക്കുകള്‍.കാല്‍സ്യം കൂടുതലുളളതിനാല്‍ കുഞ്ഞുങ്ങളുടെ എല്ലിനും പല്ലിനും വളര്‍ച്ചകിട്ടാന്‍ കുറുക്ക് പ്രയോജനപ്പെടും. ഏത്തയ്ക്കാപ്പൊടിയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരപുഷ്ടി കുറവുള്ള കുട്ടികള്‍ക്ക് കുറുക്ക് പതിവായി കൊടുക്കാം. എല്ലാ ആഹാരവും ദഹിക്കാത്ത അവസ്ഥയുളള കുഞ്ഞു ങ്ങള്‍ക്കും ഇതു നല്ലതാണ്. മെലിഞ്ഞിരിക്കുന്ന കുട്ടികള്‍ക്ക് കുറുക്കിനൊപ്പം അമുക്കുരം പൊടിച്ചുചേര്‍ത്ത് നല്‍കുക. ശരീരം പുഷ്ടിപ്പെടും. തെച്ചിപ്പൂവ്, ബദാം, ഇരട്ടിമധുരം, വയമ്പ് എന്നിവ പൊടിച്ച മിശ്രിതവും കുറുക്കില്‍ ചേര്‍ത്തു നല്‍കിയാല്‍ ബുദ്ധിശക്തി വര്‍ധിക്കുമെന്ന് ആയുര്‍വേദം പറയുന്നു. ജടാമാഞ്ചി, കറിവേപ്പില, വരട്ടുമഞ്ഞള്‍, പിപ്പലി, നെല്ലിക്കാത്തോട്, വെളളക്കൊട്ടം, നറുനീണ്ടിക്കിഴങ്ങ്, വയമ്പ് എന്നിവയും ഇവയ്ക്കു തുല്യഅളവില്‍ ബ്രഹ്മിയും പശുവിന്‍പാലില്‍ താളിച്ച് കുറുക്കില്‍ചേര്‍ത്തു കൊടുക്കുന്നതും ബുദ്ധിശക്തിക്കു മേന്‍മ കൂട്ടുമെന്നാണ് ആയുര്‍വേദ വിധി.

ഗൃഹചികിത്സാവിധികള്‍കുട്ടികള്‍ക്ക്

ഗൃഹചികിത്സാവിധികള്‍കുട്ടികള്‍ക്ക് ഉണ്ടാകുന്ന സാധാരണ രോഗങ്ങളും അവയ്ക്ക് എളുപ്പം ചെയ്യാവുന്ന ഗൃഹ ചികിത്സകളുമാണ് ഇവിടെ വിശദീകരിക്കുന്നത്. കുഞ്ഞിന് മരുന്നു കഴിക്കാന്‍ പ്രയാസമായി വന്നാല്‍ ഔഷധം അമ്മയുടെ മുലകളില്‍ പുരട്ടി കുറേനേരം ഇരുന്ന് പിന്നെ കഴുകി കളഞ്ഞ് ആ മുല കുടിച്ചാല്‍ മതിയാവും.മുലപ്പാല്‍ ഛര്‍ദ്ദിക്കല്‍പാട്ടക്കിഴങ്ങ്, ചുക്ക്, ചിറ്റമൃത്, പുത്തിരിച്ചുണ്ടവേര്, ദേവതാരം, തിപ്പലി, നന്നാറിക്കിഴങ്ങ്, കുടകപാലയരി, പെരും കുരുമ്പവേര്, ഇവ കഷായം വെച്ച് അമ്മ കഴിക്കുക.ജീരകം, അരച്ച് നെല്ലിക്കയോളം നെയ്യും തേനും കൂട്ടി ചാലിച്ച് പലവട്ടമായി നാവിന്മേല്‍ തേച്ചു കൊടുക്കുക.മണ്ണ് തിന്നുന്നതിന്പാടക്കിഴങ്ങ്, വിഴാലരി, മഞ്ഞള്‍, മരമഞ്ഞള്‍, മുത്തങ്ങക്കിഴങ്ങ്, ചെറുതേക്കിന്‍ വേര്, തമിഴാമ വേര്, കൂവളവേര്, ചുക്ക്, തിപ്പലി, തേക്കിടവേര്, ഇവകൊണ്ട് നെയ്യ് കാച്ചി മൂന്നുനേരം രണ്ടുനുള്ള് വീതം നാക്കില്‍ തേച്ച് കൊടുക്കുക.പൊക്കിള്‍ക്കൊടി പഴുത്താല്‍കൊട്ടം ഇട്ട് കാച്ചിയ വെളിച്ചെണ്ണ പുരട്ടുക.മുത്തങ്ങാ, വരട്ടുമഞ്ഞള്‍, നെല്ലിക്കാ, വെളുത്ത കൊട്ടം, ഇവ ചതച്ച് കഷായംവെച്ച് കുറുന്തോട്ടിവേര്, കറുക, ഇരട്ടിമധുരം, ഇവ അരച്ച് കലക്കി വെളിച്ചെണ്ണ ചേര്‍ത്ത് കാച്ചി അതില്‍ പഞ്ഞി മുക്കി വെക്കുക. ഇടക്ക് നനച്ച് കൊടുക്കുക.നാളികേര പാലില്‍ പാവ് അരച്ച് കലക്കി കറുക നീര് ചേര്‍ത്ത് വെളിച്ചെണ്ണയും കൂട്ടി കാച്ചി ചെറിയ മാത്രയില്‍ അകത്തേക്ക് കൊടുക്കാവുന്നതാണ്.ആവണക്കെണ്ണ പുരട്ടുക.മൂക്കടപ്പ്, നീരുവീഴ്ചകുറുന്തോട്ടി വേര്, മുത്തങ്ങക്കിഴങ്ങ്, പുളിഞ്ഞരമ്പ്, അരത്ത എന്നിവ സമം പൊടിച്ച് ശീലപ്പൊടിയാക്കി ആ പൊടി മുലപ്പാലില്‍ കുഴച്ച് ഒരു തുണിയില്‍ പരത്തി കുഞ്ഞിന്റെ നിറുകയില്‍ ഇടുക.ഇതുതന്നെ മുരിങ്ങത്തളിരു പിഴിഞ്ഞ നീരിലും, കൂവളത്തില പിഴിഞ്ഞ നീരിലും ചേര്‍ത്ത് നെറുകയില്‍ ഇടുക.തുളസിനീര് മൂന്നു തുള്ളി വീതം അകത്തേക്ക് രണ്ടു തവണ കൊടുക്കുക.മലബന്ധം മാറാന്‍നെല്ലിക്ക പൊടിച്ച് പഞ്ചസാര ചേര്‍ത്ത് കൊടുക്കുക.ആവണക്കെണ്ണ മുലക്കണ്ണുകളില്‍ തേച്ച് മുലകൊടുക്കുക.കാച്ചിത്തണുത്ത വെള്ളത്തില്‍ കടുക്ക അരച്ച് മുലക്കണ്ണിന്‍മേല്‍ തേച്ച് മുല കുടിപ്പിക്കുക.മൂത്രക്കടച്ചിലിന്ഞെരിഞ്ഞില്‍ പൊടിച്ച് ശീലപ്പൊടിയാക്കി തേന്‍ ചേര്‍ത്ത് കൊടുക്കുക.തമിഴാമ ഇടിച്ച്പിഴിഞ്ഞ നീര് സമം തേന്‍ ചേര്‍ത്ത് കൊടുക്കുക.

മുല കുടിക്കാതിരുന്നാല്‍ഏലത്തിരി, തിപ്പലി, വിഴാലരി, താലീസ്പത്രം, ഇവ പൊടിച്ച് പഞ്ചസാരയും തേനും ചേര്‍ത്ത് കഴിക്കുക. ലന്തക്കുരുവിന്റെ പൊടിക്ക് സമം പഞ്ചസാര ചേര്‍ത്ത് തേനിനൊപ്പം കൊടുക്കുക.പനിക്ക്കടുകു രോഹിണി പൊടിച്ച് മുലപ്പാലില്‍ കഴിക്കുക.പര്‍പ്പടകം ഉണക്കിപ്പൊടിച്ച് മുലപ്പാലില്‍ കഴിക്കുക.പര്‍പ്പടകം, മുത്തങ്ങാ ഇവ ഉണക്കിപ്പൊടിച്ച് മുലപ്പാലില്‍ കഴിക്കുക.തൊട്ടാവാടി ഉണക്കിപ്പൊടിച്ച് പാലില്‍ കഴിക്കുക.പാടക്കിഴങ്ങും കൊത്തമ്പാലരിയും സമം പാലിലരച്ച് സേവിപ്പിക്കുക.തലവേദനക്ക്ചെറുവഴുതിനവേര്, കൂവളവേര്, കൊട്ടം, മുത്തങ്ങാ, ചന്ദനം, ക ന്നാരം, ഇരുവേലി എന്നിവ മുലപ്പാലിലരച്ച് നെറ്റിയില്‍ ഇടുക.

ചുമയ്ക്ക് ആടലോടകത്തിന്റെ ഇല വറുത്തു മലരും സമം കൂട്ടിപൊടിച്ച് ആ പൊടി പഞ്ചസാര കൂട്ടി കഴിക്കുക.ചെറുവഴുതിന വേര് തേനിലരച്ച് കഴിക്കുക.ചെറുവഴുതിനയുടെ ഇല മോരില്‍ തിളപ്പിച്ച് നല്‍കുക.മുക്കാല്‍ പിരിയത്തിന്റെ ഇല പിഴിഞ്ഞ നീരെടുത്തു പഴയ ശര്‍ക്കര ചേര്‍ത്ത് കൊടുക്കുക.ത്രികടു, ഇരട്ടിമധുരം, ചെറുതേക്കിന്‍വേര്, കീഴാനെല്ലി എന്നിവകൊണ്ട് കഷായം വെച്ച് നല്‍കുക.ശ്വാസം മുട്ടിന്കുറുന്തോട്ടി വേര്, ഒമ്പത് അംശം, ജീരകം, ചുക്ക്, പ്ലാവിലഞ്ഞെട്ടി എന്നിവ ഓരോ അംശം എടുത്ത് കഷായംവെച്ച് കഴിക്കുക, മേമ്പൊടി തേന്‍.കരുനെച്ചിവേര്, കരത്ത, വയമ്പ്, പുത്തിരിച്ചുണ്ടവേരിന്‍മേല്‍ത്തൊലി, കിരിയാത്ത് എന്നിവകൊണ്ട് കഷായം വെച്ച് തേന്‍ചേര്‍ത്ത് കഴിക്കുക. ബലാജീരകാദി കഷായം ആട്ടിന്‍പാലില്‍ കുറുക്കി കഴിക്കുക.ഊരകത്തിന്റെ വേര് കഷായംവെച്ച് തേനും പഞ്ചസാരയും മേമ്പൊടി ചേര്‍ത്ത് കഴിക്കുക.കന്നാരം പൊടിച്ച് പാലില്‍ കലക്കി കഴിക്കുക.

ബാലക്ഷയത്തിന്ഓരിലവേര്, മൂവ്വിലവേര്, ചെറുവഴുതിനവേര്, ചെറുപൂളവേര്, ഞെരിഞ്ഞില്‍, കുറുന്തോട്ടി വേര്, തമിഴാമ വേര് എന്നിവകൊണ്ട് കഷായംവെച്ച് തേന്‍ മേമ്പൊടി ചേര്‍ത്ത് കഴിക്കുക.മുന്തിരിങ്ങ, ജീരകം, പുഷ്‌കരമൂലം എന്നിവകൊണ്ട് കഷായംവെച്ച് തേന്‍ മേമ്പൊടിയായി ധാരാളം ചേര്‍ത്ത് കഴിക്കുക.ഏലത്തരി, തിപ്പലി, ഇരട്ടിമധുരം ദശമൂലം, ചിറ്റമൃത്, എന്നിവകൊണ്ട് കഷായംവെച്ച് തിപ്പലി, ജീരകം, തേന്‍, പഞ്ചസാര എന്നിവ മേമ്പൊടി ചേര്‍ത്ത് കഴിക്കുക.ഒച്ചയടപ്പിന്കഞ്ഞുണ്ണി ഇടിച്ചു പിഴിഞ്ഞ നീരില്‍ മുന്തിരിങ്ങാപ്പഴം അരച്ചുകലക്കി നെയ്യോടുസമം പശുവില്‍പാലും ചേര്‍ത്ത് കാച്ചിയരച്ച് കഴിക്കുക.മുതുക്കിന്‍കിഴങ്ങ് ഇടിച്ച് പിഴിഞ്ഞനീരിലും ഈ നെയ്യ് കാച്ചാവുന്നതാണ്.ഏലത്തരി, ഇലവംഗത്തൊലി, പച്ചില എന്നിവ കഷായം വെച്ച് തേനും പഞ്ചസാരയും മേമ്പൊടിചേര്‍ത്ത് കഴിക്കുക.മുന്തിരിങ്ങാപഴം, തിപ്പലി, ആടലോടകത്തിന്‍വേര് ഇവ കഷായംവെച്ച് നെയ്യും പഞ്ചസാരയും ചേര്‍ത്ത് സേവിക്കുക.അരുചിക്ക്തുമ്പപ്പൂ, മാതളനാരങ്ങായല്ലി, ഇഞ്ചി എന്നിവകൊണ്ട് കഷായം വച്ച് പഞ്ചസാര മേമ്പൊടി ചേര്‍ത്ത് കഴിക്കുക.ആട്ടിന്‍പാല്‍ കറന്ന് ആറുന്നതിനുമുമ്പേ പഞ്ചസാര ചേര്‍ത്ത് കഴിക്കുക.ഭക്ഷണം ഇറങ്ങുന്നില്ലെങ്കില്‍തുമ്പപ്പൂവ്, മുത്തങ്ങാക്കിഴങ്ങ്, ഇഞ്ചി എന്നിവ കൊണ്ട് കഷായം വെച്ച് തേന്‍ ചേര്‍ത്ത് കഴിക്കുക.ചുക്ക്, മുത്തങ്ങാക്കിഴങ്ങ്, കുറുന്തോട്ടിവേര് എന്നിവ കഷായം വെച്ച് തേന്‍ അരത്ത, തിപ്പലി എന്നിവ പൊടിച്ച് മേമ്പൊടിയാക്കി കഴിക്കുക.ഊരകത്തിന്‍ വേര്, കോലരക്ക്, കരുമുളക് എന്നിവ കഷായംവെച്ച് തേനും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിക്കുക.

ഛര്‍ദ്ദിക്ക്കൂവളവേര്, തേനിലരച്ച് കഴിക്കുക.മലര്, കൂവളത്തിന്‍ വേര്, ചെറുപയറിന്‍ പരിപ്പ്, കദളിവാഴക്കിഴങ്ങ്, ദേവതാരം, ഞാവല്‍ത്തൊലി, ഏലത്തരി, എന്നിവകൊണ്ട് കഷായംവെച്ച് പഞ്ചസാര മേമ്പൊടി ചേര്‍ത്ത് കഴിക്കുക.മുളക്, അഞ്ജനക്കല്ല്, തിപ്പലി, കാവിമണ്ണ് എന്നിവ പൊടിച്ച് താളിമാതളത്തിന്‍ കായോ തളിരോ പിഴിഞ്ഞ നീരില്‍ ചാലിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കുക. അക്ലാരിത്തേങ്ങ (അര്‍ക്കരാഗം) കാച്ചിത്തണുത്ത വെള്ളത്തില്‍ അരച്ചു കലക്കി കഴിക്കുക.കൃമിശല്യത്തിന്വിഴാലരി, മഞ്ഞള്‍, മരമഞ്ഞള്‍ത്തൊലി, പ്ലാശിന്‍തൊലി കഷായംവെച്ച് കായം മേമ്പൊടി ചേര്‍ത്ത് കഴിക്കുക.നായ്‌ക്കൊരണയുടെ പുറമേയുള്ള തൊണ്ട് ശര്‍ക്കരയുടെ അകത്താക്കി പൊതിഞ്ഞ് കാപ്‌സ്യൂള്‍ രൂപത്തിലാക്കി കഴിക്കുക.കാട്ടുതിപ്പലിവേര്, തിപ്പലി, മുരിങ്ങവേര്, വിഴാലരി, മുളക് എന്നിവ കഷായം വെച്ച് മോര് ഒഴിച്ച് മോര്‍ക്കഞ്ഞി വെച്ച് ചവര്‍ക്കാരം പൊടിച്ചിട്ട് കഴിക്കുക. കുപ്പമഞ്ഞള്‍ മോരില്‍ തിളപ്പിച്ച് കഴിക്കുക.വയറ്റില്‍വേദനദശമൂലമിട്ടു കാച്ചിയ ആട്ടിന്‍പാല്‍ പഞ്ചസാരയിട്ടു കഴിക്കുക.കരുവേപ്പില അരച്ച് പുളിച്ച മോരിലോ ചൂടുവെള്ളത്തിലോ കഴിക്കുക. ചപല്‍ക്കാരവും അയമോദകവും സമംകൂടി പൊട്ടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക. കുമ്പളത്തിന്റെ ഇല, പാലയില, നന്നാറിയില, എന്നിവ വാട്ടിപ്പിഴിഞ്ഞ് നീര് വെവ്വേറെ കഴിക്കുക.മഞ്ഞപ്പിത്തത്തിന്മാവിന്റെ തളിരില ഇളനീര്‍വെള്ളത്തില്‍ കഴിക്കുക. തമിഴാമവേര് അരച്ച് ഇളനീരില്‍ കലക്കി പഞ്ചസാര ചേര്‍ത്ത് കഴിക്കുക.തുമ്പപ്പൂവ് അരച്ച് കറന്ന ചൂടാറാത്ത പാലില്‍ കഴിക്കുക.കരിമുത്തിളിന്റെ ഇല പിഴിഞ്ഞ നീര് പാലുകൂട്ടി കഴിക്കുക.മൂത്രത്തില്‍ ഊറല്‍വെളുത്ത ചെമ്പരത്തിവേരോ, തെച്ചിയുടെ പൂവോ മുരുക്കിന്റെ തൊലിയോ, എരിഞ്ഞിക്കുരുവോ, അത്തിക്കൂമ്പോ അരച്ച് മോരില്‍ കഴിക്കുക.നിറം കൂട്ടാന്‍കൊട്ടം, വയമ്പ്, ബ്രഹ്മി, താമരയല്ലി ഇവ പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കുഴച്ച് ശിശുവിന് കൊടുത്താല്‍ നിറം, ആയുസ്സ്, കാന്തി എന്നിവയുണ്ടാകും.കൃഷ്ണതുളസിയില ഇടിച്ച് പിഴിഞ്ഞ നീര് 10 തുള്ളിമുതല്‍ അര ഔണ്‍സ് വരെ പ്രായഭേദമന്യേ കൊടുത്താല്‍ കുട്ടി വെളുത്ത് കാന്തിയുള്ളവനാകും. ഒലീവ് ഓയില്‍ പുരട്ടി കുളിപ്പിക്കുക. ബുദ്ധിയുണ്ടാകാന്‍ബ്രഹ്മി, മഞ്ഞള്‍ എന്നിവ പിഴിഞ്ഞ നീര് ഒന്നിച്ചോ വെവ്വേറെയോ കൊടുക്കുക.സാരസ്വതാരിഷ്ടം കഴിക്കുക. പ്രായമനുസരിച്ച് മാത്രം.ഗോമൂത്രം അരിച്ചെടുത്ത് അതില്‍ സമം തേന്‍ ചേര്‍ത്ത് കൊടുക്കുക.വയമ്പില്‍ സ്വര്‍ണകമ്പി അടിച്ചുകേറ്റി ചാണയില്‍ അരച്ച് ദിവസവും കൊടുക്കുക. ഇരട്ടിമധുരവും ഇപ്രകാരം കൊടുക്കാവുന്നതാണ്.നീരിന്പാലിലോ, ഗോമുത്രത്തിലോ ആവണക്കെണ്ണ ചേര്‍ത്ത് കഴിക്കുക.കുമിഴിന്‍ വേര് കൂവളവേര്, പൂപ്പാതിരി വേര്, പലകപ്പയ്യാനി വേര്, മുഞ്ഞ വേര് എന്നിവ ഓരോ ഭാഗം തമിഴാമവേര്, അഞ്ചു ഭാഗം ചുക്ക് രണ്ടു ഭാഗം, ഇങ്ങനെ ചേര്‍ത്ത് കഷായംവെച്ച് തിപ്പലി, പഞ്ചസാര മേമ്പൊടി ചേര്‍ത്തു കഴിക്കുക.വയല്‍ച്ചുള്ളി വേര്, കടുക്കാ, കൂവളവേര് എന്നിവ കഷായംവെച്ച് പഞ്ചസാര, തിപ്പലി പൊടിച്ചു ചേര്‍ത്ത് കഴിക്കുക.വേപ്പിന്‍ തൊലി, ഞെരിഞ്ഞില്‍, മുത്തങ്ങാക്കിഴങ്ങ് എന്നിവ കഷായംവെച്ച് തേന്‍ ചേര്‍ത്ത് കഴിക്കുക.ഇഞ്ചിയും ശര്‍ക്കരയും കൂടി തേന്‍ ചേര്‍ത്ത് രാവിലെ സൂര്യനു അഭിമുഖമായി നിന്നു കഴിക്കുക.കരിക്കൊടിക്കിഴങ്ങ് ഗോമൂത്രത്തില്‍ അരച്ചുകലക്കി നെയ്യ് ചേര്‍ത്ത് കാച്ചിയരിച്ചു കഴിക്കുക.കരപ്പന്‍ മാറാന്‍നന്നാറിക്കിഴങ്ങോ, വേമ്പാടത്തൊലിയോ തേങ്ങാപ്പാലില്‍ അരച്ച് കൂടെക്കൂടെ പുരട്ടുക.മഞ്ചാടിപ്പൊടി, നന്നാറിക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ് എന്നിവ തൈര്‍വെള്ളത്തില്‍ അരച്ചു പുരട്ടുക.മയിലെള്ളിന്റെ തൊലി തയിര്‍വെള്ളത്തില്‍അരച്ചുപുരട്ടുക.അപ്പോള്‍ കറന്ന പാലില്‍ ആവണക്കെണ്ണ ചേര്‍ത്തുകൊടുത്ത് വയര്‍ ഇളക്കുക.ത്രീകോല്‍പക്കൊന്ന പൊടിച്ച് തേങ്ങാപ്പാലില്‍ കൊടുക്കുക.നെല്ലിക്ക, ഇരട്ടിമധുരം, മഞ്ചട്ടിപ്പൊടി, ചന്ദനം എന്നിവ പൊടിച്ച് നെയ്യില്‍ ചാലിച്ച് തലയില്‍ കുഴമ്പ് ഇടുക.ചെന്നിനായകം, കന്നാരം, ഇരുവേലി, രാമച്ചം, ചന്ദനം, മുത്തങ്ങാക്കിഴങ്ങ് എന്നിവ പൊടിച്ച് മുലപ്പാല്‍ ചേര്‍ത്ത് അരച്ച് നെറ്റിയില്‍ ഇടുക.പാലുണ്ണിഇരട്ടിമധുരം തേനിലരച്ച് പുരട്ടുക. പാലുണ്ണി പഴുത്തുപൊട്ടിപ്പോകും.താമരയിലനീരില്‍ ഇരട്ടിമധുരം അരച്ചുകലക്കി വെളിച്ചെണ്ണയും വെളിച്ചെണ്ണയ്ക്കു സമം പശുവിന്‍ പാലും ചേര്‍ത്ത് കാച്ചിയരച്ച് പുരട്ടുക.വെള്ളുള്ളിനീര് പുരട്ടുക.മുഖക്കുരുവിന്കൊത്തമ്പാലരി, വയമ്പ്, പാച്ചോറ്റിത്തൊലി എന്നിവ തൈര്‍ വെള്ളത്തില്‍ അരച്ചുപുരട്ടുക.പേരാലിന്‍ത്തളിര്, മഞ്ചട്ടിപ്പൊടി, പാച്ചോറ്റിത്തൊലി എന്നിവ തൈര്‍ വെള്ളത്തില്‍ അരച്ചുപുരട്ടുക.ഒരു മാസക്കാലം 'നവനീതമധുസ്‌നുഹീ' കഴിക്കുക. ഭക്ഷണം ഉടനെ പാകം ചെയ്ത് ചൂടോടെ കഴിക്കണം. ചുണങ്ങ് മാറാന്‍പൊങ്കാരം തീയ്യില്‍ കാച്ചി ചെറുനാരങ്ങാ നീരില്‍ഇട്ട് ചന്ദനമുട്ടികൊണ്ട് അരച്ചുചേര്‍ത്ത് ആ ചന്ദനത്തോടുകൂടി ചുണങ്ങിന്മേല്‍ പുരട്ടി വലിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ കഴുകിക്കളയുക. പുളിച്ച മോരുകൊണ്ട് ആ മരുന്നു പുരട്ടിയ സ്ഥലത്ത് ധാരകോരുക.ചന്ദനം, വയമ്പ് ഇവ മോരിലരച്ച് ലേപനം ചെയ്യുക.ചെറുനാരങ്ങാനീരില്‍ ശംഖുപാഷാണം, ചന്ദനം എന്നിവ അരച്ചുപുരട്ടുക.കാലിലെ വിള്ളലിന്വരട്ടുമഞ്ഞള്‍, മാവിന്റെ പശ, വെളുത്ത മെഴു എന്നിവ അരയാലിന്റെ പാലില്‍ അരച്ചുപുരട്ടുക.കൃഷ്ണാജിനത്തിന്റെ ഭസ്മം വെണ്ണ ചേര്‍ത്ത് പുരട്ടുക.നാഗദന്തി വേര്, താന്നിക്കാക്കുരു, വരട്ടു മഞ്ഞള്‍, ഇന്തുപ്പ് എന്നിവ ഗോമൂത്രത്തില്‍ അരച്ചുപുരട്ടുക.അരിമ്പാറ മാറാന്‍പൊന്നാരന്തകരക്കുരു കള്ളിയാലനീരില്‍ അരച്ച് പുരട്ടുക.അട്ടക്കരി ചെറുനാരങ്ങനീരില്‍ അരച്ചു പുരട്ടുക.കള്ളിപ്പാലില്‍ കൊടുവേലിക്കിഴങ്ങ് അരച്ചുപുരട്ടുക.കള്ളിപ്പാലില്‍ കടുക്ക കുരുവോടുകൂടി അരച്ചു പുരട്ടുക.അക്ലാരി തേങ്ങാ കടലാവണക്കിന്റെ പാലില്‍ അരച്ചുപുരട്ടുക.മെലിയുവാന്‍കരിങ്ങാലിക്കാതല്‍, വേങ്ങാക്കാതല്‍ എന്നിവയുടെ കഷായത്തില്‍ രാത്രി മുഴുവനിട്ട് പകല്‍ മുഴുവനും ഇണക്കി ഏഴു തവണ ഭാവനചെയ്ത ത്രിഫല പൊടിച്ച് തേനില്‍ കഴിക്കുക.കന്മദം പൊടിച്ചു മുഞ്ഞയില നീരിലോ തേനിലോ കഴിക്കുക.തണുത്ത പച്ചവെള്ളവും തേനും സമമായി ചേര്‍ത്തുകഴിക്കുക.തടി വെക്കാന്‍അമുക്കുരത്തിന്റെ പൊടി നെയ്യില്‍ കഴിക്കുക. എത്ര ചടച്ചവര്‍ ആയാല്‍ പോലും 15 ദിവസംകൊണ്ട് തടിക്കും.അന്നന്നു കടഞ്ഞെടുത്ത വെണ്ണയും ഇന്തുപ്പുംകൂട്ടി രാത്രിയില്‍ നവരച്ചോരില്‍ ചേര്‍ത്ത് ഭക്ഷിക്കുക. താമസം വിനാ തടിക്കും.നെല്ലിക്ക, അടപതിയന്‍ കിഴങ്ങ്, പുണ്ഡരീക കരമ്പ് എന്നിവയുടെ നീരില്‍ എള്ള് അരച്ചുകലക്കി നെയ്യും ചേര്‍ത്ത് കാച്ചിയരിച്ച് കഴിക്കുക.

വായില്‍ പുണ്ണ്മച്ചിങ്ങാമുഖം നന്നായി തേനിലരച്ച് പുരട്ടുക.കാവിമണ്ണ് ശുദ്ധദ്ദുര്‍വാദി വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക.തിപ്പലി, വേപ്പില എന്നിവ വെണ്ണയില്‍ അരച്ചുകൊടുക്കുക.

അവസാനം പരിഷ്കരിച്ചത് : 11/23/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate