ഡാ.എം. മുരളീധരൻ പീഡിയാട്രീഷൻ ജനറൽ ആശുപത്രി, മാഹി.
കുഞ്ഞ് കമിഴ്ന്ന് കിടന്നുറങ്ങിയാൽ പ്രശ്നമുണ്ടോ, കുഞ്ഞ് ഛർദിച്ചാൽ എന്തു െചയ്യണം, കണ്ണിലെ പ്രശ്നങ്ങൾക്ക് മുലപ്പാൽ ഒഴിക്കാമോ? – പിഞ്ചു കുഞ്ഞുങ്ങളുെട അമ്മമാരുെട 25 സംശയങ്ങളും ഉത്തരങ്ങളും
1. കുഞ്ഞിൻെറ െപാക്കിൾക്കൊടി സംരക്ഷണം എങ്ങനെ വേണം?
പ്രസവിച്ച ഉടൻ ആശുപ്രതിയിൽ നിന്നു പൊക്കിൾകൊടി മുറിച്ച്, രക്തവാർച്ച നിൽക്കുവാൻ ‘ക്ലിപ്’ (clip) ചെയ്തിട്ടുണ്ടാകും. കുഞ്ഞിന്റെ ശരീരത്തിൽ ഒട്ടാകെ 200-210 മി.ലിറ്റർ രക്തം മാത്രം ഉള്ളതിനാൽ ഒരോ തുള്ളിയും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു പൊക്കിൾകൊടിയിൽ നിന്നു ചെറിയ തോതിലെങ്കിലും രക്തവാർച്ച ഉണ്ടെങ്കിൽ നഴ്സിനെയോ, ഡോക്ടറെയോ ഉടൻ അറിയിക്കണം. സാധാരണ ഗതിയിൽ 7–10 ദിവസത്തിനുള്ളിൽ പൊക്കിൾകൊടി ഉണങ്ങി താേന വീണുപോവും. പത്തു ദിവസം കഴിഞ്ഞിട്ടും പൊക്കിൾകൊടി വീഴുന്നില്ലെങ്കിൽ അണുബാധയില്ലെന്ന് ഉറപ്പുവരുത്തണം. പൊക്കിൾകൊടി മുറിച്ചുകളഞ്ഞ ഭാഗത്തു ഒായിൻമെന്റുകളും മറ്റു ലേപനങ്ങളും ആവശ്യമില്ല. വൃത്തിയായി സൂക്ഷിച്ചാൽ മാത്രം മതി. പൊക്കിളിനു ചുറ്റും ചുവപ്പു വൃത്തം കണ്ടാലും അണുബാധയില്ലെന്ന് ഉറപ്പുവരുത്തണം.
2. മുലകുടിക്കുന്ന കുട്ടിക്കു തിളപ്പിച്ചാറ്റിയ വെള്ളം നൽകേണ്ടതുണ്ടോ? പ്രത്യേകിച്ചു വേനൽക്കാലത്ത്?
സാധാരണഗതിയിൽ പ്രസവിച്ച ഉടൻ കുഞ്ഞിന്റെ ശരീരത്തിൽ ധാരാളം ജലം ഉണ്ടാകും. അതിനാൽ മുലപ്പാലിൻെറ അളവ് കുറഞ്ഞാലും കുഞ്ഞിനു ജലാംശശോഷണം (Dehydration) ഉണ്ടാവില്ല. ഇരുപത്തിനാലു മണിക്കൂറിനകം കുഞ്ഞു നന്നായി മുല കുടിക്കാൻ തുടങ്ങിയാൽ പാൽ സ്രവിക്കാൻ തുടങ്ങും. ദിവസേന (ഉദാ: രാവിലെ എട്ടു മുതൽ പിറ്റേ ദിവസം രാവിലെ എട്ടുമണി വരെ) ആറു പ്രാവശ്യമെങ്കിലും മൂത്രമൊഴിച്ചാൽ കുഞ്ഞിന് ആവശ്യമുള്ള പാൽ കിട്ടുന്നുണ്ടെന്നുറപ്പിക്കാം. തിളപ്പിച്ചാറിയ വെള്ളത്തിന്റെ ആവശ്യം സാധാരണഗതിയിൽ ഉണ്ടാവാറില്ല. പാൽ നന്നായി സ്രവിക്കുവാൻ ൈവകിയാൽ നേർത്ത പഞ്ചസാര/കൽക്കണ്ടം ലായിനിയോ മറ്റോ നൽകുന്നതാണുത്തമം. കുഞ്ഞിന്റെ രക്തത്തിൽ പഞ്ചസാര കുറയാതെ(hypoglycemia) നോക്കേണ്ടത് അത്യാവശ്യമാണ്.
3.കുഞ്ഞിന് പാൽ മതിയാവുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?
കുഞ്ഞു പാൽ കുടിക്കുവാൻ തുട ങ്ങിയാൽ വായ മുലയിൽ നിന്ന് എടുക്കാതെ തുടർച്ചയായി 4–5 മിനിറ്റുകൾ വലിച്ചുെകാണ്ടിരിക്കും. വയറുനിറഞ്ഞ കുട്ടി പിന്നീട് മുലക്കണ്ണ് വായിൽവയ്ക്കാതെ പുറത്തേക്ക് തള്ളുകയോ, കളിക്കുവാൻ ആരംഭിക്കുകയോ, ഉറങ്ങിപ്പോവുകയോ ചെയ്യും. ശാസ്ത്രീയമായി പാൽ മതിയാവുന്നുണ്ടോ എന്നു തിരിച്ചറിയുന്നതു ദിവസേന 30–40 ഗ്രാം ശരീരഭാരം വർധിക്കുന്നുണ്ടോ എന്നുനോക്കിയാണ്.
4.െതാട്ടിലിൽ കിടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?
നവജാതശിശുവിനെ കഴിയുന്നതും തൊട്ടിലിൽ കിടത്താതിരിക്കുന്നതാണ് ഉത്തമം. അമ്മയുടെ വയറിനോടു ചേർത്താണു കുഞ്ഞിനെ കിടത്തേണ്ടത്. തൊട്ടിലിൽ കിടത്തിയാൽ കുഞ്ഞിന്റെ ചെറിയ അസ്വാസ്ഥ്യങ്ങളും ബുദ്ധിമുട്ടുകളും അമ്മയ്ക്ക് തിരിച്ചറിയാൻ കഴിയില്ല. തൊട്ടിലിൽ ആടി ശീലിച്ച കുട്ടി ആട്ടം നില്ക്കുമ്പോൾ കരയുകയും വിമ്മിഷ്ടപ്പെടുകയും ചെയ്തേക്കാം.
5. കുഞ്ഞ് കമിഴ്ന്ന് കിടന്നുറങ്ങുന്നതിൽ പ്രശ്നമുണ്ടോ?
കുഞ്ഞിനെ കമിഴ്ത്തികിടത്തിയുറക്കുന്നതിൽ ഒരു തെറ്റുമില്ല. ശ്വാസതടസ്സം ഉണ്ടാവുകയാണെങ്കിൽ കുഞ്ഞ് അതനുസരിച്ചു തല സ്വയമേവ മാറ്റിവച്ചു കൊള്ളും. കരയുന്ന കുട്ടിയെ കമിഴ്ത്തി കിടത്തി പുറത്തു തട്ടിയാൽ കരച്ചിൽ പെട്ടെന്നു മാറുന്നതു സാധാരണ കാഴ്ചയാണ്.
6. കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്?
ജനിച്ച ഉടൻ കുഞ്ഞിനെ കുളിപ്പിക്കേണ്ട ആവശ്യമില്ല. നനഞ്ഞ പഞ്ഞിയോ തുണിയോ ഉപയോഗിച്ചു ശരീരം വൃത്തിയാക്കുകയാണ് ഉത്തമം. രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം കുളിപ്പിക്കാം. കുളിപ്പിക്കുന്ന മുറിയിൽ ഫാൻ പാടില്ല. ശരീരത്തിൽ എണ്ണ പുരട്ടാമെങ്കിലും കാലുകളുെടയോ ൈകകളുടെയോ വളവിന് ഉഴിച്ചിലോ തിരുമ്മലോ ഫലപ്രദമല്ല. തലയും മുഖവുമാണ് ആദ്യം കഴുകേണ്ടത്. ഇളം ചൂടുള്ള വെള്ളമാണുത്തമം. സോപ്പ് ഉപയോഗിക്കരുത്. കുളിപ്പിക്കുവാൻ 5–8 മിനിറ്റുകളിൽ കൂടുതൽ സമയം എടുക്കാൻ പാടില്ല.
7. എന്താണ് കങ്കാരൂ റാപ്പിങ്?
അമ്മയ്ക്കു കുഞ്ഞിനെ എടുത്തുകൊണ്ടു രണ്ടു ൈകകളും ഉപയോഗിച്ചു സ്വതന്ത്രമായി ജോലി ചെയ്യാൻ സഹായിക്കുന്ന രീതിയാണ് കങ്കാരു റാപ്പിങ്. വലിയുന്ന (stretchable cloth) തുണി രണ്ടു മീറ്റർ നീളത്തിൽ എടുത്ത് നെഞ്ചിൻകൂടിനു താഴെ (chest) അതിന്റെ മധ്യഭാഗം വരുന്ന രീതിയിൽ പിടിക്കണം. രണ്ടറ്റങ്ങളും രണ്ടു വശങ്ങളിൽ കൂട്ടി പിന്നോട്ടെടുത്ത് എതിർഭാഗത്തെ ൈകക്കുഴ(Shoulder)യ്ക്കു മുന്നിലൂടെ മുന്നോട്ടിടണം. പുറത്ത് ഒരു 'X' ഷേപ്പ് ഉണ്ടാവുന്നത് കാണാം. തുടർന്നു കുഞ്ഞിനെ മുൻഭാഗത്തു തുണിക്കുള്ളിൽ നന്നായി വച്ചതിനുശേഷം രണ്ടുവശത്തു നിന്നും കുഞ്ഞിന്റെ ൈകക്കുഴകൾക്ക് മുകളിലൂടെ തുണി എതിർഭാഗത്തേക്ക് വലിക്കണം. അതിനുശേഷം രണ്ടറ്റങ്ങളും പിന്നിലേക്കെടുത്ത് കെട്ടിയതിനുശേഷം വീണ്ടും മുന്നിലേക്കെടുത്ത് കെട്ടാം. കുഞ്ഞ് അമ്മയുടെ നെഞ്ചിൽ സമാധാനമായി പറ്റിപ്പിടിച്ചു കിടന്നുകൊള്ളും
8. കുഞ്ഞിൻെറ കണ്ണിലെ പ്രശ്നങ്ങൾക്ക് മുലപ്പാൽ ഒഴിക്കാമോ?
നമ്മുെട നാട്ടിലെ വലിെയാരു തെറ്റിദ്ധാരണയാണിത്. ആദ്യത്തെ മഞ്ഞപ്പാലിൽ (െകാളസ്ട്രം) ധാരാളം േരാഗപ്രതിരോധത്തിനുതകുന്ന വസ്തുക്കളുണ്ട്. ഐജിഎം ആൻറിബോഡികൾ, ൈലസോസൈം, ലാക്ടോഫെറിൻ, ലാക്ടോപെരോക്സിഡൈസ് തുടങ്ങിയ വസ്തുക്കളെല്ലാം പ്രതിരോധ പ്രവർത്തനത്തിന് കരുത്തു പകരുന്നവയാണ്. പക്ഷെ ഇവയൊന്നും സാധാരണ മുലപ്പാലില്ല. ലാക്ടാൽബുമിൻ എന്ന പ്രോട്ടീനും ലാക്ടോസ് എന്ന പഞ്ചസാരയുമാണ് സാധാരണ പാലിലെ പ്രധാനഘടകങ്ങൾ. ഇത് ഒഴിച്ചാൽ കണ്ണിലെ മുറിവ് േപാലുള്ള പ്രശ്നങ്ങൾ ഗുരുതരമാവുകയേ ഉള്ളൂ. കണ്ണിലെ പ്രശ്നങ്ങൾ എത്രയും െപട്ടെന്നു േഡാക്ടറെ സമീപിക്കുന്നതാണ് നല്ലത്.
9. കുഞ്ഞിനെ എടുക്കേണ്ട ശരിയായ രീതി എങ്ങനെയാണ്?
തോളിലിടുമ്പോൾ കുഞ്ഞിന്റെ ൈകകൾ രണ്ടും അമ്മയുടെ കഴുത്തിനു പിന്നിൽ വീഴുന്ന രീതിയിൽ ഉയർത്തി എടുക്കണം. ഒരു ൈക കൊണ്ടു കുഞ്ഞിന്റെ തലയും പിൻഭാഗവും താങ്ങുകയും മറുൈക കുഞ്ഞിന്റെ ഉദരഭാഗത്തെ (Hip) താങ്ങുകയും വേണം. ൈകകളിൽ തൂക്കി എടുക്കുന്നതു കഴിയുന്നതും ഒഴിവാക്കുകയാവും നല്ലത്. ൈകക്കുഴയ്ക്ക് (shoulder) വേദനയോ വീക്കമോ വരാനിടയുണ്ട്. അപൂർവമായി ൈകക്കുഴ തെറ്റാനുള്ള സാധ്യത ഉണ്ട്.
10. കുഞ്ഞിൻെറ നാവിലെ പൂപ്പലിനു കാരണം എന്ത്?
ഒാറൽ കാൻഡിഡിയാസിസ് (Oral candidiasis) എന്ന പൂപ്പൽ രോഗബാധയാണിത്. ആന്റിഫംഗൽ മരുന്നുകൾ കൃത്യമായി രണ്ടു മണിക്കൂർ ഇടവിട്ട് 5–7 ദിവസങ്ങൾ വായയിൽ തേച്ചുകൊടുക്കേണ്ടിവന്നേക്കാം. ഒപ്പം ൈവറ്റമിൻ–സിങ്ക് തുള്ളിമരുന്നുകളും നൽകാറുണ്ട്
11. നാപ്പിറാഷ് എങ്ങനെ പരിഹരിക്കാം?
ഡയപ്പർ ധരിക്കുന്നതുമൂലമുള്ള നാപ്പിറാഷ് പൂപ്പൽ രോഗബാധ തന്നെ. കുഞ്ഞിന്റെ തുടയിടുക്കിലാണ് സാധാരണയായി ഇതു കാണുക പതിവ്. കഴിയുന്നത്ര ആ ഭാഗം ജലാംശമില്ലാതെ സൂക്ഷിക്കണം. ആന്റിഫംഗൽ ഒായിന്റ്മെന്റുകളും പൗഡറുകളും ൈവറ്റമിൻ–സിങ്ക് മരുന്നുകളും ഫലപ്രദമാണ്.
12. കുഞ്ഞുങ്ങൾക്ക് കുറുക്കുകൾ നൽകാമോ?
ആറു മാസം കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് കുറുക്കുകൾ നൽകിത്തുടങ്ങാം. റാഗി (പഞ്ഞപ്പുല്ല്), ഉണക്കിയ പച്ചക്കായ, നിലക്കടല, ചെറുപയർ എന്നിവയൊക്കെ പൊടിച്ചു ശർക്കരയുമായി ചേർത്തുണ്ടാക്കുന്ന കുറുക്കുകൾ കുഞ്ഞിനാവശ്യമായ പോഷകങ്ങൾ നൽകും. ആറുമാസം കഴിഞ്ഞാൽ മുലപ്പാൽ നൽകുന്നതിന്റെ അളവ് പതുക്കെ കുറയ്ക്കാൻ ശ്രമിക്കണം. വിശപ്പറിഞ്ഞാൽ മാത്രമേ കുറുക്കുകൾക്കായി കുഞ്ഞു വായ തുറക്കുകയുള്ളൂ.
13. കുഞ്ഞു ഛർദിച്ചാൽ എന്തു െചയ്യണം?
സാധാരണഗതിയിൽ കൊച്ചുകുഞ്ഞ് പാൽ കുടിച്ചുകഴിഞ്ഞ് ഗ്യാസ് കളയാനായി പുറത്തു തട്ടുമ്പോൾ ചെറിയ തോതിൽ പാൽ ഛർദിക്കാറുണ്ട്. ‘കക്കി’ കളയുക എന്ന് അതിനെ വിളിക്കാറുണ്ട്. പാൽ മാത്രം അല്പമൊക്കെ മൂന്നോ നാലോ തവണ ഛർദിച്ചാൽ പ്രശ്നമൊന്നുമില്ല. പക്ഷേ, ഛർദിയിൽ കടുത്ത മഞ്ഞനിറമോ, പച്ചനിറമോ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം. കുഞ്ഞിന് ഉദരസംബന്ധമായ പ്രശ്നങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുക. കുഞ്ഞു ഛർദിക്കുമ്പോൾ കുറേ ഭാഗം മൂക്കിലൂടെ പുറത്തുവരും. അതുവഴി കുഞ്ഞിനു ശ്വാസതടസ്സമുണ്ടാവാനിടയുണ്ട്. നമ്മുടെ വായ കുഞ്ഞിന്റെ മൂക്കിൽ വച്ചു ശക്തിയായി വലിച്ചാൽ ശ്വാസതടസ്സം നീക്കാം.
14. കുഞ്ഞിനെയും െകാണ്ടുള്ള യാത്രയിൽ ശ്രദ്ധിക്കേണ്ടത്?
രണ്ടോ മൂന്നോ പഴയ തുണികളുംനാപ്കിനുകളും കരുതണം. കുഞ്ഞു മലവിസർജനം നടത്തിയാൽ ഉടൻ അതു മാറ്റി പുതിയതു ധരിപ്പിക്കണം. ചെവിയിൽ കാറ്റടിക്കാതിരിക്കാൻ പാകത്തിൽ തൊപ്പികൾ ധരിപ്പിക്കണം. യാത്രയിൽ കുഞ്ഞിനെ കഴിയുന്നതും ഉറക്കാൻ ശ്രമിക്കണം. മടിയിൽ കിടത്തി തല അല്പം പൊക്കിവയ്ക്കുന്നതാണു നല്ലത്. മുല കൊടുക്കാൻ വയ്യാത്ത സാഹചര്യമാണെങ്കിൽ, യാത്രയിൽ മാത്രം, അത്യാവശ്യത്തിന് പാൽകുപ്പികൾ ഉപയോഗിക്കാം.
15. കുഞ്ഞ് തുമ്മുന്നതിനു കാരണമെന്താണ്?
കുഞ്ഞിന് അലർജി ആയിട്ടുള്ള പൊടിപടലങ്ങൾ നാസാദ്വാരത്തിൽ കയറുമ്പോഴുള്ള പ്രതിപ്രവർത്തനമാണ് തുമ്മൽ. ഒരു പരിധിവരെ ഇത് നല്ലതാണ്. കാരണം, അലർജിക്ക് കാരണമായ വസ്തുവിനെ പുറത്തുകളയാൻ ശരീരം ഉപയോഗിക്കുന്ന രീതിയാണ് അത്. പക്ഷേ, തുമ്മൽ വല്ലാതെ കൂടുതലാവുന്നത് അധിക പ്രതിപ്രവർത്തനം (Hyper responsive) ആയ കുട്ടികളിലാണ്. ഭാവിയിൽ അലർജികൊണ്ടുണ്ടാവുന്ന ജലദോഷമോ, ആസ്മയോ, മറ്റു ശ്വാസകോശരോഗങ്ങളോ വരാനുള്ള സാധ്യത സംശയിക്കണം. ഒരു പീഡിയാട്രീഷനെ കാണുന്നതാണുത്തമം. അലർജിക്കുള്ള മരുന്നുകളും നാസാദ്വാരത്തിൽ ഒഴിക്കുന്ന മരുന്നുകളും ഫലപ്രദമാണ്.
16. മരുന്നു െകാടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
കഴിയുന്നതും േഡാക്ടറോടു സംസാരിച്ചു മധുരമുള്ള മരുന്നു വാങ്ങാൻ ശ്രമിക്കുക. കയ്ക്കുന്ന മരുന്നുകൾ കുട്ടികൾ തുപ്പിക്കളയുകയോ ഛർദിക്കുകയോ ചെയ്തേക്കും. പല മരുന്നുകൾ ഉണ്ടെങ്കിൽ പത്തു മിനിറ്റെങ്കിലും ഇടവിട്ടു വേണം അവ നൽകാൻ. ഒരിക്കലും മൂക്ക് അടച്ചുപിടിക്കരുത്. അത്തരം അവസരങ്ങളിൽ മരുന്ന്/വെള്ളം ശ്വാസകോശത്തിൽ കയറാനുള്ള സാധ്യത വളരെ കൂടുതലാണ്.
17. മലത്തിനു നിറവ്യത്യാസം വന്നാൽ എന്തുെചയ്യണം?
സാധാരണയായി ആദ്യത്തെ ആഴ്ചകളിൽ കുഞ്ഞുങ‍്ങൾക്ക് ദിവസം 6–7 തവണയെങ്കിലും വയറൊഴിയുന്നതു കാണാം. ഇതു ട്രാൻസിഷനൽ സ്റ്റൂൾസ് (Transitional stools) എന്നാണ് അറിയപ്പെടുന്നത്. ദഹനപ്രക്രിയ ശരിയായി വരുന്നതുവരെ അതു തുടരും. ഒരു മാസം കഴിയുമ്പോഴേക്കും ദിവസം 4–5 തവണയായി വയറൊഴിയുന്നത് കുറയും. മലത്തിനു സാധാരണയായി നേരിയ മഞ്ഞനിറമാണുണ്ടാവുക. മലത്തിൽ ചുവപ്പുനിറം കണ്ടാലോ കടുത്ത പച്ചനിറം കണ്ടാലോ ശ്രദ്ധിക്കേണ്ടതാണ്. ചുവപ്പുനിറം രക്തമാണോ എന്നു പരിശോധിച്ച് അതിനനുസരിച്ചു ചികിത്സ ലഭ്യമാക്കേണ്ടതാണ്. പച്ചനിറത്തിനു കാരണം ൈബൽ (Bile)എന്ന ദഹനസഹായിയായ ദ്രവമാണ്. പേടിക്കേണ്ടതില്ല. വയറ്റിൽ ആവശ്യമുള്ള ഭക്ഷണമില്ലെങ്കിലോ, കുടലിന്റെ ചലനങ്ങൾ (Peristalsis) അല്പം വേഗത്തിലായാലോ ഇങ്ങനെ കാണാറുണ്ട്. കറുത്ത നിറം ഇരുമ്പുസത്തു കലർന്ന മരുന്നുകൾ വഴിയോ കുടലിന്റെ മുകൾഭാഗങ്ങളിൽ (ആമാശയം, ഡുവോഡിനം) രക്തസ്രാവം ഉണ്ടാവുന്നതുകൊണ്ടോ ആവാം. കളിമണ്ണിന്റെ നിറമുള്ള മലം, വേണ്ടത്ര അളവിൽ ൈബൽ കുടലിലേക്കെത്തുന്നില്ല എന്നതിന്റെ തെളിവാണ്. ചിലപ്പോൾ വലിയ പരിശോധനകളും ചികിത്സകളും ആവശ്യമായി വന്നേക്കാം.
18. കുഞ്ഞ് ഉയരത്തിൽ നിന്നു വീണാൽ എന്തു െചയ്യണം?
കുട്ടികൾക്കുണ്ടാവുന്ന അപകടങ്ങളിൽ പ്രഥമസ്ഥാനത്തുള്ളത് വീഴ്ച തന്നെയാണ്. തല തടിച്ചു വീങ്ങുക, മുറിവുണ്ടാവുക, തലയോട്ടിക്ക് ക്ഷതമേൽക്കുക, തലച്ചോറിനുള്ളിൽ രക്തസ്രാവമുണ്ടാവുക എന്നിങ്ങനെ പലതരം ഗുരുതരാവസ്ഥകൾക്ക് വീഴ്ച കാരണമാവാറുണ്ട്. കുട്ടിക്കു ബോധക്ഷയമുണ്ടാവുന്നുവെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസവും പുനരുജ്ജീവനപ്രവർത്തികളും (സി.പി.ആർ.) തുടങ്ങണം. കുട്ടി ഛർദിക്കുകയാെണങ്കിൽ, തലച്ചോറിന് ക്ഷതം പറ്റിയിട്ടില്ല എന്ന് ഉറപ്പുവരുത്തണം. മുറിവുണ്ടെങ്കിൽ അഞ്ചു മിനിറ്റ് അമർത്തിപ്പിടിക്കുകയോ തുണി കൊണ്ടു കെട്ടി രക്തസ്രാവം തടയുകയും വേണം. തലയോട് പൊട്ടിയെന്നു സംശയമുണ്ടെങ്കിൽ ന്യൂറോസർജൻ ഉള്ള ആശുപത്രിയിൽ ഉടൻ എത്തിക്കണം.
19. കുഞ്ഞിനെ പ്രാണിയോ മറ്റോ കടിച്ചാൽ?
കൊതുകുകടി കഴിയുന്നതും ശരീരം മൂടിപ്പൊതിയുന്ന വസ്ത്രങ്ങൾ നൽകി ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ്. കൊതുകുതിരികളോ മാറ്റുകളോ ഉപയോഗിക്കരുത്. കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ൈകകാലുകളിലെ തുറന്നിട്ട ഭാഗങ്ങളിൽ നേർത്ത രീതിയിൽ പുരട്ടിക്കൊടുക്കാം. കൊതുകുവലകൾ ഉപയോഗിക്കാവുന്നതാണ്. മറ്റുതരം പ്രാണികൾ കടിച്ചാൽ, കടിച്ച ഭാഗത്ത് അവയുടെ മുള്ളുകൾ ഉണ്ടെങ്കിൽ സൂക്‌ഷ്മതയോടെ എടുത്തുകളയണം. െഎസ് വച്ച് തണുപ്പിക്കുന്നത് വളരെ ആശ്വാസകരമാണ്. തേനീച്ച കുത്തിയ ഭാഗത്തു ചെറിയ ഉള്ളി അരച്ചു കെട്ടിവയ്ക്കാം. ഉള്ളിയുടെ ക്ഷാരസ്വഭാവം തേനീച്ചയുടെ അമ്ലവിഷത്തിനെതിരെ പ്രവർത്തിക്കും. കടന്നൽ കുത്തിയ ഭാഗത്തു തണുത്ത വെള്ളം കൊണ്ടു നന്നായി കഴുകിയശേഷം നേർത്ത വിനാഗിരി ലായനിയോ ചെറുനാരങ്ങാനീരോ കൊണ്ടു നനച്ച തുണി വച്ചുകെട്ടുക. കടുത്ത വേദനയും നീരും വരികയാണെങ്കിൽ വിദഗ്ധ ചികിത്സ ആവശ്യമായിവന്നേക്കാം. ഉറുമ്പുകൾ കുത്തിവയ്ക്കുന്നത് ഫോർമിക് ആസിഡ് ആണ്. കടിയേറ്റ ഭാഗങ്ങൾ തണുത്ത വെള്ളത്തിൽ കഴുകി െഎസ് വയ്ക്കുക. ചെറിയ ഉള്ളി അരച്ചു പുരട്ടാം.
20. കുഞ്ഞ് രാത്രി അസാധാരണമായി കരഞ്ഞാൽ?
ഇത്തരം കരച്ചിലുകളുടെ ഏറ്റവും സാധാരണ കാരണം ശരിയായ രീതിയിൽ പുറത്തു തട്ടി (Burping) വയറ്റിലെ ‘ഗ്യാസ്’ കളയാത്തതാണ്. ചെവിക്കുള്ളിലുണ്ടാവുന്ന പഴുപ്പ് രാത്രിയിലെ കരച്ചിലിന്റെ മറ്റൊരു പ്രധാന കാരണമാണ്. (ASOM-Acute Suppurating Otitis Media). കുടലിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിന്റെ ഉള്ളിലേക്കു പോവുന്ന രോഗമാണ് കുടൽമറിച്ചിൽ (Intussusception). ഇവിെട കടുത്ത വേദന കൊണ്ടു പുളയുന്നതാണു സാധാരണ കാണാറുള്ളത്. മൂത്രമൊഴിച്ചു കൊണ്ടിരിക്കുന്ന കുട്ടി നിറുത്താതെ കരഞ്ഞാൽ മൂത്രനാളിയിൽ അണുബാധ (UTI) സംശയിക്കണം. മസ്തിഷ്കജ്വരബാധിതരായ (Meningitis) കുട്ടികൾ അസാധാരണമായ രീതിയിൽ നിറുത്താതെ കരയുകയും പനി, അസ്വാസ്ഥ്യം, ഛർദി എന്നീ ലക്ഷണങ്ങൾ കാണിക്കുകയും െചയ്യും.
21. കുഞ്ഞിനു കിടത്തി മുല െകാടുക്കുന്നത് ശരിയാണോ?
കഴിയുന്നതും കിടത്തി പാൽ െകാടുക്കുന്നത് ഒഴിവാക്കുന്നതാണുത്തമം. ചെവിയുടെ ഉൾഭാഗത്തേക്ക് പാൽ കടക്കുവാനും അണുബാധ ഉണ്ടാകുവാനുമുള്ള സാധ്യത ഇതുവഴി വർധിക്കുന്നുണ്ട്. മടിയിൽ കിടത്തി, തലയിണ വച്ച് തല അല്പം ഉയർത്തി പാൽ നൽകാം.
22. എന്താണ് േഷക്കൻ േബബി സിൻഡ്രോം?
വളരെ ഗുരുതരമായ ഒരു അവസ്ഥയാണ് ഷേക്കൻ ബേബി സിൻഡ്രോം. കുഞ്ഞിനെ വളരെ ശക്തിയായി കുലുക്കിയാലോ മുകളിലേക്കെറിഞ്ഞു പിടിച്ചാലോ ഒക്കെ ഇതു സംഭവിക്കാം. അബ്യൂസിവ് െഹഡ് ട്രോമ എന്നാണ് ഈ അവസ്ഥയുടെ ശാസ്ത്രീയനാമം. തലച്ചോറിൽ രക്തസ്രാവം, കണ്ണുകളിൽ രക്തസ്രാവം, തലച്ചോറിൽ നീർക്കെട്ട് എന്നിവയൊക്കെയാണു സാധാരണ ഗതിയിൽ ഇതിന്റെ ലക്ഷണങ്ങൾ. തലച്ചോറിനു ക്ഷതമേൽക്കുക വഴി ജീവിതകാലം വരെ കുഞ്ഞു രോഗിയായിത്തീരാം. മരണനിരക്ക് 20–25 ശതമാനമാണ്.
23. ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കണം?
ഒാേരാ 110 കാലറി ഭക്ഷണത്തിനും 100 മീ.ലീ ജലം ആവശ്യമാണ്. സാധാരണഗതിയിൽ 1300–2500 കാലറിയാണ് ബാല്യ–കൗമാരക്കാരു െട ഭക്ഷണം വഴി ലഭ്യമാവേണ്ടത്. അതിനാൽ 1200–2400 മി.ലീ ജലം (6–12 ഗ്ലാസ്) അവർക്ക് ദിവസവും കുടിക്കേണ്ടതുണ്ട്. എന്നാൽ ഏകദേശം ഒരു വയസ്സു വരെയുള്ള കുട്ടികൾക്ക് നൽകേണ്ട വെള്ളത്തിനു കൃത്യമായ അളവ് പറയാൻ കഴിയില്ല. കുഞ്ഞിനു നിർജലീകരണം വരാതെ നോക്കാൻ ആവശ്യത്തിനു വെള്ളം െകാടുക്കാം. ആവശ്യത്തിനു വെള്ളം ശരീരത്തിലുണ്ടെന്നതിനു തെളിവാണ് 24 മണിക്കൂറിൽ ആറ് തവണ കുഞ്ഞ് മൂത്രമൊഴിക്കുന്നത്.
24. കുഞ്ഞ് ഇടയ്ക്കിടെ െഞട്ടുന്നത് േപാെല ൈകകൾ വിറപ്പിക്കുന്നു? ഇതു അപസ്മാരമാണോ?
കുട്ടികളിൽ സാധാരണ കണ്ടുവരുന്ന ശാരീരിക പ്രത്യേകതയാണിത്. ജിറ്ററിനസ് (Jitteriness) എന്നു പറയും. എന്തെങ്കിലും പ്രകോപനമുണ്ടായാൽ (ഉദാ:ശബ്ദം) ഇത് ആരംഭിക്കുകയും കുഞ്ഞിൻെറ കൈ പിടിച്ചാൽ നിൽക്കുകയും െചയ്യും. കുഞ്ഞിൻെറ നാഡീവ്യവസ്ഥ പൂർണ വളർച്ച പ്രാപിക്കാത്തതാണ് കാരണം. ഇതിൽ ഭയപ്പെടേണ്ടതില്ല.
25. കുഞ്ഞിനു പൗഡറും ക്രീമുകളും ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
കുഞ്ഞുങ്ങൾക്ക് പൗഡറോ ക്രീമോ ആവശ്യമില്ല. സ്വതവേ സുന്ദരികളും സുന്ദരന്മാരുമാണ് കുഞ്ഞുങ്ങൾ. അവരുടെ സൗന്ദര്യവർധനവിനായി ഒരുതരത്തിലുമുള്ള കെമിക്കലുകളും ആവശ്യമില്ല. കൺമഷിയും സ്പ്രേയും േപാലും േവണ്ട
കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ച മാതാപിതാക്കള്‍ വളരെ ശ്രദ്ധയോടെ നോക്കികാണേണ്ട പ്രായമാണ് കുട്ടിക്കാലം. ശാരീരികവളര്‍ച്ചയോടൊപ്പം തലച്ചോറും വികസിക്കുന്ന ഈ കാലഘട്ടത്തില്‍ ബുദ്ധിവളര്‍ച്ചയ്ക്കു സഹായിക്കുന്ന കളികളും മറ്റും മാത്രം പോരാ, നല്ല ഭക്ഷണവും അത്യാവശ്യമാണ്. ആരോഗ്യമുള്ള ശരീരത്തിലേ നല്ല ബുദ്ധി പ്രവര്‍ത്തിക്കൂ. എന്നാല്‍ ഇന്നത്തെ ഫാസ്റ്റ് ഫുഡ് സംസ്‌കാരം കുട്ടികളുടെ നാവിന്റെ രുചിയെ കൈയ്യടിക്കിരിക്കുകയാണ്. ഇതു തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് അപകടകരമാണ് താനും. കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ മാതാപിതാക്കള്‍ ഒരല്‍പ്പം ശ്രദ്ധ കൂടുതല്‍ നല്‍കേണ്ടിയിരിക്കുന്നു. അച്ഛന്റെ ഒരു ബീജവും അമ്മയുടെ ഒരു അണ്ഡവും കൂടി യോജിച്ചുണ്ടാകുന്ന ഭ്രൂണം ഒരു മനുഷ്യനായി പൂര്‍ണരൂപത്തിലെത്തുന്നത് ഭക്ഷണം കഴിച്ചുതന്നെയാണ്. ശരാശരി 70നും 80നും ഇടയിലുള്ള പോഷകങ്ങള്‍ ഒരു ദിവസം ഇതിനായി ആവശ്യമുണ്ട്. നല്ല കൊളസ്‌ടോള്‍, വിറ്റമിന്‍ സി, കെ, ഇ, ബി 12, ബി 6, ഫോളിക് ആസിഡ്, ഫ്രക്‌ടോസ്, സിങ്ക്, സെലിനിയം, ലൈക്കോപീന്‍, ഗ്ലൂക്കോസ് എന്നിവ നമ്മുടെ ശരീരത്തിന് വളരെ അവശ്യം വേണ്ട ഘടകങ്ങളാണ്. ശരീരത്തിന്റെയും തലച്ചോറിന്റെയും വളര്‍ച്ചയ്ക്ക് ഇവയില്‍ ചിലതു പൊതുവായി ആവശ്യമുണ്ട്. അവ ഏതൊക്കെയെന്ന് മനസ്സിലാക്കാം.
ഒമേഗ 3 അടങ്ങിയ മത്സ്യം
തലച്ചോറിന്റെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും ഏറെ ആവശ്യമായ ഘടകമാണ് ഒമേഗ 3 ഫാറ്റി ആസിഡ് ഉള്‍പ്പെടുന്ന എസന്‍ഷ്യല്‍ ഫാറ്റി ആസിഡുകള്‍. മത്തി, അയല, ചൂര, കീരിച്ചാള, കൊഴിയാള, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങള്‍ ഒമേഗ 3യുടെ കലവറയാണ്. ഇവ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രമിക്കണം. മാംസഭക്ഷണത്തില്‍ കുട്ടികള്‍ക്ക് ഏറ്റവും നല്ലത് കോഴിയിറച്ചിയാണ്. തൊലി കളഞ്ഞുവേണം കോഴിയിറച്ചി പാകം ചെയ്യാന്‍. കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ കഴിവതും നാടന്‍ കോഴി തന്നെ വാങ്ങുക. ബ്രോയിലര്‍ കോഴിയിറച്ചി ഒഴിവാക്കണം.
ചണത്തിന്റെ കുരു (ഫ്‌ളാക്‌സ് സീഡ്), സോയ, മത്തന്‍കുരു, ബദാം, വാള്‍നട്ട്, ഒലിവ് ഓയില്‍ എന്നിവയിലും എസന്‍ഷ്യല്‍ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. നല്ല േപ്രാട്ടീനായ എസന്‍ഷ്യല്‍ അമിനോ ആസിഡും തലച്ചോറിന്റെ വ ളര്‍ച്ചയ്ക്ക് ഏറെ ആവശ്യമാണ്. നേരത്തെ സൂചിച്ചതുപേലെ മത്സ്യം, സോയാബീന്‍, ചണവിത്തുകള്‍, പാല്‍, മുട്ട, ബദാം, വാല്‍നട്ടുകള്‍, ഇറച്ചി എന്നിവ തന്നെയാണ് ഇവയുടെയും സ്രോതസ്സ്.
തൊലി കളയാത്ത ധാന്യങ്ങള്
തലച്ചോറിന് ആവശ്യമായ ഊര്‍ജം വളരെ സാവധാനം, മുടക്കമില്ലാതെ ലഭിച്ചുകൊണ്ടിരിക്കണം. അതുകൊണ്ടുതന്നെ ഗ്ലൈസീമിക്‌സ് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണസാധനങ്ങള്‍ തിരഞ്ഞെടുക്കണം. അതായത് പെട്ടെന്ന് ദഹിക്കുന്നവ. പഞ്ച സാരയുടെ അളവ് കൂടുതലുള്ളവയില്‍ നാരുകളുടെ അംശം കുറവായിരിക്കും. നാരുകളും മാംസ്യവും ധാരാളമുള്ള ധാന്യങ്ങളാണ് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് വേണ്ട ഊര്‍ജം സാവധാനം കൊടുക്കുന്നവ. അതായത് ഗോതമ്പ്, കൂവരക്, കടല-പയര്‍ വര്‍ഗങ്ങള്‍, കൂണ്‍ വര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കണം.
പഴങ്ങള്‍ ഒഴിവാക്കരുത്
പഴവര്‍ഗങ്ങള്‍ തലച്ചോറിന്റെ വളര്‍ച്ചയെയും അതുവഴി ബുദ്ധിയേയും ത്വരതപ്പെടുത്തുന്നു. പഴങ്ങളുടെ കൂട്ടത്തില്‍ ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിച്ച് ഓര്‍മക്കുറവിനെ പരിഹരിക്കുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ എന്ന ആന്റിഓക്‌സിഡന്റും എല്‍. കാര്‍നിറ്റീനും ഡിമെന്‍ഷ്യ, പാര്‍ക്കിണ്‍സ് രോഗം, അല്‍സ്‌ഹൈമേഴ്‌സ് എന്നിവയ്ക്ക് ഒരു മരുന്നു തന്നെയാണ്. ഈ രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു. പഴങ്ങള്‍ ജ്യൂസായി നല്‍കരുത്. അഥവാ ജ്യൂസ് അടിച്ചാലും നല്ലതുപോലെ മിക്‌സ് ചെയ്യുക. കാരണം അരിച്ചെടുക്കുമ്പോള്‍ കുറച്ച് തോതിലെങ്കിലും പോഷകങ്ങള്‍ നഷ്ടമാകും. ജ്യൂസില്‍ പഞ്ചാസാരയുടെ അളവ് കുറയ് ക്കുന്നതാണ് ഉത്തമം.
മത്തക്കുരുവില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ഓര്‍മശക്തിയ്ക്ക് ഉത്തമമാണ്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് ഞരമ്പുകളുടെ ബലഹീനതയും ശ്രദ്ധക്കുറവിനും ഔഷധം തന്നെ. ബദാം, വാള്‍നട്ട്, കശുവണ്ടി, ഒലിവ് എണ്ണ എന്നിവയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ ഇ, ബൗദ്ധികപ്രവര്‍ത്തനങ്ങളെ (കൊഗ്‌നിറ്റീവ് ഫംങ്ഷന്‍) ത്വരിതപ്പെടുത്തുന്നു. ആപ്പിളില്‍ മാലെക് ആസിഡ്, ഫ്രക്‌ടോസ് എന്നിവ ഉണ്ട്. ഇത് തലച്ചോറിന്റെ ഉണര്‍വിനും ഊര്‍ജത്തിനും സഹായിക്കുന്നു.
ഇലക്കറികള്‍ കഴിക്കണം
മുരിങ്ങയില, പാലക്കില, മത്തനില, തഴുതാമയില, മല്ലിയില, കറിവേപ്പില എന്നിവയിലടങ്ങിയിക്കുന്ന ഫോളിക് ആസിഡ് ഹോമോസിസ്റ്റീന്‍ എന്ന അപകടകാരിയായ രാസപദാ ര്‍ഥത്തെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. ഈ രാസപദാര്‍ഥമാണ് അല്‍സ്‌ഹൈമേഴ്‌സ്, പക്ഷാഘാതം, ഹൃദയാഘാതം, ഡിമെന്‍ഷ്യ എന്നിവയ്ക്ക് കാരണം. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ സി ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ് എന്നിവയ്ക്ക് പരിഹാരമാണ്. വിറ്റമിന്‍ സി ഓരോ കോശങ്ങളുടെയും പ്രവര്‍ത്തനക്ഷമതയ്ക്ക് അത്യാവശ്യമാണ്. ബ്രൊക്കോളിയില്‍ ഉള്ള വിറ്റമിന്‍ കെ തലച്ചോറിന്റെ ശക്തിയും ബൗദ്ധിക പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കും. തേനിലെ ഫ്രക്‌ടോസ് ക്ഷീണമകറ്റാന്‍ സഹായിക്കുന്നു. കുട്ടികള്‍ക്ക് ദിവസം 200 - 300 ഗ്രാം പഴവര്‍ഗങ്ങള്‍ നല്‍കാന്‍ ശ്രമിക്കുക. പച്ചക്കറികളും പഴങ്ങളും സാലഡ് രൂപത്തില്‍ ആകര്‍ഷമാക്കി നല്‍കാം. സൂപ്പും നല്ലതാണ്. വൈകുന്നേരങ്ങളില്‍ വീട്ടില്‍ തന്നെ തയാറാക്കുന്ന സ്‌നാക്കുകള്‍ നല്‍കുന്നതാണ് ഉത്തമം. പ്രത്യേകിച്ച് ബേക്ക് ചെയ്തതും ആവിയില്‍ വേവിച്ചതും. മൈദ കൊണ്ടുള്ള ബേക്കറി പദാര്‍ഥങ്ങള്‍ ഒഴിവാക്കുക. ഉണങ്ങിയ പഴങ്ങളും നട്ട്‌സും കൊറിക്കാന്‍ കൊടുക്കാം. ഈന്തപ്പഴം, ഏത്തപ്പഴം എന്നിവ വളരെ ഗുണകരമാണ്.
ശ്യാമ
കേരളത്തിലെ ഒരു സ്കൂളില്‍ നടന്ന സംഭവമാണ്: ആറാം ക്ളാസിൽ പഠിക്കുന്ന പെൺകുട്ടിയെ തേടി കണ്ടാൽ മാന്യനെന്നു തോന്നുന്ന ഒരാൾ സ്കൂളിലെത്തി. ‘കുട്ടിയുടെ മുത്തശ്ശി അത്യാസന്നനിലയിൽ ഹോസ്പിറ്റലിലാണ്. അവസാനമായി അവളെയൊന്നു കാണണമെന്നു പറയുന്നു. എത്രയും വേഗം കുട്ടിയെ എന്റെയൊപ്പം വിടാൻ വീട്ടുകാർ പറഞ്ഞു. വേണമെങ്കിൽ നിങ്ങൾ അവളുടെ വീട്ടുകാരെ വിളിച്ച് ചോദിച്ചോളൂ.’ സ്കൂൾ അധികൃതർ കുട്ടിയെ ക്ലാസിൽ നിന്നും വിളിപ്പിച്ചു. കാര്യങ്ങൾ പറഞ്ഞു. അച്ഛനും അമ്മയും പറഞ്ഞിട്ടു വന്നയാളാണെന്നു പറഞ്ഞപ്പോൾ അവൾ അയാളോടു ചോദിച്ചു, ‘എന്നാൽ അമ്മ പറഞ്ഞുതന്ന കോഡ് പറയൂ.’ നിന്ന നിൽപിൽ അയാൾ വെള്ളം കുടിച്ചു. സ്കൂൾ അധികൃതർ അയാളെ വേണ്ടവിധം കൈകാര്യം ചെയ്തുവിട്ടു.
മുകളിൽ പറഞ്ഞ സംഭവത്തിൽ ദുരന്തമൊന്നും ഉണ്ടായില്ല. എന്നാൽ എല്ലായ്പ്പോഴും കാര്യങ്ങൾ അങ്ങനെയാവണമെന്നില്ല. കുട്ടികളുടെ കാര്യത്തിൽ നമ്മൾ ജാഗരൂകരായിരിക്കേണ്ട ആവശ്യകത അനുദിനം വർധിച്ചു വരുന്നു. ഇന്റർനാഷനൽ ലേബർ ഓർഗൈനസേഷന്റെ കണക്കുകൾ പ്രകാരം ലോകത്തിൽ ഒരു വർഷം 1.2 മില്യൺ കുട്ടികൾ ചൈൽഡ് ട്രാഫിക്കിങ്ങിനു വിധേയരാകുന്നു. ബാലവേല, ലൈംഗിക പീഡനങ്ങൾ, ഭിക്ഷാടനം, മയക്കുമരുന്ന് കള്ളക്കടത്ത് എന്നിങ്ങനെ പല തരത്തിലുള്ള ദുരുപയോഗങ്ങൾക്കു വേണ്ടിയും കുട്ടികളെ തട്ടിക്കൊണ്ടു പോകാറുണ്ട്
എവിടെ തുടങ്ങണം?
തീരെ ചെറുപ്പം മുതൽക്കേ തന്നെ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ മാതാപിതാക്കൾ വേണ്ടത്ര ശ്രദ്ധ നൽകണം. കുഞ്ഞല്ലേ എന്നു കരുതി നിസ്സാരമാക്കി കളയുന്ന പല കാര്യങ്ങളും ദുഷ്ടമനസ്സുകൾക്കു പ്രകോപനമായി മാറാറുണ്ട്.
എത്ര ചെറിയ കുട്ടിയാണെങ്കിലും ഉടുപ്പിടാതെ നടക്കാൻ അനുവദിക്കരുത്. നാലു വയസ്സുവരെയുള്ള കുഞ്ഞുങ്ങളോട് ഉടുപ്പിട്ടു മറയ്ക്കുന്ന ഭാഗങ്ങളിൽ അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും അടുത്ത ബന്ധുക്കളും ഒഴികെ ആരും തൊടാൻ പാടില്ല എന്നു പറയുക. ഇത്തരം കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ കൈതട്ടി മാറ്റാനും ഉറക്കെ ‘വേണ്ട’ എന്നു പറയാനും കുട്ടിയെ ശീലിപ്പിക്കാം.
പാവകളിൽ വരച്ചും തൊട്ടും കാണിച്ച് അതിനനുസരിച്ച് അവ കരയുന്നതും ഒച്ചവയ്ക്കുന്നതായും അഭിനയിച്ചു കുട്ടികളെ കാണിച്ചാൽ അവർക്ക് എളുപ്പത്തിൽ മനസ്സിലാകും.
അൽപം കൂടി മുതിർന്ന കുട്ടികൾക്ക് ശരീരഭാഗങ്ങൾക്കു പ്രായത്തിനനുസരിച്ചു വരുന്ന മാറ്റങ്ങൾ പറഞ്ഞുകൊടുക്കാം. നല്ല സ്പർശം, ചീത്ത സ്പർശം എന്നിവയെ കുറിച്ചും പറയാം. മുഖത്തും കൈകളിലും സ്വാഭാവികമായി തൊടുന്നത് ഗുഡ് ടച്ചും നെഞ്ചിലും സ്വകാര്യഭാഗങ്ങളിലും തൊടുന്നത് ബാഡ് ടച്ചും ആണെന്നു പഠിപ്പിക്കാം. അലോസരപ്പെടുത്തുന്ന പ്രവൃത്തികൾ ആരിൽ നിന്നെങ്കിലും ഉണ്ടായാൽ ഉടനെ മാതാപിതാക്കളോടോ അധ്യാപകരോടോ തുറന്നു പറയാൻ കുട്ടിയെ ഒരുക്കുക.
സൈബർ കെണികൾ
‘ആ പെൺകുട്ടി എനിക്ക് റിക്വസ്റ്റ് അയച്ചു. ഫോട്ടോ ഇഷ്ടപ്പെട്ടു എന്നും നമുക്ക് നല്ല സുഹൃത്തുക്കളായിരിക്കാമെന്നും പറഞ്ഞു. അങ്ങനെ ഞങ്ങൾ ഫ്രണ്ട്സായി. പിന്നെ സ്ഥിരമായി ചാറ്റ് ചെയ്യും. തമ്മിൽ കണ്ടു പല തവണ. അങ്ങനെയിരിക്കെ അവളുടെ കസിനാണെന്നു പറഞ്ഞൊരാൾ കടന്നുവന്ന് പരിചയപ്പെട്ടു.
അതോടെ മദ്യപാനവും പുകവലിയും പതിവായി. പിന്നീട് അയാൾ കഞ്ചാവും മയക്കുമരുന്നും തന്നു. വീണ്ടും വീണ്ടും ലഹരി കിട്ടാൻ കൈയിലുള്ള പണം മുഴുവൻ ഞാനവർക്കു കൊടുത്തു. വീട്ടിൽ നിന്നു മോഷ്ടിക്കാൻ പഠിച്ചു. അതും പിടിക്കപ്പെട്ടപ്പോൾ വീട്ടുകാരുമായി വഴക്കിട്ടു.
അമ്മയെയും പെങ്ങളെയും അടിച്ചു തുടങ്ങിയപ്പോഴാണ് വീട്ടുകാരെന്നെ ഡി അഡിക്‌ഷൻ സെന്ററിൽ കൊണ്ടുവന്നത്. ആ പെൺകുട്ടിയും ഗ്യാങ്ങും ചേർന്നു പ്ലാൻ ചെയ്തുണ്ടാക്കിയ ട്രാപ്പായിരുന്നു എല്ലാം.’’ പത്തനംതിട്ടയിലെ ഡി അഡിക്‌ഷൻ സെന്ററിലെ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പതിനെട്ടു വയസ്സുകാരൻ പറഞ്ഞ വിവരങ്ങളാണിത്.
പൊക്കിൾകൊടി അറുത്തിട്ട അടുത്ത നിമിഷം മുതൽ മൊബൈൽ ഫോൺ കൈയിൽ പിടിച്ചു നടക്കുന്ന കുഞ്ഞിന്റെ പരസ്യം കണ്ടു നമ്മൾ രസിച്ചതാണ്. തമാശ മട്ടിൽ കണ്ടെങ്കിലും കുട്ടികളുടെ ഫോൺ ഉപയോഗത്തിന്റെ പ്രായം ഇപ്പോൾ ചുരുങ്ങിവരികയാണെന്നതിൽ തർക്കമില്ല.
കൗമാരക്കാരിൽ വനിത നടത്തിയ സർവേയിൽ 50–ൽ 36 കുട്ടികളും 5 വയസ്സിനു മുൻപേ തന്നെ ഫോണിൽ കളിച്ചും വിളിച്ചും തുടങ്ങിയവരാണ്. ഇതിൽ 29 പേർക്കും 13–15 വയസ്സിനിടയ്ക്ക് സ്വന്തമായി ഫോണും ഉണ്ടായിരുന്നു. 14–15 വയസ്സിനിടയ്ക്ക് സ്മാർട്ട് ഫോണും.
മക്കളോടുള്ള സ്നേഹം കാണിക്കാൻ ഫോണും ലാപ്ടോപ്പും ടാബ്‌ലറ്റും വാങ്ങി കൊടുത്ത് മാതാപിതാക്കൾ അഭിമാനം കൊള്ളും. എന്നാൽ ചിലന്തി വലയിൽ വീണു പിടയുമ്പോൾ കുട്ടിയെ പഴിചാരുന്നതുകൊണ്ടു യാതൊരു കാര്യവുമില്ല. 18 വയസ്സുവരെ ഇന്റർനെറ്റുള്ള കംപ്യൂട്ടറിനും ലാപ്ടോപ്പിനും പാസ്‌വേർഡ് വയ്ക്കാം.
ഇന്റർനെറ്റുള്ള കംപ്യൂട്ടർ കോമൺ റൂമിൽ തന്നെ വയ്ക്കുകയും വേണം. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് നെറ്റിൽ കാര്യങ്ങൾ നോക്കാൻ കൃത്യമായ പരിധിയിൽ സമയം നൽകുക.
സ്കൂൾകുട്ടികൾക്ക് ഫോൺ നൽകുന്നുവെങ്കിൽ ഏറ്റവും ബേസിക് മോഡൽ ഫോൺ മാത്രമേ കൊടുക്കാവൂ. അവരറിയാതെ തന്നെ കോൾലിസ്റ്റും മെസേജും പരിശോധിക്കുന്നതിൽ തെറ്റില്ല. പോസ്റ്റ് പെയ്ഡ് കണക്‌ഷൻ എടുക്കുന്നതാണ് എപ്പോഴും നല്ലത്. ബില്ലു വരുമ്പോൾ കോൾ ലിസ്റ്റ് കൂടി ഉൾപ്പെടുത്തി അയയ്ക്കാൻ സേവനദാതാവിനോട്/സർവീസ് പ്രൊവൈഡറോട് പറയുക.
മാതാപിതാക്കൾ വിദേശത്തുള്ള കുട്ടികൾ അവരെ കാണാനും വിശേഷങ്ങൾ അറിയാനും മറ്റും സ്കൈപ്പും മെയ്ലും മറ്റും ഉപയോഗിക്കും. ഇവയൊക്കെ ദുരുപയോഗം ചെയ്യാതിരിക്കാൻ മുത്തശ്ശിക്കും മുത്തശ്ശനും മറ്റും കുടുംബാംഗങ്ങൾക്കും അവകാശമുണ്ട്. ഫോണിൽ ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ പ്രായപരിധി നോക്കി നിങ്ങളുടെ കുട്ടിക്ക് ചേരുന്നവ മാത്രം എടുക്കുക.
സ്മാർട് ഫോൺ വാങ്ങി നൽകിയാൽ ആവശ്യമില്ലാത്ത ആപ്ലിക്കേഷൻസ് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ തരുന്ന ലോക്കിങ് സംവിധാനങ്ങൾ ഉപയോഗിക്കാം. ആപ് ലോക്ക് പോലുള്ള ലോക്കുകൾ ഫോണിലെ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം.
ആട്ടിൻതോലിട്ടവരുണ്ട്
പരിചയമുള്ള കടയിൽ, ഓട്ടോറിക്ഷയിൽ, അടുത്ത വീടുകളിൽ എന്നിവിടങ്ങളിൽ കുട്ടിയെ നിർത്തിയിട്ടു പോകേണ്ട സാഹചര്യങ്ങൾ നമുക്കെല്ലാവർക്കും വരാറുണ്ട്. ചുറ്റുമുള്ളവർ മുഴുവനും നല്ലതാണെന്നോ ചീത്തയാണെന്നോ ഒറ്റയടിക്കു പറയാൻ സാധിക്കില്ല. പക്ഷേ, അവരവരുടേതായ ഒരു പേഴ്സണൽ സ്പേസ് എപ്പോഴും നിലനിർത്താൻ കുട്ടിയെ പരിശീലിപ്പിക്കണം. സ്വന്തക്കാരാണെങ്കിൽ കൂടിയും അലോസരപ്പെടുത്തുന്ന സ്പർശനമുണ്ടായാൽ എതിർക്കാനുള്ള കരുത്ത് കുട്ടിയിൽ നിറയ്ക്കാം.
എവിടെയെങ്കിലും കുട്ടിയെ നിർത്തിയിട്ടു പോകേണ്ടി വന്നാൽ ആ വീട്ടിലെ ആളുടെ സ്വഭാവത്തെക്കുറിച്ച് അന്വേഷിക്കുക. മോശമായ അഭിപ്രായം കേട്ടാൽ അത് അവഗണിക്കരുത്. മറ്റ് അയൽക്കാരോടും സുഹൃത്തുക്കളോടും കുട്ടിയെ ഒന്ന് ശ്രദ്ധിച്ചുകൊള്ളാൻ പറഞ്ഞേൽപ്പിക്കുകയുമാകാം.
ആരു വിളിച്ചാലും വിജനമായ പ്രദേശത്തേക്കു തനിച്ചു പോകരുതെന്നും കുട്ടിയെ പറഞ്ഞു മനസ്സിലാക്കണം. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉച്ചത്തിൽ കരയാനുള്ള പരിശീലനവും കുട്ടിക്കു മുൻകൂട്ടി നൽണം.
മറ്റിടങ്ങളിൽ നിന്ന് കുട്ടി സ്വന്തം വീട്ടിലേക്കെത്തുമ്പോൾ അവിടുത്തെ വിശേഷങ്ങൾ ചോദിച്ചറിയാം. വാക്കുകൾക്കിടയിലൂടെ കുട്ടി മറയ്ക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ഉണ്ടോ എന്ന് അറിയുക. ‘ഇനി ഞാൻ അങ്ങോട്ടു പോവില്ല/അവിടെ നിൽക്കില്ല’ എന്നു കുട്ടികൾ പറഞ്ഞാൽ എന്താണു കാരണം എന്ന് അന്വേഷിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട് :
ഗംഗ കൈമൾ, അസിസ്റ്റന്റ് പ്രഫസർ സൈക്യാട്രി, ഗവൺമെന്റ് മെഡിക്കൽ കോളജ്, ആലപ്പുഴ
അരുൺ ബി. നായർ, അസിസ്റ്റന്റ് പ്രഫസർ സൈക്യാട്രി, ഗവൺമെന്റ് മെഡിക്കൽ കോളജ്, തിരുവനന്തപുരം
രാവിലെ ഉറക്കം തൂങ്ങിയ കണ്ണുകളുമായി ഒാഫിസിലെത്തുമ്പോഴേ കൂട്ടുകാർ ചോദിക്കാൻ തുടങ്ങും മകൾ രാത്രി ഉറങ്ങാൻ സമ്മതിച്ചില്ലേ എന്ന്. കുഞ്ഞുവാവയുടെ രാത്രിക്കരച്ചിലുകൾക്ക് പലപ്പോഴും കാരണം തിരിച്ചറിയാൻ കഴിയാതെ വരാം. ഞെട്ടിയുണർന്നും നിലവിളിച്ചും രാത്രി മുഴുവൻ ഉണർന്നിരിക്കുന്ന കുഞ്ഞ് അമ്മമാർക്കാണ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുക.
കുഞ്ഞുവാവ സുഖമായുറങ്ങുന്നില്ലെങ്കിൽ അതിനു കാരണം രാത്രിപ്പേടി മാത്രമാകില്ല. ആരോഗ്യപ്രശ്നങ്ങൾ മുതൽ ഹൈപ്പർ ആക്ടിവിറ്റി വരെ കുട്ടിയുടെ ഉറക്കം നഷ്ടപ്പെടുത്താം. ഉറക്കക്കുറവിന്റെ കാരണങ്ങൾ മനസ്സിലാക്കാം. ഇനി കുട്ടി സ്വസ്ഥമായി ഉറങ്ങിക്കോളും, ഉറപ്പ്.
അകാരണമായ പേടി
∙ രാത്രിയിൽ സ്വപ്നം കണ്ട് മക്കൾ ഉണർന്ന് കരയാറുണ്ടോ? ഉണർന്നാലും ഒരു സ്ഥലത്തു തന്നെ ദൃഷ്ടിയുറപ്പിച്ച് പേടിച്ചിരിക്കാറുണ്ടോ? അമിതമായി വിയർക്കുകയും ശ്വാസഗതി വേഗത്തിലാവുകയും ചെയ്യുന്നുണ്ടോ? ഭയംകൊണ്ടുള്ള ഉറക്കപ്രശ്നത്തിന്റെ ലക്ഷണങ്ങളാണ് ഇതൊക്കെ.
∙ ദുഃസ്വപ്നങ്ങളും (നൈറ്റ്മേർ), രാത്രി ഭീതികളും (നൈറ്റ് ടെറർ) ആണ് കുട്ടികളുടെ ഉറക്കം കെടുത്തുന്ന രണ്ടു വില്ലന്മാർ. കൺമുന്നിൽ കണ്ട പേടിപ്പെടുത്തുന്ന കാര്യങ്ങളുടെ ഓർമകളോ ഇരുട്ടിനോടുള്ള പേടിയോ ആകാം കുട്ടിയുടെ ഉറക്കം കെടുത്തുന്നത്. നൈറ്റ് ടെറർ കുട്ടി ഓർത്തിരിക്കാറില്ല. പക്ഷേ, ദുഃസ്വപ്നങ്ങൾ അടുത്ത ദിവസവും മനസ്സിൽ നിൽക്കും.
∙ ഭീകരസ്വപ്നങ്ങൾ കുട്ടികളെയും രക്ഷിതാക്കളെയും ഒരു പോലെ വിഷമിപ്പിക്കും. അലറിക്കരഞ്ഞ് ഉണർന്ന കുട്ടി അസ്വസ്ഥനാകും. കണ്ണുമിഴിച്ച് ഭയന്നു കിടക്കും. ചിലർ എണീറ്റിരുന്ന് കരയും. കണ്ണുകൾ തുറന്നാലും സ്വപ്നം വിട്ട് ഉണര‍്‍ന്നിട്ടുണ്ടാകില്ല. പല തവണ കുലുക്കി വിളിച്ചാലേ കുട്ടിയെ ഉണർത്താൻ സാധിക്കൂ.
∙ പേക്കിനാവുകൾ ഉറക്കിത്തിനിടയിൽ വന്നുപോകുന്നത് രക്ഷിതാക്കൾക്ക് തന്നെ നിരീക്ഷിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ. കൺപോളയ്ക്കുള്ളിലൂടെ കൃഷ്ണമണി വേഗത്തിൽ അനങ്ങും. ഉറക്കത്തിൽ കരയുകയോ അരുത്, വേണ്ട, എനിക്ക് പേടിയാ എന്നൊക്കെ പറയുകയോ ചെയ്യും.
∙ ഗാഢനിദ്രയിലേക്കു കടക്കുന്നതിനു മുമ്പുള്ള സമയത്താണ് പേടികൾ അലട്ടുക. ഉറങ്ങിയ ശേഷമുള്ള ഏതാണ്ട് നാലു മണിക്കൂറിനുള്ളിൽ. മിക്കപ്പോഴും ഉണർന്നാൽ അൽപ സമത്തിനകം തനിയേ കുട്ടി ഉറങ്ങിക്കോളും.
∙ ഉറങ്ങുന്നതിനു മുമ്പ് നല്ല കഥകളോ പോസിറ്റീവ് കാര്യങ്ങളോ പറഞ്ഞുകൊടുക്കാം. നിറയേ താമരപ്പൂക്കൾ നിറഞ്ഞുനിൽക്കുന്ന പുഴയുടെ തീരത്ത് മരങ്ങൾ തണൽ വിടർത്തിയ സുന്ദര നാടുണ്ടായിരുന്നു എന്നു കഥ പറയാം. ഈ കാഴ്ചകൾ മനസ്സിൽ കണ്ടുറങ്ങുമ്പോൾ പതിയെ പേടി സ്വപ്നങ്ങളൾ അകന്നു കൊള്ളും.
∙ കുട്ടിക്ക് എന്തിനോടെങ്കിലും ഭയമുണ്ടെങ്കിൽ അത് മാറ്റിയെടുക്കണം. കടലിനോട് പേടിയാണെങ്കിൽ ഇടയ്ക്കിടെ ബീച്ചിൽ കൊണ്ടുപോകാം. നിങ്ങളുടെ കാലിൽ കുട്ടിയെ നിർത്തി രണ്ടു കൈയിലും പിടിച്ച് മെല്ലെ തിരയിൽ ഇറങ്ങണം. അപകടമോ പേടിപ്പെടുത്തുന്ന കാഴ്ചകളോ കണ്ടിട്ടുണ്ടെങ്കിൽ അവ മെല്ലെ മനസ്സിൽ നിന്നു മായ്ചുകളയാൻ നല്ല കാഴ്ചകൾ മനസ്സിൽ നിറയ്ക്കുക.
∙ പേടിസ്വപ്നം കണ്ട് കുട്ടി ഉണർന്നാൽ, ‘മോൻ എന്തുകണ്ടാ പേടിച്ചേ?’ എന്നു ചോദിക്കാതെ ശ്രദ്ധ മാറ്റുന്ന തരത്തിൽ സംസാരിക്കുക. വീണ്ടും ഉറക്കും മുമ്പ് ബാത്റൂമിലോ മറ്റോ കൊണ്ടുപോകുന്നത് നല്ലതാണ്. ബോധപൂർവമായ ഒരു പ്രവൃത്തിക്കു ശേഷം വീണ്ടും ഉറങ്ങുമ്പോൾ പേടി പൂർണമായി മാറിയിട്ടുണ്ടാകും.
∙ മൂന്നുമുതൽ പത്ത് വയസ്സുവരെയുള്ള കുട്ടികളില്‍ ഇത്തരം പ്രശ്നങ്ങൾ സാധാരണയായി കാണാറുണ്ട്. സ്ഥിരമായി ദുഃസ്വപ്നങ്ങൾ അസ്വസ്ഥരാക്കുന്നുവെങ്കിൽ ഡോക്ടറുടെ നിർദേശം തേടണം. കൗൺസലിങ്ങിലൂടെ മാറ്റി എടുക്കാം.
ശ്വാസതടസ്സം
∙ മൂക്കടപ്പും ജലദോഷവുമുള്ളപ്പോൾ കുട്ടികൾ വാ തുറന്നുറങ്ങുന്നതു കണ്ടിട്ടിട്ടില്ലേ? ശരിയായി ശ്വാസം എടുക്കാൻ കഴിയാത്തതാണിതിനു കാരണം. ശ്വാസം കിട്ടാതെ ഇവർ ഉറക്കത്തിൽ നിന്ന് ഇടയ്ക്ക് ഞെട്ടിയുണരുകയും. സമാനമായ അ വസ്ഥ തന്നെയാണ് ശ്വസന പ്രശ്നങ്ങളുള്ള കുട്ടികൾക്കും ഉണ്ടാകുന്നത്.
∙ വാ തുറന്ന് ഉറങ്ങുക, കൂർക്കം വലിക്കുക, ശ്വാസം എടുക്കുന്നത് ഇടയ്ക്കിടെ നിർത്തുക, തൊണ്ടയിൽ എന്തോ തടഞ്ഞതുപോലെ ചുമച്ചുകൊണ്ട് എഴുന്നേൽക്കുക, തല പല ദിശയിൽ വച്ചുറങ്ങുക ഇവയാണ് ലക്ഷണങ്ങൾ.
∙ തൊണ്ടയിലെ തടസ്സങ്ങൾ ശ്വാസഗതിയെ ബാധിക്കുകയും അതുവഴി ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്ന അവസ്ഥയാണിത്.
∙ ടോൺസിൽസിനും മൂക്കിന് തൊട്ടുപിന്നിലായുള്ള അഡിനോയിഡ് ഗ്രന്ഥിക്കും വീക്കമുള്ള കുട്ടികളിലാണ് ഈ ഉറക്കപ്രശ്നം കണ്ടുവരുന്നത്. അലർജിക് റൈനിറ്റിസ് പോലുള്ള അലർജി രോഗങ്ങളുള്ളവരിലും ഈ പ്രശ്നം കാണാറുണ്ട്.
∙ സ്ലീപ് അപ്നിയയുടെ കാരണം കണ്ടെത്തി ചികിത്സിക്കുക. അപ്പോൾ ഉറക്കവും തിരികെയത്തും.
∙ തണുത്ത വെള്ളത്തിലെ വൈകിയുള്ള കുളിയും തണുത്ത ഭക്ഷണങ്ങളും ഫാൻ നല്ല സ്പീഡിലിട്ട് ഉറങ്ങുന്നതും അലർജി കൂട്ടാം.
∙ രാത്രിസമയത്ത് ശരീരത്തിലെ എല്ലാ പേശികളും അയയും. അപ്പോൾ ശ്വാസനാളത്തിന്റെ ഭാഗത്തെ പേശികൾക്കും അയവ് സംഭവിച്ച് ശ്വസനത്തെ ബാധിക്കാം. അമിതഭാരമുള്ള കുട്ടികളിലാണ് അപ്പർ എയർവേ റെസിസ്റ്റൻസ് സിൻഡ്രോം എന്ന ഈ പ്രശ്നം കൂടുതലായും കാണുന്നത്.
∙ കുട്ടിയുടെ പകൽ സമയത്തെ ഉറക്കം നിരീക്ഷിച്ചാൽ ശ്വസനഗതി മനസ്സിലാക്കാം. ഉറങ്ങാൻ കിടക്കുമ്പോൾ വേഗത്തിലാകും കുട്ടികൾ ശ്വസിക്കുക. ഉറങ്ങിക്കഴിഞ്ഞാൽ വേഗം കുറഞ്ഞ് താളത്തിലാകും. ശ്വസനപ്രശ്നമുള്ളവർ ഇടയ്ക്ക് നിർത്തി കുറച്ചു സെക്കൻഡിനുശേഷം വീണ്ടും ശ്വാസമെടുക്കും.
∙ മൂന്നു മുതൽ പത്തു വയസ്സുള്ള കുട്ടികളിൽ ഈ പ്രശ്നങ്ങൾ കാണാറുണ്ടെങ്കിലും ഇത് കൂടുതൽ കണ്ടുവരുന്നത് ആറു മുതൽ പത്തു വയസ്സുവരെ ഉള്ളവരിലാണ്.
∙ തുടർച്ചയായി രാത്രി ശ്വാസം മുട്ടലുണ്ടെങ്കിലും കൂർക്കംവലി പതിവാണെങ്കിലും ഡോക്ടറെ കാണണം. തലച്ചോറിലേക്കുള്ള ഓക്സിജൻ തടസ്സപ്പെട്ട് കുട്ടിക്ക് മറ്റു പ്രശ്നങ്ങൾ ഉ ണ്ടായേക്കാം.
മറ്റു പ്രശ്നങ്ങൾ
∙ ചില കുട്ടികൾ രാത്രിയിൽ എണീറ്റ് നടക്കും. ചിലർ പിച്ചും പേയും പറയും. നമ്മൾ ചോദിക്കുന്നതിന് ഉത്തരം നൽകുമെങ്കിലും ഒന്നും അറിഞ്ഞുകൊണ്ടായിരിക്കില്ല. അസ്വസ്ഥമായ ഉറക്കമാണ് ഇവയ്ക്കു പിന്നിൽ. വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോൾ മിക്കവരിലും ഈ പ്രശ്നങ്ങൾ തനിയെ മാറിക്കോളും.
∙ ചെറിയ പനി വന്നാൽ പോലും കുട്ടിക്ക് ഉറക്കം നഷ്ടപ്പെടാം. ഉണർന്ന് കരയുന്നുണ്ടെങ്കിലോ വളരെ അസ്വസ്ഥനായി ഉറങ്ങുകയാണെങ്കിലോ മൂത്രത്തിൽ പഴുപ്പ്, ചെവി പഴുപ്പ് പോലുള്ള അസുഖങ്ങൾ ഉണ്ടോ എന്നു സംശയിക്കാം.
∙ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടീവ് ഡിസോർഡർ ഉള്ള കുട്ടികളിലും ഉറക്കപ്രശ്നം കാണാറുണ്ട്. ഏകാഗ്രത ക്കുറവാണ് ഈ കുട്ടികളുടെ പ്രശ്നം. ഉറക്കവും ഏകാഗ്രതയും നിയന്ത്രിക്കുന്നത് തലച്ചോറിലെ ഒരേ ഭാഗമാണ്.
∙ ഒന്നോ രണ്ടോ ദിവസം ഉറക്കം കിട്ടിയില്ലെങ്കിലും കുട്ടികൾ പകൽ ഉറങ്ങണമെന്നില്ല. ഉറക്കക്കുറവ് വികൃതിയായാകും കുട്ടി പുറത്തുകാട്ടുക. ദേഷ്യവും വാശിയും കടുംപിടുത്തവും കൂടെയുണ്ടാകും.
∙ രാത്രി വൈകിയിരുത്തി പഠിപ്പിക്കുക, വെളുപ്പിനെ വിളിച്ചുണർത്തി ട്യൂഷൻ എന്നിവ കുട്ടിയുടെ നല്ല ഉറക്കത്തെ ബാ ധിക്കും. എന്ന ഈ അവസ്ഥ വന്നാൽ കുട്ടിക്ക് നന്നായി ഉറ ക്കം കിട്ടാതെ പഠനത്തിൽ പിന്നോട്ട് പോവുകയേ ഉള്ളൂ.
∙ രണ്ടുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾ 10 മുതൽ 19 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് കണക്ക്. രണ്ടു മുതൽ 12 മാസം വരെയുള്ള കുഞ്ഞുങ്ങൾ 12– 14 മണിക്കൂറും ഒന്നു മുതൽ മൂന്നു വയസ്സുള്ള കുട്ടികൾ 11– 13 മണിക്കൂറും മൂന്നു മുതൽ പത്ത് വയസ്സുവരെയുള്ള കുഞ്ഞുങ്ങൾ 9– 10 മണിക്കൂറും ഉറങ്ങണം.
ദഹന പ്രശ്നങ്ങൾ
. തിരിഞ്ഞും മറിഞ്ഞും കിടന്നുറങ്ങുന്നതും ഉറങ്ങാൻ മടി കാണിക്കുന്നതു ദഹന പ്രശ്നങ്ങൾ കൊണ്ടാകാം.
∙ അമിത കാലറിയുളള ഭക്ഷണം കുട്ടികളിൽ ഉറക്കക്കുറവുണ്ടാക്കും. ബർഗർ, ഇറച്ചി വിഭവങ്ങൾ, വറുത്തതും പൊരിച്ചതും, ബേക്കറി പലഹാരങ്ങൾ എന്നിവ കുറയ്ക്കുക. സ്കൂൾ ബ്രേക് ടൈമിൽ കഴിക്കാൻ സ്നാക്ക് ബോക്സുകളിൽ പഴങ്ങൾ കരുതുക.
∙ ഉറക്ക സമയത്തിന് ഒരു മണിക്കൂർ മുമ്പ് മക്കളെ ഭക്ഷണം കഴിപ്പിച്ച് ശീലിപ്പിക്കുക. ഉറങ്ങുന്നതിനു തൊട്ടുമുമ്പ് ഭക്ഷണം നൽകരുത്.
∙ എരിവും പുളിയും എണ്ണമയവുമുള്ള ഭക്ഷണം കഴിവതും കുറയ്ക്കുക. ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണവും അത്താഴത്തിൽ ഒ ഴിവാക്കണം. ഇവ നെഞ്ചെരിച്ചിൽ, വയറുവേദന എന്നിവയുണ്ടാക്കും.
∙ അത്താഴത്തിൽ അമിത മസാലയും എണ്ണമയവും കുറയ്ക്കുക. കാപ്പി, ചായ ഉപയോഗവും രാത്രി വേണ്ട.
∙ പാസീവ് ഫീഡിങും തീരെ ചെറിയ കുഞ്ഞുങ്ങളിൽ പ്രശ്നമാകും. രണ്ടു മണിക്കൂർ കൂടുമ്പോൾ പാൽ കൊടുക്കണമെന്നാണ് രീതിയെങ്കിലും മിക്ക അമ്മമാരും കുഞ്ഞുങ്ങൾ കരയുമ്പോഴെല്ലാം പാൽ കൊടുക്കും. ഇത് പാൽ തികട്ടി വരാനിടയാക്കും.
∙ കുഞ്ഞുങ്ങൾക്ക് എപ്പോൾ പാൽ കൊടുത്താലും കിടത്തും മുമ്പ് ഗ്യാസ് തട്ടികളയണം. രാത്രി ഉറക്കത്തിനിടെ എഴുന്നേറ്റ് കുഞ്ഞിനെ തോളിൽ കിടത്തി ഗ്യാസ് തട്ടിക്കളയാൻ വിട്ടുപോയാൽ കുഞ്ഞിന് അസ്വസ്ഥതയുണ്ടാകും. കുടലിൽ വായു വിലങ്ങിയുണ്ടാകുന്ന ‘കോളിക്’ എന്ന അവസ്ഥ മൂലമാണ് മിക്ക നവജാത ശിശുക്കളും ഉറക്കമില്ലാതെ കരയുന്നത്.
∙ അയൺ കുറവുള്ള കുട്ടികളിലും കാൽസ്യം കുറവുള്ള കുട്ടികളിലും ‘റെസ്റ്റ്‌ലെസ് ലെഗ് സിൻഡ്രോം’ എന്ന ഉറക്കപ്രശ്നം കാണാം. ഉറക്കത്തിനിടയിൽ കാലുകൾ ചലിപ്പിക്കുക, ഇടയ്ക്കിടെ കാലിടറുന്നതു പോലെ തോന്നുക എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.
∙ ജങ്ക് ഫൂഡ് ശീലവും ഉറക്ക പ്രശ്നവുമുള്ള കുട്ടികൾക്ക് അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.
ഉറക്കം കളയുന്ന മൊബൈൽ
∙ ‘അമ്മേ, ഒരു ഗെയിം കൂടി കഴിഞ്ഞിട്ട് ഉറങ്ങാ’മെന്നു പറഞ്ഞുകുട്ടി രാത്രി മുഴുവൻ ഫോണുമായി ഇരിക്കും. ഒരുപാടുസമയം ഇങ്ങനെ ചെയ്യുമ്പോൾ ഉറക്കം പതുക്കെ അകലും. ഉറക്കാൻ കിടത്തിയാലും പ്ലേ മോഡിൽ തന്നെയായിരിക്കും കുട്ടികൾ. വളരെ ശ്രദ്ധയോടെ ഒരു പ്രവൃത്തി ചെയ്തു കൊണ്ടിരുന്നതിനാൽ വേഗം റിലാക്സ് ചെയ്യാൻ കഴിയില്ല.
∙ ടിവി, കംപ്യൂട്ടർ, മൊബൈൽ സ്ക്രീനുകൾ ഇവ പുറപ്പെടുവിക്കുന്ന വെളിച്ചം തലച്ചോറിനെ ഉറങ്ങാൻ പ്രചോദിപ്പിക്കുന്ന മെലാടോണിൻ എന്ന ഹോര്‍മോണിന്റെ ഉൽപാദനത്തെ മന്ദഗതിയിലാക്കും.
∙ ഡിജിറ്റൽ ഗെയിം കളിക്കുമ്പോഴും കാർട്ടൂൺ കാണുമ്പോഴും കുട്ടി ആസ്വദിക്കുകയാണെന്ന് കരുതരുത്. താങ്ങാവുന്നതിലുമപ്പുറം സമ്മർദം നൽകിയാകും ഓരോ കളിയും അവസാനിക്കുന്നത്. ജയിക്കുമോ എന്ന ടെൻഷനും സങ്കടവുമൊക്കെ ഉറക്കത്തെ ദോഷകരമായി ബാധിക്കും.
∙ ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പ് ഡിജിറ്റൽ ഗെയിമും ടിവിയും ഓഫ് ചെയ്യണം. പകൽ ഇവ ഉപയോഗിക്കുന്നതിന് നിയന്ത്രണം വയ്ക്കുകയും വേണം.
∙ ഇലക്ട്രോണിക് മാധ്യമങ്ങൾ കുട്ടിയുടെ മുറിയിൽ വയ്ക്കാതിരിക്കുക. കിടപ്പുമുറി ഉറങ്ങാനുള്ള ഇടമാണെന്ന് ചെറുപ്പത്തിലേ പഠിപ്പിക്കുക.
ഉറങ്ങേണ്ടതിന്റെ ആവശ്യം
∙ ഉറക്കം പ്രധാനമായും രണ്ടു ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുക. റാപ്പിഡ് ഐ മൂവ്മെന്റ് (REM) സ്ലീപ്, നോൺ റാപ്പിഡ് ഐ മൂവ്മെന്റ് (NREM) സ്ലീപ്.
∙ ആദ്യത്തെ ഘട്ടത്തിലാണ് തലച്ചോർ നമ്മൾ കണ്ട കാഴ്ചകളെല്ലാം തരംതിരിച്ച് സൂക്ഷിക്കുന്നത്. ഈ സമയത്താണ് സ്വപ്നം കാണുന്നതും. ശരീരം പൂർണമായി റിലാക്സ് ചെയ്യുന്നത് രണ്ടാമത്തെ ഘട്ടത്തിലാണ്. ആന്റിഓക്സിഡൻസ് രക്തത്തെ ശുദ്ധീകരിക്കുന്ന സമയമാണിത്.
∙ ഈ രണ്ടു ഘട്ടവും ചേർന്നാലേ ഉറക്കം പൂർണമാകൂ. പ ഠിക്കുന്ന കുട്ടികൾക്ക് ഒന്നാം ഘട്ടത്തിലെ ഉറക്കം അസ്വസ്ഥമായാൽ പഠിച്ച കാര്യങ്ങൾ വേണ്ട വിധത്തിൽ തലച്ചോറിൽ സൂക്ഷിക്കാൻ കഴിയാതെ വരും.
∙ പ്രായമേറിയവരേക്കാൾ ഉന്മേഷം കൂടുതൽ വേണ്ടവരാണ് കുട്ടികൾ. നല്ല വിശ്രമം കിട്ടിയില്ലെങ്കിൽ ഉന്മേഷവും ഉണ്ടാകില്ല.
∙ ഉറക്കം ശരിയല്ലാത്ത കുട്ടികൾക്ക് സ്വഭാവ വൈകല്യങ്ങൾ, ഏകാഗ്രത കുറവ്, പഠന വൈകല്യം, അമിത ക്ഷീണം എന്നിവയും ഉണ്ടാകാം.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. മുരാരി കെ. എസ്
ഹെഡ് ഓഫ് ദി ഡിപാർട്മെന്റ് പീഡിയാട്രിക്സ്, ജനറൽ ഹോസ്പിറ്റൽ
കോട്ടയം
ഈ ഇമോഷണൽ അബ്യൂസ് അഥവാ വൈകാരികമായ പീഡനമെന്നത് മുതിർ ആളുകളുമായി ബന്ധപ്പെടുത്തിയാണ് നാമിതുവരെ കേട്ടിരുന്നത്. കുട്ടികൾക്കും ചില അവകാശങ്ങൾ ഉണ്ടെന്ന കാര്യം പലപ്പോഴും നാം മറന്നു പോകുന്നു. വളർച്ചയുടെ ഓരോഘട്ടത്തിലും അവർക്കാവശ്യമായ പരിഗണനയും കരുതലും ഉറപ്പുവരുത്താൻ മുതിർന്നവർ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട്?
സുരക്ഷിതമെന്ന് നാം കരുതുന്ന വീടിനുള്ളിൽപ്പോലും പലപ്പോഴും അവരുടെ കുഞ്ഞുലോകം അരക്ഷിതത്വത്തിലാണ്. പലപ്പോഴും അറിഞ്ഞോ അറിയാതെയോ മാതാപിതാക്കൾ അതിന് കാരണമാകുന്നുവെന്നതാണ് കൗതുകകരം. ഇമോഷനൽ അബ്യൂസ് കൂടുതലായും ബാധിക്കുന്നത് കൗമാരത്തിലേയ്ക്കു കടക്കുന്നവരെയാണ്. ചില കുഞ്ഞുകാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്കവരെ നല്ല മാനസിക ആരോഗ്യമുള്ള കുട്ടികളായി വളർത്താം.
1. കുട്ടികൾ എന്തെങ്കിലും, വൈകാരിക വിഷമവുമായോ, പ്രശ്നങ്ങളുമായോ, എന്തെങ്കിലും ആശയങ്ങളുമായോ സമീപിക്കുമ്പോൾ നിങ്ങള്‍ അവരെ അവഗണിക്കാറുണ്ടോ? ഒരുപക്ഷേ നിങ്ങളുടെ തിരക്കാകാം ആ അവഗണനയ്ക്ക് പിന്നിൽ.
2. അവർക്കു നേരെയുണ്ടായ എന്തെങ്കിലും പ്രശ്നത്തെ നിങ്ങൾ നിസാരവത്ക്കരിക്കാറുണ്ടോ?
3. അവർക്കു നേരെയുണ്ടായ എന്തെങ്കിലും പ്രശ്നത്തിന് നിങ്ങൾ അമിത പ്രചാരം കൊടുക്കുകാറുണ്ടോ?
4. അവർ എന്തെങ്കിലും കാര്യത്തിൽ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുമ്പോൾ, അത് എന്തുകൊണ്ടാണെന്ന് തിരക്കാതെ നിങ്ങൾ അത് പൂർണമായും അവഗണിക്കാറാണോ പതിവ്?
5. അപകടമെന്തെങ്കിലും പറ്റുമ്പോൾ അവരെ ശിക്ഷിക്കാറുണ്ടോ?
6. അറിയാതെ ചെയ്ത അബദ്ധത്തിന് കളിയാക്കാറുണ്ടോ?
7. നിങ്ങൾക്കു യോജിക്കാനാവാത്ത എന്നാൽ അവർക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും ചെയ്യുമ്പോൾ കുറ്റപ്പെടുത്താറുണ്ടോ?
8. അവർക്ക് ഇഷ്ടമില്ലാത്ത ആളുകളോട് ചിരിക്കാനോ, ഷേക്ഹാൻഡ് കൊടുക്കാനോ, ഉമ്മ കൊടുക്കാനോ ഒക്കെ നിർബന്ധിക്കാറുണ്ടാ?
9. നീ ഒരു മടിയനാണ്, നാണക്കാരനാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കാറുണ്ടോ?
10. അവരുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും അവഗണിച്ച് നിങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ചാണോ വളർത്തുന്നത്?
11.സംഭവിക്കാവുന്ന അപകടങ്ങളിൽ നിന്നും സംരക്ഷിക്കാതിരിക്കുകയോ, അവഗണിക്കുയോ ചെയ്യാറുണ്ടോ?
12. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ പെരുമാറാൻ ആവശ്യപ്പെടാറുണ്ടോ?
13. മറ്റുള്ളവരോട് അനാവശ്യമായി അവരുടെ കുറവുകൾ പറയാറുണ്ടോ?
14. അവരുടെ സ്വകാര്യതയെ മാനിക്കാതിരിക്കാറുണ്ടോ?
15.നല്ല കാര്യങ്ങള്‍ ചെയ്താലും അംഗീകരിക്കാതിരിക്കാതിരിക്കാറുണ്ടാ?
16.ശിക്ഷയായി അമിതമായി ജോലിയെടുപ്പിക്കാറുണ്ടോ?
17.വിശ്രമിക്കാൻ അനുവദിക്കാതിരിക്കാറുണ്ടോ?
മുകളിൽ പറഞ്ഞതൊക്കെ വൈകാരികമായ പീഡനത്തിൻറെ വകഭേദങ്ങളാണ്. മാതാപിക്കളും അധ്യാപകരും പലപ്പാഴും നിസാരമായി കരുതുന്ന ഇത്തരം കാര്യങ്ങൾ കുട്ടികളുടെ ജീവിതത്തിൽ വളരെ ദോഷകരമായ പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്. കുട്ടികളോടുള്ള പെരുമാറ്റത്തിൽ അല്പമൊന്നു ശ്രദ്ധിച്ചാൽ നല്ല മിടുക്കരായി നമുക്കവരെ വളർത്തിക്കൊണ്ടുവരാം.
വിജീഷ് ഗോപിനാഥ്
കാലം മാറുന്നതിന് ഒപ്പം കുഞ്ഞുങ്ങളും മാറുന്നുണ്ട്. അവരെ നന്നായി വളർത്താൻ എന്തെല്ലാം ശ്രദ്ധിക്കണം. കൊച്ചിയിലെയും കോഴിക്കോട്ടെയും രണ്ടു ഡോക്ടർമാരുടെ കൺസൽട്ടിങ് മുറിയിലേക്ക് ഒന്നു പോവാം. അവരുടെ മുറിയിലേക്കു വന്ന ചില കുട്ടി മനസ്സിലുളള ‘വലിയ കഥകൾ’ കേൾക്കാം. കൊച്ചിയിലെ ക്ലിനിക്കൽ സൈക്യാട്രിസ്റ്റ് ഡോ. സി. ജെ. ജോണിന്റെ മുന്നിലിരുന്ന് പത്താം ക്ലാസുകാരൻ. അവന്റെ ഏറ്റവും വലിയ ശത്രുക്കൾ അച്ഛനും അമ്മയുമാണ്. മാതാപിതാക്കൾക്ക് ഏറ്റവും പേടി മകനെയും !
എങ്ങനെ ഭയക്കാതിരിക്കും ? അവന് ഇഷ്ടമല്ലാത്തത് എന്തെങ്കിലും പറഞ്ഞാൽ കണ്ണിൽ കാണുന്നതൊക്കെ എറിഞ്ഞുടയ്ക്കും. ബഹളമുണ്ടാക്കും. മൊബൈൽ ഉപയോഗിക്കരുതെന്നു പറയുന്നതാണ് ശത്രുതയ്ക്കുളള ഏറ്റവും വലിയ കാരണം. വഴക്കു പറഞ്ഞാൽ ആത്മഹത്യാ ഭീഷണി മുഴക്കും, പട്ടിണി കിടക്കും, പഠിക്കുകയുമില്ല. വീട്ടിൽ നിന്നിറങ്ങിപ്പോവുമെന്ന ഭീഷണിപ്പെടുത്തൽ, ക്ലാസിൽ നിന്നുവന്നയുടൻ മുറിയിൽ കയറി വാതിലടച്ച് യൂണിഫോം പോലും മാറാതെ കിടന്നുറങ്ങൽ. അങ്ങനെ സമരമുറകൾ നിരവധി. മാതാപിതാക്കൾ രഹസ്യമായി ഡോക്ടറോടു പറഞ്ഞു: അവനെ ഞങ്ങൾക്ക് ഭയമാണ്.’’
മറ്റൊരു കൗമാരക്കാരി. ഉയർന്ന ജോലിയും ശമ്പളവുമുളള അച്ഛനമ്മമാർ. അവർക്കൊട്ടും യോജിക്കാത്ത, അവളേക്കാൾ ഏറെ പ്രായമുളള ഒരാൾക്കൊപ്പം ഒളിച്ചോടി, ഭാഗ്യം കൊണ്ട് കണ്ടെത്താൻ സാധിച്ചു. ഡോക്ടർക്കു മുന്നിലിരുന്ന് അവൾ പറഞ്ഞതുകേട്ട് മാതാപിതാക്കൾ തരിച്ചു പോയി : ‘‘എന്റെ വീട്ടിലെ ടിവി ആയി ജനിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നെന്ന് കൊതിക്കാറുണ്ട്. ഒന്നുമില്ലെങ്കിലും ടിവി ‘പറയുന്നത്’ എല്ലാവരും കേൾക്കുന്നുണ്ടല്ലോ. അങ്ങനെ ഒറ്റയ്ക്കായി പോയപ്പോഴാണ് ആ ചേട്ടൻ എന്നോടു സംസാരിക്കാൻ തുടങ്ങിയത്. ഒന്നും കേൾക്കാത്ത അച്ഛനമ്മമാർക്കൊപ്പം ഇരിക്കണോ അതോ എല്ലാം കേട്ട് ആശ്വസിപ്പിക്കുന്നയാൾക്കൊപ്പം പോണോ? ഡോക്ടർ പറയൂ....’’
കോഴിക്കോട് ഇംഹാൻസ് ഡയറക്ടർ ഡോ. കൃഷ്ണകുമാറിന്റെ മനസ്സിൽ പതിഞ്ഞ കൗമാര മുഖമുണ്ട്. ബൈക്ക് മോഷണത്തിനു പിടിയിലായ ഒരു കൂട്ടം കൗമാരക്കാർ. അതിൽ ഏറ്റവും പാവമെന്നു തോന്നിച്ച മുഖം. അവന്റെ സ്വപ്നം – ഒരു അധോലോക നേതാവ് ആവുക!! സിനിമയിൽ കാണുന്ന പോലെ പാടുന്ന, ഡാൻസ് ചെയ്യുന്ന, നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ‘ഡോൺ!’ അതിനു വേണ്ടി അവൻ ആരുമറിയാതെ സ്പോക്കൺ ഇംഗ്ലീഷ് കോച്ചിങ്ങിനു ചേർന്നിരിക്കുന്നു.....
ഒളിച്ചോടുന്ന, തൊട്ടാവാടികളാവുന്ന, ആത്മഹത്യയിലേക്ക് ഇറങ്ങിപ്പോവുന്ന, ലഹരിയിലേക്കു വീണുപോവുന്ന ഒരു കൂട്ടം കുട്ടികൾ.....അവർ ഓരോ പാഠങ്ങളാണ് – പുതിയ കാലത്ത് മാതാപിതാക്കൾ എങ്ങനെ മാറണം എന്നതിന്റെ വലിയ തെളിവുകൾ.
കുട്ടികളെ വലിയ സ്കൂളിൽ പഠിപ്പിക്കുന്നു. നല്ല ട്യൂഷനുകൾ ഏർപ്പാടു ചെയ്യുന്നു. ആഗ്രഹമുളളതെല്ലാം അടുത്ത നിമിഷത്തിൽ വാങ്ങിക്കൊടുക്കുന്നു. മികച്ച ബ്രാൻഡിലുളള വസ്ത്രങ്ങളും ചെരുപ്പുകളും വാച്ചും എല്ലാം പണം നോക്കാതെ വാങ്ങാൻ കുട്ടിയെ അനുവദിക്കുന്നു. മൊബൈലുകളും ടാബ് ലറ്റുകളും സമ്മാനിക്കുന്നു.
ഇതോടെ നല്ല രക്ഷിതാവായി എന്നു ചിന്തിക്കുന്നുണ്ടെങ്കിൽ അതു തെറ്റാണ്. അവരുടെ എല്ലാ ആഗ്രഹവും ഉടനടി നടത്തിക്കൊടുക്കുന്നവരല്ല നല്ല രക്ഷിതാക്കൾ. ഇതിനിടയിൽ കുട്ടികളെ ജീവിതം പഠിപ്പിക്കാനുളള ചില കാര്യങ്ങൾ മാതാപിതാക്കൾ വിട്ടു പോവുന്നുണ്ട്. ഇതൊക്കെ കുട്ടിക്കു വാങ്ങിച്ചു കൊടുക്കുന്നതിനേക്കാൾ ജീവിതത്തെ നേരിടാനാവുന്ന രീതിയിലേക്ക് അവരെ വളർത്തിയെടുക്കുകയാണു വേണ്ടത്.
ഇതിനു വേണ്ടത് കുട്ടികളോടു സംസാരിക്കാൻ പഠിക്കുകയാണ്. പല രക്ഷിതാക്കൾക്കും ആ കഴിവ് നഷ്ടമാവുന്നുണ്ട്. നിങ്ങൾ കുട്ടികളോടു സംസാരിക്കുന്നത് എത്ര നേരമാണെന്നു സ്വയം കണ്ടെത്തുക. വീട്ടിൽ ചെന്നാൽ മക്കളോട് പഠനകാര്യങ്ങളെല്ലാം ചോദിക്കുന്നുണ്ടാവാം. പഠിക്കുന്ന സമയത്ത് കുട്ടിക്കൊപ്പം ഉറങ്ങാതെ ഇരിക്കുന്നുമുണ്ടാവാം. എന്നാൽ ഇതൊന്നുമല്ല ‘നല്ല സമയം ’ അഥവാ ക്വാളിറ്റി ടൈം. ഈ സമയത്താണ് കുട്ടിയുടെ മനസ്സിലേക്ക് മാതാപിതാക്കൾ സ്നേഹം കൊണ്ട് പാലം കെട്ടേണ്ടത്. എങ്കിൽ മാത്രമേ ആ പാലത്തിലൂടെ കുട്ടി നിങ്ങൾക്കരികിലേക്ക് എത്തുകയുളളു.
കുട്ടിയോടു സംസാരിക്കാൻ പഠിക്കാം
പലരും ‘പേരന്റിങ്’ തുടങ്ങുന്നത് കൗമാരത്തിലാണ്. കുട്ടി ഹൈസ്കൂളിലോ പ്ലസ്ടുവിലോ എത്തുമ്പോഴേ പല അച്ഛനമ്മമാരും ‘സടകുടഞ്ഞ്’ എഴുന്നേൽക്കുകയുളളൂ. അതോടെ കുട്ടിക്കു ചുറ്റും നിയന്ത്രണങ്ങളുടെ ‘വൻമതിൽ’ കെട്ടാൻ തുടങ്ങും. അതുവരെ ഇല്ലാതിരുന്ന ഈ മതിൽ കണ്ട കുട്ടി അതു പൊളിക്കാൻ ശ്രമിക്കും. ഇല്ലെങ്കിൽ അതു ചാടിക്കടക്കാൻ നോക്കും. ഇങ്ങനെയല്ല വേണ്ടത്.
കുട്ടിയെ മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ വളർത്താനുളള യഥാർഥ ‘പേരന്റിങ്ങിന്’ ഒരു തുടർച്ചയുണ്ട്. അത് കുട്ടി ജനിച്ചു കഴിയുമ്പോഴേ തുടങ്ങേണ്ടതാണ്. ഓരോ പ്രായത്തിനനുസരിച്ച കളിപ്പിക്കലും സംസാരവും വേണം. അതിന് കുട്ടിയോടു സംസാരിക്കാൻ പഠിക്കണം. നിങ്ങളും കുട്ടിയും തമ്മിലുളള ആശയവിനിമയത്തിന്റെ ആഴം എത്രയാണെന്നറിയാൻ ഒരു ഉദാഹരണം പറയാം.
എട്ടു വയസ്സുളള പെൺകുട്ടി ക്ലാസ് വിട്ടു വന്ന് പറയുന്നു: ‘‘അമ്മേ ഇന്നു ക്ലാസിൽ ഒരു പൂമ്പാറ്റ കയറി. ’’
‘‘എന്നിട്ടോ’’? എന്നു ചോദിക്കുന്നവരാവും 95 ശതമാനം അമ്മമാരും.
കുട്ടി ഉത്തരം പറയും : ‘‘ അതു ടീച്ചർ ഇരിക്കുന്ന വശത്തേക്കു പറന്നു പോയി’’
‘‘അതു കണ്ട് ടീച്ചർ എന്തു പറഞ്ഞു? നിങ്ങൾ എന്തു ചെയ്തു?മിക്കവരും ഈ ചോദ്യത്തോടെ ആ സംഭാഷണം അവസാനിപ്പിക്കും. പക്ഷേ, ഈ ചോദ്യങ്ങൾക്ക് കുട്ടി താൽപര്യത്തോടെ ഉത്തരം പറയാൻ തുടങ്ങും.
‘എന്നിട്ട് പൂമ്പാറ്റയെന്തു ചെയ്തു? എന്തായിരുന്നു നിറം ? പൂമ്പാറ്റയെ കണ്ടിട്ട് കൂട്ടുകാരെന്തു പറഞ്ഞു?’’– ഇത്രയും ചോദിക്കുന്ന അമ്മമാരുടെ എണ്ണം പിന്നെയും കുറയും. കുട്ടിക്കു പക്ഷേ, ഈ ചോദ്യങ്ങൾ ആവേശമാവും ക്ലാസിലെ കാര്യങ്ങൾ ഓരോന്നായി പറഞ്ഞു തുടങ്ങും. ഇത്രയും ചോദിക്കുന്ന അമ്മമാരോട് കുട്ടിക്ക് എല്ലാം പറയാനുളള താൽപര്യമുണ്ടാവും. ഈ ശീലം ഉണ്ടാക്കിയെടുക്കുന്ന അമ്മയോട് കുട്ടി വലുതാവുമ്പോഴും കാര്യങ്ങൾ പറയാൻ തുടങ്ങും.
എന്നാൽ ഈ കൂട്ടത്തിലൊന്നും പെടാത്ത അമ്മമാരുണ്ട്, ‘ക്ലാസിൽ ശ്രദ്ധിക്കേണ്ട. നീ പൂമ്പാറ്റയേയും നോക്കിയിരുന്നോ’ എന്നു പറയുന്നവർ, അതോടെ ക്ലാസിലെ കാര്യങ്ങൾ വീട്ടിൽ വന്നു പറയാൻ കുട്ടി മടിക്കും. പിന്നീടു കുട്ടിയുടെ ജീവിതത്തിൽ എന്തുണ്ടായാലും ആശയവിനിമയം മുറിച്ചു കളയുന്ന, കുറ്റപ്പെടുത്തുന്ന മാതാപിതാക്കളോടു സംസാരിക്കാൻ കുട്ടി തയാറാവില്ല. നല്ല വളർത്തലിന്റെ അടിത്തറ കുട്ടിയുടെ പ്രായത്തിനനുസരിച്ച് ആശയവിനിമയം ചെയ്യാൻ കഴിയുക എന്നതാണ്. എന്തു മണ്ടത്തരമായാലും കേൾക്കാനുളള മനസ്സുണ്ടാവണം. പുതിയ സമൂഹത്തിൽ ഈ ആശയവിനിമയത്തിന് വലിയൊരു വിളളൽ വന്നിട്ടുണ്ട്.
വേണം ഒരു ‘ധർമോമീറ്റർ’
രക്ഷിതാക്കൾ ചെയ്യുന്ന ഓരോ കാര്യവും കുട്ടിയുടെ മനസ്സിൽ തെറ്റിനെയും ശരിയേയും കുറിച്ചുളള ചിന്തകൾക്ക് മാറ്റം വരുത്തും. കുട്ടിക്കാലത്തേ ശരി തെറ്റുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ധർമത്തിന്റെ ഒരദൃശ്യ മീറ്റർ കുട്ടിയുടെ മനസ്സിൽ ഉണ്ടാക്കാൻ രക്ഷിതാക്കൾ ശ്രമിക്കണം. മുത്തച്ഛനോടും മുത്തശിയോടും മാന്യമായി പെരുമാറുന്നതു മുതൽ മനസ്സിൽ കരുണ നിറയ്ക്കാനുപകരിക്കുന്ന ഏതു കാര്യവും പറഞ്ഞു കൊടുക്കണം. അതതു പ്രായത്തിൽ കിട്ടുന്ന അനുഭവങ്ങളിലൂടെ തെറ്റും ശരിയും മനസ്സിലാക്കിയെടുക്കാൻ ഈ ‘ധർമോമീറ്റർ’ ഉപകരിക്കും. ഇതുളള കുട്ടികൾക്കേ പിൽക്കാലത്ത് മാതാപിതാക്കളെ വിട്ട് പഠനത്തിനായി പോവുമ്പോൾ തെറ്റും ശരിയും തിരിച്ചറിഞ്ഞ് മുന്നോട്ടു പോവാനാവൂ.
എന്തും പൈസ കൊടുത്തു വാങ്ങാം എന്ന ചിന്ത കുട്ടികളിൽ വളർത്തരുത്. രക്ഷിതാക്കളുടെ അത്തരം പ്രവൃത്തികൾ ജീവിതത്തെക്കുറിച്ചുളള കുട്ടിയുടെ കാഴ്ചപ്പാടു തന്നെ മാറ്റി മറിക്കും. പഠിച്ചു മാർക്കില്ലെങ്കിലും പണം കൊടുത്തു സീറ്റുവാങ്ങാവുന്നതേയുളളൂ എന്നുളള തോന്നൽ കുട്ടിയുടെ പഠനനിലവാരത്തെ തന്നെ തെറ്റായി സ്വാധീനിച്ചേക്കാം. ഒരു തരം ലാഘവ ബുദ്ധി അതുണ്ടാക്കും.
എപ്പോഴും അവരുടെ എല്ലാ ആവശ്യവും പെട്ടെന്നു സാധിച്ചു കൊടുക്കാമെന്നു തീരുമാനിക്കരുത്. കുട്ടി, മനസ്സിൽ വിചാരിച്ച കാര്യങ്ങൾ നീട്ടി വയ്ക്കാനും പരിശീലനം കൊടുക്കണം. എന്നാലേ ആഗ്രഹം നീട്ടി വയ്ക്കുമ്പോഴുളള ചെറിയ നിരാശയും സങ്കടങ്ങളും കുട്ടി തിരിച്ചറിയൂ.കുട്ടിക്കാലത്തെ ആഗ്രഹങ്ങൾ വളരെ പെട്ടെന്ന് സാധിച്ചു കൊടുക്കാൻ നിങ്ങൾക്കു സാധിച്ചെന്നു വരാം. എന്നാൽ കൗമാരത്തിലേക്കു കടക്കുമ്പോൾ എല്ലാ സ്വപ്നങ്ങളും അത്ര എളുപ്പത്തിൽ സാധിക്കണമെന്നില്ലല്ലോ. ഇത്തരം നിരാശകളെ മറികടക്കാനുളള പരിശീലനം കുട്ടിക്കാലം തൊട്ടേ ഉണ്ടാവുകയാണെങ്കിൽ കൗമാരത്തിലത് പ്രശ്നങ്ങളുണ്ടാക്കില്ല.
പരിശീലനം രക്ഷിതാവിന്
∙‘നിയമങ്ങൾ’ ആദ്യമേ പഠിപ്പിക്കുക– കുട്ടിയായിരിക്കുമ്പോൾ എത്ര നേരം വേണമെങ്കിലും ടിവി കാണാനും മൊബൈലിൽ കളിക്കാനും അനുവദിക്കും. പക്ഷേ കൗമാരത്തിലെത്തിയാൽ എല്ലാം വേണ്ട എന്നു പറയുന്നതോടെ കുട്ടിക്ക് അതു മനസ്സിലാക്കാൻ പ്രയാസമാവുന്നു. പെട്ടെന്നൊരു ദിവസം നിയമങ്ങളുമായി വന്നാൽ ആരും പ്രതിഷേധിക്കും.
∙ശിക്ഷ നൽകുമ്പോൾ– കുട്ടികൾക്കു നൽകുന്ന ശിക്ഷ ശാരീരികമാവരുത്. കുട്ടിക്ക് ഏറ്റവും ഇഷ്ടമുളള കാര്യം നിഷേധിക്കുക ഒരു ശിക്ഷാരീതിയാണ്. കുട്ടി തെറ്റു ചെയ്യുമ്പോൾ പല മാതാപിതാക്കളും അവരുടെ ദേഷ്യം പ്രകടിപ്പിക്കാനുളള ഒരവസരമായാണ് അതിനെ കാണുക. അതൊരു തെറ്റു തിരുത്തൽ രീതിയല്ല.
∙ഏതിനും പരിധിയുണ്ട് – ഞാനും മകനും ഭയങ്കര കൂട്ടു കാരാണ്. വൈകീട്ട് ഞാൻ കഴിക്കുമ്പോൾ ‘ചെറുതൊരെണ്ണം’ അവനും കൊടുക്കാറുണ്ട്. ഞങ്ങൾക്കിടയിൽ അതിർത്തിയില്ല എന്നു വീമ്പടിക്കുന്ന ഒരു പാടു ന്യൂജനറേഷൻ രക്ഷിതാക്കളുണ്ട്. പക്ഷേ, ഈ സ്വാതന്ത്ര്യം ഭാവിയിൽ കുട്ടി ദുരുപയോഗം ചെയ്യാൻ സാധ്യതയേറെയാണ്.
∙വൈകാരിക സമ്മാനങ്ങൾ നൽകുക : കണക്കു പറയുന്ന മാതാപിതാക്കളെ കുട്ടിക്കിഷ്ടമല്ല. ‘ട്യൂഷനു ചേർക്കാനിത്ര പൈസ ചെലവാക്കുന്നു, നിന്നെ പഠിപ്പിക്കാൻ ഇത്ര രൂപ ഫീസാവുന്നുണ്ട്...’ ഇങ്ങനെ പറഞ്ഞല്ല അവരോടുളള സ്നേഹം മനസ്സിലാക്കി കൊടുക്കേണ്ടത്.
ശിക്ഷിക്കാനും താഴ്ത്തിക്കെട്ടാനും പല രക്ഷിതാക്കളും മുന്നിലാണ്. എന്നാൽ പ്രോത്സാഹിപ്പിക്കേണ്ട സാഹചര്യം വരുമ്പോൾ പിശുക്കായിരിക്കും. കുട്ടി ചെയ്യുന്ന ഒരു നല്ല കാര്യം, വീടു ക്ലീനിങ് മുതൽ ചെറിയ ചെറിയ റിപ്പയറിങ് വരെ എന്തും മനസ്സു തുറന്ന് അഭിനന്ദിക്കുക. ചേർത്തു പിടിച്ച് ഒരുമ്മയാവട്ടേ സമ്മാനം. എന്തു സമ്മാനം കൊടുത്താലും ഇമോഷനൽ സമ്മാനങ്ങളുടെ മൂല്യം വരില്ല.
∙മൾട്ടിപ്പിൾ പേരന്റിങ് ആപത്ത് – ഒരു കുട്ടിക്ക് ‘പല രക്ഷിതാക്കൾ’ വീട്ടിൽ ഉണ്ടാവുമ്പോൾ ശ്രദ്ധിക്കണം. മാതാപിതാക്കൾ ഒരു രീതിയിൽ പറയുമ്പോൾ അപ്പൂപ്പനും അമ്മൂമ്മയും മറ്റൊരു രീതിയിൽ നിർദേശങ്ങൾ നൽകും. വ്യത്യസ്തമായ സമീപന രീതികൾ അവർക്ക് ആശയക്കുഴപ്പമുണ്ടാക്കും. മാതാപിതാക്കൾ അനുവദിക്കാത്തത് വീട്ടിലെ മറ്റുളളവരുടെ സമ്മതത്തോടെ ചെയ്യുന്നത് പിൽക്കാലത്ത് കുട്ടി ദുരുപയോഗം ചെയ്യും.
എല്ലാം മറന്നു പുഞ്ചിരിക്കൂ...
കനൽച്ചൂടിൽ പൊളളുന്ന മനസ്സുമായാണ് പല കുട്ടികളും നമുക്കു ചുറ്റും ജീവിക്കുന്നത്. ജീവിതാവസ്ഥകളും കുടുംബാന്തരീക്ഷങ്ങളും മാറിയ സാഹചര്യത്തിൽ കുഞ്ഞു മനസ്സുകൾ പ്രഷർകുക്കറുകളെ പോലെയാവാൻ സാധ്യതകൾ ഏറെയാണ്. കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടർ ഡോ. പി. കൃഷ്ണകുമാർ പറയുന്നു .
∙കുടുംബത്തിന്റെ ഘടനയിൽ വന്ന മാറ്റം നമ്മുടെ കുട്ടികളുടെ മനസ്സിനെയും അവരുടെ സ്വഭാവത്തെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. പലപ്പോഴും അച്ഛനമ്മമാരുടെ അമിത ശ്രദ്ധ കൂടിയാവുമ്പോഴേക്കും മാനസിക സംഘർഷം മറികടക്കേണ്ടത് എങ്ങനെയാണെന്നുളള പരിശീലനം അവർക്ക് കിട്ടാതാവും. അമിതലാളനയേൽക്കുന്ന കുട്ടി വലുതാവുമ്പോൾ ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാനാവാതെ വരുന്നു.
∙കുട്ടിയുടെ മനസ്സിനു സങ്കടമുണ്ടാക്കുമെന്നു കരുതി ചെറിയ കാര്യങ്ങൾ പോലും രക്ഷിതാക്കൾ പറയാറില്ല. അച്ഛനമ്മമാരുടെ ജീവിതത്തിലുണ്ടാവുന്ന കഷ്ടപ്പാടുകളും സങ്കടങ്ങളും കുട്ടികളിൽ നിന്നു മറച്ചു വയ്ക്കുന്നവരാണ് ഏറെയും. സമൂഹത്തിലെ പല കാഴ്ചകളും കുട്ടികളിൽ നിന്നു മറയ്ക്കപ്പെടുന്നു. കുട്ടി, സാമ്പത്തിക പ്രയാസങ്ങളോ കഷ്ടപ്പാടുകളോ ജോലിയിലെ ടെൻഷനുകളോ ഒന്നുമറിയരുത് എന്നു കരുതണ്ട. ജീവിതസാഹചര്യങ്ങളെക്കുറിച്ച് അവർക്ക് പറഞ്ഞു കൊടുക്കുക. ഓരോ കുട്ടിയേയും സ്വന്തം സാഹചര്യം തിരിച്ചറിഞ്ഞ് വളരാൻ പരിശീലിപ്പിക്കണം.
∙മത്സരപ്പരീക്ഷകളുടെ അമിത പ്രാധാന്യവും കുട്ടികളുടെ മനസ്സിനെ സംഘർഷഭരിതമാക്കുന്നു. അര മാർക്കു കുറഞ്ഞാൽ ഉണ്ടാവുന്ന ഭീകരാവസ്ഥയെക്കുറിച്ച് ഭയപ്പെടുന്നവരുണ്ട്. മാർക്കു കുറഞ്ഞാൽ ജീവിതമേ പോയി എന്ന തോന്നലിലേക്കാണ് രക്ഷിതാക്കൾ അവരെ എത്തിക്കുന്നത്.
∙സ്നേഹം അൺലിമിറ്റഡാണെന്ന തോന്നൽ കുട്ടികളിലുണ്ടാക്കരുത്. എന്നാൽ സ്നേഹം കൊണ്ടാരും വഷളാവുകയുമില്ല. അതിനു പരിധിയുണ്ടെന്നും കുട്ടിയുടെ പെരുമാറ്റത്തിനനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാനിടയുണ്ടെന്നും ബോധ്യപ്പെടുത്തണം. സ്വഭാവരൂപീകരണ സമയം മുതൽക്കേ ഈ കാര്യത്തിൽ ശ്രദ്ധ വേണം. കുട്ടി ആദ്യം മൊബൈൽ ആവശ്യപ്പെടുന്നു. നിങ്ങൾ നൽകുന്നില്ല. പക്ഷേ, കുട്ടി കരയുന്നു അപ്പോൾ മൊബൈൽ കുട്ടിക്കു നൽകുന്നു. അതോടെ എന്തും കരഞ്ഞു സാധിക്കാമെന്ന ചിന്ത കുട്ടിയുടെ മനസ്സിൽ അറിയാതെ ഉറയ്ക്കുന്നു. അതുപാടില്ല.
∙ജീവിത രീതിയുമായി കുട്ടികളുടെ മാനസിക സംഘർഷത്തിനു ബന്ധമുണ്ട്. ശരീരത്തിന്റെ ആരോഗ്യം തന്നെയാണ് മനസ്സിന്റെയും കരുത്ത്. കുട്ടി എത്ര നേരം ഉറങ്ങുന്നു, പ്രഭാത ഭക്ഷണം എത്ര കഴിച്ചു എന്നതൊക്കെ മനസ്സിന്റെ കരുത്തുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിലെ വിദഗ്ധർ നടത്തിയ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇന്ത്യൻ പീഡിയാട്രിക് ജേണലിൽ പ്രസിദ്ധീകരിച്ച ആ റിപ്പോർട്ടിൽ ബ്രേക് ഫാസ്റ്റ് കഴിക്കാത്ത കുട്ടി മറ്റു കുട്ടികളേക്കാൾ കൂടുതലായി മാനസിക സംഘർഷം അനുഭവിക്കുന്നു എന്നു പറയുന്നു. പത്തു വയസ്സുളള കുട്ടി പത്തു മണിക്കൂർ ഉറങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്.
∙കുട്ടികളെ പ്രായത്തിനനുസരിച്ച് മനസ്സിലാക്കുക. അവരെ റിലാക്സ് ചെയ്യിക്കാൻ യോഗയ്ക്കു ചേർക്കണമെന്നു നിർബന്ധമില്ല. സമപ്രായത്തിലുളള കുട്ടികൾക്കൊപ്പം കളിക്കാൻ വിട്ടാൽ മതി. കളിക്കുക എന്നുദ്ദേശിച്ചത് മൊബൈൽ – വീഡിയോ ഗെയിംസ് മാത്രമല്ലതാനും
മാതാപിതാക്കള്‍ അവരുടെ കുട്ടികള്‍ക്ക് കൊടുക്കേണ്ട ഏറ്റവും വലിയ ഗിഫ്റ്റ് എന്താണ്? 15ലധികം പാരന്റിങ് പുസ്തകങ്ങളുടെ കര്‍ത്താവും പ്രശസ്ത മനശാസ്ത്രജ്ഞനുമായ കാള്‍ പിക്ഹാര്‍ഡ്ടിന് ഒരു ഉത്തരമേയുള്ളൂ, ആത്മവിശ്വാസം. അതെ, നിങ്ങളുടെ കുട്ടിക്ക് നല്‍കാവുന്ന ഏറ്റവും മികച്ച സമ്മനമാണത്.
നിരുത്സാഹപ്പെടുത്തുന്നതും ഭയവുമാണ് ആത്മവിശ്വാസത്തിന്റെ ശത്രുക്കള്‍. ഓരോ മാതാപിതാക്കളുടെയും കടമയാണ് അവരുടെ മക്കളിലേക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുകയെന്നത്. ഇത് വലിയ ആനക്കാര്യമൊന്നുമല്ല. തീര്‍ത്തും ലളിതമായ ഈ 8 കാര്യങ്ങളിലൂടെ ഏത് അച്ഛനമ്മാര്‍ക്കും അത് സാധിക്കും.
1. ഓരോ ശ്രമത്തെയും അഭിനന്ദിക്കുക
ഒരു കുട്ടി വളര്‍ന്നുവരുമ്പോള്‍ അവന്റെ ലക്ഷ്യത്തെക്കാള്‍ പ്രധാനമാണ് അതിലേക്കെത്തുന്ന യാത്ര. വളരുന്ന അവന്‍ എന്ത് ചെറിയകാര്യം ചെയ്യാന്‍ ശ്രമിച്ചാലും അതിന അഭിനന്ദിക്കുക. അത് വിജയമോ പരാജയമോ, അതിലെ യുക്തിയോ ഒന്നും നോക്കേണ്ടതില്ല. സ്ഥിരമായി അവനെ അഭിനന്ദിച്ചുകൊണ്ടിരിക്കുക.
2. താല്‍പ്പര്യമുള്ളത് പരിശീലിക്കാന്‍ പ്രോത്സാഹിപ്പിക്കുക
പ്രാക്റ്റീസ് മേക്ക്‌സ് ദി പെര്‍ഫക്ഷന്‍ എന്നല്ലേ പറയാറ്. നിങ്ങളുടെ കുട്ടിക്ക് താല്‍പ്പര്യമുള്ള കാര്യം, അത് എന്തായാലും പാട്ടോ, ഡാന്‍സോ, ചെസ്സോ, മറ്റ് ഗെയിംസോ, ചിത്രം വരയോ ആകട്ടെ. അത് നിരന്തരം പരിശീലിക്കുവാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ സ്ഥിരതയാര്‍ന്ന പ്രോത്സാഹനം വളര്‍ച്ചയെത്തുമ്പോള്‍ അവന് എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്തുള്ള കഴിവായിരിക്കും പ്രസ്തുത മേഖലയില്‍ ലഭ്യമാക്കിയിരിക്കുക.
3. പ്രശ്‌നങ്ങള്‍ സ്വയം കണ്ടെത്തട്ടെ
കുട്ടികളോടുള്ള സ്‌നേഹക്കൂടുതല്‍ കാരണം അവരുടെ ജോലികള്‍ ചെയ്തുകൊടുത്ത് ദയവു ചെയ്ത് സഹായിക്കരുത്. വലിയ ദ്രോഹമാണത്. അവരുടെ ആത്മവിശ്വാസത്തെ വല്ലാതെ ബാധിക്കും. കുറച്ച് വളഞ്ഞതോ ചുറ്റിയതോ ആയ വഴികളിലൂടെ ആണെങ്കിലും അവരുടെ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കട്ടെ.
4. വയസിനൊത്ത് പെരുമാറട്ടെ
നിങ്ങളുടെ കുട്ടി 18 തികഞ്ഞ യുവാവിനപ്പോലെ പെരുമാറണമെന്നോ പക്വത കാണിക്കണമെന്നോ ഒരിക്കലും ആഗ്രഹിക്കരുത്. നിങ്ങളുടെ സംതൃപ്തിക്ക് വേണ്ടിയാണ് താന്‍ പെരുമാറുന്നത് എന്ന തോന്നല്‍ ഒരിക്കലും കുട്ടികളില്‍ ഉണ്ടാകരുത്. അങ്ങനെ വന്നാല്‍ അവന് സ്വതന്ത്രമായി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ സാധിക്കില്ല.
5. ആകാംക്ഷ ജനിപ്പിക്കുക
എപ്പോഴും കുട്ടികളെ ചോദ്യം ചോദിക്കാന്‍ പ്രേരിപ്പിക്കുക. അവന്റെ മനസില്‍ ചോദ്യങ്ങളുയരുന്ന സാഹചര്യങ്ങളില്‍ അവനെ കൊണ്ടു ചെന്നിടുക.
6. വെല്ലുവിളികള്‍ നല്‍കുക
കുട്ടികള്‍ക്ക് എത്തിപ്പിടിക്കാന്‍ സാധിക്കുന്ന ചെറിയ ചെറിയ വെല്ലുവിളികള്‍ സ്ഥിരമായി ഏല്‍പ്പിക്കുക. ഉദാഹരണത്തിന്. ചെറിയ സൈക്കിള്‍ വീഴാതിരിക്കാനുള്ള ട്രെയ്‌നിംഗ്, സൈഡ് വീലുകള്‍ ഇല്ലാതെ തന്നെ അവര്‍ക്ക് സൈക്കിളുകള്‍ നല്‍കുക.
7. പ്രകടനത്തെ വിമര്‍ശിക്കാതിരിക്കുക
ഒരു കാര്യം കുട്ടികള്‍ ഏറെ പാടുപെട്ടായിരിക്കും പൂര്‍ത്തിയാക്കുന്നത്. അത് കഴിഞ്ഞയുടനെ പോരായ്മകള്‍ കണ്ടെത്തി അവരെ വിമര്‍ശിക്കാതിരിക്കുക. ചെയ്ത കാര്യങ്ങളെ വിമര്‍ശിക്കുന്നതിന് പകരം അതില്‍ നിങ്ങളുടെ പ്രതികരണവും അഭിപ്രായങ്ങളും പറയുക. വിമര്‍ശനങ്ങള്‍ ചിലരില്‍ അനാവശ്യ ഭയം സൃഷ്ടിക്കും.
8. നിങ്ങളാണ് ഹീറോ
ടീനേജ് പ്രായം വരെ മിക്ക കുട്ടികളുടെയും ഹീറോകള്‍ അവരുടെ അച്ഛനും അമ്മയും തന്നെയാണ്. എങ്ങനെ ചിന്തിക്കാം, പെരുമാറാം, സംസാരിക്കാം തുടങ്ങിയ കാര്യങ്ങളെല്ലാം അവനെ ഉപദേശിക്കാത നിങ്ങള്‍ സ്വയം ജീവിതത്തില്‍ പകര്‍ത്തി ചെയ്തുകാണിക്കുക. തീര്‍ച്ചയായും അവരത് പകര്‍ത്തും.
കുട്ടികളെ നല്ലവരായി നല്ല ശീലങ്ങളോടെ വളർത്തിയെടുക്കുകയെന്നത് നിസാര കാര്യമല്ല. ഇന്ന് കുട്ടികൾ പിച്ചവച്ചു തുടങ്ങുന്നതേ ഇലക്ട്രോണിക് മീഡിയയുടെ ഇടയിലേയ്ക്കാണ്. അൽപം ഒന്നു പുറകോട്ടു പോയി നോക്കിയാൽ ശാരീരികാധ്വാനമുള്ള കളികളുടെ കാലമായിരുന്നു അതെന്നു മനസിലാകും. ഇന്നോ ചുമരുകൾക്കുള്ളിൽ മാത്രമായി കളികൾ അതും ടാബും ഫോണും കമ്പ്യൂട്ടറും ഇൻറർനെറ്റുമൊക്കെയാണ് കുട്ടികളുടെ കളികളെ നിയന്ത്രിക്കുന്നത്. ഇത് ഒരു പരിധി വരെ ആരോഗ്യകരമല്ലന്ന് അറിയാമല്ലോ. പഴയകളികളുടെയും നൻമയുടെയും ലോകത്തേക്ക് കുട്ടികളെ അയക്കേണ്ട കാലം അടുത്തെത്തിയിരിക്കുന്നു. നല്ല കുട്ടികളായി വളർത്താൻ താഴെപ്പറയുന്ന ഈ 5 കാര്യങ്ങൾ ചെയ്യണമെന്നാണ് ഹവാര്‍ഡ് സർവകലാശാല നടത്തിയ പഠനം പറയുന്നത്.
1. കുട്ടികൾക്കൊപ്പം അല്‍പനേരം
അവരുടെ എല്ലാ കാര്യങ്ങളും ഞങ്ങൾ സാധിച്ചു കൊടുക്കുന്നുണ്ട് എന്ന് അഭിമാനപൂർവം പറയാൻ വരട്ടെ. കുട്ടികൾക്കു വേണ്ടത് നിങ്ങളുടെ സാമീപ്യമാണ് സാധനങ്ങളല്ല. പലർക്കും ജോലിത്തിരക്കിനിടെ കുട്ടികൾക്കൊപ്പം കളിക്കാനൊന്നും സമയം കിട്ടാറില്ല, പകരം വിഡിയോ ഗെയിമും ഇൻറർനെറ്റുമൊക്കെ ഒരുക്കിക്കൊടുക്കാറാണ് ഇപ്പോൾ പതിവ്. അതിനൊരൽപം മാറ്റം വരുത്തിനോക്കൂ. ദിവസവും എന്തു തിരക്കുണ്ടെങ്കിലും അതൊക്കെ മാറ്റിവച്ചു കുറച്ചു സമയം അവർക്കൊപ്പം ചെലവഴിക്കാം. അവർക്കൊപ്പം ഒന്നു പന്തു തട്ടാനോ, പുസ്തകം വായിക്കാനോ, വൈകുന്നേരങ്ങളിൽ ഒപ്പം നടക്കാനോ, കാർഡ് കളിക്കാനോ അങ്ങനെ എന്തെങ്കിലും മതി, മാതാപിതാക്കൾ തങ്ങൾക്കൊപ്പമുണ്ടെന്ന് അവർക്കു തോന്നാൻ. നിങ്ങൾ വാങ്ങി നൽകുന്ന സാധനങ്ങളൊക്കെ അവർ മറന്നേക്കാം പക്ഷേ ഒരുമിച്ചു പങ്കിട്ട നിമിഷങ്ങൾ എന്നും അവരുടെ മനസിലുണ്ടാകും.
2. തുറന്നു സംസാരിക്കാം
വളർച്ചയുടെ ഓരോഘട്ടത്തിലും കുട്ടികളുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടാകും. അതു തിരിച്ചറിയാതെ പോകുന്നിടത്ത് മാതാപിതാക്കളുടെ പരാജയം തുടങ്ങുന്നു. സ്വഭാവത്തിലെ വ്യത്യാസങ്ങൾ എന്തുകൊണ്ടാണെന്ന് കണ്ടെത്തേണ്ടതുണ്ട്. അതിനായി കുട്ടികളുമായി സൗഹാർദപരമായ ഒരു ബന്ധം ഉണ്ടാകേണ്ടത് ആവശ്യമാണ്. ഓരോ ദിവസത്തേയും വിശേഷങ്ങൾ ചോദിച്ചറിയാം. അവരുടെ അധ്യാപകരുമായും ഇടയ്ക്കു സംസാരിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടത് അവരാണെന്ന സത്യം കുട്ടികളെ ബോധ്യപ്പെടുത്തുക. എന്തു സംഭവിച്ചാലും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകുക. ഇതൊക്കെ വൈകാരികമായി അവരെ നിങ്ങളോട് അടുപ്പിക്കും.
3. എന്തും നേരിടാൻ പഠിപ്പിക്കാം
പ്രശ്നങ്ങളെ വിലയിരുത്താനും അവയെ മറികടക്കാനും അവരെ പ്രാപ്തരാക്കുന്നതിനേക്കാൾ വലുതായൊന്നും ഇല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എല്ലായിപ്പാഴും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളുണ്ടാവണമെന്നില്ല. അതുകൊണ്ട് പ്രശ്നങ്ങൾ വരുമ്പോൾ അതു സ്വയം പരിഹരിക്കാൻ ശീലിപ്പിക്കാം. അതിലവർ ഒരുപക്ഷേ പരാജയപ്പെട്ടേക്കാം, വിജയമെന്നതു പോലെ പരാജയവും അവർ അറിഞ്ഞു വളരട്ടെ. പരാജയത്തിൽ നിന്ന് പാഠമുൾക്കൊള്ളാൻ പ്രാപ്തരാക്കാം.
4.കരുണയുടെ പാഠം പകർന്നു നൽകാം
സഹജീവികളോട് അനുകമ്പയോടെയും എളിമയോടെയും എങ്ങനെ പെരുമാറണമെന്ന് മാതാപിതാക്കൾ അവർക്കു കാണിച്ചു കൊടുക്കണം. സഹായം ആവശ്യമുള്ളവർക്ക് അത് നൽകാൻ ഒട്ടും മടിക്കരുത്. ആഘോഷങ്ങൾക്കൊപ്പം ഒന്നുമില്ലാത്തവരെയും അവർക്കു പരിചയപ്പെടുത്താം. തങ്ങളെക്കൊണ്ടാകും വിധം അവരെ സഹായിക്കേണ്ടതെങ്ങനെയെന്ന് കാണിക്കുക. അവർ ചെയ്യുന്ന ഓരോ നല്ല പ്രവർത്തിക്കും പ്രശംസകൾ നൽകാൻ മറക്കരുതേ.
5. വിശാലമായ ലോകം തുറന്നു കൊടുക്കാം
നല്ലൊരു കേൾവിക്കാരന് നല്ല സുഹൃദ്‌വലയമുണ്ടാകും. ആളുകളുമായി നല്ല ബന്ധം ഉണ്ടാക്കിയെടുക്കാം. ആരേയും മതത്തിന്‍റേയോ ദേശത്തിന്‍റേയോ നിറത്തിന്‍റേയോ പേരിൽ അകറ്റിനിർത്തരുതെന്ന വലിയ പാഠം പകർന്നു നൽകാം. കരുണയുള്ള വിനയമുള്ള, അനുസരണയുള്ള, മറ്റുള്ളവരോട് അനുകമ്പയുള്ള ഒരു നല്ല തലമുറയെ വാർത്തെയുക്കാൻ ഓരോ മാതാപിതാക്കളും ശ്രമിക്കണമെന്നാണ് ഹവാർഡ് സൈക്കോളജിസ്റ്റുകൾ ആഹ്വാനം ചെയ്യുന്നത്.
ശ്യാമ
‘മോനു വണ്ടിയോടിക്കാൻ ഭയങ്കര ഇഷ്ടമാണെന്നു കേട്ടു സത്യമാണോ? വാ, അങ്കിൾ ഈ വണ്ടിയിൽ കയറ്റി ഒരു ചെറിയ കറക്കം കറക്കാം.’
‘ഈ മിഠായി എടുത്തോ മോളുടെ സന്തോഷത്തിന്’
‘അച്ഛനും അമ്മയ്ക്കും മോളെ ഇഷ്ടമല്ലാത്തു കൊണ്ടാണ് പുറത്തേക്കെങ്ങും വിടാത്തത്. മോളെ ഞാൻ കൊണ്ടുപോകാം.’
കുട്ടികളെ മയക്കുന്ന ഇത്തരം പല വാചകങ്ങളും ചോദ്യങ്ങളുമായാണ് കഴുകൻ കണ്ണുള്ളവർ പുറത്തു കാത്തുനിൽക്കുന്നത്. ഇതിലേതെങ്കിലും ഒന്നിനു കുട്ടിയുടെ ഭാഗത്തു നിന്നു പൊസിറ്റീവായ പ്രതികരണമുണ്ടായാൽ അവർ അതിൽ പിടിച്ചു കയറും.
ചിലർ ആദ്യം അറിയാത്ത മട്ടിൽ കുട്ടിയെ തൊടും. കുട്ടി ശ്രദ്ധിച്ചുവെങ്കിൽ ഒരു സോറി പറയും. അടുത്ത ദിവസം വീണ്ടും തൊടും. അങ്ങനെ പടിപടിയായി തന്ത്രങ്ങൾ ഇറക്കും. ഇതിനിടയിൽ എപ്പോഴെങ്കിലും കുട്ടി എതിർത്താൽ നിന്റെ ഫോട്ടോ ഞാൻ ഫെയ്സ് ബുക്കിലിടും, മുഖത്ത് ആസിഡ് ഒഴിക്കും, അച്ഛനെയും അമ്മയെയും കൊന്നുകളയും എന്നിങ്ങനെയുള്ള പലതരം ഭീഷണികൾ മുഴക്കാം.
ഇത്തരം സാഹചര്യങ്ങളിലേക്കു കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ കുട്ടിയുമായി മാതാപിതാക്കൾക്ക് നല്ല ആത്മബന്ധമുണ്ടായിരിക്കണം. അപരിചിതർ തരുന്ന ഒരു വാഗ്ദാനവും ഭക്ഷണസാധനങ്ങളും സ്വീകരിക്കരുതെന്ന് കുട്ടിയെ പഠിപ്പിക്കണം. അഥവാ സംശയം തോന്നിയിട്ടും പരിചയമുള്ള ആരെങ്കിലും എന്തെങ്കിലും കഴിക്കാൻ തന്നാൽ അതു വാങ്ങി കൈയിൽ വയ്ക്കുക. ടീച്ചറോടോ മുതിർന്നവരോടോ ചോദിച്ചിട്ടു മാത്രം കഴിക്കുക.
കുട്ടി ഏതെങ്കിലും ആവശ്യങ്ങൾ പറഞ്ഞു കൂടുതൽ പണം ചോദിച്ചാൽ ആവശ്യങ്ങൾ സത്യമാണോ എന്നു അന്വേഷിച്ച ശേഷം മാത്രം പണം നൽകുക. സ്കൂളിനു പുറത്തു നിന്ന് ഭക്ഷണ സാധനങ്ങൾ സ്ഥിരമായി വാങ്ങി കഴിക്കുന്നു എന്നറിഞ്ഞാൽ കൂടുതൽ അന്വേഷിക്കുന്നതും നല്ലതാണ്.
കുട്ടിക്ക് എന്തെങ്കിലും വിലക്കുകൾ വയ്ക്കുന്നുവെങ്കിൽ തന്നെ അതെന്തിനു വേണ്ടിയാണെന്ന് അവരോടു ലളിതമായി പറഞ്ഞുകൊടുക്കാം. അമിതമായി ഉപദേശിക്കുന്നത് മടുപ്പുളവാക്കും. എപ്പോഴും പിറകെ നടന്നു ശല്യം ചെയ്താൽ നല്ല കാര്യങ്ങൾ പറഞ്ഞാൽ പോലും കുട്ടികൾ ചെവിക്കൊള്ളില്ല.
വിവരങ്ങള്‍ക്ക് കടപ്പാട്
ഗംഗ കൈമൾ, അസിസ്റ്റന്റ് പ്രഫസർ സൈക്യാട്രി, ഗവൺമെന്റ് മെഡിക്കൽ കോളജ്, ആലപ്പുഴ
അരുൺ ബി. നായർ, അസിസ്റ്റന്റ് പ്രഫസർ സൈക്യാട്രി, ഗവൺമെന്റ് മെഡിക്കൽ കോളജ്, തിരുവനന്തപുരം
കസേരയിലും ജനലിലും വലിഞ്ഞുകയറും, തക്കം കിട്ടിയാൽ കത്തി എടുത്ത് കറിക്കരിയും, മുതിർന്നവരുടെ മരുന്നോ മറ്റോ കണ്ടാൽ എപ്പോ എടുത്തുകൊണ്ട് ഓടി എന്നു ചോദിച്ചാൽ മതി, തീയും പേടിയില്ല, കറൻറും പേടിയില്ല... ഒരു നേരം അടങ്ങിയിരിക്കാത്ത ഒരു വികൃതിക്കുഞ്ഞ് വീട്ടിലുണ്ടെങ്കിൽ അമ്മമാരുടെ ചങ്കിടിപ്പു കൂടാൻ വേറെ കാരണമെന്നും വേണ്ട. വീട്ടിൽ ഒരു അപകടമുണ്ടായാൽ അടിയന്തിരമായി ചെയ്യേണ്ട ചികിത്സളുണ്ട്.
മുറിവ് തുടയ്ക്കാനുള്ള പഞ്ഞിയും ലോഷനും, കെട്ടാവുന്നതും ഒട്ടിക്കാവുന്നതുമായ ബാൻഡേജ്, ഗ്ളൗസ്, കത്രിക, മുറിവിനും പൊള്ളലിനുമുള്ള മരുന്നുകൾ, ആശുപത്രി ഫയലുകൾ എന്നിവയടങ്ങിയ ഫസ്റ്റ് എയ്ഡ് കിറ്റ് എല്ലാ വീട്ടിലും കൈയെത്തുന്നിടത്തുതന്നെ കരുതണം.
വീണാൽ കരുതലോ
സ്റ്റെയർകേസിൽ നിന്നോ ഏണിയിൽ നിന്നോ വീണാൽ വീഴ്ചയ്ക്കു ശേഷം കുട്ടിക്ക് മയക്കം, തലവേദന, കാഴ്ചമങ്ങൽ, ശ്വാസമെടുക്കുന്നതിൽ വിഷമം, പ്രതികരണമില്ലായ്മ, അപസ്മാരം എന്നിവ കണ്ടാൽ ശ്രദ്ധിക്കണം. മൂക്ക്, ചെവി, വായ് എന്നിവിടങ്ങളിൽ നിന്നു നിറമില്ലാത്ത ദ്രാവകം വരിക, ഛർദിയുണ്ടാവുക ഇവ ആന്തരിക ക്ഷതമേറ്റതിന്റെ ലക്ഷണങ്ങളാണ്. പുറമേ പരുക്കുകൾ ഒന്നും ഇല്ലെങ്കിൽ പോലും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം.
∙നട്ടെല്ലിന് പരുക്കുണ്ടോ എന്നു സംശയമുണ്ടെങ്കിൽ നിരപ്പായ പലകയിലോ മറ്റോ കിടത്തി വേണം കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ.
∙കോരിയെടുത്ത് കൊണ്ടുപോകുന്നത് കുഞ്ഞിന്റെ സുഷുമ്നാ നാഡിക്ക് പരുക്കേൽപ്പിക്കാം. ഇതു ഭാവിയിൽ ചലനേശഷി നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തിക്കാം.
∙കിടന്ന കിടപ്പിൽ കുട്ടി ഛർദിക്കുന്നുണ്ടെങ്കിൽ ഒരു കാരണവശാലും തല മാത്രമായി ചരിച്ചു കൊടുക്കരുത്. ശരീരം മൊത്തമായി വേണം ചരിക്കാൻ. നട്ടെല്ലിന് ഇളക്കം തട്ടാതിരിക്കാനാണിത്.
ഏറെ നേരം നിന്നാൽ
ദീർഘനേരം നിൽക്കേണ്ടി വന്നാൽ രക്തമൊഴുക്ക് തലച്ചോറിലേക്ക് എത്താതെ കുട്ടികൾ തലകറങ്ങി വീഴാം. മുഖം വിളറി വെളുക്കുക, പ്രതികരിക്കാതിരിക്കുക, ദേഹം തണുത്തിരിക്കുക തുടങ്ങിയവയാണ് ലക്ഷണം.
∙ കുട്ടിയെ നിരപ്പായ തറയിൽ കിടത്തുക. ഒരു കാരണവശാലും തല ഉയർത്തിവയ്ക്കരുത്.
∙ ഒരു തലയണയോ മറ്റോ വച്ചു കാൽ ഭാഗം അൽപം ഉയർത്തിവയ്ക്കുക. വീഴ്ചയിൽ തലയ്ക്കോ നട്ടെല്ലിനോ പരുക്കില്ലെന്ന് ഉറപ്പാക്കി വേണം ഇങ്ങനെ ചെയ്യാൻ. അരയ്ക്ക് മുകളിലുള്ള ഭാഗ ത്തേക്ക് രക്തയോട്ടം കൂടാൻ ഇത് സഹായിക്കും.
∙കൈകളും കാൽപാദവും തിരുമ്മി ചൂടാക്കാം.
∙ അഞ്ചു മിനിറ്റിനുള്ളിൽ കുട്ടിക്കു ബോധം തിരിച്ചുവന്നില്ലെങ്കിൽ ഉടൻ ഡോക്ടറുടെ അടുത്തെത്തിക്കണം.
പൊള്ളലുണ്ടായാൽ
ഗ്യാസ് സ്റ്റൗ, അയൺബോക്സ്, രാസപദാർഥങ്ങൾ എന്നിവയിൽ നിന്നെല്ലാം കുട്ടികൾക്ക് പൊള്ളലേൽക്കാം
∙പൊള്ളലേറ്റ ഭാഗം തണുത്ത വെള്ളത്തിൽ 10–30 മിനിറ്റുവരെ മുക്കിവയ്ക്കുക. ഐസ്, ഐസ് വെള്ളം ഇവ വേണ്ട.
∙പൊള്ളലിൽ വെണ്ണ, ടൂത്ത് പേസ്റ്റ്, മഷി, ചായപ്പൊടി ഇവയൊന്നും പുരട്ടരുത്. ഇത് ഇൻഫെക്ഷന് കാരണമാകാം. പൊള്ളലിന്റെ കുമിളകൾ പൊട്ടിക്കരുത്.
∙കൂടുതൽ ഭാഗം പൊള്ളിയിട്ടുണ്ടെങ്കിൽ കുഞ്ഞിനെ ബ്ലാങ്കറ്റ് കൊണ്ടു മൂടി വേഗം ആശുപത്രിയിലെത്തിക്കണം.
∙പൊള്ളിയ ഭാഗത്തെ ആഭരണങ്ങൾ എന്നിവ ഊരിയെടുക്കണം. എന്നാൽ പൊള്ളലിൽ പറ്റിപ്പിടിച്ച വസ്ത്രം ഇളക്കാൻ ശ്രമിക്കരുത്.
ഷോക്കടിച്ച് വീണാൽ സൂക്ഷിച്ചു മാത്രം
പ്ലഗ് പോയിൻറിലും മറ്റും വിരലിടുക, ഇസ്തിരിയിടുമ്പോൾ ഇടയ്ക്കുകയറുക, തനിയെ ടിവി ഓണാക്കാൻ ശ്രമിക്കുക.. ഇതൊക്കെ കുട്ടിക്ക് ഷോക്കടിക്കാൻ ഇടയാക്കും.
∙പെട്ടെന്നു വൈദ്യുതിബന്ധം വിച്ഛേദിക്കുക. അതിനുമുമ്പ് കുഞ്ഞിനെ എടുക്കാൻ ശ്രമിക്കുന്നതു കൂടുതൽ അപകടമുണ്ടാക്കും.
∙കുഞ്ഞിനെ തട്ടിവിളിക്കുക. ഷോക്കിൽ നിന്നു മുക്തമാക്കി ആശ്വസിപ്പിക്കുക. പ്രതികരിക്കുന്നില്ലെങ്കിലോ ബോധം നഷ്പ്പെട്ടാലോ ഉടൻ ആശുപത്രിയിലെത്തിക്കുക.
∙മനസ്സിനുണ്ടാകുന്ന ഷോക്ക് മൂലവും കുഞ്ഞിന് ശ്വാസം നേർത്ത് ദാഹം, ക്ഷീണം, നാഡിമിടിപ്പ് ഉയരുക, മുഖം വിളറിവെളുക്കുക, ശരീരം തണുക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.
∙കുട്ടിയെ ആശ്വാസം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റുക. കാലുകൾ തലയണയോ മറ്റോ വച്ച് ഉയർത്തി വയ്ക്കുക.
∙കുഞ്ഞിന്റെ കാൽപാദം, കൈപ്പത്തി എന്നിവ തിരുമ്മി ശരീരോഷ്മാവ് ഉയർത്താം.
കത്തിയും ബ്ലേഡും കളിക്കാനെടുക്കുമ്പോൾ
അടുക്കളയിൽ നിന്ന് മൂർച്ചയുള്ള ആയുധങ്ങൾ കൈക്കലാക്കി കുട്ടിക്കു മുറിവേൽക്കാൻ ഇടയുണ്ട്. രക്തമൊഴുക്ക് നിറുത്താൻ വൃത്തിയുള്ള തുണി, പഞ്ഞി ഇവകൊണ്ട് മുറിവിൽ അമർത്തി പ്പിടിക്കാം. രക്തമൊഴുക്ക് നിന്നാൽ മുറിവു കഴുകി ഏതെങ്കിലും ആന്റിബയോട്ടിക് ഓയിന്റ്മെന്റ് പുരട്ടാം.
∙കണ്ണിനുള്ളിലാണ് മുറിവെങ്കിൽ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം.
∙നിലയ്ക്കാത്ത രക്തമൊഴുക്ക് ധമനി പൊട്ടിയതിന്റെ ലക്ഷണമാണ്. മുറിവിൽ അമർത്തിപ്പിടിച്ചുതന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കണം.
∙ആണി പോലുള്ളവ തറച്ചു കയറിയാൽ കലകൾ, രക്തക്കുഴലുകൾ, അസ്ഥി എന്നിവയ്ക്ക് വരെ മുറിവുണ്ടാകാം. ചില അപകടങ്ങളിൽ വിരലോ മറ്റു ശരീരഭാഗങ്ങളോ മുറിഞ്ഞുപോകാനിടയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ മുറിഞ്ഞ ഭാഗം കഴുകി ഒരു പാത്രത്തിൽ വച്ച് അടയ്ക്കുക. ഐസ് നിറച്ച പാത്രത്തിലേക്ക് ഈ പാത്രം ഇറക്കിവച്ച് എത്രയും വേഗം ആശുപത്രിയിലെത്തിക്കണം.
മണ്ണെണ്ണ കുടിച്ചാൽ
കീടനാശിനി, മണ്ണെണ്ണ, മുതിർന്നവരുടെ മരുന്നുകൾ ഇവയൊക്കെ കുടിച്ചാലോ എലിവിഷം, പാറ്റാഗുഴിക, ലോഷനുകൾ ഇവ ഉള്ളിൽ പോയാലോ കുട്ടിക്ക് അപകടമുണ്ടാവാം. ഈ അവസ്ഥയിൽ കുട്ടി ക്ക് വിയർപ്പ്, നാഡിമിടിപ്പ് താളം തെറ്റുക, ദാഹം, ക്ഷീണം ഇവയുണ്ടാകാം.
∙കുഞ്ഞിന്റെ ശരീരത്തിലോ വസ്ത്രത്തിലോ വിഷപദാർഥം വീണിട്ടുണ്ടെങ്കിൽ വൃത്തിയാക്കുക.
∙കുഞ്ഞിനെ ഇടതുവശത്തേക്ക് ചരിച്ച് കിടത്തുക. ഇങ്ങനെ ചെയ്യുന്നത് വിഷം ശരീരത്തിൽ വ്യാപിക്കുന്നത് സാവധാനത്തിലാക്കും.
∙ഛർദ്ദിക്കുന്നുണ്ടെങ്കിൽ തല വശത്തേക്ക് ചരിച്ചുപിടിക്കുക. മലർന്നുകിടന്ന് ഛർദിച്ചാൽ ഛർദി തടഞ്ഞ് ശ്വാസനാളം അടഞ്ഞുപോകുന്നത് കുഞ്ഞിനെ കൂടുതൽ അപകടത്തിലാക്കും. അതേ നിലയിൽ കിടത്തി തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുക.
∙കുട്ടി കുടിച്ച വിഷപദാർഥത്തിനു മറു മരുന്നായി മറ്റെന്തെങ്കിലും കുടിപ്പിക്കുന്നത് നല്ലതല്ല. ദഹനവ്യവസ്ഥയിലേക്ക് വിഷം കടന്ന് കുട്ടി അപകടനിലയിലാകാൻ ഇത് കാരണമാകും.
പല്ല് ഒടിയുമ്പോൾ
സൈക്കിളിൽ നിന്ന് വീഴുകയും മറ്റും ചെയ്താൽ കുട്ടികളുടെ പല്ല് ഒടിയുകയോ ഇളകിപ്പോവുകയോ പതിവാണ്.
∙പാൽപ്പല്ലാണ് പൊഴിഞ്ഞു പോയതെങ്കിൽ രക്തമൊഴുക്ക് നിൽക്കാൻ പഞ്ഞിയോ മറ്റോ കടിച്ചു പിടിച്ചാൽ മതി.
∙ സ്ഥിര ദന്തങ്ങൾ ഇളകിയോ പൊട്ടിയോ പോയാൽ അതു പാലിലോ വെള്ളത്തിലോ ഇട്ടുവച്ചു ഡന്റൽ സർജന്റെയടുത്ത് എത്തിക്കണം. ഇതു വീണ്ടും വച്ചുപിടിക്കാനാകും. പൊട്ടിയ ഭാഗം ഒട്ടിച്ചുചേർത്ത് ക്യാപ്പ് ഇടാനും സാധിക്കും.
ആസ്മയ്ക്ക് ആശ്വാസം
അലർജി വർധിക്കുന്നതാണ് ആസ്മയായി പരിണമിക്കുന്നത്. ബ്രോങ്കിയോൾസ് എന്ന ചെറുശ്വാസനാളികളിൽ തടസ്സമുണ്ടായി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണിത്. വരണ്ട ചുമ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, നെഞ്ചിൽ മുറുക്കം, സംസാരിക്കാൻ പ്രയാസം, ചുണ്ടിലും നാവിലും നീലനിറം, വിയർപ്പ് തുടങ്ങിയവയും ലക്ഷണങ്ങളാണ്.
∙കുഞ്ഞിനു ബോധം നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ വായുസഞ്ചാരമുള്ളിടത്ത് ഇരുത്തിവേണം ചികിത്സ നൽകാൻ.
∙നാലു തവണയായി നാലു മിനിറ്റ് ഇടവേളയിൽ ഇൻഹേലർ നൽകാം.
∙ആശ്വാസമില്ലെങ്കിലോ ബോധം നഷ്ടപ്പെട്ടാലോ ഉടൻ ഡോക്ടറുടെയടുത്ത് എത്തിക്കണം. കൃത്രിമശ്വാസം നൽകി മുൻപരിചയം ഉണ്ടെങ്കിൽ മാത്രമേ അതു ചെയ്യാവൂ.
അലർജിമൂലം ചൊറിച്ചിലും ശ്വാസതടസ്സവും
പൂമ്പൊടി, ചില ചെടികളുടെ ഇല, ഒാമന മൃഗങ്ങളുടെ നഖം, റബർ, ലാറ്റെക്സ് എന്നിവയിൽ നിന്നെല്ലാം കുഞ്ഞുങ്ങൾക്ക് ചൊറിച്ചിലോ അലർജിയോ ഉണ്ടാകാം. പ്രാണികൾ കടിച്ചാലും മരുന്നുകളുടെ പ്രവർത്തനം മൂലവും ഇതുണ്ടാകാം.
∙ചില ഭക്ഷണ പദാർത്ഥങ്ങളും അലർജി ഉണ്ടാക്കാം. ആദ്യ തവണ കഴിക്കുമ്പോൾ അലർജിയുണ്ടാക്കാത്തവ പോലും രണ്ടാംതവണ അലർജിയുണ്ടാക്കാം. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, വിളർച്ച, വലിവ്, മുഖവും നാവും തടിപ്പ്, ഛർദി, വയറുവേദന, സംസാരിക്കാൻ ബുദ്ധിമുട്ട് എന്നു തുടങ്ങി തലകറങ്ങി വീഴുന്നതുവരെ ഇതിന്റെ ലക്ഷണങ്ങളാണ്.
∙അലർജി സംബന്ധമായ പ്രശ്നങ്ങൾക്ക് ഏറ്റവും നല്ല ചികിത്സ ആശുപത്രിയിൽ എത്തി കുത്തിവയ്പ്പ് നൽകുന്നത് തന്നെയാണ്. ആവർത്തിച്ച് അലർജി ഉണ്ടാവുന്നവർക്ക് എപ്പിെനഫ്രിൻ പെൻഅഥവാ എപ്പിപെൻ കൈയിൽ കരുതാം. രോഗലക്ഷണം കണ്ടുതുടങ്ങിയാൽ രോഗിക്ക് തന്നെ ഇതുപയോഗിച്ച് കുത്തിവയ്പ്പ് എടുക്കാവുന്നതാണ്.
∙ഇൻസുലിൻ പെൻ പോലെ കൈയിൽ കരുതാവുന്ന ഒന്നാണു എപ്പിപെൻ. രോഗലക്ഷണം കണ്ടാലുടൻ ഇത് ഉപയോഗിക്കാം. വസ്ത്രത്തിനു പുറത്തുകൂടി കുത്തിവയ്ക്കാവുന്ന ഇത് കുട്ടികൾക്കും പരിശീലനം നൽകി കൊടുത്തുവിടാനാവും.
∙ആശുപത്രിയിലേക്ക് പോകുമ്പോൾ അലർജിക്ക് കാരണമായ വസ്തുവിന്റെ സാംപിൾ കൈയിൽ കരുതുക.
കളിക്കുമ്പോൾ ഒടിവും ചതവും
രണ്ടുതരം ഒടിവുകളാണുള്ളത്. മുറിവോ ടുകൂടിയതും മുറിവില്ലാത്തതും. വേദന, നീര്, വേദനയുള്ള ഭാഗത്തെ ത്വക്കിന് നിറവ്യത്യാസം, ചതവ്, അസ്വാഭാവികമായ വളവ്, ശരീര ചലനങ്ങൾക്ക് പ്രയാസം, ഉരസുന്നതു പോലുള്ള ശബ്ദമോ അനുഭവമോ ഒക്കെ ഒടിവിന്റെ ലക്ഷണങ്ങളാണ്.
∙പൊട്ടിയ ഭാഗത്തിനു കൂടുതൽ അ നക്കം ഉണ്ടാകാതിരിക്കാനായി മുളയു ടെ ചീള്, മാഗസിൻ, പേപ്പർറോൾ, സ്കെയിൽ തുടങ്ങിയവയിൽ ഏതെങ്കിലും വച്ച് അധികം മുറുക്കമില്ലാതെ കെട്ടാം.
∙വേദന, നീർക്കെട്ട് എന്നിവ കുറയ്ക്കാൻ തടിപ്പുള്ള ഭാഗത്ത് ഐസ് പായ്ക്ക് വയ്ക്കാം.
∙വേദന, തടിപ്പ്, ചലനങ്ങൾക്ക് ബുദ്ധിമുട്ട് ഇവ കാണുന്നുവെങ്കിൽ ഉളുക്കോ ചതവോ ആവാം.
∙ടൗവലിൽ ഐസ് ക്യൂബ്സ് കെട്ടി വേദനയുള്ള ഭാഗത്ത് അമർത്തിവയ്ക്കാം. മൂന്നുമണിക്കൂർ ഇടവിട്ട് 15 മിനിറ്റ് വരെ ഇതു തുടരാം. ഐസ് നേരിട്ടു വയ്ക്കരുത്.
∙വേദനയുള്ള ഭാഗത്തു ബാൻഡേജ് ചുറ്റാം. എന്നാ മുറുക്കി കെട്ടരുത്.
∙ഉളുക്കുള്ള ഭാഗം തലയണയോ മറ്റോ വച്ച് ഉയർത്തി വയ്ക്കുന്നതു നീരു കൂടാതിരിക്കാൻ സഹായിക്കും.
കടപ്പാട്-മനോരമ ഓണ്‍ലൈന്‍.കോം
അവസാനം പരിഷ്കരിച്ചത് : 9/11/2019
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ കാര്യങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍