രക്തത്തിലെ മാലിന്യങ്ങള്‍ നീക്കി ശുദ്ധീകരിക്കാനാണ് രക്തത്തെ വൃക്കകളിലേക്ക് അയയ്ക്കുന്നത്. ഓരോ വൃക്കയിലും 10 ലക്ഷത്തോളം നെഫ്രോണുകള്‍ ഉണ്ട്. വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ ജീവന്റെ നിലനില്പ് തന്നെ അപകടത്തിലാവും, വൃക്കരോഗം ഉണ്ടാക്കുന്ന ഒട്ടുമിക്ക പ്രതിസന്ധികളും തരണം ചെയ്യുവാന്‍ ഇന്ന് ഹോമിയോപ്പതി ചികിത്സാ സമ്പ്രദായത്തിന് കഴിയും. വൃക്കയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ രക്തം ശുദ്ധീകരിക്കലാണ്. വൃക്കയുടെ പ്രധാന ജോലി രക്തത്തിലെ മാലിന്യങ്ങള്‍ നിരന്തരം വേര്‍തിരിച്ചെടുത്ത് നീക്കം ചെയ്യുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശരീരത്തില്‍ ആവശ്യമില്ലാത്ത ഒട്ടേറെ വസ്തുക്കള്‍ ഉണ്ടാക്കുന്നുണ്ട്.
പ്രോട്ടീന്‍ എന്ന ഘടകത്തിന്റെ രാസപ്രവര്‍ത്തനത്തിനു ശേഷം യൂറിയ, ക്രിയാറ്റിനിന്‍ തുടങ്ങിയ മാലിന്യ ഘടകങ്ങള്‍ ഉണ്ടാക്കുന്നു. ആവശ്യം ഇല്ലാത്ത ഇത്തരം പദാര്‍ത്ഥങ്ങള്‍ നീക്കേണ്ടത് വൃക്കകളുടെ ചുമതലയാണ്. ശരീരത്തില്‍ ലവണങ്ങളും ജലവുമായുള്ള സമനില സദാ പരിരക്ഷിക്കുന്നത് വൃക്കകളാണ്. സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, ക്ലൊറൈഡ് തുടങ്ങിയ ലവണങ്ങളുടെ തോത് സന്തുലിതമായി നിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ആവശ്യമുള്ളവ വൃക്കള്‍ ആഗിരണം ചെയ്യുന്നു. ആവശ്യമില്ലാത്തത് വിസര്‍ജിക്കുന്നു. ശരീരത്തിലെ ജലാംശം ക്രമീകരിക്കലാണ് വൃക്കകളുടെ മറ്റൊരു പ്രധാന ജോലി. കുടിക്കുന്ന വെള്ളം മുഴുവന്‍ ശരീരത്തില്‍ ഉപയോഗിക്കുന്നില്ല. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായവ എടുക്കും, ബാക്കി പുറന്തള്ളും, ശരീരത്തിലെ ആസിഡ്, ആല്‍ക്കലി എന്നിവയുടെ അളവും ക്രമീകരിക്കണം. ഇതും വൃക്കയുടെ ചുമതലയാണ്. ശരീരത്തില്‍ പലതരത്തില്‍ ആസിഡുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെ വീര്യം കുറച്ച് പുറത്തു കളയുന്നത് വൃക്കകളാണ്. വളരെ പ്രധാനപ്പെട്ട ചില ഹോര്‍മോണുകളും വൃക്കകളില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എറിത്രോപോയറ്റിന്‍ ഇതില്‍ പ്രധാനമാണ്. ചുവന്ന രക്താണുക്കളുടെ ഉല്പാദനത്തിനും വളര്‍ച്ചയ്ക്കും ഈ ഹോര്‍മോണ്‍ കൂടിയേ തീരു. വൃക്കളില്‍ മാത്രമാണ് ഇത് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. എല്ല്, പല്ല് എന്നിവയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിന്‍ ഡി (കാല്സിട്രയോള്) കാര്യക്ഷമമാക്കുന്നത് വൃക്കയില്‍ വച്ചാണ്.
ശരീരത്തില്‍ പ്രതിരോധ സംവിധാനത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വൃക്കരോഗങ്ങള്‍ക്ക് ഇടയാക്കും. ജീവിതശൈലി രോഗങ്ങള്‍ വൃക്കരോഗങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്.
പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, കൊഴുപ്പിന്റെ അളവിലെ വ്യതിയാനങ്ങള്‍ എന്നിവ വൃക്കരോഗങ്ങള്‍ ഉണ്ടാക്കും. ഗൗട്ടുള്ള രോഗികളിലും വൃക്കരോഗങ്ങള്‍ കണ്ടുവരുന്നു. പാരമ്പര്യമായും വൃക്കരോഗങ്ങള്‍ കാണാറുണ്ട്, പോളിസിസ്റ്റിക് കിഡ്നി ഡിസീസ് ഉള്ളവരിലും കിഡ്നി രോഗങ്ങള്‍ ഉണ്ടാക്കുന്നു. അണുബാധകള്‍, വൃക്കരോഗങ്ങള്‍ക്കു കാരണമാവും, സാംക്രമിക രോഗങ്ങളായ മലമ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങളും വൃക്ക തകരാറിന് ഇടയാക്കുന്നു. വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകള്‍ കാലക്രമേണ വൃക്കകളെ നശിപ്പിച്ചു വൃക്കനാശത്തിന് ഇടയാക്കും.
വൃക്കയില്‍ ഉണ്ടാകുന്ന നീര്‍വീക്കമാണ് നെഫ്രൈറ്റിസിന് കാരണം. പ്രതിരോധ സംവിധാനത്തില്‍ ഉണ്ടാകുന്ന വ്യതിയാനമാണ് പലപ്പോഴും ഇതിനു കാരണമാകുന്നത്. സിസ്റ്റമിക് ലൂപ്പസ് എറിത്തോമാറ്റോസസ് എന്ന ഓട്ടോ ഇമ്യൂണ്‍ രോഗവും നെഫ്രൈറ്റിസിന് കാരണമാവാറുണ്ട്. നെഫ്രോണുകള്‍ക്ക് നാശം സംഭവിക്കുന്നത് വൃക്കകളില്‍ നടക്കുന്ന രക്തം ശുദ്ധീകരിക്കല്‍ പ്രക്രിയയെ ബാധിക്കും. നെഫ്രോണിന് കേടുവരുമ്പോള് പ്രോട്ടീന്‍ രക്തത്തില്‍ നിന്ന് കിനിഞ്ഞിറങ്ങുന്നു. ഇവ മൂത്രത്തിലൂടെ നഷ്ടമാവുന്നു. ശരീരത്തില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്നതാണ് പ്രധാനലക്ഷണം. മൂത്രത്തില്‍ രക്തത്തിന്റെ അംശം പ്രത്യക്ഷപ്പെടാം, രക്തസമ്മര്‍ദ്ദം കൂടാനും തലവേദന, ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം എന്നിവയുണ്ടാകാനും ചിലപ്പോള്‍ നെഫ്രൈറ്റിസ് ഇടയാക്കും. നെഫ്രോണുകളിലെ രക്തക്കുഴലുകളുടെ കൂട്ടമായ ഗ്ലോമറുലസിനെ ബാധിക്കുന്ന രോഗമാണ് ഗ്ലോമറുലാര്‍ നെഫ്രൈറ്റിസ്.
അക്യൂട്ട് ഗ്ലോമറുലാര്‍ നെഫ്രൈറ്റിസ് പ്രധാനമായും കുട്ടികളിലാണ് കാണാറ്. രോഗം പെട്ടെന്ന് പ്രകടമാവും കുട്ടികളില്‍, വൃക്കകളുടെ പ്രവര്ത്തശേഷിക്കുറവും, ശരീരമാകെ നീര് വരും, മൂത്രം കുറയും, മൂത്രത്തിന് ചുവന്ന നിറം ഉണ്ടാകും, രക്ത സമ്മര്‍ദ്ദം കൂട്ടും. മൂന്നു വയസ്സിനും അഞ്ചു വയസ്സിനും ഇടയിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നത്. ക്രോണിക് ഗ്ലോമറുലാര്‍ നെഫ്രൈറ്റിസ് പതിയെ വൃക്കകളെ ബാധിക്കുന്നതാണ് പെട്ടെന്ന് ശക്തമാകുന്ന നെഫ്രൈറ്റിസ് വൃക്കയില്‍ കനത്ത നാശമുണ്ടാക്കും. വൃക്കകളില്‍ വീക്കം, നീര്, വയറുവേദന, ഛര്‍ദ്ദി, ഭക്ഷണത്തോട് വിരക്തി എന്നിവ ഉണ്ടാകും. ഇന്റര്‍സ്റ്റീഷ്യല്‍ നെഫ്രൈറ്റിസ് എന്ന രോഗം വൃക്കയിലെ ട്യൂബുകള്ക്കിടയിലാണ് ഉണ്ടാകുന്നത്. പെട്ടെന്നോ ക്രമേണയോ വൃക്കകള്‍ക്ക് നാശം സംഭവിക്കും. അണുബാധ മൂലം ഉണ്ടാകുന്നതാണ് അക്യൂട്ട് പൈലോ നെഫ്രൈറ്റിസ് മൂത്രനാളിയില്‍ ഉണ്ടാകുന്ന അണുബാധ ക്രമേണ വൃക്കയിലെ പൈലം എന്ന ഭാഗത്തെ ബാധിക്കുന്നതാണ്. സ്ത്രീകളില്‍ പ്രത്യേകിച്ചും യുവതികളിലും ആണ് ഈ രോഗം കൂടുതല്‍ കണ്ടുവരുന്നത്.
(1) മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകളും പുകച്ചിലും
(2) ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നല്‍, പ്രത്യേകിച്ച് രാത്രിയില്‍
(3) മൂത്രത്തില്‍ രക്തത്തിന്റെ അംശം പ്രത്യക്ഷപ്പെടല്‍
(4) കണങ്കാലുകളില്‍ വേദനയില്ലാത്ത നീര്‍ക്കെട്ട്, ചിലപ്പോള്‍ ഇത് കൈകളിലും കണ്തടങ്ങളിലും കാണാം.
(5) വാരിയെല്ലിന് കീഴ്ഭാഗത്തായി പുറംവേദന, ഇടുപ്പിലും വേദന വരാം.
(6) ഉയര്‍ന്ന രക്തസമ്മര്‍ദ്ദം.
ഗ്ലോമറുലസിനാണ് തകരാറുണ്ടാകുന്നത്, മൂത്രത്തിലൂടെ ആല്ബുമിന് നഷ്ടപ്പെടുന്ന അവസ്ഥയാണിത്. രക്തത്തില്‍ ആല്ബുമിന് കുറയുകയും ചെയ്യും. വയറ്റിലും മുഖത്തും കാലിലുമെല്ലാം നീര് വരും, മൂത്രം കൂടുതലായി പതയും കാലക്രമേണ കിഡ്നി തകരാറിന് കാരണമാവുന്നു. പോളിസിസ്റ്റിക് കിഡ്നി ഡിസീസ് പാരമ്പര്യമായി ഉണ്ടാക്കുന്ന മറ്റൊരു രോഗമാണ് വൃക്കകളില്‍ ചെറുമുഴകള്‍ രൂപംകൊള്ളുന്നത്. കാലക്രമേണ വൃക്ക തകരാറ് സംഭവിക്കും. പ്രമേഹത്തിന്റെ സങ്കീര്‍ണ്ണതകള്‍ വൃക്കകളെ ഗൗരവമായി ബാധിക്കാറുണ്ട്. നമ്മുടെ നാട്ടില്‍ വൃക്ക സ്തംഭനം മൂലം മരിക്കുന്നവരില്‍ നല്ലൊരു ഭാഗവും പ്രമേഹരോഗികളാണ്. പ്രമേഹത്തിന്റെ സങ്കീര്‍ണതയാണ് ഡയബറ്റിക് നെഫ്രോപതി. അനിയന്ത്രിതമായ പ്രമേഹം വൃക്കകളുടെ ജോലിഭാരം കൂട്ടും. രക്തം കൂടുതല്‍ അരിച്ചെടുക്കുമ്പോള്‍ വൃക്കകള്‍ക്ക് ക്ഷീണം സംഭവിക്കും. ഈ സ്ഥിതി തുടര്‍ന്നാല്‍ കുറച്ചു വര്‍ഷം കഴിയുമ്പോള്‍ ഗ്ലോമറുലസില്‍ ചോര്‍ച്ച വരുന്നു. ശരീരത്തിലെ പ്രോട്ടീന്‍ പ്രത്യേകിച്ചും ആല്ബുമിന് ഇങ്ങനെ ചോര്‍ന്ന് മൂത്രത്തില്‍ എത്തുന്നു. മൈക്രോ ആല്‍ബുമിനുറിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കാലക്രമേണ വൃക്കകള്‍ക്ക് തകരാറ് സംഭവിക്കും. മൂത്രത്തില്‍ മൈക്രോ ആല്ബുമിന് പ്രത്യക്ഷപ്പെടുന്നത് പ്രധാനപ്പെട്ട ലക്ഷണമാണ്, മൂത്രത്തില്‍ വളരെ ചെറിയ തോതില്‍ ആല്ബുമിന് നഷ്ടപ്പെടുന്നത് കണ്ടുപിടിക്കാന്‍ മൈക്രോ ആല്‍ബുമിനുറിയ ടെസ്റ്റ് നടത്തിയാല്‍ മതി. വൃക്കരോഗം കൂടുമ്പോള്‍ യൂറിയ, ക്രിയാറ്റിനിന്‍ എന്നിവയുടെഅളവും കൂടുന്നു. ഈ ഘട്ടത്തില്‍ ഹോമിയോപ്പതി മരുന്നു കഴിക്കുകയാണെങ്കില്‍ യൂറിയ, ക്രിയാറ്റിനിന്റെ അളവ് കുറഞ്ഞ് വൃക്കരോത്തില്നിന്ന് രക്ഷപ്പെടാം.
നീര്‍ക്കെട്ടാണ് വൃക്കരോഗമുള്ളവരില്‍ കാണുന്ന ഒരു പ്രധാന ലക്ഷണം. കണ്‍പോളകളിലും, കൈകളിലും കണങ്കാലുകളിലുമാണ് തുടക്കത്തില്‍ നീര് കാണുക. പിന്നീട് ദേഹത്തു പലഭാഗത്തും നീര് ഉണ്ടാകാം. വൃക്കകളുടെ പ്രവര്‍ത്തനത്തകരാറ് കാരണം ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ വെള്ളം ഉണ്ടാകും. ഇതിനാല്‍ ഭാരം വര്‍ദ്ധിക്കും, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, ഭക്ഷണത്തോട് വിരക്തി, ചൊറിച്ചില്‍, ഉറക്കക്കുറവ് എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. മൂത്രം പതയുന്നതും വൃക്കരോഗത്തിന്റെ ലക്ഷണം ആണ്. വൃക്കകളെ ബാധിക്കുന്ന വിവിധതരം കാന്സുകളുണ്ട്. റിനല്‍ സെല്‍ കാര്‍സിനോമ ആണ് ഇതില്‍ പ്രധാനം. വൃക്കളുടെ ട്യൂബുകളെയാണ് ഇതു ബാധിക്കുന്നത്. ഒന്നോ അതിലധികമോ മുഴകളായി പ്രത്യക്ഷപ്പെടാം. ഈ ഘട്ടത്തില്‍ ഹോമിയോപ്പതി മരുന്നു കഴിക്കുകയാണെങ്കില്‍ രോഗം കുറച്ച് രോഗിയെ രക്ഷപ്പെടുത്തുവാന്‍ സാധിക്കും.
റിനല്‍ സെല്‍ കാര്‍സിനോമ പുരുഷന്മാര്ക്കാണ് കൂടുതലും കണ്ടുവരുന്നത്. കുട്ടികളിലും വൃക്കകളില്‍ കാന്‍സര്‍ വരാം. കിഡ്നി രോഗികള്‍ക്ക് ഉപയോഗിക്കാവുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍:- ചൗവരി, കൂവപ്പൊടി, ഉലുവ, ശുദ്ധീകരിച്ച സസ്യഎണ്ണകള്‍, ബീറ്റ് റൂട്ട്, വെള്ളരി, പടവലം തുടങ്ങിയവയാണ്. കിഡ്നി രോഗികള്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത്:- മുരിങ്ങയ്ക്ക, തേങ്ങാവെള്ളം, നാരങ്ങാവെള്ളം, ഉപ്പുള്ള പദാര്‍ത്ഥങ്ങള്‍, അച്ചാര്‍, പപ്പടം, ഉണക്കമീന്‍, കശുവണ്ടി, കപ്പലണ്ടി, ചെമ്മീന്‍, പന്നിയിറച്ചി, മറ്റു കൊഴുപ്പുള്ള ഇറച്ചികള്‍ തുടങ്ങിയ ഭക്ഷണപദാര്‍ത്ഥം കിഡ്നിരോഗികള്‍ ഒഴിവാക്കണം.
വൃക്കരോഗം ഉള്ളവര്‍ തുടക്കം മുതല്‍ ഹോമിയോ മരുന്ന് കഴിക്കുകയാണെങ്കില്‍ ഒട്ടുമിക്ക വൃക്കരോഗികളെയും വൃക്ക പരാജയം ഉണ്ടാകാതെ ഒരു ഡയാലിസിസ് ഒഴിവാക്കാന്‍ സാധിക്കും. ഹോമിയോപ്പതിയുടെ കോണ്‍സ്റ്റിറ്റിയൂഷന്‍ മരുന്നിലൂടെ ഓരോ വ്യക്തിയുടെയും മാനസിക, ശാരീരിക പ്രത്യേകതകള്‍ മനസ്സിലാക്കി മരുന്നു കൊടുത്താല്‍ ഒട്ടുമിക്ക വൃക്ക പരാജയങ്ങളും ഹോമിയോപ്പതി ചികിത്സയിലൂടെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും.
കടപ്പാട്: Dr. K.V. Shine,
Dr. Shine Multi Speciality Homoeopathic Hospital
Chakkaraparambu
അവസാനം പരിഷ്കരിച്ചത് : 7/25/2020