കുട്ടികളുടെയും കൗമാരക്കാരുടെയും എല്ലുകളുടെ അഗ്രഭാഗത്ത് കാണപ്പെടുന്ന, മൃദുവായതും വഴക്കമുള്ളതുമായ തരുണാസ്ഥികളാണ് ഗ്രോത്ത് പ്ളേറ്റുകൾ. ഇവ പിന്നീട് കടുപ്പമുള്ള അസ്ഥിയായി മാറുന്നു. പെൺകുട്ടികൾ 13-15 വയസ്സ് പ്രായമെത്തുമ്പോൾ ഗ്രോത്ത് പ്ളേറ്റുകൾ കട്ടിയുള്ളതായിമാറും. ആൺകുട്ടികളിൽ, 15-17 വയസ്സിലാണ് ഇത് സംഭവിക്കുന്നത്.
എന്തുകൊണ്ടാണ് ഗ്രോത്ത് പ്ളേറ്റുകൾ പ്രാധാന്യമർഹിക്കുന്നത്
ഗ്രോത്ത് പ്ളേറ്റുകൾ മൃദുവായ തരുണാസ്ഥികളാണ്. അതിനാൽ, മസിലുകളെക്കാളും സന്ധിബന്ധങ്ങളെക്കാളും വേഗത്തിൽ പരുക്കുപറ്റുന്നതിനുള്ള സാധ്യതയുണ്ട്. ഇവയ്ക്ക് കട്ടിയുണ്ടാകുന്നതു വരെ, വളർച്ചയുടെ വർഷങ്ങളിൽ, കഠിനമായ പ്രവൃത്തികളിൽ ഏർപ്പെട്ട് പരുക്കുപറ്റാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
ഗ്രോത്ത് പ്ളേറ്റ് പരുക്കുകളിൽ മിക്കതും എല്ലിന്റെ വളർച്ചയെ ബാധിക്കില്ല. എന്നാൽ, ചിലയവസരങ്ങളിൽ പരുക്ക് മൂലം ഗ്രോത്ത് പ്ളേറ്റിനു മാറ്റമുണ്ടാകുന്നത് ഭാവിയിൽ വൈദ്യസഹായം വേണ്ടിവരുന്ന പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
സാധാരണഗതിയിൽ, വീഴ്ചയോ തിരിച്ചിലോ മൂലമായിരിക്കും ഗ്രോത്ത് പ്ളേറ്റിനു പരുക്ക് പറ്റുക. കൈവിരലുകൾ, കൈത്തണ്ട, കാല് തുടങ്ങിയ ഭാഗങ്ങളിലായിരിക്കും മിക്കപ്പോഴും പരുക്ക് ഉണ്ടാകുക. കുട്ടിക്കാലത്തും കൗമാരപ്രായത്തിലും എല്ലുകൾ അമിതമായി ഉപയോഗിക്കപ്പെടുന്നതും ഗ്രോത്ത് പ്ളേറ്റ് പരുക്കുകൾക്ക് കാരണമായേക്കാം. ഉദാഹരണത്തിന്, അത്‌ലറ്റിക്സിലും സ്പോർട്സിലും മണിക്കൂറുകളോളം പരിശീലനം തേടുന്ന കുട്ടികൾക്കും കൗമാരക്കാർക്കും ഗ്രോത്ത് പ്ളേറ്റ് പരുക്ക് ഉണ്ടാകാം.
സൂചനകൾ മനസ്സിലാക്കുക
ഗ്രോത്ത് പ്ളേറ്റ് പരുക്കുകൾ നിർണയിക്കുന്നതിനുള്ള വിശ്വസനീയമായ വഴിയല്ല എങ്കിൽക്കൂടി എക്സ്-റേ ഉപയോഗപ്പെടുത്തിയേക്കാം.
ഇതിന്റെ ചികിത്സയ്ക്കായി ഡോക്ടർമാർ കാസ്റ്റ് അല്ലെങ്കിൽ സ്പ്ളിന്റ് ഉപയോഗപ്പെടുത്തുന്നു. എല്ലുകൾക്ക് സ്ഥാനചലനമുണ്ടെങ്കിൽ, യഥാസ്ഥാനത്താക്കുന്നതിനായി “റിഡക്ഷൻ’ നടപടിക്രമം സ്വീകരിക്കുന്നു.
പ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലത്
നിങ്ങളുടെ കുട്ടിക്ക് കായികയിനങ്ങളിൽ പങ്കെടുക്കുന്നയവസരത്തിൽ വിട്ടുമാറാത്ത വേദനയനുഭവപ്പെടുന്നുവെങ്കിൽ, വെറുമൊരു മസിൽ വേദനയായി അതിനെ അവഗണിക്കാതിരിക്കുക. അത് ഗ്രോത്ത് പ്ളേറ്റ് പരുക്കു മൂലമാണോ എന്ന് തിരിച്ചറിയുന്നതിനായി ഡോക്ടറുടെ സഹായം തേടുക.
കടപ്പാട് : മോഡസ്റ്റ
അവസാനം പരിഷ്കരിച്ചത് : 6/20/2020