വയറ്റിലെ സ്തരങ്ങളിലുണ്ടാകുന്ന (lining of the abdomen) കാന്‍സറാണ് പെരിറ്റോണിയല്‍. അര്‍ബുദബാധയുണ്ടാകുന്ന കോശങ്ങള്‍ അണ്ഡാശയത്തിലും കണ്ടുവരുന്നതിനാല്‍ ചിലസമയങ്ങളില്‍ അര്‍ബുദബാധ അവിടേക്കും വ്യാപിക്കാറുണ്ട്.
പെരിറ്റോണിയല്‍ ക്യാന്‍സര്‍ അടിവയറ്റിലെ കോശങ്ങളുടെ നേര്‍ത്ത പാളിയിലാണ് വികസിക്കുന്നത്. ഗര്‍ഭാശയവും, മൂത്രാശയവും, മലാശയവും ഈ സ്തരം സംരക്ഷിക്കുന്നു. വയറിനെയോ വന്‍കുടലിനെയോ ബാധിക്കുന്ന ക്യാന്‍സറുമായി ഇതിനെ തെറ്റിദ്ധരിക്കേണ്ടതില്ല.
പെരിറ്റോണിയല്‍ കാന്‍സര്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതല്‍ സാധാരണമാണ്. ഗര്‍ഭാശയ അര്‍ബുദത്തിന് സാധ്യതയുള്ള സ്ത്രീകള്‍ക്ക് പെരിറ്റോണിയല്‍ ക്യാന്‍സറിനുമുള്ള സാധ്യത കൂടുതലാണ്. നിങ്ങള്‍ക്ക് BRCA1, BRCA2 ജനിതക മ്യൂട്ടേഷനുകള്‍ ഉണ്ടെങ്കില്‍ ഇതില്‍ കൂടുതല്‍ സാധ്യതയുണ്ട്. പെരിറ്റോണിയല്‍ കാന്‍സറിനുള്ള മറ്റൊരു അപകടഘടകമാണ് പ്രായം
അവസാനം പരിഷ്കരിച്ചത് : 6/20/2020