എല്ലാവരും ക്യാൻസറിനെ ഭയത്തോടെയാണ് നോക്കികാണുന്നത്. ക്യാൻസറിനെ ചികിത്സിക്കാനും തടയാനും ആധുനിക വൈദ്യശാസ്ത്രത്തിന് കഴിയുന്നുണ്ടെങ്കിൽ കൂടി, ഒരാൾക്ക് അതിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് പൂർണമായും മോചനം നേടുക വളരെ പ്രയാസമാണ്. ക്യാൻസർ നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല ചിന്തകളെയും വികാരങ്ങളെയും പ്രവർത്തന രീതിയെയും ബാധിക്കും. ക്യാൻസർ മൂലം ചുറ്റുമുള്ളവർക്ക് നിങ്ങളോടുള്ള സമീപനം പോലും മാറിയേക്കാം. ക്യാൻസർ ബാധിതരുടെ വികാരങ്ങളും ഭയാശങ്കകളും പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും മറ്റുള്ളവരെ പോലെ ആയിരിക്കില്ല. ചിലർ ഈ അഗ്നിപരീക്ഷയെ അതിജീവിക്കാൻ ശക്തമായി മുന്നോട്ടു വരുമെങ്കിലും മറ്റു ചിലർക്ക് പുതിയ സാഹചര്യവുമായി ഇണങ്ങിപ്പോകാൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം വേണ്ടിവരും.
ഞാൻ ക്യാൻസറിനെ അതിജീവിച്ച ആളാണ്
വൈദ്യശാസ്ത്ര രംഗം പുരോഗമിച്ചതു കാരണം ഇക്കാലത്ത് ക്യാൻസർ വളരെ നേരത്തെ കണ്ടുപിടിക്കാൻ സാധിക്കും. ഇത് രോഗപൂർവ നിരൂപണങ്ങൾക്ക് പുരോഗതിയുണ്ടാവാൻ കാരണമായി. പത്തുവർഷം മുമ്പുണ്ടായിരുന്നതിനെക്കാൾ അതിജീവനത്തിന്റെ നിരക്കുകൾ വർധിച്ചു. ക്യാൻസർ അതിജീവനം അത്ര ചെറിയ കാര്യമല്ല. എന്നാൽ, നാം നമ്മെ എങ്ങനെ നയിക്കുന്നു എന്നതും ക്യാൻസർ ചികിത്സയ്ക്കു ശേഷമുള്ള ജീവിതവുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്നതും ജീവിതയാത്രയുടെ ബാക്കി ഭാഗം സുഖകരമാക്കാൻ സഹായിക്കും.
സ്വന്തം പ്രതിച്ഛായ – കീമോതെറാപ്പി, റേഡിയേഷൻ, ശസ്ത്രക്രിയകൾ തുടങ്ങിയവ വളരെ കഠിനവും ഒരാളുടെ ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. തലമുടി കൊഴിച്ചിൽ, ഭാരം കുറയൽ അല്ലെങ്കിൽ ഭാരം കൂടൽ, ക്യാൻസർ ബാധിച്ച ശരീരഭാഗം മുറിച്ചുമാറ്റൽ (മാസ്റ്റക്ടമി – സ്തനങ്ങൾ മുറിച്ചുമാറ്റൽ), തുടങ്ങിയവ പ്രതിച്ഛായയെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. കൗൺസിലിങ്ങും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും ഇതിനെ അതിജീവിക്കാൻ ഏറെ സഹായിക്കും. ശരീരത്തിലുണ്ടാകാവുന്ന മാറ്റങ്ങളെക്കുറിച്ച് ക്യാൻസർ രോഗിയെ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഈ മാറ്റങ്ങൾ വരുമ്പോഴും രോഗിയോടുള്ള സ്നേഹത്തിൽ കുറവൊന്നും സംഭവിച്ചിട്ടില്ല എന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഉറപ്പ് നൽകേണ്ടതും പ്രാധാന്യമർഹിക്കുന്നു.
ഡമോക്ലിസ് സിൻഡ്രോം – ഒരിക്കൽ ക്യാൻസർ രോഗിയായാൽ മനസ്സിലെങ്കിലും എന്നും അങ്ങിനെതന്നെയായിരിക്കും, ഈ അവസ്ഥയെയാണ് ‘ഹാംഗിങ്ങ് സ്വോർഡ് സിൻഡ്രോം (hanging sword syndrome) എന്ന് വിളിക്കുന്നത്. ചികിത്സാപരമായി ഒരു രോഗി മുക്തി നേടുകയാണെങ്കിലും, ക്യാൻസർ ചികിത്സയെ അതിജീവിക്കുന്നത് വൈകാരികമായ പല ഭാരങ്ങളും നൽകും. കുടുംബാംഗങ്ങളുടെ പിന്തുണ, കൗൺസിലിംഗ്, സപ്പോർട്ട് ഗ്രൂപ്പുകൾ തുടങ്ങിയവരുടെ പിന്തുണ ഈ സാഹചര്യത്തെ മറികടക്കാൻ സഹായകമാവും. ഒരു ക്യാൻസർ രോഗി ഒരിക്കലും ഉൾവലിയാൻ പാടില്ല, തന്നെ കൊണ്ട് കഴിയുന്ന വിധത്തിലുള്ള ശാരീരിക പ്രവർത്തികളിൽ ഏർപ്പെടണം.
വീണ്ടും വരുമെന്ന ഭീതി – ക്യാൻസറിൽ നിന്ന് മുക്തി നേടിയാലും അത് വീണ്ടും വന്നേക്കാം. ഒരു ക്യാൻസർ രോഗിയെ സംബന്ധിച്ചിടത്തോളം ഈ ഭീതി എപ്പോഴും ഉണ്ടാകും. പരിശോധനയിലും ഫലത്തിലുമുണ്ടാവുന്ന നേരിയ വ്യത്യാസങ്ങൾ പോലും രോഗിക്ക് കടുത്ത വിഷമമുണ്ടാക്കും. ഇതൊരു അപ്രിയസത്യമാണെങ്കിൽ കൂടി ഒതുങ്ങിക്കൂടിയിരുന്ന് സ്വയം സഹതപിക്കുന്നതും ഭയപ്പെടുന്നതും ആർക്കും ഗുണമാവില്ലെന്ന് ഓർക്കുക. സ്വകാര്യ വിഷമങ്ങളെല്ലാം കുടഞ്ഞെറിഞ്ഞ് ജീവിതം ആകാവുന്നിടത്തോളം ജീവിച്ചു തീർക്കുക. ഇത് മനസ്സിൽ നിന്ന് ഭീതിയൊഴിവാക്കാൻ സഹായിക്കും.
ക്യാൻസറിനെ അതിജീവിച്ച ആളെന്ന നിലയിൽ എനിക്ക് എന്തുചെയ്യാൻ കഴിയും?
നിഷേധാത്മകമല്ലാത്ത ഒരു വീക്ഷണം സ്വന്തമാക്കുക – നിങ്ങൾക്ക് സംഭവിച്ചതൊന്നും സ്വയം മാറ്റാൻ കഴിയില്ല. നിങ്ങളുടെ അവസ്ഥയെ കുറിച്ച് സ്വയം പഴിചാരുന്നതിലോ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിലോ ഒരു കാര്യവുമില്ല. ഭാവി അത്ര ശോഭനമല്ലെങ്കിൽ കൂടി മ്ലാനതയുടെ ആവശ്യമില്ല. ഇരുട്ടുമുറിയിൽ അടച്ചിട്ടിരുന്ന് കരയേണ്ട കാര്യവുമില്ല. സ്വന്തം നേട്ടത്തിനു വേണ്ടി മാത്രമല്ല, തന്നെ സ്നേഹിക്കുന്ന മറ്റുള്ളവരെ കൂടി പരിഗണിച്ച് ആവുന്നത്ര പ്രവർത്തനനിരതരാവാൻ ശ്രമിക്കണം. ജീവിതം ചെറുതാണെന്ന സ്ഥിരമായ ഓർമ്മപ്പെടുത്തൽ ആർക്കും ആവശ്യമില്ല. രോഗിക്ക് ചുറ്റും നിഷേധാത്മകമല്ലാത്ത ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നത് മെച്ചപ്പെട്ട ആശ്വാസം നൽകും.
നിങ്ങൾക്ക് കഴിയുന്നത്ര കാര്യങ്ങൾ നിയന്ത്രണത്തിലാക്കുക – നിങ്ങളുടെ അവസ്ഥയെ കുറിച്ച് മനസ്സിലാക്കുകയും, ഡോക്ടറുമായുള്ള കൂടിക്കാഴ്ച, മരുന്നുകൾ, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ പരിപാലന കാര്യങ്ങളിൽ മുഴുകുകയും ചെയ്യുക. ഇത്തരം കാര്യങ്ങളിൽ മുഴുകുന്നത് നിങ്ങൾക്ക് നല്ല നിയന്ത്രണ ബോധം നൽകും. ഇൻഷുറൻസ് പോളിസികൾ, സാമ്പത്തിക കാര്യങ്ങൾ, വസ്തുവകകൾ എന്നിവ ശരിയായ രീതിയിലാണെന്ന് ഉറപ്പുവരുത്തുന്നത് മനസ്സിന് ആശ്വാസം നൽകും. ഇത് അടിയന്തിര ഘട്ടങ്ങളിൽ സഹായകവുമാവും. ചിന്തയിലും പ്രവർത്തിയിലും എല്ലാ കാര്യങ്ങളും നിയന്ത്രിക്കാനാവാത്തതിനാൽ എന്തു ചിന്തിക്കുമെന്നും പ്രവർത്തിക്കുമെന്നുമുള്ള നിയന്ത്രണം ഏർപ്പെടുത്തുന്നതിലൂടെ ജീവിതത്തിന് പുതിയൊരു കാഴ്ചപ്പാട് ഉണ്ടാകും.
പിരിമുറുക്കം കുറയ്ക്കൽ – ലളിതമായ വിനോദത്തിൽ ഏർപ്പെടുന്നതും വ്യായാമമുറകൾ പിന്തുടരുന്നതും കഴിയുന്നിടത്തോളം സാധാരണ രീതിയിലുള്ള സാമൂഹിക ജീവിതം നയിക്കുന്നതും മറ്റും പിരിമുറുക്കം കുറയ്ക്കുന്നതിന് സഹായിക്കും. നിങ്ങൾക്ക് നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളും ഉണ്ടാകും. എന്നാൽ, നല്ല ദിവസങ്ങൾ എങ്ങനെ മനോഹരമാക്കാമെന്നതാണ് കാര്യം. ക്യാൻസറിനെ അതിജീവിച്ചയാൾക്ക് വേണ്ട പിന്തുണ നൽകാൻ സുഹൃത്തുക്കളും ബന്ധുക്കളും വേണ്ടത്ര ക്ഷമ കാണിക്കണം.
ക്യാൻസറിനെ അതിജീവിക്കുന്നവർ ചിലപ്പോൾ, ചികിത്സക്ക് ശേഷം “ഇനിയെന്ത് ” എന്ന ചിന്ത പേറുന്നവരായിരിക്കും. ഒരു തരത്തിൽ അതിജീവനത്തിൽ സന്തോഷമുള്ളവരാണെങ്കിലും മറ്റൊരുതരത്തിൽ ക്യാൻസർ മുക്തിയെ കുറിച്ചുള്ള ഭയവും ഇവർക്കുണ്ടാകാം. ഒരു കാര്യം ഉറപ്പാണ്, അവരുടെ ജീവിത വീക്ഷണത്തിൽ കാര്യമായ മാറ്റം സംഭവിച്ചിരിക്കും. ചിലർ ഉൾക്കരുത്തുള്ളവരും വൈകാരികമായി ശക്തരുമായിരിക്കുമെങ്കിലും മറ്റു ചിലർക്ക് ലഭിക്കാവുന്ന എല്ലാ പിന്തുണയും ആവശ്യമായിരിക്കും. പുതിയ സാഹചര്യവുമായി ഒത്തിണങ്ങാനുള്ള കഴിവ് ഓരോത്തരിലും വ്യത്യസ്തമായിരിക്കും. എന്നാൽ, ഏറ്റവും പ്രധാനം വിശ്വാസം കൈവിടാതിരിക്കുക എന്നതാണ്
റേഡിയേഷൻ, കീമോ ചികിത്സകൾ മൂലമുണ്ടാകാവുന്ന ഒരു പാർശ്വഫലമാണ് മുടികൊഴിച്ചിൽ അഥവാ അലപേഷ്യ. മുടികൊഴിച്ചിൽ ഭാഗികമോ പൂർണമോ ആകാം. മുഖം, തല, കൈകൾ, കാലുകൾ, കക്ഷം, ഗുഹ്യഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇതു സംഭവിക്കാം. ഇത് ചികിത്സ നിർത്തുന്നതോടെ ഇല്ലാതാകുന്ന ഒരു താൽക്കാലിക പ്രതിഭാസമാണെങ്കിലും ഉള്ളു കുറഞ്ഞ രീതിയിലായിരിക്കാം പിന്നീട് മുടി കിളിർക്കുക.
ഇത്തരം മുടികൊഴിച്ചിലിനുള്ള കാരണങ്ങളെക്കുറിച്ചും അത് നേരിടേണ്ട രീതികളെക്കുറിച്ചുമാണ് ഈ ലേഖനത്തിൽ പറയുന്നത്;
ഇനി പറയുന്ന കാരണങ്ങളാലാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്
മുകളിൽ പറഞ്ഞതുപോലെ, ക്യാൻസർ ചികിത്സയ്ക്ക് വിധേയമാകുമ്പോൾ മുടി കൊഴിയുന്നത് ഒരു താൽക്കാലിക പ്രതിഭാസമാണ്.
ചികിത്സ നടക്കുമ്പോഴും ശേഷവും മുടി നഷ്ടമാകുന്നതിനെ വിജയകരമായി നേരിടുന്നതിന് ചില ടിപ്പുകളുണ്ട്;
ചികിത്സയ്ക്കു മുമ്പ് :
ചികിത്സാ സമയത്ത്
സ്വാഭാവിക രൂപം ലഭിക്കുന്നതിനായി വിഗ്ഗുകളും ഉപയോഗിക്കാവുന്നതാണ്.
ചികിത്സയ്ക്കു ശേഷം
വീണ്ടും കിളിർക്കുന്ന തലമുടി വളരെ മൃദുവായതിനാൽ, കഴുകുന്നയവസരത്തിലും കോതിയൊതുക്കുന്ന അവസരത്തിലും നിറം നൽകുന്നയവസരത്തിലും കേടുപറ്റാതിരിക്കാൻ ശ്രദ്ധിക്കുക.
മുടി വളരുന്നതിനായി നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നതിൽ അത്ഭുതപ്പെടാനാവില്ല. ചർമ്മത്തിലുണ്ടായ കേടുപാടുകൾ തീർക്കാൻ സമയമെടുത്തേക്കുമെന്നതിനാൽ, മുടിവളർച്ച സാവധാനത്തിലായേക്കാം. അതിനാൽ, ക്ഷമ കൈവിടാതിരിക്കുക.
ആളുകൾ ശാരീരികമോ മാനസികമോ അല്ലെങ്കിൽ വൈകാരികമോ ആയ സമ്മർദത്തിന് അടിമപ്പെടുന്ന അവസരത്തിൽ, അവരുടെ മാനസികാവസ്ഥയെയും പ്രതികരണത്തെയും മാനസിക പിരിമുറുക്കം എന്ന് വിളിക്കാം. എല്ലാ മനുഷ്യർക്കും ചിലയവസരങ്ങളിൽ മാനസിക പിരിമുറുക്കം ഉണ്ടാകാം. എന്നാൽ, ആളുകൾക്ക് ഉയർന്ന തോതിൽ അല്ലെങ്കിൽ തുടർച്ചയായി ഇത് അനുഭവിക്കേണ്ടിവരുന്നത് ശാരീരികമോ മാനസികമോ ആയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം.
ക്യാൻസർ രോഗമുണ്ടെന്ന് തിരിച്ചറിയുന്നത്, രോഗിക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരു ആഘാതമായേക്കാം. ക്യാൻസർ മൂലം ഉണ്ടാകുന്ന മാറ്റങ്ങൾ നേരിടുന്നതിനും നിയന്ത്രിക്കുന്നതിനും കഴിയാതെവരുന്ന അവസരത്തിൽ അവർ ദു:ഖിതരാവുന്നു. പരിതാപകരമായ ഈ അവസ്ഥ, രോഗികളുടെ ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരത്തിൽ, കടുത്ത മാനസിക വ്യഥ അനുഭവിക്കുന്നത് ക്യാൻസർ ചികിത്സയോടുള്ള പ്രതികരണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ക്യാൻസർബാധിതരെ മാനസിക പിരിമുറുക്കം എങ്ങനെ ബാധിക്കും
ക്യാൻസർ മൂലം ഉണ്ടാകുന്ന ശാരീരികവും വൈകാരികവും സാമൂഹികവുമായ പരിണിതഫലങ്ങളെ കൈകാര്യം ചെയ്യുന്നത് രോഗികളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. ചിലർ ഈ അവസ്ഥയെ നേരിടാൻ പുകവലി, മദ്യപാനം തുടങ്ങിയ അപകടകരങ്ങളായ ശീലങ്ങളിൽ മുഴുകിയേക്കാം. ചിലരാവട്ടെ, കൂടുതൽ ഉദാസീനത പ്രദർശിപ്പിച്ചേക്കാം. ഈ രണ്ട് ഘടകങ്ങളും ജീവിതത്തിന്റെ ഗുണനിലവാരം കുറയുന്നതിലേക്ക് നയിച്ചേക്കാം.
പിരിമുറുക്കത്തെ നേരിടുന്നതിനും ലാഘവത്വം കൈവരിക്കുന്നതിനുമുള്ള ഉപായങ്ങൾ പിന്തുടരുന്നവർക്ക് പിരിമുറുക്കത്തിന്റെയും വിഷാദരോഗത്തിന്റെയും നില കുറയ്ക്കുന്നതിനും ക്യാൻസറും അതിന്റെ ചികിത്സയും മൂലമുള്ള ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും സാധിച്ചേക്കാം. അതേസമയം, വിജയകരമായി പിരിമുറുക്കത്തെ നേരിടുന്നത് മൂലം ക്യാൻസർ അതിജീവനത്തിന്റെ തോത് വർദ്ധിപ്പിക്കാൻ സാധിക്കുമെന്നതിനെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ലഭ്യമല്ല. എന്നാൽ, മാനസിക പിരിമുറുക്കം ട്യൂമറുകൾ വളരാനും വ്യാപിക്കാനുമുള്ള കഴിവിനെ സ്വാധീനിക്കുന്നുവെന്ന് പരീക്ഷണാർത്ഥം നടത്തിയ ഒരു പഠനത്തിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
പിരിമുറുക്കത്തെ എങ്ങനെ വിജയകരമായി നേരിടാം
ക്യാൻസർബാധ തിരിച്ചറിയുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വിഷമത നിറഞ്ഞ ഒരു അനുഭവമായിരിക്കും. ജോലി, വീട്, കുടുംബം, സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയവ മൂലം അധികമായി ഉണ്ടാകുന്ന പിരിമുറുക്കം ക്യാൻസറിനെ നേരിടുന്നത് കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി തീർക്കും.
ക്യാൻസർ മൂലം ഉണ്ടാകുന്ന പിരിമുറുക്കം കുറയ്ക്കാൻ സാധിക്കുന്ന ചില ടിപ്പുകളാണ് ഇനി പറയുന്നത്
ടാൽകം പൗഡർ ഉപയോഗം ക്യാൻസർ ഉണ്ടാക്കുമെന്ന ആശങ്കയുണ്ടോ?
ബേബി പൗഡറിന്റെ ഉപയോഗം മൂലം അണ്ഡാശയ ക്യാൻസർ ബാധിച്ചു എന്ന് ചൂണ്ടിക്കാട്ടി ഒരു അമേരിക്കൻ വനിത കേസ് ഫയൽ ചെയ്തത് ഏറെ ആശങ്കയോടെയായിരുന്നു ലോകം ചർച്ച ചെയ്തത്. കേസിൽ അവർക്ക് അനുകൂല വിധി വന്നതും തുടർന്ന് ഒരു പ്രമുഖ ബ്രാൻഡിന് കനത്ത പിഴ നൽകേണ്ടിവന്നതും ഇതേക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചു.
ടാൽകം പൗഡറും ക്യാൻസറും തമ്മിൽ എന്താണു ബന്ധം? കൂടുതൽ വസ്തുതകൾ മനസ്സിലാക്കുന്നതിന് തുടർന്ന് വായിക്കുക;
എന്താണ് ടാൽക്?
മഗ്നീഷ്യം, സിലിക്കൺ, ഓക്സിജൻ എന്നിവ ചേരുന്ന ഒരു ധാതുവാണ് ടാൽക്. ലോകത്തിലെ ഏറ്റവും മാർദവമുള്ള ധാതുവെന്നും ഇത് അറിയപ്പെടുന്നു.
ഇനി പറയുന്നവയിലെ പ്രധാന ഘടകമാണ് ടാൽക്;
ടാൽകം പൗഡർ ക്യാൻസറിനു കാരണമാകുമോ?
ടാൽകിന്റെ ചില രൂപങ്ങളിൽ, അതിന്റെ സ്വാഭാവിക സ്ഥിതിയിൽ, ക്യാൻസറിനു കാരണമാവുന്ന ആസ്ബറ്റോസ് കാണപ്പെടുന്നുണ്ട്. എന്നിരുന്നാലും, ആസ്ബറ്റോസ് അടങ്ങുന്ന ടാൽക് ഉപയോഗിക്കുന്നത് വളരെക്കാലം മുമ്പു തന്നെ അവസാനിപ്പിച്ചു എന്നാണ് പറയപ്പെടുന്നത്.
അമേരിക്കൻ സൊസൈറ്റി ഓഫ് ക്യാൻസർ (എഎസ്‌സി) ടാൽകും ക്യാൻസറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം.
അണ്ഡാശയ ക്യാൻസർ: ടാൽകം പൗഡർ ഇനി പറയുന്ന രീതികളിൽ ഉപയോഗിക്കുന്നത് അപകടസാധ്യത ഉണ്ടാക്കുന്നുവെന്ന് എഎസ്‌സി പറയുന്നു;
ജനനേന്ദ്രിയഭാഗത്ത് ഇടുന്ന പൗഡർ, യോനിയിലൂടെ ഗർഭപാത്രത്തിലും ഫലോപ്പിയൻ ട്യൂബുകളിലും അണ്ഡാശയത്തിലും എത്തിച്ചേരുന്നത് അണ്ഡാശയ ക്യാൻസറിനു കാരണമാകാം എന്നാണ് എഎസ്‌സിയുടെ വിശദീകരണം.
അതേസമയം, അണ്ഡാശയ ക്യാൻസറും ടാൽകം പൗഡർ ഉപയോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ മറ്റു പഠനങ്ങൾ സമ്മിശ്ര ഫലങ്ങളാണ് നൽകിയത്;
ശ്വാസകോശ ക്യാൻസർ: ടാൽക് ഫാക്ടറികളിലും ഖനികളിലും ജോലിചെയ്യുന്നവർക്ക് ശ്വാസകോശ ക്യാൻസറിനുള്ള അപകടസാധ്യതയെ കുറിച്ച് നടത്തിയ പഠനങ്ങളിലും ഏകാഭിപ്രായമുണ്ടായില്ല. ചില പഠനങ്ങൾ ഇവർക്ക് ശ്വാസകോശ ക്യാൻസറിനും ശ്വാസകോശസംബന്ധമായ മറ്റു ബുദ്ധിമുട്ടുകൾക്കുമുള്ള അപകടസാധ്യത കൂടുതലാണെന്ന് വിശദീകരിച്ചപ്പോൾ മറ്റു പഠന ഫലങ്ങൾ ഇത് നിരാകരിക്കുന്നവയായിരുന്നു.
ലോകാരോഗ്യസംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ (ഐഎആർസി) രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്;
അതേസമയം, ജനനേന്ദ്രിയ ഭാഗങ്ങളിൽ ടാൽക് അടങ്ങിയ പൗഡർ ഉപയോഗിക്കുന്നത് മനുഷ്യരിൽ ക്യാൻസറിനു കാരണമായേക്കാം എന്ന് ഐഎആർസിയും വ്യക്തമാക്കുന്നുണ്ട്.
ക്യാൻസർ ബാധ തിരിച്ചറിയുന്നതും ചികിത്സയ്ക്ക് വിധേയമാവുന്നതും ലൈംഗികശേഷിയെയും ലൈംഗികത ആസ്വദിക്കുന്നതിനെയും പ്രതികൂലമായി ബാധിച്ചേക്കാം. ഇത്തരത്തിൽ അനുഭവപ്പെടുന്ന സാധാരണ പ്രശ്നങ്ങൾ ഇനി പറയുന്ന വിധത്തിലുള്ളവയായിരിക്കും; ഇണയോട് അടുത്തിടപഴകാനുള്ള ആഗ്രഹം കുറയുകയോ ഇല്ലാതാവുകയോ ചെയ്യുക, ഉദ്ധാരണം ഇല്ലാതിരിക്കുക അല്ലെങ്കിൽ നിലനിർത്താൻ കഴിയാതെ വരിക, ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന, രതിമൂർച്ഛയുടെ സമയം, തീവ്രത എന്നിവയിൽ വ്യത്യാസം തുടങ്ങിയവ. ദാമ്പത്യബന്ധത്തിന്റെ പ്രധാനപ്പെട്ട ഒരു വശമാണ് ലൈംഗികത. അതിനാൽ, പങ്കാളിയോടുള്ള അടുപ്പത്തെ ബാധിക്കുന്നതിനു മുമ്പ് അതിനെ നേരിടാനുള്ള മാർഗങ്ങൾ കണ്ടെത്തേണ്ടതാണ്.
ക്യാൻസർ ചികിത്സയ്ക്ക് ശേഷം നിങ്ങളുടെ ലൈംഗിക ജീവിതം വീണ്ടെടുക്കുന്നതിന് ഇനി പറയുന്ന ടിപ്പുകൾ സഹായിക്കും;
a) നിങ്ങളുടെ ഡോക്ടറുമായി ചർച്ചചെയ്യുക
ഡോക്ടറോട് ഇക്കാര്യം ചർച്ച ചെയ്യണമോ വേണ്ടയോ എന്ന ആശയക്കുഴപ്പമായിരിക്കും മിക്കപ്പോഴും ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കുള്ള ചികിത്സ വൈകിപ്പിക്കുന്നത്. അതിനാൽ, ലൈംഗിക പ്രശ്നങ്ങൾക്കുള്ള ചികിത്സ മൂലം എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ എന്ന് ഡോക്ടറോട് ചോദിക്കാൻ ഒരിക്കലും വിസമ്മതം പ്രകടിപ്പിക്കരുത്. ഇത് തുടക്കത്തിൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സഹായിക്കും.
b) അൽപ്പം സാവധാനത്തിൽ
വളരെക്കാലത്തിനു ശേഷം നിങ്ങൾ ലൈംഗികബന്ധത്തിന് തയ്യാറെടുക്കുകയാണ്. എന്നാൽ, സ്വയം സമ്മർദ്ദം ചെലുത്തരുത്. നിങ്ങളുടെ പങ്കാളിയുമൊത്ത് അൽപ്പസമയം ചെലവഴിക്കുക. രോഗാവസ്ഥയ്ക്ക് മുമ്പ് റൊമാൻസ് അനുഭവിച്ച സുന്ദര നിമിഷങ്ങളെ കുറിച്ച് ചിന്തിക്കുക. ഇത്തരത്തിലുള്ള ചിന്തകളും സംസാരവും നിങ്ങളെ ലൈംഗികതയുടെ മൂഡിലേക്ക് തിരിച്ചെത്തിക്കും. ഇത് നിങ്ങളുടെ ലൈംഗിക ജീവിതം വീണ്ടെടുക്കാനുള്ള വഴികളിൽ ഒന്നാണ്.
c) ലൈംഗിക സുഖം സംഭാഗത്തിൽ മാത്രം ഒതുങ്ങുന്നതല്ല
എല്ലാ തവണയും സംഭോഗത്തിൽ ഏർപ്പെടാൻ സാധ്യമായെന്നുവരില്ല. പഴയതുപോലെ ആകാൻ സാധിക്കാത്തത് നിങ്ങളിൽ കുറ്റബോധം ഉണ്ടാകാൻ കാരണമായേക്കാം. ഇത്തരം വിചാരങ്ങൾ നിങ്ങളെ ഭരിക്കാൻ അനുവദിക്കരുത്. അത് ക്യാൻസറിനെ വിജയകരമായി നേരിടുന്നതിനെ പ്രതികൂലമായി ബാധിച്ചേക്കാം. പങ്കാളിയുമായി തുറന്നു സംസാരിക്കുക. സ്പർശനം, ആലിംഗനം, ചുംബനം തുടങ്ങിയ വഴികളിലൂടെ ലൈംഗിക സുഖം നേടുന്നതിനും പകർന്നുനൽകുന്നതിനും ശ്രമിക്കുക. ഇത്തരത്തിൽ, സാവധാനത്തിൽ തടസ്സങ്ങളൊന്നും കൂടാതെ നിങ്ങൾക്ക് ലൈംഗികജീവിതത്തിലേക്ക് തിരിച്ചെത്താൻ സാധിക്കും.
d) ശാരീരിക പ്രതിച്ഛായയെ ആത്മാഭിമാനത്താൽ മറികടക്കാം
ക്യാൻസർ ചികിത്സ ഒരാളുടെ ശാരീരിക പ്രതിച്ഛായയിൽ മാറ്റങ്ങൾ വരുത്തിയേക്കാം. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കുകയും ആത്മാഭിമാനം കുറയാൻ കാരണമാവുകയും ചെയ്തേക്കാം. ഇതു മൂലം, പങ്കാളിയുമായി ലൈംഗികപരമായി അടുത്തിടപഴകാനുള്ള ആഗ്രഹം കുറയുകയും ചെയ്തേക്കാം. ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് ‘സ്വയം സഹായം’ ആണ് ആവശ്യം. ഉദാഹരണത്തിന്, ചികിത്സയുടെ ഭാഗമായി തലമുടി നഷ്ടമായെങ്കിൽ വിഗ്ഗ് അല്ലെങ്കിൽ തൊപ്പി ധരിക്കുക, സ്തനങ്ങൾ നീക്കം ചെയ്തിട്ടുണ്ട് എങ്കിൽ കൃത്രിമാവയവത്തിന്റെ സഹായം തേടുക, അമിതഭാരമാണെങ്കിൽ ചിട്ടയായ ഭക്ഷണക്രമം പിന്തുടരുക തുടങ്ങിയവ. വിഷാദത്തിന് അടിമപ്പെടുകയാണെങ്കിൽ കൗൺസിലിംഗിനെ വിധേയമാവുക അല്ലെങ്കിൽ യോഗ പരിശീലിക്കുക. നിങ്ങൾക്ക് വിനോദങ്ങളിൽ ഏർപ്പെടുകയും പഴയ കൂട്ടുകാരുമൊത്ത് സമയം ചെലവഴിക്കുകയും ചെയ്യാം. ഇക്കാര്യങ്ങളിലൂടെ നിങ്ങൾക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കുകയും കാലക്രമേണ ലൈംഗികതയിൽ ഏർപ്പെടാനുള്ള പ്രോത്സാഹനമാവുകയും ചെയ്യും.
e) മരുന്നുകൾ
ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ മരുന്നുകളും ഉപാധികളും ലഭ്യമാണ്. കഴിക്കാനുള്ള മരുന്നുകൾ, പെനൈൽ ഇഞ്ചക്ഷൻ, ഇംപ്ളാന്റുകൾ, വാക്വം ഉപാധികൾ എന്നിവ പുരുഷന്മാരുടെ ഉദ്ധാരണ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. സ്ത്രീകൾക്ക് യോനിയിലെ വരൾച്ചയും വേദനയും ഒഴിവാക്കുന്നതിന്, വജിനൽ മോയിസ്ചറൈസറുകൾ, ലൂബ്രിക്കന്റുകൾ, വജിനൽ ഡൈലേറ്ററുകൾ, കുറഞ്ഞ ഡോസിൽ ഉള്ള വജിനൽ ഈസ്ട്രജൻ, വജിനൽ ലിഡൊകേൻ എന്നിവ ലഭ്യമാണ്. എന്നിരുന്നാലും, ഇവ ഉപയോഗിക്കുന്നതിനു മുമ്പ് അവയുടെ പാർശ്വഫലങ്ങളെ കുറിച്ചും അപകടസാധ്യതകളെ കുറിച്ചും നിങ്ങൾ ഡോക്ടറുമായി ചർച്ച ചെയ്യേണ്ടതാണ്.
മാതാപിതാക്കളും കൂടപ്പിറപ്പുകളും – ഇവരായിരിക്കും കുടുംബത്തിലുള്ള നിങ്ങളുടെ സുഹൃത്തുക്കൾ. കൂടപ്പിറപ്പുകൾക്കൊപ്പമായിരിക്കും നിങ്ങൾ സ്കൂളിൽപോകുന്നതും കളിക്കുന്നതും കൂടുതൽ സമയംചെലവിടുന്നതുമെല്ലാം. അവരുമായി നിങ്ങൾക്ക് ആഴത്തിലുള്ള വൈകാരിക ബന്ധമായിരിക്കുമുള്ളത്. എന്നാൽ, നിങ്ങളുടെ സഹോദരനോ സഹോദരിക്കോ ക്യാൻസർ ബാധിച്ചിരിക്കുന്നു എന്ന്തിരിച്ചറിയുമ്പോൾ നിങ്ങളും കടുത്ത മനോവേദന അനുഭവിക്കുമെന്നത് തീർച്ചയാണ്. എന്തുചെയ്യണമെന്നോ അല്ലെങ്കിൽ നിങ്ങളിൽ നിന്ന് എന്താവും പ്രതീക്ഷിക്കുക എന്നോ അറിയാതെ നിങ്ങൾകടുത്ത ആശയക്കുഴപ്പത്തിലാവുകയും ചെയ്യും.
നിങ്ങൾ സഹോദരനെയോ സഹോദരിയെയോ സഹായിക്കാനുള്ള വഴികൾതെരയുകയാണെങ്കിൽ, ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക;
ആദ്യമായി, സ്വയം മുന്നോട്ടുവരിക
ഇപ്പോഴത്തെ സാഹചര്യം നിങ്ങളെ സംബന്ധിച്ചിടത്തോളം പുതിയതാണ്; ക്യാൻസർ നിർണയം നടന്നതോടെ ബന്ധത്തിലും വൈകാരിക അടുപ്പത്തിലും വന്ന മാറ്റങ്ങളുമായി എങ്ങനെ പൊരുത്തപ്പെടണമെന്ന് നിങ്ങൾക്ക് അറിയില്ല. കൂടാതെ, സഹോദരനെ അല്ലെങ്കിൽ സഹോദരിയെ എങ്ങനെ സഹായിക്കണമെന്ന് അറിയാത്തതിനാൽ നിങ്ങൾ പുതിയ സാഹചര്യത്തിൽ നിന്ന് അകന്നു നിൽക്കാനും തീരുമാനിച്ചേക്കാം. ഇത്തരം ചിന്തകൾ സാധാരണമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അകന്നുമാറി നിൽക്കുകയല്ല വേണ്ടത്. ചികിത്സിക്കുന്ന ഡോക്ടറുമായോ മുതിർന്നവരുമായോ ക്യാൻസർ സപ്പോർട്ട് ഗ്രൂപ്പുകളുമായോ അല്ലെങ്കിൽ സമാനമായ സാഹചര്യങ്ങൾ നേരിട്ട സുഹൃത്തുക്കളുമായോ സംസാരിച്ച് ഇത്തരം സാഹചര്യങ്ങളെ മറികടക്കാനും ക്യാൻസർ ബാധിച്ച സഹോദരനെ/സഹോദരിയെ സഹായിക്കാനും ഉള്ള വഴികൾ തേടുകയാണ് വേണ്ടത്.
നിങ്ങളുടെ സഹോദരന്റെ/സഹോദരിയുടെ വികാരങ്ങൾ മനസ്സിലാക്കുക
ക്യാൻസർ നിർണയത്തിനു ശേഷം ആർക്കായാലും ഭയവും വിഷമവും ആശയക്കുഴപ്പവും അസ്വസ്ഥതയും ഉണ്ടാകാം. രോഗവും ചികിത്സയും കാരണം അവർ പരിക്ഷീണിതരും അവശരും ആയിരിക്കും. ചികിത്സയുടെ ഫലമായി ആകാരത്തിൽ വന്നമാറ്റങ്ങളും മറ്റും കാരണം അവർ കൂടുതൽ ഒറ്റപ്പെട്ട് കഴിയാനുള്ള പ്രവണതയും കാണിച്ചേക്കാം. എന്നാൽ, അവരുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റങ്ങൾ കണ്ട് അവർ പഴയ ആളുകളല്ല എന്ന് വിലയിരുത്തിക്കളയരുത്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം, സഹോദരന് അല്ലെങ്കിൽ സഹോദരിക്ക് ഇപ്പോഴത്തെ മാനസികാവസ്ഥയിൽ നിന്ന് മോചനം നേടാനുള്ള സമയം നൽകുക, ക്ഷമകാട്ടുകയും ക്യാൻസർ ബാധിതന്റെ/ബാധിതയുടെ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കാൻ ശ്രമിക്കുകയും ചെയ്യുക.
രോഗിക്ക് ഒപ്പം സമയം ചെലവഴിക്കുക
നിങ്ങളുടെ സഹോദരന്/സഹോദരിക്ക് കൂട്ടുകാരെ കാണാത്തതിൽ വിഷമം തോന്നിയേക്കാം. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നിങ്ങൾക്കും സുഹൃത്തുക്കൾക്കൊപ്പം ആനന്ദം കണ്ടെത്താൻ കഴിയാത്തതിൽ വിഷമം ഉണ്ടായിരിക്കും. അതേസമയം, ഇത്തരമൊരു രോഗാവസ്ഥയിൽ വൈകാരിക തകർച്ച നേരിടുന്ന സഹോദരനെ/സഹോദരിയെ ഉപേക്ഷിച്ചു പോകാനും നിങ്ങൾക്ക് ആവില്ല. ഒരുമിച്ച് സിനിമ കാണുക, രോഗിയുടെ ശാരീരിക നില അനുവദിക്കുന്ന പരിധിക്കുള്ളിൽ നിന്നുള്ള ഗെയിം കളിക്കുക അല്ലെങ്കിൽ ഒരുമിച്ച് ഒരു നടത്തം, ഇത്തരത്തിലുള്ള പ്രവർത്തികളിലൂടെ ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതാണ് ഉത്തമം. ഇത് രോഗബാധിതരുടെ ഏകാന്തത ഇല്ലാതാക്കാനും ആത്മവിശ്വാസം ഉയർത്താനും സഹായകമാവും.
ചെറിയ കാര്യങ്ങളും പ്രധാനമാണ്
രോഗനിർണയം നടക്കുന്നതിനു മുമ്പ് തങ്ങൾ ആസ്വദിച്ചിരുന്ന പലകാര്യങ്ങളോടും ക്യാൻസർ രോഗികൾ മുഖം തിരിച്ചു നിൽക്കുന്നത് കാണാം. അത് ചിത്രരചനയോ വായനയോ സാഹിത്യമോ എന്തുമാവട്ടെ, നിങ്ങൾ ഇത്തരം ചെറിയകാര്യങ്ങൾ വീണ്ടും ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവർക്ക് സന്തോഷം പകർന്നു നൽകാൻ സാധിക്കും. അവരെ സന്തോഷിപ്പിക്കാൻ നിങ്ങൾ വലുതായൊന്നും ചെയ്യേണ്ടതില്ല, ‘ഞാൻ നിനക്കൊപ്പം ഉണ്ട്’ എന്ന വാക്കുകൾക്ക് പോലും അവരിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിയും.
യോഗയിലൂടെ ഊർജസ്വലരാക്കൂ
കുടുംബത്തിൽ ഒരംഗത്തിന് ക്യാൻസർ ബാധയുണ്ടെന്ന് തിരിച്ചറിയുന്നത് രോഗം ബാധിച്ചയാൾക്ക് ഒപ്പം കുടുംബാംഗങ്ങൾക്കും കടുത്ത പിരിമുറുക്കമുണ്ടാവാൻ കാരണമാകും. നിങ്ങൾ അതിരറ്റ് സ്നേഹിക്കുന്ന ആളെ പരിചരിക്കുമ്പോൾ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കുറഞ്ഞേക്കാം. ഈ സമയത്ത്, കുടുംബാംഗങ്ങൾ എല്ലാവരും യോഗ ചെയ്യുന്നത് പ്രയോജനം ചെയ്യും. യോഗ പരിശീലകന്റെയോ പരിശീലകയുടെയോ മേൽനോട്ടത്തിൽ സ്ഥിരമായി യോഗ പരിശീലിക്കുന്നത് ക്യാൻസറിനെതിരെയുള്ള പോരാട്ടത്തിൽ ഊർജസ്വലത നിലനിർത്താൻ സഹായിക്കും.
നിങ്ങളുടെ സഹോദരനോ സഹോദരിക്കോ ക്യാൻസർ ബാധ ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ, ആദ്യം അവളുടെ/അവന്റെ മനോവികാരങ്ങൾ തിരിച്ചറിയുക, അവരുടെ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കാൻ ശ്രമിക്കുക, കൂടുതൽ സമയം അവന്/അവൾക്ക് ഒപ്പം ചെലവഴിക്കുക, നിങ്ങൾ ഒപ്പം ഉണ്ടെന്ന് ഉറപ്പ് നൽകുക.
കടപ്പാട്: modasta
അവസാനം പരിഷ്കരിച്ചത് : 6/20/2020