പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, ജനിതകപരമായ വൈകല്യങ്ങള്‍, അമിതവണ്ണം എന്നിവയാണ് പ്രധാനമായും അലട്ടുന്ന പാരമ്പര്യരോഗങ്ങള്‍.
രോഗങ്ങള്‍ ഏത് പ്രായക്കാര്‍ക്കും ഉണ്ടാകാം. എങ്കിലും പാരമ്പര്യമായി ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍ തിരിച്ചറിഞ്ഞ് മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, ജനിതകപരമായ വൈകല്യങ്ങള്‍, അമിതവണ്ണം എന്നിവയാണ് പ്രധാനമായും അലട്ടുന്ന പാരമ്പര്യരോഗങ്ങള്‍.
പല കാരണങ്ങള്‍കൊണ്ടും രോഗങ്ങള്‍ ഉണ്ടാകാം. സാമൂഹിക ചുറ്റുപാടുകള്‍, ജീവിതശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ പാരമ്പര്യരോഗങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. തെറ്റായ ഭക്ഷണക്രമങ്ങള്‍ മൂലവും വ്യായാമക്കുറവ് കൊണ്ടും ജീവിതശൈലി രോഗങ്ങള്‍ക്ക് കീഴ്‌പ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.
ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങളും ജനിതകപരമായ വൈകല്യങ്ങളും പാരമ്പര്യ രോഗങ്ങള്‍ക്ക് ഇടയാക്കാം. ജനിതക വ്യത്യാസങ്ങളും ഒരു പരിധി വരെ രോഗങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കുടുംബത്തിലുള്ള ഒന്നിലധികം ആളുകളെ ഒരു രോഗം ബാധിക്കുമ്പോഴാണ് പാരമ്പര്യ രോഗങ്ങളായി കണക്കാക്കുന്നത്.
രോഗങ്ങള്‍ അടുത്ത തലമുറയിലെ അംഗങ്ങള്‍ക്കും കണ്ടുതുടങ്ങിയാല്‍ പാരമ്പര്യ രോഗങ്ങള്‍ക്ക് കരുതലുകള്‍ അനിവാര്യമാണ്. ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, കൊളസ്‌ട്രോള്‍ രക്താണുക്കളെ ബാധിക്കുന്ന രോഗങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയെല്ലാം പാരമ്പര്യ രോഗങ്ങളില്‍ ഉള്‍പ്പെടുന്നു.
പാരമ്പര്യ രോഗങ്ങള്‍ക്ക് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് രോഗത്തെ ആശ്രയിച്ചിരിക്കും. പൂര്‍ണമായുള്ള മുന്‍കരുതലുകള്‍ പാരമ്പര്യരോഗങ്ങള്‍ക്ക്് സാധ്യമായെന്നു വരില്ല. ജീനുകള്‍ക്കുണ്ടാകുന്ന വ്യത്യാസങ്ങളാണ് പാരമ്പര്യ രോഗങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങളില്‍ പ്രധാനം. അതുകൊണ്ട് തന്നെ പ്രതിരോധം ഒരു പരിധി വരെ സാധ്യമല്ല.
എന്നാല്‍ പാരമ്പര്യ രോഗങ്ങളില്‍ ചിലത് നേരത്തെ തിരിച്ചറിയാനാകും. കുടുംബത്തില്‍ ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ക്ക് ഒരേ രോഗമുണ്ടെങ്കില്‍ മുന്‍കരുതലുകള്‍ സ്വയം സ്വീകരിക്കാനാകും. പ്രമേഹം, രക്തസമ്മര്‍ദം, അമിതവണ്ണം എന്നിവ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ജീവിതശൈലിയില്‍ നിയന്ത്രണങ്ങള്‍ പാലിക്കാനാകും. ജനിതകപരമായ വൈകല്യങ്ങള്‍ നേരത്തെ തിരിച്ചറിയാനുള്ള സൗകര്യങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്.
ജീനുകളില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ അനുസരിച്ച് പാരമ്പര്യ രോഗങ്ങള്‍ പല വിഭാഗങ്ങളായി തരംതിരിക്കാം. അതിലൊരു വിഭാഗമാണ് ഓട്ടോസോമല്‍ ജീനുകള്‍. ഓട്ടോസോമല്‍ ജീനുകള്‍ തന്നെ രണ്ട് വിഭാഗമുണ്ട്. ഓട്ടോസോമല്‍ ഡൊമിനന്റ് ജീനുകളും ഓട്ടോസോമല്‍ റെസിസീവ് ജീനുകളും.
പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഘടകങ്ങളിലൊന്നാണ് ഓട്ടോസോമല്‍ ഡൊമിനന്റ്. ഒരു വ്യക്തിക്ക് രണ്ട്് ജീനുകളാണ് മാതാവില്‍നിന്നും പിതാവില്‍ നിന്നും ലഭിക്കുന്നത്. മാതാപിതാക്കളില്‍ ആരുടെയെങ്കിലും ഒരാളുടെ ജീനില്‍ നിന്നും അടുത്ത തലമുറയിലേക്ക് രോഗമുണ്ടാകാം. ഇത്തരത്തില്‍ മാതാപിതാക്കളില്‍ ആരെങ്കിലും ഒരാളില്‍ നിന്നും രോഗമുണ്ടാകുന്ന അവസ്ഥയാണ് ഓട്ടോസോമല്‍ ഡൊമിനന്റ് എന്നു പറയുന്നത്.
മാതാവില്‍ നിന്നും പിതാവില്‍ നിന്നുമുള്ള ജീനുകളിലൂടെ രോഗം പ്രകടമാകുന്ന അവസ്ഥയാണ് ഓട്ടോസോമല്‍ റെസിസീവ്. അതായത് രണ്ട് പേരുടെയും ജീനുകളില്‍ നിന്നും അബ്‌നോര്‍മല്‍ ജീനുകള്‍ ഉണ്ടാകുമ്പോഴാണ് ഓട്ടോസോമല്‍ റെസിസീവ് എന്ന അവസ്ഥയുണ്ടാകുന്നത്. രക്തബന്ധത്തിലുള്ളവര്‍ വിവാഹം ചെയ്യുമ്പോള്‍ പാരമ്പര്യ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അധികരിക്കാറുണ്ട്.
ജനിതകഘടകങ്ങള്‍ കൂടുതലായി ബാധിക്കുന്ന പാരമ്പര്യ രോഗങ്ങളിലൊന്നാണ് അമിതവണ്ണം. ജീനുകളിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ കൊണ്ട് പൊണ്ണത്തടി ഉണ്ടാകാം. ജീനുകളിലെ വ്യത്യാസങ്ങള്‍ കൂടാതെ ജീവിതശൈലിയിലുള്ള മാറ്റങ്ങളും പൊണ്ണത്തടിക്ക് കാരണമാകാറുണ്ട്. ഭക്ഷണരീതി, ജീവിതചര്യ എന്നിവയിലൂടെയും അമിതവണ്ണം ഉണ്ടാകാം.
പാമ്പര്യമായി അമിതവണ്ണം കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിക്കാവുന്നതാണ്. അത്തരം മുന്‍കരുതലുകള്‍ പാലിക്കാനാകും. രക്തസമ്മര്‍ദം, പ്രമേഹം എന്നിവ പാരമ്പര്യമായി ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ടൈപ്പ് 1 പ്രമേഹവും ടൈപ്പ് 2 പ്രമേഹവും അടുത്ത തലമുറയിലുള്ളവര്‍ക്ക് ഉണ്ടാകാം.
എങ്കിലും ടൈപ്പ് 2 പ്രമേഹമാണ് താരതമ്യേന കൂടുതലായി വരാനുള്ള സാധ്യത. മാതാപിതാക്കള്‍് ടൈപ്പ 1, ടൈപ്പ് 2 പ്രമേഹമുള്ളവരാണെങ്കില്‍ അടുത്ത തലമുറയില്‍ പ്രമേഹം ഉണ്ടാകാനുള്ള അപകട സാധ്യത നാല്‍പത് ശതമാനമാണ്.
പ്രൈമറി ഹൈപ്പര്‍ ടെന്‍ഷന്‍, സെക്കന്‍ഡറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിങ്ങനെ രണ്ട് തരത്തിലുള്ള രക്തസമ്മര്‍ദമുണ്ട്.
മറ്റ് രോഗങ്ങള്‍ മൂലം പ്രഷര്‍ ഉണ്ടാകുന്ന അവസ്ഥയാണ് പ്രൈമറി ഹൈപ്പര്‍ ടെന്‍ഷന്‍. ഉദാഹരണത്തിന് കിഡ്‌നിക്കുണ്ടാകുന്ന രോഗങ്ങള്‍ മൂലം രക്തസമ്മര്‍ദമുണ്ടാകാറുണ്ട്.
നാല്‍പത് വയസിനു ശേഷം ഉണ്ടാകുന്ന രക്തസമ്മര്‍ദങ്ങള്‍ പൊതുവേ സെക്കന്‍ഡറി ഹൈപ്പര്‍ ടെന്‍ഷനിലാണ് ഉള്‍പ്പെടുന്നത്. ഗര്‍ഭാവസ്ഥയില്‍ ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന ജെസ്‌റ്റേഷണല്‍ ഹൈപ്പര്‍ ടെന്‍ഷനും ജനിതകപരമായ ഘടകങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്.
കുടുംബാംഗങ്ങള്‍ക്കും ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കുമുള്ള പാരമ്പര്യരോഗങ്ങളെക്കുറിച്ച് മനസിലാക്കുക. മാതാപിതാക്കള്‍, സഹോദരങ്ങ ള്‍ എന്നിങ്ങനെ കുടുംബാംഗങ്ങളുടെ രോഗങ്ങളെക്കുറിച്ച് ഒരു ലിസ്റ്റ് തയാറാക്കാവുന്നതാണ്. ഇത്തരത്തില്‍ രോഗങ്ങളെക്കുറിച്ചുള്ള ഫാമിലി ഹിസ്റ്ററി അറിഞ്ഞിരിക്കുന്നത് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സഹായകമാകും.
കുടുംബത്തില്‍ ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ക്ക് ഒരു രോഗമുണ്ടായാല്‍ തീര്‍ച്ചയായും മറ്റുള്ളവരും ചെക്കപ്പുകള്‍ നടത്തുന്നത് ഗുണം ചെയ്യും. രോഗമുണ്ടെന്ന് സംശയം തോന്നിയാല്‍ ഉടന്‍ വിദഗ്ദ്ധ ചികിത്സ ആരംഭിക്കേണ്ടതാണ്. പാരമ്പര്യ രോഗങ്ങള്‍ മനസിലാക്കി ജീവിതരീതിയില്‍ ശ്രദ്ധിക്കുകയും ആഹാരക്രമത്തില്‍ മിതത്വം പാലിക്കുകയും ചെയ്യുക.
കടപ്പാട്:
ഡോ. സുരേഷ് ഇ. കെ
ഫിസിഷന്‍
മേരി ക്യൂന്‍ ഹോസ്പിറ്റല്‍ , കാഞ്ഞിരപ്പള്ളി
തയാറാക്കിയത് :
നീതു സാറാ ഫിലിപ്പ്
അവസാനം പരിഷ്കരിച്ചത് : 6/11/2020