സിരകളിലെ വാൽവുകളുടെ തകരാറ് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് വെരിക്കോസ് വെയിൻ. ആയുർവേദത്തിൽ സിരജ ഗ്രന്ഥി എന്നാണ് ഇത് അറിയപ്പെടുക. ഭൂഗുരുത്വ ബലത്തെ അതിജീവിച്ച് ഹൃദയത്തിലേക്ക് അശുദ്ധരക്തത്തെ കൊണ്ട് പോകുന്നത് സിരകളാണ്. എന്നാൽ, സിരകളിലെ വാൽവുകൾ തകരാറിലാവുന്നേതാടെ രക്തം തങ്ങിനിന്ന് രക്തക്കുഴലുകൾ തടിച്ച് വീർക്കാനിടയാക്കും.
വെരിക്കോസ് വെയിനിനിടയാക്കുന്ന പ്രധാന ഘടകം പാരമ്പര്യമാണ്. കൂടുതൽ സമയമുള്ള നിൽപ്പ്, അമിതവണ്ണം തുടങ്ങി വെരിക്കോസ് വെയിനിനിടയാക്കുന്ന മറ്റ് ഘടകങ്ങളെക്കാൾ രോഗം വരാൻ പാരമ്പര്യത്തിെൻറ സ്വാധീനം വളരെക്കൂടുതൽ ആണ്. പുരുഷന്മാരിലും സ്ത്രീകളിലും വെരിക്കോസ് വെയിൻ ഉണ്ടാകാറുണ്ട്. സിരപൊട്ടി രക്തസ്രാവം ഉണ്ടാവുക, പഴുപ്പ് ഉണ്ടാവുക തുടങ്ങിയ സങ്കീർണതകൾക്കിടയാക്കുന്നത് തടിച്ച് വീർത്ത് എഴുന്ന് നിൽക്കുന്ന വലിയ സിരകളാണ്വെരിക്കോസ് വെയിനിനെപ്പറ്റി ആശങ്കപ്പെടുന്നവരും ഇത്തരം സിരകൾ ഉള്ളവരാണ്.
എന്നാൽ, ചർമത്തിനടിയിൽ പടർന്ന് കിടക്കുന്ന സൂക്ഷ്മ സിരകളിലുണ്ടാകുന്ന വെരിക്കോസ് വെയിനും അത്യന്തം അപകടകാരിയാണ്. പാദങ്ങളിൽ ഉണ്ടാകുന്ന മാരകമായ കരിയാത്ത വ്രണങ്ങൾക്ക് പ്രധാന കാരണം ചെറു സിരകളിലുണ്ടാകുന്ന വെരിക്കോസ് വെയിനനാണ്. ചർമത്തിനടിയിൽ സൂക്ഷ്മ സിരകളിൽ ചിലന്തിവല പോലെ പടരുന്ന സ്പൈഡർ വെയിൻ, റെറ്റിക്കുലർ വെയിൻ തുടങ്ങിയ വെരിക്കോസ് വെയിനുകൾ വ്രണങ്ങൾ രൂപം കൊള്ളുന്നതിനും രക്തസ്രാവത്തിനുമിടയാക്കാറുണ്ട്.
അശുദ്ധ രക്തത്തിെൻറ 90 ശതമാനവും കടന്ന് പോകുന്നത് കാലിലെ പേശികൾക്കുള്ളിൽ ആഴത്തിൽ സ്ഥിതി ചെയ്യുന്ന സിരകളിലൂടെയാണ്. വെരിക്കോസ് ഇവയെ ബാധിക്കാറുണ്ട്. അതുപോലെ ചർമത്തിന് തൊട്ട് താഴെ സ്ഥിതി ചെയ്യുന്ന സിരകൾ, ഇവയെത്തമ്മിൽ ബന്ധിപ്പിക്കുന്ന സിരകൾ, പടർന്നു കിടക്കുന്ന സുക്ഷ്മ സിരകൾ ഇവയിലും വെരിക്കോസ് എന്ന രോഗാവസ്ഥ വരാം.
പാദങ്ങളിൽ കൂടുതലായി കാണുന്ന ശ്രദ്ധിക്കപ്പെടാതെ പോകുന്ന വെരിക്കോസ് വെയിനിന് ഏഴ് ഘട്ടങ്ങൾ കാണാറുണ്ട്.
വെരിക്കോസ് വെയിൻ - സാധ്യതകൾ ആർക്കൊക്കെ?
പാരമ്പര്യത്തിന് പുറമേ ഗർഭിണികൾ, 50വയസ്സിനു മുകളിൽ പ്രായമുള്ളവർ, ദീർഘ സമയം നിൽക്കുന്നവർ, പൊണ്ണത്തടിയുള്ളവർ തുടങ്ങിയവരിൽ വെരിക്കോസ് വെയിൻ ഉണ്ടാകാൻ സാധ്യതയേറും.
drpriyamannar@gmail.com
കോട്ടക്കൽ ആര്യവൈദ്യശാല
മാന്നാർ
അവസാനം പരിഷ്കരിച്ചത് : 3/13/2020