ജൂൺ, ജൂലായ് മാസങ്ങളിൽ കണ്ടുവരുന്ന രോഗം പതിവിൽനിന്ന് വ്യത്യസ്തമായി സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും ഇപ്പോള് റിപ്പോർട്ട് ചെയ്യുന്നുണ്ട്.മറ്റു സംസ്ഥാനങ്ങളിലും എച്ച് 1 എൻ 1 കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം 1546 പേർക്കാണ് രോഗം ബാധിച്ചത്. 76 പേർ മരിച്ചു. ഈ വർഷം 304 പേർക്ക് രോഗം ബാധിച്ചു. 14 പേർ മരിച്ചു.സ്വകാര്യ ആശുപത്രികളിൽ എച്ച് 1 എൻ 1 മരുന്ന് സ്റ്റോക്കില്ലാത്തതും രോഗം വ്യാപിക്കുന്നതിന് ആക്കം കൂട്ടുന്നുണ്ട്. മരുന്ന് കഴിക്കാൻ വൈകുന്നത് മരണത്തിന് കാരണമാകും. ഒസെൾട്ടാമിവിർ ആന്റി വൈറൽ മരുന്നാണ് ഇതിനു നൽകുന്നത്. 75 മില്ലിഗ്രാം രണ്ടുനേരംവീതം അഞ്ചുദിവസത്തേക്ക് നൽകിയാൽ വൈറസിനെ നശിപ്പിക്കാം.രോഗത്തിന് എ, ബി, സി എന്നിങ്ങനെ മൂന്നുവിഭാഗങ്ങളാണുള്ളത്. ഇതിൽ ബി ഘട്ടത്തിൽത്തന്നെ മരുന്ന് തുടങ്ങണം. മരുന്ന് നൽകാൻ വൈകി, രോഗം അടുത്ത ഘട്ടത്തിലേക്കെത്തിയാൽ രോഗിയെ രക്ഷപ്പെടുത്താനുള്ള സാധ്യത കുറയും. കഴിഞ്ഞവർഷംതന്നെ സ്വകാര്യ ആശുപത്രികളിൽ മരുന്നിന്റെ സ്റ്റോക്ക് ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. ഇതിനായി മരുന്ന് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും എളുപ്പമാക്കി. എങ്കിലും പല സ്വകാര്യ ആശുപത്രികളിലും ഇപ്പോഴും മരുന്ന് സ്റ്റോക്കില്ല. സർക്കാർ ആശുപത്രികളെയും നീതി മെഡിക്കൽ സ്റ്റോറുകളെയുമാണ് രോഗികൾ ആശ്രയിക്കുന്നത്.ഓഗസ്റ്റ് മുതൽതന്നെ എല്ലാ ജില്ലകളിലേക്കും ജാഗ്രതാ നിർദേശം നൽകിയിരുന്നു. ആറുതവണ ജാഗ്രതാനിർദേശം നൽകി. വായുജനരോഗ്യമായതിനാൽ പടരാനുള്ള സാധ്യത കൂടുതലാണ്. സ്വകാര്യ ആശുപത്രികളിലും രോഗത്തിനുള്ള മരുന്ന് ഉറപ്പാക്കുകയും രോഗികൾക്ക് സൗജന്യമായി ലഭ്യമാക്കുകയും ചെയ്താൽ എച്ച് 1 എൻ 1 കാരണമുള്ള മരണം ഒഴിവാക്കാൻ സാധിക്കും
*ലക്ഷണങ്ങൾ*
രണ്ടുദിവസത്തിൽ കൂടുതൽ നീണ്ടുനില്കുന്ന പനികഫം,തൊണ്ടവേദന,മൂക്കടപ്പ്,ശരീരവേദന,തലവേദന,ചുമ,വയറിളക്കം,ഛർദി,മസിൽവേദന,സന്ധിവേദന
അവസാനം പരിഷ്കരിച്ചത് : 2/15/2020