മഴക്കാലത്ത് വ്യാപകമാകുന്ന അതിസാര രോഗങ്ങൾക്കെതിരെ ആവശ്യമായ മുൻകരുതൽ വേണം.
മഴക്കാലത്ത് വയറിളക്കരോഗങ്ങൾ നാട്ടിൽ വ്യാപക മാകുക സാധാരണമാണ്. പാടങ്ങളിൽ പണി എടുക്കുന്നവർ ഭക്ഷണത്തിനു മുമ്പ് (ചിലപ്പോൾ പാടശേഖരത്ത് വച്ച് തന്നെ ഉച്ചഭക്ഷണം കഴിക്കുന്നവർക്ക്) കൈസോപ്പിട്ട് കഴുകാൻ അവസരം ലഭിക്കാത്തതും അജ്ഞതയും കർഷകർ ഇതിന് അടിമപ്പെടാൻ സാധ്യത ഏറുന്നു. അണുബാധ തന്നെയാണ് ഇതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ്, ബാക്ടീരിയ,പ്രോട്ടോസോവ തുടങ്ങിവയെല്ലാം രോഗമുണ്ടാക്കുന്നു.
മിക്ക രോഗാണുക്കൾക്കും മനുഷ്യൻ തന്നെയാണ് രോഗസ്രോതസ്. ഉദാ. കോളി എന്നാൽ ചില തരം വയറിളക്കരോഗങ്ങൾക്ക് മൃഗങ്ങളും മനുഷ്യരുംഒരേപോലെ രോഗസാതസ്സുകളായി വർത്തിക്കാം.ഉദാ: സാൽമൊണല്ല തുടങ്ങിയവ. ബാക്ടീരിയ വയ റിളക്കം മഴക്കാലത്താണ് കൂടുതൽ ഉണ്ടാകുന്നത്.
മനുഷ്യവിസർജജ്യം ഏതെങ്കിലും സ്രോതസ് മുഖേന വായിലെത്തുന്നതാണ് രോഗവ്യാപനത്തിന് കാരണം. അത് കുടിവെള്ളം വഴിയോ,ആഹാരം വഴിയോ ചിലപ്പോൾ നേരിട്ടോ വ്യാപിചേക്കാം. വിരലൂകളിൽ വിസർജ്യം പറ്റിയോ മറ്റ് പദാർത്ഥങ്ങൾ വഴിയോ അണുക്കൾ വായിലെത്താം. കുട്ടികളിലാണ് ഇതിനും സാധ്യത കൂടുതൽ.
എല്ലാത്തരം വയറിളക്കരോഗങ്ങളും 6 മാസം മുതൽ 12 വയസ്സുവരെയാണ് കൂടുതൽ ഉണ്ടാകുക. 6 മുതൽ 11 മാസം വരെയാണ് ഏറ്റവും കൂടുതൽ സാധ്യത. മുലപ്പാലിൽ നിന്ന് മറ്റ് ആഹാരങ്ങളിലേക്ക് മാറുന്ന സമയം കുട്ടികളുടെ പ്രതിരോധശക്തി കുറയുന്നതും മലിനപ്പെട്ട ആഹാരവുമാണ് ഇതിന് കാരണം. പട്ടിണി, പോഷകാഹാരക്കുറവ്, മാസം തികയാതെ പിറക്കൽ, ശുചിത്വമില്ലായ്മ,രോഗ പ്രതിരോധ ശക്തിക്കുറവ്, എന്നിവയാണ് രോഗം പിടിപെടാൻ സാധ്യത വർദ്ധിപ്പിക്കുന്നത്,വൈറൽ രോഗ കാരണത്തിന് 20 ശാരീരിക ലക്ഷണങ്ങൾ കുറവായിരിക്കും. എന്നാൽ ബാക്ടീരിയ, വയറു വേദന, ചർദിൽ, രക്തവും ചെളിയും കലർന്ന മലം, പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.
വയറിളക്കരോഗങ്ങൾക്ക് വിവിധ കാരണങ്ങമാണങ്കിലും ലക്ഷണങ്ങൾ പ്രധാനമായും ജല നഷ്ടം മൂലമുണ്ടാകുന്നതിനാൽ അത് വീണ്ടെടുക്കുന്ന പാനീയ ചികിത്സയാണ് ഏറ്റവും പ്രധാനപ്പെട്ടചികിത്സ. ഒ.ആർ.എസ്. എന്നറിയപ്പെടുന്ന പാനീയ ചികിത്സ കഴിഞ്ഞ നൂറ്റാണ്ടിലെ മെഡിക്കൽ മേഖലയിലെ ഏറ്റവും സുപ്രധാന കണ്ടുപിടുത്തമായാണ്. കണക്കാക്കുന്നത്. ലോകാരോഗ്യ സംഘടന വിഭാവനം ചെയ്ത 1980 മുതൽ നടപ്പിലാക്കുന്ന വയറിളിക്ക രോഗ നിയന്ത്രണ പദ്ധതിയിൽ വിവിധ (ഹൃസ്വകാല നിയന്ത്രണം മാർഗങ്ങളും ദീർഘകാല നിയന്ത്രണ മാർഗങ്ങളുമുണ്ട്. ഉചിതമായ ചികിത്സതന്നെയാണ് ഹസ്വകാല നിയന്ത്രണ മാർഗം. ഏത് കാരണമായാലും ആദ്യ 4 മണിക്കൂറുകൾക്കുള്ളിൽ 2 മുതൽ 4 ലിറ്റർ വരെ ഒ.ആർ.എസ് ലായനി കലക്കി നൽകുക. ഇത് ജീവൻ രക്ഷാ ഔഷധ മാ ണ്.സിട്രേറ്റ് (Citrate) ചേർന്നതും കാർബണേറ്റ് ചേർന്നതുമായ ഒ.ആർ.എസ്. ലഭ്യമാണെങ്കിലും വയറിളക്കം നിൽക്കാൻ സഹായിക്കുന്നത് സിട്രേറ്റ് ചേർന്നതാണ് ലോകാരോഗ്യസംഘടന ശുപാർശ ചെയ്യുന്നത്. ഒ.ആർ.എസ് ലായനി ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. അതിയായ ഛർദ്ദിൽ ഉള്ളപ്പോൾ, ഈ ലായനി ലഭ്യമല്ലാത്തപ്പോഴോ, അതികഠിന നിർജ്ജലാവസ്ഥ ഉള്ളപ്പോൾ മാത്രമേ "റിങ്ങർ ലാക്ടേറ്റ് (Ringer Lactate) എന്ന ലായനി ഞരമ്പുകൾ വഴി ഡ്രിപ്പ് ആയി നൽകേണ്ടതുള്ളൂ. സാധാരണ കഴിക്കുന്ന ആഹാരങ്ങൾ തുടർന്നും നൽകാം. പാൽ കുടിക്കുന്ന കുട്ടികൾക്ക് പാൽ തുടർന്നും നൽകണം. രോഗകാരണം ഷിഗല്ലാ, ടൈഫോയ്ഡ്, കോളറ എന്നിവ അല്ലെങ്കിൽ ആന്റി ബയോട്ടിക്കുകൾ നൽകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ്. വയറിളക്കം ഉടനടി നിർത്തുന്ന ഓപ്പിയും ലാമോട്ടിൻ എന്ന ഒൗഷധവും നൽകുന്നത് അപകടകരമാണ്. ഗർഭിണികൾക്ക് പോഷകാഹാരക്കുറവ് പരിഹരിച്ചും കുട്ടികൾക്കുള്ള സമീകൃതാഹാരവും ശരിയായ മുലയൂട്ടലും കുട്ടികളിൽ വയറിളക്ക രോഗങ്ങൾ കുറയ്ക്കാൻ സഹായിക്കും. കുട്ടികൾക്ക് ശൗചാലയങ്ങളുടെ ശരിയായ ഉപയോഗവും അവയുടെ ഉപയോഗത്തിനുശേഷമുള്ള കൈകാൽ കഴുകലും, ഭക്ഷണത്തിന്റെ ശരിയായ സൂക്ഷിക്കലും വയറിളക്ക രോഗ നിയന്ത്രണത്തിന്റെ ദീർഘകാല നിയന്ത്രണ മാർഗങ്ങളാണ്.
കടപ്പാട്:കേരള കര്‍ഷകന്‍
അവസാനം പരിഷ്കരിച്ചത് : 7/8/2020