തെങ്ങിനും ആനയ്ക്കും കരിമീനിനും കണിക്കൊന്നയ്ക്കുമൊപ്പം ചക്കയ്ക്കും ഇനിഔദ്യോഗിക പദവി.
ചക്ക ഇനി പണ്ടത്തെ ചക്കയൊന്നുംന്നും അല്ല വെറെ ലെവലാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് കേരളത്തിന്റെ പാഴ് വസ്തുവായിരുന്ന ചക്ക ഇപ്പോൾ പറമ്പുകളിൽ നിന്നും ഔദ്യോഗിക പദവിലേക്ക് ഉയർന്ന് പഴവർഗങ്ങൾക്കിടയിലെ താരമായി മാറി . ചക്ക വെറും പഴം-പച്ചക്കറി മാത്രമല്ല നിരവധി രോഗങ്ങളെ ഇല്ലാതാക്കാനും നിയന്ത്രിക്കാനും കഴിവുള്ള ഔഷധവും കൂടിയാണ്.ചക്കയിൽ വൈറ്റമിൻ എ, ബി, സി, പൊട്ടാസ്യം, കാൽസ്യം, റൈബോഫ് ഫ്ളേവിൻ, അയേൺ, നിയാസിൻ, സിങ്ക്, തുടങ്ങിയ ധാരാളം ധാതുക്കളും, ധാരുകളും അടങ്ങിയിട്ടുണ്ട് .ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും പ്രമേഹരോഗികൾക്കും വളരെ ഉത്തമമാണ് ചക്ക.
ബി.പി കുറയ്ക്കാൻ, വിളർച്ച മാറ്റുന്നതിനും, രക്തപ്രവാഹ ശരിയായ രീതിയിലാക്കാനും സഹായിക്കുന്നു. ആസ്തമ, തൈറോയ്ഡ് രോഗികൾക്ക് നല്ലൊരു മരുന്നു കൂടിയാണ്. പച്ചച്ചക്കയുടെ സ്ഥിരമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവുകുറയ്ക്കും, ചക്കയുടെ മടലും ചകിണിയും ചേർന്ന ഭാഗം കൊളസ്ട്രോൾ നില കുറയ്ക്കാൻ ഉത്തമമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.മൾബറി കുടുംബത്തിൽപ്പെട്ട ചക്കയുടെ എല്ലാം ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. കൂഴ, വരിക്ക, എന്നീ വിഭാഗത്തിലുള്ള ചക്കകളാണ് കേരളത്തിൽ കൂടതലുള്ളത്. വിഷമയം തീരെയില്ലാത്ത പഴം-പച്ചക്കറി ഏതെന്നു ചോദിച്ചാൽ ഒട്ടും സംശയിക്കാതെ പറയാം ചക്കയെന്ന്. വീട്ടുമുറ്റത്തും, പറമ്പുകളിലും കാര്യമായ വെള്ളമോ വളമോ മരുന്നോ നൽകാതെ നല്ല വിളകിട്ടുന്ന ജൈവ ഫലമാണ് ചക്ക.
കൂടുതല്‍ വായനയ്ക്ക്: Krishideepam
സി.വി.ഷിബു
ഒ.എസ്. ശ്രുതി.
അവസാനം പരിഷ്കരിച്ചത് : 11/24/2019