സർക്കാർ ആശുപത്രികളിലും പൊതു ആരോഗ്യകേന്ദ്രങ്ങളിലും പ്രസവിക്കുന്ന സ്ത്രീകൾക്കും അവരുടെ നവജാതശിശുക്കൾക്കും സൗജന്യമായി ചികിത്സ, പരിശോധനകൾ, ഭക്ഷണം എന്നിവ നൽകുന്നതിന് കേന്ദ്രസർക്കാർ 2012 ആഗസ്ത് മുതൽ ആരംഭിച്ച പദ്ധതിയാണ് ജനനി-ശിശു സുരക്ഷാ കാര്യക്രം. സർകാർ ആശുപത്രിയിൽ പ്രസവിക്കുന്ന സ്ത്രീകൾ, പ്രസവശേഷം 42 ദിവസം വരെയും നവജാതശിശുക്കൾ ജനനശേഷം 30 ദിവസം വരെയും ഈ പദ്ധതിയിയുടെ ഗുണഭോക്താക്കളാണ്.വരുമാനത്തില്‍ പരുധി നിശ്ചയിച്ചിട്ടില്ല.
ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യം ദേശീയ തലത്തിൽ നടപ്പാക്കുന്ന ഒരു പദ്ധതിയാണിത്.ഈ പദ്ധതി കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി നടപ്പാക്കിയിട്ടുണ്ട്.
അവസാനം പരിഷ്കരിച്ചത് : 2/15/2020